ഇനിയും കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണവും രത്നങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളിൽ നിന്ന് കണ്ടെത്തിയേക്കാം.എന്തായാലും ഈ നിധിശേഖരത്തിനു ഒരു ലക്ഷം കോടി രൂപയിലധികം വിലവരും.തിരുപ്പതിയേയും കടത്തിവെട്ടി അങ്ങനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സമ്പത്തിൽ രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നു.
സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ നൽകുന്ന റിപ്പോർട്ടിനെ ആധാരമാക്കി പരമോന്നത കോടതി ഈ അമൂല്യ ശേഖരം എങ്ങനെ സംരക്ഷിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കരുതപ്പെടുന്നു.
ഇത് ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും സർക്കാരിനു ഈ സമ്പത്തിൽ യാതൊരു കാര്യവുമില്ലെന്നും എല്ലാ പ്രമുഖ ഹൈന്ദവസംഘടനകളും പ്രസ്താവനയിറക്കിക്കഴിഞ്ഞു.ഇത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ച് കഴിഞ്ഞു.
ഈ സമ്പത്തിന്റെ ഒരു അംശം ഉപയോഗിച്ച് ഹിന്ദു സർവകലാശാല സ്ഥാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു കഴിഞ്ഞു.പള്ളികളിലോ മറ്റോ ആയിരുന്നു ഇങ്ങനെ നിധിശേഖരം കണ്ടിരുന്നതെങ്കിൽ കണക്കെടുക്കിനെത്തിയവർ അവ തിട്ടപ്പെടുത്തി പള്ളിക്കാരെ തന്നെ ഏൽപ്പിച്ച് തിരിച്ചുപോയേനെ എന്നാണു വെള്ളാപ്പള്ളി പറഞ്ഞത്.
നൂറു വർഷത്തിലേറെയുള്ളതിനാൽ ഇവ എല്ലാം പുരാവസ്തു സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്നും വാദം ഉയർന്നിട്ടുണ്ടു.
ഇതിന്റെ ന്യാന്യായങ്ങളിലേക്ക് കടക്കും മുൻപ് പരിശോധിക്കേണ്ട വസ്തുതകളുണ്ടു.പരമഭക്തനായ ടി.പി.സുന്ദർരാജൻ നൽകിയ ഹർജിയിൽ തിരുവിതാങ്കൂർ രാജകുടുംബത്തിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി സുപ്രധാനമായൊരു വിധി പുറപ്പെടുവിച്ചിട്ടുണ്ടു.അതു സംബന്ധിച്ച് മുപ് ഈ പംക്തിയിൽ എഴുതിയിട്ടുണ്ടു:
ക്ഷേത്രം ഏറ്റെടുക്കണമെന്ന ഈ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണു.ഇതിനെ തുടർന്നാണു സ്വത്തുക്കളുടെ കണക്കെടുപ്പ് നടത്തണമെന്ന് സുന്ദർ രാജൻ കോടതിയോട് അഭ്യർത്ഥിച്ചത്.
തിരുവിതാംകൂർ ഭരണാധികാരികൾ ജനക്ഷേമതൽപ്പരരും മര്യാദാരാമന്മാരുമായിരുന്നു.കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമിട്ട ഒട്ടേറെ നടപടികൾ അവർ സ്വീകരിച്ചിട്ടുണ്ടു.അതുകൊണ്ടു തന്നെ ജനങ്ങൾക്കിപ്പോഴും ആ രാജവംശത്തോട് സ്നേഹവും കൂറുമുണ്ടു.അവർ സത്യസന്ധരും സനാതനമൂല്യങ്ങളിൽ വിശ്വസിക്കുന്നവരും ആയിരുന്നു.തൃപ്പടിദാനത്തിലൂടെ രാജ്യം തന്നെ ശ്രീപദ്മനാഭനു മുന്നിൽ അടിയറ വെച്ച് പത്മനാഭദാസന്മാരായി ഭരണം നടത്തിയവരാണു ഈ രാജാക്കന്മാർ.
