ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday, 24 September 2008

ആത്മാവ് നഷ്ടപ്പെട്ട മലയാളിക്കിനി എന്ത് ആഘോഷങ്ങള്‍?


ഓരോ ഉത്സവത്തിനും അതിന്റേതായ നിറവും മണവുമുണ്ട്:അന്തരീക്ഷമുണ്ട്.
ഓണത്തിന്റെ മണം പുന്നെല്ലിന്റെയും ഉണക്കാനിട്ടിരുന്ന വൈക്കോലിന്റെയും ഓണപ്പൂക്കളുടെതുമായിരുന്നു.ഓണത്തിന്റെ നിറം കാര്‍ഷിക വിളകളുടെ വര്‍ണ്ണവൈവിധ്യമായിരുന്നു.അവയുടെ പച്ചപ്പായിരുന്നു.ഓണത്തിന്റെ അന്തരീക്ഷം ഉണര്‍വ്വിന്റേതായിരുന്നു;.അതിജിവനത്തിന്റെതായിരുന്നു.
ഓര്‍മ്മകളില്‍ ഓണം മധുരിക്കുന്നത് കൂട്ടായ്മയുടെ ഉത്സവമായാണു.‘അത് പണ്ട്’ എന്നു പറയുന്നത് മനസ്സിന്റെ വാര്‍ധക്യം കാരണമാണെന്നു നിരീക്ഷിച്ച സുഹൃത്തിനെ അനുസ്മരിക്കുന്നു.ഇത് പുതുകാലത്തിന്റെ അടിച്ചുപൊളി ഉത്സവം എന്നു പരിതപിക്കുന്നത് എന്തായാലും മനസ്സിനും ശരീരത്തിനും പ്രായമായതു കൊണ്ടല്ല.
മലയാളിയുടെ ദേശീയോത്സവമെന്ന് നമ്മള്‍ ആത്മാഭിമാനത്തോടെ വിശേഷിപ്പിക്കുമെങ്കിലും അതിനു മതപരമായ ഛായയാണുള്ളത്.അല്ലെങ്കില്‍
ഭൂരിപക്ഷം മുസ്ലീങ്ങളും,ക്രിസ്ത്യാനികളും ഓണം ആഘോഷിക്കുമായിരുന്നല്ലോ?
പണ്ട് ഓണത്തിനു കാര്‍ഷികോല്‍‍സവത്തിന്റെ പശ്ചാത്തലമാണുണ്ടായിരുന്നത്. പൊന്നിന്‍ ചിങ്ങമാസത്തില്‍ അത്തവും ഓണക്കളികളും അകമ്പടിയായെത്തിയത് വിളവെടുപ്പുത്സവമായതിനാലായിരുന്നു.
കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ നിന്ന് കരയിലേക്കടിക്കുന്ന കാറ്റിനു കര്‍ഷകന്റെ ഹൃദയത്തെ മദിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.പാടങ്ങളില്‍ താറാവുകള്‍ കലപില കൂട്ടും.കര്‍ഷകര്‍ വയല്‍ വര‍മ്പുകളിലും നാട്ടുവഴികളിലും വൈക്കോല്‍ ഉണക്കാനിടും.അതിലെ നെന്മണികള്‍ കൊത്തിപ്പെറുക്കാന്‍ തത്തയും മൈനയും പ്രാവും വയല്‍ക്കിളികളുമെത്തും.അവ ഓടിക്കളിക്കും..അണ്ണാറക്കാണ്ണന്മാരുമയി ശണ്ഠകൂടും.മരം കൊത്തിയും പുള്ളും ഉപ്പനും കൊറ്റികളും കറ്റകള്‍ക്കും വരമ്പുകള്‍ക്കുമിടയിലൂടെ പറന്നുകളിക്കും.
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് നാടുമുഴുവന്‍ വിവിധവര്‍ണ്ണങ്ങളിലുള്ള ഓണപ്പൂക്കള്‍ വിടര്‍ന്ന് നില്‍ക്കും..അവയിലെ തേന്‍ നുകരാന്‍ തുമ്പികള്‍ പാറിപ്പറക്കും.അത്തമായാല്‍ പൂവിറുക്കാന്‍ കുട്ടികളുടെ സംഘങ്ങള്‍ ചിത്രശലഭങ്ങളെപ്പോലെ ഓടി നടക്കും.സ്കൂളടച്ചാല്‍ നാട്ടുവഴികളിലും മുറ്റങ്ങളിലും കിളിത്തട്ടുകളിയും നാടന്‍പന്തുകളിയും അരങ്ങുതകര്‍ക്കും.

