ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 12 April 2022

എൻ്റെ ആകാശവാണിക്കാലം-20;എസ്. രാധാകൃഷ്ണൻ,ലീലാമ്മ മാത്യു

 

‘എന്റെ ആകാശവാണിക്കാലം' ഇരുപതാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രുവരി 12, 2022) അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത് എസ്. രാധാകൃഷ്ണനും ലീലാമ്മ മാത്യുവും. രണ്ടു പേരും മുൻ അസി. ഡയറക്ടർമാർ.
പത്താം ക്ലാസിൽ,ജവഹർ ബാലഭവനിൽ പഠിക്കവേ, ബാലലോകം പരിപാടിയിൽ പാട്ട് പാടിക്കൊണ്ടാണ് തന്റെ ആകാശവാണി ബന്ധം ആരംഭിച്ചതെന്ന് എസ്.രാധാകൃഷ്ണൻ അനുസ്മരിച്ചു.കോളേജ് വിദ്യാർഥിയായിരിക്കെ, ഓഡിഷൻ പാസായി റേഡിയോ നാടക കലാകാരനായി. റേഡിയോ നാടകവാരത്തിലെ ഒരു നാടകത്തിൽ ശബ്ദം നൽകിയായിരുന്നു , തുടക്കം.
 
കുട്ടികളുടെ നാടകവേദി, നാടകയോഗം, കാവാലം നാരായണ പണിക്കരുടെ തെരുവരങ്ങ്, തെരു നാടകങ്ങൾ തുടങ്ങിയവയിലൂടെ നാടക രംഗത്ത് സജീവമായി.
ഈ നാടകാഭിമുഖ്യമായിരുന്നു , ആകാശവാണിയിൽ ചേരാൻ പ്രേരണയായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച് 1987 ഡിസം. 31 ന് , കോഴിക്കോട് നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ചേർന്നു.എന്നാൽ, തന്റെ പ്രതീക്ഷകൾ സഫലമായില്ലെന്ന ദു:ഖമുണ്ട്, രാധാകൃഷ്ണന് . "ക്രിയേറ്റിവിറ്റിക്ക് അവിടെ രണ്ടാം സ്ഥാനമേയുള്ളൂ".
 
1991ൽ യു.പി.എസ്.സി വഴി , ഇന്ത്യയിൽ ഒന്നാമനായി, പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ നിലയത്തിലായിരുന്നു , നിയമനം."സ്റ്റേഷന്റെ തുടക്കകാലം. ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്തതവിടെയാണ്.ആർ.എൻ. പിള്ളയായിരുന്നു, സ്റ്റേഷൻ ഡയറക്ടർ.വലിയ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു".
 
അവിടെ നിന്നുള്ള ആദ്യ നാടകമായ 'പിടിയാന'(രചന:ജയപ്രകാശ് കുളൂർ ) സംവിധാനം ചെയ്തു. തുടർച്ചയായി മൂന്ന് വർഷം, റേഡിയോ നാടകോത്സവങ്ങളിൽ നാകങ്ങൾ സംവിധാനം ചെയ്തു.'മഞ്ഞുമൂടിയ മലമുകളിൽ' എന്ന നാടകത്തിലെ നായകൻ നെടുമുടി വേണുവായിരുന്നു.
തെയ്യപ്പറമ്പുകളിൽ നിന്നുള്ള തത്സമയ പ്രക്ഷേപണങ്ങളും ഓർമയിലുണ്ട്.
1994-ൽ തിരുവനത്തും നിലയത്തിലെത്തി. പ്രഭാതഭേരി പരിപാടികൾ അടക്കമുള്ളവയുടെ ചുമതലകളാണ് കിട്ടിയത്.
 
"പക്ഷേ, എന്തുകൊണ്ടോ ഇഷ്ടവിഷയമായ നാടകം തന്നില്ല...".
പ്രഭാതഭേരിയിൽ പ്രക്ഷേപണം ചെയ്ത ഒരു പരിപാടി വലിയ വിവാദമായപ്പോൾ, അന്നത്തെ സ്പീക്കർ പി.പി.തങ്കച്ചൻ ചേമ്പറിൽ വിളിച്ചു വരുത്തി, വിശദീകരണം തേടി. ചില എം.എൽ.എമാർ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ സാഹചര്യമുണ്ടായിരുന്നു. അതിന് ഇടവരുത്തുന്ന രീതിയിൽ പ്രക്ഷേപണമുണ്ടാകില്ലെന്ന ഉറപ്പിൽ മേൽ ആ പ്രശ്നം അവസാദിച്ചതായി, വിശദാംശങ്ങൾ വെളിപ്പെടുത്താതെ, അദ്ദേഹം പറഞ്ഞു.
 
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അസംഖ്യം കലാ-സാംസ്കാരിക പരിപാടികൾ ആകാശവാണി നടത്തിയ കാലമായിരുന്നു, അത്. "അവയൊക്ക സാംസ്കാരിക വിനിമയ പരിപാടികളായിരുന്നു. ഉത്തര മലബാറിലെ കലാരൂപങ്ങളായ തെയ്യം, ചെമ്മാനക്കളി തുടങ്ങിയവ അവിടെ അവതരിപ്പിക്കപ്പെട്ടപ്പോൾ, തെക്കൻ കേരളത്തിലെ പടയണിയും മറ്റും മലബാറിലെ ആകാശവാണി വേദികളിലെത്തി. പത്തനാപുരത്ത്, തുറന്ന സദസിലായിരുന്നു, അപൂർവ്വമായ ഖണ്ഡാകർണ്ണൻ തെയ്യം കെട്ടിയാടിയത്". അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജൻമസ്ഥലമായ ഉഴവൂരിൽ നടത്തിയ കലാമേള തത്സമയം പ്രക്ഷേപണം ചെയ്തു. അതിന്റെ അവതാരകൻ നെടുമുടി വേണുവായിരുന്നു.
 
മല്ലിക കുറുപ്പുമൊത്ത് സംവിധാനം ചെയ്ത ,101 ഭാഗങ്ങളുള്ള 'കൊച്ചു കൊച്ചു സ്വപ്നങ്ങൾ' പരമ്പര സംതൃപ്തി നൽകിയ പരിപാടിയായിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ പോപ്പുലേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഭാഷകളിലും ആ പരമ്പരയുണ്ടായിരുന്നു. കേരളത്തിലെ പ്രശസ്തരായ നടീ നടൻമാർ ശബ്ദം കൊടുത്ത ആ പരമ്പരയുടെ ശബ്ദലേഖനം ആകാശവാണി നിലയത്തിലെത്തി അവർ ഷൂട്ട് ചെയ്തു. താനുമായുള്ള അഭിമുഖവും റെക്കാർഡ് ചെയ്തു.
നളചരിതം ആട്ടക്കഥ, ജി. ഗോപാലകൃഷ്ണൻ റേഡിയോ നാടകമാക്കിയത് സംവിധാനം ചെയ്തു.പത്തിയൂർ ശങ്കരൻ കുട്ടിയായിരുന്നു , പദങ്ങൾ ചൊല്ലിയത്.
 
ഇക്കാലത്ത് ദൂരദർശനു വേണ്ടി ടി.പത്മനാഭൻ , ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ തുടങ്ങിയവരുമായി അഭിമുഖം നടത്തി."പക്ഷേ,ആ പരിപാടികളുടെ പേരിൽ ഞാൻ ശിക്ഷിക്കപ്പെട്ടു".
 
2014-ൽ അസിസ്റ്റന്റ് ഡയറക്റായി പ്രമോഷൻ കിട്ടി, മഞ്ചേരി എഫ്.എം നിലയത്തിൽ നിയമിക്കപ്പെട്ടു. തുടർന്ന്, കോഴിക്കോട് നിലയത്തിന്റെയും പ്രോഗ്രാം മേധാവിയായി. മഞ്ചേരിയിൽ ഓരോ വിഷയത്തെ ആസ്പദമാക്കി ലൈവ് ചാറ്റ് ഷോകൾ ചെയ്തു. ആദ്യ പരിപാടിയുടെ വിഷയം സ്വപ്നമായിരുന്നു. നിലയത്തിന്റെ ആദ്യ നാടകമായ 'കടൽക്കളികൾ' സംവിധാനം ചെയ്തു.
തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോൾ ദീർഘകാലം റീജ്യണൽ സ്റ്റാഫ് ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിച്ചു. ദക്ഷിണേന്ത്യയിലേയും പോർട്ട് ബ്ലയറിയും ആകാശ വാണി, ദൂരദർശൻ നിലയങ്ങളിലെ പ്രോഗ്രാം , ഭരണവിഭാഗം സ്റ്റാഫിന്റെ പരിശീലനച്ചുമതലയായിരുന്നു. 
 
തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പരിശീലന വേദികൾ മാറ്റിയതോടെ, അതിൽ പങ്കെടുത്തവരുടെ എണ്ണം കൂടിയതായി എസ്.രാധാകൃഷ്ണൻ പറഞ്ഞു. സംഗീതത്തെക്കുറിച്ചുള്ള ഒരു പരിശീലന പരിപാടി നടത്തിയത് തിരുവയ്യൂരിലായിരുന്നു. ബൗദ്ധികാവകാശ നിയമത്തെക്കുറിച്ച് ആദ്യമായി പരിശീലന പരിപാടി നടത്താൻ കഴിഞ്ഞു. ഇന്ത്യയിലെ ആശാവാണിയുടെ ഏറ്റവും നല്ല ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പുരസ്കാരം കിട്ടി.
 
2020-ൽ തിരുവനന്തരം നിലയത്തിൽ നിന്നാണ് എസ്.രാധാകൃഷ്ണൻ വിരമിച്ചത്. വിവിധ മാനേജ്മെന്റ്, മാധ്യമ പരിശീലന സ്ഥാപനങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകനാണ് അദ്ദേഹമിപ്പോൾ.
 
ചങ്ങനാശ്ശേരിയിലെ വീട്ടിൽ, റേഡിയോയ്ക്കു ചുറ്റുമിരുന്ന് ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും കുടുംബമൊന്നായി കേട്ട് പഠിച്ച് പാടിയിരുന്ന കുട്ടിക്കാലത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു, ലീലാമ്മ മാത്യു ആരംഭിച്ചത്. വീട്ടിലുള്ള വരെല്ലാം സംഗീതപ്രിയർ, ഗായകർ.
പള്ളി കൊയറിന് റേഡിയോയിൽ ഭക്തിഗാനങ്ങൾ അവതരിപ്പിക്കാനുള്ള സെലക്ഷൻ കിട്ടിയപ്പോൾ, അതിൽ അംഗമായി ഒരു പാട്ട് പാടിയായിരുന്നു, റേഡിയോയിൽ ഒരു സോളോ പാടി. ലളിത ഗാനങ്ങൾക്കുള്ള ഓഡിഷനെക്കുറിച്ചറിഞ്ഞത് അപ്പോഴാണ്.1980-ൽ ഓഡിഷൻ പാസായി , ലളിത ഗാനങ്ങൾ പാടിത്തുടങ്ങി. അങ്ങനെ,നാട്ടിലെ റേഡിയോ സ്റ്റാറായി.പിന്നീട് ദൂരദർശനിലും പാടാൻ അവസരം ലഭിച്ചു.
 
2013-ൽ ടോപ്പ് ഗ്രേഡ് കിട്ടി. ഭക്തിഗാനങ്ങൾ പാടുന്നതിനുള്ള ഓഡിഷനും പാസായിട്ടുണ്ട്. ബി - ഗ്രേഡ് സംഗീത സംവിധായകയുമാണ്.
 
എം.എസ്. ഡബ്ലിയു പാസായി,നാലര വർഷം സുൽത്താൻ ബത്തേരിയിൽ വിമൻസ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫിസറായി ജോലി ചെയ്തു. ഗ്രാമീണ മേഖലകളിൽ മഹിളാ സമാജങ്ങൾ രൂപീകരിക്കലായിരുന്നു മുഖ്യ പ്രവർത്തനം. അന്ന് പാടാൻ ധാരാളം വേദികൾ കിട്ടി. എല്ലാവരും പ്രോത്സാഹിപ്പിച്ചു. പാട്ടിന്റെ റെക്കാർഡിങ്ങിന് തിരുവനന്തപുരം നിലയത്തിൽ പോയപ്പോഴായിരുന്നു, പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചതറിയുന്നത്. 1991-ൽ നിയമിക്കപ്പെടുമ്പോൾ , ഡൽഹിയിൽ ഇന്തോ-ജർമൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രൊജക്ട്സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
 
തിരുവനന്തപും,നിലയത്തിൽ യുവവാണി പരിപാടികളുടെ ചുമതലയുമായാണ് തുടക്കം."ആർ.ശ്രീകണ്ഠൻ നായരായിരുന്നു, ആ പരിപാടിയിൽ എന്റെ മുൻഗാമി".26 വർഷം അവിടെ പ്രവർത്തിച്ചു; ഇടയ്ക്ക് ഏതാനും മാസം തിരുവനൽവേലി, നാഗർകോവിൽ നിലയങ്ങളിലും.
കുടുംബക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ജോസഫ് പാലയ്ക്കാപ്പള്ളി വിരമിച്ചപ്പോൾ ആ വിഭാഗത്തിന്റെ ചുമതല കിട്ടി. ദീർഘകാലം പ്രവർത്തന രംഗം അതായിരുന്നു.
കുടുബക്ഷേമ വിഭാഗമായിരുന്നു , പ്രതിവാര കുടുംബനാടക പരമ്പരകൾ നിർമ്മിച്ചിരുന്നത്."അത്തം 30 ഓളം നാടക പരമ്പരകൾ സംവിധാനം ചെയ്തു". പിന്നീട് സംഗീത പരിപാടികളടക്കമുള്ളവയുടെ ചുമതലയും വഹിച്ചു.
 