1200 വർഷത്തോളം ഒരേ രാജവംശം തന്നെ ഭരണം നടത്തി.ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും വൈദേശിക ആക്രമണം നേരിട്ടിട്ടില്ല.അതുകൊണ്ടു തന്നെ സ്വത്തുക്കൾ അന്യാധീനപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടില്ല.രാജാക്കന്മാർ അതെടുത്ത് ദുർവിനിയോഗം ചെയ്തിട്ടുമില്ലെന്നാണു അനുമാനിക്കേണ്ടത്.അ
പക്ഷേ,ഇതൊന്നും രാജ കുടുംബത്തിനു ക്ഷേത്രവും സ്വത്തുക്കളും കൈവശം വെക്കാനുള്ള അവകാശം നൽകുന്നില്ല. ഹൈക്കോടതിവിധിയിൽ പറഞ്ഞതു പോലെ സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോൾ രാജാക്കന്മാരും രാജവംശവുമൊന്നുമില്ല.മുൻ രാജകുടുംബാംഗങ്ങൾക്ക് പ്രത്യേക അവകാശങ്ങളുമില്ല.അതുകൊണ്ടുതന്നെ ക്ഷേത്രഭരണം അടിയന്തിരമായി സർക്കാർ ഏറ്റെടുക്കയോ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യമുള്ള ഒരു ട്രസ്റ്റിനു കീഴിലാക്കുകയോ ചെയ്യണം.കഴിഞ്ഞ സർക്കാരിലെ ദേവസ്വം മന്ത്രി ജി.സുധാകരനായിരുന്നെങ്കിലും ഇത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് പിൻ വാങ്ങുകയായിരുന്നു.
ഈ സ്വത്ത് ഭാരതസർക്കാർ കണ്ടുകെട്ടണമെന്ന് ഒരു ടെലിവിഷൻ ചർച്ചയിൽ അഭിപ്രായപ്പെട്ട യുക്തിവാദി സംഘം നേതാവ് യു.കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടത് ഒരു തുടക്കം മാത്രം. ശിവസേനക്കാർ സുന്ദർ രാജനെ ആക്രമിക്കാൻ ശ്രമിച്ചതും ഈ അസഹിഷ്ണുതയുടെ ഉദാഹരണമാണു.അവർ മാദ്ധ്യമങ്ങൾക്കെതിരെയും തിരിഞ്ഞിട്ടുണ്ടു.
സത്യത്തിൽ ഈ സ്വത്തുക്കൾ ആരുടേതാണു?അവ ശ്രീപത്മനാഭനു കാണിക്കയായി അർപ്പിക്കപ്പെട്ടത് മാത്രമാണോ?
അല്ല എന്നാണു ചരിത്രരേഖകൾ വ്യക്തമായി പറയുന്നത്.തിരുവിതാംകൂറിൽ രണ്ടു തരം ഭണ്ഡാരങ്ങൾ(ട്രഷറികൾ)ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം സൂക്ഷിക്കുന്നതിനുള്ള ട്രഷറിയായ “കരുവാലയം”.പത്മനാഭസ്വാമിക്ഷേത്രത്തിനു ലഭിക്കുന്ന വഴിപാടുസ്വത്തുക്കൾ സൂക്ഷിക്കുന്നതിനുള്ള “മതിലകം”.യുദ്ധത്തിൽ ജയിക്കുമ്പോൾ ലഭിക്കുന്ന സ്വത്തുക്കളും പിഴയായി കിട്ടുന്നവയുമൊക്കെ ശ്രീപത്മനാഭനു രാജാക്കന്മാർ കാഴ്ച്ചവെച്ചിരുന്നതായും ചില ചരിത്രകാരന്മാർക്ക് അഭിപ്രായമുണ്ടു.തൃപടിദാനത്തിനു ശേഷം രാജകുടുംബം സർവസ്വത്തും ക്ഷേത്രത്തിനു സമർപ്പിച്ചതോടെ നിത്യച്ചെലവുകൾക്ക് പോലും ക്ഷേത്രത്തിലെ മതിലകം ഭണ്ഡാരത്തിൽ നിന്ന് എടുക്കുകയായിരുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണു.
