“ഞങ്ങൾ ,ഭാരതത്തിലെ ജനങ്ങൾ”എന്നവാക്കുകളോടെയാണു നമ്മുടെഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്.ഭാരതത്തിലെ ജനങ്ങൾ സ്വീകരിച്ച് നിയമമാക്കി ഞങ്ങൾക്ക് തന്നെ ഈ ഭരണഘടന നൽകുന്നു എന്നാണു ആമുഖവാക്യം.
പരമാധികാര, സോഷ്യലിസ്റ്റ്,ജനാധിപത്യ ,മതേതര റിപ്പബ്ലിക്കിൽ ആർക്കാണു അന്തിമവും സമഗ്രവുമായ അധികാരമുള്ളത്?ജനങ്ങൾക്കോ അവർ തെരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾക്കോ?
അണ്ണാ ഹസാരയുടെ ചരിത്രം സൃഷ്ടിച്ച ഉപവാസസമരം കഴിഞ്ഞ ഞായറാഴ്ച്ച വിജയകരമായി പിൻവലിക്കപ്പെട്ടശേഷം ജനലോക്പാൽ ബില്ലിനെക്കാൾ ഇനിചർച്ചചെയ്യപ്പെടുക ഈ പരമാധികാരപ്രശ്നമാകും.
ഒരു രാഷ്ട്രീയകക്ഷിയുടേയും പിന്തുണയില്ലാതെ നടന്ന ,അഴിമതിക്കെതിരായ ഈ ബഹുജനപ്രക്ഷോഭം നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ നിർണ്ണാകമായൊരു വഴിത്തിരിവാകുന്നത് അത് പാർലമെന്റിന്റെ നിയമനിർമ്മാണാവകാശത്തിൽ ഇടപെട്ടു എന്നതിനാലാണു.ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായി പാർലമെന്റിന്റെ ഇരുസഭകളും ,പുറത്തുള്ള ഒരു പൌരൻ ഉയർത്തിയ ആവശ്യങ്ങൾ ചർച്ച ചെയ്ത് ഏകകണ്ഠമായി അംഗീകരിക്കുകയും നിയമനിർമ്മാണത്തിനായി പരിഗണിക്കാൻ അത് സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയും ചെയ്തു.സഭ പ്രമേയം പാസാക്കിയ വിവരം പ്രധാനമന്ത്രി തന്നെ കത്തെഴുതി ഹസാരയെ അറിയിക്കുകയും ചെയ്തു.അങ്ങനെ സമഗ്ര ലോക്പാൽ നിയമത്തിനായി നടന്നുവന്ന ബഹുജനപ്രക്ഷോഭത്തിനു മുന്നിൽ ,ധാർഷ്ട്യത്തോടെ ഇക്കാലമത്രയും സംസാരിച്ചിരുന്നവർ മുട്ടുമടക്കി.
പാർലമെന്റിനെ തോക്കിൻകുഴലിനു മുന്നിൽ നിർത്തിക്കൊണ്ടുള്ള നിയമനിർമ്മാണം ,പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തക്ക് വിരുദ്ധവും ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും ആണെന്ന് വാദിച്ച് കക്ഷിഭേദമന്യേ അതിശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ടു.ഉദ്ദേശ്യലക്ഷ്യങ്
ഇവിടെ നിയമനിർമാണം നടത്തേണ്ടവർ ക്രിമിനലുകളും കോടീശ്വരന്മാരുമായി.അവർ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് നിർത്തി.ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയത്തിലേക്കാണു ഇത് നയിക്കുന്നതെന്നും അരുന്ധതി വിലയിരുത്തിയിട്ടുണ്ടു.നിലവിലു
ചരിത്രംഇന്നുവരെ ദർശിക്കാത്തത്ര ഭീകരമാണു പൊതുരംഗത്തെ അഴിമതി.അത് പക്ഷേ രാഷ്ട്രീയക്കാരിലും ഭരണാധികാരികളിലും മാത്രം ഒതുങ്ങുന്നതല്ല.മന്ത്രിമാർ ഒന്നൊന്നായി അഴിയെണ്ണുമ്പോൾ ജനങ്ങൾക്ക് രാഷ്ട്രീയക്കാരിലുള്ള അവശേഷിച്ച വിശ്വാസം കൂടി നഷ്ടപ്പെടും.അത് സ്വാഭാവികം.ത്യാഗധനരായ പൊതുപ്രവർത്തകരുടെ തലമുറ അന്യം നിന്നുപോയിരിക്കുന്നു.ഉദരംഭരി
