ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label കെ.രാഘവൻ. Show all posts
Showing posts with label കെ.രാഘവൻ. Show all posts

Monday, 13 January 2025

ശബ്ദതരംഗം:പ്രക്ഷേപണത്തിലെ ചരിത്രസ്രഷ്ടാക്കൾ -ഡി.പ്രദീപ് കുമാർ

 


ശബ്ദതരംഗം:

പ്രക്ഷേപണത്തിലെ ചരിത്രസ്രഷ്ടാക്കൾ;ഡി. പ്രദീപ് കുമാർ 

പേജ് 276,വില 440 രൂപ

പ്രസാധകർ: പരിധി പബ്ളിക്കേഷൻസ്,തിരുവനന്തപുരം

ഫോൺ:98956865 26

വിവിധ കാലഘട്ടങ്ങളിൽ ആകാശവാണിയിൽ പ്രവർത്തിക്കുകയും വിവിധ മേഖലകളിൽ മായാമുദ്ര പതിപ്പിക്കുകയും ചെയ്ത കേണൽ എൻ.എ.എസ് ലക്ഷ്മണൻ,ഡോ.വി.കെ നാരായണ മേനോൻ, ജി.ജയലാൽ,ജി.പി.എസ് നായർ,കെ.രാഘവൻ,ജാനമ്മ ഡേവിഡ്,കെ.പത്മനാഭൻ നായർ, പി.ഭാസ്കരൻ,ഉറൂബ്,തിക്കോടിയൻ,പി.പുരുഷോത്തമൻ നായർ,പി.വി കൃഷ്ണമൂർത്തി, എൻ.എൻ.കക്കാട്, കെ.എ കൊടുങ്ങല്ലൂർ,അക്കിത്തം,പി.പി ശ്രീധരനുണ്ണി,ഖാൻ കാവിൽ,തിരുനയിനാർകുറിച്ചി മാധവൻ നായർ, സി.എസ് രാധാദേവി, ജി.ശങ്കരക്കുറുപ്പ്,പി.കേശവദേവ്,കെ.സുരേന്ദ്രൻ,എം.ജി രാധാകൃഷ്ണൻ,എസ്.സരസ്വതിയമ്മ,പി.പത്മരാജൻ,എസ്.രമേശൻ നായർ,പി.സി സതീഷ്ചന്ദ്രൻ,
ഡോ.എം രാജീവ് കുമാർ എന്നിവരെക്കുറിച്ചുള്ളതാണ് ഈ പുസ്തകം.
 
പരിധി പബ്ലിക്കേഷൻസാണ് പ്രസാധകർ. വില: 440 രൂപ. വിലയും  അഡ്രസും അയക്കുക-ഗൂഗിൾ പേ നമ്പർ 9895686526.ഇന്ത്യയിലെവിടെയും തപാലിൽ പുസ്തകം അയച്ചുതരും.

തിരുവനന്തപുരം സ്റ്റാറ്റ്യു ജംങ്ഷനിലെ പരിധി ബുക്ക്സ്റ്റാളിലും പുസ്തകം കിട്ടും.

Tuesday, 17 September 2024

എന്റെ ആകാശവാണിക്കാലം:ചന്ദ്രിക ഗോപിനാഥ് ,ബി.രഞ്ജിനി വർമ്മ

'എന്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2023 ഡിസം. 16 ) പരമ്പരയിൽ അതിഥികളായെത്തിയത് ചന്ദ്രിക ഗോപിനാഥും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ് ,കോഴിക്കോട്), ബി.രഞ്ജിനി വർമ്മയും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, തിരുവനന്തപുരം).


 
കോഴിക്കാട് ആകാശവാണിയിൽ, ആരംഭകാലം മുതൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രികയുടെ അച്ഛൻ എൻ.ഗോപിനാഥൻ. ഗോപിനാഥ ഭാഗവതർ എന്ന് എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം 1971-ൽ അകാലത്തിൽ മരിക്കുമ്പോൾ ചന്ദ്രിക പാലക്കാട് സംഗീത കോളേജിൽ ഗാനഭൂഷണത്തിന് പഠിക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ബാലലോകം പരിപാടിയിൽ പാടിക്കൊണ്ടായിരുന്നു റേഡിയോയിലെ തുടക്കം. ഗാനഭൂഷണം പാസായ ശേഷം,1975-ൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെട്ടു. അടുത്ത വർഷം സ്ഥിരം നിയമനം കിട്ടി. അങ്ങനെ,39 വർഷം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി പ്രവർത്തിച്ച്, 2014 ൽ വിരമിച്ചു.
 
മഹാരഥൻമാരായ കെ. രാഘവൻ, തൃശൂർ പി രാധാകൃഷ്ണൻ, കെ.കുഞ്ഞിരാമൻ, ഹരിപ്പാട് കെ.പി. എൻ പിള്ള, പാല സി.കെ രാമചന്ദ്രൻ തുടങ്ങിയവർ സംഗീത വിഭാഗത്തിൽ ഒപ്പമുണ്ടായിരുന്നു. കെ.എ കൊടുങ്ങല്ലൂർ, എൻ.എൻ കക്കാട്, തിക്കോടിയൻ, ജഗതി എൻ.കെ. ആചാരി തുടങ്ങിയവരും ആദ്യ കാലത്ത് നിലയത്തിലുണ്ടായിരുന്നു."അവരെല്ലാം കൊച്ചു കുട്ടിയോടെന്നപോലെ എന്നെ സ്നേഹിച്ചു. തിക്കോടിയൻ മാഷൊക്കെ അങ്ങനെയേ വർത്താനം പറയുകയുള്ളൂ. കക്കാട് മാഷ് രോഗബാധിതനായി മരിക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തെ ചെന്നു കണ്ടു. ദേഹത്ത് തൊടുമ്പോൾ കടുത്ത വേദനയായിരുന്നുവെങ്കിലും, 'നന്നായിരിക്കൂ, കുട്ടി' എന്ന് അദ്ദേഹം അനുഗ്രഹിച്ചത് ഓർക്കുന്നു".
ആകാശവാണിയിലെത്തിയ ശേഷമാണ് കർണ്ണാടക സംഗീതത്തിന്റെ ഓഡിഷൻ പാസായത്. അങ്ങനെ, 1978-ൽ ബി ഗ്രേഡ് കിട്ടി.
 
"അച്ഛന്റെ പേരു കൂട്ടിച്ചേർത്ത്,ചന്ദ്രിക ഗോപിനാഥ് എന്ന പേരിലാണ് പാടിത്തുടങ്ങിയത്. അത് ഞാൻ അച്ഛന് കൊടുത്ത വാക്കായിരുന്നു. അത് കേൾക്കാൻ അച്ഛനുണ്ടായില്ല".
 
1986-ൽ എ ഗ്രേഡ് കിട്ടി. അത് അപ്രതീക്ഷിതമായിരുന്നു. അന്ന് കാവാലം കുമാറായിരുന്നു , പ്രോഗ്രാം എക്സിക്യൂട്ടീവ് . കെ.പി.കെ നമ്പ്യാർ സ്റ്റേഷൻ ഡയറക്ടറും."അവർ വിളിച്ച് ആ വാർത്ത അറിയിക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെമ്പൈ സംഗീതാത്സവത്തിൽ പാടിത്തുടങ്ങിയത് അതെത്തുടർന്നാണ്".
പാല സി.കെ രാമചന്ദ്രനാണ് ഗുരു."റേഡിയോയിലെ കർണ്ണാടക സംഗീത പാഠത്തിൽ വർഷങ്ങളോളം
അദേഹത്തിൽ നിന്ന് പാട്ട് പഠിച്ചത് ഞാനാണ്. അദ്ദേഹം വിരമിച്ച ശേഷം ഞാനും ആ പരിപാടിയിൽ സംഗീത ഗുരുവായി".
 
ലളിതഗാനാലാപനത്തിലും ഗ്രേഡുണ്ട്. ധാരാളം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഡോ.ബി. ബാലമുരളീകൃഷ്ണയ്ക്കാപ്പം ഭക്തിഗാനം പാടിയതാണ് മറക്കാനാവാത്ത ഒരു അനുഭവം. ഒരു കച്ചേരി റെക്കാർഡ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്." അദ്ദേഹം പേരു് ചോദിച്ചു. അടുത്ത ദിവസം ഉച്ചയ്ക്ക് റേഡിയോയിൽ ഞാൻ പാടുന്നുണ്ടന്ന് അനൗൺസറും ഗായികയുമായ മായാനാരായണൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ട ശേഷം അദ്ദേഹം അഭിനന്ദനനമറിയിക്കുകയും സ്വന്തം ശൈലിയിൽ പാടാൻ ശ്രമിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പിന്നെ നിലയത്തിൽ വന്നപ്പോഴാണ് ഒപ്പം പാടാൻ അവസരം കിട്ടിയത്".
 
ഏറെ ആരാധിച്ചിരുന്ന എം.എൽ വസന്തകുമാരി അടക്കമുള്ള ഒട്ടേറെ സംഗീതജ്ഞർ നിലയത്തിൽ വന്നപ്പോൾ അവരെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.എം.എസ് ബാബുരാജ് സംഗീതം നൽകിയ ഒരു ലളിതഗാനം പാടിയതും മറക്കാനാവാത അനുഭവം. കെ.രാഘവന്റെയും തൃശൂർ പി.രാധാകൃഷ്ണന്റെയും ഹരിപ്പാട് കെ.പി. എൻ പിള്ളയുടെയും സംഗീത സംവിധാനത്തിൽ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഒരു ഓണപ്പരിപാടിക്ക് തൃശൂർ പി.രാധാകൃഷ്ണൻ ഒരുക്കിയ 'കഥകളിമുദ്രയെനിക്കറിയില്ല, കടമിഴിയാലും കാര്യം പറയാനറിയില്ല' എന്ന ഗാനം പ്രശസ്തമാണ്. കെ.രാഘവൻ സംഗീതം നൽകിയ ' സൗവർണ്ണ മണിത്തേരിൽ നീയണഞ്ഞു' എന്ന പാട്ട് ചന്ദ്രിക ഗോപിനാഥ് ആലപിച്ചു. ഒരു കീർത്തനയും അവർ പാടി.
 
മറ്റ് സഹപ്രവർത്തകരെപ്പോലെ സംഗീത സംവിധാനം നിർവഹിച്ചിട്ടില്ല."കള്ളത്തരങ്ങളൊന്നും എനിക്കറിയില്ല .അറിയാത്തത് അറിയില്ല എന്ന് തന്നെ ഞാൻ പറയും". സംഗീത പാരമ്പര്യം മകൻ ഗോപീകൃഷ്ണൻ പിന്തുടരുന്നുണ്ട്. അദ്ദേഹം സംഗീത സംവിധായകനാണ്.
 
ഇപ്പോൾ ശാസ്ത്രീയ സംഗീതം കേൾക്കാൻ താല്പര്യമുള്ള ധാരാളം പേരുണ്ടെന്ന് ചന്ദ്രിക ഗോപിനാഥ് പറഞ്ഞു. ടെവിഷൻ റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മത്സരത്തിന് വേണ്ടി മാത്രമല്ലാതെ, അവർ പാട്ട് കാര്യമായി പഠിക്കണം.
 
