ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday, 15 June 2022

'ദാ, തൊട്ടടുത്ത്'-5:റേഡിയോ മാക്ഫാസ്റ്റ്,റേഡിയോ കൊച്ചി 90 എഫ്.എം


'ദാ, തൊട്ടടുത്ത്', കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ(ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഏപ്രിൽ 30, 2022) രാധാകൃഷ്ണൻ കുറ്റൂരും(സ്റ്റേഷൻ ഡയറക്ടർ, റേഡിയോ മാക്ഫാസ്റ്റ്, തിരുവല്ല) സി.കെ.കൃഷ്ണകുമാറും (സ്റ്റേഷൻ ഡയറക്ടർ , റേഡിയോ കൊച്ചി 90 എഫ്.എം) പങ്കെടുത്തു.

 
തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമഖ്യത്തിൽ 2009 നവം.1 നാണ് റേഡിയോ മാക്ഫാസ്റ്റ് പ്രക്ഷേപണം ആരംഭിച്ചത്.പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ നിലയമാണ്. പതിനാറ് പരിപാടികളുമായാണ് തുടക്കം. ഇന്ന് അത് 53 എണ്ണമായി. 
 
അപ്പർ കുട്ടനാട്ടിലെ കർഷകരും സ്ക്കൂൾ വിദ്യാർത്ഥികളുമാണ് പ്രധാന ശ്രോതാക്കൾ.ആദ്യ കാലം മുതൽ കർഷകർക്കായി 'കൃഷി ജാലകം','കുട്ടികൾക്കായി 'കിലുക്കാംപെട്ടി' എന്ന ഫോൺ-ഇൻ പരിപാടി, ആരോഗ്യ പരിപാടിയായ 'മെഡിടോക്', തുടങ്ങിയവയുണ്ട്.
 
'ഗ്രീറ്റിങ്ങ് കാർഡ്സ് ', 'ജനഹിതം',ഗെയിം പ്രോഗ്രാം,'സോങ്ങ്സ് ഓൺ ഡിമാന്റ് ' എന്നീ ഫോൺ - ഇൻ പരിപാടികളിലൂടെ ജനങ്ങളുടെ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തി. 'ചമയം', 'കാലിഡോസ്കോപ്പ് ',
'നിക്ഷേപ ജാലകം', 'ഡിജിറ്റൽ വേൾഡ് ' തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുന്നത് മാക്ഫാസ്റ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ വോളന്റിയർമാരാണ്.
നിലയം തിരുവല്ല മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രവർത്തിച്ചു. അവരുടെ 'ക്ലീൻ ആന്റ് ഗ്രീൻ' പദ്ധതിയുടെ മീഡിയാ പാർട്ട്ണാറായി. കർഷക പ്രശ്നങ്ങളിലും നിലയം ഇടപെട്ടിട്ടുണ്ട്.നെല്ല് സംഭരണത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
മുൻപ് ശ്രോതാക്കളുടെ സംഗമം കോളേജ് കാമ്പസിൽ നടത്തിയിട്ടുണ്ട്. അവർക്കായി ഒരു പരിപാടിയുമുണ്ട് -'ലിസണേഴ്സ് കോർണ്ണർ '. ശ്രോതാക്കൾക്ക് കലാ-സാഹിത്യ പരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയാണിത്.
 
കാർഷിക പരിപാടികൾ, 'നാട്ടിൻപുറം ', 'പൈതൃകം' , തുടങ്ങിയവ ജനപ്രിയ പരിപാടികളാണ്. ശ്രോതാ ക്കളിൽ ഭൂരിപക്ഷവും സ്ത്രീകളും 40 വയസിൽ കൂടുതലുള്ളവരുമാണ്.
 
'നാട്ടിൻപുറ'ത്തിന് സംസ്ഥാന സർക്കാറിന്റെ 'ഹരിതമുദ്ര' ഉൾപ്പെടെ രണ്ട് പുരസ്ക്കാരങ്ങൾ കിട്ടി.
2018 ലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 ലക്ഷം രൂപ സംഭരിച്ച് നൽകി. കോവിഡ് കാലത്ത് 'സാന്ത്വനം ' എന്ന പേരിൽ , ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺ ലൈൻ കൗൺസലിങ്ങ് പരിപാടികൾ പ്രക്ഷേപണം ചെയ്തു.ഡോ.റോയി എബ്രാഹം കള്ളിവയലിന്റെ നേതൃത്വത്തിൽ മയക്കുമരുന്നുപയോഗത്തിനെതിരെ ധാരാളം ബോധവല്ക്കരണ പരിപാടികളും നടത്തി. ഡോ. അലക്സാണ്ടർ ജേക്കബ്ബ് മെന്ററായി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തിയതും റേഡിയോ മാക്ഫാസ്റ്റിന്റ ശ്രദ്ധേയ നേട്ടമാണന്ന് രാധാകൃഷ്ണൻ കുറ്റൂർ പറഞ്ഞു.
 
അപ്പർ കുട്ടനാട്ടിലെ കൂമ്പുമ്മൂട് എന്ന ഒറ്റപ്പെട്ട തുരുത്തിനെ റേഡിയോ ഗ്രാമമായി ഇക്കഴിഞ്ഞ വർഷം റേഡിയോ മാക് ഫാസ്റ്റ് ദത്തെടുത്തു. ബോധന, തിരുവല്ല സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് റേഡിയോ ഗ്രാമത്തിൽ കുടിവെള്ളമെത്തിക്കുവാനായി,പെരിങ്ങര ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ, പദ്ധതി ആവിഷ്കരിച്ചു. പ്രകൃതിരമണീയമായ ഈ റേഡിയോ ഗ്രാമത്തിൽ വിനോദ സഞ്ചാര വികസനത്തിനുള്ള പദ്ധതികൾ ഡി.ടി.പി.സിയുമായി ചേർന്ന് ആവിഷ്കരിച്ചുവരുന്നു. ഇവിടെ യുവാക്കളുടെ ഒരു വാട്സ്ആപ് കൂട്ടായ്മ റേഡിയോ നിലയവുമായി സഹകരിയ്ക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്കായി അവർ ഒരു തട്ടുകടയും തുടങ്ങി.
 
ആ പ്രദേശത്തെ ആദ്യത്തെ റേഡിയോ നിലയമായതിനാൽ നടത്തിപ്പിനാവശ്യമായ വരുമാനം പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. മുഖ്യസാമ്പത്തിയ സ്രോതസ് പരസ്യങ്ങൾ തന്നെയാണ്. പ്രോഗ്രാം അവതരിപ്പിക്കുന്നവർക്ക് പ്രതിഫലം കൊടുക്കാറുണ്ട്.
റോയൽറ്റി നൽകിയാണ് ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതെന്നു രാധാകൃഷ്ണൻ കുറ്റൂർ പറഞ്ഞു.
 
'ദ ഹിന്ദു'വിന്റെ പത്തനംതിട്ട ബ്യൂറോ ചീഫായിരുന്ന രാധാകൃഷ്ണൻ കുറ്റൂർ, സീനിയർ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ച ശേഷമാണ് കഴിഞ്ഞ വർഷം റേഡിയോ മാക്ഫാസ്റ്റിന്റെ സ്റ്റേഷൻ ഡയറക്ടറായത്.
 
എറണാകുളം സെന്റ് തെരാസാസ് കോളേജിന്റെ ആഭിമുഖ്യത്തിലുള്ള റേഡിയോ കൊച്ചി 90 എഫ്.എം 2021 ജൂലൈ 16 നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോൾ 17.5 മണിക്കൂർ പ്രക്ഷേപണമുണ്ടന്ന് സ്റ്റേഷൻ ഡയറക്ടർ സി.കെ.കൃഷ്ണകുമാർ പറഞ്ഞു.
കോവിഡ് രൂക്ഷമായ കാലത്തായിരുന്നു,തുടക്കം. വലിയ വെല്ലുവിളയായിരുന്നു, അത്. ആരോഗ്യം, വിദ്യാഭ്യാസം,തീരദേശ സംരക്ഷണം തുടങ്ങി പന്ത്രണ്ട് മേഖലകളിലൂന്നിയാണ് പ്രക്ഷേപണമെങ്കിലും,ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ കോവി ഡ് ബോധവല്ക്കരണ പരിപാടികൾക്കായിരുന്നു ആദ്യം മുൻതൂക്കം നൽകിയത്. കോവിഡുമായി ബന്ധപ്പെട്ട ധാരാളം പരിപാടികൾ തുടർച്ചയായി നൽകി. സന്ദേശങ്ങൾ സ്കിറ്റുകളുടെ രൂപത്തിലും പ്രക്ഷേപണം ചെയ്തു. ജനങ്ങളെ ഭയപ്പെടുത്താത്ത രീതിയിലായിരുന്നു അവ നൽകിയത്. സമാശ്വസിപ്പിക്കാനായി , അവയ്ക്കിടയിൽ ശ്രുതിമധുരമായ പാട്ടുകളും നൽകി.
 
കോവിഡ് തീവ്രത കൂടിയ ജില്ലയായതിനാൽ,ജനങ്ങളുടെ പ്രതികരണങ്ങളും ഡോക്ടർമാരുടെ വിദഗ്ദ്ധാഭിപ്രായങ്ങളും വാട്ട്സാപ്പിലൂടെ ശേഖരിച്ചാണ് പ്രക്ഷേപണം ചെയ്തത്.
 
'സ്മാർട്ട് ' എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് വാക്സിനേഷൻ പ്രചാരണ പരിപാടികൾ നടത്തി. അതോടെ,കേട്ടറിഞ്ഞ് ജനങ്ങൾ നിലയവുമായി ബന്ധപ്പെട്ടത് പ്രോത്സാഹജനകമായി.
 
