ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label കെ.എസ് ചന്ദ്രൻ. Show all posts
Showing posts with label കെ.എസ് ചന്ദ്രൻ. Show all posts

Tuesday, 11 June 2024

ചരിത്രസാക്ഷികൾ -33:ചെറുകര സണ്ണി ലൂക്കോസ്

'ചരിത്രസാക്ഷികൾ' ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ 33ആം ഭാഗത്തിൽ ( 2023 ഓഗസ്റ്റ് 12) അതിഥിയായി എത്തിയത് കേരള ശബ്ദം രാഷ്ട്രീയ വാരികയുടെ മുൻ സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടൻ്റായ ചെറുകര സണ്ണി ലൂക്കോസ് .

 
1989 മുതൽ 2021 വരെ കേരള ശബ്ദത്തിൽ പ്രവർത്തിച്ച അദ്ദേഹം വിരമിച്ച ശേഷവും അതിൽ എഴുതുന്നുണ്ട്.മംഗളം ദിനപത്രത്തിൽ 'വിചാരണ' എന്ന പ്രതിവാര പംക്തിയുമുണ്ട്.
ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള 2004ലെ സ്റ്റേറ്റ്സ്മാൻ പുരസ്കാരം, 2002,2007 വർഷങ്ങളിലെ സംസ്ഥാന സർക്കാർ മാദ്ധ്യമ പുരസ്കാരങ്ങൾ തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുള്ള അദ്ദേഹം കുട്ടനാട്, നീലമ്പേരൂർ ചെറുകര സ്വദേശിയാണ് .
 
പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം ദേവികുളത്ത് ഒരു വർഷത്തോളം താമസിച്ചതാണ് സണ്ണി ലൂക്കോസിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടെ മുൻസിഫ് കോടതിയിൽ ജീവനക്കാരനായിരുന്നു, സഹോദരൻ .പത്രവായനയും യാത്രകളും ശീലമാക്കിയപ്പോൾ ജേണലിസ്റ്റ് ആകാനുള്ള ആഗ്രഹം മൊട്ടിട്ടു.മിക്കപ്പോഴും മൂടൽമഞ്ഞ് . വന്യജീവികളുടെ സ്വൈര്യവിഹാരം. ഉൾപ്രദേശങ്ങിൽ കഞ്ചാവ് കൃഷി വ്യാപകമായ കാലം. കോടതിയിൽ നിന്ന് സമൻസ് കൊടുക്കാൻ പോകുന്ന ആമീനൊപ്പം മാട്ടുപ്പെട്ടി ,കുണ്ടള , ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയപ്പോൾ കഞ്ചാവ് കൃഷിയെക്കുറിച്ച് കുറേ കാര്യങ്ങൾ അറിഞ്ഞു. അതെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു.ഏറെ പ്രയാസപ്പെട്ട്, കടവരി, കമ്പക്കല്ല് ഭാഗത്തെ മലകളുടെ താഴ്‌വാരങ്ങളിലെ കഞ്ചാവ് കൃഷിത്തോട്ടങ്ങൾ കണ്ടെത്തി.പോലീസിന് വിവരങ്ങൾ നൽകുന്ന ഒരാളെ സഹായിയായി കിട്ടി. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് കഞ്ചാവ് കൃഷിക്കാർ അവിടെ തമ്പടിച്ചിരുന്നത്. ജീവൻ പണയം വച്ച്, ഉൾവനത്തിലുള്ള മഞ്ചപ്പെട്ടിയിൽ കുറെ ദിവസം താമസിച്ച്,കഞ്ചാവ് കൃഷിയെക്കുറിച്ച് ഒരു പരമ്പര എഴുതി. അതുമായി കോട്ടയത്തെത്തി, ദീപിക പത്രാധിപർ ഫാ. ജോസ് പന്തപ്ലാംതൊടിയെ കണ്ടു. അദ്ദേഹം അത് വാങ്ങിവച്ചു. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ വന്നു കാണാനാവശ്യപ്പെട്ട് ഒരു കത്ത് കിട്ടി.'നല്ല ലേഖനമാണ്.പക്ഷേ , ചില കാരണങ്ങൾ കൊണ്ട് തങ്ങൾക്ക് കൊടുക്കാൻ അസൗകര്യമുണ്ട്. വേറെ എവിടെയെങ്കിലും ശ്രമിക്കുക' എന്ന് അദ്ദേഹം പറഞ്ഞു. ഒട്ടും നിരാശ തോന്നിയില്ല. 
 
ചെറിയാൻ ഫിലിപ്പിനെ പരിചയമുണ്ടായിരുന്നു. അദ്ദേഹം അന്ന് കേരള ശബ്ദം വാരികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. അവിടെ കൊടുത്തുനോക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ , കൊല്ലത്ത് എത്തി ,മാനേജിംഗ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണനെ കണ്ടു. അന്ന് ആർ. പവിത്രനായിരുന്നു പത്രാധിപർ.
 
