
പക്ഷേ, ദ്വീപിലെ വര്‍ത്തമാനങ്ങള്‍ കടല്‍താണ്ടി എത്തിയിരുന്ന പഴകാലത്തു തന്നെ നങ്കൂരമിട്ടിരിക്കുകയാണു.അവ ഒരിക്കലും തീരത്തണയാതെ കടലിലലിയുന്ന തിരമാലകള്‍ പോലെ സ്വയമൊടുങ്ങുന്നു.
പത്തുവര്‍ഷത്തെ ഇടവേളക്ക് ശേഷം ജനുവരി മധ്യത്തില്‍ ദ്വീപ് സന്ന്ദര്‍ശിക്കുമ്പോള്‍ സ്വാഗതമോതിയത് അതിവേഗം നഗരവല്‍കൃതമാകുന്ന കവരത്തിയാണു.ഒരു പഞ്ചായത്തിന്റെ ഏതാനും വാര്‍ഡുകളുടെ പോലും വലുപ്പമില്ലാത്ത ഇവിടുത്തെ നടപ്പാത പോലുള്ള റോഡിലൂടെ ചീറിപ്പായുന്ന നൂറുകണക്കിനു ബൈക്കുകള്‍;കാറുകള്‍;ഓട്ടോറിക്ഷകള്‍.മിക്കവരുടേയും കയ്യില്‍ പുതിയതലമുറ മൊബൈല്‍ ഫോണുകള്‍.മൂന്നു നിലക്കുമപ്പുറത്തേക്കുയരുന്ന കെട്ടിടങ്ങള്‍.കോഴിക്കോടിനേയും കൊച്ചിയേയും അനുസ്മരിപ്പിക്കുന്ന കോണ്‍ക്രീറ്റ് വീടുകള്‍…എവിടെയും കേബിള്‍ ടെലിവിഷന്‍.വീടുകളില്‍ കമ്പൂട്ടറും ഇന്റെനെറ്റും…..ദ്വീപ് വളരുകയാണ്.

പുരോഗതിയുടെ ചിഹ്ന്നങ്ങള്‍ വേറെയുമുണ്ടു.അവ ഉയരുന്നത് മതിലുകളും വേലികളുമായാണു.
ദ്വീപില്‍ എപ്പോഴും ആര്‍ക്കും എവിടെക്കൂടിയും വഴിനടക്കാമായിരുന്നു.അതിരുകളില്ലാത്ത ഒരു അല്‍ഭുതലോകമായിരുന്നു ,അടുത്തകാലം വരെ, ഈ ദ്വീപസമൂഹം.പരസ്പരവിശ്വാസത്തിലും,സ്നേഹത്തിലും സാഹോദര്യത്തിലുമൂന്നിയ,സനാതനമായ ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍ക്കിടയില്‍ ഇന്ന് സ്വാര്‍ത്ഥതയുടെ മതിലുകല്‍ ഉയരുകയാണു.ചുറ്റും പരന്നു കിടക്കുന്ന ബീച്ചിലേക്കു പോകാന്‍ ഇപ്പോള്‍ വഴിമാറി നടക്കേണ്ടിവന്നിരിക്കുന്നു.വേലികളും അതിരുകളും വഴിമുടക്കികളായി ഉയര്‍ന്നു പൊന്തുന്നു.
കടമത്തെ ഡാക്ക് ബംഗ്ലാവില്‍ നിന്ന് സായാഹ്ന്ന സവാരിക്കിറങ്ങവേ സൂക്ഷിപ്പുകാരന്‍ ഓര്‍മ്മിപ്പിച്ചു:മുറി പൂട്ടിയേക്ക് സാറെ.14 വര്‍ഷം മുന്‍പ് ആദ്യം ദ്വീപിലെത്തിയപ്പോള്‍(ആ യാത്രാനുഭവത്തെക്കുറിച്ച് ജനപഥത്തില്‍ എഴുതിയ ‘’ കാക്കകളില്ലാത്ത നാട്ടിലേക്കു ഒരു യാത്ര ‘’, ദ്വീപിനെപറ്റി The Hindu-ല്‍ എഴുതിയ ‘’The blue lagoon‘‘ എന്നിവയടക്കമുള്ള ലേഖനങ്ങള്‍ ഇവിടെ വായിക്കാം.) താമസിച്ച കവറത്തി ഗസ്റ്റ് ഹൌസ് മുറി പൂട്ടവേ പാചകക്കാരി മുത്തുബി തെല്ലൊരു രോഷത്തോടെ പറഞ്ഞതാണു അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്;സാറെന്തിനാ മുറി പൂട്ടുന്നത്?ഇവിടാരും ഒന്നും പൂട്ടിക്കൊണ്ടു പോകാറില്ല!