എട്ട് പുതിയ പരിപാടികൾ അടുത്തിടെ ആരംഭിച്ചു.'കലാപ്രബോധിനി',ജനങ്ങളുടെ കലാഭിരുചികൾ പ്രകടിപ്പിക്കാനുള്ള വേദിയാണ്. ഈ പരിപാടികൾ അവർ സ്വന്തമായി തന്നെ അവതരിപ്പിക്കും.പഴയ ഹിന്ദി ഗാനങ്ങളെ ആസ്പദമാക്കിയുള്ള നന്ദകുമാർ മേനോന്റെ പ്രതിവാര പരിപാടിയായ 'സംഗീത് കാ സഫർ', 'പെയ്തൊഴിയാതെ'(സ്വന്തം കവിതാവതരണം), 'സൗഖ്യം'(ആരോഗ്യ പരിപാടി), എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും 'കുഫോസു'മായി ചേർന്ന് തീരദേശ സംരക്ഷണത്തെക്കുറിച്ചുള്ള പരിപാടികൾ, 'സിനിമാകൊട്ടക'( നല്ല മലയാള സിനിമ കളെക്കുറിച്ചുള്ള പരിപാടി), സംരംഭകരുടെ വിജയകഥകൾ തുടങ്ങിയവയാണ് ആ പരിപാടികൾ.റേഡിയോ മാഗസിൻ ഫോർമാറ്റിലാന്ന് പ്രക്ഷേപണം. കുട്ടികൾക്കായുള്ള പരിപാടികൾ, 'ദിശ' എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് നിയമ സാക്ഷരതാ പരിപാടി അടുത്തു തന്നെ ആരംഭിക്കും. സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള പരിപാടിയും വരുന്നുണ്ട്.ശാസ്ത്രീയ സംഗീത പാഠം, പരിസ്ഥിതി പരിപാടിയായ 'പ്രകൃതീ ജനനീ' , കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിപാടികൾ എന്നിവയും അടുത്തു തന്നെ തുടങ്ങും. 
 
സ്ത്രീശാക്തീകരണ പരിപാടികളും ലക്ഷ്യമാണ്. ചെല്ലാനത്ത് കണ്ടൽകാടിലൂടെ ജൈവ മതിൽ തീർത്ത് കടലാക്രമണം തടയാൻ കഴിയുമെന്ന ഗ്രാസ്റൂട്ട് എന്ന സന്നദ്ധ സംഘടനയുടെ നിർദ്ദേശം ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യുന്ന പരിപാടിയും പരിഗണനയിലാണ്.ജനങ്ങളുടെ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്ന പരിപാടികളാണ് ആത്യന്തിക ലക്ഷ്യമെന്നും സി.കെ.കൃഷ്ണകുമാർ പറഞ്ഞു.
ഓൺലൈനിലൂടെ റേഡിയോ കേൾക്കുന്നവർ ധാരാളമുണ്ട്. 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് തങ്ങൾക്ക് 76147 ഓൺലൈൻ ശ്രോതാക്കളുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ഓരോ കമ്മ്യൂണിറ്റി റേഡിയോ നിലയത്തിനും അവരുടേതായ പ്രത്യേക ശൈലിയുണ്ട്.വാണിജ്യ വിനോദ എഫ്.എം. ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, വ്യഗ്രതയില്ലാത്ത ഈ അവതരണ ശൈലി ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്.
 
നിലയത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ ഇന്റേൺഷിപ്പ് നൽകാറുണ്ട്.പഠന-പരിശീലനത്തിന്റെ ഭാഗമായി അവർ ഓരോരുത്തരും നാല് പരിപാടികളെങ്കിലും ചെയ്യും.
കണ്ടന്റ് ,ടെക്നിക്കൽ റൈറ്ററായും ന്യൂസ് പോർട്ടൽ, ബിസിനസ് മാഗസിൻ ജേർണ്ണലിസ്റ്റായും പ്രവർത്തിച്ച ശേഷം, റേഡിയോ മാറ്റൊലിയിൽ മൂന്ന് വർഷം ജോലി നോക്കിയ സി.കെ. കൃഷ്ണകുമാർ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫണ്ടേഷനിൽ കമ്മ്യൂണിക്കേഷൻ ഓഫീസറുമായിരുന്നു. 2016-ൽ കൺസൾട്ടന്റായാണ് റേഡിയോ കൊച്ചി 90 എഫ്.എം-ൽ തുടക്കം. നിലയം പ്രവർത്തനക്ഷമമാകാൻ ഏറെക്കാലമെടുത്തതായി അദ്ദേഹം പറഞ്ഞു.
 
ചർച്ചയിൽ , റേഡിയോ മാക്ഫാസ്റ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിയ തൃശൂർ ആകാശവാണിയിലെ മുൻ അവതാരകനായ കെ.സതീഷ് നായർ, റേഡിയോ ബൻസിഗർ മുൻ സ്റ്റേഷൻ മാനേജരും ഇപ്പോൾ റേഡിയോ നെയ്തൽ, ജനവാണി എഫ്.എം. നിലയങ്ങളുടെ വാർത്താവലോകന പരിപാടികളുടെ അവതാരകനുമായ പ്രൊഫ.ജെ ജേക്കബ്ബ് എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ പ്രാദേശിക പ്രശ്നളിൽ സജീവമായി ഇടപെടുന്ന ആക്റ്റിവിസ്റ്റ് റോളിലേക്ക് മാറണമെന്ന് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ജേക്കബ്ബ് നിർദ്ദേശിച്ചു.
 
മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ വി.എം.രാജ് മോഹൻ,കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.


' ദാ, തൊട്ടടുത്ത്''-4:റേഡിയോ നെയ്തൽ,ഹലോ റേഡിയോ 90.8 എഫ്.എം

 

' ദാ, തൊട്ടടുത്ത്', കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ നാലാം ഭാഗത്തിൽ (ഏപ്രിൽ 23, 2022), ഫാദർ സേവ്യർ കുടിയാംശ്ശേരിയും (ഡയറക്ടർ, റേഡിയോ നെയ്തൽ 107.8, ആലപ്പുഴ),ഫാദർ ഡേവിസ് ചിറമേലും (ചെയർമാൻ,ഹലോ റേഡിയോ 90.8 എഫ്.എം ,തൃശ്ശൂർ) അനുഭവങ്ങൾ പങ്കുവച്ചു.

2017 ജൂലൈ 29ന് കോസ്റ്റൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷേപണം ആരംഭിച്ച നിലയമാണ് റേഡിയോ നെയ്തൽ; ശബ്ദമില്ലാത്തവരുടെ ശബ്ദം.
 
സംഘകാല കൃതികളിൽ കടൽത്തീരം എന്ന അർത്ഥത്തിലാണ് നെയ്തൽ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതെന്ന് ഫാ.സേവ്യർ കുട്ടിയാംശ്ശേരി പറഞ്ഞു. തീരദേശ വിമോചനം ലക്ഷ്യംവച്ചാണ് പ്രക്ഷേപണം ആരംഭിച്ചത്.എല്ലാ ദിവസവും 35-40 പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. 'ഗുഡ് മോർണിംഗ് നെയ്തൽ' ആശംസാഗാനങ്ങൾ ഉൾപ്പെടുത്തിയ പരിപാടിയാണ്.'വർത്തമാനം' (വാർത്താവലോകനം), 'ചർച്ചാവേദി', കുട്ടികൾക്കായി 'നെയ്തൽ കുട്ടീസ്','നിയമ വേദി','വഴികാട്ടി',ക്ലാസിക് കൃതികളെക്കുറിച്ച് 'യവനിക','സാഹിത്യ സല്ലാപം',' ജാലക വഴികൾ',കാർഷിക പരിപാടിയായ 'ഹരിതതീരം','മനസ്സ്','പാട്ട് വന്ന വഴി', 'വാർത്ത പോയവാരം', രാത്രി 7 മുതൽ 8.30 വരെ 'നെയ്തൽ നൈറ്റ്സ്' തുടങ്ങിയവയാണ് പ്രധാന പരിപാടികൾ .
വാർത്തകളെ വിലയിരുത്തി കൊണ്ടുള്ള പ്രതിദിന പരിപാടിയായ 'വർത്തമാനം' ഫാദർ സേവ്യർ കുടിയാംശ്ശേരിയും ഒരു ആർ.ജെയും ചേർന്നാണ് എല്ലാ ദിവസവും രാവിലെ 11.30 ന് അവതരിപ്പിക്കുന്നത്. രാത്രി പുനപ്രക്ഷേപണവുമുണ്ട്.ഏറ്റവും കൂടുതൽ ആൾക്കാർ കേൾക്കുന്ന പരിപാടികൾ ഒന്ന് ഇതാണ്.മറ്റേത് , 'നെയ്തൽ നൈറ്റ്സ് ' .
മുപ്പതോളം വോളണ്ടിയർമാരാണ് പരിപാടികൾ നിർമ്മിക്കുന്നത്. ഇതിൽ മത്സ്യത്തൊഴിലാളികളും വിദേശത്ത് താമസിക്കുന്നവരും ഉൾപ്പെടുന്നു.2018 ലെ മഹാപ്രളയ കാലത്ത് റേഡിയോ നെയ്തൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.ആലപ്പുഴ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ കൂടിയായ ഫാദർ സേവ്യർ കുടിയാംശ്ശേരി മുൻകൈയെടുത്ത് കുട്ടനാട്ടിലേക്കും പ്രളയം രൂക്ഷമായ ചെങ്ങന്നൂരിലെ പ്രദേശങ്ങളിലേയ്ക്കും 211 വള്ളങ്ങളേയും അറുന്നൂറോളം മത്സ്യത്തൊഴിലാളികളേയും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. അന്നത്തെ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. ആ സമയത്ത് നിലയം 24 മണിക്കൂറും തത്സമയ പ്രക്ഷേപണ നടത്തി. പുനരധിവാസ പ്രവർത്തനങ്ങളിലും തുടർനടപടികളിലും മറ്റ് ഏജൻസികളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചു. 2019 പ്രളയകാലത്തും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നു .
കോവിഡ് കാലത്ത് 'ആരോഗ്യാമൃതം','അതിജീവനം' എന്നീ പേരുകളിൽ ബോധവല്ക്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. ഒറ്റപ്പെട്ടു പോയവർക്ക് സഹായമെത്തിക്കാനായി നടത്തിയ ഒരു 'സൂം' മീറ്റിങ്ങിന്റെ അനുഭവം അദ്ദേഹം പങ്കുവച്ചു. ഉഡുപ്പിയിൽ നിന്ന് റഫീക്ക് എന്നയാൾ വിളിച്ചു. റംസാൻ കാലത്ത് പന്ത്രണ്ട് ദിവസമായി താൻ ആഹാരമൊന്നം കഴിക്കാതെ അവശ നിലയിൽ കഴിയുകയാണെന്നായിരുന്നു അയാൾ പറഞ്ഞത്. ആ പ്രദേശത്തെ ചിലരുടെ സഹായത്തോടെ റഫീക്കിനെ കണ്ടെത്തി, ആശുപത്രിയിലെത്തിച്ചു.
 
