ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label ഉറൂബ്. Show all posts
Showing posts with label ഉറൂബ്. Show all posts

Monday, 13 January 2025

ശബ്ദതരംഗം:പ്രക്ഷേപണത്തിലെ ചരിത്രസ്രഷ്ടാക്കൾ -ഡി.പ്രദീപ് കുമാർ

 


ശബ്ദതരംഗം:

പ്രക്ഷേപണത്തിലെ ചരിത്രസ്രഷ്ടാക്കൾ;ഡി. പ്രദീപ് കുമാർ 

പേജ് 276,വില 440 രൂപ

പ്രസാധകർ: പരിധി പബ്ളിക്കേഷൻസ്,തിരുവനന്തപുരം

ഫോൺ:98956865 26

വിവിധ കാലഘട്ടങ്ങളിൽ ആകാശവാണിയിൽ പ്രവർത്തിക്കുകയും വിവിധ മേഖലകളിൽ മായാമുദ്ര പതിപ്പിക്കുകയും ചെയ്ത കേണൽ എൻ.എ.എസ് ലക്ഷ്മണൻ,ഡോ.വി.കെ നാരായണ മേനോൻ, ജി.ജയലാൽ,ജി.പി.എസ് നായർ,കെ.രാഘവൻ,ജാനമ്മ ഡേവിഡ്,കെ.പത്മനാഭൻ നായർ, പി.ഭാസ്കരൻ,ഉറൂബ്,തിക്കോടിയൻ,പി.പുരുഷോത്തമൻ നായർ,പി.വി കൃഷ്ണമൂർത്തി, എൻ.എൻ.കക്കാട്, കെ.എ കൊടുങ്ങല്ലൂർ,അക്കിത്തം,പി.പി ശ്രീധരനുണ്ണി,ഖാൻ കാവിൽ,തിരുനയിനാർകുറിച്ചി മാധവൻ നായർ, സി.എസ് രാധാദേവി, ജി.ശങ്കരക്കുറുപ്പ്,പി.കേശവദേവ്,കെ.സുരേന്ദ്രൻ,എം.ജി രാധാകൃഷ്ണൻ,എസ്.സരസ്വതിയമ്മ,പി.പത്മരാജൻ,എസ്.രമേശൻ നായർ,പി.സി സതീഷ്ചന്ദ്രൻ,
ഡോ.എം രാജീവ് കുമാർ എന്നിവരെക്കുറിച്ചുള്ളതാണ് ഈ പുസ്തകം.
 
പരിധി പബ്ലിക്കേഷൻസാണ് പ്രസാധകർ. വില: 440 രൂപ. വിലയും  അഡ്രസും അയക്കുക-ഗൂഗിൾ പേ നമ്പർ 9895686526.ഇന്ത്യയിലെവിടെയും തപാലിൽ പുസ്തകം അയച്ചുതരും.

തിരുവനന്തപുരം സ്റ്റാറ്റ്യു ജംങ്ഷനിലെ പരിധി ബുക്ക്സ്റ്റാളിലും പുസ്തകം കിട്ടും.

Friday, 14 January 2022

'എന്റെ ആകാശവാണിക്കാലം’ -14:ഉണ്ണികൃഷ്ണൻ പറക്കോട്,എസ്. ഗോപാലകൃഷ്ണൻ


 
'എന്റെ ആകാശവാണിക്കാലം ' പതിനാലാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജനു.1,2022) ഉണ്ണികൃഷ്ണൻ പറക്കോടും ( മുൻ അസിസ്റ്റൻറ് ഡയറക്ടർ) ഗ്രന്ഥകാരനും പോഡ്കാസ്റ്ററുമായ എസ്. ഗോപാലകൃഷ്ണനും(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്) തങ്ങളുടെ മാധ്യമ അനുഭവങ്ങൾ പങ്കുവച്ചു.

കുട്ടിക്കാലത്ത് റേഡിയോ വലിയ വിസ്മയമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറക്കോട് ഓർക്കുന്നു. അന്ന് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ലങ്കിലും പരിപാടികൾ കേട്ട്, ശബ്ദം അനുകരിക്കാൻ ശ്രമിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത്, 1978 ജൂണിൽ , യുവവാണി പരിപാടിയിൽ കവിത അവതരിപ്പിച്ചുകൊണ്ടായിരുന്നു , ആകാശവാണി ബന്ധത്തിന്റെ തുടക്കം. അത് ശബ്ദലേഖനം ചെയ്തത് ശാന്ത പി നായർ ആയിരുന്നു. പിന്നെ, ആ പരിപാടിയിൽ കഥകളും മറ്റും അവതരിപ്പിച്ചു.1981 ൽ കാഷ്വൽ അനൗൺസറായി തിരുവനന്തപുരത്തെ രണ്ട് നിലയങ്ങളിലും പ്രവർത്തിച്ചു. സ്റ്റാഫ് അനൗൺസർമാരായി മഹാരഥരായ പറവൂർ സിസ്റ്റേഴ്സ്,പി.പത്മരാജൻ, വേണു നാഗവള്ളി തുടങ്ങിയവർക്കൊപ്പം ജോലി ചെയ്തു. അന്ന് യുവവാണിയിൽ സ്കിറ്റുകളും മറ്റും അവതരിപ്പിക്കാനായി പ്രിയദർശൻ, ജഗദീഷ് ,വഴുതക്കാട് ബാബു എന്നിവരു ണ്ടായിരുന്നു."ആ സുവർണ്ണകാലത്തിൽ, അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അന്ന് യുവവാണി പരിപാടികൾ ചെയ്തിരുന്ന രവീന്ദ്രൻ ചെന്നിലോട് സ്റ്റാർ വാല്യുവുള്ള പ്രക്ഷേപകനായിരുന്നു".
 
1983 -ൽ ലക്ഷദ്വീപിൽ അദ്ധ്യാപകനായി. യു.പി.എസ്.സി വഴി പ്രോഗ്രാം എക്സിക്യൂട്ടീവായി ,1988 ജൂൺ 26 ന് തിരുവനന്തപുരം നിലയത്തിൽ നിയമിക്കപ്പെട്ടു. അന്ന് എൻ.എസ്. കൃഷ്ണമൂർത്തിയായിരുന്നു , ഡയറക്ടർ. ആർ.ശ്രീകണ്ഠൻ നായർ, സുമിത്ര വർമ്മ തുടങ്ങിയവർ സഹപ്രവർത്തകർ.
 
1988 ജൂലൈ 8 ന് ഉച്ചയ്ക്ക് ആകാശവാണി സ്റ്റുഡിയോയിൽ ബോംബ് വച്ചതായി ഒരു സന്ദേശം കിട്ടി. പൊലീസ് വന്ന് വിശദമായി പരിശോധിച്ച്,അത് നുണബോംബാണെന്ന് കണ്ടെത്തി. അതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴായിരുന്നു,പെരുമൺ തീവണ്ടി അപകടം നടന്ന വാർത്ത അറിയുന്നത്. അപ്പോഴേക്കും ഏറെ വൈകി."പുറത്തെ പരിപാടികൾ തയ്യാറാക്കുന്ന വിഭാഗത്തിന്റെ ചുമതല എനിക്കായിരുന്നു. കാറെടുത്ത് നേരെ പെരുമണ്ണിലെത്തി. ഒപ്പം എസ്. രമേശൻ നായർ, അരുവിക്കര വിജയകുമാർ തുടങ്ങിയവരുണ്ടായിരുന്നു. വൈകീട്ടത്തെ പ്രാദേശിക വാർത്തകൾക്ക് മുൻപ്, 5.30 ന് , തീവണ്ടി അപകട വാർത്ത ആകാശവാണി ബ്രേക്ക് ചെയ്തു. വാർത്തകൾ നൽകാനുള്ള അവകാശം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടി,പ്രാദേശിക വാർത്താവിഭാഗം ഇതിനെ എതിർത്തു".
 
ദൂരദർശന്റെ ദൃശ്യചാരുതയിൽ ആകൃഷ്ടരായി റേഡിയോ ശ്രോതാക്കൾ കുറഞ്ഞു വന്ന കാലത്ത്, രാവിലെ പൊതുജന സേവന പരിപാടികൾ നൽകി പ്രഭാത പ്രക്ഷേപണം മിഴിവുറ്റതാക്കാൻ ആകാശവാണി ദേശീയ തലത്തിൽ തീരുമാനിച്ചു. കേരളത്തിൽ അങ്ങനെയൊരു പരിപാടി ആരംഭിക്കാൻ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണമൂർത്തി ചുമതല ഏല്പിച്ചത് ഉണ്ണികൃഷ്ണനെയായിരുന്നു."ഞാൻ നിങ്ങൾക്കൊരു ബ്ലാങ്ക് ചെക്ക് നൽകുന്നു എന്നായിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞത്".
ട്രാൻസ്മിഷൻ എക്സികുട്ടീവ് എം.രാജീവ് കുമാറും അനൗൻസർ അലക്സ് വള്ളക്കാലിലും അതിനായി നിയോഗിക്കപ്പെട്ടു. എല്ലാവരുമായി കൂടിയാലോചിച്ച്, വ്യത്യസ്തമായൊരു രൂപരേഖയുണ്ടാക്കി. അതിന്റെ മുദ്രാഗീതം തയ്യാറാക്കിയത് എം.ജി.രാധാകൃഷ്ണനായിരുന്നു.
 
1988 ജൂലൈ 17 ന് രാവിലെ 'പ്രഭാതഭേരി' ആരംഭിച്ചു. കരമന അഗ്രഹാരത്തിനടുത്ത പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച്, ജനങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു , ആദ്യ പരിപാടി. "സൂര്യനു കീഴിലുള്ള എന്തും വിഷയമാക്കുമെന്നായിരുന്നു പ്രഖ്യാപനം". മൈക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനകീയ പ്രനങ്ങളിലേക്കിറങ്ങിച്ചെന്ന ആ പ്രക്ഷേപണങ്ങളിൽ സർക്കാരിനും അധികാരികൾക്കും അനഭിമതമായ വിഷയങ്ങൾ ചർച്ച ചെയ്തു."തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതു പോലെയായിരുന്നു , അവ".
എം.രാജീവ് കുമാർ എഴുതിയ സ്ക്രിപ്റ്റുകൾ കുറിക്കു കൊള്ളുന്നവയായിരുന്നു. പിന്നീട് ആ ചുമതല വഹിച്ചത് ട്രാൻസ്പ്ഷൻ എക്സിക്യൂട്ടീവായ എസ്.ഗോപാലകൃഷ്ണനായിരുന്നു . മലയാളത്തിലെ പ്രക്ഷേപണ ഭാഷയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പ്രഭാതഭേരിയുടെ തുടക്കത്തിൽ പത്രങ്ങളുടെ പേരു പറഞ്ഞ് വാർത്തകൾ നൽകുന്നതിനെ പ്രാദേശിക വാർത്താവിഭാഗം എതിർത്തിരുന്നതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
 
ആകാശവാണിയുമായി സഹകരിക്കാതിരുന്ന മാധവിക്കുട്ടിയെ പ്രഭാതഭേരിയിൽ പങ്കെടുപ്പിച്ച കഥയും അദ്ദേഹം വിവരിച്ചു. സ്കൂളുകൾക്കു മുന്നിൽ അശ്ലീല സിനിമാ പോസ്റ്ററുകൾ പതിപ്പിക്കുന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായം തേടി, നേരിട്ട് കണ്ടു. താൻ പറയുന്നതെല്ലാം എഡിറ്റ് ചെയ്യാതെ കൊടുക്കാമെങ്കിൽ പറയാമെന്നായിരുന്നു, മറുപടി. ('അമിതാബ് ബച്ചൻ തോക്കുമായി നില്ക്കുന്നത് കാണുന്നതിൽ പ്രശ്നമില്ല. ആൺകുട്ടികൾ നല്ല ഭംഗിയുള്ള, നഗ്നമായ കാലുകൾ കണ്ടു വളരുന്നതിൽ എന്താണ് തെറ്റ്?' എന്നിങ്ങനെയായിരുന്നു, വന്ദ്യവയോധികയായ അമ്മ ബാലാമണിയമ്മയുടെ സമീപത്തിരുന്ന് ,മാധവിക്കുട്ടി പറഞ്ഞതെന്ന് എസ്.ഗോപാലകൃഷ്ണൻ പിന്നീട് കൂട്ടിച്ചേർത്തു). ആ അഭിപ്രായങ്ങൾ അങ്ങനെ തന്നെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങളുണ്ടാക്കി.
 
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് മുൻകൂട്ടി അനുവാദം വാങ്ങി, ഇ.എം.എസിനെ കാണാൻ പോയ കഥയും അദ്ദേഹം വിവരിച്ചു. അഞ്ചു മിനിറ്റ് നേരത്തെയാണെത്തിയത്. സഹായി അകത്ത് പോയി വിവരം പറഞ്ഞപ്പോൾ , അദ്ദേഹം പറഞ്ഞു:രണ്ട് മിനിറ്റ് കൂടി ബാക്കിയുണ്ട്. 
 
"ഉള്ളിൽ അപാരമായ സമയബോധമുണ്ടായിരുന്നു , അദ്ദേഹത്തിന് . അഞ്ച് മിനിറ്റ് സംസാരിക്കണമെന്നായിരുന്നു , അദ്ദേഹത്തോട് പറഞ്ഞത്.സമയമൊന്നും നോക്കാതെ അദ്ദേഹം നിർത്തിയപ്പോൾ, സമയം കുറഞ്ഞോ എന്നൊരു സംശയമുണ്ടായി. സ്റ്റുഡിയോയിലെത്തി, ടേപ്പ് ഇട്ടു നോക്കിയപ്പോൾ , അത് കൃത്യം അഞ്ച് മിനിറ്റുണ്ടായിരുന്നു".
അനുവാദം വാങ്ങാതെ, കാർട്ടൂണിസ്റ്റ് അബു എബ്രഹാമിനെ കാണാൻ പോയതും മറ്റൊരു പാഠമായി (മറ്റാർക്കോ സമയം നൽകിയിരുന്നതിനാൽ, ഗേറ്റിൽ വന്ന് സഹർഷം അദ്ദേഹം സ്വീകരിച്ചു. അത് തങ്ങൾക്കല്ലന്ന് അറിഞ്ഞപ്പോൾ , സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി എസ്.ഗോപാലകൃഷ്ണൻ).
പ്രൊഫ.എം.കൃഷ്ണൻ നായരേയും ആകാശവാണി പരിപാടികളിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു.
രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളെക്കുറിച്ച് അതുമായി ബന്ധപ്പെട്ടവരുടെയെല്ലാം പ്രതികരണങ്ങൾ പ്രഭാതഭേരിയിൽ ഉൾപ്പെടുത്തി. ഈ പരിപാടിയെ ആകാശവാണിയിലെ സൂര്യോദയം എന്നാന്ന് പ്രൊഫ. സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചത്.
 
