നിങ്ങള്‍ സംഗീതാസ്വാദകനെങ്കില് സൂക്ഷിക്കുക-ഏതു നിമിഷവും അവര്‍ വന്നു മുട്ടിവിളിച്ചു ചോദിക്കാം:ലൈസന്‍സ് എടുത്തിട്ടുണ്ടോ?
ഓട്ടോറിക്ഷ മുതല്‍ വിമാനം വരെയും,ഡാന്‍സ് ക്ലാസ് മുതല്‍ മെഗാഷോ വരെയും,റേഡിയോ മുതല്‍ ഇന്റര്‍നെറ്റ് സൈറ്റുവരെയും എവിടൊക്കെ ജനങ്ങള്‍ പാട്ടുകേള്ക്കുന്നുവോ അവിടൊക്കെ കയറിയിറങ്ങി ലൈസന്‍സ് ഫീസ് പിരിക്കാന്‍ ഇതാ കേരളത്തില്‍ ആളിനെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയതായി അവകാശപ്പെടുന്ന ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (PPL)എന്ന സ്ഥാപനം ഈ മാസം 22നും 23നും The Hindu,The New Indian Express പത്രങ്ങളില്‍ ഡയറക്റ്റ് സെയിത്സ് ഏജന്റിനെ നിയമിക്കുന്നതിനു പരസ്യം ചെയ്തിട്ടുണ്ടു.
ഏതു തരത്തിലുള്ള സംഗീതവും കേള്‍പ്പിക്കുന്ന വാണിജ്യസ്ഥാപനങളില് നിന്നും അവര്‍ ലൈസന്‍സ് ഫീ പിരിച്ചെടുക്കും .അതിനായി നല്ല (തടി)മിടുക്കുള്ളവരെ('active and reasonably sized fieldforce') ആവശ്യമുണ്ടെന്നു പരസ്യത്തില്‍ വിശദീകരിച്ചിട്ടുണ്ടു.
139 മ്യൂസിക് കമ്പനികള്‍ക്ക് പകര്‍പ്പകവാശമുള്ള പാട്ടുകള്‍ ഇനി പറയുന്നിടങ്ങളില്‍ ഉപയോഗിക്കുന്നതിനു മുങ്കൂര്‍ ലൈസന്‍സ് ഫീ നിങ്ങള്‍ ഇവര്‍ക്കു നല്‍കേണ്ടിവരും:
ഡിസ്കോ സെന്ററുകള്‍,സംഗീത പ്രശ്നോത്തിരികള്,ഡിസ്ക്ക് ജോക്കി പരിപാടികള്‍,ജൂക്ക് ബോക്സുകള്‍,വാണിജ്യ സ്ഥാപനങ്ങള്‍,300 sq Ft ഉള്ള കടകളും സ്റ്റോറുകളും,ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും,ബസുകള്‍,വാഹനങ്ങള്‍,റെയില്‍ വേ സ്റ്റേഷനുകള്‍,ട്രൈയ്നുകള്‍,വിമാനങ്ങള്‍,ബോട്ടുകളും കപ്പലുകളും,ഹോട്ടലുകളും റിസോര്‍ട്ടുകളും,ചായക്കടകള്‍,റിസോര്‍ട്ടുകള്‍,ബാറുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍,കഫേകള്‍,ഫാക്റ്ററികള്‍,ഓഫീസുകള്‍,ബാങ്കുകള്‍,റിസപ്ഷന് കൌണ്ടറുകള്‍,ഫോണിലും മറ്റും കേള്‍പ്പിക്കുന്ന ഹോള്‍ഡ് ഓണ്‍ മ്യൂസിക്ക്,മാജിക്ക് ഷോകള്‍,തീയറ്ററുകള്‍,മ്യൂസിയം,ആര്‍ട്ട് ഗാലറികള്‍,അമ്യൂസ്മെന്റ്പാര്ക്കുകള്,പബ്ബുകള്‍,ക്ലബ്ബുകള്‍,സ്വിമ്മിങ്ങ് പൂളുകള്‍,ക്ലിനിക്കുകള്‍,ആശുപത്രികള്‍,ഡാന്‍സ് സ്കൂളുകള്‍,സ്റ്റുഡിയോകള്‍,നാടകങ്ങള്‍,ബാലെകള്‍,ചെറിയ ചടങ്ങുകള്‍,സംഗീതക്കച്ചേരികള്‍,കായികവിനോദവേദികള്,ഫാഷന്‍ ഷോകള്‍,പ്രദര്‍ശനങ്ങള്‍,മതപരമായ ചടങ്ങങ്ങുകള്‍