1995-ൽ എയിഡ്സിനെക്കുറിച്ച് 13 ഭാഗങ്ങളുള്ള 'ജ്യോതിർഗമയ ',2010 ൽ 17 ഭാഗങ്ങളുള്ള 'ഒരു കുട ചൂടാം',2012ൽ 'ആരോഗ്യ ഭാരതം','സദ്ഗമയ',' അമൃതം ഗമയ',' നല്ല ഭക്ഷണം നൻമ നിറഞ്ഞ ഭക്ഷണം','വാടാതെ ഈ പെൺപൂക്കൾ','സ്ത്രീ സ്വാശ്രയത്വത്തിന്റെ വിജയഗാഥകൾ',' മാനസം , മഹാസാഗരം' തുടങ്ങി, താൻ ചെയ്ത പരമ്പകൾ ലീലാമ്മ മാത്യു അനുസ്മരിച്ചു.
 
2010 ഡിസം. 10 ന് ലോക റേഡിയോ ദിനത്തിൽ , രാവിലെ 5.50 മുതൽ 10.45 വരെ കൂട്ടികൾ തന്നെ എല്ലാ പരിപാടികളും അവതരിപ്പിച്ച് ചരിത്രമെഴുതി," അതിനായി ഊണുമുറക്കവുമുപേക്ഷിച്ച് മൂന്ന് മാസക്കാലം പ്രവർത്തിച്ചു .ഒപ്പം , ചന്ദ്രസേനനും എൻ.ശശികുമാറുമുണ്ടായിരുന്നു".
 
യൂണിസഫുമായി ചേർന്ന് പ്രക്ഷേപണം ചെയ്ത ,കുട്ടികളുടെ പങ്കാളിത്താവകാശത്തെക്കുറിച്ചുള്ള 'മീനയുടെ ലോകം' എന്ന 22 ഭാഗങ്ങളുള പരമ്പര ഏറെ ശ്രദ്ധേയമായി. വി.ജെ.റ്റി ഹാളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു, അത് ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ ബാലസഭകൾ കൂടുന്ന സമയത്ത് , ഈ പ്രക്ഷേപണം കേൾപ്പിച്ച്, അവരുടെ പ്രതികരണങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു.
'ഒരു കുട ചൂടാം' പരമ്പരയ്ക് ഒരു ശീർഷക ഗാനം ചെയ്തപ്പോൾ , അത് ഏറെ ജനപ്രിയമായി. തുടർന്ന് താൻ നിർമ്മിച്ച പരമ്പരകൾക്കെല്ലാം ശീർഷക ഗാനങ്ങൾ ചെയ്യുന്നത് ശീലമാക്കിയതായി ലീലാമ്മ മാത്യു പറഞ്ഞു.
 
ആകാശവാണിയുടെ എട്ട് ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും ബഹുമതികളും കിട്ടി. ഈ പരിപാടികളെല്ലാം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളവയായിരുന്നു. ഡൗൺ സിൻഡ്രോം ബാധിച്ച നിത്യാദാസിന്റെ അതിജീവന കഥയായിരുന്നു,'സുകൃതം'. തൊട്ടാൽ എല്ലുപൊടിയുന്ന രോഗം ബാധിച്ച ജീവൻ ഉയരങ്ങൾ കീഴടക്കിയ കഥയാണ് 'സ്വപ്നക്കൂട്'.108 ആംബുലൻസ് സർവീസിനെക്കുറിച്ച് ചെയ്ത 'ജീവിതം ബാക്കിയുണ്ട് , ഇനിയും' ലീലാമ്മ മാത്യുവിന് ഏറെ ഇഷ്ടപ്പെട്ട പരിപാടിയാണ് -" എന്റെ ഹൃദയത്തോട് ചേർത്ത് വച്ചത്". സെറിബ്രൽ പാൽസി ബാധിച്ച ശ്യാമപ്രസാദിന്റെ പോരാട്ടങ്ങളെക്കുറിച്ചാണ് 'ഒന്ന് കൈയ്യടിക്കൂ, പ്ലീസ്'. അൾഷൈമേഴ്സ് ബാധിതനായ ഭർത്താവിനെ പത്ത് വർഷം ശുശ്രൂഷിച്ച ഭാര്യയെക്കുറിച്ചുള്ള 'ഓർമ്മ മേഘങ്ങൾ', ഗാന്ധിയൻ ഫിലോസഫി പുരസ്ക്കാരവും നേടി.
തത്സമയ ഫോൺ - ഇൻ പരിപാടിയിൽ പങ്കെടുത്ത വേളിയിലെ, കാഴ്ചവൈകല്യമുള്ള വേണുവിന്റെയും ഭാര്യയുടേയും ജീവിത കഥയാണ്, അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 'വേണുവിന്റേയും സരോജയുടേയും റേഡിയോ' എന്ന പരിപാടി. റേഡിയോയുടെ സമയമമനുസരിച്ച് ജീവിക്കുന്ന വേളിയിലെ ദമ്പതിമാരുടെ കഥ .
 
മറ്റാരു ഫോൺ - ഇൻ പരിപാടിയിൽ തളിപ്പറമ്പിലെ ഒരു കുന്നിൻ മുകളിൽ , പക്ഷാഘാതം ബാധിച്ച്, കാൽ നൂറ്റാണ്ടായി ഏകനായി കഴിയുന്ന പവിത്രൻ എന്നൊരാൾ പറഞ്ഞ കഥകേട്ട് ഹൃദയമുരുകി . സന്നദ്ധ പ്രവർത്തകർ വന്ന് പായയിൽ പൊതിഞ്ഞ് കെട്ടിയിറക്കിയാരുന്നു,അയാളെ ഇടയ്ക്ക് ആശുപത്രിയിലത്തിച്ചിരുന്നത്. "ഒന്നു വർത്തമാനം പറയാൻ കൂട്ടുകാരാരുമില്ലെന്നതായിരുന്നു, അയാളുടെ വലിയ ദുഃഖം. ഞാൻ ഫോൺ നമ്പർ ചോദിച്ചു. അത് കേട്ട് , ഒട്ടേറെപ്പേർ അയാളെ വിളിച്ചു. ഫോൺ വിക്രമമില്ലാതെ ശബ്ദിച്ചു കൊണ്ടിരുന്നതായി പവിത്രൻ പിന്നീട് സന്തോഷത്തോടെ അറിയിച്ചു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തിരുവനന്തപുരത്തെ ഒരു അച്ഛനും മകനും അയാൾക്ക് 100 രൂപ അയച്ചു കൊടുത്തു".
 
2016-ൽ മഴ വെള്ളക്കൊയ്ത്തിനെക്കുറിച്ച് നിർമ്മിച്ച 'മനസുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്' എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ളത് പരിപാടിക്ക് ആദ്യത്തെ പൊതുജന സേവന അറിയിപ്പിനുള്ള ദേശീയ പുരസ്കാരവും എ.ബി.യു ന്ന അവാർഡും കിട്ടി.
 
2012-ൽ ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഫിയർ' നാടകം ഇറാൻ റേഡിയോ ഫെസ്റ്റിവലിൽ ഫൈനൽ റൗണ്ടിലെത്തി. അതിനാൽ ആ പരിപാടിയിൽ പങ്കെടുക്കാനായി.ജാക്യൂസ് മാത്തെ അന്തർദേശീയ പുരസ്കാരം ലഭിച്ച 'പുനർജനിക്കുന്ന വരട്ടാർ' എന്ന ഡോക്യുമെന്ററിയും ലീലാമ്മ മാത്യു പുരസ്ക്കാരപ്പട്ടികയിലെ തിളങ്ങുന്ന ഏടാണ്.
 
പ്രക്ഷേപണ കലയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രൊമോഷൻ കിട്ടിക്കഴിഞ്ഞ്, ഒന്നര വർഷത്തിനു ശേഷം, അസിസ്റ്റന്റ് ഡയറക്ടറായി കൊച്ചി എഫ് എം. നിലയത്തിലെത്തി. 2011 മാർച്ചിൽ വിരമിക്കും വരെ അവിടെയായിരുന്നു.
"ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നല്ല കാലം നല്ല ടീം വർക്കാണവിടെ".
 
മഹിതം മലയാളം, സ്നേഹ സാന്ത്വനം, ആകാശവാണിയും ഞാനും , ലളിതം സുന്ദരം ഈ ഗീതം തുടങ്ങിയ പരിപാടികൾ ആരംഭിക്കാനായി. നിലത്തിന് പുതിയതായി മുദ്രാഗീതവും പരിപാടികൾക്ക് അവതരണ ഗീതങ്ങളും ഉണ്ടാക്കി.കോവിഡ് കാലത്ത് പോലും എല്ലാ ദിവസവും മുടങ്ങാതെ ഓഫീസിൽ പോയി ."ശ്രോതാക്കളുടെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞു".
 
ലളിത ഗാനത്തിൽ ടോപ്പ് ഗ്രേഡ് ഗായികയായ ലീലാമ്മ, പ്രശസ്ത ഗായകരായ ജോളി എബ്രഹാം, മാർക്കോസ്, ഇടവ ബഷീർ തുടങ്ങിയവർക്കൊപ്പം ഗാനമേള വേദികളിൽ പാടിയിട്ടുണ്ട്. കെ.പി.ഉദയഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡ് ' ഗാനമേളകളിലും ഗായികയായി. ദൂരദർശന്റെ 'സല്ലാപം' തുടങ്ങിയ പരിപാടികളിലും പങ്കെടുത്തു.
 
ഡി. പ്രദീപ്കുമാർ , കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
 
ചർച്ചയിൽ മൊയ്തീൻ കുഞ്ഞ് തൃക്കാക്കര, ജ്യോതി മേനോൻ,എം.വി.ശശികുമാർ എന്നിവർ പങ്കെടുത്തു.
'എന്റെ ആകാശവാണിക്കാലം' ഇരുപതാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിൽ

 

എൻ്റെ ആകാശവാണിക്കാലം-12;അബ്ദുള്ള നന്മണ്ട

 

‘എന്റെ ആകാശവാണിക്കാലം’ പന്ത്രണ്ടാം ഭാഗത്തിൽ (ക്ളബ് ഹൗസ് മീഡിയ റൂം,ഡിസം.18,2021) അനുഭവങ്ങൾ പങ്കുവെച്ചത്, ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്ന് 2005ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി വിരമിച്ച അബ്ദുള്ള നന്മണ്ടയായിരുന്നു.അദ്ദേഹത്തിന്റെ അവതരണം മിക്കപ്പോഴും റേഡിയോ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നത്ര ഭാവതീവ്രതയോടെയായിരുന്നു.

 
ഫാറൂക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ആകാശവാണിയിൽ ജോലിചെയ്യണമെന്നതായിരുന്നു,ആഗ്രഹം.ന്യൂസ് റീഡറാകാൻ ഏറെ കൊതിച്ച്,അതിനായുള്ള പരീക്ഷയിൽ പങ്കെടുത്തെങ്കിലും, അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടില്ല. (അന്ന് എ.പി. അച്യുതൻ കുട്ടിയാണ് നിയമിക്കപ്പട്ടത്).അബ്ദുള്ള ‘വിപ്ളവം’ പത്രത്തിൽ റിപ്പോർട്ടറും ‘ചന്ദ്രിക’യിൽ സഹപത്രാധിപരും, സ്കൂൾ അദ്ധ്യാപകനുമായി.
 
