ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday, 12 March 2008

ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാല്‍..

ഒന്നാം ക്ലാസ് മുതല്‍ ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാല്‍ എന്തുണ്ടാകും? ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം ഭാവിയില്‍ കുത്തനെ ഇടിയും.പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും മറ്റും സ്ത്രീകളെ ഒറ്റക്ക് കിട്ടിയാല്‍ തോണ്ടുന്നവരും,കടന്നാക്രമിക്കുന്നവരും,തുറിച്ചുനോട്ടങ്ങളിലൂടെ സ്ത്രീജീവിതം ദുഷ്കരമാക്കുന്നവരും കേരളീയ സമൂഹത്തില്‍ അപൂര്‍വ്വമാകും.അന്തസ്സോടെ ഏത് അര്‍ദ്ധരാത്രിക്കും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അന്തരീക്ഷം രൂപപ്പെടും.വിവാഹബന്ധങ്ങള്‍ തകരുന്നത് കുറയും.

  -ഇതൊരു ഭാവനാസമ്പന്നന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളല്ല.ഒരു അരാജകവാദിയുടെ ജല്പനങ്ങളുമല്ല.ഇത് വായിച്ച് കല്ലെറിയാന്‍ വരുന്നോര്‍ക്കായി വിശദീകരിക്കാം.1982 - 84 ൽ എം.എയ്ക്ക് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തുടർന്ന് എം.ജെയ്ക്ക് കാര്യവട്ടം കാമ്പസിലും സമ്മിശ്ര ഇരിപ്പടങ്ങളിലിരുന്ന് പഠിച്ച അനുഭവത്തിന്റെ ബലത്തിലാണ് ഇതെഴുതുന്നത്. 

 ഇപ്പോഴും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ നിയന്ത്രണങ്ങളുടെ വൻമതിലുകൾ കെട്ടണമെന്ന് വാശി പിടിക്കുന്നവരുണ്ട്. ആൺകുട്ടികളുള്ള വിദ്യാലയങ്ങളിൽ പെൺമക്കളെ അയയ്ക്കാൻ മടിക്കുന്നവരുമുണ്ട്. ബസിലോ, ട്രെയ്നിലോ, കാത്തിരിപ്പ്‌ കേന്ദ്രത്തിലോ ഇരിപ്പിടങ്ങൾ പങ്കിടാൻ പോലും മടിക്കുന്ന യാഥാസ്ഥിരികരാണ് 'പുരോഗമന' കേരളീയരിൽ ബഹുഭൂരിപക്ഷവും . അവരൊക്കെ ഇത് വായിച്ച്,കല്ലെറിയാൻ വരുംമുമ്പ് , ശാന്തമായി ആലോചിക്കാൻ , വിശദീകരിക്കാം; ലോകത്ത് ഒരു മതവും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ വിലക്കിയിട്ടില്ല.അത് മതനിന്ദയോ,മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യേറ്റമോ അല്ല. 

സഹവിദ്യാഭ്യാസം സമം ലൈംഗിക അരാജകത്വം എന്നു വിളിച്ചുകൂവുന്നവര്‍ക്ക് ദുഷ്ടലാക്കു മാത്രമാണുള്ളത്.അവര്‍ അതിനായി വിശുദ്ധഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നത് സ്ത്രീകളെ അകത്തമ്മമാരാക്കുന്നതിനാണു. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങിയ മുസ്ലീം സംഘടനകള്‍ സഹവിദ്യാഭ്യാസം എന്ന വിഷയം മുഖ്യ അജണ്ടയിലുൾപ്പെടുത്തിയതെങ്ങനെ എന്ന് അത്ഭുതപ്പെടുന്നു. സഹവിദ്യാഭ്യാസത്തിന്റേത് എങ്ങനെ വിശ്വാസപരമായ പ്രശ്നമാകും?അതൊരു സാമൂഹിക പ്രശ്നമാണ്.അത് ചര്‍ച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും മതസംഘടനകളല്ല.പൊതുസംവാദത്തിനനുസൃതമായി തീരുമാനിക്കപ്പെടേണ്ട ഈ വിഷയം മുസ്ലീങ്ങളുടെ മതപ്രശ്നമയി ചുരുക്കിയെഴുതി ഒത്തുതീര്‍ന്നത് ജനാധിപത്യ സമ്പ്രദായത്തിനു നിരക്കുന്നതല്ല.

  സ്കൂളുകളില്‍ ആണ്‍-പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തിയ അധികൃതര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ബേബി പ്രഖ്യാപിച്ച വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി.നിയമപരവും ധാര്‍മ്മികവുമായ പിന്‍ബലമില്ലാത്ത ഈ നടപടിയുമായി ഒരു പുരോഗമന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് വിശ്വസിക്കാനാകുന്നില്ല. 

  മുസ്ലീം സംഘടനകള്‍ മന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലേ വടിയെടുക്കാനാകൂ.കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും,ഒട്ടനവധി സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളിലും യു.പി തലം വരെയെങ്കിലും കുട്ടികള്‍ ഒന്നിച്ചാണിരിക്കുന്നത്.അതിനു മുകളിലത്തെ ക്ലാസുകളിലും പ്രത്യേക ഇരിപ്പടങ്ങള്‍ എന്ന വേര്‍തിരിവ് കര്‍ക്കശമായി നടപ്പാക്കപ്പെടുന്നില്ല. ആയിരക്കണക്കിനു മതവിശ്വാസികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നുണ്ടു.അവിടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായതെന്തെങ്കിലും നടക്കുന്നതായി അവരോ,രക്ഷാകര്‍ത്താക്കളോപരാതിപ്പെട്ടിട്ടില്ല.ഇത്തരം സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കില്ലെന്ന് അവരാരും വശിപിടിച്ചിട്ടില്ല.  