ഡിസ്കോ സെന്ററുകള്‍,സംഗീത പ്രശ്നോത്തിരികള്,ഡിസ്ക്ക് ജോക്കി പരിപാടികള്‍,ജൂക്ക് ബോക്സുകള്‍,വാണിജ്യ സ്ഥാപനങ്ങള്‍,300 sq Ft ഉള്ള കടകളും സ്റ്റോറുകളും,ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും,ബസുകള്‍,വാഹനങ്ങള്‍,റെയില്‍ വേ സ്റ്റേഷനുകള്‍,ട്രൈയ്നുകള്‍,വിമാനങ്ങള്‍,ബോട്ടുകളും കപ്പലുകളും,ഹോട്ടലുകളും റിസോര്‍ട്ടുകളും,ചായക്കടകള്‍,റിസോര്‍ട്ടുകള്‍,ബാറുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍,കഫേകള്‍,ഫാക്റ്ററികള്‍,ഓഫീസുകള്‍,ബാങ്കുകള്‍,റിസപ്ഷന് കൌണ്ടറുകള്‍,ഫോണിലും മറ്റും കേള്‍പ്പിക്കുന്ന ഹോള്‍ഡ് ഓണ്‍ മ്യൂസിക്ക്,മാജിക്ക് ഷോകള്‍,തീയറ്ററുകള്‍,മ്യൂസിയം,ആര്‍ട്ട് ഗാലറികള്‍,അമ്യൂസ്മെന്റ്പാര്ക്കുകള്,പബ്ബുകള്‍,ക്ലബ്ബുകള്‍,സ്വിമ്മിങ്ങ് പൂളുകള്‍,ക്ലിനിക്കുകള്‍,ആശുപത്രികള്‍,ഡാന്‍സ് സ്കൂളുകള്‍,സ്റ്റുഡിയോകള്‍,നാടകങ്ങള്‍,ബാലെകള്‍,ചെറിയ ചടങ്ങുകള്‍,സംഗീതക്കച്ചേരികള്‍,കായികവിനോദവേദികള്,ഫാഷന്‍ ഷോകള്‍,പ്രദര്‍ശനങ്ങള്‍,മതപരമായ ചടങ്ങങ്ങുകള്‍
ലൈസന്‍സ് ഫീസിന്റെ വിശദാംശങ്ങള്‍ അവര്‍ സൈറ്റില്‍ കോടുത്തിട്ടില്ലാത്തതിനാല് രണ്ടുനാള്‍ മുന്‍പു ഒരു ഇ-മെയില്‍ അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.പക്ഷേ,നെറ്റില്‍ പരതിയപ്പോള്‍ ഇന്ത്യന്‍ പെര്‍ഫോര്‍മിങ് റൈറ്റ് സൊസൈറ്റി(IPRS) എന്ന ഗാനരചയിതാക്കളും സംഗീതസംവിധായകരും,നിര്‍മ്മാണ കമ്പനികളും ഉള്‍പ്പെടെ 1643 അംഗങ്ങളുള്ള മറ്റൊരു സംഘടനയുടെ താരിഫ് ലഭിച്ചു.ഭീമമായ തുകയാണു ലൈസന്‍സ് ഫീസ്.
നാട്ടിന് പുറത്ത് സ്റ്റേജ്കെട്ടി പിരിവെടുത്ത് ഗാനമേള നടത്തുന്നവര്‍ പോലും മുങ്കൂറായി 2000 രൂപ ലൈസന്‍സ് ഫീ അടക്കണം.ഒരിളവുമില്ല. ഈ ഫീസ് 250 വരെയുള്ള ഓഡിയന്സിന്റെ കാര്യത്തിലാണു.പാട്ടു കേള്‍ക്കാന്‍ ആളു കൂടുംതോറും സംഘാടകര്‍ വെള്ളം കുടിക്കും.500 ആളുണ്ടെങ്കില്‍ 25000 കൊടുക്കണം.അതിനു മേല്‍ 750 വരെ ഫീസ് കെട്ടേണ്ടത് 30000 രൂപ!ഇങ്ങനെ പോകുന്നു.ടിക്കറ്റു വെച്ചു നടത്തിയാലും ഇല്ലെങ്കിലും ഫീസ്സ് നിര്‍ബന്ധം.
