ആകാശവാണി രേഖകളിൽ ഒരു കെ.തറുവയിയുണ്ട്;കോഴിക്കോട് നടുവണ്ണൂർ കാവുന്തറയിൽ കാവിൽ കട്ടയാട്ട് മതപണ്ഡിതനായിരുന്ന ആലിക്കുട്ടിയുടെ മകൻ.
1976ൽ തറുവയി അനൌൺസറായി തൃശൂർ നിലയത്തിൽ ചേർന്നു.1978ൽ കോഴിക്കോട് നിലയത്തിലെത്തി-അസാധാരണ വശ്യശക്തിയുള്ള ശബ്ദംകൊണ്ട് ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസിൽ ഇന്നും ജീവിക്കുന്ന ഖാൻ കാവിലാണത്.1997 ജൂൺ 5നു അകാലത്തിൽ മരണം കവർന്നെടുത്തെങ്കിലും, മലബാറിലെ വലിയൊരു ശതമാനം റേഡിയോശ്രോതാക്കൾ ഗൃഹാതുരതയോടെ ഓർക്കുന്നു,ആ ബഹുമുഖപ്രതിഭയെ.
നാടകം ജീവിതമാക്കിയ തറുവയിയെ ഖാൻ കാവിലാക്കിയതും നാടകം തന്നെ.ചെറുപ്പത്തിലേ ബാപ്പയും ഉമ്മയും മരിച്ചതോടെ, ഏകാന്തജീവിതം നയിക്കാൻ നിർബന്ധിതനായ തറുവയി നാടകങ്ങളുടെ സംഭാഷണങ്ങൾ അനുകരിച്ച്, അഭിനയിച്ച് സുഹൃത്തുക്കളെ കാണിയ്ക്കാൻ തുടങ്ങി.നല്ല മുഴക്കമുള്ള ശബ്ദം.അക്കാലത്ത് കെ.പി.എ.സി നാടകങ്ങളിലെ താരമായിരുന്ന നടൻ ഖാനിന്റെ ശബ്ദവുമായി നല്ല സാദൃശ്യം. നാട്ടുകാർ തറുവിയയെ ‘ഖാൻ’എന്ന് വിളിക്കാൻ തുടങ്ങി.കുറേക്കഴിഞ്ഞ്,നാടിന്റെ പേരുകൂടിച്ചേർത്ത്, തറുവയി ഖാൻ കാവിലായി..
നാട്ടിലെ വേദികളിൽ നാടകങ്ങളും കഥാ പ്രസംഗങ്ങളും എഴുതി അവതരിപ്പിച്ചായിരുന്നു, തുടക്കം.ആകാശവാണിയിലേക്കുള്ള വഴിയൊരുക്കിയതും ഇതുതന്നെ.തൃശൂർ നിലയത്തിൽ അനൗൺസർമാരായി ഒപ്പം പ്രഗൽഭരായ കലാകാരർ.എം.ഡി.രാജേന്ദ്രൻ, കെ.വി.മണികണ്ഠൻ നായർ,എം.തങ്കമണി,സുകുമാര മേനോൻ,വിമല വർമ്മ..നാടകങ്ങൾക്കും ‘പലരും പലതും’എന്ന ഹാസ്യരൂപകങ്ങളടക്കമുള്ള പരിപാടികൾക്കും ശബ്ദം നൽകി, ശ്രദ്ധേയമായ തുടക്കം.
കോഴിക്കോട് നിലയത്തിലെത്തിയതോടെ ഖാൻ കാവിൽ റേഡിയോപ്രക്ഷേപണത്തിലെ
പ്രതിഭാസമായി വളർന്നു.യുവവാണിയിലായിരുന്നു,തു
‘അന്ന് നാടകരംഗത്തുള്ള പലരും,പ്രത്യേകിച്ച് യുവാക്കൾ ഖാന്റെ ഗംഭീരശബ്ദം അനുകരിയ്ക്കാൻ മത്സരിച്ചിരുന്നുന്നു’വെന്ന് അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആർ.സി.ഗോപാൽ ഓർക്കുന്നു.
