ആഗസ്റ്റ് 9-നു ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു അതിക്രമം നടന്നു-108 ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടി.
കഴിഞ്ഞ നവംബറില്‍ ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്നത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന പരിഹാരക്രിയകളിലൊന്നായിരുന്നു ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടല്‍.നാലമ്പലത്തിനകത്തെ വാതില്‍മാടത്തില്‍ ഇന്ന്(9.8.2008) രാവിലെ 5 മണിമുതല്‍ 9 മണിവരെയാണു ഈ ചടങ്ങു നടക്കുകയെന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ അറിയിപ്പു പേജില്‍ കണ്ട ചെറിയൊരു വാര്‍ത്തയില്‍ നിന്നാണ് മനസ്സിലായത്.ഊട്ടുന്നത് ബ്രാഹ്മണരെയാണെന്ന് അറിയിപ്പില്‍ പറഞ്ഞിട്ടില്ല.
പക്ഷേ, ദേവപ്രശ്നത്തിന്റെ വാര്‍ത്ത ഒന്നാം പേജില്‍ കൊടുത്ത മാതൃഭൂമിയില്‍ കാല്കഴുകിച്ചൂട്ടേണ്ടത് 108 ബ്രാഹ്മണരെയാണെന്നു പറഞ്ഞിരുന്നു.ആ ബ്രാഹ്മണ ശ്രേഷ്ടര്‍ ആര്? എന്ന് ഈ ലേഖകന്‍ അപ്പോഴെ ചോദിച്ചിരുന്നു.
(കേരള കൌമുദി റിപ്പോര്‍ട്ട് നോക്കുക)
അഷ്ടമംഗലദേവപ്രശ്നമെന്നത് കവടിനിരത്തലാണു.അതിനു കാരണം ക്ഷേത്രത്തിനകത്തുണ്ടായ ദുര്നിമിത്തങ്ങളായിരുന്നു പോല്‍.അതിനാല്‍ ഭഗവാന്റെ ഹിതമറിയാനാണത്രേ അഷ്ടമംഗലദേവപ്രശ്നം നടത്തിയത്.
ചുരീദാറിട്ട സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ചത് ഭഗവാന് ഇഷ്ടപ്പെട്ടില്ലന്നായിരുന്നു ദേവജ്ഞന്മാരുടെ പ്രധാന കണ്ടെത്തല്‍.ചുരീദാറിട്ട ഭക്തകളെ കണ്ടു കൃഷ്ണന് കലികേറിയാല്‍ ഇനിയും അമ്പലത്തില്‍ അനിഷ്ടങ്ങള്‍ ഉണ്ടാകുമത്രേ!അതിനാല്‍ ഭഗവാനെ പ്രീതിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രശ്നപരിഹാരക്രിയകളില് പാപപരിഹാരാര്‍ത്ഥം ഭക്തരുടെ വിളിച്ചുചൊല്ലല്‍,108 ബ്രാഹ്മണര്‍ക്ക് കാല്‍കഴുകിച്ചൂട്ട് തുടങ്ങിയവ ഉള്‍പ്പെടും.
അതില്‍ അവശേഷിച്ച പ്രധാന പരിഹാരക്രിയയായിരുന്നു ഇന്നത്തെ കാല്‍കഴുകിച്ചൂട്ടല്‍.
അതിന്റെ വിശദാംശങ്ങല്‍ അറിവായിട്ടില്ല.ആരായിരിക്കും ഇതിന് ഭാഗ്യം സിദ്ധിച്ച ആ 108 ബ്രാഹ്മണ ശ്രേഷ്ഠര്‍?ആരായിരിക്കും ഭക്ത്യാദരപൂര്‍വ്വം ഇവരുടെ കാല് കഴുകി പൂജിച്ചിട്ടുണ്ടാകുക?തന്ത്രിക്കും,മേല്‍ശാന്തിക്കും കീഴ്ശാന്തിക്കുമൊപ്പം,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സഖാവ് തോട്ടത്തില്‍ രവീന്ദ്രനും ബ്രാഹ്മണരെ കാല് കഴുകിച്ച് സദ്യ ഊട്ടാന്‍ കുളിച്ച് ഈറനണിഞ്ഞ് ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടാകുമോ?
