രാഷ്ട്രീയം മുൻപ് ത്യാഗികൾക്ക് മാത്രമുള്ള കർമ്മമണ്ഡലമായിരുന്നു.ഇന്ന് അത്
ഭോഗികളുടെ മാത്രം മേഖലയായി അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.മറ്
ക്ഷേമൈശ്വര്യങ്ങൾക്കായി പ്പീഡനങ്ങൾ അനുഭവിക്കുകയും,സ്വജീവിതം തന്നെ
സമർപ്പിക്കുകയും ചെയ്യുന്നവരെയായിരുന്നു നമ്മൾ യഥാർത്ഥ രാഷ്ട്രീയപ്രവർത്തകരായി
കണ്ടിരുന്നത്.അവരുടെ ത്യാഗത്തിന്റേയും ആത്മാർപ്പണത്തിണ്ടേയുമൊക്കെ
പ്രതിഫലമായിരുന്നു അവർക്കു ജനങ്ങൾ നൽകിയ പദവികൾ.വിയർപ്പൊഴുക്കി
തന്നെയായിരുന്നു അവർ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള
ജനാധിപത്യസ്ഥാപനങ്ങളിലേക്ക് മത്സരിൿ ജയിച്ച് അധികാരക്കസേരകളിൽ
ഉപവിഷ്ഠരായത്.
ജനാധിപത്യത്തിൽ ജനവിധി തന്നെയാണു ഏറ്റവും വലിയ
ഹിതപരിശോധന.ജനങ്ങളുടെ ജാഗരൂകമായ കണ്ണുകൾക്ക് മുന്നിൽ എപ്പോഴും നിശിതമായ
നിരീക്ഷണങ്ങൽക്ക് വിധേയരാക്കപ്പെടുന്നവരാണു ജനപ്രതിനിധികൾ.അവരെ
സ്ഥാനമാനങ്ങൾ നൽകി തണ്ടിലേറ്റിക്കൊണ്ട് നടക്കാനും,അധികാരത്തിലും പദവികളിലും
അഭിരമിൿ ദുഷിക്കുമ്പോൾ ബാലറ്റിലൂടെ തന്നെ പുറത്തേക്ക് വലിച്ചെറിയാനും
ജനങ്ങള്‍ കഴിയും.അതിനു നിശ്ചിതസമയപരിധിയുണ്ടെന്നത് വലിയ ഒരു
പോരായ്മയാണെങ്കിലും,എന്നെങ്കിലു
എന്നതാനു ,തെരഞ്ഞെടുപ്പ് കാലത്തെങ്കിലും രാഷ്ട്രീയക്കാരെ
വിനയാന്വിതരും,‘സദ്ഗുണസമ്പന്നരു
പക്ഷേ,ഈ പേടി പോലും ഇല്ലാതെ,ഒരിക്കൽ പോലും റോഡിലിറങ്ങി വെയിലും
മഴയ്മേൽക്കാതെ,വിയർപ്പൊഴുക്കാതെ
നേടിയെടുത്ത് മദിക്കുന്ന സുഖലോലുപരുടെ വലിയൊരു നിര നമ്മുടെ മുന്നിലുണ്ടു.അവരിൽ ജനങ്ങൾ
അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞവരുണ്ടു.ബിസിനസുകാരു
ഭിക്ഷാംദേഹികളുമുണ്ടു.രാജ്യസഭയി
ഇങ്ങനെ കടന്നുകയറുന്നവർ നമ്മുടെ ജനാധിപത്യസംവിധാനത്തെ
അപഹസിക്കുന്നതിനെക്കുറിച്ച് മാദ്ധ്യമങ്ങളോ പൊതുപ്രവർത്തകരോ
ആകുലപ്പെടുന്നില്ല.
