ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 4 October 2020

ഉറൂബ്:കഥയുടെ നിത്യവസന്തം


എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരൻമാരുമാണെന്ന് അദ്ദേഹം നമ്മളോട് പറഞ്ഞു.നൻമയുടെ തൂവെളിച്ചം പ്രസരിക്കുന്ന കഥകളും നോവലുകളുമെഴുതി അത് കാണിച്ചു തന്നു. നമ്മളിൽ മിക്കവരും ഒട്ടും ഇഷ്ടപ്പെടാത്ത പന്നിക്കു പോലും ചന്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. മലയാളത്തിന്റെ മഹാകഥാകാരൻ ഉറൂബാണത്.                                                                                                              പി.സി കുട്ടികൃഷ്ണൻ എന്ന ആ പൊന്നാനിക്കാരൻ പിറന്നിട്ട് 2010 ജൂൺ 8ന് നൂറ്റൊന്നു വർഷം തികഞ്ഞു. 'സുന്ദരികളും സുന്ദരൻമാരും', 'ഉമ്മാച്ചു'തുടങ്ങിയ നോവലുകളിലൂടെ,'രാച്ചിയമ്മ' ഉൾപ്പെടെയുള്ള ചെറുകഥകളിലൂടെ, കഥാസാഹിത്യത്തിൽ ചുറുചുറുക്കോടെ നില്ക്കുന്നു, ഉറൂബ്. നിത്യയൗവനം എന്നാണ് ആ തൂലികാനാമത്തിന്റെ അർത്ഥം. അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടില്ലേ? നല്ല സുമുഖനായ ഒരു കാരണവരെപ്പോലെയിരിക്കും. കട്ടി ഫ്രെയിമുള്ള കണ്ണട, തൂവെള്ള ജൂബയും മുണ്ടും. എല്ലാറ്റിലും ഒരു വെൺമയുണ്ട് .അദ്ദേഹത്തിന്റെ കഥകളും അങ്ങനെ തന്നെയായിരുന്നു. അവ വായിക്കുമ്പോൾ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മനസ്സിൽ നിറയും.                                                   പൊന്നാനിക്കടുത്ത പള്ളിപ്രം എന്ന ഗ്രാമം. കടലും ഭാരതപ്പുഴ എന്ന നിളാ നദിയും തൊട്ടയലത്ത്.കുട്ടിയായിരിക്കുമ്പോഴേ ഒരു ആശാന്റെ കീഴിൽ കുട്ടിക്കൃഷണൻ സംസ്കൃതം പഠിച്ചു തുടങ്ങി. അധികമാരോടും മിണ്ടില്ല. സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള ഒരു വായനശാലയിലിരുന്ന് കൈയ്യിൽ കിട്ടുന്നതൊക്കെ വായിക്കും. അവിടെ ദിവസവും ഒരു കൂട്ടം പേർ ഒത്തു കൂടി കവിതയും കഥയുമൊക്കെ ചർച്ച ചെയ്തിരുന്നു. പിന്നീട് വലിയ നിരൂപകനായി മാറിയ കുട്ടികൃഷ്ണ മാരാർ ,'പൂതപ്പാട്ട് ' എഴുതിയ കവി ഇടശ്ശേരി ഗോവിന്ദൻ നായർ ,ചിന്തകനായ എം.ഗോവിന്ദൻ ,ചരിത്രകാരൻ എം.ജി.എസ്.നാരായണൻ തുടങ്ങിയവരൊക്കെ അക്കൂ ട്ടത്തിലുണ്ടായിരുന്നു. പൊന്നാനിക്കളരി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വക്കീൽ ഗുമസ്ഥനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു, ഇടശ്ശേരി. അദ്ദേഹമായിരുന്നു കുട്ടിക്കൃഷ്ണനെ സാഹിത്യത്തിലേക്ക് വഴി തിരിച്ചുവിട്ടത്. എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ കണ്ട മഹാകവി വള്ളത്തോളും കുട്ടിക്കൃഷ്ണനെ സ്വാധീനിച്ചു.മഹാകവിയുടെ സംസാരശൈലിയും ആംഗ്യങ്ങളുമൊക്കെ അനുകരിച്ചു, ആ കുട്ടി. അദ്ദേഹത്തിന്റെ കവിതകളിലെ സ്വാതന്ത്ര്യബോധവും ജീവിതത്തോടുള്ള പ്രേമവും അതിനെക്കാളേറെ ആകർഷിച്ചു. അക്കാലത്തൊരിക്കൽ മഹാത്മാഗാന്ധി ഗുരുവായൂരിൽ വരുന്നതറിഞ്ഞു 16 മൈൽ കാൽനടയായി അദ്ദേഹത്തെ കാണാൻ പുറപ്പെട്ടു, കുട്ടിക്കൃഷ്ണൻ. അന്ന് പൊന്നാനി എ.വി.ഹൈസ്ക്കൂളിൽ പഠിക്കുകയാണ്. ഗാന്ധിജിയെ കണ്ട്,നമസ്കരിക്കണമെന്ന ഒരാറ്റ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി മുൻകൂർ അനുമതി വാങ്ങിയ വരെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. കുറച്ചു നേരം അവിടെ ചുറ്റിപറ്റി നിന്നപ്പോൾ ശ്രീലങ്കയിൽ നിന്ന് ഒരു അഞ്ചംഗ സംഘം ഗാന്ധിജിയെ കാണാൻ അനുവാദം വാങ്ങിയെത്തി.അവർക്കായി തുറക്കപ്പെട്ട ഗേറ്റിലൂടെ കുട്ടിക്കൃഷ്ണനും അകത്തു കടന്നു .ചർക്കയിൽ നൂൽ നൂറ്റു കൊണ്ടിരുന്ന ഗാന്ധിജി തലയുയർത്തി എല്ലാവരെയുമൊന്ന് നോക്കിയ ശേഷം പറഞ്ഞു: "നിങ്ങൾ അഞ്ചല്ല; ആറുപേരുണ്ടല്ലോ?" അപ്പോഴായിരുന്നു തങ്ങളോടൊപ്പമെത്തിയ കുട്ടിയെ സംഘം ശ്രദ്ധിക്കുന്നത്. ഗാന്ധിജി അവനെ തുറിച്ചൊന്ന് നോക്കി: "നീ ഏതാണ്?" "ഞാനൊരു വിദ്യാർത്ഥിയാണ്, ബാപ്പുജി'' " നീ ഇവിടെന്തിന് വന്നു?" " അങ്ങയെ കണ്ട് നമസ്കരിക്കാനായി 16 മൈൽ നടന്ന് വന്നതാണ്" ഇത്രയും പറഞ്ഞ് കുട്ടിക്കൃഷ്ണൻ ഗാന്ധിജിയുടെ പാദങ്ങളിൽ നമസ്കരിച്ചു .അദ്ദേഹം സ്നേഹത്തോടെ ആ കുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു.ഒരു ചെറുപുഞ്ചിരിയോടെ അവനെ ഉപദേശിച്ചു: "കുട്ടീ, ജീവിതത്തിൽ ഒരിക്കലും എവിടെയും അതിക്രമിച്ച് കടക്കരുത്". ഗാന്ധിജിയുടെ ഉപദേശം ജീവിതത്തിലൂടനീളം ശിരസ്സാവഹിച്ചു, കുട്ടിക്കൃഷ്ണൻ. ആരോടും പരിഭവമില്ലാതെ, ശാന്തനും സൗമ്യനുമായി ജീവിച്ചു അദ്ദേഹം.                    
