Search This Blog
Friday, 28 December 2007
എട്ടു ചോദ്യങ്ങള്‍
1. എല്ലാ മതങ്ങളുടേയും സാരാംശം ഒന്നാണെന്നും,എല്ലാ പുഴകളും അവസാനം കടലില്‍ ചേരുന്നതുപോലെ എല്ലാത്തരം ആരാധനകളിലും ദൈവം പ്രീതിപ്പെടുമെന്നും നിത്യേന പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവരും,മതസൌഹാര്‍ദ്ദ റാലികളില്‍ പരസ്പരം കൈകോര്‍ത്ത് പിടിക്കുകയും ചെയ്യുന്നവരും വിവാഹബന്ധങ്ങളിലൂടെ സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാത്തതെന്താണു?
തന്ത്രിയും തങ്ങളും ബിഷപ്പും ഒരേ കുടുംബക്കാരായാല്‍,സഖാവ് കോരന്റേയും സഖാവ് നമ്പൂതിരിപ്പാടിന്റേയുമെല്ലാം സിരകളിലൂടെ ഒഴുകുന്ന രക്തതിന്റെ നിറം ചുമപ്പായതിനാല്‍ അവരുടെ കുടുംബക്കാര്‍ തമ്മില്‍ ബന്ധമുണ്ടായാല്‍ ………………….?
2. തിരുവിതാംകൂര്‍,കൊച്ചി ,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാരായി സി.കെ. ജാനുവിന്റെ കൂട്ടത്തില്‍പെട്ട സ്ത്രീകളാരെങ്കിലും നിയമിക്കപ്പെട്ടാല്‍……..
3.ഗുരുവായൂര്‍ തന്ത്രി-മേല്‍ശാന്തി-കീഴ്ശാന്തി പദവികളില്‍ യോഗ്യതയുടെ അടിസ്ഥാനതില്‍ മാത്രം തെരഞ്ഞെടുപ്പു നടത്തിയാല്‍….പൂജാരി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന രാകേഷ് കേസിലെ സുപ്രീം കോടതി വിധി എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കിയാല്‍…..
4. അവിശ്വാസികളെ സഭയുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നതു പോലെ ,ജനങ്ങളെ മദ്യം കുടിപ്പിച്ചും, കര്‍ത്താവിന് നിരക്കാത്ത അധാര്‍മ്മികപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടും പണം സമ്പാദിച്ച അബ്കാരികളേയും കോണ്ട്രാക്റ്റര്‍മാരേയും മറ്റും പള്ളിക്കമ്മറ്റികളില്‍ നിന്നും ഒഴിവാക്കിയെങ്കില്‍…..
5. അബ്ക്കാരികള്‍,കുത്തകക്കാര്‍ തുടങ്ങിയ കളങ്കിതരില്‍ നിന്നും നയാ പൈസപോലും തങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രഖ്യാപിക്കുമെങ്കില്‍….
6. അഴിമതിക്കാരേയും കൈക്കൂലിക്കാരേയും സര്‍വീസ് സംഘടനകള്‍ പുറത്താക്കുമെങ്കില്‍…
7. ഇടതുപക്ഷ-പിന്നാക്ക-പുരോഗമന ജിഹ്വകളായി സ്വയം അവതരിച്ചിരിക്കുന്ന പത്രങ്ങളില്‍ സ്ത്രീകളേയും ദളിതരേയും നിയമിക്കുമെങ്കില്‍….
8. സ്ത്രീധനവും,സ്വര്‍ണാഭരണവും ചോദിച്ചുവാങ്ങുകയും,ജാതിയും ,കുലമഹിമയും ,ജാതകവും ,മുഹൂര്‍ത്തവും നോക്കി കല്യാണം നടത്തുകയും ചെയ്യുന്നവരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയകഷികള്‍ തീരുമാനിക്കുമെങ്കില്‍..
………എങ്കില്‍ എന്തുണ്ടാകും?
എങ്കില്‍ 2008-ലെ കേരളം എങ്ങനെയിരിക്കും?
ഒരു ദിവാസ്വപ്നം കണ്ടതാണ്.പൊറുക്കുക.