കുറച്ചു ദിവസം കഴിഞ്ഞ് ഒരു കത്ത് കിട്ടി. കവർസ്റ്റോയിയായി പരമ്പര പ്രസിദ്ധീകരിക്കുന്നു എന്ന അറിയിപ്പായിരുന്നു അത് .അങ്ങനെ, 1989 ജൂലൈയിൽ 'കഞ്ചാവ് പൂക്കുന്ന മലനിരകൾ' എന്ന പരമ്പര നാലു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.അത് ഏറെ ശ്രദ്ധ നേടി.
 
തുടർന്ന്, കണ്ണൂരിലെ ബോസ്റ്റൽ സ്കൂളിനെക്കുറിച്ച് അവിടെ പോയി, അന്വേഷണം നടത്തി എഴുതിയ റിപ്പോർട്ട് രണ്ട് ലക്കങ്ങളിലായി കേരള ശബ്ദം പ്രസിദ്ധീകരിച്ചു."ഇതാണ് പിൽക്കാലത്ത് 'മുദ്ര' സിനിമയുടെ ഇതിവൃത്തമായത്''.
 
കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തെക്കുറിച്ച് നടത്തിയ അന്വേഷണം 'സൂര്യനുദിക്കാത്ത ഭ്രാന്താലയം' എന്ന പേരിൽ രണ്ട് ലക്കങ്ങളിലായി എഴുതി. "അതിന് അപ്രതീക്ഷിതമായി കിട്ടിയ ഒരു ബഹുമതി ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അത് പ്രൊഫ. എം. കൃഷ്ണൻ നായരുടെ കത്തായിരുന്നു . തൻ്റെ 'ഹൃദയത്തെ ദ്രവിപ്പിക്കുകയും പിടിച്ചു കുലുക്കുകയും ചെയ്ത പരമ്പര' എന്ന അദ്ദേഹത്തിൻ്റെ കത്ത് ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു".
 
തുടർച്ചയായി ഒട്ടേറെ അന്വേഷണ റിപ്പോർട്ടുകൾ എഴുതി.തിരുവനന്തപുത്തെ റീജ്യണൽ ക്യാൻസർ സെൻ്ററിലെ ചികിത്സയെക്കുറിച്ചും രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും മറ്റും എഴുതിയ പരമ്പരയ്ക്കാണ് ആദ്യമായി ഒരു പുരസ്കാരം ലഭിക്കുന്നത് .1998ൽ അതിന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മീഡിയ അവാർഡ് കിട്ടി. മരുന്നു പരീക്ഷണം നടത്തുന്നുവെന്ന വാർത്തയെ തുടർന്ന് ആർ.സി.സി ഡയറക്ടർ ഡോ. കൃഷ്ണൻ നായർക്കെതിരായ ആരോപണങ്ങളും വിവാദങ്ങളും നടക്കുന്ന കാലമായിരുന്നു അത്. ഡോ. വി.പി ഗംഗാധരനെപ്പോലുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു ."ആ റിപ്പോർട്ട് വന്നതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആൻ്റണി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി".
 
കാസർകോട്ടെ ഹംസ വധക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മഹാരാഷ്ടക്കാരനായ വാടകക്കൊലയാളി വിചാരണ കൂടാതെ, തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ 10 വർഷത്തോളമായി തടവിലായിരുന്നു. അതേക്കുറിച്ച് അറിഞ്ഞപ്പോൾ,അഭിഭാഷകൻ എന്ന പേരിൽ ജയിലിൽ എത്തി, കാര്യങ്ങൾ മനസ്സിലാക്കി. തടവിനിടയിൽ അയാളുടെ ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ടു. തുടർന്ന് ,അവർ ആത്മഹത്യ ചെയ്തു.നിയമസഹായം ഒന്നും ലഭിക്കാത്തതിനാൽ അയാൾ തന്നെ സ്വയം കേസ് വാദിക്കുകയായിരുന്നു. ഇതേക്കുറിച്ച് എഴുതിയ റിപ്പോർട്ടിനാണ്('പത്ത് വർഷമായി വിധിയും കാത്ത്' ) 2002 ൽ ജനറൽ റിപ്പോർട്ടിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചത്.അവാർഡ് നിർണയ സമിതി അംഗമായിരുന്ന കെ.എം റോയി,പിന്നീട് കണ്ടപ്പോൾ നേരിട്ട് അഭിനന്ദിച്ചതും ധന്യമായ ഓർമ്മയാണ്.കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണത്തെകുറിച്ച് എഴുതിയ റിപ്പോർട്ടിന് ('ഉണരുന്ന സ്ത്രീശക്തി: അകലുന്ന ദാരിദ്ര്യം') 2007 ൽ സംസ്ഥാന സർക്കാരിൻ്റെ വികസനോൻമുഖ റിപ്പോർട്ടിനുള്ള പുരസ്ക്കാരവും ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് ('തോൽക്കരുത്, തൊഴിലുറപ്പ്') 2014ലെ ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്മാൻ അവാർഡ് ലഭിച്ചത്.
കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള നീക്കത്തിനെതിരായി ധാരാളം റിപ്പോർട്ടുകൾ എഴുതി."എഡിറ്റർമാരുടെ പൂർണ്ണ പിന്തുണയുള്ളതുകൊണ്ടാണ് ഇതൊക്കെ സാധിച്ചത്.ഓരോ വിഷയത്തെക്കുറിച്ചും പൂർണവും സമഗ്രവുമായ വിവരങ്ങൾ നൽകാനാണ് ശ്രമിച്ചത്" .മലബാർ സിമിൻ്റ്സിലെ അഴിമതിയെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെതിരെ ഉടമസ്ഥൻ വി.എം രാധാകൃഷ്ണനും ജലസേചന വകുപ്പിലെ അഴിമതിയിയെക്കുറിച്ച് എഴുതിയ റിപ്പോർട്ടിനെതിരെ അന്നത്തെ മന്ത്രി ടി.എം ജേക്കബും മാനനഷ്ട ക്കേസുകൾ ഫയൽ ചെയ്തു."പക്ഷേ, സത്യം ഞങ്ങളുടെ പക്ഷത്താതിരുന്നാൽ ആ കേസുകൾ തള്ളിപ്പോയി.പലപ്പോഴും ഇങ്ങനെ കേസുകളും വെല്ലുവിളികളും ഭീഷണികളും ധാരാളം ഉണ്ടായി".
 