ആദ്ധ്യാത്മിക കാര്യങ്ങളിലും തത്ത്വശാസ്ത്രത്തിലും ഏറെ താല്പര്യമുണ്ടായിരുന്ന ബാല്യകാലത്ത് വിവേകാനന്ദസാഹിത്യം വായിച്ചു. കുമാരനാശാന്റെ പദ്യ കൃതികളും, നാലപ്പാട് നാരായണ മേനോന്റെ കാവ്യങ്ങളും ആർത്തിയോടെ വായിച്ചു.വായനശാലയുടെ കൈയ്യെഴുത്ത് മാസികയിൽ കുട്ടിക്കൃഷ്ണൻ കവിതകളെഴുതിത്തുടങ്ങി.ആദ്യമായി അച്ചടിക്കപ്പെട്ടതും ഒരു കവിതയായിരുന്നു. 1932-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "പിറ്റേന്ന്”എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഫിഫ്ത്ത് ഫോമിൽ പഠിക്കുകയായിരുന്നു, കുട്ടിക്കൃഷ്ണൻ.ഇടശ്ശേരിയായി രുന്നു ആ കവിതയുടെ കൈയ്യെഴുത്ത്പ്രതി വായിച്ച്, ചില തിരുത്തലുകൾ വരുത്തി, ആഴ്ചപ്പതിപ്പിനയിക്കാൻ നിർദ്ദേശിച്ചത്. വായനശാലയുടെ പതിവ് സദസ്സിൽ കവിത വായിച്ചു കേൾപ്പിച്ചു.അത് ഒരാൾക്കു മാത്രമിഷ്ടപ്പെട്ടില്ല. കുട്ടിക്കൃഷ്ണമാരാർ ചോദിച്ചു: "നിങ്ങൾക്ക് വേറെ തൊഴിലൊന്നുമില്ലേ? " ഇനി കവിതകൾ എഴുതണോ എന്ന ശങ്ക ഉണ്ടായെങ്കിലും നിർത്തിയില്ല. പക്ഷേ, വായന വിശ്വോത്തര ക്ലസിക്ക് കഥകളിലേക്കും നോവലുകളിലേക്കും പടർന്നു. അങ്ങനെയൊരുനാൾ ഒരു കഥയെഴുതി -വേലക്കാരിയുടെ ചെക്കൻ. അത് വായനശാലാ സദസ്സിൽ വായിച്ചവതരിപ്പിച്ചതു കേട്ട് കുട്ടികൃഷ്ണ മാരാർ പറഞ്ഞു:
"കൊള്ളാം".
അദ്ദേഹം പ്രോത്സാഹിപ്പിച്ചു: ''നിങ്ങളിനി കഥകളെഴുതൂ ".
1936-ൽ ആ കഥ മാതൃഭൂമി ആഴ്ചപ്പതിൽ അച്ചടിച്ചുവന്നു. പിന്നെ തുടർച്ചയായി കഥകളെഴുതാൻ തുടങ്ങി. പക്ഷേ, മനസ്സ് അസ്വസ്ഥമായിരുന്നു. സ്ക്കൂൾ പഠനശേഷം കോളേജിൽ പോയില്ല. പത്തൊൻപതാം വയസ്സിൽ ആരോടും പറയാതെ കുട്ടിക്കൃഷ്ണൻ ഒരു നാൾ വീടുവിട്ടിറങ്ങി.ദക്ഷിണേന്ത്യ മുഴുവൻ ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നു.പല തരം ജോലികൾ ചെയ്തു. വിചിത്രങ്ങളായ ധാരാളം അനുഭവങ്ങളുണ്ടായി.ആറു വർഷം നീണ്ടു നിന്ന ആ യാത്രയിലെ പല സംഭവങ്ങളും പിന്നീട് കഥകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. നാട്ടിലെത്തിയിട്ടും കാര്യമായ തൊഴിലൊന്നും കിട്ടിയില്ലങ്കിലും കഥയെഴുത്ത് ഉഷാറായി തുടർന്നു.19942 മുതൽ രണ്ടു വർഷം നീലഗിരിയിലെ ഒരു തെയിലത്തോട്ടത്തിൽ ക്ലാർക്കാ യിജോലി ചെയ്തു. പിന്നെ കുറച്ചു കാലം കൊഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിൽ സൂപ്പർവൈസറായും ഒരു പ്രസിദ്ധീകരണശാലയിൽ പ്രൂഫ് റീഡറായും പണിയെടുത്തു. അക്കാലത്തെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണമായ 'മംഗളോദയ ' ത്തിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. നിരൂപകനായി പേരെടുത്ത ജോസഫ് മുണ്ടശ്ശേരിയുടെ ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്ന മുഖ്യ ജോലി. ഒന്നാന്തരം കൈയ്യക്ഷരമായിരുന്നു, അദ്ദേഹത്തിന്റെത്. അത് അധികകാലം നീണ്ടു നിന്നില്ല.
മഹാകവി ചങ്ങമ്പുഴയ്ക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു.മംഗളോദയത്തിലെ ജോലി തരപ്പെടുത്തിക്കൊടുത്തതും, അന്ന് അവിടെയുണ്ടായിരുന്ന ചങ്ങമ്പുഴയായിരുന്നു. ക്ഷയരോഗ ബാധിതനായ ചങ്ങമ്പുഴയുടെ അന്ത്യത്തിനും കുട്ടിക്കൃഷ്ണൻ സാക്ഷിയായി. 1950 ൽ കോഴിക്കോട് ആകാശവാണി നിലയം തുടങ്ങിയപ്പോൾ സ്ക്രിപ്റ്റ്റൈറായി കരാറടിസ്ഥാനത്തിൽ അദ്ദേഹം ആകാശവാണിയിൽ നിയമിതനായി. പി. ഭാസ്കരൻ എൻ.എൻ.കക്കാട്, അക്കിത്തം, തിക്കോടിയൻ,
, കെ.രാഘവൻ, ബി.എ.ചിദംബരനാഥ് തുടങ്ങിയ പ്രഗത്ഭരുടെ വലിയ നിര ആകാശവാണിയിലുണ്ടായിരുന്നു. അന്ന് മിക്ക പരിപാടികളും ലൈവായിരുന്നു. നാടകങ്ങൾ മുതൽ അഭിമുഖങ്ങൾ വരെ എല്ലാം തത്സമയം ചെയ്യണം. ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ, സർക്കാരിന്റെ വിവിധ കാർഷിക,വികസന,ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ഹാസ്യരസപ്രധാനമായ ചിത്രീകരണം തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതല .പിന്നെ, ശ്രോതാക്കളുടെ കത്തുകൾ വായിച്ച് അവതരിപ്പിക്കണം. സാഹിത്യ പരിപാടികളുടെ ചുമതലയും പിന്നീട് അദ്ദേഹത്തിന് ലഭിച്ചു.
വലിയ ഒരു സൗഹൃദവലയം ഇക്കാലത്ത് അദ്ദേഹത്തിനുണ്ടായി. പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേർന്ന് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ കഥയ്ക്ക് അവർ സമീപിച്ചത് പി.സി കുട്ടിക്കൃഷ്ണനെയായിരുന്നു .1954 ഒക്ടോബറിൽ പുറത്തിറങ്ങിയ 'നീലക്കുയിൽ' ആ വർഷം ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. അദ്ദേഹം കഥയും തിരക്കഥയുമെഴുതിയ ആ ചിത്രം മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ജാതിക്കും മതത്തിനുമീതമായ മാനവികതയിലൂന്നിയ കഥയായിരുന്നു, സിനിമയുടെ ശക്തി.'നായരു പിടിച്ച പുലിവാൽ ', 'മിണ്ടാപ്പെണ്ണ്, 'ഉമ്മാച്ചു', ','കുരുക്ഷേത്രം',' അണിയറ', തുടങ്ങി ശ്രദ്ധേയമായ കുറേ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും അദ്ദേഹം എഴുതി. ആകാശവാണി ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ അദ്ദേഹം ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചു.സംഗീതജ്ഞനായ സഹപ്രവർത്തകൻ കെ.രാഘവനെക്കുറിച്ച് ഒരു ലേഖനമെഴുതാൻ വേണ്ടിയായിരുന്നു, ഉറൂബ് എന്ന അറബി വാക്ക് തൂലികാനാമമാക്കിയത്.നിത്യയൗവനം എന്നു മാത്രമല്ല ,സമയം, കാലം എന്നും ആ വാക്കിനർത്ഥമുണ്ട്. ലേഖനത്തിനു പിന്നാലെ "കുഞ്ഞമ്മയും കുട്ടുകാരും', എന്ന തുടർക്കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചപ്പോഴും തൂലികാനാമം തുടർന്നു.അങ്ങനെ പി.സി.കുട്ടിക്കൃഷ്ണൻ ഉറൂബായി.തുടർന്ന്, 'ഉമ്മാച്ചു'വും ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു.                                                                                                                     