1979ൽ വിദ്യാഭ്യാസപരിപാടിയുടെ അസിസ്റ്റൻ്റ് എഡിറ്ററായാണ് ആകാശവാണിയിലെത്തുന്നത്.
അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കോന്നിയൂർ ആർ. നരേന്ദ്രനാഥ് നൽകിയ ഒരുപദേശം അദ്ദേഹം ഇന്നും ഓർക്കുന്നു; ആകാശവാണി കെട്ടിടത്തിൽ, ബീച്ചിനും ഗേറ്റിനും അഭിമുഖമായി, മുകളിലത്തെ നിലയിലിരുന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചയെക്കുറിച്ചായിരുന്നു,അത്.“അവിടേക്ക് കടന്നുവരുന്നവരെല്ലാം ചെറുതായിത്തോന്നും. ഓർക്കുക,അവരെല്ലാം വലിയ മനുഷ്യരാണ്”.
അബ്ദുള്ളയോട് , തല്കാലം 'യുവവാണി' പരിപാടിയിൽ ജോലി ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.“അവിടെ ഒട്ടേറെ രചനകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവ വായിച്ച്, പ്രക്ഷേപണയോഗ്യമാണോ എന്ന് നോക്കാൻ പറഞ്ഞു.ഫയൽ തുറന്ന് നോക്കുമ്പോൾ , ആദ്യം കണ്ടത് മുൻപെന്നോ ഞാൻ യുവവാണിയിലേക്ക് അയച്ച ഒരു രചന. ഒരു നിലവാരവും അതിനുണ്ടായിരുന്നില്ല. ഞാനതെടുത്ത് ചവറ്റുകുട്ടയിൽ ഇട്ടു". അങ്ങനെ, സ്വന്തം രചനയെ കൊന്നു കൊണ്ടായിരുന്നു , തുടക്കം.
 
നാടക രചയിതാവായും അഭിനേതാവായും സംവിധായകനായും ഏറെക്കാലം നിറഞ്ഞുനിന്ന അബ്ദുള്ള നന്മണ്ട ഇന്നും ഓർക്കുന്നു, പ്രിയ സഹപ്രവർത്തകനായിരുന്ന ഖാൻകാവിലിനെ; അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തെ . യുവവാണിപരിപാടിയിൽ അദ്ദേഹത്തോടൊപ്പം ആദ്യകാലങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. അന്ന് എൻ.എസ് ഐസക്കായിരുന്നു,ആ പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ്. ശ്രോതാക്കളുമായി ഏറെ സ്നേഹബന്ധം പുലർത്തിയിരുന്നു,ഖാൻ കാവിൽ."എല്ലാ കത്തുകൾക്കും അദ്ദേഹം മറുപടി അയയ്ക്കുമായിരുന്നു. ആളുകളെ അങ്ങോട്ട്ചെന്ന് പരിചയപ്പെടും”. 
 
"ഞാൻ എഴുതിയതോ സംവിധാനം ചെയ്തയോ ആയ എല്ലാ നാടകങ്ങളുടേയും മുഖ്യകഥാപാത്രത്തിന്റെ ശബ്ദം ഖാൻ കാവിലിന്റേതായിരുന്നു". ശബ്ദചക്രവർത്തിയായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗത്തിനുശേഷം പലപ്പോഴും പകരക്കാരനായി, അബ്ദുള്ള .
 
"കോഴിക്കോട് ആകാശവാണിയുടെ ലൈബ്രറിയിൽനിന്ന് എനിക്ക് അപൂർവ്വമായ ഒരു ടേപ്പ് കിട്ടി. ഖാൻ എഴുതി, ശബ്ദം നൽകി, സംവിധാനം ചെയ്ത 'അപൂർണം' എന്ന റേഡിയോ നാടകമായിരുന്നു, അത്. ഒപ്പം, അതിന്റെ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. ഞാൻ അത് ഖാനിന്റെ മക്കളെ ഏല്പിച്ചു - നിങ്ങൾ സൂക്ഷിച്ചു വെക്കണം ; ബാപ്പയുടെ ഒരപൂർവ സമ്പാദ്യമാണിത്".
എ ഗ്രേഡ് റേഡിയോ ആർട്ടിസ്റ്റായ അബ്ദുള്ള നൻമണ്ട എണ്ണമറ്റ നാടകങ്ങൾക്ക് ശബ്ദം നൽകുകയും സംവിധാനം നടത്തുകയും ചെയ്തിട്ടുണ്ട്. നാല്പതോളം നാടകങ്ങളും എഴുതി. അതിൽ ഏറ്റവും ഇഷടപ്പെട്ട രചനയാണ് ‘വിലയം’. ദുഖ പര്യവസായിയായ നാടകം. “അത് പ്രക്ഷേപണം ചെയ്തതിൻ്റെ അടുത്തനാൾ എൻ്റെ ഏക അനുജത്തി സെറിബ്രൽ ഹെമറേജ് കാരണം മരിച്ചു. ആ നാടകത്തിലെ ആദ്യ വാക്യമായ ‘ലോകാലോകങ്ങളുടെ പാലകാ...’ എന്ന വരികൾ ഉദ്ധരിച്ചായിരുന്നു , അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കെ. നാരായണൻ നായർ എനിക്ക് അനുശോചനക്കത്തെഴുതിയത്”. അക്കാലത്തെ രചനകളിൽ ‘ഇന്നെലെകൾ സാക്ഷി’യുടെ ആദ്യ കൈയ്യെഴുത്തു പ്രതി മാത്രമേ ബാക്കിയുള്ളൂ. കെ.പി ഉമ്മർ,വാസു പ്രദീപ്,കുഞ്ഞാണ്ടി, സുധീഷ് തുടങ്ങിയവരുടെയൊക്കെ ഒപ്പം അഭിനയിച്ചു. ‘ചെമ്മീനി'ലെ പരീക്കുട്ടി,‘ബാല്യകാലസഖി'യിലെ മജീദ് എന്നീ കഥാപാത്രങ്ങളെയാണ് ഏറ്റവും ഇഷ്ടം. അൻപതോളം ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.
 
അബ്ദുള്ള നന്മണ്ടയെത്തേടി , ഒരു സായാഹ്നത്തിൽ വാർത്ത വായിക്കാനുള്ള ഭാഗ്യമെത്തിയ കഥയും അദ്ദേഹം പറഞ്ഞു. അന്നത്തെ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ പെരുന്ന കെ. എൻ. നായർ ഒരു ദിവസം മുറിൽ കടന്നുവന്ന് പറഞ്ഞു;ഇന്ന് വൈകിട്ടത്തെ വാർത്ത വായിക്കണം.
-ആ വാർത്താവായന കേട്ട് , കെ.എ കൊടുങ്ങല്ലൂർ പറഞ്ഞു;ഇരുത്തം വന്ന ന്യൂസ് റീഡർ. തുടർന്ന് പലദിവസങ്ങളിലും പ്രാദേശിക വാർത്തകൾ വായിച്ചു. അപ്പോഴേക്കും വാർത്താവായന നിർത്തി, ആ വിഭാഗത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു, അച്യുതൻകുട്ടി. ( അദ്ദേഹം പ്രോഗ്രാം എക്സിക്യൂട്ടീവായി കോയമ്പത്തൂർ നിലയത്തിൽ നിന്ന് വിരമിച്ചു).
 
ലക്ഷദ്വീപ് പരിപാടിയുടെ ചുമതല വഹിച്ച കാലത്ത്, ദ്വീപുകൾ സന്ദർശിച്ച് 50 മിനിറ്റ് ദൈഘ്യമുള്ള ഡോക്ക്യുമെൻ്ററി നിർമ്മിച്ചതും അദ്ദേഹത്തിന് ഓർമ്മയുണ്ട്. പക്ഷേ,അനൗപചാരിക വിദ്യാഭ്യാസ പരിപാടികളെക്കുറിച്ച് സിങ്കപ്പൂരിൽ കോമൺ വെൽത്ത് ഓഫ് ലേണിങ്ങ് സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ക്ഷണം അന്നത്തെ സ്റ്റേഷൻ ഡയറക്ടർ തട്ടിത്തെറിപ്പിച്ചത്,ഈ ദിവസങ്ങളിൽ അദ്ദേഹത്തെ ലക്ഷദ്വീപിലേക്ക് ടൂറിലയച്ചുകൊണ്ടായിരുന്നു!
 
ഏ. പി മെഹ്റലിയായിരുന്നു,ആദ്യകാലത്ത് വിദ്യാഭ്യാസ പരിപാടികളുടെ ചുമതല വഹിച്ചിരുന്നത്. അനൗപചാരിക വിദ്യാഭ്യാസപ്രചാരണാർത്ഥം ഒട്ടേറെ പരിപാടികൾ പ്രക്ഷേപണം ചെയ്ത അക്കാലത്തെ അനുഭവങ്ങൾ അബ്ദുള്ള നന്മണ്ട പങ്കുവെച്ചു. സാക്ഷരതായജ്ഞത്തിന് മുൻപ്,അഭിമുഖം എടുക്കാൻ ഒരു വീട്ടിൽ ചെന്നപ്പോൾ,കർട്ടനു പിന്നിൽ മറഞ്ഞിരുന്ന്,നീട്ടിപ്പിടിച്ച മൈക്കിലൂടെയായിരുന്നു , നിരക്ഷരയായ ഒരു മുസ്ലീം സ്ത്രീ ഉത്തരം പറഞ്ഞിരുന്നത്. അക്ഷരം പഠിച്ചശേഷം വീണ്ടും ഇതേ സ്ത്രീയെക്കണ്ടു. അവർ ,വെളിച്ചത്തുവന്ന് , മൈക്ക് വാങ്ങി,ആകാശവാണിയോട് സംസാരിച്ചു!
 
1992ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി, കണ്ണൂർ എഫ്.എം നിലയത്തിലെത്തി.“അന്ന് ദൽഹിയിൽ നടത്തിയ ബേസിക് ട്രെയിനിങ്ങ് കോഴ്സിൽ , ഡൽഹി നിലയത്തിലെ പുതിയ പരിപാടികൾ പഠിക്കാൻ സാധിച്ചു. അതിന്റെ ബലത്തിൽ,കണ്ണൂരിൽ, ഫോൺ-ഇൻ പരിപാടി ചെയ്തു;കേരളത്തിലെ അത്തരത്തിലെ ആദ്യത്തേത് . രണ്ട് ഡോക്ടർമാർ പങ്കെടുത്ത ആരോഗ്യപരിപാടി. അത് ,ശബ്ദലേഖം ചെയ്ത്,പ്രക്ഷേപണം നടത്തുകയായിരുന്നു. 'ആകാശവാണിയിൽ ശ്രവ്യ ചികിത്സ ' എന്നായിരുന്നു , ഒരു മാധ്യമം അതെക്കുറിച്ച് നൽകിയ വാർത്തയുടെ തലക്കെട്ട്".
 
കൊച്ചി എഫ്. എം നിലയത്തിൽ പ്രവർത്തിച്ച കാലം അബ്ദുള്ള നന്മണ്ടയുടെ മാദ്ധ്യമജീവിതത്തിലെ വഴിത്തിരിവായി. ജനകീയ ബന്ധമുള്ള നിലയം. കുടുംബാന്തരീക്ഷം. കെ. വി ശരത്ചന്ദ്രൻ്റെ ‘ശത്രു’ നാടകത്തിൽ, ഇരുപതുകാരനായ കാഷ്മീർ തീവ്രവാദിയായി,സിദ്ധിക്കിനൊപ്പം അഭിനയിച്ചു.അടച്ചിട്ട മുറിയിലെ ചുവരുകൾക്കുള്ളിലിരുന്ന് ഒരു കഥാപാത്രമായി മാറുക എന്നത് സിനിമയിൽ അഭിനയിക്കുന്നതിനെക്കാളും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് സിദ്ധിക്ക് പറഞ്ഞത് അദ്ദേഹം ഓർമ്മിച്ചു. അന്ന് സഹപ്രവർത്തകനായ ഡി. പരമേശ്വരൻ പോറ്റിയും പ്രോഗ്രാം മേധാവി ആർ.സി ഗോപാലും ആ നാടകത്തിൽ സഹാഭിനേതാക്കളായിരുന്നു.
 
"ആ നാടകത്തിലെ എൻ്റെ ശബ്ദം തിരിച്ചറിഞ്ഞ്,കോഴിക്കോട്ടേക്കുള്ള ബസിൽ സീറ്റ് സംഘടിപ്പിച്ചു തന്നു,എറണാകുളത്തെ ഒരു കെ.എസ് ആർ. ടി. സി ജീവനക്കാരൻ". മറ്റൊരിക്കൽ , ഒരു ട്രെയിനി ൽ, ഖാൻ കാവിലിൻ്റേയും തൻ്റേയുമൊക്കെ ശബ്ദങ്ങൾ വിലയിരുത്തുന്ന ഒരുകൂട്ടം സ്ത്രീയാത്രക്കാർക്കിടയിൽ, കുറ്റിപ്പുറം വരെ സഞ്ചരിച്ച കഥയും അദ്ദേഹം പറഞ്ഞു. സംഭാഷണങ്ങളെല്ലാം നിശബ്ദമായി കേട്ട അദ്ദേഹം അവസാനം സ്വയം പരിചയപ്പെടുത്തി,“നിങ്ങൾ പറഞ്ഞ ആ ആൾ ഞാനാണ്”.
 
