ജോഷിയുടെ പുതിയ ചിത്രമായ നസ്രാണിയിലെ നായകന്‍ മമ്മൂട്ടിയാണു.പറന്നു നടന്ന് പ്രേമിക്കുകയും,എതിരാളികളെ പറന്നടിച്ച് പപ്പടമാക്കുകയും,ഉന്നതര്‍ക്ക് അടിച്ച് പൂക്കുറ്റിയാകാനും അല്പസ്വല്പം നേരമ്പോക്കുകള്‍ക്കുമായി ഉണ്ടാക്കിയ ക്ലബ്ബിന്റെ സെക്രട്ടറിയായി വിലസുകയും ചെയ്യുന്ന ഡി .കെ എന്ന ഒന്നാംതരം കോട്ടയം നസ്രാണിയുടെ വീര-ശൂരപരാക്രമങ്ങളാണു ഇതിവൃത്തം. റബ്ബറിനു മരുന്നടിക്കുന്ന ഹെലികോപ്റ്റര്‍ വിമന്‍സ് കോളേജിന്റെ ഗ്രൌണ്ടിലിറക്കി അദ്ധ്യാപികയായ കാമുകിയേയും കൊണ്ടു അയാള്‍ പറന്നോട്ടെ.തല്‍ക്കാലം നമുക്കു കണ്ടു രസിക്കാം:അസൂയപ്പെടാം.അല്ലാതെ ഹെലികോപ്റ്റര്‍ഗ്രൌണ്ടിലിറക്കാന്‍ അനുമതിയെവിടെ എന്നു തലപുണ്ണാക്കേണ്ട കാര്യമില്ല.
പക്ഷേ ,കൊലപാതകകുറ്റം അരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മോചനത്തിനായി അയാള്‍ ജില്ലാ ജഡ്ജിയെ ഭീഷണിപ്പെടുത്തുംപോള്‍ തലയാട്ടി രസിച്ചിരിക്കാന്‍ കഴിയുവതെങ്ങനെ?
ജാമ്യം നല്‍കിയില്ലങ്കില്‍ ശരിപ്പെടുത്തുമെന്നാണു ജുഡ്ജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്റെ കോട്ടയം നസ്രാണി-സ്റ്റൈലില്‍ ഡി. കെ ഭീഷണിപ്പെടുത്തുന്നതു.അക്കാര്യം അയാള്‍ ജുഡ്ജിയോട് പ്രത്യേകം പറയുന്നുമുണ്ട്.ജുഡ്ജി പ്രതികരിക്കുന്നില്ല.പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.ഗുണ്ടായിസത്തിനു മുന്നില്‍ നീതിന്യായസംവിധാനം വഴങ്ങുമെന്നും,ജുഡ്ജിയെ വിരട്ടി ഇഷ്ടകാര്യങ്ങള്‍ സാധിക്കാമെന്നുമുള്ള വളരെ അപകടകരമായ സന്ദേശമാണു ചിത്രം നല്‍കുന്നത്.നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ കടയ്കല്‍ കത്തിവെക്കുന്ന സിനിമാക്കാരുടെ ഈ കുറ്റകൃത്യത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം.
സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡിഷ്യറി.നീതിന്യായവ്യവസ്ഥയുടെ വിലയിടിച്ചുകാട്ടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എങ്ങിനെ സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്തു?അവരും സൂ പ്പര്‍ സ്റ്റാറിന്റെ ഈ നസ്രാണീവേഷത്തില്‍ വീണുപോയോ?
കോടതിയെ താറടിച്ച്കാണിക്കുന്നവരെ കോടതി അലക്ഷ്യകുറ്റത്തിനു പ്രതിക്കൂട്ടില്‍ കയറ്റുകതന്നെ വേണം.അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരും.
പക്ഷേ ,കൊലപാതകകുറ്റം അരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മോചനത്തിനായി അയാള്‍ ജില്ലാ ജഡ്ജിയെ ഭീഷണിപ്പെടുത്തുംപോള്‍ തലയാട്ടി രസിച്ചിരിക്കാന്‍ കഴിയുവതെങ്ങനെ?
