'ചരിത്രസാക്ഷികൾ' പരമ്പരയുടെ 41ആം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,ഒക്ടോബർ 7, 2023) അനുഭവങ്ങൾ പങ്കുവച്ചത് പി.വേണുഗോപാലും (മുൻ ചീഫ് ഓഫ് ന്യൂസ് ബ്യൂറോ - കേരള,ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്) ഹരിഹരനന്ദനനും (മുൻ സ്പോർട്സ് എഡിറ്റർ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്).
Search This Blog
Tuesday, 11 June 2024
ചരിത്രസാക്ഷികൾ-41:പി.വേണുഗോപാൽ,ഹരിഹരനന്ദനൻ
അച്ചടി,ഡിജിറ്റൽ മാദ്ധ്യമ മേഖലകളിലായി 45 വർഷത്തെ അനുഭവപാരമ്പര്യമുണ്ട് പി.വേണുഗോപാലിന് .തുടക്കം 1975ൽ മുംബൈയിലെ 'ഇന്ത്യൻ ഷിപ്പിംഗ്' മാഗസിനിൽ എഡിറ്റോറിൽ അസിസ്റ്റന്റായി ആയിരുന്നു."പത്രപ്രവർത്തനത്തിൽ എനിക്ക് മുൻ പരിചയമൊന്നും ഉണ്ടായിരുന്നില്ല.സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ എഴുത്തിലും വായനയിലും താൽപര്യം ഉണ്ടായിരുന്നു .ഉപന്യാസ രചനയ്ക്ക് സമ്മാനവും കിട്ടിയിരുന്നു. അന്ന് ഉദ്യോഗാർത്ഥികളുടെ പറുദീസയായ മുംബൈയിൽ ജോലി അന്വേഷിച്ചു എത്തിയപ്പോൾ യാദൃച്ഛികമായി കിട്ടിയതാണ് ഒരു ഷിപ്പിംഗ് കമ്പനിയുടെ ഹൗസ് മാഗസിനിലെ ജോലി. വലിയ കപ്പൽ കമ്പനി ഉടമസ്ഥരുമായി അഭിമുഖം നത്താനും യാത്ര ചെയ്യാനും അവസരം കിട്ടി". അക്കാലത്ത് ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ എടുത്തു .എം.എ കോഴ്സും പാസായി.
അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദി ഇന്ത്യൻ എക്സ്പ്രസിൽ അപേക്ഷിച്ചത് .വീട്ടിൽ വരുത്തുന്ന പത്രം അതായിരുന്നു. പത്രം തിളങ്ങി നിൽക്കുന്ന കാലം. അടിയന്തരാവസ്ഥയെ ചെറുത്ത പത്രം .അന്ന് രാംനാഥ് ഗോയങ്കയ്ക്ക് നായക പരിവേഷമുണ്ടായിരുന്നു .ഇന്ദിര അടിയന്തരാവസ്ഥ പിൻവലിച്ച്, 1977 മാർച്ചിൽ തെരഞ്ഞെടുപ്പ് നടത്തും എന്ന കുൾദീപ് നയ്യാരുടെ സ്കൂപ്പ് സ്റ്റോറിവന്നത് ആ പത്രത്തിൽ ആയിരുന്നു.
എസ് .കെ അനന്തരാമനായിരുന്നു കേരളത്തിലെ റസിഡൻറ് എഡിറ്റർ.അദ്ദേഹത്തെ ചെന്ന് കണ്ടു. നാട്ടിൽ പോയി,കുറേ റിപ്പോർട്ടുകൾ എഴുതി അയയ്ക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ചെറിയൊരു എഴുത്തുപരീക്ഷയും അഭിമുഖവും. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഉത്തരം നൽകി. "Well, I don't mind. If you drink, you'll ruin your career and family", ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .
മദ്യത്തിനടിമപ്പെട്ട് പല പ്രമുഖ മാദ്ധ്യമ പ്രവർത്തകർക്കും ദാരുണമായ അന്ത്യം ഉണ്ടായ കാലഘട്ടമായിരുന്നു ,അത്."പക്ഷേ,ആ പത്രത്തിൽ നിന്ന് ഞാൻ വിരമിക്കുമ്പോൾ , എഡിറ്റർ ആദിത്യ സിൻഹ .അദ്ദേഹം ചാർജ്ജെടുത്ത ശേഷം ആദ്യ എഡിറ്റോറിയൽ യോഗം നടത്തിയത് ഒരു ബാർ ഹോട്ടലിൽ. അദ്ദേഹം എന്റെ നേരെ ഒരു ഗ്ലാസ് നീട്ടി. ഞാൻ സൗമ്യമായി നിരസിച്ചു. അതുകൊണ്ടാണോ എന്നറിയില്ല, ഒരു വർഷം മാത്രമേ എനിക്ക് അവിടെ തുടരാൻ കഴിഞ്ഞുള്ളൂ", പി.വേണുഗോപാൽ പറഞ്ഞു.
അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ എസ്.കെ അനന്തരാമൻ തന്നെ തൃശൂർ ബ്യറോ ചീഫായി നിയമിച്ചു.അനുഭവസമ്പന്നമായിരുന്നു ,ആ തുടക്ക കാലം.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയ സി.അച്യുതമേനോൻ ചോലാട്ട് ഒരു കൊച്ചു വീട്ടിൽ താമസിക്കുകയായിരുന്നു. പലപ്പോഴും അദ്ദേഹത്തെ ചെന്ന് കണ്ടിരുന്നു. ഏതാനും വാക്കുകളിൽ മാത്രമാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്.'നോ കമന്റ്' എന്ന് പറഞ്ഞ ശേഷം എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കും. സമയനിഷ്ഠ കർശനമായി പാലിച്ചിരുന്നു. ഒരിക്കൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാണാൻ അനുമതി കിട്ടി. അവിടെ എത്തിയപ്പോൾ 3 മണി. അദ്ദേഹം പത്രം വായിക്കുകയായിരുന്നു. 15 മിനിറ്റായിട്ടും തല ഉയർത്തിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ , മടങ്ങിപ്പോകുകയാണ് നല്ലത് എന്ന് ഭാര്യ ആംഗ്യം കാട്ടി.
അന്ന് ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ട് എഴുതിയ ഒരു സ്ക്കൂപ്പ് വാർത്ത ശ്രദ്ധിക്കപ്പെട്ടു. ബാങ്ക് ചെയർമാനായി ചുമതലയേറ്റ ഹരിഹര അയ്യർ, ശുദ്ധീകരണ നടപടികളുടെ ഭാഗമായി,കോൺഗ്രസ് യൂണിയൻ ലീഡറെ സസ്പെന്റ് ചെയ്തു. തുടർന്ന്, കെ. കരുണാകരന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം 55 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് പിൻവലിച്ചു. ഇതിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായി എന്നായിരുന്നു വാർത്ത. ഇതെക്കുറിച്ച് എസ്.കെ. അനന്തരാമൻ മുഖപ്രസംഗവും എഴുതി.
നാട്ടാനകളിൽ ഗർഭധാരണം സാദ്ധ്യമാക്കുന്നതിന് തൃശൂരിലെ വെറ്റിനറി കോളേജ് അധികൃതർ നടത്തിയ ഗവേഷണത്തിന്റെ ഭാഗമായി ദേവസ്വം ആനകളെ പാർപ്പിച്ചിരിക്കുന്ന പുന്നത്തൂർ കോട്ടയിൽ വച്ച് ബ്രീഡിങ്ങ് നടത്തുന്നതിനെക്കുറിയുള്ള വാർത്ത ഒന്നാം പേജിൽ വന്നു. ആനകളുടെ ഇണചേരൽ ചിത്രങ്ങൾ ഇങ്ങനെ ഹൈലൈറ്റ് ചെയ്യാമോ എന്ന് വിമർശനങ്ങളുയർന്നു.
വാർത്ത വരാൻ പത്രലേഖർക്ക് കാശ് നൽകുന്ന paid news സമ്പ്രദായം അന്നേ ഉണ്ടായിരുന്നു. എസ്. ആർ.പിയുടെ ഒരു വാർത്തയ്ക്കൊപ്പം ലേഖകന് 500 രൂപ കൈമടക്കും വച്ചിരുന്നു.
"അന്ന് ആ പാർട്ടിയുടെ നേതാവായിരുന്ന സി.ജി ജനാർദ്ദനനെ വിളിച്ച് കാര്യം പറഞ്ഞ്,ആ പണം തിരികെ ഏല്പിച്ചു".
ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ പനമ്പിള്ളി ഗോവിന്ദമേനോനെ തൊല്പിച്ച നേതാവാണ് സി.ജി ജനാർദ്ദനൻ."പക്ഷേ, ഞാൻ മാദ്ധ്യമജീവിതത്തിൽ കണ്ട ഏറ്റവും വലിയ publicity monger അദ്ദേഹമായിരുന്നു. ഒരു വെളുപ്പാൻ കാലത്ത് എന്നെ ഫോണിൽ വിളിച്ച് അദ്ദേഹം പറഞ്ഞു ,''വലിയൊരു വാർത്തയുണ്ട്. ഇന്ന് പുലർച്ചെ എന്റെ മകൻ വെടിവച്ച് ആത്മഹത്യ ചെയ്തു".
എറണാകുളം ബ്യൂറോ ചീഫ് എൻ.ജെ എബ്രഹാമിന്റെ മരണത്തെ തടർന്ന്, കൊച്ചിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ദീർഘകാലത്തെ റിപ്പോർട്ടിങ്ങ് ജീവിതത്തിനിടയിൽ മറക്കാനാവാത്ത അനുഭവങ്ങളേറെയുണ്ട്.
എറണാകുളം ഗസ്റ്റ് ഹൗസിൽ വി.പി.സിങ്ങിനെ ഇന്റർവ്യൂ ചെയ്തു.
കന്യാകുമാരിയിൽ നിന്ന് കാഷ്മീർ വരെ മുരളീമനോഹർ ജോഷി നടത്തിയ 'ഏകതയാത്ര' യ്ക്കിടയിൽ (1991 ഡിസം 11-1992 ജനു.26) കാലടിയിൽ അദ്ദേഹവുമായും അന്ന് ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്ന നരേന്ദ്രമോദിയുമായും അഭിമുഖം നടത്തി."അന്നു തന്നെ മോദിയുടെ പ്രഭാവലയം (aura, halo) ശ്രദ്ധയിൽ പെട്ടിരുന്നു. ഇദ്ദേഹം ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള നേതാവാണന്ന് മനസിലായി".
ഡി.ആർ.ഡി. ഒ ഡയറക്ടായിരിക്കേ ഡോ. രാജാ രാമണ്ണയുമായി നടത്തിയ അഭിമുഖമാണ് അവിസ്മരണീയമായ മറ്റൊരു അനുഭവം. കാക്കനാട്ടെ എൻ.പി.ഒ. എൽ, റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ലാബിന്റെ ഉദ്ഘാടനത്തിന് വന്ന അദേഹത്തെ താജ് റസിസൻസി ഹോട്ടലിൽ പോയി കണ്ടു. ഒപ്പം ഫോട്ടോഗ്രാഫർ ജീവൻ ജോസുമുണ്ടായിരുന്നു. വലിയ ലാളിത്യം ." 'മറൈൻ ഡ്രൈവിലൂടെ നമുക്കൊന്ന് നടന്നാലോ', അദ്ദേഹം ചോദിച്ചു. അങ്ങനെ, അദേഹത്തോടൊപ്പം വർത്തമാനം പറഞ്ഞ് ഞങ്ങൾ നടന്നു. മിക്കവരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല".
കൊച്ചിയുടെ മുഖച്ഛായ മാറ്റിയ ഗോശ്രീ പാലം, അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതികൾ ആദ്യാവസാനം കവർ ചെയ്തു.ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. വിമാനത്താവള പദ്ധതിയുടെ ചുമതല അദ്ദേഹം ഏല്പിച്ചത് വി.ജെ കുര്യനെ."സർദാർ പട്ടേലും വി.പി. മേനോനും തമ്മിലുള്ള ബന്ധത്തിന് തുല്യമായ ഒന്നായിരുന്നു അത്. രാഷ്ടീയ നേതൃത്വത്തിന്റെ ഉറച്ച പിന്തുണ ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാം എന്ന് കുര്യൻ തെളിയിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനതിന്റെ തലേന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ, പദ്ധതിക്കനുകൂലമായ ജനകീയപിന്തുണ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച ഞാനടക്കമുള്ള നാല് പത്രലേഖകരെ (പി.എ കുര്യാക്കോസ്, മാർക്കോസ് എബ്രഹാം - മലയാള മനോരമ, കെ.കെ. മധുസൂദനൻ - മാതൃഭൂമി) പേരെടുത്ത് പറഞ്ഞ് അദ്ദേഹം അഭിനന്ദിച്ചു".
അദ്ദേഹത്തിന്റെ സഹോദരനായ ജോസഫ് തോമസായിരുന്നു അന്നത്തെ ജി.സി. ഡി.എ ചെയർമാൻ. ജവഹർലാൽ നെഹ്രു സ്റ്റേഡിയം സമയപരിധിക്കു മുൻപുതന്നെ നിർമ്മിച്ചതിനുള്ള ആദരം എന്ന നിലയിൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി കെ. കരുണാകരൻ വികാരനിർഭരനായി, സ്വന്തം മോതിരം ഊരി അദ്ദേഹത്തിന് നൽകി.