ബി.രഞ്ജിനി വർമ്മ തിരുവനന്തപുരം നിലയത്തിൽ 34 വർഷം സ്റ്റാഫ് ആർടിസ്റ്റായിരുന്നു - 1989 മുതൽ 2023 വരെ . പൂഞ്ഞാർ സ്വദേശിനിയായ രഞ്ജിനി സംഗീതം അഭ്യസിച്ച് തുടങ്ങിയത് അമ്മ ഭവാനി തമ്പുരാട്ടിയിൽ നിന്നായിരുന്നു. ശെമ്മങ്കുടിയുടെ ശിഷ്യയായിരുന്ന അവരും സഹോദരി സുലോചന തമ്പുരാട്ടിയും ചേർന്ന് ധാരാളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് (രണ്ടു പേരുടെയും ആലാപനങ്ങൾ പിൽക്കാലത്ത് രഞ്ജിനി വർമ്മ ഒരു സി.ഡി.യിലാക്കി). ഏതാനും മാസം പാലക്കാട് രാമ ഭാഗവതരുടെ കീഴിലും പഠിച്ചു.
 
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എയും റാങ്കോടെ എം.എ യും പാസായി."ഡിഗ്രി ഒന്നാം വർഷം മുതൽ ഡോ.കെ. ഓമനക്കുട്ടി ടീച്ചറിന്റെ കീഴിൽ സംഗീതഭ്യസനം തുടങ്ങി.ഇപ്പോൾ നാല്പതു വർഷമായി. ധാരാളം കച്ചേരികളിൽ കൂടെപ്പാടി".തുടക്കക്കാർക്കായുള്ള 'രാഗധാര' പരിപാടിയിൽ പാടിക്കൊണ്ടാണ് റേഡിയോ ബന്ധത്തിന്റെ ആരംഭം.1987-ൽ കർണ്ണാടക സംഗീതത്തിൽ ഓഡിഷൻ പാസായി, ബി- ഹൈ ആർട്ടിസ്റ്റായി. അന്ന് 50 മിനിറ്റ് ദൈർഘ്യമുള്ള തത്സമയ കച്ചേരി പാടി ."അതോടെ ആത്മവിശ്വാസം കിട്ടി".
 
2009ൽ എ ഗ്രേഡ് ലഭിച്ചു.കെ.പി ഉദയഭാനു , നെയ്യാറ്റിൻകര വാസുദേവൻ, എം.ജി രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ കെ ഗിരിജാവർമ്മ, ഗോമതി ചിദംബരം, കെ.എസ് ഗോപാലകൃഷ്ണൻ, ബി.ശശികുമാർ , ഇരിങ്ങാലക്കുട വിജയകുമാർ , തിരുവനന്തപുരം വി.കാർത്തികേയൻ, തിരുവനന്തപുരം വി.സുരേന്ദ്രൻ , ആർ. വൈദ്യനാഥൻ, ആർ. വെങ്കിട്ടരാമൻ,സുബ്രഹ്മണി (തബല) തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.
"ആകാശവാണിയിൽ ചെല്ലുന്നത് എപ്പോഴും വീട്ടിലേക്ക് കയറി ചെല്ലുന്നതു പോലെയാണ്".
 
ആദ്യ കാലങ്ങളിൽ കർണ്ണാടക സംഗീത പാഠത്തിൽ പഠിതാവായിരുന്നു. നെയ്യാറ്റിൻകര വാസുദേവനായിരുന്നു ഗുരു. പിന്നീട് ഇരിങ്ങാലക്കുട വിജയകുമാറും.കാഴ്ച പരിമിതിയുള്ള ആളാണ് അദ്ദേഹം. പിൽക്കാലത്ത് സംഗീതപാഠം എടുക്കാനും അവസരം കിട്ടി."അന്ന് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.35നായിരുന്നു ആ പരിപാടി. കാസർകോഡ്കാരിയായ വയലിനിസ്റ്റ് മഞ്ജുള രാജേഷ് സ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സഹോദരി ആ പാഠങ്ങൾ കേട്ടു പഠിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടായി. പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്".
 
മുൻപ് ആഴ്ചയിലൊരിക്കൽ,രാവിലെ 8.20 മുതൽ 50 മിനിറ്റ് തത്സമയ സംഗീതക്കച്ചേരിയായിരുന്നു. അതിൽ ധാരാളം പാടിയിട്ടുണ്ട്."പുറത്തു നിന്നുള്ള ആർട്ടിസ്റ്റുകൾ വന്നില്ലെങ്കിലും ഞങ്ങൾ തന്നെ പാടുമായിരുന്നു". എൻ.എസ് കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരിക്കെ, ഇത്തരം ഒരു കച്ചേരി കഴിഞ്ഞ് കാന്റീനിലെത്തിയപ്പോൾ, അദ്ദേഹം അഭിനന്ദനം അറിയിച്ചത് ഏറെ സന്തോഷം നൽകിയ അനുഭവമാണ്. ഡോ.കെ. ഓമനക്കുട്ടി പങ്കെടുത്ത ദേശീയ സംഗീത സമ്മേളനങ്ങളിൽ പല പ്രാവശ്യം കൂടെപ്പാടിയിട്ടുണ്ട്. ട്രിച്ചിയിൽ ദീക്ഷിതർ കൃതികൾ മാത്രം പാടിയത് ഓർക്കുന്നു. നവാവരണ കൃതികളും നവരാത്രി കൃതികളും മുഴുവൻ അവർക്കൊപ്പം വേദികളിൽ പാടിയിട്ടുണ്ട്. 
 
ആകാശവാണി ദേശീയസംഗീതോത്സവത്തിൽ പ്രക്ഷേപണം ചെയ്ത , ട്രിനിറ്റി ഫെസ്റ്റിവലിൽ രഞ്ജിനി വർമ്മ കച്ചേരി പാടി.നവരാത്രി മണ്ഡപത്തിൽ രണ്ട് പ്രാവശ്യം പാടിയിട്ടുണ്ട്. ചെമ്പൈ , സ്വാതിതിരുനാൾ സംഗീതോത്സവങ്ങളിലും പാടി.
 
പ്രക്ഷേപണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഗുരുക്കൻമാരുണ്ടായിരുന്നു." വീണവിദ്വാനായ കെ.എസ് നാരായണ സ്വാമി, ഡോ.കെ. ഓമനക്കുട്ടിയെ പഠിപ്പിച്ച ഒരു കൃതി ഞാൻ നിലയത്തിലെ ഒരു തത്സമയ പ്രക്ഷേപണത്തിൽ പാടിയപ്പോൾ ,ഒരു ഭാഗത്ത് ചെറിയ ആശയക്കുഴപ്പമുണ്ടായി. പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ആ സ്ഥലത്ത് അങ്ങനെയല്ല പാടേണ്ടത്".
 
തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന പ്രമുഖ സംഗീതജ്ഞരെല്ലാം ആകാശവാണിയിൽ റെക്കാർഡിങ്ങിനെത്തുക പതിവായിരുന്നു. ടി.കെ മൂർത്തി അടക്കമുള്ളവരെ പരിചയപ്പെട്ടത് ഭാഗ്യമായി. സംഗീത കോളേജ് അദ്ധ്യാപകർ കൂടിയായ മാവേലിക്കര ആർ പ്രഭാകര വർമ്മ, പി.ആർ കുമാര കേരള വർമ്മ, പാൽക്കുളങ്ങര കെ അംബികാദേവി, നെയ്യാറ്റിൻകര എം.കെ മോഹനചന്ദ്രൻ തുടങ്ങിയവരും കച്ചേരികൾ അവതരിപ്പിക്കാനെത്തും.
വൃന്ദവാദ്യം, കഥാപ്രസംഗം, നാടൻ പാട്ട് തുടങ്ങിയവയുടെ റെക്കാർഡിങ്ങും ജോലിയുടെ ഭാഗമായിരുന്നു."എന്റെ ശബ്ദം അനുയോജ്യമല്ലാത്തതിനാൽ, ലളിത ഗാനങ്ങൾ പാടിയിട്ടില്ല".
 
കർണ്ണാടക സംഗീതത്തിൽ അടിത്തറ ഉണ്ടെങ്കിലേ ചലച്ചിത്ര ഗാനാലാപന രംഗത്ത് ഉറച്ചു നിൽക്കാൻ കഴിയുകയുള്ളുവെന്ന് രഞ്ജിനി വർമ്മ പറഞ്ഞു."ക്ലാസിക്കൽ ബേസുണ്ടെങ്കിൽ അവർക്ക് മുന്നേറാൻ കഴിയും. പക്ഷേ,കച്ചേരികൾ അവതരിപ്പിക്കണമെങ്കിൽ വർഷങ്ങളോളം നിരന്തരം പ്രയത്നിക്കണം. മാസ്റ്റേഴ്സിന്റെ കച്ചേരികൾ കേട്ടുള്ള കേഴ്‌വിജ്ഞാനം ആവശ്യമാണ്".
 
പുതിയ തലമുറയെ നല്ല പാട്ടുകൾ തന്നെ കേൾപ്പിക്കണം."കുട്ടികളെ ഇപ്പോഴത്തെ രീതിയിലുള്ള വല്ലാത്ത പാട്ടുകൾ കേൾപ്പിച്ചാൽ അവരുടെ ബ്രെയ്ൻ ഡാമേജ്ഡ് ആയിപ്പോകും".പുതിയ തലമുറക്കാർക്ക് പ്രത്യേക രീതിയിലുള്ള സ്വഭാവമാണ്."അത് എന്തായാലും, ഹൃദയത്തിൽ നിൽക്കുന്ന പാട്ടുകളേ നിലനിൽക്കൂ".കാലത്തിനനുസരിച്ച് കർണ്ണാടക സംഗീതകൃതികളുടെ ആലാപനത്തിൽ മാറ്റം വരുത്താനാകില്ലെന്നും രഞ്ജിനി വർമ്മ പറഞ്ഞു.
 
"നവാവരണ കൃതികൾ പഴയ രീതിയിലേ പാടാൻ കഴിയൂ".'നീലവർണ്ണ പാഹിമാം ' എന്ന കീർത്തനം രഞ്ജിനി വർമ്മ ആലപിച്ചു.
 
ചർച്ചയിൽ പി.എം. ഷിബു പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറ്റേർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/rqwPEeaGrD8?si=1F8v59nM4BZNjG_C

Monday, 16 September 2024

എൻ്റെ ആകാശവാണിക്കാലം : അശോക് കുമാർ ,സി.കെ തെന്നൽ

 ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ , റേഡിയോ പ്രക്ഷേപകർ അതിഥികളായെത്തുന്ന 'എന്റെ ആകാശവാണിക്കാലം' പരമ്പര 2023 നവംബർ 4 ന് പുന:രാരംഭിച്ചു. 



ഗായകരും മുൻ സീനിയർ അനൗൺസർമാരുമായ അശോക് കുമാറും (കണ്ണൂർ എഫ്.എം) സി.കെ. തെന്നലും (കൊച്ചി എഫ് . എം) പങ്കെടുത്തു.
 
