
1959 ജനുവരി ഒന്നിനു സാന്റിയാഗോ ഡീ ക്യൂബ നഗരത്തിലെ സിറ്റിഹാളിന്റെ ബാൽക്കണിയിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടു ഫിദൽ കാസ്‌ട്രോപ്രഖ്യാപിച്ചു;വിപ്ലവം വിജയിച്ചിരിക്കുന്നു.അതേ നഗരത്തിൽ ഇന്നലെ,53 വർഷങ്ങൾക്കു ശേഷം പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ വിപ്ലവചത്വരത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികൾക്ക് മുൻപാകെ ദിവ്യബലി അർപ്പിച്ചപ്പോൾ ക്യൂബയിൽ ഇനി എന്ത് എന്ന് വലിയ ചോദ്യം ഉയരുകയാണു. 14 വർഷങ്ങൾക്ക് മുൻപ് ഹവാനയിൽ ജോൺ പോൾ മാർപ്പാപ്പ ദിവ്യബലി അർപ്പിച്ചപ്പോൾ ലോകം അമ്പരപ്പോടെയും അതിശയത്തൊടെയുമാണു കണ്ടത്.കമ്മ്യൂണിസത്തിന്റെ അവശേഷിച്ച തുരുത്തിലേക്കും ജനാധിപത്യത്തിന്റെ ശുദ്ധവായു പ്രവഹിക്കുന്നതായി വിലയിരുത്തപ്പെട്ടൂ..മൂന്നു പതിറ്റാണ്ടു കാലം പൂർണ്ണ നാസ്തിക രാഷ്ട്രമായിരുന്ന ക്യൂബ ക്രമേണ പരിമിതമായ മതസ്വാതന്ത്ര്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.1991 ഒക്ടോബർ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസികൾക്ക് അംഗത്വം നൽകാൻ ചരിത്രപരമായ തീരുമാനമെടുക്കപ്പെട്ടു. നാസ്തിക രാഷ്ട്രത്തിൽ നിന്ന് ഇന്ത്യയെപ്പോലെ മതേതരരാഷ്ട്ര സങ്കൽപ്പത്തിലേക്ക് അവർ മാറിയെങ്കിലും ആ പ്രക്രിയ പൂർണ്ണതയിലെത്തിയില്ലെന്നാണു ക്യൂബക്ക് പുറപ്പെടും മുൻപ് പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ നടത്തിയ കടുത്ത വിമർശനങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴും പരിമിതമായ രാഷ്ട്രീയ- പൌരസ്വാതന്ത്യം മാത്രമുള്ള ക്യൂബൻ ജനതയോട് അവിടെ കമ്മ്യൂണിസം പരാജയപ്പെട്ടു എന്ന് സധൈര്യം പ്രഖ്യാപിക്കാൻ മാർപ്പാപ്പയെ പ്രേരിപ്പിച്ച ഘടകം എന്താകും? ഒരു പ്രത്യശാസ്ത്രം എന്ന നിലയിൽ കമ്മ്യൂണിസം കാലഹരണപ്പെട്ടതിനാൽ പുതിയ മാതൃകകൾ തേടാനുള്ള പരസ്യ ആഹ്വാനം നൽകിയ ശേഷമായിരുന്നു മാർപ്പാപ്പ ക്യൂബയിൽ കാലുകുത്തുന്നത് തന്നെ.കമ്മ്യൂണിസം രൂപപ്പെട്ട കാലത്തെ സ്ഥിതിഗതികൾക്ക് ഇപ്പോഴത്തെ യാഥാർത്ഥ്യവുമായി ബന്ധമില്ല എന്നു അദ്ദേഹം തുറന്നടിച്ചു. ക്യൂബയിൽ മതസ്വാതന്ത്ര്യത്തിനായി സഭ കൂടുതൽ കരുത്തോടെ ശബ്ദമുയർത്തുമെന്നു മാത്രമല്ല ഇതിനർത്ഥം. ജനസംഖ്യയുടെ വെറും പത്തുശതമാനം പേർ മാത്രമേ കത്തോലിക്കരായുള്ളൂ.ശേഷിക്കുന്നവരിൽ ബഹുഭൂരിപക്ഷവും നാസ്തികരോ മതേതരവാദികളോ ആണു.അവരെയോക്കെ വീണ്ടും വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കുഞ്ഞാടുകളാക്കുക ക്ഷിപ്രസാദ്ധ്യമല്ലെന്ന് മാർപ്പാപ്പക്കറിയാം.ക്യൂബൻ ജനതയെ വീണ്ടും ജ്ഞാനസ്നാനം ചെയ്യിക്കുന്നതിനെക്കാൾ ഭേദം കാസ്ട്രോ-അനന്തര ക്യൂബയുടെ വിധിനിർണ്ണയത്തിൽ മുഖ്യപങ്കു വഹിക്കുക എന്ന വലിയ രാഷ്ട്രീയ ലക്ഷ്യമാകണം പോപ്പിനുള്ളത്.അതിന്റെ സൂചനകൾ അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെയുണ്ടു.ഇപ്പോൽ 85 വയസ് പ്രായമുള്ള ഫിദൽ കാസ്ട്രോയുടെ യുഗം അവസാനിക്കുമ്പോൾ ക്യൂബയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.ഇപ്പോഴേ സാമ്പത്തികരംഗത്ത് റൌൾ വൻ അഴിച്ചുപണികൾ നടത്തിയിട്ടുണ്ടു.വിമതരുമായി ചർച്ച നടത്തുന്നതിനും സാമ്പത്തികപരിഷ്കാരങ്ങൾ മൂലം തൊഴിൽ നഷ്ടമാകുന്നവരെ സമാധാനിപ്പിക്കുന്നതിനും സഭയേയും പുരോഹിതരേയും കൂടുതൽ ആശ്രയിക്കാൻ റൌൾ നിർബന്ധിതനായിക്കൊണ്ടിരിക്കുകയാ