ഓരോ വീട്ടിലും പ്ലാവിങ്കൊമ്പില്‍ ഊഞ്ഞാലുകള്‍ ആടിത്തുടങ്ങും.ഓണസദ്യക്കുള്ള പച്ചക്കറികള്‍ അപ്പോഴേക്കും പാകമായിട്ടുണ്ടാകും.വാഴക്കുലയും മത്തങ്ങയും കുമ്പളങ്ങയും പയറും ചീരയും കുട്ടകളിലേന്തി ചന്തകളിലേക്കോ വീടുകളിലേക്കോ പോകുന്നവര്‍.അവരുടെ നിറവിന്റെ ചിരിക്കെന്ത് ചാരുത!അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷികോല്‍പ്പന്നങ്ങളുമായി ബന്ധു വീടുകളിലെക്ക് അവര്‍ പോകും.ഇല്ലാത്തവ അയല്‍‍ക്കാര്‍ക്ക് കൊടുക്കും.അധികമുള്ളവ വിറ്റ് ഓണപ്പുടവ വാങ്ങും.
അങ്ങാടിയിലും നഗരത്തിലും ഓണക്കച്ചവടം പൊടിപൊടിക്കും.ഓണത്തിനു മാത്രമായി നാട്ടിന്‍പുറത്തുയരുന്ന ഓണച്ചന്തകളില്‍ കിട്ടാതതൊന്നുമില്ലായിരുന്നു.കപ്പയും കാച്ചിലും ചേനയും ചേമ്പും മുതല്‍ അരകല്ലും ആട്ടുകല്ലും വെട്ടുകത്തിയും കൈലിയുംവെള്ളമുണ്ടും ബ്ലൌസും വരെ എന്തും വാണിഭം ചെയ്യുന്ന ഈ ചന്തകളുടെ സമീപം ശുദ്ധമായ തെങ്ങിന്‍ കള്ളും നാടന്‍ വാറ്റും കഴിച്ച് നാട്ടുകാരൊത്തുകൂടും.ചീട്ടുകളിക്കും.അവരെ രസിപ്പിക്കാന്‍ ചിലപ്പോഴൊക്കെ അന്യദേശത്തുനിന്ന് പെട്ടിപ്പാട്ടും കോളാംബിയുമായി തെരുവുസര്‍ക്കസുകാരും ഗായകരും നര്‍ത്തകരും സൈക്കിള്‍ യജ്ഞക്കാരും എത്തും.
ചെമ്മണ്‍ പാതയിലൂടെ ഓണപ്പടങ്ങളുടെ വരവറിയിച്ചുകൊണ്ട് സിനിമാപോസ്റ്ററുകളുമായി പെരുമ്പറ മുഴക്കി കൈവണ്ടികള്‍ കടന്നു പോകും.
‘ശേഷം വെള്ളിത്തിരയില്‍‘ എന്ന് അവസാനിക്കുന്ന,ചവിട്ടുപ്രസ്സിലടിച്ച നോട്ടീസിനായി ആബാലവൃദ്ധം ജനങ്ങള്‍ പായും.പിന്നെ,വീട്ടുകാരേയും,ബന്ധുക്കളേയും കൂട്ടി കൊട്ടകക്ക് മുന്നില്‍ ടിക്കറ്റിനായി തിരക്ക് കൂട്ടും.സീറ്റ് നിറയുമ്പോള്‍ പ്രത്യേക കസേരകളി‍ലും നിലത്തുമിരുന്ന് ഷോ കാണും.
ഓണത്തല്ലുകള്‍ അരങ്ങേറുന്നത് അങ്ങാടിയിലും കൊട്ടകകളിലും ഷാപ്പുകളിലുമാണു‍.ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുകാരും പാരലല്‍ കോളേജുകാരും നടത്തുന്ന ഓണാഘോഷങ്ങളിലെ പതിവിനമായും ഓണത്തല്ല് അരങ്ങേറും.അതൊരു ലഹരിയായി ആഘോഷിക്കുന്നവരുണ്ടായിരുന്നു,തല്ലാനും കൊള്ളാനും സ്ഥിരം കഥാപാത്രങ്ങളുണ്ടായിരുന്നു.
ബോംബയില്‍ നിന്നും പട്ടാളത്തില്‍ നിന്നും ഗള്‍‍ഫില്‍ നിന്നുമെല്ലാം ഓണം കൂടാന്‍ ജനങ്ങളെത്തും.ഓരോ തിരുവോണവും സ്വന്തം വീട്ടില്‍ നിന്നുണ്ണമെന്നത് ജീവശ്വാസത്തോളം വിലപ്പെട്ട വിശ്വാസമായിരുന്നു.പുതുവസ്ത്രമണിഞ്ഞ്,കുളിച്ച്,തൂശനിലയില്‍ വിളമ്പുന്ന വിഭവസമ്പന്നമായ സദ്യയുണ്ട് നിര്‍വൃതിയടഞ്ഞിരുന്നു, അവര്‍.

