“വളരെ പരിമിതമായ സൌകര്യങ്ങളേയുള്ളു”,എന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ തന്റെ ഔദ്യോഗിക ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്.
-ഇത് കൊല്‍ക്കത്താമഹാനഗരം.നാട്ടുകാരനായ ഉറ്റ സുഹൃത്ത് പശ്ചിമബംഗാള്‍ പോലീസിലെ വളരെ സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണു.അദ്ദേഹമാണു ഞങ്ങളുടെ അതിഥേയന്‍. ഗേറ്റ് കടന്ന് ഞങ്ങളെത്തിയത് വളരെ പഴക്കം തോന്നിക്കുന്ന ഒരു കൂറ്റന്‍ കെട്ടിടത്തിലേക്കായിരുന്നു.നാട്ടിലെ ഏതോ പഴയ മെഡിക്കല്‍ കോളേജിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിട സമുച്ചയത്തെ അനുസ്മരിപ്പിക്കുംവിധം നിറം മങ്ങി,പെയിന്റു ഇളകി പരിതാപകരമായ അവസ്ഥയിലായിരുന്നു അത്.താഴത്തെ നിലയിലെ ലെറ്റര്‍ ബോക്സില്‍ നിറയെ കത്തുകള്‍.പോസ്റ്റുമാന്‍ അവ അവിടെ നിക്ഷേപിച്ചു പോവുകയാണു പതിവ്.ഒരു കാറ്റടിച്ചാല്‍ പൊട്ടിയ പട്ടം പോലെ ഈ കത്തുകള്‍ അവിട പറന്നു നടക്കാനിടയുണ്ടു.അവയെ പിടിച്ച് നിര്‍ത്താന്‍ പഴയ ഒരു ചണച്ചരട് പോലും ലെറ്റര്‍ ബോക്സില്‍ ഉണ്ടായിരുന്നില്ല.ഞങ്ങള്‍ ലിഫ്റ്റില്‍ കയറി.പാസഞ്ചര്‍ ട്രെയിനിന്റെ ടോയ് ലെറ്റിനു സമാനമായിരുന്നു അത്.ചുവരില്‍ നിറയെ ബംഗാളിയിലും ഹിന്ദിയിലും മറ്റേതൊ ഭാഷകളിലും കുത്തിക്കുറിച്ച അജ്ഞാത സന്ദേശങ്ങള്‍.അശ്ലീല ചിത്രങ്ങള്‍.യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറികളെപ്പോലെ അവക്ക് ഇളകിയാടുന്ന വാതിലുകളായിരുന്നു.ഭീതിദമായ മര്‍മ്മരത്തോടെ അത് കിതച്ച് കിതച്ച് മുകളിലത്തെ നിലയിലെത്തി.സാദാ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്റെ സൌകര്യങ്ങള്‍ മാത്രമുള്ളതായിരുന്നു ആ ഫ്ലാറ്റ്.തൊട്ടടുത്ത താമസക്കാരനെക്കുറിച്ച് ചോദിച്ചത് ഒരു കൌതുകത്തിനായിരുന്നു.ആ ഫ്ലാറ്റില്‍ താമസിക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന ഒരു മന്ത്രിയായിരുന്നു!അദ്ദേഹമുള്‍പ്പെടെ മൂന്നു മന്ത്രിമാരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരിലൊരാളും,മുതിര്‍ന്ന ഐ.ഏ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥരുമാണു അവിടുത്തെ അന്തേവാസികള്‍!
-മലയാളികള്‍ക്ക് ഇതൊരിക്കലും സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.രാജഭരണകാലത്തെ കൊട്ടാരങ്ങളിലും ആധുനിക സ്റ്റാര്‍ സൌകര്യങ്ങളുള്ള ബങ്ലാവുകളിലും ആഡംബരങ്ങള്‍ക്കു നടുവില്‍ അഭിരമിക്കുന്നവരാണു നമ്മുടെ ഭരണാധികാരികള്‍.ഓരോ മന്ത്രി അധികാരമേല്‍ക്കുമ്പോഴും ലക്ഷങ്ങള്‍ മുടക്കി ഈ കൊട്ടാരങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്നു.