‘ക്രിമിനൽസ്‘,‘ഓമനസ്വപ്നങ്ങൾ’ എന്നീ സിനിമകളിലും ‘കുറുക്കുവഴി ഡോട്ട് കോം’ തുടങ്ങിയ ഹോം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്,അബ്ദുള്ള നന്മണ്ട.
 
സ്വകാര്യ എഫ്. എം നിലയങ്ങൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു. അനുഭവങ്ങളില്ലാത്തവർ മുതിർന്നവരെ ഉപദേശിക്കുക്കയാണ്. അതിനാൽ, അവരാരും ആ പരിപാടികൾ കേൾക്കുന്നില്ലെന്നും അബ്ദുള്ള നന്മണ്ട പറഞ്ഞു.
 
ചർച്ചയിൽ കെ. എ മുരളീധരൻ, കെ. വി ശരത്ചന്ദ്രൻ, അബ്ദുള്ള കൊടോളി, കെ. പി. കെ. വെങ്ങര ,സന ഫാത്തിമ എന്നിവർ പങ്കെടുത്തു. ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
‘എന്റെ ആകാശവാണിക്കാലം' പന്ത്രണ്ടാം ഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബിൽ ലഭ്യമാണ്.
ലിങ്ക്;https://youtu.be/-J1xwd71ipk


 

Sunday, 20 March 2022

കെ.സി.സെബാസ്റ്റിൻ : പോരാളിയുടെ മതേതര ജീവിതം

കെ. വേണു ജെ.എസ്.എസിൽ നിന്ന് രാജിവച്ച് , സമീക്ഷ മാസിക ആരംഭിച്ച കാലത്താണ് ഞാൻ കെ.സി.സെബാസ്റ്റിനെ പരിചയപ്പെടുന്നത്. അതിൽ ചീഫ് സബ് എഡിറ്ററായിരുന്നു, സെബാസ്റ്റിൻ . 

സി.പി.ഐ (എം.എൽ),ജനകീയ സാംസ്ക്കാരിക വേദി തുടങ്ങിയവയിലൂടെ പൊതുരംഗത്ത് വന്ന ഉശിരൻ. ഒഡേസയുടെ പ്രവർത്തകൻ. ഫിലിം ഫെസ്റ്റിവലുകളിലെ നിത്യസാന്നിദ്ധ്യം. സിനിമ, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയവ ഇഷ്ടവിഷയങ്ങൾ.കൊച്ചി കടവന്ത്രയിലെ ഓഫീസിൽ സമാനമസ്ക്കരായ രണ്ട് - മൂന്ന് പേർ കൂടിയുണ്ടായിരുന്നു ;കെ.എം. കമൽ (ഇപ്പോൾ സിനിമാ സംവിധായകൻ), കെ.കെ.ശ്രീനിവാസൻ ....

കൊച്ചി എഫ്.എം ൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ഞാനും കോളമിസ്റ്റായി ആ സംഘത്തിൽ ചേർന്നു : പി. ദീപ എന്ന പേരിൽ മാദ്ധ്യമ വിമർശന പംക്തിയും ലേഖനങ്ങളും റിപ്പോർട്ടുകളുമെഴുതി. പിൽക്കാലത്ത്, കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഐസ്ക്രീം പാർലർ കേസ് ആദ്യമായി പുറത്തു കൊണ്ടു വരുന്നത് സമീക്ഷയിലൂടെയാണ്. അക്കഥ പിന്നീടെഴുതാം..

സെബാസ്റ്റിൻ അന്ന് കവിയും കഥാകൃത്തുമാണ്. ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുണ്ട്. 
വ്യത്യസ്തങ്ങളായ യാത്രാവിവരണങ്ങളും എഴുതിക്കൊണ്ടിരുന്നു.പാലക്കാട്ടെ ഉൾഗ്രാമങ്ങളിൽ ഒളിവിലിരുന്ന കാലത്തെയൊക്കെ അനുഭവങ്ങൾ ആസ്പദമാക്കിയെഴുതിയ ഒരു കഥ ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോൾ , പ്രതിരോധ ഗവേഷണ സ്ഥാപനമായ NPOL ൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ അഭിനന്ദനം അറിയിച്ചത്, തുടർന്നും അത്തരം കഥകളെഴുതാൻ സെബാസ്റ്റിനെ പ്രേരിപ്പിച്ചു. തിരുവനന്തപുരം നിലയത്തിലും കഥ വന്നിട്ടുണ്ട്. സ്വവർഗ്ഗാനുരാഗികൾ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾ, ലൈംഗികത്തൊഴിലാളികൾ തുടങ്ങിയവരെക്കറിച്ച് സെബാസ്റ്റിൻ നിരന്തരമായി എഴുതുക മാത്രമല്ല, അവർക്ക് സഹായങ്ങൾ നൽകുകയും ചെയ്തു.

വിവാഹപ്രായം കടന്നെങ്കിലും, പറ്റിയ വധുക്കളില്ലാത്തതിനാൽ ഏകനായിരുന്നു. വടുതല വലിയ പള്ളിയോട് ചേർന്ന , യേശു ക്രിസ്തുവിന്റെ പടം നമ്മെ സ്വാഗതം ചെയ്യുന്ന പുരാതനമായ തറവാട്ടിൽ പ്രായമായ അമ്മയോടൊപ്പമായിരുന്നു, താമസം. കന്യാസ്ത്രീ ഉൾപ്പെടെയുള്ള സഹോദരങ്ങളിലെ ഏക മതേതരൻ. പള്ളിയേയും പട്ടക്കാരെയും അംഗീകരിക്കാത്ത നാസ്തികൻ . അതേപോലൊരു മരുമകളെ സ്വീകരിക്കാൻ ആ അമ്മ ഒരുക്കമായിരുന്നു. ഇടയ്ക്ക് വീട്ടിൽ ചെല്ലുമ്പോൾ കല്യാണ ക്കാര്യം പറയായിരുന്നു , അവർ. തന്റെ നയം വ്യക്തമാക്കി, പത്രങ്ങളിൽ പരസ്യം നൽകിയും സുഹൃത്തുക്കൾ മുഖേന കല്യാണാലോചോനകൾ നടത്തുന്നതിന്റെ റിപ്പോർട്ടുകൾ കിട്ടിയിരുന്നു. പക്ഷേ, ഒന്നും ശരിയായില്ല. അതിൽ ദുഖിതനും നിരാശനുമായിരുന്നു .

അപ്പോഴാണ് ഞാൻ ഒരു വാഗ്ദാനം വച്ചത് : കല്യാണം കഴിക്കുന്നെങ്കിൽ, ഡ്രസ് വാങ്ങുന്നത് ഞാനേറ്റു . എവിടെയാണെങ്കിലും എന്റെ വണ്ടിയിൽ കൊണ്ടുപോകുകയും ചെയ്യും..

അങ്ങനെയിരിക്കെ, 1998 ആഗസ്റ്റ് ആദ്യം ഒരു ദിവസം ഉച്ചതിരിഞ്ഞ് സെബാസ്റ്റിന്റെ ഫോൺ വന്നു : നാളെ കല്യാണമാണ് . താൻ പറഞ്ഞ വാക്ക് പാലിക്കണം. രാവിലെ പോകണം. ബാക്കി അപ്പോൾ പറയാം.
ഞാനത് തമാശയായേ എടുത്തുള്ളൂ. പക്ഷേ, രാവിലെ 10 മണി കഴിഞ്ഞ് വരൻ കാക്കനാട്ടെ ആകാശവാണിയിലെത്തി, പറഞ്ഞു: നമുക്ക് പോകാം.

ഞാൻ കാര്യങ്ങൾ തിരക്കി. വധു സാലി ജോസഫ് കൂത്താട്ടുകുളം സ്വദേശിനി . എം.എസ്.സി, എം. എഡ് ,എം.ഫിൽ ബിരുദധാരി . എറിത്രിയയിൽ അധ്യാപികയാണ്. അച്ഛന് ചെറിയ റബ്ബർ കൃഷിയുണ്ട്. വീട്ടിൽ പോയി , കൂട്ടിക്കൊണ്ടുവരണം. ചടങ്ങൊന്നുമില്ല. നാളെ മദ്രാസിന് പോകണം. മറ്റന്നാളാണ് അവർക്ക് അവിടെ നിന്ന് എറിത്രിയിലേക്കുള്ള ഫ്ലൈറ്റ്. ഇന്ന് തന്നെ കല്യാണത്തിന് രേഖയുമുണ്ടാക്കണം.

- അപ്പോൾ, സംഗതി സത്യമാണെന്ന് തോന്നുന്നു. ഒറ്റയടിക്ക് വിവാഹരേഖയുണ്ടാക്കൽ എളുപ്പമല്ല. നോട്ടറി പബ്ലിക്ക് സാക്ഷ്യപ്പെടുത്തിയ സോൺ അഫിഡവിറ്റാണ് പോംവഴി എന്ന അനുഭവസാക്ഷ്യം, പക്ഷേ, സെബാസ്റ്റിന് വിശ്വസനീയമായി തോന്നിയില്ല. അവിടെയിരുന്ന് കുറേ അഭിഭാഷകരെ വിളിച്ചു. പരിചയക്കാരനായ കടവന്ത്രയിലെ ഒരു നോട്ടറി പബ്ലിക് അഫിഡവിറ്റ് തയ്യാറാക്കാമെന്ന് ഏറ്റു.

- അപ്പോഴേക്കും ഉച്ചയായി. മൂന്ന് മണിക്കാണ് അവിടെ എത്തേണ്ടത്. സന്ധ്യയ്ക്കു മുൻപ് തിരിച്ചെത്തി, രേഖയിൽ ഒപ്പിടുകയും വേണം. ടൗണിൽ നിന്ന്  കെ.ആർ. ജോൺസണിനെ കൂട്ടണം. പഴയ എം.എൽ സഹപ്രവർത്തകൻ . പോസ്റ്റ് ഓഫീസിൽ ജോലി.
- പുറപ്പെടുമ്പോഴും ഞാൻ സംശയാലുവായിരുന്നു. എല്ലാം കണ്ടും കേട്ടുമിരുന്ന സഹപ്രവർത്തകൻ ഡി. പരമേശ്വരൻ പോറ്റിയോട് പറഞ്ഞേല്പിച്ചു : വൈകുംന്നേരം വരെ വന്നില്ലെങ്കിൽ ഒന്നന്വേഷിക്കണം. മാതൃഭൂമിയിലും വിളിച്ചു പറയണം (ഭാര്യ അവിടെ സ്റ്റാഫ് റിപ്പോർട്ടറാണന്ന്).

വഴിക്കു വച്ച് ജോൺസൺ കയറി. അദ്ദേഹത്തിനും കാര്യങ്ങളൊന്നും നിശ്ചയമില്ല. ഞങ്ങൾ രണ്ടാൾക്കും കടുത്ത ആശങ്കയുണ്ടായി. എന്തുണ്ടാകും?തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, സംഘർഷം, കാർ തല്ലിത്തകർക്കൽ .........
കടവന്ത്രയിലെ ഒരു കടയിൽ കയറി വരന് കല്യാണപ്പുടവ വാങ്ങിക്കൊടുത്തു; ഷർട്ടും മുണ്ടും. കാറിന്റെ പിൻസീറ്റിലിരുന്ന് വരൻ പുതിയ കുപ്പായമിട്ടു. ഉച്ചയൂണും കഴിച്ച്, വക്കീലിന്റെ ഓഫീസിൽ കയറി, വിശദാംശങ്ങൾ നൽകി ഞങ്ങൾ കൂത്താട്ടുകുളത്തേയ്ക്ക് പുറപ്പെട്ടു.

 ഞങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും, വരൻ കല്യാണത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.
കൂത്താട്ടുകുളം ടൗൺ കഴിഞ്ഞ്, അല്പ ദൂരം പിന്നിട്ട് , റോഡരുകിലെ കൊക്കോമരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച്, ഒരു റബ്ബർ തോട്ടത്തിനരികെ എത്തിയപ്പോൾ ഇരുട്ടു വീണ് തുടങ്ങിയിരുന്നു. ഇനി അല്പം നടക്കണം.

റബ്ബർ മരങ്ങൾക്കിടയിലുള്ള വീട്ടിലെത്തി. ആളും അരവവുമില്ല. സ്വീകരിക്കാനെത്തിയ ആളെ പരിചയപ്പെട്ടു. വധുവിന്റെ കൊച്ചച്ചനാണ് ; റിട്ടയേഡ് അദ്ധ്യാപകൻ.
അകത്ത് കയറിയിരുന്നു. ഒരു ഒരുക്കവുമുണ്ടായിരുന്നില്ല. കല്യാണച്ചെറുക്കനെ കാത്തിരുന്ന് മുഷിഞ്ഞ അച്ഛൻ പുറത്തുപോയിരുന്നു.അമ്മയുണ്ട്. വധു പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണന്ന് അവർ.അകത്ത് വല്യമ്മച്ചി കിടപ്പിലാണ്. മറ്റാരും ഉള്ളതായി തോന്നിയില്ല..
ആശ്വാസമായി.സെബാസ്റ്റിൻ പറയുന്നതിൽ എന്തോ സത്യമുണ്ട്. ഇവർക്ക് വരനെ അറിയാം!

