'ശബ്ദരേഖ : മലയാള പ്രക്ഷേപണ ചരിത്രം'
ഡി.പ്രദീപ് കുമാർ
പേജ് : 450, വില 400 രൂപ . പ്രസാധകർ : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
"1939 ൽ ആരംഭിച്ച റേഡിയോ പ്രക്ഷേപണത്തിൻ്റെ സമഗ്രവും ആധികാരികവുമായ ചരിത്രമാണ് 'ശബ്ദരേഖ'. അതിൻ്റെ വികാസപരിണാമങ്ങളിലൂടെ സഞ്ചരിച്ച്, റേഡിയോയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന സർവതലസ്പർശിയായ ഗ്രന്ഥം".
ഏറെക്കാലത്തെ ഗവേഷണത്തിൻ്റെ ഫലമാണ് ഈ പുസ്തകം . കേന്ദ്ര മാനവശേഷി മന്ത്രാലയത്തിൻ്റെ കമ്മീഷൻ ഫോർ സയൻ്റിഫിക് ആൻ്റ് ടെക്നിക്കൽ ടെർമിനോളജി (CSTT) ഈ പുസ്തകത്തിൻ്റെ സ്പോൺസറാണ്.
43 അദ്ധ്യായങ്ങൾ. കമ്യൂണിറ്റി റേഡിയോ വരെയുള്ള മലയാള റേഡിയോ പ്രക്ഷേപണത്തിൻ്റെ വിശദമായ ചരിത്രമാണ് 'ശബ്ദരേഖ'. മലയാള പ്രക്ഷേപണം ആരംഭിച്ച മദിരാശി മുതൽ മഞ്ചേരി വരെയുള്ള റേഡിയോ നിലയങ്ങളുടെ ചരിത്രം മാത്രമല്ല, മോസ്ക്കോ റേഡിയോ, ശ്രീലങ്ക പ്രക്ഷേപണ നിലയം, ഗൾഫ് റേഡിയോ നിലയങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മലയാള പ്രക്ഷേപണം, മലയാളം വാർത്തകൾ, കാർഷിക പ്രക്ഷേപണം തുടങ്ങിയവയുടെ വിശദമായ ചരിത്രവുമുണ്ട്.
കോപ്പികൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകശാലകളിലും 'പരിധി'യിലും കിട്ടും. ഫോൺ:9895686526 (പരിധി)