ചായകുടിക്കാന്‍ കേറുന്ന ഹോട്ടലില്‍ ഇനി ചിലപ്പോള്‍ റേഡിയോയും ടി.വിയുമൊന്നും ശബ്ദിക്കുകയില്ല.അവ വെയ്ക്കുന്നതിനു പോലും ഫീസ്സടക്കണം.500 സ്ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ളഹോട്ടലുകള് വാര്‍ഷിക ലൈസസ് ഫീയായി 3750 രൂപയാണു നല്‍കേണ്ടത്.
യാത്രക്കാരെ സുഖിപ്പിക്കാന്‍ ഓട്ടോയില്‍ എഫ്.എം റേഡിയോയോ സി.ഡിയോ വെയ്ക്കുന്ന പാവം ഡ്രൈവറും 600 രൂപയടച്ചു ലൈസന്‍സ് വാങ്ങണം!കാറിനു 800,ബസിനു 2000 എന്നിങ്ങനെയാണു ഫീസ്.
വിമാനത്തില്‍ പാട്ടു കേള്‍പ്പിക്കണമെങ്കില്‍ സീറ്റൊന്നിനു 3 രൂപവീതം ഓരോ യാത്രയ്ക്കും കമ്പനി അടക്കണം.
ഇനി കെട്ടുവള്ളത്തിലോ ,ബോട്ടിലോ പോകാമെന്നു വെച്ചാലും പാട്ടു കേള്‍ക്കണോ, കാശ് ചെലവാകും.ഉടമസ്ഥര്‍ നല്‍കേണ്ട വാര്‍ഷിക ഫീസ് 5000 രൂപ.
എഫ്.എം റേഡിയോ നിലയങ്ങള്‍ മുതല്‍ അവികസിത-വിദൂര ഗ്രാമങ്ങളിലെ കമ്മൂണിറ്റി റേഡിയോനിലയങ്ങള്ക്കു വരെ അതിഭീമമായ ലൈസന്‍സ് ഫീസ്സാണു ഗാനപ്രക്ഷേപണത്തിനു ഒടുക്കേണ്ടത്.മെട്രോ നഗരങ്ങളില്‍ 17 ലക്ഷം,എ-ക്ലാസ് നഗരങ്ങളില്‍ 12 ലക്ഷം,ബി 10 ലക്ഷം സി 7 ലക്ഷം ഡി 4.5 ലക്ഷം എന്നിങ്ങനെയാണു ഓരോ നിലയവും ഒടുക്കേണ്ട മിനിമം വാര്‍ഷിക ഫീസ്.കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്കു പോലും 5000 മുതല്‍ ഒന്നരലക്ഷം വരെയാണു നിരക്ക്.
അങ്ങാടിയില്‍ പെട്ടിക്കടക്കാരന് ചുമ്മാ ഒരു രസത്തിനു വഴിയിലേക്ക് പാട്ടുവെയ്ക്കുന്നതിനു പോലും 500 രൂപയടച്ച് വാര്‍ഷിക ലൈസന്‍സ് വാങ്ങണം!
ഈ ഇനത്തില്‍ 2006-2007-ല്‍ മാത്രം The Indian Performing Right Society 1707 ലക്ഷം രൂപയാണു പിരിച്ചെടുത്തതെന്ന് അവരുടെ വാര്‍ഷിക റിപ്പോട്ടിലുണ്ടു.എഫ്.എം റേഡിയോ നിലയങ്ങളില്‍ നിന്നുള്ള വരുമാനം 320 ലക്ഷം രൂപ കൂടി.ഈ തുക ഓഫീസ് ചെലവു കഴിച്ചു അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്നു എന്നാണു അവര്‍ പറയുന്നത്.PPL കൂടി ശക്തമായി രംഗത്ത് വരുന്നതോടെ ലൈസന്‍സ് ഫീ പിരിവു ഊര്‍ജ്ജിതമാകും.
