ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label ജനയുഗം. Show all posts
Showing posts with label ജനയുഗം. Show all posts

Monday, 10 June 2024

ചരിത്രസാക്ഷികൾ-20:ഗീത നസീർ,എസ്.ഡി വേണുകുമാർ

'രിത്രസാക്ഷികൾ' പരമ്പരയുടെ ഇരുപതാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം, മെയ് 13, 2023) അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത് ഗീത നസീറും (മുൻ ഡെപ്യൂട്ടി ന്യൂസ് കോ-ഓർഡിനേറ്റർ, ജനയുഗം), എസ്.ഡി വേണുകുമാറും (മുൻ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി).

 
1977 മുതൽ പല കാലഘട്ടങ്ങളിൽ ജനയുഗത്തിൽ പ്രവർത്തിച്ചു ,ഗീത നസീർ . ഡിഗ്രി പഠനം കഴിഞ്ഞ്, കൊല്ലം ഡെസ്കിൽ ചേരുമ്പോൾ , പി.എസ് നിർമലയും ഷൈല സി ജോർജ്ജും ഒപ്പമുണ്ടായിരുന്നു. അന്ന് തെങ്ങമം ബാലകൃഷ്ണനായിരുന്നു പത്രാധിപർ. 1984 ൽ ജനയുഗം വിട്ടു. കണിയാപുരം രാമചന്ദ്രൻ പത്രാധിപരായി, സ്വന്തമായി കോണ്ടിനന്റ് എന്ന ഒരു സാംസ്കാരിക പ്രസിദ്ധീകരണവും ഗീതാഞ്ജലി പബ്ലിക്കേഷൻസ് എന്ന പ്രസാധനശാലയും ആരംഭിച്ചു.
 
2012 ൽ ബിനോയ് വിശ്വം പത്രാധിപരായിരിക്കുമ്പോൾ വീണ്ടും ജനയുഗത്തിൽ ചേർന്നു. തിരുവനന്തപുരത്ത് ഫീച്ചർ പേജിന്റെ ചുമതല വഹിച്ചു. മുഖപ്രസംഗങ്ങളും അക്കാലത്ത് എഴുതി. സ്ത്രീകൾക്കായി സ്ത്രീയുഗം എന്ന പേജും ആരംഭിച്ചു.
 
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അച്ഛൻ എൻ. ഇ ബാലറാമിനെ കുറിച്ചുള്ള പുസ്തകം എഴുതാൻ വേണ്ടിയാണ് ജനയുഗം വിട്ടത്. അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 'ബാലറാം എന്ന മനുഷ്യൻ' പുസ്തകം പുറത്തിറങ്ങി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവർ,മാധ്യമപ്രവർത്തകർ തുടങ്ങിയവരെ കണ്ട്, അദ്ദേഹത്തിന്റെ ജീവചരിത്രവും , പാർട്ടിയിലെ പിളർപ്പു മുതൽ അടുത്ത കാലം വരയുള്ള ചരിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളുമൊക്കെ ചേർത്താണ് പുസ്തകം എഴുതിയത്."ഹിന്ദു രാഷ്ട്രീയം പിടിമുറുക്കിയ കാലത്ത് അച്ഛന്റെ സംഭാവനകളെക്കുറിച്ച് എഴുതേണ്ടത് ആവശ്യമാണെന്ന് തോന്നി. സന്യാസ ജീവിതത്തിൽ നിന്ന് കമ്മ്യൂണിസ്റ്റായി മാറിയ ആളാണ് അദ്ദേഹം".
 
വനിതാമാധ്യമ പ്രവർത്തകർ ഇപ്പോഴും കേരളത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ സംഘടനയുടെ സജീവ പ്രവർത്തകയായ ഗീത നസീർ പറഞ്ഞു.മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് പല ഹോസ്റ്റലുകളിലും പ്രവേശനമില്ല .രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്നവർ പലപ്പോഴും സഹപ്രവർത്തകരുടെ സഹായത്താലാണ് തിരിച്ചെത്തുന്നത്. അപ്പോൾ , സദാചാര പോലീസ് ചമയുന്നവരും ഇടപെടാറുണ്ട്.
 
മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ടതുണ്ട്.കൊച്ചു കുട്ടികളെ നോക്കാൻ ക്രഷെ സൗകര്യവും ആവശ്യമുണ്ട്.
 
വാർത്തകളുടെ റിപ്പോർട്ടിങ്ങിൽ പലപ്പോഴും പുരുഷകേന്ദ്രീകൃതമായ വീക്ഷണങ്ങൾ പ്രതിഫലിക്കാറുണ്ട്. ഭർത്താവിന്റെ ക്രൂരത സഹിക്കാതെ അമ്മയുടെയടുത്ത് മക്കളെ ഏല്പിച്ച് ,ജോലി തേടിപ്പോയ സ്ത്രീയെ അറസ്റ്റ് ചെയ്തപ്പോൾ ,'ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു' എന്നായിരുന്നു വാർത്ത വന്നത്."നമ്മുടേത് ഇപ്പോഴും ആൺകോയ്മ നിലനിൽക്കുന്ന സമൂഹമാണ്. കുടുംബത്തിൽ പോലും ജനാധിപത്യമില്ല".
 
അച്ചടി മാധ്യമങ്ങളുടെ നയ രൂപീകരണ സമിതികളിൽ സ്ത്രീകളില്ല. ടെലിവിഷനുൾപ്പെടെയുള്ള ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിൽ സ്ത്രീ പ്രാതിനിദ്ധ്യമുണ്ട്."പക്ഷേ, മുഖപ്രസംഗം എഴുതാൻ തങ്ങൾക്ക് കഴിയുമെന്ന് പത്രങ്ങളിലെ വനിതാ മാധ്യമപ്രവർത്തകർ എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കണം. രാഷ്ട്രീയ അപഗ്രഥനങ്ങളും റിപ്പോർട്ടുകളും എഴുതാൻ കഴിവുള്ള സ്ത്രീകൾ ധാരാളമുണ്ട് .പക്ഷേ, അത് നൽകാൻ ബന്ധപ്പെട്ടവർ തയ്യാറല്ല. പണ്ട്,'സ്ത്രീകൾ ഈ ജോലിക്ക് അപേക്ഷിക്കരുത് ' എന്ന് പരസ്യം ചെയ്ത പത്രസ്ഥാപനങ്ങൾ വരെ ഇവിടെ ഉണ്ടായിരുന്നു".
 
മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അധികാരം നൽകാൻ വൈമുഖ്യമുള്ളവർ ഇപ്പോഴുമുണ്ട്.ഇത് സാമൂഹികനീതിയുടെ പ്രശ്നമാണ് . സമൂഹത്തിൽ ലിംഗാവബോധം ഉണ്ടാക്കി യെടുക്കേണ്ടിയിരിക്കുന്നു. അനീതികളേയും മറ്റും ചോദ്യം ചെയ്യാതെ എല്ലാം സഹിച്ച്, രണ്ടാം പൗരരായി ജീവിക്കുകയാണ് പലരും.ഈ അധീശത്വത്തെ തന്റേടത്തോടെ ചോദ്യം ചെയ്യുമ്പോൾ അവർ കൂടുതൽ ആക്രമണോത്സുകരാവും.
 
കുട്ടികളുടെ പരിപാലനം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സ്ത്രീകളുടേത് മാത്രമാവുന്ന കുടുംബ സംവിധാനം ഉടച്ചുവാർക്കപ്പെടണം.കുടുംബത്തിനകത്തെ അഡ്ജസ്റ്റ്മെന്റുകളാണ് പല സ്ത്രീകളെയും രക്തസാക്ഷികളാക്കുന്നത് . "ഇത് ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയതാണ് കേരളത്തിൽ വിവാഹമോചനക്കേസുകൾ വർദ്ധിക്കാൻ ഇടയാക്കിയത്".സ്ത്രീകൾ സ്വന്തം തീരുമാനങ്ങൾ എടുത്തുതുടങ്ങുന്നതോടെയാണ് അവർ വിമോചിതരാവുന്നത്. നവോത്ഥാന ഊർജ്ജമാണ് അതിന് കാരണം.
 
ഉന്നത പദവികൾ വഹിക്കുന്ന സ്ത്രീകൾ മരിച്ചാൽ പോലും ചരമവാർത്തയിൽ അവരുടെ വ്യക്തിത്വം മറച്ചുവെയ്ക്കപ്പെടുന്നു. തങ്ങൾ നടത്തിയ ഇടപെടലുകൾ മൂലം ഇപ്പോൾ ചില പത്രങ്ങളിൽ സ്ത്രീയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
 
ബലാൽസംഗം എന്ന വാക്കിനു പകരം ഇപ്പോൾ ലൈംഗികാതിക്രമം എന്ന് ഉപയോഗിക്കാൻ ആരംഭിച്ചതായും അവർ ചൂണ്ടിക്കാട്ടി.
 
പ്രമുഖ നടൻ കുറ്റാരോപിതനായ കേസിൽ ഇരയായ നടിയെ ആക്ഷേപിക്കുന്ന പെയ്ഡ് വാർത്തകൾ നിരന്തരം വന്നപ്പോൾ , അതിൽ തങ്ങളുടെ സംഘടന ഇടപെട്ട കാര്യവും ഗീത നസീർ ചൂണ്ടിക്കാട്ടി. അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ,ഡബ്ലിയു.സി .സിക്കൊപ്പം തിരുവനനന്തപുരത്ത് യോഗം സംഘടിപ്പിച്ചു.
 
ആർ. പാർവതീദേവി, സന്ധ്യ ബാലസുമം തുടങ്ങിയവരുമായി ചേർന്ന് കൈരളി ചാനലിൽ 'പെൺമലയാളം' എന്ന 400 എപ്പിസോഡ് നീണ്ട സ്ത്രീപക്ഷ പരമ്പര ചെയ്തത് തന്റെ മാധ്യമ ജീവിതത്തിലെ ശ്രദ്ധേയമായ ഒരേടാണന്നും ഗീത നസീർ പറഞ്ഞു.
 
'മാതൃഭൂമി'യുടെ തിരുവല്ല പ്രാദേശിക ലേഖകനായാണ് എസ്.ഡി വേണുകുമാർ 1982ൽ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. അതിന് വഴിയൊരുക്കിയത് മാതൃഭൂമി സ്റ്റഡി സർക്കിളിലെ പ്രവർത്തനം.പത്തനംതിട്ട ജില്ല നിലവിൽ വരും മുമ്പ് , മാതൃഭൂമിക്ക് തിരുവല്ലയിൽ ഒരു ന്യൂസ് ബ്യൂറോ ഉണ്ടായിരുന്നു. കെ.പത്മകുമാറാണ് അന്ന് അവിടുത്തെ ലേഖകൻ . സ്റ്റഡി സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അപ്പോഴാണ് തിരുവൻമണ്ടൂരിനടുത്ത മഴുക്കീർ ഗവൺമെൻറ് യു.പി സ്കൂളിൽ ഒരു കുട്ടി പാചകത്തൊഴിലാളിയായി പണിയെടുക്കുന്ന വിവരം ഒരു അദ്ധ്യാപിക പറഞ്ഞത്. അതേക്കുറിച്ച് റിപ്പോർട്ട് എഴുതിക്കൊണ്ടുവരാൻ ലേഖകൻ നിർദ്ദേശിച്ചു. ദളിതനായ ഈ വിദ്യാർത്ഥിയെ പാചകക്കാരനാക്കാൻ വേണ്ടി തോൽപ്പിച്ചു നിർത്തിയിരുന്നു. അവിടെയെത്തി ഫോട്ടോ എടുത്ത് , വാർത്ത നൽകി. അത് വളരെ പ്രാധാന്യത്തോടെ പത്രത്തിൽ വന്നു -പഠിക്കാൻ വന്ന കുട്ടിയെ പാചകക്കാരനാക്കിയ സംഭവം വലിയ കോളിളമുണ്ടാക്കി. അതിനെ തുടർന്ന്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രതീക്ഷിച്ചിരുന്ന നല്ല അധ്യാപകനുള്ള പുരസ്കാരം അദ്ദേഹത്തിന് നഷ്ടമായി.

 
പുതിയ ജില്ല നിലവിൽ വന്നപ്പോൾ ബ്യൂറോ പത്തനംതിട്ടയിലേക്ക് മാറ്റി. പക്ഷേ, തിരുവല്ലയിൽ പ്രാദേശിക ബ്യൂറോ തുടരാൻ തീരുമാനിച്ചു. അങ്ങനെ,അവിടെ ലേഖകനായി നിയമിക്കപ്പെട്ടു."അന്ന് ബന്ധുക്കളൊക്കെ ഗൾഫിലായിരുന്നു.എനിക്കും വിസ വന്നുവെങ്കിലും പത്രപ്രവർത്തനത്തിന്റെ മാസ്മരിക വലയത്തിൽപ്പെട്ട് ഞാൻ ലൈനറായി അവിടെ തന്നെ തുടർന്നു".
 
തിരുവല്ലയിലെ പത്രലേഖകരെല്ലാം പൊതുകാര്യങ്ങൾക്കായി ഒന്നിച്ചു പ്രവർത്തിച്ച കാലമായിരുന്നു അത്. അന്ന് കെ.എഫ് .എ നടത്തിയിരുന്ന പ്രധാനപ്പെട്ട ഒരു ഫുട്ബോൾ മത്സരമായിരുന്നു കൗമുദി ട്രോഫി .അതിന്റെ ഫൈനലിന് രണ്ട് സ്കൂൾ സ്റ്റേഡിയങ്ങൾ,ഞായറാഴ്ച ആയതിനാൽ നൽകിയില്ല.തിരുവല്ലക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ഉണ്ടാക്കാൻ വേണ്ടി പ്രസ് ഫോറം ജനങ്ങളുടെ കൂട്ടഓട്ടം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പുതുതായി വന്ന സബ് കലക്ടർ തോമസ് മാത്യുവുമായി സംസാരിച്ചപ്പോൾ ,തനിക്ക് ചെയ്യാൻ പറ്റിയ പദ്ധതികൾ നിർദ്ദേശിക്കാൻ അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം മുൻകൈയെടുത്ത് കളിക്കളത്തിനായി , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത കൂട്ടഓട്ടം തന്നെ നടത്തി. അധികം വൈകാതെ അവിടെ ഒരു സ്റ്റേഡിയം ഉണ്ടായി.കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയാണ് അത് ഉദ്ഘാടനം ചെയ്തത്.
 
പിന്നീട്, കോട്ടയം, കണ്ണൂർ, കൊല്ലം ,ആലപ്പുഴ എന്നിവിടങ്ങളിൽ ഡെസ്കിലും ബ്യൂറോകളിലും പ്രവർത്തിച്ചു. 2016ൽ ആലപ്പുഴ ബ്യൂറോ ചീഫ് ആയിരിക്കുകയാണ് വേണുകുമാർ വിരമിച്ചത്.
 
കൊലപാതക രാഷ്ട്രീയം കത്തിനിൽക്കുന്ന കാലത്താണ് കണ്ണൂരിൽ റിപ്പോർട്ടറായി പ്രവർത്തിച്ചത്. ഒരിക്കൽ പാനൂരിനടുത്ത് പോലീസ് വാൻ കത്തിച്ചു എന്നറിഞ്ഞ് രാവിലെ ഫോട്ടോഗ്രാഫർ മധുരാജിനോടൊപ്പം പുറപ്പെട്ടു. വഴിയിൽ സ്റ്റീൽ ബോംബുമായി ചിലർ വാഹനം തടഞ്ഞു.മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞ്, രക്ഷപെട്ടു. എങ്ങും കർഫ്യൂവിന്റെ പ്രതീതി. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ , സംഘർഷത്തിൽ മരിച്ച ചിലരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നത് കണ്ടു.അതുവഴി ഒരു പോലീസ് ജീപ്പ് വന്നപ്പോൾ , പിന്നാലെ വിട്ട് സംഭവസ്ഥലത്ത് എത്തി.
 
ഒരു തെരഞ്ഞെടുപ്പ് കാലത്ത്, ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി ബൂത്ത് പിടിച്ചെടുക്കുന്നത് ക്യാമറയിൽ പകർത്തിയപ്പോൾ , അവർ പിടിച്ചു കൊണ്ടുപോയി.ഫിലിം ഊരിക്കൊടുക്കാൻ ആവശ്യപ്പെട്ടു.എ. കെ ശശീന്ദ്രന്റെ സഹോദരൻ ഇടപെട്ടാണ് അവസാനം അവിടെനിന്ന് രക്ഷപ്പെട്ടത്.മറ്റൊരു അവസരത്തിൽ, മുളകുപൊടി എറിഞ്ഞ് ബൂത്ത് പിടിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. പലയിടങ്ങളിലും കാശ്മീരിന് സമാനമായ ഭീകരാവസ്ഥ സൃഷ്ടിക്കപ്പെട്ടു .പക്ഷേ, ഇക്കാര്യങ്ങൾ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർക്ക് വിശ്വാസ്യമായി തോന്നിയില്ല.സംഘർഷ ബാധ്യത പ്രദേശങ്ങൾ സന്ദർശിക്കാൻ ഡെസ്ക്കിൽ നിന്ന് ഒരു സംഘത്തെ അയച്ചപ്പോഴാണ് അവർക്ക് കാര്യങ്ങളുടെ രൂക്ഷത മനസ്സിലായത് .
 
പറശ്ശിനിക്കടവിൽ എം.വി രാഘവന്റെ സ്നേക്ക് പാർക്ക് ശത്രുക്കൾ കത്തിച്ചപ്പോൾ , രണ്ട് മൂന്ന് അനുയായികളെയും കൂട്ടി അടുത്ത ദിവസം , ക്ഷോഭിച്ചലറിയെത്തിയ എം.വി രാഘവനെ കണ്ടു.'മൂർഖന്റെ രോഷവുമായി രാഘവനെത്തി ' എന്ന തലക്കെട്ടിലാണ് ആ വാർത്ത നൽകിയത്.
 
കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ പരമ്പരയാണ് മാധ്യമജീവിതത്തിലെ നാഴികക്കല്ല്.ഹെലികോപ്റ്റർ ഉപയോഗിച്ച് , കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടങ്ങളിൽ എൻഡോസൾഫാൻ മരുന്ന് അടിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാക്കിയതിനെക്കുറിച്ചുള്ള ഒരു പഠനം അന്ന് ഡൗൺ ടു എർത്ത് മാഗസിനിൽ വന്നിരുന്നു. പ്രതിദിന എഡിറ്റോറിയൽ മീറ്റിംഗിൽ ന്യൂസ് എഡിറ്റർ വി. രവീന്ദ്രനാഥ് ഇതേക്കുറിച്ച് പറഞ്ഞു. ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ അവിടെ ചെന്ന് അന്വേഷിച്ച്, റിപ്പോർട്ട് തയ്യാറാക്കാം എന്നും അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെയാണ് ഫോട്ടോഗ്രാഫർ മധുരാജിനെയും കൂട്ടി കാസർഗോഡ് എത്തിയത്. ജില്ലാ ലേഖകനായ കെ.എം അഹമ്മദ് അവധിയിലായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ,പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സ്വതന്ത്രമായി എഴുതുന്ന ശ്രീപെഡ്രെ എന്ന ഫ്രീലാൻസറെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു.
 