കവറത്തി ജയിലില്‍ ആള്‍പാര്‍പ്പില്ലാത്തതിനാല്‍ അതിന്റെ വരാന്തയില്‍ ആടുകള്‍ ചേക്കേറിയതും,കേസുകളില്ലാതെ പൊലീസുകാരും ന്യായാധിപരും വെറുതെയിരുന്നതും ഇന്നു പഴംകഥ.പണ്ട് ദ്വീപുകാര്‍ക്ക് പറയാന്‍ ആകെയുണ്ടായിരുന്നത് ഒരേയൊരു മോഷണക്കേസിന്റെ കഥ.കവരത്തിയില്‍ നിന്നൊരു വി സി ആര്‍ മൊഷണം പോയി. ദ്വീപിനെ നടുക്കിയ സംഭവം.അവസാനം, ആളെ പിടികൂടി.അത് കരയില്‍ നിന്നെത്തിയ ഒരു പൊലീസുകാരനായിരുന്നു!
ഇന്നു ദ്വീപ് കേസുകളാല്‍ സമ്പന്നമാണു.അടുത്തിടെ ഒരു ഇരട്ടക്കൊലപാതകവും ദുരൂഹമരണവുമുണ്ടായി.രാഷ്ട്രീയം തലക്കുപിടിച്ച് വെളിവുകെട്ടവര്‍ തമ്മില്‍ തല്ലുന്നത് കാരണം ക്രൈം കേസുകള്‍ പെരുകിക്കൊണ്ടിരിക്കുന്നു.പോലീസ് ആക്റ്റനുസ്സരിച്ച് ,ഒരുപക്ഷേ, രാജ്യത്ത് ഏറ്റവുമധികം നിരോധനാജ്ഞകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശമെന്ന ബഹുമതി ലക്ഷദ്വീപിനു സ്വന്തം! പണ്ടു ഏതാനും മുക്ത്യാര്‍മാര്‍ മാത്രമുണ്ടായിരുന്ന ദീപിലേക്ക് ഇന്ന് കേസു വാദിക്കാന്‍ കൊച്ചിയില്‍ നിന്ന് അഗത്തിയില്‍ വക്കീലന്മാര്‍ പറന്നിറങ്ങുന്നു.
എല്ലാദ്വീപുകളിലുമായി ഇപ്പോള്‍ 7500-ല്‍പ്പരം വാഹനങ്ങള്‍!ഇക്കണക്കിന് വാഹനങ്ങള്‍ പെരുകുന്ന പക്ഷം അടുത്ത ഒരുവര്‍ഷത്തിനകം 15000 എങ്കിലുമാകും.അതായത് ജനസംഖ്യയുടെ നാലിലൊന്നിലേറെ വാഹനങ്ങള്‍.സൈക്കിളില്‍ പോകാനോ നടക്കാനോ മാത്രം വിസ്തീണ്ണമുള്ളയിടത്തേക്കാണ് ദിനംപ്രതി വാഹനങ്ങള്‍ കടല്‍കടന്നെത്തുന്നത്.അവ സൃഷ്ടിക്കുന്ന അന്തരീക്ക്ഷമലിനീകരണവും പാഴ്ചെലവും വേറെ. ഈ വാഹനങ്ങള്‍ക്ക് പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനിയും കടല്‍ താണ്ടി കവരത്തിയില്‍ ഓഫീസ് തുറന്നു.ഇനി വാഹനാപകടക്കേസുകള്‍ക്കായി ട്രൈബൂണലും വരാതിരിക്കില്ല.
