4.എന്താണു ലോലിപ്പോപ്പ്?
ലോകത്തെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പാണു ലോലിപ്പോപ്പ്.ഗൂഗിളിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം വികസിപ്പിച്ചെടുത്ത ഈ സ്വതന്ത്ര സോഫ്റ്റ് വെയർ,ആൻഡ്രോയിഡിന്റെ അഞ്ചാം പതിപ്പാണു.നല്ല,മധുരമൂറുന്ന പേരുകൾനൽകി പുതിയ വേർഷനുകൾ പുറത്തിറക്കുന്ന പാരമ്പര്യമുള്ള ആൻഡ്രോയിഡ് ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്ന 4.4 വേർഷനായ കിറ്റ്കാറ്റിനെക്കാളും ഒട്ടേറെ പ്രത്യേകതകൾ ലോലിപ്പോപ്പിനുണ്ട്.ഇത് മൊബൈലിലും ടാബ് ലറ്റുകളിലും മാത്രമല്ല,വാച്ചുകളിലും,ടി.വിയിലും,കാറുകളിലും ഉപയോഗിക്കാം.അങ്ങനെയുള്ള മൊബൈൽ ഫോണുകളും വാച്ചുകളും മറ്റും ഗൂഗിളും മോട്ടോറോളയും മറ്റും വിപണിയിലിറക്കിക്കഴിഞ്ഞു.ലോലിപ്പോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള സ്മാർട്ട്ഫോണുകളിൽ ഗസ്റ്റ് യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഫോൺ ചെയ്യാൻ പറ്റും.അപ്പോൾ,വ്യക്തിപരമായ ഒരു വിവരവും ഗസ്റ്റ് യൂസർക്ക് കാണാൻ കിട്ടുകയില്ല.അടുത്ത ഫോണിലേക്ക് ഫയലുകൾ കൈമാറാൻ അതിലൊന്ന് മുട്ടിച്ചാൽ മാത്രം മതി.ഇത്തരം ഫോണുമായി ചേർന്ന് പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് വാച്ചുകളുമുണ്ടു.ഇത് കൈയ്യിൽ കെട്ടിക്കൊണ്ടു നടന്നാലും മൊബൈലിന്റെ മിക്ക ഉപയോഗങ്ങളും നടക്കും.ഇതിലേക്ക് വരുന്ന ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടി,പറഞ്ഞാൽ മാത്രം മതിയാകും.അത് ടെക്സ്റ്റ് സന്ദേശമായി പൊയ്കൊള്ളും.മലയാളം ഉൾപ്പെടെയുള്ള ഭാഷകളും ആൻഡ്‌റോയിഡിന്റെ പുതിയ പതിപ്പായ ലോലിപ്പോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റമായി ഉപയോഗിക്കുന്ന ഫോണുകളിലും ടാബുകളിലും കിട്ടും.ഇതിന്റെ സോഴ്സ് കോഡുകൾ പരസ്യപ്പെടുത്തുന്നതിനാൽ,ആർക്കും ഇവ ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ കഴിയും.അതുകൊണ്ടു,വരും നാളുകളിൽ നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയാത്തത്ര പുതിയ പുതിയ സൗകര്യങ്ങളുമായി ആൻഡ്രോയിഡ് ഫോണുകളും ടാബ്‌ലറ്റുകളും ടി.വിയുമൊക്കെ കുറഞ്ഞ വിലക്ക് മാർക്കറ്റിലിറങ്ങും.
5.എന്താണു "കൂട്ടം"?
മലയാളികളുടെ ആദ്യ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റാണു,ഏഴു വർഷം മുൻപ് നിലവിൽ വന്ന, "കൂട്ടം".വിലാസം പറയാം-www.koottam.com .പ്രാദേശിക ഭാഷകളിലെ ഏറ്റവും വലിയ ഈ സൗഹൃദക്കൂട്ടായ്മ ഫേസ്ബുക്കു പോലുള്ള ഒന്നാണെന്ന് പറയാം.പക്ഷേ,ഇത് മലയാളികളുടെ സ്വന്തമാണു.ഫേസ്ബുക്ക്,ട്വിറ്റർ,ജിമെയിൽ,യാഹൂ അക്കൗണ്ടുകളുള്ളവർക്ക് അത് ഉപയോഗിച്ചോ,സ്വന്തമായി അക്കൗണ്ട് ആരംഭിച്ചോ കൂട്ടത്തിൽ അംഗത്വമെടുക്കാം.അംഗമായിക്കഴിഞ്ഞാലുടൻ സ്വന്തമായി ഒരു പേജ് ലഭിക്കും.ഇത് ഇഷ്ടാനുസരണം ഡിസൈൻ ചെയ്യാം.പിന്നെ റിക്വസ്റ്റ് അയച്ച് ഫ്രൻഡ്സിനെ ചേർക്കാം.ചിന്തകൾ പങ്കു വെയ്കാം.ഫോട്ടോകൾ അപ്ലോഡ് ചെയ്യാം;സംഗീതവും.സ്വന്തമായി ബ്ലോഗും തുടങ്ങാം.ഗ്രൂപ്പ് തുടങ്ങി സമാനഹൃദയരുമായി ഇഷ്ടവിഷയങ്ങൾ ചർച്ച ചെയ്യുകയുമാവം.ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തെ ഒരു കപ്യൂട്ടർ സ്ക്രീനിലെ ഒരു പേജിലേക്ക് ഒരൊറ്റ മൗസ് ക്ലിക്കിലൂടെ ഒന്നിപ്പിക്കുകയാണു "കൂട്ടം".ഇതിന്റെ വിലാസം വീണ്ടും പറയാം-www.koottam.com
6.എന്താണു പിന്ററസ്റ്റ്?