എൻമകൻജെ ഗ്രാമത്തിലെ സ്വർണ്ണ ,കോടങ്കേരി തോടുകളുടെ ഇരുകരകളിലുള്ള ഒട്ടേറെപ്പേരാണ് ജനിതക വൈകല്യത്തിന് ഇരയായത്. സെറിബ്രൽ പാലസി ബാധിച്ച ധാരാളം കുട്ടികൾ അവിടെ ഉണ്ടായിരുന്നു.അതിനെക്കുറിച്ച് പഠിച്ച ഡോക്ടർ വൈ. എസ് മോഹനൻകുമാറിനെയും കണ്ടു. അവരെക്കൂട്ടി ഈ വീടുകളിൽ പോയി , ദുരിത ബാധിതരുമായി സംസാരിച്ചു. പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികളെയും കണ്ടു. പക്ഷേ, ഇക്കാര്യങ്ങൾ അവർ നിഷേധിച്ചു. അവിടുത്തെ കൃഷി ഓഫീസറുടെ ഭർത്താവ് അസുഖം വന്ന് മരിച്ചിരുന്നു .അവരെയും കണ്ടു.മൂന്ന് ദിവസം അവിടെ നിന്ന് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി വലിയ തലയുള്ള സൈനബ എന്ന കുട്ടിയെയും കണ്ടു.മധുരാജ് ആ ഫോട്ടോയും എടുത്തു.ന്യൂസ് എഡിറ്റർ വി.രവീന്ദ്രനാഥിനെ കാണിച്ചപ്പോൾ , അസ്വസ്ഥത ഉണ്ടാക്കുന്ന അത്തരം ചിത്രങ്ങൾ കൊടുക്കാൻ പാടില്ലെന്ന നയം അദ്ദേഹം ഓർമ്മപ്പെടുത്തി. പക്ഷേ, പത്രാധിപർ കെ.ഗോപാലകൃഷ്ണനോട് ചോദിച്ചപ്പോൾ , അത് ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
 
ആ പരമ്പരയിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.തുടർന്ന്, ദ ഹിന്ദു അടക്കമുള്ള പത്രങ്ങളിലും വാർത്തകൾ വന്നു. പക്ഷേ, കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ അന്നത്തെ ചെയർമാൻ കെ. പി ചിത്രഭാനു , പ്ലാന്റേഷൻ കോർപ്പറേഷനെ നശിപ്പിക്കാനുള്ള ശ്രമമായാണ് ഇതിന കണ്ടത്.മന്ത്രി ഗൗരിയമ്മയെ കണ്ടപ്പോൾ , ആ പ്രദേശത്ത് അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം നടക്കുന്നത് കൊണ്ടാണ് ജനിതകവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നത് എന്നായിരുന്നു അവർക്ക് കിട്ടിയ റിപ്പോർട്ട് എന്ന് പറഞ്ഞു. എന്നാൽ, പരസ്യം നൽകാമെന്നതുൾപ്പെടെയുള്ള വലിയ വാഗ്ദാനങ്ങൾ അവഗണിച്ചായിരുന്നു ഭീമൻ കമ്പനിക്കെതിരെ മാനേജിങ്ങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാറും മാനേജ്മെന്റും പൂർണ്ണമായി ഇതിനൊപ്പം നിന്നതെന്ന് എസ്.ഡി വേണുകുമാർ ഓർത്തു.
കൊല്ലത്തായിയിരിക്കുമ്പോൾ , 2003 ഏപ്രിലിൽ കുപ്പണയിൽ മദ്യദുരന്തമുണ്ടായി. എന്തുകൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് ഒരു പരമ്പര ചെയ്യാൻ പത്രാധിപർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. അന്വേഷണത്തിനിടയിൽ അലി അക്ബർ എന്ന പൊലീസുകാരനെ പരിചയപ്പെട്ടു. ഇദ്ദേഹം കല്ലുവാതുക്കൽ മദ്യദുരന്തം അന്വേഷിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നു. എന്നാൽ, അപ്പോൾ സസ്പെൻഷനിലായിരുന്നു. അദേഹത്തിന്റെ കഥ പറഞ്ഞു കൊണ്ടായിരുന്നു ആ പരമ്പര ആരംഭിച്ചത് - അലി അക്ബർ അഥവാ മദ്യനയം. ബാംഗ്ലൂരിലെ ഡിസ്റ്റിലറിക്കുള്ളിൽ കടന്നുകയറി,നിർണായകമായ വിവരങ്ങൾ ശേഖരിച്ച സാഹസികനായ പോലീസുകാരനായിരുന്നു , അലി.ഒരു മുൻമന്ത്രിയുടെ ഉടമസ്ഥതയിലുള്ള കാറിൽ നിന്ന് വ്യാജമദ്യം പിടിച്ചതിന്റെ പ്രതികാരമായി , അദ്ദേഹത്ത ഒരു കള്ളക്കേസിൽ കുടുക്കി .
 
മദ്യവ്യവസായ രംഗത്തെ അഴിമതികളെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. പരമ്പര വന്നതിന്റെ അന്ന് രാത്രി ഒരു മണിക്ക് പല്ലനയിലെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ഫോൺ വന്നു. തന്നെ പിടിക്കാൻ പോലീസുകാർ വീട് വളഞ്ഞിരിക്കുന്നു. അത് പറഞ്ഞു തീരും മുമ്പ് ഫോൺ കട്ടായി . ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.പോലീസ് വന്നപ്പോൾ , രക്ഷപ്പെടാനായി അദേഹം ഓടിപ്പോയി എന്ന് ഭാര്യ കരഞ്ഞുകൊണ്ട് അറിയിച്ചു.20 മിനിട്ട് കഴിഞ്ഞ് മറ്റൊരു നമ്പറിൽ നിന്ന് അലി വിളിച്ചു. കടപ്പുറത്ത് നിൽക്കുകയായിരുന്നു, അദ്ദേഹം.എങ്ങനെയെങ്കിലും കൊല്ലം ഓഫീസിലെത്താൻ ആവശ്യപ്പെട്ടു, രാത്രി വൈകി ഒരു കാറിൽ രണ്ടു -മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം അദ്ദേഹം വന്നു.നൈറ്റിയാണ് ഇട്ടിരുന്നത്. ഓട്ടത്തിനിടയിൽ കിട്ടിയതായിരുന്നു ,അത്. റോഡിലെത്തിയപ്പോൾ ,ഒരു സ്റ്റേറ്റ് കാർ പോകുന്നത് കണ്ടു. അതിന്റെ പിന്നാലെ പാഞ്ഞുവന്നതുകൊണ്ട് പോലീസ് പരിശോധിച്ചില്ല. 
 
അപ്പോഴേക്കും ന്യൂസ് എഡിറ്ററും വന്നു. അദ്ദേഹത്തെ ഒരു വീട്ടിൽ ഒളിവിൽ പാർപ്പിച്ചു.അന്ന് എ.കെ ആന്റണിയാണ് മുഖ്യമന്ത്രി .പത്രാധിപർ തന്നെ മുഖ്യമന്ത്രിയെ വിളിച്ച് ഈ വേട്ടയാടലിനെക്കുറിച്ച് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ അംഗം ഡോ. എസ്.ബലരാമനും ഇടപെട്ടു.അലി അക്ബറിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് അന്നത്തെ പോലീസ് മേധാവികളായ ടി.പി സെൻകുമാറും വിൻസൻ എം പോളും സമ്മതിച്ചിരുന്നു. അവസാനം, ആ കേസിൽ അദ്ദേഹത്തെ കോടതി വെറുതെവിട്ടു .അടുത്തിടെ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം ഫേസ്ബുക്കിൽ എഴുതിയിരുന്നു.
 
കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കുന്നതിനെതിരെ യൂണിയനുകൾക്ക് നിലപാട് സ്വീകരിച്ചപ്പോൾ വാർത്ത നൽകി.നേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയായിരുന്നു കൊയ്ത്ത് യന്ത്രം ചിലർ ഇറക്കിയിരുന്നത്.മഴപെയ്ത് നെല്ല് കിളിർത്ത പാടങ്ങളുടെ പടം സഹിതം പിന്നെയും വാർത്ത നൽകിയതോടെ ചർച്ചയായി .പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി അടക്കമുള്ളവർ കുട്ടനാട് സന്ദർശിച്ചു. അവിടെ കൊയ്ത്ത് യന്ത്രം വ്യാപകമായത് ഇതിനെത്തുടർന്നായിരുന്നു.
 
കെ.ആർ ഗൗരിയമ്മയുമായി അടുത്ത ബന്ധം പുലർത്തി. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അവരുമായി നടത്തിയ അഭിമുഖസംഭാഷണം 2020 ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു -അവരുടെ അവസാനത്തെ അഭിമുഖം. പല തവണ അതിനായി ഗിരിയമ്മയെ കണ്ടു.
പാർട്ടിക്കുള്ളിൽ താൻ അനുഭവിച്ച അവഗണനയേയും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന സർവണ്ണാധിപത്യത്തേയും കുറിച്ച് അവർ മുൻപ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ ദുഃഖങ്ങളും പങ്കുവെച്ചിട്ടുണ്ട്.'ടി.വി തോമസവുമായി അകന്നത് വലിയ അബദ്ധമായിപ്പോയി. അദ്ദേഹവുമായി രമ്യതയിൽ പോകേണ്ടതായിരുന്നു' എന്ന് അവർ പറഞ്ഞിരുന്നു.
ഒരിക്കൽ കാണാൻ ചെന്നപ്പോൾ , ഗൗരിയമ്മ ടി.വി സീരിയൽ കാണുകയായിരുന്നു. പരസ്യത്തിന്റെ ഇടവേളയിലാണ് സംസാരിച്ചത്.സുരക്ഷയ്ക്കായി നിയമിച്ച പോലീസുകാരൻ പാലു വാങ്ങാൻ പുറത്തുപോകാൻ ഒരുങ്ങുകയാണ്. അവർ ചോദിച്ചു:തനിക്ക് കുറച്ചുനേരം എന്റെ കൂടെ ഇരിക്കാമോ? എന്നിട്ട് അവർ പറഞ്ഞു,"മക്കളില്ലെങ്കിൽ വലിയ പ്രയാസമാണ്".
മറ്റൊരു അവസരത്തിൽ ആലപ്പുഴയിലെ ഒരു അബലാമന്ദിരത്തിൽ പ്രസംഗിക്കവേ അവർ പറഞ്ഞു: നിങ്ങളും ഞാനും ഒരുപോലെയാണ്. ഞാൻ പോലീസുകാരുടെ കാവലിൽ കഴിയുന്നു എന്നത് മാത്രമാണ് വ്യത്യാസം.
 
അവരുടെ മുറിയിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടായിരുന്നു. അവർ പറയുമായിരുന്നു , 'ഞാനിപ്പോൾ എല്ലാ കാര്യങ്ങളും കൃഷ്ണനോടാണ് സംസാരിക്കുന്നത്'.
 
ഗൗരിയമ്മയെ സി.പി.എമ്മിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ഡോ.ടി.എം തോമസ് ഐസക് തീവ്രശ്രമം നടത്തിയിരുന്നു.അത് ഏതാണ്ട് ഫലപ്രാപ്തിയിൽ എത്തിയതാണ്. പക്ഷേ, ആലപ്പുഴയിലെ ചില നേതാക്കൾക്ക് അത് ഇഷ്ടമായില്ല . 'വൃദ്ധയായ അവരെക്കൊണ്ട് ഇപ്പോൾ പാർട്ടിക്ക് എന്ത് പ്രയോജനം ?' എന്നായിരുന്നു ഒരു നേതാവ് ചോദിച്ചത്.
എം .എസ് സുബ്ബുലക്ഷ്മിയെ ഇന്റർവ്യൂ ചെയ്തതാണ് മാധ്യമജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു സംഭവം.അവർ ആറന്മുളയ്ക്കടുത്തുള്ള മാലക്കരയിൽ ഒരു കച്ചേരിക്ക് എത്തിയതറിഞ്ഞ് അവിടെ പോയി.മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ല. ഭർത്താവ് സദാശിവവും കൂടെ ഉണ്ടായിരുന്നു. അവരുടെ സഹായി അകത്തേക്ക് കയറ്റിവിടാൻ തയ്യാറായില്ല. മിസ്സിസ് കെ.എം മാത്യുവിന് അവർ സമയം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞു. അപ്പോൾ എങ്ങനെയെങ്കിലും അവരെ കാണണമെന്നായി. അങ്ങനെ നിർബന്ധിച്ചപ്പോൾ ,അനുമതി കിട്ടി."ഞാൻ ചെന്നപ്പോൾ വിനയാന്വിതരായി അവർ എഴുന്നേറ്റു നിന്നു. അതിനെ അവരുടെ ഔന്നത്യത്തിന്റേയും ഉയർന്ന സാംസ്കാരിക ബോധത്തിന്റേയും ദൃഷ്ടാന്തമെന്ന നിലയ്ക്കാണ് ഞാൻ കണ്ടത്. എന്നെപ്പോലെ നിസ്സാരനായ ഒരു പത്ര പ്രവർത്തകന്റെ മുമ്പിൽ ലോക സംഗീത ചക്രവർത്തിനി എഴുന്നേറ്റ് ആദരം പ്രകടിപ്പിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ, അവരുടെ പെരുമാറ്റവും സംസാരവും തലക്കനം അശേഷമില്ലാതെയായിരുന്നു. പിന്നീട്,ചലച്ചിത്ര മേഖലയിലേതടക്കം നിസ്സാരരായ ആളുകൾ ജാഡ കാട്ടിയ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് എം.എസ്.ന്റെ വലുപ്പം മനസ്സിലാകുന്നത്".
മാധ്യമപ്രവർത്തകർക്ക് സ്വീകാര്യതയും അംഗീകാരവുമുള്ള പുഷ്കലകാലത്ത് ആരംഭിച്ച്, അതിന്റെ പ്രസക്തി കുറഞ്ഞുവരുന്ന കാലത്താണ് പടി ഇറങ്ങിയത്. ഇന്ന് മാധ്യമപ്രവർത്തനത്തിൽ ധാർമികത ഇല്ലാതായിരിക്കുന്നു.പത്ര വാർത്തകൾക്ക് വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്നു. മാധ്യമരംഗത്ത് മൂല്യച്യുതി ധാരാളമുണ്ട് . അതിനാൽ ബഹുമാനവും മതിപ്പും പോയി.ഉപരിപ്ലവമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വസ്തുതകൾ സൂക്ഷ്മമായി പരിശോധിക്കാതെ നൽകുകയും ചെയ്യുന്നത് കാരണം മാധ്യമപ്രവർത്തകർ സ്വയം അപമാനിതരാകുന്ന സന്ദർഭങ്ങളും ഉണ്ടെന്ന് എസ്.ഡി വേണു കുമാർ പറഞ്ഞു.
ചർച്ചയിൽ ബോവസ് ചാക്കോ(ന്യൂയോർക്ക്), ഷഹീൻ( യു.എ.ഇ)ബി.സുജ എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ ' പരമ്പരയുടെ ഇരുപതാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്. https://youtu.be/vinQJ5cC3Hs

Wednesday, 15 March 2023

ചരിത്രസാക്ഷികൾ-6:പി. സുജാതൻ

'രിത്രസാക്ഷികൾ ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയിൽ(2023 ഫെബ്രുവരി 4, ശനിയാഴ്ച),അനുഭവങ്ങൾ പങ്കുവെച്ചത് കേരളകൗമുദി,വീക്ഷണം ദിനപ്പത്രങ്ങളിൽ പ്രവർത്തിച്ച, കാർട്ടൂണിസ്റ്റും ചരിത്രകാരനും കൂടിയായ പി.സുജാതൻ.
 
കൊല്ലം മൺട്രോത്തുരുത്ത് സ്വദേശിയായ അദ്ദേഹം ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് പത്രപ്രവർത്തനരംഗത്തേക്ക് വന്നത്.കുട്ടികളുടെ ദീപിക,ജനയുഗം,കുങ്കുമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചുകൊണ്ടായിരുന്നു മാധ്യമബന്ധം ആരംഭിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ , കലാകൗമുദിയിൽ 'വിനോദം കലാലയങ്ങളിൽ' എന്ന പംക്തിയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. "കൊല്ലത്ത് ട്രെയിൻ ഇറങ്ങി ,അടുത്ത മൈതാനം മുറിച്ചുകടന്ന്, വേഗത്തിൽ നടക്കുകയായിരുന്ന എന്നെ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തി. അടിയന്തിരാവസ്ഥക്കാലമായിരുന്നു , അത് . കള്ളവണ്ടി കയറിയതിന് പിടിക്കപ്പെടാതിരിക്കാൻ ഓടുകയാണെന്നായിരുന്നു അയാൾ വിചാരിച്ചിരുന്നത്.സീസൺ ടിക്കറ്റ് കാണിച്ചതോടെ അയാൾ വിട്ടു. അങ്ങനെ, ഒരു ഇരയെ അയാൾക്ക് നഷ്ടമായി എന്നായിരുന്നു ആ കുറിപ്പ്".അതിന് 50 രൂപ പ്രതിഫലം ലഭിച്ചു.
 
'സൂപ്പി' എന്ന പേരിലാണ് ജനയുഗത്തിൽ കാർട്ടൂൺ വരച്ചത്. പിന്നീട്, മനോരാജ്യത്തിൽ 'നാണുസാറും കുട്ടികളും', കലാകൗമുദിയിൽ 'ചരിത്രരേഖകൾ ' എന്നീ കാർട്ടൂൺ പരമ്പരകളും വരച്ചു.
 
എം.എ കഴിഞ്ഞ ഉടൻ ദി ഇന്ത്യൻ എക്സ്പ്രസ്സിനും കേരളകൗമുദിക്കും അപേക്ഷകൾ അയച്ചു. 1979 ൽ ട്രെയിനിയായി കേരളകൗമുദിയുടെ തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു.അന്ന് കൊല്ലത്ത് പത്രം എന്നാൽ കേരളകൗമുദി എന്നായിരുന്നു അർത്ഥം.
 
മൂന്ന് വർഷത്തിനുശേഷം, 1981ൽ തൃശ്ശൂരിൽ റിപ്പോർട്ടറായി നിയമിക്കപ്പെട്ടു.യു.കെ കുമാരന്റെ പിൻഗാമിയായാണ് അവിടെ എത്തിയത്. ഏകാംഗ ന്യൂസ് ബ്യൂറോ. ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ദീപിക ലേഖകൻ ഡേവിസ് കണ്ണനായ്ക്കലിനൊപ്പം പൂത്തോളിലെ വാടക വീട്ടിൽ പ്രവർത്തിക്കുന്ന കേരളകൗമുദി ഓഫീസിലെത്തി.
 