സദ്യ,തൊഴുത്തിലെ കന്നുകാലികല്‍ക്കു കൂടി നല്‍കിയിരുന്നു.രാവിലെ വീട്ടില്‍ നിലവിളക്കു കൊളുത്തി വെച്ച് ,പശുക്കളെ തോട്ടില്‍ കൊണ്ടു പോയി വിസ്തരിച്ച് കുളിപ്പിക്കും.പിന്നെ അവയുടെ നെറുകയില്‍ ചന്ദനം ചാര്‍ത്തും.പഴങ്ങള്‍ നല്‍കും.പ്രത്യേകം തയ്യാറാക്കിയ കഞ്ഞിയും കാടിയും പുല്ലും വൈക്കോലും വയറു നിറച്ച് നല്‍കും.വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും കോഴികള്‍ക്കുമൊക്കെ ഓണത്തിനു ഇഷ്ടവിഭവങ്ങള്‍ നല്‍കും.
സദ്യ കഴിഞ്ഞ് ഏംബക്കവുമിട്ട് ചാരു കസേരയിലമരുമ്പോള്‍ ഓര്‍മ്മകള്‍ ഓരോ മനസ്സിനേയും മഥിക്കും.ഓരോ തിരുവോണസദ്യ ഉണ്ണുമ്പോഴും ഓരോ വയസ്സ് കൂടുന്നു.ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നു ഒരു താള്‍ അടര്‍ന്ന് പോകുന്നു.‘ഇനി അരനാഴിക നേരം.അടുത്ത തിരുവോണമുണ്ണാന്‍ യോഗമുണ്ടാകുമോ’ എന്ന് തലമുതിര്‍ന്നവര്‍ പരിതപിക്കുന്നു.
മൂന്നാം ഓണവും കടന്ന് പിള്ളേരോണത്തിലാണു ഓണാഘോഷങ്ങള്‍ സമാപിക്കുക.ഓണം കഴിഞ്ഞാലും ചെത്തിമിനുക്കിയനാട്ടുവഴികളിലുംതൊടികളിലും വരമ്പുകളിലും ഓണത്തിന്റെ നിറവും മണവും അന്തരീക്ഷവും പിന്നെയും നിറഞ്ഞുനില്‍ക്കും.ഓണനിലാവും മനസ്സിന്റെ നിറനിലാവും മാഞ്ഞുപോകാന്‍ പിന്നെയും സമയമെടുക്കും.ബന്ധങ്ങല്‍ ഊട്ടിഉറപ്പിച്ച സൌഹൃദസന്ദര്‍ശനങ്ങളുടേയും കൂട്ടായ്മയുടേയും ഊഷ്മളതയും കര്‍ഷകഹൃദങ്ങളുടെ ത്രസിപ്പും ഒരുകാലത്തും മറയുകയില്ല.നിനവിന്റെ വറ്റാത്ത ഉറവകളായി അത് നിലനില്‍ക്കും.
-
ആ ഓണം മരിച്ചു.
കാര്‍ഷിക സംസ്കൃതി മരിച്ചതോടെ ഓണത്തിന്റെ ആത്മാവ് മൃതമായി.ഉപഭോഗാസക്തി മൂത്ത മലയാളിക്കിനിയൊരിക്കലും ഓണമെന്ന വിളവെടുപ്പുത്സവം ആഘോഷിക്കാനാവില്ല.

