ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday, 1 November 2024

ഖാൻ കാവിൽ:ശബ്ദ മാന്ത്രികൻ

 കാശവാണി രേഖകളിൽ ഒരു കെ.തറുവയിയുണ്ട്;കോഴിക്കോട് നടുവണ്ണൂർ കാവുന്തറയിൽ കാവിൽ കട്ടയാട്ട് മതപണ്ഡിതനായിരുന്ന ആലിക്കുട്ടിയുടെ മകൻ.

 


1976ൽ തറുവയി അനൌൺസറായി തൃശൂർ നിലയത്തിൽ ചേർന്നു.1978ൽ കോഴിക്കോട് നിലയത്തിലെത്തി-അസാധാരണ വശ്യശക്തിയുള്ള ശബ്ദംകൊണ്ട് ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസിൽ ഇന്നും ജീവിക്കുന്ന ഖാൻ കാവിലാണത്.1997 ജൂൺ 5നു അകാലത്തിൽ മരണം കവർന്നെടുത്തെങ്കിലും, മലബാറിലെ വലിയൊരു ശതമാനം റേഡിയോശ്രോതാക്കൾ ഗൃഹാതുരതയോടെ ഓർക്കുന്നു,ആ ബഹുമുഖപ്രതിഭയെ.

 

നാടകം ജീവിതമാക്കിയ തറുവയിയെ ഖാൻ കാവിലാക്കിയതും നാടകം തന്നെ.ചെറുപ്പത്തിലേ ബാപ്പയും ഉമ്മയും മരിച്ചതോടെ, ഏകാന്തജീവിതം നയിക്കാൻ നിർബന്ധിതനായ തറുവയി നാടകങ്ങളുടെ സംഭാഷണങ്ങൾ അനുകരിച്ച്, അഭിനയിച്ച് സുഹൃത്തുക്കളെ കാണിയ്ക്കാൻ തുടങ്ങി.നല്ല മുഴക്കമുള്ള ശബ്ദം.അക്കാലത്ത് കെ.പി.എ.സി നാടകങ്ങളിലെ താരമായിരുന്ന നടൻ ഖാനിന്റെ ശബ്ദവുമായി നല്ല സാദൃശ്യം. നാട്ടുകാർ തറുവിയയെ ‘ഖാൻ’എന്ന് വിളിക്കാൻ തുടങ്ങി.കുറേക്കഴിഞ്ഞ്,നാടിന്റെ പേരുകൂടിച്ചേർത്ത്, തറുവയി ഖാൻ കാവിലായി..

 

നാട്ടിലെ വേദികളിൽ നാടകങ്ങളും കഥാ പ്രസംഗങ്ങളും എഴുതി അവതരിപ്പിച്ചായിരുന്നു, തുടക്കം.ആകാശവാണിയിലേക്കുള്ള വഴിയൊരുക്കിയതും ഇതുതന്നെ.തൃശൂർ നിലയത്തിൽ അനൗൺസർമാരായി ഒപ്പം പ്രഗൽഭരായ കലാകാരർ.എം.ഡി.രാജേന്ദ്രൻ, കെ.വി.മണികണ്ഠൻ നായർ,എം.തങ്കമണി,സുകുമാര മേനോൻ,വിമല വർമ്മ..നാടകങ്ങൾക്കും ‘പലരും പലതും’എന്ന ഹാസ്യരൂപകങ്ങളടക്കമുള്ള പരിപാടികൾക്കും ശബ്ദം നൽകി, ശ്രദ്ധേയമായ തുടക്കം.

 

