“ ഈ പ്രണയദിനത്തില്‍, ഈ വാലന്റൈന്‍സ് പ്രഭാതത്തില്‍ ഒരിക്കല്‍കൂടി, ഒരിക്കല്‍ കൂടി സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ നറുമലരുകളുമായി ഞങ്ങള്‍ വീണ്ടും - എല്ലാവര്‍ക്കും റോസാദളങ്ങളിലേക്ക് സ്വാഗതം - സുസ്വാഗതം!”
“ നിങ്ങളെല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങളിതാ.. ശ്രോതാക്കള്‍ക്കായി നടത്തിയ വാലന്റൈന്‍സ് ദിനപ്രണയ സന്ദേശമത്സരത്തിന്റെ വിജയിയെ ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.. ഹായ് ശ്യാം... എന്താ, റെഡിയല്ലേ? ”
“ ഞാന്‍ എപ്പഴേ റെഡി, പാര്‍വണേന്ദു... ഞങ്ങള്‍ക്ക് ഈമെയിലായും, പോസ്റ്റിലും കിട്ടിയ നൂറു കണക്കിന് പ്രണയദിന ലേഖനങ്ങളില്‍ നിന്ന് ഇക്കൊല്ലത്തെ മിസ് കേരളയും, മിസ്റ്റര്‍ കേരളയും, സൂപ്പര്‍സ്റ്റാര്‍ മിന്നല്‍ രാജുവും, യുവാക്കളുടെ എവര്‍ഗ്രീന്‍ നായിക നയനയും ചേര്‍ന്ന് തെരഞ്ഞെടുത്ത 2001 കിടിലന്‍ പ്രേമഗീതമിതാ...”
“ വായിച്ചു തുടങ്ങാം...”
“ സുരേഖേ,നിന്റെ കണ്ണുകളില്‍ പ്രേമത്തിന്റെ തീക്കടല്‍.. ആ അലയാഴിയില്‍ നീന്തിത്തുടിക്കുന്ന മുങ്ങിത്തപ്പുന്നൊരു പൊന്‍മാനാണു ഞാന്‍...
നിന്റെ പ്രേമാര്‍ദ്രമായ നോട്ടത്തിനു മുന്നില്‍
അപ്പൂപ്പന്‍ താടിപോലെ പാറിപ്പറക്കുന്നൊരു കുരുവി ഞാന്‍....
എവിടെയായിരുന്നു ഇത്രയും ജന്മം നീ...
വെണ്‍മേഘപ്പാളികളില്‍ നിന്ന് നീ മാലാഖയായി അവതരിച്ചു...
നിന്റെ നീലമിഴികളിലൂറുന്ന മദനജലത്തിലലിഞ്ഞലിഞ്ഞ്...”
“ ഹാ ! ഹാ... fantastic !ബാക്കി ഞാന്‍ വായിക്കാം...
നിന്റെ കനല്‍ കണ്ണുകളില്‍ സില്‍ക്ക് സ്മിത ത്രസിച്ചു നില്ക്കുന്നു...
നിന്റെ കവിളുകള്‍ ഐശ്വര്യറായിയെപ്പോലെ...
നീ എന്റെ രാവുകളിലെ ബിപാഷാ ബാസു..
ങേ... അമ്പമ്പോ.. അംഗപ്രതംഗം വര്‍ണ്ണിച്ച്.. വര്‍ണ്ണിച്ച് ഒന്നാന്തരമായി എഴുതീട്ടുണ്ട്.. ദേ ചേച്ചീ, എനിക്ക് കോള്‍മയില്‍ വരുന്നു.... ”
“ നമുക്ക് ഈ പ്രണയാതുരനെ ഫോണില്‍ വിളിച്ചു കളയാം...
ഹലോ.. ഹലോ... കണ്‍ഗ്രാറ്റ്‌സ്... വാലന്റൈന്‍സ് ദിനപ്രണയസന്ദേശ മത്സരത്തിലെ വിജയിക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍..”
“ താങ്ക് യൂ! എന്തിന് വെറും അഭിനന്ദനത്തിലൊതുക്കുന്നു - ഫോണിലൂടെയെങ്കിലും ഈ ചുണ്ടുകളില്‍ ഒരു മുത്തം തരൂ ഇന്ദൂ... ദേ വാലന്റൈന്‍സ് ഡേയില്‍ എന്റെ ഫ്‌ളൈയിങ്ങ് കിസിതാ... ഉമ്മ.. ഉമ്മ.. ഉമ്മ”
“ ഹൈവോള്‍ട്ടേജ് റൊമാന്റിക് മൂഡിലാണല്ലോ താങ്ക്‌സ്.. ഇനി ശ്രോതാക്കള്‍ ആകാംഷയോടെ കാത്തിരിക്കുന്ന അക്കാര്യം പറയൂ... ബാച്ച്‌ലറല്ലേ? പ്രേമസന്ദേശം വായിച്ചാലറിയാം a handsome romantic guy.. am I right!”
“ ചൂടു പ്രേമലേഖനമെഴുതി ഒന്നാം സമ്മാനമായി കുളുമഞ്ഞാലിയിലേക്ക് ഒരു ഹണിമൂണ്‍ എയര്‍ടിക്കറ്റ് അടിച്ചെടുത്തിരിക്കുന്ന ഈ ദിവസ്സത്തെ താരം പീയൂഷ്.. പറയൂ.. എത്ര വയസ്സുണ്ട്? ”
“ ഹായ് audiance.. I can guess ഇദ്ദേഹത്തിന് 25 sweet 25 ഇനി ക്യൂരിയോസിറ്റി വച്ചു നീട്ടണ്ട.. പറയൂ... സ്വീറ്റ് ഹാര്‍ട്ടുമൊത്ത് എന്നാണ് ഹണിമൂണ്‍ ട്രിപ്പ്? ”
I am ready, ഞാനിപ്പോഴേ റെഡി... ഒരു സംശയം ചോദിച്ചോട്ടെ... ഇന്ദു... ”
“Why not? ആ sweet heart പേരെന്താണ്? just married? ....ഓ.... girl friend നെക്കുറിച്ച് എഴുതിയതായിരിക്കും... എങ്കില്‍ ഈ പ്രോഗ്രാമിലൂടെ ആ സീക്രട്ട് പൊട്ടിക്കൂ... എന്നായാലും ഹണിമൂണ്‍ ട്രിപ്പ് അടിച്ചുപൊളിക്കണം..”
“ അങ്ങനെയൊരു ആഗ്രഹം ഉണ്ട്...”
“ ങേ! what happened? പ്രണയിക്കുന്നവനും ഹരം പിടിക്കുന്ന പ്രണയലേഖനമെഴുതിയ ഈ കാമുകന് എന്തായിപ്പോ ഒരു വിഷാദം?”
“ പ്രണയ നൈരാശ്യം? tell me frankly..”
“ അല്ലാ സമ്മാനമായി കിട്ടുന്ന ഹണിമൂണ്‍ ട്രിപ്പിന് കൂടെ എന്തുണ്ട്?”
“ പത്തുദിവസം കുളുവിലോ മൂന്നാറിലോ സ്റ്റാര്‍ ഹോട്ടല്‍ സ്യൂട്ടില്‍ ഫ്രീ അക്കോമഡേഷന്‍... ഹോസ്പിറ്റാലിറ്റി...”
No comments:
Post a Comment