ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday, 6 August 2008

രാഷ്ട്രീയക്കാ‍രുടെ ആയുര്‍ രഹസ്യം The secrets behind politicians's high life expectancy

മലയാളികളില്‍ ഏറ്റവും ആയുസ്സുള്ളവര്‍ ആരാണു?
ലോകത്ത് തന്നെ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള ജനവിഭാഗമാണു നമ്മള്‍.അമേരിക്ക മാത്രമാണു ആയുസ്സിന്റെ കാര്യത്തില്‍ കേരളത്തിനു മുന്നിലുള്ളത്.എല്ലാ വികസ്വരരാഷ്ട്രങ്ങളിലേയും ജനങ്ങളേക്കാള്‍ നാം കൂടുതല്‍കാലം ജീവിക്കുന്നു.അടുത്ത ഏതാനും വര്‍ഷത്തിനകം നാം ആയുര്‍ദൈര്‍ഘ്യത്തില്‍ അമേരിക്കയെപ്പോലും കടത്തി വെട്ടിയേക്കും.
നമ്മുടെ സ്ത്രീകളുടെ ആയുസ്സിനാണു ഏറ്റവും ദൈര്‍ഘ്യമുള്ളത്-75 വയസ്സ്.പുരുഷന്മാരുടെ ആയുസ്സ് 71.6 വയസ്സാണു.ഇതിന്റെ അര്‍ത്ഥമിതാണു‍:നമുക്കു പ്രായമാകുന്നു.മലയാളികളില്‍ ഭൂരിപക്ഷം പേരും വൃദ്ധരോ മദ്ധ്യവയസ്കരോ ആകുന്നു.
ആയുസ്സു കൂടും തോറും സമൂഹത്തില്‍ ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു എന്ന വൈരുദ്ധ്യമുണ്ടു.ആസൂത്രിതമായ ജനസംഖ്യാനിയന്ത്രണ പദ്ധതികളിലൂടെ ജനസംഖ്യാവര്‍ദ്ധനവില്‍ 9.42 ശതമാനം കുറവാണുണ്ടായത്.ജനനനിരക്കും മരണ നിരക്കും കുറയുന്നു.കേരളം നരയ്ക്കുന്നു.
ഈ വൃദ്ധര്‍ക്കിടയില്‍ പതിനെട്ടുകാരെ വെല്ലുന്ന ചുറുചുറുക്കോടെ ജീവിക്കുന്നവരുണ്ടു;അവരാണു നമ്മുടെ ജനപ്രതിനിധികളിലും ഭരണാധികാരികളിലും നല്ലൊരു ശതമാനം പേര്‍.അച്ച്യുതാനന്ദനേയും കരുണാകരനേയും പോലെ ഊറ്ജ്ജസ്വലരും കര്‍മ്മനിരതരുമായ ആയിരക്കണക്കിനു ജനനേതാക്കളാല്‍ സമ്പന്നമാണു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ.പ്രാഥമിക തലം മുതലുള്ള പാര്‍ട്ടി ഭാരവാഹികളില്‍ 80കാരായ എത്രയോ ചെറുപ്പക്കാരെ കാണാം.
അവര്‍ക്കാണു ഏറ്റവും കൂടുതല്‍ ആയുസ്സുള്ളത്.
എന്തുകൊണ്ടാണു നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇങ്ങനെ ദീര്‍ഘായുസ്സുണ്ടാകുന്നത്?പീഡനങ്ങള്‍ ഏറ്റുവാങ്ങിയ,നിരന്തരം സംഘര്‍ഷനിര്‍ഭരമായ,വിശ്രമരഹിതമായ ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെയാണു ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആയുസ്സുള്ളവരായിരിക്കാന്‍ കഴിയുന്നത്?എന്താണതിന്റെ രഹസ്യം?
എല്ലാവര്‍ക്കും കൊട്ടാവുന്ന, വഴിവക്കിലെ ചെണ്ടയായ രാഷ്ട്രീയക്കാര്‍ 80 വയസ്സിനപ്പുറവും ഓടി നടക്കുന്നവരാണു‍.83-ആം വയസ്സില്‍ പ്രധാനമന്ത്രിയായ മറോര്‍ജി ദേശായി 100-ഉം കടന്നാണു വിടവാങ്ങിയത്.86 കഴിഞ്ഞ കരുണാനിധിയും 84 കാരനായ അച്ച്യുതാനന്ദനുമൊക്കെ ഇനിയുമെത്രയോ പിന്‍ഗാമികളുണ്ടാകാനിരിക്കുന്നു .
-എന്തുകോണ്ടെന്നാല്‍,പ്രായം രാഷ്ട്രീയക്കാരെ തളര്‍ത്തുന്നതേയില്ല.പ്രതിസന്ധികളും പ്രശ്നങ്ങളും അതിജീവിച്ച് മുന്നേറാനുള്ള ആത്മബലമുള്ളവരാണവര്‍.തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ചകാശ് കിട്ടിയില്ലെങ്കിലും അവര്‍ ആതമഹത്യ ചെയ്യില്ല.മന്ത്രിസ്ഥാനം കൈവിട്ടുപോയതു കൊണ്ടു ആരും ഹൃദയം പൊട്ടി മരിക്കില്ല.ഏതു പ്രതികൂല സാഹചര്യങ്ങളേയും നേരിടാനും,അതിജീവിക്കാനും കണ്ടീഷന്‍ ചെയ്യപ്പെട്ട മനസ്സാണു അവരുടേത്.
ആര്‍ക്കും രാഷ്ട്രീയക്കാരെ വിമര്‍ശിക്കാം.അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ടു അഭിഷേകം ചെയ്യാം.നിരന്തരം വേട്ടയാടാം.അതിനു മുന്നില്‍ പതറിപ്പോയ പി.ടി ചാക്കോയെപ്പോലുള്ള അപൂര്‍വ്വം ചില നേതാക്കളേ നമുക്കുള്ളൂ.കാരിരുമ്പിന്റെ കട്ടിയോടെ മറ്റുള്ളവര്‍ പ്രശ്നങ്ങളെ നേരിടും.അല്ലായിരുന്നെങ്കില്‍ ബി.പി പിടിച്ചു അവരില്‍ ഭൂരിപക്ഷവും മധ്യവയസ്സിലേ മരിക്കുമായിരുന്നുവെല്ലോ?

രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷം പേരും അഴിമതിക്കാരും സ്വജനപക്ഷപാതികളും ധൂര്‍ത്തരുമാണെന്ന് നമ്മള്‍ ആരോപിക്കാറുണ്ടു.അതില്‍ വാസ്തവമുണ്ടാകാം.സമൂഹത്തെയാകെ ബാധിച്ച അപച്യുതി ആദ്യം പിടികൂടിയത് അവരെയായിരുന്നുവല്ലോ.പക്ഷേ,ഇതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ എന്നും കയറ്റിനിര്‍ത്തപ്പെടുന്നത് അവര്‍ മാത്രമാണു.അതിന്റെ കാരണമിതാണു-ഓരോ നിമിഷവും അവര്‍ ജനങ്ങളാല്‍ വിചാരണചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.മാധ്യമങ്ങളാല്‍ സ്കാന്‍ ചെയ്യപ്പെടുന്നു.
അവരുടെ ഓരോ ചലനത്തിനും നേരെ കഴുകന്‍ കണ്ണുകളുമാ‍യി ഒട്ടേറെപേര്‍ കാത്തിരിക്കുന്നു.എല്ലാം കാണുന്ന ജനം അവസാനം ബാലറ്റിലൂടെ നിശബ്ദമായി കണക്കു തീര്‍ക്കുമ്പോള്‍ ലോകം തന്നെ ഞെട്ടിവിറക്കുന്നു.ജനതാതരംഗം ആഞ്ഞടിച്ച 1977-ല്‍ കേന്ദ്രത്തില്‍ തോറ്റമ്പിയ കോണ്‍ഗ്രസ്സുകാരോ,കേരളത്തില്‍ ദയനീയ പരാജയമടഞ്ഞ ഇടതുപക്ഷക്കാരോ പക്ഷേ,രാഷ്ട്രീയമുപേക്ഷിച്ചു സന്യസിക്കാന്‍ പോയില്ല.ഹൃദയം പൊട്ടി മരിച്ചില്ല.ഏതാനും വര്‍ഷം കൊണ്ടു അവര്‍ ഉയിര്‍ത്തെഴുന്നേറ്റു.അധികാരം പിടിച്ചെടുത്തു.
പോരാട്ടവീര്യമാണു രാഷ്ട്രീയക്കാരുടെ ആയുര്‍ രഹസ്യ്യം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
മനസ് ചഞ്ചലമായാല്‍ പിന്നെ പിടിച്ചു നില്‍ക്കാനാകില്ല.ചെറിയ വിമര്‍ശനങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്ത മാനസ്സികാവസ്ഥയുള്ള മത-സാംസ്കാരിക നേതാക്കള്‍ ഇക്കാര്യത്തിലെങ്കിലും രാഷ്ട്രീയക്കാരെ കണ്ടു പഠിക്കട്ടെ.