റേഡിയോ നെയ്തൽ തുറന്ന ഹെൽപ്പ് ഡസ്കിലൂടെ മത്സ്യത്തൊഴിലാളികൾക്ക് മാസ്ക്കും, സാനി ടൈസേഴ്സും ഭക്ഷണവും മറ്റും വിതരണം ചെയ്തു. ഭക്ഷണം ആവശ്യമുള്ളവർ നിലയത്തിലേക്ക് വിളിച്ചു പറയും.റേഡിയോ അവതാരകർ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടവർക്ക് ഭക്ഷണ വിതരണം നടത്തി. അതിന് മറ്റുള്ളവരുടെ സഹായവും പിന്തുണയും കിട്ടി.
 
മഹാപ്രളയത്തിനുശേഷം യൂണിസെഫ് കുട്ടനാട്ടിൽ നടത്തിയ ഒരു പഠനത്തിൽ അവിടെയുള്ള പത്തുലക്ഷത്തിൽപ്പരം പേർ റേഡിയോ നെയ്തലിന്റെ ശ്രോതാക്കളാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
 
പ്രളയത്തെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ റേഡിയോ പരിപാടികൾ അവതരിപ്പിക്കാൻ ആരംഭിച്ചത്. അവരുടേതായ ദേവാസ്തുവിളി, ചവിട്ടുനാടകം എന്നീ കലാരൂപങ്ങളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രക്ഷേപണങ്ങളിൽ അവരുടെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്.റോഡ് സുരക്ഷ,ആലപ്പുഴ ബൈപ്പാസ് തുടങ്ങിയവ മുൻനിർത്തിയുള്ള ജനശബ്ദം പരിപാടികളും നിലയം പ്രക്ഷേപണം ചെയ്തു.
 
സാമ്പത്തിക സാക്ഷരത, ആരോഗ്യ കാര്യങ്ങൾ, ഭരണപരമായ നടപടിക
കൾ തുടങ്ങിയവയെ സംബന്ധിച്ച് അധികൃതരുടെ സഹകരണത്തോടെയാണ് പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്. ജില്ലയിലെ നീതിന്യായ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ നിയമവേദി പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
 
എല്ലാ ഞായറാഴ്ചയും രാവിലെ പത്തരയ്ക്ക് ശ്രോതാക്കളുമായി ഫാ.സേവിയർ കുടിയാം ശ്ശേരി സംസാരിക്കുന്ന ലൈവ് പരിപാടിയും റേഡിയോ നെയ്തലിലുണ്ട്. ഇതിലെ നിർദ്ദേശങ്ങളും മറ്റും നടപ്പിലക്കും. ഒരു പ്രോഗ്രാം കമ്മറ്റിയുമുണ്ട്.
 
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനുള്ള ശേഷി ഉണ്ടെങ്കിലും അവയ്ക് സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ വലിയ പ്രയാസമാണ്.വളരെ കുറച്ചുമാത്രം പരസ്യങ്ങളെ ലഭിക്കുന്നുള്ളുവെന്നും ഫാദർ സേവിയർ കുടിയാംശ്ശേരി പറഞ്ഞു.
ഏതാണ്ട് പൂർണ്ണമായും സൗരോർജ്ജത്തിലാണ് നിലയം പ്രവർത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കിഡ്നി ഫെഡറേഷൻ ഓഫ് ഓഫ് ഇന്ത്യ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2017 ഏപ്രിൽ 20നാണ് തൃശൂരിൽ ഹലോ റേഡിയോ 90.8 എഫ്.എം പ്രക്ഷേപണം ആരംഭിച്ചത്.ആരോഗ്യ,കാർഷിക പ്രക്ഷേപണങ്ങൾക്കാണ് മുൻഗണന. രാവിലെ 'ശുഭദിനം' പരിപാടിയിൽ ആരംഭിച്ച്,' കഥ കേട്ടു റങ്ങാം' എന്ന പരിപാടിയിൽ അവസാനിക്കുന്നു , പ്രക്ഷേപണം. പ്രളയ കാലത്തും കോവിഡ് നാളുകളിലും നാടൻ കലകൾ, കഥാപ്രസംഗം, രൂപകങ്ങൾ ഉൾപ്പെടെയുള്ളവ ബോധവൽക്കരണ പരിപാടികൾക്ക് ഉപയോഗപെടുത്തി. പോഷകാഹാര ക്കുറവിനെക്കുറിച്ച് ആശാവർക്കർമാർ ,അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1200 പേരിൽ സർവ്വേ നടത്തി .കാർഷിക പരിപാടിയായ 'ഹരിതാഭ'വുമായി വെറ്റിനറി,കാർഷിക സർവകലാശാലകൾ സഹകരിക്കുന്നുണ്ട്.
കോവിഡ് കാലത്ത് നിലയം 24 മണിക്കൂറും പ്രവർത്തിച്ചു . ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് തൃശൂരിലെ 'കില'യുമായി ചേർന്ന് പരിപാടികൾ പ്രക്ഷേപണം ചെയ്തു.
 
തന്റെ നേതൃത്വത്തിൽ നടക്കുന്ന വൃക്ക -അവയവദാന പ്രവർത്തനങ്ങൾക്ക് റേഡിയോയിലൂടെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു.കഴിഞ്ഞ രണ്ടു -മൂന്നു മാസം കൊണ്ട് വൃക്കരോഗികൾക്കായി 50 ലക്ഷത്തോളം രൂപ സംഭരിച്ച് നൽകാൻ കഴിഞ്ഞു. അഞ്ഞൂറോളം പേർ വൃക്കദാനത്തിന് സമ്മത പത്രം നൽകി. കളക്ടർ ചെയർമാനും ഫാ. ചിറമേൽ സെക്രട്ടറിയുമായി 22 വർഷമായി പ്രവർത്തിക്കുന്ന ആക്സിഡന്റ് കെയർ ട്രാൻസ്പോർട്ട് സർവീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ 22 ആംബുലൻസുകളുണ്ട്. ഇതിനോടകം അഞ്ചരലക്ഷം ജനങ്ങൾക്ക് ഇതിന്റെ സഹായം നൽകാനായി . ജില്ലയിലെ വാഹനാപകട വിവരങ്ങൾ അപ്പപ്പോൾ തന്നെ റേഡിയോയിലൂടെ അറിയിക്കുന്നുണ്ട്.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ താഴെതട്ടിലുള്ളവരുടെ ആത്മാവായി മാറണം.മയക്കുമരുന്നിനെ തിരെ വിദ്യാർത്ഥികളെയും യുവതലമുറയെയും ബോധവൽക്കരിക്കുന്ന പരിപാടികൾ ഉണ്ടാകണം.തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരാണ് ട്രാൻസ്ജെൻഡറുകൾ .അവരെ പുനരധിവസിപ്പിക്കാനായി 10 കോടി രൂപ മുതൽമുടക്കുള്ള ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അവരിൽനിന്ന് എഫ്.എം റേഡിയോ അവതാരകർ ഉണ്ടാകുമെന്നും ഫാദർ ഡേവിസ് ചിറമേൽ
പറഞ്ഞു.
കുട്ടികളെ പ്രാഥമിക ചികിത്സ നടത്താൻ സജ്ജരാക്കുന്ന ലിറ്റിൽ ഡോക്ടേഴ്സ് എന്ന പദ്ധതിയും മനസ്സിലുണ്ട്. ഓരോരുത്തർക്കും വ്യക്തിപരമായ ചില സാമൂഹിക ഉത്തരവാദിത്തങ്ങൾ ഉണ്ട് .
മാധ്യമങ്ങൾ ഒരിക്കലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല. ടെലിവിഷൻ ചാനലുകളിൽ തിന്മ കാണിക്കരുത്. തിൻമയിലേക്ക് ചാഞ്ഞുനിൽക്കുന്ന സമൂഹമായതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.ഹലോ എഫ്.എം രാത്രി പ്രക്ഷേപണം ചെയ്യുന്ന കഥകൾ ധാർമികപാഠങ്ങൾ നല്കുന്നവയാണ്.
 