ജാമ്യം നല്‍കിയില്ലങ്കില്‍ ശരിപ്പെടുത്തുമെന്നാണു ജുഡ്ജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്റെ കോട്ടയം നസ്രാണി-സ്റ്റൈലില്‍ ഡി. കെ ഭീഷണിപ്പെടുത്തുന്നതു.അക്കാര്യം അയാള്‍ ജുഡ്ജിയോട് പ്രത്യേകം പറയുന്നുമുണ്ട്.ജുഡ്ജി പ്രതികരിക്കുന്നില്ല.പ്രതിക്ക് ജാമ്യം കിട്ടുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.ഗുണ്ടായിസത്തിനു മുന്നില്‍ നീതിന്യായസംവിധാനം വഴങ്ങുമെന്നും,ജുഡ്ജിയെ വിരട്ടി ഇഷ്ടകാര്യങ്ങള്‍ സാധിക്കാമെന്നുമുള്ള വളരെ അപകടകരമായ സന്ദേശമാണു ചിത്രം നല്‍കുന്നത്.നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ കടയ്കല്‍ കത്തിവെക്കുന്ന സിനിമാക്കാരുടെ ഈ കുറ്റകൃത്യത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണം.
സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡിഷ്യറി.നീതിന്യായവ്യവസ്ഥയുടെ വിലയിടിച്ചുകാട്ടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എങ്ങിനെ സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്തു?അവരും സൂ പ്പര്‍ സ്റ്റാറിന്റെ ഈ നസ്രാണീവേഷത്തില്‍ വീണുപോയോ?
കോടതിയെ താറടിച്ച്കാണിക്കുന്നവരെ കോടതി അലക്ഷ്യകുറ്റത്തിനു പ്രതിക്കൂട്ടില്‍ കയറ്റുകതന്നെ വേണം.അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരും.
27 comments:
പ്രദീപ് ഭായ്...
സുപ്പര്‍ സ്റ്റാറിനു കൊട്ടിരസിക്കാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജുഡിഷ്യറി.നീതിന്യായവ്യവസ്ഥയുടെ വിലയിടിച്ചുകാട്ടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എങ്ങിനെ സെന്‍സര്‍ ബോര്‍ഡ് അനുമതി കൊടുത്തു?അവരും സൂ പ്പര്‍ സ്റ്റാറിന്റെ ഈ നസ്രാണീവേഷത്തില്‍ വീണുപോയോ?
കോടതിയെ താറടിച്ച്കാണിക്കുന്നവരെ കോടതി അലക്ഷ്യകുറ്റത്തിനു പ്രതിക്കൂട്ടില്‍ കയറ്റുകതന്നെ വേണം.അല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരും.
ഈ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു....പക്ഷേ മുകള്‍ത്തട്ടിലിരുന്നു ഈ താരങ്ങളെ ഉഞ്ഞാലാട്ടുന്നതും...കൊഞ്ചിക്കുന്നതും സെന്‍സര്‍ സാറന്‍മാരൊക്കെ തന്നെയല്ലേ....എന്തായലും അതിക്രമങ്ങള്‍ കട്ന്നു കയറുകയാണ് മലയാള സിനിമയില്‍..
സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍ക്കുന്ന സിനിമകള്‍ മരിച്ചിട്ട് കാലങ്ങളായ്..സിനിമാസ്വാദനം...ഇന്ന്.ആസ്വാദനം നല്‍ക്കുന്നുണ്ടോ...എല്ലാംഒരുതരം കളികളായ് മാറികൊണ്ടിരിക്കുന്നു....
നന്‍മകള്‍ നേരുന്നു
പടം കണ്ടില്ല.
എന്നാലും അഭിപ്രായം നന്നായിട്ടൊ.
പക്ഷെ ഇതൊക്കെ ആരെങ്കിലും ഓര്‍ക്കുമോ??
സിനിമയെ സിനിമയായി കാണാന്‍ ശ്രമിക്കൂ..അത് ജീവിതത്തിന്റെ നേര്‍ പകര്‍പ്പല്ല...വെറും കഥ.. നിത്യജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യമല്ലാത്ത പലതും സിനിമയിലൂടെ കണ്ട് നാം നിര്‍വൃതിയടയുന്നു...തലയാട്ടിരസിക്കുന്നു..അതങ്ങനെ തന്നെ ആയിക്കോട്ടേ...:)
ഇത്തരം സിനിമാക്കാര്‍ക്ക് വളം വെച്ചു കൊടുക്കുന്നത് നിങ്ങളെപ്പോലെയുള്ളവര്‍ തന്നെയാണ്. ഈ സിനിമ നിങ്ങളെ രസിപ്പിക്കും എന്നു തോന്നിയതു കൊണ്ടല്ലേ നിങ്ങള്‍ പോയി കണ്ടത്..?