മിക്സഡ് സ്കൂളുകളില്‍ ഒരേ ബഞ്ചിലിരുന്ന് ഒന്നാം തരം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഇടയില്‍ രൂപംകൊള്ളുന്ന ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് തുല്യം നില്‍ക്കാന്‍ മറ്റൊന്നിനും കഴിയില്ല എന്നതാണ് സത്യം.ലിംഗപരമായ വ്യത്യാസം മനസിലാക്കിതന്നെ പരസ്പരം ഇടപഴകാനും,സഹകരിക്കാനും,പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയാകാനും ഇവര്‍ക്ക് കഴിയും. പ്ലേ സ്കൂളുകളില്‍ പോലും എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ വേലികെട്ടി തിരിച്ചിരുത്തി ശീലിക്കുന്നവര്‍ അവരില്‍ ലിംഗവിവേചനത്തിന്റെ അനാശാസ്യമായ,അനാരോഗ്യകരമായ ,അപകടകരമയ വിഷബീജങ്ങള്‍ കുത്തിവെക്കുകയാണു ചെയ്യുന്നത്.ഇങ്ങനെ വേര്‍തിരിച്ച് വളര്‍ത്തപ്പെടുന്നവര്‍ ആണ്‍-പെണ്‍ ബന്ധങ്ങളെ തെറ്റായി സമീപിക്കാന്‍ തുടങ്ങുന്നു

 .തന്താങ്ങളുടെ ലിംഗങ്ങളിലേക്കും ശരീരങ്ങളിലേക്കും മാത്രം അവര്‍ നങ്കൂരമിടാന്‍ തുടങ്ങുന്നു.എതിര്‍ലിംഗത്തില്‍ പെട്ടവരെ ഭയത്തോടെയും ,വെറുപ്പോടെയും കാണുന്നവര്‍ ,കൌമാരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ചോദനകളുടെ വിസ് ഫോടനത്തില്‍ വഴിതെറ്റിപ്പോയേക്കാം.കേരളത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ ലൈംഗികാപവാദക്കേസുകളില്‍ പിടിയിലായ ചെറുപ്പക്കാരില്‍ നല്ലൊരുശതമാനം പേരും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കൂളുകളിലും കോളേജുകളിലും മാത്രം പഠിച്ചു വളര്‍ന്നവരാണു.ഇവരുടെ ഇരകളില്‍ ഭൂരിപക്ഷവും വിമന്‍സ് കോളേജുകളില്‍ കടുത്ത അച്ചടക്കത്തില്‍ പഠിച്ചവരാണു.കുട്ടിക്കാലം മുതല്‍ പരസ്പരം ഇടപഴകാന്‍ അവസരം നല്‍കാതെ ,അടച്ചിട്ട് വളര്‍ത്തപ്പെടുന്നവരാണ് ജീവിതം തകര്‍ന്ന് മനശാസ്ത്രജ്ഞര്‍ക്കു മുന്നിലെത്തുന്നവരില്‍ നല്ലൊരു ശതമാനം പേര്‍. പ്രകൃതിദത്തമായ വികാരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കാനാവില്ലെന്നും,അനാവശ്യമായ നിയന്ത്രണങ്ങള്‍ അപകടകരമായ പൊട്ടിത്തെറിയിലേ കലാശിക്കൂ എന്നുമറിയാന്‍ ചരിത്രം പഠിക്കണമെന്നില്ല;മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി,ഇതിനു. അതുകൊണ്ടു, സാമൂഹിക പുരോഗതിയും സാമൂഹികാരോഗ്യവും തങ്ങളുടെ കൂടി കര്‍ത്തവ്യമാണെന്ന് ബോധമുള്ള മതസംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടത് സഹവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാനും,നിലവിലുള്ള എല്ലാ വിദ്യാലയങ്ങളും മിക്സഡാക്കാനുമാണു. മിക്സഡ് കോളേജുകളില്‍ അച്ചടക്കമില്ലെന്ന് വിലപിക്കുന്നവര്‍ ,അവിടെ പഠിച്ചിറങ്ങുന്നവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 

അവരുടെ ധാര്‍മ്മിക നിഷ്ഠയും സദാചാര-സാമൂഹിക-രാഷ്ട്രീയ ബോധവും പൊതു സമൂഹത്തേയും മതനേതാക്കളേയും പ്രചോദിപ്പിക്കേണ്ടതാണു.ജീവിത പ്രതിസന്ധികളെ സുധീരം നേരിടാന്‍ മനശക്തിയും ആത്മബലവുമുള്ളവര്‍ ഇവിടെ പഠിച്ചു വളര്‍ന്നവരാണ്.അല്ലാതെ, പെണ്ണുങ്ങളുടെ(ആണുങ്ങളുടേയും) പൊന്നാപുരം കോട്ടകളില്‍ അച്ചടക്കത്തോടെ അടച്ചിടപ്പെട്ടവരല്ല. അതിനാല്‍, പരസ്പരം ആദരിക്കുന്നവരുടേയും,വേദനകളും ആകുലതകളും പങ്കുവെക്കുന്നവരുടേയും,അതിലൂടെ മാതൃകാപരമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നവരുടേയും ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള എളുപ്പവഴികളിലൊന്നാണു സഹവിദ്യാഭ്യാസം.അവിടെ അവര്‍ ഒരേ ബഞ്ചിലിരുന്നു പഠിക്കട്ടെ

മനോവൈകൃതമുള്ളവരുടേയും,തുറിച്ചുനോട്ടക്കാരുടേയും,ആഭാസന്മാരുടേയും,കുറ്റവാളികളുടേയും,അരാജകവാദികളുടേയും തലമുറകള്‍ ഇനിയും കേരളത്തെ അധോലോകസമാനമാക്കി മാറ്റാതിരിക്കാന്‍ ഇത് അനിവാര്യമാണു.

