Search This Blog
Monday, 31 October 2011
വീട്ടുമുറ്റത്തെ സർക്കാരുകളെ അവർ എന്തിനാണു ഭയപ്പെടുന്നത്?
പഞ്ചായത്ത്-മുനിസിപ്പൽ-കോർപ്പറേഷനുകളെ പ്രാദേശിക സർക്കാരുകൾ എന്ന് വിളിക്കുന്നത് ആലങ്കാരികമായല്ല.വിപുലമായ അധികാരങ്ങളാണു അവയ്ക്കുള്ളത്.അതിനാൽ നമുക്കവയെ വീട്ടുമുറ്റത്തെ സർക്കാരുകൾ എന്ന് വിളിക്കാം. ഇതേ പേരിൽ ആകാശവാണിയുടെ കേരളത്തിലെ എല്ലാനിലയങ്ങളും നവംബർ 5 ശനിയാഴ്ച്ച രാവിലെ 9.30നു ഒരു പ്രക്ഷേപണപരമ്പര ആരംഭിക്കുന്നുണ്ടു. തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് പ്രക്ഷേപണം ചെയ്യുന്ന 14 ഭാഗങ്ങളുള്ള ഈ പരമ്പരയുടെ തയ്യാറെടുപ്പിനായി ‘കില’ ഡയറക്റ്റർ ഡോ പി.പി ബാലനുമായി നടത്തിയ ചർച്ചകൾ തുറന്നുതന്നത് പുതിയ കുറേ അറിവുകളായിരുന്നു.അസാദ്ധ്യമായതെന്ന് സർവരും വിധിയെഴുതിയ ജമ്മു-കാഷ്മീരിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടിങ്ങ് ശതമാനത്തിൽ സർവകാലറെക്കാർഡോടെ വിജയകരമായി പൂർത്തിയാക്കി ലോകത്തെ അമ്പരിപ്പിച്ച അത്ഭുതപ്രവർത്തകനാണു കണ്ണൂർക്കാരനായ ഡോ പി.പി.ബാലൻ.അദ്ദേഹം ഇന്ന് തുടങ്ങുന്ന പുതിയൊരു പരിശീലന പദ്ധതിയും ചരിത്രത്താളുകളിൽ ഇടം നേടും. സംസ്ഥാനത്തെ 38 ലക്ഷം വോട്ടർമാരെ ഗ്രാമസഭകളുടെ അധികാരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന വൻപരിശീലനപദ്ധതിയാണു കേരളപ്പിറവിദിനത്തിൽ ആരംഭിക്കുന്നത്.ഇന്ത്യയിൽ ആദ്യമായാണു ഇത്തരമൊരു പരിശീലനം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ അടിസ്ഥാനജനാധിപത്യവേദിയാണു ഗ്രാമ-വാർഡ് സഭകൾ.എല്ലാ വോട്ടർമാരും അംഗങ്ങളായ ഈ സഭകൾക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.ഓരോ വർഷവും നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സഭകൾ വിളിച്ച് കൂട്ടാൻ വാർഡ് മെംബർമാർ ബാദ്ധ്യസ്ഥരാണു. പക്ഷേ, ബഹുഭൂരിപക്ഷം വാർഡുകളിലും കുറേക്കാലമായി ഗ്രാമസഭായോഗങ്ങൾ ചേരാറേയില്ല.ചിലയിടങ്ങളിൽ യോഗം വിളിച്ചാലും ശുഷ്ക്കമായിരിക്കും ഹാജർ.ഇല്ലാത്ത വോട്ടർമാരുടെ ഒപ്പ് സംഘടിപ്പിച്ച് വ്യാജഹാജർ ഉണ്ടാക്കുകയാണു പതിവ്.ഗ്രാമസഭകൾ കൃത്യമായി വിളിച്ച് ചേർക്കാത്ത അംഗങ്ങളുടെ അംഗത്വം അസാധുവാക്കാൻ വരെ നിയമവ്യവസ്ഥയുണ്ടെന്ന് എത്രപേർക്ക് അറിയാം? അത് അറിയണമെങ്കിൽ ആദ്യം ഈ അധികാരങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകണം. ഇത്രയധികം മാദ്ധ്യമങ്ങളുള്ള ഒരു ഭൂവിഭാഗം ലോകത്ത് എവിടെയുമില്ല. മാദ്ധ്യമസാന്ദ്രതയിൽ കേരളം അമേരിക്ക പോലുള്ള ഒന്നാം ലോകരാഷ്ട്രങ്ങൾക്ക് ഒപ്പമോ അവയെക്കാൾ മുന്നിലോ ആണു.രാഷ്ട്രീയാവബോധത്തിലും ലോകത്ത് തന്നെ ഒന്നാം നിരയിലാണു നമ്മുടെ സ്ഥാനം.