1954-ൽ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ, 'സുന്ദരി കളും സുന്ദരൻമാരും' തുടർക്കഥയായി തന്നെ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമായി. ഓരോ കഥയ്ക്കു പിന്നിലും ഒരു കഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലീം പശ്ചാത്തലത്തിൽ എഴുതപ്പെട്ട പ്രേമകഥയാണ് 'ഉമ്മാച്ചു '.ഇടശ്ശരിയോടൊപ്പം കോടതികളിൽ പോയി കേസുകളുടെ വിസ്താരം കേൾക്കുന്ന ശീലമുണ്ടായിരുന്നു, അദ്ദേഹത്തിന്.ഭർത്താവിനെ കാമുകനെക്കൊണ്ട് കൊല്ലിച്ച്, അയാളെ വിവാഹം ചെയ്ത ഒരു സ്ത്രീയെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നത് ഒരിക്കൽ കേൾക്കാനിടയായി. അതിൽ നിന്ന് പിറന്നതാണ് 'ഉമ്മാച്ചു'. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നോവലിലുടനീളം മലബാറിലെ മുസ്ലീങ്ങളുടെ സംസാരഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു തലമുറകളുടെ കഥ പറയുന്ന 'സുന്ദരികളും സുന്ദരൻമാരും' ഇതിഹാസമാനമുള്ള നോവലാണ്. തുല്ല്യ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളുള്ള നോവലിൽ ഒന്നാം ലോകമഹായുദ്ധം, മാപ്പിള ലഹള, രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിവ പ്രതിപാദ്യ വിഷയമാകന്നു. മാപ്പിള ലഹളക്കാലത്തുണ്ടായ കുട്ടിയായ വിശ്വം,ലോകത്തിന്റെ അറ്റം തേടി നടത്തുന്ന അന്വേഷണ യാത്രയുടെ കഥയാണിത്. മലബാറിലാണ് കഥ സംഭവിക്കുന്നത്. മനുഷ്യന്റെ നൻമയും മഹത്വവും വായനക്കാരിൽ അരക്കിട്ടുറപ്പിക്കുന്ന മഹത്തായ രചനയാണിത്.
ഇന്ത്യാവിഭജനകാലത്ത് പൊട്ടിപ്പുറപ്പെട്ട വർഗ്ഗീയ ലഹളയിൽ കൊല്ലപ്പെട്ട സുന്ദരിയായ യുവതിയുടെ ദാരുണമായ കഥ പറയുന്ന 'ആ മിന', ഇന്ദിര എന്ന യുവതിയുടെ വികാര തരംഗങ്ങൾ കാവ്യാത്മകമായ ഭാഷയിൽ എഴുതിയ 'ചുഴിക്കു പിമ്പേ ചുഴി', പ്രണയകഥയായ 'മിണ്ടാപ്പെണ്ണ്',' ഒരു കവിയുടെ മനോവ്യാപാരങ്ങളുടെ ആവിഷ്ക്കാരമായ 'അണിയറ', 'പിഴച്ച കാലങ്ങൾ', തുടങ്ങിയ നോവലുകളടക്കം ഉറൂബിന്റേതായി 40 കൃതികളുണ്ട്.                                                                                                                          
നൂറു കണക്കിന് ചെറുകഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാഭാവികമായ സംഭാഷണങ്ങളിലൂടെയും, ചിന്തകളിലൂടെയും കഥ പറയുന്നതാണു അദ്ദേഹത്തിന്റെ ശൈലി. പ്രകൃതി വർണ്ണനകൾ കൊണ്ട് സമ്പന്നമായ, കവിത തുളുമ്പുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്.'രാച്ചിയമ്മ 'യാണ് ഉറൂബിന്റെ ഏറ്റവും പ്രശസ്തമായ ചെറു കഥ. നീലഗിരി ജീവിതത്തിനിടയിൽ തെയിലത്തോട്ടത്തിൽ താമസിച്ച നാളുകളിൽ,പാലുമായി വന്നിരുന്ന തന്റേടികളും സ്വഭാവശുദ്ധിയുള്ളവരുമായ കന്നടക്കാരായ സ്ത്രീകളെ അദ്ദേഹം പരിചയപ്പെട്ടിരുന്നു.കാലങ്ങൾക്ക് ശേഷം അവരെ കണ്ടുമുട്ടിയപ്പോൾ അവർ ഏറെ മാറിയിരുന്നു.ഇത് മനസ്സിൽ നൊമ്പരമായി വിങ്ങി. അങ്ങനെ രൂപപ്പെട്ടതാണ് കരിങ്കൽ പ്രതിമ പോലുള്ള ശരീരവും ചങ്കൂറ്റവുമുള്ള രാച്ചിയമ്മ എന്ന ഏകാകിയായ സ്ത്രീ. അവിസ്മരണീയമായ കഥാപാത്രമാണവർ. നീലഗിരി ജീവിതത്തെ പശ്ചാത്തലമാക്കി എഴുതിയ കഥകളുടെ സമാഹാരം തന്നെ ഇറക്കിയിട്ടുണ്ട് -നീലമല. കുട്ടികൾക്കായി ഒട്ടേറെ കഥകളും ഉറൂബ് എഴുതിയിട്ടുണ്ട്. അപ്പുവിന്റെ ലോകം, മല്ലനും മരണവും, അങ്കവീരൻ എന്നീ കഥാ സമാഹാരങ്ങൾ കുട്ടിക്കഥകളാണ്. കുഞ്ഞുന്നാളിൽ ആനയെ കളിപ്പിക്കുന്നതു കണ്ട് രസം പിടിച്ച് ,ആനക്കാരനാകാൻ കൊതിച്ച ഉറൂബ് അപ്പുവായി മിക്ക കഥകളിലും വരുന്നുണ്ട് . തിരക്കഥാകൃത്ത്, നോവലിസ്റ്റ്, പ്രക്ഷേപകൻ എന്നീ നിലകളിൽ പ്രശസ്തിയുടെ ഉയരങ്ങൾ കയറിയാണ് 1975-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിക്കുന്നത്. ശ്രവ്യമാധ്യമ രംഗത്ത് നിന്ന് അദ്ദേഹം നേരെ പോയത് കുങ്കുമം വാരികയുടെ പത്രാധിപരായിട്ടാണ്. അടുത്ത വർഷം അദ്ദേഹം മലയാള മനോരമ വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. അതിൽ എല്ലാ ആഴ്ചയും ആത്മകഥാംശമുള്ള ചെറിയ മുഖക്കുറിപ്പുകൾ എഴുതി. ഏറെ വായിക്കപ്പെട്ട ഈ കുറിപ്പുകൾ പിന്നീട് 'ഉറൂബിന്റെ ശനിയാഴ്ചകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇക്കാലത്ത് അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി.                                                                               
1979 ജൂലൈ 10 ന് ഹൃദ് രോഗബാധയെ തുടർന്ന് ധന്യമായ ആ ജീവിതത്തിന് തിരശ്ശീല വീണു