- എന്നാലും, ഇങ്ങനെ വെറുതെ ഇറങ്ങിപ്പോരുമോ , ഒരു ചടങ്ങുമില്ലാതെ?
അച്ഛൻ വന്നു. ഞങ്ങളെ പരിചയപ്പെട്ടു. പിന്നെ,കാപ്പി കുടിച്ചു. ഞാനും ജോൺസണും അകത്തു കയറി വല്യമ്മച്ചിയെ കണ്ടു.
സെബാസ്റ്റിൻ പറഞ്ഞു: സാലിയെ വിളിക്കൂ; ഇറങ്ങാം.

-കല്യാണവസ്ത്രമണിഞ്ഞ്, കൈയിൽ ഒരു പെട്ടിയുമായി വധു പ്രത്യക്ഷപ്പെട്ടു.
പിന്നെ വൈകിയില്ല, ഞങ്ങളിറങ്ങി. ടോർച്ച് തെളിച്ച്, കൊച്ചച്ഛൻ മുന്നിൽ നടന്നു. കുറേ പെട്ടികളുമായി അദ്ദേഹത്തിന്റെ മകനും ഒപ്പം വന്നു. ഒരു അരവിന്ദൻ സിനിമയിലേതു പോല ,നിശബ്ദബ്ദമയമാണ് അന്തരീക്ഷം.
വധു വണ്ടിയിൽ കയറി.' വേഗം വിട്ടോ. വക്കീലാഫീസടയ്ക്കും', സെബാസ്റ്റിൽ പറഞ്ഞു.

ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
വധുവിന്റെ മുഖത്തുമാത്രമല്ല,അമ്പരപ്പുണ്ടായിരുന്നത്. എനിക്കും ജോൺസണും അപ്പോഴും , ഈ കല്യാണ രഹസ്യം വെളിപ്പെട്ടിരുന്നില്ല. ഞങ്ങൾ സാവകാശം ചോദിച്ചു മനസിലാക്കി.. അനുജത്തി ഉൾപ്പെടെ മറ്റെല്ലാവരും നേരത്തെ വിവാഹിതരാണ്. ചടങ്ങുകില്ലാതെ വിവാഹം കഴിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം .

രാത്രി കടവന്ത്രയിലെത്തി, വരനും വധവും അഫിഡവിറ്റിൽ ഒപ്പുവച്ചു. പിന്നെ, നേരെ വടുതലയ്ക്ക് . അമ്മ മരുമകളെ കണ്ട് കുരിശുവരച്ച് അകത്തേക്കാനയിച്ചു. മറ്റാരുമുണ്ടായിരുന്നില്ല. തൊട്ടടുത്തു താമസിക്കുന്ന സഹോദരങ്ങളാരും ഈ വിശേഷം അറിഞ്ഞിരുന്നില്ല.

-നമുക്കൊരു ഫോട്ടോയെടുക്കേണ്ടേ? ഞങ്ങൾ ചോദിച്ചു.
" വേണം", സെബാസ്റ്റിൻ തൊട്ടടുത്തുള്ള സ്റ്റുഡിയോക്കാരനെ വിളിക്കാൻ പോയി. അയാൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.അയാൾ വന്ന് , വധുവിനെ കണ്ട് ഉറപ്പു വരുത്തിയ ശേഷമാണ് ക്യാമയുമായി എത്തിയത്. ആ ഫോട്ടോയാണ് ഇതിനൊപ്പമുള്ളത്.

അടുത്ത ദിവസം വധൂവരൻമാർ മദ്രാസിലേക്ക് പോയി. വരന്റെ പേര് രേഖയിൽ ചേർത്ത് , വധു അവിടെ നിന്ന് എറിത്രിയയ്ക്ക് പറന്നു.
ഏതാനും മാസം കഴിഞ്ഞ് സെബാസ്റ്റിനും അവിടേയ്ക്ക് പോയി. ഭാര്യ ഗർഭിണിയാണ്. അത്യാവശ്യ മരുന്നുകൾ ഇവിടെ നിന്നാണ് അയച്ചു കൊടുത്തിരുന്നതെന്നും പറഞ്ഞു. 

ആ രാജ്യത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ഭയമായി. ഏറ്റവും കൂടുതൽ എയിഡ്സ് രോഗികളുള്ള രാജ്യം. തലസ്ഥാനത്ത് നിന്ന് ഏറെ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സ്ക്കൂൾ. വിദ്യാർത്ഥികളിൽ പലരും എയിഡ്സ് രോഗികൾ . വംശീയ കലാപങ്ങളിൽ ഭരണകൂടം ഛിന്നഭിന്നമായ രാജ്യം. ഇന്ത്യയുമായി നയതന്ത്രബന്ധം പോലുമില്ല. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹൈദരാബാദിലെ ഒരു ഏജൻസി മുഖേന അവിടെ നിയമിക്കപ്പെട്ടവരിൽ നല്ലൊരു ശതമാനം പേർ കേരളീയരായിരുന്നു. ഭേദപ്പെട്ട ശമ്പളമുണ്ട്.

ആയിടയ്ക്കാണ് , ആകാശവാണിയിൽ കമ്പ്യൂട്ടർ വരുന്നത്. അതിൽ നിരക്ഷരനായിരുന്ന എന്നെ ബാലപാഠങ്ങൾ പഠിപ്പിച്ച്, വിചിത്രമായ പേരുള്ള ഒരു ഇ-മെയിൽ അക്കൗണ്ട് തുറന്ന് തന്നത് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായ ഷെർളി ജേക്കബ്ബായിരുന്നു. ഈ ഐ.ഡി. ഞാൻ സെബാസ്റ്റിന് നൽകിയിരുന്നു. വാരാന്ത്യങ്ങളിൽ, അവശ്യ സാധനങ്ങൾ വാങ്ങാനായി തലസ്ഥാനത്തെത്തുമ്പോൾ ഇന്റർനെറ്റ് കഫേയിൽ കയറി, സെബാസ്റ്റിൻ വിശേഷങ്ങൾ മെയിൽ ചെയ്യാൻ തുടങ്ങി. 

ആ വാർത്തകൾ ഒട്ടും ശുഭകരമായിരുന്നില്ല. പ്രസവത്തിന് മുൻപ് എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തുക മാത്രമായിരുന്നു, ലക്ഷ്യം.
അത് വായിച്ച്, തരിച്ചിരിക്കുകയല്ലാത എന്തു ചെയ്യാൻ! അങ്ങനെയിരിക്കെ, സെബാസ്റ്റിന്റെ മറ്റൊരു മെയിൽ വന്നു : പുറത്തിറങ്ങിയാൽ അവർ എന്നെ വെടിവച്ചു കൊല്ലും. രക്ഷപെടാൻ എങ്ങനെയെങ്കിലും സഹായിക്കണം.

 പ്രസവത്തീയതി അടുത്താൽ വിമാനത്തിൽ കയറ്റില്ല.
ഞാൻ കെ.വേണുവിനെ വിളിച്ചു. എന്തു ചെയ്യണമെന്ന് അദേഹത്തിനും നിശ്ചയമുണ്ടായിരുന്നില്ല. എം.പിയായ വി.എം.സുധീരനോട് പറഞ്ഞാലോ എന്നു ചോദിച്ചു.
സമയം പൊയ്ക്കാണ്ടിരുന്നു. കാര്യങ്ങളറിഞ്ഞ ഡി.പരമേശ്വരൻ പോറ്റി പറഞ്ഞു: സെബാസ്റ്റിന്റെ സ്വഭാവം വച്ചു നോക്കിയാൽ, അവിടെ എന്തെങ്കിലും സംഭവിക്കും.

എം.പി. മാർക്ക്, സർക്കാർ  ഇ -മെയിൽ ഉണ്ടാക്കി നൽകിയ വാർത്ത വായിച്ചത് ഓർമ വന്നു. സെബാസ്റ്റിൻ കേരളത്തിലെ അറിയപ്പെടുത്ത ഒരു മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ്. എറിത്രയിൽ കുടുങ്ങിപ്പോയ അദ്ദേഹത്തേയും പൂർണ്ണ ഗർഭിണിയായ ഭാര്യയേയും രക്ഷിച്ച് ഇന്ത്യയിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് , കേരളത്തിലെ സാംസ്ക്കാരിക പ്രവർത്തകർ ആവശ്യപെടുന്നു എന്ന ഒരു പ്രസ്താവന കമ്പ്യൂട്ടറിൽ പല ദിവസമെടുത്ത് തയ്യാറാക്കി.
അതിൽ പേരു വയ്ക്കട്ടെ എന്ന് സഹപ്രവർത്തകരോട് ചോദിച്ചപ്പോൾ ,ആദ്യം സമ്മതം നൽകിയത് വി.എം.ഗിരിജ.

സെബാസ്റ്റിൻ അയച്ച മെയിലിനൊപ്പം, കേരളത്തിൽ നിന്നുള്ള എല്ലാ എം.പി മാർക്കും ഞാൻ അത് അയച്ചു. കെ.കരുണാകരൻ ഉൾപ്പെടെയുള്ള എം.പിമാരുടെ മെയിൽ ബോക്സുകൾ നിറഞ്ഞു കവിഞ്ഞതിനാൽ,അവ ഒന്നൊന്നായി തിരിച്ചു വന്നുകൊണ്ടിരുന്നു. മെയിൽ തുറക്കാൻ അവർക്ക് അറിയാത്തതായിരിക്കാം കാരണം. ഇനി എന്ത് എന്ന് ആശങ്കപ്പെട്ടുകൊണ്ടിരിക്കേ, കെ.സുരേഷ് കുറുപ്പിന്റെ മറുപടി കിട്ടി. താൻ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും മന്ത്രാലയം അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നുള്ള ആശ്വാസ വാർത്തയായിരുന്നു, അത്. അത് സെബാസ്റ്റിന്റെ പ്രായമായ അമ്മയെ അറിയിച്ചപ്പോൾ, അവർ പ്രാർത്ഥനാനിരതയായി.

എത്യോപ്യയിലെ അംബാസിഡറായ കെ.പി. ഫാബിയനായിരുന്നു, എറിത്രിയയുടെ കാര്യങ്ങളും നോക്കിയിരുന്നത്. അദ്ദേഹം  അധികൃതരുമായി ചർച്ച നടത്തി. വിചിത്രമായ ഉത്തരമാണ് ലഭിച്ചത്.സാലിക്ക്  അവധി നൽകാം. പക്ഷേ, രാജ്യം വിട്ടു പോകരുത്. ഭർത്താവ് കൂടെയുള്ളതിനാൽ അദ്ദേഹം പ്രസവത്തോടനുബന്ധിച്ച കാര്യങ്ങളൊക്കെ നോക്കിക്കൊള്ളും!

- കടുത്ത ആശങ്കകൾ ഉയർത്തി, സെബാസ്റ്റിന്റെ മെയിലുകൾ വന്നുകൊണ്ടിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുരേഷ് കുറുപ്പിന് വീണ്ടും മെയിലയച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം വിദേശകാര്യ മന്ത്രാലയം ഫാബിയനെ എറിത്രിയയിലേക്കയച്ചു. അദ്ദേഹം അധികാരികളെ കണ്ടതോടെ, രവർക്ക് യാത്രാനുമതി കിട്ടി.

-അങ്ങനെ, അവസാന നിമിഷം സാലിയും സെബാസ്റ്റിനും അവിടെ നിന്ന് വിമാനം കയറി, രക്ഷപെട്ട് കൊച്ചിയിൽ തിരിച്ചെത്തി. കുറച്ചു മാസത്തെ ശമ്പളം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു , എല്ലാവർക്കും.

ദ ഹിന്ദുവിലെ വെങ്കടേശ്വരനേയും കേരള കൗമുദിയിലെ പി.സുജാതനേയും ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. അവർ സെബാസ്റ്റിനേയും സാലിയേയും കണ്ട് തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടുകൾ ആ പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് ജനശ്രദ്ധ നേടി.
എറിത്രയിലെ ഈ ദുരനുഭവങ്ങൾ വായിച്ചറിഞ്ഞവരാരും അങ്ങോട്ട് പോവില്ലന്നായിരുന്നു വിചാരിച്ചത്. പക്ഷേ, പത്രങ്ങിൽ വിളിച്ച് ,സെബാസ്റ്റിന്റെ ഫോൺ നമ്പർ വാങ്ങി അദ്ദേഹവുമായി സംസാരിച്ചവർക്ക് അറിയേണ്ടിയിരുന്നത് അവിടെ എങ്ങനെ ജോലി കിട്ടുമെന്നായിരുന്നു! ഉന്നത ബിരുദധാരികൾ ജോലിക്കായി എന്തു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ തയ്യാറായിരുന്നു.

