"കണ്ടാൽ അറിയില്ലെങ്കിൽ കൊണ്ടാൽ അറിയും" എന്നൊരു ചൊല്ലുണ്ടു.അത്
സത്യമാണെന്നു വിളിച്ചുപറയുന്നതാണു നാഷണൽ ഹൈവേ 17ൽ തൃശൂർ പാലിയേക്കരയിലെ
ടോൾ ബൂത്തിൽ ചുങ്കം നൽകാൻ നിർബന്ധിതരായവരുടെ രോഷപ്രകടനങ്ങൾ.
മുതൽ ബി.ഓ.ടി പാതക്കെതിരെ സമരം ചെയ്യുന്ന നെന്മണിക്കര പഞ്ചായത്തിലെ
നിസ്സഹായരായ പാവപ്പെട്ടവരുടെ ശബ്ദം സമൂഹം
കേൾക്കുന്നേയുണ്ടായിരുന്നില്ല.
മതിയായ നഷ്ടപരിഹാരമോ,പകരം സംവിധാനങ്ങളോ ഏർപ്പെടുത്താതെ
കുടിയിറപ്പെട്ടവരുടെ രോദനങ്ങൾ മറ്റുള്ളവർക്ക് കൌതുകവാർത്തകൾ
മാത്രമായിരുന്നു.അവർ ക്രൂരമായ ആനന്ദത്തോടെ അവ ആസ്വദിക്കുകയും,മാധ്യമങ്ങൾ
‘വികസനവിരോധികളും’ പുരോഗതിയെ തുരങ്കം വെക്കുന്നവരുമായി ഇവിടുത്തെ ജനങ്ങളെ
മുദ്രയടിക്കുകയും ചെയ്തു.
റോഡിനിരുവശത്തുമുള്ള പ്രദേശങ്ങളിൽ
താമസിക്കുന്നവരുടെ ജീവിതം ദുസ്സഹവും
ചെലവേറിയതുമാക്കിക്കൊണ്ടു,പാതമു റിച്ചുകടക്കാൻ അര കിലോമീറ്ററും അതിൽ
കൂടുതലും സഞ്ചരിക്കേണ്ടിവരുന്നവരുടെ പ്രയാസങ്ങളും ആരും
ചെവികൊണ്ടില്ല.പ്രാദേശിക റോഡുകൾ നിർമ്മാണം പൂർത്തിയാക്കാതെയും
,തദ്ദേശവാസികൾക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിച്ചുകൊണ്ടും ഉപ റോഡുകൾ
അടച്ചുപൂട്ടിയും,ഭീമമായ ടോൾ പിരിക്കാൻ ആരംഭിച്ചപ്പോൾ ജനങ്ങൾ
പ്രക്ഷോഭരംഗത്തിറങ്ങിയപ്പോഴും പൊതുസമൂഹം നിസംഗത
പുലർത്തിപ്പോന്നു.കാരണം,വളരെ ലളിതമായിരുന്നു-ഇതൊന്നും തങ്ങളെ
ബാധിക്കുന്നില്ലല്ലോ!
താമസിക്കുന്നവരുടെ ജീവിതം ദുസ്സഹവും
ചെലവേറിയതുമാക്കിക്കൊണ്ടു,പാതമു
കൂടുതലും സഞ്ചരിക്കേണ്ടിവരുന്നവരുടെ പ്രയാസങ്ങളും ആരും
ചെവികൊണ്ടില്ല.പ്രാദേശിക റോഡുകൾ നിർമ്മാണം പൂർത്തിയാക്കാതെയും
,തദ്ദേശവാസികൾക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിച്ചുകൊണ്ടും ഉപ റോഡുകൾ
അടച്ചുപൂട്ടിയും,ഭീമമായ ടോൾ പിരിക്കാൻ ആരംഭിച്ചപ്പോൾ ജനങ്ങൾ
പ്രക്ഷോഭരംഗത്തിറങ്ങിയപ്പോഴും പൊതുസമൂഹം നിസംഗത
പുലർത്തിപ്പോന്നു.കാരണം,വളരെ ലളിതമായിരുന്നു-ഇതൊന്നും തങ്ങളെ
ബാധിക്കുന്നില്ലല്ലോ!