42 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആനും പെണ്ണും ഒരു ബെഞ്ചിലിരുന്നു പഠിച്ചാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല.

നല്ലവഴിക്കു ചിന്തിക്കുന്നൊരു നാളെയെ കാണാനായേയ്ക്കാം...

Unknown said...

താങ്കളുടെ ആശയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

Baiju Elikkattoor said...

First of all, I must appreciate you for bring out such an important issue so vividly in your post.

One fails to understand why our society is still clinging to 19th century mind-set when man-woman relationship comes. Now a days, the men and women separation is collapsing in all the field and nothing is left which they can’t do shoulder to shoulder. So why this separation in schools! As a beginner, around 35 years back, I had studied my first standard in Delhi central school where we, girls and boys, used to sit together in the class, eat together and play together. We never felt or we were discriminated against as boys or girls. I had some of my best girl friends there. Yes, truly my friends! I still remember and cherish the days with them. Shortly after, when the war erupted between Indian and Pakistan, I was transplanted to my village in Kerala, where the school atmosphere was entirely different from Delhi! From the first standard, boys had different rows of bench and so had the girls. During intervals, boys would play different games and girls would sit separately to play pebbles. That was an odd situation. It took a long time for me to adjust to that. You know, there was a funny punishment. Teachers would make prankster boys to sit among girls. That was the most shameful thing on earth! The poor boy, among girls, would sob and sob as if all his life was shattered forever. And the girls, as soon as they see a boy among them, would go suddenly sideways repulsively as though he is a dirty creature. The teacher and other boys would laugh and laugh at the hapless fellow.

Gradually, as I moved to higher classes, I saw myself to be slowly adjusting this mind set and kept myself aloof from girls. In the high-school classes girls and boys rarely spoke to each other. Even if we spoke, the wide chasm of gender difference was there between us. I must admit that in college class speaking to a girl alone was a bit of task for me as if I was conversing with a different species, though I liked the company of girls. The inhibitory trait of gender difference had already taken deep root within me by that time.

Mr. Baby is not at all a progressive minister as he projects himself. He is populist just as any other politician we have.

ഇട്ടിമാളു അഗ്നിമിത്ര said...

നല്ല പോസ്റ്റ്... വരും തലമുറകള്‍ക്ക് വേണ്ടിയെങ്കിലും ഇതെല്ലാം നടപ്പാക്കിയിരുന്നെങ്കില്‍‍..

പക്ഷെ പൂച്ചക്കാരു മണികെട്ടും ..അല്ലെ?

Rajeeve Chelanat said...

ഭ്രാന്തിതള്ളയുടെ ഗുഹ്യഭാഗംകണ്ട്
കോള്‍മയിര്‍ കൊള്ളുന്ന
പുലയാടിമക്കളുണ്ടിവിടെ

അയ്യപ്പപ്പണിക്കരുടെ കവിതയാണ്. അങ്ങിനെയുള്ള പരിഷകളാണ് സഹവിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്.
ഓശാന പാടാന്‍ ഒരു ഇടതുപക്ഷ ബേബിദാര്‍ശനികനും.

കുഞ്ഞന്‍ said...

നമ്മുടെ മൂരാച്ചി സ്വഭാവങ്ങള്‍ എന്ന് നമ്മെ വിട്ടുപോകും..? ഇല്ല അത് അടുത്തെങ്ങും നമ്മള്‍ക്കു പൊട്ടിച്ചെറിയാന്‍ പറ്റില്ല, പറ്റില്ലേ.....


കാഴ്ചപ്പാടിനോട് യോജിക്കുന്നു..!

Unknown said...

ആണും പെണ്ണും ഒരേ ബഞ്ചിലിരുന്നു് പഠിച്ചാല്‍ നല്ലതല്ലാതെ ചീത്തയായതൊന്നും സംഭവിക്കില്ല. എതിര്‍വിഭാഗത്തെ അവര്‍ ആയിരിക്കുന്നതുപോലെ മനസ്സിലാക്കുന്നതു് മുന്‍‌വിധി ഒഴിവാക്കാനും സഹിഷ്ണുത വളര്‍ത്തുവാനും സഹായിക്കും.

മതങ്ങളിലും രാഷ്ട്രീയത്തിലും നേതാക്കള്‍ ചമയുന്ന വിദൂഷകപ്പരിഷകളെ നോക്കൂ! മാനസികരോഗികളാല്‍ വളര്‍ത്തപ്പെട്ട‍ മാനസികരോഗികള്‍‍! ‍അവര്‍ക്കു് വേണ്ടതു് വോട്ടും അനുയായികളുമാണു്. ആരോ ചൊല്ലിക്കൊടുത്ത കുറെ വാക്കുകള്‍ മെതിക്കാനല്ലാതെ, സ്വന്തമായി ചിന്തിക്കാന്‍ കഴിയാത്ത ഈ വര്‍ഗ്ഗവുമായി മര്യാദയുടെ അടിസ്ഥാനത്തില്‍ ഒരു സംഭാഷണം പോലും സാദ്ധ്യമാവില്ല.

ചിലരോടു് എന്തു് ചെയ്യണം എന്നു് മാത്രമേ പറയാവൂ. എന്തിനു് ചെയ്യണം എന്നതു് അവര്‍ക്കു് പ്രശ്നമല്ല, അതവരെ പറഞ്ഞു് മനസ്സിലാക്കാനും കഴിയില്ല. വളര്‍ത്തി വളര്‍ത്തി ഭാരതത്തെ അധികപങ്കും ഇതുപോലുള്ളവരുടെ നാടാക്കി മാറ്റുകയായിരുന്നു. കഷ്ടം എന്നേ പറയേണ്ടൂ!