ഉത്തർ പ്രദേശിൽ നിന്നുള്ള വാർത്തകൾ നോക്കുക.തെരഞ്ഞെടുപ്പിൽ
വന്‍ വിജയം നേടി മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ഇപ്പോൾ ലോക്സഭാംഗമാണു.ആറു
മാസത്തിനകം അദ്ദേഹത്തിനു നിയമസഭാംഗമാകണം.അദ്ദേഹം ഉപരിസഭയായ വിധാൻ
പരിഷത്തിലേക്കാണു മത്സരിക്കുക എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.സുരക്ഷിതമായ
എത്രയോ സീറ്റുകൾ ഉണ്ടായിട്ടും വിയർപ്പൊഴുക്കാതെ അസംബ്ലിയിൽ കടന്നുകൂടാൻ
യുവമുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് മുന്‍ഗാമിയായ മായാവതി സൃഷ്ടിച്ച
മാതൃകയാവാം.അനായാസം വിജയിക്കാമായിരുന്നിട്ടും മായാവതി അസംബ്ലിയിൽ അംഗമായത്
വിധാൻപരിഷത്തിലൂടെയായിരുന്നു.ഇനിയും ഈ മാതൃക അനുകരിക്കപ്പെടാം.നമുക്ക്
മായാവതിയേയും അഖിലേഷ് യാദവിനേയും അടച്ചാക്ഷേപിക്കാനാവില്ല.കാരണം അവർ മുൻപ്
പലതവണ വിയർപ്പൊഴുക്കി തെരുവിലിറങ്ങി ജനവിധി തേടിയിട്ടുള്ളവരാണു.
പക്ഷേ,നമ്മുടെ പ്രധാനമന്ത്രിയുടെ സ്ഥിതിയോ?അദ്ദേഹം ഇന്നേവരെ ഒരു തെരഞ്ഞെടുപ്പിലും
ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല.ജനങ്ങളാൽ നേരിട്ട് ഒരു ജനാധിപത്യ
സ്ഥാപനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.അസമിൽ നിന്നുള്ള രാജ്യസഭാംഗമാണു
അദ്ദേഹം.അങ്ങനെയൊരാൾക്ക് തുടർച്ചയായി രണ്ടാമതു തവണ പ്രധാനമന്ത്രിപദം
അലംകരിക്കാമെങ്കിൽ ,നമ്മൾ മറ്റുള്ളവരെ എന്തിനു കുറ്റം പറയുന്നു?മുൻപൊരിക്കലും
രാജ്യസഭാംഗം പ്രധാനമന്ത്രിയായ ചരിത്രമില്ല.നിയമപരമായി അതിൽ ഒരു
അസാംഗത്യവുമില്ലാതിരുന്നിട്ടും ജനകീയവിധി തേടി ലോക്സഭയിലെത്തണമെന്ന്
മുൻപ്രധാനമന്ത്രിമാർക്കെല്ലാം നിർബന്ധമുണ്ടായിരുന്നു.അത്രയൊന്നും
ജനകീയനല്ലായിരുന്ന ഐ.കെ.ഗുജ്രാൾ പോലും പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിലേക്ക്
മത്സരിച്ച് ജയിച്ചത് ഓർക്കുക.ഇന്ദിരാഗാന്ധിയും നരസിംഹറാവുവും ദേവഗൌഡയും
ജനവിധിക്കായി കളത്തിലിറങ്ങി ഉദാത്തമാതൃക കാട്ടിയവരാണു.അവരൊന്നും
കുറുക്കുവഴികളുടെ പിന്നാലെ പോയില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യൻ
ജനാധിപത്യത്തിന്റെ വില പണ്ടേ ഇടിയുമായിരുന്നു.
