നേപ്പാളിലെ 240 വര്‍ഷം നീണ്ട രാജഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ടു കഴിഞ്ഞ ബുധനാഴ്ച(ജൂണ്‍ 11) മുന്‍ രാജാവ് കൊട്ടാരം വിട്ടിറങ്ങി.കാഠ്ട്മണ്ടു നഗരപ്രാന്തത്തിലെ രണ്ടു കിടപ്പുമുറികള്‍ മാത്രമുള്ള നാഗാര്‍ജുന ഫോറസ്റ്റ് ബംഗ്ലാവിലേക്കാണു,വെറും പ്രജയായിത്തീര്ന്ന നേപ്പാളിന്റെ ഈ ഏകാധിപതി പോയതെന്ന് മാധ്യമങ്ങള്‍ പറയുന്നു.ഇനിയുള്ള കാലം അവിടെ രാജകീയ പ്രൌഡിയൊന്നുമില്ലാതെ ജ്നാനേന്ദ്ര ജീവിക്കുമത്രേ.
കൊട്ടാരം വിട്ടിറങ്ങി വനവാസത്തിനു പോകാന്‍ ഒരു രാജാവും സ്വമനസ്സാലെ തയ്യാറാകില്ല.കൊട്ടാരവിപ്ലവത്തിലൂടെ 2001-ല്‍ അധികാരം പിടിച്ചെടുത്ത ജ്നാനേന്ദ്രയെ കാട്ടിലയച്ചത് മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ വിപ്ലവമാണു.അങ്ങനെ ലോകത്തെ ഒരേയൊരു ഹിന്ദു രാജവംശം മതേതര റിപ്പബ്ലിക്കിനു വഴിമാറി.രാജഭരണവും ചിഹ്നങ്ങളും ചരിത്രത്തിലേക്ക് പിന്വാങ്ങുകയാണു.
പക്ഷേ, കേരളത്തിലോ?
61 വര്‍ഷം മുന്‍പു ഇന്ത്യ സ്വതന്ത്രമായിട്ടും വേറിട്ടുനിന്ന ചില നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ പിന്നെയും ഏതാനും വര്‍ഷമെടുത്തു.തിരുവിതാംകൂറും അതില്‍ പെടും.വേര്‍പെട്ടു നിന്നതിന്റെ കാരണക്കാരന്‍ സര് സി.പിയാണന്നാണു ചരിത്രപുസ്തകത്താളുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
എന്തുകൊണ്ടെന്നാല്‍, നാടു ഭരിച്ച ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ പ്രജാക്ഷേമ തല്പ്പരനും ജനങ്ങളുടെ കണ്‍കണ്ട ദൈവവും പൊന്നുതിരുമേനിയുമായിരുന്നു.എല്ലാ നന്മകളുടേയും മൂര്‍ത്തീഭാവമായിരുന്നു,തിരുവിതാംകൂര്‍ രജാക്കന്മാര്.അവരില്‍ അഗ്രഗണ്യനായിരുന്നു ചിത്തിരതിരുന്നാള്‍.ദിവാനോ, സര്‍വ തിന്മകളുടേയും പ്രതീകവും.അതിനാല്‍ കമ്യൂണിസ്റ്റുകാരും ,ആര്.എസ്.പിക്കാരും വിപ്ലവകാരികളും സര് സി.പിയെ നിഗ്രഹിക്കാനിറങ്ങി.കെ.സി.എസ് മണിയുടെ വെട്ടേറ്റ് നാടു വിട്ടോടി തമിഴ്നാട്ടില്‍ മടങ്ങിയെത്തിയ സര് സി.പി അവിടെ അണ്ണാമല സര്‍വകലാശാലയുടെ വൈസ് ചാന്‍സ്ലറായി.മികച്ച ഭരണാധികാരിയും വിദ്യാഭ്യാസവിദഗ്ദനുമെന്ന നിലയിലാണു തമിഴ് ജനത അദ്ദേഹത്തെ വിലയിരുത്തുന്നത്.
ജനകീയ ഭരണത്തിന് കീഴില്‍ നാലു പതിറ്റാണ്ടിലേറെക്കാലം ജീവിച്ചിട്ടാണു ചിത്തിരതിരുന്നാള്‍ അന്തരിച്ചത്(ക്ഷമിക്കണം-‘തീപ്പെട്ടത്’). അധികാരം പോയെങ്കിലും രാജാവായിത്തന്നെ അദ്ദേഹം ജീവിച്ചു.കൊട്ടാരം വിട്ടിറങ്ങി,കല്ലും മുള്ളും നിറഞ്ഞ കാനനത്തില്‍ അലഞ്ഞുതിരിയേണ്ട ഗതികേട് അദ്ദേഹത്തിനോ രാജകുടുംബാംഗങ്ങള്‍ക്കോ ഉണ്ടായില്ല. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കൊട്ടാരങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ചിത്തിരതിരുന്നാളിനും പിന്ഗാമികള്ക്കും ജനകീയസര്ക്കാരുകല് കനിഞ്ഞു നല്കി.
സ്കൂള്‍ കുട്ടികള്‍‘വഞ്ചീശ മംഗളം’ പാടിയില്ലെങ്കിലും അന്നദാതാവായ പൊന്നുതമ്പുരാനെ അനന്തപുരിക്കാര്‍ നെഞ്ചിലും തോളിലുമേറ്റി നടന്നു.
ശ്രീപദ്മനാഭദാസനു സാക്ഷാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്നെ അവര്‍ കാണിക്കവെച്ചു.പൊന്നുതിരുമേനിയുടെ ക്ഷേത്രദര്‍ശനത്തിനായുള്ള പള്ളിയെഴുന്നള്ളത്തിനു ആനയും അമ്പാരിയും അകമ്പടിക്കാരും വഴിയൊരുക്കിക്കൊടുത്തു.ഉടവാളേന്തിയ പൊന്നുതിരുമേനി ആറാട്ടിനു പോകുമ്പോള്‍ കുതിരപ്പോലീസ് അകമ്പടി സേവിച്ചു.ശംഖുംമുഖത്തേക്കുള്ള പള്ളിനീരാട്ടിനായി ആറാട്ടുനാള്‍ വിമാനത്താവളത്തിന്റെ റണ്‍വേ തുറന്നുകൊടുത്തു.ഇപ്പോഴും അതു തുടരുന്നു.