ഉന്നത രാഷ്ട്രീയ നേതാക്കളുമായി പലതവണ അഭിമുഖ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇ.എം.എസ്, കെ.കരുണാകരൻ, ഉമ്മൻചാണ്ടി,എ.കെ ആൻറണി ,വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, കെ.എം മാണി... ഇങ്ങനെ പോകുന്നു, ആ നിര .അവരുടെ രാഷ്ട്രീയ ശൈലികളും രീതികളും മനസ്സിലാക്കാൻ കഴിഞ്ഞു.രാഷ്ട്രീയ അന്തർ നാടകങ്ങളെക്കുറിച്ചും തുടർച്ചയായി എഴുതി.
ഐസ്ക്രീം പാർലർ കേസ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ, മന്ത്രി പി.കെ കുഞ്ഞാലക്കുട്ടി രാജിവയ്ക്കുമെന്ന് , കൃത്യമായി തീയതി അടയാളപ്പെടുത്തിയ കലണ്ടർ സഹിതമാണ് കേരള ശബ്ദം കവർസ്റ്റോറി പ്രസിദ്ധീകരിച്ചത്. അത് സത്യമായി . മൂവാറ്റുപുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസ് വിജയിക്കാൻ സാധ്യതയുണ്ടെന്ന് ,അവിടെപ്പോയി ആഴത്തിൽ പഠനം നടത്തി, എഴുതി. അന്ന് മറ്റൊരു മാധ്യമവും അദ്ദേഹത്തിന് വിജയസാധ്യത കൽപ്പിച്ചിരുന്നില്ല. അദ്ദേഹം വിജയിച്ചു. അയ്യൻകാളിപ്പട പാലക്കാട് കളക്ടർ ഡബ്ലിയു.ആർ റെഡ്ഡിയെ ബന്ദിയാക്കിയ കേസിൽ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ അതിൻ്റെ ആസൂത്രകൻ കല്ലറ ബാബുവുമായി നടത്തിയ അഭിമുഖസംഭാഷണം കവർസ്റ്റോറിയായാണ് വന്നത് .മറ്റ് മാധ്യമങ്ങൾ ആ റിപ്പോർട്ട് പിന്തുടർന്നു.എയ്ഡ്സിന് മരുന്ന് കണ്ടെത്തി എന്ന് അവകാശപ്പെട്ട ടി.എ മജീദിന്റെ ഫെയർ ഫാർമ തട്ടിപ്പ് നടത്തുകയാണെന്ന് കാര്യകാരണ സഹിതം റിപ്പോർട്ട് എഴുതി. അതിന് 2001 ൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ റെഡ് റിബൺ മീഡിയ പുരസ്കാരം ലഭിച്ചു.
 