"യു.കെ കുമാരനോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കാനായത് വലിയ ഒരു ബഹുമതിയായിരുന്നു. അദ്ദേഹം മാർഗ്ഗദർശിയാണ്".വി.ടി വാസുദേവൻ, പവനൻ , ടി.വി കൊച്ചുബാവ തുടങ്ങിയ എഴുത്തുകാരയൊക്കെ അദ്ദേഹം പരിചയപ്പെടുത്തി. സാഹിത്യ അക്കാദമിയിൽ വരുന്ന എഴുത്തുകാരുടെ രണ്ടാം താവളമായിരുന്നു കേരളകൗമുദി ബ്യൂറോ."അവിടെ പ്രവർത്തിച്ച മൂന്നര വർഷം പത്രപ്രവർത്തനജീവിതത്തിന്റെ പുഷ്കലകാലമാണ്".
 
അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി . മലയാളമാസം ഒന്നാം തീയതി ക്ഷേത്ര സന്ദർശനത്തിന് അദ്ദേഹം എത്തിയിരുന്നതിനാൽ ഗുരുവായൂർ വാർത്താകേന്ദ്രമായിരുന്നു. അതിനാൽ തലേനാൾ തന്നെ അവിടെയെത്തി, പാഞ്ചജന്യത്തിൽ മുറിയെടുത്ത് താമസിക്കുക പതിവാക്കി."കരുണാകരൻ എന്തെങ്കിലും വാർത്ത സൃഷ്ടിക്കും. അദ്ദേഹത്തിന്റെ ദർശനത്തിനായി പത്രക്കാർ അവിടെ തമ്പടിച്ചു. അദ്ദേഹമാകട്ടെ ഒരുപാട് വാർത്തകൾ ഉണ്ടാക്കി സഹായിച്ചു".
 
ഒരിക്കൽ മഹിളാമോർച്ചക്കാർ കരുണാകരനെതിരെ ചൂലുമായി ഒരു പ്രകടനം നടത്തി. പക്ഷേ, ആ ഫോട്ടോകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എല്ലാ പത്രങ്ങളോടും അഭ്യർത്ഥിച്ചു. എല്ലാവരും കൂടിയാലോചിച്ച്, വാർത്തയിൽ നിന്ന് ആ ചിത്രം ഒഴിവാക്കി.
 
ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമായി നേർച്ചസദ്യ നൽകുന്നതിനെതിരെ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗാന്ധിയനുമായ സ്വാമി ആനന്ദതീർത്ഥൻ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷേധിച്ചപ്പോൾ, അദ്ദേഹം ഭീകരമായ മർദ്ദനത്തിന് വിധേയയനായി.അദ്ദേഹത്തിന്റെ പയ്യന്നൂർ ആശ്രമത്തെയും സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളെയും കുറിച്ച് എഴുതിയ വാർത്ത ഏറെ പ്രാധാന്യത്തോടെ വന്നു. ദളിത് നേതാവായ കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന് ഒരു ജാഥ ഗുരുവായിലേക്ക് പുറപ്പെട്ടു. മലയാള മാസം ഒന്നാം തീയതി ഊട്ടുപുരയിൽ കയറി തങ്ങൾ ഭക്ഷണം കഴിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് മുന്നേറിയ ജാഥയ്ക്ക് വലിയ വാർത്താപ്രാധാന്യം ലഭിച്ചു. കല്ലറ സുകുമാരനോടൊപ്പം മിശ്രഭോജനം നടത്താൻ താനും വരും എന്ന് മുഖ്യമന്ത്രി കരുണാകരൻ പ്രഖ്യാപിച്ചു. ഈ സംഭവത്തിന് സാക്ഷിയാകാൻ മാതൃഭൂമി പത്രാധിപർ എം.ഡി നാലപ്പാട് അടക്കം പ്രമുഖ മാധ്യമപ്രവർത്തകർ അവിടെ എത്തി.ഗുരുവായൂർ ഊട്ടുപുരയിൽ കല്ലറ സുകുമാരനും ജാഥാഅംഗങ്ങൾക്കുമൊപ്പം മുഖ്യമന്ത്രിയും അന്ന് സദ്യയിൽ പങ്കെടുത്തു. അതോടെ, ബ്രാഹ്മണർക്ക് മാത്രമായി നടത്തിയിരുന്ന നേർച്ചസദ്യ അവസാനിച്ചു.
 
മറ്റൊരിക്കൽ , ഗുരുവായൂരിൽ നിന്ന് യാദൃച്ഛികമായി വലിയൊരു വാർത്ത കിട്ടി. അത് ക്ഷേത്രത്തിന് ചുറ്റും കറങ്ങി നടന്നപ്പോഴായിരുന്നു.തെക്കേ നടയിൽ,നനഞ്ഞ ചാക്ക് കൊണ്ട് എന്തോ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടു.അത് ഒരു ആനയുടെ പ്രതിമയാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.ചാക്ക് മാറ്റി നോക്കിയപ്പോൾ കണ്ടത് തുമ്പിക്കൈ. അത് ഗുരുവായൂർ കേശവന്റെ പ്രതിമയായിരുന്നു.രാഗം സ്റ്റുഡിയോക്കാരനെ കൊണ്ടുവന്ന് ,അതിന്റെ ചിത്രം എടുപ്പിച്ചു.ദേവസ്വത്തിന്റെ പി.ആർ.ഒയുമായി സംസാരിച്ചു. അതിന്റെ ശില്പി എം .ആർ .ഡി ദത്തനായിരുന്നു. അദ്ദേഹം അറിഞ്ഞാൽ, ക്ഷോഭിക്കും എന്ന് പറഞ്ഞെങ്കിലും വാർത്ത എഴുതി , അന്ന് എം.എൽ.എയായിരുന്ന രാഘവൻ പുഴക്കടവിലിന്റെ കയ്യിൽ തിരുവനന്തപുരത്തേയ്ക്ക് കൊടുത്തയച്ചു.
 
അടുത്ത ദിവസം , 'ആരാടാ സുജാതൻ?' എന്ന് ചോദിച്ച് , ദത്തൻ ബ്യൂറോയിൽ എത്തി .കോപമടങ്ങിയപ്പോൾ, അദ്ദേഹവുമായി ലോഹ്യത്തിലായി. തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഗൂഢമന്ദസ്മിതമുണ്ടായിരുന്നു. അതെന്തിനാണന്ന് അന്ന് മനസിലായില്ല.
15 വർഷത്തിന് ശേഷം,ഈ വാർത്തയ്ക്ക് സ്തോഭജനകമായ ഒരു പിന്തുടർച്ച ഉണ്ടായി.കൊച്ചിയിലെ കണ്ടമ്പററി ആർട്ട് ഗ്യാലറിയിൽ എത്തിയ അദ്ദേഹം, വിളിച്ചു വരുത്തി, ഒരു ഫയൽ സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗങ്ങളുടെ മിനുട്ട്സായിരുന്നു , അതിൽ.
ഗുരുവായൂർ സത്യഗ്രഹത്തിന്റെ അൻപതാം വാർഷികത്തിന് കെ.കേളപ്പന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു അന്നത്തെ ഭരണസമിതി തീരുമാനിച്ചത്.അന്ന് ഇ.കെ നായനായിരുന്നു മുഖ്യമന്ത്രി .നിർമ്മാണ ച്ചുമതല എം.ആർ.ഡി ദത്തനെ ഏൽപ്പിച്ചു. അദ്ദേഹത്തിന് അഡ്വാൻസും നൽകി.അപ്പോഴേക്കും ഭരണം മാറി, കെ. കരുണാകരൻ മുഖ്യമന്ത്രിയായി. പുതിയ ഭരണസമിതി കേളപ്പന്റെ പ്രതിമ വേണ്ട എന്ന് തീരുമാനിച്ചു. ഇതറിഞ്ഞ ദത്തൻ മുഖ്യമന്ത്രിയെ കണ്ട്, പരാതിപ്പെട്ടു, താൻ കാര്യങ്ങൾ പരിശോധിക്കാമെന്ന് അദ്ദേഹം വാക്ക് നൽകി. പക്ഷേ, ക്ഷേത്രത്തിൽ ഗുരുവായൂർ കേശവന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം."കേളപ്പനോടും ചരിത്രത്തോടും കാട്ടിയ അതിക്രൂരമായ നിന്ദ ആയിരുന്നു അത്". അതേക്കുറിച്ച് ,'കേളപ്പനെ കൊന്നതാര് ' എന്ന പേരിൽ കേരളകൗമുദിയിൽ വാർത്ത എഴുതി.അടുത്തകാലത്ത്, 'അഴിമുഖം ' ഓൺലൈൻ പോർട്ടൽ അത് പുനപ്രസിദ്ധീകരിച്ചു. ഇപ്പോഴും കെ.കേളപ്പന്റെ പ്രതിമ ഗുരുവായൂരിൽ സ്ഥാപിക്കപ്പെട്ടിട്ടില്ല.
 
" പത്രറിപ്പോർട്ട് വസ്തുതകളുടെ ആദ്യാവസാനം ആണെന്ന എന്റെ ധാരണ അതോടെയാണ് മാറിയത്. എല്ലാ റിപ്പോർട്ടുകളും യാഥാർത്ഥ്യത്തിന്റെ ബാഹ്യരൂപങ്ങൾ മാത്രമാണെന്ന വാൾട്ടർ ലിപ്മാന്റെ സൈദ്ധാന്തിക നിർവചനത്തെ സാധിക്കുന്നതാണ് ഈ സംഭവം".
 
ഡൽഹി ഏഷ്യാഡിലേക്ക് 32 ആനകളെ ട്രെയിനിൽ അയച്ചത് അക്കാലത്തെ കൗതുകകരമായ വാർത്തകളിൽ ഒന്നായിരുന്നു . ആദ്യമായി ആയിരുന്നു ഇത്രയും ആനകളുടെ ട്രെയിൻ സഞ്ചാരം.ആനകൾക്കൊപ്പം ആനകളുടെ ഡോക്ടറായ പണിക്കരും സഞ്ചരിച്ചു." കെ. കരുന്നാകരന്റെ ഇച്ഛാശക്തിയുടെ ഉത്തമദൃഷ്ടാന്തമായിരുന്നു അത്".
 
വാർത്തകൾ ചിലപ്പോൾ സമൂഹത്തിൽ ഉപകരിക്കുന്ന രീതിയിൽ സൃഷ്ടിപരമാകാറുണ്ട് .തൃശ്ശൂരിലെ കുരിയച്ചിറയിൽ നിർമ്മാണത്തിലിരുന്ന ഒരു സ്കൂൾ കെട്ടിടം തകർന്ന്, 10 കുട്ടികൾ മരിച്ചതിന്റെ വാർത്തകൾ അത്തരത്തിലുള്ളതാണ്. മരിച്ചവരിൽ തൃശൂർ ജില്ലാആശുപത്രിയിലെ ഒരു ഡോക്ടറുടെ മകനും ഉണ്ടായിരുന്നു. ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ, കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് പൊതുജനവികാരം ഉണ്ടായി. അതേക്കുറിച്ച് റിപ്പോർട്ടുകൾ എഴുതി.ലോനപ്പൻ നമ്പാടൻ ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചു. ഇതെത്തുടർന്ന് മുളങ്കുന്നത്തുകാവിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു.
വിവർത്തകനായ ആർ. ഇ ആഷർ 1982ൽ തൃശ്ശൂരിൽ വന്നപ്പോൾ , അദ്ദേഹവുമായി അഭിമുഖം നടത്തി.ഒ.എൻ.വി കുറുപ്പ് ആയിരുന്നു അതിന് വഴിയൊരുക്കിയത്. 'പടിഞ്ഞാറ് നിന്ന് വന്ന സഹൃദയപ്പക്ഷി' എന്ന പേരിൽ അത് പ്രസിദ്ധീകരിച്ചു. ആദ്യമായാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ തന്നെ വന്ന് കാണുന്നതെന്ന് ആഷർ പറഞ്ഞു.
 
വടക്കേക്കോട്ടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ,രോഗം ഭേദമായിട്ടും ഏറ്റെടുക്കാനാരുമില്ലാതെ കഴിഞ്ഞവരെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അന്ന് ഏറെ ശ്രദ്ധ നേടി. അവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടിയെടുത്തു.
 
കേരള സാഹിത്യ അക്കാദമിക്ക് സമീപമുള്ള റോഡിൽ ,അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ആരംഭിച്ച അഴിമതി നിരോധന കമ്മീഷനെ കുറിച്ചുള്ളതാണ് അക്കാലത്തെ മറ്റൊരു റിപ്പോർട്ട്.മങ്കട രവിവർമ്മ സംവിധാനം ചെയ്ത ചിത്രമായ 'നോക്കുകുത്തി'യെ കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെ ,കമ്മീഷന്റെ ബോർഡിന്റെ ചിത്രം സഹിതം നൽകിയ വാർത്തയുടെ തലക്കെട്ട് ഇതായിരുന്നു :അഴിമതി നിരോധനം എന്ന നോക്ക്കുത്തി .
 
ഒരിക്കൽ ഗുരുവായൂരേക്കുള്ള ഒരു യാത്രയിൽ നിന്ന് കൗതുകകരമായ ഒരു വാർത്ത വീണു കിട്ടി.അതിലെ കിളി ഒരു കുട്ടിയായിരുന്നു. 9 വയസ്സുള്ള, മീശ മുളക്കാത്ത കിളിക്കുറിച്ച് ഫോട്ടോ സഹിതം നൽകിയ വാർത്തയെ തുടർന്ന് ബസിനെതിരെ നിയമ നടപടി വന്നു.
 
തൃശ്ശൂരിൽ നിന്ന് കണ്ണൂർ ബ്യൂറോയിലേക്കാണ് പിന്നെ നിയമിക്കപ്പെട്ടത് അക്കാലത്ത് തന്നെയായിരുന്നു വിവാഹവും.അന്നത്തെ മന്ത്രി കെ .പി നൂറുദീനിന്റെ നാവിൽ നിന്ന് വീണ് കിട്ടിയ ഒരു സ്ക്കൂപ്പുണ്ട്.'ഇനി നിങ്ങൾക്ക് വലിയ ജില്ലയൊന്നും നോക്കേണ്ടി വരില്ല' എന്ന് അദ്ദേഹം പറഞ്ഞതിന് പിന്തുടർന്നായിരുന്നു , പുതിയ ജില്ലയുടെയും കാഞ്ഞങ്ങാട് താലൂക്കിന്റെയും രൂപവൽക്കരണ വാർത്ത കണ്ടെത്തിയത്. കാസർക്കോട് ജില്ല വരുന്നു എന്ന ആ വാർത്ത വലിയ ലേഖനമായാണ് എഡിറ്റോറിയൽ പേജിൽ പത്രം നൽകിയത്..
 
കണ്ണൂരിൽ ഒരു കച്ചേരി നടത്താൻ വന്ന ഡോ.എം.ബാലമുരളികൃഷ്ണയുമായി അക്കാലത്ത് അഭിമുഖ സംഭാഷണം നടത്തിയതാണ് മറക്കാനാവാത്ത മറ്റൊന്ന്. ഒരു അപൂർവ്വ രാഗം താൻ കണ്ടുപിടിച്ചു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെക്കുറിച്ച് വിവാദങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഇനി താൻ കച്ചേരികൾ പാടില്ല എന്ന് അദ്ദേഹം അഭിമുഖത്തിൽ പ്രഖ്യാപിച്ചു.പയ്യാമ്പലത്തെ കടൽതീരത്ത് കൊണ്ടുപോയി ,സാഗരത്തിന് നേരെ കൈകളുയർത്തി അദ്ദേഹം പാടുന്ന ഒരു ചിത്രവും എടുത്തു.അവിടുത്തെ പ്രാദേശിക ഫോട്ടോഗ്രാഫറായ വിനയന്റെ ആ ചിത്രം ഇപ്പോഴും പല പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
 
പൊലീസ് ഉദ്യോഗസ്ഥർ പല വാർത്തകളും നൽകാറുണ്ട്.റിപ്പർ ചന്ദ്രൻ പറശ്ശിനിക്കടവിൽ ചിലരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വാർത്ത അന്നത്തെ ഒരു ഡി.വൈ.എസ്.പി നൽകിയപ്പോൾ അവിടെ ആദ്യം എത്തി , രക്തത്തിൽ കുളിച്ചു കിടക്കുന്നവരുടെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു.പാനൂർ എസ്.ഐ ആയിരുന്ന സോമൻ പോലീസ് സ്റ്റേഷനിൽ വെടിയേറ്റ് മരിച്ച കേസിന്റെ വിചാരണ, കോഴിക്കോട് എഡിഷനിൽ പൂർണ്ണമായി, പദാനുപദം നൽകി. സഹപ്രവർത്തകരായ ഏഴ് പൊലീസുകാരായിരുന്നു , പ്രതികൾ .
 
രാഷ്ട്രീയാതിപ്രസരം കാരണം കണ്ണൂരിലെ മാങ്ങാട്ട്പറമ്പിൽ ആരംഭിക്കാനിരുന്ന ഒരു കെമിക്കൽ കമ്പനി പൂട്ടിപ്പോയ കഥയും പി.സുജാതൻ വിവരിച്ചു.ഉദ്ഘാടനത്തിന് മുമ്പ് , പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾ കമ്പനിയുടെ മുന്നിൽ ഒരു തലയോട് വരച്ചുവച്ച് , അതിനെതിരെ പ്രചാരണം ആരംഭിച്ചു .ഉടമസ്ഥരെ ചെന്ന് കണ്ട്, വസ്തുതകൾ പഠിച്ച്, 'ഭീതി പരത്തുന്ന അഭ്യൂഹ പ്രചാരണങ്ങൾ പ്രചാരണം' എന്ന പേരിൽ വാർത്ത നൽകി.ശാസ്ത്ര സാഹിത്യ പരിഷത്തും കമ്പനിക്കെതിരെ രംഗത്തുവന്നു.കമ്പനിക്കുവേണ്ടി കാശ് വാങ്ങിയാണ് വാർത്ത താൻ എഴുതുന്നതെന്ന് അവർ ആരോപിച്ചപ്പോൾ , പിണറായി വിജയനെ ചെന്നുകണ്ടു. വാർത്തകൾ പരിശോധിച്ച അദ്ദേഹം, അവ സത്യമാണെന്ന് പറഞ്ഞു. പക്ഷേ, പാർട്ടിക്ക് ചെറുപ്പക്കാരെ പിന്തുണയ്ക്കേണ്ടി വരും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അങ്ങനെ, കമ്പനി പൂട്ടി. പിന്നീട് അതുവഴി പോയപ്പോൾ , ആ കെട്ടിടത്തിൽ കണ്ണൂർ സർവ്വകലാശാലയുടെ വനിതാഹോസ്റ്റൽ തുടങ്ങിയതായി അറിഞ്ഞു.
ഏഴിമലയിൽ നാവിക അക്കാദമി വരുന്നതിനെക്കുറിച്ചുള്ള വാർത്ത ലഭിച്ചത് ഫ്രെഡി എന്ന ഒരു ഫ്രഞ്ച് സന്യാസിയിൽ നിന്നാണ്.നിത്യ ചൈതന്യ യതിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്ന അദ്ദേഹം അവിടെ നിന്ന് മാറി, രാമന്തളി പഞ്ചായത്തിൽ ഒരു ആശ്രമം സ്ഥാപിച്ചു. അവിടെ എത്തിയപ്പോഴാണ് തൊട്ടടുത്ത ഏഴിമലയിൽ നാവിക അക്കാഡമി സ്ഥാപിക്കുന്നതിന് സ്ഥലം എടുക്കുന്നതായി അദ്ദേഹം അറിയിച്ചത്. അതിന്റെ ഫോട്ടോകൾ എടുത്ത് ,ആദ്യ വാർത്ത നൽകി.
 