അവരെ അധിക്ഷേപിക്കുന്നവരുടെ വ്യക്തിജീവിതം തീരെ സുതാര്യമല്ല.
സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെ വലിയ അളവില്‍ സ്വാധീനിക്കുന്ന മത-സാംസ്കാരിക നേതാക്കള്‍ ‍സെന്‍സിറ്റീവാണു.തരളഹൃദയരാണിവര്‍.‍ചെറു ഓളങ്ങള്‍ പോലും അവരെ അസ്വസ്ഥരാക്കും.അത് അവരുടെ ആയുസ് കുറയ്ക്കും. അത് അവരെ രോഗികളാക്കും.അതിജീവനകലയുടെ ആദ്യാക്ഷരങ്ങളില്‍ തന്നെ അവരുടെ കൈകളിടറും.ആദ്ധ്യാത്മികതയില്‍ അഭിരമിക്കുമ്പോഴും ഭൌതികസുഖങ്ങളില്‍ ആറാടുന്നവരാണു അവരില്‍ ഭൂരിപക്ഷവും.മൂന്നു നേരമുള്ള മൃഷ്ടാന്ന ഭോജനമെങ്കിലും ത്യജിക്കാന്‍ തക്ക മനോബലമുള്ളവര്‍ എത്രപേരുണ്ടു?ആഹാര-നീഹാരങ്ങളില്‍ ആറാടുന്ന നമ്മുടെ സാംസ്കാരിക നേതാക്കള്‍ മൂക്കറ്റം തിന്നും കുടിച്ചുമറിഞ്ഞും ആ‍ായുസ്സറ്റുപോകുന്നവരാണു.
തിന്നും കുടിച്ചും നിത്യവും മദനോത്സവം നടത്തുന്നവരുടെ നിരയില്‍ ,എന്തായാലും, രാഷ്ട്രീയ നേതാക്കളെ കാണില്ല.പുതു തലമുറയിലെ പുതുപ്പണക്കാരായ ചില കുട്ടിനേതാക്കള്‍ ഇതിനപവാദമായി കണ്ടേക്കാം.എന്നാല്‍ ചിട്ടയായ ജീവിതക്രമം അനുഷ്ഠിക്കുന്നവരാണു നമ്മുടെ രാഷ്ട്രിയക്കാരില്‍ ഭൂരിപക്ഷവും.ആഹാരത്തില്‍ പാലിക്കുന്ന ഈ നിഷ്ഠയായിരിക്കാം അച്ച്യുതാനന്ദേയും കരുണാകരന്റേയുമൊക്കെ ദീര്‍ഘായുസ്സിന്റെ ശക്തി ശ്രോതസ്സുകളില്‍ മുഖ്യം.രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നവര്‍ക്കു കൂടി മാതൃകയാക്കാവുന്നതാണു അവര്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന നിഷ്ഠ.
അതുകോണ്ടു ,ചെറുപ്പത്തിലെ രോഗപീഡകളാല്‍ ജീവിതം നരകതുല്യമായിതീര്‍ന്നവര്‍ നമ്മുടെ രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ.ആരോഗ്യകരമായി ദീര്‍ഘകാലം എങ്ങനെ ജീവിക്കാമെന്ന് അവര്‍ വഴി കാട്ടും.
ഇനി രോഗം വരുമ്പോള്‍ അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തേക്ക് പായുന്നവരോടും ഒന്നു പറയുവാനുണ്ടു:
കേരളത്തില്‍ ഏറ്റവും ആയുസ്സു കുറഞ്ഞവര്‍ അവരാണു.-വെറും 65 വയസ്സാണു കേരളത്തിലെ ഡോക്റ്റര്‍‍മാരുടെ ശരാശരി ആയുസ്സെന്ന് അവരുടെ സംഘടന തന്നെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടു, ജീവനില്‍ കൊതിയുള്ള ഡോക്ടര്‍മാരും രാഷ്ട്രീയക്കാരെ കണ്ടു പഠിക്കട്ടെ.

10 comments:

keralainside.net said...

Your post is being listed by www.keralainside.net.
Under "Lekhanam" category. When ever you write new blog posts , please submit your blog post category details to us. Thank You..

chithrakaran ചിത്രകാരന്‍ said...