പുതിയഫര്‍ണ്ണിച്ചറും ,വീട്ടുപകരണങ്ങളും,പാത്രങ്ങളും കര്‍ട്ടനും വാങ്ങുന്നു.കുത്തക ബൂര്‍ഷ്വാസികളും കറതീര്‍ന്ന തനി വിപ്ലവകക്ഷിക്കാരുമെല്ലാം ഇക്കാര്യത്തില്‍ ഒന്നാണു.അധികാരം ഒഴിയുമ്പോള്‍ ,കൊട്ടാരം വിട്ടിറങ്ങുന്നവര്‍ ഈ സ്ഥാവര ജംഗമവസ്തുക്കള്‍ ഭദ്രമായി അവിടെത്തന്നെ വെച്ചിട്ടാണോ പോവുക?അറിയില്ല.
പുതിയഫര്‍ണ്ണിച്ചറും ,വീട്ടുപകരണങ്ങളും,പാത്രങ്ങളും കര്‍ട്ടനും വാങ്ങുന്നു.കുത്തക ബൂര്‍ഷ്വാസികളും കറതീര്‍ന്ന തനി വിപ്ലവകക്ഷിക്കാരുമെല്ലാം ഇക്കാര്യത്തില്‍ ഒന്നാണു.അധികാരം ഒഴിയുമ്പോള്‍ ,കൊട്ടാരം വിട്ടിറങ്ങുന്നവര്‍ ഈ സ്ഥാവര ജംഗമവസ്തുക്കള്‍ ഭദ്രമായി അവിടെത്തന്നെ വെച്ചിട്ടാണോ പോവുക?അറിയില്ല.
ശാന്തിനഗറിലെ സ്വന്തം വീട്ടിലിരുന്ന് ഭരണനിര്‍വ്വഹണം നടത്താനിഷ്ടപ്പെട്ട ഈ.എം.എസ്,മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോഴും ,അത് വിട്ടിറങ്ങിയപ്പോഴും ലളിതജീവിതം നയിച്ച അച്ച്യുതമേനോന്‍,പി.കെ.വി,എ.കെ.ആന്റണി എന്നിങ്ങനെ അപൂര്‍വ്വം നേതാക്കളേ ഇതിനപവാദമായി നമുക്കുള്ളൂ.ഗാന്ധിയന്‍ ജീവിതരീതി പിന്തുടരുന്ന മുന്‍ തലമുറ ഇവിടെ ഓര്‍മ്മയായി മാറുമ്പോള്‍ ,പശ്ചിമ ബംഗാള്‍ ആ മഹദ് പാരമ്പര്യം ഇന്നും വാശിയോടെ പിന്തുടരുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടേയും പ്രണാബ് കുമാര്‍ മുഖര്‍ജിയുടേയും മമതാ ബാനര്‍ജിയുടേയും വസ്ത്രധാരണത്തില്‍ തന്നെ ഇത് പ്രകടമാണു.മന്ത്രിയായാല്‍ കോട്ടും സൂട്ടും മാത്രം അണിഞ്ഞു,മള്‍ട്ടി നാഷണല്‍ കമ്പനി എക്സിക്യൂട്ടീവിനെപ്പോലെ നടന്നു ശീലിച്ചവരില്‍ നിന്ന് എക്കാലവും ബംഗാളിലെ നേതാക്കള്‍ വഴിമാറി നടന്നിട്ടുണ്ടു.
ഓര്‍ക്കുന്നുവോ,തൃദീബ് കുമാര്‍ ചൌധരി എന്ന ആര്‍ എസ് പി നേതാവിനെ?എവിടെ പോയാലും മണ്ണെണ്ണ സ്റ്റൌവില്‍ സ്വന്തമായി പാചകം ചെയ്തും ,വസ്ത്രം സ്വയം കഴുകി ഉണക്കിയും അതി ലളിതമായി ജിവിച്ചു,അദ്ദേഹം.അദ്ദേഹതിന്റെ സമകാലികരായിരുന്ന നൃപന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള നേതാക്കളും മാതൃകാജീവിതമാണു നയിച്ചത്.ത്രിപുരയിലെ നേതാക്കളും മുന്‍ ഗാമികളുടെ കാലടിപ്പാടുകള്‍ പിന്തുടരുന്നവരാണു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലെത്തിയ ത്രിപുരാമുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ,പാര്‍ട്ടി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ വിസ്സമ്മതിച്ചതായി പത്രത്തില്‍ വായിച്ചതോര്‍മ്മ വരുന്നു.അത്തരം ആര്‍ഭാടങ്ങള്‍ തനിക്ക് ശീലമില്ലെന്നും ,പാര്‍ട്ടി ഓഫിസില്‍ കിടന്നുറങ്ങുന്നതാണു തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞത്രെ.