പിൽക്കാലത്ത് ടെലിവിഷനടക്കമുള്ള വിവിധ മാദ്ധ്യമ മേഖലകളിൽ പ്രശസ്തരായ ഒട്ടേറെപ്പേരുടെ കളരി കൂടിയായിരുന്നു , ഈ പരിപാടിയെന്ന് ഉണ്ണികൃഷ്ണൻ പറക്കോട് അനുസ്മരിച്ചു.
 
ദേവികുളം നിലയം ആരംഭിച്ചപ്പോൾ ആദ്യ ടീമിൽ ആർ.ശ്രീകണ്ഠൻ നായർക്കൊപ്പം പ്രവർത്തിച്ചു. നാല് കുന്നുകൾക്ക് നടുവിൽ സ്ഥാപിച്ചിരിക്കുന്ന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം തൊട്ടടുത്ത മൂന്നാറിൽ പോലും കിട്ടില്ല. നിലയം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ വന്ന ഉദ്യോഗസ്ഥനോട് ദേവികുളം തഹസിൽദാർ ഈ ഭൂമി എഫ് .എം . നിലയത്തിന് അനുയോജ്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നുവത്രേ, മറുപടി.
വിവിധ് ഭാരതി നിലയത്തിൽ പ്രവർത്തിച്ച അനുഭവങ്ങളും ഉണ്ണികൃഷ്ണൻ പറക്കോട് പങ്കു വച്ചു. അന്ന് പി.സി.സതീഷ് ചന്ദ്രനായിരുന്നു, പ്രോഗ്രാം മേധാവി. നിലയത്തിന് റിയൽ എഫ്.എം എന്ന പേരു് അദ്ദേഹമാണ് നിർദ്ദേശിച്ചത്. (അത് വിവിധ് ഭാരതി മലയാളം എന്ന് പൊടുന്നനെ മാറ്റിയത് ഈ പുതുവത്സരദിനത്തിലാണ്). അവിടെ നിന്ന് കൂടുതൽ മലയാളം പരിപാടികൾ ആരംഭിക്കാനായി. നാഗർകോവിൽ നിലയത്തിലും പ്രവർത്തിച്ചു.
സർവ്വീസിലെ അവസാന വർഷങ്ങൾ തിരുവനന്തപുരം നിലയത്തിലായിരുന്നു.'മൻ കീ ബാത്' പരിപാടി തുടങ്ങിയ കാലം മുതൽ ,കഴിഞ്ഞ വർഷം റിട്ടയർ ചെയ്യുന്നതു വരെയും അതിന്റെ മലയാള പരിഭാഷ അവതരിപ്പിച്ചത് ഉണ്ണികൃഷ്ണൻ പറക്കോടായിരുന്നു.
 
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങൾക്കനുസൃതമായി ആകാശവാണിയിൽ നവീകരണം ഉണ്ടായിട്ടില്ലന്ന് അദേഹം പറഞ്ഞു. അന്തരീക്ഷത്തിൽ സിഗ്നൽ ട്രാഫിക്ക് കൂടിയതോടെ, ആലപ്പുഴയിലേതുൾപ്പെടെയുള്ള മീഡിയം വേവ് നിലയങ്ങളുടെ പ്രക്ഷേപണ പരിധി ചുരുങ്ങി. എഫ്.എം. ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ച് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമായിരുന്നു.ഇന്ത്യയിൽ പലയിടത്തും സ്ഥാപിച്ച ഡി.ആർ.എം. ട്രാൻസ്മിറ്ററുകളിൽ നിന്നുള്ള പ്രക്ഷേപണം റിസീവറുകയില്ലാത്തതു കാരണം എവിടെയും കിട്ടുന്നില്ല.എന്നിട്ടും ആ ട്രാൻസ്മിറ്ററുകൾ വാങ്ങിക്കൂട്ടിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
ആകാശവാണി ഇന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ഈ ജനകീയ മാദ്ധ്യമത്തിൽ ജനപ്രതിനിധികർക്ക് തീരെ താല്പര്യമില്ല. പ്രക്ഷേപകരുടെ കാലും കൈയ്യും കെട്ടിയിടപ്പെട്ടിരിക്കുകയാണ്.
ഈ അവസ്ഥയ്ക്ക് പൊതു സമൂഹവും ഉത്തരവാദിയാന്ന്. തിരുത്തൽ ശക്തിയാകാൻ അവർക്ക് കഴിയുന്നില്ല.
ആകാശവാണി ശബ്ദശേഖരം ജനങ്ങളുടെ പൊതുസ്വത്താണ്. അത് അവർക്ക് സൗജന്യമായി ലഭ്യമാക്കണമെന്നും ഉണ്ണികൃഷ്ണൻ പറക്കോട് പറഞ്ഞു.
 
സ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അച്ഛൻ വാങ്ങി, ഒരാൾ പൊക്കമുള്ള സ്റ്റാന്റിൽ വച്ച കെൽവിനേറ്റർ റേഡിയോ കേട്ടുകൊണ്ടാണ് തന്റെ ആകാശവാണി ബന്ധത്തിന് തുടക്കമിട്ടതെന്ന് എസ്.ഗോപാലകൃഷ്ണൻ പറഞ്ഞു. "അച്ഛൻ അതിനെ 'കേൾവിനേറ്റർ ' എന്നാന്ന് വിളിച്ചിരുന്നത്". 
 
ആദ്യമായി ഇടപഴകിയ മാദ്ധ്യമം റേഡിയോയാണ്. സ്ക്കൂളിൽ പഠിക്കുമ്പോൾ 'ബാലലോക'ത്തിൽ പങ്കെടുത്തു. ഞായറാഴ്ചകളിൽ ആ പരിപാടി കേട്ട്,അമ്മാവന് കത്തെഴുതി ,പേര് വായിച്ചു കേൾക്കാൻ കാത്തിരുന്ന കാലം. ബിരുദ പഠന കാലത്ത് സ്ഥിരമായി കർണ്ണാടക, ഹിന്ദുസ്ഥാനി കച്ചേരികൾ കേൾക്കാൻ തുടങ്ങി. കോട്ടയത്തെ രഞ്ജിനി സംഗീത സഭയിൽ കച്ചേരികളും കേട്ടതോടെയാണ് തന്റെ സംഗീതഭ്രമത്തിന് അസ്തിവാരമിടപ്പെട്ടത്.
1984 ഡിസം 14 ന് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി കോഴിക്കോട് നിലയത്തിൽ ചേർന്നു. എൻ.എൻ.കക്കാടൊഴികെയുള്ള ഉന്നതശീർഷരായ പ്രക്ഷേപകരൊക്കെ വിരമിച്ചു കഴിഞ്ഞിരുന്നു.
"റേഡിയോ, ആകാശവാണിക്കു മുന്നിലെ കടൽ പോലെ, അന്തമില്ലാത്ത ഒന്നാന്നെന്ന് മനസിലായിത്തുടങ്ങി".
അന്ന് ശ്രോതാക്കൾ ഏറെയുണ്ടായിരുന്നു."പക്ഷേ, ആകാശവാണിയുടെ അകമെയുള്ള ജീർണ്ണത തുടങ്ങിക്കഴിഞ്ഞു. പശ്ചാത്യ പരിഷ്കൃത നാഗരികതയിലേതു പോലെ , സ്വയം നവീകരിക്കാനുള്ള ഉൾശേഷി ഉദ്യോഗസ്ഥനിരയിലെ മുകൾത്തട്ടിലുള്ളവർക്കില്ല".
കോഴിക്കോട്ടെ ജീവിതം പിൽക്കാലത്ത് ആഴത്തിൽ സ്വാധീനിച്ചു.
1987-ൽ തിരുവനന്തപുരം നിലയത്തിലെത്തി. ആനി മസ്ക്രീനിന്റെ തറവാട്ടുപുരയിടത്തിലെ വീട്ടിലയായിരുന്നു , താമസം. അതു വലിയ ഊർജ്ജം പകർന്നു നൽകിയതായി ഗോപാലകൃഷ്ണൻ ഓർക്കുന്നു."പ്രഭാതഭേരി പരിപാടി മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്ര പോലത്തെ തീവ്രതയിലായിരുന്നു , നടത്തിയിരുന്നത്". അത് , കർക്കശമായ വിമർശന സ്വഭാവമുള്ള വാർത്താബദ്ധ പരിപാടിയായിരുന്നു.
ആദ്യമായി സ്ക്രിപ്റ്റ് വായിപ്പിച്ചത് ഉണ്ണികൃഷ്ണൻ പറക്കോടായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ ഒരാനയെ അടിച്ചു കൊന്നതിനെക്കുറിച്ചുള്ള ആ സ്ക്രിപ്റ്റ് വളരെ വൈകാരികമായാണ് വായിച്ചത്.
അക്കാലത്തുണ്ടായ സോവിയറ്റ് യൂണിയന്റെ പതനം ജീവിതവീക്ഷണത്തെ സ്വാധീനിച്ചു. ഗാന്ധിജിയെ ഗൗരവതരമായി വായിക്കാൻ തുടങ്ങി. സമകാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച്,പുതിയ രീതിയിൽ 'ഗാന്ധിമാർഗ്ഗം ' അവതരിപ്പിച്ചു.
പിന്നീട് ജീവിതസഖിയായിത്തീർന്ന റീന എം.ജേക്കബ്ബുമായുള്ള തീവ്രാനുരാഗം കാരണം 1991-ൽ , അവർ ജോലി ചെയ്യുന്ന തൃശൂർ നിലയത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി. വേളിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ജി.വേണുഗോപാൽ,'ചന്ദന മണിവാതിൽ പാതി ചാരി...' എന്ന ഗാനമാലപിച്ചത് ഗൃഹാതുരമായ ഓർമ്മയാണിപ്പോഴും.
തൃശൂർ ജീവിതം ഏറെ സംതൃപ്തി നൽകിയ കാലമായിരുന്നുവെന്ന് എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു. നാല് വർഷം തുടർച്ചയായി ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചു. ശബ്ദത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയ പരീക്ഷണങ്ങൾ നടത്തി.'അവസാനത്തെ ഇല' എന്ന പേരിൽ പരിസ്ഥിതി പ്രക്ഷേപണം, കഠോപനിഷത്തിനെ അടിസ്ഥാനമാക്കിയുള്ള റേഡിയോ ആവിഷ്ക്കാരമായ 'ശ്രദ്ധ', മേധാ പട്ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ' നീക്കി ബാക്കി' തുടങ്ങിയ ധാരാളം പരിപാടികൾ . 'ഗാന്ധിമാർഗ്ഗം' പരിപാടിയുടെ തുടർച്ചയും അവിടെയുണ്ടായി.നിരഞ്ജനയുടെ 'ചിരസ്മരണ' നോവലിനെ ആസ്പദമാക്കി എഴുതിയ നാടകം പി.ബാലനുമൊത്താണ് സംവിധാനം ചെയ്തത്."അസാധാരണമായ പരീക്ഷണങ്ങൾ നടത്തിയ മുൻപേ പറന്ന പക്ഷിയായിരുന്നു , പി. ബാലൻ".
ഊട്ടി നിലയത്തിലും പ്രവർത്തിച്ചു. തൊട്ടടുത്ത നഗരത്തിൽ പോലും പ്രക്ഷേപണം കിട്ടില്ല. 'വന്യജീവികൾക്കായുള്ള ആദ്യ റേഡിയോ നിലയം' എന്നായിരുന്നു, അതെക്കുറിച്ച് ചിലർ പറഞ്ഞിരുന്നത്. ഫേൺഹില്ലിൽ പോയി നിത്യചൈതന്യ യതിയുമായി അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്തെങ്കിലും അത് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞില്ല. പൊതു പണം പാഴായിപ്പോകുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആ നിലയം. അത്തരത്തിലുള്ള നിലയങ്ങളാണ് ആകാശവാണി അഭിമുഖീകരിക്കുന്ന തകർച്ചയുടെ ഒരു കാരണം.
പ്രോഗ്രാം സ്റ്റാഫ് അസോസിയേഷന്റെ പ്രസിഡന്റായതിനാൽ ഡൽഹി നിലയത്തിലേക്ക് സ്ഥലം മാറ്റം കിട്ടി." അത് പുതിയ ലോകം തുറന്നു. ഇന്ത്യയേയും ലോകത്തേയും മനസിലാക്കാനായി... വിവിധ ദേശീയതകളുടെ പ്രതിനിധികളായിരുന്നു, ഒപ്പം പ്രവർത്തിച്ചവർ".
പത്തു വർഷത്തോളം ആകാശവാണി ദേശീയ ശബ്ദ ശേഖര വിഭാഗത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. ലോകത്ത ഏറ്റവും വലിയ ശബ്ദ ശേഖരം ആകാശവാണിയിലാണ്." ആ ടേപ്പുകൾ നിവർത്തിയിട്ടാൽ പത്തു തവണയെങ്കിലും ഭൂമിയെ ചുറ്റാൻ കഴിയും".
 
പക്ഷേ, ശബ്ദലേഖനം ചെയ്യപ്പെട്ട ആ സാംസ്ക്കാരിക പൈതൃകം അനാഥമായി കിടക്കുകയാണവിടെയെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. നൂറോളം പരിപാടികളുടെ സി.ഡികൾ മാത്രമാണ് പുറത്തിറക്കിയത്. "ശബ്ദശേഖരങ്ങളെ കൊല്ലുന്ന ബ്യൂറോക്രസിയാണ് അതിനു കാരണക്കാർ . ക്രിമിനൽ കുറ്റമാണത്".
 
അന്താരാഷ്ട്ര മാനദണങ്ങൾ പാലിച്ചല്ല, ശബ്ദ ശേഖരം സൂക്ഷിക്കപ്പെടുന്നതും, ടേപ്പിൽ നിന്ന് സി.ഡി യിലേക്ക് മാറ്റപ്പെടുന്നതും. ഏറ്റവും ആധുനികമായ സോഫ്റ്റ്വെയർ ഉപയാഗിച്ചിട്ടും അപൂർവ്വമായ പരിപാടികൾ ഡിജിറ്റൈസ് ചെയ്യപ്പെട്ടപ്പോൾ, അവയുടെ യഥാർത്ഥ ഗുണനിലവാരം നിലനിർത്താൻ കഴിഞ്ഞില്ലന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ എന്ന പോലെയാണ് ശബ്ദലേഖനങ്ങൾ പുറം രാജ്യങ്ങളിൽ സംരക്ഷിക്കപ്പെടുന്നത്. 18 ഡിഗ്രി താപനിലയിലാണ് ടേപ്പുകൾ സൂക്ഷിക്കപ്പെടേണ്ടത്. ഇൻഡോർ നിലയത്തിൽ കഠിനമായ വേനലുകളിൽ അനാഥമായിക്കിടന്നിരുന്നു, കുമാർ ഗന്ധർവയുടെ നൂറു മണിക്കൂറോളം വരുന്ന ശബ്ദലേഖനങ്ങൾ ..ഡിജിറ്റലൈസ് ചെയ്യപ്പെട്ടാലും മദർ ടേപ്പുകൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.
 
