ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday, 20 December 2010

സദാചാര പൊലീസ് തെരുവിലിറങ്ങുമ്പോൾ....

ഴിഞ്ഞ ദിവസം ചാവക്കാട്ടെ പൊലീസ് തൃശൂരില പത്രത്താളുകളിൽ കയറിക്കൂടിയത് പുതിയൊരു കർമ്മരംഗത്തിന്റെ പേരിലായിരുന്നു.അരയ്ക്ക് താഴെ വരുന്ന(ലോ വെയ്സ്റ്റ്)പാന്റ്സ് ധരിക്കുന്ന ചെറുപ്പക്കാരെ പിടികൂടി കൈകാര്യം ചെയ്യാനായി അവിടെ പൊതുസ്ഥലങ്ങളിൽ മഫ്തിപൊലീസിനെ നിയോഗിച്ചിരിക്കുന്നു.ഇത്തരം പാന്റ്സിട്ട് ബസിൽ കയറുന്നവരുടെ കാണേണ്ടാത്ത ഭാഗങ്ങൾ കണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണു നടപടി എന്നാണു അവിടത്തെ സി.ഐ പറയുന്നത്. ആദ്യം ‘കുറ്റവാളികളെ’ പിടികൂടി ‘നന്നായി ഉപദേശിച്ചു’ വിടും.എന്നിട്ടും നന്നാകുന്നില്ലെങ്കിൽ പെറ്റി അടിച്ചുവിടും.ഇതാണു ചാവക്കാട്ടെ സദാചാര പൊലീസിന്റെ ‘മോഡസ് ഒപ്പറാണ്ടി’.


പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കണമെന്ന കാര്യത്തിൽ സംശയമില്ല.അൽ‌പ്പവസ്ത്രധാരണവും നഗ്നതാപ്രദർശനവും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ധാർമ്മിക-സദാചാര സങ്കൽ‌പ്പങ്ങൾക്കും ജീവിതശൈലിയ്ക്കും സംസ്കാരത്തിനും എതിരായതിനാൽ നിരുത്സാഹപ്പെടുത്തേണ്ടതാണു.അതിനു,പക്ഷേ,നിയമപരമായ വ്യവസ്ഥകളില്ല.ഏതു വസ്ത്രം,എങ്ങനെ അണിയണമെന്ന് നമ്മുടെ ഭരണഘടന നിഷ്കർഷിച്ചിട്ടില്ല.ഒരു രാജ്യത്തും പൌരർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുള്ളതായി അറിയില്ല.പണ്ടു കംബോഡിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോൾ പോട്ട് അതിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.


മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ അതിപ്രാകൃവും സഭ്യതയ്ക്കും മാന്യതയ്ക്കും ഒട്ടും നിരക്കാത്തതുമായ വേഷവിധാനങ്ങൾ ഇന്ത്യയിൽ അനുവദിക്കപ്പെട്ടിരിക്കുന്നു.കുംഭമേളക്കാലത്ത് പൂർണ്ണനഗ്നരായ നാഗസന്യാസിമാർ,ചുടലഭസ്മവും വാരിപ്പൂശി,ചരസും കഞ്ചാവും പുകച്ച് സ്വൈര്യവിഹാരം നടത്തുന്നു.ജൈനമതത്തിൽ ദിഗംബരസന്യാസിമാരുടെ വലിയൊരു വിഭാഗം തന്നെയുണ്ടു.അവരെ പലപ്പോഴും ഒട്ടേറെ സംസ്ഥാനസർക്കാരുകൾ സ്റ്റേറ്റ് ഗസ്റ്റുകളായി തന്നെ സ്വീകരിക്കാറുണ്ടു.വസ്ത്രവിരോധികളോ അല്പവസ്ത്രധാരികളൊ ആയ പിന്നെയും ഒട്ടേറെ മത-അവാന്തര വിഭാഗങ്ങളിൽ പെടുന്നവർ ഇവിടെയുണ്ടു.വടകരയുൾപ്പെടെ പല സ്ഥലങ്ങളിൽ ആശ്രമങ്ങളുള്ള സിദ്ധമതത്തിലെ പുരുഷന്മാർ ഷർട്ട് ധരിക്കില്ല;മറ്റുള്ളവർ മിനിമം വസ്ത്രം മാത്രമേ അണിയൂ.