ആകാശത്തേക്കുയരുന്ന കെട്ടിടങ്ങള്‍ക്ക് അനുമതി കിട്ടിയതോടെ കരയില്‍ നിന്ന് ബാര്‍ജ്ജുകളില്‍ ടണ്‍കണക്കിന് നിര്‍മ്മാണവസ്തുക്കള്‍ ദ്വീപിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു..പരമ്പരാഗത രീതിയിലുണ്ടാക്കിയ വീടുകള്‍ക്കു പകരം കോണ്‍ക്രീറ്റ് സൌധങ്ങളുയരുന്നു.മൂന്നുനിലക്കുമപ്പുറത്തേക്ക് കെട്ടിടങ്ങളുയരുകയാണ്….
പാരിസ്ഥിതികമായി അപൂര്‍വ്വതകളേറെയുള്ളതും തീരെ ദുര്‍ബലമായ ഭൂപ്രകൃതിയുള്ളതുമായ ലക്ഷദ്വീപില്‍ നടക്കുന്ന അപകടകരമായ ഈ മാറ്റങ്ങള്‍ പുറം ലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.പെരുകുന്ന വാഹനങ്ങളും കെട്ടിടങ്ങളും സൃഷ്ടിക്കുന്ന ഭാരം ഈ പവിഴദ്വീപുകള്‍ക്ക് താങ്ങാവുന്നതിലും ഏറെയാണ്.ഒരു തിരയിളക്കത്തില്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമയെക്കാവുന്നത്ര ദുര്‍ബലമായ ഈ ദ്വീപസമൂഹത്തിന് വികസനത്തിന്റെ അമിതഭാരം താങ്ങാനുള്ള കെല്‍പ്പുണ്ടോ?ഇല്ലെങ്കില്‍ ഒരു നാള്‍ എല്ലാം അറബിക്കടലിലേക്കു താഴ്ന്നു പോകുമോ?

നിയമനിര്‍മ്മാണ സഭയും ഒരൊറ്റമാധ്യമവുമില്ലാത്ത ഇന്ത്യയിലെ ഒരേയൊരു പ്രദേശമാണു ലക്ഷദ്വീപ്.ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയ വാര്‍ത്ത ചില ദ്വീപുകളിലെത്താന്‍ വര്‍ഷങ്ങളെടുത്തുവത്രെ! ഇന്ന് ദ്വീപുകാര്‍ ലോകത്തെ അപ്പപ്പോള്‍ അറിയുന്നുണ്ടു.പക്ഷേ,ലോകം ഈ ദ്വീപിനെ അറിയുന്നതേയില്ല.
ദ്വീപിന്റെ വൃത്താന്തങ്ങള്‍ ,അങ്ങനെ,ദ്വീപിനുള്ളില്‍ തന്നെ അനാഥമായി ഒടുങ്ങുകയാണു.അമരക്കാരനില്ലാതെ കടലില്‍ അനാഥമായി ഒഴുകിനടക്കുന്ന പായ്ക്കപ്പലിനെപ്പോലെയാണത്.അതില്‍ അമിതഭാരം കയറ്റിവെച്ച് എങ്ങോട്ടോ കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുണ്ടു.മുങ്ങിതാണുപോകും മുന്‍പ് അതിനെ നമുക്ക് രക്ഷിക്കേണ്ടതുണ്ടു.
ഒരു ജനാധിപത്യ ഭരണസംവിധാനം മാത്രമാണ്‍ ഏക പോംവഴി.ഉദ്യോഗസ്ഥരാജവാഴ്ച്ചയുടെ കാലം കഴിഞ്ഞു..
-------------------------------------
(കൂടുതല്‍ ചിത്രങ്ങള്‍ ഓര്‍ക്കുട്ടില്‍)
12 comments:
വ്യത്യസ്തമായ വിവരണം.ഉപകാരപ്രദവും.
great post...nice narration ... informative... it takes more time to display your blog even in broadband connection..please check
nalla വിവരണം.