2007ൽ ആകാശവാണിയിൽ നിന്ന് രാജിവച്ചു. പടക്കളത്തിൽ നിന്ന് ഓടി രക്ഷപെട്ട പടനായകനായി അന്ന് തന്നെ വിമർശിച്ചവരുണ്ട്.റേഡിയോ മാംഗോയുടെ കണ്ണൂർ,ദുബായ് നിലയങ്ങളിൽ സ്റ്റേഷൻ ഹെഡായി പ്രവർത്തിച്ചു. ദുബായ് നിലയത്തിൽ പ്രഭാതഭേരിയുടെ മാതൃകയിൽ ചെയ്ത പരിപാടിക്ക് ഏറെ ശ്രോതാക്കളുണ്ടായിരുന്നതായി ഗോപാലകൃഷ്ണൻ പറഞ്ഞു.
 
ഐ.സി.യുവിൽ നിന്ന് തള്ളപ്പെട്ടു പോയ രോഗിയുടെ അവസ്ഥയിലാണിന്ന് ആകാശവാണിയെന്ന് അദ്ദേഹം പറഞ്ഞു. അത് കാലഹരണപ്പെട്ടു. പൊതു പണം പാഴാക്കുന്ന വെള്ളാനയാണത്.അതിന്റെ തിരോധാനം പരിണാമ സിദ്ധാന്തത്തിലധിഷ്ഠിതമാണന്നും ഗോപാലകൃഷ്ണൻ നിരീക്ഷിച്ചു.
 
റേഡിയോ, പക്ഷേ, മറ്റു രീതികളിൽ അതിജീവിക്കും. 2019 -ൽ ഡൽഹിയിലുണ്ടായ വർഗ്ഗീയ കലാപ കാലത്താണ് പോഡ്‌കാസ്റ്റിലേക്ക് തിരിഞ്ഞതെന്ന് , 100 എപ്പിസോഡുകൾ അടുത്തിടെ പൂർത്തിയാക്കിയ 'ദില്ലി ദാലി'യെക്കുറിച്ച് അദ്ദേഹം പറഞ്ഞു. "ഇപ്പോൾ എന്റെ മുഖ്യ ആവിഷ്ക്കാര മാദ്ധ്യമമതാണ്".പെട്ടെന്ന് അവസാനിക്കാത്തതും , ദീർഘവുമായ - ലോങ്ങ് ഫോർമാറ്റ് - പോസ്റ്റുകളാണതിൽ. പറയാൻ വ്യത്യസ്തമായതെന്തെങ്കിലും ഉണ്ടാകണം. അവ മനുഷ്യകഥാനുഗായികളാന്നെങ്കിൽ നിലനില്ക്കുമെന്ന് പല രാജ്യങ്ങളിലേയും പോഡ്കാസ്റ്റുകൾ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അസാധാരണരായ മനുഷ്യരുടെ കഥകൾക്ക് കേഴ് വിക്കാരുണ്ട്. ഇന്ത്യയിൽ പോഡ്കാസ്റ്റുകൾ അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാൽ,ഇപ്പോൾ വരുമാനമൊന്നും ലഭിക്കുന്നില്ലന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
 
രസകരമായ രണ്ട് അനുഭവങ്ങളും ഗോപാലകൃഷ്ണൻ പങ്കു വച്ചു. കേട്ടറിഞ്ഞതാണ് ഒന്ന്. വി.കെ എൻ ഉറൂബിന് ഒരു കത്തയച്ചു. വിലാസം ഇങ്ങനെയായിരുന്നു ;
'ഉറൂബ്, ആകാശവാണി, കോഴിക്കോട് - 1,ഏറിയാൽ 2 '.
മറ്റൊന്ന് നേരനുഭവമാണ്. തിടുക്കത്തിൽ എന്തോ വിവർത്തനം ചെയ്യുകയായിരുന്ന എസ്. രമേശൻ നായർ പറഞ്ഞു;രണ്ടുതരം ജനവി ഭാഗങ്ങൾ കേരളത്തിലുണ്ട് :ഗവർണ്ണറും അവർണ്ണരും.ഗവർണ്ണർ പറയുന്നു;അവർണ്ണർ അത് വിവർത്തനം ചെയ്യുന്നു!
 
ഷഹീൻ, വിനീഷ് വിച്ചു , വി.എം.രാജ് മോഹൻ ,ടി.വി. പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'എന്റെ ആകാശവാണിക്കാലം : ഭാഗം 14' ശബ്ദലേഖനം യൂട്യൂബിലെ മീഡിയ വേവ്സ് ചാനലിൽ ലഭ്യമാണ്. ലിങ്ക്:


 

Sunday, 25 April 2021

ആകാശത്ത് നിന്ന് ഹൃദയത്തിലേക്ക് ....

ആകാശവാണി എന്നാൽ
ആകാശത്തു നിന്നുള്ള ശബ്ദം
അഥവാ അശരീരി.
ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കു നേരെയെത്തുന്ന
ശബ്ദം. ഇന്ത്യാക്കാർ ഈ അശരീരി ആദ്യം കേട്ടത് 1923 ജൂണിലായിരുന്നു. റേഡിയോപ്രക്ഷേപണത്തിൽ കൗതുകംമൂത്ത്, ഒരുപറ്റം ആളുകൾ ചേർന്ന് ബോംബെയിൽ സ്ഥാപിച്ച റേഡിയോ ക്ലബ്ബായിരുന്നു ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തിനു വഴിയൊരുക്കിയത്. ഏതാനും കിലോമീറ്ററുകൾ മാത്രമായിരുന്നു പ്രക്ഷേപണപരിധി. എന്തായാലും, തുടക്കം മോശമായില്ല. അക്കൊല്ലം നവംബറിൽത്തന്നെ
കൽക്കത്തയിലും റേഡിയോ പ്രക്ഷേപണം തുടങ്ങി. അടുത്തവർഷം ജൂലൈ 31 ന്
മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ്ബും റേഡിയോ പ്രക്ഷേപണം തുടങ്ങി.

1927 ജൂലൈ 23 ന് ഇന്ത്യൻ ബ്രോഡ്
കാസ്റ്റിങ് കമ്പനി (ഐ.ബി.സി)
നിലവിൽ വന്നു. അതോടെ റേഡിയോപ്രക്ഷേപണത്തിന് ഒരു ഔദ്യോഗികരൂപം കൈവന്നു. അതിന്റെ കീഴിൽ ബോംബെയിലാരംഭിച്ച റേഡിയോനിലയം ഉദ്ഘാടനം ചെയ്തത് വൈസ്രോയി
ലോർഡ് ഇർവിനായിരുന്നു. ആ വർഷം ആഗസ്റ്റ് 26 ന് കൽക്കത്തയിലും സർക്കാർ
റേഡിയോ നിലയം തുടങ്ങി. പക്ഷേ, ഇതു രണ്ടും അധികകാലം നീണ്ടുനിന്നില്ല. 1930 മാർച്ച് 1 ന് ഐ.ബി.സി നിർത്തലാക്കപ്പെട്ടു.
തുടർന്ന്, അക്കൊല്ലം ഏപ്രിൽ 1 ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് നിലവിൽ വന്നു. തൊഴിൽ-വ്യവസായ വകുപ്പിന്റെ
കീഴിലായിരുന്നു അത്. ലയണൽ ഫീൽഡൺ ആദ്യത്തെ കൺട്രോളർ ഓഫ് ബ്രോഡ്കാസ്റ്റിങ്ങായി ചുമതലയേറ്റു. അങ്ങനെ,ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം വ്യാപകമാകാൻ തുടങ്ങി.

*ആകാശവാണി വരുന്നു*

'ആകാശവാണി' എന്ന പേര്
റേഡിയോ പ്രക്ഷേപണത്തിൽ ആദ്യം ഉപയോഗിച്ചത് മൈസൂരിലായിരുന്നു.
തന്റെ വസതിയായ വിത്തൽ വിഹാറിൽ 1935 സെപ്തംബർ 30 ന് മൈസൂർ മഹാരാജാസ് കോളജ് പ്രിൻസിപ്പലും സൈക്കോളജി പ്രൊഫസറുമായിരുന്ന
ഡോ. എം .വി ഗോപാലസ്വാമി സ്ഥാപിച്ച സ്വകാര്യ റേഡിയോ നിലയത്തിൽ നിന്നാണ്
“ആകാശവാണി' എന്ന പേരിന്റെ തുടക്കം.ഫിലിപ്സിന്റെ ഒരു മിനി ട്രാൻസ്മിറ്റർ അഥവാ പ്രക്ഷേപിണി ഉപയോഗിച്ച് ദിവസവും ഒരു മണിക്കൂർ, ഷോർട്ട് വേവിലൂടെ
വിദ്യാഭ്യാസപരിപാടികൾ അദ്ദേഹം പ്രക്ഷേപണം ചെയ്തു. ആറു വർഷം ആ റേഡിയോനിലയം അദ്ദേഹം ഒറ്റയ്ക്ക് തന്നെ നടത്തി. പിന്നീട് അത് മൈസൂർ മുൻസിപ്പാലിറ്റിക്ക് കൈമാറുകയായിരുന്നു. 1942 ജനുവരി 1 ന് മൈസൂർ
മഹാരാജാവ് റേഡിയോനിലയം ഏറ്റെടുത്തു.ഗോപാലസ്വാമിയുടെ സഹപ്രവർത്തകനായ
പ്രൊഫ. എൻ കസ്തൂരി റേഡിയോനിലയത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി
ചുമതലയേറ്റു. കുറച്ചുകാലത്തേക്ക് ഡോ.ഗോപാലസ്വാമി ഡയറക്ടറായി തുടർന്നു.


ഇക്കാലത്താണ് റേഡിയോനിലയത്തിന്
അനുയോജ്യമായൊരു പേര് വേണമെന്ന നിർദ്ദേശം ഉയരുന്നത്. “ആകാശവാണി'
എന്ന പേര് കണ്ടെത്തിയത് ആരാണെന്നത് ഇപ്പോഴും തർക്കവിഷയമാണ്.
എന്തായാലും എൻ. കസ്തൂരിയുടെ
കാലത്താണ് മൈസൂർ റേഡിയോനിലയം
"ആകാശവാണി' എന്ന് അറിയപ്പെട്ടു
തുടങ്ങിയത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ
ഇക്കാലത്ത് “ആകാശവാണി' എന്ന പേരിൽ ഒരു കവിത എഴുതിയിരുന്നു. 1938 -ൽ കൽക്കത്തയിലെ ആൾ ഇന്ത്യ റേഡിയോയുടെ ഷോർട്ട് വേവിലുള്ള പ്രക്ഷേപണത്തിന്റെ
ഉദ്ഘാടനത്തിന് അദ്ദേഹം ആ കവിത വായിച്ചു.അതിനാൽ “ആകാശവാണി' എന്ന പേര്
അദ്ദേഹത്തിന്റെ സംഭാവനയാണെന്നു
വാദിക്കുന്നവരുമുണ്ട്.

1936 ജൂൺ 8 ന് ഇന്ത്യ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് ആൾ ഇന്ത്യ റേഡിയോ ആയി മാറി. സ്വാതന്ത്ര്യലബ്ധിക്കു
ശേഷം, 1956 ലാണ് ആൾ ഇന്ത്യ റേഡിയോയ്ക്ക്
'ആകാശവാണി' എന്ന പേരു കൂടി ഔദ്യോഗികമായി 
സ്വീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ആൾ ഇന്ത്യ റേഡിയോയുടെ കീഴിൽ ഇന്ത്യയിൽ
ആറും പാകിസ്ഥാനിൽ മൂന്നും റേഡിയോനിലയങ്ങളാണുണ്ടായിരുന്നത് : ഡൽഹി,ബോംബെ, കൽക്കത്ത, മദ്രാസ്, തിരുച്ചിറപ്പള്ളി, ലക്നൗ എന്നിവിടങ്ങളിലായിരുന്നു
ഇന്ത്യയിലെ നിലയങ്ങൾ. എന്നാൽ, നാട്ടുരാജ്യങ്ങളുടെ കീഴിൽ തിരുവനന്തപുരത്തുൾപ്പടെ ചില ചെറുനിലയങ്ങളും പ്രവർ
ത്തിച്ചിരുന്നു. അതാണ് 1943 മാർച്ച് 12 ന് ആരംഭിച്ച  തിരുവിതാംകൂർ റേഡിയോ.

സ്വാതന്ത്ര്യാനന്തരം ആൾ ഇന്ത്യ റേഡിയോയുടെ വളർച്ച
അത്ഭുതാവഹമായിരുന്നു. ഇന്ന് ഇന്ത്യയിലെമ്പാടുമായി ആകാശവാണിക്ക് 414 നിലയങ്ങളുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളിലെ കാർഗിലിലും ബംഗാൾ ഉൾക്കടലിലെ
ആന്തമാൻ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട്ബ്ലയറിലും ലക്ഷദ്വീപിലെ കവരത്തിയിലുമടക്കം വിദൂരസ്ഥവും അവികസിത
വുമായ പ്രദേശങ്ങളിൽ വരെ റേഡിയോനിലയങ്ങളുണ്ട്. അവ 23 ഭാഷകളിൽ നിത്യവും പരിപാടികൾ പ്രക്ഷേപണം
ചെയ്യുന്നു. മിനിക്കോയിക്കാരുടെ മഹൽ,ആന്തമാനിസ്, നിക്കോബാറിസ്, കൊങ്കണി,സാന്താൾ, മണിപ്പൂരി, കാശ്മീരി, ഭോജ്പുരി
എന്നിങ്ങനെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്ന പ്രാദേശികഭാഷകളിലും അവയുടെ
രൂപഭേദങ്ങളിലും വരെ ആകാശവാണി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. ലിപി
പോലുമില്ലാത്ത ധാരാളം ഭാഷകളും അവയുടെ കലാസാംസ്കാരികപൈതൃകവും ശബ്ദരൂപങ്ങളായി സംരക്ഷിക്കപ്പെടുന്നത് ഈ
റേഡിയോപ്രക്ഷേപണങ്ങളിലൂടെയാണ്.
പ്രത്യേക വാർത്താ ബുള്ളറ്റിനുകൾ തുടങ്ങി സംസ്കൃതത്തെ പുനരുജ്ജീവിപ്പിക്കാനും
ആകാശവാണിക്കു കഴിഞ്ഞു. പുതിയ അനേകായിരം പദങ്ങളും പ്രയോഗങ്ങളും അങ്ങനെ സംസ്കൃതഭാഷയിൽ കുടിയേറി.
ആകാശവാണി, അപ്രത്യക്ഷമായിക്കൊണ്ടിരുന്ന നാടൻ സംഗീതത്തെയും മറ്റനവധി കലാരൂപങ്ങളേയും എല്ലാ വിഭാഗത്തിനും പരിചയപ്പെടുത്തി. 'വിവിധഭാരതി' എന്ന ജനപ്രിയ വിനോദചാനലിലൂടെ 1957 മുതൽഹിന്ദി ചലച്ചിത്രഗാനങ്ങളെ ഇന്ത്യ മുഴുവൻ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ ഐക്യം
ഊട്ടിയുറപ്പിക്കാൻ സംഗീതത്തിനു കഴിയുമെന്നു നിസ്സംശയം തെളിയിക്കപ്പെട്ടു. ഫുട്ബാൾ,ക്രിക്കറ്റ് കളികളുടേയും ദേശീയ, പ്രാദേശിക ഉത്സവങ്ങളുടേയും ദൃക്സാക്ഷിവിവരണങ്ങളും ഈ ഐക്യത്തെ ശക്തിപ്പെടുത്തുന്ന
തിൽ പങ്കുവഹിക്കുന്നുണ്ട്.