2021 ഒക്ടോബർ 2 ന് ആർ. കനകാംബരൻ അതിഥിയായി തുടങ്ങിയ 'എന്റെ ആകാശവാണിക്കാലം' പരമ്പര, 2022 മാർച്ച് 12 ന് , മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ജി. ജയലാലിന്റെ അനുഭവസാക്ഷ്യത്തോടെയാണ് (24 ആം ഭാഗം) സമാപിച്ചത്. തുടർന്ന് , കെ.വി ശരത്ചന്ദ്രൻ പങ്കെടുത്ത 'എന്റെ റേഡിയോ നാടകസഞ്ചാരങ്ങൾ'. മറ്റ് പരമ്പരകളുടെ ഇടവേളയിൽ, 2022 ഡിസംബർ 24 ന് , കാഞ്ചിയോട് ജയൻ അതിഥിയായെത്തിയ ഒരു അദ്ധ്യായം കൂടി കണക്കിലെടുത്താൽ , 'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ 26ആം അദ്ധ്യായമാണ് ഇതെന്ന് ആമുഖമായി ഡി.പ്രദീപ് കുമാർ പറഞ്ഞു.
 
കാസർകോഡ് ചെറുവത്തൂർ സ്വദേശിയായ അശോക് കുമാറിന് കലയും സംഗീതവും പകർന്ന് കിട്ടിയത് ഗായകനും സംഗീത സംവിധായകനുമായ അച്ഛൻ സി.ഗോപാലകൃഷ്ണൻ നമ്പ്യാരിൽ നിന്നായിരുന്നു. തഹസിൽദാരായിരുന്ന അദ്ദേഹത്തിന് കോഴിക്കോട്ടായിരുന്നു ജോലി. അതിനാൽ കുട്ടിക്കാലം അവിടെയായിരുന്നു. അക്കാലത്ത് ഉത്തര കേരളത്തിലെ ധാരാളം അമേച്വർ നാടകങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.ചില കന്നഡ സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു." അക്കാലത്ത് നാടകഗാനങ്ങളിൽ സ്ത്രീശബ്ദത്തിൽ ഞാൻ പാടിയിട്ടുണ്ട്. കാഞ്ഞങ്ങാട് രാമന്ദ്രനും ഇതിൽ ഗായകനായിരുന്നു".
 
പന്ത്രണ്ട് വർഷം കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു.1980 ൽ കോഴിക്കോട് ആകാശവാണിയിൽ ലളിതഗാനത്തിന് ഓഡിഷൻ പാസായി.കെ.രാഘവൻ, കെ.കുഞ്ഞിരാമൻ, ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ, കടുതുരുത്തി ടി.ആർ രാധാകൃഷ്ണൻ, ഹരിപ്പാട് കെ.പി.എൻ പിള്ള, രഘുകുമാർ തുടങ്ങിയവർ സംഗീതം നൽകിയ പാട്ടുകൾ പാടി. മഹൽ ഭാഷയിലും പാട്ടുകൾ പാടിയിട്ടുണ്ട്."പിൽക്കാലത്ത് ഇവരുമായി മാത്രമല്ല, കൈതപ്രം ദാമോദരൻ നമ്പൂതിരി, ദർശൻ രാമൻ, രമേഷ് നാരായണൻ തുടങ്ങിയവരുമായും ഉണ്ടായ സംഗീത സൗഹൃദങ്ങൾ അവിസ്മരണീയമായ ധന്യനിമിഷങ്ങളാണ്".
 
പയ്യന്നൂർ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ,ആകാശവാണിയുടെ യുവവാണി പരിപാടികളിൽ പങ്കെടുത്തു. അന്ന് കായികതാരമായിരുന്നു. കോളേജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായി.
ന്യൂസ് റീഡർ കം ട്രൻസ് ലേറ്റർ ടെസ്റ്റ് പാസായി,കോഴിക്കോട് നിലയത്തിൽ പ്രാദേശിക വാർത്തകൾ വായിച്ചു.
 
1986-ൽ തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് അനൗൺസറായി ചേർന്നു. പി.പത്മരാജൻ സ്വയം വിരമിച്ച ഒഴിവിലായിരുന്നു, നിയമനം.''വലിയ പ്രതീക്ഷകളോടെയാണ് അവിടെ ചേർന്നത്. സംഗീത രംഗത്തെ പ്രഗത്ഭരുടെ കേന്ദ്രമായിരുന്നു അത്. വടക്കു നിന്നുള്ള ആൾ എന്ന നിലയിൽ എന്നെ അവരാരും കണ്ടില്ല". എം.ജി രാധാകൃഷ്ണനോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്."എന്റെ പാട്ട് അദ്ദേഹത്തിനിഷ്ടമായിരുന്നു. തിരുവനന്തപുരത്ത് തുടർന്നാൽ സിനിമാരംഗത്ത് അവസരങ്ങൾ നൽകാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു". ചില സിനിമകളിൽ ട്രാക്ക് പാടി." 'ഞാൻ ഗന്ധർവ്വൻ ' സിനിമയിലെ ഗന്ധർവ്വന് ശബ്ദം നൽകാൻ പി.പത്മരാജൻ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ സ്ക്രീനിങ്ങ് ടെസ്റ്റിൽ എന്നെയെയും ബിജു മേനോനെയുമായിരുന്നു തെരഞ്ഞെടുത്തിരുന്നത്. പക്ഷേ, അവസാനം ടി.പി രാധാമണിയുടെ മകൻ നന്ദനാണ് അവസരം കിട്ടിയത്".
 
തിരുവനന്തപുരത്ത് അന്ന് പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ. ശ്രീകണ്ഠൻ നായർ ഏറെ പ്രോത്സാഹിപ്പിച്ചു."ഞാനന്ന് കലാഭവന്റെ കാസറ്റുകളിൽ ശബ്ദം നൽകിയിരുന്നു. അദ്ദേഹം മറ്റു പലർക്കും എന്നെ ശിപാർശ ചെയ്തു".
 
'പ്രഭാതഭേരി'യുടെ ആദ്യകാല അവതാരകരിലാരാളാണ്. സുഷമയും അലക്സ് വള്ളക്കാലിലുമായിരുന്നു മറ്റ് അവതാരകർ . എം.രാജീവ് കുമാറായിരുന്നു അന്ന് സ്ക്രിപ്റ്റ് എഴുതിയിരുന്നത്. 1987ലെ ദേശീയ ഗെയിംസ്, ലോക്സഭ,നിയമസഭാ തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയോടനുബന്ധിച്ച പരിപടികളിൽ അവതാരകനായി.
 
തിരുവനന്തപുരം ദൂരദർശന്റെ ആദ്യകാല വാർത്താവതാരകരിലൊരാളാണ്. സംഗീത സംവിധായകരായ എം.ജി രാധാകൃഷ്ണൻ, കെ.പി ഉദയഭാനു , പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് തുടങ്ങിയവർ ഈണമിട്ട ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഉദയഭാനു ദൂരദർശനിൽ ചെയ്ത ദേശീയോദ്ഗ്രഥന ഗാനങ്ങളിലും പാടാൻ അവസരങ്ങൾ കിട്ടി.
 
ഡോ. ബി.മുരളീകൃഷ്ണ സംവിധാനം ചെയ്ത 'വേട്ട' എന്ന ടെലിസീരിയലിൽ പന്തളം സുധാകരൻ എഴുതിയ ഗാനങ്ങൾ പാടി .അക്കാലത്ത് മറ്റ് സീരിയലുകളിലും പാടി. മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾക്ക് സംഗീതം നൽകി ആലപിച്ചിട്ടുണ്ട്.
 
ഇടയ്ക്ക് കുറച്ചു കാലം കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു.1990-ൽ തലശ്ശേരിയിൽ നടന്ന , കേരളവും കർണ്ണാടകവുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ ദൃക്സാക്ഷി വിവരണം നൽകിയതാണ് മറക്കാനാകാത്ത ഒരു അനുഭവം. 1992-ൽ കോഴിക്കാട് നടന്ന ലോക ജൂനിയർ ചെസ് ടൂർണമെന്റിൽ പങ്കെടുത്ത ചിലർ ആകാശവാണി നിലയത്തിൽ വന്ന് നടത്തിയ ചെസ് മത്സരത്തിന്റെ തത്സമയ ദൃക്സാക്ഷി വിവരണം നൽകി. അത്തരമൊന്ന് ആദ്യമായായിരുന്നു.
 
കോഴിക്കോട് വച്ച് വിക്കറ്റ് കീപ്പർ സയ്ദ് കിർമാനി, ചെസ് പ്രതിഭ മാന്വൽ ആറോൺ എന്നിവരുമായി ഇംഗ്ലീഷിൽ അഭിമുഖം നടത്തി. അതിന് വഴിയൊരുക്കിയത് പ്രോഗ്രാം എക്സിക്യൂട്ടീവ് ഇ.ടി രാമനുണ്ണിയായിരുന്നു.
 
വി.രാജഗോപാൽ പ്രോത്സാഹിപ്പിച്ച്, മാതൃഭൂമിയിൽ സ്പോർട്സിനെക്കുറിച്ച് ലേഖനങ്ങൾ എഴുതി. മലയാള മനോരമ, കേരള കൗമുദി, ദീപിക തുടങ്ങിയവയിലും സ്പോർട്സ് ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. കോഴിക്കോട് നടന്ന ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റിന്റെ കവറേജിനെ അഭിനന്ദിച്ചു കൊണ്ട് സംഘാടകർ സ്റ്റേഷൻ ഡയറക്ടർക്ക് കത്തെഴുതി." അതിന്റെ കോപ്പി എനിക്കും മാർക്ക് ചെയ്തിരുന്നത് അവിടെ വലിയ ഈഗോ പ്രശ്നമുണ്ടാക്കി".
 
1992-ൽ കണ്ണൂർ നിലയം ആരംഭിച്ചപ്പോൾ , ഏതാനും മാസത്തേയ്ക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടു." മായാ നാരായണനും ഖാൻ കാവിലും ഞാനുമാണ് അവിടുത്തെ ആദ്യ അവതാരകർ. ആർ.എൻ പിള്ളയായിരുന്നു, സ്റ്റേഷൻ ഡയക്ടർ".
 
പിന്നീട് ഏതാനും വർഷം തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ പ്രവർത്തിച്ചു. " എന്റെ സംഗീതാഭിമുഖ്യം വളർത്താൻ അതാണ് നല്ലതെന്ന് തോന്നി".
 
1998-ൽ കണ്ണൂർ നിലയത്തിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി. അന്ന് ആർ. വിമലസേനൻ നായരായിരുന്നു സ്റ്റേഷൻ ഡയറക്ടർ.ഗാനമാധുരി, ഹലോ പ്രിയ ഗീതം, ഗാനവസന്തം, ഗാനസല്ലാപം തുടങ്ങി ധാരാളം പരിപാടികളുടെ അവതാരകനായി." ഞാൻ തനതായ ഒരു അവതരണശൈലി വളർത്തിയെടുത്തു. അങ്ങനെ, ആ പരിപാടികൾ പെട്ടെന്ന് ജനപ്രിയമായി. സ്പോൺസർമാരിൽ ചിലർ, ഞാൻ തന്നെ ഇവ അവതരിപ്പിച്ചു കാണാൻ ആഗ്രഹിച്ചിരുന്നു".
മറക്കാനാകാത്ത ഒരു അനുഭവം ,ഞായറാഴ്ചകളിൽ രാവിലെ 8.30 ന് പ്രക്ഷേപണം ചെയ്തിരുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ' ഗാനവസന്തം' എന്ന പരിപാടിയെക്കുറിച്ചുള്ളതാണ്. ഒരു ശ്രോതാവ് വിളിച്ചു പറഞ്ഞു." മകളുടെ കല്യാണമാണ് അന്ന്. പക്ഷേ, ഈ പരിപാടി കഴിഞ്ഞേ കല്യാണപ്പാർട്ടി സ്ഥലത്തേയ്ക്ക് പുറപ്പെടൂ". 
 
