ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label വയലും വീടും. Show all posts
Showing posts with label വയലും വീടും. Show all posts

Friday, 1 November 2024

വയലിൽ നിന്ന് വിഹായസിലേക്ക്....(കാർഷികപ്രഷേപണത്തിൻ്റെ ചരിത്രം)

 


2016 ആഗസ്റ്റ്‌ 11: കേരളത്തിൽ കാർഷികപ്രക്ഷേപണം ആരംഭിച്ചതിന്റെ അൻപതാം വാർഷികദിനം .മാദ്ധ്യമരംഗത്തെ ആ യുഗപ്പിറവിയുടെ ചരിത്രവും പ്രാധാന്യവും രേഖപ്പെടുത്തുന്ന ലേഖനമാണ് 'വയലിൽ നിന്ന് വിഹായസ്സിലേക്ക്‌' (ദീപികയുടെ 'കർഷകമിത്രം' കാർഷികഗൈഡ് ,2016).
 
(പിൻകുറിപ്പ്‌:വെറും ഡി.പ്രദീപ്‌ കുമാറാണ് ;ലേഖനത്തിൽ അച്ചടിച്ചിരിക്കുന്നതുപോലെ, ഡോക്ടറല്ല).


Monday, 16 September 2024

എൻ്റെ ആകാശവാണിക്കാലം:ദുർഗ്ഗ രാജു,എൻ.കെ ഉഷാദേവി,ആൻസി സേവിയർ

 'എൻ്റെ ആകാശവാണിക്കാലം' പരമ്പരയിൽ(ക്ളബ് ഹൗസ് മീഡിയ റൂം,2023 ഡിസംബർ 2 ശനി,രാത്രി 7 മണി) അതിഥികൾ,ദീർഘകാലം അവതാരകരായി പ്രവർത്തിച്ച്,വിരമിച്ച ദുർഗ്ഗ രാജു(തിരുവനന്തപുരം),എൻ.കെ ഉഷാദേവി(കൊച്ചി),ആൻസി സേവിയർ(തൃശൂർ).

ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/ExG69kx9nVA?si=r4BepU7PMq9lnS_q
 

Sunday, 5 December 2021

'എന്റെ ആകാശവാണിക്കാലം' -9;വി.ശശികുമാർ,മുരളീധരൻ തഴക്കര

 കെ.ഹേമലത എഴുതിയ റിപ്പോർട്ട്

നവകേരള സൃഷ്ടിയിൽ ആകാശവാണിയുടെ മുഖ്യ സംഭാവനകളിലൊന്ന് കാർഷിക വിജ്ഞാന വ്യാപനമാണ്. 'വയലും വീടും' പരിപാടിയിലൂടെ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പുത്തനറിവുകളെത്തിച്ച മുതിർന്ന കാർഷിക പ്രക്ഷേപകരായ വി.ശശികുമാർ,മുരളീധരൻ തഴക്കര എന്നിവരാണ് 2021 നവം.27 ശനിയാഴ്ച ക്ലബ് ഹൗസിലെ മീഡിയ റൂമിൽ 'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ ഒൻപതാം ഭാഗത്തിൽ സമ്പന്നവും അസാധാരണവുമായ തങ്ങളുടെ മാദ്ധ്യമാനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിച്ചേർന്നത്. 


കാർഷിക പ്രക്ഷേപണത്തിന്റെ പശ്ചാത്തലം വിവരിച്ചു കൊണ്ടായിരുന്നു 'വയലും വീടും' പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവായി തൃശൂർ നിലയത്തിൽ നിന്ന് വിരമിച്ച വി.ശശികുമാർ,ആരംഭിച്ചത്. ഭക്ഷ്യക്ഷാമത്തിന് ശേഷം,1966ൽ കേന്ദ്ര സർക്കാരിന്റെ പുതിയ നയരൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ, മാധ്യമങ്ങൾ വഴി കാർഷിക പരിപാടികൾക്ക് രൂപം നൽകാൻ തീരുമാനമായി. 'വാഗൺ ടു മൗത്ത് ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ഷാമ കാലത്ത്, അമേരിക്കയിൽ നിന്നും മറ്റും ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ നേരിട്ടെത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകാനും , ഭക്ഷ്യവിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി കർഷകർക്ക് പദ്ധതികളെക്കുറിച്ചും മറ്റുമുള്ള അറിവ് പകർന്നു കൊടുക്കാൻ ,കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത മാധ്യമം റേഡിയോയായിരുന്നു. ദൂരദർശൻ രംഗപ്രവേശനം ചെയ്തിട്ടില്ലാത്ത അക്കാലത്ത്,അത് ഏറ്റവും ചെലവുകുറഞ്ഞ മാധ്യമങ്ങളിൽ ഒന്നായിരുന്നു. സാക്ഷരത കുറഞ്ഞ സമൂഹത്തിൽ, കേൾക്കുന്ന മാത്രയിൽ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരു മാധ്യമം കൂടിയായിരുന്നു റേഡിയോ . അക്ഷരം അറിയാത്തവർക്കും കാര്യം മനസ്സിലാകും. അങ്ങനെയാണ് ,റേഡിയോയിലൂടെ പുതിയ കാർഷിക വിപ്ലവത്തിന് അരങ്ങേറ്റം കുറിച്ചത്. 

 തൃശ്ശൂരിൽ, ഇന്ത്യയിലെ മറ്റ് 12 നിലയങ്ങൾക്ക് ഒപ്പം , 1966 ആഗസ്റ്റ് 11 ന് , കേരളത്തിലെ ആദ്യത്തെ പൂർണ്ണ പ്രതിദിന കാർഷിക പരിപാടിയായ 'വയലും വീടും' ആരംഭിച്ചു. ഇതിനായി തൃശ്ശൂർ തിരഞ്ഞെടുത്തതിനും പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ നെല്ലറ കളായ പാലക്കാടിനും ആലപ്പുഴയിലെ കുട്ടനാടിനും മധ്യേയുള്ള പ്രദേശം. നിലയത്തിൽ അന്ന് 20 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്ററായിരുന്നു ഉണ്ടായിരുന്നത്. അതിശക്തിയുള്ള പ്രസരണിയിലൂടെയുള്ള പ്രക്ഷേപണം ആലപ്പുഴയിൽ വരെ അന്ന് കിട്ടും. ' വയലും വീടും ' പരിപാടിക്കായി സുസജ്ജമായ ഒരു യൂണിറ്റ് തന്നെ ഉണ്ടായിരുന്നു. ഒരു ഫാം റേഡിയോ ഓഫീസർ, ഒരു സ്ക്രിപ്റ്റ് എഴുത്തുകാരൻ ,ഫീൽഡ് അസിസ്റ്റന്റ്, റിപ്പോർട്ടർ, ജീപ്പ് , ഡ്രൈവർ എന്നിങ്ങനെ നിരവധി പേർ ഉൾപ്പെടുന്ന പ്രത്യേക വിഭാഗം. അതിന് റെക്കോർഡിങ്ങിനായുള്ള സാങ്കേതിക ഉപകരണങ്ങൾ . പരിപാടിയുടെ സംഘാടന - പ്രക്ഷേപണച്ചുമതല നിർവഹിച്ചിരുന്ന ആദ്യത്തെ ഫാം റേഡിയോ ഓഫീസർ എം.എസ്.എൻ പണിക്കർ ആയിരുന്നു. കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ആളായിരുന്നു അദ്ദേഹം .പിന്നീടദ്ദേഹം ആലപ്പുഴയിൽ അഡീഷനൽ കൃഷി ഡയറക്ടറായി. പി.നാരായണരാജ, എ.ആർ. കുറുപ്പ് എന്നിവരും തുടർന്ന് ഫാം റേഡിയോ ഓഫീസർമാരായി. എല്ലാവരും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരായിരുന്നു. ഇതിനുശേഷം കെ കെ കുര്യൻ കോഴിക്കോട് നിന്ന് തൃശൂരിലേക്കു ട്രാൻസ്ഫർ ആയി എത്തി , ഫാം റേഡിയോ ഓഫീസറായി. 1975 ൽ എബ്രഹാം ജോസഫ് ഫാം റേഡിയോ റിപ്പോർട്ടറായി വന്നു. മഹാകവി അക്കിത്തം എഡിറ്ററായും കവി എസ് . രമേശൻ നായർ തൃശ്ശൂർ  സബ് എഡിറ്ററുമായിരുന്നു.

 'വയലും വീടും ' പരിപാടിക്കായി നടത്തിയ നിരന്തരമായ യാത്രകളെ പറ്റി വി.ശശികുമാർ എടുത്തുപറഞ്ഞു. രാത്രി വൈകിയും ആകാശവാണിക്കാരെ കാത്ത് ഉറങ്ങാതെ ജനക്കൂട്ടം കാത്തുനിന്ന എത്രയോ അവസരങ്ങൾ .. എന്നാൽ അത്തരം യാത്രകളിൽ ഒന്നിൽ പോലും ഒരുതരത്തിലുമുള്ള പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടില്ലന്ന് അദ്ദേഹം പ്രത്യേകം ഓർമിച്ചു. 1975-ൽ ഫീൽഡ് റിപ്പോർട്ടറായി തുടങ്ങി, വിവിധ നിലയങ്ങളിൽ ഈ ജനപ്രിയ പരിപാടിയുടെ സംഘാടകനും അവതാരകനുമൊക്കെയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ഭാഷയും വിരണവും ഏറെ ശ്രദ്ധേയമായി. തട്ടും തടവുമില്ലാതെ, അനസ്യുതമായി,ഭാഷാ മികവോടെ അദ്ദേഹം ഓർമകളിലൂടെ കടന്നു പോയി. യു. എൻ. ഡി .പി വിതരണം ചെയ്തിരുന്ന സോണിയുടെ പോർട്ടബിൾ റെക്കോർഡറുകളും ടേപ്പുകളും ഉപയോഗിച്ചായിരുന്നു , പുറത്ത് നിന്ന് റെക്കോർഡിങ് നടത്തിയിരുന്നത്. അതിന് സംഘമായി പോകും. പലപ്പോഴും മൂന്ന് -നാലു ദിവസം എടുത്താണ് റെക്കോർഡിങ്ങ് പൂർത്തിയാക്കുക. ഇങ്ങനെ സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ഒ.ബി റെക്കോർഡിങ് ആയിരുന്നു കൂടുതലും. സ്റ്റുഡിയോക്കകത്ത് അന്ന് റെക്കോർഡിങ് വളരെ കുറവായിരുന്നു.

 'വയലും വീടി'ന്റെ ഒൻപതാം വാർഷികം കോലഞ്ചേരി സെൻ പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു. എ.ആർ കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു , പരിപാടി . പ്രാദേശിക സംഘാടകനായിരുന്ന വി.എം പൈലി പിള്ളയെ പ്രത്യേകം ഓർക്കുന്നതായി ശശികുമാർ പറഞ്ഞു. ആ വാർഷിക പരിപാടി അവിസ്മരണീയമാക്കിയ ആകാശവാണിയുടെ ലളിത ഗാനമേളയിൽ എസ്. രമേശൻ നായർ എഴുതിയ പാട്ടിന്റെ വരികൾ ശശികുമാർ ഓർത്തെടുത്തു : അക്കരെ നിൽക്കുകതാരാരോ.. പൊൽക്കതിർ ... കൃഷിപാഠം പ്രക്ഷേപണം ഇന്ത്യയിൽ തന്നെ ആദ്യമായി ആരംഭിച്ചത് തൃശ്ശൂർ നിലയത്തിലാണ്. പക്ഷേ,ചില സാങ്കേതിക കാരണങ്ങളാൽ രേഖകളിൽ അത് ബാംഗ്ലൂർ എന്നാണ് . 

കെ. കെ കുര്യൻ കാർഷിക പരിപാടിയുടെ ചുമതലയേറ്റതോടെ, വിവിധ കൃഷി രീതികൾ മാത്രമല്ല, വ്യത്യസ്ത വിളകൾ, വ്യവസായം, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളും പരിപാടിയിൽ ഉൾപ്പെടുത്താനായി. കൃഷിപാഠത്തിന് ആദ്യമായി സമ്മാനം ഏർപ്പെടുത്തിയത് അക്കാലത്താണ് . 'കേട്ടാൽ സമ്മാനം കിട്ടും' എന്ന ക്യാപ്ഷനോടെ, അതിനായി വൻ പ്രചാരണമുണ്ടായി. കോഴിയും കൂടുമായിരുന്നു , സമ്മാനം. ആ പരിപാടികൾ ഗംഭീര വിജയമായിരുന്നു. ഒരു പരിപാടിയിൽ ഇരുപത്തി അയ്യായിരം രൂപയായിരുന്നു ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം .10,000 രൂപയായിരുന്നു മൂന്നാം സമ്മാനം. സമ്മാനത്തുക വാങ്ങി കൊണ്ടുപോകുന്ന കർഷകരുടെ മുഖത്തെ സന്തോഷം മനസ്സിലിപ്പോഴും ആഹ്ലാദകരമായ ഓർമ്മയാണ്. എന്നാൽ അന്ന് പ്രക്ഷേപണം ചെയ്തിരുന്ന കൃഷിപാഠം പരിപാടിയിലെ അധ്യായങ്ങൾ വീണ്ടും കേൾക്കാൻ സാധിച്ചിരുന്നില്ല. പുസ്തകമാക്കാൻ ആലോചന തുടങ്ങിയത് അങ്ങനെയാണ് .കാർഷിക സർവകലാശാല ഈ പാഠങ്ങൾ എല്ലാം ക്രോഡീകരിച്ച് ലിഖിതരൂപത്തിൽ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു . അങ്ങനെ കൃഷിപാഠം പുസ്തകമായി. കേന്ദ്ര സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ ധനസഹായത്തോടെ ഒരു കൃഷിപാഠം മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു ഭാഷയിൽ പ്രസിദ്ധീകരിച്ചു. ഇതിനായി മുൻകൈയെടുത്ത ശാസ്ത്രജ്ഞൻ ഡോ. കൃഷ്ണ ശ്രീനാഥ് പ്രത്യേക പരാമർശം അർഹിക്കുന്നതായി ശശികുമാർ ചൂണ്ടിക്കാട്ടി. 

