ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 25 April 2021

ആകാശത്ത് നിന്ന് ഹൃദയത്തിലേക്ക് ....

ആകാശവാണി എന്നാൽ
ആകാശത്തു നിന്നുള്ള ശബ്ദം
അഥവാ അശരീരി.
ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കു നേരെയെത്തുന്ന
ശബ്ദം. ഇന്ത്യാക്കാർ ഈ അശരീരി ആദ്യം കേട്ടത് 1923 ജൂണിലായിരുന്നു. റേഡിയോപ്രക്ഷേപണത്തിൽ കൗതുകംമൂത്ത്, ഒരുപറ്റം ആളുകൾ ചേർന്ന് ബോംബെയിൽ സ്ഥാപിച്ച റേഡിയോ ക്ലബ്ബായിരുന്നു ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തിനു വഴിയൊരുക്കിയത്. ഏതാനും കിലോമീറ്ററുകൾ മാത്രമായിരുന്നു പ്രക്ഷേപണപരിധി. എന്തായാലും, തുടക്കം മോശമായില്ല. അക്കൊല്ലം നവംബറിൽത്തന്നെ
കൽക്കത്തയിലും റേഡിയോ പ്രക്ഷേപണം തുടങ്ങി. അടുത്തവർഷം ജൂലൈ 31 ന്
മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ്ബും റേഡിയോ പ്രക്ഷേപണം തുടങ്ങി.

1927 ജൂലൈ 23 ന് ഇന്ത്യൻ ബ്രോഡ്
കാസ്റ്റിങ് കമ്പനി (ഐ.ബി.സി)
നിലവിൽ വന്നു. അതോടെ റേഡിയോപ്രക്ഷേപണത്തിന് ഒരു ഔദ്യോഗികരൂപം കൈവന്നു. അതിന്റെ കീഴിൽ ബോംബെയിലാരംഭിച്ച റേഡിയോനിലയം ഉദ്ഘാടനം ചെയ്തത് വൈസ്രോയി
ലോർഡ് ഇർവിനായിരുന്നു. ആ വർഷം ആഗസ്റ്റ് 26 ന് കൽക്കത്തയിലും സർക്കാർ
റേഡിയോ നിലയം തുടങ്ങി. പക്ഷേ, ഇതു രണ്ടും അധികകാലം നീണ്ടുനിന്നില്ല. 1930 മാർച്ച് 1 ന് ഐ.ബി.സി നിർത്തലാക്കപ്പെട്ടു.
തുടർന്ന്, അക്കൊല്ലം ഏപ്രിൽ 1 ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് നിലവിൽ വന്നു. തൊഴിൽ-വ്യവസായ വകുപ്പിന്റെ
കീഴിലായിരുന്നു അത്. ലയണൽ ഫീൽഡൺ ആദ്യത്തെ കൺട്രോളർ ഓഫ് ബ്രോഡ്കാസ്റ്റിങ്ങായി ചുമതലയേറ്റു. അങ്ങനെ,ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം വ്യാപകമാകാൻ തുടങ്ങി.

*ആകാശവാണി വരുന്നു*

'ആകാശവാണി' എന്ന പേര്
റേഡിയോ പ്രക്ഷേപണത്തിൽ ആദ്യം ഉപയോഗിച്ചത് മൈസൂരിലായിരുന്നു.
തന്റെ വസതിയായ വിത്തൽ വിഹാറിൽ 1935 സെപ്തംബർ 30 ന് മൈസൂർ മഹാരാജാസ് കോളജ് പ്രിൻസിപ്പലും സൈക്കോളജി പ്രൊഫസറുമായിരുന്ന
ഡോ. എം .വി ഗോപാലസ്വാമി സ്ഥാപിച്ച സ്വകാര്യ റേഡിയോ നിലയത്തിൽ നിന്നാണ്
“ആകാശവാണി' എന്ന പേരിന്റെ തുടക്കം.ഫിലിപ്സിന്റെ ഒരു മിനി ട്രാൻസ്മിറ്റർ അഥവാ പ്രക്ഷേപിണി ഉപയോഗിച്ച് ദിവസവും ഒരു മണിക്കൂർ, ഷോർട്ട് വേവിലൂടെ
വിദ്യാഭ്യാസപരിപാടികൾ അദ്ദേഹം പ്രക്ഷേപണം ചെയ്തു. ആറു വർഷം ആ റേഡിയോനിലയം അദ്ദേഹം ഒറ്റയ്ക്ക് തന്നെ നടത്തി. പിന്നീട് അത് മൈസൂർ മുൻസിപ്പാലിറ്റിക്ക് കൈമാറുകയായിരുന്നു. 1942 ജനുവരി 1 ന് മൈസൂർ
മഹാരാജാവ് റേഡിയോനിലയം ഏറ്റെടുത്തു.ഗോപാലസ്വാമിയുടെ സഹപ്രവർത്തകനായ
പ്രൊഫ. എൻ കസ്തൂരി റേഡിയോനിലയത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി
ചുമതലയേറ്റു. കുറച്ചുകാലത്തേക്ക് ഡോ.ഗോപാലസ്വാമി ഡയറക്ടറായി തുടർന്നു.


ഇക്കാലത്താണ് റേഡിയോനിലയത്തിന്
അനുയോജ്യമായൊരു പേര് വേണമെന്ന നിർദ്ദേശം ഉയരുന്നത്. “ആകാശവാണി'
എന്ന പേര് കണ്ടെത്തിയത് ആരാണെന്നത് ഇപ്പോഴും തർക്കവിഷയമാണ്.
എന്തായാലും എൻ. കസ്തൂരിയുടെ
കാലത്താണ് മൈസൂർ റേഡിയോനിലയം
"ആകാശവാണി' എന്ന് അറിയപ്പെട്ടു
തുടങ്ങിയത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ
ഇക്കാലത്ത് “ആകാശവാണി' എന്ന പേരിൽ ഒരു കവിത എഴുതിയിരുന്നു. 1938 -ൽ കൽക്കത്തയിലെ ആൾ ഇന്ത്യ റേഡിയോയുടെ ഷോർട്ട് വേവിലുള്ള പ്രക്ഷേപണത്തിന്റെ
ഉദ്ഘാടനത്തിന് അദ്ദേഹം ആ കവിത വായിച്ചു.അതിനാൽ “ആകാശവാണി' എന്ന പേര്
അദ്ദേഹത്തിന്റെ സംഭാവനയാണെന്നു
വാദിക്കുന്നവരുമുണ്ട്.

1936 ജൂൺ 8 ന് ഇന്ത്യ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് ആൾ ഇന്ത്യ റേഡിയോ ആയി മാറി. സ്വാതന്ത്ര്യലബ്ധിക്കു
ശേഷം, 1956 ലാണ് ആൾ ഇന്ത്യ റേഡിയോയ്ക്ക്
'ആകാശവാണി' എന്ന പേരു കൂടി ഔദ്യോഗികമായി 
സ്വീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ആൾ ഇന്ത്യ റേഡിയോയുടെ കീഴിൽ ഇന്ത്യയിൽ
ആറും പാകിസ്ഥാനിൽ മൂന്നും റേഡിയോനിലയങ്ങളാണുണ്ടായിരുന്നത് : ഡൽഹി,ബോംബെ, കൽക്കത്ത, മദ്രാസ്, തിരുച്ചിറപ്പള്ളി, ലക്നൗ എന്നിവിടങ്ങളിലായിരുന്നു
ഇന്ത്യയിലെ നിലയങ്ങൾ. എന്നാൽ, നാട്ടുരാജ്യങ്ങളുടെ കീഴിൽ തിരുവനന്തപുരത്തുൾപ്പടെ ചില ചെറുനിലയങ്ങളും പ്രവർ
ത്തിച്ചിരുന്നു. അതാണ് 1943 മാർച്ച് 12 ന് ആരംഭിച്ച  തിരുവിതാംകൂർ റേഡിയോ.

സ്വാതന്ത്ര്യാനന്തരം ആൾ ഇന്ത്യ റേഡിയോയുടെ വളർച്ച
അത്ഭുതാവഹമായിരുന്നു. ഇന്ന് ഇന്ത്യയിലെമ്പാടുമായി ആകാശവാണിക്ക് 414 നിലയങ്ങളുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളിലെ കാർഗിലിലും ബംഗാൾ ഉൾക്കടലിലെ
ആന്തമാൻ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട്ബ്ലയറിലും ലക്ഷദ്വീപിലെ കവരത്തിയിലുമടക്കം വിദൂരസ്ഥവും അവികസിത
വുമായ പ്രദേശങ്ങളിൽ വരെ റേഡിയോനിലയങ്ങളുണ്ട്. അവ 23 ഭാഷകളിൽ നിത്യവും പരിപാടികൾ പ്രക്ഷേപണം
ചെയ്യുന്നു. മിനിക്കോയിക്കാരുടെ മഹൽ,ആന്തമാനിസ്, നിക്കോബാറിസ്, കൊങ്കണി,സാന്താൾ, മണിപ്പൂരി, കാശ്മീരി, ഭോജ്പുരി
എന്നിങ്ങനെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്ന പ്രാദേശികഭാഷകളിലും അവയുടെ
രൂപഭേദങ്ങളിലും വരെ ആകാശവാണി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. ലിപി
പോലുമില്ലാത്ത ധാരാളം ഭാഷകളും അവയുടെ കലാസാംസ്കാരികപൈതൃകവും ശബ്ദരൂപങ്ങളായി സംരക്ഷിക്കപ്പെടുന്നത് ഈ
റേഡിയോപ്രക്ഷേപണങ്ങളിലൂടെയാണ്.
പ്രത്യേക വാർത്താ ബുള്ളറ്റിനുകൾ തുടങ്ങി സംസ്കൃതത്തെ പുനരുജ്ജീവിപ്പിക്കാനും
ആകാശവാണിക്കു കഴിഞ്ഞു. പുതിയ അനേകായിരം പദങ്ങളും പ്രയോഗങ്ങളും അങ്ങനെ സംസ്കൃതഭാഷയിൽ കുടിയേറി.
ആകാശവാണി, അപ്രത്യക്ഷമായിക്കൊണ്ടിരുന്ന നാടൻ സംഗീതത്തെയും മറ്റനവധി കലാരൂപങ്ങളേയും എല്ലാ വിഭാഗത്തിനും പരിചയപ്പെടുത്തി. 'വിവിധഭാരതി' എന്ന ജനപ്രിയ വിനോദചാനലിലൂടെ 1957 മുതൽഹിന്ദി ചലച്ചിത്രഗാനങ്ങളെ ഇന്ത്യ മുഴുവൻ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ ഐക്യം
ഊട്ടിയുറപ്പിക്കാൻ സംഗീതത്തിനു കഴിയുമെന്നു നിസ്സംശയം തെളിയിക്കപ്പെട്ടു. ഫുട്ബാൾ,ക്രിക്കറ്റ് കളികളുടേയും ദേശീയ, പ്രാദേശിക ഉത്സവങ്ങളുടേയും ദൃക്സാക്ഷിവിവരണങ്ങളും ഈ ഐക്യത്തെ ശക്തിപ്പെടുത്തുന്ന
തിൽ പങ്കുവഹിക്കുന്നുണ്ട്.

*മഹാത്മാഗാന്ധി സ്റ്റുഡിയോയിൽ*

ദേശീയദുരന്തങ്ങൾ ഉണ്ടാകുമ്പോൾ
റേഡിയോ വലിയ സഹായമാണ് ചെയ്തിരുന്നത്. ഇന്ത്യാവിഭജനകാലത്ത് പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികളെ താത്
ക്കാലികമായി പാർപ്പിച്ചിരുന്ന ഹരിയാനയിലെ
കുരുക്ഷേത്രത്തിലെത്താൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞില്ല. അദ്ദേഹം 1947 നവംബർ 12ന് ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ നടത്തിയ പ്രാർത്ഥനായോഗത്തിലൂടെ
അവരോടു സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരേയൊരു ആകാശവാണി സന്ദർശനമായിരുന്നു , ഇത്.
ഈ ചരിത്ര സന്ദർശനത്തിന്റെ സ്മരണ പുതുക്കാൻ 2000 മുതൽ എല്ലാ വർഷവും
ഈ ദിവസം പൊതുജന സേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day)
ആചരിച്ചു വരുന്നു.
വർഗ്ഗീയ ലഹളകളാൽ കലുഷിതമായിരുന്ന സ്വാതന്ത്യാനന്തര കാലത്ത്, ഗാന്ധിജിയുടെ പ്രാർത്ഥനായോഗങ്ങളിലെ പ്രസംഗങ്ങൾ ശബ്ദലേഖനം ചെയ്ത് ഇന്ത്യയിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ
വാക്കുകൾ  ലഹളകളുടെ കാഠിന്യം കുറയ്ക്കാൻ വലിയൊരളവോളം സഹായിച്ചിട്ടുണ്ട്.

*മദ്രാസിൽ നിന്ന് തുടക്കം*

റേഡിയോ മലയാളത്തിൽ ശബ്ദിക്കാൻ തുടങ്ങിയത് 1939 ലെ തിരുവോണനാളിലായിരുന്നു. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ
ഭാഗമായിരുന്ന മലബാർ പ്രവിശ്യയിലുള്ള പാലക്കാട്ടെ കൊല്ലങ്കോട് രാജാവ് സർ വാസുദേവരാജയുടെ ഒരു സന്ദേ
ശത്തോടെ മദ്രാസ് നിലയത്തിൽ നിന്നായിരുന്നു ആദ്യത്തെ മലയാളം റേഡിയോപ്രക്ഷേപണം. അവിടെ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന
ജി.പി.എസ് .നായരായിരുന്നു അതിന് മുൻകൈയെടുത്തത്.ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളാ
യിരുന്നു, അദ്ദേഹം.

മദ്രാസ് മലയാളിസമാജത്തി
ന്റെ ഭാരവാഹിയായിരുന്ന കെ. പത്മനാഭൻനായർ പ്രൊഡക്ഷൻ അസിസ്റ്റന്റായി മലയാള പ്രക്ഷേപണത്തെ സമ്പന്നമാക്കി. പ്രക്ഷേപണ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് അദ്ദേഹത്തി
ന്റേത്. തമ്പുര ആർട്ടിസ്റ്റായി കെ.രാഘവൻ,തന്റെ സംഗീത ജീവിതം ആരംഭിച്ചതും പി  ഭാസ്കരൻ റേഡിയോയ്ക്കായി ഗാനങ്ങളെഴുതിത്തുടങ്ങുന്നതും
പി.ലീല ഗായികയായി അറിയപ്പെടാൻ തുടങ്ങിയതും മദ്രാസ് നിലയത്തിലെ മലയാളം പരിപാടികളിലൂടെയാണ്.
 മദ്രാസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം മാതൃഭാഷാസ്നേഹികൾ റേഡിയോ നാടകങ്ങളും സംഗീതശില്ലങ്ങളും അവതരിപ്പിച്ചു. മലയാള
പ്രക്ഷേപണത്തിലെ ആദ്യ ചുവടുവപ്പുകൾ .
 
കേരളത്തിൽ ആദ്യത്തെ റേഡിയോനിലയം 
തുടങ്ങുന്നത് തിരുവനന്തപുരത്ത് . . തിരുവിതാംകൂർ രാജാവിന്റെ കാലത്ത്,1943 മാർച്ച് 12 നായിരുന്നു തുടക്കം.പേര്,ട്രാവൻകൂർ റേഡിയോ. മലയാളം, തമിഴ്,ഇംഗ്ലീഷ് ഭാഷ
കളിയിലായിരുന്നു, പരിപാടികൾ. ഇപ്പോഴത്തെ എം. എൽ.എ ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്തായിരുന്നു സ്റ്റുഡിയോ. 1950 ൽ ഈ നിലയം ഏറ്റെടുത്ത് , ആകാശവാണിയുടെ
ഭാഗമാക്കുന്നതിനായി ജി. പി .എസ് നായർ സ്പെഷ്യൽ ഓഫീസറായി നിയോഗിക്കപ്പെട്ടു.
അദ്ദേഹമാണ് തിരുവനന്തപുരം ആകാശവാണിനിലയം, സർ സി. പി രാമസ്വാമി അയ്യരുടെ
ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ 'ഭക്തിവിലാസം' കൊട്ടാരത്തിലേക്കു മാറ്റി
സ്ഥാപിച്ചത്. ആദ്യകാല സിനിമാഗാനരചയിതാവായ തിരുനയിനാർക്കുറിച്ചി മാധവൻനായർ, എസ്. രാമൻകുട്ടി നായർ, ജഗതി എൻ.
കെ ആചാരി തുടങ്ങിയവരെ നിയമിച്ചതും അദ്ദേഹമായിരുന്നു.
1950 ഏപ്രിൽ 14 ന് ആകാശവാണി കോഴിക്കോട് നിലയം സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഒപ്പം,കെ. പത്മനാഭൻ നായരും .

