ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday, 15 August 2022

കാർട്ടൂൺ.. കാർട്ടൂൺ-8:പ്രതാപൻ പുളിമാത്ത്,വാമനപുരം മണി

 

‘കാർട്ടൂൺ.. കാർട്ടൂൺ’ പരമ്പരയുടെ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂലൈ 16,2022)എട്ടാം ഭാഗത്തിൽ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെയ്ക്കാനെത്തിയത്, മുതിർന്ന കാർട്ടൂണിസ്റ്റുകളായ പ്രതാപൻ പുളിമാത്തും വാമനപുരം മണിയും.

 
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച പ്രതാപൻ പുളിമാത്ത്,കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനാണ്.
 
ചിത്രകലയോട് കുട്ടിക്കാലം മുതൽ താല്പര്യമുണ്ടായിരുന്നു. നിരന്തരം വരച്ച്,സ്വയം പരിശീലിക്കുകയായിരുന്നു. ടോംസിൻ്റെ കാർട്ടൂണുകൾ ശ്രദ്ധിച്ചിരുന്നു.കാർട്ടൂണിസ്റ്റ് സുകുമാർ പിൽക്കാലത്ത് ഏറെ പ്രോൽസാഹനം നൽകി.“അദ്ദേഹമാണ് എൻ്റെ ഗുരുനാഥൻ".
‘മലയാള മനോരമ‘ ആഴ്ച്ചപ്പതിപ്പിൽ ഫലിതബിന്ദുക്കളെഴുതിയായിരുന്നു, തുടക്കം. അതിനു പ്രതിഫലമായി കിട്ടിയത് മൂന്ന് രൂപ;സമ്മാനം കിട്ടിയപ്പോൾ,പത്ത് രൂപ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ,1979ൽ ആദ്യ കാർട്ടൂൺ അച്ചടിച്ചടിച്ചുവന്നത് ‘മാമാങ്കം’വാരികയിൽ; നീണ്ടുപോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു,അത്. അതിന് പത്ത് രൂപ പ്രതിഫലമായി കിട്ടി.തുടർന്ന്,‘മലയാള മനോരമ‘,‘ദീപിക‘, അടക്കം കോട്ടയത്തെ മറ്റു വാരികകളിലെല്ലാം കാർട്ടൂണുകൾ വന്നു.‘കുങ്കുമം’ഗ്രൂപ്പിൻ്റെ പ്രസിദ്ധീകരണങ്ങളിലും വരച്ചുതുടങ്ങി.‘ജനയുഗം‘,‘ചിലങ്ക’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വന്നു.

 
തൃശൂരിലെ ‘എക്സ്പ്രസ്‘ ആഴ്ച്ചപ്പതിപ്പിൽ ‘കുട്ടൻ‘ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആറു വർഷത്തോളം,സംഭാഷണമില്ലാത്ത കാർട്ടൂൺ പരമ്പരയും വരച്ചു.‘കേരള കൗമുദി‘യുടെ എഡിറ്റ് പേജിൽ, ‘ചിരിവട്ടം’ എന്ന പേരിൽ ഒരുവർഷത്തോളം, മൂന്ന് കോളത്തിൽ പ്രതിദിനകാർട്ടൂൺ വരച്ചതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
 
1984ൽ മണിമലയിൽ നടന്ന ഒരു കാർട്ടൂൺ ക്ളാസിൽ പങ്കെടുത്തത് വഴിത്തിരിവായി. അക്കാലത്തെ സീനിയർ കാർട്ടൂണിസ്റ്റുകളെയെല്ലാം പരിചയപ്പെട്ടതോടെ,വരയിൽ മാറ്റങ്ങൾ വന്നു. വെട്ടൂർ രാമൻ നായരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘പാക്കനാർ' മാസിക വലിയ പ്രോൽസാഹനം നൽകി. അതിൽ രാഷ്ട്രീയ കാർട്ടൂണുകളും വരച്ചു. ഉദ്യോഗസ്ഥനായതോടെയാണ് സാമൂഹിക കാർട്ടൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

 
കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ‘ഓ,ഫാബി‘ എന്ന സിനിമയുടെ അസിസ്റ്റൻ്റ് ആനിമേറ്ററായി പ്രവർത്തിച്ചു. മറ്റുള്ളവർക്കൊപ്പം,ഫാബി എന്ന കാർട്ടൂൺ കഥാപാത്രമുള്ള സിനിമ.“ആനിമേഷൻ രംഗത്തെ കുലപതിയായ റാംമോഹൻ്റെ കീഴിൽ രണ്ടുവർഷം. ഞങ്ങൾ പത്ത് മലയാളികളടക്കം വലിയൊരു ടീമുണ്ടായിരുന്നു. ക്രിസ്മസ് അപ്പൂപ്പൻ്റെ ഛായയുള്ള കഥാപാത്രത്തിനായി പതിനായിരക്കണക്കിന് ചിത്രങ്ങളാണ് വരച്ചത്. ഓരോ സെക്കൻ്റ് ഫ്രെയിമിലും 24 ചിത്രങ്ങൾ. ഇടവിട്ട് ആവർത്തിക്കുന്നതിനാൽ വരച്ചത് 12 ചിത്രങ്ങൾ വീതം.
 
"1993ൽ പുറത്തിറങ്ങിയ ആ സിനിമ,പക്ഷേ,ഉദ്ദേശിച്ച വിജയം നേടിയില്ല. അതിന്റെ തുടർച്ചയായി ഇറക്കാനിരുന്ന ചിത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു. കോളേജ് വിദ്യാഭ്യാസവകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് ഞാൻ തിരുവനന്തപുരത്തേക്ക് മടങ്ങി”.
 
ബോംബെയിലായിരുന്നപ്പോൾ,അമൃതഭാരതി സിൻഡിക്കേറ്റിനായി 43 കാർട്ടൂണുകൾ വരച്ചു. ടിങ്കു എന്ന സ്ഥിരം കഥാപാത്രത്തെ കേന്ദ്രീകരിച്ച്, ആഖ്യാനങ്ങളില്ലാത്ത ‘സൈലൻ്റ്‘ കാർട്ടൂണുകളായിരുന്നു,അത്. ഒട്ടേറെ ഭാഷകളിലെ ഞായറാഴ്ച്ചപ്പതിപ്പുകളിൽൽ അവ പ്രസിദ്ധീകരിക്കപ്പെട്ടു.“പിന്നീട് അങ്ങനെയൊന്ന് വരയ്ക്കാൻ കഴിഞ്ഞില്ല ".
 
പക്ഷേ,ആനിമേഷൻ രംഗം ഉപേക്ഷിച്ചില്ല.1999ൽ, അവധിയെടുത്ത് തിരുവനന്തപുരത്തെ ട്യൂൺസ്,കൊച്ചിയിലെ നെസ്റ്റ് ആനിമേഷൻസ്,ബാംഗ്ളൂരിലെ ആൻ്റ്സ് ആനിമേഷൻസ് അക്കാദമി എന്നിവയിൽ പന്ത്രണ്ടു വർഷം പ്രവർത്തിച്ചു. ആനിമേഷൻ അദ്ധ്യാപകനുമായിരുന്നു.
“ഈ രംഗത്തെ പരിചയം എൻ്റെ വരയെ കൂടുതൽ മെച്ചപ്പെടുത്തി”.
 
ജനയുഗം,കുമാരി വാരികകളിലും ഏറെക്കാലം കാർട്ടൂൺ പരമ്പരകൾ വരച്ചു. ഇപ്പോൾ,‘രസതന്ത്രം‘ എന്ന പേരിൽ ‘മലയാള മനോരമ‘ ആഴ്ച്ചപ്പതിപ്പിൽ സ്ഥിരം കാർട്ടൂൺ പംക്തിയുണ്ട്.
കൊറോണയെ കഥാപാത്രമാക്കി 2020 ഏപ്രിൽ 13ന് ആരംഭിച്ച ‘ഇന്നത്തെ വര’ എന്ന പ്രതിദിന കാർട്ടൂൺ പരമ്പര ഇപ്പോഴും തുടരുന്നു. സാമൂഹിക വിഷയങ്ങളാണ് ഇപ്പോൾ അതിൽ.“സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള കാർട്ടൂണുകളിലും ആക്ഷേപഹാസ്യമുണ്ട്. പക്ഷേ, പക്ഷാഭേദമില്ലാത്ത വിമർശനങ്ങൾക്ക് തെറിവിളികളാണിപ്പോൾ പ്രതിഫലമായി കിട്ടുന്നത്. തെറ്റുകളെ വിമർശിക്കുകയാണ് കാർട്ടൂണിസ്റ്റിൻ്റെ ധർമ്മം. വിമർശിക്കപ്പെടുന്ന നേതാക്കളുടെ അണികൾ കാർട്ടൂണിസ്റ്റിനെ വെറുതെവിടില്ല. അതുകൊണ്ട് ഇപ്പോൾ സൂക്ഷിച്ചാണ് വരയ്ക്കുന്നത്. ശുദ്ധഹാസ്യമാണ് കൂടുതലും".
രണ്ടു ദിനപ്പത്രങ്ങളുടെ വലുപ്പമുള്ള വലിയ പേപ്പർ ബോർഡിൽ വച്ചാണ് ഇപ്പോഴും വരയ്ക്കുക. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വരയിലേക്ക് മാറിയിട്ടില്ലന്ന് പ്രതാപൻ പുളിമാത്ത് പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലേറെയായി കാർട്ടൂണുകൾ വരയ്ക്കുന്ന വാമനപുരം മണിക്ക്, വീടിന ടുത്തുള്ള പ്രതാപൻ പുളിമാത്തിൻ്റെ കാർട്ടൂണുകൾ കണ്ടാണ് വയ്ക്കാനുള്ള പ്രേരണ ഉണ്ടായത്.‘എക്സ്പ്രസ്’ ആഴ്ച്ചപ്പതിപ്പിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. 
 

“പ്രതാപണ്ണനെ പരിചയപ്പെട്ട ശേഷം അദ്ദേഹം കോട്ടയത്തെ എല്ലാ പ്രസിദ്ധീകരണങ്ങളിലും എന്നെ കൊണ്ടുപോയി".'മനോരമ’.‘മംഗളം’ തുടങ്ങിയവയിലേക്ക് നിരന്തരം കാർട്ടൂണുകളയച്ചു. അവയിൽ മിക്കവയും തിരിച്ചുവന്നു. പ്രസിദ്ധീകരിക്കപ്പെട്ടവയ്ക്ക് 20 രൂപ പ്രതിഫലം കിട്ടി.
വാരാന്ത്യ കൗമുദിയിലും കുറച്ചു കാർട്ടൂണുകൾ വന്നു. 
 
ആ സമയത്ത് കേരള കൗമുദി, പത്രത്തോടൊപ്പം കൗമുദി വാരിക പുറത്തിറക്കുന്ന പ്രാരംഭ ഘട്ടമായിരുന്നു.ഒരു കാർട്ടൂണുമായി കേരള കൗമുദിയിൽ പോയി,മാഗസിൻ എഡിറ്ററായ എസ്. ഭാസുരചന്ദ്രനെ കണ്ടു. ഒരു പംക്തി തുടങ്ങണം. അതായിരുന്നു ആഗ്രഹം. ‘ഈയാഴ്ചത്തെ വില്ലൻ' എന്ന കാർട്ടൂൺ , അദ്ദേഹം കണ്ടപാടെ നിരാകരിച്ചു. ‘'ഞാൻ അവിടെത്തന്നെയിരുന്നു. കൃഷ്ണ പൂജപ്പുര പ്രേമത്തെക്കുറിച്ചെഴുതിയ ഹാസ്യലേഖനത്തിന് ഉടൻ ഒരു കാർട്ടൂൺ വരച്ചു നൽകാൻ അദ്ദേഹം പറഞ്ഞു.‘ഐ ലവ് യൂ, ഐ റ്റു ലൗ യു, ഐ ത്രീ ലവ് യൂ' എന്ന അടിക്കുറിപ്പോടെ നൽകിയ ആ കാർട്ടൂൺ അദ്ദേഹത്തിനിഷ്ടപ്പെട്ടു. അതൊരു നിമിത്തം.. അങ്ങനെ,‘എഡിറ്റേഴ്സ് റൂം’ എന്ന പേരിൽ കേരള കൗമുദി ആഴ്ച്ചപ്പതിപ്പിൽ കാർട്ടൂൺ പംക്തി തുടങ്ങി.‘കണ്ടകശ്ശനി‘, വരദൻപിള്ള’ എന്നീ കാർട്ടൂൺ പരമ്പരകളും വന്നു. അങ്ങനെ പന്ത്രണ്ടു വർഷത്തോളം വരച്ചു. 
 