വയലും വീടിന്റെ മുപ്പത്തിരണ്ടാം വാർഷികത്തിലും പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷവും ശശികുമാർ പങ്കുവെച്ചു . തൃശ്ശൂർ തൃപ്രയാറിനടുത്തുള്ള നാട്ടികയിൽ ആയിരുന്നു പരിപാടി .അന്നും പുസ്തക പ്രകാശനം നടന്നു. 91ൽ കണ്ണൂരിൽ പുതിയ നിലയം സ്ഥാപിതമായതോടെ, ശ്രോതാക്കളെ തേടേണ്ട ചുമതലയും ഏറ്റെടുക്കേണ്ടിവന്നുവെന്ന് വി.ശശികുമാർ പറഞ്ഞു. സ്റ്റുഡിയോയുട ഉള്ളിലിരുന്ന് ചെയ്താൽ ശരിയാകില്ല എന്നതിനാൽ കണ്ണൂർ ,കാസർകോട് ജില്ലകളിൽ ധാരാളം സഞ്ചരിച്ചു . മഞ്ചേശ്വരം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലോക്ക് തലത്തിൽ കാർഷിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാനായി . വലിയ മേളകൾ സംഘടിപ്പിച്ചു. അവയുടെ സമാപന പരിപാടികളും ഒരുക്കി. വളരെ ആയാസകരമായ പ്രവർത്തനങ്ങളാണ് അന്ന് ചെയ്തിരുന്നത്. ആ പരിപാടികളെല്ലാം വിജയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. 

പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും ഭൂമിയായിരുന്നു അന്ന് കണ്ണൂർ. എങ്കിലും, ശ്രമകരമായ ദൗത്യം വിജയകരമായി നിർവഹിക്കാനായത് ചാരിതാർത്ഥ്യം നൽകുന്നതായി അദ്ദേഹം പറഞ്ഞു. 1994ൽ തൃശ്ശൂരിൽ ഫാം റേഡിയോ ഓഫീസറായി നിയമിതനായി. ഔഷധസസ്യങ്ങളെ കുറിച്ചുള്ള 'സസ്യജം മൃത്യുഞ്ജയം ' എന്ന പരമ്പര ഇക്കാലത്താണ് ചെയ്യാനായത്. ഡോ. ടി.വി വിശ്വനാഥൻ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എസ്. ശങ്കർ എന്നിവരുടെ വലിയ സഹകരണത്തോടെയായിരുന്നു , പരിപാടി. തൃശ്ശൂരിലെ നടത്തറയിൽ നടന്ന ഒരു കാർഷിക പരിപാടിയിൽ അന്ന് കൃഷി മന്ത്രിയായിരുന്ന പി .പി ജോർജ്ജായിരുന്നു , സമ്മാനദാനം നടത്തിയത്. ടു ഇൻ വൺ റേഡിയോ സെറ്റ് ആയിരുന്നു സമ്മാനം. സസ്യജം മൃത്യുഞ്ജയം പരിപാടിയുടെ ലിഖിതരൂപം തയ്യാറാക്കുന്നതിനും പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രമുഖ ആയുർവേദ ഔഷധ യ നാഗാർജുന തയ്യാറായി. ഓരോ ഔഷധ സസ്യത്തിന്റേയും കൃഷിരീതികളും പ്രത്യേകതകളും വിവരിക്കുന്ന 'സസ്യജം മൃത്യുഞ്ജയം ' പുസ്തകമായി പുറത്തിറങ്ങി. 

"1975-ൽ വയലും വീടും പരിപാടിയുടെ ഒൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആകാശവാണിയിൽ എത്തിയ എനിക്ക് നാട്ടികയിൽ നടന്ന വയലും വീടും പരിപാടിയുടെ ഇരുപത്തിരണ്ടാം വാർഷിക വേളയിലും പങ്കെടുക്കാനായി . ദേവികുളം നിലയത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക ഭൂമിശാസ്ത്ര പരിധിയിൽ നിലകൊള്ളുന്ന നിലയം. ശ്രോതാക്കളിൽ ഇടുക്കി ജില്ലക്ക് പുറത്തു ഇവരായിരുന്നു , കൂടുതൽ . ഇടുക്കിയിലെ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവർ . അവിടെ ശ്രോതാക്കൾ എത്രയുണ്ടെന്ന് തിരിച്ചറിയാനാകില്ല എന്ന പ്രത്യേകതയുമുണ്ട്. 'പ്രകൃതിയുടെ മുറിവുകളിൽ ഒരു സാന്ത്വനസ്പർശം ' എന്ന പരമ്പര അവിടെ ചെയ്യാനായി . പ്രോഗ്രാം എക്സിക്യൂട്ടീവ് ഡോ.എം. രാജീവ് കുമാറിന്റെ ഉദ്യമത്തിൽ ആ പരിപാടി പുസ്തകമാക്കി. അതിന് നേതൃത്വം നൽകിയത് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്യാമ ശശികുമാർ ആയിരുന്നു . 

തൃശ്ശൂർ നിലയത്തിൽ തിരിച്ചത്തിയ ശേഷം,2007 വരെ മൂന്നുവർഷം നാടൻ കലാമേളകൾ നടത്തി നിരവധി കലാ പ്രവർത്തകർക്ക് അവസരം നൽകിയതായി വി.ശശികുമാർ പറഞ്ഞു. അന്ന് പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണപത്രം കിട്ടുക തന്നെ അപൂർവഭാഗ്യമായി കരുതപെട്ടിരുന്ന സമയം. ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ആകാശവാണി ഓണം ,വിഷു കാലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ക്ഷണപത്രം കിട്ടാൻ തന്നെ വിഷമമായിരുന്നു.. ആ കാലം ആകാശവാണിയുടെ സുവർണ്ണ കാലഘട്ടമായിരുന്ന് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു , ശശികുമാർ. ദൂരദർശൻ വന്നിട്ടില്ലാത്ത കാലം. മറ്റൊരു മാധ്യമത്തിനും അപ്രാപ്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ആകാശവാണി എന്ന മാധ്യമത്തിന് കഴിഞ്ഞു. കാർഷിക മേഖലയിൽ അത് വലിയ സ്വാധീനം ചെലുത്തി. കർഷകരെ വിപണിയും വിളകളും കൃഷി രീതികളുമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ വിപ്ലവകരമായ വലിയ മാറ്റത്തിന് വഴി തുറന്നു. ഏതു പരിപാടിക്കും റേഡിയോയുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു അക്കാലത്ത്. അന്തസ്സുള്ള പരിപാടി എന്ന് ജനങ്ങൾ പറയുന്ന സ്ഥിതി. 

 അന്നത്തെ ഭരണകർത്താക്കളുമായി സഹകരിക്കാനായത് വലിയ നേട്ടമായി. മലയാള മാസം ഒന്നാം തീയതി ഗുരുവായൂർ എത്തുന്ന കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തെ ഉൾപ്പെടുത്തി തൃശൂരിലും ഗുരുവായൂരിലും പരിസരത്തും നിരവധി പരിപാടികൾ നടത്തിയിരുന്നു. സർക്കാർ പരിപാടികൾക്ക് ആകാശവാണിയുടെ മൈക്ക് കാണാതിരുന്നാൽ, കാത്തിരിക്കുന്ന മുഖ്യമന്ത്രി കരുണാകരനെ ഓർമ്മയുണ്ടെന്ന് ശശികുമാർ പറഞ്ഞു .മറ്റു പ്രസംഗകരെ സംസാരിക്കാൻ അനുവദിച്ച്, സ്വന്തം പ്രസംഗം നീട്ടിക്കൊണ്ടു പോകും , മുഖ്യമന്ത്രി."ആകാശവാണിയുടെ മൈക്ക് വരും വരെ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിച്ച്, കൈ കാണിക്കും , അദ്ദേഹം. ആകാശവാണിയുടെ മൈക്ക് വന്ന ശേഷം മാത്രമേ പ്രസംഗിക്കാൻ എഴുന്നേൽക്കൂ, കരുണാകരൻ". ആകാശവാണിയുമായി അടുത്ത ബന്ധമായിരുന്നു , അന്നത്തെ ഭരണകർത്താക്കൾക്ക് . അതുകൊണ്ടുതന്നെയാണ് അക്കാലത്തെ പരിപാടികൾ വിജയിപ്പിക്കാൻ ആയതും . 

സംയോജിത ഗ്രാമ വികസന പരിപാടിയായ ഐ.ആർ. ഡി.പി മേളകൾ സംഘടിപ്പിക്കുമായിരുന്നു. മറക്കാൻ കഴിയാത്ത അത്തരം ഒരു രാത്രി പരിപാടിയെ കുറിച്ച് പറഞ്ഞാണ് , ശശികുമാർ ആകാശവാണിക്കാല ഓർമ്മകൾ അവസാനിപ്പിച്ചത്. പട്ടിക്കാട് നടന്ന ഐ.ആർ . ഡി .പി മേള . സമയം രാത്രി ഒരു മണി . കുറച്ച് ആളുകൾ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കാത്തിരിക്കുകയാണ് . പശു വിതരണമാണ് ചടങ്ങ്. തിരുവില്വാമലയിലാണ് മുഖ്യൻ എന്ന അറിയിപ്പ് കിട്ടി. അദ്ദേഹം വരില്ലെന്നാണ് ആദ്യം പറഞ്ഞു കേട്ടത് . ഫിലിംസ് ഡിവിഷൻ സിനിമകൾ ഒന്നിനുപിറകേ ഒന്നായി പ്രദർശിപ്പിച്ചു കൊണ്ടാണ് ജനത്തെ പിടിച്ചിരുത്തിയത്. രാത്രി ഏറെ വൈകിയ വേളയിൽ മുഖ്യമന്ത്രി വരുക തന്നെ ചെയ്തു. 

 പരിപാടികളുടെ റെക്കോർഡിങ്, ഡാറ്റാ ശേഖരണം, സംഘാടനം എന്നിവയ്ക്കായി തെക്ക് - വടക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചു. അത്തരം അനുഭവങ്ങൾ നിരവധിയാണ്. കൂടെ വണ്ടിയോടിച്ചു വരുന്ന ഡ്രൈവർമാർ എന്നും സ്നേഹത്തോടെയും ആദരവോടെയും മാത്രമാണ് പെരുമാറിയിട്ടുള്ളത്. ഒരു അപകടത്തിൽ പെടുത്താതെ കാത്തു രക്ഷിച്ചു , അവർ. തേക്കടിയിൽ ആനയ്ക്ക് മുന്നിലെത്തിയതൊക്കെ മറക്കാൻ ആകില്ല. ആദ്യകാലത്ത് എൻജിനീയറിങ് ,പ്രോഗ്രാം, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ ഒന്നിച്ചായിരുന്നു പ്രവർത്തനങ്ങൾ. പിന്നീട് ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് . പക്ഷേ സർവീസ് കാലത്ത് തനിക്ക് കിട്ടിയതത്രയും സ്നേഹാദരവുകൾ തന്നെയാണ് എന്നോർക്കുന്നു , ശശികുമാർ. അലക്സാണ്ടർ കോതമംഗലം,വിശ്വനാഥൻ... അങ്ങനെയങ്ങനെ ആയിരക്കണക്കിന് ശ്രോതാക്കൾ. 