അങ്ങനെ,സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മുന്‍ ഭരണാധികാരിക്കും ,കുടുംബാംഗങ്ങള്‍ക്കും പിന്ഗാമികല് നല്‍കാത്തത്ര സ്വത്തും പ്രത്യേകാവകാശങ്ങളും ജനകീയ ഭരണാധികാരികള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനു നല്കിപ്പോരുന്നു.അതിന്റെ ന്യായം, ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മയുടെ ജനക്ഷേമനടപടികളായിരുന്നു.പ്രായപൂര്‍ത്തി വോട്ടവകാശവും ക്ഷേത്രപ്രവേശനവിളംബരവും രാജാവിനെ ജനകീയനാക്കി.അദ്ദേഹത്തിന്റെ കാലത്ത് തുടങ്ങിയ സ്ഥാപനങ്ങളാണു തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രയായി തലഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്നവയില് ഭൂരിപക്ഷവും.ഒരു പക്ഷേ,പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം കൂടി അത്രയും സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന വാദം ശരിയാകാം.
പക്ഷെ, അദ്ദേഹം രാജാവായിരുന്നു.പരമ്പരാഗതമായി ലഭിക്കുന്ന രാജപദവി ഒരിക്കലും ബഹുഭൂരിപക്ഷത്തിന്റെ ഹിതാനുസരണം ഉണ്ടാകുന്നതല്ല.ജനങ്ങളെ ചൂഷണം ചെയ്തും അടിച്ചമര്‍ത്തിയുമാണു ഏതു ജനകീയഭരണാധികാരിയും ഭരിച്ചിരുന്നത്.രാജഭരണകാലത്തെ തിന്മകളെല്ലാം ദിവാന്റെ പേരില്‍ ചാര്‍ത്തിയവര്‍ ചരിത്രത്തോട് അശേഷം നീതി പുലര്‍ത്തിയില്ലെന്ന് നമുക്കറിയാം. അമിതമായ രാജഭക്തിയായിരുന്നു അതിനു കാരണം.
ക്രൂരനായ രാജാവല്ലായിരുന്നു ചിത്തിരതിരുന്നാള്‍.പക്ഷേ,അതുകൊണ്ടു മാത്രം രാജഭരണം ഏറ്റവും മികച്ചതാകുന്നില്ല.അതുകൊണ്ടു തിരുവിതാങ്കൂര്‍ രാജവംശം സമ്പാദിച്ചുകൂട്ടിയതൊക്കെ അവരുടെ പാരമ്പര്യാവകാശമായി ചര്ത്തിക്കൊടുക്കേണ്ടതില്ല.രാജകുടുംബത്തിന്റെ സ്വത്തെല്ലാം ജനങ്ങളുടേതാണു.അവരുടെ പൊതുസമ്പത്താണവ.അതിന്നവകാശികള്‍ ജനങ്ങള്‍ മാത്രമാണു.
ക്രൂരരരും അഴിമതിക്കാരുമല്ലാത്ത രാജാക്കന്മാരുടെ വംശമായിരുന്നു,തിരുവിതംകൂറിലേത് എന്നു വാദിച്ചാല്‍ നമുക്കത് അംഗീകരിക്കാം.പക്ഷേ, അതിനു പ്രത്യുപകാരമായി ഇത്ര അളവറ്റസ്വത്തുക്കളും പ്രത്യേകാവകാശങ്ങളും അനന്തകാലത്തേക്ക് രാജകുടുംബത്തിനു നല്‍കണമെന്നു പറയുന്നത് ജനാധിപത്യമര്യാദയോ സാമാന്യനീതിയോ അല്ല.‘ശ്രീപദ്മനാഭന്റെ പത്ത് ചക്രം’ വാങ്ങി സായൂജ്യമടയുന്നത് ജന്മസുകൃതമായി കാണുന്നവര്‍ ‘ഹെര്‍ ഹൈനസ്‘ തമ്പുരാട്ടിമാരേയും, ‘ഹിസ് ഹൈനസ്’ തമ്പുരാക്കന്മാരെയും ആരാധിക്കട്ടെ.അവരുടെ തിരുമുഖം കണ്ടു വണങ്ങട്ടെ.അത് അവരുടെ വ്യക്തിസ്വാതന്ത്യത്തിന്റെ പ്രശ്നം.
പക്ഷേ,ജനകീയ സര്‍ക്കാരുകള്‍ക്ക് ഇത് ഒട്ടും ഭൂഷണമല്ല.ഇപ്പോഴത്തെ ‘രാജാവ്‘ ഉത്രാടം തിരുന്നാള്‍ മാര്ത്താണ്ടവര്മയേയും പരിവാരങ്ങളേയും കാനനവാസത്തിനയക്കണമെന്നല്ല പറയുന്നത്.രാജകുടുംബം കൈവശം വച്ചിരിക്കുന്ന അനേകം കോടി രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അവര്‍ കൊട്ടാരങ്ങളില്‍ മാത്രമേ ഇപ്പോഴും ‘പള്ളിയുറങ്ങൂ’ എന്നില്ലല്ലോ.അത്തരം ശീലങ്ങള്‍ മാറ്റാന്‍ സമയമായി.
രജകുടുംബം കൈവശം വച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രം കുടുംബസ്വത്തല്ലന്നും അത് സര്‍ക്കാരിനു ഏറ്റെടുക്കാമെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി വിധിച്ചിട്ട് മാസങ്ങളായി.എന്തിനും ഏതിനും ഉറഞ്ഞുതുള്ളുന്ന സുധാകരന് മന്ത്രിയോ മൂന്നാറിലേക്കു ജെ.സി.ബി ഉരുട്ടിയ അച്ച്യുതാനന്ദനോ മൂക്കിനു കീഴെ നടക്കുന്ന അന്തപ്പുരസംഭവങ്ങല് അറിഞ്ഞില്ലെന്നു നടിക്കുന്നു.ഇതിനിടെ രാജകുടുംബത്തിന്റെ വികാരങ്ങള്‍ മാനിക്കുമെന്നു മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു.