കോഴിക്കോട് നിലയത്തിലെത്തിയതോടെ ഖാൻ കാവിൽ റേഡിയോപ്രക്ഷേപണത്തിലെ പ്രതിഭാസമായി വളർന്നു.യുവവാണിയിലായിരുന്നു,തുടക്കം.അന്ന് അതിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് എൻ.എസ്.ഐസക്കായിരുന്നു.എ.പി.മെഹറലി-രത്നമ്മ ടീമിൽ നിന്ന് അവർ ഏറ്റെടുത്ത ആ പരിപാടിക്ക് വളരെ പെട്ടെന്ന് കൂടുതൽ ജനപ്രിയതയുണ്ടായി.അതിൽ പ്രധാന പങ്കുവഹിച്ചത് ഖാൻ കാവിലിന്റെ ചാരുതയാർന്ന അവതരണശൈലിയായിരുന്നു.കത്തുകളും വായിച്ചു.പരിപാടിയുടെ അവസാനമുള്ള'ശുഭരാത്രി' ആശംസ ഇന്നും ആയിരങ്ങൾക്ക് മധുരതരമായ അനുഭൂതിയാണ്.‘കറുത്ത് മെലിഞ്ഞ്, കൗശലച്ചിരി പടരുന്ന മുഖഭാവമുള്ള’ ഖാനുമൊന്നിച്ച് മലബാറിലെ കലായങ്ങളിൽ പ്രതിഭകളെത്തേടി നടന്ന ആ സുവർണ്ണകാലം ഐസക്ക് ഓർക്കുന്നുണ്ട്.’ഉത്തരകേരളത്തിലെ ഒരുപാട് യുവപ്രതിഭകളെ ആ പരിപാടിയിലൂടെ അവതരിപ്പിയ്ക്കാൻ കഴിഞ്ഞു”.ഖാനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു."ഞാൻ ഖാന്റെ ഗുരുവും ഖാൻ എന്റെ ഗുരുവുമായിരുന്നു.ജീവിതത്തിന്റെ ട്രാൻസ്മിഷൻ തീരും മുൻപ് എന്തിനാണ് പടച്ചോൻ അദ്ദേഹത്തെ വിളിച്ചോണ്ടു പോയത്?

 

‘അന്ന് നാടകരംഗത്തുള്ള പലരും,പ്രത്യേകിച്ച് യുവാക്കൾ ഖാന്റെ ഗംഭീരശബ്ദം അനുകരിയ്ക്കാൻ മത്സരിച്ചിരുന്നുന്നു’വെന്ന് അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ.സി.ഗോപാൽ ഓർക്കുന്നു.

 

ആകാശവാണിയ്ക്കകത്തും പുറത്തും വലിയ സുഹൃദ് വലയമുണ്ടായിരുന്നു ഖാൻ കാവിലിന്. 200ഓളം ശബ്ദനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യമുണ്ട്. നാടകകൃത്തും അഭിനേതാവും നാടകപരിശീലകലകനും കൂടിയായിരുന്നു,ഖാൻ.‘തട്ടകം’എന്ന പേരിൽ നാട്ടിൽ അദ്ദേഹം ഒരു നാടകപഠനവേദിയുണ്ടാക്കി.നാടകപണ്ഡിതരെക്കൊണ്ടുവന്ന് അദ്ദേഹം ക്ലാസ്സുകളെടുപ്പിച്ചു. “സാധാരണക്കാർക്കിടയിൽ‌പ്പോലും ബെക്കറ്റും ബ്രെഹ്ത്തും സ്റ്റാനിസ്ലാവ്സ്കിയുമൊക്കെ പരിചിത നാമങ്ങളാവുകയായിരുന്നു.ഭരതന്റെ നാട്യശാസ്ത്രത്തെക്കുറിച്ച് ഒരു പഠനപരമ്പര നടത്താനും ഖാൻ പരിപാടിയിട്ടിരുന്നു”,സഹപ്രവർത്തകനായിരുന്ന കെ.എം.നരേന്ദ്രൻ അനുസ്മരിക്കുന്നു.“ലോക നാടകപ്രസ്ഥാനത്തിലെ പല കൈവഴികളെക്കുറിച്ചും ധാരാളം വായിച്ചിട്ടുള്ള വ്യക്തിയായതിനാൽ കാൽ വെച്ച വഴിയിലൊക്കെ ഏറെ മുന്നോട്ട്പോയി.

 

സുധ വർമ്മ,വിമല വർമ്മ, ഖാൻ കാവിൽ, എം.ഡി.രാജേന്ദ്രൻ ,കെ.വി. മണികണ്ഠൻ നായർ എന്നിവർ തൃശൂർ ആകാശവാണിയിൽ ഒരു നാടകത്തിന്റെ ശബ്ദലേഖനത്തിൽ

 

