ഏ.എസ്.ഐ തൃശൂര്‍ സര്‍ക്കിളിനു കീഴില്‍ 37 പൈതൃക സ്മാരകങ്ങളുണ്ടു.മട്ടാഞ്ചേരി പാലസ്,ബേക്കല്‍ ,പാലക്കാട്,അഞ്ചുതെങ്ങ്,തലശ്ശേ
-എന്തിനാണു നമ്മള്‍ ഇവ സംരക്ഷിക്കുന്നത്?’പുരാതനം”എന്‍ ന് ഇന്ന് നമ്മൾ ഒരു വസ്തുവിനെ വിശേഷിപ്പിക്കുന്നത് നല്ല അർത്ഥത്തിലല്ല.പ്രായമായവരെ അധിക്ഷേപിക്കുവാൻ അവർ “ആർക്കൈവല്‍പീസുകളാണു‘’ എന്നാണു വിശേഷിപ്പിക്കാറുള്ളത്.പുരാതനമാ യതെല്ലാം കാലഹരണപ്പെട്ടുവെന്നും അവയ്ക്കൊന്നിനും കാലികമായി ഒരു പ്രസക്തിയുമില്ലെന്നുമാണു ഇതുകൊണ്ട് അർഥമാക്കുന്നത്.ഉത്പാദനക്ഷമതയി ല്ലാത്ത,പരാശ്രിതമായ ,മറ്റുള്ളവരാൽ സംരക്ഷിക്കപ്പെടേണ്ടവയാണു ഈ പുരാവസ്തുക്കളെല്ലാം എന്ന ഓർമ്മപ്പെടുത്തലുകളാണു ഈ പദപ്രയോഗങ്ങൾക്ക് പിന്നിലുള്ളത്.എല്ലാഭാഷയിലും ഇങ്ങനെ ചില വാക്കുകളും ശൈലികളുമുണ്ടു.
-എന്തിനാണു ജീവിച്ചിരിക്കുന്നവർക്ക് പ്രത്യക്ഷത്തിൽ മെച്ചമൊന്നുമില്ലാത്ത ഈ ആർക്കൈവല്‍ പീസുകളെസംരക്ഷിച്ചുനിർത്തുന്നത്?അതിനു നിയതമായ കാരണങ്ങളുണ്ടു.ഇവ മാനവരാശിയുടെ പൊതു പൈതൃകങ്ങളാണു എന്നതാണു പരമപ്രധാനം.അവയ്ക്കെല്ലാം സാര്‍വലൌകികമായൊരു മൂല്യമുണ്ടു.അവ അമൂല്യമായ നിധികള്ണാണു.അതുകൊണ്ടാണു താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ചരിത്രസ്മാരകങ്ങളും പ്രതിമകളും തച്ചുടച്ചപ്പോള്‍ അതിനെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നത്.
മതതീവ്രവാദികള്‍ മാത്രമല്ല യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും ഭരണാധികാരികലുടെ ദുരയും വിലപ്പെട്ട എത്രയോ പൈതൃകസ്മാരകങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്നു. സഹസ്രാബ്ദങ്ങളുടെ സമ്പന്നമായ ചരിത്രം ഉറങ്ങുന്ന അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ താഴ്വരയില്‍ 2003ലെ ആഭ്യന്തരയുദ്ധകാലത്ത് പൊട്ടിയ മൈനുകള്‍ എല്ലാം തുടച്ചുനീക്കി.2003ലെ ഭൂകമ്പത്തില്‍ 26000 പേര്‍ മരിച്ച ഇറാനിലെ ബാം നഗരത്തിലെ പൈതൃകസ്മാരകങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.ആഭ്യന്തരയുദ്ധത് തില്‍ ആടിയുലയുന്ന ജെറുസലേമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ശ്രീലങ്കന്‍ യുദ്ധം ബൌദ്ധ-സിംഹള സംസ്കൃതിയുടെ എത്രയോ വിലപ്പെട്ട തിരുശേഷിപ്പുകളാണു നശിപ്പിച്ചത്.താജ് ഇടനാഴി കേസ് ഉത്ഭവിച്ചത് തന്നെ അത് താജ്മഹലിന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു.യമുനയുടെ തീരങ്ങളിലെ വ്യാവസായികമലിനീകരണത്തിനെതിരായ നടപടികളും താജ്മഹല്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
-ഇങ്ങനെ രാഷ്റ്റ്രീയവും ഭരണപരവും നിയമപരവുമായ തലങ്ങളുണ്ടു ഇതിനു.ആഗോളതലത്തില്‍ തന്നെ ഈ പൈതൃകസ്ഥാപനങ്ങള്‍ എക്കാലത്തേക്കും സംരക്ഷിക്കപ്പെടേണ്ടതുണ്ടു.നമ് മള് കടന്നുവന്ന വഴികളെക്കുറിച്ചുള്ള നിതാന്തമയ ഓറ്മ്മപ്പെടുത്തലുകളാണിവ.നമ്മള്‍ ഒറ്റപ്പെട്ടതും സ്വയംഭൂവുമായ ദ്വീപുകള്‍ അല്ലെന്നും ,അനന്തമായ പൈതൃകത്തിന്റെ കണ്ണികള്‍ മാത്രമാണെന്നും ,ഇവ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.മാവനരാശിയുടെ വികാസപരിണാമത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണിവ.ഇവ പോയകാലത്തെ ചരിത്രത്തേയും സംസ്കാരത്തേയും എപ്പോഴും നിശബ്ദമായി പിന്തലമുറകള്‍ക്ക് സംവേദിച്ചുകൊണ്ടിരിക്കുന്നു.ഈ പൈതൃകം തകര്‍ക്കപ്പെട്ടാല്‍ നമ്മുടെ വേരുകള്‍ അറ്റുപോകും.സാംസ്കാരികമായി നമ്മള്‍ അതിദരിദ്രരാകും.
1 comment:
അനന്തമായ പൈതൃകം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യത ആണെന്നുള്ള മനോഭാവം മാറണം. സ്വന്തം ഭാഷ സംരക്ഷിക്കുന്നതിന് പോലും താത്പര്യം ഇല്ലാത്ത ഒരു ജനത എങ്ങനെ പൈതൃകം സംരക്ഷിക്കും ?
Post a Comment