ഈ കാശൊക്കെ പിരിച്ചെടുക്കാന്‍ പറ്റുമോ എന്നു ശങ്കിക്കുന്നവര്‍ അറിയുക-ZEE Networkനെതിരെ കേസ് കൊടുത്താണു അവര്‍ ലൈസന്‍സ് ഫീ വാങ്ങിയെടുത്ത്.ഇതെത്തുടര്ന്നാകണം സ്റ്റാര്‍,സോണി തുടങ്ങിയ വമ്പന്‍ ടി.വി ചാനലുകളും സഹാറ,കിങ്ങ്ഫിഷര്‍,ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും IPRSനു വാര്‍ഷിക ലൈസന്‍സ് ഫീ അടച്ചിട്ടുണ്ട്.
-ചുമ്മാതല്ല ഫീസ് പിരിക്കാന്‍ കേരളത്തില്‍ അവര്‍ ആളിനെ തെരക്കുന്നത്.
ഇനി ഒരു ഫ്ലാഷ്ബായ്ക്ക്.
യേശുദാസിന്റെ ഹിറ്റുഗാനങ്ങള്‍ ഗാനമേളകളില്‍ പാടാന്‍ തരംഗിണിക്കും തങ്ങള്‍ക്കും റോയല്‍റ്റി തരണമെന്നു വിനോദ് യേശുദാസ് പ്രസ്താവിച്ചത് 2004 മാര്‍ച്ചില്‍ സംസ്ഥാനത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു.അതുസംബന്ധിച്ച ദ ഹിന്ദു റിപ്പോര്‍ട്ട് കാണുക.ചെന്നൈയില്‍ ഉണ്ണിമേനോന് സംഘടിപ്പിച്ച ഗാനമേളയില്‍ മധു ബാലകൃഷ്ണന് പാടാനുദ്ദേശിക്കുന്ന ഗാനങ്ങളുടെ ലിസ്റ്റ് വിനോദ് ചോദിച്ചുവെന്നും ഇത് പുതുഗായകരെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണെന്നും അതിരൂക്ഷമായ ഭാഷയില്‍ ഉണ്ണി മേനോന് പ്രതികരിച്ചിരുന്നു.പാട്ടിന്റെ നിയമപരമായ (കോപ്പിറൈറ്റ്)കാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ മാത്രമേ താന്‍ ശ്രമിച്ചുള്ളുവെന്നു പറഞ്ഞ് വിനോദ് തടിയൂരി. യേശുദാസിനു ഗായകനെന്ന നിലയില്‍ തന്റെ പാട്ടുകളുടെ മേല്‍ നിയമപരമായ അവകാശമുണ്ടെന്ന വാദം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പാട്ടിനു വന്‍ തുക റോയല്‍റ്റി പിരിക്കുന്നവര്‍ പ്രോഡ്യൂസര്മാര്ക്കല്ലാതെ ഗായകര്‍ക്ക് എന്തെങ്കിലും കൊടുക്കാറുണ്ടോ?ആകാശവാണിയും ദൂരദര്‍ശനും പണ്ടുമുതല്ക്കേ കൃത്യമായി റോയല്‍റ്റി കമ്പനിയ്ക്ക് നല്കുന്ന സ്ഥാപങ്ങളാണു.പക്ഷേ ഈ കാശ് പാവപ്പെട്ട ഗായകര്‍ക്കോ ഗാനരചയിതാക്കള്‍ക്കോ കിട്ടുന്നെന്നു തോന്നുന്നില്ല.ഈ റോയല്‍റ്റിയുടെ ചെറിയൊരു വിഹിതമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എം.എസ് ബാബുരാജിന്റെ കുടുംബവും മച്ചാട്ടു വാസന്തിയും എന്നേ അതീവ സമ്പന്നരായില്ലെങ്കിലും പട്ടിണിയില്ലാതെ ജീവിച്ചു പോകുമായിരുന്നു.
പിന് കുറിപ്പ്
പാട്ടിനു റോയല്‍റ്റി കൊടുത്തില്ലെങ്കില്‍ എന്തുണ്ടാകും?
-ക്വട്ടേഷന്‍ സംഘം ഇറങ്ങുമോ?!
-----------------------------------------
പത്രപ്രവര്‍ത്തനം വിട്ടതിനു ശേഷം ഇത്തരം ധാരാളം സ്കൂപ്പുകള് സുഹൃത്തുക്കള്‍ക്ക് നല്കിപ്പോരുകയായിരുന്നു ശീലം.ഇതോടെ അതങ്ങു നിര്‍ത്താന്‍ തീരുമാനിച്ചു.ആദ്യം ബ്ലോഗില്‍ വരട്ടെ.