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മാത്രമേ സര്‍ക്കാരിനു പൂര്‍ണ്ണ നിയന്ത്രണമുള്ളുവെന്ന് സുധാകരന് മന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചത് ഓര്‍മ്മവരുന്നു.അതുകൊണ്ടു, 108 ബ്രാഹ്മണ ശ്രേഷ്ഠരുടെ കാല്കഴുകിച്ചൂട്ടലിനു സുധാകരന് സഖാവിന്റെ അംഗീകാരവും പിന്തുണയും ഉണ്ടാകണം.അറിയാന്‍ ആകാംക്ഷയുണ്ടു.
ഗുരുവായൂരപ്പന് ശക്തിക്ഷയമുണ്ടായതിനൊരു കാരണം അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനമാണെന്നു തന്ത്രി ചേന്നാസ് തിരുമേനി പ്രസ്താവിച്ചത് ദേവപ്രശ്നം നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു.
ആയതിനാല്‍ ഒരു ദേവപ്രശ്നം കൂടി നടത്തി സര്‍വ്വ അവര്‍ണ്ണരേയും ദളിതരേയും ക്ഷേത്രത്തിനകത്തു കയറ്റാതെ ,പുറത്താക്കി ശുദ്ധികലശവും പാപപരിഹാരക്രിയകളും നടത്താന്‍ മന്ത്രിസഖാവു ഉത്തരവിറക്കുമാറാകണം!
പിന് കുറിപ്പ്:
ബ്രാഹ്മണര്‍ക്കു ദിവസ്സവും നേര്‍ച്ചസദ്യ കൊടുത്തിരുന്നത് പുനരാരംഭിച്ചാല്‍ കൂടുതല്‍ പുണ്യം ഉടനടി കിട്ടും.
ആഗസ്റ്റ് 11-നു ഞായറാഴ്ച കേരള കൌമുദിയുടെ തൃശ്ശൂര്‍ പതിപ്പിന്റെ അഞ്ചാം പേജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് .ഇത് സ്വയം സംസാരിക്കുന്നതാണു.ചിത്രത്തില്‍ സൂക്ഷിച്ചു നോക്കുക.ബ്രാഹ്മണരെ കാല്കഴുകിച്ചൂട്ടിയ ദേവജ്ഞരെ ഭക്തര്‍ സാഷ്ടാംഗം നമസ്കരിക്കുന്നതു ശ്രദ്ധിക്കുക…..
19 comments:
ക്ഷേത്രപ്രവേശന വിളംബരം പൊടി തട്ടി പുറത്തെടുത്ത് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനമായി പ്രസിദ്ധീകരിക്കണമെന്ന് നോം ആവശ്യപ്പെടുന്നു...
കാലം മാറിയതറിയാത്ത ദേവന്
കാതലായെന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നുവോ?
കഷ്ടം തന്നെ!!!
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരൊ പശുവും കൂടി ആവാമായിരുന്നു.
ഒ.ടൊ.
കൃസ്ത്യന്‍ പള്ളിയില്‍ അച്ചന് കാലുകഴുകി മുത്തുന്ന ഒരു ചടങ്ങുണ്ടല്ലൊ, എന്താ അതു?
അന്നും നമുക്കൊരു പ്രതിഷേധക്കുറിപ്പിറക്കണം.
മനുഷ്യരെല്ലാം ദൈവങ്ങളാണ്, ചിലര്‍ കുറച്ച് കൂടുതല്‍ ദൈവങ്ങളും...!!!
കൃഷ്ണനോടല്ലേ ഈ കളികളൊക്കെ നടക്കൂ. അവിടെ ശിവനായിരുന്നു ഉള്ളതെങ്കില്‍ ഒറ്റയെണ്ണം അനങ്ങില്ലായിരുന്നു.