കൃഷ്‌ണ.തൃഷ്‌ണ said...

ലൈംഗിക അരാജകത്വവും, കപടസദാചാരവും നമ്മുടെ സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റാനുള്ള ആദ്യപടി ഇതുതന്നെയാണ്‌. പക്ഷേ ഇതൊക്കെ നടപ്പാക്കാന്‍ ഇവരൊക്കെ സമ്മതിക്കുമോ....എത്ര നല്ല കാര്യമായിരുന്നു ഇതു...പെണ്ണെന്നു കേട്ടാല്‍ ഭ്രാന്തിളകാത്ത കുട്ടികളുണ്ടാകുന്ന നല്ല കാലം ഉണ്ടായെങ്കില്‍....

അങ്കിള്‍ said...

കൌമാര വിദ്യാഭ്യാസത്തിന്റെ പേരില്‍ തുടക്കത്തിലേ ലിംഗ മാഹാത്മ്യത്തെപറ്റി പഠിപ്പിച്ചു തുടങ്ങാതെ സഹവിദ്യാഭ്യാസത്തില്‍ തുടങ്ങിയുരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എന്തു ചെയ്യാം, നമ്മുടെ വിദ്യഃ മന്ത്രി ചില മത പണ്ഢിതരുടെ മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നു. അനുഭവിക്കുക തന്നെ.

krish | കൃഷ് said...

സഹവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ....

renuramanath said...

Hi, this is a timely post. very well said.
thanks for visiting adukkala. you must have noticed the absence of recipes in it. naturally, since i hardly cook ! it is part of my attempt to find out the history of food in kerala ! i'm not a regular blogger. so, keep visiting... send me your email.

പപ്പൂസ് said...

സത്യം....

യാരിദ്‌|~|Yarid said...

അല്ലെങ്കില്‍ ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിച്ചാലെന്തു സംഭവിക്കാന്‍. ലോകമിടിഞ്ഞു വീഴുമൊ? അങ്ങനെയാണെല്‍ ഇന്‍ഡ്യയും പാകിസ്ഥാനും ചുരുക്കം ചില രാജ്യങ്ങളുമൊഴിച്ചാല്‍ ബാക്കിയെല്ലാ സ്ഥലങ്ങളും എപ്പോഴെ ഇടിഞ്ഞ്നു വീഴേണ്ടതാണ്.

“മിക്സഡ് കോളേജുകളില്‍ അച്ചടക്കമില്ലെന്ന് വിലപിക്കുന്നവര്‍ ,അവിടെ പഠിച്ചിറങ്ങുന്നവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?അവരുടെ ധാര്‍മ്മിക നിഷ്ഠയും സദാചാര-സാമൂഹിക-രാഷ്ട്രീയ ബോധവും പൊതു സമൂഹത്തേയും മതനേതാക്കളേയും പ്രചോദിപ്പിക്കേണ്ടതാണു.ജീവിത പ്രതിസന്ധികളെ സുധീരം നേരിടാന്‍ മനശക്തിയും ആത്മബലവുമുള്ളവര്‍ ഇവിടെ പഠിച്ചു വളര്‍ന്നവരാണ്.അല്ലാതെ, പെണ്ണുങ്ങളുടെ(ആണുങ്ങളുടേയും) പൊന്നാപുരം കോട്ടകളില്‍ അച്ചടക്കത്തോടെ അടച്ചിടപ്പെട്ടവരല്ല“-

സത്യമാണ് മാഷെ . മിക്സഡ് കോളെജുകളില്‍ അച്ചടക്കമില്ലെന്ന്നു വിലപിക്കുന്നെങ്കില്‍ ഈ വിലപിക്കുന്നവനെയൊക്കെ അടിച്ചു കൊല്ലാന്‍ സമയമായി എന്നു ഞാന്‍ പറയും. കപട സദാചാരവാദികള്‍, ഇവരാണി പുതിയ തലമുറയെ നശിപ്പിക്കുന്നത്. ഒന്നിച്ചിരുന്നാല്‍ ഈ ലോകം നശിച്ചു പോകുമത്രെ..!!!!

Sabu Prayar said...

:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അല്ലെങ്കില്‍ ആണും പെണ്ണും ഒന്നിച്ചിരുന്ന് പഠിച്ചാലെന്തു സംഭവിക്കാന്‍. ലോകമിടിഞ്ഞു വീഴുമൊ?
അല്ലാതെ തന്നെ ഇവിടെ എന്തൊക്കെ നടക്കുന്നു ..

Unknown said...

പ്രിയ സുഹൃത്തെ..
ലേഖനത്തിലെ അഭിപ്രായത്തോടു യോജിക്കുന്നു.
വിഷയവുമായി ബന്ധപ്പെട്ടതായത് കൊണ്ട് എന്റെ പഴയൊരു പോസ്റ്റിലെ വരികള്‍ ഇവിടെ പകര്‍ത്തുന്നു.



പെണ്‍കുട്ടിളും ആണ്‍കുട്ടിളും ഒരുമിച്ചിരുന്നാല്‍ എന്താണു പ്രശ്നം?


താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്.

ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് ‍ വ ല്ല കുറവുമുണ്ടോ?

പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.

പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം

ശ്രീവല്ലഭന്‍. said...

ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ (ഒന്നിച്ചിരുന്നു പഠിച്ചാല്‍ മാത്രമല്ല) വഴിപിഴച്ചു പോകുമെന്ന് വിചാരിക്കുന്നത്‌ സ്വയം വിശ്വാസമില്ലാത്തത് കൊണ്ടല്ലേ?
നല്ല ലേഖനം.

Suraj said...