24 comments:
ഇനി കമ്പ്യൂട്ടറില്‍ പാട്ടു കേള്‍ക്കുന്നതിനും വീട്ടില്‍ പാട്ടു വയ്ക്കുന്നതിനും കൂടി നികുതി ഏര്‍പ്പാടാക്കിയാല്‍ കേമമായി.. പണ്ട് റേഡിയോക്ക് നികുതി കൊടുത്തിരുന്ന കാലം ഓര്‍ക്കുന്നു.
സ്റ്റേജ് പ്രോഗ്രാമുകാര്‍ എന്തു ചെയ്യും? ഇന്ത്യക്ക് വെളിയിലും ചെന്ന് പിരിക്കണം...എന്നാലേ മുതലാവൂ..
Sorry, I'm too slow when it comes to typing in Malayalam. The adjectival phrase "reasonably sized", at first reading, I thought, meant they plan to recruit 'a number of persons' to make up a large sales force. But you must be right.
I read it as pornographic performance limited..
My mistake :)
ഗാനമേള നടത്തി ജീവിക്കുന്നവരെ ബുദ്ധിമുട്ടിലാക്കും...
Adipoli post !
:)
ithellam vasthavam thanne ?! ellamkoode kettapol pediyakunnu
Regards,
Adamz
ബാത്റൂമിലിരുന്ന് പാടുന്നതിനു ലൈസന്‍സ് എടുക്കണോ
"There should be no copyright for knowledge and Art"
എന്നു റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍(FSF സ്ഥാപകന്‍) പറഞ്ഞിട്ടുണ്ട്
ഗാനലോകവീഥികളിലെല്ലാം അപസ്വരങ്ങളാകുമൊ? അപ്പൊ സ്വന്തമായി ഉണ്ടാക്കിയ പാട്ടുകള്‍ക്കും കൊടുക്കണോ നികുതി?
പണാധിപത്യത്തിന്റെ വളര്‍ച്ച കൊള്ളാം.
സംഗീതത്തിന്റെ സാംബത്തിക അവകാശം പാട്ടത്തിനുകൊടുക്കുന്ന ഗുണ്ടാസംഘം പോലും
നിയമപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നത്
നമ്മുടെ നിയമങ്ങളേയും,അധികാരത്തേയും,രാഷ്ട്രീയത്തേയും
കമ്പോളം വിലക്കെടുത്തിരിക്കുന്നു എന്നതിന്റെ
നല്ലൊരു ഉദഹരണമാണ് പാട്ടുകളുടെ
കോപ്പിറൈറ്റ് ഗുണ്ടാപിരിവ് സംഘത്തെക്കുറിച്ചുള്ള
ഈ വാര്‍ത്ത.
അറിവുകള്‍ക്കും,കലാസൃഷ്ടികള്‍ക്കും
കോപ്പിരൈറ്റ് മുഴുവന്‍ മാനവികതക്കായി
തുറന്നുകൊടുക്കുകതന്നെവേണം.
ആവശ്യപ്പെടാതെ പാട്ടുകേള്‍ക്കാന്‍ ഇടവരുന്നവര്ക്ക്
ഈ കംബനികള്‍ നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥമാണെന്ന ഒരു വകുപ്പെങ്കിലും
ഈ കോപ്പിരൈറ്റ് നിയമത്തില്‍ ചേര്‍ക്കാനുള്ള
ജനാധിപത്യ മാര്യാദ കാണിക്കേണ്ടിയിരിക്കുന്നു:)
രാഷ്ട്രീയ പാര്‍ട്ടികളുടെ ഷണ്ഡത്വംകൊണ്ടുണ്ടാകുന്ന
ജനവിരുദ്ധ നിയമങ്ങള്‍ !!!
കമ്പനികള്‍ !!!