കാശും സമയവും മുടക്കി ഈ വൃത്തികേട് കാണാന്‍ നിങ്ങളെ പോലുള്ളവര്‍ വരുമെന്ന് രഞ്ഞ്‌ജിത്തിനും ജോഷിക്കും അറിയാം. അതുകൊണ്ടാണല്ലോ ഇവരൊക്കെ സിനിമ ഉണ്ടാക്കുന്നത്. ആരും കാണാനില്ലെങ്കില്‍ തന്നെ നിര്‍ത്തിക്കോളും...നിങ്ങളാലാവുന്നത് നിങ്ങള്‍ ചെയ്യുക...ഈ വൃത്തികേടുകള്‍ കാണാന്‍ പോകാതിരിയ്ക്കുക...
സിനിമ ഇതുവരെ കണ്ടില്ല. പക്ഷെ ഇതൊക്കെ നമ്മുടെ സിനിമയില്‍ സാധാരണമല്ലേ?
വിമര്‍ശനത്തോട് ഞാനും യോജിക്കുന്നു.
പക്ഷേ സംവിധായകനെ ജയിലിലടക്കണം എന്നൊക്കെയുള്ളത് ഒരു കടന്ന കൈയല്ലേ? :-)
മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവുമാണ്.
സിനിമയെ ഒരു വ്യക്തിയുടെ കഥ മാത്രമായി കാണാന്‍ ശ്രമിക്കുന്നതാണ് ഔചിത്യം. കലാമൂല്യമിലാത്ത പുരുഷകേസരി(macho)-സിനിമകള്‍ ഉണ്ടാക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് കാണുകയോ കാണാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതു പോലെ അത്തരം സിനിമകളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പ്രദീപിനുമുണ്ട്.
ഇതല്ലേ യഥാര്‍ത്ഥമായ ജനാധിപത്യം??
പ്രദീപിന്റെ ധാര്‍മ്മികരോഷത്തില്‍ ഞാനും പങ്ക് ചേരുന്നു .
ഇത് ജീവിതം അല്ല.. സിനിമ മാത്രം.. രണ്ടര മണിക്കൂറ് ജീവിതഭാരവും മറ്റ് എടങ്ങേറുകളും മറന്ന് വെള്ളിത്തിരയിലെങ്കിലും തങ്ങളുടെ വീരനായകന്‍ വിലസ്സുന്നതും അസാധ്യമായവ ചെയ്യുന്നതും കണ്ട് കൈയ്യടിക്കാനും കൂക്കിയാറ്ക്കാനും കിട്ടുന്നൊരു വിനോദോപാധി മാത്രമല്ലേ സിനിമ? അതിനെ അതായി മാത്രം കാണാന്‍ ശ്രമിച്ചാല്‍ ഒരു പ്രശ്നവുമില്ലാലോ.. അല്ലേ?
superstars have no special rights
ഇതൊരു സാമ്പിള്‍ വെടിക്കെട്ടല്ലെ!! കോട്ടയത്തേക്കു വരൂ സിനിമയിലല്ലാത്ത പച്ചയായ ജീവിതം കുറെ അച്ചായന്മാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍, ചവിട്ടിത്തെക്കുന്നതു കാണാം. നല്ല ഉഗ്രന്‍ നിരൂപണം....പക്ഷെ സിനിമയെ , നിനിമയായിട്ടു കാണണം, അതു പലരുടെയും വയറ്റിപ്പിഴപ്പാണ്.
