ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 14 March 2023

വര-മൊഴിസാക്ഷ്യം-6:സി. ഭാഗ്യനാഥ്,അജയൻ

 ര-മൊഴിസാക്ഷ്യം' പരമ്പര ആറാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം, സെപ്തം. 10,2022) അതിഥികളായെത്തിയത് രേഖാചിത്രകാരന്മാരും പെയിൻ്റർമാരുമായ സി. ഭാഗ്യനാഥും അജയനും.

 

തലശ്ശേരി സ്വദേശിയായ സി. ഭാഗ്യനാഥ്,തലശ്ശേരി സ്കൂൾ ഓഫ് ആർട്സ് പഠനത്തിന് ശേഷം,തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്ന് പെയിൻ്റിങ്ങിൽ ബി. എഫ്. എയും ഹൈദരബാദിലെ സരോജിനി നായിഡു സ്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്ട്സ് ആൻ്റ് ഫൈൻ ആർട്ട്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇരുപത് വർഷത്തിലേറെയായി രേഖാചിത്രരംഗത്തുള്ള അദ്ദേഹം മുഴുവൻ സമയം ചിത്രകലാ പ്രവർത്തനത്തിലേർപ്പെട്ട്, കൊച്ചിയിൽ ജീവിക്കുന്നു.
 
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കഥകൾ വായിച്ചും അവയുടെ ചിത്രീകരണങ്ങൾ കണ്ടുമാണ് വളർന്നത്.കെ. സി. എസ് പണിക്കരുടെ ശിഷ്യർ,എം. വി ദേവൻ, നമ്പൂതിരി, എ. എസ് തുടങ്ങിയവരുടെ വരകൾ ആകർഷിച്ചു.
 
മാധ്യമം ആഴ്ച്ചപ്പതിപ്പിലാണ് ആദ്യമായി രേഖാചിത്രങ്ങൾ വരച്ചത്-എൻ. പ്രഭാകരൻ്റെ ‘തിയ്യൂർ രേഖകൾ'ക്ക്. “എൻ്റെ ചിത്രംവരകൾ കണ്ട്, പത്രാധിപരുടെ ചുമതല വഹിച്ചിരുന്ന കമൽറാം സജീവ്, അവസരം നൽകുകയായിരുന്നു".
*****************************
ചിത്രം:  ഷോസ് ആർ ഗോയിങ്ങ് ഓൺ

പരിചിതമായ മങ്ങാടും പരിസരപ്രദേശങ്ങളും അവിടുത്തെ പുരാവൃത്തങ്ങളും ചിത്രീകരിച്ചു. തുടർന്ന്, ‘ബുധിനി', ‘മുറിനാവ്', ‘പച്ച, മഞ്ഞ,ചുവപ്പ്', 'നൃത്തം ചെയ്യുന്ന കുടകൾ',(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ), 'കുട നന്നാക്കുന്ന ചോയി', 'ദിശ','ആരാച്ചാർ ','ഭാരത പ്രദർശനശാല ','സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി',ഐസ്',(മാധ്യമം ആഴ്ചപ്പതിപ്പ് ),'ആത്മ ഛായ'(ദേശാഭിമാനി ആഴ്ചപ്പതിപ്പ് )തുടങ്ങിയ നോവലുകൾക്കും, അനവധി ചെറുകഥകൾക്കും ചിത്രങ്ങൾ വരച്ചു.
“നോവലുകൾകൾ വായിച്ച് ,എഴുത്തുകാരുമായി നിരന്തരമായി സംസാരിച്ച ശേഷമാണ് വരയ്ക്കുക. എഴുത്തുകാരുടെ സമീപനങ്ങൾ മനസിലാക്കുക പ്രധാനമാണ്”. 
 
