കൈയ്യിൽ നല്ല വിലയുള്ള,കാണാൻ ചന്തമുള്ള മുന്തിയ ഫോൺ സ്മാർട്ടാണെന്ന് മിക്കവർക്കുമറിയാം.പക്ഷേ,സത്യത്തിലീ സ്മാർട്ട് ഫോൺ എന്നാലെന്തെന്നറിയുന്നവർ വിരളം.1995 മുതലാണു ഫോൺ വിപണി സ്മാർട്ട് ആയിത്തുടങ്ങുന്നത്.ഒരു മിനി കമ്പ്യൂട്ടറാണു സ്മാർട്ട് ഫോൺ എന്ന് പറയാം.മിക്കതിലും ടച്ച്സ്ക്രീനുകളുണ്ടു.മൾട്ടി ടാസ്കിങ്ങ് സാധിക്കും.അഥവാ ഒരേ സമയം പല വിൻഡോകൾ തുറക്കാൻ കഴിയും.വൈ-ഫൈ കണക്ഷനുണ്ടെങ്കിൽ അതിവേഗം ,സാധാരണ കമ്പ്യൂട്ടറിൽ ചെയ്യാവുന്ന പ്രവൃത്തികളെല്ലം ചെയ്യാം.മിക്കവാറും സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണു പ്രവർത്തിക്കുന്നത്.ഇന്ത്യൻ നിർമ്മിത പുതുതലമുറ ഫോണുകൾക്ക് ഇപ്പോൾ വില വളരെ കുറവാണു.അപ്പോൾ പിന്നെന്തിനു സ്മാർട്ടാകാൻ വൈകുന്നു?
2.വാട്ട്സാപ്പിലെ പുതിയ സംവിധാനം എന്താണു?
ഇത് വാട്ട്സാപ്പ് കാലം.ഈ മെസ്സഞ്ചർ സർവ്വീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തതിന്റെ ഫലം കണ്ടുതുടങ്ങി.അത് അടുത്തിടെ പ്രത്യക്ഷപ്പെട്ടത് രണ്ടു നീല ടിക്കുകളുടെ രൂപത്തിലാണു.നിങ്ങൾക്ക് ആരുടെയെങ്കിലും സന്ദേശം കിട്ടുന്നെവെന്ന് വിചാരിക്കുക: അത് ടെക്സ്റ്റോ,ഫോട്ടോയോ,ഓഡിയോ-വീഡിയോ മെസ്സേജുകളോ ഫയലോ,എന്തുമാകട്ടെ,അത് തുറന്നു നോക്കിയെങ്കിൽ അയച്ച ആളിനു രണ്ടു നീല നിറത്തിലുള്ള ടിക്കുകൾ ലഭിക്കും.അതിനർത്ഥം ആ സന്ദേശം കിട്ടിയയാൾ കണ്ടു എന്നാണു.പക്ഷേ,ഈ പുതിയ സംവിധാനം പലരെയും പരിഭ്രമത്തിലാക്കിയിട്ടുണ്ടു.അതിനു കാരണമുണ്ടു.പലരും വാട്സാപ്പിലൂടെ ചൂടൻ സന്ദേശങ്ങൾ കൈമാറി രസിക്കുന്നുണ്ടു.അത് പിടിക്കപ്പെട്ടുകഴിഞ്ഞാൽ അങ്ങേത്തലയ്ക്കൽ അത് കണ്ടുകാണില്ല എന്നു പറഞ്ഞ് ഇനി രക്ഷപെടാനാവില്ല.സാക്ഷിയായി അതാ കിടക്കുന്നു ആ രണ്ടു നീല ടിക്സ്.ഇനി ഈ വാർത്ത കൂടി കേട്ടാലും.ഇറ്റലിയിൽ വിവാഹമോചനക്കേസുകളിൽ 40 ശതമാനത്തിലും തെളിവായി ഹാജരാക്കുന്നത് വാട്ട്സാപ് സന്ദേശങ്ങളാണെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സർവ്വെ വെളിപ്പെടുത്തിയിരിക്കുന്നു.2012 വരെ ഈ സ്ഥാനം ഫേസ്ബുക്കിനായിരുന്നു.പ്രേമം ഊട്ടിവളർത്താൻ മാത്രമല്ല കല്യാണം കഴിച്ചശേഷവും രഹസ്യ ഏർപ്പാടുകൾ നടത്തുന്നവരുടെ വിവാഹജീവിതം മുടക്കാനും വാട്ട്സാപ്പിനു കഴിയും.അതുകൊണ്ടു വീണ്ടും പറയട്ടെ- സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
3എന്താണു ഇൻസ്റ്റാഗ്രാം?
ഫോട്ടോകളും 15 സെക്കറ്റ് മാത്രം ദൈർ ഘ്യമുള്ള വീഡീയോകളും പങ്കുവെയ്കുന്നതിനായുള്ള ഓൺലൈൻ മൊബൈൽ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റാണു ഇൻസ്റ്റാഗ്രാം.ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റാഗ്രാമിൽ ഓരോ മിനിറ്റിലും പുതിയ ഒരാളെങ്കിലും അംഗമാകുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു അടുത്തിടെ അംഗമായ ഒരു വി.ഐ.പി.13 വയസിനു മേൽ പ്രായമുള്ള ആർക്കും ഇൻസ്റ്റാഗ്രാമിൽ അംഗമാകാം.ഫോട്ടോകളും വീഡിയോകളുമെടുത്ത് അപ്ലോഡ് ചെയ്യാം.ഫേസ്ബുക്ക്,ട്വിറ്റർ,ടംബ്ലർ തുടങ്ങിയ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ അവ പങ്കുവെയ്കുകയുമാകാം.ഫോട്ടോകൾ ചതുരരൂപത്തിലാണു ഇതിൽ പ്രത്യക്ഷപ്പെടുക.അവയുടെ വിഷയമനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള പേരുകൾ നൽകി അവ അപ്ലോഡ് ചെയ്യാം;സൂക്ഷിച്ചു വെയ്ക്കാം.സ്വന്തമായി ഗാലറി ഉണ്ടാക്കാം.ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പ്രൊജക്ടുകൾ ചെയ്യുന്നവർക്കും ഇത് ഏറെ പ്രയോജനകരമാണു.ഇൻസ്റ്റാഗ്രാം എല്ലാ ആൻഡ്രോയിഡ് ഐ,വിൻഡോ,ഫോണുകളിലും,ടാബുകളിലും പ്രവർത്തിക്കും.ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.ഇൻസ്റ്റാഗ്രാമിന്റെ സൈറ്റ് വിലാസം പറയാം
www.instagram.com
2 comments:
വിജ്ഞാന പ്രദം ...!
പുതിയ അറിവുകള്.
സന്തോഷം.
Post a Comment