പക്ഷേ, പാമോയില്‍ ഇറക്കുമതിക്കെതിരെ തെരുവിലിറങ്ങിയവരോ, 6 വര്‍ഷം മുന്‍പു നീര ചെത്തി പരസ്യമായി വിറ്റതിനു ജയിലില്‍ പോയ കര്ഷകസംഘടനക്കാരോ ഈ പ്രതിസന്ധി ഘട്ടത്തില്‍ നീര ചെത്താന്‍ അനുമതി നല്കി കേരകര്‍ഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.കര്‍ണ്ണാടകത്തില്‍ 3 വര്‍ഷം മുന്‍പ് നീര ചെത്തി വില്ക്കാന് ലൈസന്‍സ് നല്‍കിയപ്പോഴെങ്കിലും ഇവിടുത്തെ ആളുകള്‍ക്ക് ബോധോദയം ഉണ്ടാകേണ്ടതായിരുന്നു.പക്ഷേ, അബ്കാരികളെയും ചെത്തുതൊഴിലാളികളെയും ഭയന്ന് സര്‍വ്വരും മൌനം ദീക്ഷിക്കുകയാണു.
കേരളതിന്റെ സമ്പദ്ഘടന തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള നീര നമ്മുടെ ദേശീയ പാനീയം ആകേണ്ടതയിരുന്നു.പക്ഷേ ,ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരുടെ പിടിവാശി കാരണം നീര പടിക്കു പുറത്താണു.കാലഹരണപ്പെട്ട അബ്കാരി നിയമം കാട്ടി നീര ചെത്തുന്നവരെ വിരട്ടിനിര്ത്താനാണു അവര്‍ക്കിഷ്ടം.
തെങ്ങിന്റെ കുല പ്രത്യേക രീതിയില്‍ ചെത്തിയാലാണു നീര കിട്ടുന്നത്.ചെത്തുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ ലഭിക്കത്തക്ക വണ്ണം പാനയില്‍ ചുണ്ണാമ്പ് വെയ്ക്കുമ്പോള്‍ നീര ഊറി വരുന്നു.ദിവസവും മൂന്ന് നേരം നീര എടുക്കാം.ഇത് കുറുക്കി വറ്റിച്ച് ചക്കരയും ചോക്ലേറ്റും ഉണ്ടാക്കാം.
നീര പുളിച്ചാല്‍ കള്ളും ചാരായവുമാകും എന്നതാണു നീരവിരോധികളുടെ മുഖ്യ ആരോപണം.നീര അങ്ങനെ തന്നെ സൂക്ഷിച്ച് വെക്കാനുള്ള സങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ എം. പി ഗിരിധരന് വികസിപ്പിച്ചെടിത്തിട്ടുണ്ടു.അത് ഉപയോഗപ്പെടുത്തി നീര മാര്‍ക്കറ്റ് ചെയ്യാം.
ചീറ്റിപ്പോയ കോള നിരോധത്തെക്കാള്‍ ഫലപ്രദമായി കുത്തകകള്‍ക്കെതിരെ ഉപയോഗിക്കാന്‍ പറ്റിയ വജ്രായുധമാണു നീര.കോളയെ നീര നിഷ്പ്രഭമാക്കും.അത് കര്‍ഷകര്‍ക്ക് നല്‍കുക സ്വപ്നസമാനമായ ആദായമാണു.മൂന്ന് നേരം ചെത്തണമെന്നതിനാല് ചെത്തുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടും.ലൈസന്‍സ് ഫീസ്സിനത്തില്‍ സര്‍ക്കാരിനു വരുമാവും കൂടും.വിനാഗിരി,ചക്കര തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ വികസിക്കും.ഒരു പരിധി വരെ, മണ്ഡരി ബാധ തടയാനും നീരക്ക് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടു,.
എന്നിട്ടും, ഒരാളും നീരയെക്കുറിച്ച് സംസാരിക്കുന്നില്ല.അല്ലെങ്കിലും അര്‍ഥരഹിതമായ വിവാദങ്ങളിലല്ലാതെ ഇത്തരം നല്ല കാര്യങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലെല്ലോ? കള്ളു ബിസ്സിനസ്സില്‍ നിന്നു കസേരയിലിരിക്കുന്നവര്‍ക്ക് പ്രതിമാസം കോടികളാണു കിമ്പളമായി കിട്ടുന്നത്.അത്തരം വന്‍ കച്ചോടങ്ങളില്‍ മാത്രമേ ഏവറ്ക്കും താല്പര്യമുള്ളൂ.അതാണു നാട്ടു നടപ്പ്.അതാണു കേരളത്തിന്റെ ശാപവും.
8 comments:
I had a similar post in my blog. yep no parties will support to remove the license for tapping Toddy.