ഇന്ത്യാഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തുന്ന അമേരിക്കയിലേയും ബ്രിട്ടനിലേയും ജർമ്മനിയിലേയുമുൾപ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുടെ സ്ത്രീകളായ ഭരണാധികാരികളോടും ഉന്നത ഉദ്യോഗസ്ഥകളോടും മാറുമറക്കാത്ത ഉടുപ്പും,കാൽമുട്ടു പോലുമെത്താത്ത സ്കർട്ടും ധരിച്ചാൽ മടക്കവിമാനത്തിൽ കയറ്റി തിരിച്ചയക്കുമെന്ന് പറയാൻ പറ്റുമോ?അവർ പൊതുവേദികളിൽ കാലിന്മേൽ കാലും കയറ്റിവെച്ച്,ശരീരഭാഗങ്ങളെല്ലാം അനാവൃതമാക്കിയിരുന്നാൽ പെറ്റിക്കേസെടുക്കുമെന്നോ,അവരെ പിടികൂടി നന്നായി ഉപദേശിച്ചു വിടുമെന്നോ ഡൽഹിപൊലീസിലെ ഏതെങ്കിലും ഏമാൻ തീരുമാനിക്കുമോ?



ദിനം പ്രതി ഇന്ത്യയിലേക്കു വരുന്ന ലക്ഷക്കണക്കിനു വിദേശവിനോദസഞ്ചാരികൾ ഷോർട്ട്സോ,ബിക്കിനിയോ,ഹാഫ് പാന്റ്സോ ധരിക്കരുതെന്നു നിഷ്കർഷിക്കാൻ ആർക്കെങ്കിലും കഴിയുമോ?കോവളത്തേയും കൊച്ചിയിലേയും,വർക്കലയിലേയുമൊക്കെ പൊലീസ്, ബീച്ചുകളിൽ പരിശോധന നടത്തി അൽ‌പ്പവസ്ത്രധാരികളെ പിടിച്ചു പെറ്റിയടിക്കുമോ?കോവളത്തും ഗോവയിലുമൊക്കെ ബീച്ചുകളിൽ മാറുമറക്കാത്ത,ടോപ്പ്ലസായ,ആയിരക്കണക്കിനു വിദേശടൂറിസ്റ്റുകൾ കൂത്താടുന്നുണ്ടു.മദ്യപിച്ചു മദോന്മത്തരായി സർവ്വനിയമങ്ങളേയും കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന വിദേശികൾക്ക് പട്ടുമെത്ത വിരിച്ചുകൊടുക്കുകയാണു പൊലീസിന്റേയും ഭരണാധികാരികളുടേയും ധർമ്മം എന്നാണു അവരെ പഠിപ്പിച്ചിരിക്കുന്നത്.അവർക്കു മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണു നാട്ടുകാർക്ക് മേൽ സദാചാരപൊലീസ് ചമഞ്ഞു അധികാരദണ്ഡ് പ്രയോഗിക്കാൻ തുനിയുന്നത്.