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചുകൊല്ലം എന്തുചെയ്താലും കസേര നഷ്ടപ്പെടില്ല എന്നതാണു ജനവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.അഴിമതിയുടെ അഗാധഗർത്തത്തിൽ വീഴുന്നവരെ പോലും തിരിച്ചുവിളിക്കാൻ വോട്ടർക്ക് കഴിയുകയില്ല.ഒരിക്കൽ ജയിച്ചു കഴിഞ്ഞാൽ കാലാവധി തീരും വരെ അവർക്ക് എന്തു തോന്യാസവും കാണിക്കാം.അപഥസഞ്ചാരികളാകാം.അവി
ഇത്തരക്കാർ ജനകീയ പ്രക്ഷോഭങ്ങളെ ഭയപ്പെടും.കക്ഷിരാഷ്ട്രീയത്തി
പക്ഷേ,അതൊന്നും ജനഹിതത്തിനു മുന്നിൽ വിലപ്പോയില്ലന്നാണു ഓഗസ്റ്റ് 27നു പാർലമെന്റിന്റെ ഇരുസഭകളും ഹസാരയുടെ ആവശ്യ ങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതിലൂടെ തെളിഞ്ഞിരിക്കുന്നത്.തങ്ങളിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന കടമകൾ നിർവഹിക്കാൻ പരാജയപ്പെട്ടാൽ ഇനിയും ഇത്തരം ജനകീയ ഇടപെടലുകൾ ഉണ്ടാകും .അങ്ങനെയൊരു കീഴ്വഴക്കം ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്ക് തന്നെയാണു.ജനവിശ്വാസം നഷ്ടപ്പെട്ടവർ ഇത് പ്രത്യേകം ഓർക്കണം.
1 comment:
പാര്‍ലിമെന്റാണ് ജനങ്ങളുടെ നാവ് എന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അണ്ണാ ഹസാരയെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. അഴിമതിക്കെതിരെ സംസാരിക്കാന്‍ ഒരു നാവും സാധാരണ ജനങ്ങള്‍ പാര്‍ലിമെന്റില്‍ കാണുകയുണ്ടായില്ല. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളുടെ മുന്നേറ്റം കണ്ട ഇടതു-വലതു രാഷ്ട്രീയ കക്ഷികള്‍ അമ്പരന്നുപോയി... ഞങ്ങള്‍ക്ക് നാലാളെ കൂട്ടണമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ടും, കൂലിയും, കള്ളും നല്കണമെന്ന് അവര്‍ക്കറിയാം. ഇതാ ഇവിടെ ഒരു സാധാരണക്കാരന് അയാളറിയാതെ തന്നെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും അനുഭാവപൂര്‍ണ്ണമായ സമീപനങ്ങള്‍.... ഇതെങ്ങനെ സഹിക്കും!
പാര്‍ലിമെന്റില്‍ നമ്മെ ഭരിക്കാന്‍ പോയവര്‍ കോടീശ്വരന്മാര്‍.... ആരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണവര്‍ നിലകൊള്ളേണ്ടത്? സ്വാഭാവികമായും എണ്ണക്കമ്പനി മുതലാളിത്വത്തിനുവേണ്ടി... അതവര്‍ ഭംഗിയായി ചെയ്യുന്നു... അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങളുടെ മുന്നില്‍ വരാന്‍ അവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. കാരണം പൊതുജനങ്ങള്‍ മറവിയുള്ളവരാണ്, കക്ഷി രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്.... അങ്ങനെ ഇനിയും മുന്നോട്ട് പോകാമെന്ന് വിശ്വസിക്കരുതേ....നാള്‍ക്കു നാള്‍ പുതിയ അണ്ണാഹസാരെമാര്‍ ഉദയം ചെയ്യും എന്ന് ഓര്‍ത്തുകൊള്‍ക....
നന്ദി പ്രദീപ് ഈ ഒരു പോസ്റ്റിന്....
സസ്നേഹം...മുരളി
Post a Comment