ആരാച്ചാരി'ലെ മുഖ്യ സ്ത്രീകഥാപാത്രത്തെ വരച്ചില്ല. പകരം,ബലിയാടായിത്തീരുന്ന ആ സ്ത്രീയുടെ മാനസികാവസ്ഥ ചിത്രീകരിക്കാൻ കാളീക്ഷേത്രത്തിൽ ബലിനൽകാൻ കൊണ്ടുവന്ന ബലിയാടിനെയാണ് ചിത്രീകരിച്ചത്. രണ്ടു കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ,വരകളിലൂടെ അതിൻ്റെ ഉള്ളടക്കത്തിലേക്ക് കടക്കാനാണ് ശ്രമിക്കുക.“എം മുകുന്ദൻ്റെ ‘കുട നന്നാക്കുന്ന ചോയി'യിൽ പരിചിതമായ മാഹിയിലെ സാധാരണക്കാരുടെ വേഷഭൂഷാദികൾ,ഭാവങ്ങൾ, ശരീരചലനങ്ങൾ, പ്രാദേശികഭാഷ തുടങ്ങിയവ ചിത്രീകരിച്ചു.“കഥയുടെ പിൻബലമില്ലാതെ തന്നെ നിലനിൽപ്പുള്ളതാണ് ഈ ചിത്രങ്ങൾ".
 

ബുധിനി', ‘ആരാച്ചാർ’ എന്നീ നോവലുകളുടെ പ്രകാശനത്തിന്, പ്രസാധകർ ഈ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ഇവ പുസ്തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സങ്കീർണ്ണമായ മാനസികാവസ്ഥകളുള്ള ‘ഒരു മലയാളി ഭ്രാന്തൻ്റെ ഡയറി' നോവൽ പുസ്തകത്തിനും ‘പച്ചക്കുതിര’യിൽ ആർ. ഉണ്ണി എഴുതിയ കഥയ്ക്കും വരച്ച ചിത്രങ്ങൾ വ്യതിരിക്തമാണ്.
അയ്മനം ജോണിൻ്റെ കഥയ്ക്ക് ചിത്രം വരയ്ക്കും മുൻപ് അദ്ദേഹമെഴുതിയ കഥകൾ വായിച്ചുനോക്കിയിരുന്നു. “രേഖാചിത്രങ്ങളെ വളരെ ഗൗരവത്തോടെ കാണുന്ന വായനക്കാർ കേരളത്തിലുണ്ട്- ബംഗാളിലും”. ചിത്രങ്ങൾ കണ്ട്,അപരിചിതരായ വായനക്കാർ പോലും വിളിച്ച അനുഭവമുണ്ട്.
 

സ്കൂൾ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച്, പെയിന്റിങ്ങിൽ മുഴുവൻ സമയവും ശ്രദ്ധകേന്ദ്രീകരിച്ചിട്ട് പത്ത് വർഷമായി. ചിത്രം വരച്ച് മാത്രം ജീവിക്കുന്ന മുതിർന്ന പല ചിത്രകാരൻമാരും പ്രചോദനമായി.
വരയ്ക്കുന്ന ചിത്രങ്ങൾ പ്രൊഫഷണൽ ആർട്ട് ഗാലറികളിൽ പ്രദർശനത്തിനു വയ്ക്കും. പുതിയ രീതിയിൽ വരയ്ക്കുന്നവരെ കണ്ടെത്തി, അവരുടെ ഷോകൾ സ്പോൺസർ ചെയ്യുന്നവരുണ്ട്. ഈ ചിത്രങ്ങൾ വലിയ വിലനൽകി വാങ്ങുന്ന ആർട്ട് കളക്റ്റർമാരുണ്ട്. ഇത്തരം ഗാലറികളിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുത്ത് നൽകുന്ന ഷോ ക്യൂറേറ്റർമാരുമുണ്ട്. ധാരാളം ചിത്രങ്ങൾ ഇങ്ങനെ വിറ്റുപോയിട്ടുണ്ട്.
ആലപ്പുഴയിൽ നടന്ന,ഒരു വർഷം നീണ്ടുനിന്ന ‘ലോകമേ,തറവാട്‘ കലാപ്രദർശനത്തിൽ 'ഷോസ് ആർ ഗോയിങ്ങ് ഓൺ' എന്ന പുതിയ ചിത്രവും ഉൾപ്പെടുത്തി യിരുന്നു.ഓയിലിലും അക്രിലിക്കിലും വൃത്താകൃതിയിൽ ചെയ്ത ഈ പെയിൻ്റിങ്ങിൽ പരസ്പരം സംവേദിക്കുന്ന ഇമേജുകളുണ്ട്.
“എൻ്റേതായ ഭാഷയുണ്ടാക്കാനുള്ള അന്വേഷണത്തിലാണ് ഞാൻ. സത്യാനന്തര കാലത്തെ വിചിത്രാനുഭവങ്ങളെ വിമർശനാത്മകമായി നിരീക്ഷിക്കുന്നുണ്ട്”.ഭാഷയ്ക്കകത്ത് പുതിയ ഭാഷ ഉണ്ടാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് , വ്യത്യസ്തങ്ങളായ അന്വേഷണങ്ങൾ നടത്തിയവരാണ് പല നല്ല കലാകാരൻമാരും.
 