*മഹാത്മാഗാന്ധി സ്റ്റുഡിയോയിൽ*

ദേശീയദുരന്തങ്ങൾ ഉണ്ടാകുമ്പോൾ
റേഡിയോ വലിയ സഹായമാണ് ചെയ്തിരുന്നത്. ഇന്ത്യാവിഭജനകാലത്ത് പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികളെ താത്
ക്കാലികമായി പാർപ്പിച്ചിരുന്ന ഹരിയാനയിലെ
കുരുക്ഷേത്രത്തിലെത്താൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞില്ല. അദ്ദേഹം 1947 നവംബർ 12ന് ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ നടത്തിയ പ്രാർത്ഥനായോഗത്തിലൂടെ
അവരോടു സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരേയൊരു ആകാശവാണി സന്ദർശനമായിരുന്നു , ഇത്.
ഈ ചരിത്ര സന്ദർശനത്തിന്റെ സ്മരണ പുതുക്കാൻ 2000 മുതൽ എല്ലാ വർഷവും
ഈ ദിവസം പൊതുജന സേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day)
ആചരിച്ചു വരുന്നു.
വർഗ്ഗീയ ലഹളകളാൽ കലുഷിതമായിരുന്ന സ്വാതന്ത്യാനന്തര കാലത്ത്, ഗാന്ധിജിയുടെ പ്രാർത്ഥനായോഗങ്ങളിലെ പ്രസംഗങ്ങൾ ശബ്ദലേഖനം ചെയ്ത് ഇന്ത്യയിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ
വാക്കുകൾ  ലഹളകളുടെ കാഠിന്യം കുറയ്ക്കാൻ വലിയൊരളവോളം സഹായിച്ചിട്ടുണ്ട്.

*മദ്രാസിൽ നിന്ന് തുടക്കം*

റേഡിയോ മലയാളത്തിൽ ശബ്ദിക്കാൻ തുടങ്ങിയത് 1939 ലെ തിരുവോണനാളിലായിരുന്നു. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ
ഭാഗമായിരുന്ന മലബാർ പ്രവിശ്യയിലുള്ള പാലക്കാട്ടെ കൊല്ലങ്കോട് രാജാവ് സർ വാസുദേവരാജയുടെ ഒരു സന്ദേ
ശത്തോടെ മദ്രാസ് നിലയത്തിൽ നിന്നായിരുന്നു ആദ്യത്തെ മലയാളം റേഡിയോപ്രക്ഷേപണം. അവിടെ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന
ജി.പി.എസ് .നായരായിരുന്നു അതിന് മുൻകൈയെടുത്തത്.ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളാ
യിരുന്നു, അദ്ദേഹം.

മദ്രാസ് മലയാളിസമാജത്തി
ന്റെ ഭാരവാഹിയായിരുന്ന കെ. പത്മനാഭൻനായർ പ്രൊഡക്ഷൻ അസിസ്റ്റന്റായി മലയാള പ്രക്ഷേപണത്തെ സമ്പന്നമാക്കി. പ്രക്ഷേപണ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് അദ്ദേഹത്തി
ന്റേത്. തമ്പുര ആർട്ടിസ്റ്റായി കെ.രാഘവൻ,തന്റെ സംഗീത ജീവിതം ആരംഭിച്ചതും പി  ഭാസ്കരൻ റേഡിയോയ്ക്കായി ഗാനങ്ങളെഴുതിത്തുടങ്ങുന്നതും
പി.ലീല ഗായികയായി അറിയപ്പെടാൻ തുടങ്ങിയതും മദ്രാസ് നിലയത്തിലെ മലയാളം പരിപാടികളിലൂടെയാണ്.
 മദ്രാസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം മാതൃഭാഷാസ്നേഹികൾ റേഡിയോ നാടകങ്ങളും സംഗീതശില്ലങ്ങളും അവതരിപ്പിച്ചു. മലയാള
പ്രക്ഷേപണത്തിലെ ആദ്യ ചുവടുവപ്പുകൾ .
 
കേരളത്തിൽ ആദ്യത്തെ റേഡിയോനിലയം 
തുടങ്ങുന്നത് തിരുവനന്തപുരത്ത് . . തിരുവിതാംകൂർ രാജാവിന്റെ കാലത്ത്,1943 മാർച്ച് 12 നായിരുന്നു തുടക്കം.പേര്,ട്രാവൻകൂർ റേഡിയോ. മലയാളം, തമിഴ്,ഇംഗ്ലീഷ് ഭാഷ
കളിയിലായിരുന്നു, പരിപാടികൾ. ഇപ്പോഴത്തെ എം. എൽ.എ ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്തായിരുന്നു സ്റ്റുഡിയോ. 1950 ൽ ഈ നിലയം ഏറ്റെടുത്ത് , ആകാശവാണിയുടെ
ഭാഗമാക്കുന്നതിനായി ജി. പി .എസ് നായർ സ്പെഷ്യൽ ഓഫീസറായി നിയോഗിക്കപ്പെട്ടു.
അദ്ദേഹമാണ് തിരുവനന്തപുരം ആകാശവാണിനിലയം, സർ സി. പി രാമസ്വാമി അയ്യരുടെ
ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ 'ഭക്തിവിലാസം' കൊട്ടാരത്തിലേക്കു മാറ്റി
സ്ഥാപിച്ചത്. ആദ്യകാല സിനിമാഗാനരചയിതാവായ തിരുനയിനാർക്കുറിച്ചി മാധവൻനായർ, എസ്. രാമൻകുട്ടി നായർ, ജഗതി എൻ.
കെ ആചാരി തുടങ്ങിയവരെ നിയമിച്ചതും അദ്ദേഹമായിരുന്നു.
1950 ഏപ്രിൽ 14 ന് ആകാശവാണി കോഴിക്കോട് നിലയം സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഒപ്പം,കെ. പത്മനാഭൻ നായരും .

,മദിരാശിയിൽ നിന്ന്,
ഗാനരചിതാവും കവിയുമായ പി.ഭാസ്കരനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന്, ആകാശവാണിയിൽ നിയമിച്ചു. തുടർന്ന് പി.സി കുട്ടിക്കൃഷ്ണൻ (ഉറൂബ്), തിക്കോടിയൻ, ബി.എ ചിദംബരനാഥ് തുടങ്ങിയവരെയും
അവിടെ നിയമിക്കുകയുണ്ടായി. എൻ.എൻ കക്കാട്, അക്കിത്തം, കെ.എ കൊടുങ്ങല്ലൂർ, കെ രാഘവൻ, കെ .പി ഉദയഭാനു തുടങ്ങി സാഹിത്യകലാരംഗത്തെ പ്രതിഭ
കളുടെ വൻനിര കോഴിക്കോട് ആകാശവാണി നിലയത്തെ ധന്യമാക്കി.
കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയം തൃശൂരിൽ 1956 നവംബർ 4 ന് പ്രക്ഷേപണം ആരംഭിച്ചു. രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട നാളുകളായിരുന്നു അത്.
നെല്ലുൽപ്പാദനം കൂട്ടാൻ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ഇറക്കാൻ ഭാരതസർക്കാർ പ്രചാരണം തുടങ്ങി. അതിനുപകരിക്കുന്ന
വിവരങ്ങൾ കർഷകർക്കു നൽകാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 റേഡിയോ നിലയങ്ങൾ തുടങ്ങി. തൃശൂർ നിലയവും ഇതിന്റെ ഭാഗമായിരുന്നു. 1965 ൽ 'വയലും വീടും' എന്ന
പ്രതിദിനകാർഷികപരിപാടിയിലൂടെയായിരുന്നു സർക്കാർ കർഷകരുമായി സംവേദിച്ചത്. കേരളത്തിലെ മാധ്യമങ്ങളിലെ ആദ്യ പ്രതിദിനകാർഷിക
പരിപാടിയായിരുന്നു അത്. പിൽക്കാലത്ത് കൃഷിപാഠപരമ്പര തുടങ്ങിയതും തൃശൂർ നിലയമായിരുന്നു.

*എഫ് എം വരുന്നു*

1977 ജൂലൈ 23 ന് മദ്രാസിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം. പ്രക്ഷേപണം ആരംഭിക്കുന്നത്. പിന്നീട് പ്രാദേശിക നിലയങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എഫ്.എം നിലയങ്ങൾ ഉയർന്നുതുടങ്ങി.
റേഡിയോ പ്രക്ഷേപണത്തിൽ പുതിയൊരു യുഗത്തിന്റെ തുടക്കമായിരുന്നു അത്.
ഫ്രീക്വൻസി മോഡുലേഷൻ (Frequency Modulation) എന്ന പുതിയ പ്രക്ഷേപണസങ്കേതത്തിന്റെ ശബ്ദവ്യക്തത പുതിയ ശ്രവ്യാനുഭവം ശ്രോതാക്കൾക്കു സമ്മാനിച്ചു. അതുവരെ മീഡിയംവേവ് - ഷോർട്ട് വേവ് നിലയങ്ങളിലൂടെ, പലപ്പോഴും പൊട്ടലും ചീറ്റലുമൊക്കെ
ചേർന്ന് ശബ്ദായമാനമായ പ്രക്ഷേപണം കേട്ടുശീലിച്ചവരെ, ഒരു ടേപ്പ് റിക്കാർഡറിൽ നിന്ന്
കേൾക്കുന്ന ശബ്ദസൗകുമാര്യത്തോടെയുള്ള പാട്ടുകളും പ്രഭാഷണങ്ങളും ഏറെ ആകർഷിക്കാൻ തുടങ്ങി.
കേരളത്തിലെ ആദ്യത്തെ എഫ്. എം റേഡിയോ നിലയം 1989 നവംബർ 1 ന് കൊച്ചിയിലാണ് പ്രക്ഷേപണം തുടങ്ങിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും
ഭരണാധികാരികളെ നിശിതമായി വിമർശിച്ചു കൊണ്ടും, വ്യത്യസ്ത സംഗീതധാരകളെ
പരിചയപ്പെടുത്തിക്കൊണ്ടും ശ്രോതാക്കളുടെ ശബ്ദങ്ങളും നിരീക്ഷണങ്ങളും കൂടി ഉൾപ്പെ
ടുത്തിക്കൊണ്ടുമുള്ള കൊച്ചി നിലയത്തിന്റെ പുതിയ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒന്നോ രണ്ടോ ജില്ലകൾക്കു വേണ്ടിയുള്ള, പ്രാദേശിക നിലയം(local radio station) ആണ് കൊച്ചി.തുടർന്ന്, 2006-ൽ മഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ടതും പ്രാദേശിക നിലയം തന്നെ.
ഇവയുടെ ഉള്ളടക്കം ആ പ്രദേശത്തിലെ ജനജീവിതത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളവയായതിനാൽ ഈ പ്രക്ഷേപണത്തെ നാരോകാസ്റ്റിങ്ങ് (narrow casting) എന്ന് പറയുന്നത്. അതിനെക്കാൾ വളരെ പരിമിതമായ ഭൂപ്രദേശത്തു
മാത്രം ലഭിക്കുന്നവയാണ് 2006-ൽ ആരംഭിച്ച കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ. പരമാവധി 20 കിലോമീറ്റർ മാത്രമാണ് ഇവയുടെ പ്രക്ഷേപണ പരിധി. ഒരു ചെറിയ ജന സമൂഹത്തിന്റെ സ്വന്തം റേഡിയോയാണിവ. അവരുടെ നാട്ടുഭാഷയിൽ അവർ തന്നെ
തയ്യാറാക്കുന്ന പരിപാടികൾ. സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയാണ്
ഈ ചെറു റേഡിയോ നിലയങ്ങളുടെ നടത്തിപ്പുകാർ. റേഡിയോ ഡി.സിയാണ് (കഴക്കൂട്ടം), കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റിറേഡിയോ . മാനന്തവാടിയിലെ റേഡിയോ മാറ്റൊലി അടക്കം ഇന്ന് അവയുടെ എണ്ണം 12.

 കേരളത്തിൽ റേഡിയോ എന്നാൽ
ആകാശവാണി മാത്രമല്ലാതായത് 2008 ൽ , കോഴിക്കാട് 'റേഡിയോ മാംഗോ'ആരംഭിച്ചതോടുകയാണ്. ഇന്ന് 20-ൽ അധികം സ്വകാര്യ
എഫ്.എം നിലയങ്ങളുണ്ട്. അവയെല്ലാം പൂർണ്ണ
എന്റർടെയ്ൻമെന്റ് ചാനലുകളാണ്. ആകാശവാണിയുടെ
9 ചാനലുകൾ അടക്കം കേരളത്തിലെ എല്ലാ റേഡിയോ
ചാനലുകൾക്കും ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ
ശ്രോതാക്കളുണ്ട്. കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ പോലും
ഇന്റർനെറ്റ് ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്ന് ലോകത്തെവിടെയും തത്സമയം
കേൾക്കാം.
*****
*കുതിച്ചുചാട്ടം*
അതേ, സാങ്കേതിക രംഗത്ത് റേഡിയോയും
വലിയ കുതിച്ചുചാട്ടം നടത്തി.
ഇലക്ട്രോണിക്സിന്റെ വികാസത്തോടെ വിലകൂടിയ വലിയ റേഡിയോ സൈറ്റുകളിൽ നിന്നും കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ട്രാൻസിസ്റ്റർ സെറ്റുകളിലേക്ക് . പിന്നെ മൊബൈൽ ഫോണുകളിലേക്ക് . എഫ്. എം പ്രക്ഷേപണം വ്യാപകമായതോടെ പരമ്പരാ
റേഡിയോ സെറ്റുകൾ തന്നെ വിസ്തൃതിയിലേക്ക് പോവുകയാണ്. ഇന്റർനെറ്റിന്റെ വരവോടെ, കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈലും റേഡിയോ  കൂടിയായി. മാത്രല്ല,ആർക്കും ഓൺലൈനായി റേഡിയോ തുടങ്ങാവുന്നത്രയും ലളിതമാണ്, സാങ്കേതിക വിദ്യ. 
എണ്ണമറ്റ ഓൺലൈൻ റേഡിയോ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുന്നതാണ് 
നമ്മുടെ റേഡിയോ മാദ്ധ്യമരംഗം.

വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന്
റേഡിയോ പരിപാടികൾ കേട്ടകാലം,
അതിനും മുൻപ് പഞ്ചായത്ത് മൈതാനത്തോ, പാർക്കിലോ, ജംങ്ഷനിലോ സ്ഥാപിച്ച റേഡിയോ സെറ്റുകൾക്കു ചുറ്റുമിരുന്ന് വാർത്തകൾക്കും പാട്ടുകൾക്കും ചെവിയോർത്തിരുന്ന പഴയ നാളുകൾ. കമ്യൂണിറ്റി ലിസനിങ്ങ് (community listening) എന്ന 
ആ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ല.അതെല്ലാം ഇനി
ചരിതത്തിന്റെ ഭാഗം മാത്രം. റേഡിയോ സെറ്റിലൂടെയോ, ലൈവ് സ്ട്രീമിങ്ങിലൂടെയോ
റേഡിയോ പരിപാടികൾ കേട്ടാലും കൂടെ ആരുമുണ്ടാകില്ല.
റേഡിയോയ്ക്കൊരു കുടുംബ സദസുമില്ല. റേഡിയോ 
ശ്രവണം വ്യക്തിപരമായ പ്രവർത്തനമാണ്. അതൊരു
'പേഴ്സണൽ എന്റർടെയ്നറാ'ണ്.

*ഡി.ആർ.എം*

ഇന്റർനെറ്റ് അധിഷ്ഠിത പ്രക്ഷേപണത്തോടെ
വരുംകാലങ്ങളിൽ റേഡിയോയുടെ പരമ്പരാഗ പ്രസരണങ്ങളൊക്കെയും നിലയ്ക്കാനാണ് സാദ്ധ്യത.
പക്ഷേ, ഈ പരിവർത്തന ഘട്ടത്തിലും ആകാശവാണിയും ചില സ്വകാര്യ നിലയങ്ങളും 
ഭൂതല പ്രക്ഷേപണത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയാഗപ്പെടുത്തുന്നുണ്ട്.
ഡി.ആർ.എം അഥവാ ഡിജിറ്റൽ
റേഡിയോ മൊണ്ടിയേൽ (digital radio mon-diale, DRM) എന്നതാണ് ഈ പുതിയ പ്രക്ഷേപണസങ്കേതം.'ലോകവ്യാപകം' എന്നാണ് "മോണ്ടിയേൽ'
എന്ന ഇറ്റാലിയൻ പദത്തിന്റെ അർത്ഥം. 

ദേശങ്ങൾക്കതീതമായി, വളരെ വിസ്തൃതമായ ഭൂപ്രദേശങ്ങളിൽ ഡി.ആർ.എം പ്രക്ഷേപണം
സുവ്യക്തമായി കിട്ടും. ഡൽഹി, ബംഗാൾ ,ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 20-ൽ പരം
നിലയങ്ങളിൽ ആകാശവാണി ഈ ഡിജിറ്റൽ പ്രക്ഷേപണം
ആരംഭിച്ചിട്ടുണ്ട്. ഒരുപ്രസരണിയിൽ നിന്ന് എഫ്. എം , എ.എം. ഉൾപ്പെടെ വ്യത്യസ്തമായ മൂന്ന് പ്രക്ഷേപന്നങ്ങൾ വരെ നൽകാമെന്ന സൗകര്യമുണ്ട.
പക്ഷേ, ഡി ആർ എം-ൽ ഉള്ള ഡിജിറ്റൽ പ്രക്ഷേപണം കേൾക്കുന്നതിന് പ്രത്യേക റേഡിയോ സൈറ്റുകൾ വേണം. ഈ റേഡി
യോയിലെ ചെറിയ സ്ക്രീനിൽ ചിത്രങ്ങളും ടെസ്റ്റുകളും മറ്റും കിട്ടും. റേഡിയോയിൽ കേൾക്കുന്ന പ്രക്ഷേപണത്തിന്റെയോ വാർത്തയുടെയോ മറ്റു പരിപാടികളുടെയോ ടെക്സ്റ്റും
ചിത്രവും മറ്റും ശ്രോതാക്കൾക്ക്
പ്രിന്റെടുക്കാം. സേവ് ചെയ്തു സൂക്ഷിക്കാം.

റേഡിയോ നൈമിഷികമാധ്യമമാണെന്ന അതിന്റെ ജന്മദൗർബല്യം ഡി.ആർ.എം പ്രക്ഷേപ
ണത്തോടെ അവസാനിച്ചു..
പക്ഷേ, ഡി ആർ എം റേഡിയോ സൈറ്റുകൾക്ക് സാധാരണ ടെലിവിഷൻ സൈറ്റുകളെ
ക്കാളും വില നൽകേണ്ടിവരും. ഏകദേശംഒൻപതിനായിരത്തോളം രൂപ. ഇന്ത്യയിൽ ആരും അത് നിർമിക്കുന്നില്ല. മാർക്കറ്റിൽ ഡി.ആർ.എം.റേഡിയോ സൈറ്റുകൾ കിട്ടിത്തുടങ്ങിയിട്ടുമില്ല. ഡി.ആർ.എം പ്രക്ഷേപണം വ്യാപകമാകുമ്പോൾ പുതുതായി ഇറങ്ങുന്ന മൊബൈൽ ഫോണുകളിൽപ്പോലും അവ
ലഭ്യമായിത്തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ട്.

 ചില പുതിയ മോഡൽ കാറുകളിൽ ഇൻ - ബിൽറ്റ് ഡി.ആർ.എംറേഡിയോ സെറ്റുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് അവ വാങ്ങാൻ കഴിയുന്നെങ്കിൽ
മാത്രമേ ഈ പ്രക്ഷേപണത്തിന് ഭാവിയുള്ളൂ. ഇപ്പോൾ അൻപതു രൂപയ്ക്കു പോലും എഫ്.എം റേഡിയോസെറ്റുകൾ കിട്ടും. മൊബൈലിലും റേഡിയോ കേൾക്കുന്നവർ അനുദിനം വർദ്ധിച്ചു വരുകയും ചെയ്യുമ്പോൾ 
ഡി.ആർ.എം ആർക്കുവേണം ?

കേൾക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചായാലും,
 പുതുകാലത്തും റേഡിയോ നമ്മുടെ ജീവിതത്തിലെ അതിശക്തമായ സാന്നിധ്യമാണ് . മാദ്ധ്യമ പ്രളയത്തിനു
നടുവിലും റേഡിയോ പ്രക്ഷേപണങ്ങൾക്ക് എല്ലാ സമൂഹത്തിലും ജനങ്ങൾ
കാതോർക്കുന്നത്, അതിന്റെ ബഹുസ്വരത കാരണമാണ്.
ഓരോ ജനസമൂഹത്തിന്റെയും ഭാഷയെ, സംസ്ക്കാരത്തെ, ജീവിതരീതികളെ , പൈതൃകത്തെ, പാരമ്പര്യത്തെ , ഈ റേഡിയോ
 പ്രക്ഷേപണങ്ങൾ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും
ചെയ്യുന്നു. പാർശ്വവല്കൃതർക്കും, ദുർബല ജനവിഭാഗങ്ങൾക്കും
, അവരുടെ ജീവിതത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന മാദ്ധ്യമം (intimate medium) എന്ന നിലയിൽ അത് എന്നും ഗുരുവും വഴികാട്ടിയും വിനോദോപാധിയുമാണത്. 

ഹൃദയത്തോടു ചേർത്തുവയ്ക്കാവുന്ന മാധ്യമമാണത്.


Friday, 23 October 2020

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം-അക്കിത്തം


"എന്റെ കവിതയും എന്റെ ആത്മകഥയും ഒന്നുതന്നെയാണ്”എന്ന് പ്രഖ്യാപിച്ച അക്കിത്തം അച്ച്യുതൻ നമ്പൂതിരി 1955ൽ സ്ക്രിപ്റ്റ് റൈറ്ററായി ആകാശവാണി കോഴിക്കോട് നിലയത്തിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. അതിനു മുൻപ്,ചോരതുടിയ്ക്കുന്ന പ്രായത്തിൽ തന്നെ, തന്റെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പൊളിച്ചെഴുതി. 

ഹൃഗ്വേദത്തിലെ അവസാനഭാഗത്തുള്ള ‘സംവാദസൂക്തം”വായിച്ച്,അതിനെ ‘ആദ്യ കമ്മ്യൂണിസ്റ്റ് കൃതി’യായി കണ്ടറിഞ്ഞ തീവ്ര ഇടതുപക്ഷക്കാരനായിരുന്നു, അക്കിത്തം.അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ വിമോചനത്തിന്റെ തീക്കാറ്റുയർത്തിയ വി.ടി.ഭട്ടതിരിപ്പാടിന്റേയും ഇ.എം.എസിന്റേയും സെക്രട്ടറിയായി പ്രവർത്തിച്ച,നാടകങ്ങളിൽ അഭിനയിച്ച,പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്ത,അക്കിത്തം തന്നെ തന്നെ വിചാരണ ചെയ്തു.1952ൽ കവിതയായി അത് പുറത്തുവന്നു;ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.

-അതൊരു കുമ്പസാരമായിരുന്നു-വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല ഉണ്ടാകേണ്ടതെന്ന വലിയ തിരിച്ചറിവായിരുന്നു അത്. ഹിംസയെ നിരാകരിച്ച ജ്ഞാനോദയം . പത്തു വയസുമുതൽ ഖദറിട്ട,ഗാന്ധിജിയെ ആരാധിച്ച,ലളിതജീവിതം നയിച്ച അക്കിത്തത്തിന്റെ 1985 വരെ നീണ്ടുനിന്ന ആകാശവാണി ജീവിതവും കവിതകളും ഈ ആത്മ പരിവർത്തനത്തിന്റെ തുടർച്ചയായിരുന്നു.

പി.വി.കൃഷ്ണമൂർത്തി എന്ന ക്രാന്തദർശിയായ പ്രോഗ്രാം മേധാവിയാണ് അദ്ദേഹത്തിന് ആകാശവാണിയിലേക്കുള്ള വഴിയൊരുക്കിയത്.അവിടെ ഉറൂബുണ്ടായിരുന്നു.പൊന്നാനിക്കളരിക്കാരൻ.1947 മുതൽക്കേ പരിചയമുള്ള സ്നേഹിതൻ.ഗുരുവായ ഇടശ്ശേരിയുടെ സ്വന്തക്കാരൻ.പൊന്നാനി താലൂക്ക് കലാസമിതിയുടെ ‘കൂട്ടുകൃഷി’നാടകം കളിച്ച്, ഉത്തര മലബാർ മുഴുവൻ ചുറ്റിക്കറങ്ങിയവർ.ആദ്യകാലങ്ങളിൽ അതിഭൗതികവാദിയായിരുന്ന തന്നെ തിരികെ കൊണ്ടുവന്ന ജ്യേഷ്ഠൻ എന്നാണ് അക്കിത്തം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.(പിൽക്കാലത്ത് ആത്യന്തികാത്മീയ വാദത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനും ഉറൂബ് ശ്രമിച്ചുവോ എന്നും അദ്ദേഹം സംശയിച്ചിരുന്നു).
“ഞാനെന്ന ഭാവമിഹ തോന്നായ്കയാണു പരമസത്യം”,“സ്നേഹം,ദൈവം,കവിത ഇവ ഒന്നുതന്നെയാണ്”എന്ന് അക്കിത്തം പിൽക്കാലത്ത് പറഞ്ഞത്,അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരെല്ലാം , അദ്ദേഹത്തിന്റെ കവിതകൾ വായിച്ചവരെല്ലാം അനുഭവിച്ചറിഞ്ഞ സത്യം.

കെ.രാഘവൻ , തിക്കോടിയൻ,എൻ.എൻ.കക്കാട്..പ്രതിഭകളുടെ വൻ നിര തന്നെയുണ്ടായിരുന്നു,അവിടെ. പിന്നാലെ മൌനിയായ കെ.എ.കൊടുങ്ങല്ലൂരെത്തി.തുടർന്ന് വിനയൻ,കരുമല ബാലകൃഷ്ണൻ,ഏതാനും വർഷം യു.എ.ഖാദർ…

 അക്കിത്തം, എം.ടി വാസുദേവൻ നായർക്കൊപ്പമായിരുന്നു,കോഴിക്കോട് ആദ്യം താമസിച്ചത്.അവർ ഒരേ സ്കൂളിൽ പഠിച്ചവരായിരുന്നു.അക്കിത്തം കുമരനെല്ലൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ , എം.ടി അവിടെ ഫസ്റ്റ്ഫോറത്തിലായിരുന്നു.മനയിലെ പത്തായപ്പുരയിലുള്ള പുസ്തകങ്ങളുമായി പ്രണയത്തിലായി, 'വാസു'.
അക്കിത്തത്തിന്റെ കത്തുമായി പാലക്കാട്ട് പോയി, മൂസത് പാരലൽ കോളേജിൽ അദ്ധ്യാപകനായി,അദ്ദേഹം കോഴിക്കോട്ടെത്തിയിരുന്നു.

ആകാശവാണിയിൽ വിവിധ പരിപാടികൾക്കുള്ള സ്ക്രിപ്റ്റുകൾ എഴുതുക മാത്രമല്ല,അവയ്ക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും വേണം. അക്കിത്തത്തിന്റേത് നല്ല മുഴക്കമുള്ള ശബ്ദം.സ്ഫുടമായ ഉച്ചാരണം.’അക്കി-തിക്കു-കൊടു-കക്കു’മാർ ചേർന്ന് അന്ന് എന്നും വൈകിട്ട് ‘നാട്ടിൻപുറം ‘പരിപാടിയിൽ അവതരിപ്പിച്ചിരുന്ന രൂപകം ഏറെ പ്രസിദ്ധമായിരുന്നു.