ഏതാണ്ട് എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും ഇതേ
സമീപനമായിരുന്നു-ഇപ്പോഴും.അങ്കമാലി-മണ്ണുത്തി നാലുവരിപ്പാതയിലെ ടോൾ
നിരക്ക് കുറക്കണമെന്നു മാത്രമാണു അവരുടെ ആവശ്യം.പൊതുവഴികൾ പൊതുവഴികളായി
തന്നെ നിലനിർത്തണമെന്നും,അതിനാൽ ബി.ഓ.ടി.റോഡുകൾ വേണ്ടെന്നുമാണു
പാലിയേക്കര ടോൾ വിരുദ്ധസമരസമിതി ഉന്നയിക്കുന്ന മുദ്രാവാക്യം.
ടോൾ പിരിച്ചില്ലെങ്കിൽ ,സ്വന്തം പണമെടുത്ത് ആരെങ്കിലും ഇനി പാലങ്ങളും
റോഡുകളും ഉണ്ടാക്കിത്തരുമോ എന്നു ചോദിക്കുന്നവരുണ്ടു.സർക്കാരിന്
കൈയ്യിൽ കാശില്ലെങ്കിൽ പിന്നെ എന്തു ചെയ്യും?
-ഖജനാവിലെ കാശെല്ലാം പിന്നെ എവിടെയാണു പോകുന്നത്?റോഡ് ടാക്സായി ജനങ്ങൾ
നൽകുന്ന ഭീമമായ തുകകൊണ്ട് ഇവർ എന്താണു ചെയ്യുന്നത്?നാലു വരിപ്പാതയുടെ
നിർമ്മാണപ്രവർത്തനങ്ങൾക്ക് സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടി വന്നത്
എന്തുകൊണ്ടാണു?കിലോമീറ്ററിനു 22 കോടി രൂപ ചെലവു കണക്കാക്കിയത് എന്ത്
അടിസ്ഥാനത്തിലാണു?ആറുകോടി രൂപക്ക് നല്ല നിലയിൽ റോഡ് പണിയാമെന്ന വാദം
എന്തുകൊണ്ടു സർക്കാർ പരിശോധിക്കുന്നില്ല?എന്തിനാണു യാതൊരു
ആവശ്യവുമില്ലാതെ 7 മീറ്റർ വീതിയിൽ മീഡിയൻ നീമ്മിച്ചത്?നഗരപ്രദേശങ്ങളിൽ
1.5 മീറ്റർ വീതി മാത്രമേ ഇതിനു ആവശ്യമുള്ളൂ എന്ന് നാഷണൽ ഹൈവേ അഥോറിറ്റി
മാനുവലിൽ വ്യക്തമാക്കിയിട്ടും അത് ഇവിടെ പാലിക്കപ്പെടാതിരുന്നതിന്റെ
കാരണം ദുരൂഹമാണു.
മീഡിയന്റെ വീതി കുറഞ്ഞിരുന്നെവെങ്കിൽ ഇത്രയധികം കുടിയൊഴിപ്പിക്കൽ
വേണ്ടിവരുമായിരുന്നില്ല.സർക്കാ
ലാഭമുണ്ടാകുമായിരുന്നു.നിർമ്മാ
നൽകുകയും ചെയ്തു.ഇതൊക്കെയായിട്ടും കമ്പനിക്ക് പരശതം മടങ്ങ്
ലാഭമുണ്ടാക്കുന്ന വ്യവസ്ഥകളാണു ടോൾ പിരിക്കാനായി സർക്കാർ
ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്
മാത്രം കമ്പനിക്കു ചെലവു വന്ന സ്ഥാനത്ത് ഗുരുവായൂർ ഇൻഫ്രാസ്റ്റ്രക്ചർ
ലിമിറ്റഡ് അടുത്ത രണ്ടു പതിറ്റാണ്ടുകൊണ്ടു പിരിച്ചെടുക്കുക 31000
രൂപയെങ്കിലുമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു!