കൊള്ളാലോ ദ്വീപ് . അവിടം വരെ ഒന്നു പോയാലോ ???
നല്ല വിവരണം മാഷെ ..
Good place, One day I will go there
ലക്ഷദ്വീപിനെ പറ്റി അതിനോട് ഏറ്റവും അടുത്തുകിടക്കുന്ന നമുക്ക് അത്രയൊന്നും അറിയില്ല എന്നെതാണു സത്യം.
പ്രദീപിന്റെ ബ്ലോഗ് വളരെ നന്നായി. അതിമനോഹരമാണ് ഈ ദ്വീപുകള്‍..ചിലതൊക്കെ സ്വപ്നസുന്ദരം..സന്മനസ്സുള്ള ദ്വീപിലെ ജനങ്ങളും..കുറച്ചൂദിവസം അവിടെ തങ്ങുകയും ആ സൌന്ദര്യം ആസ്വദിയ്ക്കുകയും അവരുടെ സ്നേഹം അനുഭവിയ്ക്കുകയും ചെയ്തു.
പ്രദീപ് പറഞ്ഞതു പോലെ കാര്യങ്ങള്‍ മാറിവരുന്നു. വ്യ്‌വഹാരങ്ങളുടെ എണ്ണം കൂടുന്നു..ഇത്തിരിപ്പോന്ന ദ്വീപുകള്‍ വീര്‍പ്പുമുട്ടിത്തുടങ്ങുന്നു.
പ്രദീപിന് നന്ദി
ദീപിലെ അവസ്ഥ മാറുന്നുവെന്നത് പുതിയ വിവരം. കരയില്‍ നിന്നും ദ്വീപിലേക്ക് പോയവര്‍ തന്നെയാവും ഇതിന്റെ ഉത്തരവാദികള്‍ അല്ലെ?
നല്ല പോസ്റ്റ്. ഒരിക്കല്‍ പോകണം...
നവരുചിയന്‍,കാപ്പിലാന്‍,ദില്‍,
ലക്ഷദ്വീപ് ഒരു നിയന്ത്രിത മേഖലയാണു-scheduled area.അതുകൊണ്ടു തന്നെ പോകുന്നതിനു പെര്‍മിറ്റ് വേണം.ടുറിസ്റ്റുകള്‍ക്കായി പ്രത്യേക പാക്കേജുണ്ടു.അതിന്‍ പ്രകാരമല്ലാതെ പറ്റില്ല.അല്ലെങ്കില്‍, ഔദ്യോഗിക ഡുട്ടിയുടെ ഭാഗമായി പോകാം.ഞാന്‍ ദ്വീപ് സന്ദര്‍ശിക്കുന്നത് അങ്ങനെയാണു-ജെ.പിയും പോയത് അങ്ങനെയായിരിക്കുമെന്നു കരുതുന്നു.മറ്റു ജോലികള്‍ക്കു ലക്ഷദ്വീപിലെത്താന്‍ സ്പോണ്‍സര്‍ വേണം.6 മാസത്തേക്കു മാത്രമേ പെര്‍മിറ്റ് കൊടുക്കൂ.പിന്നെ പുതുക്കണം.ഇപ്പോള്‍ സുരക്ഷാപരിശോധന കര്‍ക്കശമാക്കിയിട്ടുണ്ടു.
മറ്റൊന്നു, ദ്വീപുകാരല്ലാത്ത ആര്‍ക്കും ഇവിടെ ഭൂമി വാങ്ങാന്‍ പറ്റില്ല.അല്ലായിരുന്നെങ്കില്‍ ഈ മനോഹരദ്വീപുകള്‍ എന്നേ വന്‍ കിടക്കാര്‍ തീറെഴുതി വാങ്ങുമായിരുന്നു!
നല്ല വിവരണം, മാഷേ.
:)
അതിന്റെ പ്രക്യതിഭംഗി നശിക്കുന്നതിനു മുന്‍പ് എന്നെങ്കിലും അവിടെ പോവാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നൊരാശ.
Post a Comment