എൽ.ടി.ടി.ഇയെ ഉൻമൂലനം ചെയ്ത ശേഷം ശ്രീലങ്കയിൽ നടത്തിവന്ന സാമ്പത്തിക പുനർനിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ , ആഭ്യന്തരയുദ്ധകാലത്തിന്റെ അവശിഷ്ടമായി കൊളംബോയിലെ ബുള്ളറ്റിനുകൾ പതിച്ച ചുവരുകൾ ഡ്രൈവർ കാണിച്ചുതന്നു. വി.പ്രഭാകരനെ പിടികൂടി മിലിറ്ററി കൺടോൺമെന്റ് ഹൗസിൽ പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ചിലർ പറഞ്ഞത്.
'റബ്ബർ ഏഷ്യ' യുടെ പത്രാധിപരായിരിക്കേ ഒട്ടേറെ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചു. മൂന്ന് തവണ ചൈനയിൽ പോയി."അതോടെ അവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി. രാഷ്ട്രീയ തലത്തിലുള്ള ശത്രുതയ്ക്കപ്പുറം ചൈനക്കാർക്ക് നമ്മളോട് വളരെ നല്ല സൗഹൃദമാണ്. ജോലിയിൽ ശ്രദ്ധ പുലർത്തുന്നവരാണ് അവർ. ഒരു ടയർ ഫാക്ടറി സന്ദർശിച്ചു. ആരും കണ്ണെടുത്ത് നോക്കിയില്ല.
" ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുണ്ടായിരുന്നെങ്കിൽ ചൈന ഇതിനോടകം ലോക മേധാവിത്വം നേടുമായിരുന്നു."
2007ലാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിട്ട് എം.എസ്.എൻ. ഇന്ത്യ എന്ന ന്യൂസ് പോർട്ടലിൽ ചേർന്നത്. ഡിജിറ്റൽ മാദ്ധ്യമരംഗത്തേയ്ക്കുള്ള ചുവടുമാറ്റമായിരുന്നു ,അത്." പുതു തലമുറയ്കൊപ്പം ഇരുന്ന് എല്ലാം പഠിച്ചു. അസിസ്റ്റന്റ് എഡിറ്ററായിരിക്കെയാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിടുന്നത്. ഡസ്കിൽ കാര്യമായ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. ജൂനിയർ സഹപ്രവർത്തകരാണ് പേജ് മേക്കപ്പും മറ്റും പഠിപ്പിച്ചത്".
27/11 തീവ്രവാദി ആക്രമണത്തിന്റെ വാർത്ത രാത്രിയിൽ എത്തിയപ്പോൾ തന്നെ തിരുവനന്തപുരത്തെ സഹപ്രവർത്തകൻ അനിൽകുമാറുമായി ചേർന്ന് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി പോസ്റ്റ് ചെയ്തു.
2020 ൽ റിട്ടയർ ചെയ്തുവെങ്കിലും ഫ്രീലാൻസ് ചെയ്യുന്നുണ്ട്.
വിവിധ യാത്രകളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിട്ട നോട്ടുകളുടെ സമാഹാരമാണ് 'One- Day Wonder' എന്ന പുസ്തകം. പത്രപ്രവർത്തന രംഗത്തെ അപചയത്തെക്കുറിച്ചുള്ള പുസ്തകമാണ് Generation Gap in Journalism.
പത്രപ്രവർത്തനം പണ്ട് മിഷനായിരുന്നു. മഹാത്മാ ഗാന്ധിയെയും രാജാജിയെയും പോലുള്ളവർ പോലും രാജ്യ സേവനത്തിനായി പത്രപ്രവർത്തന മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പൊതുജനതാല്പര്യത്തിന് പകരം ഇന്ന് ബിസിനസ് താല്പര്യങ്ങൾക്കാണ് പ്രാധാന്യം. ഫ്രാങ്ക് മൊറൈസ്, പോത്തൻ ജോസഫ്, എം. ചലപതിറാവു, ബി.ജി വർഗ്ഗീസ്, ദുർഗ്ഗാദാസ്, ശ്യാംലാൽ, ടി.ജെ.എസ് ജോർജ്ജ് തുടങ്ങിയ എഴുത്തുകാരായ പത്രാധിപൻ മാർ (writing editors) നമുക്കുണ്ടായിരുന്നു. അവരുടെ മുഖപ്രസംഗങ്ങൾക്കും കോളങ്ങൾക്കും വേണ്ടി വായനക്കാർ കാത്തിരുന്നു.
" ഇന്നുള്ളത് അധികവും editing editors. കോർപ്പറേറ്റുകൾക്കായുള്ളു ലെയ്സൺ വർക്കുകളാണ് മുഖ്യമായും അവർ ചെയ്യുന്നത്".പുതുതലമുറ പത്രങ്ങൾ വായിക്കുന്നതേയില്ല. താൻ ആറു വർഷമായി പത്രം വായിക്കുന്നില്ലന്നാണ് ഒരു ഐ. എ. എസ് ടോപ്പർ പറഞ്ഞത്. അറിഞ്ഞ വാർത്തകൾക്കപ്പുറത്തേയ്ക്കാണ് (beyond news) ഇപ്പോൾ മാദ്ധ്യങ്ങൾ സഞ്ചരിക്കേണ്ടത്. അതിന് അന്വേഷണാത്മക റിപ്പോർട്ടുകളും അപഗ്രഥനങ്ങളും വേണം."പക്ഷേ, സെൻസേഷണൽ വാർത്തകളല്ലാതെ ഫലപ്രദമായ ഫോളോ-അപ്പ് റിപ്പോർട്ടുകളൊന്നും ഉണ്ടാകുന്നില്ല".
60000 കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണബാങ്കുകളിൽ എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിച്ച ഒരു റിപ്പോർട്ടും വന്നിട്ടില്ല. 2018 ലെ പ്രളയം ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതിനാലുണ്ടായ മനുഷ്യനിർമ്മിതമായ ദുരന്തമായിരുന്നു. അതെക്കുറിച്ച് ഇതുവരെ മാദ്ധ്യങ്ങൾ ഒരു അന്വേഷണവും നടത്തിയിട്ടില്ല.കൊറോണ സൃഷ്ടിച്ച ദുരന്തത്തിന്റെ കെടുതികളുടെ പത്ത് ശതമാനം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പി. വേണുഗോപാൽ പറഞ്ഞു.
ഇ.എം.എസ്, സി. അച്യുതമേനോൻ, കെ.കരുണാകരൻ എന്നിവരെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ കേരളത്തിൽ പിൽക്കാലത്ത് ഉണ്ടായിട്ടില്ല. " ഇന്ന് , കേരളത്തിൽ ഒരു കാലത്തും കണ്ടിട്ടില്ലാത്തത്രയും വ്യാപകമായ അഴിമതിയാണ്. എല്ലാ പദ്ധതികളുടേയും നല്ലൊരു ശതമാനം കമ്മീഷനായി അപഹരിക്കപ്പെടുന്നു".
ജുഡീഷ്യറി പോലും ഫലപ്രദമായി ഇടപ്പെടുന്നില്ല.മുൻപ് ജനങ്ങളും ഭരണാധികാരികളും മാദ്ധ്യമങ്ങളെ ഗൗരവതരമായി കണ്ടിരുന്നു."പൊതുജനാഭിപ്രായ രൂപവല്ക്കരണത്തെ സ്വാധീനിച്ചിരുന്ന ഒപ്പീനിയൻ ലീഡേഴ്സായിരുന്നു അവർ. സർക്കാരിന്റെ നയരൂപീകരണത്തിൽ പോലും മാദ്ധ്യമപ്രവർത്തകരുടെ അഭിപ്രായം തേടിയിരുന്നു. ഓരോ പത്രത്തിന്റേയും മുഖമായി ഓരോ ജില്ലയിലും ഓരോരുത്തരുണ്ടായിരുന്നു. ജനാഭിപ്രായമറിയാൻ രാഷ്ട്രീയ നേതാക്കൾ അവരെ വിളിക്കുമായിരുന്നു. ഇന്ന് മാദ്ധ്യമങ്ങളെ ആരും സീരിയസായി കണക്കാക്കുന്നില്ല. അതിനാലാണ് ടെലിവിഷൻ റിപ്പോർട്ടർമാരെ കോലുപിടുത്തക്കാർ എന്ന് ചിലർ വിളിച്ച് ആക്ഷേപിക്കുന്നത്. പത്രാധിപൻമാർക്ക് ഇന്ന് മുഖമില്ല. പലരും മാനേജ്മെന്റിന്റെ ഏറാൻ മൂളികളായി പ്രവർത്തിക്കുന്നവരാണ്. സർക്കാരിന്റെ പീഡനങ്ങളെയോ പ്രലോഭനങ്ങളെയോ ചെറുത്തുനിൽക്കാൻ രാം നാഥ് ഗോയങ്കയെപ്പോലെ ചങ്കൂറ്റമുള്ള പത്ര ഉടമകളോ പത്രാധിപന്മാരോ ഇന്നില്ല", പി. വേണുഗോപാൽ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ദ ഇന്ത്യൻ എക്സ്പ്രസ് വായിച്ചാണ് പത്രപ്രവർത്തനത്തിൽ താല്പര്യമുദിച്ചതെന്ന് ഹരിഹരനന്ദനൻ പറഞ്ഞു. ബി.എസ്. സി ഫിസിക്സ് കഴിഞ്ഞ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം ഡിപ്ലോമയ്ക്ക് ചേർന്നു. അത് ഈവനിങ്ങ് കോഴ്സാണന്നറിഞ്ഞതോടെ താല്പര്യം കുറഞ്ഞു. അങ്ങനെ, കാലിക്കട്ട് സർവ്വകലാശാലയിൽ ബി.ജെ കോഴ്സ് പഠിച്ചു.. ടി. രാമവർമ്മൻ, എ.എം. പ്രീതി തുടങ്ങിയർ സഹപാഠികൾ. ഇന്റേൺഷിപ്പ് ചെയ്തത് കൊച്ചിയിലെ ദ ഇന്ത്യൻ എക്സ് പ്രസിലായിരുന്നു.
ഇനി എന്ത് എന്ന സന്ദേഹമുണ്ടായപ്പോൾ,എം.എ ഇംഗ്ലീഷിന് ചേർന്നു.അതു കഴിഞ്ഞ് മുംബൈയിലെത്തി. അളിയൻ അവിടെ ഐ.ഐ.ടിയിൽ ജോലി ചെയ്തിരുന്നു.
1984 - ൽ ആർ. കരഞ്ചിയയുടെ The Daily എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിൽ സബ് എഡിറ്റർ-കം- റിപ്പോർട്ടറായി ചേർന്നു. രണ്ടര വർഷം അവിടെ പ്രവർത്തിച്ചു.
എ.ടി.പി സാരഥിയായിരുന്നു , സ്പോർട്ട്സ് എഡിറ്റർ.
"അദ്ദേഹത്തെ കണ്ടതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. എല്ലാവർക്കും പേടിയായിരുന്നുവെങ്കിലും അദ്ദേഹം നൽകിയത് നല്ല അച്ചടക്കത്തോടെയുള്ള ട്രെയ്നിങ്ങ് .എന്റെ ബയോഡേറ്റയിൽ ചെസ് കളിക്കാരൻ എന്ന് എഴുതിയിരുന്നത് അദ്ദേഹം കണ്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ , ഒരു അന്താരാഷ്ട്ര ചെസ് മത്സരം കവർ ചെയ്യാൻ അദ്ദേഹം എന്നെ അയച്ചു".
സ്പോർട്ട്സ് പേജിൽ അന്ന് ചെസ്കളിയുടെ വാർത്തകൾ കൊടുത്തിരുന്നില്ല." സാങ്കേതികൾ നിറഞ്ഞ ചെസ് കവർ ചെയ്യപ്പെടേണ്ട കളിയാണന്ന് തോന്നിയിരുന്നില്ല".അന്ന് ചില പത്രങ്ങളുടെ സാംസ്കാരിക പേജിൽ ചെസ് കളിക്കാർ തന്നെ എഴുതുന്ന ചില ആസ്വാദനങ്ങൾ മാത്രമാണ് വന്നിരുന്നത്."ചെസ് മത്സരത്തിനെക്കുറിച്ച് പ്രൊഫഷണൽ രീതിയിൽ എഴുതാൻ പേടിയുണ്ടായിരുന്നു. ആനന്ദ്, ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായ നാഷണൽ ടൂർണമെന്റ് റിപ്പോർട്ട് ചെയ്ത് ചെസ് കവറേജിന് തുടക്കമിട്ടു''.
1987ൽ ദ ഇന്ത്യൻ എക്സ്പ്രസിന്റെ കൊച്ചി സ്പോർട്ട്സ് ഡെസ്കിൽ ചേർന്നു. അശോക് കുമാർ വിട്ടുപോയ ഒഴിവിലായിരുന്നു നിയമനം. റിപ്പോർട്ടിങ് രംഗത്ത് ഒട്ടേറെ അനുഭവങ്ങളുണ്ട്.