തിരുവനന്തപുരത്ത് മ്യൂസിയത്തിലും വെള്ളയമ്പലത്തുമൊക്കെ പ്രഭാതസവാരിക്കിറങ്ങുന്നവരെ ഈ സദാചാരസംരക്ഷകർ ഒന്നു നിരീക്ഷിക്കുന്നത് നല്ലതാണു.ഉന്നത ഉദ്യോഗസ്ഥരും,വിരമിച്ചവരും രാഷ്ട്രീയനേതാക്കളും ഉൾപ്പെടെയുള്ള സമൂഹത്തിലെ ‘വെണ്ണപ്പാളി’വിഭാഗത്തിൽ പെട്ടവരാണിവരിൽ ഭൂരിപക്ഷം പേരും.അവരിൽ ചില പുരുഷന്മാർ ഷോർട്ട്സ് എന്നു വിളിക്കുന്ന കുട്ടി നിക്കറും ബനിയനും അണിഞ്ഞാണു സവാരിക്കിറങ്ങുന്നത്.അവരുടെ പരിഷ്കാരിണികളായ ഭാര്യമാരും അതേപോലത്തെ സ്പോർട്ട്സ് വസ്ത്രങ്ങളാണു അണിയുന്നത്.ഇവ കണ്ട് ജനങ്ങൾക്ക് വഴി തെറ്റുമെന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സദാചാരനിഷ്ഠനായ ഒരു ഏമാനു നാളെ ഭൂതോദയമുണ്ടായാൽ എന്തുണ്ടാകും?അങ്ങോർ ഇവരെയെല്ലാം കൂടി ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടു പോയി സ്റ്റേഷനിലെ ലോക്കപ്പിൽ തുണിയഴിച്ച് ഇടുമോ?


വനിതാടെന്നിസിനും അത് ലറ്റിക്ക്സിനുമൊക്കെ പാദം വരെ മുട്ടുന്ന വസ്ത്രം ധരിക്കണമെന്നും അല്ലെങ്കിൽ അതിൽ പങ്കെടുക്കുന്നത് സാനിയ മിർസയാണെങ്കിലും പിടികൂടി ഫൈൻ ചുമത്തുമെന്നും നാളെ മറ്റൊരു സ്റ്റേഷനിലെ വലിയേമാനു തോന്നിക്കൂടായ്കയില്ല.


കഴിഞ്ഞ കാലങ്ങളിൽ പരമ്പരാഗത മുസ്ലീംസ്ത്രീവേഷം അണിഞ്ഞും,കന്യാസ്ത്രീകളുടെ വേഷം കെട്ടിയും മോഷണംനടത്തിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.അതുകൊണ്ട് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരം മതപരമായ വേഷങ്ങൾ ആരും ധരിക്കാൻ പാടില്ലെന്നോ,അവരൊക്കെയും പൊലീസിന്റെ കർശനനിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാകണമെന്നോ ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശഠിച്ച്കൂടായ്കയില്ല.മുഖം മറയ്ക്കുന്ന വസ്ത്രധാരണം കുറ്റകൃത്യം നടത്തുന്നവരെ പ്രോൽസാഹിപ്പിക്കുമെന്നും അതിനാൽ ഫ്രാൻസിലും തുർക്കിയിലും ചെയ്തതു പോലെ മുസ്ലീംസ്ത്രീകൾ പർദ്ദ ധരിക്കുന്നതും,മറ്റു മതസ്ഥർ സമാന വസ്ത്രങ്ങളണിയുന്നതും നിരോധിക്കണമെന്നും ആവശ്യമുയരാനിടയുണ്ടു.



മനുഷ്യാവകാശ ലംഘനങ്ങളിൽ കുപ്രസിദ്ധി നേടിയവരാണു നമ്മുടെ പൊലീസുകാർ.അവരുടെ കൈയ്യിൽ ധാർമ്മികപരിപാലനത്തിന്റെ ദണ്ഡു കൂടി ലഭിച്ചാലോ?ഇപ്പോൾ തന്നെ കാമുകീ-കാമുകന്മാരെ സ്റ്റേഷനിൽ വച്ച് കല്യാണം കഴിപ്പിക്കുക,പാർക്കുകളും ലോഡ്ജുകളും റെയിഡ് നടത്തി കല്യാണ സർട്ടിഫിക്കേറ്റില്ലാത്ത ‘മഹാപരാധ’ത്തിനു ദമ്പതിമാരെ പിടികൂടുക,അപഥസഞ്ചാരിണികളെ പിടികൂടി തലമുണ്ഡനം ചെയ്യുക എന്നിത്യാദി സന്മാർഗ്ഗപരിപാലനകൃത്യങ്ങൾ പൊലീസുകാരിൽ ചിലർ ചെയ്തുവരുന്നുണ്ടു.നാളെ സീത്രൂ സാരി ധരിച്ചെന്നും,‘വി’കട്ട് ബ്ലൌസിട്ടെന്നും,റ്റോപ്പിടാത്ത ചുരീദാറിട്ടെന്നുമൊക്കെയുള്ള ‘കുറ്റങ്ങൾ’ ആരോപിച്ചും സദാചാരപൊലീസ് കർമ്മനിരതരായേക്കും.



