
ഈ വര്‍ഷം സെപ്റ്റംപര്‍ മുതല്‍ സഹാറ ചാനല്‍ കുളിമുറി ഗായകരെ അണിനിരത്തി “ബാത്ത് റൂം സിങ്ങേഴ്സ്“ എന്ന പുതു-പുത്തന്‍ ചൂടന്‍ പരിപാടി സംപ്രേഷണം ചെയ്യാനാരംഭിച്ചപ്പോള്‍ നമ്മുടെ ഭാവനക്കുമപ്പുറത്തേക്കാണ് കാര്യങ്ങള്‍ വികസിക്കുന്നത് എന്നു മനസ്സിലായി…
ഇനി എന്നാണാവോ,ബെഡ്റൂമില്‍ നിന്നുള്ള തത്സമയപ്രക്ഷേപണം ആരംഭിക്കുക?
8 comments:
:)
ഹാ ഹാ ഹാ.. ഇതു കൊള്ളാം.
ഇതിനും എസ്സെമെസ്സ് വോട്ടിംഗ് തീര്‍ച്ചയായും കാണുമല്ലോ.
:)
അടുത്ത ഞായറാഴ്ച ഈ ടീവിക്കാരെ പേടിച്ച് സ്ത്രീജനങ്ങള്‍ കുളിമുറിയില്‍ കയറുന്നതായിരിക്കില്ല, എപ്പഴാ ഇവന്മാര്‍ ലൈവ് ഷോക്ക് ക്യാമറയുമായി വരുന്നതെന്നറിയില്ലല്ലോ.
ബെഡ് റൂമീന്ന് ലൈവ് കാണിച്ചാല്‍ സര്‍ക്കാറ് ലൈസന്‍സ് കട്ട് ചെയ്യില്ലേല്‍ ലേറ്റ് നൈറ്റ് സ്പെഷ്യലായി ഇനി നമുക്കതുകാണാം.
അതിനുള്ള സംപ്രേഷണാവകാശം ചാനലുകാര്‍ക്ക് കണക്ക് പറഞ്ഞു വില്‍ക്കാനു ഇവിടെ ആളുണ്ടു...
ബാത് റൂമോ ബെഡ് റൂമോ ആകുമ്പോള്‍ ക്യാമറാഫോണ്‍ തന്നെ ഉപയോഗിക്കണം വോട്ടുചെയ്യാന്‍ - എസ്.എം.എസ്സില്‍ നിര്‍ത്താനാവില്ലല്ലോ...!
കാലം മാറി കഥ മാറി!
താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെന്നാണല്ലോ സൂചിപ്പിച്ചിരിക്കുന്നത്.
ഡോ. ജേക്കബ് വടക്കുംചേരിക്ക് സ്വന്തം ബ്ലോഗിള്‍ പബ്ലിസിറ്റി കൊടുക്കുന്നതിനു മുന്പ് ഇദ്ദേഹത്തെക്കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് നന്നായിരുന്നു. ഈ കാഥാപാത്രത്തിന് ഡോക്ടറേറ്റ് കിട്ടിയത് എവിടെനിന്ന്. ഇദ്ദേഹത്തിന്‍റെ പൂര്‍വ ചരിത്രം എന്ത് എന്നൊക്കെ.
മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ കഥയറിയാതെ ആടിത്തുടങ്ങിയാല്‍ സാധാരണക്കാരുടെ കാര്യം പറയണോ?
അജ്ഞാത സുഹൃത്തേ,
എനിക്ക് കഴിഞ്ഞ15 വര്‍ഷമായി ജേക്കബ് വടക്കഞ്ചേരിയെ അടുത്തറിയാം.നേച്ചറോപതിയില്‍ അലഹബാദില്‍ നിന്ന് കോഴ്സ് പാസായിട്ടുണ്ട്. എം. ബി. ബി .എസോ തത്തുല്യ പരീക്ഷയോ ഇല്ലാത്തതിനാല്‍ പ്രകൃതിചികിത്സകര്‍ ഡോക്റ്റര്‍ എന്ന് പേരിന്റെ മുന്നില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് ശഠിക്കരുത്.ആധുനിക വൈദ്യശാസ്ത്രം കൈ ഒഴിഞ്ഞ സൈമണ്‍ ബ്രിട്ടോ ഇന്നത്തെപോലെ ജീവിക്കുന്നത് മാത്രം മതി ഇദ്ദേഹത്തിന്റെ യോഗ്യതാ നിര്‍ണ്ണയത്തിന്.
വൈപ്പിനിലെ മദ്യലോബിക്കെതിരെ,അവിടത്തെ കുടിവെള്ളക്ഷാമത്തിനെതിരെ,നെടുമ്പാശ്ശേരിയില്‍ കുടി ഒഴിപ്പിക്കപ്പെട്ടവര്‍ക്കായി ഭരണാധികാരികള്‍ക്കെതിരെയൊക്കെ സമരം നയിച്ച് ജയിലില്‍ കിടന്ന ഒരു ഗാന്ധിയനാണ്.മേധയൊടൊപ്പം ചരിത്രപ്രസിദ്ധമായ ജലസമാധിയില്‍ പങ്കെടുത്ത ഒരു പോരാളിയാണ്‍ ,സുഹൃത്തേ,ഈ മനുഷ്യന്‍..
:)
ആളുകളെ ആകര്‍ഷിക്കന്‍ എന്തെല്ലാം തന്ത്രങ്ങളാണില്ലേ??
Post a Comment