ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 25 May 2008

ചെകുത്താന്മാര്‍ ഉണ്ടാകുന്നത്....

ദൈവം പരാജയപ്പെടുന്നിടത്ത് ചെകുത്താന്മാര്‍ പിടിമുറുക്കുമെന്നൊരു പഴംചൊല്ലുണ്ടു.
വിശ്വാസത്തട്ടിപ്പുകാരും,വ്യാജസ്വാമിമാരും,ആദ്ധ്യാത്മിക വ്യാപാരികളും കരാളനൃത്തം ചെയ്യുന്ന കേരളത്തിന്റെ പൊതുജീവിതം ഇത്രയും മലീമസമാക്കപ്പെട്ടതിനു ആരാണുത്തരവാദികള്‍?


ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്നതേ ലഭിക്കൂ.അതാണു ലോകനീതി.
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുട്ടപ്പര്‍ത്തിലെ ബാബയുടെ ഭജനമഠങ്ങളില്‍ ചിത്രത്തില്‍ നിന്നു വിഭൂതി പൊടിയുന്നുവെന്ന അത്ഭുതകഥ പ്രചരിച്ചു തുടങ്ങുമ്പോള്‍ അതിനെതിരെ രംഗത്തിറങ്ങാന്‍ എ.ടി. കോവൂരും.എം.സി.ജോസഫും,ഇടമറുകും മാത്രമല്ല ഉണ്ടായിരുന്നത്.ഇടതുപക്ഷക്കാരും ബുദ്ധിജീവികളും എഴുത്തുകാരും കാമ്പുശ്ശേരി കരുണാകരനെപ്പോലുള്ള ധിഷണാശാലികളായ പത്രാധിപന്മാരും ഇത്തരം ദിവ്യന്മാര്‍ക്കെതിരെ പടക്കളത്തിലിറങ്ങി.ജനയുഗവും കേരള കൌമുദിയും തൃശ്ശൂര്‍ എക്സ്പ്രസ്സും മലയാള നാടും ഇതിനായി പത്രത്താളുകള്‍ നീക്കിവച്ചു. ദൈവാവതാരമായ സായിബാബ അന്തരീക്ഷത്തില്‍ നിന്നു ‘സൃഷ്ടിച്ചെടുത്ത’ വാച്ച് എങ്ങനെ എച്ച്.എം.ടി യുടേതായി എന്നും,നോട്ടുകള്‍ എങ്ങനെ റിസര്‍വ്വ് ബാങ്കിന്റേതായി എന്നും ചോദിക്കാന്‍ ഇവിടെ ആളുണ്ടായിരുന്നു. മാധ്യമങ്ങളീല്‍ അത് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു. കലാ-സാഹിത്യ സംഘടനക്കാരും സ്റ്റഡീ സര്‍ക്കിളുകാരും അവതാരങ്ങളെക്കുറിച്ച് സംവാദങ്ങള്‍ നടത്തി.ഈയുള്ളവനെപ്പോലെ മീശമുളയ്ക്കുന്ന പ്രായത്തിലുള്ളവര്‍ വരെ മനുഷ്യദൈവങ്ങള്‍ക്കെതിരെ റോഡിലിറങ്ങി പ്രകടനം നടത്തി.സായീ ഭജനമഠങ്ങളിലേക്ക് മാര്‍ച്ച് നടത്തി.പോസ്റ്ററൊട്ടിച്ചു.

പുട്ടപ്പര്‍ത്തിയിലെ ബാബയുടെ ഗെയ്റ്റിനു മുന്നില്‍ തന്നെ എ.ടി. കോവൂരും ബി.പ്രേമാനന്ദും ഈ അവതാരത്തിന്റെ മാജിക്കുകള്‍ ഒന്നൊന്നായി തുറന്നു കാട്ടി.കേരളമെമ്പാടും ദിവ്യാത്ഭുത അനാവരണ പരിപാടികള്‍ നടന്നു.