മലിനീകരണം കാരണം കുട്ടനാട്ടിൽ ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ച് ധാരാളം റിപ്പോർട്ടുകളും പരമ്പരകളും എഴുതി. അനിയന്ത്രിതമായ കീടനാശിനിഉപയോഗം കാരണം കുട്ടനാട്ടിൽ വന്നു ചേരുന്ന നദികളിൽ മുഴുവൻ വിഷാംശം നിറഞ്ഞിരുന്നു. ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമല്ലാത്തതിനാൽ അവർ വിഷജലം ഉപയോഗിക്കാൻ നിർബന്ധിതരായി.ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി എഴുതിയ പുസ്തകമാണ് 'അതിജീവനത്തിനായി കേഴുന്ന കുട്ടനാട്''. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ അത് പ്രകാശനം ചെയ്തത് മന്ത്രി ജി. സുധാകരനായിരുന്നു."മങ്കൊമ്പിൽ ക്യാൻസർ ചികിത്സാകേന്ദ്രം ആരംഭിക്കുമെന്നും കാൻസർ രജിസ്റ്റർ തയ്യാറാക്കുമെന്നും അന്ന് അധികൃത നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല".
2017ൽ
 
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ പുരസ്കാരം ആ പുസ്തകത്തിന് ലഭിച്ചു.
ഗ്രാമീണ റിപ്പോർട്ടിംഗ് കേരളത്തിലും വലിയതോതിൽ അവഗണിക്കപ്പെടുന്നു. പരസ്യവും പ്രചാരവും നോക്കിയാണ് പത്രങ്ങൾ വാർത്തകൾ നൽകുന്നത്.അതിനാൽ, പ്രാദേശിക പേജുകളിൽ ഉത്സവങ്ങളെക്കുറിച്ചും അപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിറയുന്നു. ഗൗരവമുള്ള വിഷയങ്ങൾ പിന്തള്ളപ്പെടുന്നു.എന്തും വാർത്തയാകുന്ന സ്ഥിതിയാണ് ഇപ്പോൾ . മാത്രമല്ല, പത്രങ്ങൾ വിവാദങ്ങൾക്ക് പിന്നാലെ പായുകയുമാണ്."ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കായി എല്ലാ പത്രങ്ങളും ഒരു പേജ് നീക്കിവയ്ക്കണം. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ നയം മാറ്റേണ്ടത് ആവശ്യമാണ്".
പത്രപ്രവർത്തകർക്ക് എപ്പോഴും നിഷ്പക്ഷരായിരിക്കാൻ കഴിയില്ലന്ന് ചെറുകര സണ്ണി ലൂക്കോസ് പറഞ്ഞു. "ഞാൻ നിഷ്പക്ഷനാണെന്ന് അവകാശപ്പെടില്ല. എപ്പോഴും പ്രതിപക്ഷ ധർമ്മം നിർവഹിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്ന് ആഗ്രഹമുണ്ട്. അതൊഴികെ മറ്റൊരു താൽപര്യവും എന്നെ സ്വാധീനിക്കാറില്ല.ഓരോ റിപ്പോർട്ട് എഴുതുമ്പോഴും പരമാവധി റഫർ ചെയ്യും. ലഭ്യമായ വിശദാംശങ്ങളെല്ലാം ശേഖരിച്ച്, സത്യസന്ധമായി എഴുതും".
 
1964 ൽ ആർ . കൃഷ്ണ സ്വാമി റെഡ്ഢ്യായാർ സ്ഥാപിച്ച കേരള ശബ്ദത്തിന്റെ ആദ്യ പത്രാധിപർ കെ.എസ് ചന്ദ്രനായിരുന്നു എന്ന് ചെറുകര സണ്ണി ലൂക്കോസ് അനുസ്മരിച്ചു . ടാബ്ലോയിഡ് രൂപത്തിലാണ് ആദ്യകാലങ്ങളിൽ ഇറങ്ങിയിരുന്നത്. സാഹിത്യത്തിന് പ്രാധാന്യം നൽകിയ അക്കാലത്താണ് പ്രമുഖരുടെ ഒട്ടേറെ രചനകൾ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കാക്കനാടൻ്റെ 'ഏഴാംമുദ്ര', എം.ടിയുടെ 'കാലം', എം.മുകുന്ദൻ്റെ 'ഡൽഹി', പി.പത്മരാജന്റെ 'അരപ്പട്ട കെട്ടിയ ഗ്രാമം' ,'രതിനിർവേദം' തുടങ്ങിയ നോവലുകൾ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിൽക്കാലത്ത് രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകിയെങ്കിലും, രാജൻ ചിന്നങ്ങത്ത്, പി.അയ്യനേത്ത് തുടങ്ങിയവരുടെ ജനപ്രിയ നോവലുകളും കേരള ശബ്ദത്തിൽ വന്നു.കെ.എസ് ചന്ദ്രനെ തുടർന്ന് പ്രഭാകരൻ പുത്തൂർ ,ആർ.പവിത്രൻ എന്നിവർ എഡിറ്റർമാരായി.ആർ.കൃഷ്ണസ്വാമി റെഡ്ഢ്യാരുടെ മരണത്തെ തുടർന്ന്, മരുമകൻ ഡോ. ബി.എ രാജാകൃഷ്ണനും തുടർന്ന്, അദ്ദേഹത്തിൻ്റെ മകൻ മധു ബാലകൃഷ്ണനുമാണ് മാനേജിങ് എഡിറ്റർമാരായത്.ടെലിവിഷൻ്റെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും പ്രചാരം കാരണം കേരള ശബ്ദം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രചാരം കുറഞ്ഞിട്ടുണ്ട്.പക്ഷേ, സ്ഥിരം വായനക്കാർ ഇപ്പോഴും ഉണ്ടെന്നും ചെറുകര സണ്ണി ലൂക്കോസ് പറഞ്ഞു .എം .മനോഹരൻ,പി.ജയചന്ദ്രൻ, പ്രദീപ് ഉഷസ് , നെല്ലിക്കുത്ത് ഹനീഫ, എം.ആർ അജയൻ തുടങ്ങിയ തൻ്റെ സഹപ്രവർത്തകരായ റിപ്പോർട്ടർമാരെയും അദ്ദേഹം അനുസ്മരിച്ചു.
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട് .