നല്ല പോസ്റ്റ്, ഈ വാര്‍ത്ത ഇവിടെയാണ് കിട്ടിയത്. കഷ്ടപ്പെടുന്ന പഴയ ഗാനങ്ങളുടെ ശില്പികള്ക്ക് വേണ്ട് ഇപ്പോള്‍ കോടികളുമായി ഉറഞ്ഞുതുള്ളുന്ന സ്റ്റേജ്പ്രോഗ്രാം ഇന്ഡ്സ്റ്റ്രി എന്തെങ്കിലും ചെയ്യേണ്ടതുതന്നെയാണ്. അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ എന്തെങ്കിലും നിയമങ്ങള്‍ കൊണ്ടുവരുന്നതിലും തെറ്റില്ല. പക്ഷെ അത് ഇത്തരം ഗുണ്ടായിസമായിപ്പോകരുത്.
ithu kollaaallo paripaadi....
വന്നു വന്നു ഇവിടെ ജീവിക്കുന്ന കാര്യം ഇത്തിരി ബുദ്ധിമുട്ടിലാവുകയാണല്ലോ..എന്തൊരു കാലമാണാവോ വരാന്‍ പോകുന്നത്
What ??? Like that old Radio License ....But too bitter now....
ബര്ളിതോമസിന്റെ വിഷയവുമായി ബ്ന്ധമില്ലാത്ത ഒരു കമന്റ് നീക്കം ചെയ്തിട്ടുണ്ടു.അദ്ദേഹത്തിന്റെ പേര് എന്റെ കമന്റ് നോട്ടിഫിക്കേഷന്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടിയെടുക്കുമത്രേ.
കാലം അത്ര നന്നല്ല.ബ്ലോഗ്ഗെഴുത്തുകാരെ ഗോതമ്പുണ്ട തീറ്റിക്കുന്നവരുടെ നാളുകളാണു.ആയതിനാല്‍ മേല്‍ചൊന്ന കൈയബദ്ധത്തിനു പരസ്യമായി മാപ്പുചോദിക്കുന്നു.പൊറുക്കുമാറാകണം, ബര്‍ളി!
പൈറസിയെ മഹത്വവത്കരിയ്ക്കുന്നവരും അല്ലാത്തവരും ഉണ്ട്. എന്തൊക്കെയായാലും പൈറസി ഇന്ത്യയില്‍ കുറ്റകരം തന്നെയാണ്.
ഒരാളുടെ സ്വന്തം സൃഷ്ടി അതിന്റെ പകര്‍പ്പവകാശ സമയപരിധിയുടെ ഉള്ളിലായിരിയ്ക്കുന്നിടത്തോളം കാലം തോന്നുന്നതുപോലെ ഉപയോഗിയ്ക്കുവാന്‍ മറ്റാര്‍ക്കും അവകാശമില്ല.
ബുക്സ് സ്റ്റാളില്‍ നിന്നും നിങ്ങള്‍ക്ക് ബുക്കു വാങ്ങാം.
നിങ്ങള്‍ക്കു വായിക്കാം, സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍ കൊടുക്കാം. അതൊന്നുമല്ലാതെ നാളെമുതല്‍ അതിന്റെ പകര്‍പ്പെടുത്ത് തോന്നുന്നവര്‍ക്ക് വിലയ്ക്കോ ഫ്രീയായോ കൊടുത്താല്‍ അത് നിയമവിരുദ്ധമാണല്ലോ. അതേ പോലെ തന്നെയാണു സംഗീതത്തിനും.
സംഗീതത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്നതിനെക്കുറിച്ച് എനിയ്ക്കു ഉറപ്പില്ല. സംഗീതസംവിധായകനും, രചയിതാവിനും, ഗായകനും ഒക്കെ അതില്‍ പങ്കുണ്ട്. ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇവര്‍ക്കു പ്രതിഫലം കൊടുത്ത് ചെയ്യിച്ചതായതിനാല് നിര്മ്മാതാവിനാകാനും സാധ്യതയുണ്ട്. അതെന്തൊക്കെയായാലും ഒരു പാട്ടിന് നിശ്ചിതകാലത്തേയ്ക്ക് ഒരു ഉടമസ്ഥനുണ്ട് എന്നതു തീര്‍ച്ച.
അനിലിന്റെ കമന്റിലേയ്ക്ക്:
കമ്പ്യൂട്ടറില്‍ കോപ്പിചെയ്ത് പാട്ടുകേള്‍ക്കുന്നത് നിയമവിരുദ്ധമാവാനാണ് സാധ്യത.