അതിന്റെ അര്ത്ഥമിതാണു;എല്ലാം വെച്ചനുഭവിക്കാന്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനു അച്ച്യുതാനന്ദന് സര്‍ക്കാര്‍ മൌനാനുവാദം നല്കിയിരിക്കുന്നു.
ക്ഷേത്രം രാജകുടുംബത്തിന്റെ സ്വത്തല്ലന്ന സബ്കോടതിയുടെ കണ്ടെത്തലില്‍ ഇടപെടാന്‍ ഹൈക്കോടതിയും വിസ്സമ്മതിച്ചതോടെ പന്തിപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടിലാണു.രാജകുടുംബത്തിനു ഇതാകാമെങ്കില്‍ ഉദ്യോഗസ്ഥപ്രമുഖര്‍ക്കും ധനാഡ്യര്‍ക്കും മദിക്കാനും നേരമ്പോക്കുകള്‍ നടത്താനും ഉണ്ടാക്കിയിട്ടുള്ള ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നതെന്തിനു?
മുന്‍ ഭരണാധികാരികള്‍ കൊട്ടാരവും ക്ഷേത്രവും കൈവശംവെച്ചനുഭവിക്കുമ്പോള്,ഇപ്പോഴത്തെ വാഴുന്നോരും കുറച്ചെന്തെങ്കിലും കൈവശംവെച്ച് അനുഭവിച്ചില്ലെങ്കില് അത് സ്റ്റാറ്റസിനു നിരക്കാത്തതാകും.
എല്ലാവരും തുല്യര്‍.ചിലരാകട്ടെ കൂടുതല്‍ തുല്യര്‍. അവര്‍ക്ക് എന്തും വെട്ടിപ്പിടിക്കാനും കൈവശം വെക്കാനുമുള്ള അവകാശമുണ്ടു.രാജാക്കന്മാര് ‘തീപ്പെട്ടാ’ലും തമ്പുരാട്ടിമാര്‍ ‘നാടുനീങ്ങി’യാലും ജനാധിപത്യയുഗത്തിലെ ‘കൂടുതല്‍ സമന്മാരു’ടെ തലമുറ വെട്ടിപ്പിടുത്തം വര്‍ദ്ധിതവീര്യത്തോടെ തുടരും.
അവരാണു അമരരായ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും.ചിത്തിരതിരുന്നാളും ജ്നാനേദ്രയും അവര്‍ക്കു മുന്നില്‍ വെറും അശുക്കള്!
Search This Blog
Subscribe to:
Post Comments (Atom)
feedjit
Followers
MY BOOKS -1
സൂക്ഷ്മദര്‍ശിനി BOOKS-2
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
Aalkkoottam inland magazine
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
Church in Kerala
(2)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
cyber crime case against blogger
(2)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
first F.M station in Kerala
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
greenradio podcasts
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
Indian Performing Rights
(1)
Indian tie
(1)
IT'S MAN-MADE
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
Little Magazines in Kerala
(1)
local radio station
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
Mavelikara
(1)
MEDIA IN KERALA
(1)
MY BOOKS
(2)
national heritage animal
(1)
Nationalisation of segregated graveyards
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
OCCUPY WALL STREET
(2)
Onam
(2)
ONAM AND TV SHOWS IN KERALA
(1)
PAIDNEWS
(1)
parallel publications in Malayalam
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
Real estate on Moon
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
woman paedophile
(1)
WOMEN RESERVATION IN PARLIAMENT
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആർ.വിമലസേനൻ നായർ
(1)
ആര്‍ഭാടങ്ങള്‍
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആള്‍ക്കൂട്ടം
(2)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എം.എ.എസ്
(1)
എ.എൻ.സി
(2)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കൻഷിറാം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കള്ളപ്പണം
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാളന്
(1)
കാളയിറച്ചി
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആർ.ടോണി
(1)
കെ.ആര്.നാരായണന്
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡൽഹി
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
തഥാഗതൻ
(1)
താതാ നിന് കല്പനയാല്
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നർമ്മം
(2)
നർമ്മദ
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്കരന്
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മകരജ്യോതി
(1)
മംഗളാദേവി ക്ഷേത്രം 2001-
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മഹാസ്ഥാപനം
(1)
മറൂഗ
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന് നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശർബാനി
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)
ളാഹ ഗോപാലൻ
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
20 comments:
നല്ല ചിന്തകള്‍....
പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെ. നല്ല ലേഖനം.
ചിന്തനീയം
നല്ല ലേഖനം.. അഭിപ്രായത്തോടു യോജിക്കുന്നു..
കമ്യൂണിസ്റ്റുകാരും ,ആര്.എസ്.പിക്കാരും വിപ്ലവകാരികളും സര് സി.പിയെ നിഗ്രഹിക്കാനിറങ്ങി എന്നു് എഴുതിയത് വാസ്തവമോ? ആര്.എസ്.പിക്കാര്‍ ചെയ്തുവെന്നതു് സത്യം. കമ്യൂണിസ്റ്റുകാര്‍ സിപിയെക്കുറിച്ച് അപവാദം പറഞ്ഞു് ഭയപ്പെട്ട് കഴിയുകയായിരുന്നില്ലേ?
നല്ല ചിന്താശകലങ്ങള്‍,നല്ല ശൈലി പ്രദീപ്
ഞാനൊരു കാര്യം ചോദിച്ചോട്ടെ....ജനങ്ങളെ ദ്രോഹിക്കുന്ന ജനാധിപത്യ സര്‍ക്കാരിനേക്കാള്‍ നല്ലവരായിരുന്നില്ലേ രാജഭരണകാലത്തെ രാജാക്കന്മാര്....
ജനങ്ങളെ ചൂഷണം ചെയ്തും അടിച്ചമര്‍ത്തിയുമാണു ഏതു ജനകീയഭരണാധികാരിയും ഭരിച്ചിരുന്നത് എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്...പക്ഷെ ഈ ജനാധിപത്യസര്‍ക്കാരിന്റെ ചൂഷണം താങ്ങാന്‍ നമുക്ക് കഴിയുന്നുണ്ടോ...ഇവിടെ ഒരു പൌരന്റെ അഭിപ്രായമോ അവകാശമോ ഏതെങ്കിലും സര്‍ക്കാര്‍ മാനിക്കുന്നോ...അവരുടെ തന്നെ ഹിഡണ്‍ അജണ്ട്കളല്ലേ നടപ്പിലാക്കുന്നത്...