പിന്നെ വേഷവിധാനം, കലിപ്പുകളെന്നല്ലാതെ എന്തു പറയാന്‍
പ്രദീപ് നല്ല നിരീക്ഷണം. അനിലിന്റ ഓഫിന് ഒരു മറുപടി പറയണമെന്ന് തോന്നുന്നു. യേശു അന്ത്യത്താഴ സമയത്ത് ശിഷ്യന്മാരുടെ കാലുകഴുകിയതിന്റ ഓര്‍മ്മക്കായാണ് പെസഹാ വ്യാഴാഴ്ച അച്ചന്മാര് 12 പേരുടെ കാലുകഴുകി മുത്തുന്നത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന് ചെറിയവരുടെ ദാസനായിരിക്കണം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. പെസഹാക്കാലത്തെങ്കിലും കത്തോലിക്ക പുരോഹിതന്മാര് ഈ ശുശ്രൂഷയിലൂടെ യേശുവിന്റ മാതൃക കാണിക്കുന്നതില്‍ പ്രതിക്ഷേധിക്കാന്‍ എന്തിരിക്കുന്നു എന്നറിഞ്ഞാല്‍ക്കൊള്ളാം
അവിടെ ശിവനായിരുന്നുവെങ്കില് ഒറ്റയെണ്ണവും അനങ്ങില്ലായിരുന്നു എന്നു പ്രിയ പറയുന്നത് തീരെ മനസ്സിലാകുന്നില്ലല്ലോ..
ഉണ്ണുന്നതും ഊട്ടുന്നതും ദക്ഷിണ വാങ്ങുന്നതും ഒക്കെ നമ്പൂതിരി..ചെലവ് ഒക്കെ സറക്കരു.ചെയ്യുന്നതൊക്കെ ഭഗവാണു വേണ്ടി.ചെയ്യാനുള്ള ഇടവരുത്തിയതു ഭക്തമ്മാരു..അവടെ ചെന്നു അശുദ്ധാക്കുകകൊണ്ട്..
ചെലവു=സദ്യ/പ്രതേകപൂജ/ദക്ഷിണ/ഒരുക്കങ്ങളു/..
ബ്രാഹ്മണന്മാരു..അവിടെ ചിറ്റിപ്പറ്റി നടക്കുന്നവരു/108 വേണ്ടിരില്ല..ഒരാളന്നെ 108 പ്രാവശ്യം ദക്ഷിണ സ്വീകരിച്ചാ മതിയാവും..ഉണ്ണലു ഒറ്റ പ്രാവശ്യം മതി.
ഹന്ത! ഭാഗ്യം ജനാനാം!
ഓ.ടൊ. ചര്‍ച്ചക്കു ക്ഷമ,
കിരണ്‍ തോമസ് തോമ്പില്‍,
ഞാനൊരു വിശ്വാസിയല്ല, ഒരു മതതിന്റേയും, ഇന്നുവരെ അമ്പലത്തില്‍ പോയിട്ടുമില്ല.
ഈ പൊസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന കാല്കഴികിച്ചൂട്ടല് നടന്നതു ഏതൊ ദേവപ്രശ്നത്തിന്റെ വെളിച്ചത്തിലുള്ള ആചാരങ്ങള്‍ വച്ചാണു. 100 ശതമാനവും ക്ഷേത്രത്തിന്റെ മാത്രം, അല്ലെങ്കില്‍ ഹിന്ദു മതത്തിന്റെ മാത്രം ആഭ്യന്തര കാര്യമാണതു, മതപരമായ ഒരു ചടങ്ങു, താങ്കളുടെ അച്ചന്മാര് ചെയ്യുന്ന അതേ നിലവാരത്തിലുള്ള കാര്യം. ദൃഷ്ടിദോഷത്തിനതില് ഇടപെടേണ്ട കാര്യമൊന്നുമില്ല. പക്ഷെ താങ്കള്‍ ശ്രദ്ധിക്കാഞ്ഞതോ, അല്ലെങ്കില്‍ ശ്രദ്ധിച്ചില്ല എന്നു നടിക്കുന്നതോ ആയ കാര്യം ,ഈ പോസ്റ്റില്‍ ബ്രാഹ്മണരെ ഊട്ടിയതല്ല വിഷയം,മറിച്ചു ,ദേവസ്വം ബോര്‍ഡ് നിയന്ത്രിക്കുന്ന ഇടതുപക്ഷത്തിനിട്ടു താങ്ങാന്‍ കിട്ടിയ അവസരം അദേഹം ഉപയോഗിച്ചു എന്നതാണു.പള്ളിയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ശുഷ്കാന്തി ഇതുപോലെ കാണണം എന്നു ഞാന്‍ സൂചിപ്പിക്കുകയാനു ചെയ്തത്. കൃസ്തുമതത്തെ തെറ്റായി മനസ്സിലാക്കിയതു കൊണ്ടല്ല അത്തരം ഒരു കമന്റിട്ടതു എന്നു വ്യക്തമാക്കുകയാണു.അതു താങ്കള്‍ക്കു മനസ്സിലാകും എന്നു കരുതുന്നു.