1987 ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ഒരു ചിത്രം വലിയ വിവാദമായ കഥയുമുണ്ട്. പേരാവൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും കെ.പി നൂറുദീനുമായിയിരുന്നു എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ .പ്രചാരണം റിപ്പോർട്ട് ചെയ്യാനായി ഇരിട്ടി ഗസ്റ്റ് ഹൗസിൽ താമസിച്ചു. രണ്ടു സ്ഥാനാർത്ഥികളും അവിടെയുണ്ടായിരുന്നു. മുൻ കോൺഗ്രസുകാരായ ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുറപ്പെടും മുമ്പ് പരസ്പരം ആശ്ലേഷിക്കുന്ന ഒരു ഫോട്ടോ എടുത്തു. അത് പത്രത്തിന്റെ ഒന്നാം പേജിൽ വന്നപ്പോൾ കടന്നപ്പള്ളി കുപിതനായി.'ഞാൻ തോറ്റാൽ അതിന്റെ ഉത്തരവാദി നിങ്ങളാണ്' എന്ന് അദ്ദേഹം പറഞ്ഞു.13,000 വോട്ടിനാണ് നൂറുദീൻ അവിടെ വിജയിച്ചത്. ഇതിനെതിരെ കടന്നപ്പള്ളി തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തപ്പോൾ ഈ പടവും വാർത്തയും തന്റെ സാധ്യതകൾ കുറച്ചു എന്ന് വാദിച്ചു.കോടതിയിൽ നിന്ന് സമൻസ് ഒന്നും ലഭിച്ചില്ല . ആ കേസ് തള്ളിപ്പോവുകയും ചെയ്തു.
 
കണ്ണൂരിൽ നിന്ന് കോഴിക്കോട് ഡിസ്കിലേക്കാണ് പോയത്. അന്ന് അവിടെ എൻ പി മുഹമ്മദ് റസിഡന്റ് എഡിറ്റർ.പി.ജെ മാത്യുവായിരുന്നു ആദ്യം ന്യൂസ് എഡിറ്റർ.ഒപ്പം , ചീഫ് സബ് എഡിറ്റർമാരായി യു.കെ കുമാരൻ , അബ്ദുൽ റഹ്മാൻ . പിന്നെ, രവി മേനോൻ ,കെ . എ ആൻറണി, കെ.പി രാജീവൻ ,ഡി. പ്രദീപ്കുമാർ , കെ.ആർ. ജ്യോതിഷ്, കുറച്ചുകാലത്തേക്ക് എ.സോമൻ ,ജെ. രഘു തുടങ്ങിയവർ. എൻ.എൻ സത്യവ്യതൻ ന്യൂസ് എഡിറ്ററായിരുന്ന കാലത്ത് വാർത്തയിലുള്ള വ്യക്തികളെക്കുറിച്ച് പ്രൊഫൈലുകൾ എഴുതി. വി.പി.സിങ്ങിനെക്കുറിച്ചുള്ളതായിരുന്നു , ആദ്യത്തേത്(തന്നെ മാദ്ധ്യമ അദ്ധ്യാപകനാക്കിയതും എൻ.എൻ സത്യവ്രതനാണെന്ന് പി.സുജാതൻ പറഞ്ഞു. അദ്ദേഹമാണ് മീഡിയ അക്കാദമിയിലേക്ക് ഗസ്റ്റ് ലക്ചററായി ക്ഷണിച്ചത്. അവിടെ 30 വർഷം പൂർത്തിയാക്കി , അധ്യാപനം അവസാനിപ്പിച്ചു).
 
1992 ൽ കൊച്ചിയിൽ ന്യൂസ് റിപ്പോർട്ടറായി എത്തി.കെ.പി.സി.സി ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറിയ കാലം. വയലാർ, രവി എ. കെ ആൻറണിയെ തോൽപ്പിച്ച പ്രക്ഷുബ്ധമായ രാഷ്ട്രീയകാലാവസ്ഥ ."പക്ഷേ, കെ.പി.സി.സി എക്സിക്യൂട്ടീവ് തീരുമാനങ്ങൾ ഒരു ഫോൺകോളിന്റെ അകലത്തിൽ എനിക്ക് കിട്ടുമായിരുന്നു, അന്ന്. അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള ഒരു യോഗത്തിൽ ഇങ്ങനെ പറഞ്ഞു: ഇവിടെ ഒരു അദൃശ്യാംഗമുണ്ട് -അത് പി.സുജാതനാണ്".
 
അക്കാലത്ത് 10 വർഷത്തോളം കോൺഗ്രസ് ,കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് കലാകൗമുദിയിലും തുടർച്ചയായി ലേഖനങ്ങൾ എഴുതി. അതിനു കാരണം എൻ.ആർ.എസ് ബാബു ആയിരുന്നു. രാഷ്ട്രീയ ലേഖനങ്ങൾക്ക് സാഹിത്യ ഭംഗിയുള്ള ഭാഷ ഉപയോഗിച്ചു. അത് വായനക്കാർക്കിടയിൽ സ്വീകരിക്കപ്പെട്ടു. പ്രൊഫ.കെ.പി. അപ്പൻ അതെക്കുറിച്ച് പരാമർശിച്ചത് സന്തോഷം നൽകി.
 
അന്നെഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ സക്കറിയ വക്കീൽ നോട്ടീസ് അയച്ച സംഭവവും പി.സുജാതൻ അനുസ്മരിച്ചു.'ഓരോ പുസ്തകമിറങ്ങുമ്പോഴും ഏതെങ്കിലും തരത്തിൽ വിവാദം ഉണ്ടാക്കി ശ്രദ്ധ നേടുന്ന സക്കറിയെ പോലെ ...'എന്ന ഒരു പരാമർശം ഒരു രാഷ്ട്രീയ ലേഖനത്തിൽ ഉണ്ടായിരുന്നു. അതെക്കുറിച്ച് പത്രാധിപർക്ക് അദ്ദേഹം കത്തയച്ചു. അപ്പോൾ ,കൂടുതൽ ഗവേഷണം നടത്തി ,അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പത്ത് വിവാദങ്ങൾ കണ്ടെടുത്തു. അവയെല്ലാം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇറങ്ങുന്നതിനു മുമ്പായിരുന്നു. കത്തിനോടൊപ്പം ഇവ കൂടി നൽകണോ എന്ന് പത്രാധിപർ ചോദിച്ചപ്പോൾ അദ്ദേഹം പിൻവാങ്ങി.
 
എൻ.ആർ.എസ്.ബാബു കലാകൗമുദി വിട്ടതോടെയാണ് അതിൽ എഴുതുന്നത് പൊടുന്നനെ അവസാനിച്ചത്.
 
സാഹിത്യ സംബന്ധിയായ ചില പ്രത്യേക വാർത്തകളും അക്കാലത്ത് കിട്ടി. വിശ്വപ്രസിദ്ധ നാടക സംവിധായകൻ പീറ്റർ ബ്രൂക്കുമായി സംസാരിച്ചപ്പോൾ രാമായണത്തെയും മഹാഭാരതയും ആസ്പദമാക്കി അദ്ദേഹം നാടകങ്ങൾ ചെയ്യുന്ന വാർത്ത ലഭിച്ചു. മല്ലിക സാരാഭായി സീതയായി രംഗത്തുവരുന്നതും വാർത്തയായി.
 
കേരളത്തെ പിടിച്ചുകുലുക്കിയ അഭയ കേസിൽ വൈദികർ ഉൾപ്പെടെയുള്ളവർ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത കിട്ടിയിരുന്നു. പക്ഷേ, ഉന്നതനായ ഒരു മുൻ ഗവർണർ ഇടപെട്ട് അവരെ രക്ഷിച്ചു . അതേ ആൾക്കാരെ തന്നെയാണ് പിന്നീട് സി.ബി.ഐ കേസിൽ പ്രതികളാക്കിയത് . മറ്റ് മാദ്ധ്യമങ്ങൾ നിശബ്ദത പാലിച്ചപ്പോൾ ,മൂവാറ്റുപുഴ ആർ.ഡി.ഒയായിരുന്ന പി.എസ് സന്തോഷിന്റെ ദുരൂഹമരണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി എഴുതി.
 
മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ചുള്ള വാർത്തയും പുറത്തുകൊണ്ടുവന്നു. അതിനെ തുടർന്ന് കുറച്ചു ദിവസം നിർബന്ധിത അവധിയിൽ അജ്ഞാതവാസം നടത്തേണ്ടിവന്നു. മതം മാറ്റത്തിന്റെ കാരണങ്ങളക്കുറിച്ചുള്ള വിശദാംശങ്ങൾ ലീലാ മേനോൻ മുഖേനയാണ് ശേഖരിച്ചത്.മതം മാറി, അവർ കമല സുരയ്യ ആയതിനു ശേഷം അതിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് കലാകൗമുദിയിൽ എഴുതിയ എട്ട് പേജ് റിപ്പോർട്ടിൽ സമദാനിയുടെ പേര് എഴുതി.
 
ആദ്യവാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം മാനേജ്മെൻറ് ആവശ്യപ്പെട്ട പ്രകാരം കേരളം വിട്ടു.ഒരു കാറിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്ക് പോയി. അതിർത്തിയിലെ ചെക്ക് പോസ്റ്റിനടുത്ത് വച്ച് ബംഗാളികളായ തൊഴിലാളികളെ കണ്ടു.കൂലി തീരെ കുറഞ്ഞ ബംഗാളിൽ നിന്ന് തൊഴിൽ തേടി എത്തിയവരായിരുന്നു അവർ.'കേരളം ബംഗാളികളുടെ ഗൾഫാകുന്നു ' എന്ന പേരിൽ കലാകൗമുദിയിൽ റിപ്പോർട്ട് എഴുതി. പക്ഷേ ,അന്ന് അത് ആരും വിശ്വസിച്ചില്ല. ഇടതു സർക്കാരിനെതിരായ ഗൂഢാലോചനയായിപ്പോലും അത് വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് ,നക്സൽ ബാരിയിൽ പോയപ്പോൾ , അവിടെ പനങ്കള്ള് വിൽക്കുന്ന ഷാപ്പിൽ അബ്രാഹ്മണർക്ക് ചിരട്ടയിൽ കള്ള് നൽകുന്നത് കണ്ട് ഞെട്ടി. കമ്മ്യൂണിസ്റ്റ് തുടർഭരണത്തിന്റെ ദുരന്തം വ്യക്തമാക്കുന്ന സംഭവമായിരുന്നു അതും.ദശാബ്ദങ്ങൾ ഭരിച്ചിട്ടും ,നക്സൽബാരി കലാപം നടന്ന ഗ്രാമത്തിൽ പോലും , ഇത്തരം സാമൂഹിക അനീതികൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാഞ്ഞതിനെക്കുറിച്ചും എഴുതി.
 
മാധവിക്കുട്ടിയുടെ ഒരു നോവൽ പൂർത്തീകരിക്കാൻ കാരണക്കാരനായ കഥയും പി.സുജാതൻ വിവരിച്ചു. രക്തക്കറബി (അരുളിപ്പൂക്കൾ) എന്ന പേരിൽ കറൻറ് വാരികയിൽ വർഷങ്ങൾക്കു മുമ്പ് ഇംഗ്ലീഷിൽ അവർ ഒരു നോവൽ എഴുതിയിരുന്നു . കോളേജ് ലൈബ്രറിയിൽ നിന്ന് അത് വായിച്ചിരുന്നു. ആറു ലക്കം മാത്രം പ്രസിദ്ധീകരിച്ച ശേഷം,മാനേജ്മെൻറ്മായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് നിർത്തുകയായിരുന്നു. അത് പൂർത്തിയാക്കാൻ പറ്റുമോ എന്ന് അവരോട് ചോദിച്ചു . അപ്പോൾ, ഒന്നും എഴുതാൻ വയ്യ ;ഒരു സഹായിയെ തന്നാൽ ആലോചിക്കാം എന്നായിരുന്നു ഉത്തരം.വിജയലക്ഷ്മിയെ നിർദ്ദേശിച്ചു. പക്ഷേ ,നോവൽ എഴുതാൻ താൻ തന്നെ ഒരാളെ കണ്ടെത്തിയെന്ന് അവർ അറിയിച്ചു. അത് കെ.എൽ മോഹനവർമ്മയായിരുന്നു. അദ്ദേഹവുമായി ചേർന്ന് അവർ അത് മലയാളത്തിലെഴുതി ,പൂർത്തിയാക്കി. അമാവാസി എന്ന പേരിൽ കലാകൗമുദിയാണ് നോവൽ പ്രസിദ്ധീകരിച്ചത്. അവരുടെ അവസാന നോവൽ."അതിൻറെ പ്രതിഫലവും അവർക്ക് നേരിട്ട് ഞാൻ തന്നെ കൊണ്ടുപോയി കൊടുത്തു. പക്ഷേ, നോവൽ പുസ്തകം ആക്കിയപ്പോൾ ,'ഞാൻ പോലും മറന്ന കഥ ഓർമ്മിപ്പിച്ച്, എഴുതി പൂർത്തിയാക്കാൻ പ്രേരിപ്പിച്ച കലാകൗമുദി പത്രാധിപർ എം.എസ് മണിക്ക് നന്ദി'എന്നാണ് അവർ ആമുഖത്തിൽ രേഖപ്പെടുത്തിയത്".
 
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി.എച്ച്. ഡിക്കാരെ തഴഞ്ഞ്, എം.എ പരീക്ഷ എഴുതി , ഫലം കാത്തുനിൽക്കുന്ന ആളിനെ നിയമിച്ചതിനെ കുറിച്ച് നൽകിയ വാർത്തയാണ് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട മറ്റൊന്ന്. അത് നിയമനടപടികളിൽ എത്തി.തുടർന്നുണ്ടായ കേസിൽ, 33 അധ്യാപകരുടെ നിയമന ലിസ്റ്റ് തന്നെ കേരള ഹൈക്കോടതി റദ്ദാക്കി .
പ്രസിദ്ധീകരിക്കപ്പെടാതെ പോയ വലിയ ഒരു സ്കൂപ്പുമുണ്ട് പി. സുജാതന്റെ ഓർമ്മയിൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊച്ചി സന്ദർശിക്കുമ്പോൾ സഞ്ചരിക്കേണ്ടിയിരുന്ന വൈക്കിങ് ഹെലികോപ്റ്റർ തലേനാൾ പരീക്ഷപ്പറക്കലിൽ തകർന്നതിനെക്കുറിച്ചായിരുന്നു ആ വാർത്ത. ഇന്ദിരാഗാന്ധിയെ വധിക്കാൻ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു ആ ദുരന്തം എന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ, പ്രതിരോധകാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ നൽകേണ്ട എന്നായിരുന്നു പത്രാധിപ സമിതി തീരുമാനിച്ചത്.
 
2007 ൽ കേരള കൗമുദിയിൽ നിന്ന് രാജിവച്ചു. എന്തുകൊണ്ട് രാജിവച്ചു എന്ന് ടി.പത്മനാഭൻ ചോദിച്ചിരുന്നു ."പപ്പേട്ടനോട് അന്നു പറഞ്ഞ ഉത്തരത്തിൽ എല്ലാമുണ്ട്; 'ആനയുടെ വാലാകുന്നതിലും ഭേദം ഉറുമ്പിന്റെ തലയാകുന്നതാണ്'.അടുത്ത കാലത്ത് സാഹിത്യവിമർശം പത്രാധിപർ നടത്തിയ അഭിമുഖത്തിൽ ഇതു കൂടി പറഞ്ഞു;'അന്ന് രാജി വച്ചില്ലായിരുന്നുവെങ്കിൽ, ഹാർട്ട് അറ്റാക്ക് വന്നു ഇല്ലാതായി പോകുമായിരുന്നു".
 
രാജിവച്ചതറിഞ്ഞ് ബെന്നി ബഹനാനും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു. അവരാണ് വീക്ഷണത്തിലേക്ക് ക്ഷണിച്ചത്. അന്ന് കെ.എൽ മോഹനവർമ്മയായിരുന്നു പത്രാധിപർ.പൊളിറ്റിക്കൽ എഡിറ്ററായി ആറര വർഷം അവിടെ പ്രവർത്തിച്ചു.എഡിറ്റോറിയൽ പേജിന്റെ ചുമതല വഹിച്ചു."അവർ അനുവദിച്ചുതന്ന സ്വാതന്ത്ര്യം കൃതജ്ഞതാപൂർവ്വം ഓർക്കുന്നു .എന്താണ് എഴുതാൻ പോകുന്നതെന്ന് ഒരിക്കൽ പോലും ആരും ചോദിച്ചില്ല.ഒറ്റത്തവണ മാത്രമാണ് ഒരു നിർദ്ദേശം വന്നത്".
 
സുകുമാർ അഴീക്കോടിന് പനമ്പള്ളി അവാർഡ് നൽകാൻ തീരുമാനിച്ചിരുന്നു . അദ്ദേഹം സമ്മതവും അറിയിച്ചിരുന്നു .പക്ഷേ, ഏതോ അജ്ഞാതകേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദം കാരണം അദ്ദേഹം പിൻവാങ്ങി. ' വെൻട്രിലോക്കിസം' എന്ന പേരിൽ അദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും വിമർശിച്ചുകൊണ്ട് ഒരു ലേഖനം എഴുതി. അതിനു മറുപടിയായി വീക്ഷണത്തിൽ, 'സുകുമാർ അഴീക്കോട് വിമർശിക്കപ്പെടുന്നു' എന്ന പേരിൽ മുഖപ്രസംഗം എഴുതി.വിമർശന രംഗത്തെ മിന്നാമിനുങ്ങ് മാത്രമാണ് അദ്ദേഹം എന്ന രൂക്ഷമായ വിമർശനവും അതിലുണ്ടായിരുന്നു . അന്ന് അഴീക്കോടിനെ പ്രതിരോധിക്കാൻ കെ. പി അപ്പനെപ്പോലുള്ളവർ പോലും മുന്നോട്ട് വന്നു.
 