,മദിരാശിയിൽ നിന്ന്,
ഗാനരചിതാവും കവിയുമായ പി.ഭാസ്കരനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന്, ആകാശവാണിയിൽ നിയമിച്ചു. തുടർന്ന് പി.സി കുട്ടിക്കൃഷ്ണൻ (ഉറൂബ്), തിക്കോടിയൻ, ബി.എ ചിദംബരനാഥ് തുടങ്ങിയവരെയും
അവിടെ നിയമിക്കുകയുണ്ടായി. എൻ.എൻ കക്കാട്, അക്കിത്തം, കെ.എ കൊടുങ്ങല്ലൂർ, കെ രാഘവൻ, കെ .പി ഉദയഭാനു തുടങ്ങി സാഹിത്യകലാരംഗത്തെ പ്രതിഭ
കളുടെ വൻനിര കോഴിക്കോട് ആകാശവാണി നിലയത്തെ ധന്യമാക്കി.
കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയം തൃശൂരിൽ 1956 നവംബർ 4 ന് പ്രക്ഷേപണം ആരംഭിച്ചു. രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട നാളുകളായിരുന്നു അത്.
നെല്ലുൽപ്പാദനം കൂട്ടാൻ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ഇറക്കാൻ ഭാരതസർക്കാർ പ്രചാരണം തുടങ്ങി. അതിനുപകരിക്കുന്ന
വിവരങ്ങൾ കർഷകർക്കു നൽകാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 റേഡിയോ നിലയങ്ങൾ തുടങ്ങി. തൃശൂർ നിലയവും ഇതിന്റെ ഭാഗമായിരുന്നു. 1965 ൽ 'വയലും വീടും' എന്ന
പ്രതിദിനകാർഷികപരിപാടിയിലൂടെയായിരുന്നു സർക്കാർ കർഷകരുമായി സംവേദിച്ചത്. കേരളത്തിലെ മാധ്യമങ്ങളിലെ ആദ്യ പ്രതിദിനകാർഷിക
പരിപാടിയായിരുന്നു അത്. പിൽക്കാലത്ത് കൃഷിപാഠപരമ്പര തുടങ്ങിയതും തൃശൂർ നിലയമായിരുന്നു.

*എഫ് എം വരുന്നു*

1977 ജൂലൈ 23 ന് മദ്രാസിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം. പ്രക്ഷേപണം ആരംഭിക്കുന്നത്. പിന്നീട് പ്രാദേശിക നിലയങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എഫ്.എം നിലയങ്ങൾ ഉയർന്നുതുടങ്ങി.
റേഡിയോ പ്രക്ഷേപണത്തിൽ പുതിയൊരു യുഗത്തിന്റെ തുടക്കമായിരുന്നു അത്.
ഫ്രീക്വൻസി മോഡുലേഷൻ (Frequency Modulation) എന്ന പുതിയ പ്രക്ഷേപണസങ്കേതത്തിന്റെ ശബ്ദവ്യക്തത പുതിയ ശ്രവ്യാനുഭവം ശ്രോതാക്കൾക്കു സമ്മാനിച്ചു. അതുവരെ മീഡിയംവേവ് - ഷോർട്ട് വേവ് നിലയങ്ങളിലൂടെ, പലപ്പോഴും പൊട്ടലും ചീറ്റലുമൊക്കെ
ചേർന്ന് ശബ്ദായമാനമായ പ്രക്ഷേപണം കേട്ടുശീലിച്ചവരെ, ഒരു ടേപ്പ് റിക്കാർഡറിൽ നിന്ന്
കേൾക്കുന്ന ശബ്ദസൗകുമാര്യത്തോടെയുള്ള പാട്ടുകളും പ്രഭാഷണങ്ങളും ഏറെ ആകർഷിക്കാൻ തുടങ്ങി.
കേരളത്തിലെ ആദ്യത്തെ എഫ്. എം റേഡിയോ നിലയം 1989 നവംബർ 1 ന് കൊച്ചിയിലാണ് പ്രക്ഷേപണം തുടങ്ങിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും
ഭരണാധികാരികളെ നിശിതമായി വിമർശിച്ചു കൊണ്ടും, വ്യത്യസ്ത സംഗീതധാരകളെ
പരിചയപ്പെടുത്തിക്കൊണ്ടും ശ്രോതാക്കളുടെ ശബ്ദങ്ങളും നിരീക്ഷണങ്ങളും കൂടി ഉൾപ്പെ
ടുത്തിക്കൊണ്ടുമുള്ള കൊച്ചി നിലയത്തിന്റെ പുതിയ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒന്നോ രണ്ടോ ജില്ലകൾക്കു വേണ്ടിയുള്ള, പ്രാദേശിക നിലയം(local radio station) ആണ് കൊച്ചി.തുടർന്ന്, 2006-ൽ മഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ടതും പ്രാദേശിക നിലയം തന്നെ.
ഇവയുടെ ഉള്ളടക്കം ആ പ്രദേശത്തിലെ ജനജീവിതത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളവയായതിനാൽ ഈ പ്രക്ഷേപണത്തെ നാരോകാസ്റ്റിങ്ങ് (narrow casting) എന്ന് പറയുന്നത്. അതിനെക്കാൾ വളരെ പരിമിതമായ ഭൂപ്രദേശത്തു
മാത്രം ലഭിക്കുന്നവയാണ് 2006-ൽ ആരംഭിച്ച കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ. പരമാവധി 20 കിലോമീറ്റർ മാത്രമാണ് ഇവയുടെ പ്രക്ഷേപണ പരിധി. ഒരു ചെറിയ ജന സമൂഹത്തിന്റെ സ്വന്തം റേഡിയോയാണിവ. അവരുടെ നാട്ടുഭാഷയിൽ അവർ തന്നെ
തയ്യാറാക്കുന്ന പരിപാടികൾ. സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയാണ്
ഈ ചെറു റേഡിയോ നിലയങ്ങളുടെ നടത്തിപ്പുകാർ. റേഡിയോ ഡി.സിയാണ് (കഴക്കൂട്ടം), കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റിറേഡിയോ . മാനന്തവാടിയിലെ റേഡിയോ മാറ്റൊലി അടക്കം ഇന്ന് അവയുടെ എണ്ണം 12.

 കേരളത്തിൽ റേഡിയോ എന്നാൽ
ആകാശവാണി മാത്രമല്ലാതായത് 2008 ൽ , കോഴിക്കാട് 'റേഡിയോ മാംഗോ'ആരംഭിച്ചതോടുകയാണ്. ഇന്ന് 20-ൽ അധികം സ്വകാര്യ
എഫ്.എം നിലയങ്ങളുണ്ട്. അവയെല്ലാം പൂർണ്ണ
എന്റർടെയ്ൻമെന്റ് ചാനലുകളാണ്. ആകാശവാണിയുടെ
9 ചാനലുകൾ അടക്കം കേരളത്തിലെ എല്ലാ റേഡിയോ
ചാനലുകൾക്കും ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ
ശ്രോതാക്കളുണ്ട്. കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ പോലും
ഇന്റർനെറ്റ് ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്ന് ലോകത്തെവിടെയും തത്സമയം
കേൾക്കാം.
*****
*കുതിച്ചുചാട്ടം*
അതേ, സാങ്കേതിക രംഗത്ത് റേഡിയോയും
വലിയ കുതിച്ചുചാട്ടം നടത്തി.
ഇലക്ട്രോണിക്സിന്റെ വികാസത്തോടെ വിലകൂടിയ വലിയ റേഡിയോ സൈറ്റുകളിൽ നിന്നും കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ട്രാൻസിസ്റ്റർ സെറ്റുകളിലേക്ക് . പിന്നെ മൊബൈൽ ഫോണുകളിലേക്ക് . എഫ്. എം പ്രക്ഷേപണം വ്യാപകമായതോടെ പരമ്പരാ
റേഡിയോ സെറ്റുകൾ തന്നെ വിസ്തൃതിയിലേക്ക് പോവുകയാണ്. ഇന്റർനെറ്റിന്റെ വരവോടെ, കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈലും റേഡിയോ  കൂടിയായി. മാത്രല്ല,ആർക്കും ഓൺലൈനായി റേഡിയോ തുടങ്ങാവുന്നത്രയും ലളിതമാണ്, സാങ്കേതിക വിദ്യ. 
എണ്ണമറ്റ ഓൺലൈൻ റേഡിയോ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുന്നതാണ് 
നമ്മുടെ റേഡിയോ മാദ്ധ്യമരംഗം.

വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന്
റേഡിയോ പരിപാടികൾ കേട്ടകാലം,
അതിനും മുൻപ് പഞ്ചായത്ത് മൈതാനത്തോ, പാർക്കിലോ, ജംങ്ഷനിലോ സ്ഥാപിച്ച റേഡിയോ സെറ്റുകൾക്കു ചുറ്റുമിരുന്ന് വാർത്തകൾക്കും പാട്ടുകൾക്കും ചെവിയോർത്തിരുന്ന പഴയ നാളുകൾ. കമ്യൂണിറ്റി ലിസനിങ്ങ് (community listening) എന്ന 
ആ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ല.അതെല്ലാം ഇനി
ചരിതത്തിന്റെ ഭാഗം മാത്രം. റേഡിയോ സെറ്റിലൂടെയോ, ലൈവ് സ്ട്രീമിങ്ങിലൂടെയോ
റേഡിയോ പരിപാടികൾ കേട്ടാലും കൂടെ ആരുമുണ്ടാകില്ല.
റേഡിയോയ്ക്കൊരു കുടുംബ സദസുമില്ല. റേഡിയോ 
ശ്രവണം വ്യക്തിപരമായ പ്രവർത്തനമാണ്. അതൊരു
'പേഴ്സണൽ എന്റർടെയ്നറാ'ണ്.

*ഡി.ആർ.എം*

ഇന്റർനെറ്റ് അധിഷ്ഠിത പ്രക്ഷേപണത്തോടെ
വരുംകാലങ്ങളിൽ റേഡിയോയുടെ പരമ്പരാഗ പ്രസരണങ്ങളൊക്കെയും നിലയ്ക്കാനാണ് സാദ്ധ്യത.
പക്ഷേ, ഈ പരിവർത്തന ഘട്ടത്തിലും ആകാശവാണിയും ചില സ്വകാര്യ നിലയങ്ങളും 
ഭൂതല പ്രക്ഷേപണത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയാഗപ്പെടുത്തുന്നുണ്ട്.
ഡി.ആർ.എം അഥവാ ഡിജിറ്റൽ
റേഡിയോ മൊണ്ടിയേൽ (digital radio mon-diale, DRM) എന്നതാണ് ഈ പുതിയ പ്രക്ഷേപണസങ്കേതം.'ലോകവ്യാപകം' എന്നാണ് "മോണ്ടിയേൽ'
എന്ന ഇറ്റാലിയൻ പദത്തിന്റെ അർത്ഥം. 

ദേശങ്ങൾക്കതീതമായി, വളരെ വിസ്തൃതമായ ഭൂപ്രദേശങ്ങളിൽ ഡി.ആർ.എം പ്രക്ഷേപണം
സുവ്യക്തമായി കിട്ടും. ഡൽഹി, ബംഗാൾ ,ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 20-ൽ പരം
നിലയങ്ങളിൽ ആകാശവാണി ഈ ഡിജിറ്റൽ പ്രക്ഷേപണം
ആരംഭിച്ചിട്ടുണ്ട്. ഒരുപ്രസരണിയിൽ നിന്ന് എഫ്. എം , എ.എം. ഉൾപ്പെടെ വ്യത്യസ്തമായ മൂന്ന് പ്രക്ഷേപന്നങ്ങൾ വരെ നൽകാമെന്ന സൗകര്യമുണ്ട.
പക്ഷേ, ഡി ആർ എം-ൽ ഉള്ള ഡിജിറ്റൽ പ്രക്ഷേപണം കേൾക്കുന്നതിന് പ്രത്യേക റേഡിയോ സൈറ്റുകൾ വേണം. ഈ റേഡി
യോയിലെ ചെറിയ സ്ക്രീനിൽ ചിത്രങ്ങളും ടെസ്റ്റുകളും മറ്റും കിട്ടും. റേഡിയോയിൽ കേൾക്കുന്ന പ്രക്ഷേപണത്തിന്റെയോ വാർത്തയുടെയോ മറ്റു പരിപാടികളുടെയോ ടെക്സ്റ്റും
ചിത്രവും മറ്റും ശ്രോതാക്കൾക്ക്
പ്രിന്റെടുക്കാം. സേവ് ചെയ്തു സൂക്ഷിക്കാം.

റേഡിയോ നൈമിഷികമാധ്യമമാണെന്ന അതിന്റെ ജന്മദൗർബല്യം ഡി.ആർ.എം പ്രക്ഷേപ
ണത്തോടെ അവസാനിച്ചു..
പക്ഷേ, ഡി ആർ എം റേഡിയോ സൈറ്റുകൾക്ക് സാധാരണ ടെലിവിഷൻ സൈറ്റുകളെ
ക്കാളും വില നൽകേണ്ടിവരും. ഏകദേശംഒൻപതിനായിരത്തോളം രൂപ. ഇന്ത്യയിൽ ആരും അത് നിർമിക്കുന്നില്ല. മാർക്കറ്റിൽ ഡി.ആർ.എം.റേഡിയോ സൈറ്റുകൾ കിട്ടിത്തുടങ്ങിയിട്ടുമില്ല. ഡി.ആർ.എം പ്രക്ഷേപണം വ്യാപകമാകുമ്പോൾ പുതുതായി ഇറങ്ങുന്ന മൊബൈൽ ഫോണുകളിൽപ്പോലും അവ
ലഭ്യമായിത്തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ട്.

 ചില പുതിയ മോഡൽ കാറുകളിൽ ഇൻ - ബിൽറ്റ് ഡി.ആർ.എംറേഡിയോ സെറ്റുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് അവ വാങ്ങാൻ കഴിയുന്നെങ്കിൽ
മാത്രമേ ഈ പ്രക്ഷേപണത്തിന് ഭാവിയുള്ളൂ. ഇപ്പോൾ അൻപതു രൂപയ്ക്കു പോലും എഫ്.എം റേഡിയോസെറ്റുകൾ കിട്ടും. മൊബൈലിലും റേഡിയോ കേൾക്കുന്നവർ അനുദിനം വർദ്ധിച്ചു വരുകയും ചെയ്യുമ്പോൾ 
ഡി.ആർ.എം ആർക്കുവേണം ?

കേൾക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചായാലും,
 പുതുകാലത്തും റേഡിയോ നമ്മുടെ ജീവിതത്തിലെ അതിശക്തമായ സാന്നിധ്യമാണ് . മാദ്ധ്യമ പ്രളയത്തിനു
നടുവിലും റേഡിയോ പ്രക്ഷേപണങ്ങൾക്ക് എല്ലാ സമൂഹത്തിലും ജനങ്ങൾ
കാതോർക്കുന്നത്, അതിന്റെ ബഹുസ്വരത കാരണമാണ്.
ഓരോ ജനസമൂഹത്തിന്റെയും ഭാഷയെ, സംസ്ക്കാരത്തെ, ജീവിതരീതികളെ , പൈതൃകത്തെ, പാരമ്പര്യത്തെ , ഈ റേഡിയോ
 പ്രക്ഷേപണങ്ങൾ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും
ചെയ്യുന്നു. പാർശ്വവല്കൃതർക്കും, ദുർബല ജനവിഭാഗങ്ങൾക്കും
, അവരുടെ ജീവിതത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന മാദ്ധ്യമം (intimate medium) എന്ന നിലയിൽ അത് എന്നും ഗുരുവും വഴികാട്ടിയും വിനോദോപാധിയുമാണത്. 

ഹൃദയത്തോടു ചേർത്തുവയ്ക്കാവുന്ന മാധ്യമമാണത്.


Thursday, 25 March 2021

വയലും വീടും : മലയാള കാർഷിക പ്രക്ഷേപണ ചരിത്രം

'അറബിക്കടലിൽ ചാളയും അയിലയും, നാട്ടിൽ കപ്പയും ചക്കയുമുള്ള കാലത്തോളം മലയാളി നിന്നുപെഴയ്ക്കും,' എന്ന ഒരു ചൊല്ലുണ്ടായത് 1960-കളിലായിരുന്നു. അതിനു മുൻപ്, 1940-കളിൽ ബംഗാളിലും മറ്റും ജനലക്ഷങ്ങൾ പട്ടിണികൊണ്ടു മരിച്ചപ്പോഴും നമ്മൾ ഇവിടെ പിടിച്ചുനിന്നത് ഇവയുടെ ബലത്തിലായിരുന്നു.

-പക്ഷേ, ഇന്ത്യയിലൊരിടത്തും പൊതുവിൽ സ്ഥിതി ഒട്ടും ശോഭനമായിരുന്നില്ല.
ഇന്ത്യാ വിഭജനത്തിനു മുമ്പുതന്നെ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ
ബ്രിട്ടീഷിന്ത്യയുടെ നെല്ലറയായിരുന്ന
ബർമ്മയെ ജപ്പാൻ ആക്രമിച്ചു.
ഇതോടെ  ഭക്ഷ്യോത്പാദനം 
കുത്തനെ ഇടിഞ്ഞു. അങ്ങനെ,
ഭക്ഷ്യധാന്യങ്ങൾക്കായി ബംഗാളിനെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു.
അവിടെ നല്ല വിളവുണ്ടാ യിട്ടും യുദ്ധമുന്നണിയിലുള്ള സൈനികർക്കു വേണ്ടി ബംഗാളിൽ നിന്നു
ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് വർദ്ധിപ്പിച്ചതിനാൽ അവിടുത്തെ ജനങ്ങൾ കൊടും പട്ടിണിയിലായി. ഇന്ത്യ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ആടിയുലഞ്ഞുകൊണ്ടി
രുന്ന അക്കാലത്ത് ബംഗാൾ സർക്കാരിന്റെ കെടുകാര്യസ്ഥതയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.അങ്ങനെ, പട്ടിണി താങ്ങാനാവാതെ
30 ലക്ഷം ജനങ്ങൾ മരിച്ചു. അതിനെ ബ്രിട്ടീഷുകാരുടെ തലതിരിഞ്ഞ നയങ്ങൾ കാരണമുണ്ടായ കൂട്ടക്കുരുതി എന്നാണ് വിശേഷിപ്പിക്കുന്നത്.