ആകാശവാണിയ്ക്കകത്തും പുറത്തും വലിയ സുഹൃദ് വലയമുണ്ടായിരുന്നു ഖാൻ
കാവിലിന്. 200ഓളം ശബ്ദനാടകങ്ങളിലും സ്റ്റേജ് നാടകങ്ങളിലും അദ്ദേഹത്തിന്റെ
നിറസാന്നിദ്ധ്യമുണ്ട്. നാടകകൃത്തും അഭിനേതാവും നാടകപരിശീലകലകനും
കൂടിയായിരുന്നു,ഖാൻ.‘തട്ടകം’എന്
ഒരിക്കൽ ഒരു അസംബന്ധനാടകത്തിന്റെ സാരാംശം പറഞ്ഞ് ഖാൻ കാവിൽ തന്നെ
അമ്പരിപ്പിച്ചതും നരേന്ദ്രൻ രേഖപ്പെടുത്തിയിട്ടുണ്ട്.“ലോക നാടകവേദിയിൽ
അവതരിപ്പിക്കപ്പെടേണ്ട ഒന്നായിരുന്നു,ക്യാപ്പിറ്റലിസ്
വേദിയിൽ മുഖാമുഖമിരിയ്ക്കുന്നു,ഒരു യുവതിയും യുവാവും.പശ്ചാത്തലശബ്ദങ്ങളിലൂടെ അതൊരു ട്രെയിൻ യാത്രയാണെന്ന് പ്രേക്ഷകർ മനസിലാക്കുന്നു..തുടർന്ന്, പരസ്പരം അറിയാത്ത അവരുടെ മനോവിചാരങ്ങളും അന്തർസംഘർഷങ്ങളും ആത്മഗതങ്ങളിലൂടെ ഇതൾ വിരിയുകയായി!
-ഇങ്ങനെ ശബ്ദത്തിന്റേയും ദൃശ്യങ്ങളുടേയും സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ടുള്ള ധാരാളം പരീക്ഷണനാടകങ്ങളും അദ്ദേഹം എഴുതി.
മൂന്നു വശത്തും മുറ്റമുള്ള തറവാടിന്റെ മുറ്റത്ത് നടന്നുകൊണ്ട് നാടകം പറയുന്നത്, എഴുതിയെടുത്തിരുന്നത് സുഹൃത്തുക്കളായിരുന്നുവെന്ന് മകൻ അഷ്രഫ് കാവിൽ ഓർക്കുന്നു.കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഉറക്കെപ്പറയും.പിൽക്കാലത്ത് ,നാടകം എഴുതിയെടുക്കുന്ന ചുമതല മക്കൾ ഏറ്റെടുത്തു.
യാത്രയ്ക്കിടയിൽ,മൌനത്തിനൊരു മുഖവുര,അപൂർണ്ണം,മുഖങ്ങൾ വിൽപ്പനയ്ക്ക്,വാസു,ദ്
ഗ്രേറ്റ്,മന്ദൻ ഗോയിന്ദന്റെ സന്ദേഹങ്ങൾ എന്നിവയായിരുന്നു,ഖാൻ കാവിലിനു ഇഷ്ടപ്പെട്ട
സ്വന്തം രചനകൾ.അപരിചിതരുടെ താവളം,തീരങ്ങളിൽ തനിയെ,എവിടേയ്ക്കെങ്കിലും,പണ്ട്
പണ്ട്,പ്രയാണം,ദുഖങ്ങളിലൂടെ,അധോ
റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനായി സ്വന്തമായി ഒരു ശബ്ദശേഖരം തന്നെ അദ്ദേഹം സൂക്ഷിച്ചിരുന്നു;അവ ഓരോന്നും തരംതിരിച്ച്,അവയ്ക്ക് കൌതുകകരമായ പേരുകളും നൽകിയിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
അദ്ദേഹത്തിന്റെ ഒട്ടേറെ നാടകങ്ങളിൽ മരണം കടന്നുവന്നിരുന്നെവെന്ന് അഷ്രഫ് കാവിൽ ഓർക്കുന്നു.‘അവരവർക്കനുവദിക്കപ്പെട്ട സമയപരിധിയ്ക്കുള്ളിൽ കാണാനുള്ളത് കാണാനും കേൾക്കാനുള്ളത് കേൾക്കാനും കഴിയുമോ‘എന്ന ‘മന്ദൻ ഗോയിന്ദന്റെ സന്ദേഹങ്ങൾ’ എന്ന നാടകത്തിലെ ചോദ്യം മനസിൽ തങ്ങി നിൽക്കുന്നു.’വൈദ്യശാസ്ത്രം അവധി പറഞ്ഞ ജീവിതം' നയിക്കുന്ന ദിനകർ(അപൂർണ്ണം),ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിയ്ക്കുമ്പോൾ,ആത്മഹത്യ ചെയ്യുന്ന കടത്തുകാരൻ(പണ്ട് പണ്ട്), ആശുപത്രിക്കിടക്കയിൽ തന്റെ പ്രിയപ്പെട്ടവളെ കാത്തിരുന്നുവെങ്കിലും ഒരുനോക്ക് കാണാനാകാതെ മരിച്ച ശ്യാം(ഒടുവിൽ ഒരു തീരം)..