ഭരിച്ചു മുടിച്ചു എന്നല്ലാതെ പൊതുജനത്തിന് വേണ്ടി എന്ത് നന്മയാണ് ജനാധിപത്യ സര്‍ക്കാര്‍ ചെയ്തത്...സ്വകാര്യവല്‍ക്കരണത്തിന്റെ പേരില്‍ എല്ലാം സ്വന്തം സമുദായത്തിനും ബന്ധുക്കള്‍ക്കും പകുത്തു നല്‍കുന്നത് താങ്കള്‍ കാണുന്നില്ല എന്നുണ്ടോ...
ഒരിക്കല്‍ ഈ നാടിനുവേണ്ടി ഏറെ കഷ്ടപ്പെട്ടവരുടെ പിന്തലമുറ അതൊക്കെ അനുഭവിക്കുന്നതില്‍ എന്താണ് തെറ്റ്...ജനാധിപത്യത്തിന്റെ കാവല്ഭടന്മാര് അധികാരത്തിലിരിക്കുമ്പോള്‍ അവിഹിതമായി ഏറെ സമ്പാദിച്ചു കൂട്ടുന്നതിനാല്‍ അധികാരം വിട്ടിറങ്ങിയാലും അവരുടെ ജീവിതം ദുഷ്കരമാവില്ല...പക്ഷെ ഇങ്ങനെ അവിഹിതം കാണിക്കാത്ത രാജകുടുംബത്തെ ഇവിടുന്ന് ഇറക്കി വിട്ടാല്‍ അവര്‍ എന്തു ചെയ്യും...
ഇവിടെ രാഷ്ട്രപതിയും മന്ത്രിമാരുമൊക്കെ വരുമ്പോള്‍ റോഡുകളൊക്കെ അടച്ച് സൌകര്യം ചെയ്തു കൊടുക്കാറില്ലേ...പിന്നെ ആറാട്ടിനു പോകുമ്പോള്‍ റണ്‍വേ തുറന്നു കൊടുക്കുന്നതില്‍ എന്താ തെറ്റ്...അതിനേക്കാളുപരി അതൊരു ആചാരമല്ലേ...നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലേ...
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും വ്യവസായവല്ക്കരിക്കണമെന്നാണോ താങ്കള്‍ പറയുന്നത്...
രാജകുടുംബത്തിന്റെ വികാരങ്ങള്‍ മാനിക്കുമെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല തീരുമാനം...
സസ്നേഹം,
ശിവ.
കേരളം ഭരിക്കുന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ സകല പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് കൊട്ടാരം ഏറ്റെടുക്കുക എന്ന ഒരു സംഗതി മാത്രം. അതിന് ശേഷം കേരളം മാവേലിനാട്.
ബോംബയില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്ന പരിപാടി പോലെ ആണ് ലേഖകന്റെ ഈ പൊട്ടിത്തെറി, വെറും കണ്ണില്‍ പൊടിയിടല്‍ മാത്രം. വിപ്ലവം എന്നത് വെറും രാജാക്കന്മാരെ സാധാരണകാരന് ആക്കുന്നത് മാത്രമല്ല, സാധാരനകാരന് ജീവിതം മെച്ചപെടുത്താന്‍ ഉള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതും അതിന്റെ ഭാഗം ആണ്.
ഇനി രാജകൊട്ടാരം ഒഴിഞ്ഞു കൊടുത്തു എന്ന് തന്നെ വെക്ക്, അപ്പോള്‍ A.K.G സെന്റെരിലെ A/C ഫ്ലാറ്റുകളും ഒഴിഞ്ഞു കൊടുക്കന്റെ? എല്ലാം ജനത്തിന്റെ കാശു കൊണ്ടു തന്നെ ഉണ്ടാക്കിയവയാണ്.
മമലമൂട്ടില് മത്തായി കുറച്ചുകൂടി ശക്തമായി പ്രതികരിച്ചതിന് നന്ദി...ഇനിയും കൂടുതല്‍ പേര് അഭിപ്രായങ്ങള്‍ അറിയിക്കൂ...തികച്ചും ചിന്തനീയം അല്ലേ ഈ ലേഖനം...
പ്രദീപിന്റെ നിര്‍ദ്ദേശം ഗവണ്മെന്റ് സ്വീകരിക്കുകയാണെങ്കില്‍ അത് രാജകുടുംബത്തിനു ഒരു അനുഗ്രഹമായിരിക്കും. ഒരു ‘രാജകുടുംബാഗ’ത്തെയെങ്കിലും പരിചയപ്പെടാതെ ഒരു ദിവസമെങ്കിലും അവരുടെ ആതിഥ്യം സ്വീകരിക്കാതെ ആണു ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. 1983-85 കാലഘട്ടതില്‍ ഒരു രാജകുമാരന്റെയൊപ്പം കോളേജ് വിദ്യാഭ്യാസം നടത്തിയ ഓര്‍മ്മ എനിക്കുണ്ട്. ഭേദപ്പെട്ട ഒരു പണക്കാരനേക്കാള്‍ മെച്ചമായിരുന്നില്ല അവരുടെ കുടുംബസ്ഥിതി. കൊട്ടാരത്തില്‍ നിന്ന് കാല്‍നടയായോ സൈക്കിളിലോ ആയിരുന്നു കുമാരന്റെ വരവ്. സദ്യവട്ടങ്ങള്‍ ഒന്നും ഒരുക്കിയല്ല അമൃതേത്ത്. സാധാരണ ചോറും, ഒരു പുളീശേരിയും, തോരനും, കടുമാങ്ങയും. പലതരത്തിലുള്ള വ്രതങ്ങള്‍ എടുത്തിരുന്നതിനാല്‍ പപ്പടം പലപ്പോഴും ഒഴിവാക്കിയിരുന്നു. ആ രാജകുമാരന് എത്രയും സങ്കടപ്പെട്ടിരുന്നത് തന്റെ രാജപദവിയിലായിരുന്നു. പുറത്തുള്ളവര്‍ കരുതുന്ന പോലെ ആഡംബരമായിട്ട് ജീവിക്കാന്‍ തക്ക വരുമാനം ഒന്നും രാജകുടുംബത്തിനില്ല. ഒരിക്കല്‍ കമലഹാസന് പറഞ്ഞിട്ടുണ്ട് : തക്ക വരുമാനമില്ലാത്തപ്പോഴും കമലഹാസനു കമലഹാസനെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നപോലെ ജീവിക്കേണ്ടിവരുന്ന ഗതികേടിനേപ്പറ്റി. സരിക പ്രസവിച്ചു കിടക്കുമ്പോള്‍ ബേബി സോപ്പ് വാങ്ങാന്‍ ഗതിയില്ലാതെ വലഞ്ഞസന്nദര്‍ഭം. കടക്കാരന് എടുത്ത് കൊടുക്കുന്നത് വിലകൂടിയ സോപ്പുകള്‍. പേഴിസിന്റെ കനക്കുറവ് മനസില്‍ വച്ചു കൊണ്ട് ബ്രാന്‍ഡുകള്‍ മാറ്റി മാറ്റി ചോദിക്കേണ്ടി വന്നു അത്രെ. ഒടുവില്‍ ഇവിടെ തന്റെ ബ്രാന്ഡില്ലെന്നും വന്നസ്ഥിതിക്ക് ഒരു ടോക്കണായി ചെറിയൊരു സോപ്പെടുത്തേക്കാമെന്നും പറഞ്ഞ് രക്ഷപ്പെട്ട കഥ പണ്ടൊരിക്കല്‍ എവിടെയോ അച്ചടിച്ച് വന്നത് ഓര്‍ക്കുന്നു. പൊതു ചടണ്ഗിനു പോകുന്നതിനു മുന്‍പ് ജെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ പോയി 1500 രൂപയുടെ മുഖം മിനുക്കും 2500ല്‍കുറയാത്ത ഷ്ര്ട്ടുമിട്ട് പോകുന്ന ജനകീയ മന്ത്രിമാരുള്ള നാടാണു കേരളം. രാജകുടുംബത്തിനുള്ളതില് കൂടുതല്‍ സ്വത്ത് ഇന്നുള്ള എത്രയോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നമുക്കുണ്ട്. രാജകുടുംബത്തിന്റെ ഈ ആഡംബരം ഒരു പുറന്തോട് മാത്രമാണു. അത് ആരെങ്കിലും കുത്തിപ്പൊട്ടിച്ചാല്‍ അവര്‍ രക്ഷപ്പെടും.
പിന്നെ സി.പി യുടെ മൂക്ക് ചെത്തിയതിനേപ്പറ്റി-കെ.സി.എസ്.മണിയുടെ കഥ വെറുമൊരു മിത്തല്ലെ? അന്ന്, അത് സംഭവിക്കുമ്പോള്‍ അക്കാദമി ഹാളിനു ചുറ്റുമുള്ള വിള്ക്കുകള് അണഞ്ഞീരുന്നു. അത് ആരുടേയോ നിര്‍ദ്ദേശപ്രകാരം അണച്ചു കൊടുത്തതാണു. പോലീസ് കാവലുണ്ടായിരുന്ന സ്വിച്ച് റുമ്മില്‍ കടക്കണമെങ്കില്‍ അതിനു തക്ക അധികാരമുള്ള ഒരാളുറ്റെ നിര്‍ദ്ദേശം വരണം. അതാരായിരിക്കും. ശ്രീകണ്ഠന് സഖാവുമായി നല്ല ബന്ധമുള്ള ചിലരെങ്കിലും രാജകുടുംബത്തില്‍ ഉണ്ടായിരുന്നു. സി.പി അപകടം കഴിഞ്ഞ് പ്രതികാരത്തിനു നില്‍ക്കാതെ പോയത് മനസ്താപം കൊണ്ടായിരുന്നു. വിശ്വസിച്ച ആരൊ ചതിച്ചതില്‍. അല്ലെങ്കില്‍ മൂക്കിനു വെട്ടുകിട്ടി എന്ന് വിചാരിച്ച് ഓടിപ്പോകുവാന്‍ മാത്രം മണ്ടനല്ല ആ ഭരണാധികാരി. രാഷ്ട്രീയ സമരങ്ങള്‍ നടക്കുമ്പോള്‍ ഇതുപോലുള്ള തിരിച്ചടികള്‍ പ്രതീക്ഷിക്കാതെ ഇരിക്കും സി.പി.എന്ന് വിശ്വസിക്കാനാവുമോ?
എന്തായാലും ലേഖനം ഉചിതമാണു. നിര്‍ദ്ദേശം പരിഗണിക്കപ്പെടേണ്ടതാണ്.
അനന്തപുരിക്കാര്‍ക്ക് പൊന്നുതമ്പുരാനെക്കുറിച്ച് ആരെന്തുപരഞ്ഞാലും സഹിക്കില്ല,ശിവ.ഇപ്പോഴത്തെ ഭൂരിപക്ഷം രാഷ്ട്രീയക്കാരും പെരുംകള്ളന്മാരാണു;സംശയമില്ല.കസേരപോയാലും സുഭിക്ഷമായി ജീവിക്കാനുള്ളതൊക്കെ അവര്‍ വെട്ടിപ്പിടിക്കും.അതിന് ഇടതെന്നോ വലതെന്നോ ഉള്ള വ്യത്യാസം ഇപ്പോഴില്ല.മുച്ചൂടും കട്ടുമുടിക്കുന്നവരെ ഓരോ 5 വര്‍ഷം കൂടും തോറും വാലില്‍ തൂക്കി പുറത്തേക്കെറിയാം.അതാണു ജനാധിപത്യം.ജനാധിപത്യത്തില്‍ ആര്‍ക്കും പ്രത്യേകാവകാശങ്ങളൊന്നുമില്ല.അറക്കല്‍ രാജവംശത്തിനോ,സാമൂതിരിക്കോ,കൊച്ചി രാജവംശത്തീനോ ഇല്ലാത്ത അവകാശാങ്ങള്‍ തിരുവിതാംകൂര്‍ രാജവംശത്തിനു എന്തിനു നല്‍കണം?അതാണു മൌലികമായ പ്രശ്നം.രാഷ്ട്രീയക്കാര്‍ നന്നാകും വരെ രാജവംശം ക്ഷേത്രവും കൊട്ടാരങ്ങളും കൈവശം വെക്കട്ടെ എന്ന മലമൂട്ടില്‍ മത്തായിയുടെ സുവിശേഷം കുബുദ്ധിയില്‍ നിന്നുണ്ടായതാകുന്നു.
