ജൈവകൃഷിയിൽ നിന്നും ചെലവില്ലാപ്രകൃതികൃഷിയിലേക്ക് ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ അതിനു നാം നന്ദി പറയേണ്ടത് ഫുക്കുവോക്കയോടാണു.കൃഷിഭൂമിയെ രാസവളത്തിന്റെ മാരകദൂഷ്യങ്ങളിൽ നിന്നും രക്ഷിക്കാൻ പ്രകൃതിയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തു,അദ്ദേഹം.രാസവളങ്ങൾക്ക് പകരം ജൈവവളം.പലേക്കർ,അവിടെ നിന്ന് പിന്നെയും മുന്നോട്ട് പോയി.നാടൻ പശുവിന്റെ ചാണകം ഉപയോഗിച്ച് മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിച്ച് ,കുറഞ്ഞ മുതൽ മുടക്കിൽ പൊന്നുവിളയിക്കാമെന്ന് ലോകത്തെ പഠിപ്പിച്ചു,പലേക്കർ.അതിനു അദ്ദേഹത്തിനു പ്രേരണയായത് ഫുക്കുവോക്ക തന്നെ.അതിനാൽ നമ്മുടെ കാർഷികരംഗത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പുത്തൻ കാർഷികവിപ്ലവത്തെക്കുറിച്ച് അറിയണമെങ്കിൽ ആദ്യം ഫുക്കുവോക്കയെ മനസ്സിലാക്കണം.
1975-ല്‍ “ഒറ്റവൈക്കോല്‍ വിപ്ലവം” എന്ന ഒരൊറ്റ ഗ്രന്ഥത്തിലൂടെ ലോകത്തിനു മുന്നില്‍ ജപ്പാന്‍കാരനായ മസനബു ഫുക്കുവോക്ക തുറന്നിട്ടത് കൃഷിയില്‍ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. മണ്ണിനെ നോവിക്കാതെ, ഭൂമി ഉഴുതു മറിക്കാതെ, കളകള്‍ നീക്കാതെ, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, ജനിതകമാറ്റം വരുത്തിയ വിത്തുകളോ ആധുനിക കൃഷിരീതികളോ അവലംബിക്കാതെ മണ്ണില്‍ നിന്ന് പൊന്നു വിളയിക്കാമെന്ന് ഫുക്കുവോക്ക കണ്ടെത്തിയത് മൂന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അശ്രാന്ത പരീക്ഷണങ്ങള്ക്കൊടുവിലായിരുന്നു. അതൊരു ആത്മീയ യാത്രയായിരുന്നു അദ്ദേഹത്തിന്. മനുഷ്യരാശിയുടെ പൂര്‍ണ്ണതയിലേക്കുള്ള വഴികളായിരുന്നു, പ്രകൃതിയുടെ താളത്തിനൊപ്പം ജീവിച്ചുകൊണ്ട്, ആ ആത്മാവിനെ തൊട്ടറിഞ്ഞ് ഫുക്കുവോക്ക ലോകത്തിനു കാട്ടിക്കൊടുത്തത്.
1913-ല്‍ ദക്ഷിണ ജപ്പാനിലെ കാര്‍ഷിക ഗ്രാമമായ ഷിക്കോക്കു ദ്വീപില്‍ ജനിച്ച ഫുക്കുവോക്കയുടെ രക്തത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതായിരുന്നു കാര്‍ഷിക സംസ്കാരം. കൃഷിയും മൈക്രോ ബയോളജിയും പഠിച്ച അദ്ദേഹം കാര്‍ഷിക കസ്റ്റംസ് ഇന്‍സ്പെക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ തന്നെ ആധുനിക കൃഷി രീതികളുടെ പൊള്ളത്തരത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്നു.
1937-ല്‍ ന്യുമോണിയ ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായിക്കൊണ്ടിരിക്കെ ഫുക്കു വോക്കെയ്ക്ക് ഒരു ആദ്ധ്യാത്മിക ദര്‍ശനമുണ്ടായി. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അക്കാലത്ത് പരമ്പരാഗത കൃഷിരീതികള്‍ ഉപേക്ഷിച്ച് ജപ്പാനിലെ കര്‍ഷകര്‍ പടിഞ്ഞാറന്‍ കൃഷിരീതികളിലേക്ക് ചുവടുമാറുകയായിരുന്നു. ഫുക്കുവോക്ക തന്റെ ജോലി രാജിവച്ച് അച്ഛന്റെ കൃഷിത്തോട്ടത്തിലേക്ക് മടങ്ങി.