കൃഷിപാഠം ശ്രോതാക്കൾക്ക് സവിശേഷ സമ്മാന പദ്ധതികളുമുണ്ടായിരുന്നു. രണ്ട് കൃഷിപാഠ പരമ്പരകൾ കഴിഞ്ഞപ്പോൾ , അതിലെ വിജയികളെയും കൊണ്ട് നടന്നിയ അഖിലേന്ത്യാ യാത്രകളെക്കുറിച്ചും വി.ശശികുമാർ വിവരിച്ചു. ആദ്യ യാത്രയ്ക്ക് വെള്ളായണി കാർഷിക കോളേജിലെ ഡോ.പി.രഘുനാഥനാണ് നേതൃത്വം നൽകിയത്. 22 റേഡിയോ ശ്രോതാക്കളുണ്ടായിരുന്നു. അവർക്കൊപ്പം പോയി. തൃശൂരിൽ നിന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് . ഹൈദരാബാദിൽ എത്തിയപ്പോൾ അവിടെ കര്ഫ്യു ആയിരുന്നതിനാൽ യാത്ര ബാംഗ്ലൂരിലേക്ക് ആക്കി. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൃഷിപാഠം പരിപാടിയുമായി ബന്ധപ്പെട്ടതായിരുന്നു അടുത്ത യാത്ര .അത് ബസ്സിലായിരുന്നു. കെ.കെ. കുര്യന്റെ നേതൃത്വത്തിൽ,ഒരു ടൂറിസ്റ്റ് ബസ്സിൽ , 30 ശ്രോതാക്കളുമായി ഡൽഹിയിലേക്ക് .. 20 ദിവസത്തെ യാത്ര . 

 മഹാകവി അക്കിത്തത്തോടൊപ്പമുള്ള ജോലിയും ജീവിതവും ഒരിക്കലും മറക്കാനാവാത്തതാണ് . അദ്ദേഹം വിരമിക്കും വരെ ഒപ്പം ഒരു മുറിയിലായിരുന്നു. എസ്. രമേശൻ നായർ , ഐ.ബി.ജി മേനോൻ എന്നിവരും സഹപ്രവർത്തകരായി ഉണ്ടായിരുന്നു. അന്ന് പുറത്ത് നടത്തുന്ന പരിപാടികൾക്ക്‌ സർക്കാരിന്റ സാമ്പത്തിക സഹായം കിട്ടുക അപൂർവ്വമായിരുന്നു. അതിനാൽ ഏലം, കാഷ്യൂ, റബ്ബർ, സ്പൈസസ് ബോർഡുകൾ , എഫ്.എ . സി.ടി എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും ഏജൻസികളുമായുള്ള സഹകരണത്തോടെയാണ് കാർഷിക മേളകളും മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നത്. അടിയന്തിരാവസ്ഥക്കാ ലത്തും വികസന പദ്ധതികൾ തടസ്സമില്ലാതെ നടന്നു. അന്ന് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നേരിട്ട ദുരനുഭവങ്ങൾ കേട്ടറിവുകൾ മാത്രമായിരുന്നുവെന്നും വി.ശശികുമാർ പറഞ്ഞു.

 വഴിതെളിച്ചു പോയ ഗുരുനാഥന്മാരെ ഓർത്തു കൊണ്ടും അവർക്ക് പ്രണാമമർപ്പിച്ചു കൊണ്ടുമാണ് മുരളീധരൻ തഴക്കര(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്,'വയലുംവീടും',ആകാശവാണി,തിരുവനന്തപുരം) സംസാരിച്ചു തുടങ്ങിയത്. തങ്ങൾക്ക് മുൻപേ വഴിയൊരുക്കി തന്നവർ. "എന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത് ബാലലോകം പരിപാടിയിലൂടെയാണ്. തഴക്കര മാതൃഭൂമി സ്റ്റഡി സർക്കിൾ ആൻഡ് റേഡിയോ ക്ലബ് പ്രവർത്തകനായിരുന്നു. 'റേഡിയോ അമ്മാവൻ' എന്നപേരിൽ അറിയപ്പെട്ടിരുന്ന പി. ഗംഗാധരൻ നായരെ കേൾക്കാൻ കാതോർത്തിരുന്ന കാലം", മുരളീധരൻ തഴക്കര ഓർക്കുന്നു. വയലും വീടും പരിപാടി വലിയ ഗൃഹാതുരത ഉണർത്തുന്ന ഒന്നാണ്. പ്രത്യേകിച്ച്, അതിന്റെ ശീർഷകഗാനം. 1992ൽ കാർഷിക സർവകലാശാലയിൽ ജോലിനോക്കിയിരുന്ന മുരളീധരൻ ,അതേവർഷം കോഴിക്കോട് നിലയത്തിൽ ഫാം റേഡിയോ റിപ്പോർട്ടറായി. പിന്നീട് 30 വർഷം ആകാശവാണിയിൽ തുടർന്നു... 

സ്റ്റുഡിയോക്കു പുറത്തുള്ള ഇടപെടലുകളാണ് പരിപാടിയുടെ ജീവൻ. അതായിരുന്നു പാഠപുസ്തകം .പരിപാടിയുടെ ആവശ്യങ്ങൾക്കായി നിരന്തരം നടത്തിയ യാത്രകൾ. വയനാട് - മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം യാത്ര ചെയ്തിട്ടുണ്ട്.അവ തന്ന അറിവനുഭവങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നു കിട്ടുന്നതല്ല. നൂറുകണക്കിന് കർഷകരിൽ നിന്നുള്ള അറിവുകൾ." പത്തോളം പുസ്തക രചനക്ക്‌ എന്നെ പാകപ്പെടുത്തിയത് കാർഷിക കാരണവന്മാരിൽ നിന്നുമുള്ള ഇത്തരം അറിവനുഭവങ്ങളാണ്". വിദ്യാർത്ഥിക്കാലത്തേ ശ്രദ്ധിച്ചിരുന്ന പരിപാടിയാണ് വയലും വീടും. പത്തനംതിട്ടയിൽ നടന്ന വയലും വീടും വാർഷികാഘോഷത്തിന്റെ മുഖ്യസംഘാടകനായിരുന്നു ,കെ.കെ കുര്യൻ. "തൃശൂർ നിലയത്തിന്റെ കാർഷിക പരിപാടിയുടെ അമരക്കാരനായി കുര്യൻ സാർ എത്തുന്നതോടെയാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. വലിയ സംഘാടകനും പ്രക്ഷേപകനുമായിരുന്നു കുര്യൻ സാർ", മുരളീധരൻ തഴക്കര ഓർക്കുന്നു. 

1998ൽ തിരുവനന്തപുരത്തേക്കു ട്രാൻസ്ഫർ ആയി. വയലും വീടും പരിപാടിയുടെ കേന്ദ്രീകൃത പ്രക്ഷേപണം തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആരംഭിക്കുന്നത് അപ്പോഴാണ്. അന്ന് സാഹിത്യരംഗം ചെയ്യുന്നവർക്ക് ആൾക്ക് അഡീഷണൽ ജോലി നൽകുന്ന രീതിയിലാണ് കാർഷികരംഗം കൈകാര്യം ചെയ്തിരുന്നത് .അത് . മാറ്റി, ഒരു പ്രത്യേക യൂണിറ്റ് തന്നെ വയലും വീടിനുവേണ്ടി ആരംഭിച്ചു. വയലും വീടും സുവർണ്ണജൂബിലിയുടെ സംഘാടകനായത് ദൈവനിയോഗം ആയി കരുതുന്നു. അത് വലിയ ആഘോഷമായി മാറി. ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറൽ ആറ് ലക്ഷം രൂപ അനുവദിച്ചു. നാല് ദിവസത്തെ ആഘോഷം. അതിലേറെ തുക ചെലവാക്കി കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഗവർണർ, മുഖ്യമന്ത്രി എന്നിവർ പങ്കെടുത്ത ചരിത്രസംഭവമായി.

 ജില്ലതോറും നടന്ന കാർഷികക്വിസ് മത്സരത്തിൽ നിന്ന് വിജയികളായ ടീമിനെ തെരെഞ്ഞെടുത്ത് , അന്തിമ മത്സരം നടത്തി. 28 ശ്രോതാക്കൾ പങ്കെടുത്ത പ്രശ്നോത്തരി സ്പോൺസർ ചെയ്തത് നബാർഡായിരുന്നു. ഇരുപത്തി അയ്യായിരം രൂപ ഒന്നാം സമ്മാനം. 15000 രണ്ടാം സമ്മാനം. പതിനായിരം രൂപയായിരുന്നു മൂന്നാം സമ്മാനം. ചലച്ചിത്ര പരിപാടിയുടെ വേദിയായ ടാഗോർ തിയേറ്ററിനെ മണ്ണിന്റെ മണമുള്ള വേദി യാക്കി. കർഷകൻ ഗവർണറുടെ കൈയിൽനിന്ന് 25000 രൂപയുടെ ചെക്ക് വാങ്ങുന്നതിന്റെ നിർവൃതി കണ്ടറിഞ്ഞു. ആകാശവാണിയുടെ ചരിത്രം കേരളത്തിന്റെ ചരിത്രമായി മാറിയതിന്റെ ഓർമ്മകൾ. 

കാർഷിക രംഗത്തേക്ക് ഒരുപാട് പേരെ എത്തിച്ച ആർ. ഹേലി എന്ന കൃഷിശാസ്ത്രജ്ഞനെ സ്മരിക്കുന്നതായി മുരളീധരൻ തഴക്കര പറഞ്ഞു . കാർഷികമേഖലയിലെ ഹേലിയുടെ നിസ്തുല സംഭാവനകൾ കണക്കിലെടുത്ത് , അദ്ദേഹത്തിന് ദേശീയ പുരസ്കാരം നൽകേണ്ടതായിരുന്നു. പക്ഷെ, ലഭിച്ചില്ല.എന്നാൽ, കാർഷിക പ്രക്ഷേപകനുള്ള അവാർഡ് നൽകി ആകാശവാണിക്ക് അദ്ദേഹത്ത ആദരിക്കാൻ കഴിഞ്ഞു. സർക്കാരുകളും ഭരണകർത്താക്കളുമായി അടുത്ത ബന്ധം ഇല്ലാതായത് കൊണ്ടാണോ കാർഷികമേഖലയുമായി ബന്ധപ്പെട്ട പരിപാടികൾ ആകാശവാണി ഇപ്പോൾ സംഘടിപ്പിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, 'മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്' എന്നാണ്. "പരിശ്രമം വേണം. സാധ്യതകളുണ്ട്. ഇപ്പോഴും വലിയ മാധ്യമം തന്നെയാണ് ആകാശവാണി. ആഴ്ചതോറും പ്രധാനമന്ത്രി സംസാരിക്കുന്നത് ആകാശവാണിയിലൂടെ ആണ്. ഈ മാധ്യമത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം ". 

തിരുവനന്തപുരത്ത് റൂറൽ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റിയുടെ യോഗം ഓരോ മൂന്നു മാസവും സംഘടിപ്പിച്ചിരുന്നു. വിലപ്പെട്ട അറിവുകൾ അവിടെ നിന്ന് ലഭിച്ചു. 1998 മുതൽ 2021 ൽ വിരമിക്കും വരെ,വയലും വീടും ഉപദേശക സമിതി യോഗങ്ങൾ കൃത്യമായി നടത്തിയിരുന്നു. മുഴുവൻ യോഗങ്ങളും ക്ഷീര സംഘങ്ങളിലും കൃഷി ഭവൻ, സർക്കാർ -ഇതര സംഘടനകൾ എന്നിവിടങ്ങളിലുമാണ് നടത്തിയത്. ആഘോഷം പോലെയായിരുന്നു , അവ. സ്ഥാപനങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. "ഉപദേശക സമിതി യോഗം ഒരു പാലമാണ് ; കർഷകരിലേക്ക് ഉള്ള പാലം . ആകാശവാണി വയലും വീടും യോഗങ്ങൾ കൃത്യമായി കൂടണം. മല മമ്മൂഞ്ഞിന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ, മമ്മൂഞ്ഞ് മലയുടെ അടുത്ത് പോകണം. ആകാശവാണി യെ തിരക്കി ആരും വന്നില്ലെങ്കിലും, ആകാശവാണി ബ്രേക്കിംഗ് ന്യൂസ് മത്സരത്തിൽ ഇടമുണ്ടാക്കി നിൽക്കണം. വാർത്താശേഖരണത്തിൽ ആകാശവാണിയുടെ സാന്നിധ്യം ഉണ്ടാകണം .അത് അനിവാര്യമാകണം. ക്ഷണക്കത്ത് ഇല്ലെങ്കിലും ചെല്ലണം. തങ്ങളെ വിളിക്കേണ്ടതായിരുന്നു എന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന രീതിയിൽ ഇടപെടണം. കൃഷിയിടങ്ങളിൽ, കർഷകരുടെ പാടശേഖരങ്ങളിൽ, സഞ്ചാരം നടത്തണം " , മുരളീധരൻ തഴക്കര പറഞ്ഞു . 