അങ്ങനെ ,സായിബാബയുടെ ദൈവാവതാരകഥകള്‍ക്കും ദിവ്യാത്ഭുതങ്ങള്‍ക്കും തിരശ്ശീല വീഴാന്‍ തുടങ്ങി.അത് ജന്മദിനാഘോഷങ്ങളിലെ സ്ഥിരം നമ്പറുകളില്‍ മാ‍ത്രമായി ഒതുങ്ങി.ബാബയുടെ ചുവടു പിടിച്ച് വാച്ചും ,നോട്ടും വിഭൂതിയും ഭക്തര്‍ക്ക് നല്‍കുന്ന മനുഷ്യദൈവങ്ങളുടെ പരമ്പര ഏതാണ്ടു അന്യം നിന്നു.1980-തുകളില്‍ വള്ളിക്കാവിലെ സുധാമണി സ്വയം കൃഷ്ണാവതാരമായി ഉയര്‍ന്നു വന്നപ്പോള്‍ പറഞ്ഞുപരത്തിയ ദിവ്യാത്ഭുത കഥകള്‍ക്കും അകാലമൃത്യു സംഭവിച്ചു.സുധാമണിക്ക് വിശക്കുന്നതറിഞ്ഞ് അടുത്തു വന്ന് പാല്‍ ചുരത്തിയ പശുവും മറ്റും അനാഥദിവ്യാത്ഭുത കഥകളായി ചത്തൊടുങ്ങി…തങ്ങള്‍ സാമൂഹികപ്രവര്‍ത്തകരാണെന്നും ദൈവാവതാരങ്ങളല്ലെന്നും സായിബാബക്കും അമൃതാനന്ദമയിക്കും സമ്മതിക്കേണ്ടി വന്നത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നടന്ന ശക്തമായ ഈ പ്രചാരണപരിപാടികളെ തുടര്‍ന്നായിരുന്നു.തങ്ങള്‍ക്ക് ആരേയും രക്ഷിക്കാനുള്ള കഴിവില്ലന്ന് സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ സ്ഥാ‍പനത്തോടെ അവര്‍ വ്യക്തമാക്കും ചെയ്തു.

എണ്‍പതുകളുടെ അവസാനത്തോടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടതുപക്ഷക്കാരും മാധ്യമങ്ങളും പിന്‍വാങ്ങി. യുക്തിവാദ പ്രസ്ഥാനം തന്നെ ഭിന്നിച്ച് നാമാവശേഷമായി.മൂക്കറ്റം കുടിച്ചുമറിയുന്നതാണു തങ്ങളുടെ സാംസ്കാരികദൌത്യമെന്ന് നമ്മുടെ ബുദ്ധിജീവികള്‍ തിരിച്ചറിഞ്ഞു.പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് മതസംഘടനക്കാരും അനുയായികളും ചേക്കേറി.മുന്‍ നക്സലൈറ്റുകളായ ഫിലിപ്പ് എം പ്രസാദിനും വെള്ളത്തൂവല്‍ സ്റ്റീഫനും മാത്രമല്ല,കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനം മുന്‍കൂട്ടി പ്രവചിച്ച മഹാനായ രാഷ്ട്രീയദാര്‍ശനികന്‍ ഒ.വി.വിജയനു വരെ അമൃതാനന്ദമയിക്കും,പള്ളിക്കും കരുണാകര ഗുരുവിനുമൊക്കെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന മനോനിലയെത്തി.

ഇങ്ങനെ, സര്‍വ്വ വിഭാഗം ജനങ്ങളുടേയും പേട്രനേജില്‍ ,കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ വിശ്വാസവ്യാപാരം കേരളത്തെയാകെ ഗ്രസിക്കുന്ന,എല്ലാം നിയന്ത്രിക്കുന്ന മഹാപ്രസ്ഥാനമായി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.