പ്രസക്തമായ ലേഖനം, മൂര്‍ച്ചയുള്ള അഭിപ്രായങ്ങള്‍. ഈയുള്ളവനും അണിചേരട്ടെ :)

ഹരിത് said...

ബേബി ദാര്‍ശനികനെക്കാളും
( കടപ്പാട്: രാജീവ് ചേലനാട്) ജി. സുധാകരന്‍ നല്ല വിദ്യാഭ്യാസ മന്ത്രി ആയിരുന്നേനേ!പൂള്ളിക്കാരന്‍ പണ്ടേ സ്ത്രീ സമത്വത്തിന്റെ ആ‍ാളാണ്. പിന്നെ മതപണ്ഡിതന്മാരെ ഒട്ടും ഇഷ്ടവുമില്ല താനും.
അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു.

ആഷ | Asha said...

താങ്കളുടെ കാഴ്ചപ്പാടുകളോട് വളരെയധികം യോജിക്കുന്നു.

തോന്ന്യാസി said...

നല്ല പോസ്റ്റ്,

ഇവിടെ ആദ്യം ചെയ്യേണ്ടത് സ്ത്രീകള്‍ക്കും പുരുഷ്ന്മാര്‍ക്കുമ്ം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടച്ചു പൂട്ടാനുള്ള ഉത്തരവു പുറപ്പെടുവിക്കുകയാണ്

പോസ്റ്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു

കടവന്‍ said...

അവിടെ അവര്‍ ഒരേ ബഞ്ചിലിരുന്നു പഠിക്കട്ടെ.
മനോവൈകൃതമുള്ളവരുടേയും,തുറിച്ചുനോട്ടക്കാരുടേയും,ആഭാസന്മാരുടേയും,കുറ്റവാളികളുടേയും,അരാജകവാദികളുടേയും തലമുറകള്‍ ഇനിയും കേരളത്തെ അധോലോകസമാനമാക്കി മാറ്റാതിരിക്കാന്‍ ഇത് അനിവാര്യമാണു.
YES

Anonymous said...
This comment has been removed by a blog administrator.
Prakash : പ്രകാശ്‌ said...

ഈ ലേഖനത്തോട്‌ 100 % യോജിക്കുന്നു . എന്റേ ജീവിതത്തില്‍ ഒരു ഭാഗ്യമയാണ് ജീവിതത്തില്‍ ഒരിക്കലും mixed അല്ലാത്ത ഒരു ക്ലാസ്സില്‍ ഞാന്‍ ഇരുന്നിട്ടില്ല എന്നുള്ളത് . കപട സാദാചാരികള്‍ ഗോ ബാക്ക്...

ഡി .പ്രദീപ് കുമാർ said...

ഈ വിഷയത്തെക്കുറിച്ച് ഇത്രയും ഗൌരവതരമായ ചര്‍ച്ച നടക്കുന്നതില്‍ സന്തോഷം.
മലപ്പുറം ജില്ലയില്‍ നടക്കുന്ന അത്യപൂര്‍വ്വമായ സഹവിദ്യാഭ്യാസത്തെക്കുറിച്ച് അവിടത്തെ കുറെ പാരലല്‍ കോളേജുകളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സെടുക്കാന്‍ പോയ സഹപ്രവര്‍ത്തകന്‍ പി.വി. പ്രശാന്ത് കുമാര്‍ വിവരിച്ചത് കൂടി പറഞ്ഞാലേ ഇത് പൂര്‍ണ്ണമാകൂ. ക്ലാസ് മുറിയുടെ മദ്ധ്യേ കനത്ത മതില്‍.അതിനിരുവശത്തും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരിക്കലും പരസ്പരം കാണാതെയിരുന്നു പഠിക്കുന്നു.ബഷീറിന്റെ മതിലുകളിലേതു പോലെ, ശബ്ദങ്ങളിലൂടെ അവര്‍ പരസ്പരം സംവേദിക്കുന്നു,പ്രണയിക്കുന്നു!

Anonymous said...

"ആനും പെണ്ണും ഒരു ബെഞ്ചിലിരുന്നു പഠിച്ചാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല."

പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. ബട്ട്, അടുത്ത വര്‍ഷം ബെഞ്ചിന്റെ നീളം കൂട്ടേണ്ടി വരും. ഒണ്ടായ കൊച്ചിനെകൂടി അതേലിരുത്തി ഒരുമിച്ചങ്ങു പഠിപ്പിക്കാമല്ലോ?

ഇനിയിപ്പോ ബെഞ്ചില്‍ തന്നെ ഇരുന്നു പഠിക്കണമെന്നെന്താ നിബന്ധം? ബഞ്ചിനു പകരം ക്ലാസു മുറികളില്‍ ബെഡുകള്‍ ആറേഞ്ച് ചെയ്യാം.

നടക്കുന്ന കാര്യോം വല്ലതും പറ സാറേ. പാശ്ചാത്യ രാജ്യങ്ങളില്‍ വരെ സെപരേറ്റ് ഡേസ്കുകളുണ്ട്. ലൈംഗികത മാത്രമല്ല, പേഴ്സണല്‍ ഹൈജീന്‍ എന്നതു കൂടി നോക്കണം

അങ്കിള്‍ said...

കൊച്ചു കുട്ടപ്പാ,
ഒരു ബഞ്ചില്‍ എന്നതിന്റെ ലിറ്ററല്‍ മീനിംഗ് എടുക്കണ്ട. തൊട്ടുരുമ്മി ഇരിക്കണമെന്നര്‍ത്ഥമില്ല. ഒരേ ക്ലാസിലിരുന്നാലും മതി; മതിലുകളുടെ വേര്‍തിരിവില്ലാതെ.

