Search This Blog
Friday, 8 June 2012
സംവരണവും ഉപസംവരണവും
മുസ്ലീങ്ങളുൾപ്പെടെയുള്ള അഞ്ചു മതന്യൂനപക്ഷവിഭാഗങ്ങൾക്ക് ഒ.ബി.സി സംവരണത്തിനുള്ളിൽ 4.5 ശതമാനം ഉപസംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം ആന്ധ്ര ഹൈക്കോടതി റദ്ദാക്കിയതോടെ സംവരണം പിന്നെയും ദേശീയചർച്ചയായിരിക്കുന്നു.മതാടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.ഈ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കാധാരമായ രേഖകൾ നൽകുന്നതിൽ അസിസ്റ്റന്റ് സോളിസിറ്റർ ജെനറൽ പരാജയപ്പെട്ടതായി വിധിന്യയത്തിൽ വ്യക്തമാക്കിയിട്ടുണ്ടു.ഈ വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ പോകുന്നുണ്ടു. നിയമനടപടികളുടെ അന്തിമ ഫലം എന്തായാലും ആർക്കും നിഷേധിക്കാനാകാത്ത കടുത്ത യാഥാർത്ഥ്യങ്ങളുണ്ടു;അത് വിരൽ ചൂണ്ടുന്നത് ഇന്ത്യൻ മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥയിലേക്കാണു.മുസ്ലിങ്ങളുടെ സാക്ഷരത ദേശീയതലത്തിൽ 59 ശതമാനം മാത്രമാണു.മുസ്ലീം സ്ത്രീകളിൽ സാക്ഷരതാനിരക്ക് ദേശീയശരാശരിയെക്കാളും കുറവാണു-വെറും 50.9 ശതമാനം! ദേശീയശരാശരി 53.67 ആണെന്നോർക്കണം.ക്രിസ്ത്യൻ സ്ത്രീകളുടെ സാക്ഷരതാനിരക്ക് 76.19ഉം,സിക്ക് വനിതകളുടേത് 63.09തുമാണു. പക്ഷേ,കേരളത്തിലെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണു.ഏറ്റവും കൂടുതൽ സാക്ഷരതാനിരക്കുള്ള ക്രിസ്ത്യൻ മതവിഭാഗക്കാർക്കൊപ്പമാണു(94.15) കേരളത്തിലെ മുസ്ലീം പുരുഷന്മാരുടെ സാക്ഷരതാനിലവാരമെന്നാണു(93.7) ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.എങ്കിലും മുസ്ലീം സ്ത്രീകളിൽ ഇന്നും സാക്ഷരതാനിലവാരം 85.5 ശതമാനമേയായിട്ടുള്ളൂ.പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാണ്ട് ഇത്രശതമാനം സ്ത്രീകൾക്കും എഴുത്തും വായനയും വശമില്ലെന്ന് അറിയുമ്പോഴേ കേരളത്തിലെ മുസ്ലിങ്ങൾ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വ്യക്തമാകൂ. അനൌദ്യോഗിക കണക്കുകൾ പ്രകാരം അടുത്ത അഞ്ചുവർഷത്തിനകം കേരളത്തിൽ മുസ്ലീം സമുദായം വിദ്യാഭ്യാസപുരോഗതിയിൽ ,പതിറ്റാണ്ടുകളായി ഏറെ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യന്‍ മ തവിഭാഗങ്ങളെ കടത്തിവെട്ടും.ഇപ്പോൾ തന്നെ ഐ.ടി,കമ്പ്യൂട്ടർ,ഇന്റെർനെറ്റ് മേഖലയിൽ അവർ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്പ്യൂട്ടർസാക്ഷരതാ ജില്ലയായി മലപ്പുറം അക്ഷയ പദ്ധതിയിലൂടെ പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ട് തികയും മുൻപ് തന്നെയാണു വിവര-സാങ്കേതിക മേഖലകളിൽ മലപ്പുറം,കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള മുസ്ലീം യുവാക്കളുടെ ആധിപത്യം.കേരളത്തിലെ ഐ.ടി രംഗത്തെ താക്കോൽസ്ഥാനങ്ങളിലെല്ലാം ഈ വിഭാഗത്തിന്റെ നിറസാന്നിദ്ധ്യമുണ്ടു.ബ്ലോഗ്,സോഷ്യൽ നെറ്റ്വർക്കിങ്ങ് തുടങ്ങിയ നവമാദ്ധ്യമരംഗത്ത് ബഹുഭൂരിപക്ഷവും ഇക്കൂട്ടരാണു.ശാസ്ത്ര-സാങ്കേതിക മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ നിശബ്ദവിപ്ലവത്തിനു വലിയ പ്രാധാന്യമുണ്ടു.ഇതൊരു പൊളിച്ചെഴുത്താണു.കേരളത്തിന്റെ സാമൂഹികഘടനതന്നെ സമൂലം തകർത്തെറിയാൻ തക്ക ത്രാണിയുള്ള ,വിസ്ഫോടന ശേഷിയുള്ളൊരു പുനർനിർമ്മാണപ്രക്രിയയാണിത്.