 " റിട്ടയർ ചെയ്തപ്പോൾ ശരീരത്തിന്റെ തന്നെ ഭാഗമായ യു.പി.ടി.ആർ എന്ന റെക്കോർഡർ തിരിച്ചേൽപ്പിച്ചു . സഹയാത്രികനായിരുന്ന ഒരാൾ ഇല്ലാതെയാകുന്നതുപോലെ മാനസികവ്യഥ അനുഭവിച്ചു", മുരളീധരൻ തഴക്കര പറഞ്ഞു. "ആകാശവാണിക്ക് പുറത്ത് നമുക്ക് ഒരുപാട് ഇടമുണ്ട്, സഞ്ചരിക്കാൻ . മിക്ക വയലും വീടും പരിപാടികളും പുറത്തുനിന്നാണ് റെക്കോർഡ് ചെയ്തിട്ടുള്ളത് .മറ്റൊന്നും അതിനെ തടസ്സമാകരുത്". അവരുടെ പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം.കൃഷിക്കാരുടെ നിലനിൽപ്പിന്റെ, ഭക്ഷ്യസുരക്ഷയുടെ കാര്യമാണ് അത്. പാലിലൂടെ സമ്പൽസമൃദ്ധി എന്ന കൃഷിപാഠം പരമ്പരയുടെ സംവിധായകർ എബ്രഹാം ജോസഫ് ആയിരുന്നു. മിൽമ ഭാരവാഹികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 'ഇല്ലം നിറ വല്ലം നിറ' ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പരമ്പരയായിരുന്നു. കൃഷിപാഠം വന്നശേഷം തേനീച്ച വളർത്തലിന് കൂടുതൽ ഊന്നൽ കൊടുത്തു . 'തേൻ നുകരാം പണം നേടാം ' ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു പരമ്പരയാണ്. ഈ പരമ്പരകൾ തേനീച്ചവളർത്തൽ രംഗത്തെ നൂതന പ്രവർത്തനങ്ങളിലെ അറിവ് പങ്കു വയ്ക്കുന്നതായിരുന്നു . പുതിയ സംരംഭങ്ങൾക്ക് വഴിതുറക്കാൻ ഈ പരിപാടി കാരണമായി. മലനാട് ഡെവലപ്മെൻറ് സൊസൈറ്റിയിലാണ് ഇതുസംബന്ധിച്ച് ആദ്യത്തെ ആലോചനായോഗം നടന്നത് . തേൻ ഉല്പാദിപ്പിക്കുന്നവർ, ആ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പരിപാടിയുടെ ആദ്യഘട്ട ആലോചനകളിൽ പങ്കെടുത്തവരാണ്. കാർഷികരംഗത്തെ ഒരു വലിയ അടയാളപ്പെടുത്തലാണ് തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട് അന്ന് ആകാശവാണി നടത്തിയത്. വിവിധ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്താനായി . 

 താക്കോൽ സ്ഥാനങ്ങളിലുള്ളവരുമായി വളരെ ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ചു. പരസ്യങ്ങൾ കിട്ടുന്ന പരിപാടികളിൽ കൂടി ശ്രദ്ധിക്കണമെന്ന നിർദ്ദേശം അക്കാലത്താണ് വന്നത്. പരസ്യങ്ങൾ സമാഹരിക്കാനുള്ള ശ്രമങ്ങളും നടത്തി. വയലും വീടും പരിപാടിക്ക് വലിയ തോതിൽ പരസ്യങ്ങൾ കിട്ടി. അതിന് പ്രസാർ ഭാരതിയുടെ പ്രത്യേക അംഗീകാരവും കിട്ടി.രാവിലത്തെ കാർഷിക മേഖലാ വാർത്തകൾക്ക് ഇപ്പോഴും സ്പോൺസർഷിപ്പുണ്ട് . "പരസ്യങ്ങൾ വെറുതെ കിട്ടില്ല.സ്ഥാപനങ്ങളുമായി അടുത്ത ബന്ധം വേണം ". നിരവധിപേർ ആകാശവാണിയുടെ കാർഷിക പരിപാടികൾ കേൾക്കുന്നുണ്ട് . ഇങ്ങനെ കൂടുതൽ ജനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തണം. അതാണ് ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. "ഭക്ഷ്യ ഉൽപാദന രംഗത്തേക്ക് കൂടുതൽ ആളുകൾ എത്താൻ വയലും വീടും പോലുള്ള പരിപാടികൾ കാരണമാകുന്നു .എന്നാൽ ആനയ്ക്ക് അതിന്റെ വലുപ്പം അറിയാത്തതുപോലെ യാണ് നാം . ഇത്തരം പരിപാടികളുടെ ശക്തി സ്രോതസ്സുകളെ തിരിച്ചറിയണം. പരിമിതികളെ അതിജീവിക്കാൻ കഴിയണം. 'ഹരിതം ഹലോ ആകാശവാണി' ഫോൺ - ഇൻ പരിപാടി , വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ചെയ്തത്. "മനുഷ്യരുടെ വ്യഥകൾ ക്കോപ്പം ആത്മാർത്ഥമായി പങ്കുചേരണം. കേൾക്കുവാൻ ആരെങ്കിലും ഉണ്ടാകണം. ആകാശവാണിയിൽ അക്കാലം അസ്തമിച്ചിട്ടില്ല. മണ്ണിൽ കാലൂന്നി നിന്നുകൊണ്ടാണ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ആകാശവാണി അത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.''

  ഇക്കാര്യത്തിൽ കെ. കെ. കുര്യൻ ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. (കൊച്ചി എഫ് .എം നിലയത്തിന്റെ പ്രാരംഭ കാലത്ത്,കെ.കെ.കുര്യൻ ആദ്യം ഫാം റേഡിയോ ഓഫീസറും തുടർന്ന് അസിസ്റ്റന്റ് ഡയറക്ടറുമായി .അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലം ഡി.പ്രദീപ് കുമാർ അനുസ്മരിച്ചു. ജില്ലാ കളക്ടർ വിളിക്കുന്ന യോഗങ്ങളിലെല്ലാം ക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം ചെല്ലും. കയ്യിലൊരു ടു -ഇൻ- വൺ റേഡിയോ സെറ്റ് ഉണ്ടാകും.എഫ് എം ബാൻഡ് എങ്ങിനെ കിട്ടും എന്ന് റേഡിയോ ട്യൂൺ ചെയ്തു കാണിക്കും . എറണാകുളം ജില്ലാ കളക്ടർ അന്ന് കെ രാജനായിരുന്നു . ആകാശവാണിയുടെ പരിപാടികൾക്ക് അകമഴിഞ്ഞു അദ്ദേഹം സഹായിച്ചിരുന്നു . തദ്ദേശസ്ഥാപന മേധാവികളുടെ യോഗം അദ്ദേഹം വിളിച്ചുകൂട്ടി , എഫ് എം. റേഡിയോയുടെ പ്രചാരണത്തിനുവേണ്ടി വലിയ സഹായം ചെയ്തു . വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ആകാശവാണി പരിപാടികൾക്ക് വലിയ ജനകീയ അടിത്തറ ഉണ്ടാക്കിയെടുത്തത് ഫാം റേഡിയോ ഓഫീസറായി കുര്യൻ സാർ ഉണ്ടാക്കിയെടുത്ത വലിയ ജന ബന്ധമായിരുന്നുവെന്ന് ഡി.പ്രദീപ് കുമാർ പറഞ്ഞു).

 ആകാശവാണിയുടെ കാർഷിക പരിപാടികളിൽ വ്യക്തിപരമായ അഭിരുചി ഉള്ളവരും വിദഗ്ദ്ധരും നിയമിതരാകണമെന്ന് മുരളീധരൻ തഴക്കര അഭിപ്രായപ്പെട്ടു. കൃഷി മേഖലയിലെ പരിപാടികളിൽ പരാമർശിക്കപ്പെടുന്ന പുതിയ പദാവലികൾ, വിത്തിനങ്ങൾ, പരീക്ഷണങ്ങൾ എന്നിവയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു:"വയലും വീടും പോലുള്ള പരിപാടികൾ ശ്രവിക്കുന്നത് ഏറ്റവും സാധാരണക്കാരായ കൃഷീവലൻമാർ കൂടിയാണ്. അത്തരം പരിപാടികളിൽ ദുർഗ്രഹമായ പദങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ല . ദീർഘങ്ങൾ ഇടുമ്പോൾ പോലും ശ്രദ്ധിക്കണം. വളരെ ലളിതമായ ശീർഷകങ്ങൾ വേണം നൽകാൻ. ഉദാഹരണത്തിന്,ഒരു പരിപാടിയുടെ പേര് നൽകിയത് 'കുണ്ടും കുഴിയും' എന്നായിരുന്നു. സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ ലളിതമായ സമീപനം തന്നെ വേണം; ശീർഷകങ്ങൾ ഉൾപ്പെടെ. കേട്ടമാത്രയിൽ മനസ്സിലാക്കാൻ പറ്റിയ പരിപാടികൾ ഗ്രാമ ഭാഷയിൽ അവതരിപ്പിക്കണം. മാനകഭാഷ അനൗൺസ്മെന്റിൽ മാത്രം". 

 കോഴിക്കോട് നിന്ന് തിരുവനന്തപുരം നിലയം റിലേ ചെയ്ത ഒരു വയലും വീടും പരിപാടിയിൽ, കപ്പയുടെ മലബാറിലെ നാട്ടുഭാഷയായ 'പൂള' എന്ന് പറഞ്ഞതിനെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ആശയക്കുഴപ്പത്തെ പറ്റി ഡി.പ്രദീപ് കുമാർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭാഗത്ത് പൂള എന്നത് സഭ്യമല്ലാത്ത ഒരു പ്രയോഗം ആയിരുന്നു. അതിനെതിരെ ശ്രോതാക്കൾ നിലയത്തിൽ വിളിച്ച് പ്രതിഷേധം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രിയ പരിപാടികൾ തയ്യാറാക്കുന്നതിന് ഇടുക്കിയിൽ വലിയ ജനപിന്തുണ കിട്ടിയിട്ടുണ്ടെന്ന് ചർച്ചയിൽ ഇടപെട്ട വി. ശശികുമാർ പറഞ്ഞു.ആൻറണി മുനിയറയെപ്പോലുള്ള സാമൂഹികപ്രവർത്തകരും ഇടുക്കിയിലെ രാജമന്നാനുമെല്ലാം സഹായഹസ്തങ്ങൾ നീട്ടിയിട്ടുണ്ട്. എല്ലാ നിലയങ്ങളിലും നിരവധി ക്യാഷ്വൽ ജീവനക്കാർ സഹായിക്കാൻ ഉണ്ടായിരുന്നു. സ്റ്റാഫ് അനൗൺസർ കൗസല്യ മധു റിട്ടയർ ചെയ്തതിനു ശേഷം, കാഷ്വൽ അവതാരകരായിരുന്നു , വയലും വീടും പരിപാടിയിൽ കൂടുതലും ഉണ്ടായിരുന്നത്. 

പുതിയ കാലത്ത് കാർഷിക പത്രപ്രവർത്തനത്തെ പലരും തഴഞ്ഞതായി ശശികുമാർ ചൂണ്ടിക്കാട്ടി. ദശാബ്ദങ്ങൾക്ക് മുൻപ്, ആർ.ഹേലി പത്രങ്ങളുടെ എഡിറ്റർമാരെ വിളിച്ചുകൂട്ടി , ആഴ്ചയിൽ ഒരു പേജ് കാർഷിക പംക്തികൾക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം അനുസ്മരിച്ചു.ധാരാളം എഴുത്തുകാരാണ് അന്ന് കാർഷിക പംക്തികൾ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. അന്ന് കാർഷിക മാസികയായി 'കേരളകർഷകൻ'മാത്രമാണുണ്ടായിരുന്നത്. ദീപികയുടെ 'കർഷകൻ ', മലയാള മനോരമയുടെ 'കർഷകശ്രീ' എന്നിവ പിന്നീടാണ് പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ,എഴുതാനുള്ള വിഷയങ്ങൾ കിട്ടുന്നില്ല എന്ന പരാതിയിൽ അർത്ഥമില്ല. എന്നാലും, കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള എഴുത്ത് പേരിനു വേണ്ടി മാത്രമായിരിക്കുന്നു.കാർഷിക പ്രശ്നങ്ങൾ പലയിടത്തും പലതരത്തിലാണ്. കാസർഗോഡ് ജില്ലയിൽ തേയില കൊതുകിന്റെ ആക്രമണമുണ്ടായിരുന്നു. 1990കളിൽ തെങ്ങുകൃഷിക്ക് മണ്ഡരിബാധ, എന്നിങ്ങനെ. . 