അക്കാലത്ത് കെ.പി.കേശവമേനോൻ എഴുതിയ “മഹാത്മ“ എന്ന നാടകം വേദിയിൽ അവതരിപ്പിച്ചപ്പോൾ,മോത്തിലാൽ നെഹൃവായി കേശവമേനോൻ തന്നെ വേഷമിട്ടു.നെഹൃവായി ഉറൂബും,മുഹമ്മദലി ജിന്നയായി അക്കിത്തവും അഭിനയിച്ചു. പിന്നെ,എല്ലാ ഞായറാഴ്ചയും ഏതെങ്കിലും വീട്ടിൽ ഒത്തു കൂടി , തീപാറുന്ന സാഹിത്യ ചർച്ചകൾ :'കോലായ' സാഹിത്യ വേദി.ആർ. രാമ ചന്ദ്രൻ , എൻ.പി.മുഹമ്മദ്, ഉറൂബ്, കക്കാട്, എം.ജി.എസ് നാരായണൻ ....

 ആർട്ടിസ്റ്റുകളുടെ മുറിയിലോ കാന്റീനിലോ ഇരുന്ന് ,മുറുക്കാൻ ചെല്ലം തുറന്ന് നാലുംകൂട്ടി മുറുക്കുന്ന അക്കിത്തം മിതഭാഷിയായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഉറൂബിനും പ്രിയം മുറുക്കായിരുന്നു. മറ്റുള്ളവർക്ക് പുകവലിയും . എന്നും സൌമ്യനും അക്ഷോഭ്യനുമായിരുന്ന അദ്ദേഹം ദീർഘകാലം “ഗാന്ധിമാർഗം”പരിപാടിയും അവതരിപ്പിച്ചു.അതിനായി ഗാന്ധിയൻ സാഹിത്യം കാര്യമായി പഠിച്ചു.ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച്,അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളുമായി ബന്ധപ്പെടുത്തി, ഒരു പരമ്പര പ്രക്ഷേപണം ചെയ്യാനുള്ള പദ്ധതി ഉറൂബ് മുൻകൈയെടുത്ത് അംഗീകാരത്തിനായി അധികാരികൾക്കയച്ചു.പക്ഷേ,എന്തുകൊണ്ടോ അതിന് അനുമതി കിട്ടിയില്ല.

അക്കിത്തത്തിന്റെ ‘ഗാന്ധിമാർഗം’പരിപാടിയ്ക്ക് ധാരാളം ശ്രോതാക്കളുണ്ടായി.കേളപ്പനും ഇടശ്ശേരിയുമൊക്കെ ഇത് കേട്ട് ,അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ച് മൂല്യവത്തായ കൃതി രചിക്കാൻ അവർ അക്കിത്തത്തെ ഉപദേശിക്കുകയും ചെയ്തു.”ധർമ്മസൂര്യൻ”എന്ന ഖണ്ഡകാവ്യത്തിന്റെ പിറവി അങ്ങനെയായിരുന്നു.ഗാന്ധിജിയുടെ വധത്തെക്കുറിച്ച് മുൻപ് എഴുതിയ കവിത വികസിപ്പിക്കുകയായിരുന്നു.

ആകാശവാണിയിൽ കുട്ടികൾക്കുവേണ്ടിയും അദ്ദേഹം പാട്ടുകൾ എഴുതി.ഒറ്റപ്പാലത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ വെച്ച് കണ്ട പൈങ്കുളം പാറുക്കുട്ടിയമ്മ നിർബന്ധിപ്പിച്ച് അദ്ദേഹത്തെക്കൊണ്ടു കുട്ടിക്കവിതകളെഴുതിച്ചിരുന്നു.”കണ്ടവരുണ്ടോ”,
“അഞ്ചു നാടോടിപ്പാട്ടുകളിലൂടെ“എന്നിവ അങ്ങനെയുണ്ടായതാണ്.ആകാശവാണിക്കാലത്തെഴുതിയ കുട്ടിക്കവിതകൾ സമാഹരിച്ച്,1976ൽ “കടമ്പിൽ പൂത്ത കവിത”എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ വിരസമായ വിഷയങ്ങളെക്കുറിച്ച് നിരന്തരം എഴുതേണ്ടിവന്നിട്ടുണ്ട്, അക്കിത്തത്തിനും . മുഖ്യമായും കാർഷികപരിപാടികളുടെ സ്ക്രിപ്റ്റുകളായിരുന്നു,അവ.അതെക്കുറിച്ച്,അദ്ദേഹത്തോടൊപ്പം തൃശൂർ നിലയത്തിൽ സബ് എഡിറ്ററായി ജോലിചെയ്ത എസ്.രമേശൻ നായർ പറഞ്ഞതിങ്ങനെ:“ഡൈമക്രോൺ,നുവാക്രോൺ തുടങ്ങിയ കീടനാശിനികൾ പത്ത് ലിറ്റർ കവിതയിൽ കലർത്തി,ചെള്ളിന്റെ ബാധയുള്ള തെങ്ങിൻ മണ്ടകളിൽ തളിയ്ക്കുകയായിരുന്നു,അക്കിത്തം”.

കോഴിക്കോട് നിലയത്തിൽ അദ്ദേഹത്തോടൊപ്പം ജോലിചെയ്ത കവി.പി.പി.ശ്രീധരനുണ്ണി അക്കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ;“എപ്പോൾ കാണുമ്പോഴും കവി ഭാവനാലോകത്തിൽ സഞ്ചരിയ്ക്കുകയായിരിക്കും.അതിനിടയിലാണ് റേഡിയോയ്ക്കുവേണ്ടി കൃതികൾ തയ്യാറാക്കുന്നത്.അദ്ദേഹത്തിനതിൽ വേർതിരിവില്ലായിരുന്നു.രണ്ടും സർഗസൃഷ്ടിയാണല്ലോ എന്നായിരിക്കും മറുപടി”.

റേഡിയോയിൽ കനപ്പെട്ടതൊന്നും വരുന്നില്ലെന്ന വിമർശനത്തിനുള്ള മറുപടിയാണ് ,സാഹിത്യപരിപാടിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അക്കിത്തത്തിന്റെ കവിത “ബലിദർശനം”.ശ്രീശങ്കരന്റേയും ശ്രീനാരായണഗുരുവിന്റേയും അദ്വൈതദർശനത്തെ ഒന്നായിക്കണ്ട,“ഭ്രാന്തശാലയിൽ വീണ്ടും വേദാന്തസൂര്യനുദിച്ചപ്പോൾ,ശ്രീനാരായണബിംബം തന്നെ ശ്രീശങ്കര ബിംബം”എന്ന ദാർശനികമാനമുള്ള ലളിതഗാനം പിറന്നതും ആകാശവാണിയിൽ തന്നെ.അതെക്കുറിച്ച് ശ്രീധരനുണ്ണി ഓർക്കുന്നതിങ്ങനെ:“ 1970കളിലാന്നത്.അന്ന് ഉറൂബും അക്കിത്തവും സാഹിത്യ,പ്രഭാഷണപരിപാടികളുടെ വിഭാഗത്തിലായിരുന്നു.ഗുരുവിനെക്കുറിച്ച് പാട്ട് വേണമെന്ന നിർദ്ദേശം വന്നപ്പോൾ ഉറൂബ് ഉറപ്പിച്ചു-അക്കിത്തം തന്നെ എഴുതും.മുൻപിലിരിക്കുന്ന കെ.എ.കൊടുങ്ങല്ലൂർ ആദ്യമായി ചിരിച്ചു.രാഘവൻ മാഷ് വന്ന് അക്കിത്തത്തിന്റെ മുൻപിൽ കസേര വലിച്ചിട്ടിരുന്നു.അക്കിത്തം പല്ലവി എഴുതി.അത് വായിച്ച്,രാഘവൻ മാസ്റ്റർ ചോദിച്ചു;മാഷേ,അതിലെ ‘ഹാ’എന്നത് ഒഴിവക്കിയാലോ?.അക്കിത്തം പറഞ്ഞു;“അത് അവിടെ കിടക്കട്ടെ”.

മഹാരഥന്മാരെല്ലാം ഉണ്ടായിരുന്ന കാലം കോഴിക്കോട് ആകാശവാണിയിൽ പ്രക്ഷേപണകലയുടെ സുവർണ്ണകാലമായിരുന്നുവെന്ന് ശ്രീധരനുണ്ണി അനുസ്മരിക്കുന്നു.വൈകുംന്നേരം എല്ലാവരും കൂടി ഒന്നിച്ചാണിറങ്ങുക.തൊട്ടടുത്ത സ്വാമിയുടെ കടയിൽ നിന്ന് ലഘുഭക്ഷണം.പിന്നെ മാനാഞ്ചിറയിലേക്കോ മിഠായിത്തെരുവിലേക്കോ…അക്കാലത്ത് അക്കിത്തം താമസിച്ചിരുന്നത് ഗാന്ധിഗൃഹത്തിലായിരുന്നു.അവിടെ അദ്ദേഹം കമിഴ്ന്നുകിടന്ന്,ഒരു പ്രത്യേകരീതിയിൽ എഴുതുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട് , ശ്രീധരനുണ്ണി .

ഇടിഞ്ഞുപൊളിഞ്ഞ ലോകം,പണ്ടത്തെ മേശാന്തി,തുലാവർഷം,നിത്യമേഘം,വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടത് ആകാശവാണിക്കാലത്തായിരുന്നു.

”എന്റെയല്ലല്ലെന്റെയല്ലീ കൊമ്പനാനകൾ 
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികൾ (പണ്ടത്തെ മേശാന്തി),ആകാശവാണി അനുഭങ്ങളെ മുൻനിർത്തി എഴുതപ്പെട്ടവയാണ്.അതിനു നിദാനമായി മകൻ എ.നാരായണൻ ചൂണ്ടിക്കാണിയ്ക്കുന്നതിതാണ്;“സ്ക്കൂൾ കുട്ടികളേയുംകൊണ്ട് കോഴിക്കോട്ട് വിനോദയാത്രയ്ക്കു പോകുന്നവർ റേഡിയോ നിലയം കാണാൻ,അച്ഛനെയാണ് സമീപിയ്ക്കുക.ആ സന്ദർഭങ്ങളിലൊന്നിൽ മനസിൽ തോന്നിയ വരികളാണിവ”.

വൈദികമന്ത്രോച്ചാരണങ്ങൾ കേട്ട് വളർന്ന അക്കിത്തത്തിന്റെ ജീവിതദർശനം ഈ വരികളിൽ അടങ്ങിയിട്ടുണ്ട്.’ഇദം ന മമ”എന്നതാണത്.ഇക്കാണുന്നതൊന്നും തന്റെയല്ല എന്ന് തിരിച്ചറിഞ്ഞ അനാസക്തനായിരുന്നു,അക്കിത്തം.

എഡിറ്ററായി പ്രൊമോഷൻ ലഭിച്ച്, 1976ൽ അക്കിത്തം തൃശൂർ നിലയത്തിലെത്തി.കേരളത്തിലെ കാർഷികപ്രക്ഷേപണത്തിനു തുടക്കം കുറിച്ച നിലയത്തിൽ,‘വയലും വീടും’വിഭാഗത്തിൽ അദ്ദേഹത്തോടൊപ്പം സബ് എഡിറ്ററായി കവി എസ്.രമേശൻ നയരുമുണ്ടായിരുന്നു. കാഷ്വൽ സ്ക്രിപ്റ്റ് റൈറ്റർമാരായി കുറച്ചുകാലം കോവിലനും മാടമ്പ് കുഞ്ഞിക്കുട്ടനും അവിടെയുണ്ടായിരുന്നു.
“തൃശൂർ നിലയത്തിലെ പത്താം നമ്പർ മുറി ഞങ്ങളുടെ കാലത്ത് സാഹിത്യചർച്ചകളാൽ മുഖരിതമായിരുന്നു.മഹാകവി ജി,വൈലോപ്പിള്ളി,ഓട്ടൂർ,ഒളപ്പമണ്ണ,ഉറൂബ്,എം.ആർ.ബി,പ്രേംജി,മഹാകവി പി,കെ.പി.നാരായണ പിഷാരടി,എം.പി. ശങ്കുണ്ണി നായർ,പവനൻ,പുതുക്കാട് കൃഷ്ണ കുമാർ,ടി.ആർ.നായർ തുടങ്ങി എണ്ണിയാൽ തീരാത്ത ബന്ധങ്ങൾ അങ്ങനെയുണ്ടായി”,അക്കാലത്തെക്കുറിച്ച് എസ്.രമേശൻ നായർക്ക് ഓർക്കാനേറെയുണ്ട്.“അക്കിത്തത്തെ കണ്ടുമുട്ടുന്ന നിമിഷം വരെ,കവിതയിൽ ഒരുതരം താന്തോന്നി തന്നെയായിരുന്നു,ഞാൻ.പുതിയ ബോധങ്ങൾ എനിക്കുണ്ടായിത്തുടങ്ങുന്നതും ഒരു കണ്ണാടിയില്ലാത്ത വിഷമത്തിൽ നിന്ന് എന്റെ കവിതയുടെ മുഖശ്രീ മുക്തമാകുന്നതും അതിനു ശേഷമാണ്”.

അക്കിത്തം ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും,ദേവസ്വം ക്വാർട്ടേഴ്സിലെത്തി, അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന വൈലോപ്പിള്ളിയെ കാണും.ഒപ്പം രമേശൻ നായരുമുണ്ടാകും.”ഇത്രയും ശുദ്ധനും ലജ്ജാലുവുമായ ഈ കവിയാണോ മലയാളത്തിലെ കരുത്തുറ്റ അനേകം കവിതകളുടെ സ്രഷ്ടാവ്! എനിക്കത്ഭുതം തോന്നി.ചായ സൽക്കാരവും സാഹിത്യ സൽക്കാരവും ഒരുപോലെ മധുരം പകർന്ന ധന്യ സന്ധ്യകൾ“.

പൊതുവേദികളിലൊന്നും പ്രത്യ ക്ഷപ്പെടാത്ത,‘ധിക്കൃതശക്രപരാക്രമി’യായ എം.പി.ശങ്കുണ്ണി നായരെ നിർബന്ധിപ്പിച്ച് ഒരു പ്രഭാഷണത്തിന് റേഡിയോനിലയത്തിൽ കൊണ്ടുവന്നു,അക്കിത്തം.അതുകഴിഞ്ഞ്,അദ്ദേഹത്തിനൊരാഗ്രഹം;വൈലോപ്പിള്ളിയെ കാണണം. 'കണ്ണീർപാട’ത്തിനു പഠനം എഴുതിയിട്ടുണ്ടെങ്കിലും, ആളെ കണ്ടിട്ടില്ല.ക്വാർട്ടേഴ്സിലെത്തിയപ്പോൾ മഹാകവി നടക്കാൻ പോയിരുന്നു.അവിടെ കാത്തിരുന്നു.അവസാനം അദ്ദേഹം എത്തി.”ആരാ അത്?” 
“ശങ്കുണ്ണി നായർ” എന്ന ഘനഗംഭീരമായ മറുപടി.പിന്നെ ഒന്നും പറയാതെ മടക്കം.”കാണണമെന്നു തോന്നി.കണ്ടു”.