ദയാബായി ഒറ്റയ്ക്കാകുന്നത് എന്തുകൊണ്ട്?


മുഖം മൂടികൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണു.
എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടവരുടെ അവസാനത്തെ അത്താണികളായിരുന്നു,ജുഡീഷ്യറിയും മാദ്ധ്യമങ്ങളും.അവ പോലും പണ്ടേ സംശയത്തിന്റെ കഴിനിഴലിലായിരുന്നു.അപ്പോഴും, ആദർശനിഷ്ഠരായ ഒരു വിഭാഗം അവയുടെ അന്തസ് കെടാതെ,മൂല്യങ്ങൾ തകരാതെ, സംരക്ഷിച്ചുപോന്നു.റാഡിയാടേപ്പുകളിലൂടെ അവരിലെ ഉന്നത വ്യക്തിത്വങ്ങളും കളങ്കിതരാണെന്ന് ഞെട്ടലോടെ നമ്മളിപ്പോൾ മനസിലാക്കുന്നു.അഴിമതിക്കാരായ ജഡ്ജിമാരെക്കുറിച്ച് അതിശക്തമായ ഭാഷയിൽ ഇക്കഴിഞ്ഞ ദിവസവും സുപ്രീംകോടതി പരാമർശം നടത്തി. രാഷ്ട്രീയപ്രസ്ഥാനങ്ങൾ
എല്ലാവിധ അപഭ്രംശങ്ങൾക്കും വിധേയമാണെന്ന് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണു.അപ്പോൾ പിന്നെ സത്യസന്ധരായ പൊതുപ്രവർത്തകർ എവിടെയാണുള്ളത്?