അറിവും വിജ്ഞാനവും കൈയടക്കിവെച്ചിരുന്ന മത-ജാതിവിഭാഗങ്ങൾക്ക് ആ മണ്ഡലങ്ങളിലുള്ള കുത്തക തകർന്നിരിക്കുന്നു.ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായഫലങ്ങളുണ്ടാക്കും. കേരളത്തിലെ മുസ്ലിംജനവിഭാഗങ്ങൾ ഈ പുരോഗതി കൈവരിച്ചത് സാമുദായിക-രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയായിരുന്നു.കെ.എൻ.എം മുതൽ പൊതുധാരാരാഷ്ട്രീയത്തിന്റെ ഭാഗമായിമാറിയ മുസ്ലീം രാഷ്ട്രീയപാർട്ടികൾ വരെ ഇതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടു.ഒരു പക്ഷേ,മുന്നണി രാഷ്ട്രീയത്തിന്റെ സദ്ഗുണങ്ങളനുഭവിക്കുകയാണു ഈ ജനവിഭാഗം എന്ന് നിസ്സംശയം പറയാം.മലപ്പുറം ജില്ലാരൂപവത്കരണം മുതൽ അലിഗഡ് കേന്ദ്രസർവകലാശാലാ കാമ്പസിന്റെ സ്ഥാപനം വരെ അതിന്റെ ഉദാഹരണങ്ങളാണു.വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറ്റവും പിന്നാക്കം നിന്ന ഈ പ്രദേശം അഭിവൃദ്ധിപ്രാപിച്ചതിനു അടിസ്ഥാനമിട്ടത് രാഷ്ട്രീയമുങ്കൈയാൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളും കോളേജുകളുമായിരുന്നു. മതപാഠശാലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വലിയൊരുവിഭാഗത്തിന്റെ വിദ്യാഭ്യാസം അതിനുമപ്പുറത്തേക്ക് വളർന്നത് ഇക്കാരണത്താലായിരുന്നു.പെൺകുട്ടികളെ പത്താം ക്ലാസിനപ്പുറത്തേക്ക് പഠിപ്പിക്കാൻ തയ്യാറാകാതിരുന്നവർ ഇന്ന് മക്കളെ എഞ്ചിനിയറിങ്ങിനും മെഡിസിനും അയക്കാൻ മത്സരിക്കുന്നു.എസ്.എസ്.എൽ.സി.,പ്ലസ്-ടു പരീക്ഷകളിലേയും പ്രൊഫഷണൽ കോഴ്സ് പ്രവേശനപരീക്ഷകളീലേയും ഉന്നതവിജയങ്ങള്‍ ഈ മുന്നേറ്റത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണു. പിന്നാക്കക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണു ഇതില്‍ പ്രധാനപങ്കുവഹിച്ചിട്ടുള്ള മറ്റൊരു ഘടകം.ഈ സംവരണാനുകൂല്യമില്ലായിരുന്നുവെങ്കില് കേ രളത്തില്‍ സര്‍ക്കാര്‍സര്‍വീസില്‍ ദലിതരും മുസ്ലിംങ്ങളുമടങ്ങിയ പതിതരായ ജനവിഭാഗങ്ങളില്‍ നിന്ന് എത്ര ഉദ്യോഗസ്ഥരുണ്ടാകുമായിരുന്നു?കേന്ദ്രസര്‍വീസിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിന്നാക്ക സമുദായക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വി.പി സിങ്ങ് സര്‍ക്കാരിന്റെ ചരിത്രപ്രധാനമായ തീരുമാനം മൂലം ഈ വിഭാഗങ്ങളില്‍ നിന്ന് ഇതിനോടകം എത്രയോ പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്.എന്നിട്ടും അഖിലേന്ത്യാതലത്തില്‍ ഇന്നും പരിതാപകരമാണു സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലീം പ്രാതിനിധ്യം.ലോക്സഭാ എം. പി അസദുദ്ദീന്‍ ഒവൈസി അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു.സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലീം പ്രാതിനിദ്ധ്യം വെറും രണ്ടു ശതമാനമാണെന്നാണു അദ്ദേഹം പറയുന്നത്.ക്ലാസ് മൂന്ന്,നാലു തസ്തികകളിലാകട്ടെ നാമമാത്രമായി മാത്രമേ ഈ വിഭാഗത്തില്‍ പെട്ടവര്‍ ജോലിചെയ്യുന്നുള്ളൂ.ദളിതുകളെക്കാള്‍ പരിതാപകരമാണു മുസ്ലിംങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ.മുന്നാക്ക സമുദായക്കാരോട് മാത്രമല്ല,പണ്ടു മുതല്ക്കേ സംവരണാനുകൂല്യമുള്ള ദലിതരോടും ഇവര്‍ക്ക് മത്സരിക്കേണ്ടി വരുന്നു എന്നാണു അദ്ദേഹത്തിന്റെ പക്ഷം. ഈ സാഹചര്യത്തിലാണു പിന്നാക്കസമുദായ സംവരണത്തില്‍ 4.5 ശതമാനം, മുസ്ലീങ്ങളടക്കമുള്ളവര്‍ക്ക് പ്രത്യേകം നീക്കിവെക്കാനുള്ള തീരുമാനത്തിന്റെ ആവശ്യകത ബോദ്ധ്യമാകുന്നത്.അദ്ദേഹം അതിനു ഒരു ഉദാഹരണം പറഞ്ഞത് ഇതാണു;ഇക്കഴിഞ്ഞ ഐ.ഐ.ടി.എന്റ്രന്‍സ് പരീക്ഷയില്‍ ഉപസംവരണം ഉള്ളതുകൊണ്ടു 440 സീറ്റുകള്‍ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ലഭിക്കും.പ്രഗല്ഭരായ എഞ്ചിനിയര്‍മാരെയും ഡോക്ടര്‍മാരേയുമൊക്കെ വാര്‍ത്തെടുക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അവസരങ്ങള്‍ പുതിയ ഹൈക്കോടതി ഉത്തരവു മൂലം കുറയുകയാണു.മുന്‍പും സംവരണത്തിനെതിരെ ഒട്ടേറെ കോടതിവിധികള്‍ ഉണ്ടായിട്ടുണ്ടു.അത് ഇനിയും ആവര്‍ത്തിക്കാനാണിട.ഇത് തടയാന്‍ സര്‍ക്കാര്‍ മുസ്ലീം പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകള്‍ നീതിപീഠങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു.ഇത് ഈ കേസിലും ഉണ്ടായിട്ടില്ല. ഇപ്പോഴും മുഖ്യധാരയിലേക്കെത്താത്തവരാണു ഉത്തരേന്ത്യയിലെ മുസ്ലീംങ്ങളില്‍ ബഹുഭൂരിപക്ഷവും.ആയിരം വര്‍ഷത്തോളം രാജ്യം ഭരിച്ചവരുടെ പിന്തലമുറ എങ്ങനെ എല്ലാ രംഗങ്ങളിലും പിന്നാക്കമായി എന്ന് മതനേതൃത്വം ഗൌരവതരമായി ചിന്തിക്കേണ്ടതുണ്ടു.മുഗള്‍ ഭരണത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ അയവിറക്കിക്കൊണ്ടിരുന്നാലോ,തങ്ങളുടെ വിദേശ വംശശുദ്ധിയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നാലോ,ഉര്‍ദുവിന്റെ മഹത്വത്തില്‍ ഊറ്റം കൊണ്ടാലോ സമൂഹത്തെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് കര കയറ്റാനാവില്ല.വീടുകള്‍ക്കും പള്ളികള്ക്കുമപ്പുറത്തുള്ള വിശാലലോകത്തേക്ക് അവര്‍ സഞ്ചരിച്ചേ പറ്റൂ.മദ്രസാവിദ്യാഭ്യാസത്തിനപ്പുറം, ആധുനിക പൊതു വിദ്യാഭ്യാസം സ്വീകരിക്കണം.മണ്ഡല്-അനന്തര രാഷ്റ്റ്രീയ കാലാവസ്ഥയില്‍ മുസ്ലീം സമുദായത്തിനു ലഭിച്ച വര്‍ദ്ധിച്ച രാഷ്ട്രീയാധികാരം ഇങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ എന്നാണു അവര്‍ക്ക് ബുദ്ധിയുണ്ടാകുക?അവിടുത്തെ മത-രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ നിന്ന് വിലപ്പെട്ട പാഠങ്ങള്‍ പഠിക്കട്ടെ.കേരളത്തിലെ രാഷ്ട്രീയ-മത നേതാക്കള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ,ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരമുയര്ത്തുന്നതും അവരെ പുരോഗതിയുടെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കുന്നതുമായ ഉപസംവരണവ്യവസ്ഥയ്ക്കുവേണ്ടി ശബ്ദമുയര്ത്തട്ടെ.കേരളത്തിലെ മുസ്ലീം സഹോദരരെ ചൂണ്ടിക്കാട്ടി അവര്‍ക്ക് അഭിമാനത്തോടെ പറയാം;ദാ,സംവരണത്തിന്റേയും രാഷ്ട്രീയാധികാരത്തിന്റേയും സദ്ഫലം കണ്ടോ!
Subscribe to:
Post Comments (Atom)
feedjit
Followers
MY BOOKS -1
സൂക്ഷ്മദര്‍ശിനി BOOKS-2
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
Aalkkoottam inland magazine
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
Church in Kerala
