കേരളത്തിലെ ഏറ്റവും വലിയ മാധ്യമം ഏതാണു?
അതിനു ഉത്തരം പറയും മുന്‍പ് ഈ കണക്കുകള്‍ ശ്രദ്ധിച്ച് വായിക്കേണ്ടതുണ്ടു.കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ഇവിടെ വിതരണം ചെയ്യുന്നതുമായ മലയാളം ദിനപ്പത്രങ്ങളുടെ മൊത്തം പ്രചാരം 30 ലക്ഷമാണു.ഓരോ കോപ്പിക്കും പരമാവധി 6 വായനക്കാര്‍. അപ്പോള്‍, കേരളത്തിലെ ഭാഷാപത്രങ്ങളുടെ വായനക്കാരുടെ എണ്ണം 180 ലക്ഷം.ഒന്നിലധികം പത്രം വരുത്തുന്നവരും ,വരിക്കാരാണെങ്കിലും വായിക്കാത്തവരുമൊക്കെയുണ്ടു.ഇവരെയൊന്നും ഈ കണക്കില്‍ നിന്ന് കുറക്കുന്നില്ല.എന്നിട്ടു കിട്ടുന്ന ചിത്രമിതാണു- ഇവിടുത്തെ എല്ലാ പത്രങ്ങള്‍ക്കും കൂടി 180 ലക്ഷം വായനക്കാര്‍ മാത്രമുള്ളപ്പോള്‍ ആകാശവാണിയുടെ രാവിലത്തെ പ്രാദേശിക വാര്‍ത്തകള്‍ക്കു മാത്രം ഏറ്റവും കുറഞ്ഞത് 150 ലക്ഷം ശ്രോതാക്കളുണ്ടു!
അടുത്തകാലം വരെ, ‘ഈ പഴയ പാട്ടുപെട്ടി ആര്‍ക്കുവേണം‘! എന്ന് അഹന്തയോടെ ചോദിച്ചു നടന്ന ചില മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും നമുക്കിടയിലുണ്ടു.പക്ഷേ,അവര്‍ ജോലിനോക്കുന്ന മനോരമ,മാതൃഭൂമി പത്രങ്ങളുടേയും,പിന്നെ മംഗളം,മാധ്യമം,കേരള കൌമുദി തുടങ്ങിയവയുടെയും പരസ്യങ്ങള്‍ തുടര്‍ച്ചയായി രാവിലത്തെ റേഡിയോ വാര്‍ത്തകള്‍ക്കു മുന്‍പ് വരുന്നത് എന്തുകൊണ്ടാകും?10 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തക്ക് മിക്കപ്പോഴും അത്രസമയം തന്നെ പരസ്യം കിട്ടുന്നത് എന്തു കൊണ്ടാകും?
അതിനു ഉത്തരം പറയും മുന്‍പ് ഈ കണക്കുകള്‍ ശ്രദ്ധിച്ച് വായിക്കേണ്ടതുണ്ടു.കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ഇവിടെ വിതരണം ചെയ്യുന്നതുമായ മലയാളം ദിനപ്പത്രങ്ങളുടെ മൊത്തം പ്രചാരം 30 ലക്ഷമാണു.ഓരോ കോപ്പിക്കും പരമാവധി 6 വായനക്കാര്‍. അപ്പോള്‍, കേരളത്തിലെ ഭാഷാപത്രങ്ങളുടെ വായനക്കാരുടെ എണ്ണം 180 ലക്ഷം.ഒന്നിലധികം പത്രം വരുത്തുന്നവരും ,വരിക്കാരാണെങ്കിലും വായിക്കാത്തവരുമൊക്കെയുണ്ടു.ഇവരെയൊന്നും ഈ കണക്കില്‍ നിന്ന് കുറക്കുന്നില്ല.എന്നിട്ടു കിട്ടുന്ന ചിത്രമിതാണു- ഇവിടുത്തെ എല്ലാ പത്രങ്ങള്‍ക്കും കൂടി 180 ലക്ഷം വായനക്കാര്‍ മാത്രമുള്ളപ്പോള്‍ ആകാശവാണിയുടെ രാവിലത്തെ പ്രാദേശിക വാര്‍ത്തകള്‍ക്കു മാത്രം ഏറ്റവും കുറഞ്ഞത് 150 ലക്ഷം ശ്രോതാക്കളുണ്ടു!