രാഷ്ട്രീയപ്പാർട്ടിപ്പത്രങ്ങൾ വിഷയമാക്കാത്ത ധാരാളം കാര്യങ്ങൾ അക്കാലത്ത് വീക്ഷണം പത്രത്തിൽ മുഖപ്രസംഗങ്ങളായി .ദൈവകണത്തെയും നോക്കുകൂലിയെയും കുറിച്ചുള്ള മുഖപ്രസംഗങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചു.ബെന്നി ബഹനാൻ എം.എൽ.എ ആയപ്പോൾ , പകരം മാനേജിങ്ങ് ഡയറക്ടറായി വന്ന എ സി ജോസിന്റെ കാലത്ത്, 2014 മാർച്ചിൽ, വീക്ഷണത്തിൽ നിന്ന് പിരിഞ്ഞു.
അതിനു ശേഷം ടെലിവിഷൻ ചർച്ചകളിൽ കുറച്ചുകാലം പങ്കെടുത്തിരുന്നു . പക്ഷേ, അത് നിർത്തി. വളരെ സീരിയസായ രാഷ്ട്രീയം ഈ ചർച്ചകളിൽ അസ്തമിച്ചതാണ് കാരണം.
അടുത്തിടെ ഇറങ്ങിയ തന്റെ പുസ്തകത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.കേണൽ ജോൺ മൺട്രോയുടെ പേരിൽ അറിയപ്പെടുന്ന ദ്വീപിന്റെ ചരിത്രമാണ് ദ്വൈപായനം എന്ന ചരിത്രാഖ്യായിക . മുമ്പ് , തിരുവതാംകൂർ, കൊച്ചി രാജ്യങ്ങളുടെ റസിഡന്റും ദിവാനുമായി വന്ന മൺട്രോയുടെ ഭൂതകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആ പുസ്തകം.അതിനായി സ്ക്കോട്ട്ലന്റിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്.
 
പാരമ്പര്യാധിഷ്ഠിമായ, ഈ രൂപത്തിലുള്ള , മാധ്യമപ്രവർത്തനത്തിന്റെ കാലം അസ്തമിച്ചുവെന്ന് പി.സുജാതൻ പറഞ്ഞു. ഡിജിറ്റൽ ഓൺലൈൻ മാധ്യമങ്ങൾക്ക് അനന്ത സാധ്യതകളാണുള്ളത് .കൊറിയൻ ഭാഷയിൽ ,സോളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഓ മൈ ന്യൂസ് 'എന്ന പ്രസിദ്ധീകരണം പൗരപത്രപ്രവർത്തനത്തിന്റെ ഉദാത്തമായ മാതൃകയാണ് .സർക്കാരിന്റെ പരസ്യം സ്വീകരിക്കാതെ, ഒരു പ്രീണനത്തിനും വിധേയമാകാതെ, ഇറങ്ങുന്ന ആ പ്രസിദ്ധീകരണം കൊറിയയിലെ മറ്റു മുഴുവൻ പത്രങ്ങളെയും പിന്നിലാക്കുകയും ഉള്ളടക്കത്തെ അപ്പാടെ മാറ്റിമറിക്കുകയും ചെയ്തു. അതേപോലെ പുതിയ മാധ്യമ പരീക്ഷണങ്ങൾക്ക് ഇന്ത്യയിലും സാധ്യതയുണ്ട്." മുൻപ് പടിഞ്ഞാറൻ രാജ്യങ്ങളിലായിരുന്നു പുതിയ മാദ്ധ്യമ പരീക്ഷണങ്ങൾ നടന്നിരുന്നത്. ഇപ്പോഴിതാ, ഏഷ്യയിലെ ചെറിയൊരു രാജ്യത്ത് പുതിയ മാദ്ധ്യമസൂര്യൻ ഉദിച്ചിരിക്കുന്നു".
 
"ചരിത്രത്തോടൊപ്പം ജീവിച്ചുകൊണ്ട് , അതിന്റെ രചയിതാവും വ്യാഖ്യാതാവുമാകാൻ മാധ്യമപ്രവർത്തകർക്ക് മാത്രമേ കഴിയൂ",പി.സുജാതൻ പറഞ്ഞു.
 
ചർച്ചയിൽ അഡ്വ.ഡി.ബി ബിനു, പത്മനാഭ മല്യ എന്നിവർ പങ്കെടുത്തു.ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി .
ഈ പരിപാടിയുടെ ശബ്ദ ലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/3FrFkKlo_Ps
(uploaded by Shibu Pm )

Sunday, 5 February 2023

ഡി. പരമേശ്വരൻ പോറ്റി : അനന്യമായ പ്രക്ഷേപണ ജീവിതം


2003 ഒക്ടോബർ 27നാണ് ഡി. പരമേശ്വരൻ പോറ്റി ഓർമ്മയായത്. അർബുദം ആ വിലപ്പെട്ട ജീവൻ എടുക്കുമ്പോൾ ,അദ്ദേഹം കൊച്ചി എഫ് .എം നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു.
 
ഞങ്ങൾ ഒന്നിച്ചായിരുന്നു,അവിടെ എത്തിയത് . 1994 ഡിസംബർ 9 ന് ഞാൻ ; 11 ന് പരമേശ്വരൻ പോറ്റി. അക്കൊല്ലം സെപ്തംബർ 15 ന് ആരംഭിച്ച പ്രഭാത പ്രക്ഷേപണത്തെ ശക്തിപ്പെടുത്തി, കേരളത്തിലെ ആദ്യ എഫ് . എം നിലയത്തെ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു, ഞങ്ങൾ . അന്നത്തെ പ്രോഗ്രാം മേധാവിയും അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറുമായ കെ.കെ.കുര്യൻ മുൻകൈയെടുത്ത് തസ്തികകൾ സഹിതമാണ് ഞങ്ങളെ സ്ഥലം മാറ്റിയത് -ഞാൻ തൃശൂരിൽ നിന്ന്. പരമേശ്വരൻ പോറ്റി ദേവികുളത്തു നിന്ന്.

 
ഞങ്ങൾ രണ്ടാൾക്കും നൽകിയത് ഒരേ മുറി. രണ്ടാളും ഒരേ യു.പി.എസ്.സി ബാച്ചിൽ പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി നിയമിക്കപ്പെട്ടവർ. ഞാൻ തൃശൂരിൽ .പോറ്റി, വിദൂരസ്ഥമായ പോർട്ട് ബ്ലയറിൽ. ഡി.പരമേശ്വരൻ പോറ്റി, എസ്. മുരളീകൃഷ്ണൻ, കെ.എ മുരളീധരൻ ,വിജയൻ മടപ്പള്ളി എന്നിവർ പോർട്ട് ബ്ലയർ ആകാശവാണി നിലയത്തിനു വേണ്ടിയുള്ള ഒരു ശബ്ദലേഖനത്തിൽ (1991)

മലയാളവും മാതൃഭാഷയായ ആന്തമാൻ- നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ നിന്ന് , നിലയം ആരംഭിച്ച 1961 മുതൽ ദിവസവും മലയാള പ്രക്ഷേപണമുണ്ട്.അന്ന് കെ.എ. മുരളീധരനും അവിടെയുണ്ടായിരുന്നു. ആകാശവാണിയിൽ പരിപാടികളവതരിപ്പിക്കുന്നവർ ചേർന്ന് അവിടെ  രൂപീകരിച്ച മലയാള കലാസമിതിയുടെ സജീവ പ്രവർത്തകനായിരുന്നു,അദ്ദേഹം. മലയാളചെറുകഥയുടെ ശതാബ്ദി ആഘോഷിച്ചപ്പോൾ , മുഖ്യപ്രഭാഷണം നടത്തിയത് അദ്ദേഹമായിരുന്നു. 1994 ഫെബ്രുവരി 23 ന് ദേവികുളം നിലയം ആരംഭിച്ചപ്പോൾ , ആർ.ശ്രീകണ്ഠൻ നായർക്കും പറക്കോട് ഉണ്ണികൃഷ്ണനുമൊപ്പം ആദ്യ പ്രോഗ്രാം ഓഫീസർമാരിലൊരാളായി ,അദ്ദേഹം. അവിടെ നിന്നാണ് കൊച്ചി എഫ്.എം-ൽ എത്തിയത്. രണ്ട് ദുർഘട പ്രദേശങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടു വാങ്ങുകയായിരുന്നു. 
 
ആകാശം മുട്ടെയുള്ള പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥാപിക്കപ്പെട്ട ദേവികുളം നിലയത്തിന്റെ പ്രക്ഷേപണം തൊട്ടടുത്ത മൂന്നാറിൽ പോലും ലഭ്യമല്ലായിരുന്നു : ഇന്നും അങ്ങനെ തന്നെ. പ്രഗത്ഭരായ പ്രക്ഷേപകർ തങ്ങളുടെ മുഴുവൻ കഴിവുമുപയോഗിച്ചിട്ടും ശ്രോതാക്കളെ ആകർഷിക്കാൻ കഴിയാതെ പോയ നിലയം. യാത്രാസൗകര്യത്തിന്റെ കുറവും മഞ്ഞും ശീതക്കാറ്റുമൊക്കെക്കാരണം പൊതുജനങ്ങൾ കൗതുകത്തിനു പോലും സന്ദർശിക്കാത്ത നിലയത്തിൽ പരമേശ്വരൻ പോറ്റിയെപ്പോലുള്ള ഒരു മാദ്ധ്യമ പ്രവർത്തകന് എന്തു കാര്യം? കാർഷിക പരിപാടിയുടെ ചുമതലക്കാരനായി, പ്രകൃതിരമണീയമായ സ്ഥലങ്ങളൊക്കെ സന്ദർശിച്ചതു മാത്രം മിച്ചം.
 
ദേവികുളം കാലത്ത്, നിലയത്തിനടുത്ത അയ്യപ്പ ക്ഷേത്രത്തിൽ കുറച്ചു ദിവസം പൂജാരിയുമായിട്ടുണ്ട് , അദ്ദേഹം. കൊടും തണുപ്പിൽ ക്വാർട്ടേഴ്സിൽ കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തെത്തേടി വെളുപ്പിന് ചിലരെത്തി - അമ്പലത്തിൽ പൂജാരിയില്ല; ഇന്ന് പൂജ മുടങ്ങും. സഹായിക്കണം. മാംസാഹാരം കഴിക്കുകയും ഇടയ്ക്കല്പം 'സേവിക്കുകയും ' ചെയ്യുന്ന തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടും അവർ വിട്ടില്ല. പകരക്കാരനെ കിട്ടും വരെ അങ്ങനെ, പരമേശ്വരൻ പോറ്റി അവിടെ പൂജാരിയുമായി !
 
എഫ്.എം റേഡിയോ എന്ന പുതു മാദ്ധ്യമത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഉത്സാഹമായിരുന്നു ഞങ്ങളെ കൊച്ചിയിലേക്കാകർഷിച്ചത്. ഞങ്ങൾ ഏതാണ്ട് ഒരേ നാട്ടുകാർ. ഞാൻ മാവേലിക്കരക്കാരൻ . പരമേശ്വരൻ പോറ്റി, തൊട്ടടുത്ത കരുവാറ്റക്കാരൻ.ആർ.എസ്.പി നേതാവും എഴുത്തുകാരനുമായ ചെങ്ങാരപ്പള്ളി ദാമോദൻ പോറ്റിയുടെ മകൻ, പക്ഷേ, സി.പി.ഐക്കാരനായിരുന്നു. ഞാൻ പഴയ സി.പി.എം കാരൻ. ഞങ്ങൾ രണ്ടാളും പഠിച്ചത് കാര്യവട്ടം കാമ്പസിൽ . അദ്ദേഹം ചരിത്രത്തിന് ; ഞാൻ ജേർണ്ണലിസത്തിന് . പിന്നെ, രണ്ടാളും പത്രപ്രവർത്തകരായി. ഞാൻ മാതൃഭൂമി, കേരള കൗമുദി, ദി ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് വഴി ചുറ്റിക്കറങ്ങി , ആകാശവാണിയിലെത്തി.
 
 പരമേശ്വരൻ പോറ്റിയാകട്ടെ, ഇക്കാലം മുഴുവൻ ജനയുഗത്തിലായിരുന്നു. തിരുവനന്തപുരം ബ്യൂറോയിൽ രാഷ്ട്രീയ ലേഖകനായിരിക്കെയാണ് , പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും എഴുത്തുകാരുമായും നല്ല ബന്ധം. അങ്ങന കിട്ടിയ അന്തർനാടകങ്ങളുടെ എത്രയെത്ര കഥകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട് !അദ്ദേഹത്തിന്റെയും എന്റെയും ഇഷ്ട വിഷയം രാഷ്ട്രീയമായിരുന്നു.പിന്നെ, സാഹിത്യവും . കെ.വേണുവിന്റെ 'സമീക്ഷ'യിൽ എഴുതാൻ പി.ദീപ എന്ന പേരിൽ ഞാൻ പരകായപ്രവേശം നടത്തിയപ്പോൾ , അദ്ദേഹം മകളുടെ പേരിലാണ് എഴുതിയത് - സി.പി.ഉണ്ണിമായ.
 
ആവശ്യത്തിന് സ്റ്റാഫോ ,ഫണ്ടോ, സാങ്കേതിക സംവിധാനങ്ങളോ കൊച്ചിയിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ എഫ്.എം നിലയം മാത്രമല്ല, ആദ്യത്തെ പ്രാദേശിക നിലയം കൂടിയായിരുന്നു , അത്. ഉള്ളടക്കത്തിലും അവതരണത്തിലും പരമ്പരാഗത നിലയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ നിലയം. അനുകരിക്കാൻ ഒരു മാതൃകയും മുന്നിലുണ്ടായിരുന്നില്ല. ഞങ്ങൾ കുറച്ചു മാസങ്ങൾക്കുള്ളിൽ ആരംഭിച്ചത് എണ്ണമറ്റ പരിപാടികൾ. അവയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്ന കലകാരർക്ക് നാമമാത്രമായ പ്രതിഫലം മാത്രമേ നൽകിയിരുന്നുള്ളൂ. അതും മാസങ്ങൾ കഴിഞ്ഞ്. തൃശൂർ, തിരുവനന്തപുരം നിലയങ്ങളിൽ പരിപാടികളവതരിപ്പിച്ചാൽ, അപ്പോൾ തന്നെ ചെക്ക് കിട്ടും. അതും വലിയൊരു സംഖ്യ. അതുകൊണ്ട് പുതിയ നിലയത്തിലേക്ക് വരാൻ പലർക്കും മടിയായിരുന്നു.സ്വന്തം പരിപാടി കേൾക്കാൻ മിക്കവർക്കും എഫ്.എം. റേഡിയോ സെറ്റുകൾ പോലും അക്കാലത്ത്  ഉണ്ടായിരുന്നില്ല.
 
രാഷ്ട്രീയ, മാദ്ധ്യമ ബന്ധങ്ങൾ ഞങ്ങൾക്ക് തുണയായത് അപ്പോഴായിരുന്നു. അങ്ങനെ,സ്നേഹപൂർവ്വം ക്ഷണിച്ചവരൊക്കെ നിലയത്തിലേക്ക് വരാൻ തുടങ്ങി. പ്രാദേശിക നിലയങ്ങൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്നാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ദീർഘകാലം കാർഷിക പ്രക്ഷേപണത്തിന്റെ ചുമതല വഹിച്ചിരുന്ന കെ.കെ.കുര്യൻ , താൻ നോക്കിയിരുന്ന വയലും വീടും പരിപാടിയാണ് പരമേശ്വരൻ പോറ്റിക്ക് നൽകിയത്. കൊച്ചി പോലുള്ള ഒരു വാണിജ്യ നഗരത്തിൽ ഗ്രാമീണ കാർഷിക പരിപാടിക്ക് എന്തു പ്രസക്തി എന്ന് സംശയച്ചിവരായിരുന്നു ,ഏറെയും. എക്സിക്യൂട്ടീവായി ഓഫീസിലിരിക്കാതെ,മൈക്കുമായി പുറത്തേക്കിറങ്ങി , അദ്ദേഹം. കൃഷിയിടങ്ങൾ സന്ദർശിച്ച്,കർഷകരുമായി അഭിമുഖം നടത്താൻ റിപ്പോർട്ടർമാരും വാഹനവും സംവിധാനങ്ങളുമൊക്കെയുള്ള മറ്റു നിലയങ്ങളെപ്പോലെയായിരുന്നില്ല , കൊച്ചി. നല്ല ഭാരമുള്ള യു.പി.ടി.ആർ എന്ന റെക്കാർഡറും, മൈക്കും സ്റ്റാന്റും, എഞ്ചിനിയറിങ്ങ് വിഭാഗത്തിന് അപേക്ഷ നൽകി , അവിടെ നിന്ന് കൈപ്പറ്റി, ഓരോ സ്ഥലത്തും ചെന്ന് സ്വന്തമായി ശബ്ദലേഖനം നടത്തണം.

 ഉപകരണങ്ങളെല്ലാം വലിയൊരു പെട്ടിയിലാക്കി അതും ചുമ്മിയായിരുന്നു ഞങ്ങൾ പോയിരുന്നത്. മറ്റ് നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവിനൊപ്പം സഹായിയായി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവോ, എഞ്ചിനിയറിങ്ങ് അസിസ്റ്റന്റോ അവർ രണ്ടാളുമോ ഉണ്ടാകും. അഭിമുഖം നടത്തുന്നതൊഴിച്ച്,ബാക്കിയെല്ലാം അവർ ചെയ്തുകൊള്ളും.

 
ഈ പെട്ടിയും ചുമ്മി മൈക്കും സ്റ്റാന്റുമായി , ഒ.ബി എന്ന് അറിയപ്പെടുന്ന സ്റ്റുഡിയോയ്ക്ക് പുറത്തെ ശബ്ദലേഖനത്തിന് പോകാൻ മിക്കവർക്കും മടിയായിരുന്നു. പക്ഷേ, പരമശ്വരൻ പോറ്റിക്ക് ഏറെ സന്തോഷമായിരുന്നു , അത്. ഏതോ പരിപാടി ശബ്ദലേഖനം ചെയ്യാൻ മൈക്കും താങ്ങിപ്പിടിച്ച് സ്റ്റേജിൽ കയറിയ പോറ്റിയോട് മന്ത്രി ഇ.ചന്ദ്രശേഖരൻ നായർ ആശ്ചര്യത്തോടെ ചോദിച്ചുവത്രേ: ഇപ്പോൾ , ഇതാണ് പണി, അല്ലേ ! അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു : ഇതാണിപ്പോഴത്തെ പണിയായുധം .
 
അഭിമാനക്ഷതമില്ലാതെ,ആ പണിയായുധവുമായി പോകാൻ പലർക്കും ആത്മവിശ്വാസം നൽകിയത് ആ വ്യാഖ്യാനമായിരുന്നു. 
 
വയലും വീടും ശബ്ദലേഖനങ്ങൾക്കായി എറണാകുളം ജില്ലയിലെ ഗ്രാമമാന്തരങ്ങളിലൂടെ അദ്ദേഹം നടത്തിയ യാത്രകൾ വലിയ പൊതുജനസമ്പർക്ക പരിപാടികളായിരുന്നു. മിക്കപ്പോഴും ഒരു സംഘം സുഹൃത്തുക്കൾ കൂടി ഈ യാത്രയിലുണ്ടാകും. ദേവികുളം, തൃശൂർ നിലയങ്ങളിൽ ഡയറക്ടറായിരിക്കുമ്പോഴും , സമയം കിട്ടുമ്പോഴൊക്കെ കെ.എ.മുരളീധരൻ അവർക്കൊപ്പം കൂടി .പിന്നെ, അന്ന് സേഫ്റ്റി കൗൺസിൽ സെക്രട്ടറിയായ കെ.വി.രാമചന്ദ്രൻ എന്ന ആജാനുബാഹുവായ കൊമ്പൻമീശക്കാരൻ ..... ഓരോ സ്ഥലത്തും സ്വീകരണക്കമ്മറ്റിക്കാർ ... ആഘോഷപൂർണ്ണമായ ആ യാത്രകൾക്കൊടുവിൽ രാത്രി തിരിച്ചെത്തുമ്പോൾ , ശബ്ദലേഖനങ്ങളടങ്ങിയ ടേപ്പുകൾ രണ്ടു കൈയ്യിലുമുണ്ടാകും.
 