അവരുടെ വംശം തന്നെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന് പരിതപിക്കുന്നവരുണ്ടു.നിസ്വാർത്ഥമായ സന്നദ്ധസേവനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു ഒരു കൂട്ടരുണ്ടു.അവരാണു ആദിവാസികളേയും ദളിതരേയും ദുർബലവിഭാഗങ്ങളേയും മുന്നിൽ നിർത്തി വിദേശ ഏജൻസികളുടെ പണം പിടുങ്ങുന്നവർ.അത്തരം സന്നദ്ധസംഘടനകളുടെ വലിയൊരു നിര തന്നെ ഏറെ വർഷമായി നമുക്കിടയിലുണ്ടു.അവർ തട്ടിയെടുക്കുന്ന കോടികൾക്ക് സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കു പോലുമില്ല.മത ജാതി സംഘടനകളുടേയും എൻ.ജി.ഒകളുടേയും മറവിൽ വിദേശപണം കൊണ്ടു കൊഴുത്തുതടിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം കൂടിക്കൊണ്ടിരിക്കുന്നു.കൈനനയാതെ മീൻ പിടിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരാണു ഇക്കൂട്ടർ.സന്നദ്ധസേവനം അവർക്കൊരു മറ മാത്രം.

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ദയാബായി എന്ന മേഴ്സി മാത്യു ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തയാകുന്നത്,ജീവിതത്തിൽ ഉടനീളം അവർ അനുഷ്ഠിക്കുന്ന സത്യനിഷ്ഠ കാരണമാണു.കഴിഞ്ഞ ദിവസം ആകാശവാണിക്കു വേണ്ടി അവരെ ഇന്റർവ്യൂ ചെയ്തപ്പോൾ,ഇതിഹാസസമാനമായ ആ ജീവിതത്തെ അടുത്തറിയാൻ അവസരം ലഭിച്ചു.പാലയിലെ പൂവരന്നി എന്ന കർഷകഗ്രാമത്തിൽ നിന്ന് കന്യാസ്ത്രീയാകാൻ വേണ്ടി പതിമൂന്നാം വയസിൽ ബീഹാറിലേക്ക് പോയ അവർ ഒരിക്കലും സഭയുടെ നാലതിരുകൾക്കുള്ളിൽ ജീവിതം തളച്ചിട്ടില്ല.പതിതരെ സേവിക്കുന്നതിനു സഭയുടെ തണൽ മതിയാവില്ലെന്ന തിരിച്ചറിവിൽ നിന്നാകാം, ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ അവർ തീരുമാനിച്ചത്.
ഉന്നത ബിരുദങ്ങളും,ധനവുമുണ്ടായിട്ടും അവർ ഇന്നും നിസ്വയായി ജീവിക്കുന്നു.സഭയുടെ പരിരക്ഷണവും, കിട്ടാമായിരുന്ന സുഖപ്രദമായ ജോലിയുമെല്ലാം ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കമായ ഗോണ്ടുകൾ എന്ന ആദിവാസികൾ അധിവസിക്കുന്ന ചിഡ് വാരയിൽ അവർ അവരിലൊരളായി കൂടി.അവരുടെ പരമ്പരാഗത വസ്ത്രം ധരിച്ചു.അവരോടൊപ്പം കൂലിപ്പണിയെടുത്തു.കടത്തിണ്ണകളിൽ അന്തിയുറങ്ങി.പിന്നെ ആദിവാസിക്കുടിയിൽ അവർ ഒരുക്കിക്കൊടുത്ത കൂരയിൽ അവരോടൊപ്പം താമസിച്ചു.സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി.ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിരുന്ന ആദിവാസികളെ സഘടിപ്പിച്ച് അവകാശങ്ങൾക്കായി പൊരുതി.
വാർദ്ധക്യം അവരിൽ നേരത്തെ കുടിയേറി.പണ്ടേ തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു.പല്ലുകൽ കൊഴിഞ്ഞിരിക്കുന്നു.നിറവും മങ്ങിപ്പോയിരിക്കുന്നു.
പട്ടിണി കിടന്നാലും ജരാനരകൾ ബാധിക്കാത്ത ആദിവാസികൾക്കിടയിൽ ജീവിക്കുന്ന ഇവർക്കിത് എന്തു പറ്റി ?ഒരിക്കൽ ആദിവാസികൾക്ക് വേണ്ടി പൊലിസ് സ്റ്റേഷനിൽ സംസാരിക്കാൻ ചെന്ന അവർ കടുത്ത മർദ്ദനത്തിനിരയായി.പല്ലുകൾ കൊഴിഞ്ഞത് അങ്ങനെയായിരുന്നു.എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.

സഹനത്തിന്റെ ,ചെറുത്ത്നിൽ‌പ്പിന്റെ വഴികളിലൂടെ അവർ സുധീരം മുന്നോട്ട്പോയി.അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ സ്കൂളും അടിസ്ഥാനസൌകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു.അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.അവരുടെ ഭാഷയിൽ സംസാരിച്ചു.തെരുവ് നാടകങ്ങളും കവിതയും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.

ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണു അവരെ ഇന്നും പ്രചോദിപ്പിക്കുന്നത്.കുടുംബം നൽകിയ പണം കൊണ്ടു വാങ്ങിയ പാറനിറഞ്ഞ സ്ഥലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലുമുറിയെ പണിയെടുക്കുന്ന അനുഭവങ്ങളും അവർ പങ്കുവെച്ചു.കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു.അങ്ങനെ അവിടെ ഉറവകളുണ്ടായി.പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്‌ഷങ്ങളും ഇപ്പോൾ സമൃദ്ധമായി വളരുന്നു.എല്ലാം വിളയുന്ന മണ്ണു.കൂട്ടിനു പശുക്കളും കോഴിയും താറാവുമൊക്കെയുണ്ടു..മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയ വീട്ടിൽ കൂട്ടിനു പട്ടിയും പൂച്ചയുമുണ്ടു.ഒപ്പം കവിതകളും.ഒരു രാസവസ്തുക്കളും അവർ ഉപയോഗിക്കുന്നില്ല:പാത്രവും വസ്ത്രവും കഴുകാൻ ഡിറ്റർജന്റ് പോലും.ഏതാണ്ട് സ്വയം പര്യാപ്തയാണു അവർ.
കരയേണ്ടപ്പോൾ കരയുകയും ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോൾ അങ്ങനെയും ചെയ്യുന്ന പച്ചയായ ഒരു ജീവിതം.
ആർക്കു കഴിയും ഇങ്ങനെ അർത്ഥവത്തായി പൊരുതി ജീവിക്കാൻ?പലപ്പോഴും ഒന്ന് മേലനങ്ങാതെ,വെറുതെ അധരവ്യായാമം നടത്തി ,മറ്റുള്ളവർക്ക് മേൽ വിമർശനങ്ങളുടെ വിഷപ്പുക തുപ്പുന്നത് ശീലമാക്കിയവരാണു നമുക്ക് ചുറ്റുമുള്ള പൊതുപ്രവർത്തകരും ബുദ്ധിജീവിസമൂഹവും. അവർക്കിടയിൽ ,സ്വന്തം വിശ്വാസപ്രമാണങ്ങളിൽ മുറുകെപ്പിടിക്കുകയും അത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയുംആചെയ്യുന്നവർ അത്യപൂർവ്വം.
ദയാബായിയുടെ ജീവിതംവ്യത്യസ്തമാകുന്നത് അതുകൊണ്ടാണു.അവർ ഒറ്റയ്ക്കാകുന്നതും അതുകൊണ്ടു തന്നെ.പൊതു പ്രവർത്തനം ആഡംബരത്തിലും സുഖലോലുപതയിലും മുങ്ങിക്കുളിക്കുമ്പോൾ ദയാബായിമാർക്ക് ഒറ്റപ്പെടാതിരിക്കാനാവില്ലല്ലോ.
....................................................
ഷൈനി ജേക്കബ് ബഞ്ചമിൻ ദയാബായിയെക്കുറിച്ച് എടുത്ത ഡോക്കുമെന്ററിയുടെ പേർ “ഒറ്റയാൾ” എന്നാണു.

നെൽസൺ മണ്ടേല:ഇതിഹാസം ഈ ജീവിതം

 

ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ,ജീവിക്കുന്ന ഇതിഹാസം,നെൽസൺ മണ്ടേല  2013 ഡിസംബർ 5നുചരിത്രത്തിലേക്ക്‌ പിൻവാങ്ങി.

1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയിലെ മ്യൂവ്സോ എന്ന കൊച്ചുഗ്രാമത്തിലാണു നെൽസൺ മണ്ടേല ജനിച്ചത്‌.സ്കൂളിൽ ചേരുംവരെ "വഴക്കാളി"എന്ന് അർത്ഥംവരുന്ന  ഒരു പേരായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്‌.അച്ഛൻ ആ പ്രദേശത്തെ ആദിവാസിമുഖ്യരുടെ ഉപദേശകനായിരുന്നു.പക്ഷേ,വെള്ളക്കാരനായ മജിസ്ട്രേട്ടുമായി തെറ്റിയതിനെ തുടർന്ന് അദ്ദേഹത്തിനു ആ പദവി നഷ്ടപ്പെട്ടു.പ്രതിസന്ധിയിലായ കുടുംബം ക്യുനു എന്നൊരു കുഗ്രാമത്തിലേക്ക്‌ താമസം മാറ്റാൻ നിർബന്ധിതമായി.റോഡ്‌ പോലുമില്ലാത്ത നാട്‌.നിറയെ കന്നുകാലികൾ.ഒരു കുടിലിലായിരുന്നു താമസം.പാചകമൊക്കെ പുറത്ത്‌.അതിനു അരുവിയിൽ നിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്‌.
നെൽസണു 9 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.ജീവിതം വഴിത്തിരിവിലായ നാളുകളായിരുന്നു,അത്‌.തെമ്പു പ്രദേശത്തെ റീജന്റായ ജോങ്ങിറ്റാബെ നെൽസണെ ദെത്തെടുത്തു.അദ്ദേഹത്തെ റീജന്റാക്കാൻ നെൽസന്റെ അച്ഛൻ ശിപാർശ്ശ ചെയ്തതിന്റെ നന്ദിസൂചകമായിരുന്നു,ഇത്‌.അങ്ങനെ നെൽസൺ അദ്ദേഹത്തിന്റെ രാജകീയ വസതിയിൽ താമസമാക്കി.

1942ൽ അഭിഭാഷകനായി പൊതുജീവിതം തുടങ്ങിയ നെൽസൺ മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ആ വർഷം തന്നെ അംഗത്വമെടുത്തു.
1950കൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച്‌ സമഗ്രമാറ്റങ്ങളുടെ കാലമായിരുന്നു.വേഗതയേറിയ കാറുകൾ,ഗ്ലാമർ സിനിമകൾ,സംഗീത ആൽബങ്ങൾ....അപ്പോഴും രഷ്ട്രത്തിന്റെ ഭാവി സംബന്ധിച്ച്‌ നിർണ്ണായക രാഷ്ട്രീയനീക്കങ്ങൾ നടക്കുകയായിരുന്നു.ആഫ്രിക്കൻ നാഷണൽ കോൺഗ്രസും വർണ്ണവെറിയന്മാരുടെ നാഷണൽ പാർട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.പൗരാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കുമായി നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധസമരങ്ങൾ നടന്നു.അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിങ്ങ്‌ നയിച്ച മുന്നേറ്റങ്ങൾക്ക്‌ സമാനമായിരുന്നു,അവ.