ബുദ്ധിമുട്ടിലാവുന്നത് സ്റ്റേജ് പ്രോഗ്രാമുകാരാണ്. റോയല്‍റ്റി കൊടുത്ത് പാട്ടുപാടിയാല് മുതലാവുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെയാണ് യേശുദാസ് വിവാദത്തില്‍ ഉണ്ണീമേനോന്‍ റോയല്‍റ്റിയെ എതിര്‍ത്തത്. തന്നെയുമല്ല വളര്‍ന്നു വരുന്നഗായകര്ക്ക് ഒരു പ്രതിബന്ധവുമാവും.
ധ്രഷ്ടദ്യുമ്നന്‍ ,
നിയമപരമായി നോക്കുകയാണെങ്കില്‍ ബാത്ത്രൂമിലിരുന്നു പാടിയാലും റോയല്‍റ്റി ഈടാക്കാമെന്നാണു തോന്നുന്നത്.
devoose,
സ്വന്തമായി ഉണ്ടാക്കിയ പാട്ടിന്റെ അവകാശി താങ്കള്‍ മാത്രമാണ്. താങ്കള്‍ക്കു പാടാം, വല്ലവരും പാടിയാല്‍ റോയല്‍റ്റി ചോദിയ്ക്കാം.
കോപ്പിറൈറ്റിനെ മാറ്റിയ്ക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഗവര്മെന്റിന് ഇക്കാര്യത്തില്‍ ചെയ്യാനാവുന്നത് കോപ്പീറൈറ്റ് ഉള്ള കാലയളവ് കുറയ്ക്കുക എന്നതാണ്. ഒരു പാട്ടിന്റെ കോപ്പീറൈറ്റ് അവകാശം അഞ്ചുവര്ക്ഷമായി ചുരുക്കിയാല്‍ അതിനു ശേഷം നമുക്ക് ഇഷ്ടം പോലെ പാടുകയോ പകര്‍ത്തുകയോ ഒക്കെ ചെയ്യാമല്ലോ, നിര്‍മ്മാതാക്കള്‍ക്ക് കിട്ടേണ്ട പണം അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടാക്കിക്കൊള്ളണം.
oru blogil kurachu aale kuttanayi ennathallathe ethu vallom nadakkunna karyamano oovee?
പാവം അനൂപ്മോന്‍ ഏതുലോകത്തിലാ ജീവിക്കുന്നത്?ള്ളാ കുഞ്ഞു!
അരി ഒരു കിലോ കാശ് കൊടുത്തു വാങ്ങുന്നു.കാശുകൊടുക്കുന്നതോടെ എനിക്കു അതിന്റെ പൂര്ണ്ണകൈകാര്യാവകാശം ലഭിക്കുന്നു.ഞാനതെടുത്ത് ചോറുണ്ടാക്കുകയോ നാട്ടുകാര്‍ക്ക് പായസം വെച്ചു കോടുക്കുകയോ ഒക്കെ ചെയ്യും.അതെന്റെ ഇഷ്ടം.എനിക്കു വിറ്റ സാധനത്തിന് മേല്‍ തനിക്കു റോയല്റ്റിയുണ്ടെന്നും പറഞ്ഞു കര്‍ഷകനോ വ്യാപാരിയോ വന്നാല്‍ ഞാന്‍ കൈകാര്യം ചെയ്യും.കാശു കൊടുത്ത് കാസറ്റു വാങ്ങി എനിക്കിഷ്ടമുള്ളതുപോലെ ചെയ്യാന്‍ എനിക്കവകാശമില്ലേ?ഇതാരുടെയും ഔദാര്യമല്ലല്ലോ.കാശുകൊടുക്കുന്നതോടെ അതിന്റെ അവകാശി ഞാന്‍ തന്നെ.
ഇതിന്നോ ഇന്നലയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി കൊച്ചിയിലെ നിലവാരമുള്ള ഹോടെലുകള്് ഈ ലൈസന്‍സ് എടുക്കാറുണ്ട്. എടുക്കാത്തവരും ഉണ്ട് .
മാത്രമല്ല പാട്ടു കേള്‍ക്കാന്‍ ലൈസന്‍സ് വേണം എന്ന് തോന്നുന്നില്ല. പൊതുസ്ഥലങ്ങളില്‍ സംഗീതം കേള്‍പ്പിക്കാന്‍ ആണ് ലൈസന്‍സ് എന്നാണ് തോന്നുന്നത്.