Tuesday, 14 March 2023

വര-മൊഴിസാക്ഷ്യം-5;എൻ.ദിവാകരൻ, എൻ.ജി.സുരേഷ് കുമാർ

 

'വര-മൊഴിസാക്ഷ്യം' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 03,2022) അഞ്ചാം ഭാഗത്തിൽ പ്രമുഖ രേഖാചിത്രകാരന്മാരായ
എൻ.ദിവാകരൻ, എൻ.ജി.സുരേഷ് കുമാർ എന്നിവരാണ് പങ്കെടുത്തത്. 

 
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ (ഇപ്പോൾ കോളേജ് ഓഫ് ഫൈൻ ആർട്സ്)നിന്നാണ് നാലുവർഷത്തെ ചിത്രരചന കോഴ്സ് എൻ. ദിവാകരൻ പാസായത്. 1970ൽ കുങ്കുമത്തിൽ വരച്ചുതുടങ്ങി. വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു മുഖ്യപത്രാധിപർ. കേരള ശബ്ദവും അന്ന് തിരുവനന്തപുരത്താണ് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നത്. കെ.എസ് ചന്ദ്രനായിരുന്നു, പത്രാധിപർ. 
 
കുങ്കുമത്തിൽ പി.പത്മരാജന്റെ 'അശ്വതി', മലയാറ്റൂർ രാമകൃഷ്ണന്റെ 'യന്ത്രം' എന്നിങ്ങനെയുള്ള രചനകൾക്കായി വരച്ചു. ഇന്ത്യൻ ഇങ്ക് ഉപയോഗിച്ചായിരുന്നു ആദ്യകാലത്തെ വര. പിന്നീട് ചാർക്കോൾ പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചു. കേരളശബ്ദത്തിൽ ഖാലിദിന്റെ 'വശ്യം,മധുരം,മനോഹരം' ഉൾപ്പെടെയുള്ള
നോവലുകൾക്കും കഥകൾക്കും വരച്ചു. തുടർന്ന്, പ്രമുഖ പത്രപ്രസിദ്ധീകരണങ്ങളിലും നോവലുകൾക്കും കഥകൾക്കും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

 
അന്ന്,ചിത്രങ്ങളുടെ ബ്ലോക്ക് എടുത്താണ് അച്ചടിക്കുക. പ്രിന്റിംഗ്,ഓഫ് സെറ്റിലേക്കു മാറിയതോടെ ചിത്രങ്ങൾക്ക്‌ മിഴിവും ടോണും വരുത്താനുള്ള സാദ്ധ്യതകൾ ഏറി. വരയിലും മാറ്റം വന്നു. പിന്നീട് പ്രസിദ്ധീകരണങ്ങൾ പൂർണ്ണമായും ഓഫ്‌സെറ്റിലേക്കു മാറി ....കമ്പ്യൂട്ടർ വന്നതോടെ, വരച്ച ചിത്രങ്ങൾ സ്കാൻ ചെയ്ത്, മെയിൽ ചെയ്യുന്ന രീതിയായി. 

 
ഗവ.ആയുർവേദ കോളേജിൽ ആർട്ടിസ്റ്റായി ജോലിയിൽ കയറിയ എൻ. ദിവാകരൻ 2005 ലാണ് വിരമിച്ചത്.നിരവധി ക്യാമ്പുകളിലും എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
ആനുകാലികങ്ങളിൽ കഥ, കവിതാചിത്രീകരണം വെറും പേജ് ഫില്ലറുകളായി കാണുന്നത് ശരിയല്ല .
ചിത്രവും കഥയും തമ്മിലുള്ള ബന്ധം, പാട്ടും പക്കമേളവും പോലെ ശ്രുതിമധുരമാകണം. ഇരുകൂട്ടരും ചേർന്ന് ഹാർമണി നഷ്ടപ്പെടുത്താതെ വരയ്ക്കണം.ചിത്രകാരനെ സംബന്ധിച്ച് സൗന്ദര്യശാസ്ത്രം പ്രധാനമാണ്. ചിത്രവും സാഹിത്യവും സമ്മേളിച്ച് വായനക്കാരന്റെ വായന സുഗമമാക്കണം. ഇത് മനസ്സിലാക്കാൻ പറ്റുന്നവർ എഡിറ്റോറിയൽ ബോർഡിലുണ്ടാകണം.
 