ജനാധിപത്യത്തിന്റെ അകാലമൃത്യുവായിരിക്കും അനന്തരഫലം.

ജനങ്ങളെ സദാചാരവും ധാർമ്മികതയും പഠിപ്പിക്കേണ്ടത് കാക്കിധാരികളല്ല.ലാത്തിയും ബൂട്ടും ബയനറ്റും മൂലം ഒരാളും സന്മാർഗ്ഗജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.സനാതനമായ ജീവിത മൂല്യങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകാൻ ഇവിടെ മത-സാമൂഹിക-സാംസ്കാരിക നേതാക്കളുണ്ടു.വിശുദ്ധ ഗ്രന്ഥങ്ങളുണ്ടു.ഉദാത്തമായ സാഹിത്യകൃതികളുണ്ടു.
പൊലീസിനിതിൽ എന്തു കാര്യം?

14 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അല്ലാ...പൊലീസിനിതിൽ എന്തു കാര്യം?
ഇപ്പോൾ വസ്ത്രധാരണം നാണം മറ്ക്കുന്നതിനേക്കാളുപരി കാണാണും,കാണിപ്പിക്കാനും ഉള്ളതല്ലേ...അല്ലേ

vasanthalathika said...

വീട്ടില്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത വരെ ഇങ്ങനെ പോലീസ് പിടികൂടിയാലെ രക്ഷയുള്ളൂ.

അനില്‍കുമാര്‍ . സി. പി. said...

“ജനങ്ങളെ സദാചാരവും ധാർമ്മികതയും പഠിപ്പിക്കേണ്ടത് കാക്കിധാരികളല്ല.ലാത്തിയും ബൂട്ടും ബയനറ്റും മൂലം ഒരാളും സന്മാർഗ്ഗജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.സനാതനമായ ജീവിത മൂല്യങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകാൻ ഇവിടെ മത-സാമൂഹിക-സാംസ്കാരിക നേതാക്കളുണ്ടു.വിശുദ്ധ ഗ്രന്ഥങ്ങളുണ്ടു.ഉദാത്തമായ സാഹിത്യകൃതികളുണ്ടു.“

- അതാണ് ശരി. നല്ല നിരീക്ഷണം.

Pony Boy said...

ഇത്തരം കാര്യങ്ങൾ ചെയ്യാൻ നമ്മുടെ പോലീസിന് ഉത്സാഹം കൂടും..ക്വട്ടേഷൻ കാരേയും രാഷ്ട്രീയക്കാരെയും കാണുമ്പോൾ വാലു ചുരുട്ടുന്ന ഈ വർഗ്ഗം ഹെൽമറ്റില്ലാത്തവനേം സീറ്റ് ബെല്റ്റിടാത്തവനോടും കാണിക്കുന്ന ശുഷ്കാന്തി വളരെ ശ്ലാഘനീയമാണ്..

Jidhu Jose said...

avarkkum enthenkilumokke pani vende?

ഭായി said...

ആദ്യം ഏവർക്കും സമ്മതപ്രകാരമായ ഒരു പൊതു വസ്ത്രധാരണ നിയമം കൊണ്ടുവരട്ടെ. ആ നിയമം ആരെങ്കിലും ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കാം.
മാന്യമായതും അല്ലാതെയുള്ളതുമായ ഏതൊരു വസ്ത്രധാരണ ശീലവും സ്വന്തം വീടുകളിൽ നിന്നും ശീലിക്കുന്നതാണ്.ആയതിനാൽ കുട്ടികളെ നല്ല ശീലങൾ പഠിപ്പിക്കുക.