കൊച്ചി ബിനാലെയും ‘ലോകമേ,തറവാടും' ചെറുപ്പക്കാരെ ആകർഷിച്ചു. ആലപ്പുഴയിലെ പ്രദർശനം കാണാൻ ,ചലച്ചിത്രോൽസവങ്ങൾക്ക് സമാനമായി, വിദൂരസ്ഥപ്രദേശങ്ങളിൽ നിന്നുപോലും സിനിമയിലും സാഹിത്യത്തിലും തല്പരരായ പുതിയ തലമുറയിൽ പെട്ടവർ എത്തിയത് അത്ഭുതപ്പെടുത്തി.
 
കലാപഠനം നമ്മുടെ വിദ്യാഭാസത്തിൻ്റെ അടിസ്ഥാനമാകണമെന്ന് സി. ഭാഗ്യനാഥ് പറഞ്ഞു. അത് സിലബസിൽ ഉൾപ്പെടുത്തണം. ചിത്രകലാ അദ്ധ്യാപകർക്ക് വേണ്ടി നടത്തുന്ന ഇൻ സർവീസ് കോഴ്സുകളിൽ കുട്ടികളുടെ മനശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്ന് നന്നായി രിക്കും .
ജോൺ ബെർജറിൻ്റെ ‘വേയ്സ് ഓഫ് സീയിങ്ങ്‘ (Ways of Seeing by John Berger) എന്ന,കാഴ്ച്ചയുടെ നാനാർത്ഥങ്ങൾ വിവരിക്കുന്ന കൃതിയിൽ വാൻ ഗോഗിൻ്റെ മരണത്തിന് മുൻപ് വരച്ച ‘Wheat field with Crows' എന്ന ചിത്രത്തിൽ നിന്ന് ആത്മഹത്യാസൂചനകൾ വായിച്ചെടുത്തതായി പറയുന്നുണ്ട്.
കൈകൊണ്ടുള്ള വര മുതൽ ഡിജിറ്റൽ ഡ്രോയിങ്ങ് വരെ പല സാദ്ധ്യതകളും വരയിൽ ഉപയോഗിക്കുന്നു. “മാദ്ധ്യമവും ഉപാധികളും എന്തായാലും അതുണ്ടാക്കുന്ന അനുഭവമാണ് പ്രധാനം", സി. ഭാഗ്യനാഥ് പറഞ്ഞു.
 
കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പയമ്പ്ര സ്വദേശിയായ അജയൻ(കെ. അജയകുമാർ), സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കോഴിക്കോട് യൂണിവേഴ്സൽ ആർട്ട്സിൽ നിന്ന് രണ്ടു വർഷ ഡ്രോയിങ്ങ് ആൻ്റ് പെയിൻ്റിങ്ങ് കോഴ്സ് പാസായ ശേഷം 1985 മുതൽ 15 വർഷത്തിലേറെക്കാലം ‘ദേശാഭിമാനി' വാരികയ്ക്കുവേണ്ടി രേഖാചിത്രങ്ങൾ വരച്ചു. 1991ൽ കാലിക്കട്ട് സർവകലാശാലയിൽ ചേർന്ന അദ്ദേഹം, രേഖാ ചിത്രരചനയും പെയിന്റിങ്ങും തുടർന്നു. 2019-ൽ ആർട്ട്സ് ആൻ്റ് ഫോട്ടോഗ്രഫി വിഭാഗത്തിൻ്റെ മേധാവിയായാണ് വിരമിച്ചത്.
 