കുറ്റവാളികളും തട്ടിപ്പുകാരും ലൈംഗികാഭാസന്മാരും സന്യാസിമാരുടേയും പുരോഹിതരുടേയും വേഷമണിഞ്ഞ് വ്യാപരിക്കാന്‍ തുടങ്ങി.പ്രതിപക്ഷ-ഭരണകഷി,പുരോഗമന-പിന്തിരിപ്പന്‍ ഭേദവിചാരങ്ങളൊന്നുമില്ലാതെ ഇവര്‍ക്കു ചുറ്റും അധോലോകസംഘങ്ങള്‍ രൂപം കൊണ്ടു.രാഷ്ട്രീയക്കാരും പൊലീസുകാരും മാധ്യമങ്ങളും ഉള്‍പ്പെട്ട കോക്കസ് ഇവരുടെ സംരക്ഷകരായി.

കേരളീയ സമൂഹത്തില്‍ ഉപഭോഗാസക്തി വര്‍ദ്ധിച്ചതുകാരണം കഴിഞ്ഞ ദശകങ്ങളിലുണ്ടായ അരക്ഷിതാവസ്ഥ മൂലമാകാം,വ്യവസ്ഥാപിതമതങ്ങളുടേയും വിശ്വാസപ്രമാണങ്ങളുടേയും പരിധിക്കപ്പുറം ആത്മശാന്തിയും സാന്ത്വനവുമൊക്കെ തേടി ജനങ്ങള്‍‍ ഇത്തരം വിശ്വാസത്തട്ടിപ്പുകാരുടേയും അവതാരങ്ങളുടേയുമൊക്കെ അടുത്തേക്ക് ഓടാന്‍ തുടങ്ങിയത്.
അതിന്റെ കാരണം മതനേതാക്കള്‍ ഗൌരവപൂര്‍വ്വം പഠിക്കേണ്ടിയിരിക്കുന്നു.

ആത്മഹത്യാനിരക്കില്‍ കേരളത്തിനുണ്ടായ വളര്‍ച്ചയും മനുഷ്യ ദൈവങ്ങളുടെ അടുത്തേക്കുള്ള ഓട്ടവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കരുതണം. ആത്മഹത്യ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും നാസ്തികരല്ല;വിശ്വാസികളാണു‍.അവസാന അഭയമായ മതങ്ങള്‍ പോലും തങ്ങളെ കൈവിടുന്നു എന്ന ഘട്ടത്തിലാണു അവര്‍ ഈ കടുംകൈ ചെയ്യുന്നത്.


മത്സരാധിഷ്ടിതമായ ജീവിതത്തില്‍ കൂടുതല്‍ പേര്‍ അരക്ഷിതത്വവും അരാജകത്വവും അനുഭവിക്കുന്നു.അവരാണു മനുഷ്യദൈവങ്ങളിലേക്കും താന്ത്രിക-മാന്ത്രിക-കുട്ടിച്ചാത്തന്‍-അവതാരങ്ങളിലേക്കും തിരിയുന്നത്.വിദ്യാവിജയയന്ത്രവും,ധനയാകര്‍ഷണ-ഭൈരവയന്ത്രവും ഏലസും ജ്യോതിഷവും ചരടും രക്ഷയും നഗ്നപൂജയുമൊക്കെ ഇവര്‍ക്ക് അത്താണിയാകുമ്പോള്‍ സമാധാനം പറയേണ്ടത് നമ്മുടെ മതനേതാക്കളാണു.തങ്ങളുടെ വിശ്വാസികള്‍ക്ക് ശാന്തിയും സമാധാനവും ആശ്വാസവും നല്‍കാന്‍ അവര്‍ പരാജയപ്പെടുമ്പോഴാണു ചെകുത്താന്മാര്‍ ഉണ്ടാകുന്നത്.

ജനങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ക്ക് കാലിടറുന്നുവോ?സമൂഹത്തിനു മുന്നില്‍ മാതൃകയാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടോ?മനുഷ്യനെ നന്മയിലേക്കും പരസ്പര സ്നേഹത്തിലേക്കും നയിക്കുന്ന മാര്‍ഗ്ഗദീപങ്ങളാകാന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ?
ഇല്ലെങ്കില്‍ ചെകുത്താ‍ന്മാര്‍ ബാക്കി ചെയ്തുകൊള്ളും.

15 comments:

Baiju Elikkattoor said...

വളരെ നല്ല രീതിയില്‍ ഈ വിഷയം അവതരിപ്പിച്ചതിനു നന്ദി. കുറ്റകൃത്യങ്ങളും ഭക്തിയും തമ്മില്‍ അഭേദൃമായ ബന്ധം സമൂഹത്തില്‍ ഉണ്ടെന്നു വേണം കരുതാന്‍. അസാധാരണമാം വിധം ഭക്തി പ്രളയമാണിന്നു സമൂഹത്തില്‍; അതോപോലെ കുറ്റകൃത്യങ്ങളും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ലേഖനം.

ജനങ്ങളെയും നാടിനേയും രക്ഷിക്കാന്‍
തുനിഞ്ഞിറങ്ങുന്ന രാഷ്റ്റ്രീയ നേതാക്കളല്ലല്ലോ നമുക്കുള്ളത്.

നീതിയും സത്യവും വിജയിക്കണമെന്ന ബോധം ജനങ്ങള്‍ക്കുന്റാവുന്നതെന്നോ അന്നേ നമ്മുടെ നാട് നന്നാവൂ

Harold said...

ഈ പോസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു.

പക്ഷെ യുക്തി വാദം കൊണ്ടു മാത്രം സമൂഹത്തിലെ പ്രശ്നങ്ങള്‍ തീരുമോ? പാവപ്പെട്ടവന്റെ പട്ടിണി മാറുമോ? അപ്പോള്‍ വേണ്ടത് യുക്ത്യാധിഷ്ഠിതമായി രൂപപ്പെടുത്തുന്ന ബദല്‍ നയങ്ങള്‍ കൂടിയല്ലേ? എന്തേ ഇത്തര്‍ം സിദ്ധന്മാരുടെ അടുത്ത് പ്രശ്നങ്ങള്‍ ഉള്ളവര്‍ പോകുന്നത്? അപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലാതായാല്‍ ഈ പോക്ക് നില്‍ക്കൂലേ?

നമ്മുടെ പ്രശ്നങ്ങള്‍ എന്നേലും തീരുവോ ? :)

ഡി .പ്രദീപ് കുമാർ said...

ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്നു പ്രസംഗിക്കാന്‍ ധൈര്യപ്പെട്ട ഒരു മുഖ്യമന്ത്രി(സി.കേശവന്‍)നമുക്കുണ്ടായിരുന്നു.ദേവാലയങ്ങള്‍ക്ക് തീകൊളുത്താന്‍ ആഹ്വാനം ചെയ്ത ഒരു സാമൂഹിക പരിഷ്കര്‍ത്താവും(വി.ടി)നമുക്കുണ്ടായിരുന്നു.അവരെ അതു പറയിപ്പിച്ചത് കേരളത്തിന്റെ പൊതുജീവിതത്തില്‍ ഉഷ്ണപാതമായി ആഞ്ഞടിച്ച സാമൂഹികനവോത്ഥാനപ്രസ്ഥാനങ്ങളാ‍യിരുന്നു.അതിന്റെ അവശേഷിക്കുന്ന ദുര്‍ബ്ബലമായ
ഏകാവശിഷ്ടമാണു കേരള യുക്തിവാദി സംഘം.അവര്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു?
ഇല്ലായ്മയല്ല ഇവിടത്തെ പ്രശ്നം,ഹാരോള്‍ഡേ.സമ്പത്ത് കൂടുമ്പോള്‍ ഉണ്ടാകുന്ന ആധിയും വ്യാധിയും ,കൂടുതല്‍ ഉണ്ടാക്കാനുള്ള വ്യഗ്രതയുമാണു ഇവരെ വിശ്വാസത്തട്ടിപ്പുകാരുടെ അടുക്കലേക്ക് എത്തിക്കുന്നത്. ഇന്ന് സ്വാമിമാര്‍ക്കും അവതാരങ്ങള്‍ക്കും നേരെ കല്ലെറിയുന്നവര്‍ നാളെ അവരെ കുമ്പിടും....