തിരക്കുള്ള അഭിഭാഷകനായിരുന്നു,ഉയരം കൂടിയ ആ ചെറുപ്പക്കാരൻ.വളരെവേഗം അദ്ദേഹം പ്രക്ഷോഭകാരിയെന്ന നിലയിൽ ജനനേതാവായി ഉയർന്നുവന്നു.എ.എൻ.സിയുടെ ദേശീയ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗമായ നെൽസൺ മണ്ടേല ,സംഘടനാപാടവവും വാക്‌ വൈഭവവും കാരണം പെട്ടെന്ന് നേതൃനിരയിലേക്ക്‌ ഉയർന്നു.1950ൽ പാസാക്കിയ ഗ്രൂപ്പ്‌ ഏരിയ ആക്റ്റ്‌ അനുസരിച്ച്‌ കറുത്തവർ പ്രത്യേകപ്രദേശങ്ങളിൽ മാത്രം ജീവിക്കാൻ നിർബന്ധിക്കപ്പെട്ടു.ജനസംഖ്യാ രജിസ്റ്റ്രേഷൻ നിയമപ്രകാരം വെള്ളക്കാർ ജനങ്ങളെ വംശീയമായി വേർ തിരിച്ചു.1951ലെ "റിസർവ്വേഷൻ ഓഫ്‌ സപ്പറേറ്റ്‌ അമിനിറ്റീസ്‌ ആക്ട്‌" പ്രകാരം കറുത്തവരും വെളുത്തവരും തമ്മിൽ ബസുകൾ,ബീച്ചുകൾ,പോസ്റ്റ്‌ ഓഫീസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഇടപഴകുന്നത്‌ വിലക്കി.പൗരാവകാശങ്ങൾക്കായി കറുത്തവർ നടത്തിയ പണിമുടക്കുകൾ നിരോധിക്കപ്പെട്ടു.അവരുടെ സംഘടനകളെ നിരോധിച്ചു.
വെള്ളക്കാർ,കറുത്തവർ,ഇന്ത്യക്കാർ,നിറമുള്ളവർ എന്നീ വിഭാഗങ്ങളായി ജനങ്ങൾ വേർത്തിരിക്കപ്പെട്ടു.ഇവർത്തമ്മിലുള്ള വംശസങ്കലനവിവാഹങ്ങൾ നിരോധിച്ചു.പള്ളികളിൽ നിന്ന് "ശല്യക്കാർ" എന്ന പേരിൽ കറുത്തവരെ പുറത്താക്കാനുള്ള അധികാരം പോലും വെള്ളക്കാർക്കുണ്ടായിരുന്നു.

1951ൽ മണ്ടേല യൂത്ത്‌ ലീഗ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.അടുത്തവർഷം അദ്ദേഹം  നീതിവിരുദ്ധമായ നിയമങ്ങൾകെതിരായ പ്രതിരോധത്തിന്റെ കോാർഡിനേറ്ററായി.ബ്രിട്ടീഷ്‌ കോളനിയിൽ നിന്ന് അമേരിക്കക്കാരായവെള്ളക്കാർക്ക്‌ രാജ്യം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ മുന്നൂറാം വാർഷികദിനമായ 1952 ഏപ്രിൽ6നു ജൊഹന്നാസ്ബർഗ്ഗിലെ ഫ്രീഡം സ്ക്വൊയറിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ മണ്ടേല അഭിസംബോധന ചെയ്തു.ഈ പ്രക്ഷോഭത്തിനു പിന്തുണയേകിക്കൊണ്ട്‌ ലോകത്തിന്റെ നാനാഭാഗത്ത്നിന്നും ടെലഗ്രാമുകൾ പ്രവഹിച്ചു.വംശ വർണ്ണങ്ങൾക്കതീതമായി എല്ലാ ചെറുപ്പക്കാരും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അക്രമരഹിതമായ നിയമലംഘനപ്രസ്ഥാനത്തിൽ ആയിരക്കണക്കിനു ചെറുപ്പക്കാർ അണിനിരന്നു.ഒരു തന്ത്രമെന്ന നിലയിൽ മണ്ടേല ഗാന്ധിയൻ സമരമാർഗ്ഗം സ്വീകരിച്ചു.അവകാശപ്രക്ഷോഭം തുടങ്ങുന്നതിനു നാലുനാൾ മുൻപ്‌ ദർബാനിൽ തടിച്ച്കൂടിയ ആയിരങ്ങളെ അദ്ദേഹം അഭിസംബോധനചെയ്തു.ജൂൺ 26നു പതിനായിരങ്ങൾ വർണ്ണവിവേചന നിയം ലംഘിച്ച്‌,വെള്ളക്കാർക്കായി നീക്കിവെച്ച ടൗൺഷിപ്പുകളിലും പോസ്റ്റോഫീസുകളിലും റെയില്വേസ്ടേഷനുകളിലും പ്രവേശിച്ചു.പ്രക്ഷോഭകരെല്ലാം അറസ്റ്റ്‌ ചെയ്യപ്പെട്ടു.രാജ്യത്താകെ ജെയിലുകൾ നിറഞ്ഞുകവിഞ്ഞു.മണ്ടേലയും മറ്റുനേതാക്കളും തടവിലടക്കപ്പെട്ടു.
1953 സെപ്റ്റംബർ21നു ട്രാൻസ്വാൾ എ.എൻ.സി സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട്‌ "സ്വാതന്ത്ര്യത്തിലേക്ക്‌ എളുപ്പവഴിയില്ല "എന്ന പ്രസിദ്ധമായ പ്രസംഗം അദ്ദേഹം നടത്തി.സത്യത്തിൽ അത്‌,നെഹ്രുവിന്റെ ഒരു ലേഖനത്തിൽ നിന്ന് കടംകൊണ്ടതായിരുന്നു.അങ്ങനെ സമരമുഖത്ത്‌ നിന്ന് ജനങ്ങളെ നയിച്ചും,അവരെ പ്രബുദ്ധരാക്കിയ ലേഖനങ്ങൾ രചിച്ചും നെൽസൺ മണ്ടേല ദേശീയനേതാവായിമാറി.