പക്ഷേ,പറഞ്ഞിട്ട് എന്ത് കാര്യം?തൊട്ടടുത്ത പഞ്ചായത്തിൽ എന്ത് നടക്കുന്നു എന്ന് പോലും മിക്കവർക്കും അറിയില്ല.മാദ്ധ്യമങ്ങൾ തട്ടുപൊളിപ്പൻ ‘സോപ് ഓപ്പറകളുടെ’ പിന്നാലെ പായുമ്പോൾ ഇത്തരം വികസവാർത്തകൾ ക്രൂരമായി പിൻതള്ളപ്പെടുകയും മാദ്ധ്യമങ്ങൾ വെറും’ജങ്ക്’ മാത്രം വിളമ്പുകയും ചെയ്യുന്നു. നമ്മുടെ സമൂഹം എത്രമാത്രം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നതാണു ഗ്രാമസഭകളുടെ പരാജയം.അർത്ഥശൂന്യങ്ങളായ നൈമിഷിക വിവാദങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന ചാനലുകൾ ആണ്ടിൽ ഒരു ദിവസം പോലും ഇത്തരം ഗൌരവതരമായ വിഷയങ്ങൾ ചർച്ചചെയ്യുന്നില്ലെന്നത് പരിതാപകരമാണു. അ തുകൊണ്ടാണു മാദ്ധ്യമങ്ങളുടെ മഹാപ്രവാഹത്തിനു നടുവിലും അജ്ഞാനികളുടെ വൻ നിര ഉണ്ടാകുന്നത്.അവർ മുഖം തിരിക്കുന്നതു കൊണ്ട് താഴെതലത്തിലുള്ള ഗ്രാമസഭകൾ എന്ന ഈ മഹത്തായ ജനാധിപത്യസംവിധാനം കേരളത്തിൽ പൂർണ്ണപരാജയമായി തീർന്നിരിക്കുന്നു.അതിനു പ്രതിക്കൂട്ടിൽ നിർത്തേണ്ടത് മാദ്ധ്യമങ്ങളെ തന്നെയാണു.വികസനവിഷയങ്ങളെ അവഗണിക്കുകയോ പ്രാദേശികപേജുകളുടെപിന്നാമ്പുറത്തേക്ക് ഒതുക്കുകയോ ചെയ്യുന്നവർ ആത്മവിമർശനം നടത്തട്ടെ. ജനാധിപത്യ സംവിധാനത്തിന്റെ തന്നെ അടിസ്ഥാനശില ഇളക്കുന്ന ഈ അരാഷ്ട്രീയവത്കരണത്തെ ചെറുക്കാനുള്ള ബൃഹത്തായ പരിശീലനപദ്ധതിയാണു കില ഏറ്റെടുത്തിരിക്കുന്നത്.സംസ്ഥാനത്തെ 19255 വാർഡുകളിൽ നിന്നുള്ള രണ്ടുലക്ഷത്തോളം അംഗങ്ങൾക്ക് ആദ്യം പരിശീലനം നൽകും.ഒരു വാർഡിൽ നിന്ന് 10 പേരെങ്കിലും മാസ്റ്റർ ട്രെയിനർമാരായി ഏതാനും ദിവസങ്ങൾക്കകം പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങും.ഇവർ നാട്ടിലെത്തി തങ്ങളുടെ പ്രദേശത്തെ വോട്ടർമാരെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കും.അങ്ങനെ 38 ലക്ഷം ജനങ്ങളെ ഗ്രാമസഭയുടെ അധികാരങ്ങളെക്കുറിച്ചും,വികസനപ്രക്രിയയിൽ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചും പരിശീലിപ്പിക്കും.ഗ്രാമസഭായോഗങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ പ്രദേശത്തിനു വേണ്ട വികസനപദ്ധതികൾ നിശ്ചയിക്കുന്നതിനും,വിവിധപദ്ധതികളുടെ ഉണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും,ധനവിനിയോഗത്തെക്കുറിച്ച് പരിശോധിക്കുന്നതിനുമൊക്കെ ജനങ്ങൾക്ക് ഇതുമൂലം കഴിയും.അങ്ങനെ വലിയൊരു വിഭാഗം പേർ ഈ പ്രക്രിയയിൽ സജീവമായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഇത് അധികാരവികേന്ദ്രീകരണത്തേയും ഭരണരംഗത്തെ സുതാര്യമാക്കാനുള്ള നടപടികളേയും ശക്തിപ്പെടുത്തും. കമ്പ്യൂട്ടർ-ഇന്റർനെറ്റ് സൌകര്യങ്ങളുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വൻ കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുന്ന സമയമാണിത്.