1999 ഫെബ്രുവരി 27 ന് പ്രഭാത പ്രക്ഷേപണം നിർത്തലാക്കപ്പെട്ടു. അക്കൊല്ലം ജൂലൈ 15 ന് ഹൈക്കോടതി ഉത്തരവിലൂടെ അത് പുന:സ്ഥാപിക്കും വരെ , അതിനെതിരെ നടന്ന അഞ്ചു മാസം നീണ്ട സമരത്തിന് പ്രക്ഷേപണ ചരിത്രത്തിൽ തന്നെ സമാനതകളില്ല. ഞങ്ങളുടെ മുഴുവൻ രാഷ്ട്രീയ,സാമൂഹിക ബന്ധങ്ങളും ഇതിനായി ഉപയോഗിച്ചു.

 അനർഗ്ഗളവുമായി ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കാനും ഏതു മേഖലയിൽ പെട്ടവരുമായി അഭിമുഖം നടത്താനും അസാധാരണമായ ചാതുര്യമുണ്ടായിരുന്നു, പരമേശ്വരൻ പോറ്റിക്ക്.'ചിത്രതരംഗം' എന്ന സിനിമാധിഷ്ഠിത പരിപാടിയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. കലഹാസനെ നായകനാക്കി ബാലചന്ദ്രമേനോൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന്റെ ചർച്ചകൾക്കായി അദ്ദേഹം കൊച്ചിയിലെത്തിയപ്പോൾ  നടത്തിയ സുദീർഘമായ അഭിമുഖ സംഭാഷണം 'കമൽക്കനവുകൾ' എന്ന പേരിൽ പ്രക്ഷേപണം ചെയ്തു.ആകാശവാണിയുടെ ശബ്ദശേഖരത്തിൽ അത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കെ.പി.ഉമ്മർ, കെടാമംഗലം സദാനന്ദൻ ... അങ്ങനെ എത്രയെത്ര അഭിമുഖങ്ങൾ ! നിലയത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള 'സുവർണ്ണ രേഖ' പ്രത്യേക പരിപാടിക്കായി മോഹൻലാലിന്റെ അഭിമുഖം ചെയ്തതും അദ്ദേഹമായിരുന്നു.ഈ ലേഖകൻ ആരംഭിച്ച പ്രതിദിന നിയമ പരിപാടിയായ  നിയമവേദയിൽ ബുധനാഴ്ചകളിലെ 'പരാതികൾക്കു മറുപടി, പ്രതികരണങ്ങൾ'ക്ക് ആദ്യം മുതൽ മരിക്കും വരെ ശബ്ദം നൽകിയതും അദ്ദേഹമായിരുന്നു. സാന്ത്വനഛായയുള്ള ആ ശബ്ദം ശ്രോതാക്കൾ ഇന്നും ഓർക്കുന്നുണ്ട്. 
 
എൻ.കെ.സെബാസ്റ്റ്യനും കെ.വി. ശരത്ചന്ദ്രനും കൊച്ചി നിലയത്തിന് റേഡിയോ നാടകരംഗത്ത് പേരും പെരുമയുമുണ്ടാക്കിയപ്പോൾ , അവിടെയും പരമേശ്വരൻ പോറ്റി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി ചെറുന്നിയൂർ ജയപ്രസാദ് എഴുതിയ 'ടെൺ ഡൗൺ എക്സ്പ്രസ് ' അദ്ദേഹവും കെ.വി. ശരത് ചന്ദ്രനും ചേർന്നാണ് സംവിധാനം ചെയ്തത്. മായ, ശത്രു എന്നീ നാടകങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട് ,അദ്ദേഹം.
 
കൊച്ചി നിലയത്തിലെ ആദ്യത്തെ പ്രതിവാര ഹാസ്യരൂപകമായ 'ശനിദശ' 2001 ൽ ആരംഭിച്ചത് ഡി. പരമേശ്വരൻ പോറ്റിയാണ്. മരിക്കുന്നതിന് തൊട്ടു മുൻപുവരെയും അദ്ദേഹം അത് എഴുതി. കറിയാച്ചൻ എന്ന സ്ഥിരം കഥാപാത്രത്തിന് ശബ്ദം നൽകി. ശോശാമ്മയായി , വി.എം.ഗിരിജയും. അദ്ദേഹത്തിന്റെ മരണശേഷം ആ റോൾ പ്രോഗ്രാം എക്സിക്യൂട്ടീവായ പി.ഇ. പാച്ചു ഏറ്റെടുത്തു. ഇപ്പോഴും തുടരുന്നുണ്ട് , ശനിദശ . 
എഴുത്തിൽ മാത്രമല്ല, വീട്ടുകാര്യങ്ങൾ പറയുന്നതിലും നല്ല നർമ്മബോധമുണ്ടായിരുന്നു , അദ്ദേഹത്തിന് . ഭാര്യയുമായി സൗന്ദര്യപ്പിണക്കമുണ്ടായപ്പോൾ പറഞ്ഞതിങ്ങനെ: ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിൽ 'കാഞ്ചനസീത' ഓടും!
 
എന്നും സജീവമായ രാഷ്ട്രീയ ചർച്ചകളാൽ ശബ്ദമുഖരിതമായിരുന്നു ,ഞങ്ങളുടെ മുറി. ഞാൻ ചുമതല വഹിച്ചിരുന്ന സമകാലികം, അഭിമുഖം , നിയമവേദി, സാഹിത്യവേദി  തുടങ്ങിയ പരിപാടികൾക്കായി, ക്ഷണിക്കുമ്പോഴെല്ലാം, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫ.എം.കെ.സാനു, ഡോ. കെ.എസ് രാധാകൃഷ്ണൻ , സി.ആർ.ഓമനക്കുട്ടൻ, എം.എ. ജോൺ , കെ.സുരേഷ് കുറുപ്പ്  സി.രാധാകൃഷ്ണൻ ,വിജയലക്ഷ്മി തുടങ്ങിയവരും പി.രാജൻ, പി.സുജാതൻ തുടങ്ങിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും നിലയത്തിൽ എത്തിയിരുന്നു. ബിനോയി വിശ്വവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം കൊച്ചിയിലെത്തുമ്പോഴൊക്കെ ആകാശവാണിയിലുമെത്തി പോറ്റിയെ കണ്ടിരുന്നു .അവരുമായി എത്രനേരം വേണമെങ്കിലും സരസ സംഭാഷണത്തിലേർപ്പെടും, അദ്ദേഹം. തൊട്ടടുത്തുള്ള വി.എം.ഗിരിജയുടേയും സി.ആർ. നീ ലകണ്ഠന്റേയും വീടായ തണലായിരുന്നു, അദ്ദേഹത്തിന്റെ മറ്റൊരു സ്ഥിരം സംവാദവേദി. തീപാറുന്ന രാഷ്ട്രീയ ചർച്ചകൾ മാത്രമായിരുന്നില്ല; അക്ഷരശ്ലോകവും അവിടെ ഇടയ്ക്കിടെ അരങ്ങേറും.
 
വിനയയെപ്പോലുള്ള ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ഞങ്ങളെത്തേടി നിലയത്തിലെത്തിയിരുന്നു. അവർക്കായി അന്ന്  മലർക്കെ തുറക്കപ്പെട്ടിരുന്നു , ആകാശവാണിയുടെ വാതിൽ . 
 
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു രാജിയെക്കുറിച്ചു കൂടി ഇവിടെ എഴുതേണ്ടതുണ്ട്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, ഒരു ദിവസം രാവിലെ,കൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു പത്രവുമായി ക്രോധത്തോടെ തന്റെ നേതാവായ ആന്റണിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി,ചെറിയാൻ ഫിലിപ്പ് .
 
കൈയിലുണ്ടായിരുന്നത് 'കേരള കൗമുദി' പത്രം. അതിന്റെ ഒന്നാം പേജിൽ ഒരു സ്കൂപ്പ് വാർത്തയുണ്ടായിരുന്നു : എം.വി.രാഘവൻ മത്സരിക്കുന്നത് തിരുവനന്തപുരം വെസ്റ്റിൽ.
- അത് കൊച്ചി ബ്യൂറോ ചീഫ് പി.സുജാതൻ നൽകിയ വാർത്തയായിരുന്നു. അതു കാണും വരെ ചെറിയാൻ ഫിലിപ്പ് വിശ്വസിച്ചിരുന്നത് താനാണ് അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നായിരുന്നു. ഉമ്മൻ ചാണ്ടിയും ആന്റണിയും നൽകിയ സൂചനകൾ അതായിരുന്നു. 1991-ൽ കോട്ടയത്ത് ടി.കെ.രാമകൃഷ്ണനെതിരെ മത്സരിച്ച് പരാജയപ്പെട്ട തനിക്കൊരു സുരക്ഷിത സീറ്റ്. ചില പത്രങ്ങളിൽ അങ്ങനെ വാർത്തയും വന്നിരുന്നു..
 
ആന്റണിയുടെ സാന്ത്വന വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ, അവിടെ നിന്നിറങ്ങിപ്പോയ ചെറിയാൻ ഫിലിപ്പ്, കോൺഗ്രസിൽ നിന്ന് രാജിവച്ചു. വിശ്വസ്തനായ തന്നെ  നേതാക്കൾ വഞ്ചിച്ചുവെന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.തനിക്കുറപ്പിച്ച സീറ്റ് രാഘവന് നൽകിയത് പത്രത്തിൽ നിന്നു മാത്രം അറിഞ്ഞതിന്റെ ഷോക്ക് കടുത്തതായിരുന്നു.
 
യു.ഡി.എഫിന്റെ ഉന്നത നേതാക്കൾ തലേ ദിവസമെടുത്ത ആ തീരുമാനം കേരളകൗമുദിയിലെത്തിയതിന്റെ ആ റൂട്ട് മാപ്പിതാ: 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കൊച്ചി എഫ്.എം.ൽ ,രാഷ്ട്രീയ നേതാക്കളുമായുള്ള അഭിമുഖ സംഭാഷണ പരമ്പര ആരംഭിച്ചു (എം. എൽ.എമാരെ വോട്ടർമാർ വിചാരണ ചെയ്യുന്നതായിരുന്നു, മറ്റൊരു പരമ്പര). അതിൽ ആദ്യം പങ്കെടുത്തത് എം.വി.രാഘവൻ. എനിക്കും  ഡി. പരമേശ്വരൻ പോറ്റിക്കും വിദ്യാർത്ഥി നേതാവായിരുന്ന സി.പി. ജോണിനെ മുൻപേ അറിയാം. സി.എം.പിയിലേക്ക് പോയ അദ്ദേഹമായിരുന്നു , എം.വി.ആറുമായുള്ള ആ ടെലിഫോൺ അഭിമുഖം സംഘടിപ്പിച്ചു തന്നത്. അതു ശബ്ദലേഖനം ചെയ്യുമ്പോൾ ജോൺ രാഘവനൊപ്പമുണ്ടായിരുന്നു.
 

പരിപാടി കഴിഞ്ഞ്, നന്ദി പറയാൻ ജോണിനെ വിളിച്ചപ്പോൾ , അദ്ദേഹം യാദൃച്ഛികമായി പരമേശ്വരൻ പോറ്റിയോട് പറഞ്ഞു പോയതാണ് അത് : ചെറിയാൻ ഫിലിപ്പല്ല; എം.വി.ആറാണ് തിരുവനന്തപുരം വെസ്റ്റിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി !
 
-പിന്നെ, വൈകിയില്ല. ഞങ്ങളുടെ രക്തത്തിലലിഞ്ഞുചേർന്നതാണല്ലോ , പത്രപ്രവർത്തനം. കേരള കൗമുദിയിലെ എന്റെ മുൻ സഹപ്രവർത്തകനായ പി.സുജാതനെ വിളിച്ച്,ആ സ്കൂപ്പ് ചൂടോടെ കൈമാറി. അടുത്ത ദിവസം ,ഒന്നാം പേജിൽ വളരെ പ്രാധാന്യത്തോടെ വന്ന ആ വാർത്ത വായിച്ച്, നേതാക്കളോട് ക്ഷോഭിച്ച്, ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ ഇടത് സ്ഥാനാർത്ഥിയായി . 'അതൊരു എടുത്തുചാട്ട മായിരുന്നു ' എന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത് അടുത്തിടെ(2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് ആന്റണി രാജുവിനെ പരാജയപ്പെടുത്തിയ എം.വി.രാഘവൻ ,ആന്റണി മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി. പിന്നീടദ്ദേഹം ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചില്ല ).
ആ തെരഞ്ഞെടുപ്പിന് ഏതാനും നാൾ മുൻപ് ഞാൻ ദേവികുളത്തേയ്ക്ക് പോയപ്പോൾ, ആ പരിപാടികളുടെ ചുതലയും അദ്ദേഹത്തിനായിരുന്നു.ആകാശവാണിയുടെ ചരിത്രത്തിൽ ആദ്യമായി , വോട്ടെടുപ്പിന് ഓരോ മണ്ഡലത്തിലെയും ജയപരാജയങ്ങളെക്കുറിച്ച് അവലോകനം പ്രക്ഷേപണം ചെയ്തു, അദ്ദേഹം. പക്ഷേ, അതിന് പിന്നീടാരും ധൈര്യപ്പെട്ടില്ല.
 
ദേവികുളം നിലയത്തിലെ എന്റെ തുറന്ന ജയിൽവാസം രണ്ടു വർഷത്തേയ്ക്കായിരുന്നു. ആ ഗ്രഹണകാലം കഴിഞ്ഞ് ,കൊച്ചിയിലേക്ക് മടങ്ങിവരാൻ നാളുകളെണ്ണി കാത്തിരിക്കുമ്പോഴായിരുന്നു , മാതൃഭൂമിയിൽ പത്രപ്രവർത്തകയായ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റമായത്. അങ്ങനെ, ഗത്യന്തരമില്ലാതെ, 2003 ജൂണിൽ ഞാൻ കോഴിക്കോട് നിലയത്തിലെത്തി.
 
ഏതാനും ആഴ്ചകൾക്കു ശേഷം ഭുവനേശ്വറിൽ ഒരു പരിശീലന പരിപാടി കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് ,തൊട്ടു മുൻപ് അവിടെ നിന്ന് കൊച്ചിയിലെത്തിയ പരമേശ്വരൻ പോറ്റി അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അർബുദം സ്ഥിരീകരിക്കപ്പെട്ട ശേഷം ആരോഗ്യ നില വളരെപ്പെട്ടെന്ന് മോശമായി. അതറിഞ്ഞ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല.
 
മരണവിവരമറിഞ്ഞ് കോഴിക്കോട് നിന്ന് രാത്രി വീട്ടിലെത്തുമ്പോൾ ചിത അണഞ്ഞിട്ടില്ല.
ആ വേർപാട് സൃഷ്ടിച്ച ശൂന്യത രണ്ട് പതിറ്റാണ്ടാകുമ്പോഴും നികത്തപ്പെട്ടിട്ടില്ല. പ്രക്ഷേപണ രംഗത്തെ ജനകീയമായ അദ്ധ്യായങ്ങളിലൊന്നായിരുന്നു, 12 വർഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ ആകാശവാണി ജീവിതം.സൗമ്യമധുരമായ ആ ശബ്ദവും പുഞ്ചിരിയും ഇപ്പോഴും മായാതെ നിൽക്കുന്നു.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ രൂപീകരിച്ച സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി മാദ്ധ്യമ പുരസ്കാരം 2014-ൽ ലഭിച്ചത് ധന്യതയായി കരുതുന്നു.

Sunday, 22 January 2023

ജനകീയം,രമണീയം ആ ജനയുഗകാലം....

ര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഓർമ്മയിലിന്നും പാല്പുഞ്ചിരി പൊഴിക്കുന്ന ആ മുഖങ്ങൾ മങ്ങാതെ നിറഞ്ഞുനിൽക്കുന്നുണ്ട്. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ,പത്രത്തോടൊപ്പം വീട്ടിൽ വന്നുതുടങ്ങിയ ആ മാസിക കൈയിലെടുത്ത് പേര് വായിച്ചു-ബാലയുഗം.

-ആദ്യമായി തൊട്ടുനോക്കിയ,വായിച്ച,പ്രസിദ്ധീകരണം അതായിരുന്നു. വേറെയും മൂന്നു പ്രസിദ്ധീകരണങ്ങൾ വരുന്നുണ്ടായിരുന്നു: ജനയുഗം,മലയാളനാട്,മലയാള മനോരമ വാരികകൾ. സർക്കാർ ആശുപത്രിയിൽ കമ്പൗണ്ടറായിരുന്ന അച്ഛൻ അവ വായിക്കുന്നത് കണ്ട്, ക്രമേണ ഞാനും പേജുകൾ മറിച്ച്, വലിയവരുടെ ആ പ്രസിദ്ധീകരണങ്ങളും വായിച്ചുതുടങ്ങി..

ഒരു മാസം മുഴുവൻ ആവർത്തിച്ചു വായിച്ചുരസിക്കാൻ നിറയെ വിഭവങ്ങളുണ്ടായിരുന്നു,ബാലയുഗത്തിൽ. അതിൽ ഏറ്റവും ഇഷ്ടം ചിത്രകഥകളായിരുന്നു. എലി,സിംഹം,കഴുത,കുരങ്ങ് തുടങ്ങിയ ജന്തുക്കളും പക്ഷികളുമൊക്കെ കഥാപാത്രങ്ങളായ കഥകൾ. പിന്നെ, കഥകൾ,ലേഖനങ്ങൾ,നോവലുകൾ, കവിതകൾ, പാട്ടുകൾ, വിജ്ഞാനശകലങ്ങൾ... മിക്ക പേജിലും ആകർഷകങ്ങളായ ചിത്രങ്ങൾ. അവ വരച്ചിരുന്നത് ആർട്ടിസ്റ്റ് ഗോപാലനും ജി. സോമനാഥനുമാണെന്നറിഞ്ഞത് പിന്നീടെപ്പോഴോ ആണ്. ‘ശൈശവ വൈവിദ്ധ്യം' എന്ന പേരിൽ കുഞ്ഞുകുട്ടികളുടെ ഫോട്ടോകൾ രണ്ടു പേജ് നിറയെ. പിന്നെ, മിക്ക പേജിലും കുട്ടികളുടെ ചിത്രങ്ങൾ.
 