പ്രകാശ് പദുകോൺ ഡെൻമാർക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരു എക്സിബിഷൻ മാച്ചിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തി. അദ്ദേഹത്തെ കണ്ടു. ഗുണനിലവാരമില്ലാത്ത അശോക എന്ന ഷട്ടിൽ എല്ലാവരും വാങ്ങണമെന്ന് അന്നത്തെ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി നിർദേശിച്ചിരുന്നു. അതിന്റെ പിന്നിൽ കോഴപ്പണം ഉണ്ടെന്നും ആരോപണങ്ങഇയർന്നു." ഈ ഷട്ടിൽ മാറ്റിയില്ലെങ്കിൽ ഞാനിനി ഇന്ത്യയിൽ കളിക്കില്ല". അത് എക്സ്ക്ലൂസീവ് വാർത്തയായതോടെ സർക്കാർ സെക്രട്ടറിയെ മാറ്റി. പദുകോണിനെ എക്സിക്യൂട്ടീവ് പ്രസിഡന്റുമാക്കി.
പക്ഷേ, പിന്നീടൊരവസരത്തിൽ കണ്ടപ്പോൾ അദ്ദേഹം നിരാശനായിരുന്നു." എനിക്കൊരു സെക്രട്ടറിയെ വയ്ക്കാൻ പോലുമുള്ള അവകാശമില്ല. ഞാൻ രാജി വയ്ക്കുകയാണ്".
1990ൽ പൂജ ക്രിക്കറ്റ് ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ പരിചയപ്പെട്ട കേരള കൗമുദി ലേഖകൻ ആർ. ഉപേന്ദ്ര വർമ്മ മുന്നോട്ടുവച്ച ഒരു നിർദ്ദേശം ഏറെ സഹായകരമായി. ചെസ് ഒളിമ്പ്യാഡ് മത്സരങ്ങൾ പത്രത്തെക്കൊണ്ട് സ്പോൺസർ ചെയ്യിക്കുക. അന്നത്തെ സ്പോർട്ട്സ് എഡിറ്റർ രാമു ശർമ്മയുമായി ചർച്ച ചെയ്ത്, സ്പോൺസർഷിപ്പോടെ ഒളിമ്പ്യാഡ് കവർ ചെയ്തു. പിന്നീട് വന്ന സ്പോർട്ട്സ് എഡിറ്റർ സുരേഷ് മേനോനും ചീഫ് എഡിറ്റർ പ്രഭു ചാവ് ലയും വലിയ പ്രോത്സാഹനമാണ് നൽകിയത്.
ചെസ് നൊട്ടേഷന് ഭാഷയില്ല. പക്ഷേ, ചലനങ്ങൾ നൊട്ടേഷനിൽ മാത്രം ഒരുങ്ങി നിൽക്കുകയുമില്ല.സാധാരണക്കാർക്ക് ഇത് എങ്ങനെയാണ് വിശദീകരിച്ചു കൊടുക്കുക എന്നതായിരുന്നു ചെസ് റിപ്പോർട്ടിങ്ങിലെ വെല്ലുവിളി.ആദ്യമൊക്കെ സാങ്കേതിക കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് എഴുതിയിരുന്നത്. അന്ന് വാർത്തകൾ ടെലിഗ്രാമായി അയയ്ക്കുമ്പോൾ തെറ്റുകളും പറ്റിയിരുന്നു. യുദ്ധ പ്രതീതി സൃഷ്ടിക്കുന്ന ഭാഷയിലൂടെ, കവിതയിലെ വരികൾ വ്യാഖ്യാനിക്കുന്നതുപോലെ
(annotation) എഴുതി. ഒപ്പം,പിന്നാമ്പുറക്കഥകളും.
1995 ൽ ന്യൂയോർക്കിൽ സെപ്തം. 10 മുതൽ ഒക്ടോബർ 16 വരെ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരം റിപ്പോർട്ട് ചെയ്തതാണ് മറക്കാനാവാത്ത മറ്റൊരു അനുഭവം. വേൾഡ് ട്രേഡ് സെന്ററിന്റെ 107ആം നിലയിലായിരുന്നു മത്സരം -നിലവിലെ ചാമ്പ്യൻ ഗാരി കാസ്പറോവും വിശ്വനാഥൻ ആനന്ദും തമ്മിൽ. ഇരുപത് ഗെയിം മാച്ചുകൾ . പതിനെട്ടാമത്തെ ഗെയിമിൽ കാസ്പറോവ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടു."നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു, മത്സരം. ചവുട്ടിയും ക്ലോക്ക് വലിച്ചറിഞ്ഞും കാസ്പറോവ് ആനന്ദിനെ പീഡിപ്പിച്ചു. അങ്ങനെ ധാരാളം പിന്നാമ്പുറക്കഥകളുണ്ട്".
1950 ന് ശേഷം ഇന്ത്യയിലെ ആദ്യ ചെസ് മാസ്റ്ററും ഒൻപതു തവണ ദേശീയ ചാമ്പ്യനുമായിരുന്ന മാന്വൽ ആരോൺ അന്ന് ദ ഹിന്ദു വിൽ സ്പോർട്ട്സ് കോളമിസ്റ്റായിരുന്നു. ആൾ ഇന്ത്യ ചെസ് ഫെഡറേഷന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം അറിയാതെ അന്നത്തെ ട്രഷറർ കാര്യങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ട് എഴുതി. തുടർന്ന് മന്ത്രാലയം നടത്തിയ അന്വേഷണത്തിനൊടുവിൽ 1989ൽ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ചെസ്സിന് പ്രവർത്തനവിലക്ക് ഏർപ്പെത്തുകയും ചെയ്തു.
2000 മുതൽ 2008 വരെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സ്പോർട്ട്സ് എഡിറ്ററായിരുന്നു.
2008 ൽ ദ ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ എഡിഷനിൽ സ്പോർട്സ് എഡിറ്ററായി ചേർന്നു.
"പക്ഷേ, ദ ഇന്ത്യൻ എക്സ്പ്രസിൽ ഉണ്ടായിരുന്ന സ്വാതന്ത്ര്യം മറ്റെവിടെയും കിട്ടിയിട്ടില്ല. അവിടുത്തെ ജോലി വെറും ക്ലറിക്കൽ പണിയായി മാറിത്തുടങ്ങിയതോടെയാണ് വിട്ടത്".
വിശ്വനാഥൻ ആനന്ദ് രണ്ടാമതും ലോക ചെസ് ചാമ്പ്യനായപ്പോൾ അദ്ദേഹത്തെ അഭിനനിക്കാൻ വിളിച്ചു. പത്രസമ്മേളനത്തിന് പോകാനൊരുങ്ങുകയായിരുന്ന ആനന്ദ് അഞ്ചു മിനിറ്റോളം സംസാരിച്ചു. അത് അടുത്ത ദിവസം ഒന്നാം പേജ് സ്റ്റോറിയായി."ടൂർണമെന്റ് കവർ ചെയ്യാൻ അയച്ചിരുന്നവർക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇങ്ങനെയുള്ള വാർത്തകൾ പലപ്പോഴും വിനയായി മാറാറുണ്ട്".
ഇപ്പോൾ ചെസും ക്രിക്കറ്റുമുൾപ്പെടെയുള്ള സർവതും ഫീൽഡിൽ പോകാതെ, ഡെസ്കിലിരുന്ന് റിപ്പോർട്ട് ചെയ്യാം. സാങ്കേതിക സംവിധാനങ്ങൾ വളർന്നതോടെ ഓൺ സ്പോട്ട് റിപ്പാർട്ടിങ്ങ് നിന്നു പോകുകയാണ്. ലൈവ് സ്ട്രീമിങ്ങ് കണ്ട് റിപ്പോർട്ടെഴുതുകയാണ് എളുപ്പം - ഡെസ്ക് ടോപ്പ് ജേർണ്ണലിസത്തിന്റെ കാലമാണത്.
എം.ആർ.എഫ് മോട്ടോർ റാലി കവർ ചെയ്യാൻ പോയിട്ടുണ്ട്. അതൊക്കെ സംഘാടകരുടെ ചെലവിലുള്ള ആഘോഷങ്ങളാണ് - ജങ്കറ്റ് (junket).
പഴയ രീതിയിലുള്ള ഡയറക്ട് റിപ്പോർട്ടിങ്ങിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. കളിയുടെ വഴിത്തിരിവായ ഒരു നിമിഷം, മൂഹൂർത്തം, എടുത്ത് അതിനെ വിശദീകരിക്കുകയാണ് ചെയ്യേണ്ടത്. റിപ്പോർട്ടിങ്ങിൽ മുന്നോട്ടേയ്ക്കാണ് നോക്കേണ്ടത്.
"പ്രജ്ഞാനന്ദയുടെ കളികൾ എട്ടുവയസ് മുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമുക്കിപ്പോൾ മൂന്ന് - നാല് ആനന്ദുമാരുണ്ടാകും. പക്ഷേ,ഒരു മീഡിയയും അവരെ കവർ ചെയ്യുന്നില്ല".
പത്രങ്ങളിലെ സ്പോർട്സ് കവറേജ് ഗണ്യമായി കുറഞ്ഞുവരുകയാണന്ന് ഹരിഹര നന്ദനൻ പറഞ്ഞു. ദ ടൈംസ് ഓഫ് ഇന്ത്യയിൽ പലപ്പോഴും സ്പോർട്ട്സ് ഒരു പേജായി ചുരുങ്ങി. മുൻപ് ഏഷ്യൻ ഗെയിംസിന്റെ വാർത്തകൾ മിക്ക പത്രങ്ങളിലും പല പേജുകളിൽ വളരെ വിശദമായി നൽകിയിരുന്നു.
ഡെയ്ലി തന്തി നെക്സ്റ്റ് സ്പോർട്ട്സ് എഡിറ്ററായി 2020ലാണ് വിരമിച്ചത്. മിന്റ്, മാതൃഭൂമി സ്പോർട്ട് മാസിക തുടങ്ങിയവയിൽ എഴുതുന്നുണ്ട്."മലയാളം പ്രസിദ്ധീകരണങ്ങളിലും പണ്ട് മുതൽ എഴുതിയിരുന്നു. മാതൃഭാഷയിൽ ഒരു സ്വാതന്ത്ര്യമുണ്ട്. വി.കെ.എൻ എഴുതുന്നതുപോലെ സറ്റയറിക്കലായി എഴുതാൻ മലയാളമാണ് ഉചിതം".
പത്രങ്ങൾ മാത്രമല്ല ടെലിവിഷനും കാലഹരണപ്പെട്ടതായി ഹരിഹരനന്ദനൻ പറഞ്ഞു.
"ഒന്നര വർഷമായി ഞാൻ ഒരു പത്രവും വായിക്കാറില്ല".
ചർച്ചയിൽ സുരേഷ് നെല്ലിക്കോട്, കെ.പി മുഹമ്മദ് ഷെറീഫ് കാപ്പ് എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം 'മീഡിയ വേവ്സ് ' ചാനലിലുണ്ട്.https://youtu.be/lo_NcmKGdKs?si=sn3i58M505a3cyni
Labels:
ആദിത്യ സിൻഹ,
എസ് .കെ അനന്തരാമൻ,
രാംനാഥ് ഗോയങ്ക,
സി.അച്യുതമേനോൻ
ചരിത്രസാക്ഷികൾ-40:പി.കെ ശ്രീനിവാസൻ,എം.ഹരികുമാർ
'ചരിത്രസാക്ഷികൾ' ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ നാല്പതാം ഭാഗത്തിൽ (2023 സെപ്റ്റംബർ 30) അതിഥികളായി എത്തിയത് ഇന്ത്യ ടുഡേ മലയാളം മുൻ അസോസിയേറ്റ് എഡിറ്ററും വിവർത്തകനും കഥാകൃത്തുമായ പി.കെ ശ്രീനിവാസനും മാതൃഭൂമിയുടെ മുൻ സ്പെഷ്യൽ കറസ്പോണ്ടന്റും ന്യൂസ് എഡിറ്ററുമായ എം.ഹരികുമാറുമാണ്.
തിരുവനന്തപുരം പാലോട് സ്വദേശിയായ പി കെ ശ്രീനിവാസന്റെ മാദ്ധ്യമജീവിതം ആരംഭിക്കുന്നത് പ്രമുക്തി എന്ന ലിറ്റിൽ മാഗസിനിലൂടെയാണ്."വായനയോടുള്ള കമ്പമായിരുന്നു അതിന്റെ പ്രചോദനം". പി.ജി കഴിഞ്ഞശേഷം തിരുവനന്തപുരത്ത് പാരലൽ കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോൾ തുടങ്ങിയ ആ ലിറ്റിൽ മാഗസിൻ എട്ടാം ലക്കത്തോടെ അവസാനിച്ചു.അക്കാലത്ത് എസ്.സുധീഷിന്റെ 'ഏകലവ്യന്റെ കൈവിരൽ ', പി.എ ദിവാകരന്റെ 'അച്ചുവിന്റെ രാജകുമാരി' എന്നീ പുസ്തകങ്ങൾ പ്രമുക്തി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മരത്തണലിൽ വച്ചായിരുന്നു പ്രകാശനം .