Arun Kumar Pillai said...

ee dress ennulla concept thanne manushyan kondu vannathalle... orortharudeyum avakaasam aanu engane dress cheyyanam ennullath..... policinithil enth karyam?

കൊമ്പന്‍ said...

ചാവക്കാട്ടെ പോലീസിന് അഭിനന്ദനം

Sameer Thikkodi said...

അവനവന്‍ മാന്യമെന്നു തോന്നുന്നത് ധരിക്കട്ടെ ...പോലീസ് അവരുടെ പണിയും ചെയ്യട്ടെ ....

Unknown said...

പൊലീസായാല്‍ ഇങ്ങിനെ വേണം!

വയ്സ്രേലി said...

ഒന്നും മനസിലായില്ല കൂട്ടുകാരാ.
ജട്ടി കാണിക്കുന്ന സദാചാരം ആദ്യം മാറട്ടെ. എന്നിട്ടു നമ്മുക്കു പൊലീസുകാരേ ബീച്ചിലെക്കും, മോര്‍ണിങ്ങ് വാക്ക് നോക്കാനും വിടാം. അതു പോരെ.
ജട്ടി കാണിച്ചു നടക്കുന്നതു പോലെ അല്ലല്ലൊ കുളിയും, രാവിലത്തെ നടത്തവും.

ആളവന്‍താന്‍ said...

ജെട്ടി കാണിച്ചാല്‍ അടി കൊടുക്കണ്ടേ?

Unknown said...

ayalaththe veettukar thettilekku pokumblol avere gunadoshichilla ennu karuthi swantham veettilullavar angine cheyyunnathu kandal anagathirikkenam ennu parayumbole alle ith???

Avere okke angine upadeshikkan pattumenkil cheyyuka illengil aduthakalathayi munthiya brand name kanikkan vendi jetti purathittu nadakkunnavare updeshichu mulayile nullukaa.
nallathine eppoyum pralsahippikkuka

നിസ്സഹായന്‍ said...

ആലപ്പുഴയില്‍ സ്വന്തം സ്ക്കൂളില്‍ നിന്നും കമ്പ്യൂട്ടര്‍ മോഷ്ടിച്ച വിദ്വാനെയും കൂട്ടുകാരെയും പോലീസ് പിടികൂടിയിരുന്നു. കൂട്ടുകാരില്‍ ചിലര്‍ ഒരു കാതില്‍ കമ്മലിട്ട്, ചന്തിവെളിയന്‍ ജീന്‍സിട്ട്, മുടി ആണും പെണ്ണും കെട്ട രീതിയില്‍ വളര്‍ത്തിയവരായിരുന്നു. കണ്ടാല്‍ ഒരുതരം മാഫിയാലുക്ക്. പ്രതികളല്ലാത്ത ഇവരെ നല്ലനടപ്പെന്ന നിലയില്‍ കമ്മലൂരി വാങ്ങി, വൃത്തിയായി മുടിവെട്ടി, നല്ല പാന്‍റ് ഇടീച്ചു നടത്തുകയായിരുന്നു പോലീസ് ചെയ്തത്. എന്തു മനുഷ്യാവകാശ ലംഘനമാണെന്നു പറഞ്ഞാലും ഈ പ്രവൃത്തിയില്‍ ഈയുള്ളവന്‍ പോലീസിനെ അഭിനന്ദിക്കുന്നു.

അതുപോലെ ചാവക്കാട്ടെ പോലീസ് ആദ്യം ഉപദേശിച്ച ശേഷം പിന്നെ പാന്റിനു വെളിയില്‍ക്കാണുന്ന ചന്തിയില്‍ ചൂരല്‍ വെച്ച് നല്ല ചുട്ടയടി കൊടുക്കുകയായിരുന്നു വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഏത് കോപ്രായത്തിനും ഒരതിരൊക്കെയില്ലേ !!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