Sunday, 16 December 2007
ബാത്ത് റൂം സിങ്ങേഴ്സ്;എപ്പിസോഡ് നമ്പര്‍ വണ്‍

ഈ വര്‍ഷം സെപ്റ്റംപര്‍ മുതല്‍ സഹാറ ചാനല്‍ കുളിമുറി ഗായകരെ അണിനിരത്തി “ബാത്ത് റൂം സിങ്ങേഴ്സ്“ എന്ന പുതു-പുത്തന്‍ ചൂടന്‍ പരിപാടി സംപ്രേഷണം ചെയ്യാനാരംഭിച്ചപ്പോള്‍ നമ്മുടെ ഭാവനക്കുമപ്പുറത്തേക്കാണ് കാര്യങ്ങള്‍ വികസിക്കുന്നത് എന്നു മനസ്സിലായി…
ഇനി എന്നാണാവോ,ബെഡ്റൂമില്‍ നിന്നുള്ള തത്സമയപ്രക്ഷേപണം ആരംഭിക്കുക?
Saturday, 8 December 2007
ഇത് മതവല്‍ക്കരണത്തിന്റെ സൃഷ്ടി
എന്നിട്ടും, ഈ പ്രാര്‍ത്ഥനാബഹിഷ്കരണം തങ്ങളുടെ നേരെയുള്ള കടന്നാക്രമണമായി ആര്‍ക്കും തോന്നിയില്ല.മതന്യൂനപക്ഷ വിദ്യാലയത്തില്‍ കടന്നു കയറിയ നാസ്തികനെന്നു മുദ്രകുത്തി ഒരാളും ഒറ്റപ്പെടുത്തിയില്ല.ആരും നികൃഷ്ടനെന്ന് അക്ഷേപിച്ചില്ല.
കുര്‍ബാനയുടെ വിദൂരഛായയുള്ള ആ പ്രാര്‍ത്ഥന വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലായതിനാല്‍ ഞാന്‍ ബഹിഷ്കരിച്ചു.അത് ആര്‍ക്കും അസന്തുഷ്ടിയോ,വിഷമമോ ഉണ്ടാക്കിയില്ല.സത്യത്തില്‍ അത് ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല….
ഇപ്പോള്‍ കേരളത്തിലെ ഏതെങ്കിലും കാമ്പസില്‍ ഇതിനു തുടര്‍ച്ച ഉണ്ടോ എന്നറിയില്ല.മതേതരത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി മതഛായയുള്ള ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാതിരിക്കാന്‍ തീരുമാനിക്കുമെന്ന് തോന്നുന്നില്ല.അങ്ങനെ ആരെങ്കിലും ധൈര്യപ്പെടുന്നപക്ഷം അതു അംഗീകരിച്ചുകൊടുക്കാന്‍ തക്ക ജനാധിപത്യബോധവും സഹിഷ്ണുതയും ഉള്ളവര്‍ ഉണ്ടാകാനിടയില്ല. എന്തുകൊണ്ടെന്നാല്‍,കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ നമ്മുടെ സാമൂഹികപരിതസ്ഥിതികളില്‍ നാമറിയാത്ത ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.അതില്‍ പ്രധാനം സ്വകാര്യവിദ്യാലയങ്ങള്‍ എന്ന പൊതു ഇടങ്ങളില്‍ നിന്ന് മതേതരമൂല്യങ്ങള്‍ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണു.വിവിധ മത-ജാതി സംഘടനകളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങളില്‍ ആപത്കരമായ ഈ ഗതിമാറ്റം പ്രകടമാണു.
താന്താങ്ങളുടെ മത-ജാതി വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളാണു മിക്കയിടത്തും ചൊല്ലുന്നത്.തങ്ങളുടെ ദൈവങ്ങളും മതചിഹ്ന്നങ്ങളും മാത്രം കാമ്പസില്‍ നിറചു വെക്കും.അവതാരപുരുഷരുടേയും ദിവ്യരുടേയും സ്ഥാപനങ്ങളില്‍ ഇത് പച്ചയായി തന്നെ ചെയ്യുന്നു.ക്ലാസ് മുറികളില്‍ പോലും അവതാരങ്ങളുടെ പടം വെച്ച് പൂജിക്കുന്നു.അവതാരങ്ങള്‍ എഴുന്നള്ളുമ്പോള്‍ താലപ്പൊലിയേന്താനും,വെന്‍ച്ചാമരം വീശാനുമൊക്കെ നാനാജാതിമതസ്ഥരായ കുട്ടികളെ ഇവര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോകാറുണ്ടു.