 റേഡിയോ, കാലത്തിനനുസരിച്ച് മാറണമെന്ന് മുരളീധരൻ തഴക്കര അഭിപ്രായപ്പെട്ടു. ഇപ്പോൾ ആരും മൊബൈൽ ഫോൺ താഴെ വയ്ക്കുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം,എങ്ങനെ ഇടപെടണം എന്നാലോചിക്കണം. നിയതമായ രീതികൾക്ക് അനുസരിച്ച് സജ്ജമാകണം. മറ്റു സംസ്ഥാനങ്ങളിൽ കാർഷിക പരിപാടികൾക്കായി അധികം പോകേണ്ടി വന്നില്ലന്ന് അദ്ദേഹം, ഒരു ചോദ്യത്തിന് ഉത്തരമായി , പറഞ്ഞു.തോവാളയിലെ പുഷ്പകൃഷി റിപ്പോർട്ട് ചെയ്യാൻ പോയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കൃഷി രീതികൾ വ്യത്യസ്തമാണ്. 10-15 സെൻറ് സ്ഥലത്താണ് കേരളത്തിലെ കൃഷി. തമിഴ്നാട്ടിൽ അങ്ങനെയല്ല . വലിയ ഭൂപ്രദേശം കൃഷിക്കായി ഒരുക്കുന്ന രീതിയാണ് അവിടെ. കേരളത്തിൽ, മുതലമടയിലെ മാവ് കൃഷി മാത്രമാണ് അതിനൊരു അപവാദം. "കേരളത്തിലെ ഗ്രാമീണ കൃഷിക്കാരുടെ പ്രശ്നങ്ങൾ വേറെയാണ്. അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട സമയത്ത് , മാവ് നടുന്നതെങ്ങനെ എന്നും കോഴി വളർത്തലിന്റെ രീതി എന്താണെന്നും പഠിപ്പിക്കാൻ പോകരുത്. റേഡിയോയിൽ കാലാനുസൃതമായ പരിപാടികൾ ഉണ്ടാകണം. വലിയ മാറ്റം വേണം. മാറിയ ചിന്തകൾ വേണം. ആവശ്യക്കാരന് ആവശ്യമുള്ള രീതിയിൽ പ്രക്ഷേപണത്തെ മാറ്റിയെടുക്കണം. സാങ്കേതികവിദ്യയിൽ വലിയ മാറ്റം വേണം. ആധുനിക വിദ്യ ഒരുപാട് ഉപയോഗിക്കാം. മട വീണാൽ ലൈവായി പരിപാടി കൊടുക്കാം. പറയാൻ വിദഗ്ധരെയും സംഘടിപ്പിക്കാം. കൺട്രോൾ റൂമിൽ വിവരം കൊടുത്ത് പ്രതികരണം വാങ്ങുന്ന രീതി മാറണം . പരമ്പരാഗത രീതികൾക്കും മാറ്റം വരണം. ഇത്തരം കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം റിപ്പോർട്ടർമാർക്ക് ഉണ്ടാകണം. പുതിയ ആളുകൾക്ക് കടന്നുവരാൻ പ്രേരണയും ഉണ്ടാകണം . കൃഷിക്കാരുടെ ഭാഷ ഉപയോഗിക്കാൻ നിർബന്ധബുദ്ധി ഉണ്ടാകണം. അവരുടെ വികാരങ്ങൾ മനസ്സിലാക്കണം. വീട്ടിൽനിന്ന് ലൈവ് കൊടുക്കാൻ കഴിയണം. റണ്ണിങ്ങ് കമൻററി പോലെ ആകണം റിപ്പോർട്ടിങ്ങ് . പുതിയ ശ്രോതാക്കളെ ഉണ്ടാക്കാനുള്ള ശ്രമം വേണം . ഫീൽഡിൽ ധാരാളം യാത്ര ചെയ്യണം". 

 കൊമേഴ്സ്യൽ വാല്യൂ ഉള്ള പരിപാടികൾ കൊടുക്കണം എന്ന നിർബന്ധം ഇപ്പോഴുണ്ട്. ഓരോ സ്റ്റേഷനും നിശ്ചിത പരസ്യവരുമാനം ഉണ്ടാക്കണം എന്ന് നിർദ്ദേശമുണ്ട്. റേഡിയോ എന്ന മാധ്യമം രക്ഷപ്പെടാൻ സമൂഹത്തെ കൂടെ നിർത്തണമെന്ന് . മുരളീധരൻ തഴക്കര പറഞ്ഞു .

 കാർഷിക പ്രക്ഷേപണത്തിന്റെ നാൾ വഴികളെക്കുറിച്ചുള്ള 'എന്റെ ആകാശവാണിക്കാലം ' ഒൻപതാം ഭാഗത്തിൽ ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. സുജ സവിധം , അജിത അരവിന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

  പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് : https://youtube.com/watch?v=C2xjCQHxgmc&feature=share


Thursday, 25 March 2021

വയലും വീടും : മലയാള കാർഷിക പ്രക്ഷേപണ ചരിത്രം

'അറബിക്കടലിൽ ചാളയും അയിലയും, നാട്ടിൽ കപ്പയും ചക്കയുമുള്ള കാലത്തോളം മലയാളി നിന്നുപെഴയ്ക്കും,' എന്ന ഒരു ചൊല്ലുണ്ടായത് 1960-കളിലായിരുന്നു. അതിനു മുൻപ്, 1940-കളിൽ ബംഗാളിലും മറ്റും ജനലക്ഷങ്ങൾ പട്ടിണികൊണ്ടു മരിച്ചപ്പോഴും നമ്മൾ ഇവിടെ പിടിച്ചുനിന്നത് ഇവയുടെ ബലത്തിലായിരുന്നു.

-പക്ഷേ, ഇന്ത്യയിലൊരിടത്തും പൊതുവിൽ സ്ഥിതി ഒട്ടും ശോഭനമായിരുന്നില്ല.
ഇന്ത്യാ വിഭജനത്തിനു മുമ്പുതന്നെ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ
ബ്രിട്ടീഷിന്ത്യയുടെ നെല്ലറയായിരുന്ന
ബർമ്മയെ ജപ്പാൻ ആക്രമിച്ചു.
ഇതോടെ  ഭക്ഷ്യോത്പാദനം 
കുത്തനെ ഇടിഞ്ഞു. അങ്ങനെ,
ഭക്ഷ്യധാന്യങ്ങൾക്കായി ബംഗാളിനെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു.
അവിടെ നല്ല വിളവുണ്ടാ യിട്ടും യുദ്ധമുന്നണിയിലുള്ള സൈനികർക്കു വേണ്ടി ബംഗാളിൽ നിന്നു
ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് വർദ്ധിപ്പിച്ചതിനാൽ അവിടുത്തെ ജനങ്ങൾ കൊടും പട്ടിണിയിലായി. ഇന്ത്യ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ആടിയുലഞ്ഞുകൊണ്ടി
രുന്ന അക്കാലത്ത് ബംഗാൾ സർക്കാരിന്റെ കെടുകാര്യസ്ഥതയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.അങ്ങനെ, പട്ടിണി താങ്ങാനാവാതെ
30 ലക്ഷം ജനങ്ങൾ മരിച്ചു. അതിനെ ബ്രിട്ടീഷുകാരുടെ തലതിരിഞ്ഞ നയങ്ങൾ കാരണമുണ്ടായ കൂട്ടക്കുരുതി എന്നാണ് വിശേഷിപ്പിക്കുന്നത്.

 ഇതേത്തുടർന്നുണ്ടായ വിമർശനങ്ങളെ
ചെറുക്കാൻ ബ്രിട്ടീഷ് സർക്കാർ കൂടുതൽ ഭക്ഷ്യധാന്യങ്ങളുല്പാദി
പ്പിക്കുന്നതിനായുള്ള ഒരു പദ്ധതി തുടങ്ങി. ഗ്രോ മോർ കാമ്പെയ്ൻ(grow more campaign). അത് ഒരു ഫലവുമുണ്ടാക്കിയില്ല.
ഇതിന്റെ പരാജയകാരണങ്ങളെ
ക്കുറിച്ച് പഠിക്കാൻ നെഹ്രു
സർക്കാർ 1952-ൽ നിയമിച്ച സമിതിയുടെ ശുപാർശകളെത്തുടർന്ന്,
ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ആ കൃഷിവികസന പദ്ധതി ,'ഗ്രോ മോർ കാമ്പെയ്ൻ',വർദ്ധിത വീര്യത്തോടെ പുനരാരംഭിച്ചു. ഗ്രാമങ്ങളുടെ വികസനത്തിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമതല
ങ്ങളിൽ വികസന ഏജൻസികൾ തുടങ്ങാനും വിജ്ഞാന വ്യാപനത്തിന് പുതിയ മാർഗങ്ങളാവിഷ്ക
രിക്കാനും തീരുമാനിച്ചു.

കേരളത്തിലെ മൂന്നാമത്തെ
ആകാശവാണി നിലയം തൃശൂരിൽ
1956 നവംബർ നാലിന് റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങിയത്
ഈ പശ്ചാത്തലത്തിലായിരുന്നു.ആദ്യം ചെമ്പൂക്കാവിലും, പിന്നെ പൂങ്കുന്നം രമാദേവി മന്ദിരത്തിനടുത്ത വാടകക്കെട്ടിടത്തിലും പ്രവർത്തിച്ച ആകാശവാ
ണിയ്ക്ക് 20 കിലോവാട്ട് പ്രസരണി നൽകിയത് ബി.ബി.സിയായി
രുന്നു. അതീവ ശക്തിയുള്ളതായി
രുന്നു രാമവർമ്മപുരത്ത് സ്ഥാപിച്ച
ഈ പ്രസരണി. അവിടെ ചെറിയൊരു സ്റ്റുഡിയോയും ഉണ്ടായിരുന്നു. കാർഷിക വികസനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള വാതിൽപ്പുറ ശബ്ദലേഖനങ്ങൾ അഥവാ ഒ.ബി.കവറേജുകൾ (OB recordings) കേരളത്തിൽ ആരംഭിക്കുന്നത് തൃശൂർ നിലയത്തിൽ നിന്നാണ് .

ആദ്യം
സ്വതന്ത്ര പ്രക്ഷേപണം ഉണ്ടായിരുന്നില്ല. എല്ലാം റിലേ പരിപാടികൾ .പിന്നീട്, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ചില പരിപാടികളുടെ ടേപ്പുകൾ കൊണ്ടുവന്ന് പ്ലേ ചെയ്യുന്ന രീതിയിലേക്ക് മാറി.

കേരളത്തിന്റെ നെല്ലറകളായ പാലക്കാടിനും കുട്ടനാടിനും മധ്യത്തിൽ
സ്ഥിതി ചെയ്യുന്ന തൃശൂരിൽ നിലയം
തുടങ്ങിയത്, അവിടം പ്രധാനപ്പെട്ട
കാർഷിക മേഖലയായതിനാലായി
രുന്നു. കോൾ പാടങ്ങൾക്ക് അന്നേ
തൃശൂർ പ്രസിദ്ധമായിരുന്നു.

 കേന്ദ്ര,സംസ്ഥാന സർക്കാരുടെ വിവിധ
വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാ
യിരുന്നു അന്ന് കേരളത്തിലും കൃഷി
വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കപ്പെട്ടത്. മധ്യകേരളത്തിൽ
നിന്ന് വയനാട്ടിലേക്കും ഇടുക്കിയിലെ പശ്ചിമഘട്ടമലനിരകളിലേക്കുമൊക്കെ അധ്വാനികളായ കർഷകർ
കുടിയേറി ,കാടുവെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചത് സർക്കാരിന്റെ പൂർണപി
ന്തുണയോടെയായിരുന്നു.

അന്ന് വൈദ്യുതിയോ പത്രമാധ്യമങ്ങളോ വ്യാപകമായിത്തുടങ്ങിയി
ടില്ല. സാമൂഹിക കാരണങ്ങളാൽ,
സാക്ഷരത തന്നെ തീരെക്കുറവായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും
ബന്ധിപ്പിക്കുന്ന മാധ്യമമായി
റേഡിയോ ഉയർന്നുവന്നത് ഇക്കാലത്താണ്. പക്ഷേ, റേഡിയോ സെറ്റുകൾ സമ്പന്ന കുടുംബങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. അവയ്ക്ക് 
വലിയ വിലയുമായിരുന്നു. സർക്കാർ
ജീവനക്കാർക്ക് റേഡിയോ വാങ്ങാൻവായ്പ എടുക്കേണ്ടിയിരുന്നു. അതു
കൊണ്ട് കവലകളിലും പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും പണം മുടക്കി, സർക്കാർ തന്നെ 
റേഡിയോ സെറ്റുകൾ സ്ഥാപിച്ചു.
പാട്ടുകേൾക്കുവാനും വാർത്തകളറിയായും നാടകങ്ങൾ കേൾക്കാനും
ജനങ്ങൾ നിത്യവും അവിടങ്ങളിൽ ഉത്സവപറമ്പുകളിലെന്ന പോലെ ഒത്തുകൂടി. റേഡിയോയുടെ പ്രചാരം
അനുദിനം കൂടിവരുകയും അതു കേരളത്തിലെ ഏറ്റവും വലിയ ബഹുജന മാധ്യമമായി വളരെ പെട്ടെന്ന് വളരുകയും ചെയ്തു.   
 അങ്ങനെയിരിക്കെ, തങ്ങളുടെ ഭാഷയിൽ
വീട്ടുമുറ്റത്തെ തെങ്ങിനെയും പറമ്പിലെ കപ്പയെയും കാപ്പിയെയും കുരുമുളകിനെയും വയലിലെ നെല്ലിനെയും കരിമ്പിനെയുമൊക്കെ കുറിച്ച് പുതിയ അറിവുകൾ നൽകുന്ന രസകരമായൊരു
പരിപാടി അവർ കേട്ടുതുടങ്ങി...