എന്നാൽ, പ്രൊഫഷണൽ ജലസിയും അധികാരികളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഔദ്യോഗിക ജീവിതത്തിൽ ധാരാളം ദുരനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് അശോക് കുമാർ പറഞ്ഞു.തിരുവനന്തപുരം നിലയത്തിലെ ഒരു സ്റ്റേഷൻ ഡയറക്ടറുടെ അപ്രീതി കാരണം സ്റ്റാഫംഗമായ എസ്. രമേശൻ നായർ എഴുതിയ 'ചന്ദനം മണക്കുന്ന പൂന്തോട്ടം ' എന്ന ഗാനം പ്രക്ഷേപണം ചെയ്യാതെ മാറ്റിവച്ചു." ഞാനാണ് അവിടെ ആദ്യമായി ഈ പാട്ട് കൊടുത്തത്."
 
കണ്ണൂർ നിലയത്തിലെ ഒരു അധികാരി ലൈവ് സ്റ്റുഡിയോയിൽ വന്ന് തന്റെ ജോലി തടസ്സപ്പെടു ത്തിയെന്നും  അശോക് കുമാർ പറഞ്ഞു."അങ്ങനെ, കണ്ടുകൂടായ്മകളേറെയുണ്ട്".
 
ആകാശവാണി എന്നും ഒരു ഓഡിയോ സ്ക്കൂളാണ്. പ്രക്ഷേപണത്തിൽ പ്രാദേശിക ഭാഷാഭേദങ്ങളല്ല, മാനക ഭാഷ തന്നെ ഉപയോഗിക്കണം. പക്ഷേ, പുതിയ ചാനലുകൾക്കും ഗായകർക്കും ഉച്ചാരണശുദ്ധിയും ഭാഷാശുദ്ധിയും കുറവാണ്. എന്നാൽ, സാങ്കേതിക മികവിൽ അവയെല്ലാം ആകാശവാണിയെക്കാൾ ഏറെ മുന്നിലാണന്നും അശോക് കുമാർ പറഞ്ഞു.
 
ചെറുവത്തൂരിലെ 'ധ്വനിതരംഗം' എന്ന ഓർക്കസ്ട്ര ട്രൂപ്പുമായി പ്രൊഫഷണൽ സംഗീതരംഗത്ത് ഇപ്പോഴും സജീവമാണ് അശോക് കുമാർ.
 
കുഞ്ഞായിരുന്നപ്പോൾ അമ്മ പാടി ഉറക്കിയ ' ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ , തെന്നലേ 'എന്ന നാടകഗാനത്തിൽ നിന്നാണ് തന്റെ പേര് ഉണ്ടായതെന്ന് സി.കെ തെന്നൽ അനുസ്മരിച്ചു.എറണാകുളം മുളവുകാട് ദ്വീപിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. എട്ട് മക്കൾ.അച്ഛൻ പാടും ;നാടകത്തിൽ അഭിനയിക്കും. അമ്മാവനും നാടക നടനായിരുന്നു . പി.ജെ ആൻറണി, സുജാത ഡെൽമ ജോർജ് തുടങ്ങിയവർ നാടക പരിശീലനത്തിന് വീട്ടിൽ എത്തിയത് ഓർമ്മയുണ്ട് ."അമ്മയും പാടുമായിരുന്നു.നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളുവെങ്കിലും അമ്മയിൽ അയൽവാസികൾ കാരണം പോർച്ചുഗീസ് സംസ്കാരത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. 'വ്യക്തമായി സംസാരിക്കണം;നീട്ടിക്കുറുക്കുന്ന സ്ലാങ്ങ് പാടില്ല ' എന്ന് കുട്ടിയായിരുന്നപ്പോൾ തന്നെ നിർബന്ധിച്ചിരുന്നു."വീടിനടുത്ത് പുൽമേലിരുന്ന് ഞാൻ കവിതകൾ ഉറക്കെ ചൊല്ലി ശീലിച്ചു. പത്രവും ആഴ്ചപ്പതിപ്പും വായിച്ചു. പിന്നീട്, കവിതകളുമെഴുതി".
 
അഞ്ചു വയസ്സ് മുതൽ ഗാനമേളകളിൽ പാടിത്തുടങ്ങി.അന്ന് ഒരു ജ്യേഷ്ഠനും പാടുമായിരുന്നു .പിന്നീട് നിർത്തി.സോളമൻ എന്ന ജ്യേഷ്ഠൻ ഡ്രം, ജാസ് ആർട്ടിസ്റ്റും അനുജൻ സെൽവൻ തബല വാദകനുമാണ്. ചേച്ചിയും നാടകങ്ങളിൽ അഭിനയിച്ചിരുന്നു."നാട്ടിലും അടുത്തുള്ള എല്ലാ ദ്വീപുകളിലും പാടി, 'സ്വീറ്റ് വോയിസ്' ആണെന്ന പേര് നേടി.അന്നൊക്കെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് ഗാനമേളകൾക്ക് കൊണ്ടുപോയിട്ടുണ്ട്.അച്ഛൻ പറഞ്ഞതനുസരിച്ച് എട്ടു വർഷത്തോളം ,കേരള ഫൈൻ ആർട്സ് സൊസൈറ്റിയിൽ മഹാദേവ അയ്യരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീത അഭ്യസനവും നടത്തി.പക്ഷേ, പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് അച്ഛൻ നിർദ്ദേശിച്ചിരുന്നു".
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ,തൃശ്ശൂർ നിലയത്തിന്റെ ലളിത സംഗീത ഓഡിഷൻ പാസായി ആർട്ടിസ്റ്റ് ആയതാണ് വഴിത്തിരിവായത്.ഒരു യുവവാണി പരിപാടിയുടെ ശബ്ദലേഖനത്തിന് അവിടെ ചെന്നപ്പോൾ ,ഗാനരചയിതാവായ സ്റ്റാഫ് അനൗൺസർ എം.ഡി രാജേന്ദ്രനാണ് പാട്ട് കേട്ട് , ഓഡിഷന് അപേക്ഷിക്കാൻ നിർദ്ദേശിച്ചത്.
 
സെന്റ് തെരേസസ് കോളേജിലായിരുന്നു ഡിഗ്രി പഠനം. അതിന് ശേഷം രണ്ട് വർഷം ഫാദർ ആബേലിന്റെ കലാഭവൻ ട്രൂപ്പിൽ പാടി .അക്കാലത്ത് ഭക്തിഗാനങ്ങൾ,ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ, വിപ്ലവഗാനങ്ങൾ എല്ലാം ആലപിച്ച് പേരെടുത്തു.നാടക ഗാനങ്ങളിലേക്ക് വഴി ഒരുക്കിയത് കുമരകം രാജപ്പനാണ്.
 
"ആബേലച്ചനാണ് എന്റെ പേര് നിർദ്ദേശിച്ചത്".ആദ്യത്തെ ഗാനം കലാശാല ബാബുവിന്റെ ഒരു നാടകത്തിൽ, പിന്നീടങ്ങോട്ട് 300ൽ അധികം പാട്ടുകളാണ് പാടിയത്.അന്ന് നാടകഗാനങ്ങൾക്ക് സംസ്ഥാന പുരസ്കാരം ഏർപ്പെടുത്തിയിരുന്നില്ല."അവാർഡുകൾ കിട്ടാത്തതിൽ വിഷമമോ നിരാശയോ ഒന്നുമില്ല. അംഗീകാരങ്ങൾ ഒരുപാട് കിട്ടിയെന്ന സംതൃപ്തിയുണ്ട് താനും.നാടകം കളിക്കുമ്പോൾ സദസ്സിൽ ഇടയിൽ ചെന്നിരുന്ന എന്നെ പലരും തിരിച്ചറിഞ്ഞ് അഭിനന്ദിച്ചിരുന്നു",തെന്നൽ ഓർത്തു.
എം.എ ഇക്കണോമിക്സിന് സെൻറ് തെരേസാസിൽ ചേർന്നെങ്കിലും പഠനം തുടരാൻ താൽപര്യം തോന്നിയില്ല.അതിനിടയിൽ, ജി.സി.ഡി.എ ൽ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റായി ജോലി കിട്ടി. "കണക്കിൽ വളരെ മോശമായിരുന്നതിനാൽ എഴുതിയ ബാങ്ക് ടെസ്റ്റുകളിൽ ഒക്കെ പരാജയപ്പെട്ടു".
 
കൊച്ചി എഫ് .എം നിലയം ആരംഭിച്ചപ്പോൾ ഓഡിഷൻ അങ്ങോട്ട് മാറ്റുന്നത് അന്വേഷിക്കാൻ അവിടെ എത്തി.പ്രാദേശിക നിലയമായതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്നാണ് അവിടെ സ്റ്റാഫ് അനൗൺസമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം വന്നത്. അച്ഛന്റെ നിർബന്ധപ്രകാരം അപേക്ഷിച്ചു."ആ പരീക്ഷയിൽ കണക്കുണ്ടായിരുന്നില്ല. ടെസ്റ്റ് എഴുതിയപ്പോൾ ആത്മനിർവൃതി ഉണ്ടായി.പരീക്ഷയിലും ശബ്ദപരിശോധനയിലും മുന്നിലെത്തി, ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടു".
1991ൽ സ്റ്റാഫ് അനൗൺസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു."അതിന് മുൻപ് തന്നെ എന്റെ നാടക ഗാനങ്ങൾ കൊച്ചി എഫ്.എം നിലയം പ്രക്ഷേപണം ചെയ്തു തുടങ്ങിയിരുന്നു. കുമരകം രാജപ്പൻ മാഷ് അവയല്ലാം ടേപ്പുകളിലാക്കി നിലയത്തിലെത്തിച്ചു. ശബ്ദവ്യക്തതയോടെ അവ റേഡിയോയിൽ കേട്ടത് വലിയ സന്തോഷമുണ്ടാക്കി".
 
വേദികളിൽ പാടിയിരുന്നതിനാൽ മൈക്കിനെ ഭയമുണ്ടായിരുന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന ബോബി സി മാത്യുവും വി.എം ഗിരിജയുമൊക്കെ ബാലപാഠങ്ങൾ പറഞ്ഞു തന്നു .ബാക്കിയെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു.
 
ആകാശവാണിയിൽ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ടി. പി രാധാമണിയുടേതായിരുന്നു.
ആദ്യമൊക്കെ അല്പം ബലം പിടിച്ച്, ബാസ് കൂട്ടി , അനൗൺസ് ചെയ്തുവെങ്കിലും പിന്നീട് അത് മാറ്റി, കാഷ്വൽ രീതിയിലാക്കി. സ്വന്തമായ ഒരു അവതരണശൈലി ഉണ്ടാക്കി.ഏതു പരിപാടി അവതരിപ്പിക്കുമ്പോഴും സ്വന്തമായി എഴുതിയ ആമുഖം നൽകി, ഒരു പ്രത്യേക അന്തരീക്ഷം ഉണ്ടാക്കിയെടുത്ത് ശ്രോതാക്കളുടെ ഉള്ളിലേക്ക് കയറി ചെല്ലുന്ന ശൈലിയാണ് സ്വീകരിച്ചത് ."ചലച്ചിത്ര ഗാനാവതരണത്തിൽ ഇത്, പാട്ട് കേൾക്കുന്നവരെ പ്രത്യേക അനുഭൂതി മണ്ഡലത്തിലേക്ക് കൊണ്ടുപോകും എന്നാണ് അനുഭവം.ഏറെ ഗൃഹപാഠം ചെയ്ത് , അനുബന്ധ കാര്യങ്ങളിൽ അറിവുകൾ ശേഖരിച്ച് (allied knowledge) നടത്തുന്ന ഈ അവതരണം ശ്രോതാക്കൾക്ക് ഇഷ്ടപ്പെട്ടതോടെ എന്റെയും കൊച്ചിനിലയത്തിന്റെയും ഗ്രാഫ് പതുക്കെ ഉയരാൻ തുടങ്ങി.
 