എന്റെ അഭിപ്രായത്തില്‍, ആദ്യം ആണിനും പെണ്ണിനും വെവ്വേറെ സ്കൂളുകള്‍ നിര്‍ത്തട്ടെ. പിന്നെയാകാം ഒരു ബെഞ്ചിലിരുത്തുന്നത്‌. പ്രത്യേക ഡസ്കുകള്‍ കൊടുത്ത്‌ അടുത്തടുത്തിരുത്താനൊക്കേ നമ്മുടെ സര്‍ക്കാരിനു പാങ്ങുണ്ടോ, ഇപ്പോള്‍?

ഇതു തന്നെയാണ് നമ്മുടെ ലൈഗിക (കൌമാര) വിദ്യാഭ്യാസത്തിനും സംഭവിച്ചത്‌. അവസാനം പഠിക്കേണ്ടത്‌ ആദ്യമേ പഠിപ്പിച്ചു തുടങ്ങുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

Do Girls and Boys Do Better in Separate Classrooms?

More and more research is showing that students achieve and learn better in single sex schools. read more http://www.4troubledteens.com/singlesexschools.html




SEE BELOW THE REPORT IN TIMES OF INDIA

http://timesofindia.indiatimes.com/US_schools_segregate_boys_girls/articleshow/2830044.cms



GREENSBORO (GEORGIA): Nearly four decades after this rural Georgia county stopped segregating its schools by race, it wants to divide students again—this time by sex.



Greene County is set to become the first school district in the nation to go entirely single-sex, with boys and girls in separate classrooms—a move born of desperation over years of poor test scores, soaring dropout rates and high numbers of teenage pregnancies.



"At the rate we're moving, we're never going to catch up," Superintendent Shawn McCollough told parents in an impassioned speech last week. "If we're going to take some steps, let's take some big steps."



The majority of longtime residents —and most of the 2,000 students in the county's schools— of this county of about 14,400 people between Atlanta and Augusta, are black and working class.



McCollough pointed to research showing that boys and girls learn differently, and said separating them will allow teachers to tailor their lessons. Also, boys won't misbehave as much because they will no longer be trying to impress the girls, and the girls will be more likely to speak up in class because they won't be afraid to look smart in front of the boys, he said.



The school board's move to radically overhaul the system next fall has angered parents, students and teachers, who say they weren't consulted. And one of the nation's foremost proponents of single-sex education warned that the board has gone too far.



The measure, approved two weeks ago, applies to the high school, the middle school and both elementary schools. It exempts only the preschool and a charter school, which is public but operates independently.



Leonard Sax, head of the National Association for Single Sex Public Education, said that while single-sex schools and classrooms are on the increase, he knows of no other community that has converted its entire school system.



He called the move illegal. Districts across the US have been switching to single-sex education since federal officials issued rules to ease the process in 2006. Nationally, at least 366 public schools are either entirely single-sex or have single-sex classrooms, Sax said.



In Greene County, boys and girls will be in separate classrooms in the elementary schools. Boys and girls in grades seven through 12 will attend separate schools. Some electives and extracurricular activities such as ROTC and band will probably be coed.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മുതലാളിത്ത ഹിഡന്‍ അജണ്ടകളുടെ കുഴലൂത്തുകാരനാകും മുന്‍പ്‌ ലോകത്ത്‌ എന്തു നടന്നു കൊണ്ടിരിക്കുന്നു വെന്നും, പറയാന്‍ പോകുന്ന വിഷയത്തിന്‌മേല്‍ ലോകം പിന്‍പറ്റിയതിന്റെ പേരില്‍ എന്തു സംഭവിച്ചു കൊണ്ടിരിക്കുന്നു വെന്നും താങ്കള്‍ അന്വേഷിക്കേണ്ടതായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തങ്കള്‍ക്കുള്ള സമൂഹ്യകമായ കടപ്പാടുകള്‍ മറന്നുകൊണ്ട്‌ ഇത്തരം തെറ്റിദ്ധാരണ പരമായതും മുസ്ലിം സമുദയത്തെ പ്രതികൂട്ടില്‍ നിറുത്തി കൊണ്ട്‌ ഇങ്ങിനെയൊരു പോസ്റ്റ്‌ വേണമായിരുന്നോ എന്ന് ഉത്തരം പറയേണ്ടത്‌ താങ്കളുടെ മന:സാക്ഷിയോട്‌ തന്നെയാണ്‌ എന്നുണര്‍ത്തികൊണ്ട്‌ നിറുത്തട്ടെ ആധൂനിക പത്രപ്രവര്‍ത്തക സുഹൃത്തെ...

Do Girls and Boys Do Better in Separate Classrooms?

More and more research is showing that students achieve and learn better in single sex schools. read more

http://www.4troubledteens.com/singlesexschools.html

http://timesofindia.indiatimes.com/US_schools_segregate_boys_girls/articleshow/2830044.cms

Anonymous said...

അല്ല കുട്ടപ്പന്‍ ജൂനിയര്‍ സ്വന്തം വീട്ടില്‍ തന്നെ ആണോ താമസം? അങ്ങനാണേല്‍ ചിലപ്പം അവിടേം ആള് കു‌ടാന്‍ സാധ്യതയുണ്ട്.

കുട്ടപ്പന്‍ Senior

Anonymous said...

അനോണി കുട്ടപ്പന്‍ സീനിയറിനു വീട്ടില്‍ ആളേ കൂട്ടണമെങ്കില്‍ അതു നിന്റെ നാട്ടുകാരോടു പറയു.

ഇവിടെ കിടന്നു ചിലക്കുന്ന സമയത്ത് നിന്റെ വീട്ടില്‍ ആളെണ്ണം കൂടാനുള്ള വിത്തു നടാന്‍ ആരെങ്കിലും കയറിക്കാണും

വീട്ടില്‍ പോടാ

കൊച്ചുത്രേസ്യ said...