കഥാചിത്രീകരണത്തിന് അക്കാഡമിക് സ്റ്റഡി ആവശ്യമാണോ എന്ന ചോദ്യത്തിന്, അത്യാവശ്യമല്ല എന്നാണ് ഉത്തരം. എന്നാലും, സ്വയം ഒരു പഠനം ആവശ്യമാണെന്നാണ് അഭിപ്രായം.അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുക വളരെ പ്രധാനമാണ്; എൻ. ദിവാകരൻ പറഞ്ഞുനിർത്തി.
 
***
ആലപ്പുഴ ചമ്പക്കുളം പുല്ലങ്ങടി സ്വദേശിയാണ് എൻ.ജി സുരേഷ് കുമാർ.
കലാസ്നേഹികളായിരുന്ന ജനസമൂഹമായിരുന്നു അന്ന് കുട്ടനാട്ടിൽ ഉണ്ടായിരുന്നത്. നാടകപ്രവർത്തകർ, അഭിനേതാക്കൾ, രംഗപടം ചെയ്യുന്നവർ, മേക്കപ്പ് കലാകാരന്മാർ, ഇങ്ങനെ കലയിൽ ഏറെ താല്പര്യം ഉണ്ടായിരുന്നവർ.. 
 
എ.പി ആർട്സ് സ്കൂളിൽനിന്ന് ചിത്രരചനയിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമയും പൂർത്തിയാക്കി. എ.എസ്, എൻ.ദിവാകരൻ ,ടി.എ ജോസഫ് , മോഹനൻ മണിമല, എ.കെ. ഗോപിദാസ്എന്നിവരുടെ ചിത്രങ്ങൾ ഏറെ സ്വാധീനിച്ചു. ചെമ്പകം ആഴ്ചപ്പതിപ്പിൽ മോഹന്റെ അസിസ്റ്റന്റായാണ് തുടങ്ങിയത്. 
 

കോട്ടയം എസ്. എച്ച് മൗണ്ട് , അന്ന് പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായിരുന്നു. മംഗളം, മലയാള മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ പിന്നീട് വരച്ചു.  ചെമ്പകത്തിലെ ജോലിക്കു ശേഷം ടി.എ.ജോസഫിന്റെ ഐഡിയ ബാങ്കിൽ ചേർന്നു. തകഴി, ഒ. വി വിജയൻ, കാരൂർ ,മാധവിക്കുട്ടി , ടി.പത്മനാഭൻ എന്നിവരുടെ കഥകൾ വാർഷികപ്പതിപ്പുകളിൽ പുനർപ്രസിദ്ധീകരിച്ചപ്പോൾ, അതിലും വരയ്ക്കാനായി. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയ്ക്ക് വരച്ച ചിത്രത്തിന് വലിയ അംഗീകാരം കിട്ടി. 
 
പിന്നീട് മംഗളത്തിൽ ജീവനക്കാരനായി, നോവലുകൾക്ക് 25 വർഷമാണ് വരച്ചത്.
ഐ.വി ശശിയുടെ 'ജീവിതരേഖ' മംഗളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ , വ്യത്യസ്തമായ ശൈലിയിൽ വരയ്ക്കാൻ കഴിഞ്ഞു. ആ ജീവിതകഥയുടെ ഫോട്ടോ ഷൂട്ടിനായി ഐ.വി ശശി ഓഫീസിൽ വന്നത് വഴിത്തിരിവായി."അതിന് ഫോട്ടോ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, ഞാൻ വരച്ചാൽ മതി എന്ന് അഭിപ്രായപ്പെട്ടു". വലിയ അനുഭവം . രണ്ടര വർഷം ആ ജീവിതകഥക്ക് വരയ്ക്കാനായി. "രണ്ടാഴ്ച കൂടി കോട്ടയത്ത് വരുമ്പോൾ ശശിയേട്ടൻ റൂമിൽ വിളിച്ച്, എഴുതിയ കഥ എന്നോട് പറയും. അദ്ദേഹം കഥ പറയുന്നത് കേൾക്കാൻ വളരെ രസമാണ്. മികച്ച ചിത്രകാരനും കൂടിയായിരുന്നു, ഐ.വി ശശി. ചിത്രകലയിൽ സ്വന്തമായി ആവിഷ്കരിച്ച ടെക്നിക്കുകൾ പറഞ്ഞുതരുമായിരുന്നു".
അതിനുശേഷം നെടുമുടി വേണുവിന്റെ ജീവിത കഥയും വന്നു. നെടുമുടിയും ചമ്പക്കുളവും സമീപപ്രദേശങ്ങളാണ്. "അദ്ദേഹത്തെ പഠിപ്പിച്ചവരെല്ലാം എന്നേയും പഠിപ്പിച്ചിട്ടുണ്ട്. ഞാൻ അറിഞ്ഞിട്ടില്ലാത്ത പല കുട്ടനാടൻ കഥകളും വേണുച്ചേട്ടൻ പറഞ്ഞു തന്നു. മൂന്നുവർഷത്തെ അടുപ്പം ഉണ്ടായി".