അഭിസംബോധന പോലും മാറ്റി.'പ്രിയ ശ്രോതാക്കളേ' എന്നതിന് പകരം, 'പ്രിയ സുഹൃത്തുക്കളേ / പ്രിയ സ്നേഹിതരേ' എന്നാക്കി മാറ്റി. അത് ജനങ്ങളുമായി ആത്മബന്ധമുണ്ടാക്കി. പല പരിപാടികളിലും സ്പോൺസർമാർ ഈ ശബ്ദം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. അവതരണത്തിൽ എന്നും സാധകം ചെയ്യുക എന്നതാണ് എന്റെ ശീലം".
 
ഒരു പ്രാദേശിക റേഡിയോ നിലയത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും,വലിയ സ്വാതന്ത്ര്യമാണ് മേലധികാരികൾ നൽകിയത്.പഴയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചൊവ്വാഴ്ചകളിൽ രാത്രി പ്രക്ഷേപണം ചെയ്യുന്ന സ്മൃതിഗീതം,അമ്മ മക്കൾക്ക് സ്നേഹപൂർവ്വം ആഹാരം വിളമ്പുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. പാദമുദ്രകൾ ,ഫോൺ- ഇൻ പരിപാടികൾ, മഹിളാവേദി , നോവൽ വായന , നാടകങ്ങൾ എങ്ങനെ എല്ലാ മേഖലകളിലും പ്രവർത്തിച്ചു. റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്തു.റിട്ടയർ ചെയ്യുന്നതിന് ഒരു വർഷം മുൻപാണ് നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകം' നോവൽ കുട്ടിയുടെ ശബ്ദത്തിൽ വായിച്ച് അവതരിപ്പിച്ചത് .
കെ.ജെ ബേബിയുടെ 'മന്ത്രക്കനവ്', ജോൺ. ടി. വേക്കന്റെ 'വായന' തുടങ്ങിയ സ്റ്റേജ് നാടകങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു.
 
റഫീക്ക് അഹമ്മദ് എഴുതിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഒരു പരിപാടി പ്രക്ഷേപണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ,അത് കേട്ട ഒരു സുഹൃത്ത് അദ്ദേഹത്തിന് ഫോൺ ചെയ്ത്, ആ പരിപാടി കേൾക്കാൻ പറഞ്ഞതാണ് സന്തോഷകരമായ മറ്റൊരു അനുഭവം.
 
ബോൾഗാട്ടി പാലസ് സന്ദർശിക്കാൻ വരുന്ന ചില ശ്രോതാക്കൾ തൊട്ടടുത്തുള്ള വീട്ടിൽ തന്നെ കാണാൻ എത്തുന്നതും സന്തോഷകരമാണന്ന് തെന്നൽ ഓർത്തു."വർഷങ്ങൾക്കു മുമ്പ് , ശബ്ദത്തോടുള്ള ആരാധന മൂത്ത ഒരു 20 വയസ്സുകാരൻ കാണാൻ വന്നു. അവന് എന്നെ കല്യാണം കഴിക്കണം. അവസാനം, പോലീസിൽ പരാതിപ്പെടേണ്ടി വന്നു.കാഴ്ചവൈകല്യമുള്ള റിയാസ് എന്നയാൾ എന്റെ അവതരണങ്ങൾ ശബ്ദലേഖനം ചെയ്ത കാസറ്റുമായി കാണാൻ വന്നതും മറ്റൊരനുഭവം".
 
ഇടയ്ക്ക് കുറച്ചു കാലം തൃശൂരിലും ദേവികുളത്തും ജോലി ചെയ്തു.തൃശൂരിൽ ആയിരുന്നപ്പോൾ , എസ്.ഗോപാലകൃഷ്ണൻ എഴുതിയ ഗാന്ധിമാർഗം സ്ക്രിപ്റ്റ് അദ്ദേഹത്തിന് പരിപാടിയായി പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. അത് വായിച്ച്, തൽസമയം പശ്ചാത്തല സംഗീതം കൊടുത്ത് ,15 മിനിറ്റ് നേരം അവതരിപ്പിച്ചതും മറക്കാനാവില്ല."തിരിച്ച് കൊച്ചിക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ ,അതിൽ ദുഃഖം പ്രകടിപ്പിച്ച് ,ശ്രേതാവായ മധു ഒമ്പതുങ്ങൽ എഴുതിയ കത്ത് ഇപ്പോഴും ഓർമ്മയുണ്ട്".
 
ദേവികുളത്തേക്കുള്ള സ്ഥലംമാറ്റം ഏറെ വേദനയുളവാക്കിയെങ്കിലും, അവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കാതോട് കാതോരം എന്ന ഫോൺ - ഇൻ പരിപാടി ജനപ്രിയമായി അവതരിപ്പിച്ചു.
2018ലാണ് സർവീസിൽനിന്ന് വിരമിച്ചത്."ചങ്ങമ്പുഴ പാർക്കിലെ യാത്രയപ്പിൽ ശ്രോതാക്കളുടെ സ്നേഹം എത്രയെന്ന് തിരിച്ചറിഞ്ഞു. അത്രയ്ക്ക് ജനക്കൂട്ടം ഉണ്ടായിരുന്നു ,അവിടെ" .
അവതരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ,പ്രാദേശിക ഛായയില്ലാത്ത ശുദ്ധമായ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് സി.കെ തെന്നൽ പറഞ്ഞു.പുതിയ തലമുറയെ റേഡിയോയിലേക്ക് ആകർഷിക്കാൻ ഏറെ ശ്രമിക്കേണ്ടതുണ്ട്.
 
ചർച്ചയിൽ എം. ഷെരീഫ്, റംല എം ഇഖ്ബാൽ,ഷഹീൻ സിദ്ദിഖ്,എം.മൊയ്തീൻ കുഞ്ഞ് തൃക്കാക്കര എന്നിവർ പങ്കെടുത്തു.
 
ഡി. പ്രദീപ്കുമാറും കെ.ഹേമമലതയും മോഡറേറ്റർമാരായി.'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ ഈ അദ്ധ്യായം 'മീഡിയ വേവ്സ് ' ചാനലിലുണ്ട് .https://youtu.be/VAyn7W-SE5A?si=UYbRUTJgRdggArxp

Tuesday, 16 November 2021

എന്റെ ആകാശവാണിക്കാലം-1;ആര്‍.കനകാംബരന്‍

ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ 'എന്റെ ആകാശവാണിക്കാലം' എന്ന പുതിയ പ്രതിവാര പരമ്പര 2021 ഒക്ടോബർ 2 ന് (ശനി) ആരംഭിച്ചു.
കോഴിക്കോട് ആകാശവാണിയിൽ നിന്ന് വിരമിച്ച സ്റ്റാഫ് അനൗൺസർ ആർ. കനകാംബരൻ തന്റെ പ്രക്ഷേപണാനുഭവങ്ങൾ പങ്കു വച്ചു.