ചുറ്റു പാടുമുള്ള സംഭവങ്ങൾ പലപ്പോഴും വിഷയമായി ഭവിച്ചിട്ടുണ്ട്.
ഇറച്ചിവെട്ടുകാരനായി പൂർവ്വചരിത്രമുളള ഒരാൾ ആശുപത്രി തുട ങ്ങിയതുമായി ബന്ധപ്പെട്ട് 'കണ്ടകശ്ശനി'യിൽ വരച്ച കാർട്ടൂൺ വിവാദത്തിനും ഇടയാക്കി .ഇറച്ചിക്കത്തിയുമായി അയാൾ സർജറി ചെയ്യാൻ കയറുന്നതായാണ് ചിത്രീകരിച്ചിരുന്നത്. അയാൾ വക്കീൽ നോട്ടീസയച്ചുവെങ്കിലും, പത്രവും പത്രാധിപരും പിന്തുണച്ചു.
 
കേരള കൗമുദിയിൽ നിന്ന് കാര്യമായ പ്രതിഫലമൊന്നും കിട്ടിയില്ലങ്കിലും കാർട്ടൂണുകൾ ശ്രദ്ധിക്കപ്പെട്ടു. ഇത് കണ്ട് , മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ നിന്ന് കാർട്ടൂൺ പംക്തി ചെയ്യാനുള്ള ക്ഷണം വന്നു. അങ്ങനെ, ആറു വർഷം അതിൽ 'വരപുരാണം’ വരച്ചു. ധാരാളം പ്രസിദ്ധീകരണങ്ങളിൽ വരച്ചു. പി.സുബ്ബയ്യാപിളളയുടെ 'ചിരി വീണ്ടും ചിരി' എന്ന മാസികയിൽ മലയാറ്റൂരിനുമൊക്കെ ഒപ്പമാണ് വരച്ചത്.
 
പരസ്യക്കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ഇക്കാലത്ത് ജോലി കിട്ടി. അവിടെ കോപ്പി റൈറ്റിങ്ങുമുണ്ടായിരുന്നു. കേരള കൗമുദിയിൽ വരച്ച കാർട്ടൂണുകളിലെ ഫലിതം വച്ച് , സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സ്റ്റേജ് പരിപാടികൾക്കായി, അദ്ദേഹത്തിന്റെ തുടക്കകാലത്ത് ,സ്കിറ്റുകൾ എഴുതി. സിനിമാമോഹം കാരണം, പിന്നീട്, ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. സുജിത്-സജിത് സംവിധാനം ചെയ്ത ‘കാശ്‘ എന്ന സിനിമയ്ക്ക് സംഭാഷണമെഴുതി. അതൊരു പരാജയമായിരുന്നു. പക്ഷേ, സിനിമാ മോഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.
 
ജോലിയില്ലാതെ കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, കോവിഡിനെ കഥാപാത്രമാക്കി പ്രതിദിന കാർട്ടൂൺ പരമ്പര വരച്ചുതുടങ്ങി-'കോവിഡൻ,കോവിഡിച്ചി'. കൊറോണയ്ക്ക് മനുഷ്യരൂപം നൽകിയ രണ്ടു കഥാപാത്രങ്ങൾ. ഒപ്പം, വുഹാനിക്ക. ‘അവനവനിരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ കൊറോണ കയറിയിരിക്കും’ എന്ന അടിക്കുറിപ്പോടെ വന്ന ആദ്യ കാർട്ടൂൺ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.“ഒരു വർഷത്തോളം വരച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ തങ്ങളുടെ ബിസിനസ് പ്രൊമോഷൻ്റെ ഭാഗമായി ഇത് വൈറലാക്കി". ഇതിൻ്റെ നൂറാം ദിവസം സുഹൃത്തുക്കൾ ചേർന്ന് ആഘോഷിച്ചു. ഈ കാർട്ടൂൺ പരമ്പര പുസ്തകമാക്കുന്നുണ്ട്. ‘'കൊറോണക്കാലം എൻ്റെ പ്രവർത്തനമേഖല ഉഷാറാക്കി". ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ ‘മിസ്റ്റർ ബംഗാളി’ എന്ന പേരിൽ ഒരു വർഷത്തോളം കാർട്ടൂൺ വരച്ചു.
 
“യഥാർത്ഥത്തിൽ ഒരു കാർട്ടൂണിസ്റ്റിന് മാത്രമാകണം രാഷ്ട്രീയ അന്ധവിശ്വാസമില്ലാത്തത് . അത് കാരണം പ്രഥമദൃഷ്ട്യാ രാഷ്ട്രീയമായ തെറ്റിദ്ധാരണകളും വന്നുപെടും”. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ സ്ഥലം മാറ്റിയതും തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയ നിലപാടിന്റെ പേരിലായിരുന്നു.
“രാഷ്ട്രീയ വിമർശനങ്ങൾ അസാദ്ധ്യമാക്കുന്ന,ഭയപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. 
 
‘കാണരുത്,കേൾക്കരുത്,പറയരുത്‘ എന്നാണിപ്പോഴത്തെ സ്ഥിതി. വിമർശിച്ചാൽ അടുത്ത സൗഹൃദങ്ങൾ പോലും മുറിഞ്ഞുപോകും. അടിക്കുറിപ്പായി ഉപയോഗിക്കുന്ന വാക്കുകൾ പലപ്രാവശ്യം ആലോചിച്ചിട്ടേ കൊടുക്കാനാകൂ. പഴയ വാക്കുകൾക്കും ശൈലികൾക്കും അർത്ഥങ്ങൾ മാറുന്നുണ്ട്. പഴയ തലമുറ ആസ്വദിക്കുന്ന ഫലിതങ്ങൾ പുതിയ തലമുറ ആസ്വദിക്കുണ്ടോ എന്ന് നിശ്ചയമില്ല.അവരുടെ മാറുന്ന അഭിരുചികൾ ചർച്ച ചെയ്യണ്ടതുണ്ട്.”
 
വരയ്ക്കാനറിയുന്നവർ ഇപ്പോൾ ആനിമേഷൻ രംഗത്തേയ്ക്കാണ് പോകുന്നത്. പത്രങ്ങളിൽ കാർട്ടൂൺ വരച്ച് മാത്രം ജീവിക്കാനാകില്ലന്നും വാമനപുരം മണി പറഞ്ഞു.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ അദ്ധ്യായത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട് :

കാർട്ടൂൺ ..കാർട്ടൂൺ-7:എം.എം.മോനായി,ജോഷി ജോർജ്ജ്

 ‘കാർട്ടൂൺ കാർട്ടൂൺ' പരമ്പരയുടെ ഏഴാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂലൈ 9, 2022),അതിഥികളായെത്തിയത് മുതിർന്ന കാർട്ടൂണിസ്റ്റുകളായ എം.എം.മോനായിയും ജോഷി ജോർജ്ജും .


കുന്നത്തുനാട്ടിൽ നിന്നുള്ള മുൻ നിയമസഭാംഗം കൂടിയായ എം.എം. മോനായി,കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗമാണ്.പിന്നീട് അതിന്റെ ചെയർമാനായി. രാഷ്ട്രീയ - സാമൂഹിക കാർട്ടൂണുകൾക്ക് പുറമേ, സ്പോർട്ട്സ് കാർട്ടൂണുകളിലൂടെയും പ്രശസ്തനായി. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കേ, ഇ.എം.എസ് ലൈബ്രറി ആരംഭിച്ചു.
ചിത്രകലയോടുള്ള ആഭിമുഖ്യമാണ് അദ്ദേഹത്തെ കാർട്ടൂണിലെത്തിച്ചത്. രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ, അധ്യാപകനായ സീരി മാസ്റ്ററുടെ കീഴിൽ ചിത്രകല അഭ്യസിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പുഷ്കലകാലമായിരുന്നു , അത്. അതിലെ കാർട്ടൂണുകൾ കണ്ട് പഠിച്ചു.
 

മാതൃഭൂമി 1973 നവം.14 ന് ഇറക്കിയ വ്യാവസായിക - കാർഷിക പതിപ്പിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത് . അതിന് 25 രൂപ പ്രതിഫലം കിട്ടി.തുടർന്ന് 'അസാധു'വിലും കാർട്ടൂൺ വന്നു.
ഉറൂബ് പത്രാധിപരായിരിക്കേ, കുങ്കുമം വാരികയിൽ ഒരു വർഷത്തോളം 'ഭാരതപര്യടനം' എന്ന പേരിൽ കാർട്ടൂൺ പരമ്പര വരച്ചു.പാരലൽ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കേ, അക്കാലത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം കാർട്ടൂണകൾ വരച്ചു.'ശങ്കേഴ്സ് വീക്കിലി', 'ചിൽഡ്രൻസ് വേൾഡ്', 'ചമ്പക്' എന്നിവയിലും കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.അവയ്ക്ക് കിട്ടിയ പ്രതിഫലം പഠനത്തിന് സഹായകരമായി.
 
അടിയന്തിരാവസ്ഥയ്ക്കു ശേഷം കേരള കൗമുദി, ദേശാഭിമാനി പത്രങ്ങളിലും കലാകൗമുദിയിലും രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി. ദീപിക ആഴ്ചപ്പതിപ്പിൽ പന്ത്രണ്ടു വർഷത്തോളം 'ശ്രീമാൻ ഭട്ട്', വനിതയിൽ രണ്ടു വർഷം 'കൗശലം കുഞ്ഞമ്മ' എന്നീ കാർട്ടൂൺ പരമ്പരകളും വരച്ചു. മലയാള മനോരമ പത്രത്തിന്റെ കൊച്ചി മെട്രോ പേജിൽ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് 2005 മുതൽ 2019 വരെ വരച്ച 'മെട്രോ വിശേഷ'മാണ് ഏറ്റവും ദൈർഘ്യമേറിയ തന്റെ കാർട്ടൂൺ പരമ്പരയെന്ന് എം.എം. മോനായി പറഞ്ഞു.
ഇന്ന് വായനാശീലം കുറഞ്ഞു. ഇപ്പോഴുള്ള മത,രാഷ്ട്രീയ അസഹിഷ്ണുതകൾ കാർട്ടൂണുകൾക്ക് പറ്റുന്ന അന്തരീക്ഷമല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിമർശനങ്ങൾക്കുള്ള ഇടം ഉള്ളിടത്തു മാത്രമേ കാർട്ടൂണുകൾക്ക് സ്വതന്ത്രമായി നില നില്ക്കാനാകൂ. "ജനാധിപത്യത്തിന്റെ ഉല്പന്നമാണ് കാർട്ടൂണുകൾ".
ടെക്നോളജി മാധ്യമ രംഗത്തെ മാറ്റിമറിക്കുന്നുണ്ട്. പക്ഷേ, ചിന്താശക്തിയാണ് മൗലിക മാറ്റങ്ങൾക്ക് നിദാനം.ലോക പ്രശസ്തരായ ഡേവിഡ് ലോ, ആർ.കെ. ലക്ഷ്മണൻ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത് അവരുടെ പരന്ന വായനയുടേയും ശ്രമകരമായ അദ്ധ്വാനത്തിന്റേയും ഫലമായാണ്. 
 


മറ്റൊരു വീക്ഷണത്തിൽ നിന്നുള്ള സത്യദർശനങ്ങളാണ് കാർട്ടൂണുകൾ. ദീർഘദർശിത്വത്തോടു കൂടി സത്യത്തെ വെളിവാക്കുന്നവരാണ് കലാകാരർ. ദേശീയസ്വാതന്ത്യസമരമുണ്ടാക്കിയ ഊർജ്ജ പ്രവാഹത്തിലാണ് മാധ്യങ്ങളുണ്ടായത്.എന്നാൽ,ജനാധിപത്യം ഇപ്പോൾ കവർന്നെടുക്കപ്പെട്ടു ക്കൊണ്ടിരിക്കുന്നു.പത്രാധിപൻമാർ പറയുന്ന ആശയങ്ങൾക്കനുസരിച്ച് വരയ്ക്കുന്ന കാർട്ടൂണിസ്റ്റുകളാണ് ഇപ്പോൾ കൂടുതലും. നെഹ്രുവിനു ശേഷം ജനാധിപത്യ ബോധമുള്ള ഭരണാധികാരികളുണ്ടായിട്ടില്ല.
'ലോകം നാളെ അവസാനിക്കുമായിരിക്കും. എങ്കിലും,ഞാനിവിടെ ഒരു ആപ്പിൾ മരം നടും' എന്ന കവിവചനത്തിലെ ദർശനമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുക തന്നെ വേണം. സത്യം വിളിച്ചു പറയണം. ആത്യന്തികമായി അത് വിജയിക്കും.
മാധ്യമ പരിശീലന സ്ഥാപനങ്ങൾ കാർട്ടൂണുകളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി, പഠിപ്പിക്കേണ്ടതുണ്ടന്നും എം.എം. മോനായി പറഞ്ഞു.
 