അടുത്തകാലം വരെ, ‘ഈ പഴയ പാട്ടുപെട്ടി ആര്‍ക്കുവേണം‘! എന്ന് അഹന്തയോടെ ചോദിച്ചു നടന്ന ചില മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും നമുക്കിടയിലുണ്ടു.പക്ഷേ,അവര്‍ ജോലിനോക്കുന്ന മനോരമ,മാതൃഭൂമി പത്രങ്ങളുടേയും,പിന്നെ മംഗളം,മാധ്യമം,കേരള കൌമുദി തുടങ്ങിയവയുടെയും പരസ്യങ്ങള്‍ തുടര്‍ച്ചയായി രാവിലത്തെ റേഡിയോ വാര്‍ത്തകള്‍ക്കു മുന്‍പ് വരുന്നത് എന്തുകൊണ്ടാകും?10 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തക്ക് മിക്കപ്പോഴും അത്രസമയം തന്നെ പരസ്യം കിട്ടുന്നത് എന്തു കൊണ്ടാകും?
കേരളത്തിലെ ഏറ്റവും വലിയ മാധ്യമമാണത് എന്ന പരമാര്‍ഥം ഈ പത്രങ്ങള്‍ക്കും പരസ്യദാതാക്കള്‍ക്കും നന്നായി അറിയാമായിരുന്നു.അതുകൊണ്ടാണു സ്വകാര്യ എഫ്.എം നിലയങ്ങള്‍ തുടങ്ങാനുള്ള ലൈസന്‍സിനായി അവര്‍ കോടികളെറിഞ്ഞു മത്സരിച്ചത്.
റേഡിയൊ മറ്റെല്ലാ മാധ്യമങ്ങളേയും പിന്നിലാക്കി നിലകൊള്ളുന്നതിനു മറ്റൊരു ദൃഷ്ടാന്തം ആവശ്യമില്ല.പക്ഷേ,വാര്‍ത്തകള്‍ തന്നെയാണു റേഡിയോയെ പലപ്പോഴും ടി.വി ന്യൂസ് ചാനലുകള്‍ക്ക് പിന്നില്‍ കെട്ടിയിടുന്നത്.തത്സമയ സംപ്രേഷണങ്ങളും അപഗ്രഥനങ്ങളുമായി ഈ ചാനലുകള്‍ രംഗം കൈയ്യടക്കുമ്പോള്‍,പൂര്‍വ്വനിശ്ചിത ബുള്ളറ്റിനുകളില്‍ മാത്രം ഒതുങ്ങുന്നതിലൂടെ ആകാശവാണി പലപ്പോഴും പുതിയ മാധ്യമലോകത്ത് കാതങ്ങള്‍ക്കു പിന്നിലായിപ്പോകുന്നു.
സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ സജീവമായി ഇടപെടാനാകാത്തവിധം വാര്‍പ്പ് മാതൃകകള്‍ പിന്തുടരുക വഴി,സമകാലിക സമൂഹത്തില്‍ ടി.വി ചാനലുകളും പത്രങ്ങളും നിര്‍വ്വഹിച്ചുപോരുന്ന മാധ്യമ ഇടപെടലുകള്‍ അവര്‍ക്കായിതന്നെ വിട്ടുകൊടുക്കുന്നു എന്നത് റേഡിയോയുടെ പരിമിതിയാണു.അതിനര്‍ഥമിതാണു-കേരളീയ സമൂഹത്തിലെ ഏറ്റവും വലിയ മാധ്യമം അര്‍ഥവത്തായ ഒരു സാമൂഹിക ഇടപെടലും നടത്തുന്നില്ല.വരും നാളുകളില്‍ സ്വകാര്യ എഫ്.എം നിലയങ്ങളടക്കമുള്ള റേഡിയോ അതിജീവിക്കേണ്ട വെല്ലുവിളിയാണിത്.പാട്ടും കളിയും മാത്രമല്ല ജീവിതം
.