ഫോട്ടോകളേയും ചിത്രങ്ങളേയും മാ ത്രം ആസ്പദമാക്കിയുള്ള ഒരു ഓൺലൈൻ കൂട്ടായ്മയും സംഭരണിയുമാണു പിന്ററസ്റ്റ്.ഈ സൈറ്റിന്റെ വിലാസം പറയാം-www.pinterest.com.സാധാരണ ഒരു ഇ- മെയിൽ അക്കൗണ്ട് തുറക്കും പോലെ എളുപ്പം പിൻറ്ററസ്റ്റിൽ അംഗത്വമെടുക്കാം.വിദ്യാർത്ഥികൾക്കും,ഗവേഷകർക്കും,പ്രൊജക്റ്റുകൾ ചെയ്യുന്നവർക്കും ഇത് ഏറേ പ്രയോജനപ്രദമാണു.ഇന്റർനെറ്റിൽ ലഭ്യമായ ഏതു ഫോട്ടോയും സെർച്ച്ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക."പിൻ ഇറ്റ്"എന്നാണു ഇതിനു പറയുന്നത്.ഇങ്ങനെ പിൻ ചെയ്തവയ്ക് വിഷയാനുസരണം ഒരോ തലക്കെട്ടും വിവരണങ്ങളും നൽകി ഓൺലൈനായി സൂക്ഷിച്ചുവെയ്കാം.ഇവയെ "ബോർഡുകൾ"എന്നു വിളിക്കുന്നു.ഉദാഹരണത്തിനു,നിങ്ങൾക്ക് ചാന്ദ്രദൗത്യത്തിലാണു താൽപര്യമെങ്കിൽ പിന്ററെസ്റ്റിലെ സെർച്ചിൽ ഇത് അടിക്കുക.നാസയുടേത് ഉൾപ്പെടെയുള്ള ആധികാരിക സൈറ്റുകളടങ്ങിയ ബോർഡുകളും മറ്റു ചിത്രങ്ങളും,അതിനോട് ബന്ധമുള്ളവയും കമ്പ്യൂട്ടർ സ്ക്രീനിൽ
തെളിയും.അവയിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ളവയുടെ മേൽ ക്ലിക്ക് ചെയ്യുക അഥവാ അവ "പിൻ"ചെയ്യുക.നമ്മൾ ബുക്ക്മാർക്ക് ചെയ്യുന്ന പോലെ തന്നെ.അതിനൊരു പേരും നൽകിയാൽ പിന്ററെസ്റ്റിലെ ബോർഡുകൾ ഉണ്ടാകും.അവ മറ്റുള്ളവർക്കും കാണാം.ഇനി പുതിയ മൊബെയിൽ ഫോണുകളെക്കുറിച്ചോ,അറേബ്യൻ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചോ,അങ്ങനെ
എന്തിനെക്കുറിച്ചറിയണമെങ്കിലും എന്തെളുപ്പം!അവ ഫയലുകൾ അഥവാ ബോർഡുകളാക്കി ഇങ്ങനെ സൂക്ഷിച്ചുവെയ്കാം.അമേരിക്കയിൽ സ്ത്രീകളാണു പിന്ററെസ്റ്റിൽ ഏറ്റവും സജീവം.അവർ വസ്ത്രങ്ങൾ തിരയുന്നതിനാണു ഇത് ഉപയോഗിക്കുന്നത് എന്ന കൗതുകവുമുണ്ടു.പിന്ററെസ്റ്റിന്റെ വിലാസം വീണ്ടും പറയാം-www.pinterest.com.
2 comments:
വായിക്കുന്നൂ...
Informative.
thanks.
Post a Comment