രാജകുടുംബം അഷ്ടിക്കു വകയില്ലാത്തവരാണെന്ന് സ്ഥാപിക്കാന്‍ എ.കെ ശ്രമിക്കുന്നത് ഉള്ളില്‍ രാജഭക്തിയുടെ ജീന്‍ ഉള്ളതിനാലാകണം.എവിടുന്നു കിട്ടി ഈ കഥ?
കൊട്ടാരം ഏറ്റെടുക്കല്‍ അല്ല ജനകീയ സര്‍ക്കാരിന്റെ പ്രധാന ജോലി, ജനങല്ക് ജീവിതം കെട്ടിപടുക്കാന്‍ ഉള്ള സൗകര്യം ചെയ്തു കൊടുക്കല്‍ ആണ് - ക്രമസമാധാനം, വിദ്യാഭ്യാസ സൗകര്യം, ആരോഗ്യപരിപാലനം, ഗതാഗതസൌകര്യം എന്നിവ അവയില്‍ ചിലത്. ഇവ ഒന്നും ചെയ്യാതെ ഒരു കൊട്ടാരം ഏറ്റെടുത്താല്‍, രണ്ടാഴ്ച മുന്നേ ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുത്ത പോലെ ആവും.
ഒരിത്തിരി ചരിത്രം കൂടി കാച്ചാം എന്ന് വിചാരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, നാട്ടു രാജ്യങ്ങല്കെല്ലാം അവരവടെ ഇഷ്ടപ്രകാരം നില്ക്കാം എന്നായിരുന്നു. സര്‍ദാര്‍ പട്ടേലും, വി. പി. മേനോനും, ഓരോ നാട്ടുരാജ്യതോടും ഒറ്റകൊട്ടെക്ക് സംസാരിച്ചും, ഒരുരുതരോടും ഇന്ത്യന്‍ കൂടായ്മയില് ചേരാന്‍ ഉടമ്പടി ഒപ്പ് വെയ്കുകയും ആയിരുന്നു. 400+ നാട്ടുരാജാകന്മാരോട് ഇതുപോലെ ഉടമ്പടിയില്‍ എര്പെട്ടിരുന്നു. ഓരോ ഉടംബടിയിലും അതതു നാട്ടുരാജാക്കന്മാര്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നു. അതുപ്രകാരം, കൊച്ചി രാജാവ് വെറും ഒരു പഞ്ചാന്ഗവും വാങ്ങി ആണ് രാജാ സ്ഥാനം ഒഴിഞ്ഞത്. തിരുവിതാംകൂര്‍ രാജാവും, ദിവാനും വേറെ ആഗ്രഹങള് ആയിരുന്നു. അവസാനം ഇന്ത്യന്‍ കൂട്ടാമയില്‍ ചേര്‍ന്നപ്പോള്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം, കൊട്ടാരം അവര്‍ കൈവശം വെച്ചതാകാം. പക്ഷെ ആ ഉടമ്പടി legally binding ആണ്. ഈ വക സ്വത്തുക്കള്‍ തിരിച്ചു കിട്ടാന്‍ ചിലപ്പോള്‍, ഭരണഘടന ഭേതഗതി തന്നെ വേണ്ടി വന്നേക്കാം, Privy Purse നിര്‍ത്തലാക്കാന്‍ ആണ് ഭരണഘടനയുടെ 26 ആം ഭേതഗതി കൊണ്ടുവന്നത്. അതിന്റെ ലിങ്ക് ഇവിടെ - http://indiacode.nic.in/coiweb/amend/amend26.htm
അതുകൊണ്ട് സ്വന്തം സ്ഥലത്തിരിക്കുന്ന ഒരു ഗോള്‍ഫ് ക്ലബ്ബ് ഒഴിപ്പിക്കാന്‍ പാടുപെടുന്ന ഒരു സര്‍ക്കാരിനു ഇങ്ങനെ ഉള്ള returns വളരെ കുറവായ ഉള്ള ഒരു ചിലവിനു പോകുന്നതിനെകള് നല്ലത് ആ കാശു കൊണ്ടു എല്ലാവര്ക്കും സര്‍വാണി സദ്യ കൊടുക്കുന്നതാണ്, ജനത്തിന്റെ ഒരു നേരത്തെ വിശപ്പ് മാറും, ചിലപ്പോള്‍ കുറച്ചു വോട്ടും.
ഇയ്യിടെ ഒരു പഴയ രാജ കുടുംബാംഗം പ്രായാധിക്യം നിമിത്തം ചത്തപ്പോള്‍ മനോരമപത്രം അവരുടെ എല്ലാ എഡിഷനുകളിലും ഒന്നാം പേജില്‍ കളറില്‍ അഞ്ചുകോളം വലിപ്പത്തില്‍ തംബുരാട്ടി നാടുനീങ്ങിയതായി വിളംബരം ചെയ്തിരുന്നു.
രാജ ഭരണം പോയി ജനാധിപത്യം വന്നതൊന്നും നമ്മുടെ സംസ്കാരത്തിന്റെ നെടുംതൂണുകള്‍ അറിഞ്ഞിട്ടില്ല. അഥവ അറിഞ്ഞതായി ഭാവിക്കാന്‍ ഒരുക്കമല്ല.
50 വര്‍ഷക്കാലം മറ്റൊരു പണിയും ചെയ്യാതെ അങ്ങാടികളില്‍ വച്ച് കൃസ്ത്യാനിപെണ്ണുങ്ങളുടെ ബ്ലൌസ് വലിച്ചുകീറിനടന്നിരുന്ന നായര്‍ പടയാളികളെ പോറ്റിയിരുന്ന രാജവംശമാണ് തിരുവനതപുരത്തേത്.