കാലിക പ്രശ്നങ്ങളീല്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നതിനാലാണു-അതുകൊണ്ടു മാത്രമാണു-ഭൂരിപക്ഷത്തിന്റെ മാധ്യമമല്ലാത്ത ഉപഗ്രഹ ടെലിവിഷന്‍ ചാനലുകള്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നതു.അനൌദ്യോഗിക കണക്കു പ്രകാരം കേരളത്തിലെ 30 ലക്ഷം വീടുകളില്‍ ടി വിയുണ്ടു.അവരില്‍ പകുതിയോളം പേര്‍ക്കു മാത്രമേ കേബിള്‍ കണക്ഷനുള്ളൂ.അതായത് 15 ലക്ഷം പേര്‍ക്ക്.ഈ കണക്കിനെ ഇങ്ങനെ സംഗ്രഹിക്കാം:ഒരു ടി.വി ശരാശരി 6 പേര്‍ കാണുന്നുവെങ്കില്‍ കേരളത്തിലെ എല്ലാ സാറ്റലൈറ്റ് ചാനലുകള്‍ക്കും കൂടിയുള്ള പരമാവധി പ്രേക്ഷകര്‍ വെറും 90 ലക്ഷമാണു.ഇവരില്‍ ബഹുഭൂരിപക്ഷവും ഇടത്തരക്കാരും,ഉദ്യോഗസ്ഥരും ഭരണാധികാരികളും,മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും,മാധ്യമപ്രവര്‍ത്തകരുമാണു.ഇവര്‍ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെ സാധ്വീനിക്കാന്‍ ശേഷിയുള്ളവരാകയാല്‍ മാധ്യമം സമം സാറ്റലൈറ്റ് ടി.വി. എന്ന് നമ്മുടെ മാധ്യമചര്‍ച്ചകള്‍ ചുരുക്കപ്പെട്ടിരിക്കുന്നു.തങ്ങളുടെ മാധ്യമമാണു പൊതു മാധ്യമം എന്ന് അവര്‍ വിശ്വസിക്കുന്നു.പൊട്ടക്കുളത്തിലെ പുളകനു താനൊരു ഫണീന്ദ്രനാണെന്നു തോന്നാം….
തങ്ങള്‍ കേള്‍ക്കാത്ത ,കാണാത്ത മാധ്യമങ്ങളാണു ബഹുഭൂരിപക്ഷത്തിന്റേയും മാധ്യമമെന്ന യാഥാര്‍ത്ഥ്യം അവരിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
‘സര്‍വ്വം സാറ്റലൈറ്റ് ടി.വി മയം‘ എന്നു ധരിച്ചുവശായ ചില മാധ്യമപ്രവര്‍ത്തകര്‍ക്കിപ്പോള്‍ ബോധോദയമുണ്ടായിരിക്കുന്നു.തങ്ങളുടെ മുതലാളിമാര്‍ കാശുമുടക്കി എഫ്.എം നിലയങ്ങള്‍ ആരംഭിച്ചതോടെ ‘എവിടേയും എഫ്.എം!എഫ്.എം!’ എന്നു അപസ്മാരബാധിതരെപ്പോലെ വിളിച്ചു കൂവുകയാണവര്‍.റേഡിയൊ എന്നൊരു മാധ്യമമുണ്ടെന്ന് അവര്‍ കണ്ടെത്തുന്നത് ഇപ്പോളാണു!അവര്‍ ഇപ്പോള്‍ റേഡിയോയും മൊബൈലും വാങ്ങി ഈ ‘അത്ഭുതമാധ്യമം’കേട്ടുതുടങ്ങി.പാട്ടും ചിരിയും തമാശയും കൊച്ചുവര്‍ത്തമാനങ്ങളും മാത്രം ഒഴുകുന്ന സ്വകാര്യ എഫ്.എം എന്ന ടീനേജ് റേഡിയോയെ പുതിയകാലത്തീന്റെ പുതുപുത്തന്‍ മാധ്യമവും സ്റ്റാറ്റസ് സിംബലുമായി അവതരിപ്പിക്കാന്‍ മരണഎഴുത്ത് നടത്തുകയാണിവര്‍.