* വയലും വീടും തുടങ്ങുന്നു*

1966 ഓഗസ്റ്റ് 11-ന് തൃശൂർ നിലയത്തിൽ നിന്ന് കേരളീയർ ആദ്യമായി ഒരു കാർഷിക പരിപാടി കേട്ടു ;'വയലും വീടും.' കേരളത്തിലെ മാധ്യമങ്ങളിലെ ലക്ഷണമൊത്ത ആദ്യ കാർഷികപരിപാടിയായിരുന്നു അത്.ഇന്ത്യയിലെ ആകാശവാണി നിലയങ്ങൾ കാർഷിക വിജ്ഞാന വ്യാപനത്തിനു പിന്തുണയേകാൻ പ്രത്യേക പരിപാടികൾ തുടങ്ങണമെന്ന് അക്കൊല്ലം ജൂണിൽ സർക്കാർ എടുത്ത തീരുമാനത്തെ തുടർന്നായി
രുന്നു 'വയലും വീടും' എന്ന പ്രതിദിന കാർഷിക പരിപാടി ആരംഭിച്ചത്. അതിനു മുൻപ് തന്നെ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ 'നാട്ടിൻപുറം' എന്ന പേരിൽ കാർഷിക ,ഗ്രാമീണ പരിപാടികളുണ്ടായിരുന്നു.

ആദ്യ വർഷങ്ങളിൽ സംസ്ഥാന കൃഷിവകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായിരുന്നു പരിപാടികളുടെ
ചുമതല വഹിച്ചിരുന്നത്., മാത്തൂർ ശങ്കര നാരായണ പണിക്കർ(എം.എസ്.എൻ.
പണിക്കർ), 
പി.നാരായണരാജ (നടൻ കൃഷ്ണചന്ദ്രന്റെ അച്ഛൻ)  എന്നിവർ അങ്ങനെ ആകാശവാണിയിൽ ഫാം റേഡിയോ ഓഫീസർമാരായി. അവരെ സഹായിക്കാൻ ഇക്കാലങ്ങളിൽ ഇ.പി. കാസിം,രാമചന്ദ്രൻ നെടുങ്കണ്ട എന്നീ ഫീൽഡ് റിപ്പോർട്ടർമാർ. സംസ്ഥാന സർവ്വീസിലേക്ക് തിരിച്ചു പോയ രാമചന്ദ്രൻ നെടുങ്കണ്ട പിന്നീട് ബി.ഡി.ഒയും ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണറുമായി. ഫുട്ട്ബാൾ കമന്റേറ്ററും കഥാപ്രസംഗകനുമായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
1972-ൽ കെ.ആർ. കുറുപ്പ് 'വയലും വീടും' പരിപാടിയുടെ ചുമതലയുള്ള ഫാം റേഡിയോ ഓഫീസറായി നിയമിക്കപ്പെട്ടു. ഇതോടെയാണ് ആകാശവാണി കാർഷിക പരിപാടിക്ക് സ്വന്തമായി ഓഫീസർമാരെ തെരഞ്ഞെടുക്കുന്നത്. ടി.സത്യനാഥനെ ഫീൽഡ് അസിസ്റ്റന്റായും നിയമിച്ചു. 
മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ കുറുപ്പ്, ആകാശവാണിയിൽ നിന്ന്  ഏലം ബോർഡിന്റെ പി.ആർ. ഒ ആയി പോയി.  എബ്രഹാം ജോസഫ് ഫാം റേഡിയോ റിപ്പോർട്ടറായും, വി.ശശികുമാർ ഫീൽഡ് അസിസ്റ്റന്റായും നിയമിക്കപ്പെട്ടു.പിൽക്കാലത്ത് എബ്രഹാം ജോസഫും ശശികുമാറും സത്യനാഥനും  ദീർഘകാലം ഫാം റേഡിയോ ഓഫീസർമാരായി. 
ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാലയായ  ഉത്തർപ്രദേശ് കാർഷിക സർവകലാശാലയിൽ (ഇപ്പോൾ ജി.ബി. പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജി) നിന്ന് ബിരുദാനന്തര ബിരുദവും 'ഹരിതവിപ്ലവ'ത്തിന്റെ നേരനുഭവങ്ങളുമായാണ് എബ്രഹാം ജോസഫ് ആകാശവാണിയിലെത്തുന്നത്. ഹരിതവിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർ ലോഗും അമേരിക്കയിലെ കാർഷിക ഗവേഷകരും അവിടെ അദ്ധ്യാപകരായിരുന്നു. 
ബോർലോഗ് വികസിപ്പിച്ച അത്യുല്പാദന ശേഷിയുള്ള മെക്സിക്കൻ ഗോതമ്പിനങ്ങളുടെ വിത്തുകൾ ഹിമാലയൻ താഴ്‌വരയായ പന്ത് നഗറിലെ കാമ്പസിലാണ് പരീക്ഷിച്ചത്. പിന്നീട് 1200 ഏക്കറിൽ അത്യുല്പാദ ശേഷിയുള്ള പുതിയ ധാന്യവിത്തുകൾ തയ്യാറാക്കി കർഷകർക്ക് വിതരണം ചെയ്തതോടെയാണ് ഹരിതവിപ്ലവം ഇന്ത്യയിൽ യാഥാർത്ഥ്യമായത്. "പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത് വിലപ്പെട്ട അനുഭവമായി. കാർഷിക മേഖലയെക്കുറിച്ചുള്ള നമ്മുടെ അന്ധവിശ്വാസങ്ങൾക്ക് പകരം ശാസ്ത്രീയ സമീപനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പരിപാടികൾ തയ്യാറാക്കാൻ ഇത് പ്രേരിപ്പിച്ചു", അദ്ദേഹം പറയുന്നു. 

 കെ.ആർ. കുറുപ്പിനെ തുടർന്ന്,കുറച്ചു കാലം പ്രോഗ്രാം  എക്സിക്യൂട്ടീവ് സുശീല വിജയരാഘവനും ഈ പരിപാടിയുടെ ചുമതല വഹിച്ചു. 

തൃശൂർ നിലയം കേരളത്തിലെ പ്രക്ഷേപണ ചരിത്രത്തിൽ
സ്ഥാനം അടയാളപ്പെടുത്തിയത് കാർഷിക പരിപാടികളിലൂടെയായി
രുന്നു. അക്കാലത്ത് 'വയലും വീടും' പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതാനായി
കോവിലൻ, മാടമ്പ് കഞ്ഞുക്കുട്ടൻ, ജോസഫ് നെടുങ്കുന്നം, വി.എസ്. നിർമ്മല
തുടങ്ങിയവർ കരാറടിസ്ഥാനത്തിൽ
ജോലി ചെയ്തിട്ടുണ്ട്. 1976-ൽ  എഡിറ്ററായി പ്രൊമോഷൻ ലഭിച്ച അക്കിത്തം കോഴിക്കോട് നിന്ന് തൃശൂരിൽ മാറ്റി നിയമിക്കപ്പെട്ടു.
എസ്. രമേശൻ നായർ ആദ്യം ഇവിടെ കാർഷികപരിപാടികളുടെ
സബ് എഡിറ്ററായിരുന്നു.

പ്രശസ്ത സംവിധായകൻ പി. പത്മരാജൻ, ഭാര്യ രാധാലക്ഷ്മി, എസ്. വേണു ,കെ. വി. മണികണ്ഠൻ നായർ തുടങ്ങിയവർ ആദ്യ കാലങ്ങളിൽ അനൗൺസർമാരായി ഈ പരിപാടിക്കും ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട്, വിമല ബി. വർമ്മയും (ആദ്യകാല ഗായിക) രണ്ടു പതിറ്റാണ്ടിലേറെ കൗസല്യ മധുവുമായിരുന്നു , 'വയലും വീടും' പരിപാടിയുടെ സ്ഥിരം ശബ്ദം .കഴിഞ്ഞ രണ്ട്  ദശാബ്ദത്തിലേറെയായി ഈ പരിപാടിയിൽ കേൾക്കുന്ന മറ്റൊരു ശബ്ദവുമുണ്ട് - അവതാരക ആൻസി സേവ്യറിന്റേതാണത്. 

പാലക്കാട് ജില്ലയിൽ എരുമയൂർ ഗ്രാമത്തിൽ വച്ചായിരുന്നു 'വയലുംവീടും' പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ഇന്ത്യയെ ബാധിച്ച് കടുത്ത
ഭക്ഷ്യക്ഷാമത്തെ തുടർന്ന്, നെല്ലുത്പാദനം വർധിപ്പിക്കു ന്നതിനു പ്രോത്സാഹനം നൽകുന്നതിനായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഒമ്പത് റേഡിയോ നിലയങ്ങളിൽ കൂടി ഇക്കാലത്ത് കാർഷിക പാടികൾ തുടങ്ങി.റേഡിയോ പ്രക്ഷേപണ രംഗത്ത് അതൊരു യുഗപ്പിറവിയായിരുന്നു.

പാലക്കാട് മുതൽ തെക്ക് കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ കർഷക
രുടെ അഭിമുഖങ്ങൾ അവരുടെ ഭാഷയിൽ റേഡിയോയിൽ കേട്ടു തുടങ്ങി.
അവർ തലമുറകളായി കാത്തുസൂക്ഷി
ക്കുന്ന സമ്പന്നമായ നാട്ടറിവുകളും
കാർഷിക സംസ്കൃതിയുടെ അവിഭാജ്യഘടകമായ നാടൻ പാട്ടുകളും കല
കളുമൊക്കെ നാട്ടിൻപുറങ്ങളിൽ
ചേറിലും ചെളിയിലും ചവുട്ടി നിന്നുകൊണ്ട്, ആകാശവാണി
 റിപ്പോർട്ടർമാർ ശബ്ദലേഖനം ചെയ്തു.

 കാലാവസ്ഥ അറിയി
പ്പുകളും കാർഷിക വിദഗ്ദ്ധർ
അവർക്കായി തയ്യാറാക്കിയ പുതിയ അറിവുകളും നിത്യവും പ്രക്ഷേപണം ചെയ്തു. കമ്പോള വിലനിലവാരവും ആരോഗ്യത്തെയും ശുചിത്വ
ത്തെയും കുറിച്ചുള്ള പരിപാടികളും
മാത്രമല്ല, ധാർമ്മിക പാഠങ്ങളും ഈ പരിപാടിയുടെ ഭാഗമായി. കേരളത്തിലെ
മറ്റു നിലയങ്ങളിൽ ഇവിടെ
നിന്ന് കാർഷിക പരിപാടികളുടെ ടേപ്പ് കൊണ്ടുപോയി പ്രക്ഷേപണം ചെയ്തു തുടങ്ങി.

"യൂണിസെഫ് നൽകിയ റെക്കാർഡറും ടേപ്പുകളുമാണുണ്ടായിരുന്നത്. അവയുമായി പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ ശബ്ദലേഖനത്തിന് പോകും. തിരിച്ചത്തുന്നത് ചിലപ്പോൾ മൂന്നു ദിവസം കഴിഞ്ഞാകും. 'വയലും വീടും' വിഭാഗത്തിന് മാത്രമായി ഒരു ജീപ്പും ഡ്രൈവറുമുണ്ടായിരുന്നു. ഫുൾടാങ്ക് പെട്രാളടിച്ചാണ് യാത്ര. കന്നാസുകളിലും പെട്രോൾ നിറച്ചു കൊണ്ടുപോകും. മൈക്കിൽ നിന്നുള്ള ശബ്ദം മാത്രം കേൾക്കുന്ന ഹെഡ് ഫോണായിരുന്നു, റെക്കാർഡറിലുണ്ടായിരുന്നത്. തിരികെ സ്റ്റുഡിയോയിലെത്തി,  ഇട്ടു നോക്കുമ്പോൾ ഒരു ശബ്ദവും ഇല്ലാതിരുന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട് " ,1975-ൽ ഫീൽഡ് അസിസ്റന്റായി തുടങ്ങിയ വി.ശശികുമാർ ഓർക്കുന്നു.
പ്രവൃർത്യുൻമുഖ സാക്ഷരതാക്ലാസുകൾ, കർഷക പരിശീലന പരിപാടികൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകാനായി വിദൂരസ്ഥ പ്രദേശങ്ങൾ സന്ദർശിച്ചത് അദ്ദേഹം ഓർക്കുന്നു.''മണ്ണാർക്കാട്ടും ശ്രീകൃഷ്ണപുരത്തുമൊക്കെ രാത്രി എഴു മണിക്കായിരുന്നു , സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നത്. രാത്രി വൈകിയായിരിക്കും ശബ്ദലേഖനം തീരുക".
********
* കൃഷിപാഠം തുടങ്ങുന്നു*

ഇന്ത്യയിൽ ആദ്യമായി 'കൃഷിപാഠം' ആരംഭിച്ചത്
തൃശൂർ നിലയത്തിൽ നിന്നാണ്.
തൃശൂരിൽ 1971-ൽ കാർഷിക
സർവകാലാശാല സ്ഥാപിക്കപ്പെട്ടതോടെയാണ് ആധുനിക ശാസ്ത്ര -
സാങ്കേതിക വിദ്യകളുടെ പ്രയോജനം കർഷകരിലെ ത്തിക്കുവാനുള്ള
പുതിയ വിജ്ഞാനവ്യാപന ശ്രമങ്ങൾ തുടങ്ങുന്നത്. കാർഷിക ഗവേഷകരുടെയും ഗ്രാമ വികസനഏജൻസികളുടെയും സഹകരണത്തോടെ നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാനുള്ള 
'കൃഷിപാഠ' പരമ്പരകൾക്ക് 1972 ഒക്ടോബറിൽ  തുടക്കമായി.
നെല്ലിനെക്കുറിച്ചു ള്ളതായിരുന്നു ആദ്യ കൃഷിപാഠമെന്ന് അന്ന് അവിടെ ഫീൽഡ് അസിസ്റ്റന്റായി പ്രവർത്തിച്ച ടി. സത്യനാഥൻ ഓർക്കുന്നു.
"ഇന്നത്തെപ്പോലെ പരമ്പരയ്ക്ക് പേരോ മുദ്രാഗീതമോ , ഉണ്ടായിരുന്നില്ല. ഫാം റേഡിയോ ഓഫീസർ കുറുപ്പ് ഫിലിപ്പീൻസിൽ നടത്തിയ ഒരു ശില്പശാലയിൽ പങ്കെടുത്തിരുന്നു. അവിടുന്ന് ലഭിച്ച ആശയമായിരുന്നു കൃഷിപാഠ പരമ്പരയുടെ തുടക്കം കുറിച്ചത്". 
കൃഷിപാഠ പരമ്പരകൾ വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി.