 ഇതേത്തുടർന്നുണ്ടായ വിമർശനങ്ങളെ
ചെറുക്കാൻ ബ്രിട്ടീഷ് സർക്കാർ കൂടുതൽ ഭക്ഷ്യധാന്യങ്ങളുല്പാദി
പ്പിക്കുന്നതിനായുള്ള ഒരു പദ്ധതി തുടങ്ങി. ഗ്രോ മോർ കാമ്പെയ്ൻ(grow more campaign). അത് ഒരു ഫലവുമുണ്ടാക്കിയില്ല.
ഇതിന്റെ പരാജയകാരണങ്ങളെ
ക്കുറിച്ച് പഠിക്കാൻ നെഹ്രു
സർക്കാർ 1952-ൽ നിയമിച്ച സമിതിയുടെ ശുപാർശകളെത്തുടർന്ന്,
ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ആ കൃഷിവികസന പദ്ധതി ,'ഗ്രോ മോർ കാമ്പെയ്ൻ',വർദ്ധിത വീര്യത്തോടെ പുനരാരംഭിച്ചു. ഗ്രാമങ്ങളുടെ വികസനത്തിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമതല
ങ്ങളിൽ വികസന ഏജൻസികൾ തുടങ്ങാനും വിജ്ഞാന വ്യാപനത്തിന് പുതിയ മാർഗങ്ങളാവിഷ്ക
രിക്കാനും തീരുമാനിച്ചു.

കേരളത്തിലെ മൂന്നാമത്തെ
ആകാശവാണി നിലയം തൃശൂരിൽ
1956 നവംബർ നാലിന് റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങിയത്
ഈ പശ്ചാത്തലത്തിലായിരുന്നു.ആദ്യം ചെമ്പൂക്കാവിലും, പിന്നെ പൂങ്കുന്നം രമാദേവി മന്ദിരത്തിനടുത്ത വാടകക്കെട്ടിടത്തിലും പ്രവർത്തിച്ച ആകാശവാ
ണിയ്ക്ക് 20 കിലോവാട്ട് പ്രസരണി നൽകിയത് ബി.ബി.സിയായി
രുന്നു. അതീവ ശക്തിയുള്ളതായി
രുന്നു രാമവർമ്മപുരത്ത് സ്ഥാപിച്ച
ഈ പ്രസരണി. അവിടെ ചെറിയൊരു സ്റ്റുഡിയോയും ഉണ്ടായിരുന്നു. കാർഷിക വികസനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള വാതിൽപ്പുറ ശബ്ദലേഖനങ്ങൾ അഥവാ ഒ.ബി.കവറേജുകൾ (OB recordings) കേരളത്തിൽ ആരംഭിക്കുന്നത് തൃശൂർ നിലയത്തിൽ നിന്നാണ് .

ആദ്യം
സ്വതന്ത്ര പ്രക്ഷേപണം ഉണ്ടായിരുന്നില്ല. എല്ലാം റിലേ പരിപാടികൾ .പിന്നീട്, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ചില പരിപാടികളുടെ ടേപ്പുകൾ കൊണ്ടുവന്ന് പ്ലേ ചെയ്യുന്ന രീതിയിലേക്ക് മാറി.

കേരളത്തിന്റെ നെല്ലറകളായ പാലക്കാടിനും കുട്ടനാടിനും മധ്യത്തിൽ
സ്ഥിതി ചെയ്യുന്ന തൃശൂരിൽ നിലയം
തുടങ്ങിയത്, അവിടം പ്രധാനപ്പെട്ട
കാർഷിക മേഖലയായതിനാലായി
രുന്നു. കോൾ പാടങ്ങൾക്ക് അന്നേ
തൃശൂർ പ്രസിദ്ധമായിരുന്നു.

 കേന്ദ്ര,സംസ്ഥാന സർക്കാരുടെ വിവിധ
വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാ
യിരുന്നു അന്ന് കേരളത്തിലും കൃഷി
വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കപ്പെട്ടത്. മധ്യകേരളത്തിൽ
നിന്ന് വയനാട്ടിലേക്കും ഇടുക്കിയിലെ പശ്ചിമഘട്ടമലനിരകളിലേക്കുമൊക്കെ അധ്വാനികളായ കർഷകർ
കുടിയേറി ,കാടുവെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചത് സർക്കാരിന്റെ പൂർണപി
ന്തുണയോടെയായിരുന്നു.

അന്ന് വൈദ്യുതിയോ പത്രമാധ്യമങ്ങളോ വ്യാപകമായിത്തുടങ്ങിയി
ടില്ല. സാമൂഹിക കാരണങ്ങളാൽ,
സാക്ഷരത തന്നെ തീരെക്കുറവായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും
ബന്ധിപ്പിക്കുന്ന മാധ്യമമായി
റേഡിയോ ഉയർന്നുവന്നത് ഇക്കാലത്താണ്. പക്ഷേ, റേഡിയോ സെറ്റുകൾ സമ്പന്ന കുടുംബങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. അവയ്ക്ക് 
വലിയ വിലയുമായിരുന്നു. സർക്കാർ
ജീവനക്കാർക്ക് റേഡിയോ വാങ്ങാൻവായ്പ എടുക്കേണ്ടിയിരുന്നു. അതു
കൊണ്ട് കവലകളിലും പാർക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും പണം മുടക്കി, സർക്കാർ തന്നെ 
റേഡിയോ സെറ്റുകൾ സ്ഥാപിച്ചു.
പാട്ടുകേൾക്കുവാനും വാർത്തകളറിയായും നാടകങ്ങൾ കേൾക്കാനും
ജനങ്ങൾ നിത്യവും അവിടങ്ങളിൽ ഉത്സവപറമ്പുകളിലെന്ന പോലെ ഒത്തുകൂടി. റേഡിയോയുടെ പ്രചാരം
അനുദിനം കൂടിവരുകയും അതു കേരളത്തിലെ ഏറ്റവും വലിയ ബഹുജന മാധ്യമമായി വളരെ പെട്ടെന്ന് വളരുകയും ചെയ്തു.   
 അങ്ങനെയിരിക്കെ, തങ്ങളുടെ ഭാഷയിൽ
വീട്ടുമുറ്റത്തെ തെങ്ങിനെയും പറമ്പിലെ കപ്പയെയും കാപ്പിയെയും കുരുമുളകിനെയും വയലിലെ നെല്ലിനെയും കരിമ്പിനെയുമൊക്കെ കുറിച്ച് പുതിയ അറിവുകൾ നൽകുന്ന രസകരമായൊരു
പരിപാടി അവർ കേട്ടുതുടങ്ങി...

* വയലും വീടും തുടങ്ങുന്നു*

1966 ഓഗസ്റ്റ് 11-ന് തൃശൂർ നിലയത്തിൽ നിന്ന് കേരളീയർ ആദ്യമായി ഒരു കാർഷിക പരിപാടി കേട്ടു ;'വയലും വീടും.' കേരളത്തിലെ മാധ്യമങ്ങളിലെ ലക്ഷണമൊത്ത ആദ്യ കാർഷികപരിപാടിയായിരുന്നു അത്.ഇന്ത്യയിലെ ആകാശവാണി നിലയങ്ങൾ കാർഷിക വിജ്ഞാന വ്യാപനത്തിനു പിന്തുണയേകാൻ പ്രത്യേക പരിപാടികൾ തുടങ്ങണമെന്ന് അക്കൊല്ലം ജൂണിൽ സർക്കാർ എടുത്ത തീരുമാനത്തെ തുടർന്നായി
രുന്നു 'വയലും വീടും' എന്ന പ്രതിദിന കാർഷിക പരിപാടി ആരംഭിച്ചത്. അതിനു മുൻപ് തന്നെ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ 'നാട്ടിൻപുറം' എന്ന പേരിൽ കാർഷിക ,ഗ്രാമീണ പരിപാടികളുണ്ടായിരുന്നു.

ആദ്യ വർഷങ്ങളിൽ സംസ്ഥാന കൃഷിവകുപ്പിൽ നിന്ന് ഡപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായിരുന്നു പരിപാടികളുടെ
ചുമതല വഹിച്ചിരുന്നത്., മാത്തൂർ ശങ്കര നാരായണ പണിക്കർ(എം.എസ്.എൻ.
പണിക്കർ), 
പി.നാരായണരാജ (നടൻ കൃഷ്ണചന്ദ്രന്റെ അച്ഛൻ)  എന്നിവർ അങ്ങനെ ആകാശവാണിയിൽ ഫാം റേഡിയോ ഓഫീസർമാരായി. അവരെ സഹായിക്കാൻ ഇക്കാലങ്ങളിൽ ഇ.പി. കാസിം,രാമചന്ദ്രൻ നെടുങ്കണ്ട എന്നീ ഫീൽഡ് റിപ്പോർട്ടർമാർ. സംസ്ഥാന സർവ്വീസിലേക്ക് തിരിച്ചു പോയ രാമചന്ദ്രൻ നെടുങ്കണ്ട പിന്നീട് ബി.ഡി.ഒയും ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണറുമായി. ഫുട്ട്ബാൾ കമന്റേറ്ററും കഥാപ്രസംഗകനുമായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
1972-ൽ കെ.ആർ. കുറുപ്പ് 'വയലും വീടും' പരിപാടിയുടെ ചുമതലയുള്ള ഫാം റേഡിയോ ഓഫീസറായി നിയമിക്കപ്പെട്ടു. ഇതോടെയാണ് ആകാശവാണി കാർഷിക പരിപാടിക്ക് സ്വന്തമായി ഓഫീസർമാരെ തെരഞ്ഞെടുക്കുന്നത്. ടി.സത്യനാഥനെ ഫീൽഡ് അസിസ്റ്റന്റായും നിയമിച്ചു. 
മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ കുറുപ്പ്, ആകാശവാണിയിൽ നിന്ന്  ഏലം ബോർഡിന്റെ പി.ആർ. ഒ ആയി പോയി.  എബ്രഹാം ജോസഫ് ഫാം റേഡിയോ റിപ്പോർട്ടറായും, വി.ശശികുമാർ ഫീൽഡ് അസിസ്റ്റന്റായും നിയമിക്കപ്പെട്ടു.പിൽക്കാലത്ത് എബ്രഹാം ജോസഫും ശശികുമാറും സത്യനാഥനും  ദീർഘകാലം ഫാം റേഡിയോ ഓഫീസർമാരായി. 
ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാലയായ  ഉത്തർപ്രദേശ് കാർഷിക സർവകലാശാലയിൽ (ഇപ്പോൾ ജി.ബി. പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആന്റ് ടെക്നോളജി) നിന്ന് ബിരുദാനന്തര ബിരുദവും 'ഹരിതവിപ്ലവ'ത്തിന്റെ നേരനുഭവങ്ങളുമായാണ് എബ്രഹാം ജോസഫ് ആകാശവാണിയിലെത്തുന്നത്. ഹരിതവിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർ ലോഗും അമേരിക്കയിലെ കാർഷിക ഗവേഷകരും അവിടെ അദ്ധ്യാപകരായിരുന്നു. 
ബോർലോഗ് വികസിപ്പിച്ച അത്യുല്പാദന ശേഷിയുള്ള മെക്സിക്കൻ ഗോതമ്പിനങ്ങളുടെ വിത്തുകൾ ഹിമാലയൻ താഴ്‌വരയായ പന്ത് നഗറിലെ കാമ്പസിലാണ് പരീക്ഷിച്ചത്. പിന്നീട് 1200 ഏക്കറിൽ അത്യുല്പാദ ശേഷിയുള്ള പുതിയ ധാന്യവിത്തുകൾ തയ്യാറാക്കി കർഷകർക്ക് വിതരണം ചെയ്തതോടെയാണ് ഹരിതവിപ്ലവം ഇന്ത്യയിൽ യാഥാർത്ഥ്യമായത്. "പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത് വിലപ്പെട്ട അനുഭവമായി. കാർഷിക മേഖലയെക്കുറിച്ചുള്ള നമ്മുടെ അന്ധവിശ്വാസങ്ങൾക്ക് പകരം ശാസ്ത്രീയ സമീപനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പരിപാടികൾ തയ്യാറാക്കാൻ ഇത് പ്രേരിപ്പിച്ചു", അദ്ദേഹം പറയുന്നു. 

 കെ.ആർ. കുറുപ്പിനെ തുടർന്ന്,കുറച്ചു കാലം പ്രോഗ്രാം  എക്സിക്യൂട്ടീവ് സുശീല വിജയരാഘവനും ഈ പരിപാടിയുടെ ചുമതല വഹിച്ചു. 

തൃശൂർ നിലയം കേരളത്തിലെ പ്രക്ഷേപണ ചരിത്രത്തിൽ
സ്ഥാനം അടയാളപ്പെടുത്തിയത് കാർഷിക പരിപാടികളിലൂടെയായി
രുന്നു. അക്കാലത്ത് 'വയലും വീടും' പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതാനായി
കോവിലൻ, മാടമ്പ് കഞ്ഞുക്കുട്ടൻ, ജോസഫ് നെടുങ്കുന്നം, വി.എസ്. നിർമ്മല
തുടങ്ങിയവർ കരാറടിസ്ഥാനത്തിൽ
ജോലി ചെയ്തിട്ടുണ്ട്. 1976-ൽ  എഡിറ്ററായി പ്രൊമോഷൻ ലഭിച്ച അക്കിത്തം കോഴിക്കോട് നിന്ന് തൃശൂരിൽ മാറ്റി നിയമിക്കപ്പെട്ടു.
എസ്. രമേശൻ നായർ ആദ്യം ഇവിടെ കാർഷികപരിപാടികളുടെ
സബ് എഡിറ്ററായിരുന്നു.

പ്രശസ്ത സംവിധായകൻ പി. പത്മരാജൻ, ഭാര്യ രാധാലക്ഷ്മി, എസ്. വേണു ,കെ. വി. മണികണ്ഠൻ നായർ തുടങ്ങിയവർ ആദ്യ കാലങ്ങളിൽ അനൗൺസർമാരായി ഈ പരിപാടിക്കും ശബ്ദം നൽകിയിട്ടുണ്ട്. പിന്നീട്, വിമല ബി. വർമ്മയും (ആദ്യകാല ഗായിക) രണ്ടു പതിറ്റാണ്ടിലേറെ കൗസല്യ മധുവുമായിരുന്നു , 'വയലും വീടും' പരിപാടിയുടെ സ്ഥിരം ശബ്ദം .കഴിഞ്ഞ രണ്ട്  ദശാബ്ദത്തിലേറെയായി ഈ പരിപാടിയിൽ കേൾക്കുന്ന മറ്റൊരു ശബ്ദവുമുണ്ട് - അവതാരക ആൻസി സേവ്യറിന്റേതാണത്. 

പാലക്കാട് ജില്ലയിൽ എരുമയൂർ ഗ്രാമത്തിൽ വച്ചായിരുന്നു 'വയലുംവീടും' പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ഇന്ത്യയെ ബാധിച്ച് കടുത്ത
ഭക്ഷ്യക്ഷാമത്തെ തുടർന്ന്, നെല്ലുത്പാദനം വർധിപ്പിക്കു ന്നതിനു പ്രോത്സാഹനം നൽകുന്നതിനായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഒമ്പത് റേഡിയോ നിലയങ്ങളിൽ കൂടി ഇക്കാലത്ത് കാർഷിക പാടികൾ തുടങ്ങി.റേഡിയോ പ്രക്ഷേപണ രംഗത്ത് അതൊരു യുഗപ്പിറവിയായിരുന്നു.

പാലക്കാട് മുതൽ തെക്ക് കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ കർഷക
രുടെ അഭിമുഖങ്ങൾ അവരുടെ ഭാഷയിൽ റേഡിയോയിൽ കേട്ടു തുടങ്ങി.
അവർ തലമുറകളായി കാത്തുസൂക്ഷി
ക്കുന്ന സമ്പന്നമായ നാട്ടറിവുകളും
കാർഷിക സംസ്കൃതിയുടെ അവിഭാജ്യഘടകമായ നാടൻ പാട്ടുകളും കല
കളുമൊക്കെ നാട്ടിൻപുറങ്ങളിൽ
ചേറിലും ചെളിയിലും ചവുട്ടി നിന്നുകൊണ്ട്, ആകാശവാണി
 റിപ്പോർട്ടർമാർ ശബ്ദലേഖനം ചെയ്തു.

 കാലാവസ്ഥ അറിയി
പ്പുകളും കാർഷിക വിദഗ്ദ്ധർ
അവർക്കായി തയ്യാറാക്കിയ പുതിയ അറിവുകളും നിത്യവും പ്രക്ഷേപണം ചെയ്തു. കമ്പോള വിലനിലവാരവും ആരോഗ്യത്തെയും ശുചിത്വ
ത്തെയും കുറിച്ചുള്ള പരിപാടികളും
മാത്രമല്ല, ധാർമ്മിക പാഠങ്ങളും ഈ പരിപാടിയുടെ ഭാഗമായി. കേരളത്തിലെ
മറ്റു നിലയങ്ങളിൽ ഇവിടെ
നിന്ന് കാർഷിക പരിപാടികളുടെ ടേപ്പ് കൊണ്ടുപോയി പ്രക്ഷേപണം ചെയ്തു തുടങ്ങി.

