1980കളിൽ, മുഖധാരാമാദ്ധ്യമങ്ങളിൽ ഇടം കിട്ടാത്തവരും ചിര പരിചിത വഴികളിൽ നിന്ന് മാറിനടക്കാനിഷ്ടപ്പെട്ടവരുമായ ചെറുപ്പക്കാർ കേരളത്തിൻ്റെ എല്ലാഭാഗങ്ങളിലും നിന്ന് ബദൽ പ്രസിദ്ധീകരണങ്ങൾ തുടങ്ങി. അവ അൽപ്പായുസ്സുകളായിരുന്നുവെങ്കിലും അതിൻ്റെ മുന്നണിയിൽ പ്രവർത്തിച്ചവരും അവയിൽ എഴുതിയിരുന്നവരും പിൽക്കാലത്ത് നമ്മുടെ കലാ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയരായി.
ഈ പ്രസിദ്ധീകരണങ്ങളും അത്തരത്തിൽ ചരിത്രപ്രാധാന്യമുള്ളവയാണു.
ആഗ്നേയം(വെഞ്ഞാറമ്മൂട്,എസ്. ചെല്ലൻ),മാർച്ച്,1981.
























