എല്ലാ ലക്കത്തിലും ഒത്തിരി മത്സരങ്ങളും കൗതുകകരമായ പംക്തികളുമുണ്ടായിരുന്നു. കഥയ്ക്ക് പേര് നൽകിയാൽ അന്ന് സമ്മാനം പത്തു രൂപ.‘സ്വന്തം ചോദ്യോത്തരങ്ങൾ’  രസകരമായ മറ്റൊരു പംക്തിയായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ തോന്നി,ഇതിലേക്ക് എഴുതി അയച്ചാലോ? 
 സുഹൃത്തുക്കളുടെ പേരുവച്ച് ചോദ്യങ്ങളും അവയ്ക്ക്  ഉത്തരങ്ങളും തയാറാക്കി. അടുത്ത ലക്കം മാസികയിൽ അത് അച്ചടിച്ചുവന്നപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. പിന്നെ, കുറിപ്പുകളും ലേഖനങ്ങളും വന്നു. അങ്ങനെ, ബാലയുഗം എൻ്റെ എഴുത്തുകളരിയായി;ഒപ്പം തളിരും. സുഗതകുമാരിയായിരുന്നു, അതിൻ്റെ പത്രാധിപർ.

അക്കാലത്ത്, മാസികയിൽ തൂലികാസുഹൃത്തുക്കളുടെ പേരും വിലാസവും പ്രസിദ്ധീകരിക്കുമായിരുന്നു. അങ്ങനെ കിട്ടിയ സുഹൃത്താണ് വി. ആർ. സുധീഷ്. അന്ന് ‘സുധീഷ് വടകര’ എന്ന പേരിൽ കഥകളെഴുതിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ശങ്കരൻ കൊറോം, ഉദയകുമാർ വടക്കനാര്യാട്,പൂവനാട് വിനോദൻ വടകര,ഷാംനാഥ് ചിറയിറമ്പ്,ആശ്രാമം ഭാസി,ഉഷ ജി ഷേണായി പട്ടണക്കാട്, ആർ.. ഷീലാദേവൻ ചേർത്തല,ഇ. ജി വസന്തൻ മതിലകം...... അങ്ങനെ നീളുന്നു,അന്നത്തെ തൂലികാമിത്രങ്ങളുടെ പട്ടിക. ഒരോ ആഴ്ചയും മുടങ്ങാതെ വിശേഷങ്ങൾ പരസ്പരം ഇൻലാൻ്റിൽ എഴുതിഅയച്ചിരുന്ന ഒരു കാലം. ദശാബ്ദങ്ങളോളം തുടർന്നു, ഈ ബന്ധങ്ങൾ. ഇവരിൽ ചിലർ ആത്മസുഹൃത്തുക്കളായി. പക്ഷേ,ഒരിക്കൽ പോലും നേരിൽകാണാത്തവരാണ് കൂടുതലും. കാർട്ടൂണിസ്റ്റും കഥാകൃത്തുമായ ഇ. ജി വസന്തനെ ആദ്യമായി കണ്ടത് കഴിഞ്ഞ വർഷം. അപ്പോഴേക്കും രണ്ടാളും ഉദ്യോഗപർവ്വങ്ങൾ പൂർത്തിയാക്കി,വിരമിച്ചിരുന്നു!

വായന ജനയുഗം വാരികയിലേക്ക് വളർന്നപ്പോഴാണ് കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുടെ പേര് മനസിൽ കുടിയേറിയത്. വീരപുരുഷരായ മൂന്ന് പത്രാധിപന്മാർ അക്കാലത്ത് ആവേശമായി. കേരള കൗമുദി പത്രാധിപർ കെ. സുകുമാരനും കെ. ബാലകൃഷ്ണനുമായിരുന്നു,മറ്റു രണ്ടു പേർ. അവരിൽ ബാലകൃഷ്ണനെ മാത്രമേ കണ്ടിട്ടുള്ളൂ. അത് 1982-83 കാലത്ത് കാര്യവട്ടത്ത് പഠിക്കുമ്പോഴായിരുന്നു. കത്തിത്തീർന്ന തീജ്ജ്വാലയായിരുന്നു,അപ്പോൾ അദ്ദേഹം.പേട്ട കേരളകൗമുദി ജങ്ഷനിലെ വീടിനു മുന്നിൽ,അനാഥനെപ്പോലെ നിൽക്കുന്ന, ദുർബലമായ ആ രൂപം വിങ്ങലായി ഇന്നും അവശേഷിക്കുന്നു.  

ജനയുഗം വാരിക,സിനിരമ,നോവൽപ്പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ടായിരുന്നു,അന്ന് .ഇവ വായിക്കാൻ മാവേലിക്കര മുനിസിപ്പൽ ലൈബ്രറിയിൽ ആൾക്കാർ ഊഴംകാത്ത് നിന്നിരുന്നത് ഓർമ്മയുണ്ട്. ഇവയുടെ കോപ്പികൾ പോലും കിട്ടാൻ പ്രയാസമായിരുന്നു. ഏജൻ്റുമാരോട് മുൻകൂട്ടി പറയണമായിരുന്നു.

1976ൽ സിനിരമ നസീർ സ്പെഷ്യൽ പതിപ്പിറക്കിയത് വീണ്ടും അച്ചടിക്കേണ്ടിവന്നു. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്  രണ്ടാം പതിപ്പ് ഇറക്കേണ്ടിവന്നത് മലയാള മാദ്ധ്യമരംഗത്ത് തന്നെ ആദ്യമായിട്ടാരുന്നു. അതിൻ്റെ ആർട്ട്പേപ്പർ എഡിഷനു 10രൂപയും സാധാരണപതിപ്പിന് 4 രൂപയുമായിരുന്നു,വില. 
 
പാർട്ടി പ്രസിദ്ധീകരണം ഇറക്കിയ ഈ  ആനുകാലികങ്ങൾ അഭൂതപൂർവ്വമായ ജനപ്രീതി നേടിയതിനു പിന്നിൽ പ്രതിഭാധനനായ കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുണ്ടായിരുന്നു എന്ന് അന്നു തന്നെ മനസിലാക്കിയിരുന്നു. അച്ഛനും ചിറ്റപ്പന്മാരും കമ്യൂണിസ്റ്റ് സഹയാത്രികരായ അയൽക്കാരുമൊക്കെ അദ്ദേഹത്തെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കുന്നത് കേട്ടിരുന്നു.
മാവേലിക്കരയ്ക്കടുത്ത വള്ളികുന്നത്തുകാരനായ അദ്ദേഹം ആദ്യകാലങ്ങളിൽ കെ. പി. എ. സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിൽ പരമുപിള്ളയായും ‘അശ്വമേധ‘ത്തിൽ കുഷ്ടരോഗിയായും അഭിനയിച്ചിരുന്നെന്ന അറിവും ആവേശമായി.  

ഓച്ചിറ ഉത്സവത്തിന് പോകുമ്പോൾ കായംകുളത്തിനു തെക്ക് കെ. പി. എ. സിയുടെ ബോർഡ് കാണുമ്പോഴും, ‘ബലികുടീരങ്ങളേ’, ‘പാമ്പുകൾക്ക് മാളമുണ്ട്’ തുടങ്ങിയ നാടകഗാനങ്ങൾ റേഡിയോയിലും പാർട്ടി യോഗവേദികളിലും കേൾക്കുമ്പോഴും,സ്മരണകൾ ഇരമ്പും;ഇന്നും. തോപ്പിൽ ഭാസിയും വയലാറും ദേവരാജനും  കെ.എസ് ജോർജ്ജും സുലോചനയും ,കേരളത്തിൻ്റെ രാഷ്ട്രീയഭൂമിക മാറ്റിയെഴുതിയ ഒരു കാലഘട്ടം തിരമാലകളായി അടിക്കും....
 
 സി. അച്ച്യുത മേനോൻ നിർദ്ദേശിച്ചതനുസരിച്ച് കാമ്പിശ്ശേരി തുടങ്ങിയതാണ് ബാലയുഗം എന്ന് പിന്നീട് വായിച്ചറിഞ്ഞു. ആദ്യ പത്രാധിപർ കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു.
അദ്ദേഹം നാട്ടുകാരൻ.1980ൽ,സൈക്കിൾ ചവുട്ടി, കൂട്ടുകാരോടൊത്ത്  മാവേലിക്കര കറ്റാനത്തുള്ള വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടത് ഓർക്കുന്നു. അന്ന് രാഷ്ട്രീയ കാർട്ടൂണുകളിലൂടെയും  അസാധു,കട്ട്-കട്ട് എന്നീ വിനോദപ്രസിദ്ധീകരണങ്ങളിലൂടെയും അദ്ദേഹം തിളങ്ങിനിൽക്കുന്ന കാലം.‘ജനയുഗം’ പത്രത്തിൽ ‘കിട്ടുമ്മാവൻ’ എന്ന പ്രതിദിന കാർട്ടൂൺ പംക്തി വരച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ കാർട്ടൂൺ ജീവിതത്തിൻ്റെ തുടക്കം. സമകാലിക പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള കേരളത്തിലെ ആദ്യത്തെ പ്രതിദിന പോക്കറ്റ് കാർട്ടൂൺ പംക്തി അതായിരുന്നു. മാവേലിക്കര മുനിസിപ്പൽ  ലൈബ്രറിൽ പോയി പത്രമെടുത്ത് ,കൗതുകത്തോടെ അത് വായിച്ചിരുന്നു.
രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റി, നിശിതമായ വിമർശനങ്ങളുള്ള,രസകരമായ ഭാഷയിലെഴുതിയ  രാഷ്ട്രീയഹാസ്യപംക്തിയും അന്ന് പത്രത്തിലുണ്ടായിരുന്നു. കൽക്കി എന്ന പേരിൽ അതെഴുതിയിരുന്നത് കാമ്പിശ്ശേരിയാണന്നറിഞ്ഞത് പിൽക്കാലത്താണ് . 


ജനയുഗം വാരികയിലൂടെയാണ് ബിമൽമിത്ര എന്ന പേര് ആദ്യമായി കേട്ടത്. ബംഗാളിയിൽ നിന്ന് അദ്ദേഹത്തിൻ്റെ നോവലുകൾ വിവർത്തനം ചെയ്തിരുന്ന എം. എൻ സത്യാർത്ഥി നല്ലപോലെ മലയാളമറിയുന്ന ഒരു ബംഗാളിയാണെന്നായിരുന്നു ഏറെക്കാലം വിശ്വസിച്ചിരുന്നത്. സ്വാതന്ത്ര്യസമരസേനാനിയായ ആ വിപ്ളവകാരിയെക്കുറിച്ച് അറിഞ്ഞത് വളരെ വൈകി. ബീഗം മേരിബിശ്വാസ്,വിലയ്ക്കുവാങ്ങാം,പ്രഭുക്കളും ഭൃത്യരും, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ നോവലുകളുടെ വിവർത്തനങ്ങൾ അതിമനോഹരമായിരുന്നു. വി. സാംബശിവൻ അവയിൽ ചിലത് കഥാപ്രസംഗമാക്കിയപ്പോൾ ജനസാഗരങ്ങളാണ് കേൾക്കാനെത്തിയത്.  ഒന്നാംനിര എഴുത്തുകാരുടെ മാത്രമല്ല, പുതിയവരുടേയും രചനകൾ വാരികയിൽ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യ പേജിൽ തന്നെ കുരീപ്പുഴ ശ്രീകുമാറിൻ്റെ ഹ്രസ്വകവിതകൾ വന്നിരുന്നത് ഓർക്കുന്നു. ബിച്ചു തിരുമലയുടെ ആദ്യകാല രചനകൾ സിനിരമയിലും വന്നു.

വ്യത്യസ്തങ്ങളായ പംക്തികളുണ്ടായിരുന്നു,ജനയുഗം വാരികയിൽ;ബാലപംക്തി,ചോദ്യോത്തര പംക്തി,ശാസ്ത്രക്കുറിപ്പുകൾ, കാർട്ടൂണുകൾ തുടങ്ങിയ വൈവിദ്ധ്യപൂർണ്ണമായ ഇനങ്ങൾ. പക്ഷേ,അക്കാലത്ത് വാരിക കിട്ടിയാൽ മിക്കവരും ആദ്യം വായിക്കുക വനിതാപംക്തിയിലെ ചോദ്യോത്തരമായിരുന്നു. എല്ലാം തുറന്നെഴുതുന്ന തൻ്റേടിയായ വൽസലച്ചേച്ചി ഓരോ ആഴ്ചയും വായനക്കാരെ ഹരം പിടിപ്പിക്കും. രോഷാകുലരായ ചില സ്വയം പ്രഖ്യാപിത സദാചാരവാദികൾ തപാലിൽ അവർക്ക് ചില അശ്ലീല‘സമ്മാനങ്ങൾ’ അയച്ചിരുന്നു. ‘വൽസലച്ചേച്ചി‘ ഒരു തൂലികാനാമമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അതിൻ്റെ പിന്നിലാര് എന്ന ചൂടൻ ചർച്ചകളുണ്ടായി. വൈക്കം ചന്ദ്രശേഖരൻ നായരാണ് അതെന്ന് ഒരു കൂട്ടർ വിശ്വസിച്ചു . അതും പത്രാധിപരുടെ വിക്രിയയാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.


ജനങ്ങളിൽ ശാസ്ത്രാവബോധം ഉണ്ടാക്കാൻ വാരിക നൽകിയ സംഭാവനകൾ പ്രത്യേകം രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. മനുഷ്യദൈവങ്ങൾക്കെതിരെ ഡോ. എ. ടി കോവൂർ, ബി. പ്രേമാനന്ദ്, ഇടമറുക് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തീവ്രമായ പ്രചാരണപരിപാടികൾക്ക് വലിയ പ്രാധാന്യമാണ് നൽകപ്പെട്ടത്. കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ ശാസ്ത്രലേഖനങ്ങളും വാരിക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഡോ. എ. ടി കോവൂരിൻ്റെ ഡയറി ഇടമറുക് വിവർത്തനം ചെയ്തത്, പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ അത് വൻതോതിൽ വായിക്കപ്പെട്ടു. കെ. വേണുവിൻ്റെ ആദ്യ ലേഖനപരമ്പരയായ ‘ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ’ പ്രസിദ്ധീകരിക്കപ്പെട്ടതും വാരികയിലാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ. സി ജോർജ്ജിൻ്റെ ‘ഭൂതകാലം,സി. എ ബാലൻ്റെ ‘തൂക്കുമരത്തിൻ്റെ നിഴലിൽ’ തുടങ്ങിയ ആത്മകഥകളും ശ്രദ്ധേയമായി. എം. എൻ സത്യാർത്ഥി ദീർഘകാലം ഗവേഷണം നടത്തി എഴുതിയ ‘നേതാജിയുടെ കഥ’ എന്ന ബൃഹത്തായ ജീവചരിത്രമായിരുന്നു,വാരികയിലെ ശ്രദ്ധേയമായ മറ്റൊരിനം(ഇത് പിന്നീട് ‘ജയ് ഹിന്ദ്‘ എന്ന പേരിൽ പുസ്തകമായി). ചമൻലാൽ ആസാദ് എന്ന തൂലികാനാമത്തിലും സത്യാർത്ഥിയുടെ രചനകൾ വന്നിരുന്നു.

ആർട്ടിസ്റ്റ് ഗോപാലൻ
ജനയുഗം ഓണം വിശേഷാൽ പ്രതികളും വലിയ സംഭവമായിരുന്നു. ഓണച്ചിത്രങ്ങളിലെ നായികമാരായിരുന്നു ,ഈസ്റ്റ്മാൻ കളറിൽ മുഖചിത്രങ്ങളിൽ വന്നത്. സിനിമയുടേയും സംവിധായകൻ്റേയും പേരും മറ്റും താഴെ കൊടുത്തിരുന്ന അവ പരസ്യങ്ങളാണെന്ന് ആർക്കും തോന്നിയിരുന്നില്ല. അന്നേവരെ ആരും പരീക്ഷിക്കാത്തതായിരുന്നു,ഈ രീതി. വലിയ തോതിൽ പരസ്യങ്ങൾ ലഭിച്ചിരുന്ന ഓണപ്പതിപ്പിന്‌ 250ഓളം പേജുകൾ വലുപ്പമുണ്ടായിരുന്നു. പ്രമുഖ  എഴുത്തുകാർക്കൊപ്പം നവാഗതരുടേയും സൃഷ്ടികൾ ഇതിൽ ഇടം നേടി. നാടകങ്ങളും കാർട്ടൂണുകളും കൊടുത്തിരുന്നു. യേശുദാസ്, പി. കെ മന്ത്രി സോമനാഥൻ,ദത്തൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ സ്ഥിരമായുണ്ടായിരുന്നു. ചിത്രങ്ങളെല്ലാം വരച്ചിരുന്നത് ഗോപാലൻ. തലക്കെട്ടുകളും പ്രത്യേകരീതിയിൽ എഴുതിയാണ് കൊടുത്തിരുന്നത്.
ഇന്നും അനന്യമായ കലിഗ്രഫി.

കടപ്പാക്കടയിലെ ജനയുഗം ഓഫീസിൽ പോയി, പത്രാധിപരെ കാണണമെന്നത് കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു. അപ്പോഴേക്കും പത്രാധിപരായി  തെങ്ങമം ബാലകൃഷ്ണൻ്റെ പേരായിരുന്നു അച്ചടിച്ചു വന്നത്. കാമ്പിശ്ശേരി മാനേജിങ്ങ് എഡിറ്ററായി മാറിയെന്നും അറിഞ്ഞിരുന്നു. അന്ന് കൊല്ലം എസ്. എൻ കോളേജിൽ നടന്ന ഒരു പ്രദർശനം കാണാൻ, വളരെ ബുദ്ധിമുട്ടി, വീട്ടിൽ നിന്ന് അനുമതി വാങ്ങി പുറപ്പെട്ടത് ഈ ലക്ഷ്യം വച്ചായിരുന്നു. പൊള്ളുന്ന വെയിലിൽ,കോളേജിൽ നിന്ന് അവിടേയ്ക്ക് ഓട്ടോറിക്ഷ പിടിച്ച് പോകാനുള്ള കാശില്ലാത്തതിനാലും അപ്പോൾ പിടികൂടിയ പേടി കാരണവും എക്സിബിഷൻ കണ്ട്, നാട്ടിലേക്ക് മടങ്ങി.

1977 ജൂലൈ 27 ന് കാമ്പിശ്ശേരി മരിച്ച വാർത്ത റേഡിയോയിൽ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ വേദനിച്ചു. ഞങ്ങൾ,കുട്ടികളുടെ  പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നുവല്ലോ,അദ്ദേഹം. അച്ഛനെ അടക്കിയതിനടുത്ത് തന്നെ ചടങ്ങുകളൊന്നുമില്ലാതെ തന്നെ ദഹിപ്പിക്കണമെന്നും തോട്ടടുത്തുനിൽക്കുന്ന കൂവളത്തിനു അത് വളമാകണമെന്നും എഴുതിവച്ചിരുന്നുവെന്ന് വായിച്ചപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂടി.. 