തൃശൂരിലെ വടൂക്കര പഞ്ചായത്തിൽ 10 സർട്ടിഫിക്കേറ്റുകൾ ഒരു മിനിട്ട് കൊണ്ട് ഇപ്പോൾ ലഭിക്കും.ഈ-ഗവേണ്ണൻസിന്റെ വിസ്ഥോടനം കൂടി ഗ്രാമതലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഇനി നമുക്ക് ഹിമാചലിലെ പഞ്ചായത്ത്കളെക്കുറിച്ച് കൂടി പഠിക്കേണ്ടതുണ്ടു.അവിടെ 1994ൽ നിലവിൽ വന്ന നിയത്തിന്റെ നാലാം വകുപ്പ് പ്രകാരം പഞ്ചായത്തുകൾക്ക് വിപുലമായ ജുഡിഷ്യൽ അധികാരങ്ങളുണ്ടു.മജിസ്ടേട്ട്,സബ്ബ്കോടതികളുടെ പരിധിയിൽ വരുന്ന ഒട്ടേറെ കേസുകൾ കേൾക്കുന്നതും വിധികൽപ്പിക്കുന്നതും പഞ്ചായത്ത് ഭരണസമിതിയുടെ ജൂഡീഷ്യൽ ബഞ്ചുകളാണു.സി. പി. സി 125ആം വകുപ്പ് പ്രകാരമുള്ള ജീവനാംശം,പിഴശിക്ഷകൾ തുടങ്ങിയവ വിധിക്കാനും പൊലീസിനേയും കോടതികളേയും ഉപയോഗിച്ച് അവ നടപ്പിലാക്കാനും അധികാരമുള്ളവയാണു ഹിമാചലിലെ പഞ്ചായത്തുകൾ.കോടതികളുടെ പരിഗണനയ്ക്ക് വരുന്ന സിവിൾ കേസുകളും മറ്റും പഞ്ചായത്തുകൾക്ക് വിടാനും വ്യവസ്ഥയുണ്ട്. ഹിമാചലിലെ പഞ്ചായത്തുകൾ തങ്ങൾക്ക് കിട്ടിയ ഈ ജുഡീഷ്യൽ അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടു.പഞ്ചാബിൽ മദ്യശാലകൾ തുറക്കുന്നതിനുള്ള അനുമതി നൽകുന്നത് ഗ്രാമസഭായോഗങ്ങളാണു.കേരളത്തിലെ പഞ്ചായത്ത് ഭരണസമിതികൾക്ക് നൽകിയിരുന്ന ഈ അധികാരം എടുത്തു കളയുകയായിരുന്നു എന്നും ഇവിടെ ഓർക്കേണ്ടതുണ്ടു. പക്ഷേ,സമൂഹത്തിന്റെ താഴെതട്ടിൽ നടക്കുന്ന ഈ വലിയ ചലനങ്ങളൊന്നും രാഷ്ട്രീയകക്ഷികളും മാദ്ധ്യമങ്ങളും അറിയുന്നതേയില്ല.ഊണിലും ഉറക്കത്തിലും കക്ഷിരാഷ്ട്രീയം നിറഞ്ഞൊഴുകുന്ന കേരളത്തിൽ യഥാർത്ഥരാഷ്ട്രീയ പ്രക്രിയ ഗ്രാമപഞ്ചായത്തുകളിൽ നടക്കു ന്നില്ലന്നത് വൈരുദ്ധ്യമാണു.ജനങ്ങളെ ശാക്തീകരിക്കുന്നതിൽ ആർക്കും താല്‍പര്യമില്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. വീട്ടുമുറ്റത്തെ സർക്കാരിനെ രാഷ്ട്രീയക്കാർക്ക് ഭയപ്പെടേണ്ടതുണ്ട്.തങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന അധികാരങ്ങൾ സാദാവോട്ടർമാർക്ക് എങ്ങനെ വിട്ടുകൊടുക്കും?
Subscribe to:
Post Comments (Atom)
feedjit
Followers
MY BOOKS -1
സൂക്ഷ്മദര്‍ശിനി BOOKS-2
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
Aalkkoottam inland magazine
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
Church in Kerala
(2)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
cyber crime case against blogger
(2)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