ജീവിത സാഹചര്യങ്ങള്‍ അപ്പാടെ മാറിപ്പോയിരിക്കുന്നു.ഇനി പഴയകാലത്തിലേക്ക് തിരിച്ചുപോകാനാവില്ല.അതിനാല്‍ ഓണം ഇന്ന് കലണ്ടറിലെ വെറും അവധിദിവസങ്ങള്‍ മാത്രമാണു.മൂന്നാംകിട സിനിമാക്കാരുടെ അടുക്കളവിശേഷങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പൊങ്ങച്ചങ്ങളും വിളമ്പാന്‍ ചാനലുകള്‍ മത്സരിക്കുന്ന കാലമാണിത്.
കടുമണിസുല്‍ത്താന്‍മാരും സുല്‍ത്താനകളും മലയാളിയുടെ ഇഷ്ട ഹീറോകളും ഹീറോയിനുകളുമായിതീര്‍ന്നതും,അവരുടെ കോപ്രായങ്ങള്‍ മാത്രം ചാനലുകളില്‍ നിറഞ്ഞാടുന്നതും ആത്മാവ് നഷ്ടപ്പെട്ട മലയാളിയുടെ ദയനീയസ്ഥിതിയുടെ ഉത്തമദൃഷ്ടാന്തങ്ങളാകുന്നു.ഹോളിഡേ അടിച്ചുപൊളിക്കാന്‍, മത്സരിച്ച് മദ്യം കുടിച്ചുതീര്‍ത്ത് മദിച്ചുപുളയുന്ന മലയാളി ഇന്ന് ആത്മബോധം നഷ്ടപ്പെട്ട ജനതയാണു.ചരടു പൊട്ടിയ പട്ടം പോലെ കാറ്റിലാടി ഉലയുകയാണവര്‍‍.അനന്തവിഹായസില്‍ റാകിപ്പറക്കുകയാണു,അവര്‍.
-അതുകൊണ്ടു തന്നെ മലയാളിക്കിനി ആ പൊന്നോണമില്ല.
ഓണമെന്നല്ല,കൂട്ടായ്മയുടെ ,ഉണര്‍വിന്റെ ഒരു ഉത്സവവും മലയാളികള്‍‍ക്കിനി ആഘോഷിക്കാനാവില്ല.
ആത്മാവ് നഷ്ടപ്പെട്ട ജനതയ്ക്ക് ആഘോഷങ്ങളില്ല.

16 comments:

chithrakaran ചിത്രകാരന്‍ said...

സത്യത്തിന്റെ നേര്‍ക്കാഴ്ച്ച്!
മഹനീയമായ കാഴ്ച്ചപ്പാടാണിത് പ്രദീപ്ജി.
ഓണം മരിച്ചിരിക്കുന്നു. സത്യം.
ഓണത്തിന്റെ ചരമ വാര്‍ഷികമാണ് തന്തയില്ലാത്ത മലയാളി ആഘോഷപൂര്‍വ്വം കുടിച്ച് മത്തുകെട്ടും,ചാനലുകളില്‍ തലപൂഴ്ത്തിയും കൊണ്ടാടുന്നത്.