-ഇതാണു പകൽക്കോള്ള;അഥവാ ഹൈവേ റോബറി.ഒരിക്കൽ തുടങ്ങിയാൽ
ഈപ്രഖ്യാപിച്ച.കാലപരിധിക്കുള്ളി
ജില്ലയിലെ പുതുപൊന്നാനി പാലത്തിന്റെ ടോൾ പിരിവിന്റെ കഥ തന്നെ
ഉദാഹരണം.ചെലവായ തുകയുടെ രണ്ടിരട്ടി ടോളായി പിരിച്ചെടുത്തിട്ടും ടോൾ
തുടരുകയായിരുന്നു.വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ അഭിഭാഷകനായ ഡി.ബി .26
ബിനു ഈ ഞെട്ടിക്കുന്ന കൊള്ള പുറത്തുകൊണ്ടുവരുകയും കോടതിയെ
സമീപിക്കാനൊരുങ്ങുകയും ചെയ്തതോടെയായിരുന്നു അവിടെ ടോൾപിരിവ്
അവസാനിപ്പിച്ചത്.
കഴിഞ്ഞ 26 വർഷമായി തൃശൂരിലെ ചേറ്റുവ നിവാസികൾ പാലത്തിനു
ടോൾ കൊടുത്ത് മുടിയുന്നു.10.83 കോടി രൂപ ചെലവായിടത്ത് ഇതുവരെ
പിരിച്ചെടുത്തത് ഇരട്ടിയിലേറെ തുക.എന്നിട്ടും പിരിവ് തുടരുകയാണു.
എൻ.എച്ചിൽ പാലക്കാട്ടേക്കും,തെക്കൻ പ്രദേശങ്ങളിലേക്കുമൊക്കെ
നാലുവരിപ്പാതനിർമ്മാണം നടക്കുന്നുണ്ടു.ഇവയെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ
ഓരോ 40 കിലോമീറ്ററിനും വൻ തുക ചുങ്കമായി കൊടുത്തുവേണം വാഹനം ഓടിക്കാൻ.ഇത്
ജനങ്ങൾക്ക് ഉ ണ്ടാക്കുന്ന അധിക ചെലവ് പ്രവചനാതീതമണു.ടോൾ പ്ലാസകളിലൂടെ
കടന്നുപോകുന്ന ഓരോ ചരക്കുവണ്ടിക്കും നൽകേണ്ടിവരുന്ന ടോൾ അവർ ജനങ്ങളിൽ
നിന്നുതന്നെ .ഈടാക്കും.
ടോൾ കൊടുത്ത് മുടിയുന്നു.10.83 കോടി രൂപ ചെലവായിടത്ത് ഇതുവരെ
പിരിച്ചെടുത്തത് ഇരട്ടിയിലേറെ തുക.എന്നിട്ടും പിരിവ് തുടരുകയാണു.
എൻ.എച്ചിൽ പാലക്കാട്ടേക്കും,തെക്കൻ പ്രദേശങ്ങളിലേക്കുമൊക്കെ
നാലുവരിപ്പാതനിർമ്മാണം നടക്കുന്നുണ്ടു.ഇവയെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ
ഓരോ 40 കിലോമീറ്ററിനും വൻ തുക ചുങ്കമായി കൊടുത്തുവേണം വാഹനം ഓടിക്കാൻ.ഇത്
ജനങ്ങൾക്ക് ഉ ണ്ടാക്കുന്ന അധിക ചെലവ് പ്രവചനാതീതമണു.ടോൾ പ്ലാസകളിലൂടെ
കടന്നുപോകുന്ന ഓരോ ചരക്കുവണ്ടിക്കും നൽകേണ്ടിവരുന്ന ടോൾ അവർ ജനങ്ങളിൽ
നിന്നുതന്നെ .ഈടാക്കും.