ഒരിക്കൽ ഒരു അസംബന്ധനാടകത്തിന്റെ സാരാംശം പറഞ്ഞ് ഖാൻ കാവിൽ തന്നെ അമ്പരിപ്പിച്ചതും നരേന്ദ്രൻ രേഖപ്പെടുത്തിയിട്ടുണ്ട്.“ലോക നാടകവേദിയിൽ അവതരിപ്പിക്കപ്പെടേണ്ട ഒന്നായിരുന്നു,ക്യാപ്പിറ്റലിസ്റ്റ് ധാരാളിത്തത്തെക്കുറിച്ചുള്ള ആ നാടകം”.മറ്റൊരിക്കൽ,ഒരു കഥാപാത്രവും സംസാരിക്കാത്ത,അനങ്ങുകപോലും ചെയ്യാത്ത, ഒരു നാടകം രംഗത്തവതരിപ്പിക്കണമെന്ന് ഉഗ്രപ്രതാപനായ ഒരു ഡയറക്ടർ കല്പിച്ചു!ഖാൻ ആ ദൌത്യം ഏറ്റെടുത്തു.

 

വേദിയിൽ മുഖാമുഖമിരിയ്ക്കുന്നു,ഒരു യുവതിയും യുവാവും.പശ്ചാത്തലശബ്ദങ്ങളിലൂടെ അതൊരു ട്രെയിൻ യാത്രയാണെന്ന് പ്രേക്ഷകർ മനസിലാക്കുന്നു..തുടർന്ന്, പരസ്പരം അറിയാത്ത അവരുടെ മനോവിചാരങ്ങളും അന്തർസംഘർഷങ്ങളും ആത്മഗതങ്ങളിലൂടെ ഇതൾ വിരിയുകയായി!

 

-ഇങ്ങനെ ശബ്ദത്തിന്റേയും ദൃശ്യങ്ങളുടേയും സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ടുള്ള ധാരാളം പരീക്ഷണനാടകങ്ങളും അദ്ദേഹം എഴുതി.

 

മൂന്നു വശത്തും മുറ്റമുള്ള തറവാടിന്റെ മുറ്റത്ത് നടന്നുകൊണ്ട് നാടകം പറയുന്നത്, എഴുതിയെടുത്തിരുന്നത് സുഹൃത്തുക്കളായിരുന്നുവെന്ന് മകൻ അഷ്രഫ് കാവിൽ ഓർക്കുന്നു.കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഉറക്കെപ്പറയും.പിൽക്കാലത്ത് ,നാടകം എഴുതിയെടുക്കുന്ന ചുമതല മക്കൾ ഏറ്റെടുത്തു.

 

യാത്രയ്ക്കിടയിൽ,മൌനത്തിനൊരു മുഖവുര,അപൂർണ്ണം,മുഖങ്ങൾ വിൽ‌പ്പനയ്ക്ക്,വാസു,ദ് ഗ്രേറ്റ്,മന്ദൻ ഗോയിന്ദന്റെ സന്ദേഹങ്ങൾ എന്നിവയായിരുന്നു,ഖാൻ കാവിലിനു ഇഷ്ടപ്പെട്ട സ്വന്തം രചനകൾ.അപരിചിതരുടെ താവളം,തീരങ്ങളിൽ തനിയെ,എവിടേയ്ക്കെങ്കിലും,പണ്ട് പണ്ട്,പ്രയാണം,ദുഖങ്ങളിലൂടെ,അധോലോകം,ദുബായി ക ജഗപൊക തുടങ്ങി ധാരാളം നാടകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. എണ്ണമറ്റ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുമുണ്ട്.

 

റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനായി സ്വന്തമായി ഒരു ശബ്ദശേഖരം തന്നെ അദ്ദേഹം സൂക്ഷിച്ചിരുന്നു;അവ ഓരോന്നും തരംതിരിച്ച്,അവയ്ക്ക് കൌതുകകരമായ പേരുകളും നൽകിയിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.

 

അദ്ദേഹത്തിന്റെ ഒട്ടേറെ നാടകങ്ങളിൽ മരണം കടന്നുവന്നിരുന്നെവെന്ന് അഷ്രഫ് കാവിൽ ഓർക്കുന്നു.അവരവർക്കനുവദിക്കപ്പെട്ട സമയപരിധിയ്ക്കുള്ളിൽ കാണാനുള്ളത് കാണാനും കേൾക്കാനുള്ളത് കേൾക്കാനും കഴിയുമോഎന്ന ‘മന്ദൻ ഗോയിന്ദന്റെ സന്ദേഹങ്ങൾ’ എന്ന നാടകത്തിലെ ചോദ്യം മനസിൽ തങ്ങി നിൽക്കുന്നു.’വൈദ്യശാസ്ത്രം അവധി പറഞ്ഞ ജീവിതം' നയിക്കുന്ന ദിനകർ(അപൂർണ്ണം),ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിയ്ക്കുമ്പോൾ,ആത്മഹത്യ ചെയ്യുന്ന കടത്തുകാരൻ(പണ്ട് പണ്ട്), ആശുപത്രിക്കിടക്കയിൽ തന്റെ പ്രിയപ്പെട്ടവളെ കാത്തിരുന്നുവെങ്കിലും ഒരുനോക്ക് കാണാനാകാതെ മരിച്ച ശ്യാം(ഒടുവിൽ ഒരു തീരം)..