പ്രമുഖ കാർട്ടൂണിസ്റ്റ് കെ.എസ് പിള്ള മരിച്ചപ്പോൾ ,ഒരു റീത്ത് വയ്ക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. ആ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ 21 കാർട്ടൂണിസ്റ്റുകൾ എറണാകുളത്ത് ഒത്തുകൂടി രൂപീകരിച്ച കൂട്ടായ്മയാണ് കേരള കാർട്ടൂൺ അക്കാദമിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
 
കേരള ടൈംസ് പത്രാധിപ സമിതി അംഗമായി മാധ്യമ പ്രവർത്തനം ആരംഭിച്ച ജോഷി ജോർജ്ജ്, അതിന്റെ ഞായറാഴ്ചപ്പതിപ്പായിരുന്ന സത്യനാദകാഹളത്തിന്റെ എഡിറ്റർ ഇൻ ചാർജ്ജായും പ്രവർത്തിച്ചു. കാർട്ടൂണിസ്റ്റായും കോളമിസ്റ്റായും അറിയപ്പെട്ട അദ്ദേഹം പിൽക്കാലത്ത് 'ടിക് -ടിക്' ഹാസ്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി.
 

ചിരിപ്പിക്കാൻ കഴിവുള്ളവരോടുള്ള ബഹുമാനമാണ് തനിക്ക് കാർട്ടൂണിസ്റ്റാകാൻ പ്രേരണയായതെന്ന് ജോഷി ജോർജ്ജ് പറഞ്ഞു. മിമിക്രിയിലും മോണോ ആക്ടിലുമായിരുന്നു , തുടക്കം.പിന്നെ, കാർട്ടൂണിലേക്ക്. പേപ്പറിൽ പെൻസിൽ കൊണ്ട് വരച്ചയച്ച കാർട്ടൂൺ, യേശുദാസിന്റെ നിർദേശങ്ങളടങ്ങിയ കത്തോടെ 'അസാധു'വിൽ നിന്ന് തിരിച്ചു വന്നു. അത് കൂടുതൽ വരയ്ക്കാനുള്ള കാരണമായി. 'നർമദ ' യിലെ കാർട്ടൂന്നുകളും കണ്ട് പഠിച്ചു.
 
കേരള ടൈംസിൽ ചേർന്നപ്പോൾ രാഷ്ട്രീയ കാർട്ടൂണുകളും 'ആശാൻ' എന്ന പേരിൽ പ്രതിദിന പോക്കറ്റ് കാർട്ടൂണും വരച്ചു.' സത്യനാദ കാഹള'ത്തിൽ 'ഞായറാഴ്ച വക്കീൽ' എന്ന പ്രതിവാര കാർട്ടൂൺ കോളവുമുണ്ടായിരുന്നു.
 
പത്രാധിപർ ഡോ.സെബാസ്റ്റ്യൻ പോളിന്റെ പ്രോത്സാഹനത്താൽ കോളമിസ്റ്റുമായി.'മുഖം' എന്ന ആ പ്രതിവാര പംക്തിയിൽ കാരിക്കേച്ചറുകളും വരച്ചു."അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനെക്കുറിച്ച് എഴുതിയതിന് അദ്ദേഹം വക്കീൽ നോട്ടീസയച്ചു. അദ്ദേഹം കേസിന് പോകും മുൻപ്,അത് സംസാരിച്ചു തീർത്തു." 
 
അക്കാലത്ത് സി.രാധാകൃഷ്ണന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ ചെമ്പരത്തി ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ 'വാരഫലം' എന്ന സാമൂഹിക കാർട്ടൂൺ പരമ്പര വരച്ചു. ആ പേരു നൽകിയതും സി.രാധാകൃഷ്ണനായിരുന്നു.മനോരാജ്യത്തിൽ 'സ്വരൂപം' എന്ന പേരിൽ കാരിക്കേച്ചർ കോളം ആരംഭിച്ചു. അതാണ് മലയാളത്തിലെ ആദ്യ കളർ കാരിക്കേച്ചർ.അത് പിന്നീട് പുസ്തകമായി. 
 
കേരള ടൈംസ് നിലച്ച ശേഷം, സി.ആർ ഓമനക്കുട്ടന്റ നേതൃത്വത്തിൽ ആരംഭിച്ച 'പാര' മാസികയുടെ പത്രാധിപരായി. നല്ല നിലവാരം പുലർത്തിയ ആ ഹാസ്യ പ്രസിദ്ധീകരണത്തിന് ദീർഘായുസ്സുണ്ടായില്ല. 2007-ൽ മംഗളത്തിൽ ചേർന്നപ്പോൾ , ടിക് - ടിക് ഹാസ്യ ദ്വൈവാരികയുടെ പത്രാധിപരായി. എല്ലാ ഒന്നിടവിട്ട തിങ്കളാഴ്ചകളിലും കൃത്യമായി ഇറങ്ങിയ ആ പ്രസിദ്ധീകരണം,പക്ഷേ, അധികകാലം നീണ്ടു നിന്നില്ല. പിന്നീട് മനശ്ശക്തി പരിശീലകനായ ഡോ.പി.പി. വിജയനെ പരിചയപ്പെട്ടതോടെ, മോട്ടിവേഷണൽ ട്രെയ്നറായി. മനസിനേറ്റവും സന്തോഷമുണ്ടാക്കുന്നത് ഇതാണ്.
 
ജീവൻ ടി.വി യിലെ 'ചുറ്റുവട്ടം' വാർത്താധിഷ്ഠിത പരമ്പര വ്യത്യസ്തമായ ഒന്നായിരുന്നു. ഓരോ ആഴ്ചയിലേയും സംഭവവികാസങ്ങളെക്കുറിച്ച് കാർട്ടൂണിസ്റ്റുകൾ ഹാസ്യാത്മകമായി വിലയിരുത്തുന്ന പരിപാടിയിൽ ഒപ്പമുണ്ടായിരുന്നത് സാംജി.കെ ഉമ്മനായിരുന്നു.
 

"രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾ എന്നും ദോഷകദൃക്കുകളാണ്. അങ്ങനെ, വരച്ച് - വരച്ച്, 50 വയസ്സൊക്കെ കഴിയുമ്പോൾ ജീവിതത്തിലും അങ്ങനെയായിത്തീരും.അതിനൊരു അപവാദം ശിവറാമാണ്. അദ്ദേഹം സാമൂഹിക കാർട്ടൂണുകളാന്ന് വരച്ചത്. അതിക്രൂരമായ രാഷ്ടീയ കാർട്ടൂണുകളിൽ നിന്ന് ഞാൻ സാമൂഹിക കാർട്ടൂണുകളിലേക്ക് മാറി".
 
ഇപ്പോൾ രാഷ്ട്രീയ-സാമൂഹിക സംഭവികാസങ്ങളെക്കുറിച്ചുള്ള ട്രോളുകൾ തത്സമയമാണ് വരുന്നത്.അടുത്ത ദിവസം വരുന്ന കാർട്ടൂണുകൾക്ക് അതിനാൽ,വലിയ ഭാവിയില്ല. വിമർശനാത്മകമായ കാർട്ടൂണകളോട് പത്രാധിപൻമാർ മുഖം തിരിക്കുകയാണിപ്പോൾ. പലപ്പോഴും കാർട്ടൂണുകൾ ഫില്ലറുകളായാണ് ഉപയോഗിക്കപ്പെടുന്നത്.
 
"പോത്തൻ ജോസഫ് ,കളത്തിൽ വർഗ്ഗീസ് എന്നീ ശക്തരായ പത്രാധിപൻമാർ ഉണ്ടായിരുന്നതിനാലാണ് കാർട്ടൂണിസ്റ്റ് ശങ്കറും, ടോംസും ഉണ്ടായത്". പത്രാധിപൻമാർ സമൂഹത്തിന്റെ മാർഗ്ഗനിർദ്ദേശകരാകേണ്ടതുണ്ട്. സ്വന്തം രാഷ്ട്രീയം കാർട്ടൂണിസ്റ്റുകൾ രചനകളിൽ പ്രതിഫലിപ്പിക്കരുത്.
 
മതങ്ങൾ വിമർശനങ്ങൾക്കതീതമല്ല. പള്ളിയുടെ ചുമരുകളിൽപ്പോലും ആദ്യം കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിൻമക്കെതിരായ നൻമയുടെ വരകളായിരുന്നു, അവ.കൈയ്യിൽ ചാട്ടവാറെടുത്ത യേശു ക്രിസ്തുവിന്റെ പാരമ്പര്യമാണ് കാർട്ടൂണിസ്റ്റുകൾക്ക് .
 
സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷിന്റെ പത്രാധിപത്യത്തിലിറങ്ങിയിരുന്ന 'ചിരിച്ചെപ്പ്' മാസികയിൽ 'കാർട്ടൂൺ കോർട്ട് ' എന്ന പേരിൽ കാർട്ടൂൺ വിമർശന പംക്തി എഴുതിയിരുന്നു.'സ്വരൂപം', കാരിക്കേച്ചർ സമാഹാരം രണ്ട് പതിപ്പുകളാനിറങ്ങിയത്. 'കാർട്ടൂൺ ലോകം ' പുസ്തകവും ഇക്കാലത്ത് ഇറങ്ങി.
കാർട്ടൂണുകളെ ഗൗരവപൂർവ്വം സമീപിക്കുന്ന വിദേശ പ്രസിദ്ധീകരണങ്ങൾക്കു പോലും പിടിച്ചു നിൽക്കാനായില്ല.മാഡ്, പഞ്ച് തുടങ്ങിയ മാഗസിനുകൾ നിലച്ചു.
 
ഇനി , കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയും സിണ്ടിക്കേറ്റുകളും ഉണ്ടാകേണ്ടിയിരിക്കുന്നു.
കെ.ഹേമലത മോഡറേറ്ററായി. ഡി.പ്രദീപ് കുമാർ അവസാന ഭാഗത്ത് പങ്കെടുത്തു.
കാർട്ടൂണിസ്റ്റുകളായ സഞ്ജീവ് ബാലകൃഷ്ണൻ, രജീന്ദ്ര കുമാർ എന്നിവരും പി ജോസും ചർച്ചയിൽ പങ്കടുത്തു. 
 
'കാർട്ടൂൺ... കാർട്ടൂൺ' പരമ്പരയുട ഏഴാം ഭാഗത്തിന്റെ ശബ്ദ സേനം യൂട്യൂബ് മീഡിയ വേവ് സ് ചാനലിലുണ്ട്.

കാർട്ടൂൺ.. കാർട്ടൂൺ-6:ആർട്ടിസ്റ്റ് സഗീർ,രജീന്ദ്രകുമാർ,ഉസ്മാൻ ഇരുമ്പുഴി

 

‘കാർട്ടൂൺ.. കാർട്ടൂൺ‘ പരമ്പരയുടെ ആറാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂലൈ 2,2022),അതിഥികളായെത്തിയത് മുതിർന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ആർട്ടിസ്റ്റ് സഗീർ,കാർട്ടൂണിസ്റ്റുകളായ രജീന്ദ്രകുമാർ(മാതൃഭൂമി),ഉസ്മാൻ ഇരുമ്പുഴി.
 
വരയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആർട്ടിസ് സഗീർ, പതിനാറാം വയസിൽ ആദ്യമായി സ്കൂളിൽ ചേർത്ത അനുഭവത്തിൽ നിന്നാണ് ആരംഭിച്ചത്. ദാരിദ്ര്യപൂർണ്ണമായിരുന്നു,ബാല്യം. പുറംലോകം കാണാതെ, അത്രകാലവും വീട്ടിനുള്ളിൽ തന്നെയായിരുന്നു. അന്ന് നിലത്തും ചുവരിലും സ്ളേറ്റിലുമൊക്കെ വരയ്ക്കുമായിരുന്നു. 
 