നഗരങ്ങളില്‍ മാത്രമൊതുങ്ങുന്ന എഫ്.എം നിലയങ്ങളുടെ നൈമിഷിക –വിനോദ കൂത്തുകള്‍ക്കുമപ്പുറം,ഒരു ജനതയുടെ സാമൂഹിക-മാധ്യമാവശ്യങ്ങള്‍ ദശാബ്ദങളായി നിര്‍വ്വഹിച്ചു പോരുന്ന പ്രതിബദ്ധമായൊരു റേഡിയൊ നമുക്കുണ്ടെന്ന സത്യം ഇവര്‍ മറക്കുന്നു.
അങ്ങനെയൊരു മാധ്യമധര്‍മ്മം റേഡിയൊ നിര്‍വ്വഹിക്കുന്നതു കൊണ്ടാണു ,ലോകത്തിന്റെ നെറുകയില്‍ കയറി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് പോലും ആഴ്ചയിലൊരു ദിവസം റേഡിയോയിലൂടെ ലോകത്തെ അഭിസംബോധന ചെയ്യുന്നതു.ഇത് എഫ്.എം ജോക്കികള്‍ക്കും അവരുടെ അന്നദാതാക്കളായ പുത്തന്‍ റേഡിയോക്കാര്‍ക്കും അറിയാമോ,ആവോ!
(ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 8.3.08-ലെ വര്‍ത്തമാനം ദിനപ്പത്രത്തിലെ കോളത്തില്‍)
7 comments:
നന്ദി ഇത് ഇവിടെ പോസ്റ്റ് ചെയ്തതിന്. കേരളത്തിലെ പകുതിയോളം പേര്‍ ആകാശവാണി വാര്‍ത്ത കേള്‍ക്കുന്നു എന്നതില്‍ ഇത്തിരി അതിശയോക്തി ഇല്ലേ?
I agree with your point that radio is coming back as a medium in India. But that is not due to the exemplary coverage given by Akashavani. That is because private parties are allowed to broadcast, what the people want, in FM. What has to be done is to allow private participation in AM as well. AM has the widest range and reach, so if radio has to be viable, AM has to be thrown open for private participation.
Also your estimation of cable TV penetration in Kerala is under estimated. There are so many channels in Malayalam alone. If the viewership is only 90 lakhs, not all of them could survive till this point.
കേരളത്തിലെ കാര്യം എന്തായാലും, ഇവിടെ യു.എ.ഇ യില്‍ (മറ്റു ഗള്‍ഫു നാടുകളിലും അങ്ങനെ തന്നെയെന്നു കരുതാം) റേഡിയോ ശ്രോതാക്കള്‍ അനവധിയാണ് എന്നതാണ് സത്യം. കാര്‍ റേഡിയോയിലാണ് ഈ കേള്‍വിക്കാര്‍ ഭൂരിഭാഗവും. ദുബായിയില്‍ നിന്നു തന്നെ രണ്ട് മലയാളം എഫ്.എം. ചാനലുകളും, ഏഷ്യാനെറ്റിന് ഒരു മീഡിയം വേവ് റേഡിയോയും ഉണ്ട്. ഇതുകൂടാതെ റേഡിയോ ഏഷ്യാ റാസല്‍ ഖൈമ. ഇതുകൂടാതെ ഹിന്ദിറേഡിയോകളും പലത്. റേഡിയോ ഒട്ടും പിന്നിലല്ല.
Appreciate Sun Network for bringing a new trend in FM Stations, years ago with the launch of Suryan FM, a new style of Radio Presentation, which other FM Radios including FM Stations in UAE follows. All those new new jingles, segments and way of presentation was introduced by Suryan FM 4-5 years ago.