പ്രമുക്തി നിലച്ച ശേഷം ജോലിക്കായി തുടങ്ങിയ അന്വേഷണം എത്തിച്ചത് മലയാളനാട് വാരികയിൽ. ഇ.വി ശ്രീധരൻ മുഖേന പ്രൊഫ.എം.കൃഷ്ണൻ നായർ എഴുതി നൽകിയ പരിചയപ്പെടുത്തൽ കത്തുമായി കൊല്ലത്തെത്തി എസ്.കെ നായരെ കണ്ടു." അദ്ദേഹം ചൂടായി. അവർ അപേക്ഷ ക്ഷണിച്ചിട്ട് രണ്ടു മാസമായിരുന്നു .അടുത്ത ദിവസമായിരുന്നു ടെസ്റ്റും ഇന്റർവ്യൂവും. "മലയാറ്റൂരും കാക്കനാടനുമൊക്കയായിരുന്നു അഭിമുഖം നടന്നിയത്. എനിക്ക് ഒന്നാം റാങ്ക്. ടി.പി കിഷോറിന് രണ്ടാം റാങ്ക്. അങ്ങനെ , 1980 ൽ അവിടെ സബ് എഡിറ്ററായി".
1983 ൽ കേരള കൗമുദിയിൽ ചേർന്നു. അന്ന് കലാകൗമുദിയും കേരള കൗമുദിയും വഴിപിരിഞ്ഞിരുന്നില്ല. ചെന്നൈയ്ക്ക് പോകാൻ തയ്യാറാണോ എന്ന് ചീഫ് എഡിറ്റർ എം.എസ് മണി ചോദിച്ചു. അങ്ങനെ അവിടെ സ്പെഷ്യൽ കറസ്പോണ്ടന്റായി. അതോടെ ചെന്നൈയിൽ സ്ഥിരതാമസമാക്കി. ശ്രീലങ്കൻ പ്രശ്നം തുടങ്ങുന്ന സമയം. തമിഴ് നാട് രാഷ്രീയത്തിൽ വൻമാറ്റങ്ങളുടെ കാലം. ജമിനി സ്റ്റുഡിയോ മുതൽ മൂന്ന് കിലോ മീറ്റർ വ്യാപിച്ചു കിടക്കുന്ന കോടമ്പാക്കം സിനിമയുടെ സാമ്രാജ്യമായിരുന്നു. എല്ലാം അടുത്തറിഞ്ഞു. ഫിലിം മാഗസിൻ അടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടിയും എഴുതി. കലാ കൗമുദിയും കേരള കൗമുദിയും രണ്ടായപ്പോൾ കലാകൗമുദിയുടെ കറസ്പോണ്ടന്റായി. എസ്.സുന്ദർ ദാസിനെയായിരുന്നു പകരം കേരള കൗമുദിയിൽ നിയമിച്ചത്.
1989-ൽ ഇന്ത്യ ടുഡേ മലയാളം പതിപ്പ് ആരംഭിച്ചപ്പോൾ അതിൽ കോപ്പി എഡിറ്ററായി ചേർന്നു.പി.എസ്. ജോസഫും ഒപ്പമുണ്ടായിരുന്നു. അന്ന് ഇന്ത്യ ടുഡേയുടെ എഡിറ്റർ പ്രഭു ചാവ്ളയായിരുന്നു. ധിഷണാശാലിയായ പത്രാധിപരായിരുന്നു, അദ്ദേഹം. ഭാഷ അറിയില്ലെങ്കിലും തയ്യാറാക്കി അയയ്ക്കുന്ന ഓരോ പേജും സൂക്ഷ്മമായി അദ്ദേഹം പരിശോധിക്കും. ചില്ലക്ഷരങ്ങൾ, വരികൾക്കവസാനം വാക്കുകൾ മുറിക്കുന്നത് തുടങ്ങിയവയിൽ വരെ ശ്രദ്ധ പുലർത്തിയിരുന്ന പത്രാധിപർ."അദ്ദേഹം ഞങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി". തെലുങ്ക്, തമിഴ് പതിപ്പുകളും ഒരേ ഓഫീസിലായിരുന്നു.
1990 ജനവരി 7 ന് വി.പി.സിങ്ങിന്റെ മുഖചിത്രവുമായി ദ്വൈവാരികയായാണ് മലയാളം പതിപ്പ് തുടങ്ങിയത്.' പ്രതീക്ഷ നിറഞ്ഞ തുടക്കം' എന്നായിരുന്നു കവർ സ്റ്റോറിയുടെ തലക്കെട്ട്."ദേശീയ രാഷ്ട്രീയത്തോടൊപ്പം കേരളത്തിന്റെ സാഹിത്യം,സംസ്കാരം, സിനിമ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ആകർഷകമായ രൂപകല്പനയിൽ ,നല്ല പേപ്പറിൽ മികച്ച നിലവാരത്തിൽ അച്ചടിച്ച തികച്ചും വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണമായിരുന്നു അത്. ഒരു ഘട്ടത്തിൽ അതിന്റെ പ്രചാരം രണ്ടു ലക്ഷത്തോളമുണ്ടായിരുന്നു".രണ്ടര വർഷം കഴിഞ്ഞ് അത് വാരികയായി.
എഴുത്തുകാർക്കു മാത്രല്ല, രേഖാചിത്രകാരർക്കും ഉയർന്ന പ്രതിഫലം നൽകി.ആർക്കു കൊടുക്കുന്നതിനെക്കാളും ഒരു രൂപ കൂടുതൽ തനിക്ക് നൽകണമെന്ന് ടി.പത്മനാഭൻ പറയുമായിരുന്നു. പ്രമുഖരുടെയെല്ലാം രചനകൾ വന്നു. എം.ടി. വാസുദേവൻ നായർ നാല് കഥകൾ തന്നു.അവയ്ക്ക് തികച്ചും പുതുമയാർന്ന ഇല്ലസ്ട്രേഷനുകളാണ് നൽകിയത്. ഒട്ടേറെ പരീക്ഷണങ്ങളും നടത്തി. അജയകുമാർ,ഡഗ്ലസ് തുടങ്ങിയ ചിത്രകാരൻമാർ മുതൽ അച്യുതൻ കൂടല്ലൂരും ശില്പിയായ പാരീസ് വിശ്വനാഥനും വരെ രേഖാചിത്രങ്ങൾ വരച്ചു. ഒരു ഓണപ്പതിപ്പിൽ കെ. അയ്യപ്പപണിക്കരുടെ ദീർഘമായ കവിതയ്ക്ക് പാരീസ് വിശ്വനാഥനെ കൊണ്ട് നിർബന്ധിപ്പിച്ചാണ് ഇലസ്ട്രേഷൻ വരപ്പിച്ചത്.'എന്തു തോന്നുവോ, അത് വരയ്ക്കുക ' എന്നായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. ഇന്ത്യ ടുഡേയിലെ ചിത്രങ്ങൾ കണ്ട് ഒരു പ്രമുഖ പ്രസിദ്ധീകരണം അച്യുതൻ കൂടല്ലൂരിനെക്കൊണ്ട് വരപ്പിച്ചു.ഒരു കവിതയ്ക്ക് ശില്പങ്ങളുടെ ഫോട്ടോയായിരുന്നു ,രേഖാചിത്രങ്ങൾക്കു പകരം കൊടുത്തത്.
ഒരേയൊരു നോവൽ മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ -സാറാ ജോസഫിന്റെ 'ആലാഹയുടെ പെൺമക്കൾ'. തുടർ നോവലുകൾ ഇന്ത്യ ടുഡേ നൽകിയിരുന്നില്ല. അവ വായിക്കപ്പെടുമോ എന്ന് സംശയുണ്ടായിരുന്നു.പത്രാധിപരുമായി ചർച്ച ചെയ്ത്, 13 ലക്കങ്ങളിലായി നോവൽ പ്രസിദ്ധീകരിച്ചു.
"എസ്. സുന്ദർദാസായിരുന്നു അതിന് ഈ പേര് നൽകിയത്. നോവലിസ്റ്റ് മറ്റൊരു പേരായിരുന്നു ഇട്ടിരുന്നത് ".
ഇന്ത്യ ടുഡേ മലയാളം ഇറക്കിയ പ്രത്യേക പതിപ്പുകൾ ഏറെ ശ്രദ്ധേയമായി."അടുത്തിടെ കണ്ട ഒരു വായനക്കാരൻ പറഞ്ഞു: ഇപ്പോഴും നിധി പോലെ ഞാനവ സൂക്ഷിച്ചു വച്ചിരിക്കുന്നു".
2012 ൽ അസോസിയേറ്റ് എഡിറ്റർ പദവിയിലിരിക്കേയാണ് ഇന്ത്യ ടുഡേ വിട്ടത്. പിന്നീട് വിവർത്തനത്തിലേക്കും എഴുത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.
2015 ഫെബ്രുവരി 25നാണ് മലയാളം പതിപ്പ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത്.
"ആദ്യം നിർത്തിയത് ഗുജറാത്തി പതിപ്പായിരുന്നു. രാഷ്ട്രീയ ചായ് വ് മാറിത്തുടങ്ങിയതോടെ സർക്കുലേഷൻ കുറഞ്ഞു. അരുൺ പൂരിയുടെ മക്കൾ നേതൃത്യം നൽകിയ മാനേജ്മെന്റിന് ടി.വി ചാനലുകളോടായി താല്പര്യം".
അശോക് മിത്രന്റെ 'തണ്ണീർ' നോവലാണ് ആദ്യം പരിഭാഷപ്പെടുത്തിയത്. ഇന്ദിരാ പാർത്ഥസാരഥിയുടെ മൂന്ന് നോവലുകൾ, പെരുമാൾ മുരുകന്റെ 'ചന്ദനസോപ്പ്' കഥാസമാഹാരം, കനിമൊഴിയുടെ കവിതകൾ , ലേഖനങ്ങൾ തുടങ്ങിയവയും മൊഴിമാറ്റം നടത്തി," ഞാനൊരു തമിഴ് പണ്ഡിതനല്ല. പക്ഷേ, ഭാഷ പഠിച്ചാണ് വിവർത്തനം ചെയ്തത്".
'കോടമ്പാക്കം ബ്ലാക്ക് ആന്റ് വൈറ്റ്' എന്ന ഓർമ്മക്കുറിപ്പുകൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ആദ്യം പരമ്പരമായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്.
"1983 മുതൽ കോടമ്പാക്കത്ത് ഞാൻ കണ്ട 47 സിനിമാക്കാരുടെ ദയനീയ ജീവിതമാണ് അതിൽ. അവസരങ്ങൾ തേടി അവിടെ എത്തിയവരിൽ ഭൂരിപക്ഷം പേരും മരിച്ചു വീന്നു. നാട്ടിലേക്ക് മടങ്ങിയ പഞ്ചാബി എന്ന നടൻ പാലയിലെ തെരുവിൽ മരിച്ചു കിടന്ന വാർത്ത പത്രത്തിൽ വായിച്ചാണറിഞ്ഞത് . സിനിമാരംഗത്തെ ഗ്ലാമറില്ലാത്ത ലോകത്തെക്കുറിച്ച്, ജാനമ്മ ഡേവിഡ് ഉൾപ്പെടെയുള്ള അൻപതോളം പേരുടെ ജീവിതചിത്രങ്ങളടങ്ങിയ 'സ്വപ്നങ്ങൾ വില്ക്കാനുണ്ട്' എന്ന പുസ്തകം അടുത്തു തന്നെ പുറത്തിറങ്ങുന്നുണ്ട്".
ഈ വർഷം ആദ്യം പ്രസിദ്ധീകൃതമായ 'രാത്രി മുതൽ രാത്രി വരെ' എന്ന രാഷ്ട്രീയ നോവൽ അടിയന്തിരാവസ്ഥക്കാലത്തെ കേന്ദീകരിച്ച് എഴുതിയതാണ്. കപിലൻ എന്ന ദളിതനായ പത്രപ്രവർത്തകന്റെ ദൃഷ്ടിയിലൂടെ ഇരുണ്ട ആ കാലഘട്ടത്തിലേക്കും അതിനെ പ്രതിരോധിച്ച കേരളത്തിലെ നക്സലൈറ്റ് നേതാക്കളുടെ പിൽക്കാല ജീവിതത്തിലേക്കും സഞ്ചരിക്കുകയാണ്." നക്സൽ പ്രസ്ഥാനത്തോട് മുൻപ് അനുഭാവം തോന്നിയിരുന്നു. കാര്യമായി പഠിക്കാതെയും ചിന്തിക്കാതെയും രംഗത്തിറങ്ങിയ ചില നേതാക്കൾ അതിനെ പരാജയത്തിലെത്തിച്ചു. മറ്റുള്ളവർക്ക് പറ്റിയ മണ്ടത്തരങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞ കെ.വേണുവിന് സ്വന്തം മണ്ടത്തരങ്ങൾ മനസിലായിട്ടില്ല.".
അടിയന്തിരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെട്ട പത്രപ്രവർത്തകൻ പി. രാജൻ അടക്കമുള്ള ഒട്ടേറെപ്പേരെ സന്ദർശിച്ച്, പഠനം നടത്തിയാണ് നോവൽ എഴുതിയത്.