ബംഗാളിലെ തീപ്പൊരി നേതാവായ മമത ബാനര്‍ജിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പട്ടിണിപ്പവങ്ങളായ ജനലക്ഷങ്ങളുടെ നഗ്നപാദയായ നേതാവ് എന്നാണു. ഇതില്‍ അത്യുക്തിയുടെ അംശമില്ലെന്ന് അവരുടെ ജീവിതത്തെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കറിയാം.കൊല്‍ക്കത്താനഗരപ്രാന്തത്തിലെ ,ഇടത്തട്ടുകാരും സധാരണക്കാരും പാര്‍ക്കുന്ന ടോളി നുള്ളയിലെ ,പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള ചെറിയവീട്ടിളാണു ഇന്നും മമത താമസ്സിക്കുന്നത്.ഒപ്പം അമ്മയും അഞ്ചു സഹോദരമ്മാരും അവരുടെ കുടുംബവുമുണ്ടു.ഇടക്ക് പാര്‍ട്ടി ഓഫീസിലും താമസ്സിക്കും.ക്ഷാമകാലത്ത് നമ്മുടെ റേഷന്‍ കടകളില്‍ നിന്ന് നല്‍കിയിരുന്ന കോറത്തുണിക്ക് സമാനമായ വിലകുറഞ്ഞ പരുത്തിത്തുണി കൊണ്ടുണ്ടാക്കിയ സാരിയാണു പ്രിയപ്പെട്ട വേഷം.മന്ത്രിയാകും മുന്‍പു വരെ ഡല്‍ഹിയിലെ യാത്ര ഒരു മാരുതി കാറിലായിരുന്നു.
-ഇങ്ങനെ,ബംഗാളിലെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും നേതാക്കളില്‍ ബഹുഭൂരിപക്ഷവും സ്വജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്നവരാണു.എന്തുകോണ്ടാകാം ഇങ്ങനെയൊരു പാരമ്പര്യം ബംഗാളിനുണ്ടായത്?
-ആര്‍ഭാട ജീവിതം നയിക്കുന്നവരെ ബംഗജനത പൊതുരംഗത്ത് നിന്ന് തൂത്തെറിയുമെന്നാണു ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.ഒരു പക്ഷേ,അവര്‍ ജ്യോതി ബസുവിനു മാത്രമേ ഇക്കാര്യത്തില്‍ ഒരിളവ് നല്‍കിയിട്ടുള്ളൂ.ബ്രിട്ടനില്‍ പഠിച്ചതു കോണ്ടോ അദ്ദേഹത്തോടുള്ള അദമ്യമായ സ്നേഹം കോണ്ടോ ആകാം അദ്ദേഹത്തിന്റെ ചില ശീലങ്ങളെ ബംഗാളികള്‍ പൊറുത്തത്.പണ്ടു വല്ലപ്പോഴും അല്പം സ്കോച്ച് കഴിക്കാനും അവധി ചെലവഴിക്കാന്‍ ലണ്ടനിലേക്ക് പറക്കാനും അദ്ദേഹത്തിനു കഴിഞ്ഞതും അതിനാലാകാം എന്നാണു ഈ രാഷ്ട്രീയ നിരീക്ഷകന്റെ വിലയിരുത്തല്‍.
അതെന്തായാലും , രാജ്യത്തെ ഏറ്റവും കൂടുതല്‍ പട്ടിണിപ്പാവങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണു പശ്ചിമ ബംഗാള്‍.തൊട്ടു പിന്നിലുത് ബീഹാര്‍ മാത്രം.ഏഴ് വര്‍ഷം മുന്‍പു പുനലൂര്‍ ഭാഗത്തെ ഇഷ്ടികക്കളങ്ങളില്‍ ജോലിചെയ്യാന്‍ എത്തിയ ബംഗാളികളെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സുജാതന്‍ “കലാ കൌമുദി”യില്‍ എഴുതിയപ്പോള്‍ ബംഗാളിലെ ഉയര്‍ന്ന ജീവിത നിലവാരത്തെക്കുരിച്ച് ഉപന്യസിച്ച് ലേഖകനെ സാമ്രാജ്യത്വ ചാരന്‍ എന്ന് മുദ്രയടിച്ചവരെ ഓര്‍ത്ത് പോകുന്നു.ഇന്ന് കേരളത്തിന്റെ മുക്കിനും മൂലയിലും ബംഗാളുകാരുണ്ടു.അവര്‍ ചെയ്യാത്ത പണികളില്ല.പണ്ടു തമിഴര്‍ കൂലിപ്പണി തേടി കേരളത്തിലേക്ക് പ്രവഹിച്ചതിനെക്കാള്‍ ശക്തമാണു ബംഗാളികളുടെ ഇവിടേക്കുള്ള കുടിയേറ്റം.നമുക്ക് ഗള്‍ഫ് എന്ന പോലെ പട്ടിണിപ്പവങ്ങള്‍ക്ക് സ്വപ്നഭൂമിയാണു കേരളം.