ഈ റോഡുകൾ സമയലാഭം മാത്രമല്ല ഇന്ധനലാഭവും ഉണ്ടാക്കുന്നു എന്നാണു മറ്റൊരു
ഗുണമായി വാഴ്ത്തപ്പെടുന്നത്.പക്ഷേ,ഇന്
കി.മീ. വേഗത്തിൽ ഓടിക്കുമ്പോഴാണെന്നാണു ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടത്.അപ്പോൾ, 100-120 കി.മീ വേഗത്തിൽ നാലുവരിപ്പാതയിലൂടെ
നിയമം കാറ്റിൽപ്പറത്തി ചീറിപായുന്നവർക്ക് ഇന്ധനച്ചെലവും ഏറും.അപകടങ്ങൾ
വർദ്ധിക്കുകയും ചെയ്യും.
വരും കാലങ്ങളിൽ കേരളീയരുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്ന ഒന്നാകും
ഡി.ഓ.ടി പാലങ്ങളും റോഡുകളും മറ്റും.ജീവിതം ഏറെ
ചെലവുള്ളതാക്കിമാറ്റുന്ന,സഞ്
പരിമിതപ്പെടുത്തുന്ന,പൊതു ഇടങ്ങൾ തന്നെ അപ്രാപ്യമാക്കുന്ന ആസുരമായൊരു
കാലം വരവായി.അതിന്റെ ‘രുചി ’ടോൾ പ്ലാസകളിലൂടെ മനസിലാക്കിത്തുടങ്ങിയ
,സമൂഹത്തിലെ ഉയർന്നശ്രേണിയിൽ പെട്ടവർ അടക്കമുള്ള വലിയ സമൂഹം എങ്ങനെ
പ്രതികരിക്കും?അവരുടെ പോക്കറ്റിലും കൈയ്യിട്ട് വാരാൻ
തുടങ്ങിയിരിക്കുന്നു.അവർക്ക് പ്രതികരണശേഷിയുണ്ടോ?
മധ്യവർഗ്ഗക്കാരുടെ നിസംഗതയും,അരാഷ്ട്രീയവത്കരണവുമാ
അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധികളിൽ ഒന്നു. മാലിന്യങ്ങൾക്കും,ടോൾ
പിരിവിനും,വിദേശകുത്തകൾക്കുമെതി
തങ്ങൾകൂടി ഉൾപ്പെട്ട സമൂഹത്തിനുവേണ്ടിയാണെന്ന് ഇക്കൂട്ടർക്ക് എന്നാണു
ബോധോദയം ഉണ്ടാകുക?
2 comments:
ഒരു പക്ഷെ ബി ഓ ടി വ്യവസ്ഥ വലിയ അഴിമതിയാണെന്ന് ആദ്യം തെളിയിച്ചത് കൊച്ചിയിൽ ഗാമൺ പാലത്തിലൂടെയാണ്. പിന്നീട് മൂന്നു പാലങ്ങൾ ഉൾപ്പടെ വല്ലാർപാടത്ത് കൂടെ വൈപ്പിനിലേയ്ക്ക് 4 കിലോമീറ്ററോളം റോഡ് മുപ്പത് കോടി രൂപയ്ക്ക് പണിതു. എന്നാൽ കൊച്ചിയിലെ ഗാമൺ പാലത്തിനു മാത്രം 30 കോടി ചിലവായി എന്നാണ് ഗാമൺ ഇന്ത്യയുടെ അവകാശം. പലതവണ ഈ കരാർ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇതിന് യാതൊരു ഫലവും ഉണ്ടായില്ല. ഇനിയും എത്രനാൾ പിരിക്കും എന്നതും അറിയില്ല. കൊടികളുടെ നിറഭേദം ഇല്ലാതെ എല്ല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും, ഉദ്യോദസ്ഥവൃന്ദവും ഈ അഴിമതികൾക്ക് കൂട്ട് നിൽക്കുമ്പോൾ വലയുന്നത് പാവം പൊതുജനവും
Post a Comment