


ഇരുപത്തിയെട്ടു വര്‍ഷം മുന്‍പ്,1980 ആഗസ്റ്റില്‍,മാവേലിക്കരയില്‍ നിന്ന് ഒരു മാസിക പിറന്നു-ആള്‍ക്കൂട്ടം ഇന്‍ലന്റ് മാസിക. പന്തളം എന്‍.എസ്.എസ് ,കായംകുളം എം.എസ്.എം .മാവേലിക്കര ബിഷപ് മൂര്‍ എന്നീ കോളേജുകളില്‍ ഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്ന ഞാനും,വി.രാധാകൃഷ്ണന്‍,പി.തമ്പാന്‍,ആര്‍.രഘുവരന്‍ തുടങ്ങിയവരുമടങ്ങുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമായിരുന്നു ഒരു തുണ്ടു ഇന്‍ലന്റിലൂടെ ഈ ലോകത്തോടു എന്തൊക്കെയോ വിളിച്ചു പറയാനിറങ്ങിത്തിരിച്ചത്.ക്ഷുഭിത യൌവനത്തിന്റെ തിളക്കുന്ന ഭാഷയായിരുന്നു അതിന്റേത്.മുന്നില്‍ മഴ,സുലേഖ, സംഗമം എന്നിങ്ങനെ ഏതാനും ഇന്‍ലന്റ്രൂപികള്‍.പിന്തുണയേകാന്‍, അന്നു നിരന്തരം കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടിരുന്ന വൈ.ഏ.റഹീം.
500-ല്‍പ്പരം കോപ്പികളില്‍ സ്കെച്ചു പേനകൊണ്ടു ബഹുവര്‍ണ്ണത്തില്‍ ആര്‍ട്ടിസ്റ്റ് റോയി തോമസും(അദ്ദേഹം ഇപ്പോള്‍ എവിടെയാണു,ആവോ!),രാധാകൃഷ്ണനും തലക്കെട്ടുകള്‍ എഴുതും.പാറപ്പുറത്തിന്റെ സരിതാപ്രസ്സില്‍ മുദ്രണം.ഓരോ മാസത്തേയും ചെലവിനുള്ള കാശ് 5,10 രൂപയായി ഓരോരുത്തരും സംഭാവന നല്‍കും.കായംകുളത്തെ സി.എന്‍ ലോഡ്ജില്‍ മാസം തോറും അവലോകന യോഗം.തീപാറുന്ന ചര്‍ച്ചകള്‍.ഈ കൂട്ടത്തിലേക്ക് വൈകാത്തെ ജി.അശോക് കുമാര്‍ കര്‍ത്തയുമെത്തി.15 ലക്കങ്ങള്‍ക്കു ശേഷം ഡെമ്മി വലുപ്പത്തില്‍ മാസികയാകുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശകരായി, സര്‍വ്വപിന്തുണയുമായി ഒപ്പം ആര്‍.നരേന്ദ്രപ്രസാദും ,വി.പി.ശിവകുമാറും.കേരളത്തിലെ ലിറ്റില്‍ മാഗസിനുകളുടെ ചരിത്രത്തില്‍ വ്യത്യസ്തമായൊരു വഴി തുറന്ന ആള്‍ക്കൂട്ടം മാസികയ്ക്കു ഒടുവില്‍ 1986 ഫെബ്രുവരിയില്‍ അന്ത്യം.
ആള്‍ക്കൂട്ടത്തിന്റെ പിറവിയുടെ ഈ വാര്‍ഷികത്തില്‍ ഇത് ദീപ്തമായ ആ ഓര്‍മ്മകളിലേക്കൊരു മടക്കയാത്രയാണു.
ഒരു കാലഘട്ടത്തിന്റെ ചരിത്രത്താളുകള്‍ ഈ പേജുകളില്‍ നിന്ന് വായിച്ചെടുക്കാം.അതുകൊണ്ടു ആ പഴയ ലക്കങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു-
എല്ലാ ആഴ്ച്ചയിലും ഓരോന്നു വീതം.ചില ലക്കങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടു.ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടെങ്കില്‍ അറിയിക്കുമെല്ലോ.