ഇന്ത്യ ടുഡേയിൽ നിന്ന് വിട്ട ശേഷം സൈക്കോ മാസിക പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല."ചെലവൂർ വേണുവിന് പഴയതു പോലെ സജീവമാകാൻ കഴിയാത്തതാണ് കാരണം".
അച്ചടി മാദ്ധ്യമങ്ങൾക്ക് അടുത്ത 50 വർഷത്തേയ്ക്കെങ്കിലും നിലനില്പുണ്ടെന്ന് പി.കെ. ശ്രീനിവാസൻ പറഞ്ഞു. പക്ഷേ,പുതിയ തലമുറ ഓൺലൈനിലാണ് വാർത്തകൾ അറിയുന്നത്.
മാർ ഇവാനിയോസ് കോളേജിൽ ബിരുദത്തിന് ബോട്ടണിയാണ് പഠിച്ചതെങ്കിലും, അക്ഷരങ്ങളോടുള്ള സ്നേഹമാണ് കാര്യവട്ടം ക്യാമ്പസിലെ ആദ്യ എം.ജെ ബാച്ചിൽ ചേരാൻ പ്രേരണയായതെന്ന് എം.ഹരികുമാർ അനുസ്മരിച്ചു. പിന്നീട് മാതൃഭൂമിയിൽ സഹപ്രവർത്തകരായ ജേക്കബ് ജോർജ്, കെ.ജി മുരജീധരൻ തുടങ്ങിയവ രായിരുന്നു സഹപാഠികൾ."അന്ന് മാക്സ്‌വെൽ ഫെർണാണ്ടസ് മാത്രമേ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമ വിദഗ്ദ്ധർ ക്യാമ്പസിൽ വന്ന് താമസിച്ച്, ഞങ്ങൾക്ക് ക്ലാസ്സെടുത്തതിനാൽ വലിയ അക്കാദമിക്ക് എക്സ്പോഷർ കിട്ടി".
1981-ൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽ ചേരുമ്പോൾ , ആ ബാച്ചിൽ ഒപ്പമുണ്ടായിരുന്നത് ടി.എൻ ഗോപകുമാർ, കെ.ജി. ജ്യോതിർഘോഷ് , ടി. ശശിമോഹൻ തുടങ്ങിയവരായിരുന്നു.പത്രരൂപകല്പനയിലും ന്യൂസ് പ്ലാനിങ്ങിലും വിദഗ്ദ്ധനായ ടി. വേണുഗോപാലക്കുറുപ്പായിരുന്നു ന്യൂസ് എഡിറ്റർ.
"എൽ.കെ അദ്വാനി, ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളേയും സത്യജിത് റേ അടക്കമുള്ള ചലച്ചിത്ര - കലാരംഗങ്ങളിലെ മഹാരഥരേയും കാണാനും ചിലരുമായി സംസാരിക്കാനും അവർ പങ്കെടുത്ത പരിപാടികളെക്കുറിച്ച് എഴുതാനും അവസരങ്ങൾ കിട്ടി".
1982 ൽ ആദ്യമായി നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്യാൻ അയച്ചു. പിന്നീട് പല കാലഘട്ടങ്ങളിലായി രണ്ട് ദശാബ്ദത്തിലേറെക്കാലം റിപ്പാർട്ടുകൾ എഴുതി.
1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ, അത് മുഖ്യ വാർത്തയാക്കി ഇറങ്ങിയ കേരളത്തിലെ ഏക പത്രം മാതൃഭൂമിയായിരുന്നു. മറ്റു പത്രങ്ങളിലൊക്കെ വെസ്റ്റ് ഇൻഡീസ് ബാറ്റ് ചെയ്യുന്നതു വരെയുള്ള വാർത്തയേ ഉണ്ടായിരുന്നുള്ളൂ."രാത്രി ഒരു മണിക്ക് ഇറങ്ങേണ്ട എഡിഷൻ ന്യൂസ് എഡിറ്റർ വൈകിപ്പിച്ചു. കപിൽ ദേവ് കപ്പ് വാങ്ങുന്ന ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയിൽ നിന്നെടുത്ത് നൽകി. അന്ന് ഒന്നര രൂപയുണ്ടായിരുന്ന പത്രം പലയിടത്തും അഞ്ചു രൂപയ്ക്കായിരുന്നു വിറ്റു പോയത്".
തിരുവനന്തപുരത്തെ ഒരു മുസ്ലീം സ്ത്രീ, ജമായത്തെ നേതാക്കൾക്കെതിരെ കേസ് കൊടുത്ത് നടത്തിയ പോരാട്ടത്തിന്റെ വാർത്ത വലിയ ചർച്ചാവിഷയമാക്കിയതും ടി.വേണുഗോപാലക്കുറുപ്പിന്റെ ന്യൂസ് പ്ലാനിങ്ങിന്റെ മറ്റൊരു ഉദാഹരണമാണ്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന്റെ വാർത്തയുമായി അദ്ദേഹം രൂപകല്പന ചെയ്തിറക്കിയ പത്രത്തിന്റെ ഒന്നാം പേജ് റിവേഴ്സിലായിരുന്നു - കറുത്ത പശ്ചാത്തലത്തിൽ ഫോട്ടോയും അക്ഷരങ്ങളും .
റിപ്പോർട്ടിങ്ങ് രംഗത്ത് മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. ശ്രീലങ്കൻ പ്രശ്നം രൂക്ഷമായ സമയത്ത്, അവിടേയ്ക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഇന്ത്യ തീരുമാനിച്ചു. അത് റിപ്പോർട്ട് ചെയ്യാൻ പത്രാധിപർ എം.ഡി നാലപ്പാട് രാമേശ്വരത്തേയ്ക്കയച്ചു. 20 വള്ളങ്ങൾ നിറയെ സാധനങ്ങൾ. മുന്നിൽ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും അടങ്ങിയ കപ്പൽ .ഡൽഹിയിൽ നിന്ന് വി..കെ മാധവൻകുട്ടിയും കെ.ഗോപാലകൃഷ്ണനുമടക്കമുള്ളവരും എത്തിയിരുന്നു. ശ്രീലങ്കൻ നാവിക സേന അവരുടെ സമുദ്രാതിർത്തിയിൽ തടഞ്ഞുനിർത്തി. ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയെങ്കിലും അവർ സമ്മതിച്ചില്ല. വലിയ സംഘർഷത്തിലേക്ക് വളരാതെ ഇന്ത്യൻ സംഘം തിരിച്ചു രാമേശ്വരത്തെത്തി. അതെക്കുറിച്ച് 'ബംഗാൾ ഉൾക്കടലിൽ നാടകീയ രംഗങ്ങൾ' എന്ന റിപ്പോർട്ട് എഴുതി.
രാജീവ് ഗാന്ധിയെ വധിച്ച സംഘത്തിൽപ്പെട്ട ശിവരശന്റെ വഴികൾ തേടി തമിഴ് നാട്ടിലെ വേദാരണ്യം എന്ന മുക്കുവ ഗ്രാമത്തിലെത്തി എഴുതിയ റിപ്പോർട്ടാണ് മാദ്ധ്യമ ജീവിതത്തിലെ അവിസ്മരണീയമായ മറ്റൊരു അനുഭവം.
ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയം ദുരന്തത്തെ,ദുർമരണങ്ങൾ വേട്ടയാടിയ കെന്നഡി കുടുംബവുമായി താരതമ്യം ചെയ്ത് അന്ന് ഒരു ലേഖനം എഴുതി - വിളക്കിന് ചുവട്ടിലെ നിഴൽ പോലെ. ജോൺ എഫ് കെന്നഡിയുടെ അമ്മ റോസ് കെന്നഡിയെക്കുറിച്ച് പിന്നീട് പഠിച്ചു. അവരെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണിപ്പോൾ.
കേരളത്തിലേക്കു വരുന്ന തോവാള പൂക്കൾ തേടി നാഗർകോവിലിൽ പോയതാണ് മറ്റൊരു അനുഭവം. എം.ഡി നാലപ്പാടായിരുന്നു അങ്ങോട്ടയച്ചത്. അവിടുത്തെ ചന്തയിലും മറ്റുപോയി വിവരങ്ങൾ ശേഖരിച്ചാണ് കൗതുകകരമായ റിപ്പോർട്ട് എഴുതിയത്.
യാദൃച്ഛികമായി പരിചയപ്പെട്ട ഒരു റിട്ടയേഡ് എക്സൈസ് ഇൻസ്പക്ടറിൽ നിന്ന് വലിയൊരു വാർത്ത കിട്ടിയ കഥയും എം.ഹരികുമാർ വിവരിച്ചു. വിമോചന സമര പ്രക്ഷോഭകാലത്ത് ഫ്ലോറിയെന്ന ഗർഭിണി വെടിയേറ്റ് മരിച്ച സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു അത്. പൊലീസിനെ സഹായിക്കാനായി ഒപ്പം പോയ അയാളെ മത്സ്യത്താഴിലാളികൾ ചൂണ്ടയെറിഞ്ഞ് ആക്രമിച്ചു. അന്ന് നെഞ്ചിലേറ്റ പരുക്കിന്റെ പാട് അപ്പോഴുമുണ്ടായിരുന്നു. അയാളെ രക്ഷിക്കാൻ പൊലീസ് നടത്തിയ വെടിവയ്പിലായിരുന്നു ഫ്ലോറി മരിച്ചത്."പക്ഷേ,ആ വാർത്ത അഞ്ചാം പേജിലാണ് നൽകിയത്".
വാർത്തകളുടെ ഡിസ്പ്ലേ വളരെ പ്രധാനപ്പെട്ട കാര്യമാണ്. വാർത്തകൾ ഗംഭീരമായി അവതരിപ്പിക്കാൻ രൂപകല്പനയ്ക്ക് കഴിയും. ഡെസ്കിന്റെ പ്രാധാന്യം അവിടെയാണ്."എന്നാൽ റിപ്പോർട്ടിങ്ങിനാണ് പ്രാധാന്യം കൂടുതൽ.
"വാർത്തയ്ക്കുള്ളിൽ പോലും വാർത്ത കണ്ടെത്താൻ അവർക്ക് കഴിയും. ഡെസ്ക്കും ബ്യൂറോയും കൂടി ഏകോപിച്ച് പ്രർത്തിക്കുമ്പോഴേ ഉദാത്തമായ മാദ്ധ്യമ പ്രവർത്തനം നടക്കൂ".
മാദ്ധ്യമരംഗത്തുൾപ്പെടെ അക്ഷരപ്പിശകുള്ള ഒരു തലമുറ ഉണ്ടാകാൻ കാരണം ഡി.പി. ഇ.പി പാഠ്യപദ്ധതിയാണന്നും എം. ഹരികുമാർ പറഞ്ഞു.
ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പത്രങ്ങൾ ഓൺലൈൻ എഡിഷൻസിന് പ്രാധാന്യം നൽകുകയും പുതുതലമുറ അച്ചടി മാദ്ധ്യമങ്ങളോട് മുഖംതിരിക്കുകയും ചെയ്തെങ്കിലും അവ നിലനില്ക്കുക തന്നെ ചെയ്യും."എഴുതപ്പെടുന്ന അക്ഷരത്തിനാണ് വിശ്വാസ്യതയുള്ളത്. അച്ചടിക്കപ്പെടുന്നവ റഫറൻസിന് ഉപയാഗിക്കാം",എം. ഹരികുമാർ പറഞ്ഞു.
എഴുത്തിന്റേയും പ്രസാധനത്തിന്റെയും മാദ്ധ്യമങ്ങൾ കാലാനുസൃമായി മാറിക്കൊണ്ടിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത പി.വി ഹരികൃഷ്ണൻ പറഞ്ഞു."നിയോ-ഡിജിറ്റൽ ലിറ്ററേറ്റുകൾക്ക് പുതിയവ യോട് അസഹിഷ്ണുത ഉണ്ടാവുക സ്വാഭാവികമാണ് ".
മോഹൻദാസ് പാറപ്പുറത്ത്, എസ്. ജോർജ്ജ്കുട്ടി, എം. ഷെറീഫ്, കെ.പി മുഹമ്മദ് ഷെറീഫ് കാപ്പ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/0kvcg6QDvPs?si=cFF9hrylzQwBo3Jd (edited and uploaded by Shibu Pm )
Labels:
എം.എസ് മണി,
ടി.പത്മനാഭൻ,
പ്രഭു ചാവ്ള,
പ്രമുക്തി,
മലയാളനാട്
ചരിത്രസാക്ഷികൾ -39 :ടി. ശശിമോഹൻ ,പി.വി. ഹരികൃഷ്ണൻ
Labels:
എം.ഡി നാലപ്പാട്,
മാതൃഭൂമി,
വൺ ഇന്ത്യ,
വെബ് ദുനിയ
ചരിത്രസാക്ഷികൾ-38:പി.പി ശശീന്ദ്രൻ,പി.സി ഹരീഷ്
'ചരിത്രസാക്ഷികൾ' (ക്ലബ്ഹൗസ് മീഡിയ റൂം, സെപ്റ്റംബർ 16,ശനി,രാത്രി 7 മണി) പരമ്പരയുടെ 38ആം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവച്ചത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രനും കേരള കൗമുദി മുൻ ന്യൂസ് എഡിറ്ററും യൂണിറ്റ് ചീഫുമായ പി.സി ഹരീഷുമാണ്.