ഇപ്പോൾ തെറ്റായ കീഴ്വഴക്കങ്ങൾ നിരന്തരം
സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സദാനന്ദ ഗൌഡ കര്‍ണ്ണാടക
മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ലെജിസ്ലേറ്റീവ് കൌണ്‍സിലിലൂടെ
കയറിപ്പറ്റിയാണു.ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയുള്ളവർ മാത്രമല്ല
,ജനങ്ങളാൽ നിരാകരിക്കപ്പെട്ടവരും,വൻവ്യവസായികളും അധികാരദല്ലാളരും
സിനിമാക്കാരുമൊക്കെ രാജ്യസഭയിൽ കടന്നുകൂടുന്നു.ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപന്മാരായ വിജയ് മാല്യയും രാഹുൽ ബജാജും രാജ്യസഭാംഗങ്ങളാണു.ആന്‍ഡ്രയിൽ നിന്ന് ജി വി കെ റെഡ്ഡിയും
മഹാരാഷ്ട്രയിൽ നിന്ന് അജയ് സഞ്ചേതിയും ഈ നിരയിലേക്ക് കടക്കാൻ
തയ്യാറായിക്കൊണ്ടിരിക്കുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ പ്രഫുൽ പട്ടേൽ എന്ന
ബിസിനസുകാരനായ രാഷ്ട്രീയക്കാരനു അഭയമായതും രാജ്യസഭ തന്നെ.ശിവരാജ് പാട്ടീലും
പി.എം സെയ്ദും മന്ത്രിമാരാക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ തോറ്റശേഷം
രാജ്യസഭയിലൂടെയായിരുന്നുവല്ലോ.മായാവതി ഉത്തർപ്രദേശിലെ തോൽവിക്ക് ശേഷം നേരെ
രാജ്യസഭയിലേക്കാണു പോകുന്നത്.സിനിമാക്കാരിയായ ജയാബച്ചനും കൂട്ടായുണ്ടു.അവിടെ
ചെല്ലുമ്പോൾ അമർസിങ്ങിനെ കാണാം.ഉത്തർപ്രദേശിൽ നിന്നാണു തന്ത്രശാലിയായ ഈ
രാഷ്ട്രീയ ഉപജാപകൻ രാജ്യസഭയിലെത്തിയത്.അങ്ങനെ എത്രയോ പേർ!ഡിമെൻഷ്യ ബാധിച്ച
ജോർജ്ജ് ഫെർണാണ്ടസ് പോലും രാജ്യസഭാംഗമാണു.കേരളത്തിൽ നിന്ന് പി.വി അബ്ദുൾ
വഹാബും പി.ആർ.രാജനുമൊക്കെ രാജ്യസഭാംഗങ്ങളായതും നമുക്കോർക്കാം.ഇതോടൊപ്പം
ഒന്നുകൂടി പറയാനുണ്ടു.സ്ത്രീകൾക്കും,ദളിതർക്കും സംവരണമില്ലാത്ത
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഈ വിഭാഗങ്ങളിൽ പെട്ട എത്രപേർ ഇതുവരെ
തെരഞ്ഞെടുക്കപ്പെട്ടു?
ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല ഈ സംവിധാനമെന്ന്
ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.പക്ഷേ, രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ഈ
ആഡംബരത്തോടുള്ള പ്രിയം അനുദിനം വർദ്ധിച്ചുവരുകയാണു.നിലവിൽ ഉപരിസഭകളില്ലാത്ത
തമിഴ്നാടും,പശ്ചിമബംഗാളും,രാജസ്ഥാനും ലെജിസ്ലേറ്റീവ് കൌൺസിലുകൾക്കായി
മുറവിളികൂട്ടുകയാണു.അതിനു മാദ്ധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ടു.രാജീവ്
ചന്ദ്രശേഖറിനെപ്പോലെയുള്ള മാദ്ധ്യമമുതളാളിമാർക്ക് ഇതൊക്കെ പഥ്യമാകുന്നതിൽ
അത്ഭുതമില്ലല്ലോ?
നിക്ഷിപ്തതാല്പര്യക്കാരായ കോർപ്പറേറ്റ് ദല്ലാളന്മാരും വ്യവസായികളും അവരുടെ
ശിക്കിടിമുങ്കന്മാരും ചേർന്ന് ജനാധിപത്യസ്ഥാപനങ്ങളെ
പ്രഹസനങ്ങളാക്കാതിരിക്കുന്നതിനു ഭരണഘടനാഭേദഗതി അനിവാര്യമാണു.ജനങ്ങളാൽ
തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കും ഒരു പദവിയും നൽകരുത്.രാജ്യ സഭയും ലെജിസ്ലേറ്റീവ് കൌൺസിലുകളും ഉപരിസഭകൾ എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.ലോക്സഭയും നിയമസഭയും അധോമണ്ഡലങ്ങളും.ഉപരി സഭകളിൽ കയറിക്കൂടുന്നവർക്ക് തങ്ങൾ മറ്റെല്ലാവരെക്കാളും ഉയരത്തിലാണെന്നു തോന്നും;മറ്റുള്ളവരൊക്കെ താഴെയാണെന്നും. - അവർ മുകളിലിരുന്ന് ജനാധിപത്യത്തെ അപഹസിച്ചുകൊണ്ടിരിക്കുകയാണു.അത് ഇനിയും അനുവദിക്കണമോ?