സിനിമ ജീവിതത്തിന്റെ നേര്‍പകര്‍പ്പല്ലെന്നു സമ്മതിച്ചു.എന്നുവെച്ചു തോന്നിയതൊക്കെ കാട്ടുന്നതെങ്ങിനെ?ജുഡീഷ്യറിയെ ഇങ്ങിനെ പത്രങ്ങളോ ഭരണാധികാരികളോ ചിത്രീകരിച്ചാല് എന്താകും ഫലം?ജുഡ്ജിമാരില് ദുരുദ്ദേശ്യം-mala fide-ആരോപിക്കുന്നതും വിധിന്യായങ്ങളെ വിമര്‍ശിക്കുന്നതും ഒന്നല്ല.‘നീതി പീഠം വിചാരണവിധേയം’ എന്ന എന്റെ പോസ്റ്റില് പറഞ്ഞിരിക്കുന്നത് രണ്ടാമത്തെ കാര്യമാണു.ജുഡ്ജി ഭീഷണിക്കു വഴങ്ങുന്നവനാണെന്നും,കോട്ടയം നസ്രാനിക്കു അതിനുള്ള ജന്മാവകാശമുണ്ടെന്നും സിനിമയില് ആഘോഷിക്കപ്പെടുന്നത് അത്യന്തം ആപല്‍ക്കരമാണു.ഇന്നാട്ടിലെ നിയമനിര്‍മണസഭക്കും പൌരര്‍ക്കുമില്ലാത്ത എന്തവകാശമാണു സിനിമയിലെ സുപ്പര് സ്റ്റാറിനുള്ളത്?
സിനിമ ഒരു "entertainer" മാത്രമാണ്. സിനിമയിലൂടെ മനുഷ്യനെ നല്ല കാര്യങ്ങള്‍ മാത്രം ധരിപ്പിക്കുന്ന,മനസ്സിലാക്കുന്ന കാലം ഒക്കെ എന്നെ പോയി.സൂപ്പര്‍ സ്റ്റാറിനു ചേരുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക മാത്രം ആണ് ഇന്നു സിനിമയില്‍ നടക്കുന്നത്.അത് ഒരു സിനിമ മാത്രം ആണ് എന്നു തീരുമാനിച്ച്, സിനിമ തീരുമ്പോള്‍ അവിടെ വെച്ച് അതിനെപ്പറ്റിയുള്ള അഭിപ്രായവും അവസാനിപ്പിക്കുക.പിന്നെ പോലീസുകാര്‍....അവര്‍ തന്നെ , ഇന്നു ദ്രോഹം ചെയ്യുന്ന കാലം... സുരക്ഷയും സംരക്ഷണയും തരേണ്ടവര്‍ തന്നെ ഇന്ന് അതിനു തസസ്സം നില്‍ക്കുകയാണ്.പിന്നെ ജുഡിഷ്യറി എത്ര് മാത്രം സ്വാധീനങ്ങള്‍ക്കതീതമാണെന്ന്, എനിക്കും വ്യക്തമല്ല. കോട്ടയം......... അവിടെയുള്ളവരെക്കുറിച്ചു പണ്ടു പണ്ടു കാലം മുതല്‍ക്കെയുള്ള പരാധികള്‍ ഇന്നും നില നില്‍ക്കുന്നു.കോട്ടയം നസ്രാണിയുടെ തലക്കനം,ഇന്നു വരെ ആര്‍ക്കും തന്നെ മാറ്റാന്‍ സാധിച്ചിട്ടില്ല.ഞങ്ങള്‍ എല്ലവരെക്കാളും ഉന്നതനാണ്,എവിടെയും അഭിപ്രായം പറയാം, ഇടപെടാം... ജീവിതകാലം മുഴുവനും കണ്ടും കേട്ടും ജീവിച്ചതാണ് . ഞാനും ഒരു കോട്ടയം കാരിയാണ്.