first F.M station in Kerala
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
greenradio podcasts
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
Indian Performing Rights
(1)
Indian tie
(1)
IT'S MAN-MADE
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
Little Magazines in Kerala
(1)
local radio station
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
Mavelikara
(1)
MEDIA IN KERALA
(1)
MY BOOKS
(2)
national heritage animal
(1)
Nationalisation of segregated graveyards
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
OCCUPY WALL STREET
(2)
Onam
(2)
ONAM AND TV SHOWS IN KERALA
(1)
PAIDNEWS
(1)
parallel publications in Malayalam
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
Real estate on Moon
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
woman paedophile
(1)
WOMEN RESERVATION IN PARLIAMENT
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആർ.വിമലസേനൻ നായർ
(1)
ആര്‍ഭാടങ്ങള്‍
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആള്‍ക്കൂട്ടം
(2)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എം.എ.എസ്
(1)
എ.എൻ.സി
(2)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കൻഷിറാം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കള്ളപ്പണം
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാളന്
(1)
കാളയിറച്ചി
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആർ.ടോണി
(1)
കെ.ആര്.നാരായണന്
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡൽഹി
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
തഥാഗതൻ
(1)
താതാ നിന് കല്പനയാല്
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നർമ്മം
(2)
നർമ്മദ
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്കരന്
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മകരജ്യോതി
(1)
മംഗളാദേവി ക്ഷേത്രം 2001-
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മഹാസ്ഥാപനം
(1)
മറൂഗ
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന് നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശർബാനി
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)
ളാഹ ഗോപാലൻ
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
5 comments:
ഈ പോസ്റ്റിനു തലക്കെട്ട് ഇടാന്‍ മറന്നുപോയോ?