1976-ൽ അനൗൺസറായി ചേരുമ്പോൾ അച്ഛൻ കെ.രാഘവൻ അവിടെയുണ്ടായിരുന്നു.
മഹാരഥൻമാരായ എൻ.എൻ.കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, തിക്കോടിയൻ, വിനയൻ , പി.പി ശ്രീധരനുണ്ണി, പി.എസ്. നമ്പീശൻ, ജഗതി എൻ.കെ. ആചാരി, ജി. ഭാർഗ്ഗവൻ പിള്ള , ഖാൻ കാവിൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനായത് വലിയ ഭാഗ്യമാണ്.
"വളരെക്കുറച്ച് കാലമേ അച്ഛനൊപ്പം ജോലി ചെയ്തിട്ടുള്ളൂ. പേടിയായിരുന്നതുകൊണ്ട് ഒഴിഞ്ഞു നടക്കുമായിരുന്നു".
സുവർണ്ണ ശബ്ദത്തിനുടമയായിരുന്ന മഹാപ്രതിഭയായിരുന്നു, ഖാൻ കാവിൽ. പ്രക്ഷേപണജീവിതത്തിൽ, പക്ഷേ, ആരുടേയും സ്വാധീനമുണ്ടായില്ല. എങ്കിലും എൻ.എൻ കക്കാടിനോടും നാടൻ കലാ വിഭാഗം പ്രൊഡ്യൂസറായിരുന്ന ജി. ഭാർഗ്ഗവൻ പിള്ളയോടും കടപ്പാടുണ്ട്. അവർ ഗുരുതുല്യനായിരുന്നു. ഭാഷയിലെ ഓരോ തെറ്റും അവർ സ്നേഹർവ്വം തിരുത്തിത്തരുമായിരുന്നത് കനകാംബരൻ അനുസ്മരിച്ചു.
ലളിത ഗാനങ്ങൾ ആലപിക്കുകയും നാടകങ്ങളിൽ പങ്കെടുക്കുകയും വാർത്തകൾ വായിക്കുകയും ചെയ്തു. കുറച്ചുകാലം കുട്ടികളുടെ പരിപാടിയിൽ ബാലേട്ടനുമായി.
ആർ.കനകാംബരനെ ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസിൽ 'ആർ.കെ'യായി കൂടിയിരുത്തിയ,'ഹലോ, ഇഷ്ട ഗാനം' പരിപാടിയെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു. 1997 നവം. 7 മുതൽ 2011 ജൂൺ വരെ നീണ്ടു നിന്ന ഈ പ്രതിവാര ഫോൺ - ഇൻ പരിപാടി, കേരളത്തിലെ റേഡിയോ നിലയങ്ങളിലെ അത്തരത്തിലുള്ള ആദ്യത്തെ സ്ഥിരം പരിപാടിയായിരുന്നു.
ജി.ബി. ആലദക്കട്ടി സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴായിരുന്നു, ഈ പരിപാടിയുടെ ആശയവുമായി അദ്ദേഹത്തെ സമീപിച്ചത്. ഒരു മാതൃകാ പരിപാടി ഉണ്ടാക്കി അദ്ദേഹത്തേയും സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവുമാരേയും കേൾപ്പിച്ചു. എല്ലാവർക്കും ഇഷ്ടമായെങ്കിലും എന്തുകൊണ്ടോ, അടുത്ത ദിവസം ,ആ പരിപാടിക്ക് അനുമതി കിട്ടിയില്ല. പിന്നീട്, കെ.രാജൻ സ്റ്റേഷൻ ഡയറക്ടറായി വന്നപ്പോഴാണ് ' ഹലോ, ഇഷ്ട ഗാനം' ആരംഭിച്ചത്. അന്ന് എഞ്ചിനിയറിങ്ങ് അസിസ്റ്റന്റായിരുന്ന മാത്യു ഈരാളിയോടും ഇതിന് കടപ്പെട്ടിരിക്കുന്നു.
അതുവരെ അപ്രാപ്യമായിരുന്ന റേഡിയോയെ ആ പരിപാടി ജനങ്ങളുമായി അടുപ്പിച്ചു. മറഞ്ഞു നിന്നുകൊണ്ട് പരിപാടികൾ കേട്ടിരുന്നവർക്ക് മുന്നിൽ മതിലുകൾ തുറന്നിടപ്പെട്ടു. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എല്ലാം ഇറക്കി വക്കാനുള്ളുള്ള ഒരത്താണിയായി ആ പരിപാടി വളർന്നു. ഒട്ടേറെ പേർക്ക് സാന്ത്വനമായിത്തീർന്നു, അത് .
പ്രായമായ ശ്രേതാക്കൾ പോലും തന്നെ 'ആർ.കെ. മാമൻ ' എന്ന് വിളിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. ശ്രോതാക്കൾ നിലയത്തിൽ തന്നെ സംസാരിക്കാനുമെത്തും. പലരുടെയും വീടുകളിൽ മുന്നറിയിപ്പാന്നുമില്ലാതെ ചെന്ന്, അവരെ അത് ഭുതപ്പെടുത്തിയിരുന്നു. കിടപ്പു രോഗികളായ ശ്രോതാക്കൾക്ക് അവ വലിയ ആശ്വാസമുണ്ടാക്കി.                                                            
പലരുടേയും ചിരിയിലും ശബ്ദത്തിലും നിന്നു പോലും അവരെ തിരിച്ചറിയാൻ കഴിയുമായിരുന്നു. ഗാന പരിപാടിയായിരുന്നുവെങ്കിലും സംസാരിച്ചിരിക്കാനും സങ്കടങ്ങൾ പങ്കുവക്കാനും മാത്രമായി വിളിച്ച കണക്കിന് ശ്രോതാക്കളുണ്ടായിരുന്നു. പബ്ലിക് ഫോൺ ബൂത്തിൽ പല ദിവസം ക്യൂനിന്ന് വിളിച്ച് കിട്ടുമ്പോൾ പൊട്ടിക്കരഞ്ഞവരും ശബ്ദം നിലച്ച വരുമുണ്ട്. അവരുടെ സങ്കടങ്ങൾക്ക് കാതു കൊടുത്ത് , ആശ്വസിപ്പിക്കാനൊരാൾ .
ലൈവ് പരിപാടിയിൽ, നാടിനെ നടക്കുന്ന ഒരു കുടുംബ രഹസ്യം മഞ്ചേരിയിൽ നിന്ന് വിളിച്ച ഒരു സ്ത്രീ ആർ.കെ. മാമന്റെ ചെവിയിൽ പറഞ്ഞ അനുഭവവും അദ്ദേഹം വിവരിച്ചു. ശ്രോതാക്കൾക്ക് ഉപദേശങ്ങൾ നൽകുന്നതിൽ സത്യസന്ധത പുലർത്താനായി പുകവലി ഉപേക്ഷിച്ചു ; മദ്യവും തൊട്ടില്ല.
'ഹലോ ഇഷ്ട ഗാനം' തന്നെ ഗായകനുമാക്കി. 12 വർഷം നീണ്ട ആ പരിപാടിയിൽ ഏറ്റവും കൂടുതൽ തവണ ശ്രോതാക്കൾ ആവശ്യപ്പെട്ടത് ബാപ്പു വെളിപ്പറമ്പ് എഴുതി, കോഴിക്കോട് അബൂബേക്കർ ഈണമിട്ട്, യേശുദാസ് ആലപിച്ച 'കണ്ണീരിൽ മുങ്ങി ഞാൻ..' എന്ന ഭക്തി ഗാനമായിരുന്നു. അത് അദ്ദേഹം ആലപിച്ചു.
റേഡിയോക്ക് ഇപ്പോൾ പുതിയ ശ്രോതാക്കൾ ഉണ്ടാകുന്നില്ല. എന്നാൽ പുതിയ രീതിയിലുള്ള ,യുവാക്കൾക്കുവേണ്ടിയുള്ളവയടക്കമുള്ള ജനപ്രിയ പരിപാടികളുണ്ടെങ്കിൽ ശ്രോതാക്കൾ കൂടുമെന്ന് മഞ്ചേരി എഫ് .എം നിലയത്തിന്റെ വിജയം ഉദാഹരിച്ച് കനകാംബരൻ ചൂണ്ടിക്കാട്ടി. സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ പുതുതായി വേണ്ടതുണ്ട്. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന പരമ്പരയ്ക്ക് വലിയ സാദ്ധ്യതയുണ്ട്.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ചർച്ചയിൽ ഷമീൻ ഷാ, പത്മനാഭ മല്യ , അനീഷ് കൊല്ലംപടി, വേണുഗോപാൽ കോൽക്കാടൻ , ആർ.രാഹുൽ എന്നിവർ പങ്കെടുത്തു.
അടുത്ത ശനിയാഴ്ച (ഒക്ടോബർ 9), രാത്രി 7 മണിക്ക് ' എന്റെ ആകാശവാണിക്കാലം ' രണ്ടാം ഭാഗം കേൾക്കാം. അന്ന് സംഗീത സംവിധായകനും കണ്ണൂർ ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുമായിരുന്ന പണ്ഡിറ്റ് രമേഷ് നാരായണനും ഗായകനും ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന ജി. വേണുഗോപാലും, മുൻ അസിസ്റ്റന്റ് ഡയറക്ടറും ഗായകനുമായ ജി.ശ്രീറാമും പങ്കെടുക്കുന്നു.
'എന്റെ ആകാശവാണിക്കാലം' ശബ്ദലേഖനത്തിന്റെ ആദ്യ ഭാഗം യൂട്യൂബിലുണ്ട്.

https://youtu.be/KPBbQ056OVg                                                                                                                                     


Friday, 23 October 2020

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം-അക്കിത്തം


"എന്റെ കവിതയും എന്റെ ആത്മകഥയും ഒന്നുതന്നെയാണ്”എന്ന് പ്രഖ്യാപിച്ച അക്കിത്തം അച്ച്യുതൻ നമ്പൂതിരി 1955ൽ സ്ക്രിപ്റ്റ് റൈറ്ററായി ആകാശവാണി കോഴിക്കോട് നിലയത്തിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. അതിനു മുൻപ്,ചോരതുടിയ്ക്കുന്ന പ്രായത്തിൽ തന്നെ, തന്റെ രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളെ പൊളിച്ചെഴുതി. 

ഹൃഗ്വേദത്തിലെ അവസാനഭാഗത്തുള്ള ‘സംവാദസൂക്തം”വായിച്ച്,അതിനെ ‘ആദ്യ കമ്മ്യൂണിസ്റ്റ് കൃതി’യായി കണ്ടറിഞ്ഞ തീവ്ര ഇടതുപക്ഷക്കാരനായിരുന്നു, അക്കിത്തം.അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ വിമോചനത്തിന്റെ തീക്കാറ്റുയർത്തിയ വി.ടി.ഭട്ടതിരിപ്പാടിന്റേയും ഇ.എം.എസിന്റേയും സെക്രട്ടറിയായി പ്രവർത്തിച്ച,നാടകങ്ങളിൽ അഭിനയിച്ച,പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്ത,അക്കിത്തം തന്നെ തന്നെ വിചാരണ ചെയ്തു.1952ൽ കവിതയായി അത് പുറത്തുവന്നു;ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.

-അതൊരു കുമ്പസാരമായിരുന്നു-വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല ഉണ്ടാകേണ്ടതെന്ന വലിയ തിരിച്ചറിവായിരുന്നു അത്. ഹിംസയെ നിരാകരിച്ച ജ്ഞാനോദയം . പത്തു വയസുമുതൽ ഖദറിട്ട,ഗാന്ധിജിയെ ആരാധിച്ച,ലളിതജീവിതം നയിച്ച അക്കിത്തത്തിന്റെ 1985 വരെ നീണ്ടുനിന്ന ആകാശവാണി ജീവിതവും കവിതകളും ഈ ആത്മ പരിവർത്തനത്തിന്റെ തുടർച്ചയായിരുന്നു.

പി.വി.കൃഷ്ണമൂർത്തി എന്ന ക്രാന്തദർശിയായ പ്രോഗ്രാം മേധാവിയാണ് അദ്ദേഹത്തിന് ആകാശവാണിയിലേക്കുള്ള വഴിയൊരുക്കിയത്.അവിടെ ഉറൂബുണ്ടായിരുന്നു.പൊന്നാനിക്കളരിക്കാരൻ.1947 മുതൽക്കേ പരിചയമുള്ള സ്നേഹിതൻ.ഗുരുവായ ഇടശ്ശേരിയുടെ സ്വന്തക്കാരൻ.പൊന്നാനി താലൂക്ക് കലാസമിതിയുടെ ‘കൂട്ടുകൃഷി’നാടകം കളിച്ച്, ഉത്തര മലബാർ മുഴുവൻ ചുറ്റിക്കറങ്ങിയവർ.ആദ്യകാലങ്ങളിൽ അതിഭൗതികവാദിയായിരുന്ന തന്നെ തിരികെ കൊണ്ടുവന്ന ജ്യേഷ്ഠൻ എന്നാണ് അക്കിത്തം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.(പിൽക്കാലത്ത് ആത്യന്തികാത്മീയ വാദത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനും ഉറൂബ് ശ്രമിച്ചുവോ എന്നും അദ്ദേഹം സംശയിച്ചിരുന്നു).
“ഞാനെന്ന ഭാവമിഹ തോന്നായ്കയാണു പരമസത്യം”,“സ്നേഹം,ദൈവം,കവിത ഇവ ഒന്നുതന്നെയാണ്”എന്ന് അക്കിത്തം പിൽക്കാലത്ത് പറഞ്ഞത്,അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരെല്ലാം , അദ്ദേഹത്തിന്റെ കവിതകൾ വായിച്ചവരെല്ലാം അനുഭവിച്ചറിഞ്ഞ സത്യം.

കെ.രാഘവൻ , തിക്കോടിയൻ,എൻ.എൻ.കക്കാട്..പ്രതിഭകളുടെ വൻ നിര തന്നെയുണ്ടായിരുന്നു,അവിടെ. പിന്നാലെ മൌനിയായ കെ.എ.കൊടുങ്ങല്ലൂരെത്തി.തുടർന്ന് വിനയൻ,കരുമല ബാലകൃഷ്ണൻ,ഏതാനും വർഷം യു.എ.ഖാദർ…

 അക്കിത്തം, എം.ടി വാസുദേവൻ നായർക്കൊപ്പമായിരുന്നു,കോഴിക്കോട് ആദ്യം താമസിച്ചത്.അവർ ഒരേ സ്കൂളിൽ പഠിച്ചവരായിരുന്നു.അക്കിത്തം കുമരനെല്ലൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ , എം.ടി അവിടെ ഫസ്റ്റ്ഫോറത്തിലായിരുന്നു.മനയിലെ പത്തായപ്പുരയിലുള്ള പുസ്തകങ്ങളുമായി പ്രണയത്തിലായി, 'വാസു'.
അക്കിത്തത്തിന്റെ കത്തുമായി പാലക്കാട്ട് പോയി, മൂസത് പാരലൽ കോളേജിൽ അദ്ധ്യാപകനായി,അദ്ദേഹം കോഴിക്കോട്ടെത്തിയിരുന്നു.