ഞാന്‍ ഒരു മാവേലിക്കരക്കാരനാണു.ഒറിജിനല്‍ നസ്രാണികളുമായി ജന്മനാ ബന്ധമുള്ളതിനാല്‍ സ്വപ്ന പറഞ്ഞതിനോടു 100 ശതമാനം യോജിപ്പുണ്ടു.പക്ഷേ, സിനിമയല്ലേ അതെല്ലാം മറന്നേക്കൂ എന്ന സമീപനം എതിര്‍ക്കപ്പെടേണ്ടതുണ്ട്.എന്തുകൊണ്ടെന്നാല്‍ ,ഏറ്റവും വലിയ ബഹുജനമാധ്യമം ടി വിയോ റേഡിയോയോ പത്രങ്ങളോ അല്ല.അതു സിനിമയാണു.അതു സന്മാര്‍ഗ്ഗപ്രദായിനിയായിരിക്കണമെന്നു ഞാന്‍ പറഞ്ഞിട്ടില്ല.അക്കാര്യം സംവിധായകന്‍ തീരുമാനിക്കട്ടെതീരുമാനിക്കട്ടെ.ജനാധിപത്യത്തിന്റെ നാലു നെടുതൂണുകളില്‍ ഇന്നും ബലക്ഷയം ഏല്‍ക്കാത്തതും അധികം പുഴുക്കുത്തേല്‍ക്കാത്തതുംജുഡീഷ്യറിക്കു മാത്രമാണു.അവിടെ കേറി നിരങ്ങുന്നത് ജനവിശ്വാസത്തെ തകര്‍ക്കും.സുപ്പെര്‍സ്റ്റാര്‍ ജുഡീഷ്യറിക്കിട്ടു ചവിട്ടിയാല്‍ ജനത്തിനത് രസിക്കും.ജനാധിപത്യ സ്ഥാപനങ്ങളെ ഇങ്ങനെ അവമതിക്കാന്‍ ഒരു സിനിമാക്കാരനുമവകാശമില്ല.എന്താ,അവര്‍ക്കു കൊമ്പുണ്ടോ?
pradeep kumar പറയുന്നതിലും കാര്യമുണ്ട്.
എന്റെ മനസ്സിലും ഇതുപോലൊരു ചിന്ത ഉണറ്ന്നു - ചങ്ങനാശ്ശേരി സംഭവം അറിഞ്ഞപ്പോള്‍
ക്ലാസ്സ്മേറ്റ്‌സ്, ചോക്ലേറ്റ് ഇവ എല്ലാം നല്ല സിനിമയായിരുന്നു. പക്ഷേ ഇതില്‍ രന്റിലും നായക കഥാപാത്രമായ പൃഥീരാജ് കോള്ളേജ് ഗുണ്ടയെപ്പോലെ ആണ് ചിലപ്പോള്‍. രണ്ടിലും ഹോക്കി സ്റ്റിക്ക് വച്ചൊക്കെ ആഞ്ഞടിക്കുന്നുണ്ട്. തങ്ങളുടെ ഹരമായ നായകനെ ഒന്നനുകരിക്കാന്‍ നോക്കിയതാവും ആരാധകറ്.പാവം ഒരു പോലിസുകാരന്റെ കുടുംബം ഇരുട്ടിലാക്കി...
സിനിമ സിനിമയായിട്ട് തന്നെ കാണണം. എങ്കിലും സിനിമയില്‍ എന്ത് തോന്നിവാസവും അബദ്ധവും പറയാമെന്നും ചെയ്യാമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വകവെച്ചു കൊടുക്കണം എന്ന് പറയുന്നതും ശരിയെന്ന് തോന്നുന്നില്ല.
ഇതിനെന്റെയൊക്കെ പുറമേ മറ്റൊരു ശരിയുണ്ട്. എന്ത് കൊണ്ട് ജുഡീഷ്യറിയും ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയായി എന്ന ചോദ്യമാണ്. ഏത് ഇന്ത്യന്‍ പൌരനോട് ചോദിച്ചാലും പൂര്‍ണ്ണമായി നീതി ജൂഡിഷ്യറി വഴി കിട്ടുമെന്ന് ഉറപ്പ് പറയും എന്ന് തോന്നുന്നില്ല... അതും പ്രഹസനമായി കൊണ്ടിരിക്കുന്നു.