ഓണം വാമനന്‍ നംബൂതിരിയുടെ ജന്മദിനമാണെന്നും,
വിഷ്ണുവിന്റെ അവതാരമായ വാമനനെ പൂജിക്കുന്നതിനായാണ് ഓണം ആഘോഷിക്കുന്നതെന്നും ഐതിഹ്യമുള്ളതായി മാതൃഭൂമിയില്‍ ഒരു വിദ്ധ്വാന്‍ എഴുതിയതു കണ്ടു.
അങ്ങിനെ നമ്മുടെ വിളവെടുപ്പൂത്സവമായ ഓണത്തെക്കൂടി ഹിന്ദു മതത്തിലേക്ക് വരവു വച്ചപ്പോള്‍
അതിനെതിരെ ഉരിയാടാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ത്തച്ചന്മാരും തയ്യാറായില്ല.
എന്തിന്... ചരിത്രബോധമുള്ള മുസ്ലീം,കൃസ്ത്യന്‍ ജനതയും,സവര്‍ണ്ണരല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗവും കൂട്ടിക്കൊടുപ്പുകാരായ മീഡിയയുടെ വെള്ളിവെളിച്ചത്തിനു കീഴിലെത്താനുള്ള വെപ്രാളത്തില്‍
സ്വന്തം നാടിന്റേയും,കുലത്തിന്റേയും പൈതൃകവും,നന്മയും കൈമോശം വരുന്നതില്‍ ഒന്നു ശങ്കിച്ചു നില്‍ക്കാന്‍പോലും
ഒരുക്കമല്ല.
അതെ... മലയാളിക്ക് ആത്മാവ് നഷ്ടപ്പെട്ടു കഴിഞ്ഞു.
ഇനി ആത്മാഭിമാനം ഗുരുതര കുറ്റമാകും.
ദുരഭിമാനം മഹത്വവല്‍ക്കരിക്കുന്നതിനു മാത്രമേ അംഗീകാരം ലഭിക്കുകയുള്ളു.
കഷ്ടം !!!

Anil cheleri kumaran said...

പ്രദീപേട്ടാ.. എല്ലാം കച്ചവടമല്ലെ..!! എന്തിനു ഓണം മാത്രം മാറിനില്‍ക്കണം!

siva // ശിവ said...

ഒരു സംശയം ഉണ്ട്....ഓണം എങ്ങനെ ആഘോഷിക്കണം എന്നോ മറ്റോ നിയമം ഉണ്ടോ...

എല്ലാ കാലത്തും എല്ലാവരും അവനവന്റെ സൌകര്യത്തിന് അനുസരിച്ച് ഓണം ആഘോഷിച്ചു...

ഡി .പ്രദീപ് കുമാർ said...

ശിവാ,,എന്തിനു ഓണം?
എന്താഘോഷിക്കണമെന്നു തീരുമാനിക്കുന്നതില്‍ അതിന്റെ ഉത്തരമുണ്ടെല്ലോ.

മലമൂട്ടില്‍ മത്തായി said...

ഓണം ഇന്ന രീതിയിലെ ആഘോഷിക്കാവു എന്ന് ആരാണ് പറഞ്ഞതു? പണ്ടത്തെ ഓണത്തിന് ജന്മിമാരുടെ അടുത്ത് കുടിയാന്മാര്‍ കാഴ്ച്ചകുല കൊണ്ടുവന്നു ഓചാനിചു നില്കുമായിരുന്നു. ഇന്നിപോള്‍ അങ്ങിനെ നില്‍കാന്‍ ആളിലാതെ പോയി. കാലം മാറി പോയി എന്ന വിവരം താങ്ങള്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മനസ്സ് മരവിച്ച മലയാളിയ്ക് എന്ത് ഓണം?
സ്വാര്‍ത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയ്ക് എന്ത് ആഘോഷത്തിനും മദ്യം വേണം.ഇത് നമ്മെ എവിടെ കൊണ്ടെത്തിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഒരു ആത്മപരിശോധനയ്ക് സമയമായിരിക്കുന്നു.മലയാളിയുടെ പൈതൃകമുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.നമ്മുടെ യുവതലമുറ എവിടെയെത്തിനില്‍ക്കുന്നു എന്നുള്ളതും നാം കാണണം.കാലികപ്രസക്തിയുള്ള ഒരു പോസ്റ്റ്.
പ്രദീപേ,നന്ദി. ആശംസകള്‍.....
വെള്ളായണി വിജയന്‍