തിരുവിതാംകൂർ രാജവംശത്തിനു മാത്രമായിരുന്നു നൂറ്റാണ്ടുകളോളം കുരുമുളകും ഏലവുമൊക്കെ കച്ചവടം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നത്.ചരിത്രകാരനായ എം.ജി.ശശിഭൂഷൺ ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.ശ്രീലങ്ക,ഫ്രാൻസ്,ബെൽജിയം,പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായി തിരുവിതാംകൂർ രാജവംശം നേരിട്ട് കുരുകുമുളക് കച്ചവടം നടത്തി അളവറ്റ വിദേശനാണ്യം നേടിയിരുന്നു.അന്ന് കുരുമുളകിനു പൊന്നു വിലയായിരുന്നു.സ്വർണ്ണനാണയങ്ങളായാണത്രേ ഇതിന്റെ വില കിട്ടിയത്.കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ വിദേശസ്വർണ്ണനാണയങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണെന്ന അദ്ദേഹത്തിന്റെ നിഗമനം ശരിയാകാനിടയുണ്ടു.
രാജാവിനു ലഭിക്കുന്നതും,പടയോട്ടത്തിലൂടെ പിടിച്ചെടുക്കപ്പെടുന്നതും,കച്ചവടത്തിലൂടെ ആർജ്ജിച്ചതുമായ ഈ രാജസ്വത്തുക്കൾ ശ്രീപത്മനാഭനു കാഴവെയ്ക്കപ്പെട്ടതോടെ അവ ക്ഷേത്ര അറകളിൽ എത്തിച്ചേർന്നു.ടിപ്പുവിന്റെ പടയോട്ട കാലത്ത് ആക്രമണം ഭയന്ന് കരുവാലയത്തിൽ സൂക്ഷിച്ചിരുന്ന നികുത്തിപ്പണം അടക്കമുള്ള സ്വത്തുക്കളും ക്ഷേത്രത്തിനകത്തേക്ക് മാറ്റിയതായും ചരിത്രരേഖകളുണ്ടു.
ഇവ ക്ഷേത്രച്ചടങ്ങുകൾക്ക് ഉപയോഗിക്കണമെങ്കിൽ അതിനായി ഇനി പുതിയ ആചാരാനുഷ്ഠാനങ്ങൾ സൃഷ്ടിക്കപ്പെടണം.
അല്ലെങ്കിൽ ഭഗവാനു എന്തിനാണു കിലോക്കണക്കിനു സ്വർണ്ണത്തിലും അമൂല്യരത്നങ്ങളിലും തീർത്ത ആഭരണങ്ങളും കിരീടങ്ങളും മറ്റും?
ക്ഷേത്രച്ചടങ്ങുകളുമായി ഏതെങ്കിലും കാലത്ത് ബന്ധമുണ്ടായിരുന്ന ഏതെങ്കിലും ആഭരണങ്ങൾ ഈ നിധി ശേഖരത്തിലുണ്ടെങ്കിൽ അവ മാത്രം ശ്രീപത്മനാഭസ്വാമി ഷേത്രത്തിനു വിട്ടു നൽകട്ടെ.ബാക്കിയെല്ലാം രാജ്യത്തിനു അവകാശപ്പെട്ടതാണു.അവ ജനങ്ങളുടെ പൊതു സ്വത്താണു.അത് സർക്കാർ ഏറ്റെടുക്കുക തന്നെ വേണം.
അന്താരാഷ്ട്ര വിപണിയിൽ അതിഭീമമായ വില കിട്ടുന്ന ഈ നിധിശേഖരത്തിന്റെ ഒരു ഭാഗം വിറ്റുകിട്ടുന്ന തുകമതി കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ.