കാർഷിക വിദഗ്ധരും
കൃഷി, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥരും മറുപടി നൽകുന്ന 'ഇന്ററാക്ടീവ്' പരിപാടികൾ, കാർഷികമേളകൾ, കന്നുകാലി പ്രദർശനങ്ങൾ,
സെമിനാറുകൾ, നാടൻ കലാമേളകൾ തുടങ്ങിയ വയും ബഹു ജനപങ്കാളിത്തത്തോടെ ഗ്രാമപ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു.

കേരളത്തിലെ കാർഷിക പ്രക്ഷേപണ രംഗത്തത് ചരിത്രപരമായ സംംഭാവനകൾ നൽകിയ കെ .കെ. കുര്യൻ 1979 മുതൽ 1989 വരെ ഫാം റേഡിയോ ഓഫീസറായി  തൃശൂർ നിലയത്തിലുണ്ടായിരുന്നു.

 കൃഷിപാഠ പരമ്പരകൾക്ക് ഇന്ത്യയിൽ ആദ്യമായി സമ്മാനങ്ങൾ ഏർപ്പെടുത്തിയതും തൃശൂർ നിലയത്തിലായിരുന്നു.
"ലാഭകരമായ കോഴി വളർത്തൽ' എന്ന പരമ്പരയുടെ അവസാനം ഓരോ ചോദ്യങ്ങൾ നൽകിയിരുന്നു. അതിന് ശരി ഉത്തരം നൽകിയവരിൽ നിന്ന് നറുക്കിട്ടെടുത്ത പത്ത് പേർക്ക് സമ്മാനമായി കോഴിക്കൂടും പത്തു കോഴിയും നൽകി. നാല്പതു പേർക്ക് റേഡിയോയും . കോതമംഗലം എം.എ കോളേജിൽ നടത്തിയ മൂന്നു ദിവസം നീണ്ട കാർഷിക മേളയിൽ  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വസന്ത് സാത്തെയായിരുന്നു  സമ്മാനദാനം നിർവഹിച്ചത്. കോഴിക്കൂട് കൈമാറിയപ്പോൾ അതിന്റെ കൊളുത്ത് തുറന്ന്, വേദിയിൽ കോഴികൾ പറന്നു നടന്നു !".

വ്യവസായത്തെക്കുറിച്ചുള്ള  മറ്റൊരു കൃഷിപാഠം പരമ്പരയ്ക്ക് ടെലിവിഷനും, മറ്റൊരു പരമ്പരയ്ക്ക് പ്രഷർ കുക്കറുകളുമായിരുന്നു , സമ്മാനം നൽകിയത്. കാർഷിക സർവകലാശാല, റബർ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ സ്പോൺസർ ചെയ്യാനും കാർഷിക മേളകൾ നടത്താനും സഹകരിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. ഏഴു ദിവസം വരെ നീണ്ടു നിന്ന കാർഷികമേളകളിൽ കാർഷികോല്പന്ന , പുഷ്പഫല സസ്യ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
**********
* കർഷകരുമായി അഖിലേന്ത്യാ പര്യടനം*

കൃഷിപാഠ പരമ്പര കേട്ട് , ഓരോ ആഴ്ചയും അതിന്റെ സംഗ്രഹം എഴുതി, ആകാശവാണിക്ക് അയയ്ക്കണം. ചോദ്യങ്ങൾക്കുള്ള ഉത്തരവും.
40, 52 ആഴ്ചകൾ നീണ്ടു നില്ക്കുന്ന കൃഷിപാഠ പരമ്പരകൾക്ക് ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കിട്ടുന്നത് നൂറുകണക്കിന് കത്തുകൾ. അവ വായിച്ച്, വിലയിരുത്തി, മാർക്കിട്ട്, വിജയികളെ കണ്ടെത്തുന്നത് കാർഷിക വിദഗ്‌ദ്ധരടങ്ങിയ സംഘം . .ആഴ്ചകൾ നീണ്ടു നില്ക്കുന്ന പ്രക്രിയ.

1986-ലെ  മത്സര വിജയികൾക്ക് 15 ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ പര്യടനമായിരുന്നു, സമ്മാനം! ബാംഗ്ലൂർ, ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളും ഡെയറി ഫാമുകളും മറ്റ് സ്ഥാപനങ്ങളും കാണാൻ കർഷകരെയും കൊണ്ട്  അഖിലേന്ത്യാ പര്യടനം. ഫാം റേഡിയോ റിപ്പോർട്ടർ വി.ശശികുമാറായിരുന്നു, ചരിത്രം സൃഷ്ടിച്ച ഈ പര്യടനത്തിൽ കർഷകർക്കൊപ്പം പോയത്. കൂടെ , വെള്ളായണി കാർഷിക കോളേജിലെ പ്രൊഫസർ പി.രഘുനാഥും .
" 22- അംഗ സംഘത്തിലെ നാലു പേർ സ്ത്രീകളായിരുന്നു. ഹൈദരാബാദിലെത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് സമ്മതിച്ചില്ല. എൻ.ടി. രാമറാവു മന്ത്രിസഭയെ പിരിച്ചുവിട്ടതിനെതിരായ പ്രക്ഷോഭം കത്തി നിൽക്കുന്ന സമയമായിരുന്നു, അത്. അവിടത്തെ പരിപാടികൾ റദ്ദാക്കി , ഞങ്ങൾ ബാംഗ്ലൂരിലെത്തി''.
  
അടുത്തൊരുവർഷവും കർഷകരുടെ അഖിലേന്ത്യാ പര്യടനം സംഘടിപ്പിച്ചു. ഇത്തവണ ടൂറിസ്റ്റ് ബസിലായിരുന്നു, യാത്ര. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൃഷിപാഠപരമ്പരയിലെ വിജയികളെയും കൊണ്ട് സാഹസികമായ ആ യാത്രയ്ക്ക് നേതൃത്വം കൊടുത്തത് ഫാം റേഡിയോ ഓഫീസർ കെ.കെ.കുര്യൻ തന്നെ. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന പിണറായി വിജയൻ , മദ്ധ്യ പ്രദേശ് ഗവർണ്ണർ പ്രൊഫ.കെ.എം. ചാണ്ടി, കേന്ദ്ര മന്തിയായിരുന്ന കെ.ആർ.നാരായണൻ , വി.എസ്.വിജയരാഘവൻ തുടങ്ങിയവരൊക്ക ആ യാത്രയിൽ കർഷകരുടെ ആതിഥേയരായി. അന്നത്തെ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് തച്ചടി പ്രഭാകരനും മറ്റും ഇതിന് നൽകിയ സഹായം അനുസ്മരിക്കുന്നു , കെ.കെ.കുര്യൻ."ഭോപ്പാൽ രാജ്ഭവനിലും ഡൽഹി കേരള ഹൗസിലും മറ്റും ഈ കർഷകർക്ക് സ്നേഹോഷ്മളമായ സ്വീകരണങ്ങളാണ് ലഭിച്ചത്. നൂറോളം സ്ഥലങ്ങളും സ്ഥാപനങ്ങളും മാത്രമല്ല,ആകാശവാണി ഭവനും ഞങ്ങൾ സന്ദർശിച്ചു". 22 ദിവസം നീണ്ടു നിന്നു, കർഷകരുടെ  അനന്യമായ ഈ പഠന യാത്ര .
- ഒരു പ്രക്ഷേപണ നിലയത്തിനും ഇനിയൊരിക്കലും ചിന്തിക്കാൻ കൂടി കഴിയില്ല , ഇത്തരം യാത്രകൾ...

കൃഷിപാഠ പരമ്പരകൾ പുസ്തകമായി അച്ചടിച്ച്, ശ്രോതാക്കൾക്ക്, സൗജന്യമായി വിതരണം ചെയ്യപ്പെട്ടു  തുടങ്ങുന്നതും തൃശൂർ നിലയത്തിൽ നിന്നാണ്.

റബർ: വിത്തു മുതൽ വിപണി വരെ', 'കനകം വിളയും ചെമ്മീൻ പാടം', 'സുഗന്ധ കേരളം' തുടങ്ങിയ കൃഷിപാഠ പരമ്പരകൾ റബ്ബർ ബോർഡ്, സമുദ്രോല്പന്ന വികസന അതോറിറ്റി, ഏലം ബോർഡ് എന്നീ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രക്ഷേപണം ചെയ്തതായി ടി. സത്യനാഥൻ ഓർക്കുന്നു. ഇവ പുസ്തകങ്ങളായും പ്രസിദ്ധീകൃതമായി.
തിരുവനന്തപുരത്ത് 'വയലും വീടും' പരിപാടി ആരംഭിക്കും വരെ, കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയും തൃശൂർ നിലയത്തിന്റെ പരിധിയിലായിരുന്നു. ആലപ്പുഴയിൽ ശക്തി കൂടിയ പ്രസരണി സ്ഥാപിക്കപ്പെട്ടതോടെ തൃശൂർ നിലയത്തിന്റെ 'വയലും വീടും' , കൃഷിപാഠം പരിപാടികൾ അവിടെ റിലേ ചെയ്യാനും തുടങ്ങി. 

ആദ്യ കാലങ്ങളിൽ കൃഷിപാഠ പരമ്പരകൾ രാവിലെ 7.05 നായിരുന്നു , പ്രക്ഷേപണം ചെയ്തിരുന്നത്. വൈകീട്ട് ,' വയലും വീടും' പരിപാടിയിൽ അവ പുനപ്രക്ഷേപണം ചെയ്യുകയായിരുന്നു, പതിവ്.
****
1984-ൽ യൂണിസെഫ് ക്വലാലംപൂരിൽ നടത്തിയ  അന്താരാഷ്ട്ര ശില്പശാലയിൽ കെ.കെ. കുര്യൻ ക്ഷണിതാവായി പങ്കെടുത്തു. കേരളത്തിലെ റേഡിയോ കൃഷിപാഠ പരമ്പര, ഗ്രാമീണ മേഖലയില കർഷകർക്കുള്ള മാതൃകാ വിദൂര വിദ്യാഭ്യാസ പദ്ധതിയായി പ്രകീർത്തിക്കപ്പെട്ടു. 32 രാജ്യങ്ങളിൽ നിന്നുള്ള പ്രക്ഷേപകരാണ് 35 ദിവസം നീണ്ട ആ ശില്പശാലയിൽ പങ്കെടുത്തത്. സിങ്കപ്പൂർ, തായ്ലാന്റ് എന്നീ രാജ്യങ്ങളിലും അവർ സന്ദർശനം നടത്തി.

