സംസ്ഥാന പട്ടികജാതി വികസനവകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഡോ ബി.ആർ.അംബേദ് കർ മാദ്ധ്യമ പുരസ്ക്കാരം, ശ്രവ്യവിഭാഗത്തിൽ, ആകാശവാണി മഞ്ചേരി നിലയം പ്രോ ഗ്രാം മേധാവി ഡി.പ്രദീപ് കുമാറിനു ലഭിച്ചു.അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച “ഏകസ്ഥ ഗുരുകുലങ്ങൾ”എന്ന ഡോക്യുമെന്ററിയാണു പതിനയ്യായിരം രൂപയും ഫലകവുമടങ്ങിയ പുരസ്കാരത്തിനർഹമായത്.പട്ടിക വിഭാഗത്തിൽ ഉൾപ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടുകൾക്കും ഫീച്ചറുകൾക്കുമാണു അവാർഡ്.ഇന്ന് തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണു പുരസ്കാരം പ്രഖ്യാപിച്ചത്.ഈ മാസം ആറിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമാനിക്കും.
വിദൂരസ്ഥ ആദിവാസി മേഖലകളിലടക്കം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്കായി നടത്തുന്ന ഏകാദ്ധ്യാപകവിദ്യാലയങ്ങളെക്കുറിച്ച് നടത്തിയ അന്വേഷമാണു ഈ ഡോക്യൂമെന്ററിയിലുള്ളത്.വന്യജീവികളോടും പ്രകൃതിയോടും മല്ലടിച്ച്,കിലോമീറ്ററുകൾ കൊടുംവനത്തിലൂടെ നടന്ന്, ആദിവാസിഊരുകളിലും ഒറ്റപ്പെട്ട അധിവാസമേഖലകളിലുമെത്തി, തുച്ഛമായ പ്രതിഫലത്തിനു ഒറ്റയ്ക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകരുടേയും,തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും പുറംലോകം അറിയാത്ത ജീവിതാനുഭവങ്ങൾ ശബ്ദലേഖനം ചെയ്ത് പ്രക്ഷേപണം ചെയ്തപരിപാടിക്കാണു പുരസ്കാരം. ഈ ഡോക്യുമെൻററിയുടെ ആഖ്യാനം കെ. വി.ലീല.
Prasar Bharati Parivar: Ambedkar Media Award to D.Pradeep Kumar, ADP, Manj...: D.Pradeep Kumar,Assistant Director(Programme),Manjeri F.M Station in Kerala,has won this year’s Dr B.R Ambedkar media award,for a ...
No comments:
Post a Comment