പ്രസക്തമായ ലേഖനം..
തമ്മില്‍ അകറ്റിനിര്‍ത്തുമ്പോഴാണ്‌ വേലി ചാടാനുള്ള പ്രവണത കൂടുതലുണ്ടാകുന്നത്‌.

ലിംഗപരമായ വ്യത്യാസം മനസിലാക്കിതന്നെ പരസ്പരം ഇടപഴകാനും, സഹകരിക്കാനും,പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയാകാനും ഇവര്‍ക്ക് കഴിയും
ഇതിനു അടിവരയിടുന്നു..

ഒന്നടുത്തിരുന്നാലുടനെ ലൈംഗികാരാജകത്വത്തിലേക്കും മറ്റും വഴുതിവീഴാന്‍ നമ്മുടെയൊക്കെ കുട്ടികളെന്താ വല്ല മാനസികരോഗികളുമാണോ!!

ശ്രീവല്ലഭന്‍. said...

ആണും പെണ്ണും പഠിക്കുന്ന രീതിയില്‍ വ്യത്യാസം ഉണ്ടെന്ന് വച്ച് അവരെ മാറ്റി ഇരുത്തി വേറെ വേറെ പഠിപ്പിക്കണം എന്നതില്‍ അര്‍ത്ഥമില്ല. എല്ലാ ആണ്‍കുട്ടികളും എല്ലാ പെണ്‍കുട്ടികളും comprehense (കാര്യങ്ങള്‍ മനസ്സിലാക്കുന്ന രീതി?) ചെയ്യുന്നതും വളരെ വ്യത്യസ്ഥമായിട്ടല്ലേ? എന്ന് വച്ച് പഠിക്കാന്‍ മോശമായ കുട്ടികളേം പഠിയ്ക്കാന്‍ മിടുക്കരായ കുട്ടികളേം മാറ്റി ഇരുത്തണം എന്ന് പറയുന്നത് പോലെയേ ഇതും എന്ന് എനിക്ക് തോന്നുന്നുള്ളു. പഠനം എന്നുള്ളത് വെറും മാര്‍ക്ക് വാങ്ങാനുള്ളത് എന്നാണെങ്കില്‍ പോലും ആ ലോജിക്ക് ശരിയല്ല. ഇപ്പോള്‍ പലയിടങ്ങളിലും Montessori method പ്രാവര്‍ത്തികമാക്കുന്നുണ്ട്.

" The method is characterized by an emphasis on self-directed activity on the part of the child and clinical observation on the part of the teacher (often called a "director", "directress", or "guide"). It stresses the importance of adapting the child's learning environment to his or her developmental level, and of the role of physical activity in absorbing academic concepts and practical skills."

The Montessori philosophy is built upon the idea that children develop and think differently than adults.
നമ്മുടെ ഡി പി ഇ പി യുമായ് സാമ്യം ഉണ്ടെന്ന് തോന്നുന്നു.
കു‌ടുതല്‍ വിവരങ്ങള്‍ വിക്കിയില്‍ കിട്ടും http://en.wikipedia.org/wiki/Montessori

വിദ്യാഭ്യാസം എന്നുള്ളത് വെറും മാര്‍ക്ക് വാങ്ങാന്‍ മാത്രമുള്ളതല്ല. മനുഷ്യര്‍- ആണും പെണ്ണും, നാനാ ജാതി മതസ്ഥരും എല്ലാം തുല്യരാണെന്ന് ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുകയും വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കുട്ടികളെ എതിര്‍ ലിംഗത്തിലുള്ളവരെ പരസ്പരം അറിയാനും, ബഹുമാനിക്കുവാനും പഠിപ്പിക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ ഉദ്ദേശം ആണ്. ലേഖനത്തിന്റെ ഉദ്ദേശം ഏതെങ്കിലും ഒരു മതത്തെ താഴ്ത്തി കാട്ടാന്‍ ആണെന്ന് എന്‍റെ വായനയില്‍ തോന്നിയില്ല. ഇതില്‍ പ്രതികരിച്ചവര്‍ ആരും തന്നെ അങ്ങനെ വ്യഖ്യാനിച്ചതായും കണ്ടില്ല. മറിച്ച് ലേഖനത്തിന് ആസ്പദമായ സംഭവം ഇപ്പോള്‍ മുസ്ലിം മതത്തില്‍ നിന്നുണ്ടായി. അതിപ്പോള്‍ അടുത്തത് മറ്റു മതത്തില്‍ ഉണ്ടായാലും ഞാന്‍ ഇങ്ങനെ എഴുതൂ. എന്‍റെ മതത്തില്‍ മതഭ്രാന്ത് കാണുമ്പോള്‍ ഇതിലും ശക്തമായ് പ്രതികരിച്ചിട്ടുണ്ട്.

ഇതെന്‍റെ അഭിപ്രായം.

ഗീത said...

തീര്‍ച്ചയായും യോജിക്കുന്നു. പക്ഷേ നമ്മുടെ സമൂഹത്തിന്റെ മൈന്‍ഡ് സെറ്റ് ഒന്നു മാറ്റിയെടുക്കാന്‍ കാലം കുറച്ചെടുക്കും....
സമൂഹം മതിക്കുന്ന ആള്‍ക്കാര്‍ ഒരു അവബോധം ഉണര്‍ത്താന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാവും....

ഡി .പ്രദീപ് കുമാർ said...