ഖാൻ കാവിലും കടുത്ത പുകവലിക്കാരനായിരുന്നു.അർബുദബാ
“ദക്ഷിണേന്ത്യൻ നിലയങ്ങളിലെ ഏറ്റവും മനോഹരമായ
ശബ്ദമായിരുന്നു,അത്.എന്തൊരസൂയയും
ഖാൻ കാവിൽ,എ.പി മെഹ്റലി,മാമുക്കോയ,ശ്രീധരനുണ്ണി
അക്ഷരസ്ഫുടതയും ശബ്ദനിയന്ത്രണവും,ആരോഹണാവരോഹണങ്
ദൂരദർശന്റെ ‘മേരി ആവാസ് സുനോ’ ജേതാവായ പ്രദീപ് സോമസുന്ദരം
നയിക്കുന്ന ഗാനമേളയ്ക്ക് ബാലുശ്ശേരിയിൽ തടിച്ചുകൂടിയ ജനസഞ്ചയം,ഖാൻ കാവിലിന്റെ
അനൗൺസ്മെന്റ് കേട്ട് , ആളെ തിരിച്ചറിഞ്ഞ സന്തോഷം മകൻ അഷ്രഫ്
പങ്കുവെച്ചിട്ടുണ്ട്.കോഴിക്കോട്
“എന്തിനെക്കുറിച്ചും സാമാന്യം ഭംഗിയായി സംസാരിക്കും.സഞ്ജയന്റെ തൊണ്ണൂറാം ജന്മവാർഷികാഘോഷം ടാഗോർ ഹാളിൽ നടക്കുന്നു.അദ്ധ്യക്ഷൻ എത്തിയില്ല.കാണിയായി എത്തിയ ഖാന്റെ സഹായം തേടി.അദ്ദേഹം അത് നന്നായി നിർവ്വഹിച്ചു”,സുഹൃത്തായ കെ.പി.വിജയകുമാർ ഓർക്കുന്നു.
സോങ്ങ് ആന്റ് ഡ്രാമ ഡിവിഷൻ കോഴിക്കോട് നടത്തിയ മലബാർ മഹോത്സവത്തിലെ
‘സ്വാതന്ത്യം തന്നെ ജീവിതം’എന്ന ലൈറ്റ് ആന്റ് സൌണ്ട് ഷോയുടെ അവതാരകൻ മാത്രമല്ല,
സംവിധായകനും ഖാനായിരുന്നുവെന്ന് വിജയകുമാർ എഴുതിയിട്ടുണ്ട്.നല്ല
താളബോധവുമുണ്ടായിരുന്നു,അദ്ദേ
തന്റെ ഹൃദയത്തോട് ചേർന്ന ഒരാളായിരുന്നു ഖാനെന്ന് കഥാകൃത്ത് സി.വി.ബാലകൃഷ്ണൻ അനുസ്മരിക്കുന്നു.“അപാരമായിരുന്നു ഖാന്റെ സൗഹൃദശേഷി….അദ്ദേഹത്തിന്റെ ആശയമായിരുന്നു, നാടകവൽകൃത കഥ എന്നത്.കഥാപാത്രങ്ങളുടെ ശബ്ദം കൂടി സന്നിവേശിപ്പിച്ചുള്ള കഥാവതരണം.അതിനായി നാടകീയ മുഹൂർത്തങ്ങൾക്കും സംഭാഷണങ്ങൾക്കും പ്രാധാന്യമുള്ള കുറേ കഥകൾ ഞാനെഴുതി.അവയ്ക്ക് ഖാനും പുഷ്പകുമാരിയും ശബ്ദം നൽകി”.
ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘നൂറ്റാണ്ടിന്റെ സാക്ഷി’ എന്ന, മൊയ്തു മൗലവിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആഖ്യാനം ഖാൻ കാവിലിന്റേതാണ്.'ഇളനീർ’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
‘മലയാള റേഡിയോ പ്രക്ഷേപണത്തിലെ ഏറ്റവും വശ്യമായ ശബ്ദത്തിന്റെ ഉടമ’എന്ന് വിശേഷിപ്പിക്കപ്പട്ട ഖാൻ കാവിൽ 1997 ജൂൺ 5 ന് അന്തരിച്ചു.