ശ്രീവല്ലഭന്‍. said...

വളരെ നല്ല ലേഖനം.

മാനസിക രോഗത്തിന് സമൂഹം കല്‍പ്പിച്ചിരിക്കുന്ന അവജ്ഞയും, അധികാരികളുടെ അവഗണനയും, ആവശ്യത്തിനു ചികിത്സ സൗകര്യം ഇല്ലായ്മയും എല്ലാം രോഗം വന്നവരെ ചികിത്സിക്കാനായ് പൂജയും മറ്റും നടത്താന്‍ കുടുംബങ്ങളെ പ്രേരിപ്പിക്കുന്നു. അത് 'അമ്മമാരും' സ്വാമിമാരും' മുതലാക്കുന്നു. :-(

Arun.N.M. said...

Hi,
A very good article.Wish everybody can think as clearly as you can.Keep it up

ജോണ്‍ജാഫര്‍ജനാ::J3 said...

ആത്മഹത്യ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും നാസ്തികരല്ല;വിശ്വാസികളാണു‍.അവസാന അഭയമായ മതങ്ങള്‍ പോലും തങ്ങളെ കൈവിടുന്നു എന്ന ഘട്ടത്തിലാണു അവര്‍ ഈ കടുംകൈ ചെയ്യുന്നത്...

ഡീ പ്രദീപ് കുമാറേ,ഇതെവിടെ നിന്നു ക്വാട്ടിയതാണ്?
സ്വന്തമായി എഴുതിയതാണോ എങ്കില്‍ അതൊന്നു വിശദമാക്കാമോ?
അല്ലെങ്കില്‍ എഴുതിയതിന്റെ റെഫറന്‍സും കൂടെ എഴുതൂ ഒരു ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്!

പൊറാടത്ത് said...

വളരെ പ്രസക്തമായ ലേഖനം..

“...തങ്ങള്‍ക്ക് ആരേയും രക്ഷിക്കാനുള്ള കഴിവില്ലന്ന് സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ സ്ഥാ‍പനത്തോടെ അവര്‍ വ്യക്തമാക്കും ചെയ്തു...“

എത്ര ശരി..

സജി said...

ദൈവം മരിക്കുമ്പോള്‍ മനുഷ്യന്‍ ദൈവങ്ങളാകുന്നു.
മനുഷ്യത്വം മരിച്ച മനുഷ്യ ദൈവങ്ങള്‍ ചെകുത്താന്‍ മാരിലും അപകടകാരികള്‍..

നല്ല ലേഖനം!!

പാര്‍ത്ഥന്‍ said...