കാലം മാറിയാലും -സര്ക്കാരുമാറിയാലും ,
ബ്റാഹ്മണന്റെ മഹത്ത്വവും ,സഥാനവും ,മാറുന്നില്ല.
പുരോഗമന പ്രസ്ഥാനങ്ങള്‍ എത്ര വലുതും,ശക്തവുമാണെങ്കിലും അവയെ എല്ലാം ഉള്ക്കൊള്ളാന്മാത്രം ബൃഹത്താണ് നമ്മുടെ സാംസ്കാരികതകൊണ്ട് നെയ്തെടുത്ത സവര്‍ണ്ണ ആചാരങ്ങളുടെ എട്ടുകാലി വല. വലയില്കിടന്ന് വെയിലുകൊണ്ട് ഉണങ്ങി ചാകുന്നതുവരെ അഭിമാനത്തോടെ ജീവിക്കാനും വല സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.
പോരേ.. ഭാഗ്യം!
ഭീകരമായ ബുദ്ധിശൂന്യത !!!
ഇതിനെ ഇടതുപക്ഷവുമായോ, അവരുടെ നയവുമായോ ബന്ധിപ്പിക്കേണ്ട കാര്യമില്ല. കേരളത്തിൽ ഭൂരിഭാഗവും വിശ്വാസികളാണ്, അതേത് മതമായാലും. അവരുടെ വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവർത്തി ഗവണ്മെന്റിന് ചെയ്യുവാൻ കഴിയുകയില്ല, ചെയ്യുകയുമരുത്. അതുകൊണ്ട് മന്ത്രിക്കും മറ്റും ഇതിൽ ഇടപെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ചുരിദാറിട്ടു കയറി, അന്യമതസ്ഥർ കയറി(അവർണർ കയറി എന്നല്ല തന്ത്രി പറഞ്ഞത് എന്നാണ് ഞാൻ മനസിലാക്കുന്നത്.) എന്നതൊന്നും കൊണ്ട് ഗുരുവായൂരപ്പന് ഒരു കുഴപ്പവും വരാൻ പോവുന്നില്ല. അങ്ങിനെ വിശദീകരിക്കുന്നവരേയും, ഈ രീതിയിലുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നവരേയും; വിശ്വാസികൾ തന്നെ തിരിച്ചറിയണം, അവയുടെ പൊള്ളത്തരങ്ങൾ ചോദ്യം ചെയ്യപ്പെടുകയും വേണം. വിശ്വാസികൾക്കു മാത്രമേ അതു ചെയ്യുവാൻ അർഹതയുമുള്ളൂ, ആവശ്യവുമുള്ളൂ...