ഉമ്മ പഴയ അഞ്ചാം ക്ളാസുകാരിയായിരുന്നു. അവർ പറഞ്ഞുതന്ന മലയാളം, ഇംഗ്ളീഷ് അക്ഷരമാല,ഖുറാൻ,കണക്ക് .. ഇവയായിരുന്നു വിദ്യാഭ്യാസം.“മക്കളെ സ്കൂളിൽ വിടണമെന്ന് ഉപ്പയ്ക്ക് തോന്നിയപ്പോൾ, എന്നെയും മൂന്ന് സഹോദരരേയും കൂട്ടി ഒരു ജനുവരിയിൽ സ്കൂളിലെത്തി. അവർ ഒരു പരീക്ഷപോലെ നടത്തി,എന്നെ മൂന്നാം ക്ളാസിൽ ചേർത്തു". പത്താം ദിവസം ഉച്ചയ്ക്ക് ക്ലാസ് മാസ്റ്റർ എല്ലാവരോടും ചിത്രം വരയ്ക്കാൻ പറഞ്ഞു.“ഞാൻ വരച്ചത് ഒരു പൂവൻ കോഴി,പിടക്കോഴി,മൂന്നു കോഴിക്കുഞ്ഞുങ്ങൾ.‘സന്തുഷ്ട കുടുംബം' എന്ന തലക്കെട്ടോടെ നൽകിയ ആ ചിത്രം അദ്ദേഹത്തിനിഷ്ടപ്പെട്ടു. ചിത്രവുമായി ഹെഡ്മാസ്റ്ററുടെ അടുത്തു കൊണ്ടുപോയി. നല്ല പേപ്പറിൽ പടം വീണ്ടും വരപ്പിച്ച്, അദ്ദേഹം പ്രഖ്യാപിച്ചു,‘നീ നാലുക്ക് ജയിച്ചിരിക്കുന്നു'. ചിത്രകല കൊണ്ട് എനിക്കുണ്ടായ ആദ്യ നേട്ടം അതായിരുന്നു".

 

ഒരു കാർട്ടൂണിസ്റ്റിൻ്റെ കണ്ണായിരുന്നു ആ പടത്തിലെന്ന് പിൽക്കാലത്ത് ബോദ്ധ്യപ്പെട്ടു. സർക്കാരിൻ്റെ കുടുംബാസൂത്രണ പ്രചാരണം ശക്തമായ കാലം. വീട്ടിലാണെങ്കിൽ ഏഴു മക്കൾ;ദാരിദ്ര്യം. അതിനാൽ ഞങ്ങളുടേത് ഒരു സന്തുഷ്ട കുടുംബമല്ലെന്ന തിരിച്ചറിവുണ്ടായിരുന്നു,അതിൽ.
മദ്രസയിൽ,പക്ഷേ, ചിത്രംവര വില്ലനായി.ഉസ്താദിൻ്റെ ചിത്രം വരച്ചതിന് മദ്രസാപഠനം പൊടുന്നനെ അവസാനിപ്പിക്കേണ്ടി വന്നു. കാലങ്ങൾ കഴിഞ്ഞ്,ചിത്രകാരനായി അറിയപ്പെട്ടപ്പോൾ, ആ സ്ഥാപനം നടത്തുന്നവരുടെ കോളേജിലെ ആർട്ട്സ് ക്ളബ് ഉദ്ഘാടനം ചിത്രം വരച്ചാണ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ, അതിൻ്റെ പ്രസിഡൻ്റിനോട് ഈ സംഭവം വിവരിച്ച്, തനി നാട്ടുഭാഷയിൽ ചെവിയിൽ പറഞ്ഞു,"നമ്മുടെ ഖൗമ് എപ്പോഴും 30 വർഷം പിന്നിലാണ്".
 
അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ, നെഹ്രു യുവകേന്ദ്ര നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടി. ചിത്രം വരയ്ക്കുന്ന ഫോട്ടോ പത്രത്തിൽ വരുകയും ചെയ്തതോടെ, നാട്ടിൽ പ്രശസ്തനായി.
ഒൻപതാം ക്ളാസിൽ പഠിയ്ക്കുമ്പോൾ വീട്ടിലെ പട്ടിണി കാരണം,‘സഗീർ ആർട്ട്സ്’ എന്ന പരസ്യകലാസ്ഥാപനം തുടങ്ങി. പരസ്യ ബോർഡെഴുത്ത്, സ്ളൈഡ് നിർമ്മാണം,വാഹനങ്ങളുടെ നമ്പറെഴുത്ത്.. നല്ല വരുമാനമുണ്ടായി. കൂട്ടുകാർ ധാരാളമുണ്ടായി. വീട്ടിനുള്ളിൽ അത്രകാലവും തളയ്ക്കപ്പെട്ടശേഷം പുറംലോകത്തെത്തിയതിൻ്റെ സ്വാതന്ത്യം വലിയ ആഘോഷമായി.അവിടെ തന്നെ കൂടി.“അന്ന് ഞാൻ തുറന്നുവിട്ട അണക്കെട്ടുപോലെ ഒഴുകുകയായിരുന്നു..”. വീട്ടിൽ നിന്ന് പെങ്ങളോ സഹോദരന്മാരോ മറ്റോ വരുമ്പോൾ കീശയിൽ നിന്ന്കാശെടുത്ത് കൊടുത്തുവിടും.അങ്ങനെ,പത്തിലെ പരീക്ഷയ്ക്ക് തോറ്റ്, പഠനം അവസാനിച്ചു. 
 
അക്കാലത്ത് കാരിക്കേച്ചറുകളും വരച്ചുതുടങ്ങി. രാഷ്ട്രപതി സക്കീർഹുസ്സൈൻ്റെ കാരിക്കേച്ചർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ ബാലപംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ‘കോരുവും ഭൂതവും' എന്ന പേരിൽ 12 ആഴ്ചകളിലായി ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ ഒരു ചിത്രകഥയും വന്നു. അതിന് 200 രൂപയോളം പ്രതിഫലം കിട്ടി.വാരികകളിൽ വരുന്ന യേശുദാസൻ,ടോംസ്,അരവിന്ദൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ ശ്രദ്ധിക്കുകയും സ്വന്തമായി വരച്ച് മലയാളനാട് ,ചന്ദ്രിക,തുടങ്ങിയപ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ചിലതൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു.
 
എടപ്പാളിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സദയം’ വാരികയിൽ പി. സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് ഒരു നോവലിന് ചിത്രങ്ങൾ വരച്ചു. അതാണ് ആദ്യ ഇലസ്ട്രേഷൻ.
1982ൽ വിവാഹിതനായി.“അതോടെയാണു ഞാൻ യഥാർത്ഥ കുടുംബത്തിനകത്തേയ്ക്ക് കടക്കുന്നത്”. അനുജൻ അയച്ചുതന്ന വിസയിൽ 1984ൽ സൗദി അറേബ്യയിലെത്തി. പത്ത് വർഷത്തെ പ്രവാസജീവിതം. അൽഹസയിലെ ഒരു സ്റ്റുഡിയോയിലെ ബ്ളാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ കളറുചെയ്ത്, സുന്ദരമാക്കിക്കൊടുക്കുന്നതായിരുന്നു,ആദ്യം ജോലി. പിന്നീട് സ്റ്റുഡിയോയിലെ മറ്റു ജോലികളെല്ലാം പഠിച്ചു.
 
നാട്ടിൽ തിരിച്ചെത്തിയ ശേഷം 1995ൽ , ‘ഖസാക്കിൻ്റെ ഇതിഹാസ'ത്തിലെ കുറെ കഥാപാത്രങ്ങളെ വരച്ചു;സാമൂഹിക കാർട്ടൂണുകളും.സുഹൃത്തായ കവി വി. പി ഷൗക്കത്തലിയുമൊത്ത് ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ പോയി. കാർട്ടൂണുകൾ അവർ സ്വികരിച്ചു. അന്നു തന്നെ മാധ്യമത്തിലും പോയി. ജമാൽ കൊച്ചങ്ങാടിയ്ക്ക് ‘ഖസാക്ക്‘ ചിത്രങ്ങൾ ഇഷ്ടമായി. വാരാദ്യ മാധ്യമത്തിൽ ചില കഥകൾക്ക് ചിത്രം വരയ്ക്കാൻ അവസരം കിട്ടി. വാർഷികപ്പതിപ്പിലും ചിത്രങ്ങൾ വരച്ചു.
 
1996-ൽ ,ഇലസ്ട്രേഷനുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ടിന്റെ പുരസ്കാരവും 2006-ൽ കോഴിക്കോട് ആർട്ടിസ്റ്റ് ഫോറത്തിന്റെ എ.എസ് അവാർഡും കിട്ടി. വർത്തമാനം,തേജസ്,ചന്ദ്രിക എന്നീ പ്രസിദ്ധീകരണങ്ങളിൽ പിന്നീട് കാൽനൂറ്റാണ്ടോളം കാർട്ടൂണുകളും ചിത്രങ്ങളും വരച്ചു. അവസാനത്തെ എട്ടുവർഷം കരാർവ്യവസ്ഥയിൽ ചന്ദ്രികയിൽ മാത്രമാണ് വരച്ചത്. ‘വക്രരേഖ' എന്ന പ്രതിദിന കാർട്ടൂൺ പംക്തിയും തുടങ്ങി. രാഷ്ട്രീയ കാർട്ടൂണുകൾ ഇഷ്ടമല്ലായിരുന്നുവെങ്കിലും പത്രാധിപർ ടി. പി ചെറൂപ്പയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ പോക്കറ്റ് കാർട്ടൂൺ തുടങ്ങിയത്.
സാമൂഹികവിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു,ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും മഹിളാചന്ദ്രികയിലും മറ്റും കാർട്ടൂൺ പരമ്പരകൾ വരച്ചിരുന്നത്. കുഞ്ഞായൻ മുസ്ള്യാരും മങ്ങാട്ടച്ചനും,മുല്ല നസ്രുദ്ദീൻ,സർദാർജിക്കഥകൾ തുടങ്ങിയ പരമ്പരകൾക്ക് ശേഷമായിരുന്നു,പ്രവാസജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഗൾഫും പടി പി. ഒ’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചത്. ഗൾഫിൽ ജോലിചെയ്യുന്നവരുടെ നാട്ടിലുള്ള കുടുംബങ്ങളിലെ ധൂർത്തും പൊങ്ങച്ചവുമൊക്കെ ഇതിൽ ചിത്രീകരിക്കപ്പെട്ടു. അതിനെ അഭിനന്ദിച്ചുകൊണ്ട് സിവിക് ചന്ദ്രൻ അയച്ച കാർഡ് വലിയ പ്രചോദനമായി. പതിമൂന്നാം ലക്കം വായിച്ച്, സംവിധായകൻ കെ.എസ് സേതുമാധവൻ ഇൻലൻ്റിൽ അയച്ച കത്ത് ഇപ്പോഴും കൈയ്യിലുണ്ട്. ആ കാർട്ടൂൺ തൻ്റെ കണ്ണുനനയിച്ചു എന്നായിരുന്നു,അദ്ദേഹം എഴുതിയത്. അത് സാധാരണക്കാരേയും ബുദ്ധിജീവികളേയും ഒരുപോലെ ആകർഷിച്ചു. 
 
നാലുവർഷത്തോളം ആ പരമ്പര തുടർന്നു. പക്ഷേ,ആഴ്ച്ചപ്പതിൻ്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചപ്പോൾ,ആ കഥയ്ക്കൊരു പരിസമാപ്തി നൽകി അവസാനിപ്പിക്കുകയായിരുന്നു.
കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ യാദൃച്ഛികമായി കണ്ട ഒരാളെ മാതൃകയാക്കിയാണ് മൊയ്ദുണ്ണിയെ രൂപപ്പെടുത്തിയത്. ബാക്കിയെല്ലാ കഥാപാത്രങ്ങൾക്കും പരിചിതരുടെ രൂപവും ഭാവവുമുണ്ട്.
പരമ്പര വന്നുകൊണ്ടിരിക്കേ, കഥാകൃത്ത് എൻ.എസ്.മാധവൻ പൂനെയിൽ നിന്നിറങ്ങുന്ന 'പ്രവാസി ശബ്ദ'ത്തിന്റെ 2003 ലെ ഓണപ്പതിപ്പിൽ സുദീർഘമായൊരു ലേഖനം എഴുതി. അതാണ് 'ഗൾഫും പടി പി.ഒ' പുസ്തകമാക്കിയപ്പോൾ അവതാരികയായി കൊടുത്തത്.
 

ടി. പി രാമചന്ദ്രൻ്റെ ‘ചേറുമ്പ് അംശം ദേശം’ നോവലിനുവേണ്ടി കോവിഡ് കാലത്ത് വരച്ച 46 ചിത്രങ്ങൾ മാസ്റ്റർപീസായി കണക്കാക്കുന്നു. അരനൂറ്റാണ്ടു മുൻപുള്ള പരിചിതമായ ഏറനാട്ടിലെ ജീവിതചിത്രങ്ങളാണതിൽ. ഉമ്മവീടായ കിടങ്ങഴിയിലെ ബാല്യകാലമാണ് അതിന് സഹായിച്ചത്. ഇപ്പോൾ പത്തോളം പുസ്തകങ്ങൾക്ക് കൂടി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
 
ജനങ്ങളുടെ കാർട്ടൂൺ ആസ്വാദനരീതി മാറിയിട്ടുണ്ട്. ഇപ്പോൾ വിമർശനങ്ങളോട് അസഹിഷ്ണുത കൂടുന്നു. മതചിഹ്നങ്ങൾ മാത്രമല്ല, പുരാണങ്ങളിലെ ശൈലികൾ പോലും കാർട്ടൂണിന് വിഷയമാക്കാൻ പറ്റാത്ത അവസ്ഥയിൽ, കാർട്ടൂൺ രംഗത്തേക്ക് സ്ത്രീകളെങ്ങനെ കടന്നുവരുമെന്ന് ആശങ്കയുണ്ട്.
എല്ലാം സമ്പൂർണ്ണമല്ലാത്തിടത്തോളം കാലത്തോളം കാർട്ടൂണുകൾക്ക് ഈ സമൂഹത്തിൽ പ്രസക്തിയുണ്ടെന്ന് ആർട്ടിസ്റ്റ് സഗീർ പറഞ്ഞു.
 

