എല്ലാ വർഷവും ഏപ്രിൽ 7 ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു.1948ൽ ലോകാരോഗ്യ സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മക്കായാണു ഈ ദിനാചരണം.ഈ വർഷത്തെ വിഷയം വാർദ്ധക്യവുമായി ബന്ധപ്പെട്ടതായിരുന്നു-നല്ല ആരോഗ്യം ജീവിത ദൈർഘ്യത്തിനു. ഗർഭാവസ്ഥയിലേ ആരോഗ്യകരമായി ജീവിക്കൻ തുടങ്ങിയില്ലെങ്കിൽ ആയുസ്സുകുറയും.അമ്മയ്ക്ക് ഗർഭകാലത്ത് പോഷകക്കുറവുണ്ടെങ്കിൽ കുട്ടിയിൽ അത് ദീർഘകാലപ്രത്യാഘാതങ്ങളുണ്ടാക്കു മെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഇങ്ങനെ പിറക്കുന്നവർ പ്രായമാകുമ്പോൾ ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഇരയാകുന്നു എന്നാണു കണ്ടെത്തൽ.
-ഇത് കേരളീയരെ പഠിപ്പിക്കേണ്ട കാര്യമില്ല.എന്തെന്നാൽ ലോകത്തെ തന്നെ ഏറ്റവും ദീർഘായുസ്സുള്ള ജനതയാണു നമ്മൾ.ഇക്കഴിഞ്ഞ സെൻസസ് പ്രകാരം കേരളത്തിലെ ആയുർദൈർഘ്യം 75 വയസ്സാണു.ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം വെറും 64 വയസ്സാണെന്ന് ഓർക്കുക.ഇക്കാര്യത്തിൽ നമ്മൾ അമേരിക്കയുടെ തൊട്ടടുത്താണു നിൽക്കുന്നത്;അവർ 77 വയസ്സുവരെ ജീവിക്കുന്നു.ഏതാനും വർഷങ്ങൾക്കകം കേരളീയർ ദീർഘായുസ്സിൽ അമേരിക്കയേയും കടത്തിവെട്ടി ഒന്നാംസ്ഥാനത്തെത്തുമെന്ന കാര്യത്തിൽ സംശയമില്ല.ഇപ്പോൾ തന്നെ നമ്മുടെ സ്ത്രീകളുടെ ആയുർദൈർഘ്യം 81 ആണെന്ന് ഓർക്കുക.പ്രായമുള്ളവർ കൂടുമ്പോൾ മരണനിരക്ക് കുറയും.കേരളത്തിൽ ജനനനിരക്കും അതിവേഗം കുറയുകയാണു.പത്തനംതിട്ട ജില്ല ജനനനിരക്കിൽ നെഗറ്റീവ് ഗ്രോത്താണു രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്വരും നാളുകളിൽ ഇത് വലിയൊരു സാമൂഹികപ്രശ്നമായി കേരളത്തെ വേട്ടയാടാൻ പോവുകയാണു.ആയുർദൈർഘ്യം സൃഷ്ടിക്കുന്ന സാമ്പത്തികപ്രശ്നങ്ങളും ഏറെയാണു.പ്രത്യേകിച്ച് ജോലിയോ വരുമാനമോ ഇല്ലാത്തവരാണു വൃദ്ധരിൽ ബഹുഭൂരിപക്ഷവും.ഏതെങ്കിലും പെൻഷൻ മിക്കവർക്കും ലഭിക്കുന്നുണ്ടു.നമ്മുടെനികുതിവരുമാനത്തിന്റെ 35 ശതമാനവും ഇത്തരം പെൻഷനുകൾ നൽകാനായി മാത്രം വിനിയോഗിക്കപ്പെടുന്നു എന്നാണു മറ്റൊരു പഠനം തെളിയിച്ചത്.ഈ ഇനത്തിലുള്ള ചെലവ് ഇനിയും കൂടും.ഇവർക്കായി കൂടുതൽ സാമൂഹികസുരക്ഷാപദ്ധതികൾ ഏർപ്പെടുത്തേണ്ടത് ഉത്തരവാദിത്വബോധമുള്ള ഏതൊരു ഭരണാധികാരിയുടേയും ചുമതലയാണു.അതുകൊണ്ടു തന്നെ വൃദ്ധർക്കയി കൂടുതൽ ആരോഗ്യസേവനകേന്ദ്രങ്ങൾ തുറക്കേണ്ടതുണ്ടു.പ്രാഥമികാരോഗ്
-ഇങ്ങനെ നോക്കിയാൽ നമ്മുടെയെല്ലാം ആയുസ്സ് കൂടുന്നത് ശുഭകരമാണോ എന്ന് സ്വയം ചോദിക്കേണ്ട ദുരവസ്ഥയിലെത്തും.ഇപ്പോൾ തന്നെ പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ തെരുവിലിറങ്ങിയ ചെറുപ്പക്കാർ പ്രായമുള്ളവരെ നോക്കി വിളിച്ചുപറഞ്ഞതെന്തെന്ന് ഓർക്കുന്നത് നന്ന്.”ഞങ്ങളെ കഷ്ടത്തിലാക്കാൻ എന്തിനാ ഇങ്ങനെ ചാകാതിരിക്കുന്നത്?” എന്ന് നാളെ മക്കളും കൊച്ചുമക്കളും ചോദിച്ചാലോ? -കേരളീയരുടെ ആയുസ്സ് കൂടുന്നത് വലിയ കാര്യം തന്നെ.പക്ഷേ അതിനും കൂടിയാലത്തെ പ്രശ്നങ്ങൾ ലോകാരോഗ്യ സംഘടനക്കറിയുമോ? വരും വർഷങ്ങളിൽ പ്രായമായവർ സ്വയം ശപിക്കാനും,ആത്മഹത്യ ചെയ്യാനും ഇടവരുത്തരുത്.അതിനു വേണ്ടത് വൃദ്ധജനപരിപാലനത്തിനായുള്ള സുവ്യക്തമായ ഒരു നയവും കർമ്മപരിപാടിയും രൂപപ്പെടുത്തുകയാണു.
1 comment:
കേരളീയരുടെ വയസ്സ് കൂടിയാലുള്ള ദോഷം മനസ്സിലാക്കണമെങ്കില്‍ ആ ഗണേഷ് കുമാറിനോട് ചോദിച്ചാല്‍ മതി. അദ്ദേഹം ഷിബു ബേബി ജോണ്‍, m.k മുനീര്‍, അബ്ദു റബ്ബ് എന്നീ സഹപ്രവര്‍ത്തകരെ അസൂയയോടെ ആണ് നോക്കുന്നത് പോലും!!!!!!!!!
Post a Comment