അതെന്തായാലും , രാജ്യത്തെ ഏറ്റവും കൂടുതല്‍ പട്ടിണിപ്പാവങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണു പശ്ചിമ ബംഗാള്‍.തൊട്ടു പിന്നിലുത് ബീഹാര്‍ മാത്രം.ഏഴ് വര്‍ഷം മുന്‍പു പുനലൂര്‍ ഭാഗത്തെ ഇഷ്ടികക്കളങ്ങളില്‍ ജോലിചെയ്യാന്‍ എത്തിയ ബംഗാളികളെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സുജാതന്‍ “കലാ കൌമുദി”യില്‍ എഴുതിയപ്പോള്‍ ബംഗാളിലെ ഉയര്‍ന്ന ജീവിത നിലവാരത്തെക്കുരിച്ച് ഉപന്യസിച്ച് ലേഖകനെ സാമ്രാജ്യത്വ ചാരന്‍ എന്ന് മുദ്രയടിച്ചവരെ ഓര്‍ത്ത് പോകുന്നു.ഇന്ന് കേരളത്തിന്റെ മുക്കിനും മൂലയിലും ബംഗാളുകാരുണ്ടു.അവര്‍ ചെയ്യാത്ത പണികളില്ല.പണ്ടു തമിഴര്‍ കൂലിപ്പണി തേടി കേരളത്തിലേക്ക് പ്രവഹിച്ചതിനെക്കാള്‍ ശക്തമാണു ബംഗാളികളുടെ ഇവിടേക്കുള്ള കുടിയേറ്റം.നമുക്ക് ഗള്‍ഫ് എന്ന പോലെ പട്ടിണിപ്പവങ്ങള്‍ക്ക് സ്വപ്നഭൂമിയാണു കേരളം.
ഹൌറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈക്കുള്ള ജി.ടി എക്സ്പ്രസും മറ്റും പുറപ്പെടും മുന്‍പുള്ള ഒരു കാഴ്ച്ചയുണ്ടു:ആര്‍ .പി.എഫ് തൊക്കും ലാത്തിയുമായി ആയിരങ്ങളെ ക്യൂവില്‍ നിര്‍ത്തും.അവരെക്കണ്ടാല്‍ അഭയാര്‍ഥി ക്യമ്പുകളിളേക്ക് പോകുകയാണെന്നെ തോന്നൂ.മരുപ്പച്ച തേടിയുള്ള യാത്ര തുടങ്ങുകയാണു.ആദ്യം ജെനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറിപ്പറ്റാനുള്ള ജീവന്മരണപ്പോട്ടം.അതിന്നായി അവര്‍ രക്തം വരെ ചീന്താനും തയ്യാര്‍.അതൊഴിവക്കാനാണു പോലീസ് യുദ്ധസന്നാഹങ്ങളുമായി തയ്യാറെടുത്തു നില്‍ക്കുന്നത്.ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടാലുടനെ പരാക്രമങ്ങള്‍ തുടങ്ങുകയായി.അത് പോലിസിന്റെ അടിയിലാകും കലാശിക്കുക.നൂറോളം പേര്‍ക്ക് കയറാവുന്ന കമ്പാര്‍ട്ട്മെന്റുകളില്‍ അഞ്ചിരട്ടിയെങ്കിലും ആളുണ്ടാകും.