I just cant understand the logic though.
link shown below
കള്ള് ഒരു കേരള പാനീയം!
ചെത്തുകള്ള് മലയാളിക്ക് ഇന്നും ഒബ്സഷനാണ്. പണ്ട് കള്ള് ചെത്തിയിറക്കുമ്പോള് ചെത്തുകാരനെ സോപ്പിട്ടാല്‍ വല്ലപ്പോഴും ഇച്ചിരെ തെളി കള്ള് കിട്ടുമായിരുന്നു. ഇന്നിപ്പോള്‍ ചെത്തുകാരന് പോലും ചെത്തുകള്ള് കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്കാണ് കള്ളുക്ഷാമം. നീര എന്തുകൊണ്ടും നല്ലൊരു ചോയ്സായിരുന്നു.
neera paneeyam varatte lle...
“കള്ള്“ കള്ളു തന്നെ അല്ലേ കൊച്ചുകള്ളാ...
സ്വന്തം വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നും നീര കഴിക്കാനുള്ള യോഗം നമുക്കാര്‍ക്കും ഉണ്ടാകാനിടയില്ല.കര്‍ണ്ണാടകയിലോ,മഹാരാഷ്ട്രയിലോ,ശ്രീലങ്കയിലോ മറ്റോ നിന്ന് നീര കഴിക്കാന്‍ ഭാഗ്യമുണ്ടായവര്‍ അക്കാര്യം പങ്കുവെക്കുമോ?
ബോബെയില്‍ ജോലി നോക്കിയിരുന്ന സമയത്ത് പല പ്രാവശ്യം ഞാനിതു കഴിചിടുണ്ട്. ഇളം മധുരമുള്ള ഇതിനു നല്ല രുചിയാണ്. ലഹരിയില്ല. ബോംബെയിലെ ഒരു വിധം എല്ലാ റെയില്‍വേ പ്ലാറ്റ്ഫോമുകളിലും കാലത്തും ഉച്ചക്കും സുലഭമായി ലഭിക്കുന്ന ഒരു പാനീയമാണ് നീര.നല്ല ചിലവാണ്. പെട്ടെന്ന് തിര്‍ന്നു പോകും.നീരക്കു വേണ്ടി പ്രത്യേകം ഒരു സ്റ്റാള്‍ തന്നെ ഉണ്ടാകും. അധികം സ്ഥലം ഇതിനായി ആവശ്യമില്ല. കാലത്ത് ജോലിക്കു പോകാനായി സ്റ്റേഷനുകളിലെത്തുന്നവര് ആണ് പെണ് ഭേദമെന്യേ ഇതു കഴിക്കുന്നതിനു പല പ്രാവശ്യം ഞാന്‍ ദൃക് സാക്ഷിയായിരുന്നിട്ടുണ്ട്. ടൈ കെട്ടി മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിക്കു പോകുന്നവനും, റോഡിലെ ചപ്പു ചവറു പെറുക്കാന്‍ പോകുന്നവനും ഒരു പോലെ കഴിക്കാം. തലയില്‍ മുണ്ടിട്ടു പോകേണ്ടതില്ല. തെങ്ങു കര്‍ഷകനും, ചെത്തുകാരനും ഒരു പോലെ രക്ഷപ്പെടും. നീരയില്‍ നിന്നും വരുമാനം കിട്ടുമെങ്കില്‍ കള്ളുല്‍പ്പാദനം ഒരു വിഭാഗം ജനങ്ങളുടെ ജീവിതോപാധിയല്ലാതാക്കാം.
ഇതെല്ലാമായിരുന്നിട്ടും നീരയെ ഇടതുപക്ഷ ഗവര്മ്മെന്റുകളടക്കം കയ്യൊഴിയുന്നതിന്റെ രഹസ്യം മദ്യ മാഫിയയെ വളര്‍ത്തി നില നിര്‍ത്തുക എന്നതല്ലെ.
നീരയെ സര്‍ക്കാരിനും വേണ്ട;മാധ്യമങ്ങള്‍ക്കും വേണ്ട.എന്താ,ബ്ലോഗര്‍ സുഹൃത്തുക്കളും നീരയെ കയ്യൊഴിഞ്ഞോ?വീര്യം ഇല്ലാത്തതു കൊണ്ടാനോ...?
വെള്ളം ചേര്ക്കാത്തമൃതിനു സമമാം
നല്ലിളം കള്ള്
ചില്ലും വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ
......................
........................
മേളിപ്പതെക്കാളുപരിയൊരു സുഖം
സ്വര്‍ല്ലോകത്തും ലഭിക്കില്ല
പോക വേദാന്തമേ നീ....കവിവചനം
വരുമൊ ആനല്ല നാളെ?
Post a Comment