സെബാസ്റ്റിനും സാലിയും ജീവനോടെ തിരിച്ചെത്തിയതിന് ആധുനിക വിവര സാങ്കേതിക വിദ്യയോടും , കെ.സുരേഷ് കുറുപ്പിനോടുമാണ് നന്ദി പറയേണ്ടത്. ഇല്ലായിരുന്നെങ്കിൽ അതൊരു ദുരന്തമാകുമായിരന്നു.

നാട്ടിലെത്തി, അധികം വൈകാതെ അവർക്ക് ഒരു കുട്ടി പിറന്നപ്പോൾ ,  പോരാട്ടത്തിന്റേയും സ്വാതന്ത്യത്തിന്റെയും പ്രതീകങ്ങളായ പേരുകൾ സമന്വയിപ്പിച്ച് അവൾക്ക് കണ്ണകി നാറ്റ്സ്നെറ്റ് എന്നാണ് പേരിട്ടത്. പുരാവൃത്തത്തിലെ കണ്ണകി. സത്യം, സ്വാതന്ത്ര്യം എന്ന് അർത്ഥമുള്ള എറിത്രിയൻ പദമായ നാറ്റ്സ്നെറ്റ്. ആ പേരിൽ അവിടെ വനിതാവിമോചന കൂട്ടായ്മയുമുണ്ട്. പേര് അന്വർത്ഥമാക്കി, സെബാസ്റ്റിന്റെ പാതയിൽ മതേതര ജീവിതം നയിക്കുന്നു, മിടുക്കിയായ കണ്ണകി. സാലി, ആലുവ സെന്റ് സേവിയേഴ്സ് ട്രെയ്നിങ്ങ് കോളേജിന്റെ പ്രിൻസിപ്പാളായി , സെബാസ്റ്റിന്റെ തുണയായി.

വലിയ പ്രതിസന്ധികൾക്ക് നടുവിലൂടെയായിരുന്നു , പക്ഷേ, സെബാസ്റ്റിന്റെ പിൽക്കാലത്തെ ജീവിതം. മുൻകാല സി.പി.ഐ (എം.എൽ) നേതാക്കൾക്ക് ഒട്ടും വഴങ്ങാത്ത ഒരു മേഖലയാണ് സെബാസ്റ്റിൻ തെരഞ്ഞെടുത്തത്. മുതൽമുടക്കുള്ള ഒരു സേവനവ്യവസായം. രണ്ട് ബസുകൾ വാങ്ങി. അത് വലിയ നഷ്ടത്തിലായത് സ്വാഭാവികം. മറ്റ് ചില സംരംഭങ്ങൾക്കും അതേ ദുർഗതിയുണ്ടായി. വലിയൊരു തുകയുമായി ഒരു മുൻകാല സഹപ്രവർതകൻ മുങ്ങിയതോടെ ആ തകർച്ച വലുതായി. 

പ്രത്യേകിച്ച് ജീവിത മാർഗ്ഗങ്ങളാന്നുമുണ്ടായിരുന്നില്ല , അദ്ദേഹത്തിന്. പ്രസ്ഥാനം ശിഥിലമാവുകയും സമീക്ഷ നിലയ്ക്കുകയും ചെയ്തതോടെ പൊതുപ്രവർത്തന രംഗത്ത് നിന്ന് സെബാസ്റ്റിൻ ക്രമേണ അപ്രത്യക്ഷനായി. വല്ലപ്പോഴുമുള്ള എഴുത്തും വീട്ടിലെ ചെറിയ കൃഷിയുമായി കഴിയുമ്പോഴായിരുന്നു,  നാല് വർഷം മുൻപ് അർബുദ രോഗ ബാധിതനാകുന്നത്.

 ധീരമായാണ് ആദ്യ കാലത്ത് രോഗത്തെ നേരിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സഹൃത്തുക്കളായ ഡോക്ടർമാർ , അമേരിക്കയിലുള്ള എതിരൻ കതിരവൻ തുടങ്ങിയവർ പകർന്നുനൽകിയ ആത്മവിശ്വാസം ചെറുതല്ല. അവരുമായി നിരന്തരം ബന്ധപ്പെട്ട്,കാൻസറിനെക്കുറിച്ച് കാര്യം പഠിച്ചു തുടങ്ങി.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ മുടങ്ങാനെ പങ്കടുത്തുപോന്ന സെബാസ്റ്റിൻ 2018-ൽ എത്തിയത് മകളേയും ഭാര്യയേയും കൂട്ടിയായിരുന്നു. ഓരോ ഫെസ്റ്റിവലും പിന്നെ, വലിയ നഷ്ടബോധമുണ്ടാക്കി.

രോഗം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ, ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയറ്റ്, ആ ആകെ തകർന്നു .

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്നായിരുന്നു , സെബാസ്റ്റിന്റെ ആഗ്രഹം. കാൻസർ ബാധിതനായതിനാലും, ഒട്ടേറെ പരിശോധനകൾക്കു ശേഷം, അത്ര ദൂരം എത്തിക്കുക പ്രായോഗികമല്ലാത്തതിനാലും , പച്ചാളം പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

യാതൊരുവിധ മതചടങ്ങുകളുമില്ലാതെ, അങ്ങനെ കെ.സി.സെബാസ്റ്റിന്റെ മൃതദേഹം ഇന്നലെ ചിതയിലമർന്നു.

പൂർണ്ണ മതേതരനായി ജീവിക്കാനും , അങ്ങനെ തന്നെ മരിക്കാനും കഴിയുന്നവർ അത്യപൂർവ്വം. ആ ഗണത്തിൽ പെടുന്നു , കെ.സി. സെബാസ്റ്റിൻ . ജീവിത പങ്കാളി സാലിയും മകൾ കണ്ണകിയും മരണാനന്തരവും അദേഹത്തിന്റെ നിലപാടുകൾക്കൊപ്പം ഉറച്ചു നിന്ന്,മാതൃക കാട്ടി.
വിട, പ്രിയ സുഹൃത്തേ .

Monday, 7 February 2022

' എന്റെ ആകാശവാണിക്കാലം‘-11;എം. പുഷ്പ കുമാരി,കെ.എസ്. റാണാപ്രതാപൻ

 


'എന്റെ ആകാശവാണിക്കാലം' പതിനൊന്നാം ഭാഗത്തിൽ മുതിർന്ന പ്രക്ഷേപകരായ എം. പുഷ്പ കുമാരിയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കോഴിക്കോട്) കെ.എസ്. റാണാപ്രതാപനും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, തിരുവനന്തപുരം) അനുഭവങ്ങൾ പങ്കുവച്ചു (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2021 ഡിസം.11).