രാഷ്ട്രീയക്കാരന്റെ ചിട്ടയായ ജീവിതം തന്നെയാണ് ആയുസ്സുകൂട്ടുന്ന ഘടകം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ എന്താണ് ഇവരെ ചിട്ടയുള്ളവരാക്കുന്ന ഘടകം എന്നതുകൂടി നിരീക്ഷിക്കുന്നത് നന്നായിരിക്കും. ഇവരില്‍ അധികം പേരും യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയബോധം കൊണ്ട് രാഷ്ട്രീയക്കാരായവരല്ല. രാഷ്ട്രീയത്തിലെ ബിസ്സിനസ്സ് സാധ്യത തിരിച്ചറിഞ്ഞ വെളവന്മാരായ കച്ചവട സമൂഹമാണിവര്‍.സാധാരണ കച്ചവടക്കാര്‍ വലിയ ടെന്‍ഷനനുഭവിക്കുമ്പോള്‍ ഇവര്‍ക്ക് ടെന്‍ഷനേ ഉണ്ടാകുന്നില്ല എന്നതാണ് ഇവരുടെ ആയുസ്സിന്റെ രഹസ്യം.
അഞ്ചു പൈസ മുതലിറക്കാതെ ഇവര്‍ നടത്തുന്ന ബിസിനസ്സിലെ സുരക്ഷിതത്വം മറ്റെവിടേയും ലഭിക്കില്ല.
ജനത്തിന്റെ മുന്നില്‍ കടിച്ചുകീറുന്ന രാഷ്ട്രീയ സിംഹങ്ങളാകുന്ന ഇവര്‍ എതിര്‍ കക്ഷിനേതാക്കളുമായി അടുത്ത സൌഹൃദവും, ബിസിനസ്സ് ബന്ധങ്ങളും പുലര്‍ത്തുന്നു.ഒരു സിനിമ അഭിനയം പോലുള്ള പ്രഫഷണല്‍ മാനേജുമെന്റ് തന്ത്രങ്ങളുടെ ആചാര്യന്മാരാണ് ഈ പണം മുടക്കാത്ത ബിസ്സിനസ്സുകാരായ രാഷ്ട്രീയക്കാര്‍.ഇവരില്‍ നിന്നും പൊടിക്കൈകളല്ലാതെ,ഒരിക്കലും ഒരു രാഷ്ട്രീയ തീരുമാനം ഉണ്ടാകാത്തതിന്റെ കാരണവും ഇതുതന്നെ !!!

കാസിം തങ്ങള്‍ said...

രാഷ്ടീയക്കാരില്‍‌നിന്നും പൊതുജനങ്ങള്‍‌ക്ക് ഉള്‍ക്കൊള്ളാനുതകുന്ന ഏക ഗുണം ഈ “ചിട്ട” തന്നെയായിരിക്കണം.

Anonymous said...

അഡ്‌ഹോക്ക് തീരുമാനങ്ങളാണ് അവരില്‍ പലരും എടുക്കുന്നത്. ഒരു കാര്യം പറഞ്ഞാല്‍ ശരി പരിഗണിക്കം, നോക്കാം എന്നൊക്കെ പറഞ്ഞ് പ്രശ്നം പരിഹരിക്കും. സ്ഥായിയായ പ്രശ്നങ്ങള്‍ അവര്‍ക്കില്ല. അപ്പോള്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെ സമ്മര്‍ദ്ദവും ഇല്ല. കൂടാതെ ആസ്വദിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും.

നക്സലൈറ്റുകള്‍ കുറെപ്പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.അവര്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ അല്ലല്ലൊ.

കുഞ്ഞന്‍ said...

ഒരു ചിട്ടയായ ജീവിത ശൈലി കൊണ്ടാണെന്നു തോന്നുന്നു.. പിന്നെ പാട്ട്, പ്രസംഗം എന്നിങ്ങനെയുള്ള മേഖലയിലുള്ളവര്‍ അക്ഷരങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നു..ഒരോ അക്ഷരങ്ങളും മന്ത്രങ്ങള്‍ പോലെ ശക്തിയുള്ളവയാ‍ണ് അത് ശരീരത്തിന് ഓജസ്സ് നല്‍കുന്നുണ്ടെന്ന് ശാസ്ത്രം പറയുന്നു..അതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നവര്‍ കൂടുതല്‍ ആയുസ്സുള്ളവരായിരിക്കും..!

sunilfaizal@gmail.com said...