പ്രദീപ്‌, താങ്കള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. വിശ്വാസികളാണ്‌ ആത്മഹത്യചെയ്യുന്നതില്‍ കൂടുതലും എന്നതിന്‌ വ്യക്തമായ തെളിവ്‌ കിട്ടാന്‍ സാദ്ധ്യതയില്ല. മാനസികമായ വിഷയങ്ങള്‍ക്ക്‌ സ്ഥിരമായ അവസ്ഥ ഉണ്ടായിരിക്കുകയില്ല. താങ്കള്‍ തന്നെ പറഞ്ഞതനുസരിച്ച്‌, 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയ ആള്‍ തന്നെയാണ്‌ 'ഗുരുസാഗരം' എഴുതിയതും.
ഞാനും ചില പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കട്ടെ. 70 കളില്‍ തുടങ്ങിയ വിദേശ സാധനങ്ങളുടെ കള്ളക്കടത്ത്‌ പിന്നീട്‌ സ്വര്‍ണ്ണത്തിലേയ്ക്കും, അടുത്തപടിയായി ബിനാമിയിലേയ്ക്കും, രാഷ്ട്രീയക്കാരടക്കമുള്ളവരുടെ കള്ളപ്പണം ഒളിപ്പിക്കാന്‍ വിദേശ നിക്ഷേപത്തിലേയ്ക്ക്‌ തിരിഞ്ഞതും എല്ലാവര്‍ക്കും അറിയാം. അധോലോകം ബിനാമിയെ ഉപയോഗിക്കുന്നപോലെ, രാഷ്ട്രീയക്കാരടക്കമുള്ള കള്ളപ്പണക്കാര്‍ സൃഷ്ടിച്ച ബിനാമികളായിരിക്കണം ഈ കപടസന്ന്യാസിമാര്‍. അല്ലാതെ ആത്മീയതയിലുള്ള ആകര്‍ഷണമല്ല എന്നു വ്യക്തം.

എന്റെ പോസ്റ്റിലെ ഗീതാ ശ്ലോകത്തിനു ശേഷമുള്ള ഒരു ശ്ലോകം കൂടി ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു.

ചിന്താമപരിമേയാം ച പ്രളയാന്താമുപശ്രിതഃ
കാമോപഭോഗപരമാ ഏതാവദിതി നിശ്ചിതാഃ (16:11)
ആശാപാശശതൈര്‍ബദ്ധാഃ കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാര്‍ത്ഥമന്യായേനാര്‍ത്ഥസഞ്ചയാന്‍ (16:12)

ഡി .പ്രദീപ് കുമാർ said...

ആത്മഹത്യാവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍‍ കൈയ്യിലുണ്ടെങ്കില്‍ ദയവായി അതൊന്നെടുത്ത് ഒരു മിനിട്ട് വീണ്ടും വായിച്ചുനോക്കുക.ആത്മഹത്യ ചെയ്തയാള്‍‍ ഒരു ഭക്തനാണെങ്കില്‍ അത് തീര്‍ച്ചയായും പത്രത്തിലുണ്ടായിരിക്കുകയില്ല.മറിച്ച് ആള്‍ നാസ്തികനോ വിജാതീയവിവാഹം കഴിച്ചയാളോ ആണേങ്കില്‍ ലേഖകര്‍ക്ക് ആവേശം കൂടും.ഇവരുടേത് ഒരു പ്രേമവിവാഹമായിരുന്നു എന്നു നമ്മള്‍ ‍വായിക്കും.പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്നവരെ ഇങ്ങനെ മരണാനന്തരം പോലും വേട്ടയാടി രസിക്കുന്നതില്‍ ക്രൂരമായ ആനന്ന്ദം കണ്ടെത്തുന്നവരാണു വിശ്വാസികള്‍.ഗള്‍ഫില്‍‍ പീഡനത്തിനിരയായ സ്ത്രീടേത് പ്രേമവിവാഹമായിരുന്നു എന്ന് അന്വേഷിച്ച് കണ്‍ടെത്തി റിപ്പോര്‍ട്ട് ച്ര്യ്ത പത്രക്കാരുള്ള നമ്മുടെ നാട്ടില്‍ ഒരു നാസ്തികര്‍‍ ആത്മഹത്യ ചെയ്താല്‍ അവര്‍ വെറുതെയിരിക്കുമോ?നേരെ മറിച്ച് ആത്മഹത്യ ചെയ്തയാള്‍ ഒരു പരമഭക്ത/ഭക്ത്ന്‍ ആയിരുന്നു എന്ന് എന്തായാലും ഒരു മാദ്ധ്യമത്തിലും വരുകയുമില്ല.

ജോണ്‍ജാഫര്‍ജനാ::J3 said...