പ്രദീപ് ഭായ്,,,,,,,,,,,, ഇന്നു പൊതുജനം കഴുതയല്ല... അവര്‍ക്കു ചിന്തിക്കാനും സ്വയം വിലയിരുത്താനും ഉള്ള കഴുവുണ്ട്. പഴയകാലം പോയീ..... കുഞ്ഞൂഞ്ഞ് വന്ന് വോട്ട് ചോദിച്ചാല്‍ , ‘നമ്മടെ കുഞ്ഞൂഞ്ഞിനെ വൊട്ടു കുത്താവൂ” എന്ന കാലം പോയി. അതു പോലെ ജുഡീഷ്യറിക്കും കൈക്കൂലി കൊടുക്കാം സ്വാധീനിക്കാം എന്നുള്ള കാലം വന്നു കഴിഞ്ഞു.. അതു പൊതുജനം മനസ്സിലാക്കിക്കാക്കഴിഞ്ഞു. സിനിമയില്‍ കാണുന്ന “ഡയലോഗുകളും” സംഭവങ്ങളും ഒരു രെഞ്ചി പണിക്കറുടെയോ, രെഞ്ചിത്തിന്റെയോ, ഷാജി കൈലാസിന്റെയോ ബുദ്ധിയും,കലാബോധവും, വാക് ചാതുരിയും ഒന്നും അല്ല, സമൂഹത്തില്‍ ഇന്നു നടക്കുന്ന പച്ചയായ സത്യങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ്. അതില്‍ അവരവരുടെ പാടവത്തിനനുഷ്ടിതമായി, പൊടിപ്പും തൊങ്ങലും ചേത്തു എന്നു മാത്രം. അതില്‍ ഒട്ടു മിക്കതും തുടക്കം കുറിക്കുന്നത് ഏതെങ്കിലും കോട്ടയം അച്ചായന്റെ പൊറമ്പോക്കിലോ വീട്ടിലോ ആണ്. അത്രെയെ ഉള്ളു.
അതു പോലെ ജുഡീഷ്യറിക്കും കൈക്കൂലി കൊടുക്കാം സ്വാധീനിക്കാം എന്നുള്ള കാലം വന്നു കഴിഞ്ഞു.. അതു പൊതുജനം മനസ്സിലാക്കിക്കാക്കഴിഞ്ഞു
മേല്‍ക്കമന്റ് കോടതിയലക്ഷ്യമാണ് . കമന്റ് കര്‍ത്താവ് ജാഗ്രതൈ !
ജ്യൂഡിഷ്യറി അങ്ങിനെ അധ:പതിച്ചിട്ടില്ല കമന്റേറ്ററേ .... അധികാര ദാഹികള്‍ക്കാണ് അങ്ങിനെ തോന്നാറുള്ളത് . ഇപ്പോള്‍ മുഷറഫ് പാക്കിസ്ഥനില്‍ പറഞ്ഞതും ഇത് തന്നെ . പിന്നെ ഭരണക്കാരാണോ സത്യസന്ധര്‍ ?
എന്റെ പിയപ്പെട്ട അന്യനെ...ഞാന്‍ ഒരു പൊതു ജനം ആണ്.സത്യസന്ധരായ പാവപ്പെട്ട ഏതെങ്കിലും പൊതു ജനത്തിനു നീതി ലഭിച്ച ഒരു, കഥ പറയാമോ കേരളത്തില്‍!!! ഒന്ന്... ഒരെ ഒരെണ്ണം...വിധി നരുമ്പോള്‍ പ്രതിക്കും,ന്യായം അന്വേഷിച്ചു ചെന്നയാളും പെട്ടിയിലാകും. ഇതാരുടെ നോര്‍ക്കും ഉള്ള വിമര്‍ശനമല്ല... പിന്നെ താങ്കളുടെ അഭിപ്രായം മാനിച്ച്... ഞാന്‍ പുര്‍ണ്ണ ജാഗ്രതൈ!!!!!
അനോണി പറഞ്ഞത് ശരി.
ജുഡീഷ്യറിയെക്കുറിച്ചും കൈക്കൂലി വാങ്ങുന്ന ജഡ്ജി ഏമാന്മാരെ കുറിച്ചും വിവാദങ്ങള്‍ വന്നത് ഈയിടക്കല്ലേ അന്യന്‍. സാധരണക്കാരന് പോലും ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസം ഇല്ല എന്നത് ഒരു ദുഃഖസത്യം.
സിനിമ ഇതുവരെ കണ്ടില്ല. പക്ഷെ ഇതൊക്കെ നമ്മുടെ സിനിമയില്‍ സാധാരണമല്ലേ?
അന്യന്... നമ്മുടെ തെറ്റുകള്‍ തിരുത്താന്‍ മറ്റു രാജ്യങ്ങളുടെ കുഴപ്പങ്ങള്‍ വിളിച്ച് പറഞ്ഞിട്ട് എന്ത് കാര്യം. അവര്‍ തെറ്റുചെയ്യുന്നുണ്ടെന്ന് വെച്ച് നാം തെറ്റ് ന്യായീകരിക്കണം എന്നുണ്ടോ ...?