"യൂണിസെഫ് നൽകിയ റെക്കാർഡറും ടേപ്പുകളുമാണുണ്ടായിരുന്നത്. അവയുമായി പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ ശബ്ദലേഖനത്തിന് പോകും. തിരിച്ചത്തുന്നത് ചിലപ്പോൾ മൂന്നു ദിവസം കഴിഞ്ഞാകും. 'വയലും വീടും' വിഭാഗത്തിന് മാത്രമായി ഒരു ജീപ്പും ഡ്രൈവറുമുണ്ടായിരുന്നു. ഫുൾടാങ്ക് പെട്രാളടിച്ചാണ് യാത്ര. കന്നാസുകളിലും പെട്രോൾ നിറച്ചു കൊണ്ടുപോകും. മൈക്കിൽ നിന്നുള്ള ശബ്ദം മാത്രം കേൾക്കുന്ന ഹെഡ് ഫോണായിരുന്നു, റെക്കാർഡറിലുണ്ടായിരുന്നത്. തിരികെ സ്റ്റുഡിയോയിലെത്തി,  ഇട്ടു നോക്കുമ്പോൾ ഒരു ശബ്ദവും ഇല്ലാതിരുന്ന സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട് " ,1975-ൽ ഫീൽഡ് അസിസ്റന്റായി തുടങ്ങിയ വി.ശശികുമാർ ഓർക്കുന്നു.
പ്രവൃർത്യുൻമുഖ സാക്ഷരതാക്ലാസുകൾ, കർഷക പരിശീലന പരിപാടികൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകാനായി വിദൂരസ്ഥ പ്രദേശങ്ങൾ സന്ദർശിച്ചത് അദ്ദേഹം ഓർക്കുന്നു.''മണ്ണാർക്കാട്ടും ശ്രീകൃഷ്ണപുരത്തുമൊക്കെ രാത്രി എഴു മണിക്കായിരുന്നു , സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നത്. രാത്രി വൈകിയായിരിക്കും ശബ്ദലേഖനം തീരുക".
********
* കൃഷിപാഠം തുടങ്ങുന്നു*

ഇന്ത്യയിൽ ആദ്യമായി 'കൃഷിപാഠം' ആരംഭിച്ചത്
തൃശൂർ നിലയത്തിൽ നിന്നാണ്.
തൃശൂരിൽ 1971-ൽ കാർഷിക
സർവകാലാശാല സ്ഥാപിക്കപ്പെട്ടതോടെയാണ് ആധുനിക ശാസ്ത്ര -
സാങ്കേതിക വിദ്യകളുടെ പ്രയോജനം കർഷകരിലെ ത്തിക്കുവാനുള്ള
പുതിയ വിജ്ഞാനവ്യാപന ശ്രമങ്ങൾ തുടങ്ങുന്നത്. കാർഷിക ഗവേഷകരുടെയും ഗ്രാമ വികസനഏജൻസികളുടെയും സഹകരണത്തോടെ നൂതന കൃഷിരീതികൾ ജനങ്ങളിലെത്തിക്കാനുള്ള 
'കൃഷിപാഠ' പരമ്പരകൾക്ക് 1972 ഒക്ടോബറിൽ  തുടക്കമായി.
നെല്ലിനെക്കുറിച്ചു ള്ളതായിരുന്നു ആദ്യ കൃഷിപാഠമെന്ന് അന്ന് അവിടെ ഫീൽഡ് അസിസ്റ്റന്റായി പ്രവർത്തിച്ച ടി. സത്യനാഥൻ ഓർക്കുന്നു.
"ഇന്നത്തെപ്പോലെ പരമ്പരയ്ക്ക് പേരോ മുദ്രാഗീതമോ , ഉണ്ടായിരുന്നില്ല. ഫാം റേഡിയോ ഓഫീസർ കുറുപ്പ് ഫിലിപ്പീൻസിൽ നടത്തിയ ഒരു ശില്പശാലയിൽ പങ്കെടുത്തിരുന്നു. അവിടുന്ന് ലഭിച്ച ആശയമായിരുന്നു കൃഷിപാഠ പരമ്പരയുടെ തുടക്കം കുറിച്ചത്". 
കൃഷിപാഠ പരമ്പരകൾ വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി.

കാർഷിക വിദഗ്ധരും
കൃഷി, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥരും മറുപടി നൽകുന്ന 'ഇന്ററാക്ടീവ്' പരിപാടികൾ, കാർഷികമേളകൾ, കന്നുകാലി പ്രദർശനങ്ങൾ,
സെമിനാറുകൾ, നാടൻ കലാമേളകൾ തുടങ്ങിയ വയും ബഹു ജനപങ്കാളിത്തത്തോടെ ഗ്രാമപ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു.

കേരളത്തിലെ കാർഷിക പ്രക്ഷേപണ രംഗത്തത് ചരിത്രപരമായ സംംഭാവനകൾ നൽകിയ കെ .കെ. കുര്യൻ 1979 മുതൽ 1989 വരെ ഫാം റേഡിയോ ഓഫീസറായി  തൃശൂർ നിലയത്തിലുണ്ടായിരുന്നു.

 കൃഷിപാഠ പരമ്പരകൾക്ക് ഇന്ത്യയിൽ ആദ്യമായി സമ്മാനങ്ങൾ ഏർപ്പെടുത്തിയതും തൃശൂർ നിലയത്തിലായിരുന്നു.
"ലാഭകരമായ കോഴി വളർത്തൽ' എന്ന പരമ്പരയുടെ അവസാനം ഓരോ ചോദ്യങ്ങൾ നൽകിയിരുന്നു. അതിന് ശരി ഉത്തരം നൽകിയവരിൽ നിന്ന് നറുക്കിട്ടെടുത്ത പത്ത് പേർക്ക് സമ്മാനമായി കോഴിക്കൂടും പത്തു കോഴിയും നൽകി. നാല്പതു പേർക്ക് റേഡിയോയും . കോതമംഗലം എം.എ കോളേജിൽ നടത്തിയ മൂന്നു ദിവസം നീണ്ട കാർഷിക മേളയിൽ  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വസന്ത് സാത്തെയായിരുന്നു  സമ്മാനദാനം നിർവഹിച്ചത്. കോഴിക്കൂട് കൈമാറിയപ്പോൾ അതിന്റെ കൊളുത്ത് തുറന്ന്, വേദിയിൽ കോഴികൾ പറന്നു നടന്നു !".

വ്യവസായത്തെക്കുറിച്ചുള്ള  മറ്റൊരു കൃഷിപാഠം പരമ്പരയ്ക്ക് ടെലിവിഷനും, മറ്റൊരു പരമ്പരയ്ക്ക് പ്രഷർ കുക്കറുകളുമായിരുന്നു , സമ്മാനം നൽകിയത്. കാർഷിക സർവകലാശാല, റബർ ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, സഹകരണ ബാങ്കുകൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സമ്മാനങ്ങൾ സ്പോൺസർ ചെയ്യാനും കാർഷിക മേളകൾ നടത്താനും സഹകരിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. ഏഴു ദിവസം വരെ നീണ്ടു നിന്ന കാർഷികമേളകളിൽ കാർഷികോല്പന്ന , പുഷ്പഫല സസ്യ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.
**********
* കർഷകരുമായി അഖിലേന്ത്യാ പര്യടനം*

കൃഷിപാഠ പരമ്പര കേട്ട് , ഓരോ ആഴ്ചയും അതിന്റെ സംഗ്രഹം എഴുതി, ആകാശവാണിക്ക് അയയ്ക്കണം. ചോദ്യങ്ങൾക്കുള്ള ഉത്തരവും.
40, 52 ആഴ്ചകൾ നീണ്ടു നില്ക്കുന്ന കൃഷിപാഠ പരമ്പരകൾക്ക് ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കിട്ടുന്നത് നൂറുകണക്കിന് കത്തുകൾ. അവ വായിച്ച്, വിലയിരുത്തി, മാർക്കിട്ട്, വിജയികളെ കണ്ടെത്തുന്നത് കാർഷിക വിദഗ്‌ദ്ധരടങ്ങിയ സംഘം . .ആഴ്ചകൾ നീണ്ടു നില്ക്കുന്ന പ്രക്രിയ.

1986-ലെ  മത്സര വിജയികൾക്ക് 15 ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ പര്യടനമായിരുന്നു, സമ്മാനം! ബാംഗ്ലൂർ, ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളും ഡെയറി ഫാമുകളും മറ്റ് സ്ഥാപനങ്ങളും കാണാൻ കർഷകരെയും കൊണ്ട്  അഖിലേന്ത്യാ പര്യടനം. ഫാം റേഡിയോ റിപ്പോർട്ടർ വി.ശശികുമാറായിരുന്നു, ചരിത്രം സൃഷ്ടിച്ച ഈ പര്യടനത്തിൽ കർഷകർക്കൊപ്പം പോയത്. കൂടെ , വെള്ളായണി കാർഷിക കോളേജിലെ പ്രൊഫസർ പി.രഘുനാഥും .
" 22- അംഗ സംഘത്തിലെ നാലു പേർ സ്ത്രീകളായിരുന്നു. ഹൈദരാബാദിലെത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ പൊലീസ് സമ്മതിച്ചില്ല. എൻ.ടി. രാമറാവു മന്ത്രിസഭയെ പിരിച്ചുവിട്ടതിനെതിരായ പ്രക്ഷോഭം കത്തി നിൽക്കുന്ന സമയമായിരുന്നു, അത്. അവിടത്തെ പരിപാടികൾ റദ്ദാക്കി , ഞങ്ങൾ ബാംഗ്ലൂരിലെത്തി''.
  
അടുത്തൊരുവർഷവും കർഷകരുടെ അഖിലേന്ത്യാ പര്യടനം സംഘടിപ്പിച്ചു. ഇത്തവണ ടൂറിസ്റ്റ് ബസിലായിരുന്നു, യാത്ര. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൃഷിപാഠപരമ്പരയിലെ വിജയികളെയും കൊണ്ട് സാഹസികമായ ആ യാത്രയ്ക്ക് നേതൃത്വം കൊടുത്തത് ഫാം റേഡിയോ ഓഫീസർ കെ.കെ.കുര്യൻ തന്നെ. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന പിണറായി വിജയൻ , മദ്ധ്യ പ്രദേശ് ഗവർണ്ണർ പ്രൊഫ.കെ.എം. ചാണ്ടി, കേന്ദ്ര മന്തിയായിരുന്ന കെ.ആർ.നാരായണൻ , വി.എസ്.വിജയരാഘവൻ തുടങ്ങിയവരൊക്ക ആ യാത്രയിൽ കർഷകരുടെ ആതിഥേയരായി. അന്നത്തെ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് തച്ചടി പ്രഭാകരനും മറ്റും ഇതിന് നൽകിയ സഹായം അനുസ്മരിക്കുന്നു , കെ.കെ.കുര്യൻ."ഭോപ്പാൽ രാജ്ഭവനിലും ഡൽഹി കേരള ഹൗസിലും മറ്റും ഈ കർഷകർക്ക് സ്നേഹോഷ്മളമായ സ്വീകരണങ്ങളാണ് ലഭിച്ചത്. നൂറോളം സ്ഥലങ്ങളും സ്ഥാപനങ്ങളും മാത്രമല്ല,ആകാശവാണി ഭവനും ഞങ്ങൾ സന്ദർശിച്ചു". 22 ദിവസം നീണ്ടു നിന്നു, കർഷകരുടെ  അനന്യമായ ഈ പഠന യാത്ര .
- ഒരു പ്രക്ഷേപണ നിലയത്തിനും ഇനിയൊരിക്കലും ചിന്തിക്കാൻ കൂടി കഴിയില്ല , ഇത്തരം യാത്രകൾ...

കൃഷിപാഠ പരമ്പരകൾ പുസ്തകമായി അച്ചടിച്ച്, ശ്രോതാക്കൾക്ക്, സൗജന്യമായി വിതരണം ചെയ്യപ്പെട്ടു  തുടങ്ങുന്നതും തൃശൂർ നിലയത്തിൽ നിന്നാണ്.

റബർ: വിത്തു മുതൽ വിപണി വരെ', 'കനകം വിളയും ചെമ്മീൻ പാടം', 'സുഗന്ധ കേരളം' തുടങ്ങിയ കൃഷിപാഠ പരമ്പരകൾ റബ്ബർ ബോർഡ്, സമുദ്രോല്പന്ന വികസന അതോറിറ്റി, ഏലം ബോർഡ് എന്നീ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രക്ഷേപണം ചെയ്തതായി ടി. സത്യനാഥൻ ഓർക്കുന്നു. ഇവ പുസ്തകങ്ങളായും പ്രസിദ്ധീകൃതമായി.
തിരുവനന്തപുരത്ത് 'വയലും വീടും' പരിപാടി ആരംഭിക്കും വരെ, കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയും തൃശൂർ നിലയത്തിന്റെ പരിധിയിലായിരുന്നു. ആലപ്പുഴയിൽ ശക്തി കൂടിയ പ്രസരണി സ്ഥാപിക്കപ്പെട്ടതോടെ തൃശൂർ നിലയത്തിന്റെ 'വയലും വീടും' , കൃഷിപാഠം പരിപാടികൾ അവിടെ റിലേ ചെയ്യാനും തുടങ്ങി. 

ആദ്യ കാലങ്ങളിൽ കൃഷിപാഠ പരമ്പരകൾ രാവിലെ 7.05 നായിരുന്നു , പ്രക്ഷേപണം ചെയ്തിരുന്നത്. വൈകീട്ട് ,' വയലും വീടും' പരിപാടിയിൽ അവ പുനപ്രക്ഷേപണം ചെയ്യുകയായിരുന്നു, പതിവ്.
****
1984-ൽ യൂണിസെഫ് ക്വലാലംപൂരിൽ നടത്തിയ  അന്താരാഷ്ട്ര ശില്പശാലയിൽ കെ.കെ. കുര്യൻ ക്ഷണിതാവായി പങ്കെടുത്തു. കേരളത്തിലെ റേഡിയോ കൃഷിപാഠ പരമ്പര, ഗ്രാമീണ മേഖലയില കർഷകർക്കുള്ള മാതൃകാ വിദൂര വിദ്യാഭ്യാസ പദ്ധതിയായി പ്രകീർത്തിക്കപ്പെട്ടു. 32 രാജ്യങ്ങളിൽ നിന്നുള്ള പ്രക്ഷേപകരാണ് 35 ദിവസം നീണ്ട ആ ശില്പശാലയിൽ പങ്കെടുത്തത്. സിങ്കപ്പൂർ, തായ്ലാന്റ് എന്നീ രാജ്യങ്ങളിലും അവർ സന്ദർശനം നടത്തി.

ഇതെത്തുടർന്ന്, പല രാജ്യങ്ങളിലും കൃഷിപാഠ പരമ്പരകൾ തുടങ്ങി. 1988-ൽ ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷനിലെ തമിഴ്, സിംഹള ഭാഷകളിലെ രണ്ട് പ്രോഗ്രാം ഓഫീസർമാർ ,കൃഷിപാഠ പരമ്പരയെക്കുറിച്ച് വിശദമായി പഠിക്കാൻ കേരളത്തിലെത്തി. പത്തു ദിവസം അവർ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പരിപാടികൾ കേൾക്കുന്ന കർഷകരുമായും അവർ സംസാരിച്ചതായി കെ.കെ.കുര്യൻ ഓർക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും നല്ല കാർഷിക പരിപാടിക്കുള്ള കേന്ദ്ര സർക്കാർ പുരസ്ക്കാരത്തിന് 1987-ൽ തൃശൂർ നിലയം തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ബൽറാം ത്സാക്കറിൽ നിന്ന് ആ പുരസ്കാരം ഏറ്റുവാങ്ങിയതും കെ.കെ. കുര്യനായിരുന്നു.
*******
ഔഷധ സസ്യ കൃഷിയെക്കുറിച്ചുള്ള കൃഷിപാഠ പരമ്പരയായ 'സസ്യജം മൃത്യുഞ്ജയം', വാഴ കൃഷിയെക്കുറിച്ച് 'കരുത്തു തേടുംകദളീവനങ്ങൾ',
'കനകം കൊയ്യാൻ കശുമാവ്',' കൃഷി ചെയ്യാനും യന്ത്രക്കൈകൾ' തുടങ്ങിയ പരമ്പരകൾ ഓർക്കുന്നു, ശശികുമാർ . കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ(സിഫ്റ്) സഹകരണത്തോടെ കടലിലെ മത്സ്യ സമ്പത്തിക്കുറിച്ച് പ്രക്ഷേപണം ചെയ്ത
' കടലേകും കനിവുകൾ' പരമ്പര മലയാളത്തിനു പുറേമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അവർ പുസ്തകമായി പ്രസിദ്ധീകരിച്ചു.
'സസ്യജം മൃത്യുഞ്ജയം' പരമ്പരയിൽ അന്നത്തെ പ്രമുഖരായ ആയുർവേദാചര്യന്മാർ പങ്കെടുത്തിരുന്നു .ഇ.ടി. നാരായണൻ മൂസ്സത്, സി.ഡി. കൃഷ്ണകുമാർ, ആലത്തിയൂർ നാരായണൻ നമ്പി,വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി, എൻ.കെ. പത്മനാഭൻ വൈദ്യർ, കെ.ആർ. രാമൻ നമ്പൂതിരി തുടങ്ങിയവർ...

ഈ ലേഖകൻ 'വയലും വീടും' പരിപാടിയുടെയും ചുമതല വഹിച്ച 2012 ൽ , ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ നിലയം മറ്റൊരു കൃഷിപാഠ പരമ്പര പ്രക്ഷേപണം ചെയ്തു - അമൃതം, മധുരം ഈ നവ ഫലങ്ങൾ. കേരളത്തിനു പ്രിയങ്കരമാകുന്ന മറുനാടൻ ഫലങ്ങളെക്കുറിച്ചുള്ള ഈ പരമ്പരയിലെ പ്രഭാഷണങ്ങളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും പിന്നീട് പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകമാക്കി സമാഹരിക്കെപ്പെടുകയും ചെയ്തിട്ടുണ്ട്.
********
തൃശൂർ ആകാശവാണിയിൽ വലിയ ഉയരത്തിൽ വളരുന്ന കൂറ്റൻ മുളകളുണ്ട് : ആന മുളങ്കൂട്ടം .

കേരള വനഗവേഷണ കേന്ദ്രത്തിന്റെ സഹകരണ ത്തോടെ പ്രക്ഷേപണം ചെയ്ത 'മുള, നാളത്തെ
 വിള' എന്ന കൃഷിപാഠ പരമ്പരയുടെ ഓർമ്മയ്ക്കായി അവർ വച്ചുപിടിപ്പിച്ചതാണ് ആ മുളകളെന്ന് സി.ബി. വേണുഗോപാൽ .ഈ പരമ്പരയും' റബ്ബർ എന്ന കല്പധേനു',' കായ്കറികൾ നൂറു മേനി' തുടങ്ങിയ പരമ്പരകളും പുസ്തകമായിട്ടുണ്ട്.

കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ കോഴി കൃഷിയെക്കുറിച്ച് പിന്നെയും ഒരു പരമ്പര പ്രക്ഷേപണം ചെയ്തു: തൊടി നിറയെ കോഴി, മടി നിറയെ പണം .

ഒരു ചെറു വനത്തിന്റെ പ്രതീതി ഉളവാക്കുന്ന ആകാശവാണി പരിസരത്ത് കാട്ടുകോഴികളും മുള്ളൻ പന്നികളും മയിലുകളുമുണ്ട്. മരങ്ങൾക്കിടയിൽ രക്തചന്ദനവും കരിങ്ങാലിയുമുൾപ്പെടെ 15 ഔഷധ വൃക്ഷങ്ങൾ. അവ 'ഔഷധി'യുടെ സംഭാവനയാണ്..
***
കെ.കെ.കുര്യൻ കൊച്ചി നിലയത്തിലേക്ക്
സ്ഥലം മാറിപ്പോയതിനെ തുടർന്ന്, 1989-ൽ  ഫാം റേഡിയോ ഓഫീസറായി  ടി. സത്യനാഥൻ ചുമതലയേറ്റു. 1990-ൽ ഫാം റേഡിയോ ഓഫീസർമാരെല്ലാം പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി. ഫാം റേഡിയോ റിപ്പോർട്ടർമാരായി ദീർഘകാലം പ്രവർത്തിച്ച അനുഭവസമ്പത്തുമായി വി.ശശികുമാർ, സി.ബി.വേണുഗോപാൽ എന്നിവരും പല കാലഘട്ടങ്ങളിൽ തൃശൂർ നിലയത്തിൽ 'വയലും വീടും' പരിപാടിയുടെ ചുമതല വഹിച്ചു. എ.പി. അച്യുതൻ കുട്ടി , പി.ഇ. പാച്ചു , കെ .ഉഷ ,ഈ ലേഖകനടക്കമുള്ള പ്രോഗ്രാം എക്സിക്യൂട്ടീവുമാരും കാർഷിക പരിപാടികളുടെ ചുമതല വഹിച്ചിട്ടുണ്ട്.
*******
*അമ്മാളുക്കുട്ടിയമ്മയുടെ ലോകം*

ഉച്ചയ്ക്ക് 12.40 ന്  'വീട്ടമ്മമാർക്കു വേണ്ടി' എന്ന പരിപാടി തുടങ്ങിയപ്പോൾ, അതിൽ ഒരു പ്രതിവാര രൂപകം ആരംഭിച്ചു; അമ്മാളുക്കുട്ടിയമ്മയുടെ ലോകം. അതെഴുതിയത് അക്കിത്തം. സ്ത്രീകളെയും വീട്ടിനെയുമൊക്കെ ബാധിക്കുന്ന സമകാലിക പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ച സ്ക്കിറ്റ് . വിമല വർമ്മ, സുധ വർമ്മ, എം. തങ്കമണി തുടങ്ങിയവർ അമ്മാളുക്കുട്ടിയമ്മയ്ക്ക് ശബ്ദം നൽകി. മറ്റു കഥാപാത്രങ്ങൾ മാറി - മാറി വന്നു. ഇടയ്ക്ക് വി.ശശികുമാറും രചയിതാവായി. ഒരു വർഷത്തോളം നീണ്ടു നിന്നു, ഈ രൂപകം." മകളുടെ കൂടെ വിദേശത്തേയ്ക്ക് പോയി , അമ്മാളുക്കുട്ടിയമ്മ എന്ന് പറഞ്ഞായിരുന്നു അവസാനത്തെ എപ്പിസോഡ്", ശശികുമാർ ഓർക്കുന്നു.
*****
വയലും വീടും വാർഷികത്തോടനുബന്ധിച്ചുള്ള കാർഷിക മേളകളിൽ ഒരു അലിഖിത കീഴ് വഴക്കമുണ്ടായിരുന്നു. അതിന്റെ ഉദ്ഘാടകൻ ഗവർണ്ണറും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രിയുമായിരിക്കും.
'വയലും വീടും' വാർഷികം ഉൾപ്പെടെയുള്ള ആകാശവാണി  വേദികളിൽ ഏറ്റവുമധികം തവണ പങ്കെടുത്തത് കെ.  കരുണാകരനാണ്. മറ്റ് ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളൊന്നുമില്ലാതിരുന്ന ആ കാലത്ത്, അദ്ദേഹം ഏത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്താലും, പ്രസംഗിക്കുന്നതിന് മുൻപ് ,ആകാശവാണിയുടെ മുദ്ര പതിച്ച മൈക്കുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്നു. പലപ്പോഴും ആകാശവാണിക്കാരെത്തും വരെ അദ്ദേഹം മറ്റുള്ളവരെ പ്രസംഗിക്കാനനുവദിച്ച്, കാത്തിരിക്കുമായിരുന്നുവെന്ന് ഓർക്കുന്നു, വി.ശശികുമാർ.
*****
* കാർഷിക മേളകൾ*

പാലക്കാട് ജില്ലയിലെ ഉൾഗ്രാമങ്ങളിൽ നടത്തിയ 'വയലും വീടും' വാർഷികാഘോഷങ്ങളിൽ കന്നുപൂട്ടു മത്സരങ്ങൾ നടത്തിയിരുന്നു. ആയിരങ്ങൾ ഇവയെ വലിയ ആഘോഷങ്ങളാക്കി മാറ്റിയ കാലം.

അമ്പലപ്പുഴ, അങ്കമാലിക്കടുത്ത പാറക്കടവ്, പുതുക്കാട്, എരുമയൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കാർഷിക മേളകൾക്ക് വലിയ ജനപങ്കാളിത്തമുണ്ടായതായി ടി.സത്യനാഥൻ അനുസ്മരിക്കുന്നു.

'വയലും വീടും' വാർഷികത്തോടനുബന്ധിച്ച് ആലത്തൂർ, പുല്ലാട്, ചേർപ്പ്, തൊടുപുഴ, കോലേരി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ കാർഷിക മേളകളും വലിയ ഉത്സവങ്ങളായിരുന്നുവെന്ന് വി.ശശികുമാർ. 

 എല്ലായിടത്തും ഒരു ദിവസം ആകാശവാണി സംഗീതജ്ഞർ നയിക്കുന്ന ലളിതഗാനമേളയുണ്ടാകും.തൊടുപുഴയിൽ, കുട്ടിയായ കെ.എസ്.ചിത്രയുമായി എം.ജി.രാധാകൃഷ്ണൻ എത്തിയത് ഓർക്കുന്നു , ശശികുമാർ.. 'ആലത്തൂെരെ പൂരം',' ഇവൾ മണലി , ഇവൾ കുറുമാലി, പാലപ്പള്ളി കവലയിൽ വച്ച് കണ്ടുമുട്ടി' എന്നു തുടങ്ങുന്ന, ദേശമുദ്രകളുള്ള ലളിതഗാനങ്ങൾ പി.ഭാസ്ക്കരൻ കാർഷിക മേളകൾക്കു വേണ്ടി എഴുതി....

1997-ൽ നാട്ടികയിൽ നടന്ന വയലും വീടും വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് അന്നത്തെ സ്പീക്കർ എം.വിജയകുമാർ. കൃഷി മന്ത്രിയായ കൃഷ്ണൻ കണിയാംപറമ്പിലിന്റെ നാട്ടിൽ നടന്ന ആ കാർഷിക മേളയ്ക്കു ശേഷം വാർഷികാഘോഷങ്ങളുണ്ടായില്ല.. 
*********
കാർഷിക-ഗ്രാമ ക്ഷേമ വാർത്തകൾ ആദ്യ കാലങ്ങളിൽ രാവിലെ 7.20 മുതൽ 7.25 വരെയായിരുന്നു. പിന്നീടത് രാവിലെ 6.35 മുതൽ പത്ത് മിനിറ്റാക്കി വർദ്ധിപ്പിച്ചു. ദീർഘകാലം ഇതിന്റെ അവതാരകൻ വി.ശശികുമാറായിരുന്നു.

 'ഗ്രാമ ക്ഷേമവാർത്തകൾ'ക്ക്  എക്കാലത്തും വലിയതോതിൽ ശ്രോതാക്കളുണ്ട്.ഒന്നര ദശാബ്ദം മുമ്പ്  പാണ്ടിക്കാട് കൃഷിഭവനിൽ കർഷകർക്ക്  കുരുമുളക് കൃഷിക്ക് സബ്സിഡി വിതരണം ചെയ്യുന്നു എന്ന വാർത്ത പ്രക്ഷേപണം ചെയ്തു. അന്ന് കൃഷി വകുപ്പിന്റെ തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ ആകാശവാണിയിൽ പാഞ്ഞെത്തി.പീച്ചിക്കടുത്ത പട്ടിക്കാട് കൃഷിഭവനിൽ കർഷകർ തടിച്ചുകൂടി പ്രശ്നമുണ്ടാക്കുന്നു എന്നാണ് അവർ അറിയിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആയിരുന്നു സബ്സിഡി വിതരണം ഉണ്ടായിരുന്നത് . റേഡിയോയിൽ 'പാണ്ടിക്കാട്' എന്നു പറഞ്ഞത് ചിലർ 'പട്ടിക്കാട്' എന്നായിരുന്നു മനസിലാക്കിയത്. കേട്ടറിഞ്ഞവർ സബ്സിഡിക്കായി അവിടെയെത്തുകയായിരുന്നു ! "പ്രക്ഷേപണം ചെയ്ത വാർത്തയുടെ സ്ക്രിപ്റ്റ് കാണിച്ച്, കർഷകരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി", സി.ബി.വേണുഗോപാൽ ഓർക്കുന്നു.
*******
(തുടരും)

Wednesday, 17 February 2021

ബഹുസ്വരതയുടെ ഓർക്കസ്ട്ര


ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനമാണ്. ഞാനന്ന് മൂന്നിലോ നാലിലോ പഠിക്കുന്നു.

ആ സായാഹ്നം ഇന്നും പച്ചപിടിച്ച് നില്പുണ്ട് , മനസിൽ ; ചുവരിൽ തൂങ്ങുന്ന പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പോല , ഒട്ടും മങ്ങാതെ,മിഴിവാർന്നു നില്ക്കുന്നു - കാലത്തിന്റെ മുദ്രകൾക്ക് കൈ വയ്ക്കാനാവാത്ത ചാരുതയോടെ.

ഉച്ച മുതൽ വടക്കോട്ട് നോക്കി ഇരുപ്പായിരുന്നു, ഞങ്ങളെല്ലാം. വൈകീട്ടെത്തെ പാസഞ്ചർ കൂകിപ്പാഞ്ഞു പോയ ശബ്ദം മനസിനെ ത്രസിപ്പിച്ചു. പച്ചവിരിച്ച വയലിനും , ഇടയിലൂടെയൊഴുകുന്ന തോടിനുമപ്പുറം,ചിറയിലെ കൊന്നത്തെങ്ങുകൾക്കും , നാട്ടിലാകെ മണം പരത്തുന്ന പൂത്ത കൈതകൾക്കുമപ്പുറം ഉയർന്നു നില്ക്കുന്ന തീവണ്ടിപ്പാത,പടിഞ്ഞാറു നിന്നുള്ള വെയിൽ തട്ടി തിളങ്ങുന്നു.

കിഴക്കുനിന്ന് വലിയൊരു പെട്ടിയും കൈയ്യിെലെടുത്ത്, അച്ഛൻ പാളത്തിൽ പ്രത്യക്ഷനായതോടെ ആഹ്ലാദാരവങ്ങളുയർന്നു. ആ പെട്ടി ഏറ്റുവാങ്ങാൻ വയൽ വരമ്പിലൂടെ അയൽവാസികൾ ആരോ ഓടിപ്പോയി.

അച്ഛനെത്തുമ്പോഴേക്കും മുറ്റത്ത് ചെറിയൊരു ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. പിന്നെ, വൈകിയില്ല.
കാർഡ് ബോർഡ് പെട്ടി തുറന്നു : അതാ , മർഫി വാൽവ് റേഡിയോ!
ആദ്യമായി ആ അത്ഭുതപ്പെട്ടി കാണുകയായിരുന്നു , എല്ലാവരും. 

അലൂമിനിയത്തിന്റെ നേർത്ത ഫ്രെയിമിനുള്ളിൽ, തടിയിലും ഗ്ലാസിലും നിർമ്മിച്ച  ചട്ടക്കൂട്ടിൽ ഒതുക്കമുള്ള പാട്ടുപെട്ടി. ഓലമേഞ്ഞ വീടിനു മുകളിലേക്ക് വലക്കമ്പി പോലെയെന്തോ വലിച്ചു കെട്ടി.മണ്ണു കുഴിച്ച്, എർത്ത് വയറിട്ട് റേഡിയോ ഫിറ്റ് ചെയ്തു. കറന്റ് വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.

അച്ഛൻ സ്വിച്ച് ഓൺ ചെയ്തു. ആദ്യം ഒരു ഇരമ്പൽ. അതാ, വലത് മുകൾ ഭാഗത്തെ ചെറിയ ജനാല പോലുള്ള ഭാഗത്ത് എന്തോ തെളിഞ്ഞു വരുന്നു. കുറച്ചു നിമിഷങ്ങൾ കാത്തിരിക്കണം. റേഡിയോ ചൂടായി വരുന്നതാണ്. വലിയൊരു കറുപ്പ് അവിടെ പ്രത്യക്ഷമായി. പിന്നെ നേർത്ത് - നേർത്ത് വന്ന്, ചെറിയൊരു വരയായി.
മൂന്ന് നോബുകളിൽ മാറി മാറി തിരിച്ചപ്പോൾ അജ്ഞാത ഭാഷകൾ, വിചിത്ര ശബ്ദങ്ങൾ.. അവസാനം,  റേഡിയോ പാടിത്തുടങ്ങി. അതൊരു മലയാള സിനിമാ ഗാനമായിരുന്നു ..... ഭക്തി ഗാനം .

റേഡിയോ പാടിത്തുടങ്ങിയതറിഞ്ഞ് പിന്നെയും ധാരാളം പേർ എത്തിക്കൊണ്ടിരുന്നു. ഈ ശബ്ദങ്ങൾ എവിടെ നിന്ന് വരുന്നെന്നറിയാതെ,റേഡിയോയ്ക്കു ചുറ്റും പരതി നടന്ന്, മൂക്കത്ത് വിരൽ വച്ച് നിന്നവരുടെ മുഖം മനസിൽ നിന്ന് മാഞ്ഞ്  പോയിട്ടില്ല.
പഠിത്തത്തിന് വീട്ടിൽകുറച്ചു ദിവസം അവധി പ്രഖ്യാപിച്ചത് അതിലേറെ സന്തോഷമുണ്ടാക്കി.
ജോലികഴിഞ്ഞ്, അയല്ക്കാരെല്ലാം വൈകുന്നേരമാണെത്തുക.
പാട്ടുകൾ കേൾക്കാനും വാർത്തകളറിയാനും വലിയ തിരക്കായിരുന്നു. 

കൊട്ടകയിലെ കൊടും ചൂടിൽ വിയർത്ത് കുളിച്ച്, തറയിലോ, തടിക്കസേരയിലോ ഇരുന്ന്, എല്ലാ വർഷവും ഓണത്തിന് കാണുന്ന ഒരു സിനിമ .10 പൈസയ്ക്കു വില്ക്കുന്ന പാട്ടു പുസ്തകം.പടം മാറുമ്പോൾ,ഉന്തുവണ്ടിയിൽ രണ്ടു വശവും പോസ്റ്റർ ഒട്ടിച്ചു വച്ച് , ചെണ്ടെ കൊട്ടി വിതരണം ചെയ്യുന്ന മഞ്ഞനിറമുള്ള   നോട്ടീസിലെ കഥാസാരത്തിലുള്ള 'കർണ്ണാനന്ദകരമായ പാട്ടുകളെ'ക്കുറിച്ചുള്ള സൂചന. ഇതായിരുന്നു അന്നെത്തെ സിനിമാ ബന്ധം. അങ്ങനെയുള്ള കാലത്താണ്, ദാ, എപ്പോഴും കേൾക്കാൻ രസമുള്ള എത്രെയെത്ര പാട്ടുകൾ  !
- അവ ,' നാദബ്രഹ്മത്തിൻ സാഗരം നീന്തി വരുന്ന നാകസുന്ദരിമാരാ'യിരുന്നു . ആ പാട്ടുകൾ മറ്റേതോ അനുഭൂതികളുെടെ കാല് പനിക ലോകങ്ങളിലേക്ക് ഞങ്ങെളെ കൂട്ടിക്കൊണ്ടുപോയി..'കല്പനകാകളികൾ മൂളിവെന്നെത്തി മാനസേദിയിൽ മയിൽപ്പീലി നൃത്തമാടാൻ' തുടങ്ങി.

10 രൂപയ്ക്ക് ഒരു കുട്ട നിറയെ മത്തി കിട്ടുന്ന സ്ഥലം മാത്രമല്ല കടപ്പുറമെന്ന് മനസിലാക്കിയത് 'ചെമ്മീൻ', സിനിമയിലെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോഴായിരുന്നു.
ആലപ്പുഴയ്ക്കടുത്തുള്ള പുറക്കാട്ട്, ചാകര എന്ന ഉത്സവമുണ്ടെന്നും, കടലിനും തിരമാലകൾക്കും ,കടലിൽ പോയ മുക്കവനും കാത്തിരിക്കുന്ന മുക്കു വത്തിക്കും ആ നാട്ടുകാർക്കുമൊക്കെ മറ്റൊരു ജീവിതമുണ്ടെന്നു മറിഞ്ഞതങ്ങെനെയാണ്. 