ഡി പ്രദീപ് കുമാറേ, ചിരിക്കേണ്ട വഹ തന്നെ ഇപ്പൊ എഴുതി വെച്ചിരിക്കണത് ക്വേട്ടോ!
ഈ പ്രേമ വിവാഹം കഴിച്ചവരെല്ലാം നാസ്തികരാണെന്നാണോ, എഴുതി വച്ചിരിക്കുന്നത്.

വായിവരുന്നത് കോതയ്ക്ക് പാട്ടെന്ന രീതിയില്‍ എഴുതുന്ന തന്നോടൊക്കെ ഇനിയെന്ത് പറയാന്‍ എഴുതിയതിനു സോളിഡായ പ്രൂഫ് ചോദിച്ചപ്പോ പറഞ്ഞ മറുപടി കൊള്ളാം പയറെത്ര എന്ന് ചോദിച്ചാല്‍ അരിയഞ്ഞാഴി എന്നുത്തരം ഇത് താങ്കളുടെ മാത്രം പ്രശ്നം അല്ല നിരീശ്വരവാദികള്‍ എന്ന് സ്വയം അപിമാനിക്കുന്ന പൂരിഫാകത്തിന്റേയും കൊഴപ്പമാണ്:)
താങ്കള്‍ക്ക് വായിക്കാന്‍ ഞാന്‍ വേറൊരു സാതനം പറഞ്ഞുതരാം, ഡി ജിപി സിബി മാത്യൂസ് ഈയിടെ അണ്ണാ സര്‍വകശാലയുടെ കീഴില്‍ റിസേര്‍ച്ച് ചെയ്ത് പി എച്ച് ഡി എടുത്തു , കേരളത്തിലെ ആത്മഹത്യകളുടെ കാരണങ്ങളായിരുന്നു വെഷയം,പുള്ളിക്കാരന്റെ ഡിഫെന്‍സില്‍ പങ്കെടുത്ത ഒരു പ്രശസ്ത പ്രൊഫെസര്‍ പറഞ്ഞത് സിബിമാത്യൂസിന്റെ പ്രബന്ധം പോലെ വസ്തു നിഷ്ടമായ കണ്ടെത്തലുകള്‍ ഉള്ള ഒരെണ്ണം അടുത്ത കാലത്ത് ഇന്‍ഡ്യയിലുണ്ടായിട്ടില്ലെന്നാണ്, സമയം കിട്ടുന്നുങ്കില്‍ അതൊന്നു സംഘടിപ്പിച്ച് വായിക്കൂ ഡി പ്രദീപ് കുമാറേ, ചെല തെറ്റിദ്ധാരണ വേണോങ്കി മാറും!

ഡി .പ്രദീപ് കുമാർ said...

മറുപടിക്ക് വൈകിയതിനു ജോന്‍ജാഫര്‍ജനാ സാഹിബ്ബ് ക്ഷമിക്കണം.അങ്ങയെപ്പോലെ ഇത്ര മാന്യമായി ഒരു സംവാദം നടത്താനുള്ള വിനയം കൈവശമില്ലാത്തതിനാല്‍ ഈയുള്ളവന്‍ പിന്‍വാങ്ങുന്നു.ആത്മഹത്യ ചെയ്യുന്നവരെല്ലാം പ്രേമവിവാഹിതരാകുന്നു.ഇതു സത്യം.സത്യം.സത്യം!

ജോണ്‍ജാഫര്‍ജനാ::J3 said...