“സൂപ്പര്‍ സ്റ്റാറിന് കൊട്ടാനുള്ള തകരചെണ്ടയല്ല ഇന്ത്യന്‍ ജൂഡീഷ്യറി “
ചിന്തോദ്ധീപകവും അര്‍ത്ഥവത്തും ആണീ ദൃഷ്ടി. ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.
താങ്കള്‍ തന്നെ പറയൂ സഹോദരാ ഇന്ത്യന്‍ ജുഡീഷ്യറിക്ക് നമ്മള്‍ കല്പിച്ച് കൊടുത്ത അത്രയും മഹത്വം ഇന്ന് ഉണ്ടോ??
വേണം എന്ന് നമുക്ക് ആഗ്രഹിക്കാം ശ്രമിക്കാം. പക്ഷെ ഇല്ലെന്നതല്ലേ വാസ്തവം.
ഈ അടുത്തിടെ തെഹല്‍ക പുറത്തു വിട്ട കഥകള്‍ താങ്കളും വായിച്ചതല്ലേ.. കണ്ടതല്ലേ..
ഇഷ്ടക്കാരായ ജഡ്ജിമാരെ നിയോഗിച്ചു എന്നാണ് പറയുന്നത്. അപ്പോള്‍ അതിന്‍ റെ അര്‍ത്ഥം എന്താ??
അവരുടെ ഇഷ്ടത്തിന് വിധി കിട്ടും എന്നല്ലേ...
താങ്കള്‍ ഏതെങ്കിലും നല്ല വക്കീലിന്‍ റെ അടുത്ത് ഒന്ന് ശ്രമിച്ച് നോക്കൂ അദ്ദേഹം ഒരു ജഡ്ജി പ്പണിക്കിട്ടാന്‍ ചെയ്യുന്ന , കൊടുക്കുന്ന കാശെയ്ത്രയൊന്ന് അദ്ദേഹം തന്നെ പറഞ്ഞുതരും താങ്കള്‍ക്ക്.
ഇനി അത്രയും കാശ് കൊടുത്ത് സീറ്റ് കിട്ടിയാല്‍ അത് മുതലാക്കുവാനുള്ള ബുദ്ധികൂടി ജഡ്ജി മാര്‍ കാണിക്കില്ലെന്ന് താങ്കള്‍ക്ക് പറയുവാന്‍ പറ്റുമൊ??
ഇനി അന്യനും അതു പോലെ പ്രദീപ് കുമാറും പറയുന്നതു പോലെ അത്ര മഹത്തരമാണൊ എന്ന് രണ്ടുപേരും ആലോചിക്കുന്നത് നല്ലതാ...
“ഞങ്ങള്‍ക്ക് വേണ്ട് മോഡി സാര്‍ രണ്ടിലധികം പ്രാവശ്യം ജഡ്ജിമാരെ മാറ്റി” എന്ന് തെഹല്‍ക്ക കാരന്‍ പറയുന്നു.
ജഡ്ജ് എന്നു പറയുമ്പോള്‍ അവിടെയും ചരടു വലികളും കുതികാല്‍ വെയ്പ്പും ഉണ്ടെന്നു കൂടി മനസ്സിലാക്കുക. ചെറിയ ജഡ്ജി മുതല്‍ വല്യ ജഡ്ജി വരെ യുള്ള അധികാര പദംകിട്ടാന്‍ കൈക്കൂലിയും കൂട്ടിക്കൊടുപ്പും ഇല്ലെന്ന് പറയുവാന്‍ പ്രീയപ്പെട്ട അന്യനും പ്രദീപ്കുമാറിനും കഴിയുമൊ??
ഇത് ഇന്ത്യന്‍ ജനാധിപത്യമാണ്. അടിമത്ത സംസ്കാരമുള്ള രാഷ്ട്രീയ മണ്ണാണ് നമ്മുടേത്. ഇവിടെ മുകളിലുള്ളവന്‍റെ വാക്കുകള്‍ക്കേ വിലയുള്ളൂ. അണികളുടെ വാക്കുകള്‍ക്ക് വിലയുണ്ടെന്ന് ആര്‍ക്കെങ്കിലും തെളിയിക്കുവാന്‍ പറ്റുമൊ?