-എന്താകാം,കേരളത്തിലേക്കുള്ള പലായനത്തിനു കാരണം?ഭൂപരിഷ്ക്കരണ നിയമവും സമൂഹികക്ഷേമ നടപടികളുമുണ്ടായിട്ടും അവിടത്തെ പാവങ്ങളുടെ ജീവിതം അധോഗതിയിലാണു.അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാണു അവരില്‍ ഭൂരിപക്ഷവും.ഇന്ത്യയില്‍ തന്നെ ഏറ്റവും കുറച്ച് കൂലി ലഭിക്കുന്ന ഒരു വിഭാഗം ബംഗാളിലെ തൊഴിലാളികളാണു.അവിടെ കര്‍ഷകത്തൊഴിലാളിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി തന്നെ 80 രൂപ 98 പൈസയാണു.വിവിധ പ്രദേശങ്ങളില്‍ 90നും 140നുമിടയ്ക്കാണു കൂലി.നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് 125 രൂപ മുതല്‍ 180 രൂപ വരെ കിട്ടും.ഇഷ്ടികക്കളങ്ങളിലെ തൊഴിലാളിയുടെ കൂലി 125 രൂപയാണു.അതിലും ഇരട്ടിയിലധികം കിട്ടുന്ന കേരളത്തിലെക്ക് അവര്‍ എങ്ങനെ ചേക്കേറാതിരിക്കും?
മനുഷ്യന്‍ മനുഷ്യനെ വലിച്ചുകൊണ്ടു പോകുന്ന കൊല്‍ക്കത്തയിലെ റിക്ഷക്കാരുടെ മുഖങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന ചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടു.ലോകത്ത് ഇന്ന് കൊല്‍ക്കത്തയുടെ തെരുവുകളില്‍ മാത്രമേ ഈ കാഴ്ച്ച കാണാന്‍ കഴിയൂ.18000 റിക്ഷകളെങ്കിലും നഗരത്തിലുണ്ടു.ഇതില്‍ ലൈസന്‍സുള്ളവ വെറും 6000 മാത്രം. റിക്ഷ നിരോധിക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്;പക്ഷേ ഇതുവരെ പൂര്‍ന്ന ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
കേശവദേവിന്റെ “ഓടയില്‍ നിന്നു” നോവലിലെ പപ്പുവിനെപ്പോലെ ചുമച്ചും കുരച്ചും ഈ റിക്ഷകള്‍ വലിച്ച് ഉപജീവനം നടത്തുന്ന ആയിരങ്ങളില്‍ പകുതിയും ബീഹാറില്‍ നിന്ന് പശിയകറ്റാന്‍ ഈ മഹാനഗരത്തിലെത്തിയവരാണു.അവരില്‍ മിക്കവരും കൂലിത്തൊഴിലാളികള്‍.ദിവസവാടകക്ക് റിക്ഷയെടുത്തവര്‍.ദിവസം നൂറു രൂപ കിട്ടുമെങ്കിലായി.അവര്‍ ഒറ്റക്കും കുടുംബസമേതവും താമസ്സിക്കുന്നത് തെരുവോരങ്ങളില്‍ തന്നെ.ഇതിനെ ദേരകള്‍ എന്നാണു പറയുക.അവര്‍ അവിടെ അന്തി ഉറങ്ങുന്നു.ആഹാരം വെയ്ക്കുന്നു.റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നു.അവിടെക്കിടന്നു രോഗം പിടിച്ച് മരിക്കുന്നു. ചൂട് 45 ഡിഗ്രി വരെ ഉയരുന്ന വേനലിലും ,മരം കോച്ചുന്ന തണുപ്പിലും,റോഡുകള്‍ പ്രളയജലത്തില്‍ മുങ്ങുന്ന മഴക്കാലത്തും അവര്‍ നഗ്നപാദരായി റിക്ഷകള്‍ വലിക്കുന്നു..
ഒരു നൂറ്റാണ്ടു മുന്‍പ് നഗരത്തിലെത്തിയ ചൈനീസ് വ്യാപാരികളായിരുന്നു കൊല്‍ക്കത്തയില്‍ റിക്ഷകള്‍ കൊണ്ടുവന്നത്.ഇന്ന് ചൈനയില്‍ പോലും അവയില്ല.1949തില്‍ സാംസ്കാരിക വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവിടെ റിക്ഷ നിരോധിക്കപ്പെട്ടു.പക്ഷേ, ഇന്നും കൊല്‍ക്കത്തയിലെ തെരുവുകളിലൂടെ ഈ റിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നു..