NOTI MORRISON HAS ERRED IN ANALYSING THE FM BOOM IN INDIA.RADIO WAS NOT BURIED IN THE PAST, AS MOST OF THE MEDIA PEOPLE HAVE PROPAGATED.WITH THE ADVENT OF TV ,AIR'S SUPREMACY WAS OVER.STILL IT RETAINED THE TITLE OF THE LARGEST MASS MEDIUM IN INDIA.THE POPULARITY OF SATELLITE TV IS NOT EVEN QUALIFIED IT TO HAVE A COMPARISON WITH RADIO.THIS WAS AGAIN PROVED IN A SUEVEY ,LAST YEAR, CONDUCTED BY KERALA SASTHRA SAHITHYA PARISHAT TOO.I REMEMBER READING ANOTHER REPORT SOME MONTHS BACK THAT ONLY 5 PRIVATE SATELLITE CHANNELS -SURYA,ASIANET,KAIRALI,PEOPLE AND KIRAN- HAVE VIEWERS ,AMONGST CABLE SUBSCRIBERS, ABOVE 1 PER CENT.THE NUMBER 1 AMONGST THEM-SURYA-IS VIEWED BY ONLY 18 PER CENT IN CABLE TV HOMES.THEN ,TELL ME PLEASE,WHAT PERCENTAGE OF THE TOTAL POPULATION OF KERALA, THIS ACCOUNTS FOR?THEN WHAT IS THE REACH OF OTHER TV CHANNELS IN KERALA ,INCLUDING MANORAMA NEWS,INDIA VISION,AMRITHA,JAI HIND,JEEVAN ETC.!
UNNI TOO HAS SOME MISCONCEPTIONS.HAVE YOU EVER HEARD OF SRILANKA BROADCASING CORPORATION?IT IS THE MOTHER OF ALL NEW TRENDS IN ELECTRONIC MEDIA IN INDIA AND ASIA.VIVID BHARATHI'S HINDI PROGRAMMES IS THE BEST IN INDIA,THOUGH SURYAN FM IS EXCELLENT IN MANY ASPECTS.
See Here or Here
റേഡിയോയെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്തതായി എന്റെ ഓര്‍മ്മയില്‍ പോലുമില്ല.എന്തുകൊണ്ടെന്നാല്‍, റേഡിയൊ കേല്‍ക്കുന്നത് എന്തോ മ്ലേച്ഛമായ എറ്പ്പാടാണെന്നായിരുന്നു നമ്മുടെ മാധ്യമപ്രവറ്ത്തകരടക്കമുള്ള ബുദ്ധിജീവികളുടെയൊക്കെ ധാരണ.അതുകോണ്ടാണു,പ്രത്യേകമായി എടുത്താല്‍ ജനസംഖ്യയുടെ ഒരു ശതമാനം പോലും പേര്‍ കാണാത്ത ചില ടി.വി ചാനലുകളെക്കുറിച്ച് ഇവര്‍ നിരന്തരം എഴുതുകയും,ദൂരദര്‍ശനെക്കുറിച്ചു മിണ്ടാതിരിക്കുകയും ചെയ്യുന്നത്.ഇപ്പോള്‍ ‘സ്വകാര്യ എഫ്.എം‘ എന്നിവര്‍ അലറി വിളിക്കുന്നത് കാര്യങ്ങള്‍ നേരാംവണ്ണം മനസിലാക്കിയല്ല.പത്ര-ചാനല്‍ മുതലാളിമാര്‍ എഫ്.എം ചാനലുകള്‍ ആരംഭിച്ചതോടെ ,ഒരു സുപ്രഭാതത്തില്‍, ഇവര്‍ക്കെല്ലാം റേഡിയോപ്രേമമുദിച്ചത് തിന്നുന്ന ചോറിനോടു കൂറുള്ളതിനാല്‍ ‘മാത്രമാണു.‘സാറ്റലറ്റ് ടി.വി സമം പൊതുമാധ്യമം‘ എന്നു പ്രചരിപ്പിചവര്‍ തന്നെയാണു ‘റേഡിയോ സമം സ്വകാര്യ എഫ്.എം‘ എന്നും എഴുതി വിടുന്നത്.അവരെല്ലാം, സമയം കിട്ടുമെങ്കില്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘കേരളം എങ്ങനെ ജീവിക്കുന്നു’ എന്ന സര്‍വെയുടെ റിപ്പോറ്ട്ട് ഒന്നു വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.
Dear Noti Morrison,i am not essaying further on the reach of akashvani and the advent of private f.m stations in kerala,as Maya Marayur has already clarified it.i fully agreee with what she said.Commercial viability is anathema to a public service broadcaster.If a.m radio too is opened up to private sector, who will cater to the communication needs of the rural masses,the under privileged,the aged,the have-nots and those who have little buying capacity...?
Post a Comment