>>>....ബഹുഭൂരിപക്ഷം വാർഡുകളിലും കുറേക്കാലമായി ഗ്രാമസഭായോഗങ്ങൾ ചേരാറേയില്ല.ചിലയിടങ്ങളിൽ യോഗം വിളിച്ചാലും ശുഷ്ക്കമായിരിക്കും ഹാജർ.ഇല്ലാത്ത വോട്ടർമാരെടെ ഒപ്പ് സംഘടിപ്പിച്ച് വ്യാജഹാജർ ഉണ്ടാക്കുകയാണു പതിവ്<<<
ഇതെഴുതുന്നയാള്‍,പല പഞ്ചായത്തുകളിലുമായി നിരവധി ഗ്രാമസഭകളില്‍ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലായിടത്തും മുകളില്‍പ്പറഞ്ഞതു തന്നെയാണു സ്ഥിതി. ഗ്രാമസഭകളില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യം കിട്ടുന്നയാളുകള് മാത്രമേ സാധാരണ അതില്‍ പങ്കെടുക്കാറുള്ളൂ.ജനങ്ങളില്‍ ഭൂരിപക്ഷവും കരുതുന്നത് ഗ്രാമസഭകള്‍ ബി പി എല്ലുകാര്‍ക്കും എസ് സി എസ് ടി വിഭാഗക്കാര്ക്കുള്ളതാണെന്നാണ്. അതുകൊണ്ട് പലപ്പോഴും എപിഎല്ലുകാരെ ലക്ഷ്യം വച്ചുള്ള പല പ്രോജക്റ്റുകളും- പമ്പ്സെറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഉദാഹരണം- ആളില്ലാതെ ലാപ്സാകുന്ന അവസ്ഥയുണ്ടാകാറുണ്ട്.
ജനങ്ങള്‍ക്കു വേണ്ടാത്ത ഈ പരിപാടി എന്തിനാ നടത്തുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ ഗ്രാമസഭയല്ല, മറിച്ച് കര്മസമിതികളാണ് ഇപ്പോള്‍ പദ്ധതികളെല്ലാം തീരുമാനിക്കുന്നത്. ഗ്രാമസഭകളില്‍ വരുന്നവര്‍ക്കാണെങ്കില്‍ അതിലൊന്നും താത്പര്യവുമില്ല. എന്തെങ്കിലും ആനുകൂല്യങ്ങള്‍ കിട്ടണം, മെബറെ കുറേ തെറി വിളിക്കണം ഈ രണ്ടു കാര്യങ്ങള്‍ക്കാണ് മിക്കവരും ഗ്രാമസഭകളില്‍ വരുന്നത്. ഇതാണ് എന്റെ അനുഭവം.
മിക്കവാറും എല്ലാപത്രങ്ങളും വായിക്കുകയും ദിവസവും പുറത്ത് ഇറങ്ങിനടക്കുകയും ചെയ്യുന്ന ഞാൻ കൊച്ചി,കോഴിക്കോട്,തൃശൂർ കോർപ്പറേഷനുകളിൽ മാറി-മാറി താമസിക്കുകയും അവിടെയെല്ലാം വിവിധ കാലങ്ങളിൽ തദ്ദേശതെരഞ്ഞെടുപ്പുകൾക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടു.എന്നാൽ ഒരിക്കൽ പോലും ഒരു വാർഡ് സമിതി യോഗം കൂടുന്നതിനെക്കുറിച്ച് കേട്ടിട്ടേയില്ല.പഞ്ചായത്തുകളിൽ പേരിനെങ്കിലും ഗ്രാമസഭ ചേരാറുണ്ടു.പക്ഷേ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമോ?ആർക്കെങ്കിലും ആ സൌഭാഗ്യം ലഭിച്ചിട്ടുണ്ടോ?
മുനിസിപ്പാലിറ്റികളില്‍ വാര്‍ഡു സഭകള്‍ ചേരാറുണ്ട്. ഈയുള്ളവന് പങ്കെടുത്തിട്ടുണ്ട്.
ഭാഗ്യവാൻ.എവിടെ എന്ന് ഇത് സംഭവിച്ചു എന്ന് അറിയിക്കുമെല്ലോ.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് വാര്‍ഡു സഭകള്‍ നടന്നത്.
Post a Comment