ഇതു ശരിയാണൊ എന്നത് ചര്‍ച്ച ചെയ്യാവുന്ന വിഷയമാണ്. കോപ്പിറൈറ്റ് വേണമെന്നും അല്ല എല്ലാം എല്ലാവര്ക്കും സൗജന്യമായി ലഭിക്കണം എന്നുമുള്ള ചര്‍ച്ച നെറ്റിലെങ്ങും നടക്കുകയാണല്ലോ .
പോസ്റ്റ് നന്നായിരുന്നു.
"There should be no copyright for knowledge and Art"
എന്നു റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍(FSF സ്ഥാപകന്‍) പറഞ്ഞിട്ടുണ്ട്
ഭാരതീയ ബൌദ്ധികത അതിനും മുന്‍പെ അത് തെളിയിച്ചതാണു. അഷ്ടാംഗഹൃദയത്തിനും അദ്ധ്യാത്മരാമയണത്തിനു എവിടെ കോപ്പി റൈറ്റ്. അത് എഴുതിയവരുടെ/എഡിറ്റ് ചെയ്തവരുടെ പേരു പോലും ആര്‍ക്കും വ്യക്തമായി അറിയില്ല. സമീപഭൂതകാലത്തില്‍ പോലും അത്തരം മനസ്സ് സൂക്ഷിച്ച ഒരാള്‍ കേരളത്തില്‍ ജീവിച്ചിരുന്നു. ചട്ടമ്പി സ്വാമികള്‍. എഴുതുന്നതെന്തും എഴുതുന്നിടത്ത് ഇട്ടിട്ടു പോരുമായിരുന്നു അദ്ദേഹം.
വന്ന് വന്ന് തൂറാന്‍ പോകുന്നതിനു ലൈസന്‍സ് വയ്ക്കുമോ? ലോകത്തിലെ കക്കൂസെല്ലാം മൂടീട്ട് ഒരു ബാഗ് തരും. എന്നിട്ട് അതില്‍ തൂറണം. അല്ലാതെ തൂറിയാല്‍ ഫൈന്‍!! കാശുന്ന്ടാക്കാന് ഏത് മാര്‍ഗ്ഗവും അവലംബിക്കുന്നവര്‍ക്ക് ഇതുമാകാം. നാറുന്ന ചില്ലറയില്‍ കുറച്ച് രാഷ്ട്രീയക്കാര്‍ക്ക് കൊടുത്താല്‍ മതി അവര്‍ തൂറുന്നതിനു ഒരു നിയമം ഉണ്ടാക്കിത്തരും. പണ്ട് നഗരപ്രദേശത്തെ കെണറെല്ലാം മൂടിയ കഥയോര്‍ത്താല്‍ ഇതും സംഭവിച്ചുകൂടായ്കയില്ല.
കലയ്ക്ക് കോപ്പിറൈറ്റ് വേണ്ടെങ്കില്‍ പിന്നെ സാഹിത്യത്തിനെന്തിനു കോപ്പിറൈറ്റ്?
ഒരു കൂട്ടായ്മയിലൂടെ,ഒട്ടേറെടെപ്പേരുടെ കഠിനാദ്ധ്വാനത്തിലൂടെ രൂപപ്പെട്ടുവരുന്ന സിനിമയും അതിലെ ഗാനങ്ങളും ലൈവ് ഷോകള്‍ക്കും ,കോമഡി ടൈമിനും ക്വിസിനും,എന്തിനുമേതിനും സ്വന്തമെന്നപോലെ വെട്ടിമുറിച്ചും കൂട്ടിച്ചേര്‍ത്തും ഉപയോഗിക്കുകയും അതിനു പരസ്യ ഇനത്തില്‍ വന്‍ വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ചാനലുകളും മറ്റും കാശു കൊടുക്കേണ്ടെന്നു വാദിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്?
pattine copyright
ezhuthinum royelty
ennal kathaykko kavitaykko novalino chitreekaranam nadathunna
chitrakarane ippolum vigraham nirmichu nalkunna silpiyude gethiyanullate,aadyam kittunna prathibhalamallate pinneedetra tavana aaverthichu print cheytalum
bhalam nasthi.pattezhutunnavanum chitrakaranumonnum kittilla ellam printer and publisherkku ellenkil pattirakkiya kambanikku
Post a Comment