രമേശൻ നായർ അതെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ;“കൂട്ടി എഴുന്നള്ളിക്കാൻ കഴിയാത്ത രണ്ടു മദയാനകൾ.അവർക്കത്രയേ വേണ്ടൂ”.

അക്കിത്തവുമായി വളരെഅടുത്ത സൌഹൃമായിരുന്നു,രമേശൻ നായർക്ക്.അതെക്കുറിച്ച് പ്രൊഫ.എം.ലീലാവതി പറഞ്ഞതിങ്ങനെ;“ഔദ്യോഗികരംഗത്ത് തൊട്ടുതൊട്ടിരിക്കുന്നവരാണ്.തുടർപ്പുല്ലിട്ട് കൂട്ടിച്ചേർത്ത രണ്ടാവണപ്പലകമേലാണിരിക്കുന്നത്”.“കടമ്പിൽ പൂത്ത കവിത”യ്ക്ക്  അക്കിത്തം അവതാരിക എഴുതിപ്പിച്ചത് രമേശൻ നായരെക്കൊണ്ടായിരുന്നു.

മഹാകവി പി.കുഞ്ഞിരാമൻ നായർ തൃശൂർ നിലയത്തിലുമെത്തുമായിരുന്നു.“പി എപ്പോഴാണ് കയറിവരുന്നതെന്നും അദ്ദേഹത്തിന്റെയുള്ളിൽ എപ്പോഴാണു കവിത നിറഞ്ഞുകവിയുന്നതെന്നും ദൈവത്തിനു മാത്രമേ അറിയൂ.ഒരിക്കൽ കവിത തോന്നിയത് പുലർച്ചെ നാലു മണിയ്ക്കാണ്.പക്ഷേ,എഴുതാൻ കഴിയുന്നില്ല.വലംകൈയ്യിലെ ചൂണ്ടുവിരൽ മടങ്ങുന്നില്ല.കവിത പോകും മുൻപ് പിടിച്ചെടുക്കണം;റേഡിയോയിൽ ചൊല്ലുകയും വേണം.ചെക്കു കിട്ടേണ്ട അത്യാവശ്യങ്ങൾ വേറെയും..പി.മറ്റൊന്നുമാലോചിച്ചില്ല.ജൂബയെടുത്തിട്ട്,ഷാളും ചുറ്റി ഒറ്റ നടത്തം,നേരെ രാമവർമപുരത്തേയ്ക്ക്…അക്കിത്തവും രമേശൻ നായരും അവിടെയുണ്ടല്ലോ.അവരെക്കൊണ്ട് കവിത എഴുതിയെടുപ്പിക്കാം.അതായിരുന്നു വിശ്വാസം”.

രാവിലെ തന്നെ ഗേറ്റിൽ ഹജരായ മഹാകവിയെ സെക്യൂരിറ്റി സ്റ്റാഫിനു മനസിലായില്ല.അവർ കയറ്റി വിട്ടില്ല."നിന്ന് മുഷിഞ്ഞ്,എഴുതിയെടുക്കപ്പെടാത്ത കവിതക്കിളിയെ മനസിന്റെ കൂട്ടിൽ ഭ്രദ്രമായി അടച്ചുപൂട്ടി,പി.അടുത്തുള്ള ഒരു ഓലപ്പീടികയിൽ കയറിയിരുപ്പായി”.

ഏറെ സമയം കഴിഞ്ഞാണ് അക്കിത്തവും രമേശൻ നായരുമെത്തിയത്.”നിങ്ങളൊക്കെയുണ്ടല്ലോ എന്നു കരുതിയാണു ഞാൻ വന്നത്”.അതിനു അക്കിത്തം ശാന്തമായി മറുപടി നൽകി;“അതിനു ഞങ്ങളുടെ താമസം ഇവിടെയല്ലല്ലോ!“

സർവവ്യാപിയായിരുന്നു,
മഹാകവി പി. ഒരിക്കൽ ഗുരുവായൂർ ഏകാദശി പരിപാടികൾ ശബ്ദലേഖനംചെയ്യാൻ പോയപ്പോൾ,‘കൊടിമരം പോലെ അവിടെ നിൽക്കുന്നു,പി’.ആ ഏകാദശിക്കായിരുന്നു,ഗുരുവായൂർ കേശവൻ ചരിഞ്ഞത്.

വേദ പണ്ഡിതന്മാരെക്കൊണ്ട് പരമ്പരാഗത രീതിയിൽ വേദങ്ങളുടേയും ഉപനിഷത്തുകളുടേയും ആലാപനം ശബ്ദലേഖനംചെയ്ത് , ഡൽഹിയ്ക്കയയ്ക്കാൻ അക്കിത്തം മുൻ കൈയെടുത്തു.വിലപ്പെട്ട അത്തരം ശബ്ദലേഖനങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നില്ലെന്ന ദുഖം അദ്ദേഹം പങ്കുവെച്ചിരുന്നു.

കരാർ വ്യവസ്ഥയിൽ ജോലിചെയ്തിരുന്ന ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അവകാശസംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട അസോസിയേഷന്റെ തൃശൂർ യൂണിറ്റ് പ്രസിഡന്റു കൂടിയായിരുന്നു, അക്കിത്തം.

അക്കാലത്ത് അവർ കോഴിക്കോട് നടത്തിയ സമരത്തിൽ അദ്ദേഹം കുറച്ചുദിവസം നിരാഹാരമിരുന്നു.അന്ന് അദ്ദേഹം അവിടെ നടത്തിയ ഹൃദയസ്പൃക്കായ പ്രസംഗം ഉറൂബിന്റെ മകൻ ഇ.സുധാകരൻ ഓർക്കുന്നുണ്ട്.അത് വലിയ പ്രാധാന്യത്തോടെ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു:“..തൂപ്പുകാരി സ്റ്റുഡിയോ അടിച്ചുവാരി പുറത്തുകൊണ്ടിടുമ്പോൾ,അതിലൊരു ചത്ത ഈച്ചയുമുണ്ടാകും.ഓ,അതൊരു സ്റ്റാഫ് ആർട്ടിസ്റ്റാണെന്ന് അധികൃതർ മനസിലാക്കുകയും ചെയ്യും.എന്നാൽ അറിഞ്ഞഭാവം നടിക്കില്ല”.
1986ൽ അക്കിത്തം ആകാശവാണിയിൽ നിന്ന് വിരമിച്ചു