Dear Sherif Haider Vellarakkad,
Thanks a lot for you painstaking 'research' in favour of segregated schools.I have gone through the site '4 troubled teens.com'.The authenticity of the so-called research is doubutful as it seems a manufactured one.The terms such as female learning style etc sound comic.What ever the results of such umpteen researches and surveys, the basic question here is that of the mindset.Should women be treated 'lesser equals'as weaker section?Should they be confined to households as domestc animals?Still women are not allowed even in some places of worship.People like you still find some religious/physiological excuse for this also.I remember reading scrors of such funny arguments by priests,religious fanatists and fundamentalists when the British opened girls' schools,allowed lowercaste women to wear blouse, given Dalits freedom of worship etc...Plese dont see the world through your narrow religious belief.Mostof the sweeping social reforms, inluding voting right for women in some Gulf countries, have been implemented without the consent of the religious heads by upsetting the apple carts of the statusquoists!

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

താങ്കള്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു സുഹൃത്തെ താഴെ കൊടുക്കുന്ന വെബ്‌ പേജില്‍ പോയാല്‍ താങ്കളുടെ സംശയം ദൂരികരിക്കപെടുമെന്ന് തോനുന്നു. just coppy and paste then search.

http://www.4troubledteens.com/

http://www.4troubledteens.com/singlesexschools.html

http://timesofindia.indiatimes.com/US_schools_segregate_boys_girls/articleshow/2830044.cms





പിന്നെ താങ്കളുടെ കാഴ്ചപാടിലേയ്ക്ക്‌ ബുദ്ധിയെയും യുക്തിയെയും ചിന്തയെയും ചുരുക്കി കൊണ്ട്‌ പരമാര്‍ഥങ്ങള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന താങ്കളെ പോലുള്ളവരോട്‌ സംസാരിക്കുന്നതില്‍ സാംഗത്യം ഇല്ല എന്നു ഞാന്‍ വിശ്വസിക്കുന്നത്‌ കൊണ്ട്‌ ഈ വിഷയവുമായി ബന്ധപ്പെട്ട താങ്കളുടെ വാദഗതികളെ ഖണ്ഡിക്കാനുള്ള വ്രഥ ശ്രമം ഞാനിവിടെ ഉപേക്ഷിക്കുന്നു.

ഡി .പ്രദീപ് കുമാർ said...

അമ്മയെ തല്ലിയാലും രണ്ടുണ്ടു പക്ഷം എന്നൊരു പഴഞ്ചൊല്ലു ഓര്‍മ്മവരുന്നു,സുഹൃത്തേ.സഹവിദ്യാഭ്യാസത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നള്‍കാന്‍ താങ്കള്‍ നെറ്റ് പരതി കൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ക്കു ബദലായി അതിനെക്കാളേറെ എനിക്കും കാട്ടിത്തരാനാകും.
GENDER IN POLICY AND PRACTICES
www.googlebooksearch_files/vp205946010.js
BEYOND THE GREAT DIVIDE SINGLE SEX
THE SPIRIT OF COEXISTENCE
(THE HINDU EDUCATION PLUS 19.10.2004)
WHY SHOULD MUSLIM GIRLS BE DISCRIMINATED AGAINST COEDUCATION(TOI 14.12.2007)
...ഇങ്ങനെ നീളുന്നു ആ പട്ടിക.
പക്ഷേ, ഞാന്‍ ഇവ വായിച്ചിട്ടൊന്നുമല്ല ഈ നിലപാടുകളിലെത്തിച്ചേന്നത്,സ്നേഹിതാ. അനുഭവമാണു ഏറ്റവും വലിയ ഗുരുനാഥന്‍.മിക്സഡ് സ്കൂളുകളിലും കോളേജുകളിലും പഠിച്ചു വളര്‍ന്ന എനിക്ക് സഹവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ചെഴുതാന്‍ ഒരാളുടേയും വക്കാലത്ത് അവശ്യമില്ല.സമീപനത്തിന്റെ മാത്രം പ്രശ്നമാണത്.മതമൌലികവാദത്തിന്റെ വക്താക്കള്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല.ഇവിടെ ജനാധിപത്യവ്യവസ്ഥയായത് ഭാഗ്യം!നമുക്കു ചര്‍ച്ച തുടരാം.സംവാദങ്ങളാണു,സുഹൃത്തെ,സമൂഹത്തെ ചലനാത്മകമാക്കുന്നത്.

Sapna Anu B.George said...

വായനയുടെ ലോകത്തെ കഥാകാരന്മാരെ കണ്ടതില്‍ സന്തോഷം.........

Anonymous said...

ഞാന്‍ ഇതു വരെ സന്ദര്‍ശിച്ച ബ്ലൊഗുഗളില്‍......... THE BEST.....

സ്നേഹപൂര്‍വ്വം.... പ്രകാശേട്ടന്‍

prakashettan@gmail.com
trichur, 21st may 08

i was there at the trichur bloggers meet.... neril kandu parichayapetaan saadhichilla......
enne fonil vilichirunnallo.... pradeep somasundarthinte kaaryam parayaan.....
veendum kandumuttam.........

i am developing following blog.....
sahaayikkumallo....
http://jp-smriti.blogspot.com

Sureshkumar Punjhayil said...

Good one. Best wishes...!!!

ഷാ said...

വളരെ വളരെ വൈകിയാണ് ഇവിടെ എത്തിയത്. പക്ഷെ, ഒന്ന് കൈയ്യടിക്കാതെ പോകുന്നതെങ്ങനെ...?

ഡി .പ്രദീപ് കുമാർ said...

14 വർഷം മുൻപ് ഈ ലേഖനം എഴുതുമ്പോൾ പരാമർശിച്ച,മലപ്പുറം ജില്ലയിലെ ചില സ്കുളുകളിലെ ക്ളാസ് മുറികളിലെ ആ മറകൾ ഇന്ന് എവിടെ?
വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വലിയ പുരോഗതിയാണു ഒരേക്ളാസിലെ ആ ആൺ,പെൺ മതിലുകൾ അപ്രത്യമാക്കിയത്. പക്ഷേ, ചില മതമൗലികവാദികൾ അതൊക്കെ തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്ന കാലമാണിത്.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