 
പിന്നീട്, കമലഹാസന്റേയും ജോസ് പ്രകാശിന്റേയും ജീവിത കഥകൾ വന്നതും വരയ്ക്കുവാൻ കഴിഞ്ഞു.
വനിത, മനോരാജ്യം എന്നിവയിലും വരച്ചു. രണ്ടരവർഷം ഡി.സി ബുക്സിൽ കവർ ഡിസൈൻ ചെയ്തു. അമേരിക്കയിൽ നിന്നിറങ്ങുന്ന മലയാള പത്രം എന്ന ന്യൂസ് വീക്കിലിക്കായി ലേ- ഔട്ട്‌ ഉൾപ്പെടെ ചെയ്യുന്നുണ്ട്.
എൻ.ജി സുരേഷ് കുമാർ മനോരമ, ഗൃഹലക്ഷ്മി, കുട്ടികളുടെ പ്രസിദ്ധീകരണങ്ങളായ സ്നേഹസേന,ടിക് -ടിക് എന്നിവയിലും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളിലും തളിര് എന്ന പ്രസിദ്ധീകരണത്തിലും വരയ്ക്കുന്നതിനൊപ്പം കവർ ചിത്രങ്ങളും ചെയ്യുന്നു. 'ലാസ്റ്റ് സപ്പർ' പോലെയുള്ള കമ്മീഷൻഡ് വർക്കുകൾ വീടുകളിലേക്ക്‌ ചെയ്തുകൊടുക്കുന്നുമുണ്ട്.
 
ചിത്രകാരന്മാരുടെ കൂട്ടായ്മകൾ ഇപ്പോൾ സജീവമാണ്. ചിത്രങ്ങൾ പ്രസിദ്ധീകരിച്ചുവരുമ്പോൾ പരസ്പരം ചർച്ച ചെയ്യാറുണ്ട്. വര മെച്ചപ്പെടുത്താൻ ഇത് സഹായിക്കാറുണ്ട്.
 
വലിയ മാറ്റം,ഇതര മേഖലകളിൽ എന്ന പോലെ , ചിത്രകലയിലും വരുന്നുണ്ട്. മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള സഹൃദയത്വം വായനക്കാരനും ഉണ്ടാകണം.
 
ചിത്രങ്ങൾ വെറും പേജ് ഫില്ലറുകൾ അല്ല. കഥയോട് ചേർക്കുമ്പോൾ ചിത്രവും കഥയും ഒരുപോലെ സംവദിക്കുന്നു.
 
'രണ്ടാമൂഴ'ത്തിനുവേണ്ടി നമ്പൂതിരി വരച്ച ഭീമനും അർജ്ജുനനും, അവർക്ക് ഉപയോഗിച്ച വസ്ത്രാലങ്കാരങ്ങളും കിരീടവും വ്യത്യസ്തമാണ്. ഈ കഥാപാത്രങ്ങളാണ് കഥ തീരും വരെ വായനക്കാരെ നയിക്കുന്നത്.
 
രാകേഷ് പി. നായർ, മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ് കുമാർ , ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപോയിൽ, ദിലീപ്ചന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
കഥ വായിക്കുന്നയാളുടെ ചിന്തയ്ക്ക് യോജിച്ചതായിരിക്കണം, വര.വായനക്കാർ പറഞ്ഞു മാറ്റം വരുത്തിയ അപൂർവ്വം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
 
ചിത്രങ്ങൾ കണ്ടാണ് പല വായനക്കാരും വായന തുടങ്ങുന്നത്. അവർക്കിഷ്ടപ്പെട്ടതെന്തെന്നു നോക്കേണ്ടതുണ്ട്; ചർച്ചയിൽ പങ്കെടുത്ത മാതൃഭൂമി സ്റ്റാഫ് ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ്കുമാർ പറഞ്ഞു.
ഉത്തരാധുനികത വന്നശേഷം നിരൂപകർ സാഹിത്യത്തെ ദുർഗ്രഹമായ രീതിയിൽ അവതരിപ്പിക്കാറുണ്ട്. നിരൂപകർ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുന്നതു കൊണ്ടാണ് ദുർഗ്രഹം എന്ന് പറയുന്നത്. ഇത്തരം സൃഷ്ടികൾക്ക് ഇലസ്ട്രേഷൻ വരുമ്പോൾ , ഓരോ വായനക്കാരനും ഓരോ രീതിയിലാണ് സമീപിക്കുന്നത്.
 