തറയിൽ ചമ്രം പിടിഞ്ഞിരുന്ന്, പാട്ടിനൊപ്പം താളം പിടിക്കാൻ മത്സരിച്ചിരുന്നു , ഓരോരുത്തരും. സ്‌റ്റ്യൂളായിരുന്നു, ഒരെയൊരു സംഗീതോപകരണം. മൃദംഗമായും ചെണ്ടയായും അവർ അതുപയോഗിച്ചു. ഒറ്റയ്ക്കും കൂട്ടായും പാട്ടുകൾ ഏറ്റുപാടി. ഞാറ്റു പാട്ടും, കൊയ്ത്തുപാട്ടും, പുള്ളുവൻ പാട്ടും, സർപ്പം പാട്ടുമൊക്കെ കേട്ടപ്പോൾ, മനസിൽ ഇടം പിടിച്ച ഈണങ്ങളും താളങ്ങളും പുതുജീവൻ വച്ച് അവയ്ക്കൊപ്പം സഞ്ചരിച്ചു. അങ്ങനെ അവ കൂടുതൽ മനോഹരങ്ങളായി.'മാനസ പൊയ്കയിലെ മായാ ദ്വീപുകളിൽ' ഒറ്റയ്ക്കലഞ്ഞുതിരിയാനെന്തു രസമായിരുന്നു !

പിന്നെ, കാണാത്ത സിനിമകളുടെ ശബ്ദേഖകൾ...പാട്ടുകൾ. ഇഷ്ട സിനിമകളായ അരനാഴികനേരം, പണി തീരാത്ത വീട്, അന്വഷിച്ചു, കെണ്ടെത്തിയില്ല തുടങ്ങിയവയ്ക്ക് കഥ എഴുതിയ പാറപ്പുറത്ത്, വീടിനടുത്ത മാവേലിക്കര കോടതി ജംങ്ഷനിെലെ 'സരിത' പ്രസിന്റെ ഓഫീസ് മുറിയിൽ നിന്ന് റോഡിലേക്ക് നോക്കിയിരിക്കുന്ന ആളാണെന്ന അറിവ് വലിയ അഭിമാനമായി. ഹൈസ്ക്കൂളിലേക്ക് പോകും വഴി  നല്ലവണ്ണമുള്ള ഒരു ടീച്ചറെ കണ്ടി , കൂട്ടുകാർ പറയും , ദാ,നോക്കൂ, ഇതാണ് മാവേലിക്കര പൊന്നമ്മ. റേഡിയോയിൽ കേൾക്കുന്ന, പേരിനൊപ്പം മാവേലിക്കരയുള്ള അസംഖ്യം കലാകാരരിൽ  ഒരാൾ.
പിന്നെയോ - മാവേലിക്കര കൃഷ്ണൻകുട്ടി നായർ, മാവലിക്കരേ വേലുക്കുട്ടി നായർ, മാവേലിക്കര എസ്.ആർ രാജു, മാവേലിക്കര എൻ.പ്രഭാകര വർമ്മ..... ഇവരിലാെയും നേരിൽ കണ്ടിട്ടില്ല.
പാറപ്പുറത്തുമായി പില്ക്കാലത്ത് അടുത്തിടപഴകാനുള്ള അവസരമുണ്ടായി. പക്ഷേ, 'പണി തീരാത്ത വീടി'ലെ , ഫാ.നാഗേൽ എഴുതി,പി ലീലയും മാധുരിയും പാടിയ' സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്രെചെയ്യുന്നു..' എന്ന ഗാനം എനിക്ക് തീരെ ഇഷ്ടമല്ല. എപ്പോൾ റേഡിയോയിൽ കേട്ടാലും ഞാനപ്പോൾ ഓഫ് ചെയ്യും....

പോയ കാലത്തിെന്റെ സുഗന്ധവുമായി ഇപ്പോളതാ 'ഓടക്കുഴൽ വിളി ഒഴുകി ഒഴുകി' വരുന്നു...
പതിനൊന്നു വയസ്സുള്ളപ്പോൾ  ബേബി  സുജാത പാടി അനശ്വരമാക്കിയ ഗാനം. ഏതാണ്ടേതേ പ്രായത്തിൽ ഞാൻ കേട്ടുതുടങ്ങിയ ആകാശവാണിയുടെ ലളിത ഗാനങ്ങൾക്ക് എന്നും നിത്യ യൗവനം. അവയിൽ മിക്കതും എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകിയവയായിരുന്നു. പ്രേമവും വിരഹവും നൊമ്പരവും ചാലിച്ച് കാവാലും, ശ്രീകുമാരൻ തമ്പിയും , പി.ഭാസ്ക്കരനും, പൂവച്ചൽ ഖാദറുമൊെക്കെ എഴുതിയ വരികൾക്ക് ദക്ഷിണാമൂർത്തിയും, കെ.പി.ഉദയഭാനുവും ,എസ്. രത്‌നാകരനും, പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമൊക്കെ സംഗീതം നൽകി , യേശുദാസും , പി.ജയചന്ദ്രനും, കെ.എസ്. ബീനയും, കെ.എസ്.ചിത്രയുമൊക്കെ പാടി ഹിറ്റുകളാക്കിയ എത്രയെത്ര ലളിത ഗാനങ്ങൾ. മിക്കതും ആദ്യം ലളിത ഗാന പാഠങ്ങളായി പഠിപ്പിച്ചവ . സ്ക്കൂൾ, കോളേജ് കലോത്സവ വേദികളിലും, ഓണാഘോഷങ്ങൾക്കുമൊക്കെ എപ്പോഴും പാടുന്നത് ഈ പാട്ടുകളായിരുന്നു.'ഘനശ്യാമ സന്ധ്യാ ഹൃദയം ', 'കുറ്റാലം കുറവഞ്ചിക്കഥയിൽ',' മുത്തു കൊെണ്ടെന്റെ മുറം നിറഞ്ഞു , പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു',' കരിനീല കണ്ണുള്ള പെണ്ണേ',' എന്നിട്ടും ഓമലാൾ വന്നില്ലല്ലോ',' ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ യുറക്കമായോ'..... ഗൃഹാതുരമായ ഓർമ്മകൾ.

റേഡിയോ എന്റെ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു...

വീട്ടുമുറ്റത്തെ ചെമ്പരത്തിക്കും ചെമ്പകത്തിനും,പിച്ചിക്കും മുല്ലയ്ക്കും,മന്ദാരത്തിനും അതുവരെയില്ലാത്ത അഴക് ! മുറ്റത്ത തെച്ചിയിൽ കൂടുകൂട്ടിയിരിക്കുന്ന കുരുവികളും,തെങ്ങിലെയും മാവിലെയും മുരിങ്ങയിലെയും പൊത്തുകളിൽ പാർത്തിരുന്ന തത്തകളും മൈനകളും, പിന്നെ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന ഓലഞ്ഞാലിക്കുരുവികളും കുയിലുകളുമൊക്കെ പാട്ടുകളിലൂടെ പുതിയ കൂട്ടുകാരായി പുനരവതരിച്ചു.
 മാവിലും വാഴകൈയ്യിലുമിരുന്ന് കരയുന്ന കാക്ക,വിരുന്നുകാരെ വിളിച്ചു വരുത്തുമെന്നും,മരിച്ചു പോയ ആത്മാക്കളായി ബലിച്ചോറുണ്ണാനെത്തുമെന്നും വിശ്വസിച്ചു.പാല പൂത്ത മണം യക്ഷികളെ കൊണ്ടു വരുമെന്നും, തേൻ കുടിക്കാനെത്തുന്ന വവ്വാലുകളും പനയോലകൾ ഇളക്കിയടിക്കുന്ന കാറ്റിന്റെ മർമ്മരവും എന്തിന്റെയൊക്കെയോ ഭയസൂചനകൾ നൽകി..
ഭാവനയുടെ അനന്ത വിഹായസിലേക്ക് കൂട്ടിക്കൊണ്ടുപോയി , ആ പാട്ടുകൾ. 

1969 ജൂലൈ 20 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ,റേഡിയോയിൽ പറഞ്ഞതു കൊണ്ടു മാത്രം എല്ലാവരും അത് വിശ്വസിച്ചു.ഭാവനയ്ക്കുമപ്പുറമായിരുന്നു, ആ കുതിച്ചുചാട്ടം. ചന്ദ്രനെയും താരാപഥങ്ങളെയും ചുറ്റിപറ്റിയുണ്ടായ സർവ്വ വിശ്വാസങ്ങളെയും തകർത്തെറിഞ്ഞ ശാസ്ത്ര മുന്നറ്റം. അരുതാത്തതെന്തോ മനഷ്യൻ ചെയ്തിരിക്കുന്നതിനാൽ, ലോകാവസാനമടുത്തുവെന്ന് വിശ്വസിച്ച്, തനിക്കേറ്റവുമിഷ്ടപ്പെട്ട വെട്ടു ചേമ്പ് മതിവരുവോളം പുഴുങ്ങിത്തിന്നു,  ഞങ്ങളുടെ അയലത്തെ ഒരമ്മൂമ്മ !

 ചന്ദ്രനെക്കുറിച്ചുള്ള ചർച്ചകൾ നാടെങ്ങും നിറഞ്ഞു നില്ക്കെ , റേഡിയോയിൽ ഒരു പാട്ട് കേൾക്കാൻ തുടങ്ങി:
" തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം  കവികൾ പുകഴ്ത്തിയ സ്വർണ്ണമയൂരമല്ല...'' 
 (രചന:വയലാർ.'പേൾവ്യൂ',  1970).അക്കാലത്ത് തുടർച്ചയായി റേഡിയോയിൽ ഈ പാട്ട് കേട്ട , ഈ വൃദ്ധയെപ്പോലുള്ളവർ എന്തു വിചാരിച്ചിരുന്നിരിക്കും? പാട്ടുകൾക്ക് ശാസ്ത്രവ ബോധമുണ്ടാക്കാനും, ദേശ സ്നഹവും സാമൂഹിക സാക്ഷരതയുമുണ്ടാക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടു.

പുതിയ നെൽ വിത്തിനങ്ങളെയും , കിഴങ്ങു വിളകളെയും , അത്യുല്പാദന ശേഷിയുള്ള തെങ്ങിനങ്ങളെയുമൊക്കെ ക്കുറിച്ച് പ്രതിപാദിക്കുന്ന സായാഹ്നങ്ങളിലെ കാർഷിക പരിപാടിയും , അതിലെ നാടൻ പാട്ടുകളും കൂടി എല്ലാവരും ചെവി കൂർപ്പിച്ചിരുന്ന് കേൾക്കാൻ തുടങ്ങി. പുതിയ ലോകം: പുതിയ അറിവുകൾ..

 റേഡിയോയ്ക്കു മുന്നിലെ  സദസ് എല്ലാറ്റിനെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഒരിടമായി.. വാർത്തകളും കാർഷിക പരിപാടികളുെക്കെ  കേട്ടുകഴിയുമ്പോൾ, കൃഷിയും, ശാസ്ത്രവും യുദ്ധവും തെരെഞ്ഞെടുപ്പുമൊക്കെ ചൂടുള്ള ചർച്ചകളായി.

അന്ന് റേഡിയോയുള്ള വീടുകൾ അപൂർവ്വം. അച്ഛനുമമ്മയും സർക്കാർ ജീവനക്കാരായിട്ടും, അവരുടെ മൊത്തം മാസശമ്പളത്തിന്റെ ഇരട്ടിയിലധികമായിരുന്നു, റേഡിയോയുടെ വില. റേഡിയോ വാങ്ങാൻ , ജീവനക്കാർക്ക് സർക്കാർ ലോൺ നൽകിയിരുന്നു. റേഡിയോ കേൾക്കാൻ എല്ലാ വർഷവും കേന്ദ്രസർക്കാരിന്  ലൈസൻസ് ഫീസും അടയ്ക്കണമായിരുന്നു. അതും വലിയ തുകയായിരുന്നു. മുതിർപ്പോൾ, പോസ്റ്റ് ഓഫീസിൽ പോയി , കാശടച്ച്, കമ്പിത്തപാൽ വകുപ്പിന്റെ ലൈസൻസ് ബുക്കിൽ മുദ്ര പതിപ്പിച്ചു വാങ്ങുന്ന ജോലി എന്റേതായിരുന്നു. ലൈസൻസില്ലാത്ത റേഡിയോ സെറ്റുകൾ പിടിച്ചെടുക്കുമായിരുന്നു! (1985-ൽ രാജീവ് ഗാന്ധി സർക്കാരാണ് ഈ ലൈസൻസ് നിർത്തലാക്കിയത്).

സിനിമയിലെയും നാടകത്തിലെയും കഥാ സന്ദർഭങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ ഗാനങ്ങൾക്ക്, അവയുടെ പരിവൃത്തത്തിനു പുറത്ത് , സ്വതന്ത്രാസ്തിത്വമുണ്ടെന്ന് സ്ഥാപിക്കപ്പെട്ടത് റേഡിയോയിലെ ചലച്ചിത്രഗാനപരി പാടികളിലൂടെയായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ, വ്യത്യസ്ത കാലങ്ങളിൽ, ദേശ-കാലങ്ങൾക്കനുസൃതമായി, അവ ഓരോരുത്തരുടേയും മനസിൽ അസംഖ്യം അനുഭൂതികളും ഭാവതലങ്ങും സൃഷ്ടിച്ചു. സ്വജീവിതവുമായി താദാത്മ്യം ചെയ്ത് അവ ജീവിത ദു:ഖങ്ങളിൽ ഓരോരുത്തർക്കും അത്താണിയായി. ഏകാന്ത ജീവിതങ്ങൾക്ക് തുണയും സമാശ്വാസവുമായി. കാലിടറുമ്പോൾ കൈത്താങ്ങായി..

അച്ഛൻ വാങ്ങിയ വാൽവ് റേഡിയോ, വീടിന്റെ സ്വീകരണ മുറിയിൽ ,  പ്രത്യേകം പണി കഴിപ്പിച്ച സ്റ്റാന്റിൽ , രാജകീയ പ്രൗഢിയോടെ  മൂന്ന് ദശാബ്ദം വാണരുളി. 1990 കളിൽ ടെലിവിഷൻ വന്ന തോടെ പ്രൗഢി കുറഞ്ഞെങ്കിലും, ഇന്നും മാവേലിക്കരയിലെ വീട്ടിൽ ആ 'മർഫി' തലമുറകൾക്ക് സാക്ഷിയായി , ഇപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കുന്നു..അത് എന്നെ  കഴിഞ്ഞ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന അമൂല്യമായൊരു നിധിയാണ് : സാംസ്കാരിക ചിഹ്നമാണ്. കടന്നുവന്ന ജീവിത ഘട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.

 പ്രാദേശിക വാർത്തകൾ കേട്ടുണരുന്നതാണ് എന്റെ പ്രഭാതങ്ങൾ. അച്ഛൻ അതിനും മുൻപ് ഉണർന്ന്, സുഭാഷിതവും ഉദയ ഗീതവും കേട്ടിരിക്കും. എന്തുകൊണ്ടോ, എനിക്കാ ശീലമില്ലാതെ പോയി. പ്രാർത്ഥനകളിലും ആദ്ധ്യാത്മിക കാര്യങ്ങളിലും മാത്രമല്ല, സാരോപദേശങ്ങളിലും എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.(പിന്നീട്, 2007-ൽ കോഴിക്കോട് നിലയത്തിൽ,'സുഭാഷിതം ' പരിപാടിയുടെ ചുമതല കിട്ടിയപ്പോഴായിരുന്നു , ജീവിതത്തിൽ ആദ്യമായി ഞാൻ ആ പരിപാടി കേൾക്കുന്നത്.അത് അവതരിപ്പിച്ചത് പി.ആർ. നാഥൻ. അത് പരമ്പരാഗത രീതിയിലുള്ളതായിരുന്നില്ല).

റേഡിയോ നാടകങ്ങളും ചിത്രീകരണങ്ങളും ജീവിതത്തിൽ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നു . അവ നിശബ്ദം സന്നിവേശിപ്പിച്ചത്                      നവോത്ഥാന മൂല്യങ്ങളായിരുന്നു. വീട്ടിലെല്ലാവരും ഒന്നിച്ചിരുന്നാണ് നാടകങ്ങൾ കേൾക്കുക. പണിയെല്ലാം തീർത്ത് വച്ച്, റേഡിയോയ്ക്ക് മുന്നിൽ എല്ലാവരും നിശബ്ദരായിരിക്കും. ശബ്ദ നാടകങ്ങൾ. മനസാണ് രംഗ വേദി. അവിടെ ആയിരം കുരുക്ഷേത്രങ്ങളുണ്ടാകും. സാംസ്കാരിക-ഭാഷാവൈചിത്ര്യങ്ങളുടെ ഘോഷയാത്രകളാണ് ഈ നാടകങ്ങൾ.
അമ്മയായും അമ്മൂമ്മയായും കാമുകിയായും ഭാര്യയായുമൊക്കെ പകർന്നാടുന്നു, കെ.ജി. ദേവകിയമ്മ, സി.എസ്.രാധാേദേവി,ടി.പി. രാധാമണി, രാജകുമാരി വേണു,എം തങ്കമണി..പിന്നെ, പി.ഗംഗാധരൻ നായർ, എസ്.രാമൻകുട്ടി നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, , ടി.എൻ. ഗോപിനാഥൻ നായർ, ജഗതി എൻ.കെ. ആചാരി, മടവൂർ ഭാസി, കെ.ജി. സേതുനാഥ്, സതീഷ്ചന്ദ്രൻ, കെ.വി. മണികണ്ഠൻ നായർ , ഖാൻ കാവിൽ ..
പ്രത്യേകാവസരങ്ങളിൽ മറ്റു നിലയങ്ങളിലെ നാടകങ്ങളും റിലേ ചെയ്തിരുന്നു. സത്യൻ, പ്രേം നസീർ, കെ.പി. ഉമ്മർ, നെല്ലിക്കോട് ഭാസ്ക്കരൻ ,ഷീല ,സുകുമാരൻ , തിലകൻ,എം.ജി.സോമൻ, തിക്കുറിശ്ശി ,കൊല്ലം ജി.കെ പിള്ള തുടങ്ങിയ സിനിമാ താരങ്ങളുടെ ശബ്ദങ്ങൾ കേൾക്കുമ്പോൾ എന്തൊരു സന്തോഷം ..