ഡി .പ്രദീപ് കുമാർ said...

മലമൂട്ടില്‍ മത്തായി അറിയുന്നതിനു- ജന്മിത്വം മണ്ണടിഞ്ഞിട്ടും ഓണം പിന്നെയും പ്രൌഡഗാംഭീര്യത്തോടെ പതിറ്റാണ്ടുകള്‍ നിലനിന്നത് അതു കാര്‍ഷികസംസ്കൃതിയിലധിഷ്ഠിതമായതിനാലായിരുന്നു.കൃഷിയും കൃഷിഭൂമിയും സംസ്കാരവും നാടുനീങ്ങിയതോടെ പഴയ പൊന്നോണം മരിച്ചു.അത്രമാത്രമെ ഞാന്‍ പറഞ്ഞുള്ളു.ജന്മിക്കു മുന്നില്‍ കാഴ്ച്ചക്കുലകളുമായി ഓച്ഛാനിച്ചുനില്‍ക്കെണ്ടാത്ത മലയാളി മദ്യമുതലാ‍ളിമാര്‍ക്ക് സ്വന്തം സമ്പാദ്യവും ജീവിതവും കണിക്കയായി സമര്‍പ്പിക്കുകയാണ്‍,ഓരോ ഉത്സവത്തിലും.

ഗീത said...

“കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ നിന്ന് കരയിലേക്കടിക്കുന്ന കാറ്റിനു കര്‍ഷകന്റെ ഹൃദയത്തെ മദിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.പാടങ്ങളില്‍ താറാവുകള്‍ കലപില കൂട്ടും.കര്‍ഷകര്‍ വയല്‍ വര‍മ്പുകളിലും നാട്ടുവഴികളിലും വൈക്കോല്‍ ഉണക്കാനിടും.അതിലെ നെന്മണികള്‍ കൊത്തിപ്പെറുക്കാന്‍ തത്തയും മൈനയും പ്രാവും വയല്‍ക്കിളികളുമെത്തും.അവ ഓടിക്കളിക്കും..അണ്ണാറക്കാണ്ണന്മാരുമയി ശണ്ഠകൂടും.മരം കൊത്തിയും പുള്ളും ഉപ്പനും കൊറ്റികളും കറ്റകള്‍ക്കും വരമ്പുകള്‍ക്കുമിടയിലൂടെ പറന്നുകളിക്കും..”

ഇങ്ങനുള്ള ഓണങ്ങള്‍ എന്റെ കുട്ടിക്കാലത്ത് അനുഭവിച്ചിരുന്നു...
ഈ പറഞ്ഞതെല്ലാം നേര്‍ക്കാഴ്ചകളുമായിരുന്നു....
ഈ ഓര്‍മ്മകള്‍ വച്ച് ഒരു ഓണപ്പാട്ടെഴുതിയതു വായിച്ച് ഇങ്ങനാണോ അവിടത്തെ ഓണം എന്ന് ഒരു ബ്ലോഗര്‍ സുഹൃത്ത് ചോദിക്കുകയും ചെയ്തു...
ഇങ്ങനൊക്കെ ആയിരുന്നു...
ഇപ്പോഴും ഓണം എന്നാല്‍ ഈ ചിത്രങ്ങള്‍ തന്നെയാണ് മനസ്സിലോടിവരുന്നതും...
യാഥാര്‍ത്ഥ്യം എന്തു തന്നെയായാലും.
മനസ്സിലെങ്കിലും ആ ഓണക്കാഴ്ചകള്‍ മരിക്കാതിരിക്കട്ടേ...