ഇതെത്തുടർന്ന്, പല രാജ്യങ്ങളിലും കൃഷിപാഠ പരമ്പരകൾ തുടങ്ങി. 1988-ൽ ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷനിലെ തമിഴ്, സിംഹള ഭാഷകളിലെ രണ്ട് പ്രോഗ്രാം ഓഫീസർമാർ ,കൃഷിപാഠ പരമ്പരയെക്കുറിച്ച് വിശദമായി പഠിക്കാൻ കേരളത്തിലെത്തി. പത്തു ദിവസം അവർ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പരിപാടികൾ കേൾക്കുന്ന കർഷകരുമായും അവർ സംസാരിച്ചതായി കെ.കെ.കുര്യൻ ഓർക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും നല്ല കാർഷിക പരിപാടിക്കുള്ള കേന്ദ്ര സർക്കാർ പുരസ്ക്കാരത്തിന് 1987-ൽ തൃശൂർ നിലയം തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ബൽറാം ത്സാക്കറിൽ നിന്ന് ആ പുരസ്കാരം ഏറ്റുവാങ്ങിയതും കെ.കെ. കുര്യനായിരുന്നു.
*******
ഔഷധ സസ്യ കൃഷിയെക്കുറിച്ചുള്ള കൃഷിപാഠ പരമ്പരയായ 'സസ്യജം മൃത്യുഞ്ജയം', വാഴ കൃഷിയെക്കുറിച്ച് 'കരുത്തു തേടുംകദളീവനങ്ങൾ',
'കനകം കൊയ്യാൻ കശുമാവ്',' കൃഷി ചെയ്യാനും യന്ത്രക്കൈകൾ' തുടങ്ങിയ പരമ്പരകൾ ഓർക്കുന്നു, ശശികുമാർ . കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ(സിഫ്റ്) സഹകരണത്തോടെ കടലിലെ മത്സ്യ സമ്പത്തിക്കുറിച്ച് പ്രക്ഷേപണം ചെയ്ത
' കടലേകും കനിവുകൾ' പരമ്പര മലയാളത്തിനു പുറേമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അവർ പുസ്തകമായി പ്രസിദ്ധീകരിച്ചു.
'സസ്യജം മൃത്യുഞ്ജയം' പരമ്പരയിൽ അന്നത്തെ പ്രമുഖരായ ആയുർവേദാചര്യന്മാർ പങ്കെടുത്തിരുന്നു .ഇ.ടി. നാരായണൻ മൂസ്സത്, സി.ഡി. കൃഷ്ണകുമാർ, ആലത്തിയൂർ നാരായണൻ നമ്പി,വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, എൻ.കെ. പത്മനാഭൻ വൈദ്യർ, കെ.ആർ. രാമൻ നമ്പൂതിരി തുടങ്ങിയവർ...

ഈ ലേഖകൻ 'വയലും വീടും' പരിപാടിയുടെയും ചുമതല വഹിച്ച 2012 ൽ , ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ നിലയം മറ്റൊരു കൃഷിപാഠ പരമ്പര പ്രക്ഷേപണം ചെയ്തു - അമൃതം, മധുരം ഈ നവ ഫലങ്ങൾ. കേരളത്തിനു പ്രിയങ്കരമാകുന്ന മറുനാടൻ ഫലങ്ങളെക്കുറിച്ചുള്ള ഈ പരമ്പരയിലെ പ്രഭാഷണങ്ങളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും പിന്നീട് പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകമാക്കി സമാഹരിക്കെപ്പെടുകയും ചെയ്തിട്ടുണ്ട്.
********
തൃശൂർ ആകാശവാണിയിൽ വലിയ ഉയരത്തിൽ വളരുന്ന കൂറ്റൻ മുളകളുണ്ട് : ആന മുളങ്കൂട്ടം .

കേരള വനഗവേഷണ കേന്ദ്രത്തിന്റെ സഹകരണ ത്തോടെ പ്രക്ഷേപണം ചെയ്ത 'മുള, നാളത്തെ
 വിള' എന്ന കൃഷിപാഠ പരമ്പരയുടെ ഓർമ്മയ്ക്കായി അവർ വച്ചുപിടിപ്പിച്ചതാണ് ആ മുളകളെന്ന് സി.ബി. വേണുഗോപാൽ .ഈ പരമ്പരയും' റബ്ബർ എന്ന കല്പധേനു',' കായ്കറികൾ നൂറു മേനി' തുടങ്ങിയ പരമ്പരകളും പുസ്തകമായിട്ടുണ്ട്.

കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ കോഴി കൃഷിയെക്കുറിച്ച് പിന്നെയും ഒരു പരമ്പര പ്രക്ഷേപണം ചെയ്തു: തൊടി നിറയെ കോഴി, മടി നിറയെ പണം .

ഒരു ചെറു വനത്തിന്റെ പ്രതീതി ഉളവാക്കുന്ന ആകാശവാണി പരിസരത്ത് കാട്ടുകോഴികളും മുള്ളൻ പന്നികളും മയിലുകളുമുണ്ട്. മരങ്ങൾക്കിടയിൽ രക്തചന്ദനവും കരിങ്ങാലിയുമുൾപ്പെടെ 15 ഔഷധ വൃക്ഷങ്ങൾ. അവ 'ഔഷധി'യുടെ സംഭാവനയാണ്..
***
കെ.കെ.കുര്യൻ കൊച്ചി നിലയത്തിലേക്ക്
സ്ഥലം മാറിപ്പോയതിനെ തുടർന്ന്, 1989-ൽ  ഫാം റേഡിയോ ഓഫീസറായി  ടി. സത്യനാഥൻ ചുമതലയേറ്റു. 1990-ൽ ഫാം റേഡിയോ ഓഫീസർമാരെല്ലാം പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി. ഫാം റേഡിയോ റിപ്പോർട്ടർമാരായി ദീർഘകാലം പ്രവർത്തിച്ച അനുഭവസമ്പത്തുമായി വി.ശശികുമാർ, സി.ബി.വേണുഗോപാൽ എന്നിവരും പല കാലഘട്ടങ്ങളിൽ തൃശൂർ നിലയത്തിൽ 'വയലും വീടും' പരിപാടിയുടെ ചുമതല വഹിച്ചു. എ.പി. അച്യുതൻ കുട്ടി , പി.ഇ. പാച്ചു , കെ .ഉഷ ,ഈ ലേഖകനടക്കമുള്ള പ്രോഗ്രാം എക്സിക്യൂട്ടീവുമാരും കാർഷിക പരിപാടികളുടെ ചുമതല വഹിച്ചിട്ടുണ്ട്.
*******
*അമ്മാളുക്കുട്ടിയമ്മയുടെ ലോകം*

ഉച്ചയ്ക്ക് 12.40 ന്  'വീട്ടമ്മമാർക്കു വേണ്ടി' എന്ന പരിപാടി തുടങ്ങിയപ്പോൾ, അതിൽ ഒരു പ്രതിവാര രൂപകം ആരംഭിച്ചു; അമ്മാളുക്കുട്ടിയമ്മയുടെ ലോകം. അതെഴുതിയത് അക്കിത്തം. സ്ത്രീകളെയും വീട്ടിനെയുമൊക്കെ ബാധിക്കുന്ന സമകാലിക പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ച സ്ക്കിറ്റ് . വിമല വർമ്മ, സുധ വർമ്മ, എം. തങ്കമണി തുടങ്ങിയവർ അമ്മാളുക്കുട്ടിയമ്മയ്ക്ക് ശബ്ദം നൽകി. മറ്റു കഥാപാത്രങ്ങൾ മാറി - മാറി വന്നു. ഇടയ്ക്ക് വി.ശശികുമാറും രചയിതാവായി. ഒരു വർഷത്തോളം നീണ്ടു നിന്നു, ഈ രൂപകം." മകളുടെ കൂടെ വിദേശത്തേയ്ക്ക് പോയി , അമ്മാളുക്കുട്ടിയമ്മ എന്ന് പറഞ്ഞായിരുന്നു അവസാനത്തെ എപ്പിസോഡ്", ശശികുമാർ ഓർക്കുന്നു.
*****
വയലും വീടും വാർഷികത്തോടനുബന്ധിച്ചുള്ള കാർഷിക മേളകളിൽ ഒരു അലിഖിത കീഴ് വഴക്കമുണ്ടായിരുന്നു. അതിന്റെ ഉദ്ഘാടകൻ ഗവർണ്ണറും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രിയുമായിരിക്കും.
'വയലും വീടും' വാർഷികം ഉൾപ്പെടെയുള്ള ആകാശവാണി  വേദികളിൽ ഏറ്റവുമധികം തവണ പങ്കെടുത്തത് കെ.  കരുണാകരനാണ്. മറ്റ് ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളൊന്നുമില്ലാതിരുന്ന ആ കാലത്ത്, അദ്ദേഹം ഏത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്താലും, പ്രസംഗിക്കുന്നതിന് മുൻപ് ,ആകാശവാണിയുടെ മുദ്ര പതിച്ച മൈക്കുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്നു. പലപ്പോഴും ആകാശവാണിക്കാരെത്തും വരെ അദ്ദേഹം മറ്റുള്ളവരെ പ്രസംഗിക്കാനനുവദിച്ച്, കാത്തിരിക്കുമായിരുന്നുവെന്ന് ഓർക്കുന്നു, വി.ശശികുമാർ.
*****
* കാർഷിക മേളകൾ*

പാലക്കാട് ജില്ലയിലെ ഉൾഗ്രാമങ്ങളിൽ നടത്തിയ 'വയലും വീടും' വാർഷികാഘോഷങ്ങളിൽ കന്നുപൂട്ടു മത്സരങ്ങൾ നടത്തിയിരുന്നു. ആയിരങ്ങൾ ഇവയെ വലിയ ആഘോഷങ്ങളാക്കി മാറ്റിയ കാലം.

അമ്പലപ്പുഴ, അങ്കമാലിക്കടുത്ത പാറക്കടവ്, പുതുക്കാട്, എരുമയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കാർഷിക മേളകൾക്ക് വലിയ ജനപങ്കാളിത്തമുണ്ടായതായി ടി.സത്യനാഥൻ അനുസ്മരിക്കുന്നു.

'വയലും വീടും' വാർഷികത്തോടനുബന്ധിച്ച് ആലത്തൂർ, പുല്ലാട്, ചേർപ്പ്, തൊടുപുഴ, കോലേരി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ കാർഷിക മേളകളും വലിയ ഉത്സവങ്ങളായിരുന്നുവെന്ന് വി.ശശികുമാർ. 

 എല്ലായിടത്തും ഒരു ദിവസം ആകാശവാണി സംഗീതജ്ഞർ നയിക്കുന്ന ലളിതഗാനമേളയുണ്ടാകും.തൊടുപുഴയിൽ, കുട്ടിയായ കെ.എസ്.ചിത്രയുമായി എം.ജി.രാധാകൃഷ്ണൻ എത്തിയത് ഓർക്കുന്നു , ശശികുമാർ.. 'ആലത്തൂെരെ പൂരം',' ഇവൾ മണലി , ഇവൾ കുറുമാലി, പാലപ്പള്ളി കവലയിൽ വച്ച് കണ്ടുമുട്ടി' എന്നു തുടങ്ങുന്ന, ദേശമുദ്രകളുള്ള ലളിതഗാനങ്ങൾ പി.ഭാസ്ക്കരൻ കാർഷിക മേളകൾക്കു വേണ്ടി എഴുതി....

1997-ൽ നാട്ടികയിൽ നടന്ന വയലും വീടും വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് അന്നത്തെ സ്പീക്കർ എം.വിജയകുമാർ. കൃഷി മന്ത്രിയായ കൃഷ്ണൻ കണിയാംപറമ്പിലിന്റെ നാട്ടിൽ നടന്ന ആ കാർഷിക മേളയ്ക്കു ശേഷം വാർഷികാഘോഷങ്ങളുണ്ടായില്ല.. 
*********
കാർഷിക-ഗ്രാമ ക്ഷേമ വാർത്തകൾ ആദ്യ കാലങ്ങളിൽ രാവിലെ 7.20 മുതൽ 7.25 വരെയായിരുന്നു. പിന്നീടത് രാവിലെ 6.35 മുതൽ പത്ത് മിനിറ്റാക്കി വർദ്ധിപ്പിച്ചു. ദീർഘകാലം ഇതിന്റെ അവതാരകൻ വി.ശശികുമാറായിരുന്നു.

 'ഗ്രാമ ക്ഷേമവാർത്തകൾ'ക്ക്  എക്കാലത്തും വലിയതോതിൽ ശ്രോതാക്കളുണ്ട്.ഒന്നര ദശാബ്ദം മുമ്പ്  പാണ്ടിക്കാട് കൃഷിഭവനിൽ കർഷകർക്ക്  കുരുമുളക് കൃഷിക്ക് സബ്സിഡി വിതരണം ചെയ്യുന്നു എന്ന വാർത്ത പ്രക്ഷേപണം ചെയ്തു. അന്ന് കൃഷി വകുപ്പിന്റെ തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ ആകാശവാണിയിൽ പാഞ്ഞെത്തി.പീച്ചിക്കടുത്ത പട്ടിക്കാട് കൃഷിഭവനിൽ കർഷകർ തടിച്ചുകൂടി പ്രശ്നമുണ്ടാക്കുന്നു എന്നാണ് അവർ അറിയിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആയിരുന്നു സബ്സിഡി വിതരണം ഉണ്ടായിരുന്നത് . റേഡിയോയിൽ 'പാണ്ടിക്കാട്' എന്നു പറഞ്ഞത് ചിലർ 'പട്ടിക്കാട്' എന്നായിരുന്നു മനസിലാക്കിയത്. കേട്ടറിഞ്ഞവർ സബ്സിഡിക്കായി അവിടെയെത്തുകയായിരുന്നു ! "പ്രക്ഷേപണം ചെയ്ത വാർത്തയുടെ സ്ക്രിപ്റ്റ് കാണിച്ച്, കർഷകരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി", സി.ബി.വേണുഗോപാൽ ഓർക്കുന്നു.
*******
(തുടരും)

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