ഈ പാവം റിക്ഷാക്കാര്‍ക്കും തെരുവില്‍ അന്തിയുറങ്ങുന്ന ഒരുലക്ഷത്തിലധികം കുട്ടികള്‍ക്കും അതിനെക്കാളധികം വരുന്ന അഗതികള്‍ക്കും ഇടയില്‍ ,അവരുടെ കണ്‍ വെട്ടത്തില്‍ എങ്ങനെയാണു കൊട്ടരസദൃശ്യമായ ബംഗ്ലാവുകളില്‍ തിമിര്‍ത്ത് രസിച്ച് ജീവിക്കാന്‍ ജനനേതാക്കള്‍ക്ക് കഴിയുക?മനസാക്ഷിയുള്ളവര്‍ക്ക് അതിനാവില്ല.അതുകൊണ്ടാകാം ബംഗാളിലെ നേതാക്കള്‍ സാധാരണക്കാരെപ്പോലെ ജിവിക്കുന്നത്.അതിനു അവരോട് നന്ദി പറയുക.ഇക്കാര്യത്തിലെങ്കിലും അവര്‍ സമൂഹത്തിനും വരും തലമുറകള്‍ക്കും വെളിച്ചമായെല്ലോ.
-പക്ഷേ,കേരളത്തിലോ?എന്നാണു നമ്മുടെ നേതാക്കള്‍ സുഖലോലുപതയുടെ ശീതളച്ഛായകളും ,ആഡംബരത്തിന്റെ കോട്ടകൊത്തളങ്ങലും വിട്ട് ജനമദ്ധ്യത്തിലേക്കിറങ്ങുക?-ഓര്‍ക്കുക.തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്ത കാതങ്ങള്‍ക്കകലെയാണു.അവിടേക്കുള്ള ദൂരം താണ്ടിയെത്താന്‍ കെല്‍പ്പുള്ള എത്ര ജനനേതാക്കളുണ്ടിവിടെ?
6 comments:
തീർച്ചയായും ഞട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണു ഞാൻ ഇവിടെ വായിച്ചത്. അതോടൊപ്പം കേരളം വളരെയധികം പുരോഗമിച്ചുവെന്നും മനസ്സിലാക്കുന്നു. മാറി മാറി വന്ന മുന്നണിഭരണം ആയിരിക്കണം ഇപ്പോഴുള്ള പുരോഗമനത്തിനു വഴിവച്ചത്. ബംഗാൾ എത്രയോ കൊല്ലങ്ങളായി ഒരു പാർട്ടി തന്നെ ഭരിക്കുന്നു.
ഈ പുസ്തകം ബംഗാളിന്റെ സവർണ ഫാസിസ്റ്റ് മുഖം തുറന്നു കാണിക്കുന്നുവത്രേ
പ്രദീപേട്ടാ
വായിച്ചു. പലപ്പോഴും മനസ്സില്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്..നന്ദിഗ്രാമിലെയും സിംഗൂരിലെയും ഗ്രാമങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് പകച്ചിരുന്നിട്ടുണ്ട്..അപ്പോഴാണ് കേരളവും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും അനുഭവിക്കുന്ന “സുഖലോലുപത” ന്യായീകരിക്കപ്പെട്ടത്. സോഷ്യലിസം എന്നത് ദാരിദ്ര്യത്തിന്റെ സമത്വമാര്‍ന്ന വിതരണമാണോ? ആണോ?
രാമചന്ദ്രന്‍
അങ്കിളേ,ഞെട്ടിപ്പിക്കുന്ന യാത്ഥാർത്യങൾ നമ്മുടെ സഹജീവികളുടെ ശ്രദ്ധയിലെങും പെടുന്നില്ലലോ എന്നോർത്ത് ഞാൻ ഞെട്ടുന്നു.സാമൂഹിക പ്രശ്നങളിൽ ബൂലോകം ആകുലപ്പെടാത്തതെന്ത്?ഗൌരവമേറിയ ചർച്ചകൾ കുറഞ്ഞു വരുന്നു.എന്താ,സുഖലോലുപതയുടെ ഉപാസകരായോ നമ്മുടെ ബ്ലോഗർമാർ?
മലയാളികൾ എന്നും സുഖലോലുപന്മാരാണല്ലോ
ഇതു വായിച്ചാലും ആരും മിണ്ടില്ല..കേട്ടൊ
അപ്പോൾ അതുതന്നെയാണു സത്യം,അല്ലേ ബിലാത്തിപ്പട്ടണം?നമ്മുടെ ഈ സുഖലോലുപജീവിതം ,ഹാ,എത്ര സുന്ദരം!
Post a Comment