മന്‍സുര്‍ said...

പ്രദീപ്‌ ഭായി...

വളരെ പ്രസക്തിയുള്ള ലേഖനമെന്ന്‌ പറയട്ടെ.
ഓര്‍മ്മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഇന്നലെയുടെ ഓണം മരിച്ചിരിക്കുന്നു.
എല്ലാമൊരു പേരിന്‌ മാത്രമായി അല്ലെങ്കില്‍ അങ്ങിനെ ഒരു ആഘോഷം ഉണ്ടായിരുനു എന്നത്‌ കൊണ്ട്‌ തുടരാം എന്ന രീതി വരെ എത്തി.
വീടിന്‍റെ മുറ്റങ്ങളില്‍ നിറഞ്ഞു നിന്ന പൂകളങ്ങള്‍ ഇന്ന്‌ ചായങ്ങള്‍ക്ക്‌ വഴി മാറിയിരിക്കുന്നു. ഉടുപ്പുലായാതെയുള്ള സ്വീകരണങ്ങളും,കെട്ടിപിടുത്തങ്ങളും,
വീടിനുള്ളില്‍ അവനവന്‌ കഴിക്കാന്‍ തയ്യാറാക്കിയ വിഭവങ്ങള്‍ മാത്രം....
കാണം വിറ്റും ഓണം ഉണ്ണണമെന്നൊക്കെ പറഞ്ഞത്‌ ആ മനോഹര ഓണത്തിന്‍റെ മഹിമ ആസ്വദിക്കാന്‍ വേണ്ടി തന്നെയായിരുന്നു.....

ഇതിനെല്ലാം പുറമേ ജാതി മത ഭേദമില്ലാതെ എല്ലാരും ഒന്നിച്ചിരുന്നു ഓണം
ഇല്ല ആ ഓണം മരിച്ചിരിക്കുന്നു....

ഇനി എല്ലാം ഐടി ഓണം

ഒരു എസ്..എംഎസ്‌ അല്ലെങ്കില്‍ ഒരു ഈമെയില്‍ ..എന്തിനധികം ഇത്തവണത്തെ ഓണസദ്യ ഞാന്‍ പോലും രുച്ചിച്ചത്‌ മെയിലിലൂടെയായിരുന്നു.

സോറി ഞാന്‍ അല്ല നമ്മല്‍ തിരക്കിലാണ്‌...ഇനിയും ഒരുപ്പാട്‌ വെട്ടിപിടിക്കാനുണ്ട്‌..അതിനിടയില്‍ മറന്നു പോകുന്നു ഇന്നലെകളുടെ മനോഹരമായ സംസ്കാരങ്ങള്‍..

നല്ല ചിന്ത...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

ഏറനാടന്‍ said...

പ്രിയമുള്ള പ്രദീപേട്ടാ,
ഗൃഹാതുരത്വമൂറും സ്മരണകളുറങ്ങും
ഓണനാളിന്‍ നഷ്‌ടസ്വപ്നങ്ങളുടെ കലവറയായ
ഈ പോസ്റ്റ് ഏറെ ഹൃദ്യമായി.

K.R.INDIRA said...

സുഹ്ര്ത്തേ,
കര്‍ക്കടകമില്ലെങ്കില്‍ എന്തോണം?ചിങ്ങക്കൊയ്ത്തു കഴിഞ്ഞ് പുത്തരി കഴിയ്ക്കുമ്പോഴാണ് ഓണം വന്നിരുന്നത്.എഫ്.സി.ഐ യും റേഷന്‍ കടകളും കൂടി ഓണം തുലച്ചു കളഞ്ഞില്ലേ.ദാരിദ്ര്യം വേണം സര്‍,ദാരിദ്ര്യം!എന്നാലേ ഓണമുണ്ടാവൂ

Unknown said...