തന്റെ ഈ മറുപടിയ്ക്ക് പറയേണ്ടത്, ചങ്കൂറ്റമില്ലായ്മയെന്നാണ്. ഇപ്പൊ തന്റെ എഴുത്തിന്റെ ഉദ്ദേഷ ഷുദ്ദി മനസ്സിലായി, എഴുതുന്നു എങ്കില്‍ ഇങ്ങനെ തന്നെ എഴുതണം
എടോ പ്രതീപകുമാറേ, ഇനി ഞാന്‍ എഴുതിയ കമന്റുകള്‍ ഡിലീറ്റ് കൂടെ ചെയ്യുമ്പോ എല്ലാം ആയി താനും ഒരു ഉത്തമ നിരീശ്വര വാതിയായി കേട്ടോ, വായില്‍ വരുന്നത് എഴുതിപ്പിടിപ്പിക്കുക, അതിനു മറുപടി എഴുതിയാല്‍ മുഖം വക്രിച്ചു കാണിച്ചു ഓടി രക്ഷപ്പെടുക,
നട്ടെല്ലുണ്ടെങ്കില്‍ താന്‍ എഴുതിയത് പിന്‍‌വലിച്ച് വായനക്കാരോട് ക്ഷമ പറയുകയാണ് വേണ്ടത്, അല്ലെങ്കില്‍ താന്‍ എഴുതിവച്ചത് ശരിയെന്ന് തെളിയിക്കണം, അങ്ങനെയെങ്കില്‍ ഞാന്‍ ക്ഷമ പറയാം തന്നോട്, പരസ്യമായി തന്നെ അതിനു വേണ്ടി വേണമെങ്കില്‍ ഒരു പോസ്റ്റ് തന്നെ ഇടാം , തന്റേടമുണ്ടോ വെല്ലുവിളി ഏറ്റെടുക്കാന്‍ ഡിപ്രതീപ് കുമാറിന്?
(ഇനിയും ഞാന്‍ കാത്തിരിക്കാം ഒരു പതിനെട്ടു ദിവസം അന്നല്ലേ തനിക്ക് ഇതിനു മറുപടി പറയാന്‍ സമയമുണ്ടാവൂ?)

Sapna Anu B.George said...

ഈ വിഷയത്തെ വളരെ ലാഘവത്തോടെ എന്നാല്‍ ആവശ്യമുള്ള ഗാംഭീര്യത്തോടെ നേരിട്ടതിനു നന്ദി. താങ്കളുടെ അഭിപ്രായപ്രകടനത്തില്‍ പറഞ്ഞ ഒരു കാര്യം മാത്രം സമ്മതിച്ചു തരില്ല ഞാന്‍,ഒരു കാലത്തും.....അഭിപ്രായങ്ങള്‍ എഴുതാന്‍ പ്രതീക്ഷിക്കുമ്പോള്‍,എല്ലാവരുടെയും അഭിപ്രായത്തെ മാനിക്കുക കൂടി വേണ്ടേ!!!!!

“ആത്മഹത്യ ചെയ്യുന്നവരെല്ലാം പ്രേമവിവാഹിതരാകുന്നു.ഇതു സത്യം.സത്യം. സത്യം“.....

സ്നേഹം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കിയ ആരും തന്നെ ജീവിതത്തില്‍ തോറ്റിട്ടില്ല,അവര്‍ വിജയിച്ചിട്ടേ ഉള്ളു,അതിനു പ്രേമം‘എന്നു പറയുമ്പോള്‍ സ്നേഹത്തിനു ഏറ്റക്കുറച്ചിലില്ല,അതും സ്നേഹം തന്നെയാണ്.മറ്റൊരു മനുഷ്യജന്മത്തെ ബഹുമാനിക്കുക,എല്ലാ നല്ലതും ചീത്തയും ചേര്‍ത്തു തന്നെ സ്നേഹിക്കുക,എനിക്കു ചേരുന്നതു പോലെ അവരെ മാറ്റിയെടുക്കാതിരിക്കുക.ഞാന്‍ സ്നേഹിക്കുന്ന,പ്രേമിക്കുന്ന മനുഷ്യനെ ബഹുമാനിക്കുക.
അതാണു പ്രേമം,ഭീരുക്കളാണ്‍് ആത്മഹത്യ ചെയ്യുന്നത്,ജീവിതത്തെ പേടിക്കുന്നവര്‍!!!അല്ലാതെ പ്രേമിക്കുന്നവരല്ല.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