പത്രപ്രവർത്തകൻ,കഥാകൃത്ത്,ചിത്രകാരൻ,കാർട്ടൂണിസ്റ്റ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉസ്മാൻ ഇരുമ്പുഴിയുടെ കുട്ടിക്കാലത്ത് മനുഷ്യരുടെ മാത്രമല്ല,ജീവനുള്ള എല്ലാറ്റിൻ്റേയും ചിത്രങ്ങൾ വരയ്ക്കുന്നതിനു വിലക്കുണ്ടായിരുന്നു. 
 
എന്നിട്ടും മാന്ത്രികനായ മാൻഡ്രേക്ക്,ആർ. കെ ലക്ഷ്മണൻ്റെ കാർട്ടൂണുകൾ തുടങ്ങിയവ ആകർഷിച്ചു.അവ നോക്കി വരച്ചുതുടങ്ങി.മുപ്പത് വർഷം ഗൾഫിലായിരുന്നു. ഇക്കാലത്ത് പ്രവാസജീവിതത്തെക്കുറിച്ച് ധാരാളം കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. 24 കാർട്ടൂൺ പ്രദർശനങ്ങൾ നടത്തി.
 

മലയാളികൾക്ക് നർമ്മബോധം കൂടുതലുണ്ട്. ദേശീയ മാദ്ധ്യമങ്ങളിൽ ഒരുകാലത്ത് മലയാളികളായ ശങ്കർ മുതൽ രവിശങ്കർ വരെയുള്ള കാർട്ടൂണിസ്റ്റുകളുടെ ആധിപത്യമുണ്ടായിരുന്നു. കേരളത്തിലെ സമകാലിക കാർട്ടൂണിസ്റ്റുകളും ശക്തരാണ്.‘'കാർട്ടൂണുകളെ വലിയ കലാരൂപമാക്കിമാറ്റിയത് മലയാളികളുടെ മഹത്വമാണ്“. രാഷ്ട്രീയക്കാരെ നേർവഴിക്ക് നടത്തുന്നത് കാർട്ടൂണിസ്റ്റുകളാണെന്ന് തോന്നാറുണ്ട് . വിമർശനത്തിൻ്റെ മൂർച്ചയാണ് അതിന് കാരണം. കാർട്ടൂണിസ്റ്റുകൾ എപ്പോഴും പ്രതിപക്ഷത്താണ്. പൂച്ചയും എലിയും തമ്മിൽ പോരടിക്കുമ്പോൾ , നമ്മളെപ്പോഴും എലിയുടെ പക്ഷത്താവണം.
 
അന്ധമായ മതവിശ്വാസത്തെ കളിയാക്കാൻ വേണ്ടി ഒരു കാർട്ടൂൺ കഥാപാത്രത്തെപ്പോലും കൂട്ടുപിടിക്കുന്നുണ്ട്. അതാണ് ഡിങ്കോയിസം.പക്ഷേ, ഇപ്പോൾ സാമൂഹികമദ്ധ്യമങ്ങളിൽ അസഹിഷ്ണുത കൂടുതലാണ്. മതം നോക്കിയാണ് ആക്രമണം. മുസ്ളീം പേരുള്ളയാൾ ബി. ജെ. പിയേയോ സംഘപരിവാറിനേയോ വിമർശിക്കുമ്പോൾ തെറിയുടെ പൂരമാണ്. 
 

രചനയോടൊപ്പം കയ്യൊപ്പുള്ള ഏക കലാരൂപം കാർട്ടൂണാണ്. പത്രാധിപരുടെ കയ്യൊപ്പുപോലും പത്രത്തിൽ വരുന്നത് അപൂർവ്വമായാണ്. വരയുടെ മേന്മയിലുയുപരി, ആശയത്തിൻ്റെ മൂർച്ചയാണ് കാർട്ടൂണിൻ്റെ ശക്തി. ചിരിയെക്കാളുപരി ചിന്ത പ്രസരിപ്പിക്കുന്നവയായിരുന്നു, ഒ. വി. വിജയൻ്റെ കാർട്ടൂണുകൾ. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ കാർട്ടൂണിസ്റ്റുകൾക്കേ കഴിയൂ. ‘'പക്ഷേ ഇപ്പോൾ,കാർട്ടൂണിസ്റ്റുകൾ സ്വന്തം തലയുണ്ടെന്ന് ഉറപ്പുവരുത്തണം. അത്രയ്ക്കും അപകടകരമാണ് അവസ്ഥ",ഉസ്മാൻ ഇരുമ്പുഴി പറഞ്ഞു.
 
കാർട്ടൂൺ രംഗത്ത് 38 വർഷം പൂർത്തിയാക്കുന്ന രജീന്ദ്രകുമാർ മാതൃഭൂമിയുടെ പരസ്യവിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.കേരള ലളിതകലാ അക്കാദമിയുടേത് ഉൾപ്പെടെ സംസ്ഥാന,ദേശീയ,അന്താരാഷ്ട്ര പുരസ്കാര ജേതാവാണ്. 
 
ആറളം ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുമ്പോൾ,തപാലിൽ അമ്മാവൻ വരുത്തിയിരുന്ന ‘ജനയുഗം‘ വാരികയിലെ യേശുദാസൻ്റെ കാർട്ടൂണുകൾ കണ്ടിരുന്നു. ദേവഗിരി കോളേജിൽ പ്രീ-ഡിഗ്രിക്ക്പഠിക്കുമ്പോൾ പുസ്തകത്തിൻ്റെ ചട്ടയിൽ വരച്ചാണ് ആരംഭിച്ചത്.
 

സിമട്ടോഗ്രഫി പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഗുരുവായൂരപ്പൻ കോളേജിൽ ബി. കോമാണ് പഠിച്ചത്. അച്ഛൻ്റെ സ്ഥാപനമായ മാതൃഭൂമിയിൽ ജോലികിട്ടാൻ വേണ്ടിയായിരുന്നു,അത്.1984ൽ രണ്ടാംവർഷ ഡിഗ്രിക്കു പഠിക്കുമ്പോൾ ‘അസാധു‘ മാസികയിൽ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടു.“അന്ന് പാളയം ബസ് സ്റ്റാൻ്റിലെ ബുക്സ്റ്റാളിൽ പോയി, അവിടെയുണ്ടായിരുന്ന ആറു കോപ്പികളും വാങ്ങി“. കോളേജ് മാഗസിനുവേണ്ടി കാരിക്കേച്ചർ വരയ്ക്കാൻ പ്രേരിപ്പിച്ചത് ,കോളേജിലെ അദ്ധ്യാപകനായ പ്രൊഫ.ശശിധരനായിരുന്നു. ദ ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ വന്നിരുന്ന ഗജ് വാനി വരച്ച കാരിക്കേച്ചറുകൾ അദ്ദേഹം കാണിച്ചുതന്നു.
 
അക്കാലത്ത് കോട്ടയം പ്രസിദ്ധീകരണങ്ങളിലും കുങ്കുമം വാരികയിലും കാർട്ടൂണുകൾ വന്നുതുടങ്ങി. കേസരിയിലും വന്നു. എൻ. പി മുഹമ്മദ് കോഴിക്കോട് റസിഡൻ്റ് എഡിറ്ററായിരിക്കെ, കേരളകൗമുദിയുടെ ഒന്നാം പേജിൽ തന്നെ ഒരു രാഷ്ട്രീയ കാർട്ടൂൺ വന്നു. പിന്നെ, തുടർച്ചയായി കാർട്ടൂണുകൾ വന്നപ്പോൾ ,അവിടെ സബ് എഡിറ്ററായി ചേർന്ന്, കാർട്ടൂൺ വരയ്ക്കാനുള്ള ക്ഷണം കിട്ടി. പക്ഷേ,അന്നു തന്നെ ,മാതൃഭൂമിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ നിയമനം കിട്ടി. “അവിടെ കിട്ടുന്ന ഏതു ജോലിയും സ്വീകരിച്ചുകൊള്ളാനായിരുന്നു എൻ.പി ഉപദേശിച്ചത്".
 
“ഗുരുസ്ഥാനീയനായ ബി. എം ഗഫൂർ എൻ്റെ കാർട്ടൂണുകൾ ശ്രദ്ധിച്ചിരുന്നു”. പ്രസിദ്ധീകരിക്കപ്പെട്ടവ ആൽബമാക്കി അദ്ദേഹത്തിന് നൽകി. അന്നത്തെ പത്രാധിപർ കെ. കെ ശ്രീധരൻ നായരോട് പറഞ്ഞ്,‘കേട്ടതും കേൾക്കേണ്ടതും’ കോളത്തിൽ രണ്ടു കാരിക്കേച്ചറുകൾ വരയ്ക്കാൻ ഏൽപ്പിച്ചു.“വളരെ അനുഭവസമ്പത്തുള്ള ഗഫൂറിൻ്റെ ശിക്ഷണം ഏറെ ഗുണം ചെയ്തു. എന്തു വരയ്ക്കേണ്ടെന്നു കൂടി അദ്ദേഹം പഠിപ്പിച്ചു. ഒരിക്കൽ വൈകല്യത്തെ കളിയാക്കിക്കൊണ്ട് വരച്ചപ്പോൾ അദ്ദേഹം വിലക്കി ”.
സാമൂഹിക വിഷയങ്ങളെക്കുറിച്ച് വരയ്ക്കുന്നതാണിഷ്ടം. ആർ. കെ ലക്ഷ്മണിൻ്റെ ‘You said it’ ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ പരമ്പരയാണ്. കാർട്ടൂണിസ്റ്റ് പി. വി കൃഷ്ണൻ ആത്മീയ ഗുരുവാണ്. കുങ്കുമത്തിലെ ‘സാക്ഷി‘ കണ്ടശേഷം, അദ്ദേഹവുമായി നിരന്തരമായ എഴുത്തുകുത്തുകൾ നടത്തിയിരുന്നു.
ഗൃഹലക്ഷ്മിയിൽ ‘ഗൗരീനഗർ കോളനി’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചത് അന്ന് ആനുകാലികങ്ങളുടെ പത്രാധിപരായിരുന്ന എം. ടി വാസുദേവൻ നായർ നിർദ്ദേശിച്ചതനുസരിച്ചായിരുന്നു. “അസിസ്റ്റൻ്റ് എഡിറ്റർ ഡോ. ബി. ബി ലൽകാർ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കാർട്ടൂണുമായി അദ്ദേഹത്തെ ചെന്നുകണ്ടു. അതു നോക്കി,അദ്ദേഹം പുഞ്ചിരിച്ചു. ഇതൊരു സ്ഥിരം കോളമാക്കി ചെയ്യാൻ, ഒരു പേരു കണ്ടുപിടിക്കാൻ പറഞ്ഞു”.
അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് പരസ്യവിഭാഗത്തിലേക്ക് വന്നപ്പോൾ ക്ളാസിഫൈഡ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പേജ് നവീകരിക്കാനായി അതിൽ ദിവസവും ഒരു പോക്കറ്റ് കാർട്ടൂൺ നൽകാൻ തീരുമാാനിച്ചു.മീഡിയ സൊലൂഷൻസ് ഹെഡ് ജയകൃഷ്ണൻ വച്ച നിദ്ദേശമായിരുന്നു,‘എക്സിക്കുട്ടൻ'. പത്രാധിപർ കെ. ഗോപാലകൃഷ്ണൻ അതിന് അനുവാദം നൽകി. എല്ലാ ദിവസവും പത്രാധിപരെ അത് കാണിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ബിസിനസ് കാർട്ടൂണുകളായിരുന്നു, ആദ്യം. പിന്നെ സാമൂഹികവിഷയങ്ങളിലേക്കും കടന്നു.

 
‘പത്രത്തിൻ്റെ നയത്തിനു വിരുദ്ധമായ കാർട്ടൂണുകൾ തിരസ്കരിക്കപ്പെടുക സ്വാഭാവികം. അത്തരം കാർട്ടൂണുകളുടെ വലിയൊരു ശേഖരം തന്നെയുണ്ടായിരുന്നു,ബി. എം ഗഫൂരിന്. അവയുടെ ഒരു പ്രദർശനം നടത്തണമെന്ന് അദ്ദേഹം പറയുമായിരുന്നു”.
 