ജനത്തില്‍നിന്നും മുലക്കരം പോലും ഈടാക്കിയിരുന്ന ഈ നികൃഷ്ട ഭരണാധികാരികള്‍ അദ്ധ്വാനിക്കുന്ന ജനങ്ങളില്‍ നിന്നും പിടിച്ചുപറിച്ചെടുത്ത നികുതിപ്പണം കൊണ്ട് ബ്രിട്ടീഷുകാരുടെ സാങ്കേതിക ഉപദേശപ്രകാരം കുറച്ചു കെട്ടിടങ്ങള്‍ പണിതതിനെ ചൂണ്ടിക്കാണിച്ച് അവിടത്തെ ഷണ്ഡരാജാക്കന്മാരെ ഇപ്പഴും വാഴിക്കണമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് അടിമ ബോധം മനസ്സില്‍ ഉറച്ചുപോയതിന്റെ കുഴപ്പമായിരിക്കണം.
ദേഹമനങ്ങാതെ നാടിനു പുരോഗതി വരുത്തി എന്നു പ്രചരിപ്പിച്ച് ഇപ്പഴും തംബുരാക്കന്മാരായി ജീവിക്കുന്ന ഇത്തിക്കണ്ണികളെ കൊട്ടാരങ്ങളില്‍നിന്നും കുടിയൊഴിപ്പിച്ച് കോട്ടാരം പുരാവസ്തുവകുപ്പിനെ ഏല്പ്പിക്കേണ്ടതുതന്നെയാണ്.
മറ്റുള്ള ജനത്തെപ്പോലെ അദ്ദ്വാനിച്ച് ജീവിക്കട്ടെ. പാരംബര്യ പൊങ്ങച്ചങ്ങളിലിരുന്ന് രാജാവും തംബുരാട്ടിയും ചമയുന്നവരെ പൊതിരെ അടികൊടുത്ത് ഓടിക്കുക തന്നെ വേണം.
ഈ അടിമബോധം അഥവ വേശ്യാസംസ്കൃതിയോടുള്ള ആരാധന നമ്മുടെ രാഷ്ട്രീയ കക്ഷികളിലും, മന്ത്രിമാരിലും,സാംസ്കാരിക നായകരിലും,പത്രപ്രവര്‍ത്തകരിലും ഇപ്പോഴും പ്രബലമായി കുടികൊള്ളുന്നതിനാലാണ് നമ്മുടെ ജനാധിപത്യഭരണവും,രാഷ്ട്രീയ നേതാക്കളും,മന്ത്രിമാരും ജനങ്ങളില്‍നിന്നും അകന്ന് രാജകീയ പ്രൌഡികള്‍ പിന്‍പറ്റാന്‍ ശ്രമിക്കുന്നത്. നമ്മുടെ മന്ത്രിമാര്‍ക്ക് 400 പോലീസുകാരുടെ എസ്ക്കോര്ട്ടു വേനമെന്നു തോന്നുന്നതും, ബസ്സില്‍ കയറി മന്ത്രിയാപ്പീസില്‍ പോകാന്‍ മന്ത്രിമാര്‍ തയ്യാറാകാത്തതും പഴകിയ രാജകീയ ഭരണരീതിയെ അവര്‍ മനസ്സാ ആരാധിക്കുന്നവരും,പിന്പറ്റുന്നവരുമായതുകൊണ്ടാണ്.
തംബുരാട്ടി തള്ള ചത്ത ദിവസം ഇങ്ങനെയൊരു പോസ്റ്റ് ഇടണമെന്ന് ചിത്രകാരനും കരുതിയിരുന്നതാണ്. സമയം കിട്ടിയില്ല. പ്രദീപ് കുമാര്‍ അതു ചെയ്തതില്‍ വളരെ സന്തോഷം. ചിത്രകാരനും ഇതേക്കുറിച്ച് ഒരു പോസ്റ്റ് വൈകാതെ ഇടുന്നുണ്ട്.
സസ്നേഹം.
ജനാധിപത്യയുഗത്തിലെ ‘കൂടുതല്‍ സമന്മാരു’ടെ തലമുറ വെട്ടിപ്പിടുത്തം വര്‍ദ്ധിതവീര്യത്തോടെ തുടരും.
അവരാണു അമരരായ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും.ചിത്തിരതിരുന്നാളും ജ്നാനേദ്രയും അവര്‍ക്കു മുന്നില്‍ വെറും അശുക്കള്!
പ്രദീപ് തന്നെ യെല്ലാം പറഞ്ഞിട്ടുണ്ടല്ലോ...
കുതിരപോലിസും, റണ്‍വേ തുറന്ന് കൊടുക്കുന്നതും ഒക്കെ ഇന്നുമുണ്ടോ...
എന്തായാലും നല്ല പോസ്റ്റ്..
ചിന്തിപ്പിക്കുന്നത് തന്നെ.
ജ്നാനേദ്രയുടെ പുതിയ കൊട്ടാരം കാണുമ്പോള്‍..
അതിനെ എന്താണ് വിളിക്കുക..വിപ്ലവം എന്നോ, അതോ.. വേറെ എന്തെങ്കിലുമോ..
As usual,
ചിത്രകാരന് വീണ്ടും സ്വതസിദ്ധമായ ആ പഴയ സ്വഭാവം കാണിച്ചു. “ഒരു പഴയ രാജ കുടുംബാംഗം പ്രായാധിക്യം നിമിത്തം ചത്തപ്പോള്‍ ...“ എന്താ ചിത്രകാരാ ഇത്? പട്ടിയോ പൂച്ചയോ വല്ലതുമാണോ? ഒരു മനുഷ്യനല്ലേ മരിച്ചത്? ചിത്രകാരന്റെ അമ്മേടെ പ്രായം കാണില്ലേ ആ സ്ത്രീയ്ക്ക്? പ്രായത്തിന്റെ ബഹുമാനം, അത് കൊടുക്കാമായിരുന്നു. നമ്മള് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതെ നമുക്ക് തിരികെ കിട്ടൂ.
പോസ്റ്റ് നന്നായി. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റണ്‍വേ വഴിയല്ല രാജാവ് ആറാട്ടിനു പോകുന്നത് എന്നാണ് എന്റെ അറിവ്.
