7.
എന്താണു ഫിഷിങ്ങ്-phishing?ഇന്റർനെറ്റിൽ വ്യാപരിക്കുന്നവരെല്ലാം ഈ പുതിയ വാക്ക് അറിഞ്ഞിരിക്കണം."Phishing"എന്നാണു സ്പെല്ലിങ്ങെങ്കിലും,ഉച്ചാരണം "fishing"പോലെ തന്നെ.ആലംകാരികമായി വ്യാഖ്യാനിച്ചാൽ,അർത്ഥവും ഏതാണ്ട് ഒന്നുതന്നെ.എപ്പോഴും ഇന്റർനെറ്റിൽ കളിക്കുന്നവരെ,ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇ-മെയിലുകളും സന്ദേശങ്ങളുമയച്ച്, അവരുടെ മെയിൽ പാസ് വേഡും,ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും കൈക്കലാക്കി,പറ്റിക്കുന്ന ഹൈടെക്ക് കള്ളത്തരമാണു ഈ പുതിയ ,"ഫിഷിങ്ങ്".ദിവസവും ലക്ഷക്കണക്കിനാളുകളാണിങ്ങനെ ഈ ചൂണ്ടയിൽ കൊത്തുന്നത്.അതിനു കാരണമുണ്ടു.ഒറ്റ നോട്ടത്തിൽ
തിരിച്ചറിയാനാകാത്തത്ര ആധികാരികത തോന്നുന്ന തരത്തിലുള്ളതാകും,സന്ദേശങ്ങൾ .റിസർവ്വ് ബാങ്കിന്റെ,അല്ലെങ്കിൽ, നിങ്ങൾക്ക് അക്കൗണ്ടുള്ള ഏതെങ്കിലും ബാങ്കിന്റെ,ധനകാര്യസ്ഥാപനത്തിന്റെയൊക്കെ പേരിൽ വിവരങ്ങൾ ചോദിച്ചുകൊണ്ടോ,ഡേറ്റ അപ്ഗ്രേഡ് ചെയ്യാനാവശ്യപ്പെട്ടോ ഒക്കെയാകും സന്ദേശങ്ങൾ ലഭിക്കുക.കൂടെ ഓൺലൈനായി നൽകേണ്ട ചില ഫോമുകളുമുണ്ടാകും.അവ കിട്ടിയാലുടൻ ,തട്ടിപ്പാണെന്ന് മനസ്സിലാക്കി ,പ്രതികരിക്കാതിരിക്കുക.അല്ലെങ്കിൽ,നിങ്ങളും ഈ പുതിയ ഹൈടെക്ക് ചൂണ്ടയിൽ കുരുങ്ങും;"ഫിഷിങ്ങി"നിരയാകും.
8.
എന്താണു കാപ്ച്ച-CAPTCHA ?
നല്ല കാഴ്ചശക്തിയുണ്ടെങ്കിലും വായിക്കാൻ ബുദ്ധിമുട്ടുള്ള,കുത്തിവരച്ചപോലെയോ,വികൃതമായ ചിത്രം പോലെയോ തോന്നുന്ന ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും.അവ കൃത്യമായി മനസിലാക്കി ,കോളത്തിലടിച്ചുചേർക്കാതെ പലപ്പോഴും ചില വെബ്സൈറ്റുകളിലേക്ക് കടക്കാനാവില്ല.ചില ബ്ലോഗുകളിലും സൈറ്റുകളിലും കമന്റിടുന്നതിനു മുൻപും ശ്രമകരമയ ഈ പരീക്ഷ പാസാകണം."കാപ്ച്ച" എന്നു കാണുമ്പോൾ തന്നെ ക്ഷമ കെടും. എന്തിനാണു ഇങ്ങനെ ഇന്റർനെറ്റ് ഉപയോക്താക്കളെ പരീക്ഷിക്കുന്നതെന്നറിഞ്ഞാൽ,ഈ ബുദ്ധിമുട്ടു നമ്മൾ സഹിക്കും.നിരന്തരം ശല്യപ്പെടുന്ന അനാവശ്യസന്ദേശങ്ങളിൽ നിന്നും,പരസ്യങ്ങളിൽ നിന്നുമൊക്കെ നമ്മെ സംരക്ഷിക്കാനുള്ള സംവിധാനമാണു,"കാപ്ച്ച".ഇത് ഒരു
ചുരുക്കപ്പേരാണു."കമ്പ്‌ളീറ്റ്ലി ഓട്ടമേറ്റഡ് പബ്ലിക് ടൂറിങ്ങ് ടെസ്റ്റ് ടു ടെൽ കമ്പ്യൂട്ടേർസ് ആന്റ് ഹ്യൂമൻസ് എപ്പാർട്ട്"(Completely Automated Public Touring to tell Computers and Humans Apart)എന്നാണിതിന്റെ പൂർണ്ണ രൂപം.അതായത്,കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് മനുഷ്യൻ തന്നെയാണു എന്ന് ഉറപ്പുവരുത്തുന്നതിനാണു,അക്ഷരങ്ങളും അക്കങ്ങളും കൊണ്ടു വിചിത്രരൂപങ്ങളുണ്ടാക്കിയിട്ട് അത് തിരിച്ചറിയാൻ പറയുന്നത്.ചില കമ്പ്യൂട്ടർ പ്രോഗ്രാമുകളുപയോഗിച്ച് ലക്ഷക്കണക്കിനു വ്യാജ ഇ-മെയിലുകൾ ഉണ്ടാക്കാനും,സ്പാമുകൾ എന്നു
വിളിക്കുന്ന അനാവശ്യ പരസ്യങ്ങളും സന്ദേശങ്ങളും മറ്റും അയക്കാനും,ഇന്റർനെറ്റ് പോളുകളിൽ വ്യാജ വോട്ടിടാനുമൊക്കെ പറ്റുമായിരുന്നു.അതിനു അവസാനം കുറിച്ചുകൊണ്ട് ?2000ൽ "കാപ്ച്ച"നിലവിൽ വന്നു.മനുഷ്യന്റെ സവിശേഷബുദ്ധി ഉപയോഗിച്ചുമാത്രമേ,വികൃതമായി കൊടുത്തിരിക്കുന്ന "കാപ്ച്ച"വായിച്ചെടുക്കാനാകൂ.ഒരു കമ്പ്യൂട്ടറിനും യന്ത്രത്തിനും ഇത് സാധിക്കുകയില്ല.അന്ധർക്കായി "ഓഡിയൊ കാപ്ച്ച"യും ഉണ്ടു.കൂടുതൽ വിവരങ്ങൾക്ക് സന്ദർ ശിക്കേണ്ട സൈറ്റ് www.captcha.net
1 comment:
valare nalla kurippu, eniyum ingane ullava share cheyyuka.
Post a Comment