ആകാശവാണിയിൽ വിവിധ പരിപാടികൾക്കുള്ള സ്ക്രിപ്റ്റുകൾ എഴുതുക മാത്രമല്ല,അവയ്ക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും വേണം. അക്കിത്തത്തിന്റേത് നല്ല മുഴക്കമുള്ള ശബ്ദം.സ്ഫുടമായ ഉച്ചാരണം.’അക്കി-തിക്കു-കൊടു-കക്കു’മാർ ചേർന്ന് അന്ന് എന്നും വൈകിട്ട് ‘നാട്ടിൻപുറം ‘പരിപാടിയിൽ അവതരിപ്പിച്ചിരുന്ന രൂപകം ഏറെ പ്രസിദ്ധമായിരുന്നു.

അക്കാലത്ത് കെ.പി.കേശവമേനോൻ എഴുതിയ “മഹാത്മ“ എന്ന നാടകം വേദിയിൽ അവതരിപ്പിച്ചപ്പോൾ,മോത്തിലാൽ നെഹൃവായി കേശവമേനോൻ തന്നെ വേഷമിട്ടു.നെഹൃവായി ഉറൂബും,മുഹമ്മദലി ജിന്നയായി അക്കിത്തവും അഭിനയിച്ചു. പിന്നെ,എല്ലാ ഞായറാഴ്ചയും ഏതെങ്കിലും വീട്ടിൽ ഒത്തു കൂടി , തീപാറുന്ന സാഹിത്യ ചർച്ചകൾ :'കോലായ' സാഹിത്യ വേദി.ആർ. രാമ ചന്ദ്രൻ , എൻ.പി.മുഹമ്മദ്, ഉറൂബ്, കക്കാട്, എം.ജി.എസ് നാരായണൻ ....

 ആർട്ടിസ്റ്റുകളുടെ മുറിയിലോ കാന്റീനിലോ ഇരുന്ന് ,മുറുക്കാൻ ചെല്ലം തുറന്ന് നാലുംകൂട്ടി മുറുക്കുന്ന അക്കിത്തം മിതഭാഷിയായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഉറൂബിനും പ്രിയം മുറുക്കായിരുന്നു. മറ്റുള്ളവർക്ക് പുകവലിയും . എന്നും സൌമ്യനും അക്ഷോഭ്യനുമായിരുന്ന അദ്ദേഹം ദീർഘകാലം “ഗാന്ധിമാർഗം”പരിപാടിയും അവതരിപ്പിച്ചു.അതിനായി ഗാന്ധിയൻ സാഹിത്യം കാര്യമായി പഠിച്ചു.ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച്,അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളുമായി ബന്ധപ്പെടുത്തി, ഒരു പരമ്പര പ്രക്ഷേപണം ചെയ്യാനുള്ള പദ്ധതി ഉറൂബ് മുൻകൈയെടുത്ത് അംഗീകാരത്തിനായി അധികാരികൾക്കയച്ചു.പക്ഷേ,എന്തുകൊണ്ടോ അതിന് അനുമതി കിട്ടിയില്ല.

അക്കിത്തത്തിന്റെ ‘ഗാന്ധിമാർഗം’പരിപാടിയ്ക്ക് ധാരാളം ശ്രോതാക്കളുണ്ടായി.കേളപ്പനും ഇടശ്ശേരിയുമൊക്കെ ഇത് കേട്ട് ,അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ച് മൂല്യവത്തായ കൃതി രചിക്കാൻ അവർ അക്കിത്തത്തെ ഉപദേശിക്കുകയും ചെയ്തു.”ധർമ്മസൂര്യൻ”എന്ന ഖണ്ഡകാവ്യത്തിന്റെ പിറവി അങ്ങനെയായിരുന്നു.ഗാന്ധിജിയുടെ വധത്തെക്കുറിച്ച് മുൻപ് എഴുതിയ കവിത വികസിപ്പിക്കുകയായിരുന്നു.

ആകാശവാണിയിൽ കുട്ടികൾക്കുവേണ്ടിയും അദ്ദേഹം പാട്ടുകൾ എഴുതി.ഒറ്റപ്പാലത്ത് നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തിൽ വെച്ച് കണ്ട പൈങ്കുളം പാറുക്കുട്ടിയമ്മ നിർബന്ധിപ്പിച്ച് അദ്ദേഹത്തെക്കൊണ്ടു കുട്ടിക്കവിതകളെഴുതിച്ചിരുന്നു.”കണ്ടവരുണ്ടോ”,
“അഞ്ചു നാടോടിപ്പാട്ടുകളിലൂടെ“എന്നിവ അങ്ങനെയുണ്ടായതാണ്.ആകാശവാണിക്കാലത്തെഴുതിയ കുട്ടിക്കവിതകൾ സമാഹരിച്ച്,1976ൽ “കടമ്പിൽ പൂത്ത കവിത”എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ വിരസമായ വിഷയങ്ങളെക്കുറിച്ച് നിരന്തരം എഴുതേണ്ടിവന്നിട്ടുണ്ട്, അക്കിത്തത്തിനും . മുഖ്യമായും കാർഷികപരിപാടികളുടെ സ്ക്രിപ്റ്റുകളായിരുന്നു,അവ.അതെക്കുറിച്ച്,അദ്ദേഹത്തോടൊപ്പം തൃശൂർ നിലയത്തിൽ സബ് എഡിറ്ററായി ജോലിചെയ്ത എസ്.രമേശൻ നായർ പറഞ്ഞതിങ്ങനെ:“ഡൈമക്രോൺ,നുവാക്രോൺ തുടങ്ങിയ കീടനാശിനികൾ പത്ത് ലിറ്റർ കവിതയിൽ കലർത്തി,ചെള്ളിന്റെ ബാധയുള്ള തെങ്ങിൻ മണ്ടകളിൽ തളിയ്ക്കുകയായിരുന്നു,അക്കിത്തം”.

കോഴിക്കോട് നിലയത്തിൽ അദ്ദേഹത്തോടൊപ്പം ജോലിചെയ്ത കവി.പി.പി.ശ്രീധരനുണ്ണി അക്കാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ;“എപ്പോൾ കാണുമ്പോഴും കവി ഭാവനാലോകത്തിൽ സഞ്ചരിയ്ക്കുകയായിരിക്കും.അതിനിടയിലാണ് റേഡിയോയ്ക്കുവേണ്ടി കൃതികൾ തയ്യാറാക്കുന്നത്.അദ്ദേഹത്തിനതിൽ വേർതിരിവില്ലായിരുന്നു.രണ്ടും സർഗസൃഷ്ടിയാണല്ലോ എന്നായിരിക്കും മറുപടി”.

റേഡിയോയിൽ കനപ്പെട്ടതൊന്നും വരുന്നില്ലെന്ന വിമർശനത്തിനുള്ള മറുപടിയാണ് ,സാഹിത്യപരിപാടിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ട അക്കിത്തത്തിന്റെ കവിത “ബലിദർശനം”.ശ്രീശങ്കരന്റേയും ശ്രീനാരായണഗുരുവിന്റേയും അദ്വൈതദർശനത്തെ ഒന്നായിക്കണ്ട,“ഭ്രാന്തശാലയിൽ വീണ്ടും വേദാന്തസൂര്യനുദിച്ചപ്പോൾ,ശ്രീനാരായണബിംബം തന്നെ ശ്രീശങ്കര ബിംബം”എന്ന ദാർശനികമാനമുള്ള ലളിതഗാനം പിറന്നതും ആകാശവാണിയിൽ തന്നെ.അതെക്കുറിച്ച് ശ്രീധരനുണ്ണി ഓർക്കുന്നതിങ്ങനെ:“ 1970കളിലാന്നത്.അന്ന് ഉറൂബും അക്കിത്തവും സാഹിത്യ,പ്രഭാഷണപരിപാടികളുടെ വിഭാഗത്തിലായിരുന്നു.ഗുരുവിനെക്കുറിച്ച് പാട്ട് വേണമെന്ന നിർദ്ദേശം വന്നപ്പോൾ ഉറൂബ് ഉറപ്പിച്ചു-അക്കിത്തം തന്നെ എഴുതും.മുൻപിലിരിക്കുന്ന കെ.എ.കൊടുങ്ങല്ലൂർ ആദ്യമായി ചിരിച്ചു.രാഘവൻ മാഷ് വന്ന് അക്കിത്തത്തിന്റെ മുൻപിൽ കസേര വലിച്ചിട്ടിരുന്നു.അക്കിത്തം പല്ലവി എഴുതി.അത് വായിച്ച്,രാഘവൻ മാസ്റ്റർ ചോദിച്ചു;മാഷേ,അതിലെ ‘ഹാ’എന്നത് ഒഴിവക്കിയാലോ?.അക്കിത്തം പറഞ്ഞു;“അത് അവിടെ കിടക്കട്ടെ”.

മഹാരഥന്മാരെല്ലാം ഉണ്ടായിരുന്ന കാലം കോഴിക്കോട് ആകാശവാണിയിൽ പ്രക്ഷേപണകലയുടെ സുവർണ്ണകാലമായിരുന്നുവെന്ന് ശ്രീധരനുണ്ണി അനുസ്മരിക്കുന്നു.വൈകുംന്നേരം എല്ലാവരും കൂടി ഒന്നിച്ചാണിറങ്ങുക.തൊട്ടടുത്ത സ്വാമിയുടെ കടയിൽ നിന്ന് ലഘുഭക്ഷണം.പിന്നെ മാനാഞ്ചിറയിലേക്കോ മിഠായിത്തെരുവിലേക്കോ…അക്കാലത്ത് അക്കിത്തം താമസിച്ചിരുന്നത് ഗാന്ധിഗൃഹത്തിലായിരുന്നു.അവിടെ അദ്ദേഹം കമിഴ്ന്നുകിടന്ന്,ഒരു പ്രത്യേകരീതിയിൽ എഴുതുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട് , ശ്രീധരനുണ്ണി .

ഇടിഞ്ഞുപൊളിഞ്ഞ ലോകം,പണ്ടത്തെ മേശാന്തി,തുലാവർഷം,നിത്യമേഘം,വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടത് ആകാശവാണിക്കാലത്തായിരുന്നു.

”എന്റെയല്ലല്ലെന്റെയല്ലീ കൊമ്പനാനകൾ 
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികൾ (പണ്ടത്തെ മേശാന്തി),ആകാശവാണി അനുഭങ്ങളെ മുൻനിർത്തി എഴുതപ്പെട്ടവയാണ്.അതിനു നിദാനമായി മകൻ എ.നാരായണൻ ചൂണ്ടിക്കാണിയ്ക്കുന്നതിതാണ്;“സ്ക്കൂൾ കുട്ടികളേയുംകൊണ്ട് കോഴിക്കോട്ട് വിനോദയാത്രയ്ക്കു പോകുന്നവർ റേഡിയോ നിലയം കാണാൻ,അച്ഛനെയാണ് സമീപിയ്ക്കുക.ആ സന്ദർഭങ്ങളിലൊന്നിൽ മനസിൽ തോന്നിയ വരികളാണിവ”.