ഓരോ സ്കൂളും നന്മകളുടെ കേന്ദ്രങ്ങളാകണം . പോസിറ്റീവായ ചിന്തകൾ ശക്തമായി വളർത്തുന്ന ഇൻക്യുബേഷൻ സെൻററുകളാവണം അവ എന്നും ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു.
എല്ലാ വ്യാഴാഴ്ചയും ഒരുമണിക്കൂർ 'ചിറമേലച്ചൻ സ്പീക്കിംഗ്' എന്ന പേരിൽ തൽസമയ പരിപാടിയുണ്ട്.ഇതിലേക്ക് സാധാരണക്കാരായ ധാരാളം പേർ വിളിച്ചു സംസാരിക്കുന്നതിൽ സന്തോഷമുണ്ട് . ചില പരിപാടികൾക്ക് സമ്മാനമായി 2000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകൾ നൽകാറുണ്ട്. സമ്മാനാർഹർ ഒരു കിഡ്നി രോഗിയെ കണ്ടെത്തി, അറിയിച്ചാൽ,അവർക്ക് ഈ തുക സഹായമായി നൽകും.
 
റേഡിയോ കൊച്ചി 90 എഫ്.എം. സ്റ്റേഷൻ ഡയറക്ടർ സി.കെ.കൃഷ്ണകുമാറിന്, ഇന്റർനെറ്റ് ദുർബല മായതിനാൽ, ഈ പരിപാടിയിൽ സംസാരിക്കാനായില്ല.
 
'ദാ, തൊട്ടടുത്ത്' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.
(Recorded and uploaded by Shibu P.M)

'ദാ, തൊട്ടടുത്ത്'-3,റേഡിയോ മീഡിയ വില്ലേജ്,അഹല്യ എഫ്.എം

'ദാ, തൊട്ടടുത്ത്', കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുളള പരമ്പരയിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഏപ്രിൽ 16, 2022) കെ.വിപിൻ രാജും (പ്രോഗ്രാം ഹെഡ്, റേഡിയോ മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി) രതീഷ് തങ്കപ്പനും (സ്റ്റേഷൻ ഇൻ ചാർജ് , അഹല്യ എഫ്.എം, പാലക്കാട്) പങ്കെടുത്തു.
 

സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിലുള്ള റേഡിയോ മീഡിയ വില്ലേജ് 2012 ഫെബ്രുവരി 10 നാണ് പ്രക്ഷേപണം ആരംഭിച്ചത്. കോട്ടയം,ആലപ്പുഴ ,പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ പ്രക്ഷേപണം ലഭിക്കുന്നുണ്ട്.റേഡിയോയെ നെഞ്ചിലേറ്റിയ ജനവിഭാഗമാണ് ഇവിടുത്തേത് .അതിനാൽ,തുടക്കം മുതൽ റേഡിയോ മീഡിയ വില്ലേജിന് വലിയ സ്വീകാര്യത കിട്ടി. പരീക്ഷണ പ്രക്ഷേപണം ആരംഭിച്ചപ്പോൾ തന്നെ ജനങ്ങൾ നിലയത്തിലേക്ക് ഒഴുകി."സാധാരണക്കാർക്ക് എപ്പോഴും കടന്നുചെല്ലാവുന്ന ഒരു മാധ്യമം.തങ്ങളുടെ പ്രശ്നങ്ങൾ എപ്പോഴും സംസാരിക്കാവുന്ന ഒരിടം".
 
റേഡിയോയിലൂടെയും ഓൺലൈനായും എട്ടു ലക്ഷത്തോളം ശ്രോതാക്കളിൽ പ്രക്ഷേപണം എത്തുന്നുണ്ട്.എല്ലാ മേഖലകളിലുമുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.മുന്നൂറോളം സന്നദ്ധ പ്രവർത്തകരുണ്ട്.അവർക്ക് പരിശീലനം നൽകിയാണ് , പ്രക്ഷേപണത്തിന് ഒരുക്കുന്നത്. സൗജന്യ സന്നദ്ധ സേവനമാണ് അവരുടേത്.ചില പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് നാമമാത്രമായ സംഖ്യ ടി.എ. യായി നൽകാറുണ്ട്. ഇങ്ങനെ റേഡിയോ ജോക്കികളായും സൗണ്ട് എഞ്ചിനിയർമാരായും ഇവിടെ പ്രവർത്തിച്ച ചിലർക്ക് സ്വകാര്യ എഫ്.എം. നിലയങ്ങളിൽ ജോലി കിട്ടിയിട്ടുണ്ട്. 
കിടപ്പ് രോഗികൾക്ക് സഹായമെത്തിനായി 'തണൽ' എന്ന പേരിൽ , അവരുടെ വേദനകൾ റെക്കാർഡ് ചെയ്ത് പ്രക്ഷേപണം ചെയ്ത പരമ്പരയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അതു കേട്ട് പലരും സഹായിക്കാനായി മുന്നോട്ടുവന്നു.ഈ പരിപാടി കോവിഡ് കാലംവരെ തുടർന്നു. ഏറ്റക്കാലം രണ്ടു മണിക്കൂർ നേരം അത് ലൈവായി പ്രക്ഷേപണം ചെയ്തപ്പോൾ അഭൂതപൂർവമായ പ്രതികരണമാണ് ഉണ്ടായത്. ഇതിലൂടെ നൂറ്റി ഇരുപതോളം രോഗികളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ഈ പ്രവർത്തനങ്ങൾക്കായി പ്രത്യാശ എന്ന ധനസഹായ ഗ്രൂപ്പ് രൂപീകരിച്ച് പഞ്ചായത്തുകളുടെ സഹായത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ നടത്തി , 42 കോടി രൂപ സമാഹരിച്ചു.സഹായം ആവശ്യമുള്ളവരെ കണ്ടെത്തി, ബക്കറ്റ് പിരിവിലൂടെ തുക സമാഹരിച്ച് സുതാര്യമായ രീതിയിൽ അവ വിതരണം ചെയ്തു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിജു എന്ന ആളെ സഹായിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവം എന്ന് വിപിൻ രാജ് പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട ധാരാളം കുടുംബങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
 
ചങ്ങനാശ്ശേരി അതിരൂപതയുടേയും മറ്റും സഹായത്തോടെ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനായി , അമേരിക്കയിൽ ജോലി ചെയ്യുന്ന ജോർജ് പടനിലം,ചീരഞ്ചിറയിലുള്ള തന്റെ രണ്ടു കോടിയോളം വിലമതിക്കുന്ന വീടും വസ്തുവും ചാരിറ്റി വേൾഡ് എന്ന എൻ.ജി.ഒ യ്ക്ക് സംഭാവന നൽകി. 120 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവിടെ പരിശീലനം നൽകുന്നുണ്ട്.
2018ലെ പ്രളയകാലത്ത് ഈ സംഘടനയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നിന്ന് അയ്യായിരത്തോളം പേരെ രക്ഷിച്ചു. പെട്ടിമുടി ദുരന്തമുണ്ടായപ്പോഴും മറ്റ് ഏജൻസികളുടെ സഹായത്തോടെ കോവിഡ് കാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി."ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്മ്യൂണിറ്റി റേഡിയോ നിലയത്തിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്".
 
സാമൂഹികമാറ്റത്തിന്റെ , വികസനത്തിന്റെ ചാലകശക്തിയാകാൻ ഈ കമ്മ്യൂണിറ്റി റേഡിയോയ്ക്ക് കഴിഞ്ഞു.കാർഷിക മേഖലയായതിനാൽ ധാരാളം കാർഷിക പരിപാടികളും മേളകളും നടത്തി.കർഷകർക്കായി റിയാലിറ്റി ഷോ നടത്തി, ‘കാർഷികരത്ന' പരിപാടിയിൽ പ്രക്ഷേപണം ചെയ്തു.' ജയ് കിസാൻ', 'ഞങ്ങളും കൃഷിയിലേയ്ക്ക്',' വിത്തും വളവും','ജീവനം' തുടങ്ങിയ കാർഷിക പരിപാടികൾ, ഇവയോടനു ബന്ധിച്ച് കാർഷിക ചന്തകൾ, വിപണന മേളകൾ , കർഷക സംവാദങ്ങൾ തുടങ്ങിയവ നടത്തി. 10 ദിവസം വീതം നീണ്ടുനിന്ന രണ്ട് ചങ്ങനാശ്ശേരി മെഗാ ഫെസ്റ്റുകൾ വലിയ വിജയമായി. അതിന്റെ ലാഭം ഉപയോഗിച്ച്, പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചു പേർക്ക് അവ പുനർനിർമ്മിച്ച് നൽകി. 2000 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റും നൽകി.മെഡിക്കൽ ക്യാമ്പുകളും നടത്താറുണ്ട് .
 
സർവ്വതലസ്പർശിയായ 65ഓളം പരിപാടികൾ ഓരോ ആഴ്ചയും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആരോഗ്യം,പരിസ്ഥിതി, ജല സംരക്ഷണം, സംസ്കാരം, നാടൻ കലകൾ തുടങ്ങിയവയെല്ലാമുണ്ട്. എല്ലാ മാസവും അസാനത്തെ ഞായറാഴ്ച രാത്രി ജോബ് മൈക്കിൾ എം.എൽ.എ , ശ്രോതാക്കളുമായി സംസാരിക്കുന്ന 'എം.എൽ.എ ഓൺ ലൈവ്' എന്ന തത്സമയ പ്രക്ഷേപണം ഒരു വർഷമായുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ച് എല്ലാ ദിവസവും വൈകുംന്നേരം 'കമോൺ , മലയാളീസ്' , 'ജി.കെ. ജംങ്ഷൻ' തുടങ്ങിയവയാണ് മറ്റ് തത്സമയ പ്രക്ഷേപണങ്ങൾ. ദിവസവും ആറു മണിക്കൂർ ലൈവാണ്. ഏറ്റവും ജനപ്രിയമായത് 'മോർണിങ്ങ് കഫേ' എന്ന ലൈവ് പരിപാടിയാണ്. 'പൈതൃകം',' അക്ഷരത്തറവാട്','ഇൻ ബോക്സ്', 'ഹലോ കുട്ടീസ്',ആരോഗ്യ പരിപാടികൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളുണ്ട്.
 