 

ഖാൻ കാവിലും കടുത്ത പുകവലിക്കാരനായിരുന്നു.അർബുദബാധിതനായി മരിയ്ക്കുംവരെയും ആ ശീലം തുടർന്നുവെന്ന് മകൻ അനുസ്മരിയ്ക്കുന്നു.അപ്പോഴും ഘനഗംഭീരമായ ആ ശബ്ദത്തിനു മാത്രം മാറ്റമൊന്നുമുണ്ടായില്ല.

 

“ദക്ഷിണേന്ത്യൻ നിലയങ്ങളിലെ ഏറ്റവും മനോഹരമായ ശബ്ദമായിരുന്നു,അത്.എന്തൊരസൂയയും അഭിമാനവുമായിരുന്നു,സഹപ്രവർത്തകർക്കെല്ലാം”,ഖാൻ കാവിലിനൊപ്പം പ്രവർത്തിച്ച എ.പി.മെഹ്രലി            ( അദ്ദേഹം 2022ൽ  അന്തരിച്ചു) ഓർക്കുന്നു.“സ്വന്തം കുടുംബാംഗങ്ങളുടെ ശബ്ദത്തെക്കാളേറെ പലരും, കേട്ടതും ആഹ്ലാദിച്ചതും ഖാന്റെ ശബ്ദമായിരുന്നു.എന്തൊരു ചാരുത,ക്രിസ്റ്റൽ തെളിമ,പൌരുഷ ഗാംഭീര്യം. ശബ്ദസൌകുമാര്യത്തിന്റെ സാർവ്വഭൗമനായിരുന്നു,ഖാൻ.ശബ്ദത്തിന്റെ മാന്ത്രികശക്തിയിൽ ആരെല്ലാമായി,എന്തെല്ലാമായി!വാർദ്ധക്യം പൂണ്ട രാജാവും,നവതരുണനായ രാജകുമാരനും,സർവ്വാധികാരിയായ നേതാവും,പീഡിതനായ അനുയായിയും,കാമുകനും വില്ലനും,തനി പച്ച മനുഷ്യനായ കാദർക്കയും..അങ്ങനെ, എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളായി,അത്യൽഭുതകരമായ ഭിന്നഭാവങ്ങളോടെ ശബ്ദരൂപം പൂണ്ടു.ആ കഥാപാത്രങ്ങളോരോന്നും അനന്യസാധാരണവും അവിസ്മരണീയവുമായ ദിവ്യാനുഭവമാണ് ശ്രോതാക്കൾക്കേകിയത്”.

 

 ഖാൻ കാവിൽ,എ.പി മെഹ്റലി,മാമുക്കോയ,ശ്രീധരനുണ്ണി


അക്ഷരസ്ഫുടതയും ശബ്ദനിയന്ത്രണവും,ആരോഹണാവരോഹണങ്ളും ഗാംഭീര്യവും മാത്രമായിരുന്നില്ല,ഖാൻ കാവിലിന്റെ ശബ്ദത്തെ ശ്രോതാക്കൾക്ക് ഏറ്റവും പ്രിയങ്കരമാക്കിയത്.ഏറ്റവും പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത്ര അടുപ്പം അനുഭവിപ്പിയ്ക്കുന്ന മാന്ത്രികതയുണ്ടായിരുന്നു,അതിന്.ശ്രോതാക്കളുടെ കത്തുകൾ വായിക്കുന്ന ‘തപാൽപ്പെട്ടി’,ഹാസ്യരൂപകമായ ‘കിഞ്ചനവർത്തമാനം’,ചിത്രീകരണങ്ങൾ,വിദ്യാഭ്യാസപരിപാടികൾ തുടങ്ങിയവയിലും ഖാൻ കാവിൽ പ്രിയപ്പെട്ട ശബ്ദമായി തിളങ്ങി.കുറച്ച് ലളിതഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഏറെക്കാലം യുവവാണി പരിപാടിയിൽ കത്തുകൾ വായിക്കുന്ന 'കൊച്ചേട്ടനു'മായി;','കൊച്ചേച്ചി‘യായി അസിസ്റ്റന്റ് എഡിറ്റർ സൂസൻ ജോൺസും . തപാൽപ്പെട്ടിയിൽ ഏറെക്കാലം ഒപ്പം വായിച്ചത് സ്റ്റാഫ് അനൗൺസർ ആർ.ശ്രീലേഖയായിരുന്നു.