യാദൃച്ഛികമായാണ് താൻ മാദ്ധ്യമരംഗത്ത് എത്തിയതെന്ന് പി.പി ശശീന്ദ്രൻ അനുസ്മരിച്ചു."അത് ജീവിതാഭിലാഷം ആയിരുന്നില്ല. പത്രപ്രവർത്തനം ഒരു തൊഴിൽ മേഖലയാണെന്ന അറിവും ഉണ്ടായിരുന്നില്ല".മറ്റു ജോലികൾക്ക് അപേക്ഷിക്കാനായി , ഡിഗ്രിയുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വാങ്ങാൻ കാലിക്കറ്റ് സർവ്വകലാശാലയിൽ ചെന്നപ്പോൾ , അവിടെ പഠിച്ചിരുന്ന സുഹൃത്തായ മഹേഷ് മംഗലാട്ടാണ് ഡിപ്പാർട്ട്മെൻറ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ബി.ജെ കോഴ്സിന് അപേക്ഷിക്കാൻ നിർദ്ദേശിച്ചത്.
അന്ന് ഡോ. അംജദ് അഹമ്മദായിരുന്നു ഡിപ്പാർട്ട്മെൻറ് തലവൻ."ചേരാൻ ചെന്നപ്പോൾ , എന്തുകൊണ്ടാണ് ജേർണലിസം പഠിക്കാൻ എത്തിയത് എന്ന് അദ്ദേഹം ചോദിച്ചു. മറ്റൊന്നും കിട്ടാത്തതുകൊണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.'Then,don't waste your time and father's money,'എന്ന് , ക്ഷോഭിച്ചുകൊണ്ട്,അദ്ദേഹം മറുപടി നൽകി. പിന്നാലെ, അദ്ദേഹവുമായി ലോഹ്യത്തിലായി.10 പേരുള്ള ബാച്ചിൽ നിന്ന് ഒരാൾ പോയ ഒഴിവിലാണ് എനിക്ക് പ്രവേശനം കിട്ടിയത്". പി.സി ഹരീഷ്,എ.എം പ്രീതി,ഹരിഹര നന്ദനൻ, രാമവർമ്മൻ,രാജേശ്വരൻ , കെ.കെ ഉഷ തുടങ്ങിയവരായിരുന്നു സഹപാഠികൾ ."ഡോ. അംജദ് അഹമ്മദ് നല്ല അദ്ധ്യാപകനും ഗൈഡും ആയിരുന്നു".
കോഴ്സ് കഴിഞ്ഞ ഉടൻ തന്നെ, 1983 ൽ,പുതുതായി ആരംഭിച്ച കേരള കൗമുദി കോഴിക്കോട് എഡിഷനിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്നു. അതും ഹരീഷിനൊപ്പം തന്നെ.ശ്രീധരൻ നമ്പൂതിരി , ഇ.എം അഷ്റഫ് തുടങ്ങി മറ്റ് അഞ്ചു പേരും ഉണ്ടായിരുന്നു.അഞ്ചു മാസം കഴിഞ്ഞ് കണ്ണൂർ ബ്യൂറോയിലേക്ക് അയച്ചു .അന്ന് അവിടെ ബ്യൂറോ ചീഫായിരുന്ന പി.സുജാതൻ അവധി എടുത്ത ഒഴിവിലായിരുന്നു അത്. ഒരു മാസം കഴിഞ്ഞ്, മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി നിയമനം കിട്ടി.
അങ്ങനെ, 1984 ജനുവരിയിൽ കോഴിക്കോട് എഡിഷനിൽ ചേർന്നു .രാജേന്ദ്രൻ പുതിയേടത്ത്, കെ.രാജഗോപാൽ ,പി.ആർ പരമേശ്വരൻ , പി.എ.എം ഹാരിസ് എന്നിവരായിരുന്നു ആ ബാച്ചിൽ ഒപ്പം ഉണ്ടായിരുന്നത്. വി.എം കൊറാത്ത്, ടി.വേണുഗോപാലക്കുറുപ്പ് , വിംസി തുടങ്ങിയ മഹാരഥന്മാരും അവിടെ ഉണ്ടായിരുന്നു ."ന്യൂസ് എഡിറ്ററായ വിംസിയുടെ മുന്നിലാണ് എല്ലാവരും ഹാജരായത്. വായനയുണ്ടോ എന്ന് അദ്ദേഹം തിരക്കി. കഥയും മറ്റും എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോൾ , അദ്ദേഹം നൽകിയ ഉപദേശമാണ് മാദ്ധ്യമരംഗത്തെ വഴികാട്ടി -പത്രത്തിനു വേണ്ടത് സാധാരണക്കാരുടെ ഭാഷയാണ്. കഥയും കവിതയും ഒക്കെ അഴിച്ചുവയ്ക്കൂ".
"മാദ്ധ്യമജീവിതത്തിന്റെ ഏറ്റവും നല്ല സമയങ്ങളിൽ മുഴുവൻ റിപ്പോർട്ടിങ്ങിൽ പ്രവർത്തിക്കാൻ കഴിഞ്ഞതാണ് അഭിമാനം".1986ൽ , ട്രെയിനിങ് തീരുന്നതിന് മുമ്പ് തന്നെ, കണ്ണൂരിലേക്ക് അയച്ചു. ബ്യൂറോ ചീഫായിരുന്ന എൻ.അബ്ദു റഹീം ലീവിൽ പോയപ്പോഴായിരുന്നു , അത്. 2013 വരെ അവിടെ പ്രവർത്തിച്ചു. 2001ൽസ്പെഷ്യൽ കറസ്പോണ്ടന്റും ബ്യൂറോ ചീഫുമായി .സി .പി .എം -ആർഎസ്എസ്, കോൺഗ്രസ് സംഘർഷത്താൽ രാഷ്ട്രീയം തിളച്ചു മറിയുന്ന ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു.കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള പ്രചാരണം അക്കാലത്ത് മാതൃഭൂമി നടത്തി.വികസനത്തിൽ ഉത്തരമലബാറിനെ അവഗണിക്കുന്നതിന് എതിരായി 'മലബാർ നീതിയും തേടി ' എന്ന പരമ്പര എഴുതി.
1993ലാണ് കണ്ണൂർ എഡിഷൻ ആരംഭിക്കുന്നത്. അന്ന് എൻ.പി രാജേന്ദ്രനായിരുന്നു ബ്യൂറോ ചീഫ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ , ദൂരദർശന്റെ മലയാളം പരിപാടികൾ കണ്ണൂർ ഭാഗത്ത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലിയ പ്രചാരണം നടത്തി .തുടർന്ന്, ഹിന്ദി പരിപാടികൾക്ക് പകരം അവിടെ മലയാള പരിപാടികൾ ലഭ്യമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വന്നു .
1987 മുതൽ 2013 വരെ പത്രത്തിൽ എഴുതിയ പ്രതിവാര പംക്തിയാണ് 'കോലത്ത്നാട്ടിൽ'. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു.2013 ൽ മാതൃഭൂമിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ദുബായിൽ നിന്ന് ആദ്യ വിദേശ എഡിഷൻ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ , അവിടെ വാർത്താവിഭാഗം തലവനും പ്രത്യേക പ്രതിനിധിയുമായി . അന്ന് കണ്ണൂരിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ഇ.പി ജയരാജനും പി.ജയരാജനും അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു."തങ്ങളെ നിശിതമായി വിമർശിക്കുമ്പോഴും സൗഹൃദം ഉണ്ടാക്കിയിട്ടാണ് കടന്നു പോകുന്നത് എന്നാണ് അവർ പറഞ്ഞത്. എല്ലാവരോടും ഒരേ സമീപനം പുലർത്തി എന്നാണ് ബോദ്ധ്യം. കണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ഇടപെടാൻ കഴിഞ്ഞു".
ഗൾഫിൽ റേഡിയോയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നു. മലയാളികളുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചത് റേഡിയോയിലെ വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളുമായിരുന്നു .റേഡിയോ താരങ്ങൾക്ക് സിനിമാതാരങ്ങളെക്കാൾ അവിടെ വിലയുണ്ടായിരുന്നു.2015 ൽ അവിടെ നിന്ന് ക്ലബ് എഫ്.എം തുടങ്ങിയപ്പോൾ , അതിൽ വാർത്തകളും ആരംഭിച്ചു.പത്രം, റേഡിയോ, ടെലിവിഷൻ എന്നിവയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായി പ്രവർത്തിച്ചു.
2021ൽ കോവിഡ് പിടിപെട്ട് ദുബായിലെ ഒരു ആശുപത്രിയിൽ കുറേ ദിവസം ഏകാന്തവാസത്തിൽ കിടന്നു. അതേക്കുറിച്ച് മാതൃഭൂമി ദിനപ്പത്രത്തിൽ 5 ലക്കം നീണ്ട പരമ്പര എഴുതി.ഗൾഫിലെ ജീവിതത്തെക്കുറിച്ച് 2013 മുതൽ 2020 വരെ ആ എഡിഷനിൽ എഴുതിയ 'ഈന്തപ്പനച്ചോട്ടിൽ' എന്ന പ്രതിവാര പരമ്പരയിലെ തെരഞ്ഞെടുത്ത ചില അധ്യായങ്ങൾ ഉൾപ്പെടുത്തി അതെ പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 ൽ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട്ടേക്ക് മടങ്ങി.സ്പോർട്സ് റിപ്പോർട്ടിംഗാണ് ഇഷ്ടപ്പെട്ട മറ്റൊരു മേഖല.ഖത്തർ വേൾഡ് കപ്പ് (1996), ജർമ്മനിയിൽ നടന്ന ഫിഫ വേൾഡ് കപ്പ് (2006), ചാമ്പ്യൻസ് ഹോക്കി (ചെന്നൈ),നാഷണൽ ഗെയിംസ് ഉൾപ്പെടെയുള്ള ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്തിട്ടുണ്ട്.ഫിഫ കപ്പ് റിപ്പോർട്ടിംഗ് കാലത്തെ അനുഭവങ്ങളെക്കുറിച്ച് 'ജർമൻ ഡയറി' എന്ന പുസ്തകം എഴുതി. മ്യൂണിക്കിൽ തുടങ്ങി ,ബെർലിനിൽ അവസാനിച്ച ഒരു മാസം നീണ്ടുനിന്ന മത്സരങ്ങൾക്കിടയിൽ കളിക്കളത്തിന് പുറത്ത് കണ്ട ജീവിതങ്ങളെയും അവിടുത്തെ അനുഭവങ്ങളെയും കുറിച്ചാണ് 'ജർമ്മൻ ഡയറി'യിൽ എഴുതിയത്.
ജർമ്മനിയും ഇക്ക്വഡോറും തമ്മിലുള്ള ആദ്യ കളി കാണാൻ ഇക്വഡോറിൽ നിന്ന് എത്തിയ ഒരു ഭാര്യയേയും ഭർത്താവിനേയും കണ്ടു.ഓരോ ലോകകപ്പ് കാണാനും തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് അവർ മാറ്റിവയ്ക്കും. ബ്രസീൽ, അർജന്റീന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ കാണികൾ എത്തിയത് .അവരുടെ ടീം തോൽക്കുമ്പോൾ ആ നാട്ടുകാർ തിരിച്ചുപോകും.ടീമുകളുടെ ഉള്ളറകളിലേക്കും കൗതുകകരമായ മറ്റു വിശേഷങ്ങളിലേക്കുമൊക്കെയാണ് സഞ്ചരിച്ചത്. അന്നത്തെ ജർമ്മനി എന്തായിരുന്നു എന്നും എഴുതി.
ഇപ്പോൾ സ്ഫോടനാത്മകമായ ,എക്സ്ക്ലുസീവായ,വാർത്തകളൊന്നും പത്രങ്ങളിൽ വരുന്നില്ലന്ന് പി.പി. ശശീന്ദ്രൻ പറഞ്ഞു. വി.കെ. മാധവൻകുട്ടി, ടി.വി. ആർ ഷേണായി അടക്കമുള്ള മുൻകാല പത്രപ്രവർത്തകർക്ക് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രഹസ്യ ഫയലുകൾ പോലും അവർക്ക് പ്രാപ്യമായിരുന്നു."പക്ഷേ, ഇന്ന് എല്ലാ വാതിലുകളും അടഞ്ഞുപോയി. മാദ്ധ്യമ പ്രവർത്തകരുടെ ജോലിയും ജീവിതവും പ്രയാസകരമായി. ഭരണകൂടം അവരെ ഗോപ്യമായാണ് എതിർക്കുന്നത്".
ഡൽഹിയിലെ കേന്ദ്രമന്ത്രിമാർ പോലും സംസാരിക്കുന്നത് ഭീതിയോടെയാണെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് ന്യൂസ് എഡിറ്റർ ഉണ്ണിരാജ ശങ്കർ പറഞ്ഞത് പി.പി. ശശീന്ദ്രൻ ഉദ്ധരിച്ചു.