കേടായ റേഡിയോസെറ്റുകൾ നന്നാക്കി കൊടുക്കാനായി ടെക്നീഷ്യൻമാരെ ഇരുത്തി റേഡിയോ ക്ലിനിക്ക് നടത്തി. മൂവായിരത്തോളം റേഡിയോ സെറ്റുകൾ പലപ്പോഴായി വിതരണം ചെയ്തിട്ടുണ്ട്.
സർക്കാർ വകുപ്പുകളൊക്കെ അറിയിപ്പുകളും മറ്റും പ്രക്ഷേപണം ചെയ്യാനായി ഇങ്ങോട്ട് സമീപിക്കാറുണ്ടന്നും വിപിൻ രാജ് പറഞ്ഞു. റേഡിയോ മീഡിയ വില്ലേജിന് ധാരാളം പരസ്യങ്ങൾ ലഭിക്കുന്നുണ്ട്. 'മോസ്റ്റ് സ സ്റ്റൈനബിൾ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ' ദേശീയ പുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. തുടർച്ചയായി ഏഴു തവണ പുരസ്ക്കാരങ്ങൾ കിട്ടി.
 
"കമ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് അനന്തസാദ്ധ്യതകളുണ്ട്. സാമൂഹിക മാറ്റത്തെ സ്വാധീനിക്കാൻ കഴിയുന്ന മാദ്ധ്യമമാണത്. അവ നേരിട്ട് വീടുകളിലെത്തുന്നു. സമഗ്ര വികസനത്തെ മുന്നിൽ നിന്ന് നയിക്കാൻ അവയ്ക്ക് കഴിയും", കെ.വിപിൻ രാജ് പറഞ്ഞു.
 
2014 ജനവരി മുതലാണ് അഹല്യ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ പാലക്കാട് നിന്ന് അഹല്യ എഫ്.എം. പ്രക്ഷേപം ആരംഭിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ്ജ് രതീഷ് തങ്കപ്പൻ പറഞ്ഞു. ഐ.ഐ.ടി കാമ്പസിനടുത്താണ് നിലയം. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കൃഷിക്കാർ എന്നിവരെ ലക്ഷ്യമാക്കിയാണ് പ്രക്ഷേപണം. അഹല്യ ക്യാമ്പസിൽ തന്നെ മൂവായിരത്തോളം വിദ്യാർത്ഥികളുണ്ട്. അവരിൽ നിന്ന് തെരത്തെടുത്ത് പരിശീലനം നൽകിയ അവതാരകരുണ്ട്. മൂന്ന് വശവും മലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. ഒറ്റപ്പാലം ഭാഗത്ത് തടസമില്ലാതെ പ്രക്ഷേപണം ലഭിക്കുന്നുണ്ട്. പാലക്കാട് ടൗണിലും കോയമ്പത്തൂർ നഗരത്തിന്റെ ചില ഭാഗങ്ങളിലും പ്രക്ഷേപണം കിട്ടുന്നുണ്ട്. 
തമിഴ് സംസാരിക്കുന്നവരുള്ളതിനാൽ, സർക്കാരിന്റെ അറിയിപ്പുകൾ തമിഴിലും കൊടുക്കാറുണ്ട്.
ആദരംഭകാലം മുതലുള്ള പ്രതിദിനകാർഷിക പരിപാടിയാണ് വൈകുന്നേരം 5 മണിക്കുള്ള 'ഹരിതഭൂമി'. അത് രാവിലെ 10.30 ന് പുന: പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ധാരാളം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അനങ്ങമല വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപമുള്ള ക്വാറിയെക്കുറിച്ചും, ശോകനാശിനിപ്പുഴയിലെ മലിനീകരണത്തെക്കുറിച്ചുമുള്ള 'ജനശബ്ദം' പരിപാടികൾക്ക് അധികൃതരിൽ നിന്ന് ആശാവഹമായ പ്രതികരണങ്ങളുണ്ടായി. കോവിഡ് വരെ ആ പ്രതിവാര പരിപാടി തുടർന്നു. ജനകീയ പ്രശ്നങ്ങളിൽ അഹല്യ എപ്പോഴും അവർക്കൊപ്പം നില്ക്കുണ്ട്.
അപകടത്തിൽ പെട്ട് കിടപ്പിലായിപ്പോയവരെക്കുറിച്ചുള്ള 'അതിജീവനം ' പരിപാടി അറുപതോളം എപ്പിസോഡ് പ്രക്ഷേപണം ചെയ്തു. കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥിനിക്കൊപ്പം ശ്രോതാക്കളുടെയിടയിൽ നടത്തിയ സർവ്വെയിൽ നിന്നാണ് ആ പരിപാടിയുടെ ആരംഭം.കള്ളുചെത്താൻ കയറിയപ്പോൾ കരിമ്പനയിൽ നിന്ന് വീണ് കിടപ്പിലായ ഒരാളെക്കുറിച്ചുള്ള പരിപാടി ഏറെ ശ്രദ്ധേയമായി. ഭാര്യ ഗർഭിണിയായിരിക്കേയായിരുന്നു, അരയ്ക്ക് താഴെ തളർന്ന് ആ യുവാവ് കിടപ്പിലായത്. വണ്ടികൾക്കുള്ള സീറ്റ് കവർ കൈ കൊണ്ട് തയ്ച്ചായിരുന്നു ഉപജീവനം . അതിനായി ഒരു തയ്യൽ മിഷ്യൻ കിട്ടിയാൽകൊള്ളാം എന്ന ആഗ്രഹം അയാൾ ആ പരിപാടിയിൽ പങ്കുവച്ചു. അന്ന് തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അത് വാങ്ങി നൽകി. അത് അറിയിച്ചു കൊണ്ട് അടുത്ത ദിവസം അയാൾ ലൈവിലേക്ക് വിളിച്ചതാണ് റേഡിയോ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവം. ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ചിലർക്ക് തുടർ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ചങ്ങാതിക്കൂട്ടവും ഇവരെ സഹായിക്കുന്നുണ്ട്.
ദിവസവും രണ്ടു മണിക്കൂറോളം ലൈവ് പരിപാടികളുണ്ട്.
 
ശ്രോതാക്കൾ മുൻ കൈയെടുത്ത് അഹല്യ ചങ്ങാതിക്കൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു .കോവിഡ് കാലത്ത് പാലക്കാട്ടെ മൂന്ന് അതിർത്തി ചെക്ക്പോസ്റ്റുകളിലുള്ളവർക്ക് ഭക്ഷണപ്പൊത്തികൾ വിതരണം ചെയ്തു. ഈ ശ്രേതാക്കളിൽ നിന്നുള്ളവർ മോനിറ്ററിങ്ങ് ഗ്രൂപ്പിലെ അംഗങ്ങളുമാണ്. അക്ഷരപ്പടവുകൾ,എഴുത്തോല എന്ന കുട്ടികൾക്കായുള്ള പരിപാടി തുടങ്ങിയവയുമുണ്ട്. 'മരം ഒരു വരം' പോലെയുള്ള ധാരാളം പ്രൊജക്റ്റുകളും കിട്ടുന്നുണ്ട്.
 
ഐ.ഐ.ടി വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനായി മീഡിയ പാർട്ട്ണർഷിപ്പ് പരിഗണനയിലുണ്ട്.
 
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം ആശാവഹമല്ലെന്ന് രതീഷ് തങ്കപ്പൻ പറഞ്ഞു. ഏതാനും നിലയങ്ങൾ മാത്രമേ പി.ആർ.ഡി. മാദ്ധ്യമ ലിസ്റ്റിലുള്ളൂ. അവർക്കേ സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നുള്ളൂ. മിക്ക കമ്മ്യൂണിറ്റി നിലയങ്ങളും വെല്ലുവിളികൾ നേരിടുന്നുണ്ട്. അഹല്യയ്ക്ക് വളരെക്കുറച്ച് പരസ്യങ്ങൾ മാത്രമാണ് കിട്ടുന്നത്. കോവിഡിനെ തുടർന്ന് റേഡിയോ പരസ്യങ്ങളിൽ പൊതുവേ വലിയ കുറവുണ്ടായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.

 

'ദാ,തൊട്ടടുത്ത്‘-2:റേഡിയോ മാറ്റൊലി,ജൻവാണി എഫ്.എം

 

‘ദാ,തൊട്ടടുത്ത്‘,കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള ക്ളബ് ഹൗസ് പരമ്പരയുടെ രണ്ടാം ഭാഗത്തിൽ(മീഡിയ റൂം, ഏപ്രിൽ 9, 2022),വയനാട്ടിലെ റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ താമസും പാനൂരിലെ ജൻവാണി എഫ്.എം സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴിയുമാണ് പങ്കെടുത്തത്.

മാനന്തവാടി രൂപതയുടെ കീഴിൽ 1974ൽ സ്ഥാപിതമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ റേഡിയോ നിലയം ആരംഭിച്ചത് 2009 ജൂൺ ഒന്നിനായിരുന്നു.ആദ്യം മൂന്നു മണിക്കൂർ മാത്രം പ്രക്ഷേപണം. “അച്ചന്മാരുടെ നേതൃത്വത്തിലുള്ള റേഡിയോ നിലയം എന്ന് ആദ്യം ആശങ്കപ്പെട്ടവരുണ്ടായിരുന്നു. പിന്നീടതെല്ലാം മാറി".
 