തിക്കോടിയന്റെ മകളായ പുഷ്പ, അമ്മ നഷ്ടപ്പെട്ട കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്. ആകാശവാണി രണ്ടാം വീടായിരുന്നു. അച്ഛൻ അവിടെ കിടത്തി ഉറക്കിയിട്ടുണ്ട്. മഹാരഥൻമാരായ എഴുത്തുകാർക്കൊപ്പം കളിച്ചു വളർന്നു."അന്ന് ഓഫീസിന്റെ അന്തരീക്ഷമേ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്നിച്ചിരുന്ന് മുറുക്കും. ശരിക്കും ഒരു ഉത്സവാന്തരീക്ഷമായിരുന്നു. ആകാശവാണിയുടെ സുവർണ്ണകാലം. ചെമ്പൈ വന്നാൽ സ്വീകരണ മുറിയിൽ പുല്പായ വിരിച്ച് കിടക്കും. സ്റ്റേഷൻ ഡയറക്ടറും മറ്റും അദ്ദേഹത്തെ കാണാൻ അങ്ങോട്ട് ചെല്ലും . മഹാകവി വള്ളത്തോൾ, വി.ടി. തുടങ്ങിയവരൊക്കെ വന്നത് ഓർമ്മയുണ്ട്. മുതിർന്നപ്പോൾ , വി.ടി യുടെ കാൽ തൊട്ടു വന്ദിച്ച്, അനുഗ്രഹം വാങ്ങി".
കുട്ടിയായിരിക്കേ,'നാട്ടിൻപുറം' പരിപാടിയിൽ ഒരു വാചകം പറഞ്ഞു കൊണ്ടായിരുന്നു, ആകാശവാണിയിലെ തുടക്കം;"എനിക്ക് വിശക്കുന്നു, അമ്മേ .. ചോറു തരൂ'' .
അച്ഛൻ തിക്കോടിയൻ കുട്ടികളുടെ പരിപാടിയിൽ ബാലേട്ടനായിരിക്കുമ്പോൾ, അതിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.
അന്നത്തെ പ്രോഗ്രാം മേധാവി പി.വി കൃഷ്ണമൂർത്തി തന്നെ 'ലിറ്റിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ' എന്നായിരുന്നു വിളിച്ചിരുന്നത്.
1974 - ൽ കോഴിക്കോട് നിലയത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായി ചേർന്നു.
"അച്ഛന് എന്നെ ടീച്ചറാക്കണമെന്നായിരുന്നു , ആഗ്രഹം.. അച്ഛന്റെ കൂടെ ഒന്നിച്ച് ഒന്നരക്കൊല്ലം ജോലി ചെയ്തു. ഓഫീസിൽ അച്ഛനും മകളും എന്നൊന്നും ഉണ്ടായിരുന്നില്ല".
കഠിനമായി അദ്ധ്വാനിക്കണമെന്നതായിരുന്നു , തിക്കോടിയൻ നൽകിയ ഉപദേശം.
ഒട്ടേറെ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. മിക്കപ്പോഴും ഒപ്പം അഭിനയിച്ചിരുന്നത് ഖാൻ കാവിലായിരുന്നു. പി.പി.ശ്രീധരനുണ്ണിയും പി.എസ്. നമ്പീശനും ഗ്രാമശ്രീ പരിപാടിയിലെഴു തിയ ലഘുനാടക പരമ്പരകൾക്ക് ശബ്ദം നൽകിയായിരുന്നു , തുടക്കം.
ഉമ്മ
ാച്ചു, സുമിത്ര ('കാലം') തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും പുഷ്പ കുമാരിയുടെ ഓർമ്മയിൽ തിളങ്ങി നില്ക്കുന്നു.
അക്ബർ കക്കട്ടിലിന്റെ കല്യാണം മുടക്കി പാത്തുമ്മ ഉൾപ്പെടെ ഒട്ടേറെ മുസ്ലീം സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.
" അച്ഛൻ നാടകങ്ങൾ കേട്ട് അഭിപ്രായം പറഞ്ഞിരുന്നില്ല. വീട്ടിൽ റേഡിയോ വയ്ക്കാൻ ഞാൻ സമ്മതിക്കില്ല !''.
ഖാൻ കാവിലിനോടൊപ്പം ശ്രോതാക്കളുടെ കത്തുകളും വായിച്ചിരുന്നു.
മള്ളൂർ രാമകൃഷ്ണൻ, ജി. ഭാർഗ്ഗവൻ പിള്ള , കെ.എ.മുരളീധരൻ , ആർ.സി ഗോപാൽ എന്നിവരായിരുന്നു, നാടക വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്.
"റേഡിയോ നാടകത്തിൽ എല്ലാ ഭാവങ്ങളും ശബ്ദത്തിലൂടെ വരുത്തണം".ആദ്യ കാലങ്ങളിൽ നാടകങ്ങളിൽ ശബ്ദ പശ്ചാത്തലം ഒരുക്കാൻ പലതരം
പൊടിക്കൈകൾ പ്രയോഗിച്ചിരുന്നതായി പുഷ്പ കുമാരി പറഞ്ഞു. ഇടിയുടെ ശബ്ദമുണ്ടാക്കിയിരുന്നത് ടിൻ ഷീറ്റിൽ അടിച്ചായിരുന്നു. കടലാസ് കൈയ്യിലെടുത്ത് തിരുമ്മിയായിരുന്നു, തീയെരിയുന്നതിന്റെ ശബ്ദം സൃഷ്ടിച്ചിരുന്നത്.
നാടകങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്തിരുന്ന ആദ്യ കാലങ്ങളിലുണ്ടായ രസകരമായ ചില അബദ്ധങ്ങളെക്കുറിച്ചും അവർ പറഞ്ഞു. ഒരു പുരാണ നാടകം പ്രക്ഷേണം ചെയ്യപ്പെട്ടുകൊണ്ടിരിക്കേ, ധൃതരാഷ്ട്രരുടെ കൈയിൽ നിന്ന് അടുത്ത പേജ് താഴെ വീണു പോയി. സഹനടൻ അത് എടുത്ത് കൊടുത്തപ്പോൾ , സന്തോഷം കൊണ്ട് ധൃതരാഷ്ട്രർ പറഞ്ഞു: യെസ് ... യെസ് !
മറ്റൊരിക്കൽ , പ്രൊമിത്യൂസ് നാടകത്തിൽ ശബ്ദ പശ്ചാത്തലം ഒരുക്കാൻ കൊണ്ടുവന്ന വലിയ ചങ്ങല , കാമുകിയായി അഭിനയിച്ച മായാ നാരായണന്റെ കാലിൽ വീണു. വേദന കടിച്ചമർത്തിക്കൊണ്ട് അവർ തന്റെ ഭാഗം അഭിനയിച്ചു തീർത്തു.
ശ്രോതാക്കൾക്ക് ശബ്ദതാരങ്ങളോട് അങ്ങേയറ്റം ആരാധനയും സ്നേഹവുമായിരുന്നുവെന്ന് എം. പുഷ്പ കുമാരി പറഞ്ഞു. അക്കാലത്തെ സ്ഥിരം നാടക ശബ്ദങ്ങളായിരുന്ന വി.എം. അഹമ്മദ് കോയയേയും രാജം കെ.നായരേയും നിലയം സന്ദർശിക്കുന്ന ശ്രോതാക്കൾ, ആരാധന മൃത്ത് വളഞ്ഞു വയ്ക്കുന്നത് കണ്ടിട്ടുണ്ടന്നും അവർ പറഞ്ഞു.
"ജീവിതത്തിൽ ഞാൻ ആകെ ഒരു നാടകം മാത്രമേ എഴുതിയിട്ടുള്ളൂ", എം. പുഷ്പ കുമാരി പറഞ്ഞു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ,1974 - ൽ സെക്രട്ടറിയിൽ ജോലി കിട്ടി, തിരുവനന്തപുരത്തെത്തിയ കെ.എസ്.റാണാപ്രതാപന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത് കുട്ടികളുടെ പരിപാടിയിൽ ഒരു ശാസ്ത്ര പ്രഭാഷണത്തോടെയായിരുന്നു. അന്ന് ജോലി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ.
പിന്നെ,സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്ററായി ആകാശവാണിയിലെത്തി.
"മഹാരഥൻമാരല്ലാം ഇരുന്ന വലിയ ഹാളിലായിരുന്നു ഞാനും . ടി.എൻ ഗോപിനാഥൻ നായർ, കെ.പത്മനാഭൻ നായർ, എസ്. സരസ്വതിയമ്മ, ശ്യാമളാലയം കൃഷ്ണൻ നായർ , ജഗതി തുടങ്ങിയവരെല്ലാമുണ്ട്. ഒരു നാടകമെഴുതിത്തരണമെന്ന് ജഗതി ആവശ്യപ്പെട്ടു. ആദ്യം , ഒരു പേരു പറഞ്ഞു കൊടുത്തു. നാടകം ചെയ്യാൻ സമയമായപ്പോൾ ഡോ.സി.ജി.രാമചന്ദ്രൻ നായരെ ചെന്നു കണ്ടു. അദ്ദേഹം ഒരു ശാസ്ത്രനാടകമെഴുതി:
അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിൽ ഒരു ജീവി വരുന്നതാണ് കഥ : 'സാമീപ്യം, സായൂജ്യം, സാരൂപ്യം'.
നാടകത്തിന്റെ ശബ്ദ പശ്ചാത്തലം ഒരുക്കുന്നതിനായി തുമ്പ വി.എസ്.എസ്.സി യിൽ പോയി , റോക്കറ്റ് വിക്ഷേപണത്തിന്റെ ശബ്ദം റിക്കാർഡ് ചെയ്തു.
ധാരാളം ശാസ്ത്ര നാടകങ്ങൾ എഴുതിയിട്ടുണ്ട്. നാടകോത്സവങ്ങളിൽ അവ ഉൾപ്പെടുത്തി. ഗവേഷണ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വന്യ ജീവി സങ്കേതങ്ങൾ തുടങ്ങിയവ സന്ദർശിച്ച് ഫീച്ചറുകളും പരിപാടികളും ചെയ്ത അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു.
പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ ലഭിച്ച് തൃശൂർ നിലയത്തിലെത്തിയപ്പോൾ , വി.കെ. എന്നുമായി അടുത്ത സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ കഥകളും നോവലുകളും റേഡിയോ നാടകങ്ങളാക്കി .
തിരികെ തിരുവനന്തര ത്തെത്തിയപ്പോൾ , നാടകത്തിന്റെ ചുമതല വഹിച്ചു.
1994-ലെ റേഡിയോ നാടകോത്സവത്തിൽ അവതരിപ്പിച്ച , രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കമുണ്ടാക്കിയ, 'ശതാഭിഷേക'ത്തിന്റെ കഥ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു;
സംഗീതാത്മകമായ , പുതുമയുള്ള ഒരു ആക്ഷേ ഹാസ്യ നാടകം എഴുതാമെങ്കിൽ താൻ ഒപ്പം കൂടാമെന്ന് എം.ജി.രാധാകൃഷ്ണൻ പറഞ്ഞു. എസ്. രമേശൻ നായർ നാടകമെഴുതാമെന്ന് സമ്മതിച്ചു. അദ്ദേഹം കൊണ്ടുവന്നത് വലിയൊരു നാടകം. അത് വായിച്ച്, രാധാകൃഷ്ണൻ വലിച്ചെറിഞ്ഞു. പല പ്രാവശ്യം അത് മാറ്റി എഴുതിച്ചു.
"നാടകം വിവാദമുണ്ടാക്കുമെന്ന് തോന്നി. നെടുമുടി വേണു ഉൾപ്പെടെയുള്ളവർ ശബ്ദം നൽകിയ നാടകം ഒറ്റരാത്രി കൊണ്ടാണ് റെക്കാർഡിങ്ങ് നടത്തിയത്. പ്രൊഡക്ഷൻ ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ നടത്തി.. രംഗം മാറുന്നതിന്, സംഗീതത്തിനു പകരം വായ്ത്താരിയയാണുപയോഗിച്ചത്. ജി.ശ്രീറാമായിരുന്നു അതുണ്ടാക്കിയത്.
"നാടകം പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞപ്പോൾ തന്നെ സിനിമാ സംവിധായകൻ കെ.പി. കുമാരൻ വിളിച്ചു. 45 മിനിറ്റായപ്പോൾ തിരുവനന്തപുരത്ത് കറന്റ് പോയി. മറ്റ് നിലയങ്ങളിൽ പ്രക്ഷേപണം മുടങ്ങിയില്ല. ഇവിടെയുള്ളവർ ആ നാടകം ഇതുവരെയും പൂർണ്ണമായി കേട്ടിട്ടില്ല. അത് പിന്നീടൊരിക്കലും ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടില്ല".
ഏകാധിപതിയായ കിട്ടുമ്മാവനിൽ ,അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനേയും, ഭാര്യാസഹോദരീ പുത്രനായ കിങ്ങിണിക്കുട്ടനിൽ കെ.മുരളീധരനേയും ജനങ്ങൾ കണ്ടതോടെ വലിയ വിവാദം പൊട്ടി പ്പുറപ്പെട്ടു. മൂന്നാം ദിവസമായിരുന്നു , അതിന്റെ തുടക്കം. "മുഖ്യമന്ത്രിക്ക് കേൾക്കാനായി , സഹപ്രവർത്തകനായ കെ.പി.ഉദയഭാനു ടേപ്പ് ആവശ്യപെട്ടുവെങ്കിലും നൽകിയില്ല. നാടകത്തിന്റെ വിവർത്തനവും ടേപ്പും ഡൽഹിയിലെ ആകാശവാണി അധികൃതർ ആവശ്യപെട്ടു. മലയാളിയായ അന്നത്തെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ നാടകം കേട്ട്, അതിൽ തെറ്റൊന്നുമില്ലെന്ന് രേഖപ്പെടുത്തി" .
നാടകം പുസ്തകമായി ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു. അതിന് തുടരെ തുടരെ പതിപ്പുകളുണ്ടായി. ഈ നാടകത്തിലെ കിട്ടുമ്മാവൻ കരുണാകരനെ മനസിൽ വച്ചാണ് താൻ എഴുതിയതെന്ന് രമേശൻ നായർ പറഞ്ഞതോടെ വിവാദം ആളിക്കത്തി. "ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറായിരുന്നു. പക്ഷേ, ഏതാനും മാസങ്ങൾ കഴിഞ്ഞ് എസ്. രമേശൻ നായരെ പോർട്ട് ബ്ലയറിന് സ്ഥലം മാറ്റി. അദേഹം പോയില്ല. പകരം, സർവീസിൽ നിന്ന് സ്വയം വിരമിച്ചു".
അക്കാലത്ത് ഒ.വി.വിജയന്റെ ഒരു കഥ റേഡിയോ നാടകമാക്കിയിട്ടുണ്ടെന്ന് റാണാപ്രതാപൻ പറഞ്ഞു. റേഡിയോ മാധ്യമത്തിന് വഴങ്ങുമോ എന്ന് സംശയമുണ്ടായിരുന്ന വി.കെ.എന്നിന്റെ 'മഞ്ചൽ', എൻ.പി.സുകുമാരൻ , ആറു ഭാഗങ്ങളുള്ള റേഡിയോ നാടകമാക്കി. അത് സിനിമയാക്കാനും ശ്രമം നടന്നിരുന്നു. "അങ്ങനെ വന്നിരുന്നവരോട്, എന്നെ കാണാനായിരുന്നു വി.കെ.എൻ നിർദ്ദേശിച്ചിരുന്നത്".
ഉറൂബിന്റെ 'സുന്ദരികളും സുന്ദരൻമാരും' തുടർനാടകമാക്കി , സംവിധാനം ചെയ്തു.
കോഴിയെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ പൂർണ്ണതയ്ക്കായി, ഒരു കോഴിയെ വാങ്ങി സ്റ്റുഡിയോയിലിട്ട് ശബ്ദലേഖനം ചെയ്ത അനുഭവവും അദ്ദേഹം വിവരിച്ചു.
തനിക്ക് ആത്മീയ ബന്ധമുള്ള കൃതികളുടെ റേഡിയോ ആവിഷ്ക്കാരങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് റാണാ പ്രതാപൻ പറഞ്ഞു. റേഡിയോയ്ക്കു വേണ്ടി എഴുതുമ്പോൾ ബാലസാഹിത്യം പോലെയായിരിക്കണം, ഭാഷ. അതിൽ 80 ശതമാനവും വിനോദമായിരിക്കണം. അത് വിവരങ്ങൾ കൊണ്ട് നിറക്കാൻ പാടില്ല.
റേഡിയോ നാടകങ്ങളിൽ സ്ക്രിപ്റ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിന്നെ, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും.
എ.ബി.യു അവാർഡ്, പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ്ങിന് രണ്ടു തവണ ഉൾപ്പെടെ 14 ദേശീയ പ്രക്ഷേപണ പുരസ്ക്കാരങ്ങൾ തുടങ്ങിയവ കെ.എസ്. റാണാപ്രതാപന് ലഭിച്ചിട്ടുണ്ട്.
റേഡിയോ ഒരു പേഴ്സണൽ മീഡിയമാണ്. ആകാശവാണിയുമായി ശ്രോതാക്കൾക്ക് ആത്മബന്ധമുണ്ടെന്നും റാണാപ്രതാപൻ പറഞ്ഞു. പ്രക്ഷേപണത്തിന്റെ ഭാവിയിൽ അദ്ദേഹത്തിന് ആശങ്കകളില്ല.
പി.പി.ശ്രീധരനുണ്ണി, എം.വി.ശശികുമാർ,
ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥിയായ ഫാത്തിമ സന, പത്മനാഭ മല്യ , പി.എം.ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയുമായിരുന്നു , മോഡറേറ്റർമാർ.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക് :
(Recorded and uploaded by Shibu Pm )


'എന്റെ ആകാശവാണിക്കാലം'- 19;ഗീതാദേവി വാസുദേവൻ,മേനോൻ ഉണ്ണികൃഷ്ണൺ

 


'എന്റെ ആകാശവാണിക്കാലം' 19 ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രു. 5, 2022) ഗീതാദേവി വാസുദേവനും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, കോഴിക്കോട്) മേനോൻ ഉണ്ണികൃഷ്ണനും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, കൊച്ചി) അനുഭവങ്ങൾ പങ്കുവച്ചു.
 
കുടുംബത്തിൽ നിന്ന് പകർന്ന്കിട്ടിയതാണ് തന്റെ സംഗീതമെന്ന് ഗീതാദേവി വാസുദേവൻ. അമ്മ പി.വി. സാവിത്രിക്കുട്ടി കോഴിക്കോട് ആകാശവാണിയിൽ കർണ്ണാടകസംഗീതക്കച്ചേരികൾ നടത്തിയിരുന്നു. ആയുർവേദ ഡോക്ടറായിരുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പീശനും സംഗീതാസ്വാദകനായിരുന്നു. അദ്ദേഹത്തിന് കെ.രാഘവൻ മാസ്റ്റർ, പഴയന്നൂർ പരശുരാമൻ തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു. ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റായ കെ. വെങ്കിടാചലത്തിൽ നിന്ന് അമ്മ വയലിൻ പഠിച്ചിരുന്നു.
 