ചെറുപ്പക്കാർക്കിടയിൽ വായന കുറഞ്ഞുവരുന്നു എന്നത് സത്യമാണ്.എന്നാൽ ജോലി കിട്ടിയ ശേഷം അവർ പത്രം വായിക്കുന്നു എന്ന അനുഭവങ്ങളുമുണ്ട്. അച്ചടിമാദ്ധ്യമങ്ങൾ അടുത്ത ഭാവിയിൽ നിലയ്ക്കും എന്ന അഭിപ്രായമില്ല.കോവിഡ് കാരണം ലോകമെമ്പാടും പത്രങ്ങളുടെ പ്രചാരം 30% വരെ കുറഞ്ഞപ്പോൾ , കേരളത്തിൽ 10 - 12% മാത്രമാണ് ഇടിവ് ഉണ്ടായത്.
എന്നാൽ, പത്രങ്ങൾക്ക് പകരം സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സിനേയും ബ്ലോഗർമാരേയുമൊക്കെ പത്രസമ്മേളനത്തിന് ക്ഷണിക്കുന്നവരും ഇപ്പോൾ ഉണ്ട് . അങ്ങനെയുള്ള അനുഭവം ദുബൈയിൽ ഉണ്ടായിട്ടുണ്ട്.അവർക്ക് കാശ് നൽകി , തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഒക്കെ പ്രചരിപ്പിക്കുന്ന പ്രവണതയുമുണ്ട്.
ഇപ്പോൾ,അച്ചടി മാദ്ധ്യമങ്ങൾ വാർത്തകൾ അപഗ്രഥിക്കുന്ന സ്വഭാവത്തിലേക്ക് മാറേണ്ടതുണ്ട് .വാർത്തകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അവർ വായനക്കാരോട് പറയേണ്ടത്.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുള്ള ചില മാദ്ധ്യമങ്ങൾ വളരെ ഗൗരവതരമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ 'മാപ്രകൾ ' എന്ന് വിളിച്ച് ആക്ഷേപിച്ച്, അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന പ്രവണത വ്യാപകമായി വരുന്നുണ്ട്.തൊഴിൽ എടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണിത്.
മാദ്ധ്യമരംഗത്തേക്ക് പുതിയ തലമുറ വരാതിരിക്കാനുള്ള കാരണം ജീവിത സുരക്ഷിതത്വം ഇല്ലാത്തതും കൃത്യമായ വേതനം കിട്ടാത്തതുമാണ്.
മാദ്ധ്യമപ്രവർത്തനം ഒരു പാഷനായി ഇപ്പോൾ ആരും കാണുന്നില്ലന്നും പി.പി ശശീന്ദ്രൻ പറഞ്ഞു.
കാർട്ടൂൺ വരച്ചായിരുന്നു തന്റെ മാദ്ധ്യമ ജീവിതത്തിന്റെ തുടക്കമെന്ന് പി.സി. ഹരീഷ് അനുസ്മരിച്ചു.1980 ൽ ഫറൂക്ക് കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ദേശാഭിമാനി പത്രത്തിൽ കാർട്ടൂണുകൾ വരച്ചു തുടങ്ങി-ഏതാണ്ട് രണ്ടു വർഷം തുടർച്ചയായി."അന്ന് സർവകലാശാലാ കലോത്സവങ്ങളിൽ തുടർച്ചയായി, സഹപാഠിയായ കെ.കെ ബലരാമന് ഒന്നാം സമ്മാനവും എനിക്ക് രണ്ടാം സമ്മാനവുമായിരുന്നു".
അതിനിടയിൽ വീക്ഷണം, മലയാളനാട് രാഷ്ട്രീയ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വരച്ചു.
രാജൻ പി തൊടിയൂരായി രുന്നു മലയാളനാട് രാഷ്ട്രീയ വാരികയുടെ പത്രാധിപർ. അതിൽ വരച്ചുകൊണ്ടിരുന്ന 1980-81ൽ,കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു അന്തേവാസിനിയെ പുറത്തുനിന്ന് ചിലരെത്തി ബലാത്സംഗം ചെയ്ത നടുക്കുന്ന സംഭവം പുറത്തുവന്നിരുന്നു. മാനസികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. 'ചങ്ങലക്കിടേണ്ട ആശുപത്രി ' എന്ന തലക്കെട്ടിൽ, അങ്ങനെ, ആദ്യ ഫീച്ചർ അച്ചടിച്ചുവന്നു.
ആ കാലത്ത് മാതൃഭൂമി ഞായറാഴ്ചപ്പതിപ്പിലും ദേശാഭിമാനി ഞായറാഴ്ചപ്പതിപ്പിലും ഫീച്ചറുകൾ
എഴുതി.മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അന്നത്തെ എഡിറ്റർ വി.ആർ ഗോവിന്ദനുണ്ണിയുടെ നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളെപ്പറ്റി ഒരു കവർ സ്റ്റോറി ചെയ്തു:പുറത്തെ സൂര്യനും പൂക്കാത്ത മതിലുകളും."അത് ഇന്നും എന്റെ എഴുത്തുശേഖരത്തിലെ പ്രിയപ്പെട്ടതാണ്".
ഇതിനൊക്കെ ശേഷമാണ് പത്രപ്രവർത്തനം പഠിക്കാൻ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.ജെയ്ക്ക് ചേരുന്നത്. അതും ,കേട്ടറിഞ്ഞ്, യാദൃച്ഛികമായായിരുന്നു. രണ്ടാം ബാച്ചായിരുന്നു, അത്.
ഇന്റേൺഷിപ്പിന് തിരുവനന്തപുരം കേരളകൗമുദിയാണ് തെരഞ്ഞെടുത്തത് ."അതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ജി.വിവേകാനന്ദന് എന്നോട് വലിയ സ്നേഹമായി. എസ്.ജയചന്ദ്രൻ നായർ, എൻ.ആർ.എസ് ബാബു എന്നിവരുമായും അടുത്ത സൗഹൃദമുണ്ടായി". അങ്ങനെ, കലാകൗമുദിയിലും ഫീച്ചറുകൾ എഴുതി."ആ ത്രില്ലിലാണ് 1983ൽ കോഴിക്കോ്ട് കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേരുന്നത്. അന്ന് അവിടെ യു.കെ.കുമാരൻ, പ്രസാദ് ലക്ഷ്മണൻ, എസ്. ജഗദീഷ് ബാബു തുടങ്ങിയവരുണ്ടായിരുന്നു ;പി.പി. ശശീന്ദ്രനും".
പത്രപ്രവർത്തനജീവിതത്തിന്റെ മൂന്നര പതിറ്റാണ്ടുകാലം ഡസ്‌ക്കിലായിരുന്നു. റിപ്പോർട്ടിങ്ങിൽ ആകെ ഒരു വർഷക്കാലം മാത്രം."അത് ഒരു പണിഷ്മെന്റിന്റെ ഭാഗമായായിരുന്നു. എനിക്ക് വാർത്തകൾ കിട്ടാനുള്ള സോഴ്സുകളുണ്ടായിരുന്നില്ല.ഫീച്ചുകൾ എഴുതിയ പരിചയം മാത്രമേയുള്ളൂ. സമൂഹത്തിന്റെ ശ്രദ്ധയിൽ വരേണ്ട ചില പ്രശ്നങ്ങളെക്കുറിച്ച് എഴുതാൻ തീരുമാനിച്ചു".
അന്ന്, ബംഗ്ലാദേശ് കോളനി എന്നറിയപ്പെട്ടിരുന്ന ചേരിയിൽ താമസിച്ചിരുന്ന നളിനി ജമീലയെ പോയി കണ്ടു.കേരളത്തിലെ ലൈംഗിക തൊഴിലാളികളെക്കുറിച്ച് എട്ട് ഭാഗങ്ങളുള്ള പരമ്പര എഴുതി-വിൽക്കാൻ ശരീരവും വാങ്ങാൻ വേദനകളും .അതിന് കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള മാധവക്കുറുപ്പ് പുരസ്കാരം കിട്ടി. എം.ടി യാണ് അത് സമ്മാനിച്ചത്.നളിനി ജമീലയുടെ പ്രണയനാനുഭവങ്ങളെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ കലാകൗമുദിയിൽ ഫീച്ചറായും എഴുതി.
"ഇതിന് പിന്നാലെ, കോഴിക്കോട്ടെ ലൈംഗിക തൊഴിലാളികൾ നളന്ദ ഓഡിറ്റോറിയത്തിൽ എനിക്ക് ഒരു സ്വീകരണവും മെമന്റോയുമൊക്കെ തന്നു. അത് ഓർക്കാൻ ഏറെ സന്തോഷമുള്ള സംഭവം ".
2006ൽ, ഐസ്ക്രീം പെൺവാണിഭക്കേസിൽ ഇരയായ റെജീനയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കി -ഒന്നും മറക്കാതെ ഒന്നും മറയ്ക്കാതെ റജീന. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദൻ സാറാ ജോസഫിന് നൽകി ആ ഡോക്യുമെന്ററി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തു. അത് വലിയ കോളിളക്കമുണ്ടാക്കി."റെജീന കോഴിക്കോട്ടെ എന്റെ വീടിന് മുമ്പിലെത്തി രാത്രി ബഹളം വച്ചു".
മീഞ്ചന്ത പോലീസ് സ്‌റ്റേഷന് മുമ്പിൽ ഏകയായി ,അർദ്ധരാത്രി പോലീസിനെ പ്രതിരോധിക്കുന്ന റെജീനയെ കണ്ടുമുട്ടിയതാണ് അവരുമായുള്ള ബന്ധത്തിന്റെ തുടക്കം. തുടർന്നായിരുന്നു വിജി പെൺകൂട്ടിന്റെ സഹകരണത്തോടെ ഡോക്യുമെന്ററി എടുത്തത്. നളന്ദ ടൂറിസ്റ്റ് ഹോമിൽ ബബി എന്ന വീഡിയോഗ്രാഫർ അത് ഷൂട്ട് ചെയ്തു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഭാഷണം . "അവൾ എല്ലാം തുറന്നു പറഞ്ഞു. ഒറ്റ പ്രാവശ്യം മാത്രമാണ് ഞാൻ ഇടപെട്ടത്. സുന്ദരിയായിരുന്ന അവളുടെ പഴയ ഫോട്ടോ കാണിച്ച് ,ഇതാണ് അക്കാലത്തെ റെജീന എന്ന് പറഞ്ഞു".പക്ഷേ, ഈ ഡോക്യുമെന്ററി പുറത്തിറക്കാൻ പാടില്ലെന്ന് അന്ന് രാത്രി, അവളെ നിയന്ത്രിക്കുന്നവരുടെ സ്വാധീനം കാരണമാകാം, അവൾ അറിയിച്ചു. മൂന്ന് മാസം അത് കൈയിലിരുന്നു.പക്ഷേ ഈ റെക്കോർഡിങ്ങ് താൻ സാമ്പത്തികനേട്ടത്തിനായി ഉപയോഗിക്കുകയാണ് എന്ന പ്രചാരമുണ്ടായപ്പോഴാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത് .അതിന് അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി ജോജോയും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനുമാണ് സഹായിച്ചത്."റെജീന വ്യവസ്ഥാപിതമായ അന്നത്തെ രാഷ്ട്രീയ ,സാമ്പത്തിക കൂട്ടുകെട്ടിനെതിരെ ഒറ്റയ്ക്ക് നിന്ന് , വേട്ടക്കാരനോട് പോരാടിയ സ്ത്രീയാണ്".
ഡസ്‌ക്കിൽ പ്രവർത്തിക്കുമ്പോഴും തുടർച്ചയായി ഫീച്ചറുകൾ എഴുതുമായിരുന്നു. പ്രത്യേകിച്ചും ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്നിവയാണ് ഫോക്കസ് ചെയ്തിരുന്നത്. സംസ്ഥാന കലോത്സവങ്ങൾ വർഷങ്ങളോളം സ്ഥിരമായി കവർ ചെയ്തു. കേരളകൗമുദി ടീമിനെ ഇക്കാര്യത്തിൽ കോ ഓർഡിനേറ്റ് ചെയ്തു.
പത്രത്തിന്റെ രൂപകല്പനയാണ് ഇഷ്ടപെട്ട മറ്റൊരു മേഖല.1983ൽ കേരള കൗമുദിയില് ആദ്യമായി ഫോട്ടോ കമ്പോസിംഗ് യൂണിറ്റ് വരുന്നത് -കട്ട് ആൻഡ് പേസ്റ്റ് ലേ ഔട്ട്.പിന്നെ, പേജ് മേക്കറിലേക്കും ഇൻഡിസൈനിലേക്കുമൊക്കെയുള്ള മാറ്റം.ലേഔട്ടിലെ പുതിയ പരീക്ഷണങ്ങൾ.പിക്ചർ പേപ്പർ എന്ന കൺസെപ്റ്റ്,ഇൻഫോഗ്രാഫിക്‌സ്..പത്രം ഡിസൈനിംഗിൽ ടെക്‌നോളജി വരുത്തിയ വലിയ മാറ്റങ്ങളിൽ നേരിട്ട് പങ്കാളിയായി.
കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊച്ചി യൂണിറ്റുകളിലായി ട്രാൻസ്ഫറുകളുടെ ഒരു ഘോഷയാത്രയായിരുന്നു.
"ന്യൂസ് എഡിറ്ററായിരുന്ന എന്നെ ഒരു സബ് എഡിറ്ററുടെ കീഴിലാണ് തൃശൂർ യൂണിറ്റിൽ നിയമിച്ചത്".
നാടകസംവിധാന രംഗത്തേക്കു വഴിതെളിച്ചതിന് നിമിത്തമായത് ഇതാണ്. വൈകുന്നേരം വരെ ജോലി യൊന്നും ഇല്ലാത്തതിനാൽ, കേരള സാഹിത്യ അക്കാദമിയിലെ നാടകങ്ങളും മറ്റും കാണുക ശീലമാക്കി."നാടകജാടക്കാരുടെ കേന്ദ്രമായിരുന്നു അത്".അങ്ങനെയാണ് , സ്വന്തമായി ഒരു നാടകം എഴുതി അവതരിപ്പിക്കാൻ തോന്നിയത് .'ഒരു പെൺകുട്ടിയെ എങ്ങനെ ബലാൽസംഗം ചെയ്തു കൊല്ലാം' എന്ന നാടകം എഴുതി ,സംവിധാനം ചെയ്തു.തീയേറ്റർ ആർട്ടിസ്റ്റ് സുനിൽ സുഗതയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്."വളരെ ചെലവുള്ള ഏർപ്പാടായിരുന്നു. ജയപ്രകാശ് കുളൂരിനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു ;20 രൂപയ്ക്ക് നാടകം കളിക്കാം.10 രൂപ അങ്ങോട്ട് പോകാൻ .പത്ത് രൂപ തിരിച്ചുവരാൻ !" .
അങ്ങനെ , ഏക കഥാപാത്ര നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. മൊത്തം അൻപതോളം നാടകങ്ങൾ സംവിധാനം ചെയ്തു. അതിൽ 40 എണ്ണത്തിലും ഒറ്റ പെൺകുട്ടി മാത്രം കഥാപാത്രം.സ്കൂൾ കലോത്സവങ്ങളിൽ കലാതിലകങ്ങളായിരുന്ന അഷിത അഷ്റഫ്, അനുശ്രീ,പാർവതിരാജ് തുടങ്ങിയ കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളായത്. "ഫീച്ചർരചനയുടെ അനുബന്ധമായിരുന്നു ആ നാടകങ്ങൾ. കഥാകൃത്തുക്കൾ നിർത്തിയിടത്ത് നിന്നാണ് എന്റെ നാടകങ്ങൾ ആരംഭിച്ചത്.ഖസാക്കിന്റെ ഇതിഹാസത്തിലെ പത്മ ഖസാക്കിൽ വന്ന് അള്ളാപ്പിച്ച മൊല്ലാക്കയെ കാണുന്നതായിരുന്നു ഒരു നാടകം".
'തിയേറ്റർ ഓഫ് ഇന്റിമസി', അഥവ 'ആത്മബന്ധത്തിന്റെ അരങ്ങ്' എന്നാണ് ആ നാടകങ്ങളെ വിശേഷിപ്പിച്ചത്.കഥാപാത്രമാകുന്ന പെൺകുട്ടി മിക്കപ്പോഴും സദസ്സിനിടയിലായിരിക്കും. 'മരണത്തിന്റ തണുപ്പുള്ള എന്റെ കൈ നിങ്ങൾ ഒന്ന് തൊട്ടു നോക്കിയേ' എന്ന് പറഞ്ഞ്, സദസ്സിലുള്ള ഒരാളുടെ കൈപിടിച്ചമർത്തിയ ഒരു നാടകസന്ദർഭമുണ്ടായിരുന്നു. "അന്ന് രാത്രി കൊല്ലത്തുനിന്ന് ഒരു ബാങ്ക് മാനേജർ എന്നെ വിളിച്ചു. യാദൃച്ഛികമായി നാടകം കാണാനെത്തിയ താൻ രാത്രി ഉറങ്ങിയിട്ടില്ല.ആ പെൺകുട്ടിയുടെ തണുത്ത കൈ ഇപ്പോഴും തന്നെ അസ്വസ്ഥനാക്കുന്നുണ്ടന്ന് അയാൾ പറഞ്ഞു".
ഇങ്ങനെ, പ്രേക്ഷകരാണ് നാടകത്തെ വളർത്തുന്നത്.പക്ഷേ, കേരളത്തിലെ നാടകരംഗം ശുഷ്ക്കിക്കുകയാണ്. അതിന് കാരണം, നാടകം സൗജന്യമായി കാണേണ്ടതാണ് എന്ന ബോധമാണ്.കോവിഡ് കാലത്ത് പ്രശസ്തനായ ഒരു നാടകക്കാരൻ പട്ടിണി കിടന്നതറിയാം. സുഹൃത്തുക്കൾ കൊടുത്ത കിറ്റ് കൊണ്ടാണ് അദ്ദേഹം ജീവിച്ചത്.
'ഭൂമിക്കൊരു ചരമഗീതം ' നാടകമാക്കി അവതരിപ്പിച്ചതിന്റെ സി.ഡി ഒ.എൻ.വി കുറുപ്പിന് കൊടുത്തു.അദ്ദേഹം അത് കാണാൻ കൂട്ടാക്കിയില്ല .പലപ്രാവശ്യം വിളിച്ചു .ആറുമാസം കഴിഞ്ഞ്, നിർബന്ധം കാരണം, അദ്ദേഹം അത് കണ്ട ശേഷം ഏറെ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു :നമുക്ക് ഇത് വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിൽ അവതരിപ്പിക്കണം.
2017ൽ കേരളകൗമുദി വിട്ടു. അന്ന് കോഴിക്കോട് ന്യൂസ് എഡിറ്ററായിരുന്നു. പി. വത്സല ഉൾപ്പടെയുള്ളവർ പങ്കെടുത്ത ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തുവെന്നതിന്റെ പേരിൽ പെട്ടെന്നൊരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച്,പണിഷ്‌മെന്റായി വീണ്ടും മറ്റൊരു സ്ഥലം മാറ്റത്തെക്കുറിച്ച് അറിയിച്ചപ്പോൾ,അവർക്ക് ഷെയ്ക്ക്ഹാൻഡ് കൊടുത്ത്, ഗുഡ്‌ബൈ പറഞ്ഞ് പടി ഇറങ്ങുകയായിരുന്നു."മണി സാറായിരുന്നു എന്റെ റോൾ മോഡൽ. പഴയ മാനേജ്മെന്റുമായി ബന്ധമുള്ള ആൾ എന്ന് മുദ്രകുത്തി പുതിയ മാനേജ്മെൻറ് എന്നെ ശത്രുവായി കണ്ടു. അവരുടെ പ്രതിലോമകരമായ ഇടപെടലുകൾക്കെതിരെ ദീർഘകാലം ഞാൻ പൊരുതി നിന്നു . സാമ്പത്തിക സുരക്ഷിതത്വമില്ലാതിരുന്നിട്ടും, വിട്ടുപോന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ ലോകം തിരിച്ചുകിട്ടി".
കേരളകൗമുദിയിൽ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കലാകൗമുദിലേക്ക് ചെല്ലാൻ എം.എസ് മണി ക്ഷണിച്ചിരുന്നു."അദ്ദേഹത്തിന് മകനെ പോലെയായിരുന്നു ഞാൻ". തുടർന്ന് കുറച്ചുകാലം കലാകൗമുദിയിൽ പ്രവർത്തിച്ചു.അദ്ദേഹത്തിന്റെ മരണത്തോടെ അത് വിട്ടു.പിന്നീടാണ് സ്വന്തമായി ഒരു ഡിജിറ്റൽ പത്രവും ന്യൂസ് പോർട്ടലും തുടങ്ങുന്നത് -ട്രൂത്ത് ലൈവ് ന്യൂസ്.മൊബൈലിൽ വായിക്കാൻ വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്ത പത്രം. രണ്ടുവർഷമായി ഈ പത്രം സോഷ്യൽ മീഡിയ വഴി സർക്കുലേറ്റ് ചെയ്യുന്നു.
2023ൻ്റെ തുടക്കത്തിൽ ട്രൂത്ത് ലൈ് മലയാളം യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ഈ മാസം കേരള ലൈഫ് എന്ന മറ്റൊരു യൂ ട്യൂബ് ചാനലും തുടങ്ങി. സ്ഥിരമായി വാർത്താധിഷ്ഠിത വീഡിയോകളും അഭിമുഖങ്ങളും ഇതിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാം ചെയ്യുന്നത് സ്വന്തമായി." ഇവിടെ പ്രതികരണങ്ങൾ അപ്പപ്പോൾ അറിയാം".
പത്രപ്രവർത്തകനായ ശേഷം കാർട്ടൂൺവര നിർത്തി. തുടർച്ചയായി വരയ്ക്കാൻ കഴിഞ്ഞില്ല. "ഒ.വി വിജയന്റെ കാർട്ടൂൺ ശൈലി പകർത്താൻ അബോധതലത്തിൽ ഞാൻ ശ്രമിച്ചിരുന്നു.അത് മനസ്സിലാക്കിയപ്പോഴാണ് വര നിർത്തിയത്.അദ്ദേഹത്തോട് കടുത്ത ആരാധനയായിരുന്നു. വിജയന്റെ കൈവിരലുകളിൽ തൊടണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. കോളേജിൽ പഠിക്കുന്ന കാലത്ത് 200 പേജുള്ള നോട്ട്പുസ്തകത്തിൽ ഖസാക്കിന്റെ ഇതിഹാസം ഞാൻ പകർത്തി എഴുതിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം, എസ്. ജഗദീഷ്ബാബുവാണ് ആ ആഗ്രഹം സാധിപ്പിച്ചു തന്നത്. അദ്ദേഹം പാലക്കാട് സംഘടിപ്പിച്ച ഒരു ചടങ്ങിൽ, ഒ.വി വിജയന് മെമെന്റോ കൊടുക്കുന്നതിന് എന്നെയാണ് ഏൽപ്പിച്ചത്".
മാദ്ധ്യമപ്രവർത്തനത്തിന്റെ മരണമണി ഇപ്പോൾ മുഴങ്ങുന്നുണ്ടെന്ന് പി.സി ഹരീഷ് പറഞ്ഞു."എല്ലാ വാർത്തകളും അറിഞ്ഞുകഴിഞ്ഞ് പത്രം പൈസ കൊടുത്ത് വാങ്ങുന്നത് അസംബന്ധമാണ്".പത്രം വരുത്തുന്നവരിൽ മിക്കവരും അത് കൈകൊണ്ട് തൊടാത്ത അവസ്ഥയാണ്. ഇപ്പോൾ , ചാനലുകളുടെ കാലവും കഴിഞ്ഞു .മാദ്ധ്യമരംഗത്തേക്ക് വരുന്നവർക്ക് ജീവിതസുരക്ഷിതത്വവും ഇല്ല .
ചർച്ചയിൽ രാജേന്ദ്രൻ പുതിയേടത്ത്, മോഹൻദാസ് പറപ്പുറത്ത്, കെ.പി മുഹമ്മദ് ഷെരീഫ് കാപ്പ് എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി .
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യു ട്യൂബ് ചാനലിലുണ്ട് :
Subscribe to:
Posts (Atom)
feedjit
Followers
MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2
സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
Aalkkoottam inland magazine
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
Church in Kerala
(2)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
IT'S MAN-MADE
(1)
Indian Performing Rights
(1)
Indian tie
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
Little Magazines in Kerala
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
MEDIA IN KERALA
(1)
MY BOOKS
(2)
Mavelikara
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
Nationalisation of segregated graveyards
(1)
OCCUPY WALL STREET
(2)
ONAM AND TV SHOWS IN KERALA
(1)
Onam
(2)
PAIDNEWS
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
Real estate on Moon
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
WOMEN RESERVATION IN PARLIAMENT
(1)
cyber crime case against blogger
(2)
first F.M station in Kerala
(1)
greenradio podcasts
(1)
local radio station
(1)
national heritage animal
(1)
parallel publications in Malayalam
(1)
woman paedophile
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആര്‍ഭാടങ്ങള്‍
(1)
ആള്‍ക്കൂട്ടം
(2)
ആർ.വിമലസേനൻ നായർ
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എ.എൻ.സി
(2)
എം.എ.എസ്
(1)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്‍.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കള്ളപ്പണം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാളന്‍
(1)
കാളയിറച്ചി
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആര്‍.നാരായണന്‍
(1)
കെ.ആർ.ടോണി
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
കൻഷിറാം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
ഡൽഹി
(1)
തഥാഗതൻ
(1)
താതാ നിന്‍ കല്പനയാല്‍
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
നർമ്മം
(2)
നർമ്മദ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്‌കരന്‍
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മംഗളാദേവി ക്ഷേത്രം 2001-
(1)
മകരജ്യോതി
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മറൂഗ
(1)
മഹാസ്ഥാപനം
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന്‍ നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(7)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
ളാഹ ഗോപാലൻ
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്‍
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ശർബാനി
(1)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)