‘എക്സിക്കുട്ടനെ‘ക്കുറിച്ച് എല്ലാ ദിവസവും പ്രതികരണങ്ങൾ വരുന്നുണ്ട്;വിമർശിച്ചും,അഭിനന്ദിച്ചും. "സമൂഹമാദ്ധ്യമങ്ങളിലെ വിമർശനങ്ങളുടെ ലക്ഷ്യം മാനസികമായി തകർക്കലാണ്’'.
ഈ പോക്കറ്റ് കാർട്ടൂണിനു അപ്രതീക്ഷിതമായ അംഗീകാരങ്ങളുമുണ്ടായിട്ടുണ്ട്. മുൻപ്, മനോരമ ചാനലിൻ്റെ ഒരു വർഷാന്ത്യാവലോകന പരിപാടിയിൽ ആ വർഷം തന്നെ ഏറ്റവും ആകർഷിച്ചത് ഒരു ദിവസത്തെ എക്സിക്കുട്ടനായിരുന്നുവെന്ന് സേതു പറഞ്ഞത് പുരസ്കാരത്തിന് തുല്യമായ അംഗീകാരമായി. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പായിരുന്നു,ആ കാർട്ടൂണിൻ്റെ വിഷയം.
 
ആയിരക്കണക്കിന് കാരിക്കേച്ചറുകൾ വരച്ചിട്ടുണ്ട്. അമിതാഭ് ബച്ചനെക്കുറിച്ചുള്ള കാർട്ടൂൺ സമാഹാരത്തിൽ രണ്ടു കാരിക്കേച്ചറുകളുണ്ട്. കണ്ണൂരിലെ ഇ. കെ നായനാർ മ്യൂസിയത്തിലും കാരിക്കേച്ചറുണ്ട്. രണ്ടിനും വഴിയൊരുക്കിയത് കാർട്ടൂണിസ്റ്റ് സുധീർനാഥാണ്.
 
ഏതെങ്കിലും പ്രത്യേകതകൾ എടുത്തുകാണിയ്ക്കുന്നതരത്തിലുള്ള കാരിക്കേച്ചറുകൾ വരയ്ക്കാൻ ഇപ്പോൾ ബുദ്ധിമുട്ടായതിനാൽ, പോർട്രെയ്റ്റിനും കാരിക്കേച്ചറിനുമിടയിലുള്ള രൂപങ്ങളാണ് വരയ്ക്കുന്നത്. വിദേശ കാരിക്കേച്ചറുകളിൽ വലിയ സ്വാതന്ത്യമെടുക്കാം. പക്ഷേ,ഇവിടുത്തെ ചില മത,രാഷ്ട്രീയ നേതാക്കളേയും സ്ത്രീചലച്ചിത്രതാരങ്ങളെയും ഇങ്ങനെ വരയ്ക്കുന്നത് അവർക്ക് ഇഷ്ടപ്പെടാത്ത അനുഭവങ്ങളുണ്ട്. രംഗനാഥാനന്ദയുടെ ഒരു കാരിക്കേച്ചർ ഭക്തരുടെ അപ്രീതിയ്ക്ക് ഇടയാക്കി.“അസഹിഷ്ണുത കൂടിയ കാലമാണിത്''.
 
മമ്മൂട്ടി,ബാലചന്ദ്രമേനോൻ,സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ കാരിക്കേച്ചറുകൾ ലൈവായി വരച്ചിട്ടുണ്ട്. ‘മാതൃഭൂമി’യിൽ നിന്ന് വിരമിയ്ക്കുന്നവർക്ക് ഉപഹാരമായി കാരിക്കേച്ചറുകളാണ് നൽകുന്നത്. വിദേശ കാരിക്കേച്ചറുകളിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ അന്താരാഷ്ട്ര പ്രദർശനങ്ങളിൽ അവ വരുന്നുണ്ട്. റുമേനിയയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാം സമ്മാനം ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ അടുത്തിടെ ലഭിച്ചു.
 
ഡി. പ്രദീപ് കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി. ചർച്ചയിൽ അഞ്ജലിയും മൺസൂർ കൊറ്റിയോടും പങ്കെടുത്തു.
‘കാർട്ടൂൺ.. കാർട്ടൂൺ‘ പരമ്പരയുടെ ആറാം ഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സിലുണ്ട്.

കാർട്ടൂൺ.. കാർട്ടൂൺ-5:ഏലിയാസ് പി. ജോൺ

 

‘കാർട്ടൂൺ.. കാർട്ടൂൺ' ക്ളബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ(ജൂൺ 25,2022) ദേശാഭിമാനി സ്റ്റാഫ് കാർട്ടൂണിസ്റ്റായ ഏലിയാസ് പി. ജോൺ,തൻ്റെ രചനകളെക്കുറിച്ച് സംസാരിച്ചു.
2006ൽ ദേശാഭിമാനിയിലെത്തിയ ഏലിയാസ്,അതിനു മുൻപ് ലേബർ ഇന്ത്യ സായാഹ്ന ദിനപ്പത്രം, കേരള മിഡ് ഡേ ടൈംസ്,തേജസ് പത്രങ്ങളിൽ കാർട്ടൂണിസ്റ്റായിരുന്നു. ദേശാഭിമാനിയിലെ ‘ഹെഡ്മാഷ്’ എന്ന പ്രതിദിന പോക്കറ്റ് കാർട്ടൂണിലൂടെ ശ്രദ്ധേയനായി.
 
യാദൃച്ഛികമായാണ് കാർട്ടൂണിസ്റ്റായത്. കർഷകരാണ് മാതാപിതാക്കൾ. “കാർട്ടൂൺ രംഗത്തേക്ക് വരുവാൻ ഏറ്റവും കൂടുതൽ സഹായിച്ചത് അമ്മ അന്നമ്മയാണ്”.വിദ്യാർത്ഥിയായിരിക്കുമ്പോഴേ ചിത്രരചനയുണ്ടായിരുന്നു. പിന്നെ, ‘മ‘ പ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങി. തൃശൂരിലെ എക്സ്പ്രസ് വാരികയിൽ ഒരു നോവൽ നൽകിയപ്പോൾ,അതിൻ്റെ പുറംചട്ടയിൽ ഒരു കാർട്ടൂൺ വരച്ചിട്ടു. നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ,കാർട്ടൂൺ വരച്ചുകൂടെ എന്ന് അവർ ചോദിച്ചു. സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആ സമയത്ത് അവധിയിലായിരുന്നു. പഴയ പത്രങ്ങളൊക്കെ നോക്കി,യേശുദാസൻ്റെ വരകളെ അനുകരിച്ച് ഒരു കാർട്ടൂൺ വരച്ചുനൽകി. അത് അച്ചടിച്ചു വന്നു. പക്ഷേ,വാരികയും പത്രവും അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരണം നിർത്തി.
 
കാക്കൂർ കാളവയൽ നടക്കുമ്പോൾ, കാർട്ടൂൺ എക്സിബിഷനിൽ പങ്കെടുത്തു. അത് നല്ല അഭിപ്രായം നേടി. അങ്ങനെ,‘ലേബർ ഇന്ത്യ’സായാഹ്നപ്പത്രത്തിൽ കാർട്ടൂൺ വരച്ചുതുടങ്ങി. ഒരോ കാർട്ടൂണിനും 25 രൂപ പ്രതിഫലം കിട്ടി. പക്ഷേ, കാർട്ടൂണിസ്റ്റായി അവിടെ നിയമിക്കപ്പെട്ടില്ല. രണ്ടര വർഷം വരച്ചു. പിന്നെ,‘കേരള മിഡ് ഡേ ടൈസ്’ പത്രത്തിലും കാർട്ടൂണുകൾ വരച്ചു. അക്കാലത്ത് തന്നെ ചന്ദ്രിക,ദേശാഭിമാനി പത്രങ്ങളിലും കാർട്ടൂണുകൾ വരച്ചു. കോഴിക്കോട് നിന്ന് ‘തേജസ്’ ആരംഭിച്ചപ്പോൾ,അതിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി നിയമിക്കപ്പെട്ടു. ഒരു വർഷം പ്രവർത്തിച്ചപ്പോൾ, ദേശാഭിമാനിയിൽ കരാരടിസ്ഥാനത്തിൽ കാർട്ടൂണിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടര വർഷത്തിനു ശേഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായി.

 
കാർട്ടൂണുകളിൽ രൂപത്തിന് അളവുകോലൊന്നുമില്ല. ക്രമം തെറ്റിയാണ് ആ രൂപങ്ങൾ. നല്ല ആശയങ്ങളിൽ നിന്നേ നല്ല കാർട്ടൂണുകളുണ്ടാകൂ. ശ്ലോകങ്ങൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവയിൽ നിന്ന് നല്ല കാർട്ടൂണുകൾ സൃഷ്ടിച്ച ബി.എം ഗഫൂർ ഗുരുസ്ഥാനീയനാണ്. പരന്ന വായനയിലൂടെയാണ് ആശയങ്ങൾ കിട്ടുക. വരികൾക്കിടയിലൂടെ കടന്നുപോകണം.
 
പാർട്ടിപ്പത്രത്തിൽ ചേരുന്ന ഘട്ടത്തിൽ ഏറെ പരിമിതികളനുഭവപ്പെട്ടു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു.പി. രാജീവ് പത്രാധിപരായിരുന്നപ്പോൾ, മുഖമന്ത്രിയെ കഥാപാത്രമാക്കിപ്പോലും കാർട്ടൂൺ വരച്ചിട്ടുണ്ട്.“ഏതു പത്രത്തിലും അവരുടെ കാഴ്ചപ്പാടിനനുസരിച്ചേ വരയ്കാൻ പറ്റൂ".
കൗതുകകരമായ ചില പ്രതികരണങ്ങളുമുണ്ടായിട്ടുണ്ട്.രമേശ് ചെന്നിത്തല, തൻ്റെ രൂപം കണ്ട്, മൂക്ക് അങ്ങനെയല്ല എന്ന് അഭിപ്രായപ്പെട്ടു. എം.എം ഹസനും ഇതേപോലെ പ്രതികരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിൽ പല ഭാവത്തിലുള്ള ചിത്രങ്ങൾ കണ്ടാണ് മുഖം വരയ്ക്കുന്നത്. വിവാദങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളുമുണ്ടാകുമ്പോൾ ധാരാളം ആശയങ്ങൾ കിട്ടും. “കെ. കരുണാകരൻ,എ.കെ ആൻ്റണി,കെ. മുരളീധരൻ കാലഘട്ടത്തിലായിരുന്നു, ഏറ്റവും നല്ല കാർട്ടൂണുകൾ വന്നത്”.
അപ്രതീക്ഷിതമായ ചില സംഭവങ്ങളും കാർട്ടൂൺ ജീവിതത്തിലുണ്ടായിട്ടുണ്ട്. മുസ്ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് തേജസ് പത്രത്തിൽ വരച്ച കാർട്ടൂൺ ഉപേക്ഷിക്കേണ്ടിവന്നു. അത് അച്ചടിച്ച കോപ്പികൾ വിതരണം ചെയ്തില്ല. പകരം,പുതിയ കാർട്ടൂൺ വരച്ച്, പത്രമിറക്കി. 

 
കൈയ്യിൽ തോക്കും തലയിൽ തൊപ്പിയും ധരിച്ച ഒരു ജമായെത്തെ ഇസ്ളാമി നേതാവിനെക്കുറിച്ച് വരച്ച കാർട്ടൂണിനെതിരെ മലപ്പുറത്ത് പ്രതിഷേധമുണ്ടായി.
 
ചുംബനസമരത്തെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ കാർട്ടൂൺ ചിലരൊക്കെ ഇപ്പോഴും ഓർക്കുന്നതിൽ സന്തോഷമുണ്ട്.അത്രയ്ക്കൊന്നും പ്രാധാന്യം നൽകാതിരുന്ന ഒന്നായിരുന്നു,അത്.
പേനയും സ്കെച്ച്പേനയും ഉപയോഗിച്ച്, പേപ്പറിലാണ് ഇപ്പോഴും വരയ്ക്കുന്നത്. ഡിജിറ്റലാകാൻ താല്പര്യമില്ല. കാർട്ടൂണുകൾക്ക് സഹപ്രവർത്തകർ ആശയങ്ങൾ നൽകാറുണ്ട്.
സമകാലികരിൽ കേശവ്, സുരേന്ദ്ര,ഗോപീകൃഷ്ണൻ എന്നീ കാർട്ടൂണിസ്റ്റുകളെ ഇഷ്ടമാണെങ്കിലും, ടി.കെ സുജിതിൻ്റെ കാർട്ടൂണുകളോടാണ് ഏലിയാസ് പി. ജോണിന് ഏറെ പ്രിയം.
എല്ലാ ദിവസവും കാർട്ടൂൺ വരയ്ക്കുക ശ്രമകരമാണ്.“അമ്മയുടെ അമ്മ മരിച്ചപ്പോൾ പോലും കാർട്ടൂൺ വരയ്ക്കേണ്ടി വന്നു".
 