@ എസ്.വി. രാമനുണ്ണി,
താങ്കളുടെ ഈ വിവരം എവിടെ നിന്നാണ് എന്നറിയില്ല. ശബരിമല, ഗുരുവായൂർ തുടങ്ങി നല്ല നടവരവുള്ള ക്ഷേത്രങ്ങളിലൊക്കെ പണം പൂജാരിക്കല്ല. എല്ലാം പൊതു ഖജനാവിലേക്ക് തന്നെയാണ് പോവുന്നത്. നടത്തുന്ന വഴിപാടുകൾക്കും, എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും രസീതുണ്ട്. (പ്രൈവറ്റ് ക്ഷേത്രങ്ങളിലും രസീതുണ്ട്, അത് ഗവണ്മെന്റിലേക്കല്ല.) ഗവണ്മെന്റ് എല്ലാ അമ്പലങ്ങൾക്കു വേണ്ടിയും ചെലവാക്കുന്നതിലും എത്രയോ ഇരട്ടി തുക ശബരിമലയിൽ നിന്നുമാത്രം വരുമാനമുണ്ട്! ഈ പറഞ്ഞ രീതിയിലായിരുന്നെങ്കിൽ, പൂജാരികളൊക്കെ കോടീശ്വരന്മാരായേനേയല്ലോ!
--
ഭ്രാന്താശുപത്രിയിലെ ജനാധിപത്യം!!!
ഫലം : ഡോക്റ്റര്‍മാരെ പിടിച്ചു ജയിലിലിടണം!!!
വിശ്വാസികളുടെ സ്വാതന്ത്ര്യ ബോധത്തെക്കുറിച്ച് അതേ പറയാനാകു.
ഓരോ വിശ്വാസിയും ഒരു അടിമയാണ്.
ദൈവത്തിന്റെ അല്ലെങ്കില്‍ പുരോഹിതന്റെ.
അടിമ ഒരിക്കലും തിരിച്ചറിവു നേടാറില്ല.
ഉടമയുടെ കയ്യിലാണ് അടിമയുടെ മനസ്സിന്റെ താക്കോലുള്ളത്.
അതുകൊണ്ടുതന്നെ വിശ്വാസികളെ വിശ്വാസികള്‍ക്ക് ചൂഷണത്തില്‍ നിന്നും ഒരിക്കലും രക്ഷിക്കാനാകില്ല.
വിശ്വാസത്തിനു പുറത്തു നില്ക്കുന്ന മാനവിക ബോധമുള്ള അവിശ്വാസികളുടെ ധര്‍മ്മമാണ് വിശ്വാസികളുടെ അടിമത്തത്തില്‍ നിന്നുമുള്ള മോചനം.
മഹാന്മാരും,പ്രവാചകന്മാരും ജനിക്കുന്നതുതന്നെ വിശ്വാസികളെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനാണ്.
ഹിന്ദു ക്ഷേത്രങ്ങളിലെ സവര്‍ണ്ണ ജാതിക്കൂത്ത് അവസാനിപ്പിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മാര്ഗ്ഗമാകേണ്ടതായിരുന്നു. പക്ഷേ, ഇടതുപക്ഷത്തെ കീഴടക്കിയിരിക്കുന്ന സവര്‍ണ്ണതയുടെ ആലിംഗനസുഖം അവരെ മാര്‍ഗ്ഗ ഭ്രംശംവരുത്താന് കാരണമാക്കിയിരിക്കുന്നു.
പ്രദീപ് താങ്കളുടെ അതി മനോഹര മായ observation ആണ്. വിശ്വാസികൾ/ വിശ്വാസം കൂടിയതല്ല മറിച്ച് അൻഡവിശ്വാസം ( faith with out thinking and questioning) എല്ലാ മതങ്ങളും/ ഇസങ്ങളും ഭരിക്കുന്നവർ ബോധപൂർവ്വം സൊന്തം കര്യ സാധ്യത്തിനായി പ്രചരിപ്പിക്കുന്നതാണു പ്രശ്നം.
കിരണ്‍ തോമസ്സ് പറയുന്നതനുസരിച്ച്, കാല് കഴുകി മുത്തുന്നത് ഒരു തെറ്റല്ല.
കുറച്ചാളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും ആരും തെറ്റുപറയുമെന്നു തോന്നുന്നില്ല.