 

ദൂരദർശന്റെ ‘മേരി ആവാസ് സുനോ’ ജേതാവായ പ്രദീപ് സോമസുന്ദരം നയിക്കുന്ന ഗാനമേളയ്ക്ക് ബാലുശ്ശേരിയിൽ തടിച്ചുകൂടിയ ജനസഞ്ചയം,ഖാൻ കാവിലിന്റെ അനൗൺസ്മെന്റ് കേട്ട് , ആളെ തിരിച്ചറിഞ്ഞ സന്തോഷം മകൻ അഷ്രഫ് പങ്കുവെച്ചിട്ടുണ്ട്.കോഴിക്കോട്ടെ സാംസ്കാരികസദസുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

 

“എന്തിനെക്കുറിച്ചും സാമാന്യം ഭംഗിയായി സംസാരിക്കും.സഞ്ജയന്റെ തൊണ്ണൂറാം ജന്മവാർഷികാഘോഷം ടാഗോർ ഹാളിൽ നടക്കുന്നു.അദ്ധ്യക്ഷൻ എത്തിയില്ല.കാണിയായി എത്തിയ ഖാന്റെ സഹായം തേടി.അദ്ദേഹം അത് നന്നായി നിർവ്വഹിച്ചു”,സുഹൃത്തായ കെ.പി.വിജയകുമാർ ഓർക്കുന്നു.

 

സോങ്ങ് ആന്റ് ഡ്രാമ ഡിവിഷൻ കോഴിക്കോട് നടത്തിയ മലബാർ മഹോത്സവത്തിലെ ‘സ്വാതന്ത്യം തന്നെ ജീവിതം’എന്ന ലൈറ്റ് ആന്റ് സൌണ്ട് ഷോയുടെ അവതാരകൻ മാത്രമല്ല, സംവിധായകനും ഖാനായിരുന്നുവെന്ന് വിജയകുമാർ എഴുതിയിട്ടുണ്ട്.നല്ല താളബോധവുമുണ്ടായിരുന്നു,അദ്ദേഹത്തിന്.

തന്റെ ഹൃദയത്തോട് ചേർന്ന ഒരാളായിരുന്നു ഖാനെന്ന് കഥാകൃത്ത് സി.വി.ബാലകൃഷ്ണൻ അനുസ്മരിക്കുന്നു.“അപാരമായിരുന്നു ഖാന്റെ സൗഹൃദശേഷി….അദ്ദേഹത്തിന്റെ ആശയമായിരുന്നു, നാടകവൽകൃത കഥ എന്നത്.കഥാപാത്രങ്ങളുടെ ശബ്ദം കൂടി സന്നിവേശിപ്പിച്ചുള്ള കഥാവതരണം.അതിനായി നാടകീയ മുഹൂർത്തങ്ങൾക്കും സംഭാഷണങ്ങൾക്കും പ്രാധാന്യമുള്ള കുറേ കഥകൾ ഞാനെഴുതി.അവയ്ക്ക് ഖാനും പുഷ്പകുമാരിയും ശബ്ദം നൽകി”.

 

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘നൂറ്റാണ്ടിന്റെ സാക്ഷി’ എന്ന, മൊയ്തു മൗലവിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആഖ്യാനം ഖാൻ കാവിലിന്റേതാണ്.'ഇളനീർ’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

‘മലയാള റേഡിയോ പ്രക്ഷേപണത്തിലെ ഏറ്റവും വശ്യമായ ശബ്ദത്തിന്റെ ഉടമ’എന്ന്  വിശേഷിപ്പിക്കപ്പട്ട ഖാൻ കാവിൽ 1997 ജൂൺ 5 ന് അന്തരിച്ചു.

No comments:

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