2010 നവംബർ 9 ന് എഴുതിയ ലേഖനം: മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണു.
എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടവരുടെ അവസാനത്തെ അത്താണികളായിരുന്നു,ജുഡീഷ്യറിയും മാദ്ധ്യമങ്ങളും.അവ പോലും പണ്ടേ സംശയത്തിന്റെ കഴിനിഴലിലായിരുന്നു.അപ്പോഴും, ആദർശനിഷ്ഠരായ ഒരു വിഭാഗം അവയുടെ അന്തസ് കെടാതെ,മൂല്യങ്ങൾ തകരാതെ, സംരക്ഷിച്ചുപോന്നു.റാഡിയാടേപ്പുകളിലൂടെ അവരിലെ ഉന്നത വ്യക്തിത്വങ്ങളും കളങ്കിതരാണെന്ന് ഞെട്ടലോടെ നമ്മളിപ്പോൾ മനസിലാക്കുന്നു.അഴിമതിക്കാരായ ജഡ്ജിമാരെക്കുറിച്ച് അതിശക്തമായ ഭാഷയിൽ ഇക്കഴിഞ്ഞ ദിവസവും സുപ്രീംകോടതി പരാമർശം നടത്തി. രാഷ്ട്രീയപ്രസ്ഥാനങ്ങൾ
എല്ലാവിധ അപഭ്രംശങ്ങൾക്കും വിധേയമാണെന്ന് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണു.അപ്പോൾ പിന്നെ സത്യസന്ധരായ പൊതുപ്രവർത്തകർ എവിടെയാണുള്ളത്?

അവരുടെ വംശം തന്നെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന് പരിതപിക്കുന്നവരുണ്ടു.നിസ്വാർത്ഥമായ സന്നദ്ധസേവനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു ഒരു കൂട്ടരുണ്ടു.അവരാണു ആദിവാസികളേയും ദളിതരേയും ദുർബലവിഭാഗങ്ങളേയും മുന്നിൽ നിർത്തി വിദേശ ഏജൻസികളുടെ പണം പിടുങ്ങുന്നവർ.അത്തരം സന്നദ്ധസംഘടനകളുടെ വലിയൊരു നിര തന്നെ ഏറെ വർഷമായി നമുക്കിടയിലുണ്ടു.അവർ തട്ടിയെടുക്കുന്ന കോടികൾക്ക് സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കു പോലുമില്ല.മത ജാതി സംഘടനകളുടേയും എൻ.ജി.ഒകളുടേയും മറവിൽ വിദേശപണം കൊണ്ടു കൊഴുത്തുതടിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം കൂടിക്കൊണ്ടിരിക്കുന്നു.കൈനനയാതെ മീൻ പിടിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരാണു ഇക്കൂട്ടർ.സന്നദ്ധസേവനം അവർക്കൊരു മറ മാത്രം.
മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ദയാബായി എന്ന മേഴ്സി മാത്യു ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തയാകുന്നത്,ജീവിതത്തിൽ ഉടനീളം അവർ അനുഷ്ഠിക്കുന്ന സത്യനിഷ്ഠ കാരണമാണു.കഴിഞ്ഞ ദിവസം ആകാശവാണിക്കു വേണ്ടി അവരെ ഇന്റർവ്യൂ ചെയ്തപ്പോൾ,ഇതിഹാസസമാനമായ ആ ജീവിതത്തെ അടുത്തറിയാൻ അവസരം ലഭിച്ചു.പാലയിലെ പൂവരന്നി എന്ന കർഷകഗ്രാമത്തിൽ നിന്ന് കന്യാസ്ത്രീയാകാൻ വേണ്ടി പതിമൂന്നാം വയസിൽ ബീഹാറിലേക്ക് പോയ അവർ ഒരിക്കലും സഭയുടെ നാലതിരുകൾക്കുള്ളിൽ ജീവിതം തളച്ചിട്ടില്ല.പതിതരെ സേവിക്കുന്നതിനു സഭയുടെ തണൽ മതിയാവില്ലെന്ന തിരിച്ചറിവിൽ നിന്നാകാം, ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ അവർ തീരുമാനിച്ചത്.
ഉന്നത ബിരുദങ്ങളും,ധനവുമുണ്ടായിട്ടും അവർ ഇന്നും നിസ്വയായി ജീവിക്കുന്നു.സഭയുടെ പരിരക്ഷണവും, കിട്ടാമായിരുന്ന സുഖപ്രദമായ ജോലിയുമെല്ലാം ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കമായ ഗോണ്ടുകൾ എന്ന ആദിവാസികൾ അധിവസിക്കുന്ന ചിഡ് വാരയിൽ അവർ അവരിലൊരളായി കൂടി.അവരുടെ പരമ്പരാഗത വസ്ത്രം ധരിച്ചു.അവരോടൊപ്പം കൂലിപ്പണിയെടുത്തു.കടത്തിണ്ണകളിൽ അന്തിയുറങ്ങി.പിന്നെ ആദിവാസിക്കുടിയിൽ അവർ ഒരുക്കിക്കൊടുത്ത കൂരയിൽ അവരോടൊപ്പം താമസിച്ചു.സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി.ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിരുന്ന ആദിവാസികളെ സഘടിപ്പിച്ച് അവകാശങ്ങൾക്കായി പൊരുതി.