(സി.പി.എം. കാര്‍ ഗുരുവായൂരിലെ ഒരു ആശ്രമം തകര്‍ത്തിരുന്നത് എല്ലാവരും അറിഞ്ഞ വിഷയമാണല്ലോ. അവിടെ ഏകദേശം 250 വൃദ്ധന്മാര്ക്കും/വൃദ്ധകള്‍ക്കും രണ്ടുനേരം ഭക്ഷണം കൊടുത്തിരുന്നു. അത് തകര്‍ത്തുപോയ വിപ്ലവകാരികള്‍ ആ അശരണര്‍ക്ക് ഒരു പൊതി ചോറ് വാങ്ങി കൊടുത്തതായി അറിവില്ല. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പാര്‍ട്ടിയുടെ ആള്‍ക്കാരായിട്ടും.)
ഇനി ഈ 108 ബ്രഹ്മണര്‍ എന്നു പറയുന്നതും എക്സിക്യുട്ടിവുകളായിരിക്കും. നാട്ടില്‍ വിശപ്പടക്കാന്‍ ഗുരുവായൂരിലെ നേദ്യച്ചോറ് കൊണ്ടുവന്ന് വിശപ്പടക്കിയിരുന്ന ബ്രാഹ്മണ കുടുബത്തിനെ എനിയ്ക്കറിയാം. അത്തരത്തിലുള്ള ബ്രാഹ്മണരെയൊന്നും ഈ കാല് കഴുകിച്ചുട്ടലിനു ക്ഷണിക്കാറുള്ളതായി അറിവില്ല. ഇതെല്ലാം ഭഗവാന്റെ ഓരോ ലീലാവിലാസങ്ങളല്ലെ.
(ദേവസത്തിന്റെ പദ്ധതിയിലുണ്ടായിരുന്ന ഹൈയ് ടെക് ഹോസ്പിറ്റല്‍ ഭരണ കക്ഷിയിലെ ബിനാമികളും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ചേര്‍ന്ന് ഹൈയ്ജാക്ക് ചെയ്തു എന്നും ഒരു ഊഹാപോഹം ഉണ്ട്. ഇതിനെല്ലാം ആരാണ് കുറ്റക്കാര്‍. പാവം ഭക്തന്മാരോ?)
അരവണയിലും പാല്പായസത്തിലും ഭണ്ഡാരപ്പെട്ടിയിലും കയ്യിട്ടുവാരുമ്പോള്‍ ഒരു ഉറുമ്പുപോലും കടിക്കുന്നില്ല എന്ന ആത്മവിശ്വാസമാണ് ഈശ്വരവിശ്വാസികളല്ലാത്ത ഭൗതികവാദികള്‍ക്ക് സഹായമായിട്ടുള്ളത്. വിശ്വാസികള്‍ എന്നു പറയുന്ന വിഢിജനം ഒരു പുതിയ നവോഥാനത്തിന് തുടക്കം കുറിക്കേണ്ടതായിട്ടുണ്ട്. അതിന് വിലങ്ങുതടിയാകുന്നത് ദൈവത്തെ കാണിച്ച് അതില്‍ നിന്നും ലാഭം കൊയ്യുന്നവരാണ്. അല്ലാതെ പാവം വിശ്വാസികളല്ല.
..ചെലവ് ഒക്കെ സറക്കരു.ചെയ്യുന്നതൊക്കെ ഭഗവാണു വേണ്ടി.
രാമനുണ്ണീ,
എവിടന്നു കൊണ്ടുവന്നു ഈ വിവരങ്ങള്‍. ഒരു മാസത്തെ ഗുരുവായൂരിലെ ഭണ്ഡാര വരവ് 5 കോടി രൂപയും, 100 കിലോ സ്വര്‍ണ്ണവുമാണ്. ഉത്സവക്കാലമായാല്‍ ഇതിലും കൂടുതലാവും.
ജനങ്ങള്‍ ഭണ്ഡാരത്തില് കാശ് നിക്ഷേപിക്കുന്ന അന്ധവിശ്വാസത്തിനെതിരെ ജനങ്ങള്‍ക്ക് ബോധോദയമുണ്ടാക്കാന് ഈ പറയുന്ന ഏതെങ്കിലും വിപ്ലവ സംഘടനകള്‍ തയ്യാറാവുമോ.