(2)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
cyber crime case against blogger
(2)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
first F.M station in Kerala
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
greenradio podcasts
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
Indian Performing Rights
(1)
Indian tie
(1)
IT'S MAN-MADE
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
Little Magazines in Kerala
(1)
local radio station
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
Mavelikara
(1)
MEDIA IN KERALA
(1)
MY BOOKS
(2)
national heritage animal
(1)
Nationalisation of segregated graveyards
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
OCCUPY WALL STREET
(2)
Onam
(2)
ONAM AND TV SHOWS IN KERALA
(1)
PAIDNEWS
(1)
parallel publications in Malayalam
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
Real estate on Moon
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
woman paedophile
(1)
WOMEN RESERVATION IN PARLIAMENT
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആർ.വിമലസേനൻ നായർ
(1)
ആര്‍ഭാടങ്ങള്‍
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആള്‍ക്കൂട്ടം
(2)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എം.എ.എസ്
(1)
എ.എൻ.സി
(2)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കൻഷിറാം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കള്ളപ്പണം
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാളന്
(1)
കാളയിറച്ചി
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആർ.ടോണി
(1)
കെ.ആര്.നാരായണന്
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡൽഹി
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
തഥാഗതൻ
(1)
താതാ നിന് കല്പനയാല്
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നർമ്മം
(2)
നർമ്മദ
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്കരന്
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മകരജ്യോതി
(1)
മംഗളാദേവി ക്ഷേത്രം 2001-
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മഹാസ്ഥാപനം
(1)
മറൂഗ
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന് നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശർബാനി
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)
ളാഹ ഗോപാലൻ
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
4 comments:
അതെ വസ്തു നിഷ്ടമായി ആലോചിച്ചാൽ മതത്തിന്റെ പേരിലുള്ള സംവരണത്തിൽ അനേകം ലൂപ്പ് ഹോളൂകൾ ഉണ്ട് എന്നു കാണാം. കലകാലങ്ങളൂലുണ്ടായിട്ടുള്ള സംവരണത്തിനു ഭരണകഷികളുടെ, വോട്ടു ബാങ്കും രാഷ്ട്രീയ അധികാരങ്ങൾ മുന്‍നിർത്തിയുള്ള ശരിയല്ലാത്ത നിയ്മനിർമ്മാണങ്ങളുടെ പേരിലാണ് ഇന്നത്തെ മൈനൊരിറ്റി സംവരണ നിയമങ്ങൾ പലതും നിലവിൽ വരുത്തിയിട്ടുള്ളത്.