ജനം ഇത് തിരിച്ചറിയുകയും എന്നിട്ടും അതില്‍ തന്നെ വിശ്വസിക്കുകയും ചെയ്യും കാരണം അവന് വേറേ വഴിയില്ല വിശ്വസിച്ചേ പറ്റൂ. അതു കൊണ്ട് അത്ര മഹത്തരമാണ് എന്ന ധാരണ ഇനിയെങ്കിലും വെടിയൂ..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നസ്രാണി കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ നസ്രാണിയിലെ യഥാര്‍ത്ഥപ്രശ്നമെന്തെന്നറിയാന്‍ കഴിയുന്നുമില്ല. എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്നതില്‍ (വിമര്‍ശിക്കപ്പെടേണ്ടതാണെങ്കില്‍ മാത്രം) തെറ്റെന്താണുള്ളത്?? അതു ജുഡീഷ്യറിക്കെതിരെയാവട്ടെ, പോലീസിനെതിരെയാവട്ടെ, അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പക്ഷെ സൂപ്പര്‍സ്റ്റാറുകള്‍ക്കു തിളങ്ങാന്‍ മാത്രം ജുഡീഷ്യറിയെയും, പോലീസിനെയും മോശമായി ചിത്രീകരിക്കുന്നത് തെറ്റ്. പലപ്പോഴും അങ്ങിനെയാണ് കാണുന്നതും...
ജുഡീഷ്യറി യില്‍ അഴിമതിക്കാരുണ്ടെന്ന് പറഞ്ഞത് മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും മുന്‍ മന്ത്രി രബിറേയുമാണു.അതു പച്ചപരമാറ്ത്ഥമാണു താനും.പക്ഷേ നമ്മുടെ ജനാധിപത്യത്തില്‍ ഇന്നും ഒരു പരിധിവരെ ദുഷിക്കാതെ നിലനില്‍ക്കുന്നത് ജുഡിഷ്യറി മത്രമാണു.അതു വൈകിയാണെങ്കിലും മദനിയെ മോചിപ്പിക്കും;സജ്ഞയ് ദത്തിനെ ജയിലിലടക്കും.ഈ ഉന്നത ജനാധിപത്യസ്ഥാപനതിന്റെ വിശ്Wആസ്യത തകറ്ക്കാന്‍ സിനിമയില്‍ സൂപ്പെര്‍ സ്റ്റാറ് തന്നെ ചെണ്ടകൊട്ടണം.മമ്മൂട്ടിക്കു ജഡ്ദ്ജിയുടെ കരണത്തടിക്കുക വരെ ചെയ്യാമെന്നു സ്വപ്ന ന്യായം പറയാനിടയുണ്ടു.ആ അവകാശം ജഗതിക്കും ജഗദീഷിനും ഇന്ദ്രന്‍സിനും എന്തേ ഇല്ലാത്തത്?എന്തുകൊണ്ടാണു അത്തരം ഒരു സീന്‍ ഒരു സിനിമയിലും ഇല്ലാത്തത്?എല്ലാറ്റിനും തുല്യ നീതി വേണ്ടെ?
ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത കേരള മുഖ്യമന്ത്രിക്ക് ജുടീഷ്യറിയെ ചെണ്ട കൊട്ടാം എങ്കില്‍ സിനിമയില്‍ ഹീറൊക്കും കൊട്ടാാാം ചെണ്ട!!!!
സിനിമ കണ്ടിലെങ്കിലും, വായിച്ചതുവെച്ചു ഇത്രയും-
ഭീഷണിക്കുപകരം കൈക്കൂലികൊടുത്താണു ജാമ്യംനേടുന്നതെന്നു കാണീച്ചിരുന്നെങ്കില്‍ കുറേക്കൂടി realistic ആയേനെ.പക്ഷെ അതു സെന്‍സറ്ബോറ്ഡ് അനുവദിക്കില്ലായിരുന്നുഎന്നതിലാണു വൈരുദ്ധ്യം.
ജുഡീഷ്യറി സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണമെന്നു പറയുന്നത്ത് സൃഷ്ടിപരമായ വിമര്‍ശനമാണ്‍.അതെങ്ങനെ ചെണ്ടകൊട്ടും മേക്കിട്ടുകേറലുമാകും,അജ്ഞാതാ?
Post a Comment