അങ്ങനെ, കുട്ടിയായിരിക്കുമ്പോഴേ നല്ല കേൾവിജ്ഞാനമുണ്ടായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സാഹിത്യ സമാജത്തിന്റെ പരിപാടിയിൽ പാടി. തുടർന്ന് സ്ക്കൂളിലെ എല്ലാ വേദികളിലും ഗാനമേളകളിലും പാടി.
 
പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാന പ്രവീണയും പാസായി. ഗാന പ്രവീണയ്ക്ക് റാങ്കുണ്ടായിരുന്നു. 1981-ൽ അവിടെ സംഗീതാദ്ധ്യാപികയായി . 1984 ലാണ് സ്റ്റാഫ് ആർട്ടിസ്റ്റായത് ; മംഗലാപുരം നിലയത്തിൽ. തുടർന്ന്, കോഴിക്കോട്ടെത്തി.
പ്രഗത്ഭ സംഗീതജ്ഞരായ കെ.ആർ.കേദാരനാഥൻ, ആർ.മീരാബായി, ചാലക്കുടി എൻ.എസ്.നാരായണ സ്വാമി, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം,എം.എ. വേണുഗോപാൽ, ജാനകി വേണുഗോപാൽ, ,മാവേലിക്കര ആർ. പ്രഭാകര വർമ്മ തുടങ്ങിയവരായിരുന്നു, ഗുരുക്കൻമാർ.
"എന്നും രാവിലെ 4 മുതൽ 6.30 വരെയും വൈകീട്ട് 6.30 മുതൽ 9.30 വരെയും സാധകം ചെയ്യുമായിരുന്നു. അച്ഛന്റെ ചിട്ടയായിരുന്നു , അത്".
 
ലളിതഗാനത്തിന് ഓഡിഷൻ പാസായി, 1975 മുതൽ ആകാശവാണിയിൽ പാടിത്തുടങ്ങി. 1979- മുതൽ സംഗീതക്കച്ചേരികളും അവതരിപ്പിച്ചു തുടങ്ങി.
 
" കോഴിക്കോട് ആകാശവാണിയിലെത്തുമ്പോൾ 25 സ്റ്റാഫ് ആർട്ടിസ്റ്റുമാരുണ്ടായിരുന്നു. ഇന്ന് ആരുമില്ല. അന്ന് കച്ചേരികളല്ലാം തത്സമയ പ്രക്ഷേപണമായിരുന്നു... ഡോ.ബാലമുരളി കൃഷ്ണയ്ക്കാപ്പം പ്രഭാതഗീതം പാടാൻ ഭാഗ്യമുണ്ടായി. ചന്ദിക ഗോപിനാഥും പാടി.കെ. ദക്ഷിണാമൂർത്തി ഈണം നൽകിയ ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്. ശെമ്മങ്കുടി, ചെമ്പൈ തുടങ്ങിയ മഹാരഥൻമാരെ പരിചയപ്പെട്ടു".
 
ഒരിക്കൽ പുറമേരിയിലെ സംഗീതസഭയുടെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ദക്ഷിണാമൂർത്തിക്ക് സമയത്ത് എത്തിച്ചേരാനായില്ല."എന്റെ സംഗീതക്കച്ചേരി ഉണ്ടായിരുന്നു.അത് തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹമെത്തി, സദസിന്റെ മുൻനിരയിലിരുന്നു. പേടിയോടെയാണ് ഞാൻ പാടിയത്. കച്ചേരി കഴിഞ്ഞ് അദ്ദേഹം ഉദ്ഘാടനം നടത്തി".
 
2016 ൽ വിരമിച്ച ശേഷം കുട്ടികളെ കർണ്ണാക സംഗീതം പഠിപ്പിക്കുന്നു. ഇപ്പോഴും ഗാനമേള വേദികളിൽ സിനിമാപ്പാട്ടുകൾ പാടുന്നുണ്ട്. ആകാശവാണിയിലെ സംഗീത സംവിധായകനായിരുന്ന കടുതുരുത്തി ടി.ആർ.രാധാകൃഷ്ണൻ ഈണമിട്ട 'ചോലകളിളനീർക്കുളിരുമായ് ...' എന്ന ലളിതഗാനം ഗീതാദേവി വാസുദേവൻ ആലപിച്ചു.
 
പനാജി നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി 1986-ൽ ചേർന്നത് പറഞ്ഞു കൊണ്ടായിരുന്നു , മേനോൻ ഉണ്ണികൃഷ്ണൻ ആരംഭിച്ചത്.
 
പഠന കാലത്ത്,മാധ്യമമാണ് കരിയർ എന്ന് ചിന്തിച്ചിട്ടേയില്ല. പക്ഷേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയെഴുതി , നിയമനം കിട്ടിയത് ഗോവയിൽ. പുലരും വരെ ജനങ്ങൾ ആടിയും പാടിയും നടക്കുന്ന, ബിയർ ഒഴുകുന്ന നാട് . അവിടെ നിന്ന് അത്തവണ ആരും തെരഞ്ഞെടുക്കപ്പെട്ടില്ല.
 
"ആ വലിയ നിലയത്തിൽ ആകെയുണ്ടായിരുന്നത് ഒരേയൊരു ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് . മറുനാട്ടുകാരായ അഞ്ച് പേരെ അവിടെ നിയമിച്ചു. കെ.ബാലചന്ദ്രനായിരുന്നു , മറ്റൊരു മലയാളി .അവിടുത്തുകാരെ ഒഴിവാക്കി അന്യസംസ്ഥാനക്കാരെ നിയമിച്ചതിൽ മുറുമുറുപ്പുകളുണ്ടായി".
1946-ൽ , പോർച്ചുഗീസുകാരുടെ കാലത്ത് പരീക്ഷണ പ്രക്ഷേപണം തുടങ്ങിയ നിലയം, പല പരിണാമങ്ങൾക്ക് വിധേയമായി, 1964-ൽ ആകാശവാണിയായി.
 
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച, കൊങ്കണി, മറാത്തി തുടങ്ങിയ ഭാഷകളിലെ ഏഴ് അനൗൺസർമാരും അവിടെയുണ്ടായിരുന്നു.
 
"ആദ്യമായി ചെയ്തത് ഒരു ഇംഗ്ലീഷ് ഫീച്ചറായിരുന്നു. ഹോസ്റ്റൽ ജീവിതത്തെക്കുറിച്ചായിരുന്നു,അത്".
അക്കാലത്ത്, പനാജിയിൽ ഷൂട്ടിങ്ങിനെത്തിയ അമിതാബ് ബച്ചനുമായി അഭിമുഖം നടത്താൻ കെ.ബാലചന്ദ്രനുമൊത്ത് പോയ സാഹസിക കഥയും അദ്ദേഹം വിവരിച്ചു. പലർ മുഖേന ശ്രമിച്ചെങ്കിലും അതിന് വഴിയൊരുങ്ങാതെ വന്നപ്പോൾ നേരെ ചെല്ലുകയായിരുന്നു. ആകാശവാണി ഐഡന്റിറ്റി കാർഡ് കാട്ടി അകത്ത് കയറി. ഷൂട്ടിങ്ങ് സ്ഥലത്ത് കാറിലിരിക്കുകയായിരുന്ന ബച്ചനോട് കാര്യം പറഞ്ഞു.
 
" ഷൂട്ടിങ്ങിനിടയിൽ ദേവാലയത്തിൽ സിഗരറ്റ് വലിച്ച സംഭവം വിവാദമായ സമയം. മാധ്യമങ്ങളോട് സംസാരിക്കുന്നത് അഭിഭാഷകർ വിലക്കിയിരിക്കുന്നതിനാൽ ഇന്റർവ്യൂ നൽകാൻ കഴിയില്ലെന്ന് വിനയപൂർവം അദ്ദേഹം പറഞ്ഞു. 'സർ' എന്നായിരുന്നു,അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത്".
 
എം.ടി.വാസുദേവൻ നായരുമായി ഇംഗ്ലീഷിൽ അഭിമുഖം നടത്തിയത് ധന്യമായ ഓർമ്മയാണ്. ഗിരീഷ് കർണ്ണാടുമായും അഭിമുഖം നടത്തി.
 
യേശുദാസുമായി പണ്ഡിറ്റ് വെങ്കിടേഷ് ഗോൾഗണ്ടി നടത്തിയ അപൂർവ്വമായ ഇംഗ്ലീഷ് അഭിമുഖം, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായിരുന്ന വിജയചന്ദ്രൻ നൽകിയത് ലൈബ്രറിയിലെ ശബ്ദശേഖരത്തിലുണ്ടാകണം. അതിന്റെ കോപ്പി കൈയിൽ സൂക്ഷിക്കാനാകാത്തതിൽ വിഷമുണ്ട്.
1983 -ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിന് (CHOGM) ഗോവയിലെ ഒരു കേന്ദ്രത്തിൽ വിരുന്നൊരുക്കിയപ്പോൾ, മാദ്ധ്യമങ്ങൾക്ക് വിലക്കുള്ള അവിടെയെത്തി, കെന്നത്ത് കൗണ്ടയുടെ പാട്ട് റെക്കാർഡ് ചെയ്ത സാഹസികരായ പ്രക്ഷേപകരെക്കുറിച്ചു കേട്ട കഥകൾ മേനോൻ ഉണ്ണികൃഷ്ണൻ വിവരിച്ചു.
 
സ്പോർട്ട്സും ഇംഗ്ലീഷ് പരിപാടികളും ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സ്വതന്ത്ര ചുമതല കിട്ടിയപ്പോൾ, മുൻ മുഖ്യമന്ത്രി ചർച്ചിൽ അലി മാവോ റെക്കാർഡിങ്ങിന് വന്ന അനുഭവവും അദ്ദേഹം വിവരിച്ചു. സാധാരണക്കാരെപ്പോലെയായിരുന്നു ,അവിടുത്തെ രാഷ്ട്രീയ നേതാക്കൾ.
വളരെ ലളിതമായി ജീവിക്കുന്നവരാണ് ഗോവക്കാർ - easy way of life.
പനാജി നിലയത്തിലെ 60 ശതമാനം പരിപാടികൾ കൊങ്കണിയിലാണ്. കൊങ്കണി നാടൻ പാട്ടുകളുടെ വലിയ ശേഖരം അവിടെയുണ്ട്. ഇംഗ്ലീഷിൽ മാത്രമല്ല, കൊങ്കണിയിലുമുള്ള പാശ്ചാത്യ സംഗീതവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലും പ്രക്ഷേപണമുണ്ട്.
 
1999-ൽ കൊച്ചി നിലയത്തിലെത്തി. "ഹൃദയത്തോട് ചേർന്നു നില്ക്കുന്ന നിലയം".
ഉള്ളടക്കത്തിൽ ധാരാളം പരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞു. രണ്ടു പ്രാവശ്യം ആകാശവാണി ദേശീയ പുരസ്കാരം കിട്ടി.
 
തിരുവനന്തപുരം നിലയത്തിലായിരുന്നപ്പോൾ 'പൂന്തേനരുവി' അവതരിപ്പിച്ചിരുന്നു. അതിന്റെ പേരിൽ പിന്നീടും ശ്രേയാക്കളാൽ തിരിച്ചറിയപ്പെടുന്നുണ്ട്.
"ആകാശവാണിയിൽ നിന്ന് വിരമിച്ചതോടെ ആ ഐഡന്റിറ്റി അവസാനിച്ചു. കരിയർ എന്ന നിലയിൽ അത് പരാജയമായിരുന്നു. സർവീസിൽ ആർജിച്ച അറിവുകളൊന്നും ഉപയോഗപ്പെടുത്താൻ അധികാരമുള്ള പദവികളോ അവസരങ്ങളോ ലഭിച്ചില്ല".
 
റിട്ടയർമെന്റിനു ശേഷം പൂർണ്ണ സമയവും എഴുത്തിലാണ്. വിരമിക്കലിന് മുൻപുള്ള നൂറു ദിവസത്തെ ആസ്പദമാക്കി , ഇംഗ്ലീഷിൽ എഴുതിയ 'When waves fell silent' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു."ഈ പകിട്ടിന്റെയും പ്രൗഡിയുടേയും പിന്നിലുള്ള അജ്ഞാതരെക്കുറിച്ചും എഴുതി".ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്.
 
പരിപാടിയിൽ പങ്കടുത്തുവെങ്കിലും സാങ്കേതിക തടസം കാരണം പി.ഇ. പാച്ചുവിന് സംസാരിക്കാൻ സാധിച്ചില്ല.
 
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം' 19 ആം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.

 

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