Sunday, 4 October 2020

ഉറൂബ്:കഥയുടെ നിത്യവസന്തം


എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണെന്ന് അദ്ദേഹം നമ്മളോട് പറഞ്ഞു.നൻമയുടെ തൂവെളിച്ചം പ്രസരിക്കുന്ന കഥകളും നോവലുകളുമെഴുതി അത് കാണിച്ചു തന്നു. നമ്മളിൽ മിക്കവരും ഒട്ടും ഇഷ്ടപ്പെടാത്ത പന്നിക്കു പോലും ചന്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. മലയാളത്തിന്റെ മഹാകഥാകാരൻ ഉറൂബാണത്.                                                                                                              പി.സി കുട്ടികൃഷ്ണൻ എന്ന ആ പൊന്നാനിക്കാരൻ പിറന്നിട്ട് 2010 ജൂൺ 8ന് നൂറ്റൊന്നു വർഷം തികഞ്ഞു. 'സുന്ദരികളും സുന്ദരൻമാരും', 'ഉമ്മാച്ചു'തുടങ്ങിയ നോവലുകളിലൂടെ,'രാച്ചിയമ്മ' ഉൾപ്പെടെയുള്ള ചെറുകഥകളിലൂടെ, കഥാസാഹിത്യത്തിൽ ചുറുചുറുക്കോടെ നില്ക്കുന്നു, ഉറൂബ്. നിത്യയൗവനം എന്നാണ് ആ തൂലികാനാമത്തിന്റെ അർത്ഥം. അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടില്ലേ? നല്ല സുമുഖനായ ഒരു കാരണവരെപ്പോലെയിരിക്കും. കട്ടി ഫ്രെയിമുള്ള കണ്ണട, തൂവെള്ള ജൂബയും മുണ്ടും. എല്ലാറ്റിലും ഒരു വെൺമയുണ്ട് .അദ്ദേഹത്തിന്റെ കഥകളും അങ്ങനെ തന്നെയായിരുന്നു. അവ വായിക്കുമ്പോൾ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മനസ്സിൽ നിറയും.                                                   പൊന്നാനിക്കടുത്ത പള്ളിപ്രം എന്ന ഗ്രാമം. കടലും ഭാരതപ്പുഴ എന്ന നിളാ നദിയും തൊട്ടയലത്ത്.കുട്ടിയായിരിക്കുമ്പോഴേ ഒരു ആശാന്റെ കീഴിൽ കുട്ടിക്കൃഷണൻ സംസ്കൃതം പഠിച്ചു തുടങ്ങി. അധികമാരോടും മിണ്ടില്ല. സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള ഒരു വായനശാലയിലിരുന്ന് കൈയ്യിൽ കിട്ടുന്നതൊക്കെ വായിക്കും. അവിടെ ദിവസവും ഒരു കൂട്ടം പേർ ഒത്തു കൂടി കവിതയും കഥയുമൊക്കെ ചർച്ച ചെയ്തിരുന്നു. പിന്നീട് വലിയ നിരൂപകനായി മാറിയ കുട്ടികൃഷ്ണ മാരാർ ,'പൂതപ്പാട്ട് ' എഴുതിയ കവി ഇടശ്ശേരി ഗോവിന്ദൻ നായർ ,ചിന്തകനായ എം.ഗോവിന്ദൻ ,ചരിത്രകാരൻ എം.ജി.എസ്.നാരായണൻ തുടങ്ങിയവരൊക്കെ അക്കൂ ട്ടത്തിലുണ്ടായിരുന്നു. പൊന്നാനിക്കളരി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വക്കീൽ ഗുമസ്ഥനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു, ഇടശ്ശേരി. അദ്ദേഹമായിരുന്നു കുട്ടിക്കൃഷ്ണനെ സാഹിത്യത്തിലേക്ക് വഴി തിരിച്ചുവിട്ടത്. എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ കണ്ട മഹാകവി വള്ളത്തോളും കുട്ടിക്കൃഷ്ണനെ സ്വാധീനിച്ചു.മഹാകവിയുടെ സംസാരശൈലിയും ആംഗ്യങ്ങളുമൊക്കെ അനുകരിച്ചു, ആ കുട്ടി. അദ്ദേഹത്തിന്റെ കവിതകളിലെ സ്വാതന്ത്ര്യബോധവും ജീവിതത്തോടുള്ള പ്രേമവും അതിനെക്കാളേറെ ആകർഷിച്ചു. അക്കാലത്തൊരിക്കൽ മഹാത്മാഗാന്ധി ഗുരുവായൂരിൽ വരുന്നതറിഞ്ഞു 16 മൈൽ കാൽനടയായി അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു, കുട്ടിക്കൃഷ്ണൻ. അന്ന് പൊന്നാനി എ.വി.ഹൈസ്ക്കൂളിൽ പഠിക്കുകയാണ്. ഗാന്ധിജിയെ കണ്ട്,നമസ്കരിക്കണമെന്ന ഒരാറ്റ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി മുൻകൂർ അനുമതി വാങ്ങിയ വരെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നപ്പോൾ ശ്രീലങ്കയിൽ നിന്ന് ഒരു അഞ്ചംഗ സംഘം ഗാന്ധിജിയെ കാണാൻ അനുവാദം വാങ്ങിയെത്തി.അവർക്കായി തുറക്കപ്പെട്ട ഗേറ്റിലൂടെ കുട്ടിക്കൃഷ്ണനും അകത്തു കടന്നു .ചർക്കയിൽ നൂൽ നൂറ്റു കൊണ്ടിരുന്ന ഗാന്ധിജി തലയുയർത്തി എല്ലാവരെയുമൊന്ന് നോക്കിയ ശേഷം പറഞ്ഞു: "നിങ്ങൾ അഞ്ചല്ല; ആറുപേരുണ്ടല്ലോ?" അപ്പോഴായിരുന്നു തങ്ങളോടൊപ്പമെത്തിയ കുട്ടിയെ സംഘം ശ്രദ്ധിക്കുന്നത്. ഗാന്ധിജി അവനെ തുറിച്ചൊന്ന് നോക്കി: "നീ ഏതാണ്?" "ഞാനൊരു വിദ്യാർത്ഥിയാണ്, ബാപ്പുജി'' " നീ ഇവിടെന്തിന് വന്നു?" " അങ്ങയെ കണ്ട് നമസ്കരിക്കാനായി 16 മൈൽ നടന്ന് വന്നതാണ്" ഇത്രയും പറഞ്ഞ് കുട്ടിക്കൃഷ്ണൻ ഗാന്ധിജിയുടെ പാദങ്ങളിൽ നമസ്കരിച്ചു .അദ്ദേഹം സ്നേഹത്തോടെ ആ കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു.ഒരു ചെറുപുഞ്ചിരിയോടെ അവനെ ഉപദേശിച്ചു: "കുട്ടീ, ജീവിതത്തിൽ ഒരിക്കലും എവിടെയും അതിക്രമിച്ച് കടക്കരുത്". ഗാന്ധിജിയുടെ ഉപദേശം ജീവിതത്തിലൂടനീളം ശിരസ്സാവഹിച്ചു, കുട്ടിക്കൃഷ്ണൻ. ആരോടും പരിഭവമില്ലാതെ, ശാന്തനും സൗമ്യനുമായി ജീവിച്ചു അദ്ദേഹം.                    
ആദ്ധ്യാത്മിക കാര്യങ്ങളിലും തത്ത്വശാസ്ത്രത്തിലും ഏറെ താല്പര്യമുണ്ടായിരുന്ന ബാല്യകാലത്ത് വിവേകാനന്ദസാഹിത്യം വായിച്ചു. കുമാരനാശാന്റെ പദ്യ കൃതികളും, നാലപ്പാട് നാരായണ മേനോന്റെ കാവ്യങ്ങളും ആർത്തിയോടെ വായിച്ചു.വായനശാലയുടെ കൈയ്യെഴുത്ത് മാസികയിൽ കുട്ടിക്കൃഷ്ണൻ കവിതകളെഴുതിത്തുടങ്ങി.ആദ്യമായി അച്ചടിക്കപ്പെട്ടതും ഒരു കവിതയായിരുന്നു. 1932-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "പിറ്റേന്ന്”എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഫിഫ്ത്ത് ഫോമിൽ പഠിക്കുകയായിരുന്നു, കുട്ടിക്കൃഷ്ണൻ.ഇടശ്ശേരിയായി രുന്നു ആ കവിതയുടെ കൈയ്യെഴുത്ത്പ്രതി വായിച്ച്, ചില തിരുത്തലുകൾ വരുത്തി, ആഴ്ചപ്പതിപ്പിനയിക്കാൻ നിർദ്ദേശിച്ചത്. വായനശാലയുടെ പതിവ് സദസ്സിൽ കവിത വായിച്ചു കേൾപ്പിച്ചു.അത് ഒരാൾക്കു മാത്രമിഷ്ടപ്പെട്ടില്ല. കുട്ടിക്കൃഷ്ണമാരാർ ചോദിച്ചു: "നിങ്ങൾക്ക് വേറെ തൊഴിലൊന്നുമില്ലേ? " ഇനി കവിതകൾ എഴുതണോ എന്ന ശങ്ക ഉണ്ടായെങ്കിലും നിർത്തിയില്ല. പക്ഷേ, വായന വിശ്വോത്തര ക്ലസിക്ക് കഥകളിലേക്കും നോവലുകളിലേക്കും പടർന്നു. അങ്ങനെയൊരുനാൾ ഒരു കഥയെഴുതി -വേലക്കാരിയുടെ ചെക്കൻ. അത് വായനശാലാ സദസ്സിൽ വായിച്ചവതരിപ്പിച്ചതു കേട്ട് കുട്ടികൃഷ്ണ മാരാർ പറഞ്ഞു:
"കൊള്ളാം".
അദ്ദേഹം പ്രോത്സാഹിപ്പിച്ചു: ''നിങ്ങളിനി കഥകളെഴുതൂ ".
1936-ൽ ആ കഥ മാതൃഭൂമി ആഴ്ചപ്പതിൽ അച്ചടിച്ചുവന്നു. പിന്നെ തുടർച്ചയായി കഥകളെഴുതാൻ തുടങ്ങി. പക്ഷേ, മനസ്സ് അസ്വസ്ഥമായിരുന്നു. സ്ക്കൂൾ പഠനശേഷം കോളേജിൽ പോയില്ല. പത്തൊൻപതാം വയസ്സിൽ ആരോടും പറയാതെ കുട്ടിക്കൃഷ്ണൻ ഒരു നാൾ വീടുവിട്ടിറങ്ങി.ദക്ഷിണേന്ത്യ മുഴുവൻ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നു.പല തരം ജോലികൾ ചെയ്തു. വിചിത്രങ്ങളായ ധാരാളം അനുഭവങ്ങളുണ്ടായി.ആറു വർഷം നീണ്ടു നിന്ന ആ യാത്രയിലെ പല സംഭവങ്ങളും പിന്നീട് കഥകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. നാട്ടിലെത്തിയിട്ടും കാര്യമായ തൊഴിലൊന്നും കിട്ടിയില്ലങ്കിലും കഥയെഴുത്ത് ഉഷാറായി തുടർന്നു.19942 മുതൽ രണ്ടു വർഷം നീലഗിരിയിലെ ഒരു തെയിലത്തോട്ടത്തിൽ ക്ലാർക്കാ യിജോലി ചെയ്തു. പിന്നെ കുറച്ചു കാലം കൊഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിൽ സൂപ്പർവൈസറായും ഒരു പ്രസിദ്ധീകരണശാലയിൽ പ്രൂഫ് റീഡറായും പണിയെടുത്തു. അക്കാലത്തെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണമായ 'മംഗളോദയ ' ത്തിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. നിരൂപകനായി പേരെടുത്ത ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്ന മുഖ്യ ജോലി. ഒന്നാന്തരം കൈയ്യക്ഷരമായിരുന്നു, അദ്ദേഹത്തിന്റെത്. അത് അധികകാലം നീണ്ടു നിന്നില്ല.
മഹാകവി ചങ്ങമ്പുഴയ്ക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു.മംഗളോദയത്തിലെ ജോലി തരപ്പെടുത്തിക്കൊടുത്തതും, അന്ന് അവിടെയുണ്ടായിരുന്ന ചങ്ങമ്പുഴയായിരുന്നു. ക്ഷയരോഗ ബാധിതനായ ചങ്ങമ്പുഴയുടെ അന്ത്യത്തിനും കുട്ടിക്കൃഷ്ണൻ സാക്ഷിയായി. 1950 ൽ കോഴിക്കോട് ആകാശവാണി നിലയം തുടങ്ങിയപ്പോൾ സ്ക്രിപ്റ്റ്റൈറായി കരാറടിസ്ഥാനത്തിൽ അദ്ദേഹം ആകാശവാണിയിൽ നിയമിതനായി. പി. ഭാസ്കരൻ എൻ.എൻ.കക്കാട്, അക്കിത്തം, തിക്കോടിയൻ,
, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയ പ്രഗത്ഭരുടെ വലിയ നിര ആകാശവാണിയിലുണ്ടായിരുന്നു. അന്ന് മിക്ക പരിപാടികളും ലൈവായിരുന്നു. നാടകങ്ങൾ മുതൽ അഭിമുഖങ്ങൾ വരെ എല്ലാം തത്സമയം ചെയ്യണം. ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ, സർക്കാരിന്റെ വിവിധ കാർഷിക,വികസന,ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഹാസ്യരസപ്രധാനമായ ചിത്രീകരണം തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല .പിന്നെ, ശ്രോതാക്കളുടെ കത്തുകൾ വായിച്ച് അവതരിപ്പിക്കണം. സാഹിത്യ പരിപാടികളുടെ ചുമതലയും പിന്നീട് അദ്ദേഹത്തിന് ലഭിച്ചു.
വലിയ ഒരു സൗഹൃദവലയം ഇക്കാലത്ത് അദ്ദേഹത്തിനുണ്ടായി. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ കഥയ്ക്ക് അവർ സമീപിച്ചത് പി.സി കുട്ടിക്കൃഷ്ണനെയായിരുന്നു .1954 ഒക്ടോബറിൽ പുറത്തിറങ്ങിയ 'നീലക്കുയിൽ' ആ വർഷം ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. അദ്ദേഹം കഥയും തിരക്കഥയുമെഴുതിയ ആ ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ജാതിക്കും മതത്തിനുമീതമായ മാനവികതയിലൂന്നിയ കഥയായിരുന്നു, സിനിമയുടെ ശക്തി.'നായരു പിടിച്ച പുലിവാൽ ', 'മിണ്ടാപ്പെണ്ണ്, 'ഉമ്മാച്ചു', ','കുരുക്ഷേത്രം',' അണിയറ', തുടങ്ങി ശ്രദ്ധേയമായ കുറേ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അദ്ദേഹം എഴുതി. ആകാശവാണി ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ അദ്ദേഹം ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചു.സംഗീതജ്ഞനായ സഹപ്രവർത്തകൻ കെ.രാഘവനെക്കുറിച്ച് ഒരു ലേഖനമെഴുതാൻ വേണ്ടിയായിരുന്നു, ഉറൂബ് എന്ന അറബി വാക്ക് തൂലികാനാമമാക്കിയത്.നിത്യയൗവനം എന്നു മാത്രമല്ല ,സമയം, കാലം എന്നും ആ വാക്കിനർത്ഥമുണ്ട്. ലേഖനത്തിനു പിന്നാലെ "കുഞ്ഞമ്മയും കുട്ടുകാരും', എന്ന തുടർക്കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോഴും തൂലികാനാമം തുടർന്നു.അങ്ങനെ പി.സി.കുട്ടിക്കൃഷ്ണൻ ഉറൂബായി.തുടർന്ന്, 'ഉമ്മാച്ചു'വും ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു.                                                                                                                     
1954-ൽ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ, 'സുന്ദരി കളും സുന്ദരൻമാരും' തുടർക്കഥയായി തന്നെ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമായി. ഓരോ കഥയ്ക്കു പിന്നിലും ഒരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലീം പശ്ചാത്തലത്തിൽ എഴുതപ്പെട്ട പ്രേമകഥയാണ് 'ഉമ്മാച്ചു '.ഇടശ്ശരിയോടൊപ്പം കോടതികളിൽ പോയി കേസുകളുടെ വിസ്താരം കേൾക്കുന്ന ശീലമുണ്ടായിരുന്നു, അദ്ദേഹത്തിന്.ഭർത്താവിനെ കാമുകനെക്കൊണ്ട് കൊല്ലിച്ച്, അയാളെ വിവാഹം ചെയ്ത ഒരു സ്ത്രീയെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നത് ഒരിക്കൽ കേൾക്കാനിടയായി. അതിൽ നിന്ന് പിറന്നതാണ് 'ഉമ്മാച്ചു'. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നോവലിലുടനീളം മലബാറിലെ മുസ്ലീങ്ങളുടെ സംസാരഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു തലമുറകളുടെ കഥ പറയുന്ന 'സുന്ദരികളും സുന്ദരൻമാരും' ഇതിഹാസമാനമുള്ള നോവലാണ്. തുല്ല്യ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളുള്ള നോവലിൽ ഒന്നാം ലോകമഹായുദ്ധം, മാപ്പിള ലഹള, രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിവ പ്രതിപാദ്യ വിഷയമാകന്നു. മാപ്പിള ലഹളക്കാലത്തുണ്ടായ കുട്ടിയായ വിശ്വം,ലോകത്തിന്റെ അറ്റം തേടി നടത്തുന്ന അന്വേഷണ യാത്രയുടെ കഥയാണിത്. മലബാറിലാണ് കഥ സംഭവിക്കുന്നത്. മനുഷ്യന്റെ നൻമയും മഹത്വവും വായനക്കാരിൽ അരക്കിട്ടുറപ്പിക്കുന്ന മഹത്തായ രചനയാണിത്.
ഇന്ത്യാവിഭജനകാലത്ത് പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ ലഹളയിൽ കൊല്ലപ്പെട്ട സുന്ദരിയായ യുവതിയുടെ ദാരുണമായ കഥ പറയുന്ന 'ആ മിന', ഇന്ദിര എന്ന യുവതിയുടെ വികാര തരംഗങ്ങൾ കാവ്യാത്മകമായ ഭാഷയിൽ എഴുതിയ 'ചുഴിക്കു പിമ്പേ ചുഴി', പ്രണയകഥയായ 'മിണ്ടാപ്പെണ്ണ്',' ഒരു കവിയുടെ മനോവ്യാപാരങ്ങളുടെ ആവിഷ്ക്കാരമായ 'അണിയറ', 'പിഴച്ച കാലങ്ങൾ', തുടങ്ങിയ നോവലുകളടക്കം ഉറൂബിന്റേതായി 40 കൃതികളുണ്ട്.                                                                                                                          
നൂറു കണക്കിന് ചെറുകഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാഭാവികമായ സംഭാഷണങ്ങളിലൂടെയും, ചിന്തകളിലൂടെയും കഥ പറയുന്നതാണു അദ്ദേഹത്തിന്റെ ശൈലി. പ്രകൃതി വർണ്ണനകൾ കൊണ്ട് സമ്പന്നമായ, കവിത തുളുമ്പുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്.'രാച്ചിയമ്മ 'യാണ് ഉറൂബിന്റെ ഏറ്റവും പ്രശസ്തമായ ചെറു കഥ. നീലഗിരി ജീവിതത്തിനിടയിൽ തെയിലത്തോട്ടത്തിൽ താമസിച്ച നാളുകളിൽ,പാലുമായി വന്നിരുന്ന തന്റേടികളും സ്വഭാവശുദ്ധിയുള്ളവരുമായ കന്നടക്കാരായ സ്ത്രീകളെ അദ്ദേഹം പരിചയപ്പെട്ടിരുന്നു.കാലങ്ങൾക്ക് ശേഷം അവരെ കണ്ടുമുട്ടിയപ്പോൾ അവർ ഏറെ മാറിയിരുന്നു.ഇത് മനസ്സിൽ നൊമ്പരമായി വിങ്ങി. അങ്ങനെ രൂപപ്പെട്ടതാണ് കരിങ്കൽ പ്രതിമ പോലുള്ള ശരീരവും ചങ്കൂറ്റവുമുള്ള രാച്ചിയമ്മ എന്ന ഏകാകിയായ സ്ത്രീ. അവിസ്മരണീയമായ കഥാപാത്രമാണവർ. നീലഗിരി ജീവിതത്തെ പശ്ചാത്തലമാക്കി എഴുതിയ കഥകളുടെ സമാഹാരം തന്നെ ഇറക്കിയിട്ടുണ്ട് -നീലമല. കുട്ടികൾക്കായി ഒട്ടേറെ കഥകളും ഉറൂബ് എഴുതിയിട്ടുണ്ട്. അപ്പുവിന്റെ ലോകം, മല്ലനും മരണവും, അങ്കവീരൻ എന്നീ കഥാ സമാഹാരങ്ങൾ കുട്ടിക്കഥകളാണ്. കുഞ്ഞുന്നാളിൽ ആനയെ കളിപ്പിക്കുന്നതു കണ്ട് രസം പിടിച്ച് ,ആനക്കാരനാകാൻ കൊതിച്ച ഉറൂബ് അപ്പുവായി മിക്ക കഥകളിലും വരുന്നുണ്ട് . തിരക്കഥാകൃത്ത്, നോവലിസ്റ്റ്, പ്രക്ഷേപകൻ എന്നീ നിലകളിൽ പ്രശസ്തിയുടെ ഉയരങ്ങൾ കയറിയാണ് 1975-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിക്കുന്നത്. ശ്രവ്യമാധ്യമ രംഗത്ത് നിന്ന് അദ്ദേഹം നേരെ പോയത് കുങ്കുമം വാരികയുടെ പത്രാധിപരായിട്ടാണ്. അടുത്ത വർഷം അദ്ദേഹം മലയാള മനോരമ വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. അതിൽ എല്ലാ ആഴ്ചയും ആത്മകഥാംശമുള്ള ചെറിയ മുഖക്കുറിപ്പുകൾ എഴുതി. ഏറെ വായിക്കപ്പെട്ട ഈ കുറിപ്പുകൾ പിന്നീട് 'ഉറൂബിന്റെ ശനിയാഴ്ചകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇക്കാലത്ത് അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി.                                                                               
1979 ജൂലൈ 10 ന് ഹൃദ് രോഗബാധയെ തുടർന്ന് ധന്യമായ ആ ജീവിതത്തിന് തിരശ്ശീല വീണു

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