1959ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്ന് വിഘടിച്ച ഒരു വിഭാഗം
  പാൻ ആഫ്രിക്കൻ  കോൺഗ്രസ്‌ എന്ന സംഘടനക്ക്‌ രൂപം നൽകി.വർണ്ണവിവേചനനിയമങ്ങൾക്കെതിരെ രണ്ടുസംഘടനകളും വ്യത്യസ്തസമരങ്ങൾക്ക്‌ ആഹ്വാനം ചെയ്തും എ.എൻ.സി  പ്രതിഷേധമാർച്ചിനു ആഹ്വാനം ചെയ്തപ്പോൾ പുതിയ സംഘടന  ഷാർപ്പ്വില്ലെയിൽ വൻ നിയമലംഘനത്തിനു പദ്ധതിയിട്ടു.പൊലീസ്‌ അത്‌ ഭീകരമായി അടിച്ചമർത്തി.ആ കൂട്ടക്കുരുതിയിൽ 69പേർ കൊല്ലപ്പെട്ടു.180പേർക്ക്‌ പരുക്കേട്ടു.സർക്കാർ,പക്ഷേ,പൊലീസിനെ ന്യായീകരിച്ചു.
ഈ സംഭവം നെൽസൺ മണ്ടേലയുടെ രാഷ്ട്രീയജീവിതത്തിന്റെ ദിശ മാറ്റി.ഗാന്ധിയൻ അക്രമരഹിത സമരത്തിനു ഇനി പ്രസക്ത്തിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങനെ,അപ്പാർത്തീഡിനെതിരായി സായുധസമരം നടത്താൻ എ.എൻ.സി ഒരു സൈനികവിഭാഗം രൂപവത്ക്കരിച്ചു.ഈ സായുധസംഘടനക്കെതിരെ സർക്കാർ ജാഗ്രത പ്രഖ്യാപിച്ചതോടെ അദ്ദേഹം ഒളിവിൽപോയി.പക്ഷേ അധികം വൈകാതെ മണ്ടേല അറസ്റ്റ്‌ ചെയ്യപ്പെട്ടു.അട്ടിമറിക്കുറ്റം ആരോപിക്കപ്പെട്ട്‌ റിവോദിയ കോടതിയിൽ ഹാജരാക്കിയ നെൽസൺ മണ്ടേല നടത്തിയ നാലുമണിക്കൂർ നീണ്ട പ്രസംഗം ചരിത്രപ്രസിദ്ധമാണു."ഒരാൾക്ക്‌ ഒരു വോട്ട്‌"എന്ന ജനാധിപത്യവ്യവസ്ഥിതിയിലേക്ക്‌ ദക്ഷിണാഫ്രിക്കയെ പരിവർത്തനം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

കോടതിമുറിക്കകത്തും പുറത്തും ആ പ്രസംഗം പ്രകമ്പനം സൃഷ്ടിച്ചു.മരണശിക്ഷ പ്രതീക്ഷിച്ച ആ കേസിൽ കോടതി നെൽസൺ മണ്ടേലയേയും ഏഴ്‌ കൂട്ടാളികളേയും ജീവപര്യന്തം തടവിനു ശിക്ഷിച്ച്‌ റോബൻ ദ്വീപിലേക്കയച്ചു.പിന്നെ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നത്‌ നീണ്ട 27 വർഷത്തിനു ശേഷം.അക്കാലത്തൊക്കെ അദ്ദേഹത്തിനു ആത്മവീര്യം പകർന്ന് ജെയിലിനുപുറത്ത്‌ ഉജ്വലമായ ജനകീയപോരാട്ടത്തിനു നേതൃത്വം നൽകി,അദ്ദേഹത്തിന്റെ  താങ്ങും തണലുമായിരുന്ന ഭാര്യ വിന്നി.പിൽക്കാലത്ത്‌ വിന്നിയുമായി പിരിയേണ്ടിവന്നത്‌ മറ്റൊരു ദുരന്തം.

സഹനത്തിന്റേയും  ചെറുത്തുനിൽപ്പിന്റേയും ഉജ്വലമായ അദ്ധ്യായം എഴുതിച്ചേർത്ത്‌ സ്വയം ചരിത്രമായി മാറിയ മണ്ടേല 1990ൽ ജയിൽമോചിതനായി.നൂറ്റാണ്ടുകൾ നീണ്ടുനിന്ന വർണ്ണവിവേചനത്തിനു അന്ത്യം കുറിച്ചുകൊണ്ട്‌ 1994ൽ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കൻ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു.    1999ൽ അനാരോഗ്യം  കാരണം സ്ഥാനമൊഴിഞ്ഞ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ ജനതയുടെ മാർഗ്ഗദീപമാണു.സമാനതകളില്ലാത്ത സമരപഥത്തിലൂടെ ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാവിപ്ലവകാരികളുടെ ഒന്നാം നിരയിലാണു നെൽസൺ മണ്ടേലയുടെ സ്ഥാനം.ആ മഹിതജന്മങ്ങളിൽ  നമ്മോടൊമിന്ന് മണ്ടേലയും ഫിദൽ കാസ്ട്രോയുമടക്കം ആരുമില്ല..

Thursday, 1 October 2020

മഹാത്മാഗാന്ധി,മാർട്ടിൻ ലൂഥർ കിങ്ങ്,ബാബ ആംതെ

ദൃഷ്ടി: മഹാത്മാഗാന്ധി,മാർട്ടിൻ ലൂഥർ കിങ്ങ്,ബാബ ആംതെ: ഒ രു ഗാന്ധിജയന്തി ദിനം കൂടി കടന്നുപോയി. “ എന്റെ ജീവ...

ദുദാഭായിയുടെ പിന്‍ തലമുറക്കാര്‍

ദൃഷ്ടി: ദുദാഭായിയുടെ പിന്‍ തലമുറക്കാര്‍: 1915 മെയ് 25നായിരുന്നു മഹാത്മാ ഗാന്ധി അഹമ്മദാബാദില്‍ സത്യാഗ്രഹാശ്രമം സ്ഥാപിച്ചത്.ജീവന്‍ലാല്‍ ദേശായിയെന്ന ഒരു ബാരിസ്റ്റര്‍ വാടകയ്ക്കു നല്‍കി...

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