ക്ലേശകരമായിരുന്നു ശിഷ്ടജീവിതം. ഹൈടെക് കാര്‍ഷിക വിപ്ലവത്തിനും, രാസവളങ്ങളിലൂടെയും പുതിയ വിത്തിനങ്ങളിലൂടെയുമുള്ള തീവ്രകൃഷി പ്രചാരണങ്ങള്‍ക്കുമിടയില്‍ ഇവിടെയിതാ ഒരാള്‍ മണ്ണിനോടും മണ്ണിരയോടും സംസാരിച്ചുകൊണ്ട് സന്യാസിയെപ്പോലെ ജീവിതം നയിക്കുന്നു.
ഭക്ഷ്യക്ഷാമവും പട്ടിണിയും അഭിമുഖീകരിക്കുന്ന ലോകത്തെ കരകയറ്റുവാന്‍ മണ്ണിനെ ഉല്പാദന ഫാക്ടറികളാക്കണമെന്ന തത്ത്വശാസ്ത്രത്തിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ നാളുകളായിരുന്നു അത്. മണ്ണിനെ വിഷലിപ്തമാക്കുന്ന ഹിംസാത്മക കൃഷിക്കെതിരായ പ്രതിരോധം. പ്രതിരോധ ശേഷിയുള്ള നാടന്‍ വിത്തിനങ്ങള്‍, ഫലഭൂയിഷ്ടത കൂട്ടാന്‍ പുല്ലുകൊണ്ടും വൈക്കോല്‍ കൊണ്ടുമുള്ള പുതയിടല്‍, മണ്ണിര, കീടങ്ങളെ പ്രതിരോധിക്കാന്‍ പ്രകൃതിയെ തന്നെ ആശ്രയിച്ച് എതിര് കീടങ്ങള്‍ എന്നിങ്ങനെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് എത്തി.
അദ്ദേഹത്തിന്റെ ഒന്നേക്കാല്‍ ഏക്കര്‍ വയലില്‍ നെല്ല് തഴച്ചു വളര്‍ന്നു. പന്ത്രണ്ടര ഏക്കറില്‍ ഓറഞ്ചും. തീരദേശത്തും, കുന്നിന് ചെരിവുകളിലും, പുളിരസമുള്ള മണ്ണിലും അദ്ദേഹം നെല്ല് കൃഷി ചെയ്ത് നൂറു മേനി വിളയിച്ചു. “ഇതാ, ഈയൊരൊറ്റ വൈക്കോലില്‍ നിന്ന് നമുക്ക് തുടങ്ങാം. ഈ വൈക്കോല്‍ ചെറുതാണ്. ലഘുവാണ്. പക്ഷേ ഇതിന്റെ ഘനം മിക്കവര്‍ക്കുമറിയില്ല. ഇതിന്റെ ശരിയായ മൂല്ല്യമെന്തെന്ന് ജനങ്ങള്ക്കറിയാമെങ്കില്, ഈ രാജ്യവും ലോകവും മാറ്റാന്‍ തക്ക വിപ്ലവം അത് സാധ്യമാക്കിയേനെ,” തന്റെ അനുഭവങ്ങളെ മുന്‍നിറുത്തി അദ്ദേഹം പ്രഖാപിച്ചു. അതൊരു ബദല്‍ കൃഷിരീതി മാത്രമായിരുന്നില്ല; ബുദ്ധിസ്റ്റ് ജീവിത ദര്‍ശനം കൂടിയായിരുന്നു. ഒരു ഋഷിയെപ്പോലെ അദ്ദേഹം പറഞ്ഞു, “വിത്തുകള്‍ മരിക്കുന്നില്ല. മണ്ണില്‍ വീണ് വസന്തത്തില്‍ മുളച്ചുയര്‍ന്ന് പിന്നെ തണ്ടും ഓലയും അഴുകുന്ന ഈ നെല്‍ച്ചെടി മരണത്തിലും വിത്തിന്റെ സൂക്ഷ്മഹൃദയത്തില് ഈ ആനന്ദം നഷ്ടപ്പെടുത്തുന്നില്ല. ക്ഷണികമായ കടന്നുപോകല്‍ മാത്രമാണ് മരണം. ജീവിതത്തിന്റെ നിറഞ്ഞ നിര്‍വൃതി കാത്തു സൂക്ഷിക്കുന്ന നെല്മണി മരണത്തിന്റെ വ്യസനമറിയുന്നില്ല.....”

'പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍', 'പ്രകൃതി കൃഷി' എന്നീ പില്ക്കാല ഗ്രന്ഥങ്ങളിലും ഈ ജീവിത ദര്‍ശനം ഫുക്കു വോക്ക ലോകത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിച്ചു.
പ്രകൃതി കൃഷിയുടെ പ്രചാരണത്തിനായി ലോകമെമ്പാടും സഞ്ചരിച്ചു, അദ്ദേഹം. ഇന്ത്യയിലേയും, തായ്ലാന്റിലേയും, വിയറ്റ്നാമിലേയും, സൊമാലിയയിലേയും, എത്യോപ്യയിലേയും മരുഭൂമികളില്‍ പരമ്പരാഗത രീതിയില്‍ വിത്തെറിഞ്ഞ് മുളപ്പിച്ച് കൃഷിയുക്തമാക്കി അത്ഭുതങ്ങള്‍ കാട്ടി, അദ്ദേഹം. വിത്തുകള്‍ ചെളിയിലും ഈര്‍പ്പത്തിലും കമ്പോസ്റ്റിലും കുഴച്ച് ചെറിയ ചെളി ഉണ്ടകളാക്കി സൂക്ഷിച്ചു വച്ച് ഉപയോഗിക്കുന്ന പുരാതന രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു.

2008 ഓഗസ്റ്റ് 18-ന് ഇയോയിലെ സ്വവസതിയില്‍ അന്തരിക്കുമ്പോള്‍ 95 വയസ്സായിരുന്നു പ്രായം. ഫുക്കുവോക്ക മണ്ണിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം നട്ട ദര്‍ശനത്തിന്റെ വിത്തുകള്‍ ലോകമെമ്പാടും ഇന്നും മുളപൊട്ടി തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു.
സുഭാഷ് പലേക്കറിന്റെ പുതിയ കാർഷിക വിപ്ലവത്തിന്റെ വിത്ത് മുളപൊട്ടിയതും ഇവിടെ നിന്നു തന്നെയാണു.നാടൻ പശുവിന്റെ ചാണകവും ശർക്കരയും പയറുപൊടിയും കൊണ്ടുണ്ടാക്കുന്ന “ജീവാമൃതം”മണ്ണിനടിയിലുള്ള മണ്ണിരകളെ ആകർഷിച്ച് മുകളിലേക്ക്കൊണ്ടുവന്ന്,മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിച്ച് കൃഷിയിടങ്ങളിൽപൊന്ന് വിളയിക്കുമെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഇതൊരു “ഉട്ടോപ്യയാണു” എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കാർഷികവിദഗ്ദ്ധർക്ക് തന്നെ ഇപ്പോൾ പശ്ചാത്തപിക്കേണ്ടിവന്നിരിക്കുന്നു.തൃശൂർ ജില്ലയിൽ 2011ൽ ആരംഭിച്ച കേരളത്തിലെ ചെലവില്ലാപ്രകൃതികൃഷി ഇന്ന് ആലപ്പുഴ,കോട്ടയം,പാലക്കാട്,വയനാട് ജില്ലകളിലും വളരെവേഗം വ്യാപിച്ചിരിക്കുന്നു.ഐ.ടി ജോലി ഉപേക്ഷിച്ച് പാടത്തിറങ്ങിയ തൃശൂരെ ടിബിനെപ്പോലുള്ള ചെറുപ്പക്കാർ ഈ രംഗത്ത് നേടിയ വൻ വിജയം മറ്റനേകം പേർക്ക് പ്രചോദനമേകുന്നു.
രാസവളങ്ങൾ ഉർവരമാക്കിയ നമ്മുടെ കൃഷിയിടങ്ങൾ ഇപ്പോൾ പുനരുജ്ജീവനത്തിന്റെ പാതയിലാണു.അതിനു നാം നന്ദിപറയേണ്ടത് ഫുക്കുവോക്കയോടും സുഭാഷ് പലേക്കറോടും,പിന്നെ വെച്ചൂർ പശു,കാസർകോട് ഡ്വാർഫ്,മലനാടൻ ഗിദ്ദ,ഗീർ തുടങ്ങിയ നാടൻ പശുവിനങ്ങളോടും അവയെ പൊന്നുപോലെ പരിപാലിക്കുന്ന ഡോ ശോശാമ്മ ഐപ്പ്,കൊടുങ്ങല്ലൂർ മൂന്നുപീടികയിലെ നമ്പോത്ത് ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരോടുമാണു.