‘’ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോ ,’‘ എന്നതാണു പൊതു ന്യായം.അതു കൊണ്ടു തന്നെ കടുത്ത മതവിശ്വാസികള്‍ പോലും നഗ്നമായ ഇത്തരം മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് നേരേ പ്രതികരിക്കില്ല.സര്‍ക്കാരോ ,മാധ്യമങ്ങളോ ഇക്കാര്യം കണ്ടതായിപ്പോലും ഗൌനിക്കുന്നില്ല.
ഇങ്ങനെ,താന്താങ്ങളുടെ ജാതി-മത പരിവൃത്തത്തിനകത്ത് മാത്രം വിഹരിക്കുന്നവരുടെ ഒരു തലമുറ വളര്‍ന്ന് വരുന്നത് സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതെന്തായാലും,കൃസ്ത്യാനികള്‍ തങ്ങളുടെ മക്കളെ കൃസ്ത്യന്‍ സ്കൂളുകളില്‍ മാത്രം പഠിപ്പിക്കണമെന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസെഫ് പൌവത്തിലിന്റെ പ്രകോപനപരമായ പ്രസ്താവന ഈ മതവല്‍ക്കരണത്തിന്റെ അനിവാര്യ ദുരന്തമാണു.വിദ്യാലയങ്ങള്‍ തങ്ങളുടെ മതവും സംസ്കാരവും പാരമ്പര്യവും മാത്രം പ്രചരിപ്പിക്കാനുള്ള സ്ഥാപനങ്ങളാണു എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണു പൌവ്വത്തില്‍ തിരുമേനിയുടെ ജല്‍പ്പനങ്ങള്‍ ഉണ്‍ടായിടുള്ളത്.സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങളുടെ ആള്‍ക്കാരെ മാത്രമെ കയറ്റൂ എന്നും ,പി .എസ്. സി തെരഞ്ഞെടുക്കുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളും ആണെന്നുള്ള തിരുമേനിയുടെ അധിക്ഷേപം ജനാധിപത്യവിശ്വാസികളുടെ ആത്മാഭിമാനത്തിനു മേലുള്ള ക്രിമിനല്‍ കൈയ്യേറ്റമാണു.(മദ്യപരുടെ കണക്കെടുത്താല്‍ ഏതു സമുദായക്കാരിലാണു ആനുപാതികമായി കൂടുതല്‍ കുടിയരും മദ്യമുതലാളിമാരുമുണ്ടാകുക!?)
ഇന്റര്‍–ചര്‍ച്ച്കൌണ്‍സിലിനും ബിഷപ്പിന്റെ തന്നെ അഭിപ്രായമാണുള്ളതെങ്കില്‍ സാമാന്യമര്യാദയനുസ്സരിച്ച് ഇനി ചെയ്യാവുന്നത് ഇത്രമാത്രം-തങ്ങളുടെ ആളുകള്‍ പഠിക്കുന്ന,തങ്ങള്‍ നിയമിച്ച തങ്ങളുടെ മതക്കാര്‍ (മാത്രം) പഠിപ്പിക്കുന്ന ,തങ്ങളുടെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന ഈ സ്കൂളുകള്‍ മറ്റു മതസ്ഥരും ,നാസ്തികരും കൂടി അടങ്ങുന്ന പൊതുസമൂഹം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റരുത്.“ഞങ്ങളുടെ സ്കൂള്‍ ഞങ്ങള്‍ നടത്തിക്കോളാം.ശമ്പളവും ഞങ്ങള്‍ കൊടുത്തോളാം”,എന്നു ഇവര്‍ പ്രഖ്യാപിക്കുമെങ്കില്‍ ഈ ചര്‍ച്ച നമുക്കവസാനിപ്പിക്കാം,എന്താ?
മതത്തെ താങ്ങി നിര്‍ത്താന്‍ സര്‍ക്കാരിന്റെ പണം എന്തിനാണു,തിരുമേനിമാരേ?
Sunday, 2 December 2007
നീരയെ ആര്‍ക്കു വേണം?