വൈദികമന്ത്രോച്ചാരണങ്ങൾ കേട്ട് വളർന്ന അക്കിത്തത്തിന്റെ ജീവിതദർശനം ഈ വരികളിൽ അടങ്ങിയിട്ടുണ്ട്.’ഇദം ന മമ”എന്നതാണത്.ഇക്കാണുന്നതൊന്നും തന്റെയല്ല എന്ന് തിരിച്ചറിഞ്ഞ അനാസക്തനായിരുന്നു,അക്കിത്തം.

എഡിറ്ററായി പ്രൊമോഷൻ ലഭിച്ച്, 1976ൽ അക്കിത്തം തൃശൂർ നിലയത്തിലെത്തി.കേരളത്തിലെ കാർഷികപ്രക്ഷേപണത്തിനു തുടക്കം കുറിച്ച നിലയത്തിൽ,‘വയലും വീടും’വിഭാഗത്തിൽ അദ്ദേഹത്തോടൊപ്പം സബ് എഡിറ്ററായി കവി എസ്.രമേശൻ നയരുമുണ്ടായിരുന്നു. കാഷ്വൽ സ്ക്രിപ്റ്റ് റൈറ്റർമാരായി കുറച്ചുകാലം കോവിലനും മാടമ്പ് കുഞ്ഞിക്കുട്ടനും അവിടെയുണ്ടായിരുന്നു.
“തൃശൂർ നിലയത്തിലെ പത്താം നമ്പർ മുറി ഞങ്ങളുടെ കാലത്ത് സാഹിത്യചർച്ചകളാൽ മുഖരിതമായിരുന്നു.മഹാകവി ജി,വൈലോപ്പിള്ളി,ഓട്ടൂർ,ഒളപ്പമണ്ണ,ഉറൂബ്,എം.ആർ.ബി,പ്രേംജി,മഹാകവി പി,കെ.പി.നാരായണ പിഷാരടി,എം.പി. ശങ്കുണ്ണി നായർ,പവനൻ,പുതുക്കാട് കൃഷ്ണ കുമാർ,ടി.ആർ.നായർ തുടങ്ങി എണ്ണിയാൽ തീരാത്ത ബന്ധങ്ങൾ അങ്ങനെയുണ്ടായി”,അക്കാലത്തെക്കുറിച്ച് എസ്.രമേശൻ നായർക്ക് ഓർക്കാനേറെയുണ്ട്.“അക്കിത്തത്തെ കണ്ടുമുട്ടുന്ന നിമിഷം വരെ,കവിതയിൽ ഒരുതരം താന്തോന്നി തന്നെയായിരുന്നു,ഞാൻ.പുതിയ ബോധങ്ങൾ എനിക്കുണ്ടായിത്തുടങ്ങുന്നതും ഒരു കണ്ണാടിയില്ലാത്ത വിഷമത്തിൽ നിന്ന് എന്റെ കവിതയുടെ മുഖശ്രീ മുക്തമാകുന്നതും അതിനു ശേഷമാണ്”.

അക്കിത്തം ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും,ദേവസ്വം ക്വാർട്ടേഴ്സിലെത്തി, അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന വൈലോപ്പിള്ളിയെ കാണും.ഒപ്പം രമേശൻ നായരുമുണ്ടാകും.”ഇത്രയും ശുദ്ധനും ലജ്ജാലുവുമായ ഈ കവിയാണോ മലയാളത്തിലെ കരുത്തുറ്റ അനേകം കവിതകളുടെ സ്രഷ്ടാവ്! എനിക്കത്ഭുതം തോന്നി.ചായ സൽക്കാരവും സാഹിത്യ സൽക്കാരവും ഒരുപോലെ മധുരം പകർന്ന ധന്യ സന്ധ്യകൾ“.

പൊതുവേദികളിലൊന്നും പ്രത്യ ക്ഷപ്പെടാത്ത,‘ധിക്കൃതശക്രപരാക്രമി’യായ എം.പി.ശങ്കുണ്ണി നായരെ നിർബന്ധിപ്പിച്ച് ഒരു പ്രഭാഷണത്തിന് റേഡിയോനിലയത്തിൽ കൊണ്ടുവന്നു,അക്കിത്തം.അതുകഴിഞ്ഞ്,അദ്ദേഹത്തിനൊരാഗ്രഹം;വൈലോപ്പിള്ളിയെ കാണണം. 'കണ്ണീർപാട’ത്തിനു പഠനം എഴുതിയിട്ടുണ്ടെങ്കിലും, ആളെ കണ്ടിട്ടില്ല.ക്വാർട്ടേഴ്സിലെത്തിയപ്പോൾ മഹാകവി നടക്കാൻ പോയിരുന്നു.അവിടെ കാത്തിരുന്നു.അവസാനം അദ്ദേഹം എത്തി.”ആരാ അത്?” 
“ശങ്കുണ്ണി നായർ” എന്ന ഘനഗംഭീരമായ മറുപടി.പിന്നെ ഒന്നും പറയാതെ മടക്കം.”കാണണമെന്നു തോന്നി.കണ്ടു”.

രമേശൻ നായർ അതെക്കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ;“കൂട്ടി എഴുന്നള്ളിക്കാൻ കഴിയാത്ത രണ്ടു മദയാനകൾ.അവർക്കത്രയേ വേണ്ടൂ”.

അക്കിത്തവുമായി വളരെഅടുത്ത സൌഹൃമായിരുന്നു,രമേശൻ നായർക്ക്.അതെക്കുറിച്ച് പ്രൊഫ.എം.ലീലാവതി പറഞ്ഞതിങ്ങനെ;“ഔദ്യോഗികരംഗത്ത് തൊട്ടുതൊട്ടിരിക്കുന്നവരാണ്.തുടർപ്പുല്ലിട്ട് കൂട്ടിച്ചേർത്ത രണ്ടാവണപ്പലകമേലാണിരിക്കുന്നത്”.“കടമ്പിൽ പൂത്ത കവിത”യ്ക്ക്  അക്കിത്തം അവതാരിക എഴുതിപ്പിച്ചത് രമേശൻ നായരെക്കൊണ്ടായിരുന്നു.

മഹാകവി പി.കുഞ്ഞിരാമൻ നായർ തൃശൂർ നിലയത്തിലുമെത്തുമായിരുന്നു.“പി എപ്പോഴാണ് കയറിവരുന്നതെന്നും അദ്ദേഹത്തിന്റെയുള്ളിൽ എപ്പോഴാണു കവിത നിറഞ്ഞുകവിയുന്നതെന്നും ദൈവത്തിനു മാത്രമേ അറിയൂ.ഒരിക്കൽ കവിത തോന്നിയത് പുലർച്ചെ നാലു മണിയ്ക്കാണ്.പക്ഷേ,എഴുതാൻ കഴിയുന്നില്ല.വലംകൈയ്യിലെ ചൂണ്ടുവിരൽ മടങ്ങുന്നില്ല.കവിത പോകും മുൻപ് പിടിച്ചെടുക്കണം;റേഡിയോയിൽ ചൊല്ലുകയും വേണം.ചെക്കു കിട്ടേണ്ട അത്യാവശ്യങ്ങൾ വേറെയും..പി.മറ്റൊന്നുമാലോചിച്ചില്ല.ജൂബയെടുത്തിട്ട്,ഷാളും ചുറ്റി ഒറ്റ നടത്തം,നേരെ രാമവർമപുരത്തേയ്ക്ക്…അക്കിത്തവും രമേശൻ നായരും അവിടെയുണ്ടല്ലോ.അവരെക്കൊണ്ട് കവിത എഴുതിയെടുപ്പിക്കാം.അതായിരുന്നു വിശ്വാസം”.

രാവിലെ തന്നെ ഗേറ്റിൽ ഹജരായ മഹാകവിയെ സെക്യൂരിറ്റി സ്റ്റാഫിനു മനസിലായില്ല.അവർ കയറ്റി വിട്ടില്ല."നിന്ന് മുഷിഞ്ഞ്,എഴുതിയെടുക്കപ്പെടാത്ത കവിതക്കിളിയെ മനസിന്റെ കൂട്ടിൽ ഭ്രദ്രമായി അടച്ചുപൂട്ടി,പി.അടുത്തുള്ള ഒരു ഓലപ്പീടികയിൽ കയറിയിരുപ്പായി”.

ഏറെ സമയം കഴിഞ്ഞാണ് അക്കിത്തവും രമേശൻ നായരുമെത്തിയത്.”നിങ്ങളൊക്കെയുണ്ടല്ലോ എന്നു കരുതിയാണു ഞാൻ വന്നത്”.അതിനു അക്കിത്തം ശാന്തമായി മറുപടി നൽകി;“അതിനു ഞങ്ങളുടെ താമസം ഇവിടെയല്ലല്ലോ!“

സർവവ്യാപിയായിരുന്നു,
മഹാകവി പി. ഒരിക്കൽ ഗുരുവായൂർ ഏകാദശി പരിപാടികൾ ശബ്ദലേഖനംചെയ്യാൻ പോയപ്പോൾ,‘കൊടിമരം പോലെ അവിടെ നിൽക്കുന്നു,പി’.ആ ഏകാദശിക്കായിരുന്നു,ഗുരുവായൂർ കേശവൻ ചരിഞ്ഞത്.

വേദ പണ്ഡിതന്മാരെക്കൊണ്ട് പരമ്പരാഗത രീതിയിൽ വേദങ്ങളുടേയും ഉപനിഷത്തുകളുടേയും ആലാപനം ശബ്ദലേഖനംചെയ്ത് , ഡൽഹിയ്ക്കയയ്ക്കാൻ അക്കിത്തം മുൻ കൈയെടുത്തു.വിലപ്പെട്ട അത്തരം ശബ്ദലേഖനങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നില്ലെന്ന ദുഖം അദ്ദേഹം പങ്കുവെച്ചിരുന്നു.

കരാർ വ്യവസ്ഥയിൽ ജോലിചെയ്തിരുന്ന ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുകളുടെ അവകാശസംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട അസോസിയേഷന്റെ തൃശൂർ യൂണിറ്റ് പ്രസിഡന്റു കൂടിയായിരുന്നു, അക്കിത്തം.

അക്കാലത്ത് അവർ കോഴിക്കോട് നടത്തിയ സമരത്തിൽ അദ്ദേഹം കുറച്ചുദിവസം നിരാഹാരമിരുന്നു.അന്ന് അദ്ദേഹം അവിടെ നടത്തിയ ഹൃദയസ്പൃക്കായ പ്രസംഗം ഉറൂബിന്റെ മകൻ ഇ.സുധാകരൻ ഓർക്കുന്നുണ്ട്.അത് വലിയ പ്രാധാന്യത്തോടെ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു:“..തൂപ്പുകാരി സ്റ്റുഡിയോ അടിച്ചുവാരി പുറത്തുകൊണ്ടിടുമ്പോൾ,അതിലൊരു ചത്ത ഈച്ചയുമുണ്ടാകും.ഓ,അതൊരു സ്റ്റാഫ് ആർട്ടിസ്റ്റാണെന്ന് അധികൃതർ മനസിലാക്കുകയും ചെയ്യും.എന്നാൽ അറിഞ്ഞഭാവം നടിക്കില്ല”.
1986ൽ അക്കിത്തം ആകാശവാണിയിൽ നിന്ന് വിരമിച്ചു

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