8.47 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ ഒന്നരലക്ഷം പേർ ആദിവാസികളാണ്. അവർക്കായി വിവിധ ആദിവാസിഭാഷകളിൽ തുടിച്ചെത്തം,ഊരുവട്ടം തുടങ്ങിയ പരിപാടികളുണ്ട്. ആദിവാസി ഭാഷകളിലേക്ക് മറ്റു പരിപാടികൾ മാറ്റുന്നുമുണ്ട്. അവർ തന്നെയാണ് ഈ പരിപാടികളുടെ പ്രൊഡ്യൂസർമാരും അവതാരകരും.
വൈത്തിരി താലൂക്കിലെ ചില പ്രദേശങ്ങളൊഴിച്ച് ജില്ലയിലെ എല്ലായിടത്തും പ്രക്ഷേപണം ലഭിക്കുന്നുണ്ട്. സാമൂഹിക വികസനം ലക്ഷ്യമാക്കി,ആദിവാസികൾക്കും കർഷകർക്കും വേണ്ടിയുള്ള പരിപാടികളുടെ 60 ശതമാനവും ജനങ്ങൾ തന്നെയാണ് നിർമ്മിക്കുന്നത്. അതിനായി , പ്രതിഫലമൊന്നും കൂടാതെ, സന്നദ്ധസേവനം ചെയ്യുന്ന ധാരാളം പേരുണ്ട്. ഓരോ ആഴ്ചയും നൂറു പരിപാടികളെങ്കിലും അവർ ചെയ്യും.
 
പരിപാടികളുടെ ഉള്ളടക്കം നിശ്ചയിക്കാനും ആസൂത്രണം ചെയ്യാനുമായി ശ്രോതാക്കളടക്കം എല്ലാവിഭാഗം ജനങ്ങളും ഉൾപ്പെട്ട ഒരു മാനജ്മെന്റ് കമ്മറ്റിയുണ്ട്.2000ൽപ്പരം സ്വാശ്രയ സംഘങ്ങൾ,18000 ജൈവകർഷക കുടുംബങ്ങൾ തുടങ്ങിയവയിൽ അംഗങ്ങളായ രണ്ടര ലക്ഷത്തോളം പേരുടെ പിന്തുണ റേഡിയോ മാറ്റൊലിയ്ക്കുണ്ട്. പരിപാടികളുടെ പേരിടൽ മുതൽ , എല്ലാ തലങ്ങളിലും, ജനാധിപത്യമുണ്ട്.
 
‘മാറ്റൊലിക്കൂട്ടം‘ എന്ന പേരിൽ 50 റേഡിയോ ക്ളബ്ബുകളുണ്ട്. ഗ്രാമങ്ങളിൽ ചെന്ന് ജനങ്ങളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് ,അവരുടെ പരിപാടികൾ ശബ്ദലേഖനം ചെയ്യുന്നുണ്ട്.‘ഗ്രാമമാറ്റൊലി’ലേക്ക് ഇങ്ങനെ അൻപതോളം പരിപാടികൾ കിട്ടുന്നു. പല പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങൾക്ക് പറയാനുള്ളത് ഉൾക്കൊള്ളിച്ച് ‘എൻ്റെ മാറ്റൊലി' എന്ന ദൈർഘ്യം കുറഞ്ഞ പരിപാടിയുമുണ്ട്.
 
നല്ല നാളേയ്ക്ക്, നാദധാര,പത്രശബ്ദം,പാട്ടിൻ്റെ പാലാഴി, ശ്രുതിലയതാളം,വയൽനാട്,ക്ഷീരവാണി, മണ്ണറിവ് പൊന്നറിവ്, അങ്കണം,ഗ്രാമഫോൺ, പുസ്തകപരിചയം,മയിൽപ്പീലി,അരങ്ങ്,ആയുർ ധ്വനി,പ്രതിഭയും അതിഥിയും,മൂപ്പൻ്റെ കൗതുകം,കാലികം,കിലുക്കാംപെട്ടി, സദ്ചിന്തനം,ജീവിതവളയം ,റംസാൻ മറ്റൊലി എന്നിങ്ങനെ സമസ്തമേഖലകളേയും സ്പർശിക്കുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ബിജു പോൾ അവതരിപ്പിച്ചുവരുന്ന ‘ദേശാന്തരങ്ങൾ‘ എന്ന യാത്രാവിവരണ പരിപാടി ഇതിനോടകം അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു.
 
2017,18,20 വർഷങ്ങളിൽ കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ,സംസ്ഥാന സർക്കാരിൻ്റെ ഡോ. ബി. ആർ അംബേദ്കർ മാദ്ധ്യമപുരസ്കാരം,ക്ഷീര വികസന വകുപ്പിന്റെ മാധ്യമ അവാർഡ്,ഹരിതമുദ്ര അവാർഡ് തുടങ്ങി ഇരുപത്തിയഞ്ചോളം പുരസ്കാരങ്ങൾ റേഡിയോ മാറ്റൊലിക്ക് കിട്ടിയിട്ടുണ്ട്.
 
കൊറോണക്കാലത്ത് എൻ. എച്ച്.ആർ എമ്മിൻ്റെ സഹകരണത്തോടെ 18 മാസം തുടർച്ചയായി ബോധവല്ക്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. അതിനായി ഡോ. സന്തോഷ് കുമാറിനെ സർക്കാർ നിയോഗിച്ചു.അഞ്ചു മുതൽ 7 മിനുട്ട് വരെ ദൈർഘ്യമുള്ള അഞ്ച് പരിപാടികൾ ചെയ്യാൻ അവർ സഹായിച്ചു. പ്രഭാഷണങ്ങൾ, ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടുള്ള ലൈവ് പരിപാടികൾ തുടങ്ങിയവയിലൂടെ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കി.“പ്രൊജക്ടുകൾ തന്നും വയനാട് എൻ. എച്ച്.ആർ. എം സഹകരിച്ചു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും പ്രോഗ്രം നിർമാണത്തിന്റെ ബുദ്ധിമുട്ടും തരണം ചെയ്യാൻ ഇത് സഹായകരമായി”. 
 
അന്നത്തെ ജില്ലാകളക്ടർ അദില അബ്ദുള്ള വലിയ സഹായങ്ങൾ ചെയ്തു. ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ റേഡിയോ സെറ്റുകൾ നൽകി.റേഡിയോ മാറ്റൊലി ജില്ലയിൽ 6000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു. ആദിവാസി മേഖലകളിൽ 1000 റേഡിയോകളും നൽകി. ഇതിനായി കളക്ടർ മുഖേന വിദേശമലയാളികൾ 7.5 ലക്ഷം രൂപ നൽകി. രണ്ട് പ്രളയങ്ങളുടെയും കോവിഡിന്റേയും കാലത്ത് താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സർക്കാരുമായി ബന്ധപ്പെടാനുള്ള ഉപാധിയായി റേഡിയോ മാറി.
 
വിശേഷാവസരങ്ങളിൽ റേഡിയോ സമ്മാനമായി നൽകുന്നത് പ്രോൽസാഹിപ്പിക്കാനായി ‘ഗിഫ്റ്റ് എ റേഡിയോ‘ പരിപാടി ആരംഭിച്ചു. ഏറ്റവും കൂടുതൽ റേഡിയോ സമ്മാനമായി നൽകുന്നവർക്ക് ഉപഹാരങ്ങൽ നൽകിയപ്പോൾ , ഒരു ചായക്കടക്കാരനാണ് അത് കിട്ടിയത്. അദ്ദേഹം 48 റേഡിയോകളാണ് നൽകിയത്. ആത്മഹത്യയുടെ വക്കിലെത്തിയ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ട ഒരു റേഡിയോയായിരുന്നു, ജീവിതം തിരിച്ചുനൽകിയത്.
 
കാഴ്ച വൈകല്യമുള്ള ഒരു സ്ത്രീ,റേഡിയോ കേട്ട് ,മകനു പറഞ്ഞുകൊടുത്ത് പുസ്തകമെഴുതിയ കഥയും ഫാ. ബിജോ തോമസ് പങ്കുവെച്ചു.കിടപ്പുരോഗിയായ ഒരു ശ്രോതാവിനെ കാണാൻ പോയി .ഏഴു വർഷമായി കട്ടിലിനടിയിൽ വെച്ച റേഡിയോയാണ് അയാളുടെ കൂട്ട്.‘'മുഖ്യധാരയിൽ നിന്ന് മറ്റിനിർത്തപ്പെട്ടവർക്ക് താങ്ങാണു റേഡിയോ. കൈയെത്തും ദൂരത്തെ സ്വന്തം മാധ്യമം. പരിപാടകൾ കേൾക്കുമ്പോൾ ,തൊട്ടടുത്ത് ഒരാളുണ്ടെന്ന് അവർക്ക് തോന്നും. വ്യാജ വാർത്തകളില്ലാത്ത,ഏതു സമയത്തും അറിവും വിനോദവും നൽകുന്ന മാദ്ധ്യമമാണിത്".
 
എല്ലാ പരിപാടികളിലും പോസിറ്റീവായത് എന്തെങ്കിലും ഉണ്ടാകും.“നെഗറ്റീവായിട്ടുള്ള കാര്യങ്ങളുള്ള സ്ക്രിപ്റ്റുകൾ തിരുത്തി എഴുതിച്ച് പോസിറ്റീവാക്കാൻ ഞങ്ങൾ ശ്രമിക്കുണ്ട്. അല്ലാത്തവ നിഷ്കരണം നിരാകരിക്കും".
 
റേഡിയോ മാറ്റൊലിയെക്കുറിച്ച് തയ്യാറാക്കിയ ഗവേഷണപ്രബന്ധങ്ങൾക്ക് രണ്ടുപേർക്ക് ഡോക്ട്രേറ്റ് കിട്ടിയിട്ടുണ്ടെന്ന് ഫാ. ബിജോ തോമസ് പറഞ്ഞു. ഒരു ശ്രോതാവ് തൻ്റെ ബസിന് ‘മാറ്റൊലി’ എന്ന് പേരിട്ടു.
 
സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ആകാശവാണി പരിപാടികൾ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
2012 ഒക്ടോബർ 2നു പ്രക്ഷേപണം ആരംഭിച്ച പാനൂരിലെ ജൻവാണി എഫ്. എം 90.8, അക്കാഡമിക് ആൻ്റ് ടെക്നിക്കൽ എഡ്യൂക്കേഷണൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി റേഡിയോയാണ്. വടക്ക് പറശ്ശിനിക്കടവ്,കണ്ണൂർ മുതൽ തെക്ക് കൊയിലാണ്ടി വരെയും ഇരിക്കൂർ,ഇരിട്ടി തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിലും പ്രക്ഷേപണം കിട്ടുമെന്ന് സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി പറഞ്ഞു.
ആകാശവാണിയുടെ സംസ്കൃതം, ഹിന്ദി,ഇംഗ്ളീഷ് ഉൾപ്പെടെ 14 വാർത്താബുള്ളറ്റിനുകൾ റിലേ ചെയ്യുന്നുണ്ട്-മൊത്തം 3.35 മണിക്കൂർ. "ആകാശവാണി വാർത്തകൾ ജനങ്ങളുടെ രക്തത്തിലലിഞ്ഞുചേർന്ന സംസ്ക്കാരമാണ്".
 
മൊഴിമുത്തുകൾ,നിർമ്മാല്യം,ഗ്രാമവൃത്താന്തം, എഫ്. എം മോർണിങ്ങ് എഡിഷൻ,ഗാനമഞ്ജരി,എസ്. എം.എസ് ആശംസാഗാനങ്ങൾ,സാംസ്കാരികലോകം,എഫ്.എം സമകാലികം,വില്ലേജ് ഡയറി,കരിയർവാണി,വാരാന്തവൃത്താന്തം,തമിൾവാണി,വനിതാവാണി,വിത്തും വിളയും,ആരോഗ്യവാണി, തുടങ്ങിയവയാണ് പരിപാടികൾ. ആദിവാസികൾക്കായും പരിപാടികളുണ്ട്.
ഏഴുവർഷമായി ഞായറാഴ്ച്ചകളിൽ രാത്രി 10 മണിക്ക് പ്രക്ഷേപണം ചെയ്തുവരുന്ന,ഹിന്ദി ഗാനാധിഷ്ഠിത പരിപാടിയായ ‘രജനീഗന്ധി സ്പെഷ്യൽ എഡിഷൻ’, ഇന്ത്യ ബുക്ക് ഓഫ്  റെക്കാർഡിൽ ഇടം നേടി . എസ്.വി.ജയശങ്കരൻ അവതരിപ്പിക്കുന്ന ആ പരിപാടി 390 എപ്പിസോഡ് കഴിഞ്ഞു.
കോവിഡ് കാലത്ത് സി. ബി. എസ് .സി വിദ്യാർത്ഥികൾക്കായി സി. ഐ. ഇ.ടി തയ്യാറാക്കിയ പാഠങ്ങൾ ‘ധ്വനിശാല’ എന്ന പേരിൽ പ്രക്ഷേപണം ചെയ്തു. സംസ്ഥാന സ്കൂൾ വിദ്യാർത്ഥികൾക്കായി എസ്. ഐ. ഇ. ടിയുടെ സഹകരണത്തോടെ ‘വിദ്യാവാണി’ എന്ന പേരിൽ പരിപാടികളും പ്രക്ഷേപണം ചെയ്തിരുന്നു.
 
യൂണിസെഫ്,യുണെസ്കോ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ,വിദ്യാഭ്യാസ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

"കഴിവുണ്ടായിട്ടും മുഖ്യധാരയിലെത്താൻ കഴിയാത്ത സാധാരണക്കാരെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അവർക്കായി എപ്പോഴും വാതിലുകൾ തുറന്നിടപ്പെട്ടിരിക്കുന്നു".
സംസ്ഥാനത്തെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ പൊതുവായുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നിർമ്മൽ മയ്യഴി പറഞ്ഞു.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ചർച്ചയിൽ വി. എം രാജ്മോഹൻ പങ്കെടുത്തു.
 
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.

'ദാ, തൊട്ടടുത്ത്'-1;റേഡിയോ ഡി.സി.എഫ്.എം,റേഡിയോ ബൻസിഗർ

 

കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള പ്രതിവാരപരമ്പര ഏപ്രിൽ 2 ശനിയാഴ്ച ക്ലബ് ഹൗസ് മീഡിയ റൂമിൽ ആരംഭിച്ചു.

'ദാ, തൊട്ടടുത്ത്' എന്ന് പരമ്പരയ്ക്ക് പേരിട്ടത്, ഈ നിലയങ്ങൾ അയൽപക്കത്തെ റേഡിയോ നിലയങ്ങളും പ്രാദേശിക ജനവിഭാഗങ്ങളേയും പാർശ്വവല്കൃതരുടേയും ശബ്ദങ്ങളുമായതിനാലാണെന്ന് ആമുഖ പ്രസംഗത്തിൽ മോഡറേറ്ററായ ഡി. പ്രദീപ് കുമാർ പറഞ്ഞു.
 
കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ നിലയം റേഡിയോ ഡി.സി.എഫ്.എം ആണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷനു കീഴിൽ, കഴക്കൂട്ടത്ത് ഡി.സി. സ്ക്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി,ക്യാമ്പസ് റേഡിയോയായി 2006 ജനുവരി 6ന് ആരംഭിച്ച ഈ റേഡിയോ നിലയം സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ നിലയവുമാണ്.കിൻഫ്ര പാർക്കിലാണ് സ്റ്റുഡിയോ .
ആകാശവാണിയിൽ അവതാരകൻ, വാർത്താ വായനക്കാരൻ ,നാടക കലാകാരൻ തുടങ്ങിയ രംഗങ്ങളിലെ ദീർഘകാലത്തെ പ്രവർത്തനപാരമ്പര്യമാണ് തന്നെ ഈ കമ്മ്യൂണിറ്റി റേഡിയോയിലെത്തിച്ചതെന്ന്, സ്റ്റേഷൻ ഡയറക്ടർ സജികുമാർ പോത്തൻകോട് പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഇത്തരം നിലയങ്ങൾ .20 കിലോമീറ്റർ ചുറ്റളവിൽ പ്രക്ഷേപണം കേൾക്കുന്നുണ്ട്. ആറ്റിങ്ങൽ മുതൽ തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം വരെയും തീരദേശത്ത് വിഴിഞ്ഞം വരെയും ശ്രോതാക്കളുണ്ട്. കിഴക്കൻ മേഖലയായ പോത്തൻകോടും കിട്ടും.
വളരെ ലളിതമായ സാങ്കേതിക സംവിധാനമായതിയാൽ ഏത് അടിയന്തിര സാഹചര്യത്തിലും എങ്ങോട്ടും മാറ്റാം. 2018 ലെ പ്രളയകാലത്ത് താഴത്തെ നിലയിൽ നിന്ന് ട്രാൻസ്മിറ്ററും മറ്റും ഏതാനും മണിക്കൂറുകൾ കൊണ്ട് മുകളിലത്തെ നിലയിലേക്ക് മാറ്റി, പ്രക്ഷേപണം തുടർന്ന അനുഭവം അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
ആരോഗ്യ പരിപാടികൾ, മത്സ്യത്തൊഴിലാളികൾക്കായുള്ള 'കടലിനക്കരെ പോണോരേ', കൃഷിക്കാർക്കുളള അറിയിപ്പുകൾ, കുടുംബശ്രീ, അംഗനവാടി അംഗങ്ങൾക്കായുള്ള പരിപാടികൾ തുടങ്ങിയവയാണ് ശ്രദ്ധേയമായവ. തൊട്ടടുത്ത കാര്യവട്ടം ക്യാമ്പസിലും ടെക്നോപാർക്കിലും ശ്രോതാക്കളുണ്ട്. എസ്.ഐ.ഇ.ടിയുടെ വിദ്യാഭ്യാസ പരിപാടികൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടങ്ങിയവയും ശ്രോതാക്കൾക്ക് ഇഷ്ടമായ പരിപാടികളാണ്. കോവിഡ് കാലത്ത് മട്ടുപ്പാവ് കൃഷിയെക്കുറിച്ചുള്ളവയടക്കം ധാരാളം കാർഷിക പരിപാടികളും പ്രക്ഷേപണം ചെയ്തു.
കമ്മ്യൂണിറ്റി റേഡിയോകൾ കൊമേഴ്സ്യൽ റേഡിയോ നിലയങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അവയ്ക്ക് പാട്ടിന്റെ പിൻബലം കുറവാണന്ന് സജികുമാർ പോത്തൻകോട് പറഞ്ഞു. ജനകീയ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന്, അവയ്ക്ക് പരിഹാരം കണ്ടെത്താനുളള വേദികളാണവ. പരിപാടികൾക്കെല്ലാം ജനകീയമുഖമുണ്ട്. ആകാശവാണിയിലും മറ്റും അവസരം കിട്ടാത്തവരെയെല്ലാം നിലയത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. സർക്കാറിന്റെ പദ്ധതികളിൽ ജനങ്ങളിലെത്തിക്കുന്ന മാധ്യമം കൂടിയാണിത്. അതിനാലാണ് മീഡിയ ലിസ്റ്റിൽ തങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർത്ഥികളായ 40 ഓളം ആർ.ജെമാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
 