നമുക്കിനി സർവകലാശാലകളെന്തിനു?വേണ്ടത് ആതുരാലയങ്ങളും ഗവേഷണസ്ഥാപനങ്ങളുമാണു.ശ്രീപത്മനാഭസ്വാമിയുടെ നാമധേയത്തിൽ തന്നെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ വെല്ലുന്ന മെഡിക്കൽ കോളേജും ആശുപത്രികളും തുടങ്ങട്ടെ.സംസ്ഥാനത്ത് ധർമ്മാശുപത്രികളും ആരംഭിക്കട്ടെ.മാനവസേവയാണു മാധവസേവ എന്ന് വിശ്വസിക്കുന്ന യഥാർത്ഥ ഭക്തർ വൈകാരികവിക്ഷോഭം വെടിഞ്ഞ് സാവകാശം ചിന്തിക്കുക;ഈ നിധി പൊതുജന നന്മയ്ക്ക് ഉപയോഗിക്കാതെ കെട്ടിവെയ്ക്കുന്നതിൽ പരം ദൈവനിഷേധം മറ്റെന്തുണ്ടു?
5 comments:
ഒന്നും നടക്കില്ല ഇതു കേരളമാണു പ്റദീപേ അതു ഒരു എക്സിബിഷനു കൊണ്ട് പോയാല്‍ പോലും അതു പകുതി അടിച്ചു മാറ്റും കേന്ദ്ര ഗവണ്‍മണ്റ്റ് ഏറ്റെടുക്കാമെന്നു വച്ചാല്‍ അതും കൊള്ളക്കാറ്‍ ആണൂ എവിടെയും കൊള്ളയടിക്കുന്നവറ്‍ മാത്റം അതുകൊണ്ട് അവ നിലവറയില്‍ തന്നെ ഇരിക്കട്ടെ ഐ എസ് ഐ ഇപ്പോള്‍ തന്നെ ഒരു അറ്റാക്ക് പ്ളാന്‍ ചെയ്തു കാണും വൈകാതെ രണ്ട് താലിബാനികള്‍ പത്മനാഭ സ്വാമി ക്ഷേത്രം അറ്റാക്കു ചെയ്യുന്നതും കാണാം ഇതിപ്പോള്‍ തുറന്നിട്ട് എന്തു നേട്ടം ഉണ്ടായി? ഉത്റാടം തിരുനാള്‍ മാറ്‍ത്താണ്ഢ വറ്‍മ്മക്കു എസ് യു റ്റി കെട്ടാന്‍ ഇതു പണ്ടേ എടുക്കാമായിരുന്നല്ലോ അവറ്‍ ഡീസന്‍സി കാട്ടി അവിടെ നിയമിച്ച ജോലിക്കാറ്‍ക്കു കട്ടു വാരന്‍ അല്ലേ ശ്രമം? അല്ലെങ്കില്‍ ഈ കേസ് എന്തിനു?
ഈ ബ്ലോഗ് കണ്ടു നോക്കു, രസകരമാണ് :) :)
http://vasudiri.blogspot.com/
200 വർഷത്തോളം ഒരേ രാജവംശം തന്നെ ഭരണം നടത്തി.ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും വൈദേശിക ആക്രമണം നേരിട്ടിട്ടില്ല.അതുകൊണ്ടു തന്നെ സ്വത്തുക്കൾ അന്യാധീനപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടില്ല.രാജാക്കന്മാർ അതെടുത്ത് ദുർവിനിയോഗം ചെയ്തിട്ടുമില്ലെന്നാണു അനുമാനിക്കേണ്ടത്.
100% ശരി.പക്ഷെ വിശ്വസിച്ചേൽപ്പിക്കാൻ ആരുണ്ട്?
പുരാവസ്തുവെന്ന നിലയില്‍ പ്രാധാന്യമുള്ളവ ഒഴികെയുള്ളതെല്ലാം കേരളത്തിന്‍റെ പൊതുവികസനത്തിനായി ഉപയോഗിക്കണം ! സ്വത്ത് ഹിന്ദുക്കളുടെ മാത്രമാണെന്നുള്ള വാദം പാടെ തെറ്റാണ് താനും!! രാജകുടുംബത്തിനു ക്ഷേത്രം സ്വത്തില്‍ നിയന്ത്രണാധികാരം വേണമെന്ന് പറയുന്നത് എന്ത് ന്യായം !!!
Post a Comment