7 comments:
സുഖകരമായ ഒരോര്‍മ്മയാണ് ഇന്‍ലന്റ് മാസികകള്‍. അതൊക്കെ ഒരു കാലം.. ഇന്നും അത് സൂക്ഷിച്ചിരിക്കുന്നുവെന്നത് വിസ്മയിപ്പിക്കുന്നു. അതിനുമാത്രമായി ഒരു ബ്ലോഗ് ആക്കാമായിരുന്നു, പിന്നീട് തിരയാനും കണ്ടുപിടിക്കാനുമൊക്കെ എളുപ്പമാകും. :)
പ്രദിപ്
ഓര്‍മയുണ്ടോ എന്നറിയില്ല...കരുനാഗപ്പള്ളിയില്‍ നിന്നും ഉണ്ടായിരുന്ന സംയാനത്തെ...
ഞാനും കായംകുളം എം .എസ് .എം കോളേജില്‍ ആണ് പ്രീഡിഗ്രി മുതല്‍ ഡിഗ്രി വരെ യുള്ള അഞ്ചു വര്‍ഷം പഠിച്ചത് .85-മുതല്‍ ..പിന്നെ ഞങള്‍ ആ സമയം കാപ്പില്‍ കാരെല്ലാം കൂടി എക്കോ എന്ന ഒരു കൈ എഴുത് മാസിക ഇറക്കിയിരുന്നു .ഒരു തവണയെ അത് പുറത്തു വന്നുള്ളൂ .പിന്നെ അതിന്റെ ചൂട് പോയി :)
ആള്‍ക്കൂട്ടത്തിനു മാത്രമായി ഒരു ബ്ലോഗ് പിന്നാലെ വരുന്നുണ്ടു,കണ്ണൂരാനേ.ഒരു നെറ്റ് മാസികയാക്കാന്‍ ഞാനും അശോക് കുമാര്‍ കര്‍ത്തയും കൂടി അലോചിച്ചതാണു-നടന്നില്ല.
സംയാനം മാത്രമല്ല,സമയം,സംഘഗാനം തുടങ്ങിയ അക്കാലത്തെ കുഞ്ഞു മാസികകളെല്ലാം ഓര്‍മ്മയില്‍ വരുന്നുണ്ട്.മിക്കവയുടേയും കോപ്പികള്‍ സൂക്ഷിച്ചിവച്ചിട്ടുമുണ്ടു,ജെ.എം.
little magazinesസൂക്ഷിച്ചിരിക്കുന്നുവെന്നത് ഒരു വലിയ കാര്യം തന്നെയാണ് ...മലയാളികളുടെ കൂട്ടത്തില്‍ (www.koottam.com) നമുക്കു അവ പുതിയ എഴുത്തുകാര്‍ക്കു പങ്കുവച്ചാലോ?
പ്രദിപ്..സംയാനം ഞങള്‍ 5 ലക്കം നടത്തി..അവസാന ലക്കത്തിലേക്കു പ്രദിപ് കുറച്ചു articles അയച്ചു തന്നിരിന്നു..: അശോക് കുമാര്‍ കര്‍ത്ത ഇപ്പൊ എവിടെ ?
പ്രിയ ജെ.എം,
നിര്‍ദ്ദേശം സ്വീകരിക്കുന്നു.എങ്ങനെ അവ പുതിയ എഴുത്തുകാരുമായി പങ്കുവയ്ക്കുമെന്ന് അറിയിക്കുക.പഴയ ലിറ്റില്‍ മാഗസിനുകളുടെ വന്‍ ശേഖരം നൂറനാട് മോഹന്റെ കൈവശമുണ്ട് .അവര്‍ പ്രദര്‍ശനങള്‍ നടത്താറുമുണ്ടു.
അശോക് കുമാര്‍കര്‍ത്തയുടെ അക്ഷരക്കഷായം ബ്ലോഗ് വായിക്കണം.അദ്ദേഹം വളര സജീവമായി ബ്ലോഗിങ്ങ് നടത്തുന്നു.
www.aksharakkashayam.blogspot.com
Post a Comment