രാജകുടുംബത്തിനു അഷ്ടിക്ക് വകയില്ല എന്നാണോ ഞാന്‍ പറഞ്ഞത്? താങ്കള്‍ അങ്ങനെ മനസിലാക്കി എന്ന് പറഞ്ഞാല്‍ മതി. സി.പി ചെയ്തതിന്റെ നന്മയെല്ലാം രാജകുടുംബത്തിനും തിന്മയെല്ലാം സി.പിക്കും എന്ന അഭിപ്രായക്കാരനാണു ഞാന്‍. താങ്കള്‍ വിശ്വസിക്കുന്ന പോലെ രാജകുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റ് നടത്തിക്കൊണ്ട് പോകാനുള്ള വരുമാനം ഇപ്പോഴവര്‍ക്കില്ല. അതിനെ തന്ത്രപരമായി മറികടന്നതാണു അവര്‍ നല്കിയ ഓരോ ‘സംഭാവന’കളും. ഇതില്‍ക്കൂടുതല്‍ ഇപ്പോള്‍ പറയാനാവില്ല.
മലമൂട്ടില്‍ മത്തായി പറഞ്ഞതില്‍ തന്നെ അതിന്റെ ഉത്തരവുമുണ്ട്.നാട്ടുരാജക്കന്മാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകരമാണോ തിരുവിതാംകൂര്‍ രാജവംശത്തിനു കൊട്ടാരങ്ങള്‍ കൈവശം വെക്കാന്‍ അനുവാദം നല്‍കിയത് എന്നു നിശ്ചയമില്ല.അതിനെക്കുറിച്ച് ആരെങ്കിലും ആധികാരിക വിവരങ്ങള്‍ നല്കിയിരുന്നെങ്കില്...
അതെന്തായാലും ഉടമ്പടി പ്രകാരം നല്കിപ്പോന്ന പ്രിവി പെര്ഴ്സ് നിര്‍ത്തലാക്കിയത് പോലെ ഇതും ചെയ്യുന്നതില്‍ എന്താണു തടസ്സം?ജനകീയ സര്‍ക്കാരുകള്‍ക്ക് ഏതു ഉടമ്പടിയും ഭേദഗതി ചെയ്യമെല്ലൊ.അതിനുള്ള രാഷ്ട്രീയഇച്ഛാശക്തിയാണു വേണ്ടത്.നാട്ടിലെ സര്‍വ്വപ്രശ്നങ്ങളും പരിഹരിച്ച് കഴിഞ്ഞശേഷമേ കൊട്ടാരം ഏറ്റെടുക്കല്‍ പാടുള്ളൂ എന്നു ശഠിക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് വ്യക്തം
ശ്രീപദ്മനാഭസ്വാമിക്ഷേത്രം രാജകുടുമ്പത്തിന്റെ സ്വത്തല്ലന്ന കോടതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രമെങ്കിലും സര്‍ക്കാരിനു ഏറ്റെടുക്കാം.പിന്നെ, ആറാട്ടിനു ഇപ്പോഴും റണ്‍വേ തുറന്നു കൊടുക്കുന്നില്ലേ?ശിവയെപ്പോലെയുള്ള അനന്തപുരിക്കാര്‍ പറയട്ടെ.
രാജകുടുമ്പത്തിന്റെ സ്വത്തിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു ധവളപത്രം ഇറക്കട്ടെ.അപ്പോളരിയാമെല്ലോ,എ.കെ പറയുന്നതിന്റെ സത്യം.എന്താ?
ഇനി ചിത്രകാരന്റെ കമന്റിനെക്കുറിച്ച്.രാജഭരണം അവസാനിച്ചിട്ടു അരനൂറ്റാണ്ടിലേറെയായെങ്കിലും രാജഭാഷ മാധ്യമങള്‍ ഇപ്പോഴും കൈവിടാത്തതിനെ ഇത്രയും രൂക്ഷമായിത്തന്നെ വിമര്ശിക്കേണ്ടതുണ്ടു.രാജകുടുമ്പാംഗം അന്തരിച്ചപ്പോള്‍ തമ്പുരാട്ടി തീപ്പെട്ടു എന്നു ഒന്നാം പേജില്‍ അച്ചടിച്ച മനോരമയുടെയും കേരളകൌമുദിയുടേയും പത്രാധിപന്മാരെ എന്തുചെയ്യണം,പൊന്നമ്പലമേ?
“തമ്പുരാട്ടിക്കെളവി ചത്തു” എന്നല്ല്ലല്ലോ എഴുതിയത്... പ്രദീപ്ജി, എനിക്ക് രാജകുടുമ്പത്തോട് പ്രതിപത്തി ഒന്നും ഇല്ല. അമ്മമ്മേടെ പ്രായമുള്ള ഒരു നല്ല സ്ത്രീ മരിച്ചപ്പോള്‍, അതിനെ മാന്യമായ ഒരു ഭാഷയില്‍ പറയണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. തീപ്പെടുക എന്നത് മാന്യതക്കുറവൊന്നും കാണാനില്ലാത്ത ഒരു വാക്കാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, നാടു നീങ്ങലും തഥൈവ. അതൊന്നും പറഞ്ഞില്ലെങ്കിലും, - മരിച്ചു, ചരമമടഞ്ഞു, ഓര്‍മ്മയായി എന്നിങ്ങനെ എത്രയോ വാക്കുകള്‍ മുത്തായ മലയാളത്തില്‍ ഉണ്ട്. അതെല്ലാം വിട്ട്, “ചത്തു” എന്ന വാക്ക് ഉപയോഗിച്ചതിന്റെ ഔചിത്യത്തിനെ ആണ് ഞാന്‍ ചോദ്യം ചെയ്തത്. അത് തെറ്റാണെങ്കില്‍, മൂത്തവര്‍ ഈ അനിയനോട് പൊറുക്കണം.
ദയവു ചെയ്ത് എന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്.
ചിന്തിക്കുന്നവരുടേയും പ്രതികരിക്കുന്നലരുടേയും യുഗം കഴിഞ്ഞിട്ടില്ല.
താങ്കളുടെ ബ്ളോഗുകള് അത് വ്യക്തമാക്കുന്നു.
അഭിനന്ദനങ്ങള്‍
ഇത്തരം ശബ്ദങ്ങള്‍ തന്നെയാണ് സമൂഹത്തിന് ഇന്നാവശ്യം.
ഇടക്കിടക്ക് വീണ്ടും വരാം...
നല്ല നിരീക്ഷണങ്ങള്‍. സമയോചിതമായവ. അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാറുമെന്നപോലെ, അടികൊള്ളാന്‍ ദിവാന്, സല്പേര് രാജാവിനും.
Post a Comment