ട്രോളുകൾ കാർട്ടൂണുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. രണ്ടു ദശാബ്ദത്തിനപ്പുറം അച്ചടി മാദ്ധ്യമങ്ങളുടെ നിലനില്പ് തന്നെ സംശയാസ്പദമാണ്. അപ്പോൾ കാർട്ടൂണും പുതിയ സങ്കേതങ്ങളിലേക്ക് മാറേണ്ടിവരും. 
 
ഏലിയാസ് പി.ജോൺ മറ്റ് മേഖലകളിലും കർമ്മനിരതനാണ്.അപ്ളൈഡ് ആർട്ട് ഇഷ്ടപ്പെട്ട മാദ്ധ്യമമാണ്. തിരക്കഥകളും എഴുതിയിട്ടുണ്ട്.
 
കെ. ഹേമലത മോഡറേറ്ററായി.ആഷിഖ്,കാർട്ടൂണിസ്റ്റ് സുധീർനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
‘കാർട്ടൂൺ.. കാർട്ടൂൺ‘ പരമ്പരയുടെ അഞ്ചാം ഭാഗത്തിൻ്റെ ശബ്ദലേഖം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.
.

' കാർട്ടൂൺ... കാർട്ടൂൺ'-4:പ്രസന്നൻ ആനിക്കാട്,പി.സുജാതൻ

 


' കാർട്ടൂൺ... കാർട്ടൂൺ' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂൺ 18, 2022) നാലാം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവച്ചത് മുതിർന്ന കാർട്ടൂണിസ്റ്റുകളായ പ്രസന്നൻ ആനിക്കാടും പി.സുജാതനും .
നാലു പതിറ്റാണ്ടിലേറെയായി കാർട്ടൂൺ വരയ്ക്കുന്ന പ്രസന്നൻ ആനിക്കാട് അവ സമാഹരിച്ച് 'ആകൃതി, വികൃതി' എന്ന പുസ്തകം ഇറക്കിയിട്ടുണ്ട്. കേരള ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ ചെയർമാനാണ്.
 
മാധ്യങ്ങളിൽ കാർട്ടൂണുകൾക്കുളള പ്രാധാന്യം കുറഞ്ഞുവരുകയാണന്ന ആശങ്ക പങ്കുവച്ചാണ് അദ്ദേഹം ആരംഭിച്ചത്. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ പാരമ്പര്യം പിൻതുടർന്ന ഒരു പുഷ്കലകാലം കേരളത്തിൽ കാർട്ടൂണുകൾക്കുണ്ടായിരുന്നു. 
 
കോട്ടയം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് വളർന്നത്.കാർട്ടൂണിനെക്കുറിച്ച് ഒന്നുമറിയാത്ത പശ്ചാത്തലം. 1978-ൽ മലയാള മനോരമ ആഴ്ചപ്പതിപ്പിലാണ് ആദ്യ കാർട്ടൂൺ വന്നത്.സാമൂഹിക വിഷയങ്ങളെക്കുറിച്ച് ടോംസ് വരച്ചിരുന്ന കാർട്ടൂണുകളായിരുന്നു, അതിന് പ്രചോദനം .
അന്ന്,കോളേജ് റെക്കാർഡ് ബുക്ക് വരയ്ക്കുമ്പോൾ കറന്റു പോകുക പതിവായിരുന്നു.വൈദ്യുതി ജീവനക്കാരുടെ സമരമായിരുന്നു ,കാരണം. അന്ന് ടവറുകൾ തകർത്ത അട്ടിമറികളുണ്ടായി. അതിനെക്കുറിച്ചായിരുന്നു , ആദ്യ കാർട്ടൂൺ.സമരം കഴിഞ്ഞ്, ഏറ്റവും കൂടുതൽ ടവറുകൾ അട്ടിമറിച്ച നേതാവിന് മന്ത്രി മെമന്റോ നൽകുന്ന കാർട്ടൂണായിരുന്നു,അത്. ടവറിന്റെ ചിത്രമായിരുന്നു , അതിൽ. കാർട്ടൂണിന് ആ ആഴ്ചയിലെ സമ്മാനമായ 25 രൂപ കിട്ടി. പിന്നെ, തുടർച്ചയായി വരച്ചയച്ചു. അവയിൽ പലതും തിരിച്ചു വന്നു. 

 കോട്ടയത്ത് പോയി ടോംസിനെ കണ്ടു. കാർട്ടൂൺ രചനയെക്കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.
 
ഓട്ടൻതുള്ളൽ ഏറെ ഇഷ്ടമായിരുന്നു. ആകാശവാണി കലാകാരനായ അടുത്ത ബന്ധു ഒരു തുള്ളൽ കലാകാരനായിരുന്നു. ടോംസിനെ വരയിലെ കുഞ്ചൻ നമ്പ്യാരായാണ് കണ്ടത്.അക്കാലത്ത് കേരള കാർട്ടൂൺ അക്കാദമി കോതമംഗലത്ത് നടത്തിയ ഒരു കളരിൽ പങ്കെടുത്തു.ശിവറാം, ടോംസ്, യേശുദാസൻ,സുകുമാർ , നാഥൻ തുടങ്ങിയ മഹാരഥൻമാരുമായി പരിചയപ്പെട്ടു. കാർട്ടൂൺ രചനയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ കിട്ടി. തുടർന്ന്, വെട്ടൂർ രാമൻ നായർ പത്രാധിപരായ 'പാക്കനാർ' മാസികയിൽ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി.മലയാള മനോരമ, മാതൃഭൂമി, ദീപിക, മെട്രോ വാർത്ത തുടങ്ങിയ പത്രങ്ങളിൽ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. മൂന്നാർ ഓപ്പറേഷൻ സമയത്ത് , പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി വി.എസ്.അച്യുതാനന്ദൻ ,കെ.സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തതിനടുത്ത ദിവസം പ്രസിദ്ധീകരിക്കപ്പെട്ട കാർട്ടൂൺ ഏറെ ജനപ്രിയമായി. അച്ചടക്ക നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിൽ, കാർട്ടൂൺ വരച്ച് പത്രം ഓഫീസിൽ ഏല്പിച്ച്, പുതുപ്പള്ളിയിലെ ബാങ്കിലേക്ക് തിരിച്ചു പോകുമ്പോൾ, ടെലിവിഷനിൽ നിന്നാണ് ആ സസ്പെൻഷൻ വാർത്ത അറിഞ്ഞത്. അടുത്ത ദിവസം ഒന്നാം പേജിൽ, വാർത്തയ്ക്കൊപ്പം വലിയ പ്രാധാന്യത്തോടെ ആ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടു. പിണറായി,വി.എസ്. എന്നീ രണ്ടു വരയാടുകൾ ഏറ്റുമുട്ടുന്നതിനിടയിൽ പെട്ടു പോകുന്നു , സുരേഷ് കുമാർ . അത് കണ്ട്, 'തല വരയാടാ !' എന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സുധാകരൻ പറയുന്നു.
 മുന്നണികൾ മാറി -മാറി ഭരിച്ച സഹകരണ ബാങ്കിങ്ങ് മേഖലയിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും, രാഷ്ട്രീയ കാർട്ടൂണുകളിൽ മാനേജ്മെന്റ് എതിർപ്പ് പ്രകടിപ്പിച്ചിട്ടേയില്ല.
വാക്കുകൾ കൊണ്ട് ട്വിസ്റ്റുണ്ടാക്കുന്ന കാർട്ടൂണിസ്റ്റ് യേശുദാസന്റെ ശൈലിയിലും ചില രാഷ്ട്രീയ ആക്ഷേപഹാസ്യ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. വാക്കുകൾ കൊണ്ട് കസർത്ത് നടത്താൻ അബുവിന്റെ ഒരു കാർട്ടൂണും പ്രേരണയായിട്ടുണ്ട്.'Cast the vote' നു പകരം 'vote the caste' എന്ന അദ്ദേഹത്തിന്റെ ഒരു കാർട്ടൂണിലെ ട്വിസ്റ്റിന് , വലിയ അർത്ഥങ്ങളുണ്ട്.
 

ഒ.വി.വിജയന്റെ കാർട്ടൂണുകൾ സമാനതകളില്ലാത്ത ബ്ലാക്ക് ഹ്യൂമറാണ്. വളരെ സമ്പന്നമായ പൈതൃകമാണത്. പക്ഷേ, കാർട്ടൂണുകൾ ലളിതമായിരിക്കണമെന്ന് , ആ കാർട്ടൂണുകളെ വിലയിരുത്തി, ശങ്കർ നിരീക്ഷിച്ചിരുന്നു.നിഘണ്ടു നോക്കി,അർത്ഥം മനസിലാക്കാക്കുന്നത് അഭികാമ്യമല്ല.
സിനിമയും ട്രോളുകളുമൊക്കെ കാർട്ടൂണുകളെ ബാധിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റുകൾ ചിന്തിക്കുന്നതിനുമപ്പുറത്തേയ്ക്ക് അവ പോകുന്നുണ്ട്. ട്രോളുകളിൽ നല്ല ഹാസ്യവും ആശയങ്ങളുമുണ്ട്. പക്ഷേ, ട്രോളർമാർക്ക് വരയ്ക്കാനറിയില്ല. പ്രമുഖ കാർട്ടൂണിസ്റ്റുകളായ യേശുദാസനും ടോംസുമൊക്കെ മുൻപ്, സാധാരണക്കാരുടെ ഇത്തരം ആശയങ്ങൾ കൂടി സ്വീകരിച്ചിരുന്നു. എല്ലാ സമൂഹത്തിലെയും സാധാരണക്കാരുടെ ഉള്ളിന്റെയുള്ളിലൊക്കെ കുഞ്ചൻ നമ്പ്യാർമാരുണ്ട്. ആശയവും വരയും ചേരുംപടി ചേർന്നാൽ മാത്രമേ നല്ല കാർട്ടൂണുകളുണ്ടാകൂ. എന്നാൽ, ആശയങ്ങളില്ലാത്ത കാരിക്കേച്ചറുകൾക്ക് ഇപ്പോൾ സമൃഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരം കിട്ടുന്നുണ്ടെന്നും പ്രസന്നൻ ആനിക്കാട് പറഞ്ഞു.
പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചും കാർട്ടൂൺ വരയ്ക്കുന്നുണ്ട്. 'കുഞ്ഞൂഞ്ഞ് കഥകൾ'ക്ക് ചിത്രങ്ങൾ വരച്ചത് അങ്ങനെയാണന്ന് പ്രസന്നൻ ആനിക്കാട് പറഞ്ഞു.

 
മുപ്പത് വർഷമായി കാർട്ടൂണുകൾ വരയ്ക്കുന്നില്ലങ്കിലും സമ്പന്നമായൊരു കാർട്ടൂൺ കാലമുണ്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പി.സുജാതന്. കെ.എം.മാണി ലണ്ടനിൽ പോയി , അദ്ധ്വാനവർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതിനെക്കുറിച്ചായിരുന്നു, അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാനത്തെ കാർട്ടൂൺ.
 
കേരള കൗമുദി കൊച്ചി ബ്യൂറോ ചീഫായിരിക്കേ, 2007ൽ സ്വമേധയാ വിരമിച്ച പി.സുജാതൻ,പിന്നീട് വീക്ഷണം,കേരള പ്രണാമം പത്രങ്ങളിലും പ്രവർത്തിച്ചു.
 
പേരച്ചടിച്ചു കാണണമെന്ന കൗമാര കൗതുകത്തിൽ നിന്നാണ് കാർട്ടൂണിസ്റ്റായത്. നല്ല കൈയ്യക്ഷരമായിരുന്നു. മൺട്രോതുരുത്തിനടുത്ത പതിഞ്ഞാറെക്കല്ലട സ്ക്കൂളിൽ പഠിക്കുമ്പോൾ , നല്ല കൈപ്പട കണ്ട് ഹെഡ് മാസ്റ്റർ അഭിനന്ദിച്ചത് വഴിത്തിരിവായി .അതിനു ശേഷം,ആർട്ടിസ്റ്റ് സുജാതൻ എന്ന വിളിപ്പേരുണ്ടായി. എം.ജി.ആറിന്റെ രേഖാ ചിത്രം വരച്ചു നോക്കി. തൊട്ടടുത്ത കോയിവിളയിലെ ആർട്ടിസ്റ് പത്മനാഭനിൽ നിന്ന് ഏതാനും ദിവസം ചിത്രകല പഠിച്ചു.
 