വന്‍ വിജയം നേടി മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ഇപ്പോൾ ലോക്സഭാംഗമാണു.ആറു
മാസത്തിനകം അദ്ദേഹത്തിനു നിയമസഭാംഗമാകണം.അദ്ദേഹം ഉപരിസഭയായ വിധാൻ
പരിഷത്തിലേക്കാണു മത്സരിക്കുക എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.സുരക്ഷിതമായ
എത്രയോ സീറ്റുകൾ ഉണ്ടായിട്ടും വിയർപ്പൊഴുക്കാതെ അസംബ്ലിയിൽ കടന്നുകൂടാൻ
യുവമുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് മുന്‍ഗാമിയായ മായാവതി സൃഷ്ടിച്ച
മാതൃകയാവാം.അനായാസം വിജയിക്കാമായിരുന്നിട്ടും മായാവതി അസംബ്ലിയിൽ അംഗമായത്
വിധാൻപരിഷത്തിലൂടെയായിരുന്നു.
മായാവതിയേയും അഖിലേഷ് യാദവിനേയും അടച്ചാക്ഷേപിക്കാനാവില്ല.കാരണം അവർ മുൻപ്
പലതവണ വിയർപ്പൊഴുക്കി തെരുവിലിറങ്ങി ജനവിധി തേടിയിട്ടുള്ളവരാണു.
പക്ഷേ,നമ്മുടെ പ്രധാനമന്ത്രിയുടെ സ്ഥിതിയോ?അദ്ദേഹം ഇന്നേവരെ ഒരു തെരഞ്ഞെടുപ്പിലും
ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല.ജനങ്ങളാൽ നേരിട്ട് ഒരു ജനാധിപത്യ
സ്ഥാപനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
അദ്ദേഹം.അങ്ങനെയൊരാൾക്ക് തുടർച്ചയായി രണ്ടാമതു തവണ പ്രധാനമന്ത്രിപദം
അലംകരിക്കാമെങ്കിൽ ,നമ്മൾ മറ്റുള്ളവരെ എന്തിനു കുറ്റം പറയുന്നു?മുൻപൊരിക്കലും
രാജ്യസഭാംഗം പ്രധാനമന്ത്രിയായ ചരിത്രമില്ല.നിയമപരമായി അതിൽ ഒരു
അസാംഗത്യവുമില്ലാതിരുന്നിട്ടും ജനകീയവിധി തേടി ലോക്സഭയിലെത്തണമെന്ന്
മുൻപ്രധാനമന്ത്രിമാർക്കെല്ലാം നിർബന്ധമുണ്ടായിരുന്നു.അത്രയൊന്നും
ജനകീയനല്ലായിരുന്ന ഐ.കെ.ഗുജ്രാൾ പോലും പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിലേക്ക്
മത്സരിച്ച് ജയിച്ചത് ഓർക്കുക.ഇന്ദിരാഗാന്ധിയും നരസിംഹറാവുവും ദേവഗൌഡയും
ജനവിധിക്കായി കളത്തിലിറങ്ങി ഉദാത്തമാതൃക കാട്ടിയവരാണു.അവരൊന്നും
കുറുക്കുവഴികളുടെ പിന്നാലെ പോയില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യൻ
ജനാധിപത്യത്തിന്റെ വില പണ്ടേ ഇടിയുമായിരുന്നു.
ഇപ്പോൾ തെറ്റായ കീഴ്വഴക്കങ്ങൾ നിരന്തരം
സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കു
മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ലെജിസ്ലേറ്റീവ് കൌണ്‍സിലിലൂടെ
കയറിപ്പറ്റിയാണു.ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയുള്ളവർ മാത്രമല്ല
,ജനങ്ങളാൽ നിരാകരിക്കപ്പെട്ടവരും,വൻവ്യവസായികളും അധികാരദല്ലാളരും
സിനിമാക്കാരുമൊക്കെ രാജ്യസഭയിൽ കടന്നുകൂടുന്നു.ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപന്മാരായ വിജയ് മാല്യയും രാഹുൽ ബജാജും രാജ്യസഭാംഗങ്ങളാണു.ആന്‍ഡ്രയിൽ നിന്ന് ജി വി കെ റെഡ്ഡിയും
മഹാരാഷ്ട്രയിൽ നിന്ന് അജയ് സഞ്ചേതിയും ഈ നിരയിലേക്ക് കടക്കാൻ
തയ്യാറായിക്കൊണ്ടിരിക്കുന്നു.ലോ
ബിസിനസുകാരനായ രാഷ്ട്രീയക്കാരനു അഭയമായതും രാജ്യസഭ തന്നെ.ശിവരാജ് പാട്ടീലും
പി.എം സെയ്ദും മന്ത്രിമാരാക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ തോറ്റശേഷം
രാജ്യസഭയിലൂടെയായിരുന്നുവല്ലോ.