2 comments:
ഇനി നമ്മൾ വേണ്ടത് :
ഇംഗ്ലീഷ് മരുന്നുകൾ എല്ലാം രാസപദാർത്ഥങ്ങളാണു. രാസപദാർത്ഥങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് വിഷമാണു. ഇനി ജൈവമരുന്നുകളും ജൈവചികിത്സയും കേരളത്തിൽ പ്രചരിപ്പിക്കണം. ജൈവപദാർത്ഥങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധങ്ങൾ മാത്രമേ കേരളത്തിൽ പാടുള്ളൂ. ഈ യജ്ഞത്തിൽ ഹോമിയോ-ആയുർവേദ-സിദ്ധ-യുനാനി-പ്രകൃതിചികിത്സക്കാരെല്ലാം പങ്കെടുത്ത് രാസമരുന്നുകൾ കൊണ്ട് ചികിത്സിക്കുന്ന മോഡേൺ മെഡിസിനെയും ഡോക്ട്രർമാരെയും കേരളത്തിൽ നിന്ന് കെട്ട് കെട്ടിക്കണം.
പോളിയോ മുതലായ വാക്സിനുകളും രാസപദാർത്ഥങ്ങളാൽ നിർമ്മിതമാണു. സകല രോഗങ്ങൾക്കും പ്രതിരോധത്തിനും ഇപ്പറഞ്ഞ അൾട്ടർനേറ്റ് ചികിത്സകളിൽ ജൈവൗഷധം ലഭ്യമായിരിക്കേ ജൈവസംസ്ഥാനമായ കേരളത്തിൽ എന്തിനാണു ഈ അന്തകചികിത്സയും അന്തകമരുന്നുകളും. കേന്ദ്രത്തിന്റെ ആയുഷ് വകുപ്പും കേരളസർക്കാരും കൂടി ഉത്സാഹിച്ച് നമ്മുടെ നാടിനെ ജൈവസംസ്ഥാനമായി പ്രഖ്യാപിക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നു.
സുഭാഷ് പലേക്കറിന്റെ പുതിയ കാർഷിക വിപ്ലവത്തിന്റെ
വിത്ത് മുളപൊട്ടിയതും ഇവിടെ നിന്നു തന്നെയാണു.നാടൻ പശുവിന്റെ
ചാണകവും ശർക്കരയും പയറുപൊടിയും കൊണ്ടുണ്ടാക്കുന്ന “ജീവാമൃതം”
മണ്ണിനടിയിലുള്ള മണ്ണിരകളെ ആകർഷിച്ച് മുകളിലേക്ക്കൊണ്ടുവന്ന്,മണ്ണിന്റെ
ഫലഭൂയിഷ്ടത വർദ്ധിപ്പിച്ച് കൃഷിയിടങ്ങളിൽപൊന്ന് വിളയിക്കുമെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഇതൊരു “ഉട്ടോപ്യയാണു” എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ
കാർഷികവിദഗ്ദ്ധർക്ക് തന്നെ ഇപ്പോൾ പശ്ചാത്തപിക്കേണ്ടിവന്നിരിക്കുന്നു.തൃശൂർ ജില്ലയിൽ
2011ൽ ആരംഭിച്ച കേരളത്തിലെ ചെലവില്ലാപ്രകൃതികൃഷി ഇന്ന് ആലപ്പുഴ,കോട്ടയം,പാലക്കാട്,
വയനാട് ജില്ലകളിലും വളരെവേഗം വ്യാപിച്ചിരിക്കുന്നു.ഐ.ടി ജോലി ഉപേക്ഷിച്ച് പാടത്തിറങ്ങിയ
തൃശൂരെ ടിബിനെപ്പോലുള്ള ചെറുപ്പക്കാർ ഈ രംഗത്ത് നേടിയ വൻ വിജയം മറ്റനേകം പേർക്ക് പ്രചോദനമേകുന്നു.
Post a Comment