റേഡിയോ നാടക വാരം വർഷത്തിലൊരിക്കൽ മാത്രം വരുന്ന ഉത്സവമായിരുന്നു. ഏറ്റവും ഒടുവിൽ, ടി.വി. ഓഫ് ചെയ്ത്, അച്ഛനുമെല്ലാം ഒന്നിച്ചിരുന്ന് കേട്ടത് 1994ലെ റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്ത എസ്. രമേശൻ നായരുടെ 'ശതാഭിേകം' എന്ന നാടകമായിരുന്നു. ഞാനന്ന് തൃശൂർ നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് . ഏതാനും മിനിറ്റു കഴിഞ്ഞേപ്പോഴേ , മനസിലായി -ഇതൊരു പൊളിറ്റിക്കൽ അലിഗറിയാണ്. അതിലെ കിട്ടുന്മാനും കിങ്ങിണിക്കുട്ടനും തെളിഞ്ഞു വന്നു. ലക്ഷ്യം വച്ചതാരെ എന്ന് ഒരു സംശയവുമുണ്ടായില്ല. അത് ഉണ്ടാക്കിയ കോളിളക്കം ചരിത്രത്തിന്റെ ഭാഗം.

'മാറ്റുവിൻ ചട്ടങ്ങളേ' എന്ന കവിവചനം ജീവിത ലക്ഷ്യമാക്കിയ ക്ഷുഭിത യൗവനെത്തെ രൂപെടുത്തിയതും  ഈ നാടകങ്ങളും ചിത്രീകരണങ്ങമായിരുന്നു. ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ഗോഖലെ, ഭഗത് സിങ്ങ്, ബി.ആർ. അംബേദ്കർ, ശ്രീ നാരായണ ഗുരു, അയ്യൻകാളി തുടങ്ങിയ ദേശീയ നേതാക്കളുേടേയും സാമൂഹിക പരിഷ്ക്കർത്താക്കളുടേയും ജീവിതം മാതൃകയായി അവ മുന്നിലേക്ക് വച്ചു തന്നു .. ദേശഭക്തിഗാനങ്ങളും വലിയ ഊർജ്ജം പകർന്നു തന്നു. അവ കേൾക്കുമ്പോൾ ഇന്നും അക്ഷരാർത്ഥത്തിൽ രോമഹർഷമുണ്ടാകും. മഹാകവി വള്ളത്തോൾ, ബോധേശ്വരൻ, പി.ഭാസ്ക്കരൻ , പന്തളം കെ.പി തുടങ്ങിയവരുടെ ദീർഘദർശിത്വത്തിന് വന്ദനം.

റേഡിയോയിൽ സ്ഥിരമായി കേട്ടുതുടങ്ങിയ 'നാം രണ്ട്, നമുക്ക് മൂന്ന്', എന്ന എഴുപതുകളിലെ കുടുംബാസൂത്രണ മുദ്രാവാക്യം ആദ്യമൊന്നും മനസിലായിരുന്നില്ല. അതു ചോദിച്ചു മനസിലാക്കാൻ പറ്റിയ സാഹചര്യമൊന്നും അന്നുണ്ടായിരുന്നില്ല. ആ പ്രഭാഷണങ്ങൾ വരുമ്പോൾ റേഡിയോ ഓഫ് ചെയ്ത്, 'പോയി പഠിക്ക്' എന്ന കല്പന കിട്ടുമായിരുന്നു..
ദൈവം തരുന്നത് രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നവരായിരുന്നു, ഭൂരിപക്ഷവും. ഓരോ വീട്ടിലും എട്ടും പത്തും കുട്ടികൾ. പ്രസവമരണങ്ങളും , ശിശു മരണങ്ങളും നിത്യ സംഭവം. പിന്നെ, പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ് ...എന്നിട്ടും കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനെതിരെ മത സംഘടനകൾ രംഗത്ത് വന്നു. അക്കാലത്തെ ലഘുനാടകങ്ങൾ, ചിത്രീകരണങ്ങൾ, കഥാപ്രസംഗം , ഗാനങ്ങൾ തുടങ്ങിയ പരിപാടികളിലും ഈ സന്ദേശങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്തിരുന്നു. പി.ഭാസ്ക്കരൻ അടക്കമുള്ള പ്രമുഖ കവികൾ എഴുതിയ പാട്ടുകൾ ഗ്രാമഫോൺ റെക്കാർഡുകളായി സംസ്ഥാന സർക്കാർ ആകാശവാണിയുമായി സഹകരിച്ച് പുറത്തിറക്കിയിരുന്നു. കുടുംബാസൂത്രണം മാത്രമല്ല, സമ്പാദ്യശീലവും ഈ ഗാനങ്ങൾക്ക് വിഷയമായിട്ടുണ്ട്. "പത്തു കാശ്മറ്റിവയ്ക്കടി പട്ടുപാത്തുമ്മാ ....' എന്നാരംഭിക്കുന്ന യേശുദാസ് പാടിയ മനോഹരമായൊരു നാടൻ പാട്ട് ഇന്നും മായാതെ നില്ക്കുന്നു.

പില്ക്കാലത്ത് ,2008-12 ൽ തൃശൂരിൽ പ്രോഗ്രാം മേധാവിയായിരിക്കേ , ശ്രോ താക്കളുടെ സംഗമത്തിൽ ഇക്കാലത്തിന്റെ ഒരു നേർസാക്ഷ്യം യാദൃച്ഛികമായി കേൾക്കാനിട വന്നു. വലപ്പാട്ടെ മീൻ കച്ചവടക്കാരനായ പ്രായം ചെന്ന ഒരു  ശ്രോതാവ്, തന്റ  റേഡിയോ അനുഭവങ്ങൾ വിവരിക്കേവേ പറഞ്ഞു: ചെറിയ കുടുംബത്തെക്കുറിച്ചുള്ള റേഡിയോ പരിപാടികൾ കേട്ട്, മൂന്നു കുട്ടികളുള്ള അദ്ദേഹം വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ ക്യാമ്പിൽ പോയി. അൻപതു രൂപയും ഒരു ബക്കറ്റും കിട്ടി. മതപരമായ വിലക്ക് ലംഘിച്ചത് വീട്ടിലും നാട്ടിലും വലിയ പ്രശ്നമായി. പള്ളിക്കമ്മറ്റി കൂടി അദ്ദേഹത്തിന് ഊര് വിലക്ക് ഏർപ്പെടുത്തി !

സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയിൽ, ആകാശവാണി നിശബ്ദം നിർവ്വഹിച്ച മഹത്താെയൊരു ധർമ്മത്തിന്റെ ചരിത്രസാക്ഷ്യമായിരുന്നു , ഇത്. ഇനിയും അത്                രേഖപ്പെടുത്തെട്ടിട്ടില്ല. 

വേദിയിൽ വിവരിച്ച കാര്യങ്ങൾ വിശദമായി പറയാൻ
സ്റ്റുഡിയോയിലേക്ക് , അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി. ഒരു ഗാന പരിപാടിയിൽ  ഇക്കഥ അദ്ദേഹം ശ്രോതാക്കളുമായി പങ്കുവച്ചു. കേരളം പിന്നിട്ട നാൾവഴിയുടെ ഒരു ചരിത്രസാക്ഷ്യം.

1971 ഡിസംബർ 17 ന് ഡാക്ക പിടിച്ചടക്കി ഇന്ത്യൻ സേന ബംഗ്ലാദേശ് മോചിപ്പിച്ചതും, ഇന്ദിരാ ഗാന്ധിയുടെ ഉപദേശ പ്രകാരം 1975 ജൂൺ 25 ന് രാഷ്ട്രപതി ഇന്ത്യയിൽ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും, 1977 മാർച്ചിലെ തെരഞ്ഞെടുപ്പിൽ വീശി അടിച്ച ജനതാതരംഗത്തിൽ ഇന്ദിരാ ഗാന്ധിയും മകനും തോറ്റതും, 1977 മാർച്ച് 22ന് എ.കെ. ജി. അന്തരിച്ചതുമൊക്കെ റേഡിയോയ്ക്കു മുന്നിലിരുന്ന് ഉദ്വേഗത്തോടെ കേട്ട കാലം . ദേശീയ ദുരന്തങ്ങളും , പട്ടാള അട്ടിമറികളും മരണങ്ങും  രാത്രിയുടെ അന്ത്യയാമങ്ങ ളിലാകും മിക്കവാറും സംഭവിക്കുക. അതിനാൽ എന്നും ചങ്കിടിപ്പോടെയാണ് രാവിലെത്തെ വാർത്തകർക്ക് കാതോർക്കുക.

ഡൽഹിയിൽ നിന്ന് ഇടിമുഴക്കം പോലെ വന്നു പതിക്കുന്നു, ശങ്കരനാരായണന്റെ ശബ്ദം. പിന്നെ ഗോപൻ , സത്യേന്ദ്രൻ , സുഷമ, സുഷമ മോഹൻ, റാണി, പ്രതാപൻ,ശ്രീകുമാർ ,ശ്രീദേവി ...

.'കറ്ഷകര്',' 'വരിഷം' എന്നിങ്ങനെ ചില വാക്കുകൾ പ്രത്യേക  ശൈലിയിൽ   ഉച്ചരിക്കുന്ന വെൺമണി വിഷ്ണുവിന്റെ ശബ്ദം ഡൽഹിയിൽ നിന്നും പിന്നീട് കോഴിക്കോട്ടു നിന്നും ഏറെക്കാലം കേട്ടു. പിന്നെ രത്നാബായി. ഡൽഹിയിലും, പിന്നെ  കോഴിക്കോട്ടും നിന്ന്, നല്ല സ്പീഡിൽ, ഈണത്തിൽ,വായിക്കുന്ന ഹക്കിം കൂടായി. അദ്ദേഹത്തോെടൊപ്പം നാലു വർഷം ഒരേ നിലയത്തിൽ പിന്നെ പ്രവർത്തിച്ചു. നല്ല സ്ഫുടമായി ഇപ്പോഴും വാർത്തകൾ വായിച്ചു കൊണ്ടിരിക്കുന്ന ,അനിൽചന്ദ്രൻ . വാർത്തകളും കൗതുക വാർത്തകളും നാടകീയമായി വായിച്ച വതരിപ്പിച്ചിരുന്ന രാമചന്ദ്രൻ...
നല്ല പോലെ ഓർമ്മയുണ്ട് , തിരുവനന്ത പുരത്ത് നിന്ന് പ്രാദേശിക വാർത്തകൾ വായിച്ചിരുന്ന ഗന്ധർവ്വനെ - പി.പത്മരാജൻ. അദ്ദേഹം അവിടെ ദീർഘകാലം അനൗൺസറായിരുന്നു.

ഇന്ദിരാഗാന്ധിയുടെ ഇരുപതിനവും സഞ്ജയ് ഗാന്ധിയുടെ അഞ്ചിനവും റേഡിയോയിൽ നിറഞ്ഞു നിന്ന അടിയന്തിരാവസ്ഥാ ക്കാലം. എതിർ ശബ്ദങ്ങൾ പൂർണ്ണമായും നിശബ്ദമാക്കപ്പെട്ടു. പത്രങ്ങൾ  ശോഷിച്ചു. 'പ്രതിവർഷം' എന്ന് വാർത്തയിൽ കേൾക്കുമ്പോൾ,'പ്രതിപക്ഷം ' എന്ന് കേൾക്കാൻ കൊതിച്ച കാലം.
ബഹുസ്വരതയില്ലെങ്കിൽ ജനാധിപത്യം നിർത്ഥകമാകു മെന്ന്, വിമതശബ്ദങ്ങൾ നിലച്ച ആ കാലം ബോദ്ധ്യപ്പെടുത്തിത്തന്നു .

1977 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ലോകത്തെ ബോദ്ധ്യപ്പെടുത്തി. ഉത്തരേന്ത്യയിലെ അക്ഷരാഭ്യാസം കുറഞ്ഞ ജനങ്ങൾ ഭരണകക്ഷിയെ വോട്ട് ചെയ്ത് പുറത്താക്കി.
- അന്ന് രാവിലെ റേഡിയോയിൽ ആദ്യം കേട്ടത്, പക്ഷേ, ഏറ്റവും സങ്കടകരമായ വാർത്തയായിരുന്നു. എ.കെ.ജി. അന്തരിച്ചു. എന്നെഏറെ ആകർഷിച്ച ജനകീയ നേതാവ്. പാവങ്ങളുടെ പടത്തലവൻ. ആ ദുഃഖം സഹിക്കാനായില്ല.
അച്ഛനുമമ്മയും ഓഫീസിൽ പോയ ശേഷം, വീടിനു മുന്നിൽ ഒരു കരിങ്കൊടി ഉയർത്തി !

അയലത്തുകാർ എത്തി നോക്കി. പ്രധാനമന്ത്രി തോറ്റ വാർത്ത വന്നുകൊണ്ടിരിക്കുന്ന സമയം. എങ്ങും പരിഭ്രാന്തി. അന്ന് തുടർച്ചയായി ഫലങ്ങൾ അറിയിക്കുന്ന വാർത്താ ബുള്ളറ്റിനൊന്നുമില്ല. ഷോർട്ട് വേവിൽ ബി.ബി.സിയും മറ്റേതോ നിലയങ്ങളും ഉച്ചത്തിൽ വച്ച് വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. റേഡിയോയ്ക്കു മുന്നിൽ തന്നെ കഴിച്ചു കൂട്ടി...

-രാത്രി അച്ഛനുമമ്മയും വന്നപ്പോൾ വലിയ  പ്രശ്നമായി. അടിയന്തിരാവസ്ഥയുടെ       ഹാങ്ങ്- ഓവർ അപ്പോഴും നിറഞ്ഞു നിന്നിരുന്നു. സർക്കാരുദ്യോഗസ്ഥരുടെ വീട്ടിൽ കരിങ്കൊടി ഉയർത്തിയതും , റേഡിയോ ഉച്ചത്തിൽ വച്ചതും അയലത്തുകാരെ ഭയെടുത്തിയിരുന്നു. ഇനി പട്ടാള ഭരണം വന്നാലോ എന്നായിരുന്നു, അവരുടെ പേടി.
-കുറേക്കാലം ഒരേ ശബ്ദങ്ങൾ മാത്രം കേട്ടു ശീലിച്ചവർക്ക് അങ്ങനെ വിഹ്വല ചിന്തകളുണ്ടാകാം.പ്രതികരണേശേഷി നഷ്ടമായവരായിരുന്നല്ലോ, അന്ന് കേരളീയരിൽ ഭൂരിപക്ഷവും!

വി.സാംബശിവന്റെ കഥാപ്രസംഗം പോലും നിരോധിച്ച്, അദ്ദേഹത്തെയും ജയിലിലടച്ച കാലമായിരുന്നു , അടിയന്തിരാവസ്ഥ . റേഡിയോ ഭരണകർത്താക്കൾക്ക് സ്തുതിഗീതമാലപിച്ച കാലം. ഏറെക്കാലെത്തെ ഇടേളയ്ക്കു ശേഷം സാംബശിവന്റെ കഥാപ്രസംഗം റേഡിയോയിൽ കേട്ടപ്പൊഴു ണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മലയാറ്റൂരിന്റെ 'യന്ത്രം', ബിവ മൽ മിത്രയുടെ 'വിലയ്ക്കു വാങ്ങാം',' ഇരുപതാം നൂറ്റാണ്ട് ' തുടങ്ങിയ കഥകൾ കേൾക്കാൻ റേഡിയോയ്ക്കു ചുറ്റും നുറു കണക്കിനാളുകളായിരുന്നു, കാത്തിരുന്നത്. അന്ന് പാർക്കുകളിലും കവലകളിലും, പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സാംസ്കാരിക സംഘടനകളും റേഡിയോ സെറ്റുകൾ സ്ഥാപിച്ച്, മൈക്ക് വച്ചായിരുന്നു, റേഡിയോ പരിപാടികൾ കേൾപ്പിച്ചിരുന്നത്. ശമ്പളം നൽകി, റേഡിയോ ഓപ്പേറ്റർമാരെപ്പോലും നിയമിച്ചിരുന്നു. ഇന്നും പഴയ കാലത്തിെന്റെ ശേ ഷിപ്പുകളായി ചില സ്ഥലങ്ങളിൽ 'റേഡിയോ മുക്കുകൾ' നിലനില്ക്കുന്നു.

