ആള്‍ക്കൂട്ടം ഇന്‍ലന്റ് മാസികയുടെ രണ്ടാം ലക്കം ഇതാ.
.ഇതിലെ എഴുത്തുകാര്‍
സാര്‍ത്ര്,ഷോളോഖോവ്, പുളിമാന രാമകൃഷ്ണപിള്ള,കുഞ്ഞുണ്ണി,കെ.ജി.ശങ്കരപ്പിള്ള,വൈക്കം വിജയന്‍,മോഹന്‍ പെരേത്ത്,ജെ.സുകുമാരന്‍,വൈ.ഏ.റഹീം എന്നിവരായിരുന്നു.
ആകാശം മുട്ടെ നാം വളരണം എന്ന മുഖപ്രസംഗമായിരുന്നു രണ്ടാം ലക്കത്തിലെ ഏറ്റവും ദീര്‍ഘമായ ഇനം.
ഇനി കെ.ജി.ശങ്കരപ്പിള്ളയുടെ കവിത നോക്കുക
രമണന്‍
നന്നായി ഓടക്കുഴലൂതുമായിരുന്നു
പതിനാറായിരത്തിയെട്ടിന്റെ ഇടയ-
നായിരുന്നു
എന്നിട്ടും, ഒരാട്ടിന്‍കുട്ടി കൈവിട്ടുപോയപ്പോള്‍
തൂങ്ങിച്ചത്തു,
ലുബ്ധന്‍.