മുറ്റത്തു നില്‍ക്കുന്ന നാലഞ്ചു പൂക്കള്‍ കൊണ്ടെങ്കിലും ഒരു പൂക്കളം തീര്‍ത്ത് നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാതിരുന്നതും ,അവര്‍ക്ക് ഒരു ഊഞ്ഞാല്‍ കെട്ടിക്കൊടുക്കാതിരുന്നതും, അതിനു സമയം കണ്ടെത്താതിരുന്നതും നമ്മള്‍ തന്നെയല്ലെ ......

poor-me/പാവം-ഞാന്‍ said...

Gid writing nstlgc.keep it up
Regards paavam-njaan.poor-me
http://manjaly-halwa.blogspot.com/

paarppidam said...

നന്നായിരിക്കുന്നു ഈ ലേഖനം.ഓണം എല്ലാവർക്കും ആഘോഷിക്കുവാനുള്ളതാണെന്നും കഴിഞ്ഞുപോയതെന്നു കരുതുന്ന നന്മനിറഞ്ഞ നാളുകളുടെ ഓർമ്മക്കായും കാർഷിക ഉത്സവത്തിന്റെ ഭാഗമായുമൊക്കെ കരുതുന്ന ഈ ആഘോഷത്തെ ചില കുബുദ്ധികൾ ഇതു സവർണ്ണരുടെ ഉത്സവമാണെന്നും മറ്റും ഇടക്കിടെ മലയാളിമനസ്സിലേക്ക് വർഗ്ഗീയതയുടെ വിഷം ചീറ്റുമ്പോൾ നാം പ്രതിരോധിക്കേണ്ടതുണ്ട്.അല്ലെങ്കിൽ എല്ലാ ഉത്സവങ്ങളേയും ഇവർ സവർണ്ണ മേധാവിത്വത്തിന്റെ പേരുപറഞ്ഞ് ഒരുപക്ഷെ നമ്മുക്ക് അന്യമാക്കിക്കളയും....

മലയാളിയുടെ ആത്മാവ് നഷ്ടപ്പെടുന്നു എന്നത് ശരിതന്നെ.ചാനലുകളിൽ മാവേലി കോമാണിയാണെന്ന രൂപട്ട്തിൽ ഉള്ള പ്രോഗ്രമ്മുകളും, സിനിമാക്കാരുടെ വിശേഷങ്ങളാണ് ഓണമെന്ന് കരുതുന്ന തലമുറയെ നാം വാർത്തെടുക്കുകയല്ലെ?

ഡി .പ്രദീപ് കുമാർ said...

ദാരിദ്ര്യമുണ്ടെങ്കിലേ ഓണം കെങ്കേമമാകൂ എന്ന ഇന്ദിരയുടെ നിരീക്ഷണം ചര്‍ച്ചചെയ്യപ്പെടേണ്ടതാണു.സത്യത്തില്‍ നമ്മുടെ ജനതയുടെ ഒരു ശതമാനം മാത്രം വരുന്ന ആദിവാസി സമൂഹത്തിലല്ലാ‍തെ എവിടെയും പഴയതുപോലത്തെ പട്ടിണിയും ദാരിദ്ര്യവുമില്ല.
എന്നും വയറു നിറച്ച് ഉണ്ണുന്നവര്‍ക്ക് എന്തു ഓണം?
-അതുകൊണ്ടാണോ ഓണത്തിന്റെ പകിട്ടും പ്രതാപവും അസ്തമിച്ചത്?
എന്തു പറയുന്നു?

നിത്യസാക്ഷി said...

വളരെ നല്ല പോസ്റ്റ്.
എല്ലാ ആശംസകളും..
ശ്രദ്ധയില്‍ പെട്ട രണ്ടു പുതിയ പോസ്റ്റുകള്‍..

1) അവരെപ്പറ്റി അവര്‍ പറയട്ടെ...
www.islamvicharam.blogspot.com
2) 'ബര്‍സ'യുടെ ഒരു വായന കൂടി...
www.swaliha.blogspot.com

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