കൊല്ലം എസ്.എൻ. കോളേജിൽ പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ പി.കെ. മന്ത്രി,ടോംസ്, ആർ.കെ. ലക്ഷ്മൺ തുടങ്ങിയവരുടെ കാർട്ടൂണുകളും കാരിക്കേച്ചറുകളും കോപ്പി ചെയ്തു പഠിച്ചു. അന്ന് കാർട്ടൂണിസ്റ്റ് സോമനാഥൻ അവിടെ അധ്യാപകനായിരുന്നു. മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ട എലിനശീകരണത്തെക്കുറിച്ചുള്ള ബാനറിനെ ആസ്പദമാക്കി ഒരു കാർട്ടൂൺ വരച്ചു. എലി ബാനർ കടിച്ചപ്പോൾ, ആ വാക്ക് മാഞ്ഞ്,'നശീകരണ വാരം' എന്നാകുന്ന ആ കാർട്ടൂൺ 'കുട്ടികളുടെ ദീപിക'യിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് 10 രൂപ പ്രതിഫലം കിട്ടി. അതിനെ അഭിനന്ദിച്ച് അടുത്ത ലക്കത്തിൽ കൊച്ചേട്ടൻ തന്റെ കോളത്തിൽ എഴുതി.
 
സഹപാഠിയും കാർട്ടൂണിസ്റ്റുമായ വൈ.എ റഹിമിനേയും കൂടി , ജനയുഗത്തിൽ പോയി , പത്രാധിപർ കാമ്പിശ്ശേരി കരുണാകരനെ കണ്ട്, ഒരു ചിത്രകഥ കൊടുത്തു. അതിന് താഴെ കൊടുത്തിരുന്ന സുജാതൻ. പി എന്ന പേരു വെട്ടി ,അദ്ദേഹം 'സുപി' എന്ന തൂലികാനാമമാക്കി. കാർട്ടൂൺ വരച്ചതിന് പി.കെ. മന്ത്രിക്ക് അദ്ധ്യാപക ജോലി നഷ്ടപ്പെട്ട കാലമായിരുന്നു, അത്. ഭാവിയിൽ അങ്ങനെയൊരു പ്രശ്നമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ . ആ പേരിൽ ബാലയുഗത്തിൽ വരച്ചു തുടങ്ങി.
കോളേജിലെ ഹിന്ദി വകുപ്പ് മേധാവിയായ എൻ.ഐ. നാരായണനേയും കുട്ടികളേയും കുറിച്ച്, ക്ലാസിലെ രസകരമായ സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് , വരച്ച പത്ത് കാർട്ടൂണുകൾ മനോരാജ്യം വാരികയിലെ കുട്ടികളുടെ പംക്തിയിലേക്കയച്ചു. ഇടമറുകായിരുന്നു, അന്ന് പത്രാധിപർ. അത് 'നാണു സാറും കുട്ടികളും' എന്ന പേരിൽ പരമ്പരായി പ്രസിദ്ധീകരിക്കപ്പെട്ടു. മനോരാജ്യം ഉടമസ്ഥയായിരുന്ന റേച്ചൽ തോമസ് അക്കാലത്ത് ആ കാർട്ടൂണുകളെക്കുറിച്ച് കത്തുകൾ അയയ്ക്കുമായിരുന്നു. തന്റെ കുട്ടികൾക്ക് അവ രസകരമാണന്ന് അവർ എഴുതി."രണ്ട് - മൂന്ന് മാസം കൂടുമ്പോൾ പ്രതിഫലമായി 200 രൂപ അയച്ചു തരുമായിരുന്നു".
 
പക്ഷേ, ബിരുദത്തിന് ചേർന്നപ്പോൾ,നിർദോഷ ഹാസ്യമല്ല,ആക്ഷേപഹാസ്യമാകണം ഫലിതം എന്ന് ഒരു പാഠഭാഗത്തിൽ നിന്ന് മനസിലായി.കെ.സി ഡാനിയൽഎഴുതിയ 'ഹാസ്യത്തിന്റെ ബഹുമുഖങ്ങൾ ' എന്ന ലേഖനം പലയാവർത്തി വായിച്ചു. ചാക്യാർകൂത്തിൽ ആരംഭിക്കുന്നു , നമ്മുടെ ഹാസ്യപാരമ്പര്യം. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പരയിലെ ഗുരുജി രാമുവിനോട് ചോദിച്ച, 'നീയെന്തിനാണ് ആധുനിക മലയാള ചെറുകഥ പോലെ നിൽക്കുന്നത്?' എന്ന ചോദ്യം, പല പുതിയ അന്വേഷണങ്ങളിലേക്കും അറിവുകളിലേക്കും നയിച്ചു. സിനിമാറ്റിക്കായിരുന്നു, ആ കാർട്ടൂൺ പരമ്പര. ഒരു മുഖത്തിൽ നിന്നാരംഭിച്ച്, കറങ്ങി, അവിടെയെത്തുന്ന ക്യാമറയുടെ പരിവൃത്തത്തിനുള്ളിലാണ് ഓരോ ലക്കത്തിലേയും കാർട്ടൂൺ. അദ്ദേഹത്തിന്റെ സിനിമയുടെ തുടക്കം ഇതിൽ നിന്നാണന്ന് സൂക്ഷ്മനിരീക്ഷണത്തിൽ ബോദ്ധ്യപ്പെട്ടു. 
 
അമേരിക്കൻ കാർട്ടൂണിസ്റ്റായ ലൂറിയുടേയും ഒലിഫാന്റിന്റേയും കാർട്ടൂണുകളും ഏറെ ആകർഷിച്ചു.കാർട്ടൂൺ ബോധം അങ്ങനെ നവീകരിക്കപ്പെട്ടു. പക്ഷേ, കാർട്ടൂണിസ്റ്റ് സോമനാഥനുമായി ചർച്ച ചെയ്തപ്പോൾ , 'അരവിന്ദനുണ്ടായ ദുരന്തം തനിക്കുണ്ടാകും' എന്നായിരുന്നു, അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സത്യത്തിൽ, അങ്ങനെയാകണമെന്നായിരുന്നു,ആഗ്രഹം. ജനകീയ കാർട്ടൂണുകൾ വേണോ,ഗഹനമായ വിമർശനങ്ങളള ,തത്ത്വചിന്താപരമായവ വേണോ എന്ന് സംശയമുണ്ടായി. അങ്ങനെ , 'മനോരാജ്യ' ത്തിലെ വര നിർത്തി.
 
മലയാളം എം.എയ്ക്ക് പഠിക്കുമ്പോൾ പ്രൊഫ.കെ.പി. അപ്പന്റെ ക്ലാസുകൾ അറിവിന്റെ ആശ്ചര്യലോകത്തെത്തിച്ചു. 'ഈ ലോകം , അതിലൊരു മുകുന്ദൻ ' എന്ന കാർട്ടൂൺ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. എം.എ.ബേബിയായിരുന്നു, അതിന്റെ എഡിറ്റർ.'ബോധി' യിലും ജനയുഗത്തിലും കാർട്ടൂണുകൾ വന്നു.
 
എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ മത്സരത്തിലും സർവകലാശാലാ യുവജനോത്സവത്തിലും സമ്മാനം കിട്ടി.
അക്കാലത്ത് തന്നെ കിസാൻ വേൾഡ്, സൈനിക് സമാചാർ എന്നീ മാസികകളിലും കാർട്ടൂൺ പംക്തി വരച്ചു.'സിംപിൾ സോൾജ്യർ 'എന്ന പംക്തി പലരും അന്ന് ഇഷ്ടപ്പെട്ടിരുന്നു.'കിസാൻവേൾഡി'ൽ രണ്ടു മണ്ണിരകൾ ലോക കാര്യം സംസാരിച്ചു.
 
കാർട്ടൂൺ അനുക്ഷണം വികസിക്കുന്ന ആശയലോകമാണന്ന് ബോദ്ധ്യപ്പെട്ടു. കേരള കൗമുദിയിൽ ട്രെയിനിയായി ചേർന്നപ്പോൾ, കലാകൗമുദിക്ക് നൽകിയ ഒരു കാർട്ടൂൺ എം.എസ്. മണി,പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. സ്പുട്നിക് ഭൂമിയിൽ പതിക്കുന്നതുമായി ബന്ധപ്പെടുത്തി, ജനതാപാർട്ടിയുടെ തകർച്ച ചിത്രീകരിക്കുന്നതായിരുന്നു ,ആ കാർട്ടൂൺ. കാർട്ടൂണിസ്റ്റുകളെ അകറ്റി നിർത്തിയിരുന്ന കേരള കൗമുദിയിൽ അത് മാറ്റത്തിന് തുടക്കം കുറിച്ചു. എം.എം.മോനായി, മലയാറ്റൂർ, നാഥൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ പത്രത്തിൽ വന്നു തുടങ്ങി.
 
പത്രപ്രവർത്തനമാണ് തൊഴിൽ എന്ന് ഉറപ്പിച്ചപ്പോൾ,' സുപി' എന്ന തൂലികാനാമം ഉപേക്ഷിച്ചു. 1979-ൽ ഉറുമ്പിനെ കഥാപാത്രമാക്കി, 'ചരിത്രരേഖകൾ ' എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിൽ ആരംഭിച്ചു. സമകാലിക പ്രശ്നങ്ങളെ താത്ത്വികമായി സമീപിക്കുന്ന കാർട്ടൂൺ 150ഓളം ആഴ്ചകളിൽ വരച്ചു. അന്ന്, പ്രൊഫ.എം.കൃഷ്ണൻ നായർ, മലയാളനാട് വാരികയിൽ എഴുതിയിരുന്ന സാഹിത്യവാരഫലത്തിൽ അതിനെ നിരന്തരം വിമർശിച്ചു.
 
എൽ.ഐ.സി അവരുടെ പരസ്യബോർഡുകളിൽ ഉറുമ്പുകളുടെ സമ്പാദ്യശീലത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കാർട്ടൂൺ, പേരു സഹിതം നൽകിയത് സന്തോഷമുണ്ടാക്കി.
ട്രെയ്നിങ്ങിന് ശേഷം, റിപ്പോർട്ടറായി തൃശൂർ ബ്യൂറോയിൽ നിയമിക്കപ്പെട്ടതോടെ, ചരിത്ര രേഖകൾ തുടരാൻ കഴിഞ്ഞില്ല. ജോലിത്തിരക്കുള്ള ഏകാംഗ ബ്യൂറോയിൽ അതിന് സാധിക്കുമായിരുന്നില്ല. കണ്ണൂർ ബ്യൂറോയിലും കോഴിക്കോട് ഡസ്ക്കിലും പ്രവർത്തിച്ചപ്പോൾ വീണ്ടും രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു.
കാർട്ടൂണുകൾ മനസിലാക്കുന്നതിൽ പത്രാധിപൻമാർക്ക് നിലവാരത്തകർച്ചയുണ്ടന്ന് സ്വന്തം അനുഭവങ്ങൾ ഉദാഹരിച്ച് പി.സുജാതൻ പറഞ്ഞു. പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് ഭീകരാക്രമണമുണ്ടായപ്പോൾ പോലും ആ കാർട്ടൂൺ പുന:പ്രസിദ്ധീകരിക്കുകയും കാർട്ടൂണുകളിലൂടെ തീവ്രവാദികളെ പ്രതിരോധിക്കുകയും ചെയ്ത ബ്രിട്ടനിലെയും മറ്റും പത്രങ്ങൾ ശുഭപ്രതീക്ഷ നൽകുന്നുണ്ട്. കെന്റ് സർവകലാശാലയിൽ കാർട്ടൂണിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവുമുണ്ട്.
 
കൊച്ചിയിൽ ബ്യൂറോ ചീഫായിരിക്ക, 2007-ൽ, ഗത്യന്തരമില്ലാതെ വോളന്റിയറി റിട്ടയർമെന്റെടുത്തു.
"എന്റെ കാർട്ടൂണിസ്റ് ജീവിതം, കുഷ് വന്ത് സിങ്ങ് അമൃത പ്രീതത്തെ കളിയാക്കിയതു പോലെ, ഒരു റവന്യൂ സ്റ്റാമ്പിന്റെ മറുപുറത്ത് എഴുതാവുന്നത്രയുമേയുള്ളൂ".
 

 
 
 
 
 
ചർച്ചയിൽ കാർട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണൻ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറ്റേർമാരായി.
'കാർട്ടൂൺ... കാർട്ടൂൺ ' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ് സ് ചാനലിലുണ്ട്.https://youtu.be/1NkME3o-LxI

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