1982ൽ കാര്യവട്ടത്ത് പത്രപ്രവർത്തനം പഠിക്കാൻ ചേർന്നപ്പോഴാണ് ഒരു ഇടവേളയ്ക്കുശേഷം ജനയുഗവും കാമ്പിശ്ശേരിക്കാലവും വീണ്ടും ചർച്ചയാകുന്നത്. ജനയുഗവുമായും പാർട്ടിയുമായും അടുത്ത ബന്ധമുള്ള കെ.എ ബീനയും ദേവൻ എൻ പിഷാരടിയും(രണ്ടു പേരും ഇപ്പോൾ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ  ഡെപ്യൂട്ടി ഡയറക്ടർമാർ) സഹപാഠികൾ. ബൈജു ചന്ദ്രൻ(ദൂരദർശൻ മുൻ ഡയറക്ടർ) പൂർവ്വവിദ്യാർത്ഥി.
 
 സി. ആർ. എൻ  പിഷാരടിയുടെ മകനാണ് ദേവൻ. ജനയുഗത്തിൻ്റെ തിരുവനന്തപുരം ലേഖകനായിരുന്ന പിഷാരടി  1964  ജൂലൈ 29 ന് ഒരു റിപ്പോർട്ടിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു;ഒപ്പം, പത്രാധിപർ കാമ്പിശ്ശേരിയും പ്രസാധകനായ തെങ്ങമം ബാലകൃഷ്ണനും.
‘ഭരണകൂടത്തിൻ്റെ ഗർഭഗൃഹത്തിലിരിക്കുന്നതെന്നും ഏറ്റവും ഉയർന്ന ഭരണാധിപന്മാർ മാത്രം കാണുന്നതെന്നും വാദിക്കപ്പെട്ട ഒരു കത്തിൻ്റെ  ഫോട്ടോസ്റ്റാറ്റ് ’ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു,കുറ്റം.
 
 പാർട്ടിയുടെ മറ്റൊരു  പത്രമായിരുന്ന തൃശൂരിലെ ‘നവജീവൻ‘ പത്രാധിപരായിരുന്ന ടി. കെ. ജി നായർ,പ്രസാധകൻ കെ. കെ. വാര്യർ എം. പി,തിരുവനന്തപുരം ലേഖകൻ കെ. വി.എസ് ഇളയത് എന്നിവരും അറസ്റ്റു ചെയ്യപ്പെട്ടു. ആർ. ശങ്കറിൻ്റെ പൊലീസ് പത്രസ്ഥാപനങ്ങളും വീടുകളും അരിച്ചുപെറുക്കി.
 
 അച്ഛൻ്റെ മരണത്തിനടുത്ത നാളുകളിൽ,പുലകുളി ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെയായിരുന്നു തെങ്ങമത്തെ കസ്റ്റഡിയിലെടുത്തത്.
 
നാലര ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞതിനെക്കുറിച്ച് സി. ആർ എൻ പിഷാരടി എഴുതിയ പുസ്തകമാണ്,‘പൊലീസ് കസ്റ്റഡിയിൽ 110 മണിക്കൂർ’ . മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ജനയുഗത്തിൻ്റെ  ധീരമായ ഒരേടാണ് ഈ പുസ്തകത്തിലുള്ളത്.ദേവൻ നൽകിയ ആ പുസ്തകം ഒരു കാലഘട്ടത്തിൻ്റെ കൂടി ചരിത്രമാണ്.“കേരളത്തിലെ പത്രലോകവും ജനാധിപത്യപ്രസ്ഥാനവും സന്ദർഭത്തിനൊത്ത് ഉയർന്നില്ലായിരുന്നുവെങ്കിൽ,എന്നെ ഇന്ന് കാണുക,പത്രപ്രവർത്തന രംഗത്തായിരിക്കുകയില്ല, ഭ്രാന്താശുപത്രിയിലായിരിക്കും..'',1964 സെപ്തംബറിൽ ൽ ജനയുഗം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ അവതാരികയിൽ സി. ആർ. എൻ പിഷാരടി രേഖപ്പെടുത്തിയതിൽ എല്ലാം അടങ്ങിയിരിക്കുന്നു. 
 
തെങ്ങമം ബാലകൃഷ്ണൻ
 
ഭരണകർത്താക്കളെ അസ്വസ്ഥരാക്കിയ ഇത്തരം ഒട്ടേറെ അന്വേഷണാത്മകമായ റിപ്പോർട്ടുകൾ അക്കാലത്ത് പത്രത്തിൽ വന്നിരുന്നു. മുഖ്യമന്ത്രി പട്ടം താണുപിള്ള പാസ്ചറൈസേഷൻ പ്ളാൻ്റ് ബന്ധുക്കൾക്ക് നൽകിയെന്നും ബൻസ് വണ്ടികൾ ബന്ധുക്കളുടെ പേരിൽ പ്രതിഫലമായി വാങ്ങി ഉപമുഖ്യമന്ത്രിയായ ആർ. ശങ്കർ സാമ്പത്തിക തിരിമറിക്ക് കൂട്ടുനിന്നുവെന്നും മറ്റുമുള്ള റിപ്പോർട്ടുകൾക്കെതിരെയും കേസുകൾ ഫയൽ ചെയ്യപ്പെട്ടു. അവയൊന്നും,പക്ഷേ,വിജയിച്ചില്ല.
 
                                                                                              ആദ്യകാല സാരഥികൾ

പ്രതിബദ്ധമായ ജനകീയ മാദ്ധ്യമപ്രവർത്തനത്തിൻ്റെ ഉജ്ജ്വലമായ കാലഘട്ടമായിരുന്നു,അത്.മലയാള മാദ്ധ്യമചരിത്രത്തിൻ്റെ ഭാഗമായ ഈ അദ്ധ്യായങ്ങൾ അക്കാദമിക്കായി  വിശദമായി പഠിച്ചത് അപ്പോഴാണ്. 
അക്കാലത്ത് തീരെ ശ്രദ്ധിക്കാതെ പോയ മറ്റൊരു ഒരു ചരിത്രമുണ്ട്,ജനയുഗത്തിന്.

കഴിഞ്ഞ വർഷം മലയാള പ്രക്ഷേപണ ചരിത്രം എഴുതിയപ്പോൾ തികച്ചും അപ്രതീക്ഷിതമായി,ഒരാൾ കടന്നുവന്നു-ജനയുഗത്തിൻ്റേയും ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്താാപ്രക്ഷേപണത്തിൻ്റേയും ആദ്യകാലത്തിൻ്റെ നേർസാക്ഷ്യമായി ഒരാൾ.‘ക്രിസ്പി’ എന്ന ആർ. കോൺസ്റ്റൻ്റൈൻ

'ജനയുഗ'ത്തിന്റെ സ്ഥാപകരിലൊരാൾ ആകാശവാണി വാർത്താവതാരകനായ കഥയാണത്.ഇദ്ദേഹം 1952-ൽ ഡൽഹി ആകാശവാണിയുടെ മലയാളം വാർത്താവിഭാഗത്തിൽ സബ് എഡിറ്ററായി ചേർന്നു. ഒപ്പം,റോസ്കോട്ട് കൃഷ്ണ പിളളയും ഓംചേരി എൻ.എൻ. പിളളയുമുണ്ടായിരുന്നു.
 
ആദ്യ കാലങ്ങളിൽ 'ക്രിസ്പി' എന്ന പേരിൽ വാർത്തകൾ വായിച്ചു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായി, ഡൽഹിയിലെ വാർത്താ വിഭാഗത്തിൽ ഉന്നത പദവികളിലെത്തിയാണ് വിരമിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി 'ജനയുഗം' പ്രസിദ്ധീകരിക്കാൻ 1947-ൽ ഇടതു അനുഭാവികളായ ഏതാനും ചെറുപ്പക്കാർ തീരുമാനമെടുക്കുന്നത് കൊല്ലത്തെ ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. അത് പ്രാവർത്തികമാക്കാൻ പിന്നെയും സമയമെടുത്തു.. അതിനിടയിൽ 'പ്രഭാതം', 'യുവകേരളം' പത്രങ്ങളിൽ പ്രവർത്തിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായി കൊല്ലം മുനിസിപ്പൽ കൗൺസിലിൽ അംഗമാകുകയും ചെയ്തു, ക്രിസ്പി എന്ന് സുഹൃത്തുക്കൾ വിളിച്ചിരുന്ന കോൺസ്റ്റന്റൈൻ.
എൻ.ഗോപിനാഥൻ നായർ (ജനയുഗം ഗോപി) പത്രാധിപരും ക്രിസ്പി , ഗോപിപ്പിള്ള തുടങ്ങിയവർ പത്രാധിപസമിതി അംഗങ്ങളുമായി 1949-ലെ ലെനിൻ ദിനത്തിൽ രാഷ്ട്രീയ വാരികയായി 'ജനയുഗം' ആരംഭിച്ചു.

പത്രാധിപർ എൻ.ഗോപിനാഥപിള്ള അറസ്റ്റു ചെയ്യപ്പെടുകയും മറ്റുള്ളവർക്കെതിരെ കേസുകൾ ഉണ്ടാകുകയും ചെയ്തതോടെ അധികം വൈകാതെ വാരികയുടെ പ്രസിദ്ധീകരണം നിലച്ചു (1953 - ൽ ദിനപ്പത്രമായി പുനരാരംഭിച്ചു).
 
'ജനയുഗം' മുടങ്ങിയതോടെ ക്രിസ്പി ഒരു സുഹൃത്തിന്റെ മൈസൂറിലെ തെയിലത്തോട്ടത്തിൽ താമസിക്കാൻ പോയി. അപ്പോഴാണ് 'ദ ഹിന്ദു'വിൽ , ആ പരസ്യം കാണുന്നത്. അദ്ദേഹം ഇൻഫർമേഷൻ സർവീസിലേക്ക് അപേക്ഷിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കിയെങ്കിലും അനുഭാവികൾ പോലും സൂക്ഷ്മനിരീക്ഷണത്തിന് വിധേയരായിരുന്ന അക്കാലത്ത്,ഡൽഹി വാർത്താ വിഭാഗത്തിൽ നിയമിക്കപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു !ഇന്നും വിസ്മയമായി അവശേഷിക്കുന്നു , ഇത്.

ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിലുള്ള മലയാളം വാർത്താവിഭാഗത്തിന്റെ
ഒൻപതാം നമ്പർ മുറി കേന്ദ്രീകരിച്ചായിരുന്നു , ഡൽഹി മലയാളി അസോസിയേഷൻ, കേരള സ്ക്കൂൾ എന്നീ ഇടതു പക്ഷാഭിമുഖ്യമുള്ള സംഘടനകൾ രൂപപ്പെട്ടത്. ഇവ കെട്ടിപ്പടുക്കാൻ ഓംചേരിയും ക്രിസ്പിയുമൊക്കെച്ചേർന്ന് പ്രവർത്തിച്ചു. എ.കെ.ജിയായിരുന്നു , അവരുടെ വഴി കാട്ടി.

ബർണാഡ്ഷാ സ്പെഷ്യലിസ്റ്റായി അറിയപ്പെട്ട ക്രിസ്പി , പില്ക്കാലത്ത് വാർത്താധിഷ്ഠിത ഇംഗ്ലീഷ് പരിപാടിയായ 'സ്പോട്ട് ലൈറ്റി'ന്റെ ചുമതലയും വഹിച്ചു.

2021ൽ അന്തരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും സ്വതന്ത്ര ചിന്തകയുമായ ഡോ. കെ ശാരദാമണി എഡിറ്റ് ചെയ്യ ‘ജനയുഗം ഗോപിയെ ഓർക്കുമ്പോൾ-The  scribe remembered’  എന്ന ദ്വിഭാഷാഗ്രന്ഥത്തിൽ ഈ  അപൂർവ്വചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനയുഗത്തിൻ്റെ ആദ്യപത്രാധിപരായ തൻ്റെ ഭർത്താവ് എൻ.ഗോപിനാഥൻ നായരുടെ സംഭവബഹുലമായ മാദ്ധ്യമജീവിതമാണ് അവർ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. ജനയുഗത്തിൻ്റെ നാൾവഴികളുടെ നേർസാക്ഷ്യം കൂടിയാണിത്.

-അങ്ങനെ, എത്രയോ വിസ്മയകരമായ ചരിത്രഘട്ടങ്ങൾ.
ജനയുഗത്തിൻ്റെ ചരിത്രവഴികളിലൂടെ മുൻപ് ഏറെക്കാലം സഞ്ചരിച്ചതും ഇങ്ങനെ യാദൃച്ഛികമായി. അതിനും നിമിത്തമായത് ആകാശവാണി. പത്രപ്രവർത്തനം ഉപേക്ഷിച്ച്, 1992ൽ ഞാൻ പ്രോഗ്രാം എക്സിക്യൂട്ടീവായി ആകാശവാണി തൃശൂർ നിലയത്തിൽ ചേർന്നു. യു. പി. എസ്. സി  വഴി നിയമിക്കപ്പെട്ട അവസാന ബാച്ചിൽ ,കാര്യവട്ടത്ത് സാമ്പത്തിക ശാസ്ത്രം പഠിച്ച്, ജനയുഗത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ഒരാളുമുണ്ടായിരുന്നു-ഡി. പരമേശ്വരൻ പോറ്റി. നിയമന നടപടികൾ പുരോഗമിയ്ക്കുമ്പോൾ,ഞാൻ അദ്ദേഹത്തെ കാണാൻ കൊല്ലത്തെ ജനയുഗം ഓഫീസിൽ പോയി. അപ്പോഴേക്കും അദ്ദേഹത്തെ പോർട്ട്ബ്ളയർ ആകാശവാണിയിൽ നിയമിച്ചിരുന്നു. അങ്ങനെ, അപ്രതീക്ഷിതമായി, ജനയുഗം ഓഫീസ് കണ്ട ചാരിതാർഥ്യത്തോടെ ഞാൻ മടങ്ങി.
ഡി.പരമേശ്വരൻ പോറ്റി (വലത്) പോർട്ട് ബ്ലയർ നിലയത്തിന്റെ ഒരു ശബ്ദലേഖനത്തിൽ . ഒപ്പം മൈക്കുമായി കെ.എ.മുരളീധരൻ

1994ൽ കൊച്ചി എഫ്. എം നിലയത്തിലേക്ക് ഞങ്ങൾ രണ്ടാളും സ്ഥലം മാറിയെത്തി. അതിനോടകം പരമേശ്വരൻ പോറ്റി ദേവികുളത്ത് എത്തിയിരുന്നു. 1994 ഡിസംബർ ആദ്യം, അടുത്തടുത്ത ദിവസങ്ങളിൽ, ഞങ്ങൾ കൊച്ചിയിൽ ചേർന്നു. പിന്നെ,2000ൽ എനിക്ക്  സ്ഥലംമാറ്റം കിട്ടും വരെ ഒരേ മുറിയിൽ, രണ്ട് മുൻ പത്രപ്രവർത്തകർ കേരളത്തിലെ ആദ്യ എഫ്. എം നിലയത്തെ പൂർണ്ണമായി പ്രവർത്തനസജ്ജമാക്കുക എന്ന സാഹസികമായ ദൗത്യം ഏറ്റെടുത്തു.

  ജനയുഗത്തിൽ സബ് എഡിറ്ററായും തിരുവനന്തപുരത്ത് രാഷ്ട്രീയകാര്യ ലേഖകനായും പ്രവർത്തിച്ച പോറ്റിക്ക് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കടലാസിൽ പോലുമില്ലാതിരുന്ന പ്രക്ഷേപണപരിപാടികൾ ഒന്നൊന്നായി ആവിഷ്കരിച്ച് നടപ്പിലാക്കി, പ്രഭാത പ്രക്ഷേപണത്തെ ശക്തിപ്പെടുത്തുന്ന ശ്രമകരമായ ദൗത്യം വിജയകരമാക്കിയപ്പോഴേക്കും സർക്കാർ ആ പ്രക്ഷേപണം തന്നെ പൊടുന്നനെ നിർത്തി. അതിനെതിരായ ബഹുജനപ്രക്ഷോഭവും പൊതുതാല്പര്യ ഹർജിയിലൂടെ കേരള ഹൈക്കോടതിയിൽ നടത്തിയ നിയമപ്പോരാട്ടവും സമാനതകളില്ലാത്തതായിരുന്നു. പോറ്റിയുടെ രാഷ്ട്രീയ,വ്യക്തി ബന്ധങ്ങൾ ഈ പോരാട്ടത്തെ വിജയപ്രാപ്തിയിലെത്തിക്കുന്നതിനു ഏറെ സഹായിച്ചു. 

ഓഫീസ് തിരക്കുകളുടെ ഇടവേളകളിൽ സരസഭാഷണങ്ങളിലൂടെ അദ്ദേഹം കമ്യൂണിസ്റ്റ്പാർട്ടികളുടെ അറിയപ്പെടാത്ത ഏടുകളിലേക്കും  കേരള രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുക പതിവായിരുന്നു. ഞാൻ കോഴിക്കോട് നിലയത്തിലായിരിക്കെ, 2003 ഒക്ടോബർ 27 ന് അർബുദം ആ ധന്യജീവിതത്തിനു പൊടുന്നനെ വിരാമമിട്ടു. പ്രണാമം.

ഞങ്ങൾ ആകാശവാണിയിലെത്തി ഏതാനും മാസങ്ങൾക്കകമാണ് ,1993ൽ ജനയുഗം   പ്രസിദ്ധീകരണം നിലയ്ക്കുന്നത്. അത് സൃഷ്ടിച്ചത് വലിയ ശൂന്യതയായിരുന്നു. സമാനതകളില്ലാത്ത തകർച്ചയായിരുന്നു,അത്. ഇന്ത്യയിൽ മറ്റൊരു പാർട്ടിപ്പത്രവും ഇത്രയും വിജയകരമായി അനുബന്ധപ്രസിദ്ധീകരണങ്ങൾ ദീർഘകാലം നടത്തിയ ചരിത്രം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ല.  അവരാരും സിനിമാപ്രസിദ്ധീകരണവും നോവൽ പതിപ്പും ഇറക്കിയിട്ടില്ല.
ഈ ഉയർച്ചയും താഴ്ചയും മാദ്ധ്യമഗവേഷകർ പഠനവിഷയമാകേണ്ടതാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം, 2007 മെയ് മാസത്തിൽ ജനയുഗം പത്രം പുന:പ്രസിദ്ധീകരിക്കപ്പെട്ടതോടെ,മാദ്ധ്യമചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതപ്പെട്ടിരിക്കുന്നു.

അച്ചടി മാദ്ധ്യമങ്ങൾ മുഴുവൻ കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ,ഉള്ളടക്കത്തിൻ്റെ ഉൾക്കാമ്പാണു മാർഗദർശി. ജനഹിതം പ്രതിഫലിപ്പിക്കുന്ന,അവർക്കായി നിലകൊള്ളുന്ന  മദ്ധ്യമങ്ങളെ ജനങ്ങൾ കൈവിടില്ലന്നത് ചരിത്രപാഠം. 
 
 
 
 
 
യേശുദാസന്റെ അവസാന കാർട്ടൂൺ-ജനയുഗം ദിനപ്പത്രം, സെപ്തം. 18, 2021.
  

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