ഡിജിറ്റലൈസേഷൻ വന്നതോടെ കഥാകാരന്മാരുടെ ചിത്രരചനാരീതിയിലും മാറ്റം വന്നിട്ടുണ്ട്.പലരും ചിത്രകല അഭ്യസിച്ചു തന്നെ വന്നവരാണ്. സാമ്പ്രദായികമായി വരയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇവർ ഇതിന്റെ സൗന്ദര്യശാസ്ത്രം മറന്ന്‌, സാഹിത്യസൃഷ്ടിയോട് ഒരു ബന്ധവും ഇല്ലാതെ വരയ്ക്കാറുണ്ട്.
പതിനഞ്ച് വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരക്കാൻ കഴിഞ്ഞ കാര്യം ബി.എസ് പ്രദീപ്കുമാർ ഓർമ്മിച്ചു. എം.ടിയും എൻ.വി കൃഷ്ണവാര്യരും ഉണ്ടായിരുന്നു , അന്ന്.
 
എന്നാൽ ആ രീതികൾ മാറി. പുതിയ ആളുകൾ അവരുടേതായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് ആവണം, മാറ്റം. മാറ്റങ്ങൾക്കനുസൃതമായി ആവിഷ്കാരങ്ങളും മാറേണ്ടിവരും. സ്ഥാപനത്തിൽ പ്രവർത്തിക്കുമ്പോൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിൽക്കണം.
 
വായനക്കാരുടെ അഭിരുചികൾ എഡിറ്റർമാർ അറിയുന്നുണ്ടോ, ഫലപ്രദമായി കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ടോ എന്നന്വേഷിക്കണം.ചിത്രകല അഭ്യസിക്കാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
എ.എസ് നായരുടെ ചിത്രങ്ങൾ മനസ്സിൽ ഇപ്പോഴും പതിഞ്ഞു കിടക്കുന്നു. 'പ്രതിമയും രാജകുമാരിയും' രേഖാ ചിത്രങ്ങളിൽ, ചില ഭാഗങ്ങൾ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണ്.
എ.എസ്സും നമ്പൂതിരിയും സംവദിച്ചിരുന്ന കാലത്തിൽനിന്ന് ഏറെ മുന്നോട്ടുപോയി. കഥാപാത്രങ്ങളെ ആ രീതിയിൽത്തന്നെ വരയ്ക്കണം എന്ന് ശഠിക്കാനാവില്ല.
 
ഇല്ലസ്ട്രേറ്റർക്ക്‌ അക്കാദമിക പഠനം വേണമെന്നത് വെറും സാങ്കേതിക മാത്രം.
മലയാളത്തിന്റെ സാഹിത്യ ചരിത്രം 80 ശതമാനത്തോളം കടന്നു പോയിട്ടുള്ളത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണെന്നും ദിലീപ്ചന്ദ് അഭിപ്രായപ്പെട്ടു.
 
ടി.പത്മനാഭന്റെ പുതിയ കഥ വായിച്ചാൽ അത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന് സംശയം തോന്നാമെന്നും ദിലീപ്ചന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായം കൊണ്ടാകാം.അതല്ലെങ്കിൽ വിശേഷാൽ പ്രതിക്കുവേണ്ടി തിരക്കിട്ട് എഴുതിപ്പിച്ചതും ആയിരിക്കാം,കാരണം. സാഹിത്യത്തിന്റെ പിറകോട്ടടി ചില എഴുത്തുകളിൽ ഉൾപ്പെടുന്ന ചിത്രങ്ങളിൽ കാണുന്നുണ്ട്.
 
സാഹിത്യത്തിൽ പരീക്ഷണങ്ങളുടെയും മാറ്റത്തിന്റെയും കാലമാണ്.
ഒരു കഥാപാത്രവും ഇല്ലാത്ത കഥകളും നോവലുകളും ഉണ്ടാകുന്നുണ്ട്. ഈ
മാറ്റങ്ങൾ, പരീക്ഷണങ്ങൾ, എല്ലാം കാലോചിതമായി ഇല്ലസ്ട്രേഷനിൽ വേണം.
എം മുകുന്ദന്റെ 'അയാൾ' എന്ന കഥയുടെ ചിത്രങ്ങൾ വരച്ചത് കാലോചിതമായില്ലെന്ന് ചന്ദ്രിക സബ് എഡിറ്റർ മുക്താർ ഉദരംപൊയിൽ അഭിപ്രായപ്പെട്ടു.
 
കെ.ഹേമലത മോഡറേറ്ററായിരുന്നു.
 
(*റിപ്പോർട്ട് തയ്യാറാക്കിയത് കെ. ഹേമലത)
 
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