ആറാം ക്ളാസ് മുതൽ നാട്ടിലെ വായനശാലയിൽ പോയി പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ജ്യേഷ്ഠനാണ് വരയ്ക്കാൻ പ്രോൽസാഹനം നൽകിയത്. പ്രീഡിഗ്രിക്കു ശേഷം യൂണിവേഴ്സൽ അക്കാദമിയിൽ ചേർന്നു. അന്ന് അവിടെ ഗസ്റ്റ് ലക്ചററായി പോൾ കല്ലാനോട് ഉണ്ടായിരുന്നു. പഠനശേഷം ചില സ്കൂളുകളിൽ ചിത്രകലാദ്ധ്യാപകനായും പിന്നെ ഡിസൈനറായും പ്രവർത്തിച്ചു. സിദ്ധാർത്ഥൻ പരുത്തിക്കാട് ദേശാഭിമാനി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരിക്കുമ്പോഴായിരുന്നു,അതിൽ ആദ്യമായി വരയ്ക്കാൻ അവസരം കിട്ടിയത്. സാഹിത്യ താല്പര്യം കൂട്ടുന്നവിധത്തിലുള്ള റിയലിസ്റ്റിക് ചിത്രങ്ങളാണ് വരച്ചത്. രചനകളിൽ നിന്ന് വഴിമാറി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ഉണ്ടായിരുന്നില്ല.“നമ്പൂതിയുടെ രീതി പിൻതുടരാനായിരുന്നു എഡിറ്റർമാർ ആവശ്യപ്പെട്ടിരുന്നത്".
 
അന്ന് നമ്പൂതിരി,സി.എൻ കരുണാകരൻ,ചന്ദ്രശേഖരൻ എന്നിവരുടെ ചിത്രങ്ങളാണ് ഇഷ്ടപ്പെട്ടിരുന്നത്. അതിൽ ഏറ്റവും സ്വാധീനിച്ചത് നമ്പൂതിരിയുടെ ചിത്രങ്ങളായിരുന്നു.യു. എ ഖാദർ, എസ്. വി വേണുഗോപൻ നായർ,അശോകൻ ചരുവിൽ,അഷ്ടമൂർത്തി തുടങ്ങിയവരുടെ രചനകൾക്ക് ചിത്രങ്ങൾ വരച്ചു. വായനയിൽ രൂപപ്പെടുന്ന ബിംബങ്ങളാണ് വരച്ചത്. അവയെല്ലാം യഥാതഥ ചിത്രങ്ങളായിരുന്നു. നാട്ടിലെ അനുഭവങ്ങളുമായി ചേർത്തുവെച്ചായിരുന്നു,വരച്ചിരുന്നത്.
കഥകളുടെ ആസ്വാദനതലം കൂട്ടുക എന്നല്ലാതെ,അവയ്ക്ക് വേറിട്ടുള്ളൊരു അസ്തിത്വമുണ്ടാക്കുന്നതിനെക്കുറിച്ച് അന്ന് ചിന്തിച്ചില്ല. അമൂർത്തമായ ചിത്രങ്ങൾ ദേശാഭിമാനിയിൽ വന്നിരുന്നില്ല.

 
ശ്രീരേഖയുടെ ഡൽഹിയാത്രയെക്കുറിച്ചുള്ള അനുഭവക്കുറിപ്പിന് വരച്ച രേഖാചിത്രങ്ങൾ രചയിതാവിൻ്റെ പ്രശംസ പിടിച്ചുപറ്റി.
 
ബ്ളാക്ക് ആൻ്റ് വൈറ്റിലും കളറിലും വരച്ചിട്ടുണ്ട്. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന് പറയാൻ കഴിയില്ല. ഓയിൽ, അക്രിലിറ്റിക് ,ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ പെയിൻ്റിങ്ങുകൾ ചെയ്തിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ചും പെയിൻ്റിങ്ങുകൾ ചെയ്തു. ഡിജിറ്റൽ പെയിന്റിങ്ങുകളുടെ പ്രദർശനങ്ങൾ നടത്തിയിട്ടുമുണ്ട്.
ചർച്ചയിൽ മുതിർന്ന ചിത്രകാരനായ എൻ. ദിവാകരൻ പങ്കെടുത്തു. 
 ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. ലിങ്ക്;

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