കഥാപ്രസംഗങ്ങൾ മാത്രമല്ല, ദൃക്സാക്ഷിവിവരണങ്ങളും ഏറെ  ജനപ്രിയമായിരുന്നു. നെഹ്രുട്രോഫി വള്ളംകളി, ശബരിമല മണ്ഡലവിളക്ക്, തൃശൂർ പൂരം, സന്തോഷ് ട്രോഫി തുടങ്ങിയവയുടെ ആ വേശകരമായ ദൃക്സാക്ഷി വിവരണങ്ങൾ ജീവസ്സുറ്റ അനുഭവങ്ങളായിരുന്നു. അവ മനസിൽ കോറിയിട്ട വാങ്മയ ചിത്രങ്ങൾക്കെന്തൊരഴക്! നാഗവള്ളി, പി.ഡി. ലൂക്ക്, ഗ്രിഗറി, ജി.ബാലചന്ദ്രൻ, രാമചന്ദ്രൻ,സതീഷ് ചന്ദ്രൻ . വാക്കുകളിൽ മത്സരങ്ങുടെ മുഴുവൻ ഊർജ്ജവുമാവാഹിച്ച ആ ദൃക്സാക്ഷി വിവരണങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല..അവരൊക്കെയും റേഡിയോ താരങ്ങളായിരുന്നു.
ഓണക്കാലത്ത് രാവിലെ 
പ്രത്യേക കവിയരങ്ങുണ്ടാകും. 1982-ൽ കേട്ട്, ടു- ഇൻ-വണ്ണിൽ റെക്കാർഡ് ചെയ്ത്, ഏറെക്കാലം സൂക്ഷിച്ച ഒരു കവിതയുണ്ടായിരുന്നു - ഒ.എൻ.വിയുടെ 'ഭൂമിയ്ക്കൊരു ചരമഗീതം'.

1990കളിൽ ടെലിവിഷൻ വ്യാപകമായ കാലത്താണ് റേഡിയോയുടെ പ്രഭാവത്തിനിടിവുണ്ടായത്.
പത്രപ്രവർത്തകന്റെ കർമ കാണ്ഡമവസാനിപ്പിച്ച് ,1992-ൽ ഞാൻ ആകാശവാണി തൃശൂർ നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായത് ഈ ഗ്രഹണകാലത്തായിരുന്നു. ഈ ശബ്ദം എന്നേയ്ക്കുമായി നിലയ്ക്കുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്ന കാലം.
റേഡിയോ സ്വീകരണ മുറിയിൽ നിന്ന് ബഡ് റൂമുകളിേലേക്കും പിന്നെ തട്ടിൻപുറത്തേക്കും പിൻതള്ളപ്പെട്ട കാലം. 

ഗൃഹാതുരമായൊരോർമ്മയായി, വിസ്തിമൃതിയിലാഴ്ന്നു പോകാനായിരുന്നില്ല, പക്ഷേ,റേഡിയോയുടെ നിയോഗം. 
ശബ്ദശുദ്ധി വരുത്തി, മധുരതരമായി അത് ശബ്ദിക്കാൻ തുടങ്ങി. പുനർ ജൻമം.

- മീഡിയം വേവ് പ്രക്ഷേപണത്തിലെ പൊട്ടലും ചീറ്റലും അപശബ്ദങ്ങളൊന്നുമില്ലാത്ത, സ്റ്റീരിയോ ശബ്ദ സൗകുമാര്യത്തോടെ, നവയൗവനമാർജ്ജിച്ച് റേഡിയോ പുനരവതരിച്ചു - എഫ്.എം നിലയങ്ങളിലൂടെ .

കേരളത്തിൽ അതിന് വഴിയൊരുങ്ങിയത് കൊച്ചിയിലായിരുന്നു. സംസ്ഥാനത്തെ ആദ്യ എഫ്. എം.നിലയം 1989 നവംബർ 1 ന് പ്രക്ഷേപണമാരംഭിച്ചത് പുതുയുഗപ്പിറവിയായി. സംസ്ഥാനത്തെ ആദ്യത്തെ പ്രാദേശിക നിലയവും അതായിരുന്നു. രണ്ടിലും പരിചിതമായ മുൻ മാതൃക ളൊന്നുമുണ്ടായിരുന്നില്ല. .
1994 ഡിസംബറിൽ തൃശൂരിൽ നിന്ന് ഞാനും , ദേവികുളത്ത് നിന്ന് ഡി.പരമേശ്വരൻ പോറ്റിയും എത്തുമ്പോൾ, കൊച്ചിയിൽ
വൈകുംന്നേരം മാത്രമുണ്ടായിരുന്ന പ്രക്ഷേപണം പ്രഭാതത്തിലും തുടങ്ങിയിട്ട് നാലു മാസമായിരുന്നു. അത് ശക്തി പെടുത്തി, നിലയം പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാക്കുകയായിരുന്നു, ഞങ്ങളെ ഏല്പിച്ച ദൗത്യം.

ജനകീയ പ്രശ്നങ്ങളിലേക്ക് മൈക്കുമായി ഇറങ്ങി ചെന്ന തിരുവനന്തപുരം നിലയത്തിന്റെ 'പ്രഭാതഭേരി'യെ മാതൃകയാക്കി , നിലയം ആരംഭിച്ചപ്പോൾ മുതൽ 'ജനശബ്ദം' എന്നൊരു പരിപാടിയുണ്ടായിരുന്നു. 

തിരസ്കൃരുടേയും പാർശ്വവല്കരിച്ചവരുടെയും ശബ്ദങ്ങൾ ഏറ്റെടുക്കാൻ മഖ്യധാരാമാദ്ധ്യമങ്ങൾ മടിച്ചു നില്ക്കുന്ന കാലമായിരുന്നു, അത്. പരമ്പരാഗതമായി  റേഡിയോ കടന്നുചെല്ലാൻ മടിച്ചിരുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള മേഖലകളിലേക്ക് ഇറങ്ങി ചെല്ലാനും, പ്രശ്നങ്ങളെ അ പ്രഗ്രഥിച്ച്, ചടുലമായ ഭാഷയിൽ അവതരിപ്പിക്കാനും 'സമകാലികം' എന്ന പ്രതിദിന പരിപാടി ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ടി കുടിയിറക്കെപ്പെട്ടവരുേടേയും, കുടിവെള്ളത്തിനു വേണ്ടി സമരം ചെയ്യുന്ന വൈപ്പിൻ നിവാസികളുേടേയും, സംഘടിച്ചതിന്റെ പേരിൽ പൊലീസ് പീഡനമേല്ക്കേണ്ടി വന്ന ലൈംഗികത്തൊഴിലാളികളുേടേയുമൊക്കെ ശബ്ദങ്ങൾ ദിവസവും റേഡിയോയിൽ ശക്തമായി മുഴങ്ങിത്തുടങ്ങി.
കണ്ണൂരിലെ ബോംബാക്രമണത്തിൽ കാല് നഷ്ടമായ അസ്നയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ഒരാശുപത്രിയിൽ കൊണ്ടുവന്നപ്പോൾ,അവിടെയെത്തി, ഉറ്റവരുടെ പ്രതികരണങ്ങൾ ശബ്ദലേഖനം ചെയ്ത്,  ,'അസ്ന കരയുന്നു' എന്ന  പേരിൽ, അടുത്തദിവസം പ്രക്ഷേപണം ചെയ്തപ്പോൾ,അതു കേട്ടവർ ഞടുങ്ങി. മുഖ്യധാരാ മാധ്യമങ്ങൾ അത് ഏറ്റെടുത്തു. ചികിത്സ കഴിഞ്ഞ് ആ കുട്ടി മടങ്ങിയപ്പോൾ , അക്രമ രാഷ്ട്രീയെത്തെ ശക്തമായി അപലപിച്ചു കൊണ്ട് 'അസ്ന മടങ്ങുന്നു' എന്ന പരിപാടിയും പ്രക്ഷേപണം ചെയ്തു.

സർക്കാർ മാദ്ധ്യമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് , എങ്ങും തൊടാത്ത മൃദുലമായ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന, നിരുപദ്രവകരമായ മാദ്ധ്യമം, inconsequential medium,എന്ന ദുഷ്പേര് മാറ്റിയത്  ഈ എഫ്.എം നിലയമാണ്. ജനകീയ മാദ്ധ്യമം എന്നും ജനപക്ഷത്തു തന്നെ ഉറച്ചുനില്ക്കണമെന്ന മാധ്യമ ധർമ്മം വിജയകരമായി പരീക്ഷിക്കപ്പെട്ട പുതുമയാർന്ന മറ്റു ധാരാളം പരിപാടികളും ഇവിടെ ആരംഭിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർ തങ്ങളുടെ എം.എൽ.എ.മാരോട് ചോദ്യങ്ങൾ ചോദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ പള്ളുരുത്തി എം.എൽ.എ പറഞ്ഞതിപ്പോഴും ഓർമയുണ്ട് : രാത്രി രഹസ്യമായാണ് വീട്ടിൽ പോകുന്നത്. കുടിവെള്ളക്ഷാമം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. അവർ കൈ വയ്ക്കും..
 പരിപാടിയിൽ അവർ  തങ്ങളുടെ ജനപ്ര പ്രതിനിധിയെ വിചാരണ ചെയ്തു.

ഹൈക്കോടതി വിധികൾ ഉൾക്കൊള്ളുന്ന പ്രതിദിന ബുള്ളറ്റിനുകൾ, ആശുപത്രികൾ, ടെലിവിഷൻ സെറ്റ് നിർമ്മാതാക്കൾ, വില്പക്കാർ തുടങ്ങിയവർക്കെതിരായ ഉപ ഭോക്തൃ തർക്ക ഫോറം വിധികൾ തുടങ്ങിയവ ഉൾപ്പെടുന്ന 'നിയമവേദി' പരിപാടിയും റേഡിയോയെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നു.
പരാതികൾക്ക് മറുപടി പറയാൻ വന്ന എറണാകുളം ആർ.ടി. ഓയോട് ,'നിങ്ങൾക്കെത്ര രൂപ ശമ്പമുണ്ട്? ആഢംബരക്കാറ് വാങ്ങാൻ എവിടുന്ന് പണം കിട്ടി?' എന്ന് ചോദിക്കാൻ സാധാരണക്കാരനായ ഒരു ശ്രോതാവിനെ ശാക്തീകരിക്കുന്നിടത്താണ് മാധ്യമം ധാർമ്മിക വിജയം നേടുന്നത്. ഇത്തരം അജ്ഞാത ശബ്ദങ്ങളെപ്പോലും അഴിമതിക്കാർക്ക് ഭയക്കേണ്ടിവരുമെന്ന ഗുണപാഠം ബന്ധപ്പെട്ടവർ അന്ന് പഠിച്ചിരിക്കണം : റേഡിയോ വെറുമൊരു പാട്ടുപെട്ടിയല്ലെന്നും. 

പില്ക്കാലത്ത് മഞ്ചേരി എഫ് എം. നിലയം ചുരുങ്ങിയ കാലം കൊണ്ട് മലബാറിലെ വലിയ ജനകീയ മാദ്ധ്യമായി വളർന്നു വന്നതു് ഇത്തരം ഒട്ടേറെ ജനപക്ഷപ്രക്ഷേപണങ്ങളിലൂട
യാണ്.

നാവില്ലാത്തവരുടെ നാവാകുന്ന മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. (നവമാദ്ധ്യമങ്ങളിലൂടെ ലോകെമെമ്പാടും ഇപ്പോൾ അത് തെളിയിക്കപ്പെട്ടു കഴിഞ്ഞു).
തങ്ങളുടെ ശബ്ദം റേഡിയോയിൽ കേൾക്കുമ്പോൾ 'ഇതെന്റെ മാധ്യമമാണ് ' എന്ന് നിസ്വരായ ഓരോരുത്തർക്കും തോന്നും. പണ്ട്, മഹാകവി അക്കിത്തം,
'എന്റെയല്ലെന്റയല്ലീ കൊമ്പനാനകൾ' എന്നെഴുതിയത്, മനസാക്ഷിക്കു നിരക്കാത്തതെഴുതി മടുത്തിട്ട്, സ്ഥാപനത്തോടുണ്ടായ അന്യവല്ക്കരണം കാരണമായിരുന്നിരിക്കാം. ഇതെന്റേതു കൂടിയാണെന്ന് തോന്നിക്കുന്ന വിശ്വാസം -sense of belongingness- ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല.
അവിടെയാണ് , മാധ്യമ പ്രളയങ്ങൾക്ക് നടുവിലും രണ്ടാം വരവിൽ ആകാശവാണി നിലയങ്ങൾ വേറിട്ടു നില്ക്കുന്നത്. 

ഫോൺ - ഇൻ, ഫോൺ - ഔട്ട് പരിപാടികൾ ഒരിക്കെങ്കിലും കേൾക്കുന്നവർക്ക് റേഡിയോയും ശ്രോതാക്കളുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം അനുഭവിച്ചറിയാം. ഒരുറ്റ ചങ്ങാതിയോട് സംസാരിക്കുന്നതു പോലെ എല്ലാം തുറന്നു പറയും , അവർ. പതിനാലു വർഷം നീണ്ട , കോഴിക്കാട് നിലയത്തിൽ ആർ. കനകാംബരൻ അവതരിപ്പിച്ച 'ഹലോ,ഇഷ്ട ഗാനം' ഇതിന്റെ ഉത്തമോദാഹരണം. കൊച്ചി എഫ്.എം നിലയത്തിൽ തെന്നൽ ആങ്കർ ചെയ്ത സമാനമായ പരിപാടിയും ഏറെ ജനപ്രിയമായിരുന്നു. കോഴിക്കോട് നിലയത്തിൽ തന്നെ ബോബി.സി മാത്യുവും വി.പ്രീതയും അവതരിപ്പിക്കുന്ന ഫോൺ- ഇൻ പരിപാടിയും മഞ്ചേരി എഫ് . എം നിലയത്തിലെ ആറ് ഫോൺ - ഇൻ പരിപാടികളും ശ്രദ്ധേയമാകുന്നത് ഇക്കാരണത്താലാണ്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ, പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർ തങ്ങളുടെ മനസിന്റെ വിങ്ങൽ ഇറക്കി വയ്ക്കുന്നതിവിടെയാണ്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർ, ആരും തുണയില്ലാത്തവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ ... ഇവരുമായുള്ള സംഭാഷണങ്ങൾ നാം ജീവിക്കാത്ത അനേകം ജീവിതങ്ങൾ നമ്മെ അനുഭവിപ്പിക്കും.

ഒരു ടെലിവിഷൻ ചാനലിനും ഒരു അച്ചടി മാദ്ധ്യമത്തിനും സ്വകാര്യ റേഡിയോ ചാനലുകൾക്കും ഈ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. മാദ്ധ്യമ വിദഗ്ദ്ധർ പഠന വിഷയമാക്കേണ്ടതാണിക്കാര്യം.

ഇന്നും തപാലാഫീസിൽ പോയി കാർഡ് വാങ്ങി, റേഡിയോ നിലയങ്ങൾക്ക് കത്തെഴുതുന്നവരുണ്ട്. സാക്ഷരതായജ്ഞത്തിൽ നവ സാക്ഷരരായവർ പണ്ട് ആകാശവാണി നിലയങ്ങളിേലേക്ക് കത്തുകളെഴുതിയായിരുന്നു , അക്ഷരങ്ങളുറപ്പിച്ചത്. ആ കത്തുകൾ വായിച്ച് മനസിലാക്കുന്നതിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമുണ്ടായിരുന്നു. ഇന്നും ആ ഗണത്തിലുള്ള കത്തുകൾ വരുന്നുണ്ട്. ഹൃദയം കൊണ്ടാണവ സംസാരിക്കുന്നത്. 

എന്നും മുടങ്ങാതെ ഈ കത്തുകൾ വായിക്കുന്നത് ശീലമാക്കിയയാളാണ് ഞാൻ.ആകാശവാണിയിലെ ഒരു ദിവസവും  ഈ എഴുത്തുകളിലൂടെ സഞ്ചരിക്കാതെ പൂർണ്ണമാവില്ല.

കൊച്ചി എഫ്.എം. നിലയത്തിൽ, രണ്ട് ദശാബ്ദം മുൻപ്, ശ്രോതാക്കൾ ആവശ്യെപ്പെടുന്ന ഗാനങ്ങൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയപ്പോൾ, അജ്ഞാതയായ ഒരമ്മ ആവശ്യപ്പെട്ടത് ഒരു താരാട്ടുപാട്ടായിരുന്നു :
എന്റെ മകൻ കുട്ടിയായിരിക്കെ ഞാനവനെ എന്നും പാടിയുറക്കിയിരുന്ന പാട്ടാണിത്. ഇപ്പോൾ ആ പാട്ട് എവിടെയും കേൾക്കാറില്ല. ദയവായി ഇത് നിങ്ങൾ എനിക്കായി ഒരിക്കലെങ്കിലും കേൾപ്പിക്കണം. എനിക്കത് കേൾക്കണം - ഒപ്പം കേൾക്കാൻ അവനില്ല. എന്റെ മകൻ മരിച്ചു പോയി.....

- ആ ഹൃദയ സ്പന്ദനങ്ങൾ നിലയ്ക്കുന്നില്ല. 
ഓർമ്മകളിലിങ്ങനെ ശബ്ദങ്ങളുടെ നിലയ്ക്കാത്ത ഓർക്കസ്ട്രയുണ്ട്......

അദൃശ്യമായൊരശരീരിയായി ഇനിയുമാശബ്ദങ്ങൾ തലമുറകളിലേക്ക് പ്രസരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും..
********************

(ആകാശവാണി മഞ്ചേരി എഫ്.എം,തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ മുൻ പ്രോഗ്രാം മേധാവിയാണ് ലേഖകൻ . ഫോൺ 944728100)

Friday, 12 February 2021

Radio cartoons making waves in Kerala

Prasar Bharati Parivar: Radio cartoons making waves in Kerala: Radio cartoons are quite popular in Kerala since 1970s. The weekly skits, "Kandathum Kettathum" in All India Radio, Thiruvanan...

Monday, 11 January 2021

ബഹുസ്വരതയുടെ ഓർക്കസ്ട്ര / ഡി.പ്രദീപ് കുമാർ

കേരള സംഗീത നാടക അക്കാദമി മുഖപത്രമായ 'കേളി'യുടെ  "റേഡിയോ :ശബ്ദ കാലത്തിന്റെ നിനവുകൾ" 
( 2020 ഫെബ്രുവരി - മെയ് ) പ്രത്യേക പതിപ്പിൽ എഴുതിയ ലേഖനം .

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