രാജ്യസഭയിലേക്കാണു പോകുന്നത്.സിനിമാക്കാരിയായ ജയാബച്ചനും കൂട്ടായുണ്ടു.അവിടെ
ചെല്ലുമ്പോൾ അമർസിങ്ങിനെ കാണാം.ഉത്തർപ്രദേശിൽ നിന്നാണു തന്ത്രശാലിയായ ഈ
രാഷ്ട്രീയ ഉപജാപകൻ രാജ്യസഭയിലെത്തിയത്.അങ്ങനെ എത്രയോ പേർ!ഡിമെൻഷ്യ ബാധിച്ച
ജോർജ്ജ് ഫെർണാണ്ടസ് പോലും രാജ്യസഭാംഗമാണു.കേരളത്തിൽ നിന്ന് പി.വി അബ്ദുൾ
വഹാബും പി.ആർ.രാജനുമൊക്കെ രാജ്യസഭാംഗങ്ങളായതും നമുക്കോർക്കാം.ഇതോടൊപ്പം
ഒന്നുകൂടി പറയാനുണ്ടു.സ്ത്രീകൾക്കും,ദളിതർ
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഈ വിഭാഗങ്ങളിൽ പെട്ട എത്രപേർ ഇതുവരെ
തെരഞ്ഞെടുക്കപ്പെട്ടു?
ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല ഈ സംവിധാനമെന്ന്
ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.പക്ഷേ, രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ഈ
ആഡംബരത്തോടുള്ള പ്രിയം അനുദിനം വർദ്ധിച്ചുവരുകയാണു.നിലവിൽ ഉപരിസഭകളില്ലാത്ത
തമിഴ്നാടും,പശ്ചിമബംഗാളും,രാജസ്
മുറവിളികൂട്ടുകയാണു.അതിനു മാദ്ധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ടു.രാജീവ്
ചന്ദ്രശേഖറിനെപ്പോലെയുള്ള മാദ്ധ്യമമുതളാളിമാർക്ക് ഇതൊക്കെ പഥ്യമാകുന്നതിൽ
അത്ഭുതമില്ലല്ലോ?
നിക്ഷിപ്തതാല്പര്യക്കാരായ കോർപ്പറേറ്റ് ദല്ലാളന്മാരും വ്യവസായികളും അവരുടെ
ശിക്കിടിമുങ്കന്മാരും ചേർന്ന് ജനാധിപത്യസ്ഥാപനങ്ങളെ
പ്രഹസനങ്ങളാക്കാതിരിക്കുന്നതിനു ഭരണഘടനാഭേദഗതി അനിവാര്യമാണു.ജനങ്ങളാൽ
തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കും ഒരു പദവിയും നൽകരുത്.രാജ്യ സഭയും ലെജിസ്ലേറ്റീവ് കൌൺസിലുകളും ഉപരിസഭകൾ എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.ലോക്സഭയും നിയമസഭയും അധോമണ്ഡലങ്ങളും.ഉപരി സഭകളിൽ കയറിക്കൂടുന്നവർക്ക് തങ്ങൾ മറ്റെല്ലാവരെക്കാളും ഉയരത്തിലാണെന്നു തോന്നും;മറ്റുള്ളവരൊക്കെ താഴെയാണെന്നും. - അവർ മുകളിലിരുന്ന് ജനാധിപത്യത്തെ അപഹസിച്ചുകൊണ്ടിരിക്കുകയാണു.അത് ഇനിയും അനുവദിക്കണമോ?
No comments:
Post a Comment