വാർദ്ധക്യം അവരിൽ നേരത്തെ കുടിയേറി.പണ്ടേ തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു.പല്ലുകൽ കൊഴിഞ്ഞിരിക്കുന്നു.നിറവും മങ്ങിപ്പോയിരിക്കുന്നു.
പട്ടിണി കിടന്നാലും ജരാനരകൾ ബാധിക്കാത്ത ആദിവാസികൾക്കിടയിൽ ജീവിക്കുന്ന ഇവർക്കിത് എന്തു പറ്റി ?ഒരിക്കൽ ആദിവാസികൾക്ക് വേണ്ടി പൊലിസ് സ്റ്റേഷനിൽ സംസാരിക്കാൻ ചെന്ന അവർ കടുത്ത മർദ്ദനത്തിനിരയായി.പല്ലുകൾ കൊഴിഞ്ഞത് അങ്ങനെയായിരുന്നു.എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.

സഹനത്തിന്റെ ,ചെറുത്ത്നിൽപ്പിന്റെ വഴികളിലൂടെ അവർ സുധീരം മുന്നോട്ട്പോയി.അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ സ്കൂളും അടിസ്ഥാനസൌകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു.അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.അവരുടെ ഭാഷയിൽ സംസാരിച്ചു.തെരുവ് നാടകങ്ങളും കവിതയും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.
ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണു അവരെ ഇന്നും പ്രചോദിപ്പിക്കുന്നത്.കുടുംബം നൽകിയ പണം കൊണ്ടു വാങ്ങിയ പാറനിറഞ്ഞ സ്ഥലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലുമുറിയെ പണിയെടുക്കുന്ന അനുഭവങ്ങളും അവർ പങ്കുവെച്ചു.കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു.അങ്ങനെ അവിടെ ഉറവകളുണ്ടായി.പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്‌ഷങ്ങളും ഇപ്പോൾ സമൃദ്ധമായി വളരുന്നു.എല്ലാം വിളയുന്ന മണ്ണു.കൂട്ടിനു പശുക്കളും കോഴിയും താറാവുമൊക്കെയുണ്ടു..മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയ വീട്ടിൽ കൂട്ടിനു പട്ടിയും പൂച്ചയുമുണ്ടു.ഒപ്പം കവിതകളും.ഒരു രാസവസ്തുക്കളും അവർ ഉപയോഗിക്കുന്നില്ല:പാത്രവും വസ്ത്രവും കഴുകാൻ ഡിറ്റർജന്റ് പോലും.ഏതാണ്ട് സ്വയം പര്യാപ്തയാണു അവർ.
കരയേണ്ടപ്പോൾ കരയുകയും ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോൾ അങ്ങനെയും ചെയ്യുന്ന പച്ചയായ ഒരു ജീവിതം.
ആർക്കു കഴിയും ഇങ്ങനെ അർത്ഥവത്തായി പൊരുതി ജീവിക്കാൻ?പലപ്പോഴും ഒന്ന് മേലനങ്ങാതെ,വെറുതെ അധരവ്യായാമം നടത്തി ,മറ്റുള്ളവർക്ക് മേൽ വിമർശനങ്ങളുടെ വിഷപ്പുക തുപ്പുന്നത് ശീലമാക്കിയവരാണു നമുക്ക് ചുറ്റുമുള്ള പൊതുപ്രവർത്തകരും ബുദ്ധിജീവിസമൂഹവും. അവർക്കിടയിൽ ,സ്വന്തം വിശ്വാസപ്രമാണങ്ങളിൽ മുറുകെപ്പിടിക്കുകയും അത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയുംആചെയ്യുന്നവർ അത്യപൂർവ്വം.
ദയാബായിയുടെ ജീവിതംവ്യത്യസ്തമാകുന്നത് അതുകൊണ്ടാണു.അവർ ഒറ്റയ്ക്കാകുന്നതും അതുകൊണ്ടു തന്നെ.പൊതു പ്രവർത്തനം ആഡംബരത്തിലും സുഖലോലുപതയിലും മുങ്ങിക്കുളിക്കുമ്പോൾ ദയാബായിമാർക്ക് ഒറ്റപ്പെടാതിരിക്കാനാവില്ലല്ലോ.
ദയാബായിയുടെ ജീവിതംവ്യത്യസ്തമാകുന്നത് അതുകൊണ്ടാണു.അവർ ഒറ്റയ്ക്കാകുന്നതും അതുകൊണ്ടു തന്നെ.പൊതു പ്രവർത്തനം ആഡംബരത്തിലും സുഖലോലുപതയിലും മുങ്ങിക്കുളിക്കുമ്പോൾ ദയാബായിമാർക്ക് ഒറ്റപ്പെടാതിരിക്കാനാവില്ലല്ലോ.
....................................................
ഷൈനി ജേക്കബ് ബഞ്ചമിൻ ദയാബായിയെക്കുറിച്ച് എടുത്ത ഡോക്കുമെന്ററിയുടെ പേർ “ഒറ്റയാൾ” എന്നാണു.
No comments:
Post a Comment