കേരളത്തിലെ മുസ്ലിങ്ങലുടെ വളർച്ച ഈ പോസ്റ്റിൽ പറഞ്ഞതു പോലെ സംവരണത്തെ അടിസ്ഥാനപ്പെടൂത്തി മാത്രമല്ല എന്നു മനസിലാക്കാം. രാഷ്ട്ര്രിയ അധികാരത്തെ മു നി നിർത്തി തന്നെ ഉണ്ടായതാണ്. എന്നാൽ ഇന്നത്തെ നില വച്ച് കേരളത്തിൽ ഇനിയും മുസ്ലീങ്ങൾ ഒരു സംവരണ ഗ്രൂപ്പ ആണ്. കാരണം അതിനു നിയമമുണ്ട്, അതായത്, ഒരു മതത്തിന്റെ പിന്നോക്കാവസ്ഥ ഇന്ത്യയിലെ ആ വിഭാഗത്തിന്റെ ആകെക്കുടിയുള്ള പിന്നോക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് നിയമമുണ്ട്. ഇതിലെ നീതിയെന്താണ്? ഈ പോസ്റ്റിൽ തന്നെ പറയുന്നു ഒരു മത-രാഷ്ട്രീയ വിഭാഗമെന്ന നിലയിൽ മുസ്ലിംങ്ങൾ കേരളത്തിൽ മുന്നോക്കമാണെന്ന്, എന്തുകൊണ്ട് കേരളത്തിൽ മുസ്ല്ലിംങ്ങളെ പിന്നോക്കവിഭാഗത്തിൽ നിന്നു മാറ്റികൂടാ? നിയമത്തിനു നീതിയുണ്ടെങ്കിൽ അങ്ങനെയല്ലേ വേണ്ടത്.
കേരളത്തിലെ മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടാതെ ഹിന്ദു എന്ന ഒരു വിഭാഗം കൂടെ ഉണ്ടല്ലോ? അവരെ കുറിച്ചുള്ള കമ്പാരിസൻ ഈ പോസ്റ്റിൽ കണ്ടില്ല.
രാഷ്ട്രീയാധികാരവും സംവരണവും ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ മുസ്ലീങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു,സുഹൃത്തേ?
രാഷ്ട്രീയാധികാരവും സംവരണവും ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ മുസ്ലീങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു,സുഹൃത്തേ?
വളരെ രസകരമായ വിഷയം.താൻപാതി കടവുൾ പാതി എന്ന പഴമൊഴി അക്ഷരാർത്ഥത്തിൽ പ്രസക്തമാവുന്നത് ഈ വിഷയത്തിലാണു.ഇന്ന് വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്ക് ആണെങ്കിലും മുൻപ് ഈ വകുപ്പിന്റെ കസേരയിൽ ഇരിക്കാൻ ഭാഗ്യമുണ്ടായ സി എച്ച് എന്ന മഹാൻ വിതറിയ വിത്തു മുളച്ചുണ്ടായ ചെടിയിലെ പഴങളാണു ഇന്നത്തെ തലമുറ ഭക്ഷിക്കുന്നത്. കേരളത്തിലെ മുസ്ലിങൾ വടക്കേ ഇന്ത്യയിലേതു പോലെ സമൂഹത്തിൽ നിന്നു അകന്നു നിൽകാത്തതും ഇതിനു ഒരു കാരണമാൺ.മറ്റൊരു പ്രധാന കാരണം ഇവിടെ ചർച്ച ചെയ്യപ്പെടഞത് ഗൾഫ് പണമാണ്.ആദ്യ തലമുറ ഗൾഫ് പണം കൊണ്ട് അമ്മാനമാടി..ഇറാക്ക് യുദ്ധാനന്തരം തെറ്റു മനസ്സിലാക്കിയവർ..പണം പുതുതലമുറയുടെ വിദ്യക്ക് വിനിയോഗിക്കാൻ തുടങിയതോടെ കഥ മാറി...
Post a Comment