ഇന്ന്(9.11.2014) കെ.ആർ നാരായണറെ ഒന്‍പതാം ചരമവാര്‍ഷികദിനമായിരുന്നു. യാതനകളുടേയും വേദനകളുടേയും ദുരിതപർവ്വങ്ങൾ നിശ്ചയദാർഡ്യം കൊണ്ട് താണ്ടി,ഭാരതത്തിന്റെ പ്രഥമപൌരനായി തീർന്ന ഈ മഹാനായ മലയാളി എത്ര പെട്ടന്നാണു മറക്കപ്പെടുന്നത്! എത്ര ക്രൂരമായാണു അദ്ദേഹത്തിന്റെ സ്മരണയെപ്പോലും പാതാളക്കുഴിയിലേക്ക് ചിലർ ചവുട്ടിത്താഴ്ത്തുന്നത്. കെ.ആർ. നാരായണൻ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തെ ഒരുപക്ഷേ ഏറ്റവുമധികം പുകഴ്ത്തുകയുംആഘോഷപൂർവ്വം തങ്ങളുടെ ആസ്ഥാനത്ത് സ്വീകരിച്ച് ആനയിക്കുകയും ചെയ്ത ദിനപത്രമാണു,മലയാള മനോരമ.അത് ഉള്‍പ്പെടെയുള്ള പ്രമുഖദിനപ്പത്രങ്ങള്‍ അദ്ദേഹത്തെ ഇത്തവണയും അനുസ്മരിച്ചില്ല. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉഴവൂര്‍ വിജയനും പങ്കെടുത്ത ശുഷ്ക്കമായ ഒരു ചടങ്ങിന്റെ റിപ്പോര്‍ട്ട് ദൂരദറ്ശനില്‍ കണ്ടു.അത്രമാത്രം.സർക്കാരോ രാഷ്ട്രീയപാർട്ടികളോ മറ്റ് എന്തെങ്കിലും ചടങ്ങു നടത്തിയതായി അറിയില്ല. പിറന്ന നാട്ടിൽ ഇതാണു അവസ്ഥയെങ്കിൽ പുറത്ത് എന്താകും ?അദ്ദേഹം മരിച്ചത് “
ടൈംസ് ഓഫ് ഇന്ത്യ” റിപ്പോർട്ട് ചെയ്തത് ഒരൊറ്റ കോളത്തിലായിരുന്നു എന്ന് ഓർക്കുമ്പോൾ പ്രതികാരബുദ്ധിയോടെ ചിലർ കെ.ആർ.നാരായണനെ തിരസ്കരിക്കാൻ പണ്ടേ ഇറങ്ങിത്തിരിച്ചിരുന്നു എന്ന് വ്യക്തമാവും.ഇന്ത്യയിലെ പരമോന്നത പദവിയിൽ ഒരു അയിത്തജാതിക്കാരൻ കയറിയിരുന്നതിൽ കുണ്ഠിതമുള്ളവർ പ്രതികാരം തീർക്കുന്നത് ഇങ്ങനെയൊക്കെയാകാം. ദളിതരുടേയും പിന്നാക്കക്കാരുടേയും രാഷ്ട്രീയാരോഹണത്തിനു വഴിയൊരുക്കിയ വി.പി.സിങ്ങിനോടും ഇവർക്ക് തീരാത്ത പകയുണ്ടു.അദ്ദേഹത്തിന്റെ വിയോഗവാർത്ത പിന്നാമ്പുറത്തേക്ക് തള്ളി ക്രൂരമായി ആനന്ദിച്ചവരാനു ഇക്കൂട്ടർ. പക്ഷേ,പ്രത്യക്ഷമായി ഇവരോടൊപ്പം ചേരാൻ കേരളത്തിൽ ആരു മുണ്ടായില്ല.ആദ്യമായി ഒരു കേരളീയൻ ഉന്നതപദവിയിലെത്തിയതിൽ അഭിമാനിക്കാത്ത ഒരു മലയാളിയുമില്ല.നയതന്ത്രജ്ഞനായും,ജെ.എൻ.യു വൈസ് ചാൻസ്ല
റായും,ഉപരാഷ്ട്രപതിയായുമൊക്കെ കെ.ആർ.നാരായണൻ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറിപ്പോയപ്പോഴൊക്കെ അതിൽ പുളകം കൊണ്ടവരാണു നമ്മൾ.എന്നിട്ടും ഇപ്പോൾ എന്തേ,മഹാനായ ഈ മലയാളിയെ നാം തിരിഞ്ഞുനോക്കുന്നില്ല? അത് വെറുതെയല്ല.അതിനും ഒരു രാഷ്ട്രീയമുണ്ടു.അതു തുടങ്ങുന്നത് അദ്ദേഹം ഒറ്റപ്പാലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മുതലാണു.ഈ വിശ്വപൌരനു മത്സരിക്കാൻ എന്തിനു ഒരു സംവരണ സീറ്റ് വെച്ച് നീട്ടി?അന്നേ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.കെ.പി.എസ് മേനോന്മാരുടെ നാട്ടിൽ അവരുടെ പിൻഗാ മിയെ മത്സരിപ്പിക്കാനിറക്കി എന്ന വ്യാഖ്യാനങ്ങളുമുണ്ടായി.അപ്പോൾ അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ നിന്ന് മത്സരിച്ചുജയിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. പുറത്ത് രാഷ്ട്രീയപ്രബുദ്ധത പ്രകടിപ്പിക്കുകയും ഉള്ളിൽ ജാതിയുടേയും നികൃഷ്ടതയുടേയും ദുഷിച്ച മാലിന്യങ്ങൾ പേരുകയും ചെയ്യുന്ന മലയാളി ഒരിക്കലും ,എത്ര പ്രഗൽഭനാണെങ്കിൽ കൂടി, പൊതുമണ്ഡലത്തിൽ നിന്നും ഒരു ദളിതനെ വിജയിപ്പിക്കില്ല.അതിനു ഒരേ ഒരു അപവാദം മാത്രമേ ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടുള്ളൂ-കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായ

. അങ്ങനെ വിശ്വപൌരനായിട്ടും ദളിതൻ എന്ന് മുദ്ര പേറിത്തന്നെയായിരുന്നു അദ്ദേഹം ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.ആ ഒരു ആനുകൂല്യമില്ലാതെ തന്നെ ഉന്നതപദവികൾക്ക് അർഹനായിരുന്നു അദ്ദേഹം.പക്ഷേ പിന്നെയും ഒരു സൌജന്യമെന്ന പോൽ നൽകപ്പെടുകയായിരുന്നു,ഉപരാഷ്ട്രപതി,രാഷ്ട്രപതി സ്ഥാനങ്ങൾ.അദ്ദേഹത്തെക്കാൾ പ്രാഗൽഭ്യവും യോഗ്യതയും കുറഞ്ഞ എത്രയോ പേർ രാഷ്ട്രീയകാരണങ്ങളാൽ ഈ ഉന്നതപദവികളിൽ എത്തപ്പെട്ടു. പക്ഷേ,താൻ ഒരു റബ്ബർ സ്റ്റാമ്പല്ലെന്ന് അദ്ദേഹം ലോകത്തെ കാട്ടിക്കൊടുത്തത് ഇന്ത്യ കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി എന്ന നിലയിൽ ഭരണഘടനാവ്യവസ്ഥകളെ സുധീരം ഉയർത്തിപ്പിടിച്ച് കൊണ്ട് അദ്ദേഹം നിരന്തരം നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. സംസ്ഥാനസർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭാ ശിപാർശ അങ്ങനെ ആദ്യമായി തിരിച്ചയക്കപ്പെട്ടു.ഉന്നത നീതിപീഠങ്ങളിൽ ദളിതർക്കും പിന്നാക്കക്കാർക്കും നിയമനങ്ങൾ ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി.തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിക്കൊണ്ടു ഉന്നതമായ ജനാധിപത്യബോധവും പ്രകടിപ്പിച്ചു.സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നിൽ അർപ്പിച്ച എല്ലാ കടമകളും ഭംഗിയായി നിർവഹിച്ചു,അദ്ദേഹം. അഴിമതിയുടേയും ആഡംബരത്തിന്റേയും കറപുറളാത്ത ലളിതജീവിതമായിരുന്നു കെ.ആർ,നാരാണന്റേത്. വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ഉദാത്തമായ ജീവിതമാതൃക അവശേഷിപ്പിച്ച് കടന്നു പോയ അദേഹത്തെ എങ്ങനെയാണു എഴുതി തള്ളുക? പക്ഷേ,അത്തരമൊരു തിരസ്കാരമാണു മരണാന്തരം ജന്മനാട് അദ്ദേഹത്തിനു നൽകിയത്.അദ്ദേഹം പഠിച്ച ഉഴവൂരിലെ എൽ.പി സ്കൂളിനും,അടുത്തിടെ മാത്രം പ്രവര്‍ത്തനക്ഷമമായ ഓഡിയോ-വിഷ്യൽ സെന്ററിനും അദ്ദേഹത്തിന്റെ പേർ നൽകിയതു കൊണ്ട്കെ.ആർ.നാാരായണന്റെ സ്മരണയോട് നമ്മൾക്ക് നീതി പുലർത്താനാകില്ല.അതിലും എത്രയോ വലിയ സ്മാരകങ്ങൾ അദ്ദേഹം അർഹിക്കുന്നു. എന്തുകൊണ്ടാണു അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കോ,അന്താരാഷ്ട്രനിലവാരമുള്ള ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങൾക്കോ ഗവേഷണ കേന്ദ്രങ്ങൾക്കോ അദ്ദേഹത്തിന്റെ പേരു നൽകാത്തത്?ദേശീയ സ്മാരകങ്ങളിൽ ബഹുഭൂരിപക്ഷവും ഗാന്ധി-നെഹ്രു കുടുംബങ്ങൾക്കായി നീക്കി വെക്കപ്പെടുന്ന പാരമ്പര്യമുള്ള ഇന്ത്യയിൽ തലസ്ഥാനനഗരിയിൽ കെ.ആർ.നാരായണന്റെ പേരിൽ ഒരു ദേശീയസ്മാരകവുമുയരാനിടയില്ല.ഭരണഘടനാശിൽപ്പി ഡോ ബി.ആർ.അംബേദ്കറിന്റെ ചിത്രം പാർലമെന്റ് മന്ദിരത്തിൽ വെക്കാൻ വി.പി.സിങ്ങ് സർക്കാർ അധികാരത്തിലെത്തും വരെ വിസമ്മതിച്ചവരാണു നമ്മുടെ ഭരണകർത്താക്കൾ. അവരെ കെ.ആർ.നാരായണന്റെ സ്മരണകൾ അസ്വസ്ഥമാക്കും.അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരുംതലമുറക്ക് നൽകുന്ന സന്ദേശങ്ങളും ഇഷ്ടപ്പെടാത്തവരാണു കെ.ആർ.നാരായണനെ വിസ്മൃതിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരോടൊപ്പം കേരളീയർ കൂടുന്നത് പരിതാപകരമാണു.