നാം ഏത് യുഗത്തിലാണിപ്പോഴും ? ബ്രാഹ്മണര്‍ എന്നൊക്കെ പറയുമ്പോള്‍ ഇവര്‍ക്കെന്താണ് പ്രത്യേകത ? ഇവരും സാദാരണ തിന്നുകയും തൂറുകയും ചെയ്യുന്നവര്‍ തന്നെയല്ലേ ? ഇനി ഇവരുടെ തീട്ടത്തിന് സുഗന്ധമുണ്ടൊ ? ഇവര്‍ മറ്റുള്ളവരില്‍ നിന്ന് എന്താണ് വ്യത്യാസം ? ഇവരെ പൊക്കുന്നവരാണ് ഇവരേക്കാള്‍ നാറികള് അതേത് കോത്തായത്തിലെ ഇടതുപക്ഷമായാലും വലതുപക്ഷമായാലും എന്തിന് പറയണം കേരളത്തിലെ ഏറ്റവും വലിയ പുരോഗമന ചിന്താഗതിക്കാരനായാ ഇ.എം.എസ് അദ്ദേഹത്തിന്റെ ജാതിവാലായാ നമ്പൂതിരി എന്നത് മരണം വരെ കൊണ്ടു നടന്നില്ലേ എന്തിര് പുരോഗമനവാദി എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം. പല കമ്യൂണിസ്റ്റുക്കാര്‍ പോലും ജതിയുടെ വാല് കളയാനൊരുക്കമല്ലായിരിന്നു എന്നാലിവരൊക്കെ പുലയ-നായാടി വര്‍ഗ്ഗത്തില്‍ പെട്ടവരാണെങ്കില്‍ ഈ വാലു വെയ്ക്കുകയും ചെയ്യില്ല ആരെങ്കിലും ഇവരെ പുലയാഎന്നെങ്ങാനും വിളിച്ചാല്‍ പറയേണ്ട പുകില്, സര്‍ക്കാറിന്റെ സൌജന്യം നക്കാന്‍ ഇവര്‍ക്ക് ജാതി എഴുതാം പറയാം, ഈ നാറിയ വ്യവസ്ഥിതികളെന്ന് മാറും ?
ചിത്രക്കാരാ ശക്തമായ വിയോജിപ്പ് അഭിപ്രായത്തിലെ ചിലവരികളോട് .. “മഹാന്മാരും,പ്രവാചകന്മാരും ജനിക്കുന്നതുതന്നെ വിശ്വാസികളെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനാണ്“ അല്ല ചിത്രക്കാരാ ഏത് പ്രവാചകനാണാവോ താങ്കളീ പറഞ്ഞത് ജീവിതത്തില്‍ പ്രവര്‍ത്തിച്ചത് ? (ആര്‍ക്കു വേണമെങ്കിലും പറയാം )
സര്‍ക്കാര്‍ , ചങ്കുറപ്പുള്ളതാണെങ്കില് ഇടപെടേണ്ട കേസുതന്നെ. എന്തു വിശ്വാസത്തിന്റെ പേരിലായാലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്ത്യന്‍ ഭരണവ്യവസ്ഥ അംഗീകരിക്കുന്നുണ്ടൊ എന്നതാണു കാതലായ പ്രശ്നം.
ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വയ്യെങ്കില്‍ രാജിവച്ചു പുറത്തു പോകണം. വിശ്വാസത്തെ ഹനിക്കുമെന്നുള്ള ഇട്ടാപ്പോട്ടു ന്യായവും കൊണ്ടുവന്നാല്‍ സഹതപിക്കുവാനേ കഴിയൂ, അത് ഏതു സര്‍ക്കാരായാലും. ഇനി നിയമം നടപ്പിലാക്കാത്ത സര്‍ക്കാരിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വല്ല വകുപ്പുമുണ്ടോ ?
Post a Comment