കമ്മ്യൂണിറ്റി റേഡിയോ, വാണിജ്യ പ്രക്ഷേപണത്തിന്റെ മോശം പതിപ്പോ, ബഹുജന മാദ്ധ്യമങ്ങൾക്ക് ബദലോ അല്ലെന്ന് കൊല്ലത്തെ റേഡിയോ ബൻസിഗർ ഡയറക്ടർ ഫാ. ഫെർഡിനാന്റ് പീറ്റർ പറഞ്ഞു. 2010 നവം. 7 നാണ് ബൻസിഗർ ആശുപത്രിയുടെ ആഭിമുഖ്യത്തിലുള്ള ഈ റേഡിയോ നിലയം ആരംഭിച്ചത്.
കമ്മ്യൂണിറ്റി റേഡിയോ പ്രവർത്തകർ ആക്ടിവിസ്റ്റുകളാണ്. സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണിത്. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ അടുത്തു വരെ മൈക്കുമായെത്തി, അവരുടെ ശബ്ദം പുറം ലോകത്തിന് കേൾപ്പിച്ചു കൊടുക്കുന്നു:Walking the last mile to reach the unreached. ജനപക്ഷത്തുറച്ചു നിന്നു കൊണ്ടുള്ള പ്രക്ഷേപണ പ്രവർത്തനമാണിത്. ബഹുജന മാദ്ധ്യമങ്ങളിൽ ഒരിക്കലും മുഖം കാണിക്കാൻ കഴിയാത്തവർക്ക്, ഒരു ടെലിഫോൺ കോളിലൂടെ ലോകത്തോട് സംസാരിക്കാൻ ഇവ അവസരം നൽകുന്നു.
ഈ നിലയങ്ങളുടെ ഉടമസ്ഥർ പ്രാദേശിക ജനസമൂഹങ്ങളാണ്. അവരാണ് അവയുടെ നയം രൂപീകരിക്കുകയും പരിപാടികൾ നിർമ്മിക്കുകയും ചെയ്യുന്നത്.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രാതിനിദ്ധ്യ പ്രക്ഷേപണത്തിന്റെ മാതൃകകളാണ്. ഒരു മൈക്കിനു ചുറ്റുമിരുന്ന് അവർ തങ്ങളുടെ സുഖങ്ങളും ദുഖങ്ങളും അറിവുകളുമൊക്കെ പങ്കു വയ്ക്കുന്നു. സാമ്പ്രദായിക രീതികൾക്ക് വിരുദ്ധമായ വിജ്ഞാന ശാഖകൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾക്ക് അവർ തന്നെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. ആഫ്രിക്കയിലും നൈജീരിയയിലുമാക്കെ റേഡിയോയിലൂടെ തുറന്ന പഠനം നടക്കുന്നുണ്ട്.
സാമൂഹിക ആരോഗ്യത്തെ അടിസ്ഥാനമാക്കി ബെൻസിഗർ കോളേജ് ഓഫ് നെഴ്സിങ്ങ് തയ്യാറാക്കി, പ്രക്ഷേപണം ചെയ്ത 73 പാഠഭാഗങ്ങളുള്ള
'സ്വാശ്രയം' പരമ്പര വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്പെട്ടു. 'ഒരു വീട്ടിൽ ഒരു ഡോക്ടർ' എന്നതായിരുന്നു , ലക്ഷ്യം. പ്രഥമ ശുശ്രൂഷ നൽകുന്നതുൾപ്പെടെയുള്ള പ്രാഥമിക ചികിത്സയെക്കുറിച്ച് കോൺടാക്ട് ക്ലാസുകളും നടത്തി.കോവിഡ് കാലത്ത് വിവിധ ജനവിഭാഗങ്ങൾക്കായി പരിപാടികൾ ഒരുക്കി. കൃഷി പാഠങ്ങൾ ഉൾക്കൊള്ളുന്ന കാർഷിക പരിപാടിക്ക് സർക്കാരിന്റെ പുരസ്ക്കാരം കിട്ടി. കാർഷിക പ്രദർശനം ഉൾപ്പെടെയുള്ള പരിപാടികളും നടത്തി. വീട്ടിലടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികൾക്കായി, രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 'കഥകളുടെ കൊട്ടാരം' എന്ന പരിപാടിയും ഇക്കാലത്ത് തുടങ്ങി.
ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന ജില്ലയായ കൊല്ലത്ത് , മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ആരംഭിച്ച പരമ്പരയണ്, 'അരുത്, ആത്മഹത്യ'. അത്തരം സാന്ത്വന പ്രക്ഷേപണങ്ങൾ (therapeutic broadcasts) കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ മുഖമുദ്രയാണ്.
'കാതോട് കാതോരം' എന്ന ഫോൺ - ഇൻ പരിപാടിയിൽ വിളിച്ച്, ഒറ്റപ്പെട്ടു ജീവിക്കുന്നവർ ദു:ഖങ്ങൾ പങ്കു വയ്ക്കാറുണ്ട്. കാഴ്ചവൈകല്യമുള്ള ജോർജ്ജ് എന്നയാൾ, അങ്ങനെ കൊല്ലത്ത ശ്രോതാക്കൾക്കിടയിൽ ജോർജ്ജ് പപ്പ എന്ന സെലിബ്രിറ്റിയായി. അദ്ദേഹം മരിച്ച ശേഷം, ഓർമ്മദിനങ്ങളിൽ, പരിപാടിയിലേക്ക് വിളിക്കുന്നവർ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്.
റേഡിയോ ബൻസിഗർ രൂപീകരിച്ച റേഡിയോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഫാ. ഫെർഡിനാന്റ് പീറ്റർ പഞ്ഞു.
ധാരാളം പ്രദേശിക പ്രശ്നങ്ങൾക്കും,മറ്റു പരാതികൾക്കും അധികാരികളുടെ ഇടപെടലിലൂടെ പരിഹാരമുണ്ടാക്കി ക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗതാഗതം, അഗ്നി സുരക്ഷ, ക്ഷയരോഗ നിവാരണം തുടങ്ങി രംഗങ്ങളിലെ ബോധവല്കരണ പരിപാടികൾക്കും നിലയത്തിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ഡേറ്റാ സംരംഭമായ ഡേറ്റാ ലീഡ്സിന്റെ സഹകരണത്തോടെ, സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജവാർത്താ പ്രചാരണത്തിനെതിരെ ബോധവല്ക്കണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. അക്രമ രാഷ്ട്രീയത്തിനെതിരെ പ്രക്ഷേപണം ചെയ്ത 150 എപ്പിസോഡുള്ള പരമ്പരയിൽ കോളേജ് വിദ്യാർത്ഥികളെക്കൊണ്ട് സമാധാനപ്രതിജ്ഞ എടുപ്പിക്കാൻ കഴിഞ്ഞു.
 
65 രാജ്യങ്ങൾ സന്ദർശിച്ചതിന്റെ വ്യത്യസ്തമായ യാത്രാവിവരണമായ എ.ക്യു മഹ്ദിയുടെ 'ഹൃദയജാലകം' ഏറെ ശ്രദ്ധിക്കപ്പെട്ടു. (ഒരു പ്രമുഖ യാത്രാ ചാനൽ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അവർക്ക് ഈ പരിപാടി നൽകിയില്ലെന്ന് ചർച്ചയിൽ ഇടപെട്ട വി.എം.രാജ് മോഹൻ ചൂണ്ടിക്കാട്ടി).
റേഡിയോ ബൻസിഗറിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം ചർച്ച ചെയ്ത് തീരുമാനിക്കാനായി വിവിധ ജനവിഭാഗങ്ങൾ ഉൾക്കൊളളുന്ന ഒരു സമിതിയുണ്ടെന്ന് ഫാ. ഫെർഡിനാന്റ് പീറ്റർ പറഞ്ഞു. പരിപാടികൾ തയ്യാറാക്കുന്നത് സന്നദ്ധ പ്രവർത്തകരായ ജനങ്ങാണ്. സൗജന്യ സേവനമാണ് ഇത്.
 
മുൻപ് കരുനാഗപ്പള്ളി മുതൽ വർക്കല വരെയും കിഴക്ക് വിദൂരസ്ഥമായ ഉയർന്ന പ്രദേശങ്ങളിലും പ്രക്ഷേപണം ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ പ്രക്ഷേപണ പരിധി കുറഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളിൽ തീരദേശ മേഖലയിലെ ആളുകളാണ് കൂടുതൽ കേട്ടിരുന്നത്. മത്സ്യമേഖലയിലുള്ളവരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു , പ്രക്ഷേപണം.എന്നാൽ ഇപ്പോൾ എല്ലാ വിഭാഗത്തിൽ പെട്ടവരും ശ്രോതാക്കളാണ്. വീട്ടമ്മമാരാണ് കൂടുതലും. കുട്ടികളും കേൾക്കുന്നുണ്ട്.
 
പ്രാദേശിക ഭാഷ ഉപയോഗിച്ചിരുന്ന ചില അവതാരകർ ക്രമേണ മാനക ഭാഷയിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഫോൺ - ഇൻ പരിപാടികളിൽ തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്കു പകരം, പൊതുവായ കാര്യങ്ങളെക്കുറിച്ച് സംസാരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അവതാരകരിൽ ചിലരൊക്കെ സ്വകാര്യ വാണിജ്യ നിലയങ്ങളിലെ ആർ.ജെമാരെപ്പോലെ ഫോൺ - ഇൻ പരിപാടികൾ ആങ്കർ ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് വലിയ വരുമാനമില്ല. അവ ഒരു വിധമാണ് പിടിച്ചു നില്കുന്നത്. സർക്കാർ നയമനുസരിച്ച് പുതിയ ധാരാളം നിലയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഫാ.ഫെർഡിനാന്റ് പീറ്റർ പറഞ്ഞു.
 
ചർച്ചയിൽ സി.ആർ. അജയ് കുമാർ, വി.എം.രാജ് മോഹൻ ,ഫാത്തിമ സന എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറിനൊപ്പം കെ.ഹേമലതയും മോഡറേറ്ററായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.
(uploaded by Shibu P M)


Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