പുതിയ നിരീക്ഷണം..യോജിക്കുന്നു..ആസ്വദിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം തന്നെ ആയുസ്സു കൂട്ടുന്നത്...സര്‍ക്കസ് കളിക്കാനറിയുന്ന നേതാക്കള്‍ സുനാമി വന്നാലും ഒലിച്ചു പോകില്ല. ശരിയുടെ കൂടെ പോകുന്നവര്‍ക്ക് ആത്മസംഘര്‍ഷങ്ങളുണ്ടാകും..നക്സലൈറ്റുകള്‍ കുറെപ്പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന അശോകന്റെ അഭിപ്രായം തള്ളികളയേണ്ടതല്ല.

ഗൗരിനാഥന്‍ said...

അഞ്ചു പൈസ മുതലിറക്കാതെ ഇവര്‍ നടത്തുന്ന ബിസിനസ്സിലെ സുരക്ഷിതത്വം മറ്റെവിടേയും ലഭിക്കില്ല.
നൂറ് ശതമാനം ശരി..ആരോടും ആത്മാര്‍ത്തത ഇല്ലാത്തവര്‍ക്കെന്ത് ടെന്‍ഷന്‍..

poor-me/പാവം-ഞാന്‍ said...

I am with you in joining your opinion.God has creted people tp lead and to be lead.I belong to the later.I am not able to speak,find out solutions to problems, am not able to rush to somebody's help but I can shower abuses on politicians sitting on my old arm chair leaving gases through all possible ways.
my qstn to you when you face an accident at mid night whose door will be knocked by you for help
A)Sukumar azhikkode
B)ONV Kurup
C)K.Karunakaran

Pl bite off
www.manjaly-halwa.blogspot.com

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ സുഹൃത്തേ,

രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആയുര്‍ ദൈര്‍ഘൃത്തെ കുറിച്ചുള്ള താങ്കളുടെ ലേഖനം വായിച്ചു. വളരെ നന്നായിട്ടുണ്ട്. താങ്കള്‍ എഴുതിയതുപോലെ തന്നെ ഒരെണ്ണം എഴുതണമെന്നു ഞാനും നിനച്ചിരുന്നതാണ്. ഞാന്‍ മനസ്സില്‍ കരുതി വച്ചിരുന്ന പല വാചകങ്ങളും അതേപടി അതില്‍ ഉണ്ട്. ഇനി ഈ വിഷയം ഞാന്‍ എഴുതുന്നില്ല. കാരണം തങ്ങള്‍ എഴുതിയതിലപ്പുറം ഒന്നും എഴുതാനില്ല. എല്ലാവരും ദോഷൈക ദൃഷ്ടിയോടെ മാത്രം വിലയിരുത്തുന്നവരാണ് രാഷ്ട്രീയക്കാര്‍. അവരുടെ ഗുണ വശങ്ങളെ മനപൂര്‍വ്വം അവഗണിക്കുകയാണ് മിക്കവരും ചെയ്യുന്നത്. തീര്ച്ചയായും അവരുടെ ആരോഗ്യത്തിന്റെ രഹസ്യം താങ്കള്‍ പറഞ്ഞതൊക്കെ തന്നെയാണ്. അവര്‍ എപ്പോഴുംതിരക്കിലാണ്. എന്നുവച്ചാല്‍ കര്മനിരതരാണ്. മരിയ്ക്കാന്‍ അവര്ക്കു സമയം വേണ്ടേ? അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ഒന്നേ എല്ലാവരോടും പറയാനുള്ളൂ. കഴച്ചു കഴച്ചിരിക്കാതെ ഏതെങ്കിലും കൊള്ളാവുന്ന മേഖലകളില്‍ കര്മനിരതരാകൂ. ആരോഗ്യം സംരക്ഷിയ്ക്കോ. നേരത്തെ കാലത്തെ ഉറക്കാമുണരാനും, കുളിയ്ക്കാനും, വ്യായാമം ചെയ്യാനും അവര്ക്കു കഴിയുന്നു. വില കുറഞ്ഞവയാനെങ്കിലും എത്ര തിരക്കിനിടയിലും നല്ല വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ ധരിക്കുവാനും അവര്‍ ശ്രദ്ധിയ്ക്കുന്നു. എന്തിന് ആ നടപ്പിനും പെരുമാറ്റത്തിനും സംസാരശൈലിയ്ക്കും കൊടുക്കണം മാര്‍ക്ക്. (അപവാദങ്ങള്‍ ഇല്ലെന്നല്ല )ഒരുപാടുണ്ട് രാഷ്ട്രീയക്കാരില്‍നിന്നും കണ്ടു പഠി്യ്ക്കുവാന്‍.

മനനം മനോമനന്‍ said...

Good article

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