പക്ഷേ, പാമോയില്‍ ഇറക്കുമതിക്കെതിരെ തെരുവിലിറങ്ങിയവരോ, 6 വര്‍ഷം മുന്‍പു നീര ചെത്തി പരസ്യമായി വിറ്റതിനു ജയിലില്‍ പോയ കര്‍ഷകസംഘടനക്കാരോ ഈ പ്രതിസന്ധി ഘട്ടത്തില്‍ നീര ചെത്താന്‍ അനുമതി നല്‍കി കേരകര്‍ഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.കര്‍ണ്ണാടകത്തില്‍ 3 വര്‍ഷം മുന്‍പ് നീര ചെത്തി വില്‍ക്കാന്‍ ലൈസന്‍സ് നല്‍കിയപ്പോഴെങ്കിലും ഇവിടുത്തെ ആളുകള്‍ക്ക് ബോധോദയം ഉണ്ടാകേണ്ടതായിരുന്നു.പക്ഷേ, അബ്കാരികളെയും ചെത്തുതൊഴിലാളികളെയും ഭയന്ന് സര്‍വ്വരും മൌനം ദീക്ഷിക്കുകയാണു.
കേരളതിന്റെ സമ്പദ്ഘടന തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള നീര നമ്മുടെ ദേശീയ പാനീയം ആകേണ്ടതയിരുന്നു.പക്ഷേ ,ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരുടെ പിടിവാശി കാരണം നീര പടിക്കു പുറത്താണു.കാലഹരണപ്പെട്ട അബ്കാരി നിയമം കാട്ടി നീര ചെത്തുന്നവരെ വിരട്ടിനിര്‍ത്താനാണു അവര്‍ക്കിഷ്ടം.
തെങ്ങിന്റെ കുല പ്രത്യേക രീതിയില്‍ ചെത്തിയാലാണു നീര കിട്ടുന്നത്.ചെത്തുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ ലഭിക്കത്തക്ക വണ്ണം പാനയില്‍ ചുണ്ണാമ്പ് വെയ്ക്കുമ്പോള്‍ നീര ഊറി വരുന്നു.ദിവസവും മൂന്ന് നേരം നീര എടുക്കാം.ഇത് കുറുക്കി വറ്റിച്ച് ചക്കരയും ചോക്ലേറ്റും ഉണ്ടാക്കാം.
നീര പുളിച്ചാല്‍ കള്ളും ചാരായവുമാകും എന്നതാണു നീരവിരോധികളുടെ മുഖ്യ ആരോപണം.നീര അങ്ങനെ തന്നെ സൂക്ഷിച്ച് വെക്കാനുള്ള സങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ എം. പി ഗിരിധരന്‍ വികസിപ്പിച്ചെടിത്തിട്ടുണ്ടു.അത് ഉപയോഗപ്പെടുത്തി നീര മാര്‍ക്കറ്റ് ചെയ്യാം.
ചീറ്റിപ്പോയ കോള നിരോധത്തെക്കാള്‍ ഫലപ്രദമായി കുത്തകകള്‍ക്കെതിരെ ഉപയോഗിക്കാന്‍ പറ്റിയ വജ്രായുധമാണു നീര.കോളയെ നീര നിഷ്പ്രഭമാക്കും.അത് കര്‍ഷകര്‍ക്ക് നല്‍കുക സ്വപ്നസമാനമായ ആദായമാണു.മൂന്ന് നേരം ചെത്തണമെന്നതിനാല്‍ ചെത്തുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടും.ലൈസന്‍സ് ഫീസ്സിനത്തില്‍ സര്‍ക്കാരിനു വരുമാവും കൂടും.വിനാഗിരി,ചക്കര തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ വികസിക്കും.ഒരു പരിധി വരെ, മണ്ഡരി ബാധ തടയാനും നീരക്ക് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടു,.
എന്നിട്ടും, ഒരാളും നീരയെക്കുറിച്ച് സംസാരിക്കുന്നില്ല.അല്ലെങ്കിലും അര്‍ഥരഹിതമായ വിവാദങ്ങളിലല്ലാതെ ഇത്തരം നല്ല കാര്യങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലെല്ലോ? കള്ളു ബിസ്സിനസ്സില്‍ നിന്നു കസേരയിലിരിക്കുന്നവര്‍ക്ക് പ്രതിമാസം കോടികളാണു കിമ്പളമായി കിട്ടുന്നത്.അത്തരം വന്‍ കച്ചോടങ്ങളില്‍ മാത്രമേ ഏവറ്ക്കും താല്പര്യമുള്ളൂ.അതാണു നാട്ടു നടപ്പ്.അതാണു കേരളത്തിന്റെ ശാപവും.
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